സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 8 May 2018

റമളാന്റെ പൊരുളറിയുക വിജയം തേടിവരും




മനുഷ്യന്‍, മലക്ക്, പിശാച് എന്നിവ അല്ലാഹുവിന്റെ സൃഷ്ടികളില്‍ ശ്രദ്ധേയരായ മൂന്ന് വിഭാഗങ്ങളാണ്. വ്യത്യസ്ത പ്രകൃതികളിലായാണ് ഈ മൂന്ന് വിഭാഗങ്ങളും സൃഷ്ടിക്കപ്പെട്ടത്. മാലാഖമാര്ക്ക് അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിച്ചു ജീവിക്കാന്‍ മാത്രമേ സാധിക്കൂ. ധിക്കരിക്കാന്‍ അവരുടെ പ്രകൃതിക്കാവില്ല. അതേസമയം, ധിക്കാരമാണ് പിശാചുക്കളുടെ പ്രകൃതം. എന്നാല്‍ മനുഷ്യ പ്രകൃതി നന്നാവാനും ചീത്തയാവാനും പാകത്തിലാണ് സംവിധാനക്കപ്പെട്ടിരിക്കുന്നത്.


നബി(സ്വ) പറഞ്ഞു: ഓരോ മനുഷ്യനിലും ഒരു മലക്കിന്റെയും ഒരു പിശാചിന്റെയും പ്രേരണയുണ്ടായിരിക്കും. മലക്ക് സത്യം സ്വീകരിക്കാനും നന്മകള്‍ വീണ്ടെടുക്കാനും പ്രചോദനം തരുമ്പോള്‍ പിശാച് സത്യനിഷേധത്തിനും തിന്മകളെ പുല്കുനന്നതിനും വേണ്ടി സമ്മര്ദം് ചെലുത്തിക്കൊണ്ടിരിക്കും (തിര്മു്ദി). ഇതു കൊണ്ടുതന്നെ മാലാഖമാരെക്കാള്‍ നന്നാവാനും പിശാചിനെക്കാള്‍ ദുഷിക്കാനും മനുഷ്യനു സാധിക്കും.
അല്ലാഹുവിന്റെ പ്രതിനിധിയായി ഭൂമിയില്‍ വസിക്കാന്‍ അവസരം ലഭിച്ച മനുഷ്യരെ, പൈശാചികതയെ തൃണവല്ഗധണിച്ച് മാലാഖമാരുടെ വിതാനത്തിലേക്ക് കൈപിടിച്ചുയര്ത്താ നുള്ള പരിശീലമാണ് റമളാന്‍ മാസത്തിലെ പുണ്യകര്മിങ്ങളുടെ അകപ്പൊരുള്‍. റമളാനിലെ മുഴുവന്‍ ആരാധനകളിലും മലക്കുകളുടെ സ്വഭാവങ്ങളും ശീലങ്ങളും അന്തര്ലീനനമായിക്കിടക്കുന്നുണ്ട്.


ഹിജ്‌റ രണ്ടാം വര്ഷംക ശഅ്ബാന്‍ മാസത്തിലാണ് നോമ്പ് നിര്ബ ന്ധമാക്കപ്പെടുന്നത്. ഈ മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനയും വ്രതം തന്നെയാണ്. ഫജ്ര്‍ മുതല്‍ മഗ്‌രിബ് വരെ നോമ്പു മുറിയുന്ന കാര്യങ്ങള്‍ പ്രത്യേക നിയ്യത്തോടെ ചെയ്യാതിരിക്കുക എന്നതാണ് നോമ്പ്. ഭാര്യമാരുമായി ഇണ ചേരുന്നതടക്കമുള്ള വികാര പ്രകടനങ്ങളെ നിയന്ത്രിക്കുക എന്നതാണ് നോമ്പു മുറിയുന്ന ഒരു കാര്യം. മലക്കുകളില്‍ ഇണയും തുണയും ഇല്ലാത്തതിനാല്‍ അവര്ക്ക് ഇത്തരം വികാര ചിന്തകളില്ല. ലൈംഗിക മോഹങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ മാലാഖമാരുടെ സംസ്‌കാരമാണ് മനുഷ്യനെ പരിശീലിപ്പിക്കുന്നത്.

