സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 2 July 2015

ചൊവ്വായ മാര്‍ഗ്ഗമേത്‌?


മുഹമ്മദ്‌ നബി (സ) അന്ത്യ പ്രവാചകനായി അല്ലാഹു തീരുമാനിക്കുകയും ഖുര്‍ആന്‍ അവസാനത്തെ ഗ്രന്ധമായി അവതരിക്കുകയും ചെയ്‌തതിനാല്‍ പരലോക രക്ഷക്കുള്ള ശരിയായ മാര്‍ഗ്ഗം ഇസ്ലാമാണ്‌. അല്ലാഹുവിലും മുഹമ്മദ്‌ നബിയിലും വിശ്വസിക്കുകയും അതനുസരിച്ചുള്ള സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുന്നവര്‍ വിജയികളാകുന്നതാണ്‌ എന്നാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌.

എന്നാല്‍ നിലവില്‍ മുസ്ലിംകളില്‍ തന്നെ ഒട്ടനവധി വിഭാഗങ്ങളുണ്ട്‌, ഉദാഹരണമായി ഖവാരിജുകള്‍, ഷിയാക്കള്‍, മുഅ്‌തസിലിയാക്കള്‍, ഖാദിയാനികള്‍, തുടങ്ങി സുന്നികള്‍, മുജാഹിദുകള്‍, ജമാഅത്തെ ഇസ്ലാമി, തബ്‌ലീഗ്‌, തുടങ്ങിയവ. ഇവകളിലെ അപകടകരമായ പ്രത്യേകത എന്തെന്നാല്‍ ഒരോ വിഭാഗവും തങ്ങളല്ലാത്തവയെ പിഴച്ചവരായി കാണുകയും നരകാവകാശികളാണെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്നു. മാത്രവുമല്ല എല്ലാവര്‍ക്കും ഖുര്‍ആനും ഹദീസുമാണ്‌ തെളിവും.

അങ്ങിനെ വരുമ്പോള്‍ സാധാരക്കാരായവര്‍ ആശയക്കുഴപ്പത്തിലാകുമെന്നതാണ്‌ വസ്‌തുത. ഓരോ കുഞ്ഞും ജനിക്കുന്നത്‌ മുസ്ലിമായിട്ടാണ്‌ അവരുടെ മാതാപിതാക്കളാണ്‌ അവനെ മുസ്ലിമോ, ജൂതനോ, കൃസ്‌ത്യാനിയോ, മജൂസിയോ ആക്കുന്നത്‌ എന്ന വചനം ഈ വിഭാഗങ്ങളിലും അങ്ങിനെ സത്യമായി വരുന്നു. അപ്പോള്‍ സത്യം കണ്ടെത്തുക എന്നത്‌ അല്ലെങ്കില്‍ ഞാന്‍ ചൊവ്വായ മാര്‍ഗത്തിലാണ്‌ എന്ന്‌ ഉറപ്പിക്കേണ്ടത്‌ ഓരോ വ്യക്തിയുടേയും ബാധ്യതയായിതന്നെ വരുന്നു. എങ്ങിനെയാണ്‌ ആ ബാധ്യത നിറവേറ്റേണ്ടത്‌? ചിന്തിക്കേണ്ടതാണ്‌ വിഷയം. എല്ലാവര്‍ക്കുമതിന്‌ കഴിയുമോ? ചിലര്‍ക്ക്‌ കഴിഞ്ഞെന്ന്‌ വരും, എന്നാല്‍ എല്ലാവര്‍ക്കും കഴിയില്ലെന്നതാണ്‌ സത്യം. കാരണം ഓരോവിഭാഗത്തിന്റെ വാദവും ശരിയാണ്‌ എന്ന്‌ തോന്നിപ്പിക്കുന്നതാണ്‌. അപ്പോള്‍ പിന്നെ സത്യം ഗ്രഹിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?

ഇല്ലാതിരിക്കാന്‍ വഴിയില്ല. എന്നാല്‍ അതെന്താണ്‌. അത്‌ പരമകാരുണ്യവാനായ റബ്ബിനോട്‌ ചോദിക്കുക തന്നെ. വേറെ ഒരു മാര്‍ഗ്ഗവുമില്ല എന്നതാണ്‌ സത്യം. കാരണം അല്ലാഹു ഉദ്ധേശിക്കുന്നവരല്ലാതെ സന്മാര്‍ഗ്ഗത്തിലാവുക ഇല്ല എന്ന ഖുര്‍ആന്‍ പ്രഖ്യാപനം. ഖുര്‍ആന്‍ ഖുര്‍ആനിനെക്കുറിച്ചു പോലും പറയന്നത്‌ `ഇതുകാരണം ധാരാളം പേര്‍ വഴിപിഴക്കുകയും ധാരാളം പേര്‍ സന്മാര്‍ഗികളാകുകയും ചെയ്യും` എന്നാണ്‌. മാത്രവുമല്ല സ്വന്തം മൂത്താപ്പയും സംരക്ഷകനുമായ അബൂതാലിബ്‌ പോലും പ്രവാചകര്‍ ആഗ്രഹിച്ചിട്ട്‌ പോലും ഹിദായത്ത്‌ ലഭിക്കാതെയാണ്‌ മരണപ്പെട്ടത്‌. അതിനാല്‍ സന്മാര്‍ഗ്ഗത്തിനുള്ള മാര്‍ഗ്ഗം അല്ലാഹുവും അവന്റെ ദൂതനുമാകുന്നു. അതായത്‌ അല്ലാഹുവിനോട്‌ പ്രര്‍ത്ഥിക്കുക തന്നെ പോംവഴി. അതുകൊണ്ടാണ്‌ ഓരോ ദിവസവും നമസ്‌കാരത്തില്‍ 17 പ്രാവശ്യം എന്നെ നീ ചൊവ്വായ പാതയിലാക്കണേ എന്ന്‌ വിശ്വാസികള്‍ നിര്‍ബ്ബന്ധമായും പ്രാര്‍ത്ഥിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌.

ഈ വിഷയത്തില്‍ നബി(സ) യുടെ രണ്ട്‌ ഹദീസുകള്‍ ശ്രദ്ധേയമാണ്‌.

1. ബനൂഇസ്‌റായേല്‍ 72 വിഭാഗമായെങ്കില്‍ എന്റെ സമുദായം 73 വിഭാഗമാകുമെന്നും ഒന്നൊഴിച്ചെല്ലാം നരകാവകാശികളാണെന്നും. ആ ഒന്ന്‌ ഞാനും എന്റെ സഹാബത്തും എങ്ങിനെ ജീവിച്ചുവോ അതുപോലെ ജീവിച്ചവരാണ്‌.

2. ഞാനും എന്റെ സുഹൃത്തുക്കളും (നബിയെ കണ്ടു വിശ്വസിച്ചവര്‍) ജീവിക്കുന്ന സമുദായമാണ്‌ ഏറ്റവും ഉത്തമ സമുദായം. പിന്നീട്‌ അതിന്‌ ശേഷം വന്നവര്‍, പിന്നീട്‌ അതിന്‌ ശേഷം വന്നവര്‍. (അതായത്‌ പിന്‍പറ്റേണ്ടത്‌ നബിയെയും, സഹാബത്തിനെയും, താബിഉകളെയും, താബിഉ താബിഉകളെയും)

ശിയാക്കള്‍, ഖവാരിജുകള്‍, മുഅ്‌തസിയാക്കള്‍, ഖാദിയാനികള്‍, ഖവാരിജുകള്‍, തുടങ്ങിയവ ഇസ്ലാമില്‍ നിന്ന്‌ വ്യതിചലിച്ചവരാണ്‌ എന്ന്‌ മുസ്ലിം പണ്‌ഠിതരില്‍ അഭിപ്രായ വ്യത്യാസമില്ലാത്ത സംഗതിയാണ്‌. മാത്രമല്ല ഇവകളൊന്നും കേരളത്തിലില്ലാത്തതിനാലും ഈ എഴുത്ത്‌ മലയാളത്തിലായതിനാലും അവരെക്കുറിച്ചുള്ള ചര്‍ച്ചക്ക്‌ പ്രസക്തിയില്ല എന്നാണ്‌ തോന്നുന്നത്‌. കേരളത്തിലുള്ള പ്രധാന വിഭാഗങ്ങള്‍ സുന്നി, മുജാഹിദ്‌, ജമാഅത്തെ ഇസ്ലാമി, തബ്‌ലീഗ്‌ എന്നിവയാണല്ലോ. അതുകൊണ്ട്‌ അവയില്‍ സത്യമേത്‌ എന്നന്യേഷിക്കുന്നതാവും ശരി.

കേരളത്തില്‍ സുന്നിവിശ്വാസികളാണ്‌ കൂടുതല്‍. കേരളത്തില്‍ മുസ്ലീംകള്‍ പ്രവാചകരുടെ കാലത്തു തന്നെ പ്രബോധനത്തിനായി വന്നിരുന്നു എന്നാണ്‌ ചരിത്രം. കാരണം പുരാതന കാലം മുതലേ അറബികള്‍ കച്ചവടത്തിനായി കേരളത്തില്‍ വരാറുണ്ട്‌. അതുകൊണ്ടു തന്നെ ഇസ്ലാം തനതായ രീതിയില്‍ പ്രവാചകരുടെ കാലം മുതല്‍ നിലനിന്നു പോന്നിട്ടുണ്ട്‌. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്ലാമില്‍ പുതിയ വിഭാഗങ്ങള്‍ ഭിന്നതയുമായി രംഗത്ത്‌ വന്നിട്ടുണ്ടെങ്കിലും കേരളത്തില്‍ ഒരു അഭിപ്രായ വ്യത്യാസവും പ്രവാചകര്‍ക്ക്‌ ശേഷം 1300 വര്‍ഷങ്ങള്‍ വരെ ഉണ്ടായിരുന്നില്ല. ഇതൊരു ചെറിയ കാര്യമേ അല്ല. പിന്നിട്ട ഈ 1300 വര്‍ഷങ്ങളില്‍ വിശ്വസിച്ച്‌ പോരുന്ന വിശ്വാസങ്ങളും ആചരിച്ചു പോരുന്ന ആചാരങ്ങളും അനുഷ്‌ഠിച്ചു പോരുന്ന അനുഷ്‌ഠാനങ്ങളും തുടര്‍ന്ന്‌ പോരുന്നവരുമാണ്‌ സുന്നികള്‍. മാത്രവുമല്ല ഇന്നത്തെ ഒരു സൂന്നി അയാള്‍ പഠിച്ച ഉസ്‌താദുമാര്‍ ഉസ്താതുമാരുടെ ഉസ്താത്മാർ തുടര്‍ന്നാല്‍ ഇമാം നവവിയിലും ഷാഫിയിലും ഹനഫിയിലും ഇബ്‌നു ഉമറിലും വഴി പ്രവാചകിരലേക്ക്‌ മുറിഞ്ഞ്‌ പോകാതെ എത്തുന്നതാണ്‌. സുന്നികള്‍ നാലു ഖലീഫമാരെയോ താബിഈങ്ങളെയോ ഹദീസ്‌ പണ്‌ഠിതന്‍മാരെയോ മദ്‌ഹബിന്റെ ഇമാമുമാരെയോ നിഷേധിക്കുന്നില്ല എന്നതിനാല്‍ പ്രവാചകരെ പിന്‍പറ്റിയവരാണ്‌ എന്ന്‌ അനുമാനിക്കാവുന്നതാണ്‌.

സുന്നികള്‍ മുജാഹിദ്‌, ജമാഅത്തെ ഇസ്ലാമി, തബ്‌ ലീഗ്‌ തുടങ്ങിയവരെ മാര്‍ഗ്ഗ ഭ്രംഷം സംഭവിച്ചവര്‍ എന്ന്‌ പറയുമ്പോള്‍ മറ്റുള്ളവര്‍ സുന്നികളെ ഖുറാഫികള്‍ ഖുബൂരികള്‍ എന്നീ വിശേഷണങ്ങളാല്‍ അല്ലാഹു പൊറുക്കാത്ത ശിര്‍ക്ക്‌ ചെയ്‌തവര്‍ എന്ന്‌ പറയുന്നു.

ഒരു ഉദാഹരണം, മരണാനന്തരം മനുഷ്യരെ വിചാരണ ചെയ്യുമ്പോള്‍ ജമാഅത്തുകാരനാണെങ്കില്‍ അവന്‍ പറയും - ഞാന്‍ തൗഹീദിനു വേണ്ടി നിലകൊണ്ടു, ശിര്‍ക്കിനെ എതിര്‍ത്തു, സാധാ കാഴ്‌ചയില്‍ ശരിയും നരഗത്തിലിടാന്‍ കാരണമില്ലാത്തതും. അങ്ങിനെ ജമാഅത്ത്‌ കാരന്‍ സ്വര്‍ഗ്ഗത്തില്‍, രണ്ടാമതായി മുജാഹിദ്‌ അയാളും അതു തന്നെ പറയും, ശിര്‍ക്കിനെതിരായി കൂടുതല്‍ ശക്തിയായി നിലകൊണ്ടവര്‍. നരകത്തിന്‌ കാരണമില്ല, സ്വര്‍ഗ്ഗത്തില്‍. തബ്‌ലിഗും ഒന്നുകൂടി ഉയര്‍ന്ന നിലയില്‍ സ്വര്‍ഗ്ഗത്തില്‍. ഇവരെല്ലാം തന്നെ അടിസ്ഥാനപരമായി വ്യത്യാസമില്ലാത്തതിനാല്‍ സ്വര്‍ഗ്ഗത്തില്‍. എന്നാല്‍ എല്ലാവരില്‍ നിന്നും വ്യത്യസ്‌തമായി അടിസ്ഥാന വ്യത്യാസമുള്ള ശിര്‍ക്ക്‌ ചെയ്‌തവരെന്ന്‌ എല്ലാവരും പറഞ്ഞ സുന്നികള്‍ നരകത്തില്‍. അത്‌ നബി (സ) യുടെ ഒന്നാമത്തെ ഹദീസിനെതിരായതിനാല്‍ സുന്നികള്‍ ചെയ്‌തത്‌ ശിര്‍ക്കല്ലാത്തതിനാലും ഒരേ ഒരു വിഭാഗമായതിനാലും സ്വര്‍ഗ്ഗത്തിലായിരിക്കും. ഇത്‌ ലോജിക്കായി ചിന്തിക്കുന്ന ഒരു വിഷയമാണ്‌ ഇതിന്‌ ഖുര്‍ആനിലോ ഹദീസിലോ തെളിവുണ്ട്‌ എന്ന്‌ വാദിക്കുന്നില്ല. ബുദ്ധി ഉപയോഗച്ച്‌ ശരിയായ വഴി തിരഞെടുക്കുന്നതിനൊരുദാഹരണം മാത്രം. ഇതിനോട്‌ യോചിക്കാത്തവരുണ്ടാകും.

സുന്നികളല്ലാത്തവര്‍ അവരുടെ വാദത്തിന്‌ എന്തു പറയുന്നു. മുന്‍കാലങ്ങളില്‍ ജനങ്ങള്‍ അവരുടെ പ്രാവാചകന്‍മാരെയോ, അവരിലെ നല്ല വ്യക്തിത്വങ്ങളെയോ പിന്നീട്‌ ആരാധ്യരും ദൈവങ്ങളുമാക്കി ആരാധിച്ചതു പോലെ മുഹമ്മദ്‌ നബിക്കു ശേഷം മുസ്ലിംകള്‍ അമിത ബഹുമാനം കാരണം ശിര്‍ക്കിലേക്ക്‌ വഴിതെറ്റിയെന്നും അവരെ വീണ്ടും ഏകദൈവ വിശ്വാസത്തിലേക്ക്‌ കൊണ്ട്‌ വരാന്‍ ആദ്യം മുഹമ്മദ്‌ ഇബ്‌നുല്‍ അബ്ദുല്‍ വഹാബും അബുല്‍ അഅ്‌ലാ മഅ്‌ദൂതിയും പരിഷ്‌കര്‍ത്താക്കളായി വന്നു എന്നുമാണ്‌. അതുവഴി പിഴച്ച മുസ്ലിം ജനതയെ പുനരുദ്ധരിക്കുകയാണ്‌ അവര്‍ ചെയ്‌തത്‌.

എന്നാല്‍ മുകളില്‍ പറഞ്ഞ രണ്ടാമത്തെ ഹദീസിന്‌ എതിരായ വാദമാണ്‌ മേല്‍ പറഞ്ഞ വാദമെന്നതിനാല്‍ സ്വീകരിക്കുന്നതെങ്ങിനെ? റസൂല്‍ പറഞ്ഞത്‌ എന്റെ സമുദായം ഉത്തമമെന്നും പിന്നീട്‌ ശെഷം വരുന്നവരെന്നുമാണ്‌. അതായത്‌ കാലം ചെല്ലും തോറും സുഷ്‌മത കുറഞ്ഞ്‌ വരുമെന്നും അവസാനം ഏറ്റവും ദുശിച്ച ജനതയായിരിക്കും എന്നും അപ്പൊഴായിരിക്കും അവസാന നാളെന്നുമാണ്‌. അപ്പോള്‍ ഇടയില്‍ വെച്ചൊരു പരിഷ്‌കരണം ഉണര്‍ച്ചയും ശരിയല്ലാത്ത വാദമാകുന്നു. ഇനി നിലവിലെ വിശ്വാസങ്ങള്‍ക്ക്‌ വിരുദ്ധ ആശയങ്ങള്‍ പറഞ്ഞിട്ടുള്ളവരെ ആ കാലത്ത്‌ ജീവിച്ചിരിപ്പുള്ള എല്ലാ പണ്‌ഠിതന്‍മാരും എതിര്‍ത്തിട്ടുള്ളതും അത്തരം ആളുകളെ പിന്‍പറ്റരുതെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തിയതും രേഖപ്പെടുത്തിയിട്ടുള്ളതുമാണ്‌. ആളുകള്‍ അവരവര്‍ക്ക്‌ തോന്നുന്ന ആശയം പറയാന്‍ പാടില്ലാത്തതും അത്തരം നൂതന ആശയം മുസ്ലിമീങ്ങള്‍ക്ക്‌ ബാധകമല്ലാത്തതുമാണ്‌. പുതിയ എന്തെങ്കിലും ഒരു വിഷയം നിലവിലില്ലാത്തത്‌ കൊണ്ട്‌ വരുന്നതിന്ന്‌ പ്രമാണങ്ങളുടെ പിന്‍ബലമോ നബിയുടെയും സഹാബത്തിന്റെയും മാതൃകയോ നിലവിലെ പണ്‌ഠിതന്‍മാരുടെ ഒരുമിച്ചുള്ള സമ്മതമോ ആവശ്യമാണ്‌.

എന്നാല്‍ ഒരോ പുത്തന്‍ വാദികളും അവരുടെ വാദങ്ങളുമായി രംഗത്ത്‌ വന്നപ്പോഴും അന്നത്തെ പണ്‌ഠിതന്‍മാര്‍ അവരെ തള്ളിപ്പറഞ്ഞിട്ടുണ്ട്‌. അവര്‍ കൊണ്ടു വന്നത്‌ ആരും ആവശ്യപ്പെട്ടിട്ടായുരുന്നില്ല താനും. ചിലരുടെ പിതാക്കള്‍ പോലും തന്റെ മകനെ പിന്‍പറ്റരുതെന്ന്‌ പറഞ്ഞിട്ടുണ്ടെത്രെ. പിന്നെ എങ്ങിനെയാണ്‌ ജനങ്ങള്‍ ഇവരെ പിന്‍പറ്റുന്നത്‌ എന്നത്‌ എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല.

ഈ പുത്തന്‍ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ചില വ്യത്യാസങ്ങള്‍ നോക്കുക.

ഇവരുടെ വാദങ്ങള്‍ കേരളത്തില്‍ പ്രവാചകര്‍ക്ക്‌ ശേഷം 1300 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ്‌. അപ്പോള്‍ ഈ 1300 വര്‍ഷങ്ങള്‍ ജീവിച്ചു മരിച്ച കേരളത്തിലെ മുസ്ലിംകള്‍ ശിര്‍ക്ക്‌ ചെയ്‌തവരും നരകാവകാശികളുമാകുമെന്നോ? എന്തൊരു അബദ്ധജഡിലമായ ചിന്താഗതിയാണിത്‌.

ഇനി ഈ പുത്തന്‍ വാദികളുടെ മുര്‍ഗാമികളെ അന്യേഷിക്കുക. അഥവാ ആരാണ്‌ ഈ പുതിയ വാദം ഇവര്‍ക്ക്‌ പകര്‍ന്നു കൊടുത്തത്‌? ജമാഅത്തകാര്‍ മൗദൂതി സാഹിബിലും മുജാഹിദൂകാര്‍ അബ്ദുല്‍ വഹാബിലും എക്‌സെട്രാ. ഏറി വന്നാല്‍ ഇവര്‍ എല്ലാവരും കൂടി ശൈഖുല്‍ ഇസ്ലാം എന്ന്‌ പറയുന്ന ഇബ്‌നു തൈമിയയില്‍ എത്തും. ഇബ്‌നുതൈമിയയുടെ കാലത്ത്‌ ജീവിക്കുന്നതോ അതിന്‌ മുമ്പുള്ളതോ ആയ ഏതെങ്കിലും ഒരു പണ്‌ഠിതനെ ചൂണ്ടിക്കാണിച്ച്‌ അദ്ധേഹത്തെ ഞാന്‍ പിന്‍പറ്റുന്നു എന്നു പറഞ്ഞാല്‍ ഇപ്പോള്‍ ഇവര്‍ വാദിച്ചു കൊണ്ടിരിക്കുന്നതെല്ലാം പൊളിഞ്ഞതു തന്നെ. എന്നു മാത്രവുമല്ല. ഇബ്‌നു തൈമിയയെ തന്നെ പൂര്‍ണ്ണമായി ഇവര്‍ പിന്‍പറ്റുന്നില്ല. റസൂലിന്റെ കാലത്ത്‌ ഗനീമത്ത്‌ സ്വത്ത്‌ വിതരണം ചെയ്‌ത സമയത്ത്‌ ഒരാള്‍ മുഹമ്മദേ നീ നീതി പാലിക്കുക എന്നു പറഞ്ഞപ്പോള്‍ അയാള്‍ക്കെതിരെ വാളോങ്ങിയ ഉമര്‍(റ) നോട്‌ റസൂല്‍ പറഞ്ഞത്‌ - ഉമറേ നീ അവനെ വെറുതെ വിടുക അവനേക്കാള്‍ മോശമായ ഒരാള്‍ അവന്റെ സന്താന പരമ്പരയില്‍ വരാനുണ്ട്‌ എന്നാണ്‌. ആ വ്യക്തിയുടെ സന്താന പരമ്പരയില്‍ ജനിച്ചതത്രെ ഇബ്‌നുതൈമി. വ്യതിയാനത്തിന്റെ തുടക്കം അവിടെ തുടങ്ങുന്നു എന്നാണ്‌ പണ്‌ഠിത മതം.

ഇനി എന്തൊക്കെയാണ്‌ സുന്നികളെ കാഫിറാക്കുന്നതിന്‌ ഇവര്‍ക്കുള്ള കാരണങ്ങള്‍?

പ്രധാനമായും സുന്നികള്‍ തവസ്സുലും ഇസ്‌തിഗാസയും ചെയ്യുന്നു എന്നതാണ്‌ എല്ലാവരും സുന്നികള്‍ക്കെതിരില്‍ ഉന്നയിക്കുന്നത്‌. ഉദാഹരണമായി പറഞ്ഞാല്‍ നബി (സ) യുടെ ഹക്ക്‌കൊണ്ട്‌ കാക്കണെ ബദ്‌രീങ്ങളുടെ ജാഅ്‌ കൊണ്ട്‌ സഹായിക്കണേ, മുഹിയുദ്ധീന്‍ ശൈഖിന്റെ ബര്‍ക്കത്ത്‌ കൊണ്ട്‌ സഹായിക്കണേ എന്ന്‌ സഹായം തേടുന്നവരാണ്‌ എന്ന്‌. അവര്‍ ചോദിക്കുകയും ചെയ്യുന്നു `അല്ലാഹുവിന്റെ അടിമകള്‍ക്ക്‌ അല്ലാഹു പോരേ? എന്തിന്‌ ഇടയാളന്‍മാര്‍?`

ഇവിടെ ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നത്‌ നന്നാകും. അല്ലാഹുവിനോടുള്ള പ്രാര്‍ത്തനക്ക്‌ ഉത്തരം ലഭിക്കാന്‍ ചില നിബന്ധനയുണ്ട്‌. മാത്രവുമല്ല അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കുമ്പോള്‍ കൂടുതല്‍ ഉത്തരം പ്രതിക്ഷിക്കുന്ന ചില സ്ഥലങ്ങളുണ്ട്‌, ചില സമയങ്ങളുണ്ട്‌, ചില അദബുകളുണ്ട്‌.

സ്ഥലങ്ങള്‍: അറഫയില്‍ നിന്നുള്ള പ്രാര്‍ത്ഥനയും മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥനയും ഒരു പോലെയല്ല. അറഫയില്‍ നിന്നാകുമ്പോള്‍ കൂടുതല്‍ ഉത്തരം പ്രതിക്ഷിക്കാം. മറ്റു സ്ഥലങ്ങളില്‍ നിന്ന്‌ പ്രാര്‍ത്ഥിക്കുന്നതിന്ന്‌ കുഴപ്പമില്ല. അതുപോലെ വേറെയും സ്ഥലങ്ങളുള്ളത്‌ നിങ്ങള്‍ക്കറിയാം. അറഫ ഒരു ഉദാഹരണം മാത്രം.

സമയം: ലൈലത്തുല്‍ ഖദ്‌റിലുള്ള പ്രാര്‍ത്ഥനയും മറ്റു രാത്രികളിലുള്ള പ്രാര്‍ത്ഥനയും ഒരുപോലെയല്ല. ലൈലത്തുല്‍ ഖദ്‌റിലുള്ള പ്രാര്‍ത്ഥനക്ക്‌ കൂടുതല്‍ ഉത്തരം പ്രതീക്ഷിക്കാം. മറ്റു രാത്രിയിലുള്ള പ്രാര്‍ത്ഥനക്ക്‌ കുഴപ്പമില്ല.

അദബൂകള്‍: സല്‍ക്കര്‍മ്മങ്ങള്‍കൊണ്ടോ, സദ്‌വൃത്തരെക്കൊണ്ടോ ഇടതേടി പ്രാര്‍ത്ഥിക്കുക. അതായത്‌ `അല്ലാഹുവേ എന്റെ ഇന്ന സല്‍ക്കര്‍മ്മത്തിന്റെ ബര്‍ക്കത്ത്‌ കൊണ്ട്‌ നീ എന്നെ സഹായിക്കേണമേ` ഗുഹയിലകപ്പെട്ട മുന്ന്‌ പേര്‍ അവരുടെ സല്‍ക്കര്‍മ്മങ്ങള്‍കൊണ്ട്‌ ഇടതേടി പ്രാര്‍ത്ഥിച്ച്‌ രക്ഷപ്പെട്ട കഥ നബി(സ) പറഞ്ഞതായി നാം കേട്ടതാണ്‌. അതുപോലെ തന്നെ നബിക്കുമുമ്പുള്ള വേദക്കാര്‍ ബഹുദൈവ വിശ്വാസികളുമായി യുദ്ധം ചെയ്യുമ്പോള്‍ വരാനിരിക്കുന്ന മുഹമ്മദ്‌ നബിയെ ഇടതേടി പ്രാര്‍ത്തിക്കാറുണ്ടായിരുന്നു. `വിശ്വസിച്ചവരേ നിങ്ങള്‍ അല്ലാഹുവിലേക്ക്‌ അടുക്കുവാനുള്ള മാര്‍ഗ്ഗം തേടുക` എന്ന്‌ ഖുര്‍ആന്‍ പറയുകയും ചെയ്യുന്നു. സഹാബത്ത്‌ നബിയെക്കൊണ്ടും നബിയുടെ പിതൃസഹോദരന്‍ അബ്ബാസ്‌(റ) നെക്കൊണ്ടും ഇടതേടി പ്രാര്‍ത്ഥിച്ചതായി ഇമാം ബുഖാരി.

പിന്നെ ചിലര്‍ വാദിക്കുന്നു അല്ലാഹുവല്ലാത്തവരോട്‌ സഹായം തേടുന്നത്‌ ശിര്‍ക്കാകുന്നു എന്ന്‌. അഥവാ ബദ്‌രിങ്ങളെ കാക്കണേ, മൊഹിയുദ്ധീന്‍ ശേഖേ സഹായിക്കണേ എന്നൊക്കെ.

ഇതാണ്‌ മര്‍മ്മ പ്രധാനമായ പ്രശ്‌നം എന്നാണ്‌ മനസ്സിലാകുന്നത്‌.

അല്ലാഹുവല്ലാത്തവരോട്‌ സഹായം തേടല്‍ നാല്‌ വിധത്തിലാണ്‌

1. ജീവിച്ചിരിക്കുന്നവര്‍ ജീവിച്ചിരിക്കുന്നവരോട്‌ സഹായം തേടല്‍
2. മരിച്ചവര്‍ മരിച്ചവരോട്‌ സഹായം തേടല്‍
3. മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരോട്‌ സഹായം തേടല്‍
4. ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരോട്‌ സഹായം തേടല്‍

1. ജീവിച്ചിരിക്കുന്നവര്‍ ജീവിച്ചിരിക്കുന്നവരോട്‌ സഹായം തേടല്‍
ജീവിച്ചിരിക്കുന്നവര്‍ ജീവിച്ചിരിക്കുന്നവരോട്‌ തന്നെ സഹായം തേടുന്നത്‌ ശിര്‍ക്കും ശിര്‍ക്കല്ലാത്തതും ഉണ്ട്‌. ഉദാഹരണം അമൃത കോളേജില്‍ ഒരു മുസ്ലിം തന്റെ മകന്‌ ഒരു സീറ്റ്‌ ലഭിക്കുന്നതിനായി മാതാ അമൃദാനന്ദമയിയെ പോയി കണ്ട്‌ സഹായം ചോദിച്ചാല്‍ അത്‌ ശിര്‍ക്കാകുമോ? ഒരിക്കലുമില്ല. കാരണം അവര്‍ ദൈവമാണെന്ന്‌ മുസ്ലിംകള്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ മാതാ അമൃദാനന്ദമയി ദൈവമാണെന്ന്‌ വിശ്വസിക്കുന്ന അവരുടെ ഒരാരാധകന്‍ ഈ ആവശ്യം അവരോടുന്നയിച്ചാല്‍ അത്‌ ശിര്‍ക്കാകും. കാരണം അവര്‍ ദൈവമാണെന്ന്‌ അയാള്‍ വിശ്വസിക്കുന്നു എന്നതാണ്‌ കാരണം. അപ്പോള്‍ ഇവിടെ ശിര്‍ക്കും തൗഹീദും ചെയ്യുന്നവരുടെ വിശ്വസത്തെ ആശ്രയിച്ചിരിക്കുന്നു എന്നര്‍ത്ഥം.

2. മരിച്ചവര്‍ മരിച്ചവരോട്‌ സഹായം തേടല്‍
മഅ്‌ശറയില്‍ ജനങ്ങള്‍ ഒന്നടങ്കം പ്രയാസപ്പെടുമ്പോള്‍ അവര്‍ ആദമിനെ സമീപിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്യും. എന്നോട്‌ സഹായം തേടുന്നത്‌ ശിര്‍ക്കാണ്‌ എന്നല്ല ആദം (അ) പറയുക. മറിച്ച്‌ ശേഷം വന്ന പ്രാവചകരുടെ അടുത്തേക്കയക്കുകയായിരിക്കും. അപ്പോള്‍ മരിച്ചവര്‍ മരിച്ചവരോട്‌ സഹായം ചോദിക്കുന്നത്‌ ശിര്‍ക്കാകുന്നതെങ്ങിനെ?

3. മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരോട്‌ സഹായം തേടല്‍
മരിച്ച മുഅ്‌മിനായ മനിഷ്യന്‍ മയ്യിത്ത്‌ കൊണ്ട്‌ പോകുമ്പോള്‍ വിളിച്ചു പറയും `ഖദ്ദിമൂനീ,, ഖദ്ദിമൂനീ,, (എന്നെ എന്റെ സൗഭാഗ്യങ്ങളിലെക്ക്‌ വേഗം കൊണ്ട്‌ പോകൂ) എന്ന്‌. ശിര്‍ക്ക്‌ പൊറുക്കപ്പെടാത്ത പാപമായിരിക്കെ അയാള്‍ പിന്നെ രക്ഷപ്പെടുന്നതെങ്ങിനെ? അപ്പോള്‍ ഇതും ശിര്‍ക്കല്ല എന്ന്‌ വരുന്നു.

4. ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരോട്‌ സഹായം തേടല്‍
മുഹമ്മദ്‌ നബി (സ) മിഅ്‌റാജിന്റെ രാത്രിയില്‍ വാനയാത്ര നടത്തുകയും 50 വഖ്‌ത്‌ നമസ്‌കാരവുമായി തിരിച്ചു വരുമ്പോള്‍ മൂസാനബി (അ) കാണുകയും തങ്ങളുടെ ശേഷം വരുന്ന ജനങ്ങള്‍ക്കിത്‌ പ്രയാസമാകുമെന്നും അതിനാല്‍ കുറച്ചു തരാന്‍ ആവശ്യപ്പെടണമെന്നു പറഞ്ഞ്‌ തിരിച്ചയച്ചു. ഇങ്ങിനെ 9 പ്രാവശ്യ തിരിച്ചയച്ചുകൊണ്ട്‌ 50 ല്‍ നിന്ന്‌ 5 വഖ്‌തായി കുറച്ചത്‌ മരിച്ചു പോയ മുസാ (അ) ജീവിച്ചിരിക്കുന്ന മഹമ്മദ്‌ നബിക്കും അതുവഴി സകല സത്യവിശ്വാസികള്‍ക്കും ചെയ്‌ത സഹായമാണ്‌. ഇത്‌ ശിര്‍ക്കാണെന്ന്‌ ആരും പറഞ്ഞിട്ടില്ല. പറയാന്‍ സാധ്യമല്ല.

അതുപോലെ തന്നെ മുസ്ലിമിംകള്‍ പുണ്യം ആഗ്രഹിച്ച്‌ ഹജറുല്‍ അസ്‌വദ്‌ ചുംബിച്ചാല്‍ അത്‌ പുണ്യമാണ്‌ എന്ന്‌ എല്ലാമുസ്ലിമീംകളും വിശ്വസിക്കുന്നു. എന്നാല്‍ ഒരു കാഫിര്‍ പുണ്യം കരുതി ഒരു ബിംബത്തെ ചുംബിച്ചാല്‍ അത്‌ ശിര്‍ക്കും അവന്‍ ശിര്‍ക്ക്‌ ചെയ്‌തവനുമാകും. ഇവിടെയും ശിര്‍ക്കും തൗഹീദും തീരുമാനിക്കുന്നത്‌ ചെയ്യുന്നവന്റെ വിശ്വാസമനുസരിച്ചല്ലേ?

ഇനി നമ്മുടെ നാട്ടില്‍ കാളപുട്ട്‌ മല്‍സരം നടക്കാറുണ്ട്‌. അതില്‍ വിജയിച്ച ഒരു കാളക്ക്‌ സമ്മാനമെന്നോണം ഒരു മുസ്ലിം ഒരു പൂമാല ചാര്‍ത്തിയാല്‍ അത്‌ ശിര്‍ക്കാകുമോ? ഇല്ല. കാരണം പശു ദൈവമാണെന്ന്‌ മുസ്ലിംകള്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ പശു ദൈവമാണെന്ന്‌ വിശ്വസിക്കുന്ന ഒരു ഹിന്ദു ഈ പശുവിന്റെ നെറ്റിയില്‍ ഒരു പൂ ചൂടിയാല്‍ അത്‌ ശിര്‍ക്കാകും. കാരണം പശു ദൈവമാണെന്ന്‌ ആ ഹിന്ദു വിശ്വസിക്കുന്നു എന്നതാണത്‌.

അപ്പോള്‍ ഈ നാല്‌ വിധത്തിലും ഒരു വിശ്വാസി അല്ലാഹു അല്ലാത്തവരോട്‌ സഹായം തേടുന്നത്‌ ഗുണകരവും തൗഹീദും ആകും. തൗഹീദൂം ശിര്‍ക്കും അത്‌ ചോദിക്കുന്നവന്റെ വശ്വാസം പോലിരിക്കും എന്നതാണ്‌ വസ്‌തുത. മരണത്തോടെ എല്ലാവര്‍ക്കും സത്യം വെളിപ്പെടുകയും അല്ലാഹു സൃഷ്ടാവും ആരാധ്യനും ഏകനുമാണെന്ന്‌ ബോദ്ധ്യപ്പെടുന്നതിനാല്‍ മരണം വരെ മാത്രമെ സംശയനിവാരണത്തിന്‌ പ്രസക്തിയുള്ളൂ. മരണത്തിന്‌ ശേഷമുള്ള വിശ്വാസത്തിന്‌ പ്രതിഫലം നല്‍കപ്പെടുകയില്ല.

അല്ലാഹു അവന്‍ ഏകനാണ്‌, അവന്‍ ഒന്നിനേയും ആശ്രയിക്കുന്നില്ല, മറിച്ച്‌ സര്‍വ്വ ചരാചരങ്ങളും സദാസമയവും അല്ലാഹുവുനെ ആശ്രയിച്ചു കൊണ്ടേ ഇരിക്കുന്നു, അവന്‍ ജനിച്ചവനല്ല, ജനിപ്പച്ചിട്ടുമില്ല. സൃഷ്ടികളായ മനുഷ്യരും ജിന്നുകളും മലക്കുകളും സര്‍വ്വ ചരാചരങ്ങളും കൂടി ശ്രമിച്ചാല്‍ പോലും ഒരു പരമാണുവിനെ പോലും ചലിപ്പിക്കുവാനോ നിശ്ചലമാക്കാനോ അല്ലാഹുവിന്റെ സമ്മതം കൂടാതെ സാദ്ധ്യമല്ല എന്നാണ്‌ ഒരു മുസ്ലിം വിശ്വസിക്കേണ്ടത്‌. ഇതാണ്‌ വിശ്വാസം ഈ വിശ്വാസത്തോടെ അവന്‍ നിമിത്തമാക്കിയ ഏതൊരാളോടും സഹായം തേടുന്നത്‌ ശിര്‍ക്കല്ലാത്തതും അനുവദനിയവുമായിരിക്കും. മുഅ്‌മിനീംങ്ങള്‍ പരസ്‌പരം സഹായികളാണ്‌ - ഖുര്‍ആന്‍. ഞങ്ങള്‍ നിങ്ങള്‍ക്കുള്ള സഹായികളാണ്‌ ദുനിയാവിലും ആഖിറത്തിലും എന്ന്‌ മലക്കുകള്‍ - ഖുര്‍ആന്‍.

മനുഷ്യനെന്നല്ല അല്ലാഹുവല്ലാത്ത ഒന്നിനും ഒരു ശക്തിയും ഒരു കഴിവുമില്ല. എല്ലാം അല്ലാഹു അപ്പപ്പോള്‍ നല്‍കുന്ന കഴിവുകൊണ്ട്‌ സൃഷ്‌ഠികള്‍ ചെയ്യുന്നു എന്നു മാത്രം. ഒരാളുടെ ശ്വാസം നിലച്ചാല്‍ അത്‌ തിരിച്ച്‌ കൊണ്ടുവരാന്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ ആര്‍ക്കും സാധ്യമല്ല തന്നെ. അല്ലാഹു ഉദ്ധ്യേശിച്ചാലോ ആരും എന്തും ചെയ്യും. അല്ലാഹു അവന്റെ അടിമകള്‍ക്ക്‌ കൊടുക്കുന്ന കഴിവുകള്‍ക്ക്‌ വല്ല പരിധിയുമുണ്ടോ? പരിശോധിക്കാവുന്നതാണ്‌.

ഈസാ (അ) മരിച്ചവരെ ജീവിപ്പിച്ചു. ഇതില്‍ ആര്‍ക്കും സംശയമില്ല. മഹമ്മദ്‌ നബിയുടെ ഉമ്മത്തിലെ പണ്‌ഠിതന്‍മാര്‍ ബനൂ ഇസ്രായേല്യരിലെ പ്രവാചകന്‍മാരെ പോലെയെന്ന്‌ നബി തങ്ങള്‍. അപ്പോള്‍ ഉമ്മത്ത്‌ മുഹമ്മദിനും (സ) സാധിക്കാം. ഇത്‌ ന്യായം. എന്തിനധികം പറയുന്നു ദജ്ജാല്‍ ഒരാളെ രണ്ടായി പിളര്‍ന്ന്‌ കൊല്ലുകയും എന്നിട്ടയാളെ ജീവിപ്പിക്കുകയും ചെയ്യും. അവന്‍ പറയുമ്പോള്‍ മരുഭുമിയില്‍ മഴ വര്‍ഷിക്കുകയും ചെടികളും പഴങ്ങളും നിമിഷ നേരം കൊണ്ട്‌ ഉണ്ടാവുകയും ചെയ്യും. അപ്പോള്‍ അവന്‍ ദൈവമാകുമോ. വിശ്വാസികള്‍ പറയും അവന്‍ ദൈവമല്ല എന്ന്‌. അല്ലാഹു ഉദ്ധേശിച്ചാല്‍ അവന്റെ സഹായം കൊണ്ട്‌ ആര്‍ക്കും എന്തും സാധിക്കാം. ഇബ്‌ലീസിനും പല കഴിവുമുണ്ട്‌ അതും അവന്‌ അല്ലാഹു നല്‍കിയതാണ്‌.

മറഞ്ഞ കാര്യം സൃഷ്‌ഠികള്‍ക്കറിയുമോ? അല്ലാഹു ഉദ്ധേശിച്ചാലറിയും. സൂറത്തുല്‍ ഖഹ്‌ഫില്‍ മുസാ (അ) ഒരാളുടെ കൂടെ യാത്ര ചെയ്യുമ്പോള്‍ അയാള്‍ മൂന്ന്‌ കാര്യങ്ങള്‍ ചെയ്‌തതായ ഖുര്‍ആന്‍. അതില്‍ ഒന്ന്‌ ഒരു ചെറിയ കുട്ടിയെ പിടിച്ചയാള്‍ കൊന്നു. അതിന്‌ കാരണം പറഞ്ഞത്‌ ഈ കുട്ടി വളര്‍ന്ന്‌ വലുതായാല്‍ മുസ്ലിമായ തന്റെ മാതാപിതാക്കളെ ഖുഫിറിലേക്ക്‌ നയിക്കുമന്നതിനാലാണ്‌ എന്നാണ്‌. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ സംഭവിക്കാന്‍ പോകുന്ന ഈ വിവരം അയാള്‍ക്കെങ്ങിനെ കിട്ടി? മേല്‍ പറഞ്ഞ മൂന്നു സംഭവങ്ങളും മറഞ്ഞ കാര്യങ്ങളായിരുന്നു. ഈ ഒരാള്‍ക്ക്‌ മാത്രമേ ഈ കഴിവുണ്ടാകൂ എന്നതിന്‌ ഒരു തെളിവും ആരുടെയെങ്കിലും കയ്യില്‍ ഉണ്ടാകുമെന്ന്‌ തോന്നുന്നില്ല. ആര്‍ക്കും ലഭിക്കാം.

സുലൈമാന്‍ നബിയുടെ കൊട്ടാരത്തില്‍ നിന്നും മാസങ്ങള്‍ വഴിദുരമുള്ള ബില്‍ഖിസ്‌ രാഞ്‌ജിയുടെ സിംഹാസനം പെട്ടെന്ന്‌ ആര്‌ കൊണ്ടുവരും എന്ന സുലെമാന്‍ നബിയുടെ ചോദ്യത്തിന്‌ അര ദവിസം കൊണ്ട്‌ കൊണ്ടുവരാമെന്ന്‌ ജിന്നില്‍ പെട്ട ഇഫ്‌രീത്ത്‌ എന്നാല്‍ കണ്ണടച്ച്‌ തുറക്കുന്ന സമയത്ത്‌ സദസ്സിലുള്ള അറിവുള്ള ഒരു മനുഷ്യന്‍ കൊണ്ടു വന്നു. സുലൈമാന്‍ നബിയുടെ ഉമ്മതില്‍ പെട്ട ഒരാള്‍ക്കിത്‌ സാധിക്കുമെങ്കില്‍ മുര്‍സലീങ്ങളില്‍ അത്യുത്തമരായ സൃഷ്‌ഠികളില്‍ ഉത്തമനായ മുഹമ്മദ്‌ (സ) നബിയുടെ സകല ഉമ്മത്തുകളിലും സ്രേഷ്‌ഠരായ ഉമ്മത്തിനിത്‌ സാധ്യമാകില്ല എന്ന വാദം എത്രമാത്രം വിവരക്കേടാണ്‌?

എന്നാല്‍ അല്ലാഹുവല്ലാത്തവരോട്‌ സഹായം തേടേണ്ടതുണ്ടോ? ചിന്തിക്കേണ്ടതാണ്‌ വിഷയം.

രോഗത്തിന്‌ ശിഫ നല്‍കുന്നവന്‍ അല്ലാഹുവാണ്‌. എന്നാല്‍ രോഗം വന്നാല്‍ നാം ഡോക്ടറെ കാണാറില്ലേ? ഉണ്ട്‌. അത്‌ ശിര്‍ക്കാണോ? അല്ല. മരുന്ന്‌ കഴിച്ചാല്‍ രോഗ ശമനം ഉണ്ടാകാറില്ലേ? ഉണ്ട്‌. എന്നാല്‍ മരുന്നോ ഡോക്ടറോ ആണോ സുഖപ്പെടുത്തുന്നത്‌. അല്ല. അല്ലാഹുവാണ്‌ സുഖപ്പെടുത്തുന്നത്‌. ഡോക്ടറെ കാണാതെയും മരുന്ന കഴിക്കാതെയും അസുഖം ഭേതമാകാറുണ്ടോ? ഉണ്ട്‌. ഡോക്ടറെ കണ്ടാലും മരുന്നു കഴിച്ചാലും അസുഖം മാറാതെയുമുണ്ട്‌.

വിശപ്പടക്കാന്‍ നാം ഭക്ഷണം കഴിക്കാറുണ്ട്‌. ഭക്ഷണം ഒരു നിമിത്തം മാത്രം വിശപ്പടക്കുന്നവന്‍ അല്ലാഹുവാണ്‌. രോഗം മാറ്റുന്നവനും അവന്‍ തന്നെ. എന്നാല്‍ ഡോക്ടറെ കാണുമ്പോള്‍ ഡോക്ടറെ നിങ്ങള്‍ ഒരു നിമിത്തം മാത്രമാണ്‌ രോഗം മാറ്റുന്നവന്‍ അല്ലാഹുവാണ്‌ എന്നും എന്റെ വിശ്വാസം ശരിയാണ്‌ എന്നും ഡോക്ടറോട്‌ പറയേണ്ടതുണ്ടോ? ഇല്ല. പിന്നെ എവിടെയാണ്‌ പ്രശ്‌നം എന്ന്‌ മനസ്സിലാകുന്നില്ല!!

അപ്പോള്‍ അല്ലാഹുവാണ്‌ സൃഷ്‌ഠാവും സംരക്ഷകനും സഹായിയും എന്ന വിശ്വാസത്തോടെ അവന്റെ സൃഷ്‌ഠികളോട്‌ അല്ലാഹു നല്‍കിയ കഴിവുകൊണ്ട്‌ സഹായം തേടാവുന്നതാണ്‌. സൃഷ്ടികളിലെ സജ്ജനങ്ങളെയും സദ്‌പ്രവര്‍ത്തികളെയും വസീലയാക്കിയും സഹായം തേടാവുന്നതാണ്‌. മുന്‍കഴിഞ്ഞ സഛരിതരായ മഹത്തുക്കളും ഉലമാക്കളും ഉമറാക്കളും താബിഉതാബിഉകളും താബിഉകളും സഹാബത്തും നടന്നു വന്ന വഴിയാണിത്‌. ഇതാണ്‌ അഹ്‌ ലുസ്സുന്നത്ത്‌ വല്‍ ജമാഅത്തിന്റെ പാത. ഇതാണ്‌ മുസ്‌തഖീങ്ങളുടെ വഴി. ഇവര്‍ തന്നെയാണ്‌ റസൂലിനെ (സ) പിന്‍പറ്റിയവര്‍. ഇതു തന്നെയാണ്‌ തൗഹീദ്‌. അതിനാല്‍തന്നെ ഇവര്‍ മാത്രമാണ്‌ സ്വര്‍ഗ്ഗാവകാശികള്‍.



ശരിയായ വഴിയിലേക്കുള്ള ചില സുചനകള്‍:

അല്ലാഹു നിങ്ങള്‍ക്ക്‌ മുസ്ലിംകളെന്ന്‌ പേര്‌ നല്‍കിയിരിക്കു്‌ന്നു. റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കാനും, നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കാനും (സൂറ: ഹജ്ജ്‌ - 78) (ഈ ആയത്തില്‍ ശരിയായ പാതയിലുള്ളവര്‍ മുസ്ലിംകള്‍ എന്ന പേരില്‍ അറിയപ്പെടും എന്ന്‌ മനസ്സിലാക്കാം) അതായത്‌ ഖുര്‍ആന്റേയോ സുന്നത്തിന്റേയോ പേരിലല്ലാതെ വിളിക്കപ്പെടുന്നവര്‍ ശരിയായ പാതയിലല്ല. ഏതെങ്കിലും ഒരു വ്യക്തിയുടെ പേരില്‍ അറിയപ്പെടുന്നവര്‍ ശരിയായ പാതയില്‍ നിന്ന്‌ വ്യതിചലിച്ചവരാണ്‌ ഉദാഹരണം, വഹാബികള്‍, മൗദൂദികള്‍ തുടങ്ങിയ പുതിയ പേരില്‍ അറിയപ്പെടുന്നവര്‍.

ചില മുഖങ്ങള്‍ വെളുക്കുകയും ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍ (ആലുഇമ്‌റാന്‍ - 106) (ഇവിടെ വെളുക്കുന്ന മുഖം അഹ്‌ലുസ്സുന്നത്ത്‌ വല്‍ ജമാഅത്തിന്റെയും കറുക്കുന്നത്‌ ബിദ്‌അത്തുകാരുടെയും പിഴച്ചവരുടെയുമായിരിക്കും എന്ന്‌ - ഇബ്‌നു കസീര്‍)

എന്നാല്‍ ലോക മുസ്ലിംകള്‍ നാലിലൊരു മദ്‌ഹബ്‌ സ്വികിരുക്കുന്നു എന്നത്‌ ഇതിനെതിരാവുകയില്ല. കാരണം ചിലവിഷയങ്ങളില്‍ അവ്യക്തതയുളവാകുന്ന കാര്യങ്ങളില്‍ അതിന്റെ വിശദീകരണം നാലു വിധത്തില്‍ മതത്തില്‍ തുടരുന്നതാണ്‌ മദ്‌ഹബൂകളിലെ വ്യത്യാസങ്ങള്‍. മാത്രവുമല്ല ഈ നാല്‌ മദ്‌ഹബും അഹ്‌ലുസ്സുന്നത്ത്‌ വല്‍ ജമാഅത്ത്‌ തന്നെയാണു താനും. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഒന്ന്‌ മറ്റൊന്നിനെ പിഴച്ചതായി കാണുന്നില്ല. ഏതഭിപ്രായവും സ്വീകിരക്കാവുന്നതാണ്‌ എന്ന്‌ നാല്‌ മദ്‌ഹബും പറയുന്നു. ഒരു ഉദാഹരണത്തിലുടെ അത്‌ മനസ്സിലാക്കാവുന്നതാണ്‌. നബി (സ) യുടെ കാലത്ത്‌ ഒരു സ്വഹാബി തന്റെ ഭാര്യയോട്‌ ഒരു ഹീന്‌ (ഘട്ടം) കഴിയുന്നതു വരെ നിന്നെ ഞാന്‍ തൊടില്ല എന്ന്‌ ശപഥം ചെയ്‌തു. എന്നാല്‍ ഹീനിന്‌ എത്രയാണ്‌ സമയം എന്നയാള്‍ക്ക്‌ നിശ്ചയമില്ലായിരുന്നു. പ്രവാചകരോട്‌ ചോദിക്കാന്‍ ലജ്ജ തോന്നിയതിനാല്‍ ആദ്യം അബൂബക്കര്‍ (റ) യോട്‌ ചോദിച്ചു. അബൂബക്കര്‍ (റ) ഖുര്‍ആനിലെ ഒരായത്ത്‌ ഓതി പറഞ്ഞു ഹീന്‌ എന്നതിന്‌ ഒരു മനുഷ്യന്റെ ആയുസ്‌ എന്നാണ്‌ അതുകൊണ്ട്‌ മരണം വരെ നിനക്കവളെ തൊടാന്‍ പാടില്ല. പിന്നീട്‌ ഉമര്‍ (റ)ട്‌ അതേ ചോദ്യം ചോദിച്ചു. ഉമര്‍(റ) വേറെ ഒരായത്ത്‌ ഓതിയിട്ട്‌ ഹീന്‌ എന്നാല്‍ നാല്‍പത്‌ വയസ്സാണ്‌ അതിന്‌ ശേഷ്‌ തൊടാം എന്നാണ്‌. പിന്നീട്‌ ഉസ്‌മാന്‍ (റ) ചോദിച്ചപ്പോള്‍ വേറെ ഒരായത്തോതി അത്‌ ഒരു വര്‍ഷമാണ്‌ എന്ന്‌ പറഞ്ഞു. ശേഷം അലി (റ) ചോദിച്ചപ്പോള്‍ അത്‌ ഒരു ദിവസത്തിന്റെ പകുതിയാണ്‌ അതുകൊണ്ട്‌ ഉടനെ ഭാര്യയുടെ അടുത്തേക്ക്‌ പോകുക എന്നാണ്‌. ഇനി ലജ്ജ നല്ലതല്ല എന്ന്‌ മനസ്സിലാക്കി റസൂലിന്റെ അടുത്തെത്തി സംഭവം വിവരിച്ചു വിഷയം ചോദിച്ചു. റസൂല്‍ (സ) പറഞ്ഞു - അവര്‍ നാല്‌ പേരും പറഞ്ഞത്‌ ശരിയാണ്‌ - നിനക്ക്‌ എളുപ്പമുള്ളത്‌ നിനക്ക്‌ സ്വീകരിക്കാം എന്നാണ്‌. ഇതില്‍ നിന്നും ഇത്തരത്തിലുള്ള വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയുള്ളതും ആവശ്യവും ഗുണകരവുമാണെന്നും അതുകൊണ്ടു തന്നെ സത്യത്തില്‍ നിന്നും വ്യതിചലിക്കാത്തതുമാണെന്നും മനസ്സിലാക്കേണ്ടതാണ്‌.

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറ പ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്‌. നിങ്ങളൊന്നിച്ച്‌ അല്ലാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്‌. (ആലു ഇംറാന്‍ 102, 103)
അവസാന നാള്‍ വരെ സത്യത്തിനു വേണ്ടി പോരാടുന്ന ഒരു വിഭാഗം എന്റെ ഉമ്മത്തില്‍ നിന്ന്‌ നില നില്‍ക്കും. അപ്പോള്‍ അവരിലേക്ക്‌ മറിയമിന്റെ പുത്രന്‍ ഈസാ (അ) വരും. അപ്പോള്‍ ജനങ്ങള്‍ അവര്‍ക്ക്‌ നമസ്‌കാരത്തിന്‌ നയിക്കാന്‍ ഈസ(അ) ഓട്‌ ആവശ്യപ്പെടും. അദ്ധേഹം പറയും. ഇല്ല, നിങ്ങള്‍ തന്നെ നയിക്കുക. അല്ലാഹു ഈ ഉമ്മത്തിനെ ബഹുമാനിച്ചിരിക്കുന്നു അതായത്‌ അവരുടെ പ്രവാചകന്‍ മുഹമ്മദ്‌ നബിയോ (സ) അദ്ധേഹത്തിന്റെ ജനതയോ അല്ലാതെ അവരെ നയിക്കുകയില്ല. (ബൂഖാരി - 225, മുസ്ലിം 3546)

ഈ വാകങ്ങള്‍ ഈ ഈ ഉമ്മത്ത്‌ പല കക്ഷികളായി തിരിഞ്ഞ്‌ ഭിന്നിക്കുമെന്ന്‌ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ശരിയായ പാത ഏത്‌ എന്ന്‌ കണ്ടെത്തല്‍ നമ്മുടെ ബാധ്യതയാകുന്നു.

ബനീ ഇസ്രായീല്‍ 72 വിഭാഗമായെങ്കില്‍ എന്റെ സമുദായം 73 വിഭാഗമാകുമെന്നും അതില്‍ ഒന്നു മാത്രം സ്വര്‍ഗ്ഗത്തിലും ബാക്കിയെല്ലാം നരകത്തിലുമായിരിക്കുമെന്നും റസൂല്‍ (സ) പറഞ്ഞു, സഹാബത്ത്‌ ചോദിച്ചു ഏതാണ്‌ ആ ഒരു വിഭാഗം. അവിടുന്ന്‌ പറഞ്ഞു `ഞാനും എന്റെ സഹാബത്തും ഏതൊന്നില്‍ നിലകൊണ്ടുവോ അതില്‍ നിലകൊണ്ടവര്‍. (തിര്‍മിതി 2564, 2565)

ഈ ഹദീസില്‍ പല കക്ഷികളായി ഈ ഉമ്മത്ത്‌ ഭിന്നിക്കുമെന്നും അതില്‍ ഒന്ന്‌ മാത്രമാണ്‌ സ്വര്‍ഗ്ഗാവകാളികളെന്നും തെളിയുന്നു. അതിനാല്‍ ആ ഒന്ന്‌ ഏതെന്ന്‌ കണ്ടെത്തേണ്ടത്‌ അനിവാര്യമായിരിക്കുന്നു.

