സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 29 May 2023

സ്ത്രീധനം

 



നിശ്ചയവേളയിലാണു സാധാരണ സ്ത്രീധനത്തിന് വിലപേശല്‍ നടക്കാറുളളത്. സ്ത്രീധനം ഇസ്ലാം അനുശാസിച്ച ഒരനുഷ്ഠാനമോ അംഗീകൃത ഇടപാടോ അല്ല. ഒരു നാട്ടാചാരമൊ മാമൂലൊ അല്ലാതെ ഇസ്ലാമില്‍ അതിന് ഒരു പരിഗണയുമില്ല. സ്വന്തം മക്കള്‍ക്ക് പിതാവോ രക്ഷിതാവോ നല്‍കുന്ന സൗജന്യ ദാനമാണ് സ്ത്രീധനം. തിരുനബി (സ്വ) ഫാത്ത്വിമ ബീവിക്കു ഇങ്ങനെ ചില വസ്തുക്കള്‍ ദാനമായി നല്‍കിയിരുന്നു. സ്വന്തമായി തനികാരുമില്ല എന്ന്പറഞ്ഞ വരന്‍ അലി(റ)യോട് മഹ്റ് നല്‍കാന്‍ എന്തെങ്കിലും സംഘടിപ്പിക്കാനായിരുന്നു തിരുനിര്‍ദ്ദേശം. ഒഴിഞ്ഞ മടിശ്ശീലയുമായി തലചായ്ക്കാന്‍ ഇടമില്ലാതെ ഒരു വിവാഹത്തിനു മുതിരാന്‍ മടിച്ച അലി(റ)ക്ക് തിരുനബി(സ്വ) ഒരു കൊച്ചുവീടും ഗൃഹോപകരണങ്ങളും സംഘടിപ്പിച്ചു.

 അലി(റ)യുടെ കൂട്ടുകാരായ സ്വഹാബികളാണ് അതിന് ഫണ്ടൊരുക്കിയത്. അവര്‍ വീട് നിര്‍മാണവും നടത്തുകയായിരുന്നു. ഇന്നു പുരുഷന്‍മാര്‍ വിവാഹത്തിന് ഡിമാന്റ്  ചെയ്തു  വസൂലാക്കുന്ന ക്രൂരമായ നാട്ടാചാരത്തിന് ഈ സംഭവം ഒരിക്കലും തെളിവല്ല. സച്ചരിതരായ പുരുഷന്‍മാരെ തങ്ങളുടെ പെണ്‍കുട്ടികള്‍ക്കു തേടിപ്പിടിക്കുന്ന മാതാപിതാക്കള്‍ മകളുടേയും കുടുംബത്തിന്റെയും ജീവിത സൗകര്യത്തിന് നല്‍കുന്ന സഹകരണവും അനുകമ്പയുമാണ് സത്യത്തില്‍ സ്ത്രീധനം. ഇന്നും ഇത്തരത്തിലുളള സംഭവങ്ങള്‍ ധാരാളം നടക്കാറുണ്ട് അംഗവൈകല്യമുളളവരും സൗന്ദര്യം കുറഞ്ഞവരുമായ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ കുടുംബ മഹിമക്കും ജീവിത ചുറ്റുപാടിനും അനുയോജ്യമായ വരനെ ലഭിക്കാന്‍ പ്രയാസം നേരിടു സന്ദര്‍ഭത്തില്‍ താരതമ്യേന മെച്ചപ്പെട്ട വരനെ കണ്ടെത്തി ധനം കൊടുത്ത് പ്രലോഭിപ്പിക്കുകയും വശീകരിക്കുകയും ചെയ്യാറുണ്ട്. ഇതൊന്നും മതപരമായി നിഷിദ്ധമാണ്ന്നു പറയാന്‍ പറ്റില്ല. പക്ഷേ, ഈ ചുവടുപിടിച്ച് പാവം പെണ്‍കുട്ടികളെ ആത്മഹത്യാമുനമ്പില്‍ കൊണ്ട് തള്ളുന്ന വിധത്തില്‍ ഭീമസംഖ്യ സ്ത്രീധനം പറഞ്ഞ് ഡിമാന്റ് ചെയ്യുത് തെറ്റാണ്. 

