സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 21 November 2016

ത്വൽഹ(റ)


ഒരിക്കല് നബി (സ്വ) തങ്ങള് പറഞ്ഞു: “വിശ്വാസികളില് ഒരു കൂട്ടമുണ്ട്, അവര് സ്രഷ്ടാവിനോടുള്ള കരാര് നിറവേറ്റിയവരാണ്”. അവരില് പലരും മറഞ്ഞു പോയി ചിലര് ജീവിച്ചുകൊണ്ടിരിക്കുന്നു എന്നര്ത്ഥം വരുന്ന ഖുര്ആനിക വചനം ഓതി സദസ്സിലേക്ക് തിരിഞ്ഞ് പറഞ്ഞു. “ആ കൂട്ടത്തിലൊരാളെ കാണാന് കൊതിയുള്ളവര് ത്വല്ഹതിലേക്ക് നോക്കട്ടെ.”ഇതിലപ്പുറം മറ്റൊരു പുരസ്കാരം ഏതാണ്. ഇസ്ലാമിലെ ഹൈടെക് ഐകണായ ഈ മഹാന് നമ്മെ വിസ്മയിപ്പിക്കുന്നു.
തന്റെ ബുസ്റയിലേക്കുള്ള കച്ചവട യാത്രാ മദ്ധ്യേ ഒരു ജൂത പണ്ഡിതനെ കാണാനിടയായി. അയാള് പറഞ്ഞു: “വാഗ്ദത്ത റസൂല് നിങ്ങളുടെ നാട്ടില് നിന്നാണ് വരാനിരിക്കുന്നത്”. ത്വല്ഹത്തിന് ആ വാക്ക് വല്ലാതെ ബോധിച്ചു. മക്കയിലേക്ക് മാസങ്ങള്ക്ക് ശേഷം മടങ്ങി. നാട്ടില് ബഹളം, ഹിതകരമല്ലാത്ത അന്തരീക്ഷം എല്ലാവരും ചര്ച്ചക്കെടുക്കുന്നത് അമീനായ മുഹമ്മദിനെയാണ്. ത്വല്ഹത്ത് അബൂബകറിനെ അന്വേഷിച്ചു. അയാള് കുശാഗ്ര ബുദ്ധിയുടെ ഉടമയാണ്. തീരുമാനങ്ങളില് പിഴക്കാറില്ല. മുഹമ്മദിനോടൊപ്പം അബൂബക്ര് സജീവമാണെന്നറിയാനായി. അവര് രണ്ട് പേരും താനറിഞ്ഞിടത്തോളം നല്ലവരാണ്. കളവിന് കൂട്ടുനില്ക്കില്ല. മൂഹമ്മദിന് പ്രായം നാല്പതാണ്. അതിനിടക്ക് ഒരു കളവും പറഞ്ഞില്ല എന്നുള്ളത് സുസമ്മതമാണ് പിന്നെന്തിന് സ്രഷ്ടാവിന്റെ മേൽ ഇപ്പോള് കള്ളം പറയണം ?. അതുണ്ടാവില്ല. ത്വല്ഹത്ത് അബൂബക്കറിന്റെ വീട്ടിലേക്ക് നടന്നു. ചര്ച്ച നടത്തി. റസൂലിനെ കാണണമെന്ന അഭിലാഷമറിയിച്ചു. തുടര്ന്ന് വിശ്വാസിയായി. പ്രഥമ വിശ്വാസികളില് ഒരാള്!.
മദീനായിലേക്ക് ഹിജ്റ പോയി. ബദ്റല്ലാത്ത ഒട്ടുമിക്ക യുദ്ധങ്ങളിലും സജീവമായി. ബദ്ര് വേളയില് മദീനക്ക് പുറത്ത് സുപ്രധാന കാര്യനിർവ്വഹണത്തിന് നബി (സ്വ) പറഞ്ഞയച്ചതിനാല് പങ്കെടുക്കാനായില്ല. താന് മദീനയിലേക്ക് മടങ്ങവെയാണ് യുദ്ധം കഴിഞ്ഞ് നബിയും അനുചരരും തിരിച്ചത്. സ്വാഭാവികമായും മഹാനെ ആ രംഗം അസ്വസ്ഥമാക്കി. തനിക്ക് ഒരു ചരിത്ര നിയോഗത്തില് സാക്ഷിയാവാന് കഴിയാതെ പോയല്ലോ. തപിക്കുന്ന ഹൃദയം നബി (സ്വ) വായിച്ചെടുത്ത് പറഞ്ഞു: “ത്വല്ഹ താങ്കള്ക്കും ഈ യോദ്ധാക്കളെപ്പോലെ ബദ്റില് പങ്കെടുത്ത പ്രതിഫലവും യുദ്ധമുതലും ഉണ്ട്”. ത്വല്ഹ(റ) ആശ്വസിച്ചു.