ഈ രക്ഷപ്രാപിച്ച പാര്‍ട്ടി ഏതെന്ന ചോദ്യത്തിന്‌ അല്ലാഹുവിന്റ റസുല്‍ പറഞ്ഞത്‌ `അല്‍ ജമാഅ, അല്‍ ജമാഅ` (ഇബ്‌നു മാജ - 3982)

തന്നെ ഏതു പേരില്‍ വിളിക്കപ്പെടണം എന്ന്‌ ഒരു മുസ്ലിമിനോട്‌ ചോദിക്കപ്പെട്ടാല്‍ അവന്റെ കര്‍ത്തവ്യമാണ്‌ ഞാനൊരു ഷുകൈലിയല്ല, ഒരു കുഫന്തിയല്ല ഞാനൊരു മുസ്ലിമാണ്‌ ഞാന്‍ ഖുര്‍ആനും സുന്നത്തുമാണ്‌ പിന്‍തുടരുന്നത്‌ എന്ന്‌ പറയല്‍ (അന്ന്‌ ഷുകൈലി എന്ന്‌ പേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു അയാളുടെ അനുയായികള്‍ സ്വയം ഷുകൈലികള്‍ എന്ന്‌ വിളിക്കപ്പെട്ടിരുന്നു) അല്ലാഹു തന്ന പേരില്‍ നിന്നും ഒരിക്കലും വ്യതിചലിക്കാന്‍ പാടില്ല, അത്‌ ജനങ്ങളും അവരുടെ മാതാപിതാക്കളും പുതുതായി കണ്ടുപിടിച്ചത്‌, അത്‌ അല്ലാഹു അനുവദിക്കുന്നില്ല. (ഇബ്‌നു തൈമിയ - ഫതാവ 3: 415)

വളരെ ശ്രദ്ധിക്കുകയും എന്റെ സഹാബത്തിനെ പിന്‍തുടരുകയും ചെയ്യുക, പിന്നീട്‌ അവര്‍ക്ക്‌ ശേഷം വന്നവരെയും (താബിഅ്‌), പിന്നീട്‌ അവര്‍ക്ക്‌ ശേഷം വന്നവരെയും (താബിഉത്താബിഅ്‌). അവര്‍ക്ക്‌ ശേഷം (താബിഅ്‌ത്താബിഅ്‌കള്‍ക്ക്‌ ശേഷം) വ്യാപകമായി കള്ളം പ്രചരിപ്പിക്കപ്പെടും അങ്ങിനെ ഒരാള്‍ ഒരാശയം കൊണ്ടുവരും എന്നാല്‍ ആരും അങ്ങിനെ ഒന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ടാവില്ല. അതുകൊണ്ട്‌ ആരെങ്കിലും സ്വര്‍ഗ്ഗത്തിലെ ഉന്നത സ്ഥാനം ആഗ്രഹിക്കുന്നു എങ്കില്‍ എന്റെ ജമാഅിന്റെ (സഹാബത്തിന്റെ) കൂടെയാവട്ടെ. കാരണം ഒറ്റപ്പെട്ടവന്റെ കൂടെയാണ്‌ ശൈത്താന്‍. അവന്‍ എന്നെത്തൊട്ടും സഹാഹബത്തിനെത്തൊട്ടും വിദൂരത്താണ്‌ (്‌ആശയം തിര്‍മുദി - 2165)

ആരെങ്കിലും തന്റെ അമീറില്‍ (ഖലീഫ) എന്തെങ്കിലും തെറ്റായത്‌ കണ്ടാല്‍ അവന്‍ മൗനമവലംബിക്കുകയും അമീറിനെതിരില്‍ ശബ്ദമുയര്‍ത്താതിരിക്കുകയും ചെയ്യട്ടെ, ഒരുമിച്ച്‌ കൂടിയവരില്‍ (ജമാഅ) നിന്ന്‌ ആരെങ്കലും മാറി നില്‍ക്കുകയും എന്നിട്ടവന്‍ മരണപ്പെടുകയും ചെയ്‌താല്‍ അവന്‍ ജാഹിലിയ്യ മരണമാണ്‌ വരിക്കുന്നത്‌ (ബുഖാരി 7054, ശറഹുല്‍ മുസ്ലിം 12: 441, നസായി 4125)

ഇവിടെ മുസ്ലിംകള്‍ നബി (സ) യുടേയും ശേഷം അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്‌മാന്‍ (റ), അലി (റ) എന്നിവരുടെ കീഴില്‍ ഉറച്ചു നില്‍ക്കേണ്ടതാണെന്നും. അങ്ങിനെ മുസ്ലിമീങ്ങള്‍ ഏകോപിച്ച കാര്യങ്ങള്‍ സ്വീകരിക്കുകയും അനുസരിക്കുകയും വേണമെന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. ഇനി ആരെങ്കിലും ഈ കൂട്ടായ്‌മയില്‍ നിന്ന്‌ എന്ത്‌ ന്യായം പറഞ്ഞായാലും മാറി നിന്നുകൊണ്ട്‌ പുതിയ വാദവുമായി വരികയും അങ്ങിനെ മരണപ്പെടുകയും ചെയ്‌താല്‍ അവന്‍ പാപിയായിക്കൊണ്ടാണ്‌ മരണപ്പെടുന്നത്‌ എന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. അതുകൊണ്ട്‌ പ്രവാചകരുടെ കാലത്ത്‌ പ്രവാചകരേയും, ഖലീഫമാരെയും പിന്നീട്‌ ഹദീസ്‌ പണ്‌ഠിതന്‍മാരെയും പിന്നീട്‌ മദ്‌ഹബിന്റെ ഇമാമുകളെയും പിന്‍പറ്റണമെന്നാണ്‌ മനസ്സിലാക്കേണ്ടത്‌. മേല്‍ പറഞ്ഞവരെ അംഗീകരിക്കാത്തവര്‍ അതിനാല്‍ തന്നെ അഹ്‌ ലുസ്സുന്നത്തിന്‌ പുറത്താണെന്നും നരകത്തില്‍ കടക്കുന്ന വിഭാഗങ്ങളില്‍ പെട്ടവരാണെന്നും മനസ്സിലാക്കാവുന്നതാണ്‌.

നിങ്ങള്‍ ജിഹാദിന്‌ പോകുന്നുവെങ്കില്‍ എല്ലാവരെയും ഒരുമിച്ചു കൂട്ടുകയും ഒരു ജമാഅത്തായിട്ട പോകുകയും ചെയ്യുക (അബൂദാവൂദ്‌ - 2197) ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഏതെങ്കിലും ഒരു വിഷയത്തില്‍ ഒറ്റപ്പെട്ട ഒരുമിച്ചു കൂടല്‍ ഒരു പുതിയ വിശ്വസത്തിനും വിഭാഗത്തിനും കാരണമാകുമെന്നതിനാല്‍ ഒഴിവാക്കേണ്ടതാണ്‌.

അവരെല്ലാവരും (അഹ്‌ലുസ്സുന്ന വല്‍ ജമാഅ) ഒരു പ്രദേശത്ത്‌ ഒരുമിച്ചു കൂടല്‍ ആവശ്യമില്ല, അവര്‍ ലോകത്തിലെ വിവിധ ഭാഗങ്ങളിലായി എല്ലായ്‌പ്പോഴും ഉണ്ടായിരിക്കും (ശറഹുല്‍ മുസ്ലിം - 13: 67)

അവര്‍ അഹ്‌ലുസ്സുന്ന എന്ന്‌ വിളിക്കപ്പെടും കാരണം അവര്‍ ശരീഅത്തും ജമാഅത്തിനെയും (സഹാബത്ത്‌) പിന്‍തിടരുന്നതാണ്‌ കാരണം അവര്‍ ഒരു കൂടിച്ചേരലും ഇല്ലാതെ ഒരുമയുള്ളവരാണ്‌ (ഇബ്‌നു തൈമിയ, ഫതാവ 3:358)

അഹ്‌ലുസ്സുന്ന വല്‍ ജമാഅ, അഹ്‌ലുല്‍ ഹദീസിന്നുള്ള തെളിവ്‌ അവര്‍ ഹഖിലായിരിക്കും. അതായത്‌ അവരുടെ മുന്‍കഴിഞ്ഞു പോയവരുടെയും നിലവിലുള്ളവരുടെയും പുസ്‌തകങ്ങള്‍ നീ വായിച്ചാല്‍ ഏതു പ്രദേശത്തുള്ളവരാണെങ്കിലും ഏതു കാലത്തുള്ളവരാണെങ്കിലും ശരി വളരെ അകലെയുള്ളവരാണെങ്കിലും ശരി വിശ്വാസത്തില്‍ ഒരു വ്യത്യാസവും കാണുകയില്ല, എല്ലാം തന്നെ ഒരേ രീതിയിലും ഈണത്തിലും വഴിയിലുമായിരിക്കും. അവരുടെ വാക്കുകളും എഴുത്തുകളും എല്ലാം ഒരേ ഒരു മനിഷ്യനില്‍ നിന്നെന്ന പോലെ ഒരേ ഒരു നാവില്‍ നിന്നെന്ന പോലെ അതായത്‌ മുഹമ്മദ്‌ (സ) യില്‍ നിന്നെന്ന പോലെയിരിക്കും (ആശയം - ഇമാം അല്‍ അസ്‌ബഹാനി - കിതാബൂല്‍ അല്‍ ഹുജ്ജ ഫീ ബയാന്‍ അല്‍ മഹാജ)

മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട്‌ വന്നവരും, സുകൃതം ചെയ്‌തുകൊണ്ട്‌ അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്‌തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്‌തനായിരിക്കുന്നു. താഴ്‌ഭാഗത്ത്‌ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗത്തോപ്പുകള്‍ അവര്‍ക്ക്‌ അവന്‍ ഒരുക്കി വെക്കുകയും ചെയ്‌തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം. (തൗബ - 100)

ആ മരത്തിന്റെ ചുവട്ടില്‍ വെച്ച്‌ സത്യവിശ്വാസികള്‍ നിന്നോട്‌ പ്രതിജ്ഞ ചെയ്‌തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെപ്പറ്റി തൃപ്‌തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത്‌ അവന്‍ അറിയുകയും, അങ്ങിനെ അവര്‍ക്ക്‌ മനസ്സമാധാനം ഇറക്കിക്കൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക്‌ പ്രതിഫലമായി നല്‍ക്കുകയും ചെയ്‌തു (അല്‍ ഫത്തഹ്‌ - 48:18)

തനിക്ക്‌ സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവ ദൂതനുമായി എതിര്‍ത്ത്‌ നില്‍ക്കുകയും സത്യവിശ്വസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക്‌ തന്നെ നാം അവനെ തിരിച്ച്‌ വിടുന്നതും, നരകത്തിലിട്ട്‌ നാമവനെ കരിക്കുന്നതുമാണ്‌. അതെത്രെ മോശമായ പര്യവസാനം (സൂറ നിസാഅ്‌ - 115)

മുകളില്‍ പറഞ്ഞ ആയത്തുകള്‍ മുഖേന അല്ലാഹു അന്‍സാറുകളെയും മുഹാജിറുകളെയും തൃപ്‌തിപ്പെട്ടിരിക്കുന്നു എന്ന്‌ അസന്ദിഗ്‌ദമായി പ്രഖ്യാപിച്ചിരിക്കുന്നു. അതിനാല്‍ തന്നെ അവരെ വിശ്വസിക്കലും പിന്‍പറ്റലും ശേഷം വരുന്നവര്‍ക്ക്‌ നിര്‍ബ്ബന്ധമാണ്‌. ഖുര്‍ആനും സുന്നത്തും പിന്‍തലമുറക്ക്‌ പകര്‍ന്ന്‌ നല്‍കിയതവരാണ്‌. അവരെ വിശ്വാസമില്ലാത്തവര്‍ക്ക്‌ ദീനില്‍ സ്ഥാനമില്ലതന്നെ. അവരിലുടെ മാത്രമാണ്‌ ശേഷം വന്നവര്‍ക്ക്‌ റസുലിനെ മനസ്സിലാകുന്നതും തിരുസുന്നത്തും ഖുര്‍ആനും പഠിക്കാന്‍ കഴിഞ്ഞതും അല്ലാഹുവിനെക്കുറിച്ചും ദീനിനെക്കുറിച്ചും മനസ്സിലാക്കാന്‍ കഴിഞ്ഞതും. പ്രവാചകരുടെ വഫാത്തിന്റെ സമയത്ത്‌ ഒരു സമ്പൂര്‍ണ്ണ ഗ്രന്ധമായി നല്‍കുകയോ, ഹദീസ്‌ ഗ്രന്ധങ്ങള്‍ ക്രോഡീകരിക്കപ്പെടുകയോ ചെയ്‌തിട്ടില്ല. ശേഷം വന്നവരാണതു ചെയ്‌തത്‌. അത്‌ അല്ലാഹുവും റസുലും മറന്നതാണെന്ന്‌ വിശ്വസിക്കാന്‍ തരമില്ല. അതാണ്‌ അല്ലാഹു ഉദ്ധ്യേശിച്ചത്‌ എന്നാണ്‌ മനസ്സിലാക്കേണ്ടത്‌. അതുകൊണ്ടുതന്നെ സഹാബത്തിനെ പിന്‍പറ്റുകയല്ലാതെ അവര്‍ ഏകോപിച്ച വിഷയങ്ങളില്‍ സംശയിക്കാതെ അല്ലാഹൂവിന്റ കയറിനെ മുറുകെ പിടിക്കുക. ആ പാതയില്‍ നിന്ന വ്യതിചലിക്കാതെ അണപ്പല്ലുകൊണ്ട്‌ കടിച്ചു പിടിക്കുക. അത്‌ മാത്രമാണ്‌ ശാശ്വത വിജയത്തിനുള്ള മാര്‍ഗ്ഗം. എന്റെ സഹാബത്ത്‌ തെറ്റില്‍ ഒരുമുച്ചു കൂടുകയില്ല എന്ന പ്രവാചക വചനം ഇവിടെ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌.

എന്റെ ഏതെങ്കിലും സഹാബത്തിനെ ചീത്ത പറയുന്നത്‌ വളരെ സൂക്ഷിക്കുക. അങ്ങിനെ ചെയ്യുന്നവനെ അല്ലാഹു മുഖം കുത്തി നരകത്തിലേക്കെറിഞ്ഞേക്കും (ആശയം - ഇബ്‌നു അബ്ബാസ്‌ റിപ്പോര്‍ട്ട്‌)

ഇവിടെ സഹാബത്തിനെ ആരെങ്കിലും ചീത്ത പറയുമോ എന്നോ മോശമാക്കുമോ എന്നോ തോന്നാവുന്നതാണ്‌. എന്നാല്‍ അങ്ങിനെ അബൂബക്കറിനെയും (റ), ഉമര്‍ (റ), ഉസ്‌മാന്‍ (റ) എന്നിവരെയും ചീത്ത പറയുന്നവര്‍ ശേഷം ഉണ്ടായിട്ടുണ്ട്‌ ശിയാക്കളില്‍ പലരുരും അത്തരക്കാരായിരുന്നു അവയില്‍ തന്നെ പല വ്യത്യാസങ്ങളുമായി വിവിധ ഗ്രൂപ്പുകള്‍ അന്നത്തെ മുസ്ലിം മുഖ്യധാരയില്‍ നിന്ന്‌ മാറിനിന്നവരായി ഉണ്ടായിരുന്നു. ഇപ്പോഴും ഉമര്‍ (റ) നെയും ഉസ്‌മാന്‍ (റ) അംഗീകരിക്കാത്തവര്‍ നമ്മുടെ ചുറ്റുപാടും ധാരാളം ഉണ്ട്‌. ഉദാഹരണമായി ഉമര്‍(റ) ന്റെ കാലത്ത്‌ വിവിധരുപത്തില്‍ തറാവീഹ്‌ നമസ്‌കരിച്ചുകൊണ്ടിരുന്നത്‌ 20 റക്കഅത്തായി ഏകോപിപ്പിക്കുകയും `ആയിശ (റ) ബീവി അടക്കം ലക്ഷക്കണക്കായ സഹാബാക്കള്‍ അഭിപ്രായ വ്യത്യാസമില്ലാതെ 1300 വര്‍ഷക്കാലം ചെയ്‌തു പോരുകയും ചെയ്‌തു. അതുപോലെ തന്നെ ഉസ്‌മാന്‍ (റ) ന്റെ കാലത്ത്‌ ജനങ്ങള്‍ വ്യാപാരങ്ങളില്‍ വ്യാപകമായി മുഴുകിയ സാഹചര്യത്തില്‍ ജുമുഅക്ക്‌ രണ്ടാമതൊരു ബാങ്ക്‌ വിളിക്കാന്‍ മുസ്ലിംകള്‍ എല്ലാവരും തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്‌തു. എന്നാല്‍ ഈ അടുത്ത കാലത്ത്‌ ചിലര്‍ 20 റക്കഅത്ത്‌ തറാവീഹിനെ നിഷേധിച്ചുകൊണ്ട്‌ 8 റക്കഅത്ത്‌ നിസ്‌കരിച്ചു കൊണ്ടും ജുമുഅയുടെ രണ്ടാം ബാങ്ക്‌ കൊടുക്കാതെയും പ്രമുഖ സഹാബത്തായ ഉമര്‍ (റ), ഉസ്‌മാന്‍ (റ) തള്ളിപ്പറയുകയും അതുവഴി മുഴുവന്‍ സഹാബത്തിനെയും നിശേധിക്കുകയും ചെയ്യുക വഴി റസുല്‍ (സ) യും നാല്‌ ഖലീഫമാരും ശേഷം താബിഉകളും താബിഉതാബിഉകളും ശേഷം വരുന്ന മുഴുവന്‍ പണ്‌ഠിതന്‍മാരെയും നിശേധിക്കുകവഴി യഥാര്‍ത്ഥ അഹ്‌ലുസ്സുന്നത്ത്‌ വല്‍ ജമാഅത്തില്‍ നിന്നു പുറത്താവുകയും നരകത്തില്‍ കടക്കുമെന്ന്‌ നബി (സ) പറഞ്ഞ 72 വിഭാഗത്തില്‍ പെടുകയും ചെയ്യുമെന്ന്‌ ഹിദായത്ത്‌ ലഭിച്ച ഏതൊരള്‍ക്കും മനസ്സിലാക്കാവുന്നതാണ്‌.

ചിലര്‍ പറയുന്നു എന്നാല്‍ ഈ ജനങ്ങള്‍ അല്ലാഹുവിനെ കൂടാതെ മറ്റു പലരെയും വിളിച്ചു പ്രാര്‍ത്തിക്കുന്നു, സഹായം തേടുന്നു. അങ്ങിനെ ശിര്‍ക്കാണ്‌ ചെയ്യുന്നതെന്ന്‌. ഈ വാദത്തിന്‌ അബുല്‍ അഅ്‌ലാ മൗദൂദിയോ, അബ്ദുല്‍ വഹാബോ അല്ലാതെ അതിനു മുമ്പുള്ള ഏതെങ്കിലും ഒരു പണ്ടിതനെ ചൂണ്ടിക്കാട്ടാന്‍ ഇവര്‍ക്ക്‌ കഴിയില്ല. ഒരാളെ കാണിച്ചാല്‍ അദ്ധേഹത്തിന്റെ എല്ലാ വിശ്വാസങ്ങളും സ്വീകിരക്കാനിവര്‍ ബാധ്യസ്‌തരാവുകയും ഇവരുടെ ഇപ്പോഴത്തെ വാദങ്ങളെല്ലാം പൊളിഞ്ഞു പോകുകയും ചെയ്യും. ഇബ്‌നു തൈമിയയാണ്‌ ആദ്യമായി മുഖ്യധാര വിട്ടുള്ള ചില വിശ്വാസങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. എന്നാല്‍ ഇബ്‌നു തൈമിയയെ പോലും ഇവര്‍ക്ക്‌ പുര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടെല്ലാം തന്നെ ഈ വാദം ദീനില്‍ പുതുതായി രുപപ്പെട്ടതും ഒഴിവാക്കേണ്ടതുമാണ്‌. അതിന്റെ പേരില്‍ മുസ്ലിം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി സമുദായത്തെ വിവിധ ഗ്രൂപ്പുകളാക്കി വിഭജിച്ച്‌ ദൂര്‍ബലപ്പെടുത്തിയതിനാലാണ്‌ ഇവര്‍ക്ക്‌ ഈ ഗതികേട്‌ വന്നത്‌ എന്നാണ്‌ തോന്നന്നത്‌. മുസ്ലിംകള്‍ ഏകോപിച്ച വിഷയത്തില്‍ തര്‍ക്കിക്കുകയും പണ്‌ഠിതന്‍മാര്‍ പറയുന്നത്‌ അംഗികരിക്കാതിരിക്കുകയും ചെയ്യുക വഴി വലിയ അപകടത്തലാണ്‌ ഇക്കുട്ടര്‍ ചെന്നു പെട്ടിട്ടുള്ളത്‌.

എന്റെ സമുദായം (സഹാബത്ത്‌, താബിഅ്‌, താബിഅ്‌ താബിഅ്‌) തെറ്റായ വിഷയത്തില്‍ ഒരിക്കലും ഒരുമിച്ചു കുടുകയില്ല എന്ന്‌ മുഹമ്മദ്‌ നബി (സ) പറഞ്ഞിരിക്കുന്നു. മാത്രമല്ല എന്റെ സഹാബത്ത്‌ നക്ഷത്രതുല്ല്യരാണ്‌ അവരില്‍ ആരെ പിന്‍പറ്റിയാലും നിങ്ങള്‍ വിജയിച്ചിരിക്കുന്നു. മാത്രവുമല്ല പ്രവാചകരുടെ മരണ സമയത്ത്‌ ഖുര്‍ആന്‍ ഒരു പൂര്‍ണ്ണ ഗ്രന്ധമായി ക്രോഡീകരിക്കപ്പെട്ടിട്ടില്ല. പ്രവാചകരുടെ വഫാത്തിനു ശേഷം സഹാബത്താണ്‌ അത്‌ ചെയ്‌തത്‌. അപ്പോള്‍ സഹാബത്തിനെ അംഗീകരിക്കാത്തവര്‍ക്ക്‌ ഖുര്‍ആനിനെയും വിശ്വസിക്കാനാവില്ല എന്നതൊരു സത്യമല്ലേ. ഇപ്പോള്‍ നിലവിലുള്ളവര്‍ സംശയിച്ചില്ലെങ്കിലും അവരുടെ പിന്‍ തലമുറ സംശയിക്കില്ലെന്നതിന്ന്‌ എന്ത്‌ ന്യായം. അവിടെയാണ്‌ സഹാബത്തിനെ പിന്‍തുടരേണ്ടത്‌ ആവശ്യമായി വരുന്നത്‌. ചുരുങ്ങിയത്‌ മിണ്ടാതിരുന്നുകൊണ്ട്‌ ഭിന്നിപ്പൊഴിവാക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു.

ഇവിടെ നമ്മള്‍ നമ്മുടെ സ്വന്തം ചിന്തകള്‍ക്കനുസൃദമായി തെറ്റും ശരിയും മനസ്സിലാക്കി വാദിച്ചതിനാലാണ്‌ വഴിപിഴക്കുന്നത്‌. അത്തരം വാദമാണെങ്കിലോ നിലവിലെ പണ്‌ഠതന്‍മാരുടെ അദ്ധ്യാപനങ്ങള്‍ക്ക്‌ വിരുദ്ധവും. അങ്ങനെ മാര്‍ഗ്ഗഭ്രംശം സംഭവിക്കുന്നു. ഇവിടെ എന്തിനും ഏതിലും ശിര്‍ക്ക്‌ കാണുന്നവര്‍ ചില കാര്യം ഓര്‍ക്കുക.

1. അല്ലാഹു മലക്കുകളെ വിളിച്ചുകൂട്ടിയിട്ട്‌ അവരൊട്‌ പറഞ്ഞു - ആദമിനെ സുജൂദ്‌ ചെയ്യുക്‌ എന്ന്‌. എല്ലാ മലക്കുകളും സുജൂദ്‌ ചെയ്‌തു ഇബലീസൊഴികെ. അങ്ങിനെ മലക്കുകള്‍ അനുസരിച്ചവരും (മുസ്ലിം) ഇബാലീസ്‌ പിഴച്ചവനും (നരകാവകാശി) ആയി. ആദമിനെ സുജൂദൂ ചെയ്യുക വഴി മലക്കുകള്‍ ശിര്‍ക്കു ചെയ്‌തു എന്നിവര്‍ വാദിക്കുമോ? ശിര്‍ക്കല്ല എന്നതിന്ന്‌ എന്താണ്‌ ഇവര്‍ക്കുള്ള ന്യായം. അതല്ലെങ്കില്‍ മലക്കുകള്‍ക്ക്‌ ശിര്‍ക്ക്‌ ചെയ്യാമോ. ചിന്തിക്കേണ്ടതല്ലേ വിഷയം. അല്ലാഹു മലക്കുകളെക്കൊണ്ട്‌ ആദമിനെ സുജൂദ്‌ ചെയ്യിക്കുകയും അത്‌ ഖുര്‍ആനില്‍ ആവര്‍ത്തിച്ച്‌ എടുത്ത്‌ പറയുകയും ചെയ്‌തു. ഇബ്‌ലീസ്‌ ശിര്‍ക്ക്‌ ചെയ്‌തവനേ അല്ല എന്നാല്‍ അവന്‍ നരകത്തില്‍ ശാശ്വതമായി വസിക്കുന്നതാണ്‌. ഇവിടെ വിശ്വാസം വ്യതിചലിക്കുന്നുവോ? അറിയുക വിശ്വാസികളുടെ നേതാവ്‌ അബുബക്കര്‍ സിദ്ദീഖ്‌(റ) - ഖുറൈശികള്‍ അദ്ധേഹത്തോട്‌ പറഞ്ഞു - നീ അറിഞ്ഞില്ലേ, നിന്റെ സുഹൃത്ത്‌ (മുഹമ്മദ്‌ നബി -സ) ഒറ്റ രാത്രികൊണ്ട്‌ നാല്‌ മാസവൈദൂരമുള്ള ബൈത്തുല്‍ മുഖദ്ദസില്‍ പോയി വന്നു എന്നു പറയുന്നു നീ എന്തു പറയുന്നു - അബൂബക്കര്‍ (റ) പറഞ്ഞു - എന്റെ സുഹൃത്ത്‌ (മുഹമ്മദ്‌ നബി (സ)) അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാനത്‌ വിശ്വസിച്ചിരിക്കുന്നു എന്ന്‌. അതാണ്‌ വിശ്വാസം പറഞ്ഞത്‌ നബി (സ) ആണെങ്കില്‍ അതില്‍ ലോചിക്കോ ആധികാരികതയോ ചിന്തിക്കാതെ വിശ്വസിക്കുകയാണ്‌ വിശ്വാസികളുടെ ബാധ്യത. അല്ലാഹുവാണ്‌ പറഞ്ഞതെങ്കില്‍ പ്രണമിക്കുക തന്നെ അതാണ്‌ സൃഷ്‌ഠികളുടെ ബാധ്യത. അതുകൊണ്ട്‌ നമ്മുടെ ബൂദ്ധിക്ക്‌ ഉള്‍ക്കൊള്ളുമോ ഇല്ലയോ എന്നതല്ല പ്രശ്‌നം. അല്ലാഹുവിനേയും റസുലിനെയും റസുലിന്റെ അനന്തരാവകാശികളായ പണ്‌ഠിതന്‍മാരെയും അനുസരിക്കുക അവരെ പിന്‍പറ്റുക. അനുസരിച്ചവര്‍ മുസ്ലിംകളും വിജയികളും സ്വര്‍ഗ്ഗാവകാശികളും അനുസരണക്കേട്‌ കാണിച്ചവര്‍ പരാജിതരും നരകാവകാശികളും ആയിരിക്കും എന്ന്‌ മനസ്സിലാക്കാവുന്നതാണ്‌.

ഇനി സുന്നികള്‍ ശിര്‍ക്ക്‌ ചെയ്യുന്നവരാണെങ്കില്‍ അവരുടെ പെണ്‍മക്കളെ ഇവരുടെ ആണ്‍മക്കള്‍ക്ക്‌ വിവാഹം ചെയ്‌തു കൊടുക്കാമോ. സുന്നി ഇമാമ്‌ നില്‍ക്കുന്ന പള്ളിയില്‍ ഇവര്‍ക്ക്‌ ജമാഅത്തായി നിസ്‌കരിക്കാമോ. സുന്നിയായ പിതാവിന്റെ സ്വത്തില്‍ ഇവര്‍ക്ക്‌ അനന്തരാവകാശം എടുക്കാമോ. സുന്നികള്‍ ശിര്‍ക്ക്‌ ചെയ്യുന്നവരാണ്‌ എന്ന്‌ വിശ്വസിക്കുന്നുവെങ്കില്‍ മേല്‍പറഞ്ഞതൊന്നും പാടില്ലാത്തതാണ്‌.

നിങ്ങളില്‍ നിന്ന്‌ വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തവരോട്‌ അല്ലാഹു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക്‌ പ്രാധിനിധ്യം നല്‍കിയത്‌ പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക്‌ പ്രാധിനിധ്യം നല്‍കുകയും, അവര്‍ക്ക്‌ അവന്‍ തൃപ്‌തിപ്പെട്ട്‌ കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക്‌ അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന്‌ ശേഷം അവര്‍ക്ക്‌ നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണ്‌. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്‌. എന്നോട്‌ യാതൊന്നും അവര്‍ പങ്കുചെര്‍ക്കുകയില്ല. അതിന്‌ ശേഷം ആരെങ്കിലും നന്ദികേട്‌ കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍ (സുറത്തുന്നൂര്‍ - 55)

മുകളില്‍ പറഞ്ഞ സുറത്തില്‍ അല്ലാഹു വിജയവും ഭൂമിയിലെ പ്രാധിനിത്യവും വാഗ്‌ദാനം ചെയ്യുകയാണ്‌. ആരാണോ ശരിയായ വിശ്വാസത്തിലും ശരിയായ കര്‍മ്മത്തിലും നിലകൊള്ളുകയും അല്ലാഹുവിന്‌ പങ്കുകാരെ ഉണ്ടാക്കാതിരിക്കുകയും ചയ്‌തത്‌ അവര്‍ക്ക്‌. അതുകൊണ്ട്‌ ആരെങ്കിലും ആത്മാര്‍ത്ഥമായി ദൈവീക ഭരണത്തിലും ഉമ്മത്തിന്റെ ഒരുമയും ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ വിശ്വാസം പഠിക്കുകയും വ്യതിചലിച്ചവരെ ഒഴിവാക്കുകയും ചെയ്യുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്യുകവഴി മുഹമ്മദ്‌ നബി (സ) യുടെ അദ്ധ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും നബി (സ) ആദ്യം സ്ഥാപിച്ച ഭരണ സംവ്വിധാനം പിന്തിടരുകയും ചെയ്യുകയും തൗഹീദും ശിര്‍ക്കും പഠിക്കുകയും ചെയ്യുക. എങ്കില്‍ അവര്‍ അല്ലാഹുവിന്‌ പങ്കുകാരുണ്ടാക്കുന്നവരില്‍ നിന്ന്‌ ഒഴിവാകുന്നതാണ്‌ അതല്ല എങ്കില്‍ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളും കര്‍മ്മങ്ങളും നിരാകരിക്കുന്നതാണ്‌. ഇബ്‌നു അബ്ബാസ്‌ (റ) പറഞ്ഞു - അവര്‍ സ്വയം അറിയാതെ മുശ്‌രിക്കാവുന്നതാണ്‌.

മുകളില്‍ പറഞ്ഞ ഖുര്‍ആനിക വചനങ്ങളില്‍ നിന്നും ഹദീസുകളില്‍ നിന്നും മുസ്ലിം സമുദായം 73 വിഭാഗമായി വിഭജിക്കപ്പെടുമെന്നും അതില്‍ 72 ഉം നരകത്തിലും ഒന്നുമാത്രം സ്വര്‍ഗ്ഗത്തിലും ആയിരിക്കും എന്നും വ്യക്തമാകുന്നു. ആ ഒന്ന്‌്‌ അഹ്ലുസ്സുന്ന വല്‍ ജമാഅത്താണെന്നും വ്യക്തമായി. അതുകൊണ്ട്‌ അല്ലാഹുവിനെ ഭയപ്പെട്ട്‌ ജീവിക്കുന്നവര്‍ സൂക്ഷ്‌്‌മത പുലര്‍ത്തുന്നവര്‍ നിലവിലെ മുസ്ലിം സംഘത്തെ പിന്‍പറ്റേണ്ടതാണ്‌. ഏതൊരു കൂട്ടര്‍ മദ്‌ഹബിന്റെ ഇമാമുകളെയും സഹാബത്തിനെയും അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്‌മാന്‍ (റ) അലി (റ) എന്നിവരെ എല്ലാനിലയിലും അംഗീകരിക്കുകയും പിന്‍പറ്റുകയും ചെയ്‌തുവോ അവരാണ്‌ അഹ്‌ലു സ്സുന്നത്തു വല്‍ ജമാഅത്ത്‌ അവര്‍ മാത്രമാണ്‌ സ്വര്‍ഗ്ഗാവകാശികള്‍. മറ്റുള്ളവര്‍ നബിയും നാല്‌ ഖലീഫമാരും സഹാബത്തും താബിഉകളും താബിഉതാബിഉകളും തുടര്‍ന്നു പോന്ന പാതയില്‍ നിന്ന്‌ മാറി പുതിയ പാത സ്വീകരിച്ചവരും മുഖ്യധാരയില്‍ നിന്ന്‌ വ്യതിചലിച്ചവരുമാണ്‌. അതിനാല്‍ തന്നെ നരകാവകാശികളെന്നു പറയപ്പെട്ട 72 ല്‍ പെടുന്നതുമാണ്‌. അല്ലാഹു നമ്മെ സജ്ജനങ്ങളുടെ കൂട്ടത്തില്‍ ആക്കിത്തരുകയും വിജയികളില്‍ ഉള്‍പ്പെടുത്തിത്തരുകയും ചെയ്യട്ടെ,,, ആമീന്‍.

. . . . . . . .

ചില മുഖങ്ങള്‍ വെളുക്കുകയും ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍ (ആലുഇമ്‌റാന്‍ - 106) (ഇവിടെ വെളുക്കുന്ന മുഖം അഹ്‌ലുസ്സുന്നത്ത്‌ വല്‍ ജമാഅത്തിന്റെയും കറുക്കുന്നത്‌ ബിദ്‌അത്തുകാരുടെയും പിഴച്ചവരുടെയുമായിരിക്കും എന്ന്‌ - ഇബ്‌നു കസീര്


ഇതുമായി ബന്ധപ്പെട്ട ബ്ലോഗ്സ്.:

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ത്തിനെ കുറിച്ച് വിശദമായി
ശഫാഅത്തും പുത്തൻവാദികളും 
വഹാബി മതവും ലോക മുസ്ലിംകളുടെ വിശ്വാസവും
ശിർക്കും പുത്തൻവാദികളും 
ശഫാഅത്തും മുശ്രിക്കുകളും
ശിർക്ക്, സംശയ നിവാരണം 
ഇസ്തിഗാസ നൂറ്റാണ്ടുകളിൽ ഭാഗം 1
ഇസ്തിഗാസ നൂറ്റാണ്ടുകളിൽ ഭാഗം 2
വാഹബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്തുകളും ഘണ്ടനങ്ങളും
വാഹബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്തുകളും ഘണ്ടനങ്ങളും ഭാഗം 2    
      
ഈ ബ്ലോഗ്സിനെ കുറിച്ചുള്ള ഞിങ്ങളുടെ അഭിപ്രായങ്ങൾ എഴുതി അറിയിക്കുക. അറിയിക്കേണ്ട മെയിൽ അഡ്രസ്‌ smmoosa@gmail.com ****** MOOSA SONKAL

ബദർ ദിനം


പ്രിയ സഹോദരന്മാരേ,  السلام عليكم ورحمة الله وبركاته
സത്യാസത്യ വിവേചനത്തിന്റെ കാഹള ധ്വനിയുമായി ഇസ്‌ലാമിക ചരിത്രത്തെ ആവേശോജ്ജ്വലമാക്കിയ മഹത്തായ സുദിനമാണ് റമളാൻ 17 ലെ ബദ്‌ർ ദിനം. പ്രവാചകരും صلى الله عليه وسلم അനുയായികളും റമളാൻ 17 നു ശത്രുക്കളുമായി നടത്തിയ യുദ്ധമാണ് ബദ്‌ർ. അവിശ്വാസത്തിന്റെ മേൽ സത്യവിശ്വാസം വിജയം വരിച്ച മഹത്തായ ദിനം. നിരായുധരെങ്കിലും വിശ്വാസദാർഢ്യത്തിന്റെ മൂർച്ചയേറിയതും ഈടുറ്റതുമായ ആയുധശക്തിക്ക് മുമ്പിൽ, ഭൌതിക പ്രമത്തയുടെ പ്രതീകങ്ങളായ മുശ്‌രിക്കുകളുടെ ആയുധങ്ങളും അംഗബലവും അടിയറവ് പറഞ്ഞ വിശുദ്ധ ദിനമത്രെ ബദ്‌ർ ദിനം. ഇതിൽ പങ്കെടുത്തവർ ‘ബദ്‌രീ‍ങ്ങൾ’ എന്നറിയപ്പെടുന്നു. ബദ്‌രീങ്ങളെ മുസ്‌ലിംകൾ ഏറെ ആദരിക്കുന്നു. തിരുനബി صلى الله عليه وسلم യുടെ ഇമാം  ബുഖാരി  رحمه الله റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് നോക്കൂ

عَنْ مُعَاذِ بْنِ رِفَاعَةَ بْنِ رَافِعِ الزُّرَقِي عَنْ أَبِيهِ (رَضِيَ اللهُ عَنْهُمْ) قَالَ جَاءَ جِبْرِيلُ عَلَيْهِ السَّلَامُ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: مَا تَعُدُّونَ أَهْلَ بَدْرٍ فِيكُمْ؟ قَالَ: مِنْ أَفْضَلِ الْمُسْلِمِينَ. قَالَ: وَكَذَلِكَ مَنْ شَهِدَ بَدْرًا مِنَ الْمَلَائِكَةِ. (رواه الإمام البخاري رحمه الله رقم 3905)
ജിബ്രീൽ عليه السلام    നബി صلى الله عليه وسلم യുടെ സന്നിധിയിൽ ചെന്ന് ചോദിച്ചു. നിങ്ങൾക്കിടയിൽ ബദ്‌രീങ്ങളുടെ പദവി എന്താണ്? പ്രവാചകൻ صلى الله عليه وسلم പറഞ്ഞു : അവർ മുസ്‌ലിംകളിൽ ഏറ്റവും ശ്രേഷ്ഠരാണ്. അതിൽ പങ്കെടുത്ത മലക്കുകൾ അവരുടെ (മലക്കുകളുടെ) കൂട്ടത്തിലും ശ്രേഷ്ഠരാണ്.” (ബുഖാരി ).
ബദ്‌രീങ്ങൽ ആദരിക്കപ്പെടുന്നതുപോലെ അവരുടെ നാമങ്ങളും ആദരിക്കപ്പെടണം. അവരുടെ നാമങ്ങൾ എഴുതിവെക്കുന്നതും പാരായണം ചെയ്യുന്നതും പുണ്യമാണ്.
ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് :

عَنِ الرُّبَيِّعِ بِنْتِ مُعَوِّذٍ رَضِيَ اللهُ عَنْهَا قَالَتْ دَخَلَ عَلَيَّ النَّبِيُ صَلَّى اللهُ عَلَيْهِ وَسَلَّمَ غَدَاةَ بُنِيَ عَلَيَّ فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي وَجُوَيْرِيَاتٌ يَضْرِبْنَ بِالدُّفِّ يَنْدُبْنَ مَنْ قُتِلَ مِنْ آبَائِهِنَّ يَوْمَ بَدْرٍ حَتَّى قَالَ جَارِيَةٌ وَفِينَا نَبِيٌ يَعْلَمُ مَا فِي غَدٍ فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ لَا تَقُولِي هَكَذَا وَقُولِي مَا كُنْتِ تَقُولِينَ. (رواه الإمام البخاري رحمه الله رقم 3914)
ബദ്‌രീങ്ങളുടെ നാമം ചൊല്ലി ദഫ് മുട്ടിക്കൊണ്ടിരുന്ന പെൺ‌കുട്ടികൾ നബി صلى الله عليه وسلم യെ കണ്ടപ്പോൾ അതിൽ നിന്ന് പിൻ‌മാറി പ്രവാചകരുടെ മദ്‌ഹ് കാവ്യങ്ങളിലേക്ക് അവർ പ്രവേശിച്ചപ്പോൾ നേരത്തെ ചൊല്ലിയ അസ്‌മാഉൽ ഹുസ്‌ന (ബദ്‌‌രീങ്ങളുടെ നാമം) ചൊല്ലാൻ  തിരുനബി صلى الله عليه وسلم നിർദ്ദേശിച്ചു.  എന്നാണ് ഇമാം ബുഖാരി യുടെ ഈ ഹദീസിന്റെ ആശയം.
റമളാൻ 17 ന്റെ ഈ മഹത് സുദിനത്തിൽ ബദ്‌രീങ്ങളെ അനുസ്മരിക്കുകയും മദ്‌ഹുകൾ പറയുകയും ചെയ്യുക. അവർക്ക് വേണ്ടി ഖുർ‌ആൻ പാരായണം നടത്തി ഹദ്‌യ ചെയ്ത് ദു‌ആ ചെയ്യുക.  ബ‌ദ്‌റിന്റെ സംഭവ പശ്ചാത്തലങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കികൊടുക്കുക. ഇസ്‌ലാമിലെ യുദ്ധങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തുക എന്നിവയാണ് ബദർ ദിനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ.
ഈ ബ്ലോഗ്സിനെ കുറിച്ചുള്ള ഞിങ്ങളുടെ അഭിപ്രായങ്ങൾ എഴുതി അറിയിക്കുക. അറിയിക്കേണ്ട മെയിൽ അഡ്രസ്‌ smmoosa@gmail.com ****** MOOSA SONKAL

ബദര്‍ ശുഹദാക്കള്‍

ബദ്റില്‍ വീരമൃത്യുസൗഭാഗ്യം നേടിയ സ്വഹാബി വര്യര്‍ 14 പേരാണ്. ആറു മുഹാജിറുകളും എട്ട് അന്‍സ്വാരികളും. ഉബൈദതുബ്നു ഹാരിസ്(റ), ഉമൈറുബ്നു അബീ വഖാസ്(റ), ദുശ്ശിമാലൈനിബ്നു അബൂ അംറ്(റ), ആഖിലുബ്നുല്‍ ബുകൈര്‍(റ), മിഹ്ജഅ് മൗലാ ഉമറുബ്നില്‍ ഖത്വാബ്(റ), സ്വഫ്വാനുബ്നു ബൈളാഅ്(റ) എന്നിവരാണ് മുഹാജിറുകളായ ശുഹദാക്കള്‍.
സഅ്ദുബ്നു ഖൈസമ(റ), മുബശ്ശിറുബ്നു അബ്ദില്‍ മുന്‍ദിര്‍(റ), യസീദുബ്നുല്‍ ഹാരിസ്(റ), ഉമൈറുബ്നുല്‍ ഹുമാം(റ), റാഫിഅ് ബ്നുല്‍ മുഅല്ല(റ), ഔഫ് ബ്നുല്‍ ഹാരിസ്ബ്നു രിഫാഅത്ത്(റ), മുഅയ്യിദ് ബ്നുല്‍ ഹാരിസ് ബ്നു രിഫാഅ(റ) എന്നിവരാണ് അന്‍സ്വാരികളായ ശുഹദാക്കള്‍.
ഈ പതിനാലു മഹാരഥരുടെ വീരമരണം പ്രത്യക്ഷത്തില്‍ ബദ്റിന്‍റെ നഷ്ടമായിത്തോന്നാമെങ്കിലും അവര്‍ അനിതരമായ മഹാസൗഭാഗ്യമാണ് സ്വന്തമാക്കിയിട്ടുള്ളത്. അവരും അവര്‍ ഉള്‍പ്പെടെ ആദ്യത്തെ സമര പങ്കാളികളായ സ്വഹാബിവര്യന്മാരും ഇസ്‌ലാമിക ചരിത്രത്തിലെ തിളക്കമുള്ള താരകങ്ങളാണ്. മുസ്ലിം ഹൃദയാന്തരങ്ങളില്‍ പച്ചപിടിച്ചു നില്‍ക്കുന്ന വിശേഷ വ്യക്തിത്വങ്ങളാണ് ബദ്രീങ്ങള്‍, ബദര്‍ ശുഹദാക്കള്‍.
എക്കാലത്തെയും മുസ്ലിംകള്‍ക്ക് ആത്മാഭിമാന ബോധത്തിന്‍റെ അര്‍ത്ഥവും അടയാളവും നിശ്ചയിച്ചു നല്‍കിയ പോരാട്ടത്തിന്‍റെയും മുന്നേറ്റത്തിന്‍റെയും കഥയാണ് ബദ്റിന്‍റേതും ബദ്രീങ്ങളുടേതും. ആ വിശുദ്ധ ഭൂമിയില്‍ അമരത്വം നേടിയ സൗഭാഗ്യവാന്മാരായ ശുഹദാക്കളെ ഹ്രസ്വമായി പരിചയപ്പെടാം.
ഉബൈദതുബ്നുല്‍ ഹാരിസ്(റ)
നബി(സ്വ)യുടെ കുടുംബമായ ഖുറൈശിലെ അബ്ദുമനാഫിന്‍റെ സന്തതികളില്‍ പെട്ട മുത്വലിബിന്‍റെ മകന്‍ ഹാരിസിന്‍റെ മകനാണ് ഉബൈദത്(റ). നബി(സ്വ) ദാറുല്‍ അര്‍ഖമില്‍ കേന്ദ്രീകരിക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം വിശ്വാസിയായിരുന്നു. ഉസ്മാനുബ്നു മള്ഊന്‍(റ) അബ്ദുല്ലാഹിബ്നുല്‍ അര്‍ഖം(റ), അബൂസലമ(റ) എന്നിവര്‍ ഒരേ സമയത്താണ് നബി(സ്വ)യെ സമീപിച്ച് ഇസ്‌ലാം സ്വീകരിച്ചത്. അദ്ദേഹത്തിന്‍റെ സഹോദരങ്ങളായ ത്വുഫൈല്‍(റ), അല്‍ഹുസ്വൈന്‍(റ), പിതൃസഹോദരനായ അബ്ബാദിന്‍റെ പുത്രന്‍ മിസ്ത്വഹ് ബ്നു ഉസാസ(റ)യും ഒന്നിച്ച് മദീനയിലേക്ക് ഹിജ്റ പോയി. ഇവര്‍ നാലുപേരും ബദ്റില്‍ സംബന്ധിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ്.
ദൗത്യമുന്നേറ്റം
ഉബൈദ്(റ)നു നബി(സ്വ)യുടെ അടുത്ത് വലിയ പരിഗണനയും സ്ഥാനവുമുണ്ടായിരുന്നു. നബി(സ്വ)യില്‍ വിശ്വസിച്ച മക്കയിലെ ഖുറൈശി ഗോത്രത്തില്‍ നിന്നുള്ള കാരണവരായിരുന്നു അദ്ദേഹം. നബി(സ്വ)യേക്കാള്‍ പത്തു വയസ്സ് കൂടുതലുണ്ടായിരുന്നു. മദീനയിലെത്തിയ പ്രവാചകരെയും വിശ്വാസികളെയും അവിടെയും സ്വൈര്യമായി ജീവിക്കാന്‍ ശത്രുക്കള്‍ അനുദവിച്ചില്ല. അവരും സഖ്യകക്ഷികളും മദീനയെ പലവിധേനയും ശല്യപ്പെടുത്തി. അതിനാല്‍ റസൂല്‍(സ്വ) നേരിട്ട് നേതൃത്വം നല്‍കിയ ചില മുന്നേറ്റങ്ങള്‍ നടത്തി. അതിലൊന്നായിരുന്നു ഗസ്വതുവദാന്‍, ഗസ്വതുല്‍ അബവാഅ് എന്നീ പേരുകളിലറിയപ്പെടുന്ന സൈനിക നീക്കം. മദീനയിലെത്തി ഒരു വര്‍ഷം തികയുന്നതിന് മുമ്പായിരുന്നു ഇത്. നബി(സ്വ) നടത്തിയ ആദ്യ ഗസ്വതും ഇതായിരുന്നു.
വദാനിലെ ദൗത്യം സമാധാനപരമായി പൂര്‍ത്തീകരിച്ച് നബി(സ്വ) മദീനയില്‍ തിരിച്ചെത്തി. മദീനയുടെ പരിസരത്ത് മക്കക്കാരുടെ ഇടപെടലും ശല്യപ്പെടുത്തലും തുടര്‍ന്നപ്പോള്‍ പ്രതികരിക്കാന്‍ തക്ക ശക്തരാണ് മുസ്ലിംകള്‍ എന്ന് അവരെ ബോധ്യപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആവശ്യമായി. അബൂസുഫ്യാന്‍റെ നേതൃത്വത്തില്‍ മക്കക്കാരുടെ വര്‍ത്തക സംഘം മദീനയുടെ സമീപത്തെത്തിയ വിവരമറിഞ്ഞ നബി(സ്വ) പ്രതിരോധത്തിന് ഒരു സംഘത്തെ അയക്കാന്‍ തീരുമാനിച്ചു.
ഈ സംഘത്തിന്‍റെ നായകത്വം ഉബൈദത്(റ)നെയാണ് ഏല്‍പ്പിച്ചത്. സംഘത്തില്‍ മുഹാജിറുകള്‍ മാത്രമാണുണ്ടായിരുന്നത്. അവര്‍ 60 പേരാണെന്നും 80 പേരാണെന്നും വ്യത്യസ്ത അഭിപ്രായമുണ്ട്. അബൂസുഫ്യാനും സംഘവും റാബഗില്‍ വിശ്രമിക്കുന്ന സമയത്താണ് ഉബൈദ(റ)ന്‍റെ നേതൃത്വത്തിലുള്ള സംഘം അവിടെ എത്തിയത്. സഅ്ദുബ്നു അബീവഖാസ്(റ) അസ്ത്രമെയ്തതല്ലാതെ മറ്റു ആക്രമണങ്ങളൊന്നും നടന്നില്ല. അവര്‍ മുഖാമുഖം വന്നെങ്കിലും ഒറ്റപ്പെട്ട വാഗ്വാദങ്ങള്‍ മാത്രമേ നടന്നുള്ളൂ. സഅ്ദ്(റ)ന്‍റെ അസ്ത്രപ്രയോഗം അവരെ അലോസരപ്പെടുത്തിയെങ്കിലും സംഘട്ടനത്തിന് നില്‍ക്കാതെ അവര്‍ പിരിഞ്ഞുപോയി. അബൂസുഫ്യാന്‍റെ സംഘത്തിന്‍റെ കൂടെ യാത്ര ചെയ്ത് മദീനയിലെത്താമെന്ന നിലയില്‍ സംഘത്തില്‍ ചേര്‍ന്ന രണ്ടു വിശ്വാസികളുമുണ്ടായിരുന്നു. മിഖ്ദാദുബ്നു അംര്‍(റ), ഉത്ബതുബ്നു ഗസ്വാന്‍(റ). രണ്ടുപേരും മുസ്ലിംകളുടെ കൂടെ ചേര്‍ന്ന് മദീനയിലേക്കു വന്നു.
സംഘട്ടനമൊന്നും ഉണ്ടായില്ലെങ്കിലും ഇത് മുസ്ലിം പക്ഷത്തിന് വലിയ വിജയമാണ് നല്‍കിയത്. അറുപതോ എണ്‍പതോ മാത്രം അംഗങ്ങളുള്ള സംഘം അബൂസുഫ്യാനെയും കൂട്ടരെയും ഭയവിഹ്വലരാക്കിയെന്നതാണ് കാരണം. സംവിധാനങ്ങളുണ്ടായിട്ടും അവര്‍ നേരിടാന്‍ ധൈര്യം കാണിച്ചില്ല. മക്കയിലെ മാടമ്പികള്‍ക്കിതൊരു പ്രഹരമായി. വിശ്വാസികള്‍ക്ക് വിജയവും.
ബദ്റിലേക്ക്
നബി(സ്വ)യോടൊപ്പം ഏതു ദൗത്യമേറ്റെടുക്കാനും സ്വഹാബികള്‍ സന്നദ്ധരായിരുന്നു. ബദര്‍ സംഭവത്തിന് നിദാനമായ യാത്രയും അത്തരത്തിലൊന്നായിരുന്നു. അതില്‍ പങ്കാളികളായവരും നേരിട്ടും അല്ലാതെയും സേവനം ചെയ്തവരും ഉന്നത ശ്രേഷ്ഠരായി പരിഗണിക്കപ്പെട്ടു. എന്നാല്‍ ഈ യാത്രയില്‍ പങ്കെടുക്കാനായവരാകട്ടെ അന്നുണ്ടായിരുന്ന സ്വഹാബികളുടെ സംഖ്യയെ അപേക്ഷിച്ച് വളരെ ചെറുതായിരുന്നു. അതൊരു വേറിട്ട സൗഭാഗ്യമായിത്തീരുന്നത് ഈ പശ്ചാത്തലത്തിലാണ്.
ബദ്റിലെത്തുമ്പോള്‍ ലക്ഷ്യപ്രാപ്തിയുടെ പൂമുഖത്തെത്തിയ ആവേശമായിരുന്നു അവര്‍ക്ക് വിജയത്തിനും ശഹാദത്തിനും പുറത്ത് ഒന്നും അവര്‍ കണക്ക് കൂട്ടിയിരുന്നില്ല. നബി(സ്വ)യുടെ നേതൃസാന്നിധ്യവും പ്രാര്‍ത്ഥനയും ഒത്തിണങ്ങിയ പ്രധാന മുഹൂര്‍ത്തത്തിലേക്ക് നടന്നടുക്കുകയായിരുന്നു ബദ്രീങ്ങള്‍.
ശത്രുപാളയത്തില്‍ അഹങ്കാരത്തിന്‍റെയും അര്‍മാദത്തിന്‍റെയും അരങ്ങുവാഴ്ചയാണ്. തങ്ങളുടെ സൗകര്യങ്ങളില്‍ മതിമറന്ന് അക്രമാസക്തരാണവര്‍. വിശ്വാസികള്‍ ദുര്‍ബലരാണെന്ന മൂഢവിശ്വാസം അവരെ സുഖിയന്മാരാക്കി. ഇബ്ലീസിന്‍റെ സാന്നിധ്യവും പ്രോത്സാഹനവും അക്രമോത്സുകരുമാക്കി.
നബി(സ്വ)യോടൊപ്പം ഉബൈദത്ത്(റ)വും സഹോദരങ്ങളുമുണ്ടായിരുന്നു. അവര്‍ക്ക് നാലുപേര്‍ക്കും കൂടി ഒരു വാഹനമാണുണ്ടായിരുന്നത്. ഉബൈദ(റ)വാണത് സംഘടിപ്പിച്ചത്. പ്രായം മറന്ന ഉത്സാഹത്തോടെ തിരുനബി(സ്വ)ക്കൊപ്പം ഉബൈദ(റ) ബദ്റിലിറങ്ങി. പരിമിതികള്‍ ഏറെയുണ്ടെങ്കിലും പരിഗണിക്കാതെ സത്യത്തിന്‍റെ നിലനില്‍പ്പിനായി പൊരുതാനുറച്ചു അദ്ദേഹം. പോരാട്ടത്തിനു തുടക്കമിട്ട് ശത്രുപാളയത്തില്‍ നിന്ന് വീരവാദവും വെല്ലുവിളിയും ഉയര്‍ന്നു. അഭിശപ്തരും അഹങ്കാരികളുമായ നേതൃത്വം നാശമേ വിതക്കൂ. ശത്രുപക്ഷത്തിന്‍റെ സ്ഥിതി അതായിരുന്നു.
മക്കക്കാരില്‍ നിന്നും ഉത്ബത്ബ്നു റബീഅത്തും ശൈബത്തുബ്നു റബീഅത്തും വലീദുബ്നു ഉത്ബത്തും മുന്നോട്ടുവന്നു. ആരുണ്ട് ഞാനുമായി ദ്വന്ദ യുദ്ധത്തിന്. കടന്നുവരൂ – അവര്‍ ഓരോരുത്തരായി വെല്ലുവിളിച്ചു.
അന്‍സ്വാരികളായ യുവാക്കള്‍ നബി(സ്വ)ക്ക് നല്‍കിയ അഖബയിലെ വാഗ്ദാനം പാലിക്കാന്‍ മുന്നോട്ടാഞ്ഞു.
ഉത്ബ അവരെ പരിഹസിച്ചു ചോദിച്ചു:
നിങ്ങളോ, ആരാണു നിങ്ങള്‍?
ഞങ്ങള്‍ മദീനക്കാരായ ഇന്ന ഇന്ന ആളുകളാണെന്നവര്‍ പറഞ്ഞപ്പോള്‍ ഉത്ബ:
‘വേണ്ട, നിങ്ങളെ ഞങ്ങള്‍ക്കാവശ്യമില്ല. ഞങ്ങളുടെ നാട്ടുകാര്‍, കുടുംബക്കാര്‍ വരട്ടെ.’
നബി(സ്വ) സൈനിക നിരയിലേക്കു നോക്കി പറഞ്ഞു:
‘ഹംസ, അലി, ഉബൈദ എതിരിടൂ.’
‘ഖും യാ ഉബൈദതബ്നല്‍ ഹാരിസ്’ – റസൂല്‍(സ്വ) പ്രത്യേകം വിളിച്ചു.
പ്രായമേറെയായെങ്കിലും ഈ നിയോഗം ഉബൈദ(റ)വിനെ കോള്‍മയിര്‍ കൊള്ളിച്ചു. മൂന്നുപേരും അടര്‍ക്കളത്തിലേക്കു ചാടി. പ്രതിയോഗികള്‍ പരസ്പരമടുത്തു. പ്രായത്തില്‍ അല്‍പം പൊരുത്തമുള്ളവര്‍ തമ്മിലാണ് നേരിട്ടത്. ശൈബത്തിനെ ഹംസ(റ), വലീദിനെ അലി(റ), ഉത്ബതിനെ ഉബൈദത്(റ). അലി(റ)ന്‍റെ മുമ്പില്‍ വലീദ് നിലംപരിശായി. ഹംസ(റ)ന്‍റെ പ്രതിയോഗി ശൈബത്തിനും ആയുസ്സുണ്ടായില്ല.
ഉബൈദത്(റ)വും ഉത്ബതും തുല്യശക്തികളെപ്പോലെ പൊരുതി. പരസ്പരം വെട്ടി പരിക്കേല്‍പ്പിച്ചു. പിരടിക്ക് വെട്ടേറ്റ ഉത്ബത് ഉബൈദതി(റ)ന്‍റെ കാലില്‍ ആഞ്ഞുവെട്ടി. ഉബൈദ(റ) വീണു. രംഗം കണ്ട അലി(റ)വും ഹംസ(റ)വും ഓടിയെത്തി ഉത്ബതിനെ നേരിട്ടു. നിമിഷ നേരം കൊണ്ട് അവന്‍റെ കഥ കഴിഞ്ഞു.
ശേഷം ഉബൈദത്(റ)വിനെ എടുത്ത് പ്രവാചക സന്നിധിയിലെത്തിച്ചു. നബി(സ്വ)യുടെ മടിയില്‍ തലവെച്ചു കിടന്നു മഹാന്‍. അബൂത്വാലിബ് പാടിയ കവിതയില്‍ നിന്ന് രണ്ടു വരികള്‍ ആ കിടത്തത്തില്‍ അദ്ദേഹം ചൊല്ലി.
‘അല്ലാഹുവിന്‍റെ ഭവനം തന്നെ സത്യം. ഞങ്ങള്‍ മുഹമ്മദിനെ കൈവെടിയുമെന്നും നബിയോര്‍ക്കുവേണ്ടി പോരാടില്ലെന്നും ഞങ്ങളെല്ലാം നിലംപതിച്ചെങ്കിലല്ലാതെ പ്രവാചകരെ നിരുപാധികം വിട്ടുതരുമെന്നുമുള്ള നിങ്ങളുടെ ധാരണ തെറ്റാണ്, കള്ളമാണ്’ എന്നായിരുന്നു അതിന്‍റെ സാരം.
എന്നിട്ട് പറഞ്ഞു: ‘അബൂത്വാലിബ് ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അതു പറയാന്‍ എനിക്കാണ് കൂടുതല്‍ അര്‍ഹത എന്ന് അദ്ദേഹം മനസ്സിലാക്കുമായിരുന്നു.’
ശേഷം അദ്ദേഹം നബി(സ്വ)യോട് ചോദിച്ചു: ‘ഞാന്‍ യുദ്ധവേളയില്‍ കൊല്ലപ്പെട്ടവനായി പരിഗണിക്കപ്പെടുകയില്ലേ നബിയേ.’
അവിടുന്ന് പറഞ്ഞു: ‘അതേ, ഞാനതില്‍ താങ്കള്‍ക്ക് സാക്ഷിയാണ്.’
ആ സമയത്ത് അദ്ദേഹം പാടിയ കവിത പ്രസിദ്ധം. അതില്‍ ഈ അനുഭവത്തെ സൗഭാഗ്യമായും മക്കക്കാരുടെ വീരവാദത്തിനും വെല്ലുവിളിക്കും പ്രതികരിക്കാന്‍ തിരുനബി തനിക്കവസരം നല്‍കിയതും അതിന്‍റെ പരിണതിയായി ലഭിച്ച വീരമരണത്തെ ഉപഹാരമായും വര്‍ണിക്കുന്നു. ഇതു മക്കക്കാരറിയട്ടെ എന്നു പറഞ്ഞാണ് മഹാന്‍ കവിത തുടങ്ങിയത്.
ബദര്‍ അവസാനിച്ചു. നബി(സ്വ)യും സ്വഹാബത്തും വിജയശ്രീലാളിതരായി മദീനയിലേക്ക് തിരിച്ചു. സ്വഫ്റാഇനു അടുത്തെത്തിയപ്പോള്‍ സ്വഹാബികളില്‍ ചിലര്‍ പറഞ്ഞു: ‘റസൂലേ, ഞങ്ങള്‍ക്കിവിടെ കസ്തൂരിയുടെ സുഗന്ധം അനുഭവപ്പെടുന്നു.’
അപ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങള്‍ക്ക് അങ്ങനെ സംഭവിക്കുന്നതിന് വല്ല തടസ്സവുമുണ്ടോ? ഇവിടെയാണ് അബൂമുആവിയ(റ)ന്‍റെ ഖബ്റിടം (ഉബൈദത്-റ-ന്‍റെ സന്തതിയാണ് മുആവിയ. അദ്ദേഹത്തിലേക്ക് ചേര്‍ത്തിയുള്ള അപരനാമമാണ് അബൂമുആവിയ). അവര്‍ സ്വഫ്റാഇലെത്തിയ സമയത്താണ് ഉബൈദത്(റ) അന്ത്യശ്വാസം വലിച്ചത്. അവിടെ അദ്ദേഹത്തെ മറവ് ചെയ്യുകയുണ്ടായി. നബി(സ്വ) തന്നെ ഖബറടക്കത്തിന് നേതൃത്വം നല്‍കി. ഖബ്റില്‍ ഇറങ്ങിയവരിലും നബി(സ്വ) തങ്ങളുണ്ടായിരുന്നു.
അറുപത് വയസ്സിലധികം പ്രായമുള്ള സമയത്താണ് നബി(സ്വ) ഉബൈദ(റ)നോട് ദൗത്യസംഘത്തിന്‍റെ നായകത്വമേറ്റെടുക്കാന്‍ പറയുന്നതും ബദ്റില്‍ ഉത്ബത് വെല്ലുവിളിച്ചപ്പോള്‍ പോരാട്ടത്തിനിറങ്ങാന്‍ കല്‍പിക്കുന്നതും. അതെല്ലാം ഭംഗിയായി പൂര്‍ത്തീകരിച്ചാണ് സ്വര്‍ഗീയാരാമത്തിലേക്ക് അദ്ദേഹം പറന്നത്. ശഹീദായി എന്നു മാത്രമല്ല, യുദ്ധഭൂമിക്ക് പുറത്തുവെച്ച് മരിക്കുന്നതുമൂലം രക്തസാക്ഷിത്വ അവസരം നഷ്ടപ്പെടുമോ എന്ന് അദ്ദേഹം ഉത്കണ്ഠാകുലനായപ്പോള്‍ റസൂല്‍(സ്വ) ആശ്വസിപ്പിച്ചത് റസൂലും മഹാനും തമ്മിലുള്ള ബന്ധം കുറിക്കുന്നതാണ്.
സഹോദരങ്ങള്‍
സത്യവിശ്വാസത്തിലും ഹിജ്റയിലും തന്‍റെ മാര്‍ഗം പിന്തുടര്‍ന്ന സഹോദരങ്ങളായ ത്വുഫൈല്‍, അല്‍ഹുസൈന്‍ എന്നിവരും പിതൃസഹോദര പൗത്രന്‍ മിസ്ത്വഹ്(റ)വും ബദര്‍ യുദ്ധത്തിലും ഒന്നിച്ചുണ്ടായിരുന്നു. ത്വുഫൈല്‍(റ) ബദ്റിനു ശേഷം നടന്ന മുഴുവന്‍ ഗസ്വതുകളിലും സംബന്ധിച്ചിട്ടുണ്ട്. 70 വയസ്സുള്ളപ്പോഴാണ് അദ്ദേഹം വഫാത്തായത്. ഹുസൈന്‍(റ)വും ബദ്റിലും മറ്റു ഗസ്വത്തിലും നബി(സ്വ)യോടൊപ്പം പങ്കെടുത്തു. ത്വുഫൈല്‍(റ)നു ശേഷമാണ് ഇദ്ദേഹത്തിന്‍റെ വഫാത്ത്. കുടുംബക്കാരനായ മിസ്ത്വഹ്(റ)വും ബദ്റിനു ശേഷമുള്ള പോരാട്ടങ്ങളിലെല്ലാം സംബന്ധിച്ച സ്വഹാബിയാണ്.
സ്ഥാപിത സാഹോദര്യം
മാതൃപിതൃ വഴിയുള്ള സാഹോദര്യ ബന്ധത്തിനു പുറമെ നബി(സ്വ) നിശ്ചയിച്ചു നല്‍കുന്ന സാഹോദര്യമുണ്ട്. സുരക്ഷിതത്വം പകരുന്നതിന്‍റെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന ഈ സാഹോദര്യ ബന്ധം ആത്മവിശ്വാസവും ആത്മധൈര്യവും പകരുന്നതായിരുന്നു. മക്കയില്‍ നിന്നു തന്നെ നിരാലംബര്‍ക്കും പീഡിതര്‍ക്കും ആശ്വാസമായി ഇങ്ങനെ സാഹോദര്യ ബന്ധം സ്ഥാപിച്ചു നല്‍കിയിരുന്നു. ഇത്തരത്തില്‍ മക്കയില്‍ അദ്ദേഹത്തിന്‍റെ സഹോദരനായിരുന്നു ബിലാല്‍(റ). സത്യത്തിലും സഹകരണത്തിലുമൂന്നിയായിരുന്നു പ്രധാനമായും ഈ ബന്ധം. മദീനയില്‍ ഉബൈദത്ത്(റ)ന്‍റെ സഹോദരന്‍ ഉമൈറുബ്നുല്‍ ഹുമാമെന്ന അന്‍സ്വാരി സ്വഹാബി വര്യനായിരുന്നു. അവര്‍ രണ്ടുപേരും ബദ്റില്‍ വീരമൃത്യു വരിച്ചു.
ഭാര്യക്കും സൗഭാഗ്യം
സൈനബ ബിന്‍തു ഖുസൈമ അല്‍ഹിലാലിയ്യ(റ)യാണ് ഉബൈദ(റ)ന്‍റെ ഭാര്യ. ബദ്റില്‍ അദ്ദേഹം ശഹീദായപ്പോള്‍ മഹതിക്ക് 60 വയസ്സിലധികം പ്രായമുണ്ടായിരുന്നു. അവരെ പ്രവാചകര്‍(സ്വ) വിവാഹം ചെയ്തു. ഉമ്മുല്‍ മുഅ്മിനീന്‍ എന്ന അതിവിശിഷ്ടമായ പദവി ലഭിക്കാന്‍ ഭര്‍ത്താവിന്‍റെ ശഹാദത്ത് സാഹചര്യമൊരുക്കി.
ഉബൈദ(റ)നു ശേഷം അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)വാണ് ഇവരെ വിവാഹം ചെയ്തതെന്ന അഭിപ്രായവും പ്രബലമാണ്. അബ്ദുല്ല(റ) ഉഹ്ദില്‍ ശഹീദായതിനു ശേഷമാണ് അവരെ നബി(സ്വ) വിവാഹം ചെയ്തതെന്നാണ് ഈ പക്ഷത്തിന്‍റെ അഭിപ്രായം. രണ്ടായാലും തിരുനബിയുമായുള്ള വിവാഹ ബന്ധത്തിലൂടെ വിശ്വാസികളുടെ മാതൃപദവി നേടി. സൈനബ ബിന്‍ത് ഖുസൈമ(റ) ഭാഗ്യവതിയായി. ചരിത്രത്തിലും സമൂഹത്തിലും നേരത്തെതന്നെ മഹതി സദ്ഗുണ സമ്പന്നയെന്ന നിലക്ക് അറിയപ്പെടുകയുണ്ടായി. പാവപ്പെട്ടവരെ സഹായിക്കുന്നതും ഭക്ഷണം നല്‍കുന്നതും അവരുടെ ദിനചര്യയായിരുന്നു. അതിനാല്‍ ഉമ്മുല്‍ മസാകീന്‍ എന്ന് വിളിക്കപ്പെട്ടിരുന്നു.
അവസാനം നബി(സ്വ)യുടെ പ്രിയ പത്നിയും വിശ്വാസികളുടെ മാതാവുമായി ചരിത്രത്തില്‍ അനശ്വര പദവിയും നേടി. നബി(സ്വ)യുടെ ജീവിത കാലത്ത് തന്നെ നിര്യാതയായ അവരുടെ അന്ത്യകര്‍മങ്ങള്‍ക്ക് അവിടുന്ന് നേതൃത്വം നല്‍കി. ജന്നതുല്‍ ബഖീഇല്‍ മറവ് ചെയ്യപ്പെട്ട ആദ്യ ഉമ്മുല്‍ മുഅ്മിനീന്‍ അവരായിരുന്നു.
ഈ ബ്ലോഗ്സിനെ കുറിച്ചുള്ള ഞിങ്ങളുടെ അഭിപ്രായങ്ങൾ എഴുതി അറിയിക്കുക. അറിയിക്കേണ്ട മെയിൽ അഡ്രസ്‌ smmoosa@gmail.com ****** MOOSA SONKAL