ഒരു വൈകല്യവുമില്ലാത്ത സുന്ദരിയും സുശീലയും ചാരിത്രവതിയുമായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയിട്ട് സ്ത്രീധനത്തിന്റെ പേരില്‍ ആ ബന്ധം വേണ്ട എന്നു വെക്കുന്നതും യാതൊരു അനുയോജ്യതയുമില്ലാത്തവളെ സ്ത്രീധനം ഡിമാന്റ് ചെയ്ത് സ്വീകരിക്കുന്നതും സ്വന്തം ജീവിതത്തോടുതന്നെ ചെയ്യു അക്രമമാണ്. സ്ത്രീധനം പുഷന്റെ ഒരു ചൂഷണോപാധിയും പെണ്‍കുട്ടികളുടേയും അവരുടെ രക്ഷിതാക്കളുടേയും അന്തകനുമായിതീരുകയാണ്. വിവാഹ നിശ്ചയത്തിനെത്തുന്ന
കാരണവന്‍മാരും ബന്ധപ്പെട്ടവരും ഈ തിന്‍മക്ക് സാക്ഷിയാകാനും പങ്ക് പറ്റാനും മുതിരാതെ ഇത്തരം പരിപാടികളില്‍ നിന്ന വിട്ടുനില്‍ക്കേണ്ടതാണ് സ്വമേധയാ സ്വന്തം മകള്‍ക്ക് ദാനം നല്‍കുതിനു മതപരമായ വിലക്കില്ലാത്തതുകൊടാണ് സ്ത്രീധനം ഹറാമാണ് ഒറ്റയടിക്ക് ഫത്വ നല്‍കാന്‍ പണ്ഡിതന്‍മാര്‍ വിമുഖത കാണിക്കുത്. അതേ സമയം വിവാഹത്തിന്റെ മുഖ്യ ലക്ഷ്യവും മാനദണ്ഡവുമായി മാറിയ സാഹചര്യത്തില്‍ സമൂഹത്തെ അറ്റമില്ലാത്ത കണ്ണീര്‍ക്കയത്തിലാഴ്ത്തുന്ന ഒരു സാമൂഹിക തിന്‍മയാണിന്നത്തെ സ്ത്രീധന സമ്പ്രദായമെ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.സ്ത്രീധനം തുടങ്ങിയ അനാചാരങ്ങളെ നിഷ്കാസനം ചെയ്യാന്‍ ഏതാനും ഫത്വകള്‍ക്കു കഴിയില്ല. 

ക്രമപ്രവൃദ്ധമായ പദ്ധതികളിലൂടെ നിരന്തര ബോധവല്‍ക്കരണ സംരംഭങ്ങളുണ്ടാകണം, സമുദായ സംഘടനകളും പണ്ഡിതന്‍മാരും പദ്ധതികളാവിഷ്കരിക്കുകയും മഹല്ലു ജമാഅത്തുകളും വ്യക്തികളും കക്ഷി ഭേദമന്യേ അത് നടപ്പിലാക്കാന്‍ തയ്യാറാവുകയും വേണം.സ്ത്രീധനം അനുവദനീയമാണ് അടിസ്ഥാനപരമായി സമ്മതിക്കുമ്പോള്‍ സ്ത്രീധനം വരുത്തി വെക്കുന്ന നാശത്തിന്റെയും തിന്‍മയുടേയും ഭീകരമുഖം വിസ്മരിക്കാന്‍ സാധ്യമല്ല. ഈ സാഹചര്യത്തില്‍ സമൂഹത്തിന്റെ പൊതു നന്‍മ ലക്ഷ്യമാക്കി സ്ത്രീധനം വാങ്ങരുതെന്നും അത്തരം വിവാഹങ്ങളില്‍ മഹല്ലുകള്‍ സഹകരിക്കേണ്ടതില്തെന്നും തീരുമാനിക്കുന്നതിന് മതപരമായ ഒരു വിലക്കുമില്ലല്ലോ. സമ്പത്ത് മാനദണ്ഡമാക്കുന്ന പതിവ് ഇസ്ലാമിക സമൂഹത്തില്‍ എവിടെ നിന്നോ കേറിപറ്റിയതാണ്. ഇസ്ലാമിക ചരിത്രത്തിലോ പ്രമാണങ്ങളിലോ യാതൊരു പിന്തുണയും ഇതിനില്ല. 