പിന്നീട് ഉഹ്ദ് യുദ്ധം കടന്ന് വന്നു. ബദ്റിലെ കനത്ത പരാജയം ശത്രുക്കളുടെ ആത്മവീര്യം ചോര്ത്തിയിട്ടുണ്ടെങ്കിലും വിദ്വേഷത്തിന്റെ കരിമ്പടം അവര്ക്ക് ഉത്തേജകമായി. ഘോരയുദ്ധം നടന്നു. ശത്രുക്കള് പിന്തിരിഞ്ഞോടി. ഒരു പറ്റം മുസ്ലിം അമ്പെയ്ത്ത് സംഘം മലമുകളില് നിന്ന് പിന്വാങ്ങി തക്കം കാത്ത് മലയിടുക്കിലൂടെ വന്ന് ഖുറൈശികള് ആക്രമണം നടത്തി. പെട്ടെന്നുള്ള ആക്രമണത്തില് മുസ്ലിംകള് പരിഭ്രമിച്ചു. ചിതറിയോടി. റസൂലും ചെറുസംഘവുമാണ് ഇപ്പോള് യുദ്ധ മുഖത്ത് നിലയുറച്ചിരിക്കുന്നത്. ശത്രുക്കള് ആനന്ദ നൃത്തമാടുകയാണ്. നല്ലൊരവസരം ഇനി വേറെയില്ല. റസൂലിന് നേരെ ശരങ്ങള് വേഗത്തില് കുതിച്ച് പായുകയാണ്. റസൂലിന്റെ മുന്പല്ല് കൊഴിഞ്ഞ് പോയി. കവിളില് നിന്നും രക്തം ഒലിക്കുന്നു . അവിടുന്ന് പരിക്ഷീണിതനാണ്. മുന്നോട്ട് നീങ്ങാനാകുന്നില്ല. കഴുകക്കണ്ണോടെ ശത്രുക്കള് വട്ടമിട്ടിരിക്കുന്നു. പത്തോളം വരുന്ന മുസ്ലിംകള് മാത്രമാണ് കളത്തിലുള്ളത്. പലരും വെട്ടേറ്റ് വീണ്പോയിരിക്കുന്നു. ത്വല്ഹത്ത് ആത്മവീര്യം വീണ്ടെടുത്ത് റസൂലിന് വലയം തീര്ത്തു. റസൂലിന് നേരെ വരുന്ന അമ്പുകള് സ്വശരീരത്തിലേക്ക് ഏറ്റു വാങ്ങി. റസൂലിനെയും വഹിച്ച് ശത്രുക്കളോട് പൊരുതി. മലമുകളില് സുരക്ഷിതമായി എത്തിച്ചു.
യുദ്ധം കഴിഞ്ഞു. അബൂബക്കര് (റ) തന്റെ പ്രിയഹബീബിനെയും തിരക്കി മലമുകളിലെത്തി. റസൂലിനെ പരിചരിക്കാനെത്തിയപ്പോള് പറഞ്ഞു “നിങ്ങള് ത്വല്ഹത്തിനെ ശുശ്രൂഷിക്കുക”. അല്പം മാറിയതാ, ത്വല്ഹത്ത് ഒരു കുഴിയില് ബോധരഹിതനായി കിടക്കുന്നു. എഴുപതില് പരം മുറിവുകള് ഉണ്ട് ആ പൂമേനിയില്. കൈവിരലുകള് അറ്റിരിക്കുന്നു. പക്ഷെ മനം പരമമായ സന്തോഷത്തിലാണ്. റസൂലിന്റെ ജീവന് കാത്തല്ലോ. യുദ്ധമുഖങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ത്വല്ഹത്ത്. ചരിത്രം തീര്ത്താണ് മടങ്ങാറുള്ളത്.
നിരന്തരമായ ആരാധന, രണഭൂമിയിലെ യോദ്ധാവ്, പാവപ്പെട്ടവരുടെ സംരക്ഷകനും സഹായിയുമായി സകല മേഖലയിലും തന്റെ ഇടമുണ്ടായിരുന്നു. ത്വല്ഹത്തുല് ഖൈര്, ത്വല്ഹത്തുല് ജൂദ് എന്നാണ് നബി (സ്വ) തങ്ങള് നല്കിയ ബഹുമതി. തന്റെ സംഭാവനകള്ക്ക് ലഭിച്ച അംഗീകാരം.
ശാമിലേക്ക് ഖുറൈശി കച്ചവടസംഘത്തോടൊപ്പം ത്വല്ഹയും യാത്രയായി. പ്രധാന പട്ടണമായ ബുസ്റയിലെത്തിയപ്പോള് സംഘം അവിടെ തങ്ങി. എല്ലാവരും കച്ചവടത്തിലേര്പ്പെടുകയാണ്. ത്വല്ഹ(റ) അല്പം മാറി എല്ലാം നടന്ന് വീക്ഷിച്ചു അതിനിടക്ക് ഒരു ക്രിസ്തീയ പണ്ഡിതന് ഓ കച്ചവട സംഘമേ നിങ്ങളുടെ കൂട്ടത്തില് ഹറമുകാരുണ്ടോ ? എന്നുച്ചത്തില് വിളിച്ചു പറയുന്നത് ശ്രദ്ധയില് പെട്ടു. ഞാന് സമീപത്തെത്തിയിരുന്നു. “അതേ ഞാനുണ്ട്”. തുടര് ചോദ്യം: “നിങ്ങളില് അഹ്മദ് പ്രത്യക്ഷപ്പെട്ടോ ?”. ഞാന് ചോദിച്ചു: “അഹ്മദോ ? അതാര് ?”. അബ്ദുല്ലാന്റെ മകന്, അവസാന പ്രവാചകനായി നിങ്ങളുടെ നാട്ടില് നിന്നാണ് വരാനിരിക്കുന്നത്. മോന് ആ പ്രവാചകനെ വിശ്വസിക്കണേ”.