ബദർ യുദ്ധ ഓർമ

എ.ഡി 624 ജനുവരിയില്‍, ഹിജ്റയുടെ പത്തൊമ്പതാം മാസം റമള്വാന്‍ പതിനേഴിന് ബദര്‍ യുദ്ധം നടന്നു. അല്ലാഹുവിന്റെ തിരുദൂതര്‍ മുഹമ്മദ് നബി(സ്വ)യുള്‍പ്പടെ 313 പേര്‍(എണ്ണത്തില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങളുണ്ട്) സത്യവിശ്വാസികളുടെ ഭാഗത്ത് അണിചേര്‍ന്നു. മക്കയിലെ പ്രമുഖ പ്രഭു അബൂജഹ്ലിന്റെ നായകത്വത്തില്‍ ആയിരത്തോളം പടയാളികള്‍ നിഷേധികളുടെ ഭാഗത്ത് അണിചേര്‍ന്നിരുന്നു. ഇസ്ലാമിക പ്രസ്ഥാനം ശത്രുക്കളുമായി നടത്തിയ പ്രഥമ പോരാട്ടമായിരുന്നു ബദര്‍യുദ്ധം. നിര്‍ണായകമായിരുന്നു അതിന്റെ ഫലം.
ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായിരുന്നു ബദര്‍യുദ്ധം. ലോകത്ത് ഇസ്ലാമിന്റെയും പ്രവാചകന്റെയും നിലനില്‍പ്പു നിര്‍ണയിച്ച യുദ്ധമായിരുന്നു ഇത്. യുദ്ധത്തിനു മുന്നോടിയായി തിരുനബി(സ്വ) നടത്തിയ ആത്മാര്‍ഥമായ പ്രാര്‍ഥന ഇതിനു മതിയായ ചരിത്രസാക്ഷ്യമാണ്. തങ്ങള്‍ ദു’ആ ചെയ്തു. “അല്ലാഹുവേ, ഈ സംഘത്തെ നീ പരാജയപ്പെടുത്തുകയാണെങ്കില്‍ പിന്നെ ഭൂമുഖത്ത് നിനക്ക് ആരാധന നടക്കുന്നതല്ല. അതുകൊണ്ട് നീ എനിക്കുതന്ന വാക്കു പാലിക്കണേ. നിന്റെ സഹായം കൊണ്ടനുഗ്രഹിക്കണേ”.
ബദര്‍യുദ്ധം നടന്നത് പരിശുദ്ധ റമള്വാനിലായിരുന്നുവെന്ന് പറഞ്ഞല്ലോ. റമള്വാന്‍ വ്രതനിര്‍ബന്ധത്തിനു പിന്നാലെയാണ് യുദ്ധമുണ്ടായത്. അല്‍ഹാഫിള് ഇബ്നുകസീര്‍(റ) കുറിക്കുന്നത് കാണുക: “ബദര്‍ദിനം ഹിജ്റ രണ്ടാം വര്‍ഷം റമള്വാന്‍ മാസം പതിനേഴിനായിരുന്നു. അന്നത്തെ രാവില്‍ തിരുദൂതര്‍ നിസ്കാരാദി കര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കിയിരുന്നു. അവിടുന്ന് സുജൂദില്‍ ‘യാഹയ്യു യാ ഖയ്യൂം’ എന്ന ദിക്റ് ആത്മാര്‍ഥമായി ആവര്‍ത്തിച്ചിരുന്നു”.
ബദ്റില്‍ നബിക്കും സ്വഹാബത്തിനും പൊരുതേണ്ടിവന്നത് സര്‍വ്വായുധ സജ്ജരായ ശത്രുസൈന്യത്തോടായിരുന്നു. ആര്‍ഭാടത്തോടെ, അതിലുപരി അഹങ്കാരത്തോടെ യുദ്ധസന്നദ്ധരായി വന്ന സൈന്യ ത്തെ കുറിച്ച് ചരിത്രകാരനായ ഇബ്നു ഇസ്ഹാഖ്വ്(റ) പറയുന്നു: “തൊള്ളായിരത്തി അന്‍പതില്‍ പരം യോദ്ധാക്കള്‍ ഖുറൈശി പക്ഷത്തുണ്ടായിരുന്നു. ഇരുനൂറോളം കുതിരകള്‍ മുന്നില്‍ അണിനിരന്നിരുന്നു. സത്യവിശ്വാസികളെ അപഹസിച്ചും പരിഹസിച്ചും ദഫും മേളവും കൊണ്ട് മുഖരിതമായിരുന്നു ശത്രുസൈന്യവ്യൂഹം”.
സൈനിക സഹായവും ആയുധബലവും മാത്രമല്ല അത്യാവശ്യ ഭക്ഷണം പോലും മുസ്ലിംകള്‍ ക്കുണ്ടായിരുന്നില്ല. ഹുദലി(റ)യില്‍ നിന്നുദ്ധരിക്കുന്നത് കാണുക: “മുശ്രിക്കുകളുടെ പക്കല്‍ അറുനൂറില്‍പ്പരംഅങ്കികള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുസ്ലിം പക്ഷത്തു കേവലം രണ്ട് കുതിരയും അറുപത് അങ്കിയും മാത്രമാണുണ്ടായിരുന്നത്”.
അലി(റ) സ്മരിക്കുന്നു: “ബദര്‍ ദിനത്തില്‍ ഞങ്ങളുടെ കൂടെ ആകെ രണ്ട് കുതിരകള്‍ മാത്രമാണുണ്ടായിരുന്നത്. ഒന്ന് സുബൈറിനും മറ്റൊന്ന് മിഖ്വ്ദാദുബ്നു അസ്വദിനും”.
മുസ്ലിംകള്‍ക്കുണ്ടായിരുന്നത് ആകെ എഴുപത് ഒട്ടകങ്ങളായിരുന്നു. ഓരോ ഒട്ടകത്തെയും മൂ ന്നുപേര്‍ വീതം പങ്കുവെച്ചായിരുന്നു യാത്ര. നബി(സ്വ)യും ഈ കൂട്ടത്തില്‍ ഒരു കൂറുകാരനായിരുന്നു. അങ്ങനെ നബിയുടെ ഊഴമെത്തിയാല്‍ സ്വഹാബത്ത് പറയും: “തിരുദൂതരേ, ഞങ്ങള്‍ നടന്നുകൊള്ളാം. അവിടുന്ന് ഒട്ടകപ്പറത്ത് യാത്ര ചെയ്യുക”. ഇതു കേള്‍ക്കുമ്പോള്‍ നബി(സ്വ)യുടെ പ്രതികരണം. “നിങ്ങള്‍ എന്നെക്കാള്‍ ആരോഗ്യവാന്മാരൊന്നുമല്ല. ഞാനാണെങ്കില്‍ നിങ്ങളെക്കാള്‍ പ്രതിഫലം ആവശ്യമില്ലാത്തവനുമല്ല’. മുസ്ലിംകളുടെ വിശ്വാസത്തിന്റെയും ആത്മവീര്യത്തിന്റെയും മാറ്റു തെളിയിച്ച യുദ്ധമായിരു ന്നു ബദര്‍.’ വളരെ ചെറിയ ഒരു സംഘം മൂന്നിരട്ടി വരുന്ന സര്‍വ്വായുധ വിഭൂഷിതരായ വന്‍ സൈന്യത്തോടാണ് പൊരുതി ജയിച്ചത്. ആള്‍ബലമല്ല ആത്മശക്തിയാണ് വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതെന്ന് തെളിയിക്കാന്‍ സ്വഹാബത്തിന് കഴിഞ്ഞു. ഇസ്ലാമിനുവേണ്ടി ജീവാര്‍പ്പണം ചെയ്യാനുള്ള അചഞ്ചലമായ ഉറപ്പായിരുന്നു ബദ്രീങ്ങളുടെ ശക്തിരഹസ്യം. നബി(സ്വ) പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവരുടെ മനസ്സിന് ചാഞ്ചല്യമുണ്ടായിരുന്നില്ല. അന്‍സ്വാരികളായ സ്വഹാബികള്‍ നബി(സ്വ) യോട് പ്രഖ്യാപിച്ച വാക്കുകള്‍ ഇതു വ്യക്തമാക്കുന്നു.
“നബിയേ, എന്തിനു ഭയക്കണം? യുദ്ധവേദിയൊരുങ്ങിയാല്‍ മൂസാ നബിയോട് തന്റെ ജനത പറഞ്ഞത് പോലെ ഞങ്ങളും പറയുമെന്ന് അങ്ങ് കരുതുന്നുണ്ടോ. അവര്‍ പറഞ്ഞത് “നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്യുക” എന്നാണെങ്കില്‍ ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. അവിടത്തെ മുന്നിലും പിന്നിലും ഇടതും വലതുമെല്ലാം നിന്നു ഞങ്ങള്‍ പൊരുതും. അങ്ങയെ ദൂതനായി അയച്ച നാഥനെ തന്നെ സത്യം. ഞങ്ങള്‍ അവിടത്തെ ആജ്ഞകളെന്തും ശിരസ്സാവഹിക്കാന്‍ പ്രതിജ്ഞാബദ്ധരാകുന്നു”.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും അഭൌതിക സഹായവും മുസ്ലിംകള്‍ക്കു വന്നെത്തിയതിനു കാരണം അവര്‍ പ്രകടിപ്പിച്ച ഉത്സാഹമായിരുന്നു. മലകുകളുടെ അവതരണം കൊണ്ട് ബദ്റില്‍ അല്ലാഹു വിശ്വാസികള്‍ക്കു സഹായം പകര്‍ന്നതായി ഖുര്‍ആന്‍ പറയുന്നുണ്ട്.
ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണായകമായ ഈ യുദ്ധത്തെ വിശ്വാസികള്‍ എന്നും സ്മരിക്കുന്നു. റമള്വാനില്‍ ബദ്ര്‍ ദിനാചരണവും ബദ്രീങ്ങളുടെ പ്രകീര്‍ത്തനവും നടത്തുന്നു. ബദ്രീങ്ങളുടെ മഹത്വത്തെപറ്റി ബോധമുള്ള പൂര്‍വ്വികര്‍ തുടങ്ങിവെച്ച ഈ ആചാരം അണഞ്ഞു പോകാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. ഭൌതികവും ആത്മീയവുമായ അര്‍ഥതലങ്ങള്‍ ഈ ആചാരത്തിനു പിന്നിലുണ്ട്. ഒന്നാമതായി ബദര്‍ ചരിത്രസ്മരണ അനേകം ഗുണപാഠങ്ങള്‍ നമുക്കു സമ്മാനിക്കുന്നു. വിശ്വാസത്തിന്റെ ഈ വിജയം ലോകത്തിനു ലഭിക്കുന്ന ഉത്തമ പാഠമാണ്. രണ്ടാമത്തെ നേട്ടം ആത്മീയമാണ്.
മു’ആദ്(റ) പറയുന്നു: “അമ്പിയാഇനെക്കുറിച്ചുള്ള സ്മരണകള്‍ ആരാധനയുടെ ഭാഗമാണ്. മഹാത്മാക്കളെ സ്മരിക്കല്‍ പാപമുക്തിക്കു കാരണമാകുന്നു” (മസ്നദുല്‍ ഫിര്‍ദൌസ്). ബദ്രീങ്ങള്‍ മഹാത്മാക്കളാണെന്നതില്‍ പക്ഷാന്തരമില്ലല്ലോ. ബദ്റില്‍ പങ്കെടുത്തവര്‍ക്ക് വളരെയധികം മഹത്വമുണ്ടെന്നു നബി(സ്വ) പറഞ്ഞിട്ടുണ്ട്. സര്‍വ്വാംഗീകൃത ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയിലെ ഒരധ്യായത്തിന്റെ നാമം തന്നെ ബദ്റില്‍ പങ്കെടുത്തവരുടെ മഹത്വം എന്നാണ്. പ്രസ്തുത അധ്യായത്തില്‍ ഇമാം ബുഖാരി(റ) ബദ്രീങ്ങളെ പരാമര്‍ശിക്കുന്ന ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. അല്‍ഹാഫിള് ഇബ്നുകസീര്‍(റ) തന്റെ അല്‍ബിദായതുവന്നിഹായയില്‍ ബദ്രീങ്ങളുടെ മഹത്വത്തെപ്പറ്റി ഒരധ്യായം ചേര്‍ത്തിട്ടുണ്ട്. അതില്‍ ചിലഭാഗങ്ങള്‍ കാണുക: “മു’ആദുബ്നു രിഫാഅ(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു: ഒരിക്കല്‍ നബി സവിധത്തില്‍ ജിബ്രീല്‍(അ) വന്നു ചോദിച്ചു. “ബദ്റില്‍ പങ്കെടുത്തവരെ എങ്ങനെയാണ് നിങ്ങള്‍ കണക്കാക്കുന്നത്?” നബി(സ്വ) മറുപടി പറഞ്ഞു: “മുസ്ലിംകളില്‍ സര്‍വ്വശ്രേഷ്ഠന്‍ എന്ന പദവിയാണ് ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നത്” അപ്പോള്‍ ജിബ്രീല്‍(അ) പറഞ്ഞു: ‘ബദ്റില്‍ പങ്കെടുത്ത മലകുകള്‍ക്കും ഞങ്ങള്‍ ഈ പദവി തന്നെയാണ് നല്‍കിയിരിക്കുന്നത” (ബുഖാരി).
ഹാരിസ(റ)വിനെക്കുറിച്ച് അദ്ദേഹത്തിന്റെ മാതാവ് നബി(സ്വ)യോടിങ്ങനെ ആരാഞ്ഞു. “നബിയേ, എനിക്കെന്റെ പുത്രനുമായുള്ള ബന്ധത്തെപ്പറ്റി തങ്ങള്‍ക്കറിവുള്ളതാണല്ലോ. അവന്‍ സ്വര്‍ ഗപ്രവേശിതനാണോ?’ പ്രവാചകന്‍ പറഞ്ഞു; ‘സ്വര്‍ഗം പലതുണ്ട്. നിങ്ങളുടെ പുത്രന്‍ ഫിര്‍ദൌസുല്‍ അ’അ്ലാ എന്ന അത്യുന്നത സ്വര്‍ഗത്തിലാകുന്നു’(ബുഖാരി). ഈ ഹദീസ് ഉദ്ധരിച്ച് ഇബ്നുകസീര്‍(റ) പറയുന്നു.
“ബദ്റില്‍ പങ്കെടുത്തവരുടെ മഹത്വത്തെപ്പറ്റി ഈ സംഭവം വ്യക്തമായ ബോധനം നല്‍കുന്നു. ബഹുമാനപ്പെട്ട ഹാരിസത് യുദ്ധക്കളത്തിലോ യുദ്ധം കൊടുമ്പിരി കൊണ്ട സ്ഥലത്തോ ആയിരുന്നില്ല. അകലെ നിന്നു യുദ്ധം നോക്കിക്കാണുകയായിരുന്നു. ഒരു ജലാശയത്തില്‍ നിന്നു വെ ള്ളം കുടിച്ചുകൊണ്ടിരിക്കെ അമ്പേറ്റാണ് അദ്ദേഹം രക്തസാക്ഷിയായത്. എന്നിട്ടുപോലും സ്വര്‍ ഗത്തില്‍ അത്യുന്നതസ്ഥാനമായ ഫിര്‍ദൌസിലാണദ്ദേഹം പ്രവേശിപ്പിക്കപ്പെട്ടത്. സ്വര്‍ഗത്തിലെ മുഴുവന്‍ നദികളും ഒഴുകുന്നത് ഫിര്‍ ദൌസില്‍ നിന്നാണ്. ആ സ്ഥാനം ആവശ്യപ്പെടാന്‍ നബി(സ്വ) നമ്മോട് പ്രത്യേകം ആജ്ഞാപിക്കുന്നുണ്ട്. ഇത്രുയം മഹത്തായ സ്ഥാനം പ്രാപിക്കാന്‍ ഹാരിസ(റ)വിനായെങ്കില്‍ മൂന്നിരട്ടിയിലധികം വരുന്ന സൈന്യത്തോട് പൊരുതിയവര്‍ക്കുള്ള മഹത്വവും പ്രതിഫലവും എത്രമാത്രമായിരിക്കും”.
ബദര്‍ രക്തസാക്ഷികള്‍ 14 പേര്‍ മാത്രമാണ്. എന്നാല്‍ യുദ്ധത്തില്‍ സംബന്ധിച്ചവരെല്ലാവരും വിശുദ്ധ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. നബി(സ്വ) പറഞ്ഞു: ‘അല്ലാഹു ബദര്‍ പോരാളികള്‍ക്ക് പ്രത്യക്ഷനായി അറിയിച്ചേക്കും; നിങ്ങള്‍ക്കിനി ഇഷ്ടമുള്ളതാകാം. എല്ലാം നിങ്ങള്‍ക്ക് പൊറുത്തുതന്നിരിക്കുന്നു’ (സ്വഹീഹു മുസ്ലിം 4/1941 നമ്പര്‍ 2494, സ്വഹീഹുല്‍ ബുഖാരി 3/1095 നമ്പര്‍ 2845).
ബദ്റില്‍ പങ്കെടുത്തവര്‍ക്കു മതവിധിവിലക്കുകള്‍ ബാധകമല്ലെന്നോ ശിഷ്ടകാലം തോന്നിയപോലെ ആ കാമെന്നോ ഈ പറഞ്ഞതിനര്‍ഥമില്ല. ബദ്രീങ്ങളുടെ ശ്രേഷ്ഠത വ്യക്തമാക്കുക മാത്രമാണിവിടെ ഉദ്ദേശ്യം. ജാബിര്‍(റ)വില്‍ നിന്നുള്ള ഒരു ഹദീസില്‍ ഇങ്ങനെ കാണാം. “ബദ്റില്‍ പങ്കെടുത്ത മുസ്ലിം സൈന്യത്തിലെ ഒരാളും നരകത്തില്‍ കടക്കുന്നതല്ല”(അഹ്മദ്). ഈ ഹദീസ് സ്വീകാര്യമായതാണെന്ന് ഇബ്നുഹജറില്‍ അസ്ഖ്വലാനി(റ) പറഞ്ഞിരിക്കുന്നു.
അബൂഹുറയ്റ(റ)വില്‍ നിന്നുള്ള മറ്റൊരു ഹദീസില്‍ ‘ഇന്‍ശാ അല്ലാഹ്, ബദ്റില്‍ പങ്കെടുത്ത ആരും തന്നെ നരകത്തില്‍ പ്രവേശിക്കുന്നതല്ലെന്നു ഞാന്‍ ന്യായമായും പ്രതീക്ഷിക്കുന്നു’ (ബസ്സാര്‍) എന്നു നബി(സ്വ) പറഞ്ഞതായി കാണാം. ബദ്റില്‍ പങ്കെടുത്ത മഹാത്മാക്കളെ സ്മരിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. റമള്വാന്‍ പതിനേഴിനു ബദര്‍ദിനം ആചരിക്കുന്നതിലൂടെ ആ ബാധ്യതയാണ് നാം നിറവേറ്റുന്നത്.
പോരാളികള്‍ ബദ്റിന് ശേഷം
അല്ലാഹുവിന്റെ സത്യമാര്‍ഗത്തെ സംരക്ഷിക്കുവാന്‍ തീരുമാനമെടുത്ത ബദര്‍ പോരാളികളെ സംരക്ഷിക്കാന്‍ അവനും തീരുമാനിച്ചു. ധര്‍മപോരാളികളുടെ പേരും പെരുമയും അന്ത്യനാള്‍ വരെ യഥോചിതം സംരക്ഷിക്കുവാന്‍ ആദര്‍ശബോധമുള്ള അവരുടെ പിന്‍ഗാമികളെ അല്ലാഹു തിരഞ്ഞെടുക്കുകയും ചെയ്തു.
ബദര്‍ പോരാളികളെ അളവറ്റ ആദരവോടെയാണ് ഈ സമുദായം പില്‍ക്കാലത്ത് സമീപിച്ചത്. ബദര്‍ പടക്കളത്തില്‍ സാക്ഷികളായ ഏക കാരണത്തില്‍ അവരെയെല്ലാവരെയും മരണം വരെ പ്രത്യേക പരിഗണന നല്‍കി ബഹുമാനിക്കുവാന്‍ നബിയും സ്വഹാബത്തും മറ്റു മുസ്ലിംകളും തയ്യാറായിരുന്നു. ഏതു രംഗത്തും എന്തെന്നില്ലാത്ത ആദരവും പ്രത്യേകതയും കല്‍പ്പിച്ചുകൊണ്ടാണ് ബദര്‍ പോരാളികള്‍ ഓര്‍മിക്കപ്പെട്ടത്. ബദര്‍ പോരാളികളില്‍ പലരും ബദര്‍ യുദ്ധത്തിനുശേഷം പതിറ്റാണ്ടുകള്‍ ജീവിച്ചു. പോരാളികളില്‍ പ്രമുഖനായ കഅ്ബ് ബ്നു അംറ് അല്‍ ഖസ്റജി(റ) തന്റെ നൂറ്റി ഇരുപതാം വയസ്സില്‍ ഹിജ്റാ ബ്ദം 55-ാം വര്‍ഷമാണ് മൃതിയടഞ്ഞത്(അല്‍ തുഹ്ഫതുല്ലത്വീഫ 2/395). ഹിജ്റാബ്ദം 61ല്‍ തന്റെ തൊ ണ്ണൂറ്റി ഒന്നാം വയസ്സില്‍ നിര്യാതനായ ജബ്റുബ്നു അതീഖ്(റ) ആണ് ബദര്‍ പോരാളികളില്‍ നിന്ന് ഏ റ്റവും ഒടുവില്‍ മരണപ്പെട്ടതെന്ന് അഭിപ്രായമുണ്ട്(അല്‍ തുഹ്ഫതുല്ലത്വീഫ1/233). സുദീര്‍ഘമായ ഇക്കാലമത്രയും മുസ്ലിംകള്‍ക്കിടയില്‍ ജീവിച്ചിരുന്ന ബദര്‍ പോരാളികള്‍ സമുദായത്തിലെ ഒന്നാം നിരക്കാരും, സര്‍വാദരണീയരുമായാണ് കരുതപ്പെട്ടത്. ബദര്‍ പോരാളികള്‍ക്ക് ലഭിച്ച ബഹുമാനാദരവുകള്‍ക്കു സമാനമായ ഒരു വിശിഷ്ട സമീപനം ഈ സമുദായത്തില്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. ഏതാനും ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിന്നും നമുക്കുദ്ധരിക്കാം.
(1) ബദര്‍ പോരാളികളില്‍പ്പെട്ട മുഴുവനാളുകളുടെയും പേരുവിവരങ്ങള്‍ കൃത്യമായും കണിശമായും സൂക്ഷിക്കപ്പെട്ടു. ലോകചരിത്രവായനയില്‍ തന്നെ വല്ലാത്ത വിസ്മയം സൃ ഷ്ടിക്കുന്ന സംഗതിയാണിത്. ആയിരത്തി നാനൂറ്റി ചില്വാനം വര്‍ഷങ്ങള്‍ക്കപ്പുറത്ത് അറേബ്യയില്‍ നടന്ന ഒരു പോരാട്ടത്തില്‍ പോരാളികളായി അണിനിരന്ന മുഴുവന്‍ സൈനികാംഗങ്ങളുടെയും പേരും പിതൃനാമവും കുടുംബപ്പേരും മറ്റും ഇന്നും കൃത്യമായി സൂക്ഷിക്കപ്പെടുന്നു എന്നത് ചരിത്രപരമായി നിസ്സാരകാര്യമല്ല. .നിരവധി ചരിത്രരേഖകളിലും പ്രാമാണിക ഗ്രന്ഥങ്ങളിലും 313 പേരുകള്‍ അതിസൂക്ഷ്മമായി രേഖപ്പെട്ടുകിടക്കുന്നു. പലരെക്കുറിച്ചും വിശദവിവരണങ്ങള്‍ തന്നെ ലഭ്യമാണ്. കുടുംബ നാമവും പിതൃനാമവും ലഭ്യമല്ലാത്തവരായി ആരും തന്നെയില്ല.(ബദര്‍ മൌലിദിലും മറ്റും പാരായണ സൌകര്യത്തിനുവേണ്ടിയാണ് ചുരുക്കപ്പേരുകള്‍ മാത്രം പരാമര്‍ശിച്ചത്). ക്രൈസ്തവ- ഹൈന്ദവ സമൂഹങ്ങളിലും മറ്റും ആയിരം വര്‍ഷം മുമ്പ് നടന്ന ഏതെങ്കിലുമൊരു ചരിത്ര സംഭവത്തില്‍ സംബന്ധിച്ച നൂറുപേരുടെ പോലും പേരുവിവരങ്ങള്‍ ഇന്ന് സൂക്ഷിക്കപ്പെടുന്നില്ലെന്ന യാഥാര്‍ഥ്യത്തോട് താരതമ്യം ചെയ്യുമ്പോഴാണ് മുസ്ലിം പണ്ഢിതന്മാരുടെ ചരിത്രബോധവും പോരാളികളുടെ മഹത്വവും ബോധ്യപ്പെടുക.
ഹിജ്റ 266ല്‍ അന്തരിച്ച ഇമാം അഹ്മദുബ്നു മുഹമ്മദ് ബ്നു ഹമ്പല്‍((റ) എന്ന പണ്ഢിതന്‍ രചിച്ച മസാഇലുല്‍ ഇമാം അഹ്മദ്(റ) എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ബദ്ര്‍ പോരാളികളുടെ പേരുവിവരങ്ങള്‍ വിശദമായി കണ്ടെടുക്കാവുന്നതാണ്. ഇമാം ഇബ്നുഹജറുല്‍ അസ്ഖലാനി(റ)യുടെ അല്‍ഇസ്വാബ, ഇമാം ശംസുദ്ദീനുസ്സഖാവി(റ, മരണം 902)യുടെ അല്‍തുഹ്ഫതുല്ലത്വീഫ, ഇമാം അബ്ദുല്‍ ഹയ്യ് അല്‍കത്താനി(റ)യുടെ അല്‍തറാത്തീബുല്‍ ഇദാരിയ്യ മുതലായ ഗ്രന്ഥങ്ങളിലെല്ലാം ബദ്രീങ്ങളുടെ പേരുവിവരങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡോ. മുഹമ്മദ് അബ്ദുയമാനിയുടെ അല്‍ബദ്റുല്‍ കുബ്റാ എന്ന വിശിഷ്ട ഗ്രന്ഥത്തില്‍ ബദ്രീങ്ങളുടെ പേരു വിവരങ്ങള്‍ മുഹാജിറുകളെയും അന്‍ സ്വാറുകളെയും മറ്റും വേര്‍തിരിച്ച് വിവരിച്ചിരിക്കുന്നു. ഇത്രയധികം വരുന്ന പോരാളികളു ടെ പേരുകള്‍ പൂര്‍വീകന്മാര്‍ മനഃപാഠമാക്കുകയും രേഖപ്പെടുത്തുകയും പിന്‍തലമുറക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്തതില്‍ നിന്നും ബദ്ര്‍ പോരാളികളുടെ മഹത്വം ഗ്രഹിക്കാവുന്നതാണ്. ഇസ്ലാമിക പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയ മഹാത്മാക്കളെ അനുസ്മരിക്കാതെ മുന്നോട്ടുപോകാന്‍ പ്രബുദ്ധതയുള്ള പിന്‍തലമുറക്ക് സാധ്യമല്ല.
അറബിഭാഷയും ചരിത്രവുമൊന്നും വശമില്ലാത്തവരെങ്കില്‍ പോലും 313 ബദര്‍ പടയാളികളുടെ വിശുദ്ധ നാമങ്ങള്‍ മനഃപാഠം സൂക്ഷിക്കുന്ന, പതിവ് തെറ്റാതെ ചൊല്ലി അനുസ്മരിക്കുന്ന വലിയൊരു ഭക്ത വിഭാഗം ഈ സമുദായത്തില്‍ ഇന്നും ജീവിക്കുന്നുണ്ട് എന്നത് ബദര്‍ പോരാളികളുടെ മഹത്വത്തിന്റെ അനശ്വരതയാണ് വ്യക്തമാക്കുന്നത്.
(2) പില്‍ക്കാല ജീവിതത്തിലുടനീളം തിരുനബി(സ്വ) ബദര്‍ പോരാളികള്‍ക്കു കല്‍പ്പിച്ചു നല്‍കിയ പരിഗണനകള്‍ സീമാതീതമായിരുന്നു. പ്രസിദ്ധമായ ഒരു സംഭവം ശ്രദ്ധിക്കുക. ഇമാം മുഖാതില്‍(റ) ഉദ്ധരിക്കുന്നു. ഒരു വെള്ളിയാഴ്ച മദീനാപള്ളി നിബിഢമായി. സ്ഥലപരിമിതിമൂലം ചിലര്‍ക്ക് ഇരിക്കാനിടം ലഭിച്ചില്ല. മുഹാജിറുകളും അന്‍സ്വാറുകളുമായ ബദര്‍ പോരാളികളെ പ്രത്യേകം ആദരിക്കുക നബി(സ്വ)യുടെ പതിവായിരുന്നു.ചില ബദര്‍ പോരാളികള്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഇരിപ്പിടം ലഭിച്ചില്ല. മറ്റുചിലര്‍ മുമ്പേ ഇരുന്നു കഴിഞ്ഞിരുന്നു. നബി(സ്വ)ക്കു സലാം ചൊല്ലിയ ശേഷം പോരാളികളില്‍പ്പെട്ടവര്‍ ക്ഷമാപൂര്‍വം കാ ത്തുനിന്നു. ഇരിക്കുന്നവര്‍ പോരാളികള്‍ക്കു ഇരിപ്പിടം തരപ്പെടുത്തിക്കൊടുക്കാത്തതില്‍ തിരുനബിക്ക് വിഷമമുണ്ടായി. ഒടുവില്‍ മുമ്പേ വന്ന് ഇരിപ്പിടം കൈവശപ്പെടുത്തിയ ചിലരോട് പേരുവിളിച്ചു പറഞ്ഞു നബി(സ്വ) എഴുന്നേല്‍ക്കാനാവശ്യപ്പെട്ടു. പോരാളികളില്‍ നിന്നും നില്‍ക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് ഇരിപ്പിടം ഒഴിവാക്കിയെടുത്തു. ശേഷം തല്‍സ്ഥാനത്ത് പോരാളികളോട് ഇരിക്കുവാന്‍ ആവശ്യപ്പെട്ടു. ഇരിപ്പിടം നഷ്പ്പെട്ടവര്‍ക്ക് സദുപദേശം നല്‍കി ആശ്വസിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് പരിശുദ്ധ ഖുര്‍ആനിലെ അല്‍മുജാദലയിലെ പതിനൊന്നാം വചനം അവതീര്‍ണമായത്(ഇമാം ഇബ്നുകസീര്‍. തഫ്സീര്‍ 4/325, ഇമാം ഖുര്‍ത്വുബി. തഫ്സീര്‍ 17/297). ഇബ്നുകസീര്‍(റ) എഴുതുന്നു: ‘ബദര്‍ പോരാളികളുടെ അവകാശത്തില്‍ ജനങ്ങള്‍ വീഴ്ചവരുത്തിയത് പരിഹരിക്കാനും അവരുടെ സവിശേഷമായ മഹത്വം ജനങ്ങളെ തെര്യപ്പെടുത്താനും വേണ്ടിയാണ് തിരുനബി(സ്വ) ഇപ്രകാരം ചെയ്തത്’ (തഫ്സീറു ഇബ്നുകസീര്‍ 4/326).
(3) ഒരിക്കല്‍ ഒരു പോരാളിയോട് ഉമര്‍(റ) അല്‍പം പരുഷമായി സംസാരിച്ചത് പ്രവാചക തിരുമേനിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവിടുന്ന് ഗൌരവ സ്വരത്തില്‍ അതിനെ വിലക്കുകയും പോരാളികളെ വല്ലാതെ പുകഴ്ത്തുകയും ചെയ്തു. ഇതുകേട്ട സ്വഹാബിമാര്‍ പോരാളികളില്‍പ്പെട്ട സ്വഹാബിമാരെ തിരഞ്ഞുപിടിച്ച് ആദരപൂര്‍വം ആലിംഗനം ചെയ്തു. അവരോട് ‘കളിച്ചാല്‍’ വല്ലനാശവും പറ്റിപ്പോകുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. പിന്നീട് ഉമര്‍(റ) പറയുമായിരുന്നു. ‘നശിച്ചവരെല്ലാം നശിക്കാനിടവന്നത് ബദര്‍ പോരാളികളോട് കളിച്ചതുകൊണ്ടത്രെ’ (തഫ്സീറുത്വബ്രി 28/45).
(4) ഖലീഫാ ഉമര്‍(റ) തന്റെ ഭരണകാലത്ത് മുസ്ലിം പൌരന്മാരുടെ പട്ടിക തയ്യാറാക്കുവാന്‍ ഉത്തരവിട്ടു. ബഹുമാനം, ദാനം, പ്രവേശനാനുമതി മുതലായ കാര്യങ്ങളില്‍ പ്രസ് തുത പട്ടിക ക്രമമനുസരിച്ച് പരിഗണന നല്‍കാനും ഉമര്‍(റ) കല്‍പ്പിച്ചു. പ്രസ്തുത പട്ടികയില്‍ ആദ്യനിരയില്‍ സ്ഥാനം നേടിയവര്‍ ബദര്‍ പോരാളികളായിരുന്നു. ഒന്നാമത്തെ നാ മം അലി(റ)യുടെതായിരുന്നു(അല്‍തറാത്തീബുല്‍ ഇദാരിയ്യ 1/225).
(5) ഖലീഫാ ഉമറി(റ)ന്റെ ഭരണകാലത്ത് മുസ്ലിംകള്‍ക്കിടയില്‍ ധനവിതരണത്തിന്റെ പട്ടിക തയ്യാറാക്കി. അത്വാഅ്(റ)പറയുന്നു. ഓരോ ബദര്‍ പോരാളിക്കും(അക്കാലത്ത് ജീവിച്ചിരിപ്പുള്ളവര്‍ക്ക്) അയ്യായിരം വീതം നിശ്ചയിക്കുവാന്‍ ഉമര്‍(റ) കല്‍പ്പിച്ചു. അദ്ദേഹം പ്ര ഖ്യാപിച്ചു: ‘ബദര്‍ പോരാളികളെ മറ്റുള്ളവരേക്കാള്‍ ഞാന്‍ പരിഗണിക്കുകതന്നെ ചെയ്യും (സ്വഹീഹുല്‍ ബുഖാരി 4/1475 നമ്പര്‍ 3797).
(6) ഉമര്‍(റ)ന്റെ ഭരണകാലത്ത് ധനസഹായത്തില്‍ ബദ്ര്‍ പോരാളികള്‍ക്ക് മുന്തിയ പരിഗണന നല്‍കിയതിനു പുറമെ അവരുടെ വിധവകള്‍ക്കും മക്കള്‍ക്കും പ്രത്യേക ധനസഹായം കൊടുക്കുന്ന സമ്പ്രദായവും നിലവില്‍വന്നു. ഇമാം ഇബ്നുസഅദ്(റ) രേഖപ്പെടുത്തുന്നു: ‘ഉമര്‍(റ) ബദ്ര്‍ പോരാളികളുടെ മക്കള്‍ക്ക് രണ്ടായിരം വീതം സഹായധനം പ്ര ഖ്യാപിച്ചു’(ത്വബഖാതുല്‍കുബ്റാ 3/296). ഇമാം ത്വബരി(റ) എഴുതുന്നു: ‘ഉമര്‍(റ) ബദര്‍ പോരാളികളുടെ സ്ത്രീകള്‍ക്ക് അഞ്ഞൂറ് നാണയം വിതം ധനസഹായം അനുവദിച്ചു’(താരീഖുത്വബരി 2/452).
(7) ഉമ്മുല്‍ഹകം(റ) പറയുന്നു. ഒരിക്കല്‍ നബി(സ്വ)യുടെ സവിധത്തില്‍ കുറച്ച് ധനം എത്തിച്ചേര്‍ന്നു. ഞാനും എന്റെ സഹോദരിയും വിവരമറിഞ്ഞു ചെന്ന് സഹായം ആവശ്യപ്പെട്ടു. അപ്പോള്‍ തിരുനബി(സ്വ) പറഞ്ഞു: ‘വന്ന പണമെല്ലാം ബദര്‍ പോരാളികളുടെ വിധവകള്‍ ക്കും അനാഥകള്‍ക്കുമായി വിതരണം ചെയ്തു കഴിഞ്ഞു’(ഇമാം അഹ്മദ് അബൂബക്ര്‍ ശൈബാനി, മരണം ഹി. 287, അല്‍ആഹാദു വല്‍ മസാനി 6/243).
(8) ബദര്‍ പോരാളികള്‍ക്ക് പ്രത്യേകമായി സ്വഹാബിമാര്‍ കല്‍പ്പിച്ചുനല്‍കിയ ആദരവിന്റെ ഏറ്റവും ഉദാത്തമായ ഒരു ഉദാഹരണമാണ് അവരുടെ പേരിലുള്ള മയ്യിത്തു നിസ്കാരത്തില്‍ സ്വീകരിക്കപ്പെട്ട സവിശേഷ രീതി. ഇമാം ബുര്‍ഹാനുദ്ദീനുല്‍ ഹലബി(റ) എഴുതുന്നു: ‘ബദര്‍ പോരാളികളുടെ പേരിലുള്ള മയ്യിത്ത് നിസ്കാരത്തില്‍ സാധാരണ നിസ്കാരത്തേക്കാള്‍ ഒരു തക്ബീര്‍ കൂടി വര്‍ധിപ്പിക്കുന്ന സമ്പ്രദായം സ്വീകരിക്കപ്പെട്ടിരുന്നു. അവരുടെ പ്രത്യേക മഹത്വം പ്രകാശിപ്പിക്കുവാനായി അഞ്ചു തക്ബീറുകള്‍ ചൊല്ലിയാണ് മയ്യി ത്ത് നിസ്കരിച്ചിരുന്നത്’(സീറത്തുല്‍ ഹലബിയ്യ 2/470). ഇമാം ഇബ്നു സഅദ്  (റ) രേഖപ്പെടുത്തുന്നു: ‘ബദര്‍ പോരാളികളില്‍പ്പെട്ട സഹ്ലുബ്നു ഹുനൈഫ്(റ) വഫാത്തായപ്പോള്‍ അലി(റ)യാണ് ജനാസ നിസ്കാരത്തിന് നേതൃത്വം നല്‍കിയത്. അദ്ദേഹം അഞ്ച് തക്ബീറുകള്‍ ചൊല്ലി. ആരോ ചോദിച്ചു: ‘ഒരു തക്ബീര്‍ അധികമായത് എന്തുകൊണ്ടാണ്? ‘അലി (റ) പറഞ്ഞു: ‘ഇത് സഹ് ലുബ്നു ഹുനൈഫി(റ)ന്റെ ജനാസയാണ്. ബദ്ര്‍ പോരാളിയാണദ്ദേഹം. പോരാളികള്‍ക്കെല്ലാം അവരെല്ലാത്തവരെക്കാള്‍ കൂടുതല്‍ മഹത്വമുണ്ട്. ബദര്‍ പോരാളികളുടെ വര്‍ധിച്ച പദവി നിങ്ങള്‍ക്കു പഠിപ്പിച്ചുതരുവാന്‍ വേണ്ടിയാണ് ഞാന്‍ ഒരു തക്ബീര്‍ വര്‍ധിപ്പിച്ചത്’ (ത്വബഖാതുല്‍ കുബ്റാ 3/472). ബദര്‍ പോരാളികള്‍ ജീവിച്ചിരുന്ന കാലമത്രയും സമകാലീന മുസ്ലിംകള്‍ അളവറ്റ ബഹുമാനവും ആദരവും നല്‍കി അവരുടെ സ്ഥാന മഹത്വങ്ങള്‍ പ്രകാശിപ്പിക്കുകയുണ്ടായി. നബി(സ്വ)യുടെ കാലശേഷം വന്ന മുസ്ലിംകളെല്ലാവരും സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠ വ്യക്തികളായി ബദര്‍ പോരാളികളെ പരിഗണിച്ചുപോന്നു. നിസ്കാരവേളകളില്‍ ബദര്‍ പോരാളികളില്‍പ്പെട്ട ഒരാള്‍ സ്ഥലത്തുണ്ടെങ്കില്‍ അവരെ മറികടന്ന് ഇമാമത്ത് പദവി സ്വീകരിക്കുവാന്‍ മറ്റാരും തയ്യാറായിരുന്നില്ല(ഇമാം മഹ്മൂദ് അല്‍ സമഖ്ശരി, മരണം ഹി. 538 അല്‍ ഫാഇഖ് 2/105). പണ്ഢിതയായ ആഇശ(റ)യുടെ മുമ്പില്‍ വെച്ച് ഒരു മാതാവ് സ്വന്തം മകനെ ശകാരിച്ചു. ഇതുകേട്ട ആഇശ(റ) കോപാകുലയായി ചോദിച്ചു. ‘എന്താണിത്. അദ്ദേഹം ബദര്‍ പോരാളിയല്ലെ. നിങ്ങളുടെ മകനാണെങ്കില്‍ പോലും ബദര്‍ പോരാളികളില്‍ അദ്ദേഹം ഉള്‍പ്പെട്ടുപോയിരിക്കുന്നു. ഇനിമേലില്‍ ഇത് പറയരുത്’ (ഇമാം സുയൂത്വി, തഫ്സീര്‍ ദുര്‍റുല്‍ മന്‍സ്വൂര്‍ 6/148). പ്രമുഖ സ്വഹാബിയായ ഖാലിദുബ്നുല്‍ വലീദ്(റ) അബ്ദുറഹ്മാനുബ്നു ഔഫി(റ)നെ കുറിച്ച് നബി(സ്വ)യോട് പരാതിപ്പെട്ടു. നബി(സ്വ) പറഞ്ഞു: ‘ഓ ഖാലിദ്. ബദര്‍ പോരാളികളില്‍പ്പെട്ട ഒരു മാന്യനെ നീ വിഷമിപ്പിക്കുകയാണോ? നീ മനസ്സിലാക്കുക. ഉഹ്ദ് പര്‍വതത്തോളം സ്വര്‍ണം നീ വ്യയം ചെയ്താല്‍ പോലും അന്ന് ബദര്‍ പോരാളികള്‍ ചെയ്ത പു ണ്യം നിനക്കു ചെയ്തു തീര്‍ക്കാനാകില്ല’ (സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ 15/565 നമ്പര്‍ 7091).
ഹജ്ജ് വേളകളിലൊന്നില്‍ തനിക്ക് അപരിചിതമായ ഒരു മതവിധി മഹാ പണ്ഢിതനായ അബ്ദുല്ലാഹിബ്നു ഉമറി(റ)നെ ഒരാള്‍ കേള്‍പ്പിച്ചു. ആരാണിപ്പറഞ്ഞത്? ഇബ്നു ഉമര്‍(റ) ചോദിച്ചു. ‘അബൂഹബ്ബ(റ)യാണത്’ എന്ന മറുപടി കേട്ടപ്പോള്‍ ഇബ്നു ഉമര്‍ പ്രതികരിച്ചു: ‘അബൂഹബ്ബ പറഞ്ഞതാണോ? അദ്ദേഹം പറഞ്ഞത് സത്യമായിരിക്കും. അദ്ദേഹം ബദര്‍ പോരാ ളികളില്‍പ്പെട്ട വ്യക്തിയാണ്’(ഇമാം ഫാക്കിഹി, അഖ്ബാറു മക്ക 4/297). മഹാത്മാ ക്കളായ ബദര്‍ പോരാളികളുടെ മഹത്വവും അത്യുന്നത പദവിയും പില്‍ക്കാല മുസ്ലിംകളും അര്‍ഹമായി മനസ്സിലാക്കുകയുണ്ടായി. ഈ സമുദായത്തിന്റെ കാവല്‍ഭടന്മാരായ മഹാപുരുഷന്മാരെ സ്നേഹിച്ചും ആദരിച്ചും അനുസ്മരിച്ചുമാണ് ഓരോ തലമുറയും കടന്നുപോന്നത്. അവരുടെ ചരിത്രം പറയുന്നതും പെരുമ പ്രചരിപ്പിക്കുന്നതും പുണ്യകര്‍മമായി ഈ സമുദായം ഗണിച്ചുവരുന്നു. അല്ലാഹു അനശ്വരത നല്‍കിയാദരിച്ച മഹദ് വ്യക്തികളാണവര്‍. തിരുനബി(സ്വ) യുടെ ഉറ്റ കൂട്ടുകാര്‍. അതിനിര്‍ണായക ഘട്ടത്തില്‍ ഈ സത്യമതത്തെ എല്ലാം സമര്‍പ്പിച്ച് പുഷ്ടിപ്പെടുത്തിയവര്‍. അവരുടെ അപദാനങ്ങള്‍ പാടിപ്പറഞ്ഞു പുകഴ്ത്തുന്നത് സത്യവിശ്വാസികള്‍ക്ക് ഒഴിച്ചു നിര്‍ത്താനാകാത്തതാണ്. സ്വഹീഹുല്‍ ബുഖാരിയിലെ ഒരു ഹദീസ് ഇങ്ങനെ സംഗ്രഹിക്കാം: ‘തിരുനബി(സ്വ) മദീനയിലെ ഒരു വീട്ടില്‍ കല്യാണാഘോഷ ത്തിനെത്തുന്നു. അവിടെ ചില പെണ്‍കുട്ടികള്‍ അപദാന ഗാനങ്ങള്‍ ആലപിച്ചുകൊണ്ടിരി ക്കയാണ്. ബദര്‍ രക്തസാക്ഷികളെ പുകഴ്ത്തുന്ന ഗാനങ്ങളായിരുന്നു അത്. തിരുനബി(സ്വ) കടന്നുവന്നപ്പോള്‍ കുട്ടികളുടെ പ്രകീര്‍ത്തന ഗാന വിഷയം മാറി. സ്വാഭാവികമായും അവര്‍ തിരുനബി(സ്വ)യെ പ്രകീര്‍ത്തിച്ചു പാടാന്‍ തുടങ്ങി. നബി(സ്വ) അവരോട് പറഞ്ഞു: ‘ഇത് നിര്‍ത്തി നിങ്ങള്‍ മുമ്പ് പാടിക്കൊണ്ടിരുന്നതു തന്നെ പാടുവീന്‍’ (സ്വഹീഹുല്‍ ബുഖാരി 4/1496 നമ്പര്‍ 3779).
ഈ ബ്ലോഗ്സിനെ കുറിച്ചുള്ള ഞിങ്ങളുടെ അഭിപ്രായങ്ങൾ എഴുതി അറിയിക്കുക. അറിയിക്കേണ്ട മെയിൽ അഡ്രസ്‌ smmoosa@gmail.com ****** MOOSA SONKAL