മലക്കുകള്‍ അന്നപാനീയങ്ങള്‍ കഴിക്കാത്തവരാണ്. ഭാഗികമായെങ്കിലും ഇതിനെ നിയന്ത്രിച്ച് മനുഷ്യരെ മലക്കൂത്തിയായ ലോകത്തേക്ക് നയിക്കുകയാണ് റമളാന്‍. നിരന്തരം റുകൂഇല്‍ കഴിയുന്നവരും സുജൂദില്‍ പ്രാര്ത്ഥിുക്കുന്നവരും ദിക്‌റുകളില്‍ മുഴുകുന്നവരുമൊക്കെ മലക്കുകളിലുണ്ട്. ആ സ്വഭാവങ്ങളാണ് തറാവീഹ്, ഇഅ്തികാഫ്, ഖുര്ആുന്‍ പാരായണം തുടങ്ങിയ കര്മതങ്ങളിലൂടെ മനുഷ്യര്‍ പരിശീലിക്കുന്നത്. ആദ്യാന്തം കൃത്യമായി ഈ ആരാധനകളില്‍ പങ്കെടുക്കുന്ന വിശ്വാസി ഒരു മാസക്കാലം കൊണ്ട് ഒരു പുതിയ മനുഷ്യനായി അഥവാ യഥാര്ത്ഥ മനുഷ്യനായി പരിവര്ത്തിുക്കപ്പെടും.

സ്വയം പിഴച്ചു ജീവിക്കുന്നതോടൊപ്പം മനുഷ്യരെ പിഴപ്പിക്കുന്നവരാണ് പിശാചുക്കള്‍. ‘തീര്ച്ചചയായും പിശാച് നിങ്ങളുടെ വ്യക്തമായ ശത്രുവാണ്’ എന്ന ഖുര്ആനനിക വചനം (36/60) ശ്രദ്ധേയം. പിശാച് മനുഷ്യ ശരീരത്തില്‍ രക്തമോടുന്ന എല്ലായിടങ്ങളിലും സഞ്ചരിക്കുമെന്ന് നബി(സ്വ) പറഞ്ഞതും ഓര്ക്കുിക. രാപകലില്ലാതെ നമ്മെ തിന്മകളില്‍ വീഴ്ത്താന്‍ കുതന്ത്രം മെനയുന്ന പിശാചുക്കള്‍ തന്നെയാണ് മനുഷ്യരുടെ പ്രധാന ശത്രു. എന്നാല്‍ ദയാലുവായ അല്ലാഹു റമളാനില്‍ ആ പിശാചു വര്ഗ്ത്തെ കെട്ടിയിട്ട് നന്നാവണമെന്നാഗ്രഹിക്കുന്ന സുമനസ്സുകള്ക്ക്ന അനുകൂല സാഹചര്യം ഒരുക്കിത്തന്നിരിക്കുകയാണ്.

പ്രവാചകര്‍(സ്വ) പറഞ്ഞു: റമളാന്‍ ആദ്യ രാത്രിയായിക്കഴിഞ്ഞാല്‍ ജിന്നുകളിലെ അതിക്രമകാരികളെയും പിശാചുക്കളെയും അല്ലാഹു ബന്ധിക്കുന്നതും നരക കവാടങ്ങള്‍ അടക്കുന്നതും സ്വര്ഗീനയ കവാടങ്ങള്‍ ഈ മാസത്തിലുടനീളം തുറന്നിടുന്നതുമായിരിക്കും. ഇതോടൊപ്പം ഇപ്രകാരം വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും: ‘നന്മയാഗ്രഹിക്കുന്നവരേ, മുന്നോട്ടു വരിക. തിന്മകളില്‍ അഭിരമിക്കുന്നവരേ, അവസാനിപ്പിക്കുക.’ റമളാനിലെ മുഴുവന്‍ രാത്രികളിലും നരകത്തില്‍ നിന്ന് അല്ലാഹു മോചിപ്പിക്കുന്നവരുണ്ട് (തുര്മുടദി, അഹ്മദ്, ഇബ്‌നുമാജ).