സ്ത്രീയുടെ സമ്പത്തില്‍ കണ്ണു നട്ടുള്ള വിവാഹാന്വേഷണങ്ങളും ബന്ധങ്ങളുമെല്ലാം ചൂഷണവ്യവസ്ഥിയുടെ അവശിഷ്ടങ്ങളാണ്. പുരുഷനെ
തിരഞ്ഞെടുക്കുതിലും ഇസ്ലാമിക നിലപാട് ഇതു തയൊണ്. തിരുനബി(സ്വ)യോ സ്വഹാബികളോ പണമുള്ളവരെ തേടിനടന്നിട്ടില്ല. വിവാഹം കഴിക്കുന്ന സ്ത്രീക്ക് ഇത്ര സമ്പത്ത് വേണമെന്ന  നിബന്ധന ആരും നിശ്ചയിച്ചിട്ടില്ല. എല്ലാ നന്‍മകളും അവഗണിച്ച് സമ്പത്തിന്റെ പിന്നാലെ പോകുന്നവരും സ്ത്രീധന തുകയുടെ പേരില്‍ കാലിചന്തയിലെപോലെ വിവാഹകമ്പോളങ്ങളില്‍ കേറിഇറങ്ങുന്നവരും പലപ്പോഴും വിലക്ക് വാങ്ങുന്നത് ആന്ത്രാക്സ് ബാധിച്ച പശുക്കളെയാണ്. ആരോഗ്യവും പഠനവും ധാര്‍മികബോധവും മതചിന്തയും ഒക്കെ അവഗണിച്ച് പണം തിരഞ്ഞെടുക്കുന്നവര്‍ പലപ്പോഴും ഈ ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ വിഷമിക്കന്നത് കാണാം. ദരിദ്രനായ അലി (റ) യെ തന്റെ പുാരമകള്‍ ഫാത്വിമാക്ക് ഭര്‍ത്താവായി തിരഞ്ഞെടുക്കുമ്പോള്‍ തിരുനബി(സ്വ)യുടെ മനസ്സില്‍ സാമ്പത്തിക ചിന്തയുണ്ടായിരുന്നില്ല. ദീനും സ്വഭാവവും ഇഷ്ടപ്പെട്ട പുരുഷനെ കണ്ടത്തിയാല്‍ നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുക. ഇല്ലെങ്കില്‍ ഭൂമിയില്‍ വന്‍ദുരന്തവും
ഭീമമായ നാശവും ഉണ്ടാകും എന്നാണ് തിരുനബി(സ്വ)യുടെ അധ്യാപനം. ഹള്റത്ത് സൈനബാ ബിന്‍ത് ജഹ്ശി (റ)യെ തിരുനബി (സ്വ) വിവാഹം ചെയ്തുകൊടുക്കാത്തത് അടിമ വര്‍ഗത്തില്‍ പെട്ട ദരിദ്രനും ദുര്‍ബലനുമായ
സൈദ് ബിന്‍ ഹാരിസത്തിനാണ്. സൈനബ(റ) കുലീനയും സമ്പല്‍ കുടുംബത്തിലെ അംഗവുമാണെന്ന് നബിക്കറിയാം. പക്ഷേ, സൈദ് എ മറൂ അടിമക്ക് അവരെ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍ കുലത്തിന്റെയും സാമ്പത്തിക സങ്കല്‍പ്പങ്ങളുടെയും അപ്പുറം തന്റെ ശിക്ഷണത്തില്‍ ദത്തുപുത്രനായി വളര്‍ സൈദിന്റെ
വ്യക്തിത്വവും മഹാത്മ്യവുമാണ് നബി(സ്വ) പരിഗണിച്ചത്. മറ്റൊരു സംഭവമിതാ-ഹള്റത്ത് ബിലാല്‍(റ), നീഗ്രോവംശജനായ അടിമയായിരുന്നു.സുഹൈബ് റോമന്‍ വംശജനും. അവരിരുവരും ഒരു ഖുറൈശി കുലത്തില്‍