Wednesday 1 July 2015

നിത്യജീവിതം


5519
മര്‍മ്മം ചോരുന്ന കര്‍മ്മങ്ങള്‍
ഇസ്‌ലാമിക ആരാധനകളെ കുറിച്ച് പൂര്‍ണ ബോധവാനാണോ നിങ്ങള്‍? എന്നാരെങ്കിലും നിങ്ങളോടന്വേഷിച്ചാല്‍ നിങ്ങളെന്താണ് പ്രതികരിക്കുക? ഒരു സഹോദരന്റെ ഉദാസീനതയോടെയുള്ള പ്രതികരണം നോക്കൂ.
”മദ്‌റസയില്‍ പഠിക്കുന്ന കാലത്ത് ഏറെക്കുറെ ഓര്‍മ്മയുണ്ടായിരുന്നു. അപ്പോഴൊക്കെ ഖുര്‍ആന്‍ ഓതാനും ജമാഅത്തായി നിസ്‌കരിക്കാനും എന്തൊരുത്സാഹമായിരുന്നെന്നോ? ഇപ്പോഴിതൊക്കെ വെറും രണ്ടുരൂപാനോട്ടുപോലെയാ! മദ്‌റസയും കിതാബുമൊക്കെകണ്ടിട്ട് കാലം ഒരുപാടായി മോനെ”.
അതിനര്‍ത്ഥം ഇത്രയും കാലം ജീവിച്ചിട്ടും മതപരമായ അറിവ് നേടുന്നതില്‍ നിങ്ങളൊട്ടും താല്‍പര്യം കാണിച്ചില്ലെന്നല്ലെ?.
നിത്യ ജീവിതത്തിലെ ഓരോ ചുവടുവെപ്പിനും അനുയോജ്യമായ വിധത്തില്‍ കര്‍മ്മശാസ്ത്ര പഠനം സാമാന്യ വല്‍കരിക്കപ്പെട്ടാല്‍ മാത്രമെ മതം സജീവമായി ഓരോ വ്യക്തിയിലും നില നില്‍ക്കുകയുള്ളൂ. മദ്രസാ വിദ്യാഭ്യാസം കഴിഞ്ഞാല്‍ യുവത്വത്തിലേക്കുള്ള പരിണാമ ദശയില്‍ വിവിധ കാരണങ്ങളാല്‍ മതപഠനം പലരും നിര്‍ത്തി. അതുവഴി ഇബാദത്തുകള്‍ കേവല ചടങ്ങുകളായി പരിണമിച്ചു!
”അതു കൊള്ളാം, ഇതിലൊക്കെ ഇത്രയേറെ ശ്രദ്ധിക്കാനെന്താണുള്ളത്”. എന്നാണോ നിങ്ങള്‍ ചോദിക്കാന്‍ ഭാവിക്കുന്നത്. വരട്ടെ, താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് നിങ്ങളുടെ പ്രതികരണമെന്താണ്.
1. അഞ്ചുനേരത്തെ നിസ്‌കാരം കൃത്യതയോടെ നിസ്‌കരിക്കുന്നതില്‍ നിങ്ങള്‍ ശ്രദ്ധയുള്ളവരാണോ? പ്രായപൂര്‍ത്തിയായ ശേഷം ഏതെങ്കിലും നേരത്തെ നിസ്‌കാരം ഇസ്‌ലാം നിര്‍ദ്ദേശിച്ച പ്രതിബന്ധങ്ങള്‍ കൂടാതെ ഖളാഅ് ആക്കിയിട്ടുണ്ടോ?
2. നിസ്‌കാരം സമയം വിട്ടു പിന്തിക്കാന്‍ മതം നല്‍കുന്ന കാരണങ്ങള്‍ എന്തൊക്കെയാണ്?
3. നിസ്‌കാരത്തിന്റെ ശര്‍ത്വു ഫറളുകളെകുറിച്ച് പൂര്‍ണ ബോധത്തോടെയാണോ നിങ്ങള്‍ കര്‍മ്മങ്ങള്‍ ചെയ്തുപോകുന്നത്?
4. ഉപചാര ശുദ്ധി(വുളൂഅ്)യില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? വുളൂഇനും കുളിക്കും വെള്ളം ഉപയോഗിക്കുന്നതില്‍ അസൗകര്യമുണ്ടായാല്‍ തയമ്മും എന്ന പ്രതീകാത്മക ശുദ്ധി ചെയ്തു നിസ്‌കരിച്ചാല്‍ ആ നിസ്‌കാരം മടക്കേണ്ടതുണ്ടോ? തയമ്മും ചെയ്യുന്നതോടൊപ്പം വുളൂഅ് ചെയ്യേണ്ട സന്ദര്‍ഭമേത്?
5. ഉച്ചാരണ രീതി തെറ്റാതെ ഫാതിഹ ഓതാന്‍ അറിയാമോ?
6. വലിയ അശുദ്ധി നീക്കുന്നതിനുള്ള നിബന്ധനകള്‍ അറിയാമോ?
ഒരു മുസ്‌ലിമില്‍ നിന്നും ഒരിക്കലും വേര്‍പെടാന്‍ പാടില്ലാത്ത ഇസ്‌ലാമിലെ അനുഷ്ഠാന കര്‍മ്മങ്ങളില്‍ വളരെ പ്രാധാന്യമേറിയ നിസ്‌കാരവും അനുബന്ധ ചോദ്യങ്ങളുമാണ് മുകളില്‍ കൊടുത്തത്. ഈ ചോദ്യങ്ങളെല്ലാം ശ്രദ്ധാപൂര്‍വ്വം വായിക്കുകയും അതിനു മറുപടി കണ്ടെത്തുകയും ചെയ്തുവല്ലോ.
ഇപ്പോള്‍ നിങ്ങള്‍ക്കെന്തുതോന്നുന്നു? ചിലരെങ്കിലും ചോദിക്കാം ദര്‍സില്‍ പോയി പഠിക്കാനും വഅള് കേട്ടിരിക്കാനും ആര്‍ക്കാ സമയം? പറയട്ടെ, ഓരോ വ്യക്തിയും അറിയല്‍ അനിവാര്യമായ പാഠങ്ങളാണിവയൊക്കെ. ഇതൊന്നും ശ്രദ്ധിക്കാതെ പോവുകയാണെങ്കില്‍ നമ്മുടെ കര്‍മ്മങ്ങള്‍ തന്നെ നാളെ മഹ്ശറയില്‍ നമുക്കുനേരെ തിരിഞ്ഞുകുത്തും. ഫാതിഹയുടെ ഉച്ചാരണ രീതി അറിയാത്ത ഒരാളുടെ നിസ്‌കാരം സാധുവല്ല. സാധുവല്ലാത്ത കര്‍മ്മങ്ങള്‍ ചെയ്യുന്നത് നിഷിദ്ധമാണ്. നിഷിദ്ധങ്ങള്‍ക്ക് ശിക്ഷ അനിവാര്യവുമാണ്. മതപരമായി അറിവു ലഭിക്കാത്ത ഇത്തരക്കാര്‍ പരലോകത്ത് പരാജയപ്പെടുന്നത് ദയനീയമാണ്. ഏത് കര്‍മ്മം ചെയ്യുമ്പോഴും അതിനെക്കുറിച്ച് മതിയായ അറിവുണ്ടാകുമ്പോള്‍ മാത്രമെ സാധൂകരിക്കപ്പെടുകയുള്ളൂ.
ഇനി ചെയ്യുന്ന ഇബാദത്തുകള്‍ തന്നെ നോക്കൂ. നമ്മുടെ ഇബാദത്തുകളുടെ അകത്തളങ്ങളില്‍ എന്തുമാത്രം ഭൗതികത കലര്‍ന്നിരിക്കുന്നുവെന്നു നാം സൗകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുകയാണ്. ഭൗതിക താത്പര്യങ്ങളെ അപേക്ഷിച്ച് ഇബാദത്തുപരമായ താത്പര്യങ്ങളില്‍ നാം ഒരുപാട് പിന്നിലാണെന്നാണ് അനുഭവ സത്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇങ്ങനെ ഇബാദത്തുകളിലെ പരാജയങ്ങള്‍ പലരിലും പലതുമാകാം. എങ്കിലും പൊതുവായി പറയാവുന്ന ചില ഘടകങ്ങളുണ്ട്. അവയില്‍ ചിലതിവിടെ ചൂണ്ടിക്കാണിക്കുകയാണ്.
ഇബാദത്തുകള്‍ സ്വീകരിക്കപ്പെടാന്‍ രണ്ടു നിബന്ധനകളാണ് അല്ലാഹു മുന്നില്‍ വെക്കുന്നത്. മുസ്‌ലിമായിരിക്കുക, കര്‍മ്മങ്ങള്‍ ആത്മാര്‍ത്ഥത(ഇഖ്‌ലാസ്)യോടെയാവുക. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാവണം പ്രവര്‍ത്തനങ്ങളഖിലവും. പേര്, പ്രശസ്തി, നേതൃത്വമോഹം, സാമ്പത്തിക നേട്ടം, സ്തുതി ജനങ്ങള്‍ നല്‍കുന്ന പ്രത്യേക പരിഗണനകള്‍, ആദരവ് തുടങ്ങിയ മനുഷ്യ സഹജമായ താത്പര്യങ്ങള്‍ സംരക്ഷിക്കുക വഴി ഇഖ്‌ലാസിനെ നഷ്ടപ്പെടുത്തുന്നത് എന്തുമാത്രം നിര്‍ഭാഗ്യം!. സല്‍കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ജനങ്ങളില്‍ നിന്നുണ്ടാവുന്ന പ്രശംസകളെ പാടെ അവഗണിച്ച് നാഥന്റെ പ്രീതി മാത്രമാണ് ലക്ഷ്യമെന്ന ഉന്നത വിചാരത്തിനു വഴിപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമെ അല്ലാഹുവിനോടുള്ള വിധേയത്വം പൂര്‍ണമായി പ്രകടിപ്പിച്ച പരിപൂര്‍ണമായ ഒരടിമയായിത്തീരുന്നുള്ളൂ. സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്ന മനുഷ്യനെ പ്രശംസിക്കുമ്പോള്‍ അവനുണ്ടാവുന്ന അഭിമാനം ഇഖ്‌ലാസിനെ ബാധിക്കുമോ? അല്ലാഹുവിന്റെ പ്രീതിമാത്രം മുന്നില്‍ കണ്ട് ഒരാള്‍ സല്‍കര്‍മ്മം ചെയ്യുന്നു. ജനങ്ങളതറിഞ്ഞതിന്റെ പേരില്‍ അയാളെ പുകഴ്ത്തിയപ്പോള്‍ അല്പം അഭിമാനം തോന്നി. അബൂദര്‍(റ) സാക്ഷ്യപ്പെടുത്തുന്നു. തിരു നബി (സ) പറഞ്ഞു: ”അത് സത്യവിശ്വാസികള്‍ക്ക് ഈ ലോകത്ത് വെച്ച് ലഭിക്കുന്ന സന്തോഷവാര്‍ത്തയാണത്രെ”. (മുസ്‌ലിം)
ബാഹ്യ പ്രകടനങ്ങള്‍
ലോകമാന്യത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന തിരുമൊഴികള്‍ നിരവധിയുണ്ട്. റസൂല്‍ (സ) പറഞ്ഞതായി അബൂഹുറൈറ(റ) സാക്ഷ്യപ്പെടുത്തുകയാണ്. അല്ലാഹു പറയുന്നു: ഞാന്‍ പങ്കാളിയെതൊട്ട് ഐശ്വര്യമാണ്. എനിക്കുവേണ്ടി നിങ്ങള്‍ അനുഷ്ഠിക്കുന്ന കര്‍മ്മങ്ങളില്‍ മറ്റുള്ളവരെകൂടി പങ്കുചേര്‍ക്കുന്നുവെങ്കില്‍ ആ ഇബാദത്തിനെ ഞാന്‍ അവഗണിക്കും. (മുസ്‌ലിം)
തിരുനബി(സ) ഒരിക്കല്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ഞാന്‍ നിങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് വീര്യം കുറഞ്ഞ ശിര്‍ക്കാണ്. എന്താണ് തിരുദൂതരെ വീര്യം കുറഞ്ഞ ശിര്‍ക്ക് ? സ്വഹാബികള്‍ ചോദിക്കുകയാണ്. അവിടുത്തെ മറുപടി ഇങ്ങനെയായിരുന്നു. ”അതു പ്രകടനപരതയാണ്. പുനരുത്ഥാന ദിവസം കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം വീതിക്കപ്പെടുമ്പോള്‍ ലോകമാന്യക്കാരോട് അല്ലാഹു പറയും ഭൂമിയില്‍ വെച്ച് ആരെ കാണിക്കാനാണോ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് അവരെ സമീപിക്കൂ. പ്രതിഫലം കിട്ടുമോ എന്നറിയാം.!” (അഹ്മദ്) തിരുനബി(സ) ഒരിക്കല്‍ സ്വഹാബികളെ വിളിച്ചിരുത്തി പറഞ്ഞു. ”നിങ്ങള്‍ ജുബ്ബുല്‍ ഹുസ്‌നില്‍ നിന്നു രക്ഷ പ്രാപിക്കുക”. ”പ്രിയ റസൂലെ പറയുക. അതെന്താണ്?” അനുചരന്മാര്‍ കാതുകള്‍ വട്ടംപിടിച്ചിരുന്നു. ”നരകത്തിന്റെ ഒരു ഭാഗമാണത്. ലോകമാന്യക്കാരായ ഖുര്‍ആന്‍ പാരായണക്കാര്‍ക്ക് സംവിധാനിക്കപ്പെട്ടിരിക്കുന്നു”.(തുര്‍മുദി) ഒരാളുടെ സല്‍ക്കര്‍മ്മങ്ങള്‍ ഒരു മൃഗവും മനുഷ്യനും അറിയുന്നതു തമ്മില്‍ വല്ല വ്യത്യാസവും മനസ്സിലുള്ളവരെല്ലാം പ്രകടനപരതയുടെ അംശമുള്ളവരാണെന്നര്‍ത്ഥം.
ജനങ്ങളെ കാണിക്കാന്‍ വേണ്ടി നിസ്‌കരിക്കുന്നവന്‍ ശിര്‍ക്കു ചെയ്തു. ജനങ്ങളെ ബോധിപ്പിക്കാന്‍ വേണ്ടി നോമ്പെടുത്തവന്‍ ശിര്‍ക്കു ചെയ്തു. ജനങ്ങള്‍ കാണാന്‍ വേണ്ടി സംഭാവന ചെയ്യുന്നവന്‍ ശിര്‍ക്കു ചെയ്തു. (അഹമ്മദ് മിശ്കാത്ത് 5331)
അവിടുത്തെ കാലശേഷം ഉമ്മത്ത് ശിര്‍ക്കു ചെയ്യുമോ? നബി (സ) പറഞ്ഞു. അതെ. അറിഞ്ഞുകൊള്ളുക. അവര്‍ സൂര്യനെ, ചന്ദ്രനെ, കല്ലിനെ, വിഗ്രഹത്തെ ആരാധിക്കുന്നതല്ല. പക്ഷെ അവര്‍ ജനങ്ങളെ കാണിക്കാന്‍ ഇബാദത്തെടുക്കും.
യുക്തിയും ന്യായവും?
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ശരീഅത്ത് നിര്‍ദ്ദേശിക്കുന്ന ന്യായവും ശാസ്ത്രീയതയും അന്വേഷിക്കുന്ന ചിലരുണ്ട്. ഓരോ കല്‍പനയിലും യുക്തിയും ന്യായവും അടങ്ങിയിരിക്കുമെന്നതു ശരിതന്നെ. പക്ഷെ, അതന്വേഷിക്കേണ്ട ആവശ്യം നമുക്കില്ല. ശരീഅത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തീര്‍ത്തും അംഗീകരിക്കുകയാണ് വേണ്ടത്. അതാണ് വഴിപ്പാടിന്റെ താല്‍പര്യം. ആ യുക്തി ചിലപ്പോള്‍ പ്രമാണങ്ങള്‍ വിവരിച്ചുകാണും. അല്ലെങ്കില്‍ ആലോചിച്ചു കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. നമ്മുടെ ബുദ്ധി തോറ്റുപോവുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ ദിവ്യ വെളിപാടു വഴി മത കല്‍പനകള്‍ പഠിപ്പിച്ചുതന്ന പ്രവാചകരെ ചോദ്യം ചെയ്യുന്നത് ധിക്കാരമാണ്. അത് മതത്തിന്റെ പേരില്‍ തന്നെയാണെങ്കിലോ? കല്‍പനകള്‍ നമ്മുടെ താത്പര്യത്തിന് അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും അവയ്ക്ക് കീഴ്‌പ്പെട്ടിരിക്കണം വിശ്വാസിയെന്നര്‍ത്ഥം.
വ്രതമനുഷ്ഠിക്കുന്നത് ആരോഗ്യത്തിനു വളരെ ഉത്തമമാണെന്നു മാത്രം പ്രസംഗിക്കുന്ന പ്രസംഗകന്റെ വാക്കുകള്‍, ചോര വാര്‍ന്നുപോകുന്ന ഇബാദത്തുകളിലേക്കുള്ള പ്രചോദനങ്ങളാണ് സൃഷ്ടിക്കുന്നത്. നിങ്ങള്‍ മുത്തഖീങ്ങള്‍ ആവാന്‍ വേണ്ടി എന്ന ഖുര്‍ആന്റെ പ്രയോഗത്തിലേക്ക് കര്‍മ്മങ്ങളെ തിരിച്ചു കൊണ്ടുവരാനാണ് ഉപദേശകന്‍ ശ്രദ്ധിക്കേണ്ടത്. വിസര്‍ജ്ജന സ്ഥലത്ത് പാലിക്കേണ്ട മര്യാദകളില്‍ തലമറക്കണമെന്നും ഇടതു കാലിന്മേല്‍ ചെരിഞ്ഞിരിക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നിലെ യുക്തിയും ന്യായവും ആരോഗ്യകരമായ രീതിയും മാത്രം ലക്ഷ്യംവെച്ചാണ് നിങ്ങള്‍ ഇത്തരം ചിട്ടകള്‍ പാലിക്കുന്നതെങ്കില്‍ പ്രതിഫലത്തിന്റെ കോളം ശൂന്യമായിരിക്കും. തീര്‍ച്ച!. ശരീഅത്ത് സുന്നത്താക്കിയ പുണ്യകര്‍മ്മമാണെന്നും അതിനു വഴിപ്പെടുന്നുവെന്നും കരുതുകയാണ് വേണ്ടത്. യുക്തി ന്യായങ്ങള്‍ക്കു കാവലിരുന്ന് ഇബാദത്തില്‍ കൈകടത്താന്‍ ഒരുമ്പെട്ടാല്‍ ഇന്നു നമുക്കറിയുന്ന പല ആരാധനാരീതികളും മാറ്റി മറിക്കേണ്ടിവരും. അല്ലെങ്കില്‍ ആ ഇബാദത്തുകള്‍ എന്നെന്നേക്കും ഇല്ലായ്മ ചെയ്യേണ്ടിവരും.
കേവലഭൗതികത
ഇവിടെ നാം എന്തുചെയ്യണമെന്നും ചെയ്യാതിരിക്കണമെന്നും തീരുമാനിക്കുന്നത് നമ്മളല്ലാതാവുകയാണ്. നമ്മുടെ അഭിരുചികള്‍ ഭൗതിക സ്വാധീനങ്ങളാണ് രൂപപ്പെടുത്തിത്തരുന്നത്. നമ്മെ ആരോ എങ്ങോട്ടോ നയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മുസ്‌ലിമില്‍ നിന്നുണ്ടാവേണ്ട അനുവദനീയമായ കര്‍മ്മങ്ങള്‍ തികച്ചും നാട്ടു നടപ്പുകളും ശീലങ്ങളും കെട്ടുപിണഞ്ഞ കേവല ഭൗതികതയായി മാറുമ്പോള്‍ ഇതിനെതിരെ ചിന്തിക്കാന്‍ നമുക്കിടയില്‍ എത്ര പേരുണ്ട്? ഇസ്‌ലാമിക ചര്യകളില്‍ എന്തിനധികം അടിസ്ഥാന ഇബാദത്തുകളില്‍പോലും നിരന്തരമായ ഭൗതിക താത്പര്യങ്ങളുടെ സ്വാധീനം ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. നമ്മുടെ കര്‍മ്മങ്ങളിലെ ഉദ്ദേശ്യ ശുദ്ധിയുടെ അഭാവം വായിച്ചെടുക്കാന്‍ ഒരുദാഹരണം ശ്രദ്ധിയ്ക്കുക.
നിങ്ങളുടെ അയല്‍ക്കാരന് അസുഖമാണെന്നു സങ്കല്‍പിക്കുക. രോഗിയായ അയാളെ സന്ദര്‍ശിക്കാന്‍ നിങ്ങളും പോവുന്നു. ഇത് ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിച്ചതെന്തായിരിക്കും. തീര്‍ച്ചയായും നിങ്ങള്‍ പറയും. അയല്‍ക്കാരന്/ സുഹൃത്തിന് രോഗമായിട്ട് ഞാന്‍ സന്ദര്‍ശിച്ചില്ലെങ്കില്‍ അയല്‍ക്കാരനായ അയാള്‍ എന്നെപറ്റി എന്തു വിചാരിക്കുമെന്ന ഭൗതിക താത്പര്യമാണ് ഇതുചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിച്ചത്. രോഗിയെ സന്ദര്‍ശിക്കല്‍ പുണ്യമാണെന്ന തിരുമൊഴി ആവര്‍ത്തിച്ചു പഠിക്കുമ്പോഴും നമ്മെ സ്വാധീനിച്ച ഭൗതികതയുടെ ആഴം നാം ആവര്‍ത്തിച്ചു മറക്കുകയും ചെയ്യുന്നു. സുഹൃത്തെ ഓര്‍ക്കുക, ഈ തിരുവചനം കൂടി. ”നിശ്ചയം കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുന്നത് ആത്മാര്‍ത്ഥത കൊണ്ടാണ്”
ഇതു നിങ്ങളുടെ ശത്രുവാണ് !
അല്ലാഹുവിന്റെ വിധി വിലക്കുകള്‍ പാലിച്ചുകൊണ്ടു ജീവിക്കുവാനാണ് അല്ലാഹു നമ്മെ സൃഷ്ടിച്ചത്. ഈ വിധി വിലക്കുകള്‍ക്കു വിലങ്ങു നില്‍ക്കുന്നതില്‍ ശരീരേഛയും പിശാചും ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഏതെങ്കിലും നല്ല കാര്യം ചെയ്യണമെന്നോ അരുതാത്തത് ചെയ്യരുതെന്നോ ശരീരമോ പിശാചോ പറഞ്ഞാല്‍ പോലും അവയെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യരുത് എന്നാണ് ആത്മീയ ഗുരുക്കള്‍ പഠിപ്പിക്കുന്നത്. പിന്നെ കാര്യങ്ങള്‍ നിന്റെ ബുദ്ധിക്കുവിടുക. അവര്‍ രണ്ടുപേരും വഞ്ചകരും തട്ടിപ്പുകാരുമാണ്. ഇബ്‌ലീസ് ചിലപ്പോള്‍ നല്ല കാര്യങ്ങള്‍ തുടങ്ങാനും വര്‍ദ്ധിപ്പിക്കാനും തോന്നിപ്പിച്ചെന്നു വരും. എന്നാല്‍ അവന്റെ അന്തിമ ലക്ഷ്യം മറ്റൊന്നായിരിക്കും. ഒരു തിന്മയുടെ വാതായനത്തില്‍ കൊണ്ടുപോയി വീഴ്ത്താന്‍ ഇബ്‌ലീസ് തൊണ്ണൂറ്റി ഒമ്പതു നന്മയുടെ വാതിലുകള്‍ തുറന്നിട്ടുതരുമെന്ന് പറയപ്പെട്ടിട്ടുണ്ട്. അല്ലാഹുവില്‍നിന്ന് സംരക്ഷണം ലഭിച്ച സ്വാലിഹീങ്ങള്‍ അതിനെ അതിജയിക്കുന്നു. ഇബ്‌ലീസും സ്വാലിഹായ ഒരു പണ്ഡിതനും തമ്മില്‍ നടക്കുന്ന ഒരു മുഖാമുഖമാണ് ചുവടെ.
ഇബ്‌ലീസ്: നിങ്ങള്‍ എന്തിനു ഇബാദത്തു ചെയ്യണം?
മനുഷ്യന്‍: ഒരിക്കലും നശിക്കാത്ത പരലോകത്തേക്കാവാശ്യമായ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതിവിടെ വെച്ചാണല്ലോ. അതിനാല്‍ ഇബാദത്തു ചെയ്യാതിരിക്കാന്‍ എനിക്കു നിര്‍വാഹമില്ല.
ഇബ്‌ലീസ്: ഇതു നാളെയും ചെയ്യാമല്ലോ, നീയിപ്പോള്‍ വിശ്രമിക്കൂ!
മനുഷ്യന്‍: ഇന്നത്തെ ഇബാദത്തുകള്‍ നാളേക്ക് പിന്തിച്ചാല്‍ നാളെ ചെയ്യേണ്ട കാര്യങ്ങള്‍ ഞാനെന്നു ചെയ്യും? ഓരോ ദിവസത്തിനും വെവ്വേറെ അനുഷ്ഠാനങ്ങളില്ലേ അതുകൊണ്ടു ഈ കര്‍മ്മം ഞാനിപ്പോള്‍ തന്നെ ചെയ്യുന്നു.
ഇബ്‌ലീസ്: ശരി, ഇതു വേഗം ചെയ്തുതീര്‍ക്കൂ ഇനിയും പല കര്‍മ്മങ്ങളും നിനക്കു ചെയ്തു തീര്‍ക്കാനില്ലെ. (ഇബാദത്തുകള്‍ ധൃതിപിടിച്ചുചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് പിശാച്)
മനുഷ്യന്‍: ഇബാദത്തുകള്‍ ധൃതിയില്‍ ചെയ്യുമ്പോള്‍ സൂക്ഷ്മതയും ഭയഭക്തിയും നഷ്ടപ്പെടുക വഴി അതിന്റെ ചൈതന്യം നഷ്ടപ്പെടും. സാവധാനം കര്‍മ്മങ്ങള്‍ പൂര്‍ണമായി ചെയ്യുകയാണ് വേണ്ടത്.
ഇബ്‌ലീസ്: കൊള്ളാം; എങ്കില്‍ നിങ്ങള്‍ ആ ഇബാദത്തുകള്‍ പരസ്യമായി ചെയ്യൂ. അതുവഴി ജനങ്ങളുടെ ബഹുമാനാദരവുകള്‍ നേടിയെടുക്കാന്‍ നിങ്ങള്‍ക്കു സാധിക്കും.
മനുഷ്യന്‍: ഉപകാരവും ഉപദ്രവവും ചെയ്യുന്ന അല്ലാഹുവിനാണ് ഞാന്‍ ഇബാദത്തുകള്‍ അനുഷ്ഠിക്കുന്നത്. ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയാത്ത ഈ മനുഷ്യര്‍ക്ക് എന്റെ ഇബാദത്തുകള്‍ കാണിച്ചിട്ടെന്തുകാര്യം?
ഇബ്‌ലീസ്: നിങ്ങളൊരു ബുദ്ധി രാക്ഷസന്‍ തന്നെ. ഉത്സാഹത്തോടെയാണല്ലോ നിങ്ങള്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നത്. അവര്‍ക്കറിയാത്ത ഒരുപാടു കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമല്ലോ, നിങ്ങള്‍ ഒരുപാട് ഇബാദത്തുകള്‍ ചെയ്യുന്നു. നിങ്ങള്‍ ഒരു മുത്തഖിയാണല്ലോ (താന്‍ തരക്കേടില്ലെന്നു വരുത്തി തീര്‍ക്കാനാണ് ഇബ്‌ലീസ് ശ്രമിക്കുന്നത്)
മനുഷ്യന്‍: മഹത്വങ്ങളൊന്നുമില്ലെനിക്ക്. സര്‍വ്വ മഹാത്മ്യവും അല്ലാഹുവിനാണ്. ഇബാദത്തിനുള്ള ശാരീരികവും മാനസികവുമായ കഴിവ് തന്നവന്‍ അവനാണല്ലോ. എന്റെ കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതും അവന്‍ തന്നെയാണ്. അല്ലാഹു എനിക്കു ചെയ്തുതന്ന അനുഗ്രഹ വര്‍ഷങ്ങളും എന്റെ തെറ്റുകളും താരതമ്യം ചെയ്താല്‍ അവന്റെ അനുഗ്രഹമില്ലെങ്കില്‍ എന്റെ ഇബാദത്തുകള്‍ക്കു തെല്ലുവിലയുമില്ലെന്നു വ്യക്തമാവും. പിന്നെ എനിക്കുള്ള മഹത്വമെന്താണ്?
പിശാച്: നിങ്ങള്‍ ആ ഇബാദത്തുകള്‍ ആരും കാണാതെ തന്നെ ചെയ്യുക. അല്ലാഹു പിന്നീടതു വെളിപ്പെടുത്തും. ജനങ്ങള്‍ക്കിടയില്‍ നിങ്ങളെ ആദരവേറിയ ഒരു നേതാവാക്കുകയും ചെയ്യും. (മനുഷ്യനെ ഗൂഢമായ പ്രകടന പരതയിലേക്കു നയിച്ചു നശിപ്പിക്കാനാണ് പിശാചു ശ്രമിയ്ക്കുന്നത്).
മനുഷ്യന്‍: ഞാന്‍ അല്ലാഹുന്റെ ദാസനാണ്. അവന്‍ എന്റെ യജമാനന്‍. എന്റെ കര്‍മ്മങ്ങളെ പരസ്യമാക്കാന്‍ അവനുദ്ദേശിച്ചാല്‍ അതു പരസ്യമാവും. ഇല്ലെങ്കില്‍ അവനതു മറച്ചുവെക്കും. അവനു തോന്നിയാല്‍ എന്നെ മഹാനാക്കും ഇല്ലെങ്കില്‍ നീചനുമാക്കും. എല്ലാം അല്ലാഹുവിന്റെ അധികാര പരിധിയിലാണ്. എന്റെ ഇബാദത്തുകള്‍ ജനങ്ങള്‍ക്കിടയില്‍ അല്ലാഹു വെളിപ്പെടുത്തട്ടെ വെളിപ്പെടുത്താതിരിക്കട്ടെ എനിക്കൊന്നും സംഭവിയ്ക്കില്ല. ഞാനതു തിരിഞ്ഞു നോക്കുന്നില്ല. എന്റെ നന്മയും തിന്മയും ജലങ്ങളല്ലല്ലോ തീരുമാനിക്കുന്നത്.
ഇബ്‌ലീസ്: നിങ്ങള്‍ ഭാഗ്യവാനായാണ്. സൃഷ്ടിക്കപ്പെട്ടതെങ്കില്‍ നിങ്ങള്‍ക്കീ ഇബാദത്തുകളുടെയൊന്നും ആവശ്യമില്ല. ഇനി ദൗര്‍ഭാഗ്യവാനായാണ് സൃഷ്ടിക്കപ്പെട്ടതെങ്കില്‍ ഈ ഇബാദത്തുകള്‍ കൊണ്ടു യാതൊരു ഫലവുമില്ല. പിന്നെന്തിനാണ് നിങ്ങള്‍ ഇതില്‍ ഉത്സാഹം കാണിക്കുകയും സുഖങ്ങള്‍ ഉപേക്ഷിക്കുകയും ശരീരത്തെ ക്ഷീണിപ്പിക്കുകയും ചെയ്യുന്നത്.
മനുഷ്യന്‍: ഞാന്‍ ഭാഗ്യവാനാവട്ടെ, നിര്‍ഭാഗ്യവാനാവട്ടെ അല്ലാഹുവിനു വഴിപ്പെടല്‍ എനിക്കനിവാര്യമാണ്. അതിനു ധാരാളം തെളിവുകള്‍ നിനക്കു പറഞ്ഞു തരാം.
1) ഞാന്‍ അല്ലാഹുവിന്റെ അടിമയാണ്. യജമാനന്‍ പ്രതിഫലം തരട്ടെ തരാതിരിക്കട്ടെ അവന്റെ കല്‍പനകളെ അനുസരിക്കേണ്ടവനാണടിമ. അവനുവേണ്ടി ഇബാദത്തുകള്‍ ചെയ്യാനാണ് എന്നോടു കല്‍പിച്ചത്. അതുകൊണ്ടു ഞാന്‍ അവനു വഴിപ്പെടുന്നു. എനിക്കവന്‍ ഇതിനു പ്രതിഫലം തരുമോ എന്നെ ശിക്ഷിക്കുമോ എന്നൊന്നും ഞാന്‍ ശ്രദ്ധിക്കേണ്ട ആവശ്യമേയില്ല.
2) ഞാന്‍ ഭാഗ്യശാലിയാണെങ്കില്‍ ഏറെ പുണ്യം ലഭിക്കാന്‍ ഇബാദത്തുകള്‍ എനിക്കാവശ്യമാണ്. ഇനി ഞാന്‍ ഭാഗ്യ ദോശിയാണെങ്കില്‍ ഇബാദത്തുകളനുഷ്ഠിക്കാത്തതിന്റെ പേരില്‍ എന്റെ ദേഹത്തെ കുറ്റപ്പെടുത്താതിരിക്കാനും ഇബാദത്തു ചെയ്യേണ്ടത് അനിവാര്യമാണ്.
3) ഞാന്‍ നരകാവകാശിയാവുകയാണെങ്കില്‍ തന്നെ അല്ലാഹുവിനു ഇബാദത്തു ചെയ്തു നരകത്തില്‍ പ്രവേശിക്കലാണ് വഴിപ്പെടാതെ നരകത്തില്‍ കടക്കുന്നതിനേക്കാള്‍ അഭികാമ്യം. എന്നാല്‍ അവനെ വഴിപ്പെട്ടവനെ നരകത്തിലിടുമെന്ന് എങ്ങിനെയാണ് നാം സങ്കല്‍പിക്കുക. അല്ലാഹു അങ്ങിനെ ചെയ്യുകയില്ലെന്ന് നിരവധി തെളിവുകള്‍ ഉണ്ട്. അല്ലാഹു വാഗ്ദത്ത ലംഘനം നടത്താത്തവനും യാഥാര്‍ത്ഥ്യം പറയുന്നവനുമാണ്. വഴിപ്പെട്ടവനു പ്രതിഫലം തരുമെന്ന് അല്ലാഹു വാഗ്ദത്തം ചെയ്തിരിക്കുകയല്ലേ. അത്തരക്കാര്‍ ഉന്നതരായാല്‍ സ്വര്‍ഗത്തിലായിരിക്കുമെന്നു എന്തിനു വിശ്വസിക്കാതിരിക്കണം.
ഓരോന്നിനും കാര്യകാരണ ബന്ധങ്ങള്‍ കാണാം. ചെടികള്‍ മുളക്കാന്‍ മഴ ആവശ്യമാണ്. കുട്ടികളുണ്ടാവാന്‍ അണ്ഡ- ബീജ സങ്കലനം നടക്കണം. ഇങ്ങനെ കാര്യ കാരണ ബന്ധിതമായാണ് ഭൗതിക ലോകവും പാരത്രിക ലോകവും അല്ലാഹു ഒരുക്കിയിരിക്കുന്നത്. സ്വര്‍ഗപ്രവേശനത്തിന് വഴിപ്പെടലും നരക പ്രവേശനത്തിന് അല്ലാഹുവിനെ ധിക്കരിക്കലുമാണ് കാരണമാക്കിയിരിക്കുന്നത്. വഴിപ്പെട്ടവന്‍ സ്വര്‍ഗമല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്.
ഇബ്‌ലീസ്: മനുഷ്യന്റെ സര്‍വ കര്‍മ്മങ്ങളും വിധിക്കനുസരിച്ചാണല്ലോ നടക്കുന്നത്. അല്ലാഹുന്റെ വിധിക്കെതിരു നില്‍ക്കാന്‍ മനുഷ്യനു കഴിയില്ല. നാം സ്വാലിഹീങ്ങളാവുമെന്നാണ് അവന്റെ മുന്‍ നിശ്ചയമെങ്കില്‍ അങ്ങനെ തന്നെയായിരിക്കും. അങ്ങനെയല്ല അവന്റെ നിശ്ചയമെങ്കില്‍ ഇബാദത്തുകള്‍ക്കു നാം നിര്‍ബന്ധിക്കപ്പെടുകയാണ്.
മനുഷ്യന്‍: അല്ലാഹുവിന്റെ വിധിയാണ് ജനങ്ങളുടെ സര്‍വ പ്രവര്‍ത്തനങ്ങള്‍ക്കാധാരമെങ്കിലും മനുഷ്യന് തങ്ങളുടെ കര്‍മ്മങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അല്ലാഹുവിന്റെ കല്‍പന അനുസരിക്കാനും എതിരു ചെയ്യുവാനും അവനു കഴിയും. ഇതില്‍ ഒരു കാര്യത്തെ മാത്രമെ മനുഷ്യന്‍ തെരഞ്ഞെടുക്കൂ എന്നോ ഉദ്ദേശിക്കൂ എന്നോ ഇല്ല. മനുഷ്യന്‍ ഒരു കാര്യം ഉദ്ദേശിച്ചു ചെയ്യുമ്പോള്‍ അല്ലാഹു ആ പ്രവൃത്തി സൃഷ്ടിക്കുന്നു. മനുഷ്യന്റെ ഉദ്ദേശ്യാനുസൃതമാണ് അല്ലാഹു കര്‍മ്മങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ ഉദ്ദേശ്യം അതിനുള്ള സാധാരണ നിബന്ധനയാണ്. അങ്ങനെ വരുമ്പോള്‍ മനുഷ്യന്റെ താല്‍പര്യമില്ലാതെ കര്‍മ്മങ്ങളെ അല്ലാഹു സൃഷ്ടിക്കുകയില്ല.
അല്ലാഹുവിന്റെ അറിവ്, ഉദ്ദേശ്യം, വിധി, നേരത്തെ ലൗഹുല്‍ മഹ്ഫൂളില്‍ രേഖപ്പെടുത്തി വെക്കല്‍ എന്നിവക്കനുസൃതമാണ് മനുഷ്യന്റെ പ്രവൃത്തികള്‍ ഉണ്ടാവുകയെന്നത് കൊണ്ട് ആ കര്‍മ്മത്തില്‍ മനുഷ്യന്റെ ഉദ്ദേശ്യത്തിന് ഫലമില്ലെന്നോ അവര്‍ അതിനു നിര്‍ബന്ധിക്കപ്പെട്ടവാണെന്നോ അര്‍ഥമില്ല.
ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം.
ഒരാള്‍ ഒരു ദിവസം ചെയ്യാനുദ്ദേശിച്ചതൊക്കെ അതിനുമുമ്പുതന്നെ മറ്റൊരാള്‍ അറിയുകയും അതു രേഖപ്പെടുത്തുകയും ചെയ്താല്‍ ആ വ്യക്തിയെ ആ പ്രവൃത്തികള്‍ ചെയ്യാന്‍ ഇയാള്‍ നിര്‍ബന്ധിപ്പിച്ചതാണെന്ന് പറയുന്നത് എങ്ങിനെ? നീ അറിഞ്ഞതുകൊണ്ടും ഉദ്ദേശിച്ചതുകൊണ്ടും രേഖപ്പെടുത്തിയതുകൊണ്ടുമാണ് ഞാനിങ്ങനെയൊക്കെ ചെയ്തത് എന്നയാളോട് പറയാമോ? ഇവിടെ ആദ്യ വ്യക്തി അനുഷ്ഠിത കാര്യങ്ങള്‍ അയാളുടെ ഉദ്ദേശ്യവും തെരഞ്ഞെടുപ്പും കൊണ്ടാണ് ചെയ്തത്. പിന്നെ എങ്ങിനെയാണതില്‍ നിര്‍ബന്ധിക്കലുണ്ടാവുന്നത്. അല്ലാഹുവിനെ അനുസരിക്കുന്ന കാര്യത്തിലും ഇതാണവസ്ഥ (ത്വരീഖത്തുല്‍ മുഹമ്മദീയ).
വസ്‌വാസും ചില കൗതുകങ്ങളും
ചെറുപ്പകാലത്തെ ഒരു രസകരമായ അനുഭവം ഈയിടെ ഓര്‍ക്കാനിടയായി. നിങ്ങളൊരു വസ്‌വാസുകാരനാണെങ്കില്‍ ക്ഷമിക്കുക. ഒരു വസ്‌വാസുകാരന്റെ മാനസിക പിരിമുറുക്കം സൃഷ്ടിച്ച കൗതുകരമായ സംഭവമാണ് പറയാന്‍ പോകുന്നത്.
യുവത്വത്തിന്റെ പരിണാമദശയില്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മതപഠനം നിര്‍ത്തിവെച്ച സമുദായത്തിലെ ഒരംഗമാണ് പുള്ളിക്കാരന്‍ എന്നുകരുതിയാല്‍ മതി. ഒരുപാട് നേരത്തെ പരിശ്രമം കൊണ്ടേ കുഞ്ഞറമാന് നിയ്യത്ത് ശരിപ്പെടൂ. അതെന്താ അങ്ങനെയെന്നു ചോദിക്കരുത്. കാരണം അയാളൊരു വസ്‌വാസ് രോഗിയാണ്. നിയ്യത്തിനുവേണ്ടിയുള്ള ശ്രമകരമായ വിക്രിയകള്‍ കാണുമ്പോള്‍ തന്നെ മനസ്സിലാകും കുഞ്ഞറമാന്‍ പച്ചപ്പാവമാണെന്ന്.
എപ്പോഴും ഗൗരവത്തോടുകൂടിയാണ് കാണികള്‍ അത് വീക്ഷിക്കുക. ഹൗളിന്റെ അടിത്തട്ടില്‍ നിന്ന് വെള്ളം കോരിയെടുത്ത് ഓരോ പ്രാവശ്യവും പൊക്കാന്‍ ശ്രമിക്കുന്തോറും ഉറ്റിത്തീരുന്ന വെള്ളം നോക്കി അയാള്‍ അരിശം കൊള്ളും. നിസ്‌കാരത്തെ ഹലാലാക്കി ഹലാലാക്കി അവസാനം നിസ്‌കാരം തന്നെ ഹലാക്കാകുന്ന അംഗസ്‌നാനം. വുളുവിന്റെ സ്ഥിതിയാണിത്. നിസ്‌കാരത്തിന്റെ കഥ ഇതിലും ജുഗുപ്‌സാവഹം.
പതിവുപോലെ കുഞ്ഞറമാന്‍ ളുഹ്ര്‍ നിസ്‌കരിക്കാന്‍ നിന്നു. നിയ്യത്തിനുവേണ്ടി മണിക്കൂറുകളോളം ചെലവിട്ടു മനസ്സും ശരീരവും ഒരുപോലെ തളര്‍ന്നു. തന്റെ ശ്രമം തുടരുകയല്ലാതെന്തു ചെയ്യാന്‍? നിയ്യത്ത് ശരിപ്പെട്ടു കിട്ടണ്ടേ? കൈ പരമാവധി ഉയര്‍ത്തിപ്പിടിച്ച് കുറേ അള്ളാ വിളിക്കുശേഷം കൈ കെട്ടാനൊരുങ്ങുമ്പോഴാണ് മുറ്റത്തു നിന്ന് ഒരു പൂവന്‍കോഴിയുടെ കാതടിപ്പിക്കുന്ന കൂവല്‍.
തന്റെ പരിശ്രമം വെള്ളത്തിലായതോടുകൂടി കോപം കൊണ്ടു വിറക്കുന്ന അയാള്‍ കോഴിയുടെ പിന്നാലെ ഓടി. അതിനെ കല്ലെടുത്തെറിഞ്ഞു. വേദനകൊണ്ട് പുളയുന്ന പാവം ജീവി പ്രാണ രക്ഷാര്‍ഥം ഓടി പിടഞ്ഞു ചത്തു. അതിനിടക്കാണ് അസര്‍ വാങ്ക് വിളിച്ചത്. അരിശംകൊണ്ട് വീര്‍പ്പുമുട്ടുന്നവരെ കുഞ്ഞവറാന്റെ മാനസികാവസ്ഥ നിങ്ങളൊന്നു ഊഹിച്ചു നോക്കൂ.
ഇത് വായിക്കുന്നവര്‍ക്ക് ചിരിക്കാം. പക്ഷേ സംഗതിയറിഞ്ഞ് ഗൗരവത്തില്‍ കാര്യമുള്‍ക്കൊള്ളണം. യഥാര്‍ഥത്തില്‍ നിയ്യത്തിന്റെ കാര്യത്തില്‍ ഇങ്ങനെ ബുദ്ധിമുട്ടേണ്ട ആവശ്യമെന്ത്? ഏതുകാര്യമാണോ ചെയ്യാന്‍ പോകുന്നത് അതുചെയ്യുന്നു എന്ന വിചാരമാണ് നിയ്യത്ത്. ഇന്ന ഫര്‍ളു നിസ്‌കാരം ഞാന്‍ നിര്‍വഹിക്കുന്നു എന്നേ കരുതല്‍ നിര്‍ബന്ധമുള്ളൂ. ജമാഅത്താണെങ്കില്‍ ഇമാമോടുകൂടി എന്നും കരുതണം. നിയ്യത്തു നാവുകൊണ്ടാവണമെന്നില്ല തക്ബീറത്തുല്‍ ഇഹ്‌റാമിന്റെ സമയത്ത് തികഞ്ഞ ശ്രദ്ധയോടെ അത് മനസ്സിലുണ്ടാവണമെന്നു മാത്രം. അല്ലാഹുവിലേക്കു ചേര്‍ത്തി പറയലും അദാഅ്, ഖളാഅ്, ഖിബ്‌ല എന്നിങ്ങനെ നിര്‍ണയിക്കലും കരുതപ്പെടുന്നവ തക്ബീറതുല്‍ ഇഹ്‌റാമിന്റെ അല്‍പം മുമ്പ് പറയലും കൂടുതല്‍ പുണ്യമുള്ളതാണ്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ? അതിന്റെ പൊരുളാണിപ്പോള്‍ എനിക്ക് ഓര്‍മവരുന്നത്. നമുക്കിടയില്‍ ഇത്തരക്കാരുടെ വിക്രിയകള്‍ പലപ്പോഴും കാണാറുണ്ട്. ഇത് ജന്തുക്കള്‍ക്കെല്ലാം സഹജമായ സ്വഭാവമാണെന്നു പറയാം.
ഇല്ലിനോയിടിലെ മനഃശാസ്ത്രജ്ഞനായ ഡോ. നാഥന്‍ ആന്‍ഡ്രനും സഹകാരികളും കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു പരീക്ഷണം നടത്തിയിരുന്നു. എലികള്‍ പരസ്പരം സൗഹൃദം ഉണ്ടാകുന്ന രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരാമോ എന്നാണ് പരീക്ഷണം. ഇതിനുവേണ്ടി പ്രത്യേകം നിര്‍മ്മിച്ച മരപ്പെട്ടിക്കുള്ളില്‍ രണ്ട് എലികളെ പിടിച്ചിട്ടു. പെട്ടിയുടെ ഒരു വശത്തൂടെ ലോഹഗ്രേഡില്‍ വൈദ്യുതി കടത്തിവിട്ട് എലികള്‍ക്കു ഷോക്കു നല്‍കുകയാണ് ആന്‍ഡ്രം ആദ്യം ചെയ്തത്. ഷോക്കില്‍നിന്ന് രക്ഷപ്പെടാന്‍ എലികള്‍ അങ്ങുമിങ്ങും പാഞ്ഞു കളിക്കുമല്ലോ. എലികള്‍ പരസ്പരം തൊടുമ്പോള്‍ വൈദ്യുതി ഇല്ലാതാവും. പരസ്പരം അടുക്കുമ്പോള്‍ ഷോക്കില്ലാതാകുന്ന അനുഭവം ആവര്‍ത്തിച്ചുണ്ടാവുമ്പോള്‍ എലികള്‍ തമ്മില്‍ സൗഹൃദം സ്ഥാപിക്കാന്‍ താല്‍പര്യം കാണിക്കുമെന്നാണ് ആന്‍ഡ്രം മനസ്സിലാക്കിയത്. പക്ഷെ, സംഭവിച്ചിരിക്കുന്നതെന്താണെന്നോ? വേദനയില്‍നിന്നു രക്ഷപ്പെടാന്‍ കുതിച്ചോടുന്നതിനിടയില്‍ പരസ്പരം കണ്ടുമുട്ടിയാല്‍ എലികള്‍ തമ്മില്‍ ആക്രമിക്കാന്‍ തുടങ്ങുന്നു. ഷോക്കിന്‍രെ തോത് കൂടുന്തോറും ക്രിമിനല്‍ സ്വഭാവം വര്‍ധിക്കാനും തുടങ്ങി.
എലികളില്‍ നടത്തിയ ഈ ഗവേഷണം ആന്‍ഡ്രിനെയും സഹപ്രവര്‍ത്തകരെയും ഒരു കാര്യം പഠിപ്പിച്ചു. അങ്ങാടിയില്‍ തോറ്റാല്‍ ആ കോപം മുഴുവനും അമ്മയോട് തീര്‍ക്കാനേ പലരും മുതിരൂ. മാനസിക പിരിമുറുക്കത്തിന്റെ ഒരു മുഖമാണിത്. ഈ സ്വഭാവത്തെ സ്ഥാനഭ്രംശിതകോപം എന്നുവിളിച്ചുവരുന്നു. അതായത് യഥാര്‍ഥത്തില്‍ പ്രകടിപ്പിക്കേണ്ടിടത്ത് പ്രകടിപ്പിക്കാതെ സ്ഥാനഭ്രംശം വരുത്തി കോപം പ്രദര്‍ശിപ്പിക്കുകയെന്നു ചുരുക്കം. തങ്ങളെ ഷോക്കു നല്‍കി ഉപദ്രവിക്കുന്ന ഡോ. ആന്‍ഡ്രനോട് കോപം തീര്‍ക്കാന്‍ എലികള്‍ പരസ്പരം അക്രമിക്കുക മാത്രമേ ഒരു വഴി കണ്ടുള്ളൂ.
അങ്ങാടിയില്‍ തോറ്റാല്‍ പെട്ടെന്നു തന്നെ സുരക്ഷിതമായ ഒരു താവളത്തിലേക്ക് മടങ്ങിയെത്തുകയെന്ന സഹജസ്വഭാവവുമായാണ് വീട്ടിലെത്തുന്നത്. ഉള്ളില്‍ കോപമുള്ളപ്പോഴും അത് തിരിച്ചടിക്കാന്‍ വീട്ടുകാരോടെങ്കിലും പ്രദര്‍ശിപ്പിക്കുന്നതിലൂടെ കോപം ഉയര്‍ത്തുന്ന കോമരം തുള്ളല്‍ ഒരു പരിധിവരെ കുറക്കാനാകുമെന്ന ദുഷ്ചിന്തയാണ് ഇതിനുപിന്നിലെ രഹസ്യം.
എന്താണ് കോപത്തെ ജയിച്ചടക്കാനുള്ള മാര്‍ഗം? കോപം നിയന്ത്രിക്കാന്‍ കഴിയില്ലായെന്നാണോ നിങ്ങളുടെ ഭാഗം. എങ്കില്‍ അതു ശരിയല്ല. ബോധപൂര്‍വ്വമുള്ള പരിശീലനവും ആത്മാര്‍ഥതയും ഉണ്ടാകണമെന്നുമാത്രം. മനസ്സ് വികാരത്തിന്റെ അടിമയാവുകയല്ല യജമാനനാവുകയാണ് വേണ്ടത്.
വാക്കുകള്‍ അന്യോന്യം മൂര്‍ച്ചയുള്ള കല്ലുകള്‍ പോലെ എറിയപ്പെടുകയാണ്.
”ശ് ശ് ശ് മിണ്ടാതിരിക്കൂ”.
മിണ്ടാതിരിക്കാന്‍ നിങ്ങളെന്തിനു പറയണം? നല്ല വാക്ക് നിങ്ങളിതുവരെ പറഞ്ഞോ? കടന്നുവന്നിരിക്കുന്നു ഓരോ…
ഭാര്യയും ഭര്‍ത്താവും തമ്മില്‍ കുറ്റപ്പെടുത്തി നില്‍ക്കുകയാണ്. ഭര്‍ത്താവിനു ശുണ്ഠി കയറി ഭാര്യക്കുനേരെ ആക്രോശിക്കുന്നു. ഭാര്യയാണെങ്കില്‍ ഒട്ടും വിട്ടുകൊടുക്കുന്നുമില്ല. പരസ്പരം കലിതുള്ളി ഇരുവരും എന്തൊക്കെയോ വിളിച്ചു പറയുകയാണ്. കുടുംബ ലഹള..!
അപ്പോഴാണ് ഞങ്ങളുടെ മഹല്ലിലെ മുദരിസും വിനീതനും ആ വഴി കടന്നുവരുന്നത്. ഇരുവരും പൊടുന്നനെ വഴക്കു നിര്‍ത്തി. വളരെ സൗമ്യ സ്വരത്തിലും വിനയത്തോടുകൂടിയും ഞങ്ങളെ സ്വീകരിച്ചിരുത്തി. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ അവര്‍ ശാന്തമായും സന്തോഷമായും വര്‍ത്തിച്ചു. പതഞ്ഞു പൊന്തിയ കോപാഗ്നി എത്ര വേഗമാണ് കത്തിയമര്‍ന്നത്? ഉസ്താദും ഞാനും പടിയിറങ്ങിയതോടെ അവര്‍ മൗനവ്രതത്തിലായി. പിന്നെ അത് തെളിഞ്ഞ ഒരന്തരീക്ഷത്തിലേക്കു വഴിമാറി. ഇപ്പോള്‍ അവര്‍ സംഗതിയോര്‍ത്ത് ചിരിക്കുകയാണ്.
ഈ സംഭവം നമുക്ക് പറഞ്ഞുതരുന്നത് കോപം നമുക്ക് നിയന്ത്രിക്കാനാവുമെന്നല്ലേ. കോപിക്കേണ്ടതില്ലെന്നു കരുതിയാല്‍ പ്രശ്‌നം തീരില്ലേ.
ഇടക്ക് ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തിയെന്നേയുള്ളൂ. നമുക്ക് വസ്‌വാസിലേക്കു തന്നെ പ്രവേശിക്കാം.
വസ്‌വാസുകാരനോടൊരാള്‍ ചോദിക്കുകയാണ്. നിങ്ങള്‍ക്ക് വസ്‌വാസ് ഒഴിവാക്കാന്‍ താത്പര്യമില്ലേ?
ഇബാദത്തില്‍ സൂക്ഷ്മത പാലിക്കല്‍ തെറ്റാണോ എന്ന മറുചോദ്യമായിരിക്കും ഇത്തരക്കാരില്‍ നിന്നുത്തരമായി വരുന്ന ന്യായം. ഇങ്ങനെയൊക്കെ സൂക്ഷ്മത പാലിച്ചാല്‍ ഇബാദത്ത് പോലും നഷ്ടപ്പെടില്ലേ? വെളുക്കാന്‍ തേച്ചത് പാണ്ഡായി എന്നൊരു ചൊല്ലിനെ അന്വര്‍ഥമാക്കുന്നുണ്ടീ ആശയം.
വസ്‌വാസ് മനസ്സില്‍നിന്നുത്ഭവിക്കുന്ന ചില തോന്നലുകളാണ്. പിശാച് പ്രയോഗിക്കുന്ന സൂത്രങ്ങളിലൊന്നാണിത്. മനസ്സില്‍ സംശയങ്ങള്‍ സൃഷ്ടിച്ച് ഇബാദത്തുകള്‍ നിഷ്ഫലമാക്കുകയാണിതിലൂടെ പിശാച് ലക്ഷ്യമിട്ടിരിക്കുന്നത്. ഇബ്‌നു ഹജര്‍(റ)വിന്റെ ഭാഷയില്‍ ഇതും ഒരു ദുരാചാരമാണ്. നബിയും സ്വഹാബത്തും സലഫു സ്വലിഹീങ്ങളും ചെയ്യാത്ത ദുശിച്ച ബിദ്അത്ത്!. നമുക്കൊരു ചരിത്രം വായിക്കാം.
അബുല്‍ വഫാഅ്(റ) വിനോട് ഒരാള്‍ ചോദിച്ചു:
ഞാന്‍ വെള്ളത്തില്‍ പലയാവര്‍ത്തി മുങ്ങുന്നു. പക്ഷേ, എന്റെ കുളി ശരിയാണോ എന്നു ഞാന്‍ സംശയിക്കുകയും ചെയ്യുന്നു. എന്താണ് ഞാന്‍ ചെയ്യേണ്ടത്?
അദ്ദേഹം മറുപടി പറഞ്ഞു: നിനക്ക് നിന്റെ വഴിക്കു പോകാം. നിസ്‌കാരം നിനക്കു നിര്‍ബന്ധമില്ല.
”എന്ത്? എനിക്ക് നിസ്‌കാരം നിര്‍ബന്ധമില്ലെന്നോ?” അയാള്‍ അത്ഭുതത്തോടെ ചോദിച്ചു.
അതെ, മൂന്ന് വിഭാഗക്കാര്‍ക്ക് നിസ്‌കാരം നിര്‍ബന്ധമില്ലെന്നു നബി(സ) പറഞ്ഞിട്ടുണ്ട്. ഭ്രാന്തന്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടി, ഉറങ്ങുന്നവന്‍.
”അതില്‍ ഞാന്‍..?”
നീ ഭ്രാന്തന്‍. ഒരാള്‍ പലതവണ മുങ്ങിക്കുളിക്കുന്നു. എന്നാല്‍ വെള്ളം എല്ലാ ഭാഗത്തും എത്തിയോ എന്നു സംശയിക്കുകയും ചെയ്യുന്നു. അവന്‍ അസ്സല്‍ ഭ്രാന്തനല്ലേ? ഭ്രാന്തനു നിസ്‌കാരം നിര്‍ബന്ധമില്ലല്ലോ.
മറുപടി കേട്ടുനിന്നയാള്‍ ഏറെനേരം നിശ്ശബ്ദനായി. തനിക്കു പിടിപെട്ട ഭ്രാന്തിനെക്കുറിച്ചായിരിക്കണം അയാള്‍ അന്നേരമോര്‍ത്തത്.
നിസ്‌കാരങ്ങളില്‍ പതുക്കെയോതേണ്ട സ്ഥലങ്ങളില്‍ അക്ഷരം സ്ഫുടമാക്കുകയെന്ന വ്യാജേന ഉറക്കെയോതുന്ന അനാചാരത്തെ കര്‍മശാസ്ത്രപണ്ഡിതന്മാര്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇബാദത്തിനു നിശ്ചയിക്കപ്പെട്ട രൂപത്തിനു വിരുദ്ധമായി ചെയ്യുന്നത് വഴി അവ ഒരു ദുരാചാരമാകുന്നു. തുടര്‍ന്നു നിസ്‌ക്കരിക്കുകയാണെങ്കിലും ഒറ്റക്കാണെങ്കിലും തക്ബീറുകളിലും ദിക്‌റുകളിലും ശബ്ദമുയര്‍ത്തുന്നത് ശരിയല്ല. വസ്‌വാസ് വഴി ശീലിച്ചവര്‍ മറ്റുള്ളവര്‍ ഇത് പിന്തുടരുന്നത് തടയണം. ഉസ്താദുമാരാണെങ്കില്‍ പച്ചയില്‍തന്നെ പറയണം. ”എന്നെ ഈ വിഷയത്തില്‍ അനുകരിക്കരുത് എന്ന്”.
