സുന്നത്ത് ജമാഅത്ത്
Thursday, 11 September 2014
ഭര്‍ത്താവിന്റെ വീട്ടില്‍
ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി വേണം ഭാര്യയുടെ ചുവടുവെപ്പുകള്‍. ഭര്‍ത്താവിന്റെ മനസ്സ് വായിച്ചെടുക്കുക. ആഹാരം, വസ്ത്രം, മെത്തയിലെ പങ്കാളിത്തം, രതി, ഭര്‍ത്താവിന്റെ സ്വകാര്യത, വ്യക്തിത്വം, അഭിരുചി, സാമൂഹികബന്ധങ്ങള്‍, വ്യക്തിബന്ധങ്ങള്‍, കുടുംബസാഹചര്യങ്ങള്‍, പൊതുപങ്കാളിത്തം, സാമ്പത്തിക സ്ഥിതി, അദ്ദേഹത്തെ അലട്ടുന്ന പ്രശ്നങ്ങള്‍, അദ്ദേഹത്തിന്റെ തിരക്കും ബദ്ധപ്പാടും, പ്രശ്നബാഹുല്യങ്ങള്‍, ഉത്തരവാദിത്തങ്ങള്‍ എല്ലാം പതുക്കെ പതുക്കെ മനസ്സിലാക്കാന്‍ ഭാര്യ ശ്രമിക്കണം.
ഭര്‍ത്താവിന്റെ കുടുംബാന്തരീക്ഷമാണ് സ്ത്രീ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ദാമ്പത്യജീവിതത്തിന്റെ പറുദീസയില്‍ കട്ടുറുമ്പുകളായി അരിച്ചെത്താറുള്ളത് പലപ്പോഴും നിസ്സാരമായ വീട്ടുകാര്യങ്ങളാണ്.
Subscribe to:
Comments (Atom)