വിവാഹാന്വേഷണം നടത്തുകയാണ്. അപരിചിതരായ ഈ സുഹൃത്തുക്കളെ കുറിച്ച് വീവീട്ടുകാര്‍ അന്വേഷിച്ചു. നിങ്ങള്‍ ആരാണ്? ബിലാല്‍(റ) പറഞ്ഞു: ഞാന്‍ ബിലാല്‍, ഇത് എന്റെ സഹോദരന്‍ സുഹൈബും. ഞങ്ങള്‍ ദുര്‍മാര്‍ഗികളായിരുന്നു. ഞങ്ങളെ അല്ലാഹു ഹിദായത്തിലാക്കി. ഞങ്ങള്‍
അടിമകളായിരുന്നു. ഞങ്ങളെ അല്ലാഹു സ്വതന്ത്രരാക്കി. ഞങ്ങള്‍ അവശരായിരുന്നു.ഞങ്ങളെ അല്ലാഹു ഐശ്വര്യവാന്‍മാരാക്കി. നിങ്ങള്‍ ഞങ്ങള്‍ക്ക് മക്കളെ വിവാഹം ചെയ്ത് തരുകയാണെങ്കില്‍ അല്ലാഹുവിന് സ്തുതി. അല്‍ ഹംദുലില്ലാ. ഇല്ലെങ്കില്‍ പ്രശ്നവുമില്ല. അല്ലാഹു പരിശുദ്ധന്‍, സുബ്ഹാനല്ലാഹി.
വീട്ടുകാര്‍ പ്രതികരിച്ചു. ഞങ്ങള്‍ തയ്യാറാണ്. നിങ്ങള്‍ക്ക് വിവാഹം ചെയ്തുതരാം. കുലീനരായ മക്കയിലെ അറബികുടുംബക്കാര്‍ തങ്ങളുടെ പെണ്‍കുട്ടികളെ നിര്‍ദ്ദനരും മുന്‍ അടിമകളുമായ ബിലാലിനും സുഹൈബിനും വിവാഹം ചെയ്തുകൊടുത്തു. താബിഈ വംശജനായ സഈദ്ബ്നു മുസ്വയ്യബ്. മഹാപണ്ഡിതനായിരുന്നു. ലളിത
ജീവിതത്തിന്റെ ഉടമയായിരുന്നു. തന്റെ പുത്രിക്ക് വിവാഹാന്വേഷണവുമായി രാജകുമാരന്‍മാര്‍ ഭരണാധികാരിയായ
അബ്ദുല്‍ മലിക്ക് ബിന്‍ മര്‍വാന്‍ നേരിട്ടു തന്നെ വിവാഹാന്വേഷണം നടത്തി. അബ്ദുല്‍ മലിക്കിനോട് സഈദ് പറഞ്ഞു ഇല്ല. അവള്‍ക്കു മറ്റൊരുത്തന്‍ ഭര്‍ത്താവായി വരും. ആ വിവാഹം പിന്നീട് നടന്നത് തികച്ചും ആകസ്മികമായിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത മംഗല്യം. സഈദിന്റെ മരുമകന്‍
വിശദീകരിക്കട്ടെ. ഇബ്നു അബീ വദാഅ പറഞ്ഞു: ഞാന്‍ സഈദ്ബ്നു മുസയ്യബുമായി
നിരന്തരം സമ്പര്‍ക്കം പുലര്‍ത്തു വ്യക്തിയായിരുന്നു. കുറേ ദിവസം ഞാന്‍
അദ്ദേഹത്തെ കാണാതെയായി. പിന്നീട് ചെന്നപ്പോള്‍ എന്നോട് ചോദിച്ചു നീ എവിടെയായിരുന്നു…..ഞാന്‍ പറഞ്ഞു: എന്റെ ഭാര്യക്ക് അസുഖമായി അവള്‍ മരിച്ചു. ഞാന്‍ ആ വിഷയമായി താമസിച്ചു പോയതാണ്.