വസ്‌വാസ് എങ്ങനെ ഒഴിവാക്കാം
മനസ്സിലുദിക്കുന്ന സംശയങ്ങളെ അവഗണിക്കാത്ത പക്ഷം വസ്‌വാസില്‍ നിന്ന് മുക്തരാകാന്‍ നമുക്ക് സാധിക്കില്ല. വസ്‌വാസ് പാടേ ത്യജിക്കുകയെന്നത് മാത്രമാണിതിനു ഫലപ്രദമായ ചികിത്സ. അതാണനുഭവങ്ങള്‍ തെളിയിക്കുന്നത്.
വലഹാന്‍ എന്ന പൈശാചികത്വമാണ് വുളുവില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. നീ വുളൂഅ് പൂര്‍ണമാക്കിയിട്ടില്ല. മുഖം കഴുകിയിട്ടില്ല എന്നിങ്ങനെ പലതും മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കും. വസ്‌വാസ് കൊണ്ടു പരീക്ഷിക്കപ്പെട്ടവര്‍ ഇങ്ങനെ പ്രാര്‍ഥിക്കട്ടെയെന്നു ഹദീസില്‍ വന്നിട്ടുണ്ട്:
*****
ഞാന്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നു.
നിസ്‌കാരത്തില്‍ വസ്‌വാസുള്ളവര്‍ ഇങ്ങനെ മൂന്ന് തവണ ചൊല്ലുക.
*****
ഖന്‍സബ് എന്ന പിശാചില്‍ നിന്ന് നിന്നോട് ഞാന്‍ കാവല്‍ ചോദിക്കുന്നു. നാഥാ – വസ്‌വാസുകൊണ്ട് വിഷമിക്കുന്നവന്‍ öഏത്സഏ ല്‍ഭറഏ ത്സ എന്ന ദിക്ര്‍ ചൊല്ലല്‍ സുന്നത്തുണ്ടെന്ന് ഇമാം നവവി(റ) ഉദ്ധരിച്ചിട്ടുണ്ട്.
നബിയോ സ്വഹാബത്തോ വല്ലപ്പോഴും തക്ബീറത്തുല്‍ ഇഹ്‌റാം ആവര്‍ത്തിച്ചതായോ ** എന്നു മാറ്റി പറഞ്ഞതായോ ഉദ്ധരിച്ചു കാണുന്നില്ല. തിരുനബി(സ) കുട്ടികളോടൊന്നിച്ച് ഭക്ഷണം കഴിക്കുന്നു. മൃഗങ്ങള്‍ കുടിച്ചു ശേഷിച്ച വെള്ളത്തില്‍ നിന്ന് അംഗസ്‌നാനം ചെയ്യുന്നു. തിരുമേനിയും പത്‌നിമാരും ഒരേ പാത്രത്തില്‍ നിന്ന് വെള്ളമൊഴിച്ചു കുളിക്കുന്നു, ഉമാമത്ത് എന്ന കുട്ടിയെ ചുമന്നു നിസ്‌കരിക്കുന്നു, പന്നിയുടെ പാല്‍കുടല്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് ശാമിലെ പാല്‍ക്കട്ടിയെന്ന് കിംവദന്തിയുള്ള കാലത്ത് അവരില്‍ നിന്നു ലഭിച്ച പാല്‍കട്ടി കൂടുതല്‍ അന്വേഷണത്തിനു വിധേയമാക്കാതെ അവിടുന്നു ഭക്ഷിച്ചിരുന്നു. ഇങ്ങനെ സുഗമവും ലളിതവുമായ മാര്‍ഗങ്ങളാണ് തിരുനബിയും സ്വഹാബികളും അനുവര്‍ത്തിച്ചു പോന്നത്.
വീണ്ടും ചില പ്രശ്‌നങ്ങള്‍
ഇവിടെയൊന്നുമല്ല സുഹൃത്തെ എന്റെ പ്രശ്‌നം. മനഃസാന്നിധ്യം തീരെയില്ല. നിസ്‌കരിക്കാന്‍ കൈ കെട്ടിയാല്‍ പലതരം ചിന്തകള്‍ വന്നെന്നെ പൊതിയും. ഇതിനെന്താണൊരു പോം വഴി? പലരും ഈ ചോദ്യം ചോദിക്കാറുണ്ട്.
സമയം അഡ്ജസ്റ്റ്‌മെന്റ് ചെയ്ത് ധൃതിപിടിച്ച് നിസ്‌കരിക്കുന്നവരാണ് നമ്മില്‍ പലരും. പിന്നെയെങ്ങിനെ മനഃസാന്നിധ്യം കൈവരിക്കാന്‍കഴിയും? ഞാന്‍ നിസ്‌കാരത്തിലാണെന്ന ബോധമാണ് ലളിതമായി പറഞ്ഞാല്‍ മനഃസാന്നിധ്യം കൊണ്ടുള്ള വിവക്ഷ.
ഭയഭക്തിയുടെ അഭാവം, മനഃസാന്നിധ്യമില്ലായ്മ, സമയക്കുറവിന്റെ വ്യാകുലത എല്ലാം ഒത്തുകൂടുമ്പോള്‍ നമ്മുടെ നിസ്‌കാരങ്ങള്‍ വെറും ചടങ്ങുകള്‍ മാത്രമാവുകയാണ്. അങ്ങേയറ്റത്തെ വണക്കവും ഭയഭക്തിയും പ്രകടിപ്പിക്കാന്‍ കഴിയാത്ത ഉത്തരങ്ങള്‍ യാന്ത്രിക ചലനങ്ങള്‍ക്ക് എന്തു പ്രതിഫലമാണു നാളെ പരലോകത്ത് പ്രതീക്ഷിക്കുക?
യഥാര്‍ത്ഥ വിശ്വാസി നിസ്‌കാര സമയമായാല്‍ മറ്റെല്ലാം മറക്കുന്നുവെന്നാണല്ലോ ആയിശാ ബീവി(റ) സാക്ഷ്യപ്പെടുത്തുന്നത്.
ഞങ്ങള്‍ നബി (സ)യുമായി സല്ലപിച്ചുകൊണ്ടിരിക്കെ നിസ്‌കാര സമയം ഹാജറായാല്‍ പരസ്പരം പരിചയമില്ലാത്തവരെപ്പോലെ എഴുന്നേറ്റു പോകുമായിരുന്നു. തന്റെ ആത്മസാന്നിധ്യം മുഴുക്കെ നാഥനു സമര്‍പ്പിച്ചു അവനു മുന്നില്‍ സര്‍വ്വം മറന്നു നില്‍ക്കുന്ന ഒരടിമയുടെ നിസ്‌കാരമാണ് അല്ലാഹുവിനേറ്റവും പ്രിയങ്കരം.
നിസ്‌കാരത്തിനിടയില്‍ തന്റെ താടിരോമങ്ങളില്‍ പിടിച്ചു വെറുതെ വലിച്ചുകൊണ്ടിരുന്ന ആളെപ്പറ്റി തിരുനബി (സ) പ്രതികരിച്ചത് നോക്കൂ.
ഇയാള്‍ തന്റെ ഹൃദയം കൊണ്ട് അല്ലാഹുവിനെ പേടിച്ചിരുന്നുവെങ്കില്‍ അയാളുടെ അവയവങ്ങളിലും അത് ദൃശ്യമാകുമായിരുന്നു.
ഏറ്റവും ലളിതവും പൂര്‍ണവുമായിരുന്നു ഹസ്രത്ത് ഹിത്വമുനില്‍ അസനി (റ) ന്റെ നിസ്‌കാരം. അദ്ദേഹം വിവരിക്കുന്നു.
നിസ്‌കാര സമയമായാല്‍ എന്തെന്നില്ലാത്ത അനുഭൂതി എന്നെ വന്നു പൊതിയും. ഞാന്‍ പൂര്‍ണ്ണമായി വുളൂഅ് ചെയ്യും. മുസല്ലയില്‍ ചെന്നു നില്‍ക്കും. എന്റെ എല്ലാ അവയവങ്ങളും എന്റെ അധികാരത്തിലും വരുതിയിലുമാണെന്നുറപ്പുവരുത്തും. കഅബയുടെ മുമ്പില്‍ നില്‍ക്കുന്നതായി ഞാന്‍ വിചാരിക്കും. സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും ഇടയിലുള്ള സ്വിറാത്തുല്‍ മുസ്തഖീം എന്ന നാരിലൂടെ നടക്കുന്നതായി എനിക്കു തോന്നും. വലഭാഗത്തു സ്വര്‍ഗം. ഇടഭാഗത്തു നരകവും. മലക്കുല്‍ മൗത്ത് എന്നെ പിന്തുടരുന്നുണ്ടെന്നു ഞാന്‍ ഉറപ്പിക്കും. ഇതെന്റെ അവസാന നിസ്‌കാരമാണെന്ന തീരുമാനത്തില്‍ ഞാന്‍ തക്ബീര്‍ ചെല്ലും. ഖുര്‍ആന്‍ വചനങ്ങള്‍ ശ്രദ്ധയോടെ പാരായണം ചെയ്യും. പിന്നെ ഒതുക്കത്തോടെ സുജൂദും റുകൂഉം നിര്‍വഹിക്കും. പരമാവധി ഇഖ്‌ലാസു നിറച്ച് അത്തഹിയ്യാത്തുവും നിര്‍വഹിക്കും. എനിക്കറിഞ്ഞുകൂടെ എന്റെ നിസ്‌കാരം സ്വീകരിക്കപ്പെട്ടുപോയെന്ന്.
ഇങ്ങനെ നിസ്‌കരിക്കാന്‍ നമുക്കാവുന്നില്ല. എന്തുകൊണ്ടാണ് സഹോദരാ!
ഒരു ഹദീസില്‍ ഇങ്ങനെവന്നിട്ടുണ്ട്: അല്ലാഹു അരുള്‍ ചെയ്യുന്നു: നമസ്‌കാരം എനിക്കും എന്റെ അടിമക്കും പപ്പാതിയായി വീതിച്ചിരിക്കുകയാണ്. എന്റെ അടിമ എന്താവശ്യപ്പെടുന്നുവോ അതവന്ന് കിട്ടും.
ക്രിക്കറ്റും ഭക്തിയും
കാലില്‍ തരിപ്പ് വരും വരെ ടിവിക്കുമുന്നിലിരുന്നു മണിക്കൂറുകളോളം ക്രിക്കറ്റുകളി ആസ്വദിക്കുന്നതിനു നിങ്ങള്‍ക്കു കിട്ടുന്ന മനഃസാന്നിധ്യം നിസ്‌കാരത്തിലേക്കുകൊണ്ടുവരാന്‍ കഴിയാത്തതിന്റെ ഒന്നാമത്തെ കാരണം നിസ്‌കാരത്തിനോടുള്ള നമ്മുടെ വിമുഖതയാണ്. ഈ വിമുഖതയ്ക്കു കാരണം അല്ലാഹു ചെയ്ത അപാരമായ അനുഗ്രഹങ്ങളെ കുറിച്ചുള്ള അജ്ഞതയും വിസ്മൃതിയുമാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ നിന്ന് അശ്രദ്ധരാവാന്‍ പലകാരണങ്ങളുമുണ്ട്. സാധാരണ ഗതിയില്‍ എല്ലാവര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെ മനുഷ്യര്‍ ഒരു പ്രത്യേക അനുഗ്രഹമായി വിലയിരുത്താറില്ല. അവയ്ക്കു പ്രത്യേക സവിശേഷത കല്‍പിക്കപ്പെടാത്തതുമൂലം അവയൊന്നും ഒരനുഗ്രഹമായി എണ്ണാറില്ല.
നാം ശ്വസിക്കുന്ന ഓക്‌സിജന്റെ മൂല്യം ഓര്‍ത്തു നോക്കൂ. ഇതിനു വല്ലപ്പോഴും നാം അല്ലാഹുവിനു നന്ദി ചെയ്യാറുണ്ടോ? സത്യത്തില്‍ പ്രാണവായു നിന്നുപോയാല്‍ മനുഷ്യന്റെ ജീവന്‍ നഷ്ടപ്പെടുന്നു. വായു ലഭിക്കാത്ത കിണറിനടിത്തട്ടിലകപ്പെട്ടവന്‍, പ്രാണ വായു ലഭിക്കാതെ ശ്വാസം നിലച്ചു മരിക്കുന്നു. ഇത്തരം ഒരവസ്ഥയില്‍ അകപ്പെടുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്താല്‍ അല്ലാഹുവിനെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യും. ഇത്തരം ഒരവസ്ഥയില്‍ മാത്രമാണ് പ്രാണവായു അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണെന്നു തിരിച്ചറിയുകയും നന്ദി പയാന്‍ തയാറാവുകയും ചെയ്യുക. ആശുപത്രിക്കിടക്കയില്‍ ഓക്‌സിജന്‍ സിലണ്ടറുകള്‍ ശരീരത്തില്‍ ഘടിപ്പിച്ച് ശ്വാസോച്ഛ്വാസം നടത്തുന്ന പലരേയും നാം കാണാറില്ലെ. അവര്‍ക്കു വന്നുപെട്ട ദുര്‍ഗതി അല്ലാഹു നമുക്ക് നല്‍കാന്‍ കഴിവുള്ളവനാണല്ലോ എന്നു വല്ലപ്പോഴും നാം ഓര്‍ക്കാറുണ്ടോ! യഥാര്‍ത്ഥത്തില്‍ അനുഗ്രഹങ്ങള്‍ ഏതവസ്ഥയിലായാലും നന്ദി ചെയ്യാന്‍ കടപ്പെട്ടവരാണ് നാം.
തന്നെ അല്ലാഹു വിശ്വാസിയാക്കി. കാഫിറാക്കാന്‍ അല്ലാഹുവിനു കഴിയുമായിരുന്നു. അവന്റെ ഔദാര്യം കൊണ്ടുമാത്രം കാഫിറാക്കിയില്ല. തനിക്കു ജീവന്‍ നല്‍കി തന്നെ ഒരചേതന വസ്തുവാക്കിയില്ല, മനുഷ്യനായി സൃഷ്ടിച്ചു. ഒരു മൃഗമാക്കിയില്ല. ആരോഗ്യവാനാക്കി. നിത്യരോഗിയാക്കിയില്ല. കണ്ണുള്ളവനാക്കി കണ്ണുപൊട്ടനാക്കിയില്ല. സംസാര ശേഷിയുള്ളവനാക്കി- മൂകനാക്കിയില്ല. ഇങ്ങനെ എണ്ണിയാല്‍ തീരാത്ത സവിശേഷതകള്‍ നല്‍കിയ അല്ലാഹുവിനു നന്ദി കാണിക്കേണ്ടതും അവനു മുന്നില്‍ പരമമായ താഴ്മ കാണിക്കേണ്ടതും തന്റെ ബാധ്യതയാണെന്ന ബോധം മനസിലുണ്ടെങ്കില്‍ നിസ്‌കാരത്തില്‍ ഭയഭക്തി താനെ വന്നു കൊള്ളും തീര്‍ച്ച. നിസ്‌കാരം അവനൊരാനന്ദമായി മാറുകയും ചെയ്യും! നിസ്‌കാരത്തില്‍ മനഃസാന്നിധ്യം കിട്ടാത്തതിനാല്‍ നിസ്‌കാരത്തിന്റെ സാധുതയ്ക്ക് ഭംഗമൊന്നും വരുന്നില്ല എന്ന് സമാധാനിക്കാം. എന്നാല്‍ നിസ്‌കാരം തന്നെ നഷ്ടപ്പെടുന്ന ചില വസ്തുതകള്‍ സാധാരണക്കാര്‍ ശ്രദ്ധിക്കാതെ പോവുന്നു! ഇവിടെയാണ് ഗുരുതരമായ പ്രശ്‌നം കിടക്കുന്നത്. അതില്‍ ചിലതു വിവരിക്കാം.
ഫാതിഹ
ഉച്ചാരണ ശുദ്ധിയോടുകൂടി ഫാതിഹ ഓതാന്‍ അറിയുന്നവന്‍ എത്ര പേരുണ്ട് നമുക്കിടയില്‍. നീട്ടേണ്ട അക്ഷരങ്ങള്‍ നീട്ടാതെയോ ശക്തി കൂട്ടി ഉച്ചരിക്കേണ്ടിടത്ത് ശക്തി കൂട്ടാതെ ഓതുകയോ ചെയ്താല്‍ ഫാതിഹ ശരിയാകില്ല. ഫാതിഹ തെറ്റിയാല്‍ നിസ്‌കാരം തെറ്റി. നിറുത്തത്തില്‍ തന്നെ ഫാതിഹ പരിപൂര്‍ണമായി ഓതിയിരിക്കണം. (ഇത്തരം കാര്യങ്ങള്‍ അത്തഹിയ്യാത്തുവിലും ശ്രദ്ധിക്കേണ്ടതാണ്).
സുജൂദ് ചെയ്യുമ്പോള്‍
നെറ്റിയുടെ അല്പഭാഗം മറയില്ലാതെ സുജൂദിന്റെ സ്ഥാനത്തു ചേരണം. ശരീരത്തോട് ചേര്‍ന്നു നില്‍ക്കുന്ന തന്റെ ചലനം വഴി അനങ്ങുന്ന വസ്തുക്കളുടെ മേല്‍ സുജൂദ് ചെയ്യരുത്. ഇരുകാലിന്റെയും വിരലുകളില്‍ നിന്നല്‍പം നിലത്തു പതിഞ്ഞിരിക്കണം. ഇനി സുജൂദ് ചെയ്യാന്‍ പറ്റാത്ത വിധം നെറ്റിമേല്‍ മുറിവോ മറ്റോ ഉണ്ടായാല്‍ പരമാവധി തല കുനിച്ചാല്‍ മതി. പിന്നീട് നിസ്‌കാരം ഖളാഅ് വീട്ടേണ്ടതില്ല.
നിസ്‌കാരത്തിലെ നിശ്ചലം!
റുകൂഅ്, ഇഅ്തിദാല്‍, സുജൂദ്, ഇടയിലെയിരുത്തം എന്നിവയില്‍ സുബ്ഹാനല്ലാഹ് എന്നു ചൊല്ലുന്ന സമയമെങ്കിലും നിശ്ചലമാവല്‍ നിര്‍ബന്ധമാണ്. ചെയ്യുന്ന കര്‍മങ്ങളുടെ നിബന്ധനകള്‍ തീര്‍ത്തും പൂര്‍ത്തിയായതിനു ശേഷം മാത്രമേ ഈ നിശ്ചലത പരിഗണിക്കൂ.
ഇഅ്തിദാലില്‍ പലരുടെയും കൈകള്‍ ആടിക്കളിക്കുന്നത് കാണാം. ഇരു കൈകളും ഒരേ തവണ അങ്ങോട്ടുമിങ്ങോട്ടുമാടുമ്പോള്‍ തന്നെ നാലനക്കങ്ങള്‍ സംഭവിക്കുന്നു. നിസ്‌കാരം അസാധുവാകാന്‍ മൂന്നക്കങ്ങള്‍ മാത്രം മതി.
ഇമാമിനെ കേള്‍പ്പിക്കാന്‍ ദിക്ര്‍ !
ആയത്തുകള്‍ മറന്നാല്‍ ആ ഭാഗം ഓതിക്കൊടുക്കലും ഇമാമിനു പിഴവു സംഭവിച്ചാല്‍ öഏ ര്‍ƒ’„ക്കട എന്നു ചൊല്ലലും മഅ്മൂമിനു സുന്നത്താണ്. ഇത് ഇമാമിനെ ഉണര്‍ത്താനാണെന്നുമാത്രം കരുതരുത്. സുബ്ഹാനല്ലാഹ് എന്നു ചൊല്ലുമ്പോള്‍ ദിക്ര്‍ ചൊല്ലുന്നു എന്ന കരുത്തോ ഖുര്‍ആന്‍ ഓതുമ്പോള്‍ ഓതുന്നു എന്ന കരുത്തും ഉണ്ടാവണം. ദിക്‌റും കേള്‍പിക്കലും ഒന്നിച്ചു കരുതുകയാണെങ്കിലും പ്രശ്‌നമില്ല. അതുപോലെ മഅ്മൂമുകള്‍ക്ക് തന്റെ ചലനങ്ങള്‍ അറിയാന്‍ ഇമാം തക്ബീറുകള്‍ ഉറക്കെയാക്കല്‍ സുന്നത്തുണ്ട്. ഇവിടെയും വെറും കേള്‍പ്പിക്കാന്‍ മാത്രമാവരുത്. ദിക്ര്‍ ചൊല്ലുന്നു എന്ന കരുത്തും കൂടെ ഉണ്ടായിരിക്കണം.
ഇവിടെ ദിക്ര്‍ ചൊല്ലുന്നു, ഖുര്‍ആന്‍ ഓതുന്നു എന്ന കരുത്തില്ലെങ്കില്‍ നിസ്‌കാരം അസാധുവാണ്. കാരണം നിസ്‌കാരത്തില്‍ അല്ലാഹുവിനോടും തിരുനബിയോടും മാത്രമേ മുഖാമുഖം അനുവദിക്കുന്നുള്ളൂ!.
മുവാഫിഖും മസ്ബൂഖും:
ഇമാമിനോടൊപ്പം ഫാതിഹ പൂര്‍ണമായി ഓതാന്‍ അവസരം ലഭിച്ചയാള്‍ക്ക് മുവാഫിഖെന്നും സമയം ലഭിക്കാത്തവനു മസ്ബൂഖെന്നും പറയുന്നു. വൈകിത്തുടര്‍ന്നവന്‍, തനിക്ക് ഫാതിഹ പൂര്‍ണമായി ഇമാമിനോടൊപ്പം ലഭിക്കും എന്നുറപ്പുണ്ടെങ്കില്‍ മാത്രമേ വജ്ജഹ്ത്തുവും അഊദുവും ഓതാവൂ. അവ ആരംഭിച്ചു പോയെങ്കില്‍, തന്റെ ഫാതിഹ തീരും മുമ്പ് ഇമാം റുകൂഇലേക്കു പോവുകയും ചെയ്താല്‍ സുന്നത്തുകള്‍ക്കു വേണ്ടി വിനിയോഗിച്ച അത്രയും സമയം ഫാതിഹയില്‍ നിന്നു ഓതിയ ശേഷമേ റുകൂഇലേക്കു പോകാവൂ. എങ്കില്‍ തന്നെ റക്അത്ത് ലഭിക്കണമെങ്കില്‍ റുകൂഇല്‍ ഇമാമോടൊപ്പം അല്‍പ സമയമെങ്കിലും നിശ്ചലമായിരിക്കണം. ഇമാം ഇഅ്തിദാലിലേക്കുയര്‍ന്നു പോയെങ്കില്‍ റുകൂഇലേക്കു പോകാതെ ഇമാമോടൊപ്പം ഇഅ്തിദാലില്‍ ചേര്‍ന്ന് സുജൂദിലേക്കു പോകണം. ആ റക്അത്ത് നഷ്ടപ്പെട്ടതായി കണക്കാക്കുകയും വേണം. ഇബ്‌നു ഹജര്‍(റ) ഈ അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
****** ****** ******
തുടര്‍ച്ചയായ രണ്ടു കര്‍മ്മങ്ങളില്‍ കാരണമില്ലാതെ ഇമാമിന്റെ പിറകിലായാല്‍ നിസ്‌കാരം നിഷ്ഫലമാണ്. (ഇമാം റുകൂഉം കഴിഞ്ഞു ഇഅ്ത്തിദാലും കഴിഞ്ഞ് സുജൂദിലേക്കു പ്രവേശിക്കുമ്പോഴും മഅ്മൂം നിര്‍ത്തത്തില്‍ തന്നെയാവുന്നതുപോലെ)
എന്നാല്‍ താഴെ കൊടുത്തിരിക്കുന്ന യുക്തമായ കാരണങ്ങളുണ്ടെങ്കില്‍ ദീര്‍ഘമുള്ള (ഇഅ്തിദാല്‍, ഇടയിലെ ഇരുത്തം എന്നിവ ഒഴികെയുള്ള ഫറളുകള്‍) മൂന്നു കര്‍മ്മപരമായ ഫര്‍ളുകളാല്‍ പിന്നിലാവുന്നതുകൊണ്ടു വിരോധമില്ല. അപ്പോള്‍ ഫാതിഹ തീരാന്‍ വൈകിയാല്‍ ഇമാം രണ്ടാം സുജൂദില്‍ നിന്നുയരും മുമ്പ് റുകൂഇലേക്കു പോയാല്‍ മതി.
ഫാതിഹ ഓതാന്‍ മറക്കുക, ഓതിയോ എന്നു സംശയിച്ച് വീണ്ടും ഓതുക, ഇമാമിന്റെ ഫാതിഹാനന്തരം സമയം കിട്ടുമെന്ന് പ്രതീക്ഷിക്കുക, വൈകിത്തുടര്‍ന്നവന്‍ അല്ലാത്തവന്‍ (മുവാഫിഖ്) ആവശ്യമായ സുന്നത്തുകള്‍ നിര്‍വഹിക്കുക എന്നിവ അനുവദിക്കപ്പെട്ട കാരണങ്ങളാണ്.
സംഘടിത നിസ്‌കാരത്തില്‍
ജമാഅത്തായി നിസ്‌കരിക്കുന്നതിനു മുമ്പ് ചില സംഗതികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇമാമിനുണ്ടായിരിക്കേണ്ട അഞ്ചു അടിസ്ഥാന യോഗ്യതകള്‍ ശ്രദ്ധിക്കുക.
1. ഇമാമിന്റെ നിസ്‌കാരം മഅ്മൂമിന്റെ വീക്ഷണത്തില്‍ സ്വീകാര്യയോഗ്യമാവണം.
2. ഇമാം മറ്റൊരാളെ തുടര്‍ന്നു കൊണ്ടിരിക്കുന്നവനാകരുത്.
3. ഇമാമിന്റെ നിസ്‌കാരം മടക്കേണ്ടി വരുന്ന നിര്‍ബന്ധാവസ്ഥ ഉണ്ടാവരുത് (മടക്കി നിസ്‌കരിക്കേണ്ടിവരുന്ന തയമ്മുംകാരന്റെ നിസ്‌കാരം പോലെ).
4. ഇമാം ഫാതിഹ അറിയുന്ന ആളായിരിക്കണം
5. പുരുഷന്‍ സ്ത്രീയേയോ നപുംസകത്തെയോ ഇമാമാക്കരുത്.
ഇമാമിന്റെ പിന്നില്‍ ഒന്നിലധികം പേര്‍ സംഘടിക്കുന്നുണ്ടെങ്കില്‍ അവര്‍ അണിയൊപ്പിച്ചു നില്‍ക്കണം. ഇങ്ങനെ അണി ചേരാന്‍ കല്‍പ്പിക്കല്‍ ഇമാമിനു സുന്നത്താണ്. ഇനി ഒരാള്‍ മാത്രമേ ഇമാമിന്റെ പിന്നിലുള്ളൂവെങ്കില്‍ ഇമാമിന്റെ വലതു വശത്തു അല്പം പിന്തി നില്‍ക്കുകയാണ് വേണ്ടത്. വേറെ ഒരാള്‍ കൂടി വന്നാല്‍ ഇടതു ഭാഗത്തു നില്‍ക്കണം. ഇങ്ങനെ പിന്നില്‍ തുടര്‍ന്ന രണ്ടുപേര്‍ തക്ബീര്‍ ചൊല്ലിയ ശേഷം പിന്നോട്ട് നീങ്ങുകയോ ഇമാം മുന്നോട്ടു നീങ്ങുകയോ ആവാം. ഈ ക്രമം തെറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക. സ്ത്രീകള്‍ക്ക് നടുവില്‍ അല്പം മുന്തിയാണ് സ്ത്രീ ഇമാമ് നില്‍ക്കേണ്ടത്.
ഒന്നാം അണി പൂര്‍ത്തിയാവാതെ രണ്ടാം അണി ഉണ്ടാക്കുന്നതും ഒരാള്‍ മാത്രം രണ്ടാം അണിയില്‍ നില്‍ക്കുന്നതും കറാഹത്താണ്. എന്നാല്‍ മുന്‍നിരയില്‍ സ്ഥലമില്ലെങ്കിലെന്തു ചെയ്യും എന്ന സംശയമുണ്ടാവാം. ഈ ഒറ്റയാന്‍ തക്ബീര്‍ ചൊല്ലിയ ശേഷം മുന്‍ നിരയില്‍ നിന്നൊരാളെ പിന്നിലേക്കു വലിക്കുക.
പൂര്‍ണ്ണമായി ലഭിക്കുന്ന സംഘടിത നിസ്‌കാരത്തില്‍ പങ്കെടുക്കാനാണ് നാം ശ്രമിക്കേണ്ടത്. പള്ളിയില്‍ വലിയ ജമാഅത്തു നടന്നു കൊണ്ടിരിക്കയാണ്. വുളൂഅ് ചെയ്തു രണ്ടാളുകള്‍ പള്ളിയില്‍ പ്രവേശിച്ചു. തദവസരം ഇമാം അവസാന റക്അത്തിലെ റുകൂഅ് കഴിഞ്ഞിട്ടുണ്ട്. അപ്പോള്‍ വന്ന രണ്ടുപേര്‍ക്കും ആ വലിയ ജമാഅത്തില്‍ പങ്കെടുക്കാതെ പുതിയ ജമാഅത്തുണ്ടാക്കി നിസ്‌കരിക്കലാണു സുന്നത്ത്.
ഇമാമിന്റെ സര്‍വ പ്രവര്‍ത്തനങ്ങളും മഅ്മൂം പിന്തുടരുകയാണ് വേണ്ടത്. ഇമാം ആരംഭിച്ചതിനു ശേഷമേ മഅ്മൂം ഓരോ പ്രവര്‍ത്തിയും തുടങ്ങാവൂ. ഇമാം ആ കര്‍മ്മത്തില്‍ നിന്നും വിരമിക്കുന്നതിനു മുമ്പ് മഅ്മൂം അത് ആരംഭിക്കുകയും വേണം. ആമീന്‍ ഒഴികെ. ആമീന്‍ ഇമാമിനോടൊപ്പമാവല്‍ സുന്നത്തുണ്ട്.
ഇതൊക്കെ വളരെ മോശം
നിസ്‌കാരത്തില്‍ ആവശ്യമില്ലാതെ തിരിഞ്ഞു നോക്കുക, നിസ്‌കാരത്തില്‍ നിന്നു ശ്രദ്ധ തെറ്റിക്കുന്ന വസ്തുക്കള്‍ വീക്ഷിക്കുക. തലയും ചുമലും തുറന്നിടുക. കുപ്പായക്കൈ മടക്കി വെക്കുക, ഒരു കാല്‍ ഉയര്‍ത്തി നില്‍ക്കുക, ഒരു കാല്‍ മറ്റേക്കാലിനേക്കാള്‍ മുന്തിക്കുക, ഇരുപാദവും വിടവില്ലാത്തവിധം ചേര്‍ത്തു വെക്കുക, മുന്നിലോ വലത്തോ തുപ്പുക, ഊരക്കു കൈ കൊടുക്കുക, റുകൂഇല്‍ ശിരസ്സ് അമിതമായി താഴ്ത്തുക, നിസ്‌കരിക്കുമ്പോള്‍ വിരലുകളുടെ കെട്ടു പൊട്ടിക്കല്‍, നിര്‍ബന്ധമാണെന്നഭിപ്രായമുള്ളതോ ഉപേക്ഷിക്കുന്നതില്‍ വിരോധം വന്നതോ ആയ സുന്നത്തുകള്‍ ഉപേക്ഷിക്കുക തുടങ്ങിയവ നിസ്‌കാരത്തില്‍ (കറാഹത്ത്) വളരെ മോശം സംഗതികളാണ്.
ക്ഷേത്രം, കൃസ്ത്യന്‍ പള്ളി, പാപം ചെയ്യുന്ന സ്ഥലം, കുളിപ്പുര തുടങ്ങിയ ഇടങ്ങളിലും ഭക്ഷണത്തിന് ആവശ്യമുള്ളതോടുകൂടി ഭക്ഷണ സാന്നിധ്യത്തില്‍ വെച്ചു നിസ്‌കരിക്കലും വിസര്‍ജ്ജനത്തിനു മുട്ടുമ്പോള്‍ നജസിലേക്കു മുഖാമുഖമായോ നിസ്‌കരിക്കുന്നതും കറാഹത്താണ്.
ഇഅ്തിദാലില്‍ ഒരു തവണ ചൊല്ലേണ്ടത്.
(ഞങ്ങളുടെ രക്ഷിതാവെ, ആകാശ ഭൂമികള്‍ നിറയെ, നീ ഉദ്ദേശിച്ചതെല്ലാം നിറയെ സര്‍വ്വസ്തുതിയും നിനക്കാവുന്നു).
സുജൂദില്‍ മൂന്ന് തവണ ചൊല്ലല്‍ സുന്നത്തായത്.
(അത്യുന്നതനായ എന്റെ രക്ഷിതാവ് പരിശുദ്ധനാണെന്നു ഞാന്‍ ആണയിടുന്നു. അവനെ സ്തുതിക്കുകയും ചെയ്യുന്നു)
ഇടയിലെ ഇരുത്തത്തില്‍ ഒരു തവണ ചൊല്ലുക.
(നാഥാ, എന്റെ പാപം നീ പൊറുക്കണം, എന്നോട് നീ കരുണ കാണിക്കണം. എന്റെ പോരായ്മകള്‍ നീ പരിഹരിക്കണം. എന്നെ ഉന്നതിയിലേക്ക് ഉയര്‍ത്തണം. എനിക്ക് ഭക്ഷണം വേണം, എന്നെ സന്മാര്‍ഗ്ഗത്തില്‍ ചേര്‍ക്കുകയും സൗഖ്യം നല്‍കുകയും വേണം)
നിസ്‌കാരങ്ങളില്‍ നിര്‍ണ്ണിതമായ സൂറത്തുകള്‍ ചുവടെ
തനിയെ നിസ്‌കരിക്കുന്നവന്‍ സുബ്ഹിയിലും ളുഹ്‌റിലും (ത്വിവാലുല്‍ മുഫസ്സ്വല്‍) ‘ഹുജറാത്ത്’ മുതല്‍ ‘അമ്മ’ വരെയുള്ള സൂറത്തുകളാണ് ഓതല്‍ സുന്നത്ത്. അസറ്, ഇശാഅ് എന്നിവയില്‍ (അസൗത്തുല്‍ മുഫസ്സ്വല്‍) അമ്മ മുതല്‍ വള്ളുഹാ വരെയുള്ളത് ആണ്. മഗ്‌രിബില്‍ (ഖിസാറുല്‍ മുഫസ്സ്വല്‍) വള്ളുഹാ മുതല്‍ ‘നാസ്’ വരെയുള്ളതും സുന്നത്താണ്. ഇമാമ് ഖിസാറുല്‍ മുഫസ്വല്‍ അല്ലാത്തത് ഓതണമെങ്കില്‍ ചില വ്യവസ്ഥകള്‍ പാലിക്കുക വേണം. ജുമുഅയിലും വെള്ളിയാഴ്ച രാത്രിയിലെ ഇശാഇലും ‘ജുമുഅ’യും ‘മുനാഫിഖൂന’യും അല്ലെങ്കില്‍ ‘സബ്ബിഹിസ്മയും’ ‘ഹല്‍ അതാക’ ഓതലാണ് അഭികാമ്യം. പ്രസ്തുത രാത്രിയിലെ മഗ്‌രിബില്‍ ‘കാഫിറൂന’യും ‘ഇഖ്‌ലാസും’ ജുമുഅയുടെ സുബ്ഹിയില്‍ ‘സജദ’യും ‘ഹല്‍ അതാക്കയും ഓതലും ഉത്തമമാണ്.
സാന്ദര്‍ഭികമായി ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയാണ്. ചിലര്‍ തറാവീഹ് നിസ്‌കാരങ്ങളില്‍ അറഹ്മാന്‍, സജദ തുടങ്ങിയ സൂറത്തുകള്‍ ഓതി നിസ്‌കരിക്കാറുണ്ട്. മറ്റു ചിലര്‍ ചെറിയ സൂറത്തുകള്‍ പൂര്‍ത്തിയാക്കി ഓതുകയും ചെയ്യുന്നു. ഇവിടെ ഓരോ റക്അത്തിലും പൂര്‍ണ്ണമായൊരു സൂറത്തോതി നിസ്‌ക്കരിക്കലാണഭികാമ്യം.
ഹമുക്കിന്റെ ബാപ്പ ഹമുക്ക്
അനേക കൊല്ലങ്ങള്‍ക്കുമുമ്പ് ഒരു നാട്ടില്‍ ഞാന്‍ കണ്ടു. അന്നെന്റെകൂടെ പത്രപ്രവര്‍ത്തകനായ ഒരു മുസ്‌ലിം യുവാവും ഉണ്ടായിരുന്നു. എന്റെ ആവശ്യത്തിനല്ല. ഞങ്ങളൊരു മുസ്‌ലിം കുബേരന്റെ വീട്ടില്‍ ചെന്നു. കടപ്പുറത്താണ്. വെറും വീടല്ല. ഹര്‍മ്യം. മൊസയ്ക്‌സ് വരാന്തയില്‍ മഹാന്‍. ഖാന്‍ ബഹ്ദൂര്‍ വലിയ ചാരുകസേരയില്‍ കിടക്കുന്നു. ഞങ്ങള്‍ രണ്ടു കസേരകളില്‍ ഭയഭക്തിയോടെ ഇരുന്നു. ഞാന്‍ നോക്കുമ്പോള്‍ മഹാന്റെ കസേരയുടെ അടുത്ത് മൊസയ്ക് തിണ്ണയില്‍ സോപ്പുപതപോലെ ഒരു കുന്നു പത! എന്താണത്? ഉടനെ വ്യക്തമായി പച്ചത്തുപ്പല്‍! അതിലേക്ക് വര്‍ത്തമാനത്തിനിടക്ക് മഹാന്‍ പലതവണ തുപ്പി. വായില്‍ നിന്ന് പുറത്തുവന്ന തുപ്പല്‍ വൃത്തികേടല്ലെന്നു ധരിച്ചിരിക്കുന്നു. ഞാന്‍ ഓര്‍ത്തു. ഈ ഹമുക്കിന് ഒരു കോളാമ്പി വെച്ച് തുപ്പിക്കൂടെ? ഹമുക്കിന്റെ ബാപ്പ ഹമുക്ക്, വാപ്പ ഹമുക്കിന്റെ ബാപ്പ ഹമുക്ക് തുപ്പി. അതു കണ്ടു മക്കള്‍ ഹമുക്കുകളും തുപ്പി. അങ്ങനെ തുപ്പല്‍ പരമ്പര വന്നു. അത്രേയുള്ളൂ. വൃത്തികെട്ടവര്‍ എല്ലാ സമുദായത്തിലുമുണ്ട്. അവര്‍ ആ സമുദായത്തിന്റെ മുഴുവന്‍ പ്രതിനിധികളാണോ? വടക്കേ ഇന്ത്യയില്‍ ഞാന്‍ കണ്ടിട്ടുണ്ട്. മഹാ ബ്രാഹ്മണന്‍ പൂണൂലെടുത്ത് ചെവിയിലിട്ട്, ആര്യവേപ്പിന്റെ കമ്പുകൊണ്ട് പല്ലുതേച്ച്, ഒന്നരത്തുടം കൊള്ളുന്ന ചെറിയ ലോട്ടയുമായി മലവിസര്‍ജ്ജനത്തിനുപോകുന്നു. അതു കഴിഞ്ഞ് ലോട്ടയിലെ കുറച്ചുവെള്ളം കൊണ്ടു കഴുകുന്നു. കുറച്ചുവെള്ളംകൊണ്ട് വായ്മുഖം കഴുകുന്നു. ലോട്ടയില്‍ പകുതി വെള്ളവുമായി വീട്ടില്‍ വരുന്നു! ഇങ്ങനെയാണോ നമ്മുടെ നാട്ടിലെ ഹിന്ദുക്കള്‍? ഇവിടെയുള്ള ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും വെള്ളം ധാരാളം ഉപയോഗിക്കുന്നവരാണ്. പൊതുവെ ശുചിത്വത്തില്‍ ശ്രദ്ധയുണ്ട്.
ബശീറിന്റെ ഓര്‍മയുടെ അറകളില്‍ നിന്നുള്ള കുറിമാനങ്ങളാണിവയത്രയും. ഇനി നമുക്ക് ഇസ്‌ലാമിക ശുചിത്വപാഠങ്ങള്‍ക്കു കാതുകൊടുക്കാം. കഥയല്ല പറയുന്നത് കാര്യമാണ്. അതായത് നിങ്ങളുടെ ഓര്‍മ്മയുടെ അറകളില്‍ എന്നും ഇരിപ്പുണ്ടാകണമെന്നര്‍ത്ഥം.
നജസ്, കേട്ടിരിക്കുമല്ലോ. മലം, മൂത്രം, രക്തം തുടങ്ങിയ അശുദ്ധ വസ്തുക്കളാണ് നജസുകൊണ്ടിവിടെ ഉദ്ദശിക്കുന്നത്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ നജസ്സായി വിവരിക്കുന്ന വസ്തുക്കളെല്ലാം രോഗഹേതുക്കളായ സൂക്ഷ്മ ജീവികളുടെ സാന്നിധ്യമുള്ളവയും രോഗം പകര്‍ത്താന്‍ കഴിവുള്ളതുമാണ്. മലം, മൂത്രം, ശരീരത്തില്‍ നിന്നു പുറത്തുവന്ന രക്തം, ചലം, ഛര്‍ദിച്ചത് ഇവ തീര്‍ത്തും കര്‍മശാസ്ത്രവീക്ഷണത്തില്‍ ഒരുനിലക്കും ശുദ്ധീകരിക്കാന്‍ കഴിയാത്ത തനി മാലിന്യങ്ങളാണ്.
വിവിധയിനം നജസുകള്‍
നിസ്‌കാരം സ്വീകരിക്കപ്പെടുവാനുള്ള രണ്ടാമത്തെ കണ്ടീഷനാണല്ലോ ശരീരവും വസ്ത്രവും നിസ്‌കരിക്കുന്ന സ്ഥലവും നജസില്‍ നിന്നു ശുദ്ധിയായിരിക്കുകയെന്നത്.
നജസിനു മുഖാമുഖം നിന്നു നിസ്‌കരിക്കുന്നതില്‍ നിസ്‌കാരത്തിന്റെ സ്വീകാര്യതയ്ക്ക് തകരാറില്ലെങ്കിലും കറാഹത്താണ്. നിസ്‌കരിക്കുന്ന ഒരു വിരിപ്പിന്റെ അറ്റത്ത് നജസുണ്ടെങ്കില്‍ നിസ്‌കാരത്തിനു തകരാറില്ല. (ആ ഭാഗം നിസ്‌കാരത്തിനിടയില്‍ ഒരിക്കലും സ്പര്‍ശിച്ചിട്ടില്ലെങ്കില്‍).
ഗൗരവമില്ലാത്ത നജസ്
പാല്‍ മാത്രം ഭക്ഷിക്കുന്ന രണ്ടുവയസു പൂര്‍ത്തിയാവാത്ത, ആണ്‍ കുട്ടികളുടെ മൂത്രം, ഇവരുടെ മൂത്രമായാല്‍ ആ സ്ഥലത്താകെ വെള്ളം തെറിപ്പിച്ചാല്‍ മതി. വെള്ളം മൂത്രത്തെക്കാള്‍ കൂടണമെന്നുമാത്രം. സാധാരണ നജസ് കഴുകും പ്രകാരം വേണ്ട.
മലം, മൂത്രം ഇവ ഏതു ജീവിയില്‍ നിന്നാണെങ്കിലും നജസാണ്. എന്നാല്‍ കാള, ആട് തുടങ്ങിയ മാംസം ഭക്ഷിക്കപ്പെടുന്നതിന്റെ കാഷ്ടവും മൂത്രവും ശുദ്ധിയുള്ളതാണെന്ന് ഇമാം ഇസ്തഖ്‌രി, റുഅ്‌യാനി തുടങ്ങിയ പണ്ഡിതന്മാര്‍ പറയുന്നുണ്ട്. മാലിക്കീ – ഹമ്പലീ മദ്ഹബുകളിലും ഇതേ അഭിപ്രായം കാണാം.
നജസുകളില്‍ അനുവദിക്കപ്പെട്ട ഇളവുകള്‍
നായ, പന്നിയല്ലാത്തതിന്റെ രക്തവും ചലവും കുറഞ്ഞതാണെങ്കില്‍ ഇളവ് അനുവദിക്കപ്പെട്ടിട്ടുണ്ട്. മൂട്ട, കൊതുക് പോലുള്ള ഒലിക്കുന്ന രക്തമില്ലാത്ത ജീവികളില്‍ നിന്ന് ശരീരത്തിലോ, വസ്ത്രത്തിലോ നിസ്‌കരിക്കുന്ന സ്ഥലത്തോ രക്തമായാല്‍ വിട്ടുവീഴ്ചയുണ്ട്. ഇത്തരം രക്തമില്ലാത്ത പ്രാണികള്‍ നജസല്ലെന്ന അഭിപ്രായമാണ് ഇമാം ഖഫ്ഫാലി(റ)നുള്ളത്. (ഫത്ഉല്‍ മുഈന്‍)
സ്വന്തം പ്രവര്‍ത്തിമൂലം അല്ലാതെ, സ്ഥലം വിട്ടു വ്യാപിക്കാത്ത, സ്വന്തം ശരീരത്തിലെ കുറഞ്ഞതും കൂടിയതുമായ രക്തത്തിന് ഇളവുണ്ട്. വിയര്‍പ്പ് കൊണ്ടാണ് വ്യാപിച്ചതെങ്കില്‍ തെറ്റില്ല.
കിണറില്‍ വീണ എലി
തിടുക്കത്തിലാരോ ഗേറ്റിന്റെ ഓടാമ്പലിളക്കുന്നു. എഴുത്തുനിര്‍ത്തി പുറത്തുചെന്നപ്പോള്‍ അയല്‍പക്കത്തെ കുഞ്ഞാമിത്താത്തയും ഫാത്വിമക്കുട്ടിയും! എന്തോ അത്യാവശ്യം പറയാന്‍ വന്നതാണ്. എന്തെങ്കിലും മസ്അല പ്രശ്‌നമായിരിക്കുമെന്നു ഞാന്‍ ഊഹിച്ചു. കാരണമുണ്ട്. കുഞ്ഞാമിത്ത സാധാരണ പെണ്ണല്ല. പഠിച്ചു മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ആരോടും ചോദിക്കും. നിവാരണം കിട്ടിയാലേ കുഞ്ഞാമിത്ത തിരിച്ചു പോകൂ. പലപ്പോഴും വീട്ടില്‍ അരങ്ങേറുന്ന കര്‍മശാസ്ത്രപ്രശ്‌നങ്ങള്‍ക്ക് കുഞ്ഞാമിത്തയാണ് തുടക്കമിടുക. അവരിവിടെ ഉണ്ടായത് അയല്‍ക്കാരുടെ മഹാഭാഗ്യം.
എന്താ ഇത്താത്താ ഈ വെളുപ്പിനെന്തുപറ്റി?
മോനേ, ഒരു കാര്യം ചോദിച്ചറിയാന്‍ വന്നതാ
വന്നകാര്യം എന്തായാലും കേള്‍ക്കട്ടെ.
രാവിലെ വുളൂഅ് ചെയ്യാന്‍ കിണറ്റിന്‍കരയില്‍ ചെന്നപ്പോള്‍ കിണറില്‍ ഒരെലി, ചത്തുപൊങ്ങിക്കിടക്കുന്നു.
എന്നിട്ടു നിങ്ങളെന്തു ചെയ്തു?
എലിയെ കോരിയെടുത്ത് ഒഴിവാക്കി. ഇനി ഞാനെന്തുചെയ്യണം? നിറയെ വെള്ളമുള്ള കിണറല്ലേ. അതു മുഴുവന്‍ തൂത്ത് വൃത്തിയാക്കാതെ ഉപയോഗിക്കാമോ?
എന്തോ മസ്അല പ്രശ്‌നവുമായി കുഞ്ഞാമിത്ത വെളുപ്പിനു തന്നെ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടെന്ന കാര്യം മണത്തറിഞ്ഞ പെണ്ണുങ്ങള്‍ രംഗം ജാഗ്രതയോടെ വീക്ഷിക്കുകയാണ്. ഇപ്പോള്‍ വരാന്തയില്‍ അടങ്ങിയൊതുങ്ങിക്കഴിയുന്ന കുറേ പെണ്ണുങ്ങള്‍, പഴമയുടെ സുഗന്ധമാസ്വദിച്ചും സായൂജ്യമടയുന്ന ഉമ്മുമ്മമാര്‍, മാലയും മൗലിദും ഇപ്പോഴും അവരുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്നു. മ്യൂസിക് ഗാനങ്ങളെയും ടി.വി. സ്‌ക്രീനിലെ ജീര്‍ണ്ണതകളെയും അടച്ചാക്ഷേപിച്ച മഹതികള്‍. അതായത് എന്റെ അയല്‍വീട്ടുകാരായ സ്വാലിഹാത്തുകള്‍. അവര്‍ ചെവികൊടുത്തിരിക്കുകയാണ്.
മതത്തിലെ ശുദ്ധീകരണ നിയമങ്ങളും മറ്റും ഉള്‍പ്പെടുത്തി നാം അറിഞ്ഞിരിക്കേണ്ട ചില മസ്അലകള്‍ പറഞ്ഞുതരാം. ശ്രദ്ധിച്ചു കേള്‍ക്കണം. അറിയാത്തത് ചോദിക്കണം. കേട്ടോ? ഞാന്‍ ഗൗരവം വിടാതെ പറഞ്ഞു.
മതത്തിന്റെ ഭാഷയില്‍ ശുദ്ധീകരണമെന്നാല്‍ അശുദ്ധിയാലോ നജസുവഴിയോ വന്നുഭവിച്ച അശുദ്ധങ്ങളെ നീക്കുകയാണ്. നിരുപാധികം വെള്ളമെന്നു പറയാന്‍ പറ്റുന്ന ശുദ്ധവെള്ളം കൊണ്ടാണ് ശുദ്ധീകരണം നടത്തേണ്ടത്. വെള്ളത്തെ അപേക്ഷിച്ച് സൂക്ഷിക്കാന്‍ സൗകര്യമുള്ള കുങ്കുമം, സോപ്പ്, കളര്‍ പോലോത്ത വസ്തുക്കള്‍കൊണ്ട് വെള്ളം എന്നപേര് തടയുംവിധം പകര്‍ച്ചയായാല്‍ അതു ശുദ്ധീകരണത്തിന് പറ്റില്ല. എണ്ണ പോലുള്ള വെള്ളത്തില്‍ അലിഞ്ഞു ചേരാത്ത വസ്തുക്കള്‍ കൊണ്ടുള്ള പകര്‍ച്ച ശുദ്ധീകരണത്തിന് തടസ്സമില്ല. നിറം, രുചി, ഗന്ധം എന്നിവ വ്യത്യാസപ്പെടലാണ് പകര്‍ച്ചയുടെ മാനദണ്ഡം. രണ്ടു കുല്ലത്തില്‍ കുറഞ്ഞവെള്ളം നജസ് ചേരല്‍കൊണ്ട് അശുദ്ധമായിപ്പോകും. പ്രസ്തുത വെള്ളത്തില്‍ ധാരാളം വെള്ളം ഒഴിച്ച് രണ്ടു കുല്ലത്ത് എത്തിയാല്‍ വെള്ളം ഉപയോഗയോഗ്യമായിത്തീരുകയും ചെയ്യും.
കുഞ്ഞാമിത്ത പ്രത്യേകം ശ്രദ്ധിക്കുക. രണ്ടു ഖുല്ലത്ത് വെള്ളത്തില്‍ നജസ് വീണാല്‍ അവിടെ പകര്‍ച്ചയുണ്ടെങ്കിലേ വെള്ളം ശുദ്ധീകരണത്തിന് പറ്റാതാവൂ. എന്നാല്‍ ബക്കറ്റ് പോലുള്ളവ കൊണ്ട് കോരിയെടുക്കുന്ന വെള്ളത്തില്‍ എലിയുടെ രോമമുണ്ടെങ്കില്‍ ആ വെള്ളം നജസാണ്. മനസ്സിലായോ?
എത്രയാണീ രണ്ടു കുല്ലത്ത്? സദസ്സിന്റെ പിന്‍ഭാഗത്തുനിന്ന് ആരോ എഴുന്നേറ്റുനിന്ന് ചോദിക്കുകയാണ്.
ഒന്നേകാല്‍ മുഴം വീതിയില്‍ അത്രതന്നെ നീളവും ആഴവുമുള്ള സമചതുരപാത്രത്തില്‍ നിറയെയുള്ള വെള്ളമാണ് രണ്ട് കുല്ലത്ത് (വൃത്താകൃതിയിലുള്ള പാത്രമാണെങ്കില്‍ ഒരു മുഴം വ്യാസവും രണ്ടരമുഴം ആഴവും വേണം). ഏകദേശം 195.5 ലിറ്റര്‍ വെള്ളം കാണും. (രണ്ടുകുല്ലത്തുണ്ടോ ഇല്ലയോ എന്നു സംശയിച്ചാല്‍ അതിന് രണ്ട് കുല്ലത്തിന്റെ വിധിയാണ്.)
വുളുവിന്റെ ശര്‍ത്വുകളില്‍ ഫര്‍ളില്‍ ഉപയോഗിക്കപ്പെടാത്ത വെള്ളം കൊണ്ടായിരിക്കണം കഴുകല്‍ വേണ്ടത് എന്നു പറഞ്ഞാല്‍ എന്താണുദ്ധേശിക്കുന്നത്.
ഫര്‍ളില്‍ ഉപയോഗിച്ചവെള്ളം രണ്ടുകുല്ലത്തിനു താഴെയുള്ളതില്‍ ഉറ്റിവീണാല്‍ അതുപയോഗിക്കാന്‍ പറ്റില്ലെന്നു പറഞ്ഞു കേള്‍ക്കുന്നു. ശരിയാണോ?
ചോദ്യകര്‍ത്താവ് പ്രിയപ്പെട്ട സഹോദരി. ചോദ്യം പ്രസക്തമാണ്. ശ്രദ്ധിച്ചു കേള്‍ക്കണേ അല്പം വിശദീകരിക്കാനുണ്ട്.
മുഖം പോലുള്ള കഴുകല്‍ നിര്‍ബന്ധമായ അവയവത്തില്‍ നിര്‍ബന്ധ കഴുകലില്‍ വിനിയോഗിച്ച വെള്ളമാണ് ഫര്‍ളില്‍ ഉപയോഗിക്കപ്പെട്ടതെന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇങ്ങനെയുള്ള വെള്ളംകൊണ്ട് ശുദ്ദീകരണം പറ്റാതിരിക്കുന്നത് താഴെപറയുന്ന അവസ്ഥകളിലാണ്.
1. വെള്ളം രണ്ടു കുല്ലത്തില്‍ താഴെ ആവുക.
2. കോരിയെടുത്ത് ശുദ്ധിയാക്കുന്നുവെന്ന കരുത്ത് ഇല്ലാതിരിക്കുക
3. ഉപയോഗിക്കുന്നത് നിര്‍ബന്ധ കഴുകലില്‍ ആവുക.
4. ഉപയോഗിച്ച വെള്ളം അവയവത്തില്‍ നിന്ന് വേര്‍പ്പെട്ടുപോരല്‍ അഥവാ ഫര്‍ളില്‍ ഉപയോഗിച്ച വെള്ളത്തില്‍ നിന്നൊരല്പം വെള്ളം രണ്ടു കുല്ലത്തിനു താഴെയുള്ള വെള്ളത്തില്‍ ഉറ്റിവീണാല്‍ ഈ ഉറ്റി വീണ തുള്ളികള്‍ മഷിപോലുള്ള ദ്രാവകമായി സങ്കല്‍പിച്ചു നോക്കി രുചിക്കോ ഗന്ധത്തിനോ നിറത്തിനോ പകര്‍ച്ച വരുത്താന്‍ പര്യാപ്തമായ അളവിലായിരുന്നുവെങ്കില്‍ വെള്ളം ശുദ്ധീകരണത്തിന് പറ്റില്ല. വെള്ളത്തിനു മാറ്റം സംഭവിച്ചിട്ടില്ലെങ്കില്‍ ഉപയോഗിക്കാം. ഇങ്ങനെ സങ്കല്‍പിച്ചു നോക്കല്‍ നിര്‍ബന്ധമില്ലെങ്കിലും സുന്നത്തുണ്ട്.
ക്ലാസ് ഇവിടെ അവസാനിക്കുകയാണ്. ദുആ വസ്വിയ്യത്തോടെ ഞാന്‍ വായനാമുറിയിലേക്കു ഉള്‍വലിഞ്ഞു.
അടുത്ത ക്ലാസിനുവേണ്ടിയുള്ള തകൃതിയായ ചര്‍ച്ചക്കുശേഷം കുഞ്ഞാമിത്തയും കൂട്ടരും പടിയിറങ്ങി.
പാഠം പഠിക്കുന്ന മിടുക്കികള്‍
ബാഹ്യവക്ഷുസ്സുകളടച്ചു അകക്കണ്ണു തുറന്നു പിടിക്കുക. ഭാവനയുടെ ദൃഷ്ടികള്‍ അല്‍പം പുറകോട്ടു തിരിക്കുക.
പ്രതാപവും ഐശ്വര്യവും വിളയാടിയ മുസ്‌ലിം തറവാടുകള്‍, പവിത്ര പാരമ്പര്യത്തിന്റെ പാതകള്‍. ഉഖ്‌റവിയായ ആലിമീങ്ങള്‍! ബിദ്അത്ത് മുളച്ചു പൊന്താത്ത, ഇന്‍സ്റ്റാള്‍മെന്റും ലോണും പല#ിശയും പൊങ്ങച്ചവും തൊട്ടുതീണ്ടാത്ത ഗ്രാമങ്ങള്‍, കണ്ണിയറ്റുപോകാത്ത തിരുനബിചര്യകള്‍, വീടിന്റെ അകത്തളങ്ങളില്‍ ഖുര്‍ആന്‍ പാരായണത്തിന്റെ മധുരവീചികള്‍, ഹദ്ദാദ് റാതീബുകള്‍, ദിക്ര്‍ ഔറാദുകള്‍, മാല മൗലീദുകള്‍……
ഓര്‍മ്മകളുടെ ചതുപ്പു നിലങ്ങളില്‍ വിഷാദത്തിന്റെ നിലവിളികളായി പടരുകയാണ്. പെണ്ണുങ്ങള്‍ക്ക് ഫത്ഹുല്‍ മുഈന്‍ ക്ലാസെടുക്കുന്ന ഉമ്മമാര്‍… കര്‍മ്മ ശാസ്ത്ര മസ്അലകള്‍ തേടിയെത്തുന്നവര്‍ക്ക് ഇല്‍മിന്റെ വെളിച്ചം നല്‍കിയ മഹതികള്‍… ഇന്നെവിടെ? അല്ലാഹു നല്‍കിയ അനുഗ്രഹത്തിന്റെ സമ്പല്‍ സമൃദ്ധിയാല്‍ നാഥനെ കുറിച്ചോര്‍ക്കാന്‍ മനുഷ്യന്‍ മറന്നു.
പ്രകൃതിയൊന്നു പിടച്ചാല്‍ തകര്‍ന്നടിയുന്ന ഭൂമിക്കു മുകളില്‍ ”സ്റ്റാറ്റസിന്റെ സിംബലു”കളായി രമ്യഹര്‍മ്യങ്ങള്‍ പണി കഴിപ്പിക്കുകയാണ് മനുഷ്യന്‍!
മ്യൂസിക് തരംഗങ്ങളുടെ അകമ്പടിയില്‍ കത്തിയമരുന്ന സൂനങ്ങളത്രെ! റഹ്മത്തിന്റെ മാലാഖമാര്‍ക്കുപകരം പിശാചിന്റെ ആധിപത്യം. സ്‌ക്രീനില്‍ തെളിയുന്ന വേശ്യപ്പണിയെടുക്കുന്ന താരങ്ങളെ പൂവിട്ടു പൂജിക്കുന്ന ”ദീനീ സ്‌നേഹികള്‍”!
തിരുനബി ചര്യകളും സലഫുസ്വാലിഹീങ്ങളുടെ മായാത്ത കാല്‍പാടുകളും അനാഥമാക്കി വഴി മാറ്റി നിര്‍ത്തിയതാരാണ്?
****** ****** ******
മജ്‌ലിസ് നിറഞ്ഞു കവിഞ്ഞു. പെണ്ണുങ്ങള്‍ നിശബ്ദമായി കാതു കൊടുത്തിരിക്കുകയാണ്.
പെട്ടെന്നാണ് വീടിന്റെ തൊട്ടപ്പുറത്തുള്ള ആമിനക്കുട്ടി കാലു നിലത്തമര്‍ത്തി വെക്കാതെ മജ്‌ലിസിലേക്കു തുള്ളി തുള്ളി കടന്നു വന്നത്. എല്ലാവരും ജിജ്ഞാസയോടെ അങ്ങോട്ടു തിരിഞ്ഞു.
”എന്താ ആമിനക്കുട്ടി കാലിനു പിണഞ്ഞത്”?
”കാലില്‍ ഒരു മുള്ളു തറച്ചതാണേയ്”.
ആമിനക്കുട്ടിയുടെ കാലില്‍ തറച്ച മുള്ളെടുക്കാന്‍ പെണ്ണുങ്ങള്‍ അങ്ങോട്ടു പാഞ്ഞു. എല്ലാവരെയും തടഞ്ഞുനിര്‍ത്തി അവള്‍ പറഞ്ഞു.
”മുള്ള് പറിച്ചെടുക്കുന്നത് വേറെ കാര്യം. അതിനുമുമ്പൊരു മസ്അല അറിയാനുണ്ട്. കാലില്‍ തറച്ച മുള്ളെടുക്കാതെ വുളൂഅ് സ്വീകാര്യമാവുമോ”?
ഇപ്പോള്‍ ക്ലാസിന്റെ ശ്രദ്ധ കൂടുതല്‍ സുന്ദരമാവുകയാണ്.