നരക വാതിലുകള്‍ കൊട്ടിയടച്ചതും സ്വര്ഗക കവാടങ്ങള്‍ തുറന്നിടുന്നതുമെല്ലാം ഇതു നരകത്തില്‍ പോകേണ്ട മാസമല്ലെന്നും സ്വര്ഗ്ത്തിനും നാഥന്റെ പ്രീതിക്കും വേണ്ടി പണിയെടുക്കേണ്ട സന്ദര്ഭംമാണെന്നും സൂചിപ്പിക്കാനാണ്. ഈ അനുകൂല സാഹചര്യം വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ ആത്മാര്ത്ഥ്മായ തീരുമാനമാണ് ആദ്യമുണ്ടാകേണ്ടത്. ഒപ്പം കൃത്യമായ പ്ലാനിങ്ങും ആവശ്യമാണ്. മുന്നൊരുക്കവും ആസൂത്രണവുമില്ലാതെ റമളാനിനെ വരവേറ്റാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പതിവു രീതിയനുസരിച്ച് നോമ്പുതുറന്നാല്‍ ചിലപ്പോള്‍ ഏതാനും കിലോ തൂക്കം വര്ധിരച്ചേക്കാമെന്നു മാത്രം!
നോമ്പു നരകത്തെ തൊട്ട് കാക്കുന്ന പരിചയാണെന്നും ഒരു നോമ്പ് അല്ലാഹുവിനു വേണ്ടി നോറ്റുവീട്ടിയാല്‍ എഴുപതിനായിരം കൊല്ലത്തെ വഴിദൂരം നരകത്തെ തൊട്ട് അവനെ അകറ്റുമെന്നുമൊക്കെ തിരുദൂതര്‍(സ്വ)യാണ് പറഞ്ഞതെന്നോര്ത്ത് പ്രതിജ്ഞയെടുക്കുക. ഈ വര്ഷതത്തെ ഒരു നോമ്പു പോലും ഉപേക്ഷിക്കരുത്. 20 റക്അത്ത് തറാവീഹ് ഉന്മേഷത്തോടെ നിര്വിഹിക്കുന്നതിന് നോമ്പുതുറയും പ്രഭാഷണ പരിപാടികളുമൊന്നും തടസ്സമാകരുത്.

ദിവസം ഒന്നര മണിക്കൂര്‍ മാറ്റിവെച്ചാല്‍ മൂന്ന് ജുസ്ഉകള്‍ ഓതിത്തീര്ക്കാ നാകും. അങ്ങനെ ഓതുന്നപക്ഷം ഓരോ പത്തുദിവസം പിന്നിടുമ്പോഴും ഓരോ ഖത്മുകള്‍ തീര്ക്കാ ന്‍ സാധിക്കും. ജോലിയും സമയവും മറ്റും ഓരോരുത്തരും സൗകര്യത്തിനനുസരിച്ച് ക്രമീകരിക്കുക. റമളാന്‍ മുപ്പത് ദിവസത്തിനുള്ളില്‍ നൂറു പേരെയെങ്കിലും നോമ്പുതുറപ്പിക്കാന്‍ ശ്രമിക്കുക. ആവശ്യമായ വിഭവങ്ങളൊക്കെ ഒരുക്കി പ്ലാന്‍ ചെയ്താല്‍ ഇതു നിഷ്പ്രയാസം സാധിക്കും. അവസാനപത്തിലെ ഒറ്റയായ അഞ്ചു രാവുകളിലാണ് ലൈലത്തുല്‍ ഖദ്‌റിന് കൂടുതല്‍ സാധ്യതയുള്ളത്. ഒരു ജന്മം മുഴുവന്‍ ഇബാദത്തില്‍ വ്യാപൃതനായവനേക്കാള്‍ പ്രതിഫലം അല്ലാഹു വാരിക്കോരിത്തരുമ്പോള്‍ ഒന്നു ശ്രദ്ധവെച്ച് അധ്വാനിച്ചാല്‍ വന്‍ നേട്ടമായിരിക്കും ലഭിക്കുക. എത്രയോ രാവുകള്‍ കല്യാണങ്ങള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, വേള്ഡ്ഴ കപ്പുകള്ക്കൊ ക്കെ വേണ്ടി പലരും ഉറക്കൊഴിച്ചിട്ടുണ്ട്. ഈ രാവുകള്‍ അല്ലാഹുവിന്റെ പ്രീതിക്കായി മാറ്റിവെക്കുക.
റമളാനിലെ ദിക്‌റുകള്‍ ചൊല്ലുന്നതിലും ദാനധര്മ്ങ്ങള്‍ കൊടുക്കുന്നതിലുമൊക്കെ തികഞ്ഞ ആസൂത്രണം നടത്തിയാല്‍ വ്രതമാസം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ആത്മനിര്വൃയതിയോടൊപ്പം ഹൃദയ വിശുദ്ധിയും നമുക്ക് നേടിയെടുക്കാനാവും.