എന്തേ നമ്മളോടോന്നും അറിയിച്ചില്ല. ജനാസയില്‍ പങ്കെടുക്കാമായിരുന്നല്ലോ. സഈദ്ചോദിച്ചു. ഞാന്‍ ഒട്ടും പ്രതികരിക്കാതെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ സഈദ് ചോദിച്ചു.പുതിയ വിവാഹം വല്ലതും ഉറച്ചോ…. ഞാന്‍ പറഞ്ഞു. അങ്ങേക്ക് അല്ലാഹു അനുഗ്രഹം ചൊരിയട്ടെ, എനിക്കാരാണിനി വിവാഹം ചെയ്തു തരിക. എന്റെ കയ്യില്‍
രണ്ടോ മൂന്നോ ദിര്‍ഹമാണുള്ളത്. സഈദ്: ഞാന്‍ നിക്കാഹ് ചെയ്തു തരാം
എന്റെ മകളെ. ഞാന്‍ ചോദിച്ചു, താങ്കള്‍ അതിനു തയ്യാറാണോ. അങ്ങനെ ചെയ്യാന്‍ താങ്കള്‍ക്കാവുമോ?
സഈദ്: അതെ തീര്‍ച്ചയായും ഞാന്‍ അതു ചെയ്യും. താമസിച്ചില്ല അദ്ദേഹം ആ സദസ്സില്‍ വെച്ചു തന്റെ മകളെ എനിക്ക് വിവാഹം ചെയ്തു തരികയും ചെയ്തു. എന്റെ
കൈവശമുള്ള രണ്ടോ മൂന്നോ ദിര്‍ഹം മഹ്റായി നല്‍കി. ഇസ്ലാമിക വിവാഹത്തിന്റെ ലാളിത്യത്തിന് ഉദാഹരണമാണ് മുകളില്‍ ഉദ്ദരിച്ച സംഭവങ്ങള്‍. ഏറ്റവും മഹ്റ് കുറഞ്ഞ വിവാഹമാണ് കൂടുതല്‍ അനുഗ്രഹീതമന്നു
തിരുനബി(സ്വ) പറഞ്ഞിട്ടുട്. പുരുഷന്‍ സ്ത്രീക്ക് നല്‍കുന്ന നിര്‍ബന്ധമായ വിവാഹ മൂല്യമാണ് മഹ്ര്‍. അത് ത വിലപേശലില്ലാതെ വളരെ കുറഞ്ഞത് മാത്രം
നല്‍കി വിവാഹം ലളിതമാക്കണമൊണു ശരീഅത്തിന്റെ നിര്‍ദ്ദേശമിെരിക്കെ
അടിസ്ഥാനമില്ലാത്ത സ്ത്രീധനമെ നാട്ടാചാരത്തിനും മറ്റു മാമൂലുകള്‍ക്കും
വേടി വാശിപിടിക്കുകയും വിലപേശുകയും ചെയ്യു വിവാഹങ്ങള്‍ അഭിശപ്തമാണ്.