”ആമിനക്കുട്ടി പ്രത്യേകം ശ്രദ്ധിക്കുക”, ”മുള്ളു മുഴുവനും ചര്‍മ്മത്തിനുള്ളില്‍ അതായത് ഇറച്ചിയില്‍ പൂണ്ടുപോയിട്ടുണ്ടെങ്കില്‍ അത് പുറത്തെടുക്കാതെ തന്നെ വുളൂഅ് ശരിയാവും. ഇനി അത് ഇറച്ചിയില്‍ ആണ്ടിറങ്ങിയിട്ടില്ലെങ്കില്‍ പുറത്തെടുത്ത് ആ സ്ഥലം കഴുകിയാല്‍ മതി”.
ഇനി വുളുവില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് പറയാന്‍ പോകുന്നത്.
വുളുവിന്റെ അവയവങ്ങളായ മുഖം, കൈകാലുകള്‍ ഇവിടങ്ങളില്‍ വെള്ളം ചേരുന്നതിനെ തടയുന്ന മെഴുകുകളോ അഴുക്കുകളോ വെള്ളത്തെ പകര്‍ച്ചയാക്കുന്ന പദാര്‍ഥങ്ങളോ ഇല്ലെന്നുറപ്പ് വരുത്തിയ ശേഷം ഉപചാര ശുദ്ധി ആരംഭിക്കുക. മൂത്ര വാര്‍ച്ച, രക്തസ്രാവം തുടങ്ങിയ നിത്യ അശുദ്ധിക്കാര്‍ നിസ്‌കാര സമയം ആയതിനുശേഷമേ വുളൂഅ് ചെയ്യാവൂ. നിയ്യത്ത് മുഖം കഴുകുന്നതിന്റെ ആദ്യത്തോട് അന്വരിക്കുകയും മുഖത്തിന്റെ അതിര്‍ത്തിയില്‍ പെട്ട ഒന്നും ഒഴിഞ്ഞിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
ഏതാണീ മുഖത്തിന്റെ അതിര്‍ത്തികൊണ്ടുദ്ദേശിക്കുന്നത്?
സാധാരണഗതിയില്‍ തലമുടി മുളയ്ക്കുന്നയിടം മുതല്‍ താടിയെല്ലിന്റെ അറ്റം വരെയും ഒരു ചെവിക്കുറ്റിമുതല്‍ മറ്റേ ചെവികുറ്റി വരെയുമാണ് മുഖത്തിന്റെ അതിര്‍ത്തി. ഇതിന്റെയകത്തുള്ള എല്ലാ തൊലിയും മുടിയും കഴുകല്‍ നിര്‍ബന്ധമാണ്. പക്ഷെ തിങ്ങിയ താടിയുടെ ഉള്ള് കഴുകല്‍ നിര്‍ബന്ധമില്ല.
”വുളുവിന്റെ അവയവങ്ങളില്‍ മൈലാഞ്ചിയുണ്ടെങ്കില്‍ അതിന്റെ വിധിയെന്താണ്”? ഇപ്പോവും ആമിനക്കുട്ടി തന്നെയാണ് ചോദിക്കുന്നത്.
വെള്ളം ചേരുന്നതിനെ തടയുന്ന മൈലാഞ്ചിയുടെ തടിയോ ഉറച്ച എണ്ണയോ ഉണ്ടെങ്കില്‍ വുളൂഅ് ശരിയാവില്ല. എന്നാല്‍ മൈലാഞ്ചിയുടെ നിറമോ ദ്രാവക രൂപത്തിലുള്ള എണ്ണയോ മാത്രമാണെങ്കില്‍ പ്രശ്‌നമില്ല.
തലമുടി തടവുമ്പോള്‍ മുടി തലയുടെ അതിര്‍ത്തിയില്‍ പെട്ടതായിരിക്കണം. തലയുടെ അതിര്‍ത്തി വിട്ട് പുറത്ത് വരുന്ന ഭാഗം തടവിയാല്‍ ശരിയാവില്ല.
വുളുവിലെ പുണ്യം
ചെറിയ അധ്വാനം കൊണ്ട് പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ ചിലതു പറയാം. നഗ്നത മറച്ചു ഖിബ്‌ലയിലേക്കു തിരിഞ്ഞാണ് വുളൂഅ് ചെയ്യേണ്ടത്. വുളുവിന്റെ ആരംഭത്തില്‍ അഊദുവും ബിസ്മിയും ചൊല്ലുക. ഒപ്പം വുളുവിന്റെ സുന്നത്തിനെ വീട്ടുന്നുവെന്ന കരുത്തും ഉണ്ടാവാന്‍ ശ്രദ്ധിക്കുക. ഇരുകൈകളും മണിബന്ധം വരെ കഴുകുക. കൈ കഴുകിയാല്‍ അടുത്ത സുന്നത്ത് ദന്ത ശുദ്ധീകരണമാണ്. വായില്‍ വെള്ളം കൊപ്ലിക്കുക, മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുക, വായില്‍ വെള്ളം കയറ്റി മൂക്കില്‍ രണ്ടു വിരലുകള്‍ മാത്രം കടത്തുന്നതു പതിവു കാഴ്ചയാണ്. തല മുഴുവനും തടവുക. (കഴുകിയാല്‍ മതിയെങ്കിലും പുണ്യം തടവലിനാണ്)
അംഗങ്ങള്‍ തേച്ചുകഴുകുക, തിങ്ങിയ താടി വിരലുകള്‍ എന്നിവ തിക്കകറ്റുക. ഓരോന്നും മൂന്നുപ്രാവശ്യം ചെയ്യുകയും എല്ലാം വലതുഭാഗം കൊണ്ടാരംഭിക്കുകയും ഇടയില്‍ സംസാരിക്കാതിരിക്കുകയും ചെയ്യുന്നത് വുളുവിന്റെ പുണ്യങ്ങളാണ്.
വുളൂഅിന്റെ ശേഷമുള്ള ദുആ
***
ശേഷം സൂറത്തുല്‍ ഖദ്ര്‍ മൂന്നു തവണ ഓതല്‍ സുന്നത്തുണ്ട്. വുളൂഅ് എടുത്തശേഷം നിയ്യത്തിലോ അവയവങ്ങള്‍ കഴുകുന്നതിലോ സംശയിച്ചാല്‍ വുളൂഅ് പുതുക്കേണ്ടതില്ല. ആ സംശയത്തിന് പ്രസക്തിയുമില്ല.
ഇത്രയും പറഞ്ഞ് തീര്‍ന്നപ്പോഴാണ് പ്ലാസ്റ്ററിട്ട കാലുയര്‍ത്തിപ്പിടിച്ച് ഒരാള്‍ ശബ്ദിക്കാന്‍ തുടങ്ങിയത്.
പ്രതീകാത്മക ശുദ്ധീകരണം (തയമ്മും)
എനിക്ക് വെള്ളം ഉപയോഗിക്കാന്‍ അസൗകര്യമുണ്ട്. ഞാന്‍ എങ്ങനെ വുളൂഅ് ചെയ്യും. എങ്ങിനെ നിസ്‌കരിക്കും?
അങ്ങനെയാണെങ്കില്‍ ഈ പാഠഭാഗങ്ങള്‍ കൂടി എല്ലാവരും ശ്രദ്ധിക്കുക. വെള്ളം ഉപയോഗിച്ച് വുളൂഅ് ചെയ്യാനും കുളിക്കാനും കഴിയാതെ വരുമ്പോള്‍ തയമ്മും എന്ന പ്രതീകാത്മക ശുദ്ധി വഴി ഇബാദത്തുകള്‍ ചെയ്തു വീട്ടാന്‍ മതം കല്‍പിക്കുന്നുണ്ട്. മുഖത്തിലും കൈകളിലും മണ്ണുപയോഗിച്ചാണീ ബദല്‍ സംവിധാനം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
ചെറിയൊരസുഖം വരുമ്പോഴേക്ക് നിസ്‌കാരം സമയം വിട്ടു പിന്തിക്കുന്ന ആളുകളോട് സവിനയം ഉണര്‍ത്തുന്നു. ഇനിയും അത് ചെയ്യാതിരിക്കുക. നിസ്‌കാരം കാരണം കൂടാതെ സമയം വിട്ടു പിന്തിക്കല്‍ വന്‍ പാപമത്രെ.
വെള്ളം കിട്ടാതിരിക്കുക. ശുദ്ധീകരണത്തിനു മതിയാവാതെ വരിക, തുടങ്ങിയ കാരണങ്ങള്‍ക്ക് തയമ്മും ബദല്‍ സംവിധാനമാണെങ്കിലും രോഗം, മുറിവ് തുടങ്ങിയ പൊതുവായ കാരണങ്ങളാല്‍ വെള്ളം ഉപയോഗിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ തയമ്മും വഴി പരിഹാരം കാണാന്‍ ചില പാഠങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയാണ്. വെള്ളം ഉപയോഗിക്കാതിരിക്കാന്‍ സാധിക്കാതിരിക്കുക എന്നതിനു പുറമെ തയമ്മും സാധുവാകാന്‍ ചില നിബന്ധനകളുണ്ട്. നജസുകളെ നീക്കുക. നജസോടുകൂടി തയമ്മും ചെയ്താല്‍ പരിഗണിക്കില്ല. നജസ് നീക്കാന്‍ അസാധ്യമായാല്‍ തയമ്മം ചെയ്ത് നിസ്‌കരിച്ച് പിന്നീട് ഖളാഅ് വീട്ടിയാല്‍ മതി. ഖിബ്‌ലയുടെ ഭാഗം ബോധ്യമാക്കാത്ത നേരം, ഗവേഷണം നടത്തി ഖിബ്‌ല അറിഞ്ഞ ശേഷമേ തയമ്മും ചെയ്യാവൂ.
ഒരു തവണപോലും തയമ്മുമിനുപയോഗിക്കാത്ത (തയമ്മും ചെയ്യുമ്പോള്‍ അവയവങ്ങളില്‍ ശേഷിക്കുന്നതും കൊഴിഞ്ഞു വീണതുമായ മണ്ണാണ് ഫറളില്‍ ഉപയോഗിച്ചത്. അടിച്ചെടുക്കുന്ന സ്ഥലത്തുള്ള മണ്ണല്ല ഉദ്ദേശ്യം) നജസു കലരാത്ത ശുദ്ധമായ പൊടിമണ്ണുകൊണ്ടാണ് ഈ ചടങ്ങു നിര്‍വഹിക്കേണ്ടത്. നിസ്‌കാരത്തിനു സമയമായെന്നു ബോധ്യമായ ശേഷം ഫര്‍ളു നിസ്‌കാരം അനുവദനീയമാകാന്‍ ഞാന്‍ തയമ്മും ചെയ്യുന്നു എന്ന വിചാരത്തോടുകൂടി ഇരു കരങ്ങളും നിവര്‍ത്തി മണ്ണിനെ ഉദ്ദേശിച്ച മണ്ണില്‍ അടിക്കുക. കൈകളില്‍ പറ്റിയ കൂടുതല്‍ പൊടികള്‍ ഊതിക്കളയുകയോ മറ്റോ ചെയ്തതിനു ശേഷം മുഖം തടവുക. ഈ ഘട്ടത്തിലും പ്രസ്തുത കരുത്തുണ്ടാവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. (മുഖം തടവുമ്പോള്‍ മൂക്കിന്റെ ഇടങ്ങള്‍ പലരും ശ്രദ്ധിക്കാറില്ല) വീണ്ടുമൊരടിയടിച്ച് ഇടതുകൈകൊണ്ട് വലതും വലതുകൊണ്ടിടതും മുട്ടുള്‍പ്പെടെ തടവുന്നതോടെ ഈ ചടങ്ങ് അവസാനിക്കുന്നു. തടവുന്ന അംഗത്തിലേക്ക് മണ്ണടിച്ചെടുക്കുക എന്നത് തയമ്മുവിന്റെ അഞ്ചു ഘടകങ്ങളില്‍ സുപ്രധാനമാണ്. ബ്രഷ് ചെയ്യുക, ഖിബ്‌ലക്കു മുന്നിടുക തുടങ്ങിയുള്ള സുന്നത്തുകളെല്ലാം തയമ്മുമിനും സുന്നത്താണ്.
വുളൂഇന്റെ അവയവങ്ങളിലാണ് ഒരാള്‍ക്ക് മുറിവെങ്കില്‍ വെള്ളം ഉപയോഗിക്കാനാവത്ത ഓരോ അവയവത്തിനും തയമ്മും നിര്‍ബന്ധമാണ്. മുറിവുള്ള സ്ഥലമൊഴികെ കഴുകാന്‍ പറ്റുന്നിടങ്ങള്‍ കഴുകി കഴുകാനാവാത്ത സ്ഥലത്തിനൊരു തയമ്മും വേണം. മുഖത്തിലും കയ്യിലുമാണ് മുറിവെങ്കില്‍ മുഖം കഴുകുമ്പോള്‍ ഒരു തയമ്മുമും കൈകഴുകുമ്പോള്‍ മറ്റൊരു തയമ്മുമും ആവശ്യമാണ്. വുളൂവിന്റെ ഒറ്റ അവയവങ്ങളിലും വെള്ളം ഉപയോഗിക്കാന്‍ പറ്റുന്നില്ലെങ്കില്‍ (മുഖം, കൈകള്‍, തല, കാലുകള്‍) ഒരു തയമ്മും മാത്രമേ നിര്‍ബന്ധമുള്ളൂ. ഓരോന്നിനും പ്രത്യേക തയമ്മും സുന്നത്തുണ്ട്.
തയമ്മുമിന്റെ സുന്നത്തുകള്‍
1. ആദ്യത്തില്‍ ബിസ്മി ചൊല്ലുക.
2. ഖിബ്‌ലക്കഭിമുഖമാവുക.
3. ദന്തശുദ്ധി വരുത്തുക. ബിസ്മി ചൊല്ലിയ ശേഷവും മണ്ണടിച്ചെടുക്കുന്നതിനു മുമ്പാണ് മിസ്‌വാക്ക് ചെയ്യേണ്ടത്.
4. ഇരു കൈകളും കൊണ്ട് ഒപ്പം (ഒരേ സമയം) മണ്ണടിച്ചെടുക്കുക.
5. ഒന്നാം തവണ മണ്ണടിക്കുമ്പോള്‍ മോതിരം അഴിച്ചുമാറ്റുക. രണ്ടാം തവണയില്‍ അതു നിര്‍ബന്ധമാണെന്നു നേരത്തെ പറഞ്ഞുവല്ലോ.
6. ഓരോ തവണ അടിക്കുമ്പോഴും വിരലുകള്‍ വിടര്‍ത്തി വെക്കുക.
7. മണ്ണടിച്ചെടുത്ത ശേഷം തടവും മുമ്പായി മുന്‍കൈകള്‍ കുടഞ്ഞോ അവയിലൂതിയോ മണ്ണ് ലഘൂകരിക്കുക. അടിച്ചെടുത്ത മണ്ണു മുഴുവന്‍ അപ്പടി മുഖത്തോ കൈകളിലോ തടവരുത്.
8. തടവുമ്പോള്‍ മുഖത്തിന്റെ മേല്‍ഭാഗത്തിനും വലതു കൈക്കും മുന്‍ഗണന നല്‍കുക.
9. കൈപ്പത്തികള്‍ ഒന്നിനു മുകളില്‍ മറ്റൊന്നു വെച്ചുകൊണ്ടു വിരലുകള്‍ പരസ്പരം കോര്‍ക്കുക.
10. കൈ കയറ്റിത്തടവുക. (കൈ തടവുമ്പോള്‍ തോള്‍ കൈ കൂടി തടവുക).
11. ഉള്ളംകൈകള്‍ പരസ്പരം ഉരസുക.
12. കൈ അവയവത്തിലുടനീളം നടത്തുക. കഴുകുമ്പോള്‍ തേച്ചു കഴുകുന്നതുപോലെ.
13. പ്രവര്‍ത്തനങ്ങള്‍ നിരന്തരമായി കൊണ്ടു വരിക. ഇടവേള വര്‍ധിക്കരുത്.
14. ഓരോ പ്രാവശ്യം മാത്രം തടവുക. ആവര്‍ത്തിച്ചു തടവാതിരിക്കുക.
15. തയമ്മും ചെയ്ത കാര്യത്തില്‍ നിന്നു വിരമിക്കുന്നതു വരെ അവയവങ്ങളില്‍ നിന്നു മണ്ണു തുടച്ചെടുക്കരുത്. നിസ്‌ക്കാരത്തിനാണ് തയമ്മും ചെയ്തതെങ്കില്‍ നിസ്‌കാരം കഴിയുന്നതുവരെയും തവാഫിനാണെങ്കില്‍ തവാഫ് കഴിയുന്നതുവരെയും മുഖവും കൈകളും തുടക്കരുത്.
16. തയമ്മും കര്‍മ്മത്തിനുശേഷം ദിക്‌റും പ്രാര്‍ഥനയും നടത്തുക. വുളുവിനു ശേഷമുള്ള ദിക്ര്‍-ദുആകള്‍ തന്നെയാണ് ഇവിടെയും നിര്‍വഹിക്കേണ്ടത്.
17. തയമ്മുമിനു ശേഷം രണ്ടു റക്അത്ത് നിസ്‌കരിക്കുക.
മുറിവുമൂലം പ്ലാസ്റ്ററിട്ടവര്‍ എന്തു ചെയ്യണം?
സാധാരണ വുളൂഅ് ചെയ്യും പ്രകാരം വുളൂഅ് ചെയ്യുക. പ്ലാസ്റ്ററിനു മുകളില്‍ വെള്ളം കൊണ്ടു തടവുക. ഇനി ഈ അവയവം കഴുകാന്‍ പറ്റാത്തതിന് ഒരു തയമ്മും ചെയ്യണം. തയമ്മുമിന്റെ അവയവങ്ങളിലാണ് മുറിവെങ്കില്‍ അവിടെ മണ്ണുകൊണ്ട് തടവിയിരിക്കണം. പ്ലാസ്റ്ററിട്ടത് വുളൂഅ് ഇല്ലാതെയാണെങ്കിലും തയമ്മുമിന്റെ അംഗങ്ങളിലുള്ള മുറിവിന്‍മേല്‍ പ്ലാസ്റ്റര്‍ പോലുള്ള മറയുണ്ടെങ്കിലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത രക്തമുണ്ടെങ്കിലും നിസ്‌കാരം മടക്കി നിര്‍വഹിക്കേണ്ടതാണ്. കഠിന തണുപ്പുമൂലം, ചൂടുവെള്ളം ഉണ്ടാക്കാന്‍ സൗകര്യപ്പെടാത്ത സാഹചര്യത്തില്‍ തയമ്മും ചെയ്ത് നിസ്‌കരിച്ചാലും മടക്കല്‍ നിര്‍ബന്ധമാണ്.
വുളൂഅ് മുറിയുന്ന കാര്യങ്ങളെകൊണ്ട് തയമ്മും ദുര്‍ബലപ്പെടും. വെള്ളം ലഭിക്കുക, രോഗം മാറുക തുടങ്ങിയവയും തയമ്മും ദുര്‍ബലപ്പെടുത്തുന്നവയാണ്. ഒരു തയമ്മും കൊണ്ട് ഒരു ഫറളു നിസ്‌കാരം മാത്രമേ സാധുവാകൂ. സുന്നത്തു നിസ്‌കാരങ്ങളും മയ്യിത്ത് നിസ്‌കാരവും എത്രയുമാകാം. കുളിക്കു ബദലായിട്ടാണ് തയമ്മും ചെയ്തതെങ്കില്‍ ആ തയമ്മും മടക്കേണ്ടതില്ല.
1) ജമാഅത്തു ലഭിക്കാന്‍ വുളുവിലെ സുന്നത്തുകള്‍ ഒഴിവാക്കി ഫറളു മാത്രമെടുക്കല്‍ സുന്നത്തുണ്ടോ?
ഉ: സുന്നത്തുണ്ട്. പക്ഷെ നിര്‍ബന്ധമാണെന്നഭിപ്രായമുള്ള സുന്നത്തുകള്‍ക്ക് ജമാഅത്തിനേക്കാള്‍ പരിഗണന നല്‍കണം. ഉദാ: അവയവങ്ങള്‍ തേച്ചു കഴുകല്‍.
സഹോദരിമാര്‍ വായിച്ചറിയാന്‍ ചില ഉത്തരങ്ങള്‍
പ്രിയപ്പെട്ട സഹോദരിമാരെ,
നിങ്ങളുടെ രക്ത സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വിശദമായ നിവാരണം വേണമെന്നാവശ്യപ്പെട്ട കത്തുകളെ മുന്‍ നിറുത്തി ശാഫിഈ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ മഹാന്മാര്‍ രേഖപ്പെടുത്തിവെച്ച സ്ത്രീ രക്തങ്ങളെ കുറിച്ചുള്ള ഏതാനും ചര്‍ച്ചകളാണ് അവതരിപ്പിക്കാന്‍ പോവുന്നത്. മനസ്സിരുത്തി വായിക്കുമെന്ന വിശ്വാസത്തോടെ ഞാനെല്ലാം തുറന്നെഴുതുകയാണ്.
ആര്‍ത്തവം, പ്രസവരക്തം, രോഗരക്തം ഇങ്ങനെയാണല്ലോ സ്ത്രീ രക്തങ്ങളായി അറിഞ്ഞു വരുന്നത്. ചന്ദ്രമാസക്കണക്കു പ്രകാരമുള്ള ഒന്‍പതു വയസ്സാണ് ആര്‍ത്തവകാരിയാവാന്‍ ഏറ്റവും ചുരുങ്ങിയ പ്രായം. ഒന്‍പതു വയസ്സിനു പതിനാറുനാള്‍ കുറഞ്ഞ സമയത്ത് കാണുന്ന രക്തവും അതുതന്നെ.
ആര്‍ത്തവ രക്തം മറ്റു രക്തങ്ങളില്‍ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. ഗര്‍ഭാന്തര്‍ഭാഗത്തെ പാടകളും കോശങ്ങളും രക്തത്തില്‍ അടങ്ങിയതിനാല്‍ ഇവ പലപ്പോഴും ഇരുണ്ട നിറത്തിലുള്ള വര്‍ണമായിരിക്കും. ആര്‍ത്തവം ഒരിക്കലും കട്ട പിടിക്കുന്നില്ല എന്ന ഒരു പ്രത്യേകത കൂടിയുണ്ട്.
ചുരുങ്ങിയത് ഇരുപത്തിനാല് മണിക്കൂറും സാധാരണയില്‍ ആറോ ഏഴോ ദിവസവും കൂടിയാല്‍ പതിനഞ്ചു ദിവസവുമാണ് ആര്‍ത്തവ സമയം. രണ്ടു ആര്‍ത്തവങ്ങള്‍ക്കിടയിലെ ശുദ്ധിയുടെ ദിനങ്ങള്‍ പതിനഞ്ചു ദിവസങ്ങളുണ്ടായിരിക്കും. ദീര്‍ഘിക്കുകയാണെങ്കില്‍ എത്രയും ആകാം.
തുടര്‍ച്ചയായി ഇരുപത്തിനാലു മണിക്കൂര്‍ രക്തസ്രാവമുണ്ടാവുകയോ പതിനഞ്ചു നാള്‍ക്കുള്ളില്‍ ഇടക്കിടെ സ്രാവമുണ്ടാവുകയോ ചെയ്താല്‍ അത് ആര്‍ത്തവമാവാന്‍ താഴെ പറയുന്ന രണ്ടു നിബന്ധനകള്‍ ഒത്തു വരണം.
രക്തസ്രാവ നിമിഷങ്ങള്‍ കൂടിയാല്‍ ഇരുപത്തിനാലു മണിക്കൂറില്‍ കുറയാതിരിക്കുക. രക്തസ്രാവ നിമിഷങ്ങള്‍ക്കൊപ്പം ഇടയിലെ ദിനങ്ങള്‍ പതിനഞ്ചില്‍ കൂടാതിരിക്കുക. ചിലപ്പോള്‍ ചുവപ്പ്, മഞ്ഞ, തവിട്ടുനിറം, കറുപ്പ് എന്നീ വര്‍ണങ്ങളിലൊക്കെയാവാം. പതിനഞ്ചു നാള്‍ക്കപ്പുറം വരാത്ത രക്തങ്ങളില്‍ നിറവ്യത്യാസം പ്രശ്‌നമല്ല. അത് ആര്‍ത്തവം തന്നെയാണ്. ഗര്‍ഭാവസ്ഥകളില്‍ ആര്‍ത്തവം സാധാരണമല്ലെങ്കിലും മേല്‍ കൊടുത്ത നിബന്ധനകള്‍ ഒത്തുവന്ന രക്തം ആര്‍ത്തവം തന്നെയാണ്.
****** ****** ******
മേശപ്പുറത്ത് അടുക്കും ചിട്ടയുമില്ലാതെ കൂടിക്കുഴഞ്ഞ് കിടക്കുന്ന കത്തുകള്‍ ഓരോന്നെടുത്ത് ഉസ്താദ് വായിക്കാന്‍ തുടങ്ങി.
ബഹുമാനപ്പെട്ട ഉസ്താദിന്, ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദമുണ്ട്. മതപരമായ വിഷയത്തില്‍ ഒരു മണ്ടനാണ് ഞാന്‍. അതെന്റെ കുഴപ്പമല്ല. ഭൗതിക വിദ്യക്കു നല്‍കിയ യാതൊരു പ്രോല്‍സാഹനവും മതവിദ്യാഭ്യാസത്തിനെനിക്കു പിതാവ് നല്‍കിയില്ല. എന്നുപറഞ്ഞാല്‍ ബാപ്പ എന്നെക്കാള്‍ വലിയ മണ്ടനാണെന്നുവേണം കരുതാന്‍. ഞാനിപ്പോള്‍ വലിയ ബേജാറിലാണ്. ഭാര്യയുടെ മതപരമായ ഓരോ സംശയങ്ങളും എന്നെ മുള്‍മുനപോലെ കുത്തിനോവിക്കുകയാണ്. ഉസ്താദെ, ഈ മണ്ടനു മനസ്സിലാവുന്ന രൂപത്തില്‍ എന്റെ ഭാര്യയുടെ പ്രശ്‌നം പരിഹരിച്ചു തരുമെന്ന വിശ്വാസത്തോടെ ഞാന്‍ തുറന്നെഴുതുകയാണ്.
ഒന്‍പത് മാസം ഗര്‍ഭമുള്ള എന്റെ ഭാര്യയ്ക്ക് പ്രസവരക്തത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട സകല മസ്അലകളെക്കുറിച്ചും അറിയണം.
ഉസ്താദ് മറ്റൊരു ജീവചരിത്ര കുറിപ്പെടുത്ത് നോക്കി. ആദരവേറിയ ഗുരുവിന്, ഊരും പേരും വെളിപ്പെടുത്താന്‍ മടിക്കുന്ന പെണ്ണാണു കുറിപ്പുകാരി.
ഉസ്താദേ എന്നോടു ക്ഷമിക്കണം. മദ്രസ അഞ്ചാംതരം തോറ്റതോടെ എന്റെ മതപഠനം തീര്‍ന്നു. പഠിക്കാന്‍ താത്പര്യമില്ലാഞ്ഞിട്ടല്ല, വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ ജനിച്ചതും വളര്‍ന്നതും കാക്കാന്‍മാരുടെയും കാക്കാത്തികളുടെയും മടിത്തട്ടിലാണ്. സംഗതി മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു. ദയവുചെയ്ത് എന്നെ അവമതിക്കരുത്, അവഹേളിക്കരുത്. മണ്ടത്തീ എന്നു വിളിച്ച് ആക്ഷേപിക്കുകയുമരുത്. എന്റെ പ്രശ്‌നമിതാ ചുവടെ കുറിക്കുന്നു.
വയസ്സ് പതിനാല്. ഞാന്‍, ആദ്യമായാണ് ആര്‍ത്തവകാരിയാവുന്നത്. പതിനഞ്ചു ദിവസം കഴിഞ്ഞിട്ടും രക്തം നിലക്കുന്നില്ല. രക്തത്തിന് നിറവ്യത്യാസമുണ്ട്. ഞാന്‍ എന്തു ചെയ്യണം.
എന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സഹോദരി.
ചോദ്യവായന നിര്‍ത്തി ഉസ്താദിപ്പോള്‍ ചിരിക്കുന്നു. ഇനി മറുപടി എഴുതാന്‍ തുടങ്ങുകയാണ്. പക്ഷെ എങ്ങിനെ? ഊരും പേരുമില്ലാത്ത ആളുകള്‍ക്ക് ഞാനെങ്ങിനെ മറുപടി എഴുതും. അവസാനം ഉസ്താദൊരു തീരുമാനത്തിലെത്തി. സഹോദരി വായിച്ചറിയാന്‍ ചില ഉത്തരങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ ഒരു തുറന്ന കത്തെഴുതുക തന്നെ ശരണം. പെണ്ണുങ്ങളെ! നിങ്ങളീ ലേഖനം വായിക്കുമെന്നു കരുതുന്നു. ആ ഒരു വിശ്വാസത്തിന്റെ ബലത്തില്‍ എല്ലാമൊന്ന് തുറന്നെഴുതുകയാണ്. പഠിക്കാന്‍ താത്പര്യം കാണിക്കുന്ന എല്ലാ മിടുക്കികള്‍ക്കും മിടുക്കന്‍മാര്‍ക്കും അല്ലാഹു നല്ലത് വരുത്തട്ടെ. ആമീന്‍.
ആദ്യ ഉത്തരം എഴുതാന്‍ തുനിഞ്ഞത് രണ്ടാമത്തെ ചോദ്യത്തിനാണ്. അതായത് ഊരും പേരും വെളിപ്പെടുത്താത്ത സഹോദരിയുടെ ചോദ്യത്തിന്.
ആര്‍ത്തവം രോഗ രക്തം
കട്ടികൂടിയത് കട്ടിയില്ലാത്തത്
ദുര്‍ഗന്ധമുള്ളത് ദുര്‍ഗന്ധമില്ലാത്തത്
കറുപ്പ് സാധാരണ ചുവപ്പ്
ഇളം ചുവപ്പ് മഞ്ഞയോടടുത്തത്
പതിനഞ്ചു നാള്‍ക്കപ്പുറമുള്ള രക്തസ്രാവത്തിന് നിറവ്യത്യാസമുള്ളതിനാല്‍ ഇവയില്‍ താരതമ്യേന കടുപ്പം കൂടിയത് ആര്‍ത്തവവും അല്ലാത്തവ രോഗ രക്തവുമായി ഗണിക്കാം. ഇങ്ങനെ കണക്കാക്കുന്നതിനു മുമ്പ് ചില നിബന്ധനകള്‍ പഠിച്ചിരിക്കല്‍ അത്യാവശ്യമാണ്.
കട്ടികൂടിയ രക്തസ്രാവം ഇരുപത്തിനാലുമണിക്കൂര്‍ തികയുകയും പതിനഞ്ചു ദിവസത്തില്‍ കൂടുകയുമരുത്. രോഗരക്തമായി ഗണിക്കുന്നത് പതിനഞ്ചുദിവസത്തില്‍ കുറയാതിരിക്കുകയും ചെയ്യണം. ഇവിടെ രക്തത്തിനു നിറവ്യത്യാസമില്ലെങ്കിലോ? അങ്ങനെയാണെങ്കില്‍, രക്തം കണ്ട ആദ്യ നിമിഷം മുതല്‍ ഇരുപത്തിനാലുമണിക്കൂര്‍ രക്തസ്രാവ സമയങ്ങള്‍ മാത്രമാണ് ഹൈള്. ഇടക്കിടെയാണ് സ്രാവമെങ്കില്‍ ഇരുപത്തിനാലുമണിക്കൂര്‍ തികയുന്ന രക്തസമയമെല്ലാം ഹൈളായി പരിഗണിക്കും. ബാക്കി ഒരു മാസത്തില്‍ ശേഷിക്കുന്ന ദിനങ്ങള്‍ ശുദ്ധി ദിനങ്ങളാണ്.
നിരവധി തവണ ആര്‍ത്തവകാരിയായിട്ടുണ്ട്? പക്ഷെ മുമ്പുണ്ടായിരുന്ന രക്തസ്രാവ സമയങ്ങള്‍ അറിയില്ല. രക്തത്തിന് നിറഭേദവുമില്ല.
എങ്ങിനെ തിരിച്ചറിയും. എന്തു ചെയ്യണം.
ആര്‍ത്തവ നാളുകള്‍ പരിഗണിക്കാന്‍ ഇവിടെ വഴിയൊന്നുമില്ല. ചില കാര്യങ്ങളില്‍ ആര്‍ത്തവകാരിയെപോലെ ഗണിക്കും ചിലപ്പോള്‍ ശുദ്ധിയുള്ളവളെപോലെയും. മുസ്ഹഫ് തൊടുക, നിസ്‌കാരത്തിലല്ലാതെയുള്ള ഖുര്‍ആന്‍ പാരായണം, ഭര്‍ത്താവുമൊത്ത് മുട്ടുപൊക്കിളിന്റെയിടയില്‍ സുഖാസ്വാദനം ഇതൊന്നും പാടില്ല. നിസ്‌കരിക്കണം. നിസ്‌കാരത്തിന്റെ തൊട്ടുമുമ്പ് ആര്‍ത്തവം മുറിയാന്‍ സാധ്യതയുള്ളതിനാല്‍ ഓരോ നിസ്‌കാരത്തിനു വേണ്ടിയും കുളിക്കണം. റമളാന്‍ കാലത്തും ഒരുമാറ്റവുമില്ലെങ്കില്‍ അറുപത്തിയാറു നോമ്പെടുക്കുമ്പോഴാണ് ശുദ്ധിയില്‍ മുപ്പത് നോമ്പു ഉറപ്പാകുന്നത്.
റമളാന്‍ 30, പൂര്‍ണ്ണമായി നോമ്പ്
ശേഷം 30 പൂര്‍ണ്ണമായി നോമ്പ്
ശേഷം 18 ദിവസത്തില്‍ ആദ്യത്തെയും അവസാനത്തെയും മൂന്നു ദിനങ്ങള്‍ 30+30+3+3=66
പ്രസവരക്തം
ഇനി മുമ്പുണ്ടായിരുന്ന രക്തസ്രാവ സമയങ്ങള്‍ അറിയാമെങ്കില്‍ ഇവള്‍ക്കു തന്റെ മുന്‍കണക്കുകള്‍ അനുസരിച്ചു തീരുമാനമെടുക്കാം. ആറുദിവസമാണ് കഴിഞ്ഞമാസം ആര്‍ത്തവമെങ്കില്‍, ആറു ദിവസം ആര്‍ത്തവവും ബാക്കി (ഇസ്തിഹാളത്ത്) രോഗരക്തവുമാണ്. ഇവിടെ നിറവ്യത്യാസമോ മറ്റോ ഉണ്ടെങ്കില്‍ ശക്തി കൂടിയത് ആര്‍ത്തവവും അല്ലാത്തവ രോഗരക്തവുമായിട്ടാണു ഗണിക്കേണ്ടത്.
പ്രസവാനന്തരം ഗര്‍ഭാശയം ഒഴിവായി പതിനഞ്ചുനാള്‍ക്കകം വരുന്ന രക്തമാണ് പ്രസവ രക്തം. ചുരുങ്ങിയത് ഒരു നിമിഷം കൂടിയാല്‍ അറുപത് നാള്‍. ഇനി ഒരു കാര്യം, പ്രസവാനന്തരം രക്തം കണ്ടില്ല. പതിനഞ്ചു നാള്‍ തികയും മുമ്പ് രക്തസ്രാവം തുടങ്ങുന്നത് വരെയുള്ള ദിനങ്ങള്‍ ശുദ്ധിയുടെ നാളുകളാണ്. ഇത്തരുണത്തില്‍ പ്രസവത്തിനുവേണ്ടിയുള്ള നിര്‍ബന്ധ കുളി കുളിച്ച് നിസ്‌കാരം തുടങ്ങാന്‍ മറക്കരുത്. നാല്‍പത് കുളി എന്ന ചടങ്ങ് കഴിയും വരെ നിസ്‌കാരം ഖളാആക്കുന്നവരോടീക്കാര്യം ഉണര്‍ത്തുകയാണ്. സാധാരണ ഗതിയില്‍ നാല്‍പതു ദിവസം വരെ നിഫാസ് ഉണ്ടാവാറുണ്ട്. ഇത് കൊണ്ടാണ് ചില സ്ത്രീകള്‍ ഈ ചടങ്ങ് കഴിയുംവരെ കാത്തിരിക്കുന്നത്. പതിനഞ്ചു ദിവസത്തിനു ശേഷം ശ്രവിക്കുന്ന രക്തം നിഫാസായി പരിഗണിക്കുന്നതല്ല.
രോഗ രക്തം
സ്ത്രീയുടെ പ്രകൃതിക്കു വിരുദ്ധമായുണ്ടാവുന്ന രക്തത്തെ കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ രണ്ടായി തിരിക്കുന്നു. പതിനഞ്ചു നാളില്‍ കൂടുതലായി വരുന്ന രക്തം രോഗരക്തമായി ഗണിക്കാം. പക്ഷെ ഒന്‍പത് വയസ്സു തികയല്‍ പതിനാറോ അതിലധികമോ ദിവസങ്ങള്‍ ഉണ്ടായിരിക്കെ കാണപ്പെടുന്ന രക്തവും ആര്‍ത്തവ പ്രായമായവര്‍ക്ക് ഇരുപത്തിനാല് മണിക്കൂര്‍ പൂര്‍ത്തിയാവാതെ ഉണ്ടാവുന്ന രക്തവും രോഗ രക്തമായി പരിഗണിച്ചുകൂട. ദമു ഫസാദ് (വഷളായ രക്തം) എന്ന പേരിലാണ് ഈ രക്തത്തെ ഫിഖ്ഹ് കിതാബുകളില്‍ വിളിച്ചു വരുന്നത്. ഇത് പ്രായപൂര്‍ത്തിയുടെ ലക്ഷണമോ ഹൈള് (ആര്‍ത്തവം) രക്തമോ അല്ല.
രോഗ രക്തമുള്ളവര്‍ പ്രത്യേകം അറിഞ്ഞിരിക്കേണ്ടത്
ഓരോ നിസ്‌കാരവും അതിന്റെ സമയമാവുമ്പോള്‍, ഗുഹ്യസ്ഥാനങ്ങള്‍ വൃത്തിയാക്കി വുളു ചെയ്യുക, പഞ്ഞിപോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് രക്തം പുറത്തേക്ക് കിനിയുന്നത് തടയണം. ഓരോ നിസ്‌കാരത്തിനും ഇത് ആവര്‍ത്തിക്കണം. വെള്ളപോക്ക് അനുഭവപ്പെടുന്നവരും ഇസ്തിഹാളത്തുകാരിയെപോലെ നിത്യ അശുദ്ധിയുള്ളവരാണ്. വുളൂഇന്റെ നിയ്യത്ത്, നിസ്‌കാരം അനുവദനീയമാകാന്‍ വുളുഅ് ചെയ്യുന്നു. എന്നാവണം. അശുദ്ധിയെ ഉയര്‍ത്തുന്നു എന്നു പോര. മനസ്സിലായോ. എല്ലാം മനസ്സിലായിക്കാണുമെന്നു പ്രതീക്ഷിച്ചുകൊണ്ട് നിങ്ങള്‍ക്കുള്ള മറുപടി നിര്‍ത്തുകയാണ്.
ഇനി കുളിക്കാം
കുളി എങ്ങിനെയായിരിക്കണമെന്ന് ആരെയും പഠിപ്പിക്കേണ്ടതില്ലെങ്കിലും മതദൃഷ്ടിയിലെ നിര്‍ബന്ധകുളിയെ കുറിച്ചാണ് നാം പഠിക്കുന്നത്. മതബോധമില്ലായ്മവഴി എത്ര എത്ര ഇബാദത്തുകളാണ് സാധൂകരിക്കപ്പെടാതെ പോവുന്നത്. ഇങ്ങനെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കുന്ന ആബിദീങ്ങളെയോര്‍ത്ത് സഹതപിക്കുകയല്ലാതെ എന്തുചെയ്യാന്‍. ശുക്ലം സ്രവിക്കുക, മുന്‍ദ്വാരത്തിലോ പിന്‍ദ്വാരത്തിലോ ലിംഗത്തില്‍ നിന്നു അഗ്രചര്‍മം ഛേദിച്ചാല്‍ വെളിവാകുന്ന(ഹശ്ഫ)സ്ഥലം കടക്കുക. ആര്‍ത്തവ – പ്രസവരക്തം പുറപ്പെടുക. പ്രസവിക്കുക, മരിക്കുക ഇവയെല്ലാം കുളി നിര്‍ബന്ധമാക്കിത്തീര്‍ക്കുന്നു.
കുളിക്ക് രണ്ടു നിബന്ധനകള്‍ മാത്രം.
1) നിയ്യത്തുണ്ടാവുക, കുളിയാരംഭത്തില്‍ തന്നെ വലിയ അശുദ്ധിയെ ഉയര്‍ത്തുന്നുവെന്ന വിചാരമുണ്ടാവുക. നിര്‍ബന്ധ കുളി കുളിക്കുന്നു. നിസ്‌കാരത്തെ അനുവദനീയമാക്കുന്നു എന്നൊക്കെ കരുതാം. കുളിക്കുന്നു എന്നു മാത്രം പോര. ശരീരത്തിലെ പകുതി ഭാഗം കഴുകിയതിനു ശേഷമാണ് നിയ്യത്ത് ചെയ്തതെങ്കില്‍ നിയ്യത്ത് വരാതിരുന്ന ആദ്യ ഭാഗങ്ങളില്‍ വീണ്ടും വെള്ളമെത്തിക്കല്‍ നിര്‍ബന്ധമാണ്.
2) ശരീരം മുഴുവനും വെള്ളമെത്തിക്കുക. ശരീരത്തിലെ അശുദ്ധങ്ങളും മാലിന്യങ്ങളും നീക്കി പരിപൂര്‍ണ്ണ വുളൂവിനോടൊപ്പം കുളിയാരംഭിക്കുക. കുളിക്കു ശേഷവും വുളൂവിന്റെ പിറകെയുള്ള ദുആ സുന്നത്താണ്.
വലിയ അശുദ്ധിക്കാര്‍ (ജനാബത്തുകാര്‍) കുളിക്കുന്നതിനുമുമ്പ് സംയോഗത്തിലേര്‍പ്പെടാനോ, ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ ഉദ്ദേശിക്കുന്നുവെങ്കില്‍ ഗുഹ്യസ്ഥാനങ്ങള്‍ കഴുകി വുളൂഅ് ചെയ്യല്‍ സുന്നത്താണ്. ആര്‍ത്തവ പ്രസവരക്തം നിലച്ച സ്ത്രീകള്‍ക്ക് പ്രസ്തുത വിധി തന്നെയാണെങ്കിലും കുളിക്കുമുമ്പ് സംയോഗം നടത്താനോ മുട്ടുപൊക്കിളിനിടയില്‍ സുഖാസ്വാദനം നടത്താനോ പാടില്ല.
ചെറിയ അശുദ്ധികൊണ്ട് നിഷിദ്ധമായ മുഴുവന്‍ സംഗതികളും വലിയ അശുദ്ധികൊണ്ടും നിഷിദ്ധമാണ്. കൂടാതെ പള്ളിയില്‍ താമസിക്കല്‍, ഖുര്‍ആന്‍ പാരായണം ചെയ്യല്‍ എന്നിവയും പാടില്ല. (ദിക്ര്‍, ഔറാദുകള്‍ എന്നനിലയിലുള്ള പാരായണത്തിനു പ്രശ്‌നമില്ല)
ആര്‍ത്തവ – പ്രസവ രക്തസമയത്തും മറ്റുവലിയ അശുദ്ധിയുടെ സമയത്തും കുളിച്ചു ശുദ്ധിയാവുന്നതിന് മുമ്പ് മുടി, നഖം മുതലായവ നീക്കാതിരിക്കലാണ് നല്ലത്. ഇത്തരം സമയങ്ങളില്‍ കൊഴിഞ്ഞുപോയ മുടികളും മറ്റും സാധാരണ ചെയ്യുംപ്രകാരം കുഴിച്ചിടുകയാണു വേണ്ടത്. കഴുകേണ്ടതില്ല.
മുത്തുമണികള്‍
1) കാതുകുത്തിയ ദ്വാരത്തില്‍ വെള്ളമെത്തിക്കേണ്ടതുണ്ടോ?
ഉ: എത്തിച്ചിരിക്കണം.
2) കുളി നിര്‍ബന്ധമാകാന്‍ ലിംഗം പൂര്‍ണമായി കടക്കേണ്ടതുണ്ടോ? ലിംഗത്തിന്മേല്‍ ഉറ ധരിച്ചു സംയോഗം ചെയ്തല്‍ കുളി നിര്‍ബന്ധമാവുമോ?
ഉ: ലിംഗത്തില്‍ നിന്ന് അഗ്രചര്‍മ്മം ഛേദിച്ചാല്‍ വെളിവാകുന്ന സ്ഥലം കടന്നാല്‍ മതി. ഉറ ധരിച്ചാലും കുളി നിര്‍ബന്ധമാണ്.
3) സംയോഗ നേരത്ത് ചൊല്ലേണ്ട ദിക്ര്‍ എന്ത്? ഇത് ഭാര്യക്കും സുന്നത്താണോ?
ഉ: ***
ഇതു ഭാര്യക്കും സുന്നത്താണ്.
4) കുട്ടികള്‍ രണ്ടാവുമ്പോഴേക്ക് പ്രസവം നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നവരാണ് ഭര്‍ത്താക്കന്മാര്‍. നിര്‍ത്തുന്നത് തെറ്റാണോ?
ഉ: ഉല്‍പാദനശേഷി പൂര്‍ണമായി നശിപ്പിക്കുന്ന പ്രവര്‍ത്തനം ഹറാമാണ്. സന്താനനിയന്ത്രണം ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. നിങ്ങള്‍ വിവാഹം കഴിക്കുക, തീര്‍ച്ച നിങ്ങളെകൊണ്ട് ഞാന്‍ മറ്റു സമുദായങ്ങളോട് ജനപ്പെരുപ്പത്തില്‍ അഭിമാനം കൊള്ളും. നിങ്ങള്‍ നസാറാ പുരോഹിതന്മാരെ പോലെയാകരുത് എന്ന തിരുമൊഴി ഓര്‍ക്കുക.
5) ഖുര്‍ആന്‍ എഴുതിയ ഉറുക്ക് ആര്‍ത്തവകാലത്ത് അഴിച്ചുവെക്കേണ്ടതുണ്ടോ?
ഉ: അഴിച്ചുവെക്കേണ്ടതില്ല.
കഥാപാത്രം വായനാ മുറിയില്‍
പെട്ടെന്നാണൊരാള്‍ മുറിയില്‍ കയറി തനിക്കഭിമുഖമായി ഇരിക്കുന്നു. പതിവ മര്യാദകളൊന്നും പാലിച്ചിരുന്നില്ല. ഓര്‍മ്മകളുടെ അറകളില്‍ പരിചിതമായ മുഖം, ഞാന്‍ കണ്ടു. ഒരുല്‍പതിഷ്ണു. പുതുമയെ വാരിപ്പുണര്‍ന്ന് പാരമ്പര്യത്തെ പഴിപറഞ്ഞ് കടന്നു പോയ ഇയാള്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒരു നിയോഗം പോലെ വന്നെത്തിയിരിക്കുന്നു. അതിശയം ! മതനവീകരണത്തിലേക്കു വഴുതി വീണ അയാളുമായി ഞാന്‍ ബന്ധം വിഛേദിക്കുകയായിരുന്നു. എന്നിട്ടുമയാള്‍ വന്നിരിക്കുന്നതെന്തിന്? ആമുഖമില്ലാതെ അയാള്‍ ചോദിച്ചു. ”നിങ്ങളിപ്പോള്‍ ഒരു കഥയുടെ ഇതിവൃത്തം അന്വേഷിക്കുകയാവും ഏതായാലും ഒരു കഥയ്ക്കുള്ള ഇതിവൃത്തം ഞാന്‍ പറയാം…”
”നിങ്ങളുടെ പേര്?”
”ഓ… അതൊക്കെ തന്നെയാണു ഞാന്‍ പറയാന്‍ പോകുന്നത്. യഥാര്‍ത്ഥത്തില്‍ ഞാനൊരു വലിയ ധര്‍മ്മ സങ്കടത്തിലാണ്. ഒരു പക്ഷെ നിങ്ങള്‍ക്കെന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും, എന്ന ഒരു പ്രതീക്ഷ മുന്‍നിര്‍ത്തി ഞാനിതു തുറന്നു പറയുകയാണ്. സാധാരണ ഗതിയില്‍ ഇത്തരം കാര്യങ്ങളൊന്നും ആരും പുറത്തു പറയാറില്ല. കാരണം ഒരു പ്രസ്ഥാനത്തിനു സംഭവിക്കുന്ന കാറ്റുവായ്ച്ചയാണിത്. അതും ഒരു ആരാധനാലയവുമായി ബന്ധപ്പെട്ടതാവുമ്പോള്‍…….”
ഈ കഥയില്‍ മൂന്നു കഥാപാത്രങ്ങളാണുള്ളത്. ഭാര്യയും ഭര്‍ത്താവും പള്ളിക്കാരന്‍ മൗലവിയും. ഭര്‍ത്താവിന്റെ പേര് ഖാദര്‍കുട്ടി. ബീഗം ഫാത്വിമയാണ് ഭാര്യ. പള്ളിമൊല്ല അവറാന്‍…..
ഖാദര്‍ കുട്ടി വിദേശത്തു ജോലി ചെയ്യുന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നേയുള്ളൂ.
ജീവിതത്തിന്റെ സുഖകരമായ തീരങ്ങളിലൂടെ സന്തോഷത്തിന്റെ തിരമാലകള്‍ അലറി വരുന്നതു കേട്ടുകൊണ്ടാണ് ആ നവമിഥുനങ്ങള്‍ കടന്നുപോയത്. അത്രയും സ്‌നേഹ സമ്പന്നത അവരുടെ മാനസിക ലോകത്ത് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. യാഥാസ്തിക നിലപാടുകളെ പറിച്ചെറിഞ്ഞ ഭര്‍ത്താവിന്റെ വിചാരധാരയില്‍ അവളുടെ മനസ്സും ഒലിച്ചിറങ്ങിയിരുന്നു.
വീടും നാടും കടന്ന് കടലിനക്കരെ ജോലിചെയ്യുന്ന ഭര്‍ത്താവ് അവള്‍ക്കെഴുതും. എഴുത്തുവായിച്ച് ബീഗം ഫാത്വിമ മാഞ്ഞുപോയ കിനാക്കളെ തപ്പിത്തടഞ്ഞ് നെടുവീര്‍പ്പിടും.
ആദ്യകത്തിലെ വരികള്‍ അവളോര്‍ത്തു.
നാട്ടില്‍ ഇസ്‌ലാഹി പ്രവര്‍ത്തനം സജീവമാക്കണം. എനിക്കവിടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലല്ലോ തേനേ.. കഴിയുമെങ്കില്‍ അഞ്ചുതവണയും പള്ളിയില്‍ പോയി ജമാഅത്തില്‍ പങ്കെടുക്കണം.
എല്ലാ കത്തിലും ഈ വരികളെഴുതാന്‍ ഖാദര്‍ മറന്നില്ല.
ഉടയാടകളും ഡ്രാഫ്റ്റുകളും വന്നുകൊണ്ടെയിരുന്നു. പലപ്പോഴും ഫുള്‍ടൈം വര്‍ക്കര്‍മാരായ പ്രവര്‍ത്തകര്‍ക്കൊപ്പം കാറില്‍ യാത്ര. മുന്തിയ ഹോട്ടലില്‍ ഭക്ഷണം. ഇസ്‌ലാഹീ പ്രവര്‍ത്തനത്തിന്റെ ജീവിക്കുന്ന തെളിവുകളായി ഇനിയെന്തു വേണം.
നാളുകള്‍ അതിശീഘ്രം കടന്നുപോവുകയാണ്. ഇസ്‌ലാഹീ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഭര്‍ത്താവിന്റെ കത്തൊന്നും തീരെ ശ്രദ്ധിക്കാന്‍ തന്നെ ബീഗത്തിന് മനസ്സില്ല. പണ്ടത്തെ നെടുവീര്‍പ്പുകളും രോധനങ്ങളും ഇപ്പോഴില്ല.
****** ****** ******
ഖാദര്‍കുട്ടി, ബീഗത്തിന്റെ കത്തും കാത്തിരിപ്പാണ്. രാവിന് കട്ടി കൂടുന്നതിനനുസരിച്ച് അവന്‍ നിറമില്ലാത്ത സ്വപ്നങ്ങളില്‍ അമര്‍ന്നു. ഹൃദയത്തിന്റെ അഗാധതലങ്ങളിലേക്ക് ദീര്‍ഘനിശ്വാസങ്ങള്‍ പലവട്ടം ഉതിര്‍ന്നുവീണു. എന്റെ ഫാത്വിമാ…….തിരിഞ്ഞും മറിഞ്ഞും അസഹ്യതയോടെ സമയം തള്ളിനീക്കി…… അടുത്ത ബെഡില്‍ കിടക്കുന്ന യൂസഫിന്റെ കൂര്‍ക്കം വലി കേട്ടപ്പോള്‍ അയാള്‍ക്കസൂയ തോന്നി… കൂട്ടുകാര്‍ ചോദിക്കാന്‍ തുടങ്ങി.
ഖാദര്‍കുട്ടിക്കെന്തുപറ്റി? വിഷാദം ഖാദര്‍കുട്ടിയെ വലയം ചെയ്തിരിക്കുന്നല്ലോ… അയാള്‍ ഉണ്ണാനും ഉറങ്ങാനും പറ്റാത്ത പരുവത്തിലായി……. റബ്ബുല്‍ ആലമീനായ തമ്പുരാനേ…… ഖാദര്‍കുട്ടിക്കെന്തുപിണഞ്ഞു……….
****** ****** ******
അഞ്ചുനേരം നിസ്‌കാരത്തിനു പള്ളിയിലെത്തുന്ന ബീഗം ഒരു നാള്‍ ഇശാ കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോള്‍ പള്ളിക്കാരന്‍ കുഞ്ഞവറാന്‍ ചോദിച്ചു. ഒറ്റക്ക് പോവ്വാണോ? ഇന്ന് പള്ളീല് ഇഅ്തികാഫിരുന്നൂടെ. അങ്ങനെയൊക്കെ ഹദീസിലുണ്ട്.
ചിലപ്പോഴൊക്കെ കുഞ്ഞവറാന്‍ മൗലവിക്കൊപ്പം ഇഅ്തികാഫിരിക്കാന്‍ ബീഗം ഉണ്ടാവാറുണ്ട്. പ്രവര്‍ത്തകരുടെ സുഖവും സന്തോഷവും തന്നെയാണല്ലോ എന്റെതും എന്നായിരിക്കണം ബീഗം ഫാത്വിമയുടെ ആത്മഗതം. ഒരു നാള്‍ ബീഗവും കുഞ്ഞവറാനും ഇഅ്തികാഫിരുന്നതാണ്. ഇരുവരും അപ്രത്യക്ഷമായ വിവരം പിറ്റേന്നാണ് വീട്ടുകാരും നാട്ടുകാരും അറിയുന്നത്. വിവരമറിഞ്ഞു നാട്ടിലെത്തിയ കാദര്‍കുട്ടി സ്ത്രീ പള്ളിപ്രവേശത്തിന്റെ ചുവരെഴുത്തുകള്‍ നെടുവീര്‍പ്പോടെ വായിച്ചു തീര്‍ത്തു. പാവം കാദര്‍കുട്ടി. മദ്ഹബുകളെയും പാരമ്പര്യത്തെയും തേജോവധം ചെയ്ത മദ്ഹബു വിരോധികളായ മൗലവിമാര്‍ക്കൊപ്പം കൂടിയതിന്റെ തിക്തഫലമാണിന്ന് അയാള്‍ അനുഭവിക്കുന്നത്.
പെട്ടെന്നയാള്‍ നെടുവീര്‍പ്പിട്ടു കരയാന്‍ തുടങ്ങിയത്.
എന്തേ കരയുന്നു! ആരാണീ കഥാപാത്രം പറയൂ!….
സഹോദരാ എല്ലാം പറയാം…. ഇതിലെ മുഖ്യകഥാപാത്രം വിനീതനാണ്. എന്റെ പേര് കാദര്‍കുട്ടി. എന്റെ ഭാര്യയായിരുന്നു ബീഗം ഫാത്വിമ. നിങ്ങളീ കഥ പ്രസിദ്ധീകരണത്തിനയച്ചു കൊടുക്കണം. എന്നാലേ എനിക്കു ക്ഷമിക്കാന്‍ കഴിയൂ, സുഹൃത്തെ.
സ്ത്രീകള്‍ക്കു നിസ്‌കരിക്കാന്‍ വീടാണുത്തമം എന്ന തിരുവചനത്തെ ധിക്കരിക്കുന്ന ദുശിച്ച ആശയങ്ങളില്‍ നിന്നു സമൂഹത്തെ ബോധനം ചെയ്യാന്‍. ഇന്‍ശാ അല്ലാഹ്.. ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. അയാള്‍ പടിയിറങ്ങുമ്പോള്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
മതനവീകരണത്തിനു പടച്ച റബ്ബിന്റെയും റസൂലിന്റെയും നാമം ഉച്ചരിക്കുന്ന എല്ലാ കപടന്മാരും ഇപ്പോള്‍ നിശബ്ദരാണ്. ഇവരുടെ ചുണ്ടുകളിലും കണ്ണുകളിലും പവിത്ര പാരമ്പര്യത്തെ കൊഞ്ഞനം കുത്തുന്ന വിഷസര്‍പ്പങ്ങള്‍ പതിയിരിക്കുന്നു.
ഒളിച്ചോട്ടങ്ങള്‍ തുടര്‍ക്കഥ
പരപുരുഷ ദര്‍ശനത്തിന്റെ ദുരന്തകഥയാണ് മുകളില്‍ വായിച്ചത്. ഇത്തരം ഒളിച്ചോട്ടങ്ങളും തിരോധാനങ്ങളും നമുക്കു മുന്നില്‍ ഒരു ചോദ്യ ചിഹ്നമായിരിക്കയാണ്. രക്ഷിതാക്കളുടെ നിരുത്തരവാദിത്തപരമായ നിലപാടിനെ മുതലെടുക്കാന്‍ വര്‍ഗീയ ഫാഷിസവും രംഗത്തു വന്നിരിക്കുന്നുണ്ടെന്ന ബോധം നാം മറക്കാതിരിക്കുക.
മുസ്‌ലിം വീടുകളുടെ സ്ഥിതി ദയനീയമായിരിക്കുന്നു. പുരുഷന്മാര്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. കുടുംബ ബന്ധവും അയല്‍പക്ക ബന്ധവും സാമൂഹ്യ ബന്ധവും ചൂഷണം ചെയ്ത് അന്യരായ യുവാക്കള്‍ വീട്ടിനുള്ളില്‍ യഥേഷ്ടം കടന്നുചെല്ലുകയും നര്‍മ്മ സല്ലാപങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഈ ദുഷിച്ച സ്വാതന്ത്ര്യമാണ് ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നത്.
വീട്ടില്‍ ജോലിക്കുവരുന്ന ആശാരിയുടെയും മൂശാരിയുടെയും മുന്നില്‍ അനിയന്ത്രിതമായ ഇടപഴകലുകളാണ് പ്രശ്‌നത്തിന്റെ മറ്റൊരു ഹേതുകം. ശരീര ഭാഗങ്ങള്‍ പൂര്‍ണ്ണമായും മറക്കാത്ത വീട്ടിലെ അലസമായ വസ്ത്ര ധാരണയോടെ സ്ത്രീകള്‍ അവര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് മതപരമായി അനുവദനീയമാണെന്നോ അത്രമാത്രം കര്‍ശന വിലക്കില്ലാത്തതാണെന്നോ ധരിച്ച മട്ടിലാണ് സ്ത്രീകളുടെ ഇടപഴകല്‍ !