ത്വല്ഹ പറയുന്നു: “ആ വാക്കുകള് എന്നെ വല്ലാതെ സ്വാധീനിച്ചു. ഞാന് വസ്തുക്കളെല്ലാം ശേഖരിച്ച് പെട്ടെന്ന് തന്നെ മക്കയിലേക്ക് തിരിച്ചു. നാട്ടിലെത്തി കുടുംബത്തോട് ചോദിച്ചു. ഞങ്ങള് യാത്ര പോയതിന് പിറകെ ഇവിടെ എന്തെങ്കിലുമുണ്ടായോ ? അതെ മുഹമ്മദ് പ്രവാചകത്വം വാദിക്കുന്നു. ഖുഹാഫയുടെ മകന് സഹായിയായി കൂടെയുണ്ട്. അബൂബക്കറിനെ എനിക്ക് നന്നായിയറിയാം. നിര്മ്മലനായ വിശാലമനസ്കനായ അബൂബക്കര് എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഞങ്ങള് ഒരുമിച്ച് എത്ര നേരം സംസാരിച്ചിട്ടുണ്ട്. ഖുറൈശികളുടെ നെറികേടും ഗോത്രചരിത്രങ്ങളുമെല്ലാം ആ സംഭാഷണത്തില് കടന്നു വന്നിട്ടുണ്ട്. മുഹമ്മദിന് പ്രായം നാല്പത് തികഞ്ഞിട്ടുണ്ട് അതിനിടക്ക് ഒരു കളവും പറഞ്ഞിട്ടില്ല എന്നത് ശത്രുക്കള്ക്കും സുസമ്മതമാണ്. ഞാന് അബൂബകറിനെ കാണാന് ഉറച്ചു. വിഷയമന്വേഷിച്ചു. അബൂബക്കറെന്നെ റസൂലിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഞാന് വിശ്യാസിയായി.”
ഇസ്ലാം ആശ്ലേഷത്തിന് പിറകെ കടുത്ത മര്ദ്ദനങ്ങളാണ് ആ മഹാനെ തേടിയെത്തിയത്. തന്റെ പ്രിയ മാതാവിന്റെ ഒത്താശയോടെ ഖുറൈശികളായിരുന്നു അതിന് പിന്നില്. പല വട്ടം പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും തന്റെ മനക്കരുത്തിന് മുന്നില് എല്ലാം നിശ്പ്രഭമാകുകയാണുണ്ടായത്. മസ്ഊദ് ബ്നു ഖര്റാശ് (റ) പറയുന്നു: “ഞാന് സ്വഫാ-മർവ്വയിലൂടെ നീങ്ങുകയായിരുന്നു. കൈ രണ്ടും പുറകിലേക്ക് കെട്ടി ഒരു ചെറുപ്പക്കാരനെയും വഹിച്ച് ഒരാള് കൂട്ടം. അവര് ആ ചെറുപ്പക്കാരനെ ആസകലം മര്ദ്ദിക്കുകയാണ്. പിറകെ ഒരു സ്ത്രീ ആ ചെറുപ്പക്കാരനെ അസഭ്യം പറഞ്ഞും ശകാരിച്ചും കൂടെയുണ്ട്. ഞാന് ചോദിച്ചു. എന്താണ് ഈ യുവാവിന്റെ അവസ്ഥ അവര് പറഞ്ഞു. ഇത് ത്വല്ഹ. ഇവന് ഞങ്ങളുടെ മതം വിട്ട് മുഹമ്മദിനൊപ്പം കൂടിയിരുക്കുന്നു. പിറകിലുള്ളത് ഉമ്മ സ്വഅ്ബയാണെന്നും അറിയാനായി”. ഇത്തരം തീക്ഷണമായ യാതനകള്ക്ക് മുന്നിലും തന്റെ വിശ്വാസ ചൈത്യന്യത്തെ മുറിവേല്പിക്കാനാവാതെ ശത്രുക്കള് പിന്മാറുകയാണുണ്ടായത്.
ത്വല്ഹത്ത് (റ) നാല് വിവാഹം കഴിച്ചിട്ടുണ്ട്. നബി(സ്വ) യുടെ നാല് ഭാര്യമാരുടെ സഹോദരിമാരാണവര്. ഉമമുകുല്സൂം (ആയിശ ബീവിയുടെ സഹോദരി), ഹംന(സൈനബ ബീവിയുടെ സഹോദരി), ഫാരിഅ(ഉമ്മു ഹബീബയുടെ സഹോദരി), റുഖിയ്യ (ഉമ്മുസലമയുടെ സഹോദരി). പതിനാല് സന്താനങ്ങള് ഇവരിലായുണ്ട്.