ഇത്തരം വിവാഹങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹമുടായിരിക്കുകയില്ല്െ
വ്യക്തം.
സ്ത്രീധനം സ്ത്രീയുടെ ധനം തയൊണ്. ഭര്‍ത്താവിന് ആ ധനത്തില്‍ യാതൊരു
ഉടമാവകാശവുമില്ല. ഇസ്ലാമിക സാമ്പത്തിക നിയമപ്രകാരം, ദാനം, കടം, വായ്പ,
പണയം, പാര്‍ട്ട്ണര്‍ഷിപ്പ്, സൂക്ഷിപ്പ് മുതല്‍ എിങ്ങനെ ഏതെങ്കിലും
ഒരിനത്തില്‍പെടാത്ത ഇടപാടുകളാണിവ. ദാനം ഒരാള്‍ക്കോ സമൂഹത്തിനോ സൌജന്യമായി
നല്‍കുതാണ്. പ്രത്യുപകാരമോ, ലാഭമോ, തിരിച്ചടക്കലോ പ്രതീക്ഷിക്കാത്ത
നിരുപാധിക ഇടപാടാണ് ദാനം. ഒരാള്‍ക്ക് തന്റെ സമ്പത്തിന്റെ എത്ര ശതമാനം
വേണമെങ്കിലും താന്‍ ഇച്ഛിക്കുവര്‍ക്കു ദാനം ചെയ്യാം. ദാനം ലഭിച്ച വ്യക്തി
അതിന്റെ പേരില്‍ ദാതാവിനോട് യാതൊരു ബാധ്യതകളും ഇല്ലാത്തവനാണ്. ദാതാവുമായി
പിണങ്ങുകയോ കലഹിക്കുകയോ ബന്ധവിച്ഛേദം നടത്തുകയോ ചെയ്താലും ദാനം തിരിച്ചു
നല്‍കേടതില്ല. നല്‍കിയാല്‍ അതു വാങ്ങാന്‍ ദാതാവിന് പാടില്ല താനും.
സ്ത്രീധനം കേവലം ദാനമായി ഗണിച്ചു കൂടാ. കാരണം, 1. അത് ചോദിച്ചു
വാങ്ങുതാണ്. 2. മുന്‍ തീരുമാന പ്രകാരം തുക നിശ്ചയിക്കുതാണ്. 3.
വിവാഹബന്ധം വിച്ഛേദിക്കപ്പെടുമ്പോള്‍ തിരിച്ചുനല്‍കേടതുമാണ്. അതുകൊടു ത ഈ
ധനം ദാനമായി പരിഗണിച്ചു കൂടാ. സമൂഹം അങ്ങനെ പരിഗണിക്കുുമില്ല.
ഇനി അതൊരു കടമാണുെ പറയാനും നിര്‍വ്വാഹമില്ല. ഭര്‍ത്താവ് ഭാര്യയില്‍ നിാ
ഭാര്യാപിതാവില്‍ നിാ നിശ്ചിത അവധിക്കു തരാമുെ പറഞ്ഞല്ല സ്ത്രീധനം
വാങ്ങുത്. കടം തിരിച്ചടക്കല്‍ നിര്‍ബന്ധമാണ്. ചോദിച്ചവ് കടം കൊടുക്കല്‍
സുത്തുമാണ്.
തകരാറാുെമില്ലാതെ തുടരു ബന്ധങ്ങളില്‍ സ്ത്രീധനം ചര്‍ച്ചയാവാറില്ല.