സ്ത്രീകളുടെ വസ്ത്രധാരണാരീതി എങ്ങനെ?
അന്യ സ്ത്രീപുരുഷന്മാര്‍ പരസ്പരം നോക്കുന്നത് ശരീഅത്തില്‍ നിഷിദ്ധമാണ് അവിതര്‍ക്കിതവും. വിവാഹാലോചന നടത്തുന്ന പെണ്ണിനെ മാത്രമേ പുരുഷനു നോക്കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ളൂ. അതു സുന്നത്തുമാണ്. ഈ നോട്ടം തന്നെ, സ്ത്രീയുടെസൗന്ദര്യമറിയാന്‍ മുഖവും മൃദുലത അറിയാന്‍ മുന്‍കൈയും മാത്രം. വിവാഹാലോചനയുടെ സന്ദര്‍ഭത്തില്‍ മാത്രമാണ് ഇത് അനുവദിക്കപ്പെടുന്നത് എന്നുവരുമ്പോള്‍ മറ്റു സമയങ്ങളില്‍ നിഷിദ്ധമാണെന്ന് തന്നെയല്ലേ. പക്ഷെ സമൂഹത്തില്‍ സ്ത്രീയുടെ വസ്ത്രധാരണാരീതി നോക്കൂ. ഈ രണ്ട് അവയവങ്ങളും എപ്പോഴും പ്രദര്‍ശിപ്പിക്കപ്പെടുന്നു! എങ്കില്‍ പിന്നെ വിവാഹവേളയിലെ പ്രസ്തുത നോട്ടത്തിനെന്തു പ്രസക്തി?.
സ്ത്രീകള്‍ക്ക് മറക്കല്‍ നിര്‍ബന്ധമായ ഔറത്ത് വിവിധ തരത്തിലാണ്. സ്വന്തം ഭര്‍ത്താവിന്റെ മുമ്പില്‍ മാത്രമേ ശരീരം മുഴുവനും തുറന്നിടാന്‍ സ്ത്രീക്ക് അനുവാദമുള്ളൂ.
സ്വന്തം പിതാവ്, ഭര്‍ത്താവിന്റെ പിതാവ്, സഹോദരന്മാര്‍ പോലുള്ളവര്‍ക്കു മുമ്പില്‍ അല്‍പം ചില ഭാഗങ്ങള്‍ വെളിപ്പെടുത്തുന്നത് തെറ്റല്ല. ജഡ്ജിയുടെ മുമ്പില്‍ സാക്ഷി നില്‍ക്കുക പോലുള്ള അനിവാര്യഘട്ടങ്ങളില്‍ മുഖവും മുന്‍കയ്യും അനിവാര്യമായ പുരുഷനുമുമ്പില്‍ വെളിപ്പെടുത്താം.
നബിയെ തങ്ങളുടെ ഭാര്യമാരോടും പുത്രിമാരോടും മറ്റു സത്യവിശ്വാസിനികളോടും അവരുടെ (ആകെ മൂടിയ വസ്ത്രങ്ങള്‍) ജില്‍ബാബുകള്‍ ആവരണം ചെയ്തുകൊള്ളാന്‍ നിര്‍ദ്ദേശിക്കുകയെന്നു സാരം വരുന്ന സൂറത്തില്‍ അഹ്‌സാബിലെ സൂക്തം അവതരിച്ചതുമുതല്‍ അന്‍സാരി വനിതകള്‍ ഒരു കണ്ണുമാത്രം വെളിപ്പെടുത്തി ശരീരമാസകലം ആവരണം ചെയ്തുകൊണ്ടാണ് ഈ ആയത്തിനു വഴിപ്പെട്ടതെന്ന് ആയിശ(റ) പ്രസ്താവിച്ചത് സ്വഹീഹായ റിപ്പോര്‍ട്ടുകളില്‍ കാണാന്‍ കഴിയും. ഇതിനാണ് ഇസ്‌ലാമിലെ പര്‍ദ്ദാനിയമമെന്നു പറയുക.
ചുരുക്കിപ്പറഞ്ഞാല്‍, ആവശ്യങ്ങള്‍ക്കല്ലാതെ സ്ത്രീ പുറത്തിറങ്ങാതിരിക്കുക. പുറത്തിറങ്ങേണ്ടി വരുമ്പോള്‍ സാധാരണ വസ്ത്രങ്ങള്‍ക്ക് മീതെ ആകെ മൂടുന്ന വസ്ത്രങ്ങള്‍കൊണ്ട് വഴികാണാനുള്ള കണ്ണല്ലാതെ ശരീരഭാഗങ്ങളെല്ലാം ആവരണം ചെയ്യുക. ഒരു സ്ത്രീയും പുരുഷനും തനിച്ചാവാന്‍ ഇടവരാതെ സൂക്ഷിയ്ക്കുക തുടങ്ങിയ സ്ത്രീയുമായി ബന്ധപ്പെട്ട നിയമങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് സൂക്ഷിച്ചു ജീവിക്കലാണ് പര്‍ദ്ദാനിയമം. അല്ലാതെ പര്‍ദ്ദയെന്ന പേരില്‍ പുറത്തിറങ്ങുന്ന കമ്പനി പര്‍ദ്ദകള്‍ക്കോ മാക്‌സിക്കോ പറയുന്ന പേരല്ലിത്. ഭാഷയില്‍ പോലും അങ്ങിനെ നാമമില്ല. പിന്നല്ലെ ശറഇല്‍!
ഇത്തരം സന്ദര്‍ഭങ്ങളിലല്ലാതെ അന്യപുരുഷന്മാര്‍ക്കു മുമ്പില്‍ മുഖവും മുന്‍കൈയും വെളിപ്പെടുത്തുവാനോ പുരുഷന് അതു നോക്കുവാനോ പാടില്ല. മുഖവും മുന്‍കൈയും ഒഴികെ ബാക്കി ഭാഗമാണ് സ്ത്രീയുടെ ഔറത്ത് എന്നുപറഞ്ഞത് നിസ്‌കാരത്തിലാണ്. അന്യര്‍ക്കു മുമ്പിലെ നിയമമല്ല.
വീട്ടിനു പുറത്തിറങ്ങുമ്പോള്‍ മുഖം പ്രദര്‍ശിപ്പിച്ചു നടക്കാമെന്ന് ചില ഇമാമുകള്‍ അഭിപ്രായപ്പെട്ടത്, പുരുഷന്മാര്‍ അവരെ കാണുകയില്ലെന്നും നോക്കുകയില്ലെന്നും ധാരണയുള്ളിടത്താണ്.
അവളിപ്പോഴും കരയുകയാണ്!
വിവാഹം കഴിഞ്ഞിട്ടു അഞ്ചുമാസം തികയും മുമ്പെ വിവാഹ മോചിതയായ സഹോദരിയാണ് ഞാന്‍. ഇപ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയാണ്.
ആമുഖമില്ലാതെ സാബിറാബീവി ഉസ്താദിന്റെ മുമ്പില്‍ ഗദ്ഗദത്തോടെ വിതുമ്പി.
ഒരു ബ്രോക്കറുടെ ചതിയാണിവിടെ എന്നെയും കുടുംബത്തെയും ദുരന്ത മുഖത്തേക്ക് തള്ളിവിട്ടത്… ആദ്യ രാത്രിതന്നെ ഭര്‍ത്താവിന്റെ ചോദ്യം എന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെകുറിച്ചായിരുന്നു. ഞാന്‍ സത്യസന്ധമായി വിശദീകരിച്ചുകൊടുത്തപ്പോള്‍ അതിനുശേഷം എന്നോട് ക്രൂരമായ മുഖത്തോടെയാണ് പെരുമാറിയത്…….. എന്നെയല്ല, പണത്തെ സ്‌നേഹിച്ച അയാള്‍ അവസാനം ത്വലാഖ് ചൊല്ലുകയായിരുന്നു.
ഞാന്‍ വെറുക്കുന്ന, ഒരു ക്രൂരന്റെ കുഞ്ഞിനെയാണ് ഞാന്‍ ഗര്‍ഭം ചുമന്നിരിക്കുന്നത്. ഈ കുഞ്ഞിനെ ഞാന്‍, എന്തിനു ചുമക്കണം? അവള്‍ പൊട്ടിക്കരഞ്ഞു.
എന്തുപറഞ്ഞാണീ സഹോദരിയെ സമാധാനിപ്പിക്കേണ്ടത്. ഇസ്‌ലാമിക മര്യാദയ്ക്ക് ഒട്ടും നിലക്കാത്ത കടുത്ത ധിക്കാരമാണിവിടെ ഭര്‍ത്താവും കുടുംബവും ചെയ്തിരിക്കുന്നത്. ഇത്തരം എത്രയെത്ര സംഭവങ്ങള്‍ നമുക്കിടയില്‍ അറിയാതെ കിടക്കുന്നു. വിവാഹ മോചനത്തിന് വളരെയേറെ വ്യവസ്ഥയും ക്രമങ്ങളും ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. അത്തരം നിയമാവലികളോ മര്യാദകളോ പാലിക്കാതെയാണിന്ന് അധിക വിവാഹമോചനകേസുകളും നടക്കുന്നത്.
ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ പരിഹരിക്കാന്‍ വരന്റെയും വധുവിന്റെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന അനുരഞ്ജനശ്രമം നടക്കണമെന്നു ഖുര്‍ആന്‍ ആവശ്യപ്പെടുന്നുണ്ട്.
മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്ത അനിവാര്യഘട്ടങ്ങളിലല്ലാതെ ത്വലാഖു ചൊല്ലല്‍ വളരെയേറെ വെറുക്കപ്പെട്ടതും റസൂല്‍ (സ) ശക്തമായ ഭാഷയില്‍ താക്കീതു ചെയ്തതുമാണ്.
ഭര്‍ത്താവ് മൂന്നു ത്വലാഖും ചൊല്ലിയില്ലെങ്കില്‍ മൂന്നു ശുദ്ധിയുടെ കാലം ഭാര്യ ഭര്‍തൃവീട്ടില്‍ താമസിക്കണം. ഈ കാലയളവില്‍ ഭക്ഷണവും വസ്ത്രവും മറ്റുജീവിത സൗകര്യങ്ങളും നല്‍കാന്‍ ഭര്‍ത്താവ് കടപ്പെട്ടവനാണ്. ഈ കാലയളവില്‍ ഇദ്ദ കഴിയുന്നതിനുമുമ്പ്, ഞാന്‍ നിന്നെ തിരിച്ചെടുക്കുന്നുവെന്നു പറഞ്ഞ് ദാമ്പത്യം പുനഃസ്ഥാപിക്കാവുന്നതാണ്. ഈ മൂന്നു മാസക്കാലം യോജിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മാത്രമേ ത്വലാഖ് പ്രാബല്യത്തില്‍ വരികയുള്ളൂ. വിവാഹമോചിത ഗര്‍ഭിണിയാണെങ്കില്‍ പ്രസവം വരെ ഭര്‍തൃവീട്ടില്‍ താമസിക്കുകയും കുഞ്ഞിനു മുലയൂട്ടുന്നുണ്ടെങ്കില്‍ മാന്യമായ വേതനം നല്‍കുകയും വേണം.
ഇദ്ദ കഴിഞ്ഞാണ് ദാമ്പത്യത്തിലേക്കു വരുന്നതെങ്കില്‍ വേറെ നികാഹു കഴിയേണ്ടതുണ്ട്. മൂന്നു ത്വലാഖും ചൊല്ലിയതാണെങ്കില്‍ മറ്റൊരാള്‍ അവളെ വിവാഹം ചെയ്ത് അയാള്‍ അവളുമായി ബന്ധപ്പെട്ട ശേഷം ത്വലാഖു ചൊല്ലി, ഇദ്ദ കഴിഞ്ഞതിനു ശേഷമേ ഇയാള്‍ക്ക് അവളെ പുനര്‍വിവാഹം ചെയ്യാന്‍ പാടുള്ളൂ. വിവാഹമോചിത മൂന്ന് ആര്‍ത്തവ ശുദ്ധി പൂര്‍ത്തിയാകുന്നതുവരെ ഇദ്ദ ആചരിക്കേണ്ടതാണ്. ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നതോടെ അതവസാനിക്കും.
എണ്ണ, സുഗന്ധ വസ്തുക്കള്‍, സുറുമ, ചായം മുക്കിയ വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയവ ഇദ്ദയുടെ കാലയളവില്‍ ഉപയോഗിക്കരുത്. കുളി, മുടി ചീകല്‍, നഖം വെട്ടല്‍ തുടങ്ങിയവയ്ക്കും വിരോധമില്ല.
പ്രത്യേകം ശ്രദ്ധിക്കുക- ത്വലാഖ് ഗൗരവമേറിയ വിഷയമാണ്. നിന്നെ ഞാന്‍ ത്വലാഖ് ചൊല്ലിയെന്ന് തമാശയില്‍ പറഞ്ഞാല്‍ പോലും അത് ത്വലാഖായി പരിഗണിക്കപ്പെടും. ഭാര്യ ആര്‍ത്തവകാരിയായിരിക്കെ ത്വലാഖ് ചൊല്ലരുത്.
വാല്‍ക്കഷ്ണം: സഹിക്കാന്‍ പറ്റാത്ത സ്വഭാവദൂക്ഷ്യമുള്ളവളെ വിവാഹമോചനം ചെയ്യല്‍ സുന്നത്താണ്. മധുവിധു ആഘോഷിച്ചു രണ്ടുമാസം കഴിയുന്നതിനു മുമ്പ് തന്റെ ഭാര്യ അന്യവ്യക്തിക്ക് എഴുതിയ ലൗലറ്റര്‍ പിടിക്കപ്പെടുകയുണ്ടായി. ഭാര്യയുടെ ക്രൂരത ഉന്നയിച്ച് വിവാഹബന്ധം വേര്‍പെടുത്താന്‍ ഭര്‍ത്താവ് കോടതിയെ സമീപിക്കുന്നു. ഈ കേസില്‍ വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള വിധിന്യായത്തില്‍ ഇങ്ങനെ കാണാം.
ഇത്തരത്തിലുള്ള കത്ത് തന്റെ ഭാര്യ മറ്റൊരാള്‍ക്ക് എഴുതുന്നതു കണ്ടാല്‍ ഏതൊരു ഭര്‍ത്താവും ഞെട്ടിപ്പോകും. കുടുംബ സംവിധാനത്തിന്റെ അടിത്തറ തന്നെ തകര്‍ന്നുപോകും. ഇത് ഭാര്യയുടെ ഭാഗത്തുനിന്ന് ഭര്‍ത്താവിനെതിരെയുള്ള ക്രൂരതയാണ്. ഇത്തരത്തിലുള്ള ഭാര്യയുടെ കൂടെ ജീവിക്കാന്‍ ഒരു ഭര്‍ത്താവിനെയും നിര്‍ബന്ധിക്കാന്‍ പാടില്ല. (മനോരമ-ആഗസ്റ്റ് 27)
ഭര്‍ത്താവിന്റെ വേര്‍പാടിലുള്ള ഇദ്ദ
ഭര്‍ത്താവ് മരണപ്പെട്ട ഭാര്യ ഗര്‍ഭിണിയല്ലെങ്കില്‍ നാലുമാസവും പത്തുദിവസവും ഭാര്യ ഇദ്ദയിരിക്കല്‍ നിര്‍ബന്ധമാണ്. ഗര്‍ഭിണിയാണെങ്കില്‍ പ്രസവം വരെയും ഇദ്ദ നിര്‍ബന്ധമാണ്. സ്വതന്ത്ര സ്ത്രീകളെല്ലാം ഇപ്പറഞ്ഞതില്‍ തുല്യമാണ്.
തിരുനബി(സ) പറയുന്നു. അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് ഭര്‍ത്താവല്ലാത്തവരുടെ പേരില്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ ദുഃഖിച്ചിരിക്കാന്‍ പാടില്ല. ഭര്‍ത്താവാണെങ്കില്‍ നാലുമാസവും പത്തു ദിവസവും ദുഃഖാചരണച്ചടങ്ങിരിക്കല്‍ (ഇഹ്ദാദ്) നിര്‍ബന്ധമാണ്. (ബുഖാരി)
മുത്തുമണികള്‍
1) വഫാത്തിന്റെ ഇദ്ദയിരിക്കുന്ന സ്ത്രീക്ക് കണ്ണോക്കിനു പോകാമോ?
ഉ: പാടില്ല.
2) ഇദ്ദയിരിക്കുന്നവര്‍ വീട്ടുജോലികളില്‍ ഏര്‍പ്പെടുന്നതിന് വല്ല തടസ്സവുമുണ്ടോ?
ഉ: ഒരു തടസ്സവുമില്ല.
3) ദേഷ്യം പിടിച്ചപ്പോള്‍ ത്വലാഖ് ചൊല്ലിയാല്‍ തകരാറില്ലെന്ന് ചിലര്‍ പറയുന്നു. ശരിയാണോ?
ഉ: തെറ്റാണ്. ത്വലാഖ് സംഭവിക്കും. എല്ലാവര്‍ക്കും ദേഷ്യം പിടിക്കുമ്പോഴാണ് ഇതൊക്കെ സംഭവിക്കുക.
4) ഭാര്യ ഹജ്ജിനു പോകാനുള്ള ഒരുക്കത്തിലാണ്. ഭര്‍ത്താവ് മരിച്ചുപോയി. ഇദ്ദ ഒഴിവാക്കി ഹജ്ജിനുപോയിക്കൂടേ?
ഉ: പോകരുത്. അവളിപ്പോള്‍ ഇദ്ദയിരിക്കുകയാണ് വേണ്ടത്.
5) (ഛവഏഛ ള്‍ഒഇഏ) ന്തîൂക്ഷറഏ öഏ ത്ഭഋഏ ബ്ബîണ്മഏ ക്ലസ്സണ്‍ഒഇഏ
ഒരു നോമ്പുകാലം
ഇടിഞ്ഞു തകര്‍ന്ന വാതില്‍പടി കടന്ന് ഒരാള്‍രൂപം അകത്തേക്ക് പ്രവേശിക്കുന്നതു കണ്ട് വല്യാപ്പ അഹമ്മദ് മുസ്‌ല്യാര്‍ കൈപ്പടം കണ്ണിനു മീതെ നിവര്‍ത്തിപ്പിടിച്ച് സൂക്ഷിച്ച നോക്കി. ആഗതന്‍ അടുത്തെത്തുവോളം അസ്സലാമു അലൈക്കും
വ അലൈക്കുമസ്സലാം വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു ആരാണ് എനിക്കു മനസ്സിലാവുന്നില്ലല്ലോ.
ആഗതന്‍ ചിരിച്ചു. എഴുത്തുകാരനാ, പത്രക്കാരന്‍
ഓ മനസ്സിലായി. എന്താപ്പൊ പത്രക്കാരിങ്ങോട്ട് വരാന്ന് വെച്ചത്. വല്ല ഫത്‌വകളും രംഗത്ത് വന്നോ?
സമുദായത്തെ വായിച്ചറിഞ്ഞ ഗുരുവിന്റെ സംസാരം കേട്ട് പത്രക്കാരന്‍ പതുക്കെ ചിരിച്ചു.
ഏതു വിഷയത്തിനാ അഭിമുഖം വേണ്ടത്?
പത്രക്കാരന്‍: നോമ്പുകാലമല്ലേ വരാനിരിക്കുന്നത്, അവയെക്കുറിച്ചായാല്‍ വളരെ നന്നായിരുന്നു.
ചില പ്രത്യേക ഉപാധികള്‍ക്ക് കീഴ്‌പ്പെട്ട് വ്രതം നിഷ്ഫലമാകുന്ന കാര്യങ്ങളെ വെടിഞ്ഞു നില്‍ക്കലാണ് ഇസ്‌ലാമിലെ വ്രതമെന്ന് പഠിച്ചിട്ടുണ്ട്. എപ്പോഴാണ് നിര്‍ബന്ധമാവുക? ആര്‍ക്കൊക്കെ. ഒരു വിശദീകരണം?
ഗുരു: മാസ പിറവിയാണല്ലോ ഉദ്ദേശിക്കുന്നത്. ശഅബാന്‍ മുപ്പത് പൂര്‍ത്തിയാവുക അല്ലെങ്കില്‍ ഇരുപത്തി ഒമ്പതിന്റെ രാത്രി നഗ്ന നേത്രങ്ങളാല്‍ സത്യസന്ധനായ ഒരു പുരുഷന്‍ റമദാന്‍ പിറവി കാണുകയും ഖാളിയുടെ മുമ്പില്‍ ഞാന്‍ ഇന്നു രാത്രി മാസപിറവി കണ്ടിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുകയും ഖാളി സംഭവം സ്ഥിരീകരിക്കുകയും ചെയ്യുക. ഇവ ഒത്തു വരുമ്പോള്‍ ആ നാട്ടുകാര്‍ക്ക് വ്രതം നിര്‍ബന്ധമാകുന്നു. പ്രായ പൂര്‍ത്തിയും ബുദ്ധിയും പൂര്‍ണാരോഗ്യവുമുള്ള എല്ലാ മുസ്‌ലിമിനും നിര്‍ബന്ധമാണ്. കുട്ടികള്‍, ഭ്രാന്തന്മാര്‍, മാറാരോഗികള്‍, വാര്‍ദ്ധക്യംമൂലം നോമ്പിനു കഴിയാത്തവര്‍, ശുദ്ധിയില്ലാത്ത സ്ത്രീകള്‍ ഇവര്‍ക്കു നിര്‍ബന്ധമില്ല. കുട്ടികളെ പരിശീലിപ്പിക്കാന്‍ രക്ഷിതാക്കള്‍ മറക്കരുത്.
പത്രക്കാരന്‍: ആര്‍ത്തവകാരികളും പ്രസവ രക്തമുള്ളവരും നോമ്പെടുക്കല്‍ നിഷിദ്ധമാണല്ലോ, ഇവര്‍ പിന്നീട് നോമ്പു വീട്ടണമോ?
ഗുരു: അതെ, ഇവര്‍ നഷ്ടപ്പെട്ട എണ്ണം മറ്റു നാളുകളില്‍ ചെയ്തു തീര്‍ക്കല്‍ നിര്‍ബന്ധമാണ്. രോഗികള്‍, അനുവദനീയ ദീര്‍ഘ യാത്രക്കാര്‍, കുട്ടിക്കോ തനിക്കോ നോമ്പുവഴി വിഷമം ഭവിക്കുമെന്ന് ഭയന്ന ഗര്‍ഭിണികള്‍, എന്നിവര്‍ക്ക് നോമ്പു നിര്‍ബന്ധമില്ലെങ്കിലും മറ്റു നാളുകളില്‍ ചെയ്തു വീട്ടല്‍ നിര്‍ബന്ധമാണ്. കുട്ടികളുടെ നാശം മാത്രം ഭയന്ന് നോമ്പുപേക്ഷിച്ച ഗര്‍ഭിണികള്‍, മുല കൊടുക്കുന്നവര്‍ ഇവര്‍ ഓരോ ദിവസത്തെ നോമ്പിനു പുറമെ 800മി. ലിറ്റര്‍ ഭക്ഷ്യധാന്യം പാവങ്ങള്‍ക്ക് നല്‍കുകയും വേണം.
പത്രക്കാരന്‍: നോമ്പിന്റെ രണ്ടു ഫറളുകള്‍ വിവരിക്കാമോ?
1) നിയ്യത്ത്. എല്ലാ ദിവസവും രാത്രിതന്നെ നാളത്തെ നോമ്പുനോല്‍ക്കാന്‍ കരുതുന്നു എന്ന വിചാരമുണ്ടാവണം. ആരെങ്കിലും നിയ്യത്തു ചെയ്യാന്‍ മറന്നാല്‍ അന്നത്തെ നോമ്പു ശരിയാവില്ല എന്നാണ് ശാഫിഈ മദ്ഹബ്. എന്നാല്‍ നിര്‍ബന്ധമായും നോമ്പുകാരനെ പോലെ അവന്‍ ആ ദിനം അവന്‍ കഴിച്ചുകൂട്ടണം.
എന്നാല്‍ റമദാന്റെ ആദ്യത്തെ രാത്രിയില്‍ റമദാനിലെ മുഴുവന്‍ നോമ്പും അനുഷ്ഠിക്കുന്നതായി കരുതിയാല്‍ എല്ലാ നോമ്പിനും ആ നിയ്യത്ത് മതിയെന്നാണ് മാലിക്കീ മദ്ഹബ്. നിയ്യത്ത് രാത്രിയില്‍ മറന്ന ദിവസങ്ങളില്‍ ഈ മദ്ഹബനുസരിച്ച് നോമ്പനുഷ്ഠിക്കാനും നോമ്പു ലഭിക്കാനും സൗകര്യപ്പെടാനും വേണ്ടി ആദ്യ രാത്രി തന്നെ മാസത്തെ മുഴുവന്‍ നോമ്പനുഷ്ഠിക്കുന്നതായി കരുതല്‍ ശക്തമായ സുന്നത്താണെന്ന് ഇമാം ഇബ്‌നു ഹജര്‍ (റ) പ്രസ്താവിച്ചിട്ടുണ്ട്. അതുപോലെ ഓരോ നോമ്പിന്റെ പകല്‍ ഉച്ചക്കു മുമ്പ് നിയ്യത്തുമതിയെന്നാണ് ഇമാം അബൂ ഹനീഫ (റ) വിന്റെ പക്ഷം. ഈ അഭിപ്രായപ്രകാരം നോമ്പു നോല്‍ക്കാനും ലഭിക്കാനും വേണ്ടി മറന്ന ദിവസത്തില്‍ നോമ്പനുഷ്ഠിക്കുന്നതായി കരുതല്‍ സുന്നത്താണെന്നു പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. (ഫത്ഹുല്‍ മുഈന്‍)
2) നോമ്പു നഷ്ടപ്പെടുന്ന കാര്യങ്ങള്‍ വര്‍ജ്ജിക്കല്‍
വായ, മൂക്ക്, ചെവി, മലദ്വാരങ്ങള്‍ മുലക്കണ്ണുകള്‍ എന്നീ തുറക്കപ്പെട്ട ദ്വാരങ്ങള്‍ വഴി തടിയുള്ള വല്ലതും ഉള്ളിലേക്കു കടക്കുക വഴി നോമ്പു നഷ്ടപ്പെടും. പ്രസവം, പ്രസവ രക്തം, ആര്‍ത്തവം, ഭ്രാന്ത്, പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബോധക്ഷയം, ഉണ്ടാക്കി ഛര്‍ദ്ദിക്കുക, സംഭോഗം നടത്തുക, ശുക്ലം സ്ഖലിപ്പിക്കുക എല്ലാം നോമ്പു നഷ്ടപ്പെടുത്തും.
പത്രക്കാരന്‍: സ്വപ്ന സ്ഖലനം നോമ്പുമുറിക്കുമോ?
ഗുരു: സ്വപ്ന സ്ഖലനവും വെറും വിചാരം കൊണ്ടുള്ള സ്ഖലനവും നോമ്പുമുറിക്കില്ല.
പത്രക്കാരന്‍: അത്താഴം ലാഘവത്തോടെ കാണുന്നവര്‍ക്ക് വല്ല ഉപദേശവും!
ഗുരു: നബി വചനങ്ങള്‍ ശ്രദ്ധിക്കുക. നിങ്ങള്‍ അത്താഴം കഴിക്കുക, കാരണം അത്താഴത്തില്‍ ബറക്കത്തുണ്ട്. തീര്‍ച്ച, (ബുഖാരി, മുസ്‌ലിം). ഇവിടെ ബറക്കത്തുകൊണ്ടുള്ള ഉദ്ദേശ്യം പരലോകത്തെ പ്രതിഫലമാണെന്നും അത്താഴം നോമ്പിനു ശക്തി പകരുകയും വിഷമങ്ങളെ ലളിതമാക്കുന്നുവെന്നും ഇബ്‌നുഹജറുല്‍ അസ്ഖലാനി (റ) ഫത്ഹുല്‍ ബാരിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്.(4/636/440)
പത്രക്കാരന്‍: ഫിത്വ്‌റു സകാത്തിനെ കുറിച്ചൊരു വിശദീകരണം.
ഗുരു: ചെയ്തു കൂട്ടിയ നോമ്പിനു വന്ന പോരായ്മകളെ നികത്തുന്നത് ഫിത്വ്‌റുസകാത്തിലൂടെയാണ്. തനിക്കും താന്‍ ചെലവു കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കും പെരുന്നാള്‍ രാത്രിയിലെയും പകലിലെയും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ കഴിഞ്ഞ് ബാക്കി വല്ലതും അവശേഷിക്കുന്നുവെങ്കില്‍ തന്റെയും ആശ്രിതരുടെയും ഫിത്വ്‌റുസക്കാത്ത് നിര്‍ബന്ധമാണ്.
ഒരാള്‍ക്കു വേണ്ടി കൊടുക്കേണ്ട ഫിത്വ്‌റുസകാത്ത് അളവില്‍ ഒരു സാഅ് ഉണ്ടാവണം. ഫിത്വ്‌റുസകാത്ത് കൊടുക്കുന്നതില്‍ തൂക്കമല്ല, അളവാണ് പരിഗണനീയം. ഏകദേശം 3.300 ലിറ്റര്‍ ആണ് ഒരു സ്വാഅ്. തൂക്കത്തില്‍ 2.400 ഗ്രാമോ കൂടുതലോ ആവാം. ഒരു വ്യക്തി റമദാന്റെ ഏറ്റവും ഒടുവിലെയും ശവ്വാലിന്റെ ആദ്യ നിമിഷങ്ങളിലും ഉണ്ടായാല്‍ അവനു സകാത്ത് നിര്‍ബന്ധമായി.
ക്കാത്ത് എവിടെ കൊടുക്കണം
ചെറിയ പെരുന്നാള്‍ രാവില്‍ ഏതു പ്രദേശത്താണോ വ്യക്തി ഉള്ളത് അവിടെയാണ് അവന്റെ ഫിത്വ്‌റുസകാത്ത് നല്‍കേണ്ടത്. അതു വിതരണം ചെയ്യുമ്പോള്‍ ഇത് എന്റെയും കുടുംബത്തിന്റെയും സകാത്താണ് എന്നു കരുതണം. ഭര്‍ത്താവ് ഗള്‍ഫിലാണെങ്കിലോ?
ഭാര്യക്ക് അവളുടെ മക്കളുടെയും സകാത്ത് കൊടുത്തു വീടണമെങ്കില്‍ ഭര്‍ത്താവ് (വക്കാലത്ത്) ഏല്‍പിച്ചു കൊടുക്കല്‍ നിര്‍ബന്ധമാണ്.
ആര്‍ക്കൊക്കെ കൊടുക്കാം
നമ്മുടെ പ്രദേശങ്ങളില്‍ സകാത്തിനര്‍ഹരായവര്‍ അഞ്ചു തരക്കാണ്. ഫഖീര്‍ (ആവശ്യമായ ധനത്തിന്റെ പാതിപോലും ലഭിക്കാത്ത പരമ ദരിദ്രന്‍), മിസ്‌കീന്‍ (പണം കിട്ടുന്നുണ്ടെങ്കിലും അത് അവന്റെ മിതമായ ആവശ്യങ്ങള്‍ക്ക് തികയാത്തവന്‍), പുതുവിശ്വാസി, കടമയുള്ളവന്‍-യാത്രക്കാരന്‍ (ജോലി, സിയാറത്ത് തുടങ്ങിയ അനുവദനീയ ആവശ്യങ്ങള്‍ക്ക് യാത്ര പോകുന്നവന് അതിനുവേണ്ടി പണം തികയാതെ വന്നാല്‍).
പത്രക്കാരന്‍: ഫിത്വ്‌റു സകാത്ത് ഖളാ ആകുന്നത് എപ്പോഴാണ്?
ഗുരു: ചെറിയ പെരുന്നാള്‍ പകലിന്റെ സൂര്യാസ്തമയത്തോടെ.
പത്രക്കാരന്‍: എന്നാല്‍ ഞാന്‍ ഇറങ്ങുന്നു. ദുആ ചെയ്യണം.
ഗുരു: നാഥാ ഞങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ നീ പഠിപ്പിച്ചു തരണമേ.
പത്രക്കാരന്‍: ആമീന്‍.
ഗുരു: ഇനിയും വരണം സഹോദരാ.
പത്രക്കാരന്‍: ഇന്‍ശാ അല്ലാഹ്
പത്രക്കാരന്‍ ഗുരുവിന്റെ കരങ്ങള്‍ ചുംബിച്ചു പടിയിറങ്ങി പതുക്കെ നടന്നുപോയി.
വീണ്ടും ചില സകാത്തു കാര്യങ്ങള്‍
സുപ്രസിദ്ധ ഹദീസ് പണ്ഡിതനായ ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ ഒരാള്‍ വന്നു. അദ്ദേഹം നബിയോട് പറഞ്ഞു. അല്ലാഹുവിന്റെ റസൂലെ. അങ്ങ് എനിക്ക് സ്വദഖയില്‍ നിന്ന് (സകാത്ത്) ഒരു ഓഹരി തരേണമേ!
അപ്പോള്‍ നബി(സ) പറഞ്ഞു: ‘സകാത്തിന്റെ വിഷയത്തില്‍ അല്ലാഹു (സു.ത) ഒരു നബിയുടെയോ മറ്റാരുടെയെങ്കിലുമോ തീരുമാനം തൃപ്തിപ്പെട്ടിട്ടില്ല. അല്ലാഹു(സു.ത) തന്നെ അതിന് തീരുമാനം കല്‍പിച്ചു. അല്ലാഹു(സു.ത) തന്നെ സകാത്തിന് അര്‍ഹരായ എട്ടു വിഭാഗം ആളുകളെ വിവരിച്ചു. (ഇതാണ് സകാത്തിനെ സംബന്ധിച്ച് അല്ലാഹുവിന്റെ തീരുമാനം). അതുകൊണ്ട് നീ ഈ എട്ട് വിഭാഗത്തിലൊരാളാണെങ്കില്‍ നിനക്ക് സകാത്ത് തരാം.
ഈ ഹദീസ് സകാത്ത് കൊടുക്കുന്നവര്‍ക്കും അത് വാങ്ങുന്നവര്‍ക്കും ഒരു പാഠമാണ്. സകാത്ത് വാങ്ങുമ്പോള്‍ ആള്‍ വരുമ്പോള്‍ സകാത്തിന് അര്‍ഹനാണോ എന്ന് നോക്കിവേണം സകാത്ത് കൊടുക്കുവാന്‍.
ഇമാം മുസ്‌ലിം(റ) അദ്ദേഹത്തിന്റെ ‘സ്വഹീഹ് മുസ്‌ലിമില്‍ നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണുന്നു. നബി(സ) മുആദ് ബ്‌നു ജബല്‍ (റ)വിനെ യമനിലേക്ക് ദീനീ പ്രചരണത്തിനായി അയച്ചപ്പോള്‍ മുആദി(റ)നോട് നബി(സ) കുറെ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ആ നിര്‍ദ്ദേശം ക്രമീകരിക്കപ്പെട്ട ഒന്നായിരുന്നു. അതിന്റെ ഒരു ഭാഗത്ത് പറയുന്നു. ”മേല്‍ പറയപ്പെട്ട കാര്യങ്ങളെല്ലാം അവര്‍ അനുസരിച്ചാല്‍ അവരോട് അല്ലാഹു (സു.ത) സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുവെന്ന് അറിയിക്കണം. അഥവാ അവരുടെ സമ്പത്തിന്റെ നിശ്ചിത ശതമാനം അവരിലുള്ള ധനികന്മാരില്‍ നിന്ന് വാങ്ങിയെടുക്കുകയും അവരില്‍ പെട്ട തന്നെ (മുസ്‌ലിമീങ്ങള്‍) പാവങ്ങള്‍ക്ക് വീതിക്കപ്പെടുകയും ചെയ്യണം”.
സകാത്തിനെ സംബന്ധിച്ചുള്ള നബി(സ)യുടെ മേല്‍ വിശദീകരണത്തില്‍ നിന്ന് വളരെ വ്യക്തമായി മനസ്സിലാക്കാവുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. സകാത്ത് മുസ്‌ലിമീങ്ങളില്‍പെട്ട അര്‍ഹരില്‍ നിന്ന് മാത്രം വാങ്ങേണ്ട ഒരു അംശമാണ്. അത് മുസ്‌ലിമീങ്ങളില്‍പെട്ട സാധുക്കള്‍ക്ക് മാത്രം കൊടുക്കുകയും വേണം. വേറെ ആര്‍ക്കും കൊടുക്കുവാന്‍ പാടില്ലാത്തതാണ്.
ഇതുകൊണ്ട് മുസ്‌ലിമീങ്ങളുടെ സ്വത്ത് ഇതര സമുദായ സഹോദരങ്ങള്‍ക്ക് കൊടുക്കുവാന്‍ പാടില്ലയെന്നില്ല. രണ്ടര ശതമാനം കഴിച്ച് ബാക്കിയുള്ള സമ്പത്തില്‍ നിന്ന് യഥേഷ്ടം ആവശ്യമനുസരിച്ച് അവര്‍ക്ക് കൊടുക്കാവുന്നതാണ്. അതിന് പ്രതിഫലം കരുതുന്നപക്ഷം അല്ലാഹുവിന്റെയടുക്കല്‍ നിന്നും കൂലിയും കിട്ടും.
കോടിക്കണക്കിന് രൂപ കയ്യിലുള്ള ഒരാള്‍ അത് മുഴുവന്‍ ധര്‍മ്മം ചെയ്താലും സകാത്തിന്റെ വ്യവസ്ഥയനുസരിച്ച് അല്ലെങ്കില്‍ അത് സകാത്തായി പരിഗണിക്കുന്നതല്ല.
പാവപ്പെട്ടവന്റെ പട്ടിണിക്ക് പരിഹാരം കാണാനുള്ളതാണ് സകാത്ത്. കടം വാങ്ങി കഷ്ടപ്പെടുന്നവനെ കടത്തില്‍ നിന്നും മോചിപ്പിക്കാനുള്ളതാണ്. യാത്രയില്‍ യാത്രക്കാവശ്യമായ സമ്പത്തോ ആഹാരമോ ഇല്ലാതെ കഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യത്തിലേക്ക് എത്തിക്കുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുവാനുള്ളതാണ്. ഇസ്‌ലാമിലേക്ക് വന്നതിന്റെ പേരില്‍ കുടുംബങ്ങളുടെ സഹായമറ്റ് കഷ്ടപ്പെടുന്ന ഈമാനികമായി ദൗര്‍ബല്യത ബാധിച്ച പാവങ്ങളുടെ കണ്ണുനീര്‍ ഒപ്പുവാനുള്ളതാണ്. അടിമകളുടെ അടിമത്വമോചന ദ്രവ്യത്തിനുള്ളതാണ്. (ഇന്ന് ഇത് നിലവിലില്ല). സകാത്ത് കൊടുക്കുവാന്‍ നിര്‍ബന്ധമാകുന്ന സമയത്ത് ഇക്കൂട്ടരില്‍ നിന്ന് സ്ഥലത്തുള്ളവര്‍ക്ക് ലഭ്യമാക്കാനുള്ളതാണ് സകാത്ത്. അത് സംഘടനകള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ പള്ളി പരിപാലനങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ ഉപയോഗിക്കേണ്ടതല്ല. ഇത് സമ്പന്‍മാരുടെ സ്വത്തിന്റെ രണ്ടര ശതമാനം അല്ലെങ്കില്‍ 1/10 അല്ലെങ്കില്‍ ആടുമാട് പോലുള്ള മൃഗങ്ങളുടെ നിശ്ചിത ഭാഗം ഹദീസുകളില്‍ വന്നത് പോലെ കൈവശപ്പെടുത്തി കൊടുക്കുവാനുള്ളതാണ്. പൊതു ആവശ്യങ്ങള്‍ക്ക് സമ്പന്നന്‍മാര്‍ വര്‍ഷത്തിലൊരു പ്രാവശ്യം നീക്കിവെക്കുന്ന രണ്ടര ശതമാനം അല്ല ഉപയോഗിക്കേണ്ടത്. സമ്പന്നന്മാരുടെ കയ്യില്‍ ഇനിയും തൊണ്ണൂറ്റി ഏഴര ശതമാനം ഉണ്ട്. അതവരുടെ കയ്യില്‍ വെച്ചുകൊണ്ട് പാവപ്പെട്ടവരുടെ ഓഹരിയില്‍ കയ്യിട്ട് വാരാന്‍ പാടില്ല.
ഒരു മരണവീട്
വെള്ള വലിക്കാത്ത കല്‍ചുമരിലെ ആണി തുളച്ച ദ്വാരങ്ങളില്‍ ചന്ദനത്തിരികള്‍ പുകഞ്ഞു. മരക്കട്ടിലില്‍ വിരിച്ച ഇഴകളാര്‍ന്ന പുല്‍പായയിലിരുന്ന് മുതഅല്ലിമീങ്ങള്‍ ഖുര്‍ആന്‍ ഓതുന്നുണ്ട്. പള്ളിദര്‍സില്‍ പുതുതായെത്തിയ അവരുടെ വെള്ള വസ്ത്രങ്ങളില്‍ നിന്ന് അത്തറിന്റെ സുഗന്ധം പരന്നു.
മരണത്തിന്റെ ഗന്ധമുള്ള ഒരു കഥപറയുകയാണ്. ചെവി വട്ടം പിടിച്ച് കുറേപേര്‍ എന്റെ മുന്നില്‍ ചമ്രം പടിഞ്ഞിരിക്കുന്നു. മരണത്തെക്കുറിച്ച് ഒരു കഥയുമറിയാത്ത പാവങ്ങള്‍! പെണ്ണുങ്ങളും ആണുങ്ങളും.
പഴയ ഒരു മരണവീട്. മൂകത നിറഞ്ഞ അന്തരീക്ഷം. ഉമ്മറപ്പടിയില്‍ ചേതനയറ്റുകിടക്കുന്ന സൈതലവിയെ ഒരു നോക്കുകാണാനെത്തിയവര്‍ തലകുനിച്ച് അകത്തേക്കു കയറി. മൂകത തളംകെട്ടിയ മുറിയില്‍ യാസീന്റെ ഈണം. കര്‍പ്പൂരത്തിന്റെ മണം. മയ്യിത്തുകണ്ടവര്‍ കണ്ടവര്‍ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി മാറി. (മൃതശരീരം കാണല്‍ പുണ്യമാണെന്നു മതം പഠിപ്പിക്കുന്നില്ല.) മയ്യിത്ത് കുളിപ്പിക്കാനെടുത്തു. ചൂടിയില്‍ തൂക്കിയ പായകളുടെ മറവില്‍ സൈതലവി അവസാനത്തെ കുളി കുളിച്ചു. അഴുക്കുകലര്‍ന്ന വെള്ളം മുറ്റത്തൂടെ ഒഴുകി.
കഥ കേള്‍ക്കാനിരുന്ന ഒരാള്‍ തന്നെ സമീപിച്ചു പറഞ്ഞു.
ദയവുചെയ്ത് മയ്യിത്ത് കുളിപ്പിക്കുന്നതിന്റെ പൂര്‍ണരൂപം ഞങ്ങള്‍ക്കൊക്കെ അറിയണം.
ഞാന്‍ അയാളുടെ ആവശ്യത്തെ പരിഗണിച്ചു. സദസ്സ് വീണ്ടും കാതുകൂര്‍പ്പിച്ചു.
ആരുടെ മയ്യിത്താ കുളിപ്പിക്കേണ്ടത്? ഒരാള്‍ മരിച്ചു കിടക്ക്. ഞാന്‍ ചിരിച്ചു. ആരും മരിക്കാന്‍ തയ്യാറായില്ല.
ഞാന്‍ പറഞ്ഞു.
ഇപ്പോള്‍ മയ്യിത്ത് മറക്കു പിന്നിലാണ്. കുളിപ്പിക്കുന്നവനും അവന്റെ സഹായിയുമല്ലാത്തവര്‍ക്കിവിടെ പ്രവേശനമില്ല. ആദ്യം മയ്യിത്തിന്റെ പഴയ വസ്ത്രങ്ങള്‍ നീക്കി നീളന്‍കുപ്പായം ധരിപ്പിക്കുക. ഉയര്‍ന്ന കട്ടിലില്‍ ഖിബ്‌ലയിലേക്കാവുംവിധം മലര്‍ത്തിക്കിടത്തുക. കുളിപ്പിക്കുന്നവന്‍ മയ്യിത്തിന്റെ ഔറത്ത് നോക്കാന്‍ പാടില്ല. മറ്റു ഭാഗങ്ങളും നോക്കാതിരിക്കലാണ് പുണ്യം. കയ്യുറ ധരിക്കാതെയോ ശീല ചുറ്റാതെയോ തൊടാനും പാടില്ല. മയ്യിത്ത് കുളിപ്പിക്കുന്നിടത്തേക്ക് ആരേയും ഏന്തിവലിഞ്ഞുനോക്കാന്‍ അനുവദിക്കരുതേ.
ഇനി മയ്യിത്തിനെ അല്‍പം പിന്നോട്ട് താഴ്ത്തി സാവകാശം കട്ടിലില്‍ ഇരുത്തുക. കുളിപ്പിക്കുന്നവന്റെ തള്ളവിരല്‍ പിരടിയുടെ കുഴിയില്‍ ആകുംവിധം വലതുകൈ മയ്യിത്തിന്റെ ചുമലില്‍ വെച്ചു താങ്ങി നിര്‍ത്തുക. വലത്തെ കാല്‍മുട്ടുകൊണ്ട് മയ്യിത്തിന്റെ മുതുകും താങ്ങി നിര്‍ത്തണം. എന്നിട്ട് ഇടതുകൈകൊണ്ട് മയ്യിത്തിന്റെ ഉദരം പതുക്കെ തടവിക്കൊണ്ടിരിക്കുക. വയറിലുള്ള അശുദ്ധ വസ്തുക്കള്‍ പുറത്തേക്കു വരാന്‍ ഇതാവശ്യമാണ്. ഈ സമയം കുളിപ്പിക്കുന്നവന്റെ സഹായി കുറേശ്ശെ വെള്ളം ഒഴിച്ചുകൊണ്ടിരിക്കണം.
ഇനി കൈയില്‍ തുണി ചുറ്റിയ ഒരാള്‍ മയ്യിത്തിന്റെ മലദ്വാരവും മുന്‍ദ്വാരവും വൃത്തിയാക്കുക. ശീല ഒഴിവാക്കി പുതിയ തുണി ചുറ്റി ശരീരത്തിലെ മറ്റു അഴുക്കുകളും കഴുകി ശുദ്ധിയാക്കണം. ഇടതുകൈയിന്റെ ചൂണ്ടുവിരല്‍കൊണ്ട് പല്ലുതേക്കുക, ചെറുവിരല്‍ മൂക്കിന്റെ ദ്വാരങ്ങളില്‍ കടത്തി വൃത്തിയാക്കുക. ഇതു ചെയ്യുമ്പോഴും ശീല ചുറ്റാന്‍ മറക്കരുതേ. ശേഷം മയ്യിത്തിനെ വുളൂഅ് ചെയ്യിപ്പിക്കണം. നിയ്യത്ത് ആവശ്യമാണ് കെട്ടോ. തലയും മുടിയും വൃത്തിയാക്കാന്‍ താളിയോ സോപ്പോ ഉപയോഗിച്ച് കഴുകുക. മുടി കൊഴിഞ്ഞുപോകാതിരിക്കാന്‍ തലമുടി കോതുന്നത് നല്ല വിടവുള്ള ചീര്‍പ്പുകൊണ്ടായിരിക്കണം. മുടി കൊഴിഞ്ഞുപോയിട്ടുണ്ടെങ്കില്‍ അവ കഫനില്‍ വെക്കല്‍ സുന്നത്താണ്. മറമാടല്‍ നിര്‍ബന്ധവും.
മയ്യിത്തിന്റെ വലതുഭാഗം ആദ്യം കഴുകുക. പിന്നെ ഇടഭാഗവും. ഇടതുഭാഗത്തിലേക്ക് ചെരിച്ചുകിടത്തി പുറംവശത്തെ ഇടതും വലതും ഭാഗങ്ങള്‍ കഴുകണം. ഇങ്ങനെ കഴുകുമ്പോഴൊക്കെ സോപ്പോ താളിയോ ഉപയോഗിക്കല്‍ നല്ലതാണ്. ഇനി തലമുതല്‍ കാല്‍പ്പാദം വരെ ശുദ്ധവെള്ളം കൊണ്ട് കഴുകുക. ഇങ്ങനെ മൂന്ന് തവണയാകട്ടെ. വുളുവിന് ശേഷമുള്ള പ്രാര്‍ഥന കുളിപ്പിച്ചശേഷവും സുന്നത്താണേ.
ഉപ്പുവെള്ളമോ തണുത്ത വെള്ളമോ കൊണ്ട് കുളിപ്പിക്കുന്നതാണുത്തമം. എന്നാല്‍ വെള്ളത്തില്‍ ഉപ്പുചേര്‍ത്ത് കുളിപ്പിക്കല്‍ സുന്നത്തില്ല. ആവശ്യം വന്നാല്‍ ചുടുവെള്ളം ഉപയോഗിക്കുന്നതിനും വിരോധമില്ല.
ജീവിതകാലത്ത് ധരിക്കല്‍ അനുവദനീയമായ വസ്ത്രങ്ങളില്‍ മാത്രമേ കഫന്‍ ചെയ്യാവൂ. ശരീരം മുഴുവനും മറയുന്ന മൂന്നു തുണികളാണ് പുരുഷന് നല്ലത്. ഒരരയുടുപ്പ്, ഒരു മക്കന, ഒരു ഖമീസ്, ശരീരം മുഴുവനും മറയുന്ന രണ്ടു തുണികള്‍ എന്നിവയാണ് സ്ത്രീക്ക് ഉത്തമം. കഴുകി വൃത്തിയാക്കിയ വെള്ള വസ്ത്രമാണുത്തമം.
വീതിയും നീളവും കൂടിയ കഫന്‍ തുണിയാദ്യം വിരിയ്ക്കുക. പിന്നെ രണ്ടാം തുണിയും മൂന്നാം തുണിയും വിരിയ്ക്കണം. ഓരോന്നിലും ചന്ദനം, കര്‍പ്പൂരം തുടങ്ങിയ സുഗന്ധങ്ങള്‍ പൂശല്‍ സുന്നത്തുണ്ട്.
വിരിച്ച കഫന്‍പുടയില്‍ സാവകാശം മയ്യിത്തിനെ മലര്‍ത്തിക്കിടത്തുക. വലതുകൈ ഇടതുകൈയുടെ മേല്‍ നെഞ്ചിനടുത്തു നിര്‍ത്തുക. കൈകള്‍ താഴ്ത്തിയിടുന്നതിനും വിരോധമില്ല.
മയ്യിത്തിന്റെ നിതംബങ്ങള്‍ ഒരു തുണികൊണ്ട് കെട്ടുകയും സുഗന്ധങ്ങള്‍ ചേര്‍ത്ത പഞ്ഞി നിതംബങ്ങള്‍ക്കിടയില്‍ വെക്കുകയും വേണം. അതുപോലെ മുമ്പില്‍ ദ്വാരങ്ങളിലും സുജൂദിന്റെ സ്ഥാനങ്ങളായ ഏഴിടങ്ങിലും മൂക്കിലും പഞ്ഞിവെക്കണം.
ആദ്യം വിരിച്ച തുണി ഇടതുഭാഗത്തുനിന്നു വലതു ഭാഗത്തേക്കും വലതുഭാഗത്തുനിന്ന് ഇടതുഭാഗത്തേക്കും മടക്കുക. ഇപ്രകാരം രണ്ടും മൂന്നും തുണി ചുറ്റുക. ഇനി കഫന്‍തുണികള്‍ കെട്ടുകയാണ് വേണ്ടത്. സ്ത്രീകളുടെ സ്തനങ്ങള്‍ വീതിയുള്ള തുണികൊണ്ട് കെട്ടല്‍ സുന്നത്താണ്. മയ്യിത്ത് ഖബറില്‍ വെച്ചു കഴിഞ്ഞാല്‍ കെട്ടുകള്‍ അഴിക്കപ്പെടണം.
ഇനി കഥ തുടരാം.
പിന്നെ മയ്യിത്തിനെ കഫന്‍ പുടക്കുള്ളിലാക്കി. യാസീനും ദുആയും കഴിഞ്ഞ് മയ്യിത്ത് പള്ളിയിലേക്കെടുത്തു. മയ്യിത്ത് കട്ടില്‍ തോളിലേന്തിയവര്‍ക്കു മുന്നിലും പിന്നിലുമായി ആളുകള്‍ പതുക്കെ ചൊല്ലി. ”ലാഇലാഹ ഇല്ലല്ലാഹ്”
മയ്യിത്തുകട്ടിലും ആളുകളും പള്ളിപ്പറമ്പിലേക്കു നീങ്ങി.
മരണത്തിന്റെ തേരില്‍ അകന്നുപോയ ആത്മാക്കളേ, നിങ്ങള്‍ക്കു സര്‍വനന്മയും നേരുന്നു. ഞങ്ങളും ആ വഴിയിലേക്കു പിന്നീടൊരിക്കല്‍ വന്നണയും. അവര്‍ പ്രാര്‍ഥിച്ചു.
ഖബറടക്കി വന്നവര്‍ക്ക് ചോറും കറിയും തയ്യാറായിട്ടുണ്ട്. വിളമ്പാന്‍ ഒത്താശക്കാരുടെ തിരക്ക്.
നിലത്ത് ചമ്രം പടിഞ്ഞിരുന്നവര്‍ ഭക്ഷണം കഴിച്ചു തുടങ്ങി. പെടുന്നനെ എവിടെ നിന്നെറിയാതെ ഒരാക്രോശം! കിതപ്പോടെ ഒരാള്‍ അലറുന്നു!!
പറയൂ, ഹഖിടപാട് തീര്‍ക്കാതെ ആരാ സൈതലവിയുടെ മയ്യിത്തെടുത്തത്.
മുറ്റത്തേക്ക് കുതിച്ചവന്ന ചെറുപ്പക്കാരനെ എല്ലാവരും തിരിച്ചറിഞ്ഞു.
കടുകുമണി വളപ്പില്‍ ചേക്കുട്ടി.
അയാള്‍ ആഹാരം കഴിക്കുന്നവര്‍ക്കു നേരെ കുതിച്ചു.
എന്റെ കടം ഇപ്പം തന്നുവീട്ടുന്നില്ലായെങ്കില്‍ മയ്യിത്തിന്റെ കഫന്‍ പുട ഞാന്‍ ഊരിയെടുക്കും. ഖബ്ര്‍ കുത്തിപ്പൊളിക്കും.
ചോറ്റുപാത്രത്തില്‍ കറിപറ്റിയ കൈകള്‍ നിശ്ചലമായി. ഒപ്പം കഥയും!
ഇവിടെ ഉയര്‍ന്നു വരുന്ന ചില കര്‍മശാസ്ത്ര പാഠങ്ങള്‍ക്കു വേണ്ടി കഥവീണ്ടും തടസ്സപ്പെടുകയാണ്. കഫനും കടബാധ്യതയും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്നു വിവരിക്കാം. കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ കഫന്റെ നാലു വകുപ്പുകള്‍ വിവരിച്ചിട്ടുണ്ട്.
1. അല്ലാഹുവിന്റെ അവകാശം. മയ്യിത്തിന്റെ നഗ്നത മറക്കാന്‍ ആവശ്യമായ കഫന്‍പുട കടത്തിന്റെ പേരില്‍ മാറ്റിവെക്കാന്‍ ആര്‍ക്കും അധികാരമില്ല.
2. മയ്യിത്തിന്റെ അവകാശം. ഔറത്ത്(നഗ്നത) മറച്ചുകഴിഞ്ഞാല്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങള്‍ മറയ്ക്കുന്ന വസ്ത്രമാണിത്. ഇതൊഴിവാക്കാന്‍ മയ്യിത്തിന് വസ്വിയത്ത് ചെയ്യാവുന്നതാണ്.
3. കടം വഴി ബാധ്യതപ്പെട്ടവരുടെ അവകാശം. ഇത് രണ്ടാം വസ്ത്രവും മൂന്നാം വസ്ത്രവുമാണ്. കടം വീട്ടാനുള്ള വക മയ്യിത്തിനില്ലെങ്കില്‍ കടക്കാര്‍ക്ക് രണ്ടും മൂന്നും വസ്ത്രങ്ങളില്‍ കഫന്‍ ചെയ്യുന്നത് തടയാം.
4. അനന്തരാവകാശികളുടെ അവകാശം. മൂന്നുതുണിയേക്കാള്‍ കൂടുതലാണിത്. ഈ വസ്ത്രങ്ങള്‍ തടഞ്ഞുവെക്കാന്‍ അനന്തരാവകാശികള്‍ക്കവകാശമുണ്ട്. ഇങ്ങനെ തടസ്സങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ മൂന്നുതുണിയും നിര്‍ബന്ധമാണ്.
മയ്യിത്തിന്റെ രണ്ടും മൂന്നും വസ്ത്രങ്ങളെയാണ് നേരത്തെ ആക്രോശിച്ചയാള്‍ ഉദ്ദേശിച്ചത്.
1) എന്തുകൊണ്ടാണ് മറഞ്ഞ മയ്യിത്തിന്റെ മേലില്‍ പ്രായപൂര്‍ത്തി എത്താത്ത കുട്ടികള്‍ നിസ്‌കരിക്കരുതെന്ന് പറയുന്നത്?
ഉ. മറഞ്ഞ മയ്യിത്തിനുമേലുള്ള നിസ്‌കാരം ആ മയ്യിത്ത് മരിക്കുന്ന സമയത്ത് നമസ്‌കാരം ഫറളായവരില്‍ നിന്നേ ശരിയാവൂ. കുട്ടികള്‍ അതില്‍ പെടില്ലല്ലോ (തുഹ്ഫ 3. 151)
2) മരണവീട്ടുകാരെ സന്ദര്‍ശിക്കുവാന്‍ പറയേണ്ട ദിക്ര്‍ ഏത്?
***
താങ്കളുടെ പ്രതിഫലം അല്ലാഹു വര്‍ധിപ്പിക്കട്ടെ. താങ്കള്‍ക്ക് ആശ്വാസവും ക്ഷമയും അല്ലാഹു തരട്ടെ, മയ്യിത്ത് അല്ലാഹു പൊറുത്തു കൊടുക്കട്ടെ. അവര്‍ മറുപടിയായി.
നിങ്ങള്‍ മയ്യിത്ത് കാണാറുണ്ടോ?
അവന്‍ ഉറക്കം വിട്ടുണര്‍ന്നത് ഖുര്‍ആന്‍ സൂക്തങ്ങളുടെ അലയൊലി കേട്ടുകൊണ്ടാണ്.
ജനലഴികളിലൂടെ പുറത്ത് കണ്ണോടിച്ചപ്പോള്‍ മുറ്റത്തും പറമ്പിലും ആളുകള്‍ കൂട്ടം കൂട്ടമായി സംസാരിക്കുന്നു.
വെള്ളപുതപ്പിനടിയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നത് തന്റെ ഉപ്പയാണെന്നറിഞ്ഞിട്ടും അവന്‍ അപരിചിതര്‍ക്കിടയിലൂടെ നടന്നുകളിച്ചു. പെട്രോള്‍ മാക്‌സിന്റെ പ്രകാശം മുറ്റത്ത് പരന്നു കിടപ്പുണ്ട്.
ചേതനയറ്റ ശരീരത്തെ കെട്ടിപ്പിടിച്ച് കരയുന്ന ഇത്താത്ത. അടുത്തിരുന്ന് ഖുര്‍ആന്‍ ഓതുന്ന ബന്ധുക്കള്‍. നയനങ്ങളില്‍ നിന്നും അടര്‍ന്നുവീഴുന്ന ബാഷ്പകണങ്ങള്‍.