Thursday, 20 October 2016

തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍

ചോദ്യം: തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കണമെന്നതിന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് ബലഹീനമാണോ? നെഞ്ചിന് താഴെയും പൊക്കിളിന് മേ ലെയുമായി വെക്കണമെന്ന് സുന്നികള്‍ പറയുന്നതിന് പ്രബലമായ വല്ല ഹദീസുമു ണ്ടോ? ‘അലാ സ്വദ്രിഹി’ എന്ന ഹദീസ് ഇതിന് തെളിവായി ഉദ്ധരിക്കാമോ?

ഉത്തരം: വാഇലുബ്നു ഹുജ്റി(റ)ല്‍ നിന്ന് ഇബ്നു ഖുസൈമ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസാണ് നെഞ്ചിനു മുകളില്‍ കൈ വെക്കണമെന്ന് വാദിക്കുന്നവര്‍ അവലംബമാക്കിയിട്ടുള്ളത്. വാഇലുബ്നു ഹുജ്ര്‍(റ) പറയുന്നു: “നബി(സ്വ)യുടെ കൂടെ നിസ്കരിച്ചപ്പോള്‍ നബി(സ്വ) വലതുകൈ ഇടതുകയ്യിന്മേല്‍ നെഞ്ചിന് മേലെയായി വെക്കുന്നത് ഞാന്‍ കണ്ടു.” (സ്വഹീഹു ഇബ്നി ഖുസൈമ – 1/243).

ഈ ഹദീസിലെ ‘അലാ സ്വദ്രിഹി’ എന്ന വാചകം മുഅമ്മിലുബ്നു ഇസ്മാഈല്‍(റ) വഴിയായി അല്ലാതെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇബ്നുല്‍ ഖയ്യിം തന്റെ ഇഅ്ലാമുല്‍ മൂഖിഈന്‍ (3/9) എന്ന ഗ്രന്ഥത്തിലും ശൈഖ് യൂസുഫുല്‍ ബിന്നൂരി(റ) തന്റെ തഅ്ലീഖുന്നസ്വ്ബിര്‍റായ 1/315ലും പ്രസ്താവിച്ചിട്ടുണ്ട്.

ഈ ഹദീസ് ഇമാം അഹ്മദുബ്നു ഹമ്പല്‍(റ) തന്റെ മുസ്നദ് 4/388ലും ഇമാം നസാഈ (റ) സുനന്‍ 2/126ലും അബൂദാവൂദ്(റ) തന്റെ സുനന്‍ 1/115ലും ഇബ്നുമാജ(റ) സുനന്‍ 1/266ലും നിവേദനം ചെയ്തതിലും അഹ്മദുബ്നു ഹമ്പലി(റ)ന്റെ തന്നെ മറ്റു രണ്ട് റി പ്പോര്‍ട്ടുകളിലും ഈ വാചകമില്ല (അത്തഅ്ലീഖുല്‍ ഹസന്‍ 1/64,65).