ഇരുവിഭാഗവും സ്ത്രീധനകാര്യം വിസ്മരിക്കലും സഹകരിച്ച് ജീവിക്കലുമാണ്
ചെയ്യാറുള്ളത്. വായ്പയുടെ കാര്യവും ഇതുത. ഉപയോഗിച്ചു തീരു വസ്തുക്കള്‍
വായ്പ കൊടുക്കാന്‍ പാടില്ല. വായ്പ വാങ്ങിയ വസ്തു ത തിരിച്ചു കൊടുക്കണമൊണ്
നിയമം. അഥവാ വായ്പ വസ്തുവില്‍ ഉപയോഗമല്ലാതെ ക്രയവിക്രയാധികാരമോ അവകാശമോ
വാങ്ങുവനില്ല. കടം ഉടമാവകാശമാണ്. തുല്യസംഖ്യയോ വസ്തുവോ
തിരിച്ചടക്കണമെയുേള്ളൂ. സ്ത്രീധനം കടമായോ വായ്പയായോ സമൂഹത്തില്‍ എവിടെയും
പരിഗണിക്കുില്ലെത് യാഥാര്‍ത്ഥ്യമാണ്.
പണമോ മറ്റോ ലഭിക്കുതിനു വേടി ദാതാവിന് ഈടു നല്‍കയാണ് പണയം. പണം തിരിച്ചു
നല്‍കുമ്പോള്‍ യാതൊരു ഏറ്റക്കുറച്ചിലും ഇല്ലാതെ ഈടു തിരിച്ചു നല്‍കുു.
സ്ത്രീധനം ഭര്‍ത്താവിനു നല്‍കു ഈടും ഭര്‍ത്താവൊരു പണയ പടവുമായി
പരിഗണിച്ചു കൂടല്ലോ.
പാര്‍ട്ട്ണര്‍ഷിപ്പോ ഡെപ്പോസിറ്റോ ആയും ഇത് പരിഗണിച്ചു കൂടാ.
പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ്സിന്റെ നിയമങ്ങളാുെം പാലിക്കപ്പെടുകയോ
ലാഭനഷ്ടങ്ങളെ കുറിച്ച് ചിന്തിക്കുകയോ ചെയ്യാത്തതു കൊട് ആ ഇനത്തിലും
ഉള്‍പ്പെടുില്ല. ഭര്‍ത്താവിന്റെ കയ്യില്‍ സൂക്ഷിക്കാന്‍ കൊടുത്ത അമാനത്തോ
നിക്ഷേപ മുതലോ ആണുെം പറഞ്ഞുകൂടാ. അമാനത്ത് മുതല്‍ ഡിമാന്റ് ചെയ്തു
വാങ്ങാറില്ല. കക്ഷി എപ്പോള്‍ ആവശ്യപ്പെട്ടാലും തിരിച്ചു നല്‍കണം.
അമാനത്തു മുതലിന്റെ ഏതു നിലക്കുള്ള ഉപയോഗവും നിയമവിരുദ്ധമാണ്. അമാനത്തു
മുതല്‍ നഷ്ടപ്പെട്ടാല്‍ സൂക്ഷിപ്പുകാരന്‍ ഉത്തരവാദിയല്ല. സ്ത്രീധനത്തില്‍
ഈ വിഷയങ്ങളാുെം പരിഗണനീയമല്ല. അതു ഡിമാന്റു ചെയ്തു വാങ്ങുതാണ്. ഭാര്യ
സാധാരണ ഗതിയില്‍ തിരിച്ചു ചോദിക്കാറില്ല. ചോദിച്ചാല്‍ ത കൊടുക്കാറുമില്ല.
കൊടുക്കാന്‍ വല്ലവരും തയ്യാറാവുകയാണെങ്കില്‍ അതു വിവാഹ മോചനത്തിനു വഴി
ഒരുക്കുകയും ചെയ്യും. ധനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഭര്‍ത്താവിനാണ്.