മൂകത തളംകെട്ടി നില്‍ക്കുന്ന മുറിയില്‍ യാസീനിന്റെ ഈണം. കര്‍പ്പൂരത്തിന്റെ പാട്. ഉലുവാന്റെ ഗന്ധം.
അകത്തളത്തില്‍ റാന്തലിന്റെ മങ്ങിയ വെളിച്ചത്തിലിരുന്ന് തേങ്ങുന്ന ഉമ്മയുടെ അടുത്ത് ചെന്നിട്ട് മോന്‍ ചോദിച്ചു.
”ഉമ്മാ…? ഉമ്മ എന്തിനാ കരേണത്? ന്‍ക്ക് പയിക്കുന്നു. ബല്ലാണ്ടു പയിക്കുന്നുമ്മാ”.
അവന്റെ വാക്കുകള്‍ ഉമ്മയെ കൂടുതല്‍ ദുഃഖിപ്പിച്ചതുപോലെ. തേങ്ങലുകള്‍ക്ക് ശക്തികൂടി. കണ്ണുകള്‍ കവിഞ്ഞൊഴുകി… ”ന്റെ.. റബ്ബേ… ന്റെ മോന്റെ ബാപ്പ…” തേങ്ങളുകള്‍ക്കിടയില്‍ അടര്‍ന്നു വീഴുന്ന വാക്കുകള്‍.
അപ്പോഴേക്കും അവനെ വന്നാരോ പുറത്തേക്ക് കൊണ്ടുപോയി. ”ഇക്കാക്കേ ഇവിടെ മൗലൂദാണോ? എന്നിട്ടും എന്റുമ്മ കരയാണ്!” … അവന്‍ പറഞ്ഞു.
”അല്ലമോനെ മോന്റെ ബാപ്പ മരിച്ചുപോയി. എല്ലാം അല്ലാഹുവിന്റെ വിധിയാ. മോന്‍ കരയേണ്ടട്ടോ”.
അവന്‍ കുറെനേരം മുഖമുയര്‍ത്തി ശൂന്യതയിലേക്ക് നോക്കി നിന്നു അല്‍പ നേരത്തെ നിശബ്ദതയ്ക്കു ശേഷം അവന്‍ ചോദിച്ചു.
”ഉപ്പ എപ്പളാ വര്വാ…?”
അവന്റെ ചോദ്യത്തിന് ഒന്നു പ്രതികരിക്കാന്‍ കഴിയാതെ അയാള്‍ മുഖം കുനിച്ചു നിന്നു. ബന്ധുക്കള്‍, മിത്രങ്ങള്‍ വന്നുകൊണ്ടിരുന്നു. അവനെ ആരൊക്കെയോ പറമ്പിലും മുറ്റത്തും എടുത്തുകൊണ്ടുപോയി. കൊച്ചു കൊച്ചു കാര്യങ്ങള്‍ സംസാരിച്ചു.
അപ്പോഴും അവരോടും ചോദിച്ചു.
”ഉപ്പ എപ്പളാ വര്വാ?”
അതിനും ഉത്തരം കിട്ടാഞ്ഞിട്ട് അവന്‍ ഉമ്മറപ്പടിയില്‍ ചേതനയറ്റു കിടക്കുന്ന തന്റെ ഉപ്പയുടെ അടുത്തേക്കോടി. അവന്‍ ചോദിച്ചു.
”ഉപ്പാ, ഉപ്പ എപ്പളാ വര്വാ..?”
കണ്ണീരിന്റെ ഈര്‍പ്പം പടര്‍ന്ന മുഖങ്ങള്‍. അവര്‍ വിങ്ങിപ്പൊട്ടി. അവരെ ആശ്വസിപ്പിക്കാനെത്തിയ സുഹൃത്തുക്കളും കരയാന്‍ തുടങ്ങി.
*** *** ***
നിങ്ങള്‍ മയ്യിത്ത് കണ്ടോ?
ആരുടെ?
”അപ്പോള്‍ നിങ്ങളൊന്നും അറിഞ്ഞില്ലാ!”
”കുനിയന്‍ പറമ്പത്ത് സൈഫുമോന്റെ ബാപ്പ ഇന്ന് വെളുപ്പിനു മൗതായി”.
നേരാണോ, ഇഞ്ഞ് മയ്യിത്തും വീട്ടില്‍ നിന്ന് ബെര്ന്നാ!
ഞാമയ്യത്ത് കണ്ട്, ഇപ്പം തെരക്ക് കൊറവാ! പത്ത് മണിക്ക് മയ്യിത്തെടുക്കും. ബേം കണ്ടിങ്ങ് പോരി.
ഒരു മരണ വാര്‍ത്തയറിയുമ്പോള്‍ മരിച്ചയാളുടെ മുഖം കണ്ട് തിരിച്ചു പോരുക എന്ന ‘ചടങ്ങില്‍’ കവിഞ്ഞ് ഒന്നുമല്ലാതായിത്തീര്‍ന്നിരിക്കയാണിന്നത്തെ ഇന്നിന്റെ സാമുദായിക സ്ഥിതി.
മയ്യിത്ത് കാണുക. അതു കാണിക്കുക. അതിനായി ആളെ ഏര്‍പ്പാടാക്കുക. മയ്യിത്ത് കണ്ടവര്‍ തിരിച്ചുപോരുക. ഈ സംസ്‌കാരം കടന്നുവന്ന വഴി ഏതാണ്? ഇസ്‌ലാമിക സംസ്‌കാരത്തില്‍ ‘മയ്യിത്ത് പ്രദര്‍ശനം’ എന്ന ഒരു ആചാരം പൂര്‍വികരില്‍ ആരും കാണിച്ചു തന്നിട്ടില്ല.
ഇന്ന് നമ്മുടെ നാടുകളില്‍ നടക്കുന്ന മയ്യിത്ത് പ്രദര്‍ശനം വേദനാജനകമാണ്. മയ്യിത്തിന്റെ തലഭാഗത്ത് രണ്ടോ മൂന്നോ പേര്‍ ഇരിക്കും. കാണാന്‍ വരുന്നവര്‍ക്ക് മയ്യിത്തിന്റെ മുഖത്തുള്ള തുണി നീക്കി മുഖം കാണിച്ചുകൊടുക്കലാണവരുടെ ഡ്യൂട്ടി. വന്നവരെല്ലാം കാണുന്നു കണ്ടു പോവുന്നു. വലിയൊരു പുണ്യം സമ്പാദിച്ചതിന്റെ നിര്‍വൃതിയോടെ! നിസ്‌കാരത്തിനോ ഖബറടക്കത്തിനോ കാത്തു നില്‍ക്കാതെ.
മയ്യിത്ത് കാണല്‍ സുന്നത്തോ പുണ്യകര്‍മ്മമോ ഒന്നുമല്ല. തിരുനബി(സ) വഫാത്തായി കിടക്കുമ്പോള്‍ പൂര്‍ണമായി ഒരു തുണികൊണ്ട് മൂടിയിട്ടതായി ഹദീസ് വ്യക്തമാക്കുന്നു. എന്നിട്ടാണ് ചില സാധാരണക്കാര്‍ മയ്യിത്ത് കുളിപ്പിച്ച് ശേഷവും ”ഇനിയാരാ കാണാനുള്ളത്. വേഗം വരീന്‍” എന്ന് വിളിച്ചു ചോദിക്കുന്നത്. അതിനിടയിലാണ് മൊല്ലാക്കയുടെ ഫാതിഹ വിളി. മയ്യിത്തിനു വേണ്ടി മഅ്ഫിറത്തിനു വേണ്ടിയുള്ള ആ മയ്യിത്തിനടുത്തു മയ്യിത്ത് കാണാനുള്ളവരുടെ അവസാന കാഴ്ചക്കും ആരവങ്ങള്‍ക്കിടയില്‍ ഫാതിഹയും യാസീനും ആര്‍ക്ക് വേണം. അതൊന്നും വലിയ കാര്യമല്ല എന്ന മട്ട്.
സര്‍വശക്തനായ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക്കയാണ് ഉസ്താദ്.
അല്ലാഹുവേ മയ്യിത്തിന് മാപ്പുകൊടുക്കണേ, ഞങ്ങള്‍ക്കും മാപ്പ് തരണേ, കുടുംബത്തിനു ക്ഷമകൊടുക്കണം, നരകക്കുണ്ടില്‍ നിന്ന് ഞങ്ങള്‍ക്കും അവര്‍ക്കും രക്ഷ നല്‍കണേ അല്ലാ.
മയ്യിത്തിനടുത്ത് നിന്ന് ഉസ്താദിതാ അതൊക്കെ ചോദിക്കുന്നു. ആര്‍ക്കുവേണ്ടി.
മുസ്‌ലിം ഉദ്യോഗസ്ഥനാണു മരിച്ചതെങ്കില്‍ അവരുടെ കൂടെ ജോലിചെയ്യുന്ന എല്ലാവരും അടുത്ത് വന്ന് അനുശോചനം രേഖപ്പെടുത്തും. ചിലയിടങ്ങളില്‍ മുഖം മറക്കുകയേ ഇല്ല. ആണായാലും പെണ്ണായാലും കഴുത്തിന്റെ താഴ്ഭാഗം മാത്രം മൂടുന്ന സ്ഥിതിവിശേഷം!
അന്യപുരുഷന്‍ സ്ത്രീയുടെ മയ്യിത്തും സ്ത്രീ അന്യപുരുഷന്റെ മയ്യിത്തും കാണുന്നത് ഹറാമാണ്. ഇത്തരം തെമ്മാടിത്തങ്ങള്‍ക്കെതിരെ നാം ഗോദയിലിറങ്ങുക. അറിവുള്ളവര്‍ കണ്ടു നില്‍ക്കാതാരിക്കുക. മത പണ്ഡിതന്മാരും നേതാക്കളും ഇക്കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ നമുക്ക് വിജയിക്കാന്‍ കഴിയും.
1. മയ്യിത്ത് കാണല്‍ സുന്നത്താണോ?
2. അന്യരുടെ മയ്യിത്ത് കാണലിന്റെ വിധി എന്ത്?
ഒന്നും ഉരിയാടാതെ ഒരാള്‍
ബീച്ച്, ശാന്തമായ കടല്‍തീരം.
തീരങ്ങളില്‍ കുന്നുകൂട്ടിയ കരിങ്കല്‍ കൂട്ടങ്ങളില്‍ തിരമാലകള്‍ താളമടിക്കുന്നു. സൂര്യകിരണങ്ങള്‍ എങ്ങോ പോയ് മറഞ്ഞു. കിളികള്‍ കൂടുകള്‍ ലക്ഷ്യമിട്ടു പറക്കുമ്പോള്‍ ചുവന്ന കാര്‍മേഘപാളികള്‍ വിവര്‍ണമായി.
പടിഞ്ഞാറന്‍ ചക്രവാളസീമയില്‍ റമളാന്‍ പിറവിയുടെ പൊന്നമ്പിളി. മുസ്‌ലിംകള്‍ തക്ബീര്‍ ധ്വനികള്‍ കൊണ്ട് വായുമണ്ഡലം പുളകമണിയിച്ചു. അല്ലാഹു അക്ബറു… അക്ബര്‍ വലില്ലാഹില്‍ ഹംദ്…
ഇതൊക്കെ ശ്രദ്ധിച്ചുകൊണ്ട് ഒന്നും ഉരിയാടാതെ ഒരാള്‍ ആ കടല്‍ക്കരയില്‍ ഇരിക്കുന്നുണ്ടായിരുന്നു.
അയാളുടെ മുഖഭാവം എന്തൊക്കെയോ ആരോടോ പിറുപിറുക്കുന്നതുപോലെ.
”ഹലോ മൗലവി സാഹബ്, എന്തേ ഇവിടെ മൗനിയായിരിക്കുന്നു? മാസപ്പിറവി കണ്ടതറിയില്ലേ?
മൗലവി: ഇല്ല. ഇന്ന് റമളാന്‍ പിറവി കാണാന്‍ സാധ്യതയില്ലെന്നാണ് നമ്മുടെ കണക്ക്.
നാസര്‍: നോക്കൂ മൗലവി മാനത്തേക്ക്. ചന്ദ്രപിറവിയല്ലാതെ മറ്റെന്ത് കുന്തമാ! സാക്ഷാല്‍ ഖമറൊളി.
മൗലവി: മാസം കണ്ടതൊക്കെ ശരിതന്നെ, പക്ഷെ മാസം കണ്ടില്ലെന്ന് കണക്കുകൂട്ടണം.
നാസര്‍: മാസം കണ്ടാല്‍ നോമ്പെടുക്കണം. മാസം കണ്ടാല്‍ പെരുന്നാളാക്കണം എന്നല്ലേ നബി(സ) തങ്ങളുടെ പ്രഖ്യാപനം.
*****
കണക്ക് കൂട്ടി മാസം തിട്ടപ്പെട്ടുത്തുന്ന സമ്പ്രദായം ഇസ്‌ലാമികമല്ല.
മൗലവി: ഇന്ന് ജ്യോഗ്രഫിക്കലായും ആസ്‌ട്രോണമിക്കലായും വളരെ പുരോഗതി പ്രാപിച്ചിരിക്കയാണല്ലോ. നബിയുടെ കാലത്ത് ഇത്തരം ശാസ്ത്രീയ വീക്ഷണങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് നബി കണക്ക് കൂട്ടിക്കാണാതിരുന്നത്.
നാസര്‍: അപ്പോള്‍ നബിക്ക് ഗോള ശാസ്ത്രപരമായ യാതൊരു വിവരവുമില്ലെന്നോ? നഊദുബില്ലാഹ്…
മൗലവി: അല്ല. അത്… അത്… (മൗലവി വിറളി കൊള്ളുന്നു)
നാസര്‍: അതെ. നിങ്ങള്‍ കണ്ട മാസം മാസമല്ലെന്ന് കണക്ക് കൂട്ടാനോ.
മൗലവി: കണക്ക് അങ്ങിനെയാണ് കാണിക്കുന്നത്.
നാസര്‍: അത് പറ്റില്ല.
മൗലവി: എന്ത് പറ്റില്ലെന്ന്… നമ്മളൊക്കെ നിസ്‌കാര സമയം കണക്കാക്കുന്നത് കണക്ക് നോക്കിയാണല്ലേ? എല്ലാവരും ചുറ്റും കൂടി.
ഉദാഹരണമായി ളുഹ്ര്‍ എത്ര മണിക്കാണെന്ന് മൊല്ലാക്ക കലണ്ടര്‍ മുഖേന അറിയുന്നു. അതില്‍ പറഞ്ഞ സമയം ആയിട്ടുണ്ടോ എന്ന് ക്ലോക്ക് വഴി തിട്ടപ്പെടുത്തുന്നു. പിന്നീട് നിശ്ചിത സമയമായാല്‍ വാങ്ക് കൊടുക്കുന്നു. ദിനം പ്രതി എല്ലാ ഫര്‍ള് നിസ്‌കാരവും നിര്‍വഹിക്കപ്പെടുന്നു. ഇങ്ങനെ നിസ്‌കാരം നിര്‍വഹിക്കുന്നത് പോലെ നമുക്ക് നോമ്പും പെരുന്നാളും നിര്‍വഹിക്കാമല്ലോ. മൗലവി ഒറ്റ ശ്വാസത്തില്‍ പറഞ്ഞവസാനിപ്പിച്ചു.
നാസര്‍: നിസ്‌കാരം മുസ്‌ലിം ലോകം ഗ്രഹിച്ചത് കണക്ക് നോക്കിയല്ല. നബി(സ) തങ്ങള്‍ക്ക് നിസ്‌കാര സമയം മനസ്സിലാക്കിക്കൊടുക്കാനായി ജിബ്‌രീല്‍ (അ) രണ്ട് ദിവസം കഅബയുടെ അടുക്കല്‍ നിന്ന് ഇമാം ആയി നിസ്‌കരിച്ചു. സുബ്ഹ് നിസ്‌കരിച്ചത് കിഴക്കന്‍ ചക്രവാളത്തില്‍ ആകാശത്ത് വെള്ള കീറിയപ്പോള്‍ ആയിരുന്നു… നാസര്‍ തുടര്‍ന്നു വിശദീകരിച്ചു.
ളുഹ്ര്‍ നിസ്‌കരിച്ചത് സൂര്യന്‍ ആകാശ മധ്യത്തില്‍ നിന്ന് അല്പം പടിഞ്ഞാറോട്ട് തിരിഞ്ഞപ്പോള്‍. അസര്‍ ഒരു സാധനത്തിന്റെ നിഴല്‍ ഉച്ചസമയത്തെ അതിന്റെ നിഴലിനപ്പുറം-അതിന്റെ അത്ര നീണ്ട സമയത്തും ആയിരുന്നു. സൂര്യന്‍ പൂര്‍ണമായും അസ്തമിച്ചപ്പോള്‍ മഗ്‌രിബും അസ്തമിച്ച ഉടനെ ആകാശത്തില്‍ ദൃശ്യമാവുന്ന ചുകപ്പ് മാഞ്ഞപ്പോള്‍ ഇശാഉം നിസ്‌കരിച്ചു. അഞ്ച് നിസ്‌കാരങ്ങളുടെയും സമയാരംഭത്തിന്റെ അടയാളമാണ് ഇത്. ഈ അടയാളങ്ങള്‍ എല്ലാം കണ്ണുകൊണ്ട് കണ്ട് ബോധ്യമായാല്‍ നിസ്‌കരിക്കാനല്ല പ്രവാചകന്റെ കല്പന. സമയമായാല്‍ നിസ്‌കരിക്കാം. പക്ഷെ, നോമ്പും പെരുന്നാളും അങ്ങിനെയല്ല. മാസപ്പിറവി കണ്ടാല്‍ നോമ്പെടുക്കാം, പെരുന്നാളാക്കാം എന്നും നബി(സ) പറഞ്ഞു.
നാസറിന്റെ വിശദീകരണം കേട്ട് നിന്ന മൗലവിയുടെ അധരങ്ങളില്‍ നിന്ന് തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു വന്നു.
എല്ലാവരും ഒരേ സ്വരത്തില്‍ അല്ലാഹുവിന്റെ മഹത്വം ഉറക്കെ ചൊല്ലാന്‍ തുടങ്ങി.
അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു അക്ബര്‍, ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.
ക്ലോണിംഗും മൗലവിയും
‘ഗുല്‍മാല്‍ ഹസന്‍’ ലൈബ്രറിയിലേക്ക് കടന്നു ചൊല്ലുമ്പോള്‍ അവിടെ ഏകനായി നീണ്ട ചിന്തയിലാണ്ട ‘അസ്സല്‍ മലബാര്‍ മൗലവി’ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കുരുക്കഴിയാത്ത ചോദ്യങ്ങളുമായി മൗലവിയെ സമീപിക്കുക ഗുല്‍മാല്‍ ഹസന്റെ പതിവായിരുന്നു. ഉത്തരം പറയാന്‍ കഴിയാതെ പരുങ്ങിപ്പോയ ഹൃദയം പിന്നീട് അസ്സല്‍ മലബാര്‍ മൗലവി എന്നാണ് അറിയപ്പെടാന്‍ തുടങ്ങിയത്.
ഗുല്‍മാല്‍ ചോദ്യങ്ങളുന്നയിച്ച് മൗലവിയെ കുരുക്കിലാക്കിയപ്പോള്‍ ഹസന്റെ പിറകെ ഗുല്‍മാല്‍ എന്ന അപരനാമം കൂടി വന്നു ചേരുകയായിരുന്നു.
ഗുല്‍മാല്‍ ഹസന്റെ വരവ് മൗലവിയുടെ ചിന്തകള്‍ക്ക് വിരാമമിടേണ്ടിവന്നതില്‍ അയാളുടെ മുഖം ക്ഷുഭിതമാണ്. ഭീതിതവും.
‘എന്തേയ് ചിന്തിച്ചിരിക്ക്ണ്?’
‘ഒന്നൂല്യ ശാസ്ത്രത്തിന്റെ ഓരോ കണ്ടെത്തലുകള്‍ ഞമ്മന്റെ തലക്ക് വട്ട് പിടിപ്പിക്ക്യാണ്’.
‘ഹോ.. കാര്യം പിടികിട്ടി. ക്ലോണിംഗിന്റെ സാധുതയും വിഴിവിലക്കുകളുമന്വേഷിച്ച് നട്ടം തിരിയുകയാണല്ലേ?’
ഗുല്‍മാല്‍ ഹസന്റെ ഓരോ വാക്കുകളും മുള്‍മുന പോലെ മൗലവിയെ കുത്തിനോവിക്കുന്നുണ്ടായിരുന്നു.
‘ടെസ്റ്റ്ട്യൂബ് ശിശു’ പിറന്നപ്പോഴും ‘മനുഷ്യപട്ടി’യുടെ ജന്മവും നമ്മുടെ പ്രസ്ഥാനത്തെ തളര്‍ത്തിയിരുന്നു. അന്ന് എന്തു വിധിക്കണമെന്നറിയാതെ ഭീതിപ്പെട്ട സംഭവങ്ങളുടെ മുറിവുണങ്ങുന്നതിനു മുമ്പ് ഇടിത്തീയേറ്റ പോലെ വീണ്ടും ക്ലോണിംഗ്. അതയാളെ പിന്തുടരുന്ന ഒരു ഭൂതം പോലെ നിലനിന്നു. തലക്കുമുകളില്‍ തൂങ്ങിക്കിടക്കുന്ന ഡമോക്ലസിന്റെ വാള്‍പോലെ തന്റെ പ്രസ്ഥാനത്തിന് മുകളില്‍ തൂങ്ങിക്കിടന്നു.
സുന്നി പുസ്തകങ്ങള്‍ വായിച്ച് ചോദ്യങ്ങള്‍ സംഭരിക്കുന്ന ഹസന്‍, മൗലവിയുടെ പേടിസ്വപ്നമായെങ്കിലും ഗുല്‍മാല്‍ ഹസന്‍ വഹാബിയായി തന്നെ ജീവിച്ചു. ഏതോ ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടി.
‘ക്ലോണിംഗി’ന്റെ വിധിയെ കുറിച്ചാണ് പരാതി. ക്ലോണിംഗിനെ കുറിച്ചൊരു വിധി പുറപ്പെടുവിക്കുക അയാള്‍ക്കസാധ്യമായിരുന്നു. അയാളുടെ പ്രസ്ഥാനത്തിനും. നിരാശയുടെ നീണ്ട വിചാരധാരകള്‍ അയാള്‍ക്കു ചുറ്റും വട്ടമിട്ടു പറന്നുയരുന്നു.
വിശുദ്ധ ഖുര്‍ആനിലെ അതിസൂക്ഷ്മങ്ങളായ മുഴുവന്‍ സംഗതികളും ഓരോ വ്യക്തിക്കും അറിയുക അസാധ്യം തന്നെ.
ശരീഅത്ത് വിധികള്‍ ഒന്നൊഴിയാതെ സ്വയം ഗ്രഹിക്കത്തക്കവിധം നമുക്ക് കണ്ടെത്താന്‍ കഴിയുന്നില്ല. നബിതങ്ങളെ കുറിച്ചുള്ള പരിജ്ഞാനവും എല്ലാവര്‍ക്കും ലഭിച്ചിട്ടില്ലല്ലോ?
നിരവധി സംവത്സരം അശ്രാന്ത പരിശ്രമം നടത്തി, സൂക്ഷ്മമായ പരിചിന്തനങ്ങളും നിരീക്ഷണ ഗവേഷണങ്ങളും വഴി ഫിഖ്ഹ് ക്രോഡീകരിച്ച പണ്ഡിത കേസരികളായ മദ്ഹബിന്റെ ഇമാമീങ്ങളോട് മുസ്‌ലിം ലോകം കടപ്പെട്ടിരിക്കുന്നു. എന്നും എന്നും.
ഒട്ടും വിഷമിക്കാതെ ശരീഅത്ത് അനുഗമിക്കാന്‍ സുന്നികള്‍ക്ക് കഴിയുന്നുവെങ്കില്‍ അത് പ്രസ്തുത മഹാത്മാക്കളുടെ പരിശ്രമമല്ലേ? അവരെ പിന്തള്ളിയതല്ലേ നമ്മുടെ പ്രസ്ഥാനത്തിന് പറ്റിയ അമളി. അവരവരുടെ സൗകര്യം പോലെ മതം കൈകാര്യം ചെയ്തതല്ലേ കുഴപ്പം?
കലങ്ങിമറിഞ്ഞ ചിന്തകള്‍ അയാളെ വേട്ടയാടുകയായിരുന്നു. വികല ചിന്തകള്‍, പ്രസ്ഥാനം ശിഥിലമാവട്ടെ. അയാള്‍ തന്റെ പ്രസ്ഥാനത്തെ സ്വയം ശപിച്ചുകൊണ്ടിരുന്നു. ലൈബ്രറിയും ഓഫീസും സുന്നത്ത് ജമാഅത്തിന്റെ കേന്ദ്രമായി മാറുന്നതും വൈകല്യം നിറഞ്ഞ തന്റെ പ്രസ്ഥാനം ഇരുളടയുന്നതും അയാള്‍ സ്വപ്നം പോലെ കാണുന്നുണ്ടായിരുന്നു.
ഉത്പതിഷ്ണുത്വത്തിന്റെ വികൃതമുഖങ്ങള്‍ മൗലവിയെ പല്ലിളിച്ചു കാട്ടി.
നിശ്ശബ്ദ ചോദ്യങ്ങള്‍ അയാളെ വലയം വെക്കുന്നതും അതില്‍ തന്നെ വലിഞ്ഞുമുറുക്കുന്നതായും മൗലവിക്കനുഭവപ്പെട്ടു.
‘ക്ലോണിംഗിന്റെ വിധി കണ്ടെത്താന്‍ കഴിഞ്ഞില്ലേ, ഇറങ്ങിപ്പോവുകയാണോ? ഇതെന്തു കഥ! ഖുര്‍ആനും ഹദീസും ഇജ്തിഹാദ് ചെയ്തുനോക്ക്’.
‘മനുഷ്യപട്ടിയും’ ‘ടെസ്റ്റ് ട്യൂബ് ശിശുവും’ പത്രമാസികകള്‍ ചര്‍ച്ചയാരംഭിച്ചപ്പോള്‍ ഖുര്‍ആനും ഹദീസും പരതി. വിധി കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്നും ഫിഖ്ഹ് ക്രോഡീകരിച്ച മഹാത്മാക്കളായ മദ്ഹബിന്റെ ഇമാമീങ്ങളെ പിന്‍പറ്റുകയായിരുന്നു. അയാളുടെ ചിന്തകള്‍ ഓര്‍മയുടെ താളുകളിലൂടെ ഒഴുകിപ്പോയി.
‘ഇന്നും ഇജ്തിഹാദ് ചെയ്യ്വാണ്?’ നിശബ്ദമായ ചോദ്യങ്ങള്‍ക്ക് അയാള്‍ നിശബ്ദതയില്‍ തന്നെ മറുപടി നല്‍കുകയായിരുന്നു. ചുരുളഴിയുന്ന ഉത്പതിഷ്ണു ചിന്തകള്‍ നീണ്ടുവലിഞ്ഞ് അതൊരു വെളുത്ത വരയായി മാറുന്നതും അതിലൂടെ അയാള്‍ അതിവേഗം നടക്കാന്‍ പാടുപെടുന്നതും സ്വപ്നം പോലെ കാണുന്നു.
അപ്പോഴും ലൈബ്രറിയില്‍ കൊമ്പന്‍ മൗലവിമാര്‍ ഇജ്തിഹാദ് പ്രോഗ്രാമിനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു.
(ര്‍ഏ›ശ്ലന്ഥഏ †ƒˆര) ‡ശ്ലമ്ലഷഛ ത്സ ക™ക്ഷമ്ലയ ‡ശ്ല„ഴ˜ല ൂത്സഋഏ :കുഏ™ഞ്ചക്കžറഏ ബ്ബള്‍യ
ശഅ്‌റാനി ഇമാം പറയുന്നു. അംഗീകൃത മദ്ഹബില്ലാത്ത പ്രസ്ഥാനം മതമില്ലാത്ത പ്രസ്ഥാനമാകുന്നു.
ഹജ്ജാജികളെ പോലെ നമുക്കും
അയല്‍വീട്ടിലെ ടി.വി.സ്‌ക്രീനില്‍ പെയ്തിറങ്ങിയ ഹജ്ജിന്റെ ദൃശ്യങ്ങള്‍ വയോദികനായ മൊയ്തീനിക്കയെ വല്ലാതെ സ്പര്‍ശിച്ചു.
”ഹജ്ജ് ചെയ്യാന്‍ വളരെ പൂതിയുണ്ടായിരുന്നു. പക്ഷെ അല്ലാന്റെ വിധിയുണ്ടായില്ല… ഹൊ…” അയാള്‍ നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു.
”അങ്ങനെ നിരാശപ്പെടാതെ. മൊയ്തീന്‍ക്കാ… ഇനിയും സമയമുണ്ടല്ലോ..”
”വയസ്സായില്ലെ മോനെ?”
ഇനി എന്നു ചെയ്യാന്‍’?
എന്നാലും ഹജ്ജിന്റെ പുണ്യങ്ങളെല്ലാം നമുക്കും നേടാം. വരൂ. നിങ്ങള്‍ ചെയ്യുകയേ വേണ്ടൂ. എല്ലാം നമുക്ക് പഠിക്കാം.
തര്‍ബിയ്യത്തിന്റെ നിരന്തരമായ ശബ്ദം. പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷം… സഫാ മര്‍വാ കുന്നുകളിലെ നിലവിളികള്‍. തിരുറൗളക്കു മുന്നില്‍ ചുടുബാഷ്പമൊഴുക്കുന്ന വിശ്വാസികളുടെ ഹൃദയം സ്പന്ദിക്കുന്ന കാഴ്ചകള്‍…
ദാരിദ്ര്യംകൊണ്ടും അസൗകര്യം കൊണ്ടും അവിടെയെത്തിച്ചേരാന്‍ കഴിയാത്ത സകല വിശ്വാസികള്‍ക്കും ഹജ്ജാജിമാരെപ്പോലെ സ്വന്തം നാട്ടിലും വീട്ടിലുമിരുന്ന് പുണ്യകര്‍മങ്ങളില്‍ നിരതരാകാന്‍ കാരുണ്യവാന്‍ റബ്ബ് അവസരമൊരുക്കിയിരിക്കുന്നുവെന്ന സത്യം വല്ലപ്പോഴും നാം ഓര്‍ക്കാറുണ്ടോ? ഇത്തരം അസുലഭ മുഹൂര്‍ത്തങ്ങള്‍ പാഴാക്കുകയെന്നത് ഒരു വിശ്വാസിക്ക് കരണീയമല്ല. നോമ്പ്, തക്ബീര്‍, പെരുന്നാള്‍ നിസ്‌കാരം, മൃഗബലി എന്നിവ ദുല്‍ഹിജ്ജയിലെ പ്രധാന കര്‍മങ്ങളാണ്.
നോമ്പ്
ദുല്‍ഹിജ്ജ 8-നും 9-നും നോമ്പനുഷ്ഠിക്കല്‍ പ്രത്യേക സുന്നത്താണ്. ഒന്നുമുതല്‍ ഒന്‍പതു ദിവസവും വ്രതമനുഷ്ഠിക്കുന്നതും സുന്നത്തു തന്നെ. റമളാനിലെ ഫറളുനോമ്പു കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ളതും പ്രതിഫലാര്‍ഹമായവുമായ ശക്തമായ സുന്നത്താണ് ദുല്‍ഹിജ്ജ ഒന്‍പതിന് അനുഷ്ഠിക്കപ്പെടുന്ന ‘അറഫാനോമ്പ്’. അറഫയില്‍ ഹാജിമാര്‍ സംഗമിക്കുന്നത് അന്നാണല്ലോ മക്കയില്‍ ദുല്‍ഹിജ്ജ ഒന്‍പത് എന്നാണോ അന്നേ ദിനം പകലിലാണ് ഹാജിമാര്‍ അറഫയില്‍ സംഗമിക്കുക. കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിലോകത്തിലെ എല്ലാ പ്രദേശത്തുകാര്‍ക്കും ഇതേ സമയം തന്നെ നോമ്പെടുത്ത് ഹാജിമാരോട് യോജിക്കാന്‍ സാധ്യമല്ല. കാരണം ഭൂമിയുടെ ചില ഭാഗങ്ങളില്‍ തല്‍സമയം രാത്രിയായിരിക്കുമല്ലോ. സൂക്ഷ്മജ്ഞനും സര്‍വ്വജ്ഞനുമായ ഇലാഹിന്റെ നിര്‍ദ്ദേശം എന്തുമാത്രം ആശ്ചര്യാജനകമാണ്.
ദുല്‍ഹിജ്ജ ഒന്‍പതിനാണു മക്കയില്‍ അറഫ. അതിനാല്‍ ദുല്‍ഹിജ്ജ ഒന്‍പതിനു ഭൂമിയുടെ ഏതു തലത്തിലുള്ളവനും നോമ്പനുഷ്ഠിക്കട്ടെ.. ഓരോ പ്രദേശത്തുകാര്‍ക്കും എന്നാണു ദുല്‍ഹിജ്ജ ഒന്‍പത് അന്നാണവര്‍ക്ക് അറഫാനോമ്പിന്റെ സുന്നത്ത്. ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്നത് ദൃശ്യമാധ്യമങ്ങളിലൂടെ നോക്കിക്കാണുന്നവരെല്ലാം അന്നേരം നോമ്പുപിടിക്കണമെന്നാണ് നിയമമെങ്കില്‍ അമേരിക്കക്കാരെ പോലുള്ളവര്‍ രാത്രിയില്‍ നോമ്പുപിടിക്കേണ്ടിവരുമല്ലോ… ഇതൊന്നും ആലോചിക്കാന്‍ ശേഷിയില്ലാത്ത ബിദ്അത്തിന്റെ ‘പൊട്ടന്‍ ഈച്ചകളോട്’ നമുക്ക് സഹതപിക്കാം.
തക്ബീര്‍
ദുല്‍ഹിജ്ജ ഒന്‍പതു മുതല്‍ ഇമാം പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രവേശിക്കുന്നതുവരെയുള്ള സമയങ്ങളില്‍ നമുക്ക് തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്. വീടുകളിലും പള്ളികളിലും അങ്ങാടികളിലും വഴിയോരങ്ങളിലും ഒറ്റയും തെറ്റയുമായി ശബ്ദമുയര്‍ത്തി തക്ബീര്‍ ചൊല്ലണം. നിരുപാധിക തക്ബീര്‍ എന്നാണിതിനു പേര്‍. അറഫാദിനം സുബഹി മുതല്‍ അയാമുത്തശ്‌രീഖിന്റെ അവസാന ദിവസം അസറോടുകൂടി അവസാനിക്കുന്ന എല്ലാ നിസ്‌കാരശേഷവും ചൊല്ലുന്ന തക്ബീറിനെ സോപാധിക തക്ബീര്‍ എന്നും പറയും. ഫറളോ സുന്നത്തോ ജമാഅത്തായോ ഒറ്റക്കോ രാവോ പകലോ വ്യത്യാസമില്ലാതെ എല്ലാ നിസ്‌കാരങ്ങള്‍ക്കും ശേഷവും ഇതു സുന്നത്താണ്. നിസ്‌കാരങ്ങള്‍ക്കു പിറകെയുള്ള ദിക്ര്‍ ദുആകള്‍ക്ക് മുമ്പാണ് ഈ തക്ബീര്‍ ചൊല്ലേണ്ടത്. ദുല്‍ഹിജ്ജ ഒന്നുമുതല്‍ പത്തുവരെയുള്ള ദിനങ്ങളില്‍ ആടുമാടൊട്ടകങ്ങളെ കാണുകയോ അവയുടെ ശബ്ദം കേള്‍ക്കുകയോ ചെയ്യുമ്പോള്‍ തക്ബീര്‍ സുന്നത്തുണ്ട്. എല്ലാറ്റിനെക്കാളും വലുത് തങ്ങള്‍ക്ക് അല്ലാഹുവാണെന്ന നിരന്തരമായ പ്രഖ്യാപനമാണ് തക്ബീറിന്റെ ഉള്ളടക്കം.
പെരുന്നാള്‍ നിസ്‌കാരം
രണ്ടു റക്അത്താണ് പെരുന്നാള്‍ നിസ്‌കാരം. ബലിപെരുന്നാള്‍ നിസ്‌കാരം ഞാന്‍ നിര്‍വഹിക്കുന്നു എന്ന കരുത്തോടുകൂടി സാധാരണ റവാതിബു സുന്നത്ത് നിസ്‌കരിക്കുന്നതുപോലെ രണ്ടുറക്അത്തു നിസ്‌കരിച്ചാല്‍ സാധുവാകും. ഈ നിസ്‌കാരത്തില്‍ പ്രത്യേകമായുള്ള ഫാതിഹക്കുമുമ്പ് ഒന്നാം റക്അത്തില്‍ ഏഴു തക്ബീറും രണ്ടാം റക്അത്തില്‍ അഞ്ചു തക്ബീറും ചൊല്ലണം. ഈ തക്ബീറുകള്‍ക്കിടയില്‍ സുബ്ഹാനല്ലാ വല്‍ഹംദുലില്ലാ വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ എന്ന ദിക്ര്‍ ചൊല്ലല്‍ സുന്നത്താണ്. ഇമാമും മഅ്മൂമും രണ്ടു റക്അത്തിലുമുള്ള ‘തക്ബീറുകള്‍’ ഉച്ചത്തിലാണ് ചൊല്ലേണ്ടത്. ഓരോ തക്ബീറുകള്‍ ചൊല്ലുമ്പോഴും കൈ ഉയര്‍ത്തി കെട്ടണം. സൂര്യോദയം മുതല്‍ മധ്യാഹ്നം വരെയാണ് സമയം. പെരുന്നാള്‍ നിസ്‌കാരത്തിന് ആണും പെണ്ണും കൂട്ടുചേര്‍ന്ന് പരസ്യമായി മൈതാനികളിലും മറ്റും നിരന്നു പ്രദര്‍ശനം നടത്തുന്നത് ആളെകൂട്ടാനുള്ള നമ്പറും ആരോടൊക്കെയോ ഉള്ള വാശിയുമാണ്. തിരുനബിയുടെ കാലത്ത് ഗ്രൗണ്ടില്‍ നിസ്‌കരിച്ചിട്ടുള്ളത് നേരാണ്. ഇസ്‌ലാമിന്റെ പ്രാരംഭ ദിശയില്‍ വര്‍ഷത്തില്‍ മൂന്നുതവണ മാത്രം ലഭിക്കുന്ന ഏതാനും അവസരങ്ങള്‍ പലവിധ കാര്യങ്ങള്‍ക്കും ഉപയോഗിക്കേണ്ടി വരും.
സ്ത്രീകളെയും മക്കളെയും എല്ലാം കൂട്ടി ശത്രുക്കള്‍ക്കുമുമ്പില്‍ മുസ്‌ലിം ശക്തി പ്രകടിപ്പിക്കുക, പെരുന്നാള്‍ നിസ്‌കാരത്തിന്റെ രൂപം സ്ത്രീകള്‍ക്കും പഠിപ്പിക്കുക, പുരുഷന്മാര്‍ മുഴുക്കെ വെളിയില്‍ വരുന്ന തഞ്ചം നോക്കി ആഘോഷ ദിനങ്ങളില്‍ ഭീകരതയുണ്ടാക്കാന്‍ ഗൂഢപദ്ധതികളുമായി നടക്കുന്ന ചില ജൂത ഗോത്രങ്ങളുടെ പരിപാടി തകര്‍ക്കുക പോലുള്ള അനിവാര്യതകളാണ്.
***
റസൂലുല്ലാഹി(സ) തങ്ങളുടെ കാലം മുതല്‍ ഇന്നോളം മക്കയിലുള്ളവര്‍ അവരുടെ പള്ളിയില്‍ വെച്ചാണ് പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കുന്നത്. പള്ളിയാണ് മരുഭൂമിയേക്കാള്‍ (പള്ളിയല്ലാത്ത സ്ഥലത്തേക്കാള്‍) പുണ്യകരം. അതുകൊണ്ടാണല്ലോ പള്ളിയില്‍ തഹിയ്യത്ത് നിസ്‌കരിക്കണമെന്ന് കല്‍പിക്കപ്പെട്ടത്. മാത്രമല്ല, പള്ളിയാണ് മറ്റുസ്ഥലങ്ങളെക്കാള്‍ വൃത്തികേടുകളില്‍ നിന്ന് സുരക്ഷിതമായത്. (ഹാവില്‍ കബീര്‍ 2/486)
മൃഗബലി
പെരുന്നാള്‍ ദിന ചെലവുകള്‍ കഴിച്ച് ഉള്ഹിയ്യത്തിനുതകുന്ന ധനം വല്ലതും ബാക്കിയുള്ളവനു മൃഗബലി സുന്നത്താണ്. നബി(സ) പറഞ്ഞു. ബലികര്‍മത്തെക്കാള്‍ അല്ലാഹുവിനിഷ്ടപ്പെട്ട ഒരാരാധനയും പെരുന്നാള്‍ ദിനത്തില്‍ മനുഷ്യന് ചെയ്യാനില്ല. ആട്, മാട്, ഒട്ടകം, ഇവയിലൊന്നിനെയാണറുക്കേണ്ടത്. നെയ്യാട് ഒരു വയസ്സും കോലാടും മാട് വര്‍ഗങ്ങളും രണ്ട് വയസ്സും ഒട്ടകം അഞ്ചുവയസ്സും പൂര്‍ത്തിയാവണം. പശു, എരുമ വര്‍ഗങ്ങളെല്ലാം മാടിനത്തില്‍പ്പെടും. ആട് ഒരാള്‍ക്കുമാത്രമേ അറുക്കാവൂ. ഒട്ടകം, മാട് എന്നിവ ഒന്നില്‍ ഏഴുപേര്‍ വരെ പങ്കുചേരാം. പക്ഷേ ഏഴുപേര്‍കൂടി ഒട്ടകമോ മാടോ പങ്കു ചേര്‍ന്ന് അറുക്കുന്നതിനേക്കാള്‍ ഉത്തമം ഏഴ് ആടിനെ ബലിയര്‍പ്പിക്കലാണ്.
ഭക്ഷണത്തിനേറ്റവും മേന്മയുള്ളതിനെയാണറുക്കേണ്ടത്. മാംസത്തില്‍ കുറവ് വരുത്തുന്നവയോ, ഭ്രാന്ത്, ചെവിയോ, വാലോ അല്‍പം മുറിഞ്ഞ്, മുടന്തുള്ളത്, കണ്ണുകാഴ്ചയില്ലാത്തത്, ഒറ്റക്കണ്ണന്‍, വ്രണം, മെലിഞ്ഞത്, മറ്റുരോഗമുള്ള ഇവയൊന്നും മതിയാവില്ല. അറുക്കാന്‍ കിടത്തുമ്പോള്‍ ഇത്തരം കുറവുകള്‍ ശ്രദ്ധയില്‍പ്പെട്ടാലും സാധുവല്ല.
സ്വന്തം അറുക്കലാണ് സുന്നത്ത്. ഇല്ലെങ്കില്‍ അറുക്കുന്നിടത്ത് ഹാജറാവണം. അറുക്കുന്ന സമയത്തോ അറുക്കാന്‍ ഏല്‍പിക്കുന്ന സമയത്തോ നിയ്യത്ത് ചെയ്യല്‍ നിബന്ധനയില്‍ പെട്ടതാണ്. അറക്കുമ്പോള്‍ ബിസ്മി, സ്വലാത്ത്, തക്ബീര്‍, ദുആ എല്ലാം സുന്നത്താണ്.
ഉള്ഹിയ്യത്ത് നേര്‍ച്ചയാക്കിയതോ, ഇതെന്റെ ഉള്ഹിയ്യത്താണ്, ഇതെനിക്ക് ഉള്ഹിയ്യത്ത് അറുക്കാനുള്ളതാണ്, എന്നിങ്ങനെ നിര്‍ണ്ണയിച്ചു നിര്‍ത്തുകയോ ചെയ്താല്‍ അറുക്കല്‍ നിര്‍ബന്ധമായിത്തീരും. നിര്‍ബന്ധമായ ഉള്ഹിയത്തില്‍ നിന്നും തനിക്കോ തന്റെ കുടുംബങ്ങള്‍ക്കോ യാതൊന്നും ഭക്ഷിക്കാന്‍ പാടില്ല. മുഴുവനും ദാനധര്‍മ്മമായി വിതരണം ചെയ്യണം.
സുന്നത്തായ ബലിമാംസത്തില്‍ അല്പം ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്. എങ്കിലും മൂന്നിലൊന്നില്‍ കൂടുതല്‍ സ്വന്തമെടുക്കാതിരിക്കയാണ് വേണ്ടത്. വേവിക്കാതെ പച്ചമാംസം വിതരണം ചെയ്യലാണു ശ്രേഷ്ഠം. അമുസ്‌ലിംകള്‍ ബലിമാംസം ദാനം ചെയ്തുകൂടാ. വേവിച്ചും അല്ലാതെയും നിഷിദ്ധമാണ്. (അവര്‍ക്കു കൊടുക്കാന്‍ വേറെ മാംസം വാങ്ങിക്കൊടുക്കാം) ഉള്ഹിയ്യത്തിന്റെ തോല്‍ സ്വന്തമായി ഉപയോഗിക്കയോ ദാനം ചെയ്യുകയോ ആവാം. വില്‍ക്കാനോ പണിക്കൂലിയായി നല്‍കാനോ പാടില്ല. ബലി കഴിക്കാനുദ്ദേശിച്ചാല്‍ ദുല്‍ഹിജ്ജ പിറന്നതുമുതല്‍ അറക്കുന്നതുവരെ നഖം, മുടി, മറ്റു രോമങ്ങള്‍ നീക്കാതിരിക്കല്‍ സുന്നത്താണ്.
യാത്രയില്‍ നിസ്‌കരിക്കാത്തവരോട്
നിസ്‌കാരത്തില്‍ സമയനിഷ്ഠ പാലിക്കുന്നതില്‍ നിങ്ങള്‍ ബദ്ധശ്രദ്ധരാണോ? യാത്രാവേളയില്‍ ജംഉം ഖസ്‌റും അനുസരിച്ച് നിസ്‌കരിക്കാന്‍ പഠിച്ചിട്ടുണ്ടോ? നിസ്‌കാരം സമയം വിട്ട് പിന്തിക്കല്‍ വന്‍പാപമാണെന്നറിഞ്ഞിട്ടും ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ യൊക്കെ നിസ്‌ക്കരിക്കാമെന്നാരെങ്കിലും ആലോചിച്ചിട്ടുണ്ടോ? അറിയാന്‍ ഭാവിച്ചിട്ടുണ്ടോ? ഒറ്റ ശ്വാസത്തിലാണ് ഞാന്‍ ഇത്രയും പറഞ്ഞു തീര്‍ക്കുന്നത്. ഡ്രോയിംഗ് റൂം സജീവമാണ്. അയല്‍ക്കാരന്‍ ബീരാനും കുഞ്ഞീവിന്റെ മകന്‍ യാസിറും മക്കളും മരുമക്കളും ഒക്കെയായി ഡ്രോയിംഗ് റൂം കവിഞ്ഞിരിക്കുന്നു. വിദൂര യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ഇവരില്‍ പലരും യാത്രയില്‍ ജംആക്കാനോ ഖസ്‌റാക്കാനോ തുനിഞ്ഞില്ലെന്നു മാത്രമല്ല, നിസ്‌കാരം സമയം വിട്ട് പിന്തിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന ശബ്ദകോലാഹലങ്ങള്‍ കേട്ടാണ് ഞാന്‍ ഓഫീസ് മുറിയില്‍ നിന്നും ഒറ്റ ചാട്ടത്തിന് അകത്തളത്തിലെത്തി മേല്‍ കൊടുത്ത ചോദ്യങ്ങള്‍ ഉന്നയിച്ചത്.
ചോദ്യംകേട്ട് എല്ലാവരും ശാന്തരായി. കൂട്ടുകുടുംബങ്ങള്‍ ഒന്നിച്ചുകൂടുന്ന ഈ അപൂര്‍വ്വ നിമിഷങ്ങള്‍ വിജ്ഞാന വേദിയാക്കിക്കളയാമെന്ന് ഞാനും കരുതി. പ്രിയപ്പെട്ട രക്തബന്ധുക്കളെ,
കൃത്രിമ ഗൗരവം കാണിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരുടെ മുഖത്തും വല്ലാത്ത ഒരു ചിരി. ഞാന്‍ പതുക്കെ പറഞ്ഞുതുടങ്ങി. മറവി, ഉറക്കം എന്നീ പ്രതിബന്ധങ്ങള്‍ വഴിയല്ലാതെ നിസ്‌കാരം സമയം വിട്ട് പിന്തിക്കാന്‍ മതം ആരെയും അനുവദിക്കുന്നില്ല. എന്നാല്‍ യാത്രക്കാരന് ചില ആനുകൂല്യങ്ങളുണ്ട്. ആനുകൂല്യമെന്നു കേട്ടപ്പോള്‍ സദസ്സില്‍ ആഹ്ലാദത്തിന്റെ അമിട്ട്. ആകാംക്ഷയുടെ ഖമറ്.
ളുഹ്‌റും അസറും ഒരുമിച്ച് ളുഹ്‌റിന്റെ സമയത്തോ അസറിന്റെ സമയത്തോ നിസ്‌കരിക്കുക. അതുപോലെ മഗ്‌രിബും ഇശാഉം രണ്ടാലൊന്നിന്റെ സമയത്ത് ഒരുമിച്ചു നിസ്‌കരിക്കുന്നതിന് ജംഅ് എന്നും ളുഹ്‌റ്, അസറ്, ഇശാഅ് എന്നിവ രണ്ടുറക്അത്തായി ചുരുക്കി നിസ്‌കരിക്കുന്നതിന് ഖസ്‌റ് എന്നും പറയുന്നു. മഗ്‌രിബ്, സുബ്ഹി ഇവ ചുരുക്കാന്‍ വകുപ്പില്ല. ഏതു യാത്രക്കും ഇങ്ങനെയൊക്കെ നിസ്‌ക്കരിക്കാമോ? വല്ല നിബന്ധനയും? ചോദ്യകര്‍ത്താവ് ബീരാന്‍.
അതെ, നിബന്ധനയുണ്ട്. മതവീക്ഷണത്തില്‍ യാത്ര അനുവദനീയമായിരിക്കാം. ചുരുങ്ങിയത് 132കി.മീ. ദൂരത്തേക്കുള്ള യാത്രയെങ്കിലുമാവണം.
ഒരു രാവും പകലും നടന്നാല്‍ എത്തുന്ന ദൂരമാണല്ലോ 132കി.മീ. ആയി നാം കണക്കാക്കുന്നത്. എന്നാല്‍ അല്പസമയത്തിനകം വാഹനങ്ങള്‍ വഴി പ്രസ്തുത ദൂരം പിന്നിട്ടാല്‍ ഈ ഇളവുകള്‍ സ്വീകരിക്കാമോ?
അതെ, ഈ ഇളവുകള്‍ അവര്‍ക്കും സ്വീകരിക്കാമെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നുണ്ട്. ദൂരം കുറഞ്ഞ യാത്രകളില്‍ നിസ്‌കാരം സമയം വിട്ട് പിന്തിക്കേണ്ടി വരുന്ന സാഹചര്യം വന്നാല്‍ നിസ്‌കാരം ജംആക്കി, നിസ്‌കാരം ഖളാ ആക്കുക എന്ന വന്‍പാപത്തെ തടുക്കാമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
നമ്മുടെ നാട്ടില്‍ നിന്നാണ് നാം യാത്ര പുറപ്പെടുന്നതെങ്കില്‍ നാടിന്റെ അതിര്‍ത്തി കടന്നാല്‍ മാത്രമെ ജംഅ്/ഖസ്‌റ് ആകാവൂ. അതിര്‍ത്തി ഇല്ലാത്ത നാടുകളില്‍ ജനവാസമുള്ള സ്ഥലം മറഞ്ഞു കഴിഞ്ഞാല്‍ യാത്രക്കാരനായി. യാത്രയുടെ അവസാനം കണക്കാക്കുന്നതും പ്രസ്തുത അതിര്‍ത്തി തന്നെയാണ്.
ഞങ്ങളിവിടെ മൂന്നുദിവസം തങ്ങാനാണ് കരുതിയത്. ഞങ്ങള്‍ക്ക് യാത്രക്കാരുടെ ആനുകൂല്യം കിട്ടുമോ? തിരുവനന്തപുരത്ത് നിന്ന് വന്ന കുഞ്ഞീവിന്റെ മകനാണ് ചോദിക്കുന്നത്.
നാലില്‍ കുറഞ്ഞ ദിവസം തങ്ങാനാണ് കരുതിയതെങ്കില്‍ ജംഅ്/ഖസ്‌റ് ആക്കാവുന്നതാണ്. ഇനി നിശ്ചിത ദിനങ്ങള്‍ എന്ന് കരുതാതെയോ നാലു ദിനങ്ങള്‍ എന്ന് കരുതിയോ ആണെങ്കില്‍ ഈ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും. തന്റെ ആഗ്രഹം ഏതു സമയവും സഫലമാവും എന്ന പ്രതീക്ഷയില്‍ ഒരാള്‍ യാത്രക്കിടയില്‍ ഒരു സ്ഥലത്ത് താമസിക്കുന്നുവെങ്കില്‍ പതിനെട്ടു നാള്‍ യാത്രക്കാരന്റെ ആനുകൂല്യങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
ഖസ്‌റാക്കി നിസ്‌കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നാലു നിബന്ധനകള്‍ പറയാം. സാധാരണ നിയ്യത്തിനോടൊപ്പം ”ഖസ്‌റാക്കുന്നു” എന്നുകൂടി വര്‍ധിപ്പിക്കുക. പൂര്‍ത്തിയാക്കി നിസ്‌ക്കരിക്കുന്നവനോട് തുടരാതിരിക്കുക. ഖസ്‌റിനോട് എതിരാവുന്നതൊന്നും നിസ്‌കരിക്കാത്തതിനിടയില്‍ കരുതാതിരിക്കുക. നിസ്‌കാരത്തിന്റെ അവസാനം വരെ യാത്രയിലാവുക. ഖസ്‌റാക്കി നിസ്‌ക്കരിക്കുന്ന ഒരാള്‍ മൂന്നാമത്തെ റക്അത്തിലേക്കു മറന്നുകൊണ്ട് എഴുന്നേറ്റാല്‍ ഓര്‍മ്മ വന്ന ഉടനെ ഇരിക്കണം. നിസ്‌കാരത്തിനിടയില്‍ യാത്ര അവസാനിപ്പിക്കുന്നുവെന്ന് കരുതുകയോ സംശയിക്കുകയോ ചെയ്താല്‍ അതിന്റെ വിധി പെങ്ങളാണ് ചോദിച്ചത്. പൂര്‍ത്തിയാക്കി നിസ്‌കരിക്കുകയാണ് വേണ്ടത്.
ജംആക്കി നിസ്‌കരിക്കുമ്പോഴും ചില നിബന്ധനകളുണ്ട്.
അസറിനെ ളുഹ്‌റിന്റെ സമയത്ത് മുന്തിച്ചു ജംആക്കി നിസ്‌കരിക്കുമ്പോള്‍ ളുഹ്ര്‍ ആദ്യം നിസ്‌കരിക്കുക. ആ നിസ്‌കാരം അവസാനിക്കുന്നതിനു മുമ്പായി അടുത്ത നിസ്‌കാരം ഇതോടൊന്നിച്ച് നിസ്‌കരിക്കുന്നുവെന്ന് കരുതുക. രണ്ടു നിസ്‌കാരങ്ങള്‍ക്കുമിടയില്‍ ഇഖാമത്ത് നിര്‍വഹിക്കാനുള്ള സമയത്തില്‍ കൂടുതല്‍ ചെലവഴിക്കാതിരിക്കുക. രണ്ടാം നിസ്‌കാരത്തില്‍ പ്രവേശിക്കുന്നതുവരെ യാത്രയിലായിരിക്കുക. രണ്ടാമത്തെ റക്അത്തില്‍ യാത്ര അവസാനിക്കുകയാണെങ്കില്‍ പ്രശ്‌നമില്ല.
പിന്തിച്ചു ജംഅ് ആക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ചുവടെ വിവരിക്കുന്നു.
ളുഹ്ര്‍ അസറിന്റെ സമയത്ത് പിന്തിച്ചു ജംആക്കുകയാണെങ്കില്‍ രണ്ടു നിബന്ധനകള്‍ അറിഞ്ഞിരിക്കുക.
പിന്തിച്ചു ജംആക്കുന്നുവെന്ന് ആദ്യത്തെ നിസ്‌കാര സമയം തീരുന്നതിനുമുമ്പ് തീരുമാനമെടുക്കുക. രണ്ടാം നിസ്‌കാരം കഴിയുന്നതുവരെ യാത്രയിലായിരിക്കുക. ഇവിടെ രണ്ടു നിസ്‌കാരങ്ങള്‍ക്കുമിടയില്‍ തുടര്‍ച്ച നിര്‍ബന്ധമില്ലെങ്കിലും യാത്ര അവസാനിക്കാറായിട്ടുണ്ടെങ്കില്‍ രണ്ടു നിസ്‌കാരവും നിര്‍വഹിച്ച ശേഷമേ അതിര്‍ത്തിയില്‍ പ്രവേശിക്കാവൂ.
ളുഹ്‌റും അസറും ഒന്നിച്ചു ജംആക്കുന്നത് പോലെ അസറ് ജുമുഅയോടൊപ്പം മുന്തിച്ച് ജംആക്കി നിസ്‌കരിക്കാവുന്നതാണ്. യാത്ര വേളകളിലല്ലാതെ, ജംആക്കി നിസ്‌കരിക്കാവുന്ന മറ്റു വല്ല സാഹചര്യവും?
ശക്തമായ രോഗം മൂലം ളുഹ്‌റിന്റെ സമയത്ത് നിസ്‌കരിക്കാന്‍ പ്രയാസമായാല്‍ ളുഹ്‌റിനെ അസറിലേക്ക് പിന്തിച്ചും അസറിന്റെ സമയത്ത് രോഗം മൂര്‍ഛിക്കുമോ എന്ന് ഭയന്നാല്‍ അസറിനെ ളുഹ്‌റിന്റെ സമയത്തേക്ക് മുന്തിച്ചും നിസ്‌കരിക്കാമെന്ന് പണ്ഡിതന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇപ്രകാരം മഗ്‌രിബ് ഇശാ എന്നിവയിലും മുന്തിക്കലും പിന്തിക്കലും സാധ്യമാണ്.
****** ****** ******
പിന്‍കുറി: വല്ല നിസ്‌കാര സമയത്തും യാത്ര തുടരുകയും ഇറങ്ങി നിസ്‌കരിക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ തന്റെ ഗവേഷണപ്രകാരം ഖിബ്‌ലയിലേക്കു തിരിഞ്ഞു നിസ്‌കരിക്കണം. (നില്‍ക്കാന്‍ കഴിവില്ലെങ്കില്‍ ഇരുന്നും വെള്ളമില്ലെങ്കില്‍ തയമ്മും ചെയ്തും അതിനും വഴിയില്ലെങ്കില്‍ വുളു ഇല്ലാതെയും നിസ്‌കരിച്ചിരിക്കണം) ഇവിടെ ഖിബ്‌ല മനസ്സിലാകാതെ വരുന്ന സ്ഥലത്തും വെള്ളമുള്ളിടത്ത് തല്‍ക്കാലം വെള്ളം കിട്ടാതെ വന്നാലും വഖ്തിന്റെ ഹുര്‍മത്തിനെ (മാന്യതയെ) പരിഗണിച്ചുകൊണ്ട് നിസ്‌കരിക്കേണ്ടതും പിന്നീട് സൗകര്യപ്പെടുന്ന സമയത്ത് ഖളാഅ് വീട്ടേണ്ടതുമാണ്.
ട്രെയിനിലും വിമാനത്തിലും യാത്ര ചെയ്യുന്നവര്‍ നിസ്‌കാര സമയത്ത് വാഹനം താവളത്തിലിറങ്ങി നിസ്‌കരിക്കേണ്ട സമയം തങ്ങുമെന്നു കണ്ടാല്‍ സഞ്ചരിക്കുമ്പോള്‍ നിസ്‌കരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഇരുന്നു നിസ്‌കരിക്കരുത്. നില്‍ക്കാന്‍ ഇവിടെ പ്രയാസമില്ലല്ലോ.
ഈ ബ്ലോഗ്സിനെ കുറിച്ചുള്ള ഞിങ്ങളുടെ അഭിപ്രായങ്ങൾ എഴുതി അറിയിക്കുക. അറിയിക്കേണ്ട മെയിൽ അഡ്രസ്‌ smmoosa@gmail.com ****** MOOSA SONKAL