ചുരുക്കത്തില്‍ ഇസ്ലാമിക നിയമത്തില്‍ ഇത്തരം ഒരു ഇടപാടിനെ കുറിച്ച്
ചര്‍ച്ചയില്ല. ആ ഇടപാടിന് നിയമ പ്രാബല്യവുമില്ല. 1. ഡിമാന്റ് ചെയ്തു തുക
നിശ്ചയിച്ച് സമയ ബന്ധിതമായി

ഈടാക്കുകയും തിരിച്ചടക്കാതിരിക്കുകയും ചെയ്യു ഒരു ഇടപാട്. അല്ലെങ്കില്‍
പിണങ്ങി പിരിയുമ്പോള്‍ മാത്രം തിരിച്ചടക്കു ഒരു ഇടപാട്-ഈ ഇടപാട്
സാമ്പത്തിക നിയമപ്രകാരം അസാധുവാണ്. അസാധുവായ ഇടപാടിന് നിയമ സംരക്ഷണം
ലഭിക്കുകയില്ല. നിയമവിരുദ്ധമായ പണമിടപാടുകളിലൂടെ പണം നഷ്ടപ്പെട്ടാല്‍ അത്
തിരിച്ച് പിടിക്കാന്‍ ഇസ്ലാമിക കോടതി തയ്യാറല്ല. മറ്റു സാമ്പത്തിക
നിയമങ്ങളുടെ വെളിച്ചത്തിലും സ്ത്രീധനം ഫാസിദായ (അസാധു) ഇടപാടാണ്. ഫാസിദായ
ഇടപാടിന് സാക്ഷി നില്‍ക്കാനോ അതിന്റെ ഇടനിലക്കാരനാകാനോ പാടില്ല.
പ്രയോഗിക തലത്തില്‍ സൂക്ഷിപ്പു മുതലിന്റെ ഗണത്തിലാണ് സ്ത്രീധനത്തെ
പെടുത്തിവരാറുളളത്. സ്ത്രീക്കവകാശപ്പെട്ട ധനം ഭര്‍ത്താവിനെ സൂക്ഷിക്കാന്‍
ഏല്‍പ്പിക്കുു. ഭര്‍ത്താവിന് അതിന്റെ ക്രയവിക്രയാധികാരവും നല്‍കുു.
സാധാരണ ഗതിയില്‍ ഭര്‍ത്താവിന് പൊരുത്തപ്പെട്ടു കൊടുക്കുകയും
പിണങ്ങിപിരിയുമ്പോള്‍ കണക്ക് പറഞ്ഞ് തിരിച്ച് വാങ്ങുകയും ചെയ്യുു. ഇങ്ങനെ
ഒരു ഇടപാട് കര്‍മശാസ്ത്രത്തിലില്ലാത്തതുകൊട് ത സ്ത്രീധനം
അന്യസംസ്കാരത്തില്‍ ന്ി മുസ്ലിം സമുദായത്തിലേക്ക് കടു കയറിയ ഒരു
ദുരാചാരമാണ്െ മനസ്സിലാക്കാന്‍ പ്രയാസമില്ല.
ഇത്തരമൊരു ദുരാചാരത്തിന്റെ കരാള ഹസ്തത്തില്‍ പെട്ട് മുസ്ലിം സമുദായം
ശ്വസം മുട്ടുകയാണെ യാഥാര്‍ത്ഥ്യം ചെറുപ്പക്കാര്‍ ഓര്‍ക്കണം. മക്കളെ
സ്ത്രീധന കയറില്‍ തൂക്കി കൊല്ലു രക്ഷിതാക്കളും. ഈ സമ്പ്രദായം
സമുദായത്തിന് വരുത്തി വെക്കു മാനഹാനി ചെറുതാുെമല്ല. എത്ര പെകുട്ടികള്‍ ഈ
കൊലക്കയറില്‍ ജീവനൊടുക്കി. എത്രപേര്‍ മതം മാറി ഫാഷിസ്റ്
പാളത്തിലെത്തി-എത്ര പെകുട്ടികള്‍ വഴിപിഴച്ച് തെരുവ്
സുന്ദരികളായിത്തീര്‍ു. ഒരു കണക്കെടുപ്പിന് ആരും മുതിരാത്തത് ഈ നാണക്കേട്
മറച്ച് വെക്കാനാണ്.