ഇതുപോലെ തന്നെയാണ് ദാറഖുത്വ്നി(റ)യുടെയും തിര്‍മുദി(റ)യുടെയും നിവേദനത്തിലുള്ളതെന്ന് ബദ്ലുല്‍ മജ്ഹൂദ് 4/483ലും കാണാം.

എന്നാല്‍ സിഖതിന്റെ (വിശ്വസ്തന്‍) നിവേദനത്തില്‍ വന്ന സിയാദത് (അധികരിപ്പിച്ച വാചകം) സ്വീകരിക്കപ്പെടുമെന്നാണല്ലോ നിയമമെന്ന് വെച്ച് ഈ അധികപ്പറ്റായ ‘അലാ സ്വദ്രിഹീ’ എന്ന വാചകം സ്വീകാര്യമാകണമെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടറായ മുഅമ്മലുബ്നു ഇസ്മാഈല്‍ യോഗ്യനാണെന്ന് തെളിയേണ്ടതാണ്. പക്ഷേ, റിപ്പോര്‍ട്ടര്‍മാരുടെ യോഗ്യായോഗ്യത വിവരിക്കുന്ന ഗ്രന്ഥങ്ങളിലൊന്നും ഇദ്ദേഹത്തെ സംബന്ധിച്ച് നല്ല അഭിപ്രായം ആരും രേഖപ്പെടുത്തിയിട്ടില്ല.

ഇമാം ബുഖാരി(റ) പറയുന്നു: “അദ്ദേഹത്തിന്റെ ഹദീസുകള്‍ വെറുക്കപ്പെട്ടതാണ്.” അ ബൂഹാതിമും(റ), അബൂ സര്‍അയും(റ) പറയുന്നു: “ഇദ്ദേഹത്തിന്റെ ഹദീസുകളില്‍ ധാരാളം അപാകതകള്‍ സംഭവിച്ചിട്ടുണ്ട്” (ദഹബിയുടെ മീസാനുല്‍ ഇഅ്തിദാല്‍ – 4/228).

ഇപ്രകാരം ഹാഫിള് ഇബ്നുഹജര്‍(റ)വിന്റെ തഹ്ദീബുത്തഹ്ദീബ് 10/340ലും ഹാഫിളുല്‍ മുസ്സി(റ)യുടെ തഹ്ദീബുല്‍ കാമില്‍ 3/1395ലും കാണാവുന്നതാണ്.

ഹാഫിള് ഇബ്നുഹജര്‍(റ) തഖ്രീബ് 2/231ല്‍ പറയുന്നു: “അദ്ദേഹം സത്യസന്ധതയുള്ള ആളാണെങ്കിലും ഓര്‍മ്മശക്തി കുറഞ്ഞ വ്യക്തിയായിരുന്നു.” ഇപ്രകാരം തഅ്ലീഖുനസ്വ്ബിര്‍റായ 1/317ലും കാണാം.

ഹാഫിളുന്നൈമവി(റ) പറയുന്നു: “വാഇലുബ്നു ഹുജ്റ്(റ) എന്ന സ്വഹാബിയില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പരമ്പരകളുടെ കൂട്ടത്തില്‍ മുഅമ്മിലിന്റെ നിവേദനത്തിലൊഴിച്ച് മറ്റാരുടെയും നിവേദനത്തില്‍ ഈ അധികപ്പറ്റായ ‘അലാ സ്വദ്രിഹീ’ എന്ന വാചകമില്ലെങ്കിലും മറ്റു ചില സ്വഹാബികളില്‍ നിന്ന് ഇമാം അഹ്മദും(റ), അബൂദാവൂദും(റ) ബൈ ഹഖി(റ)യുമെല്ലാം നിവേദനം ചെയ്ത ഹദീസുകളില്‍ ഈ വാചകമുണ്ട്. പക്ഷേ, അവയുടെ നിവേദക പരമ്പരകളെല്ലാം ബലഹീനമാണ് (തഅ്ലീഖു ആസാരിസ്സുനന്‍ – 1/68, തഅ്ലീഖു നസ്വ്ബിര്‍റായ 1/315).

ചുരുക്കത്തില്‍ നെഞ്ചിന്മേല്‍ കൈ വെക്കണമെന്ന വാദത്തിന് ഹദീസില്‍ യാതൊരു തെ ളിവുമില്ല. അത് കര്‍മ്മ ശാസ്ത്ര പണ്ഢിതന്മാരെ അവലംബമാക്കാതെ ഹദീസ് കൊണ്ട് മാത്രം അമല്‍ ചെയ്യുന്നവരാണെന്നവകാശപ്പെടുന്ന അഹ്ലുല്‍ ഹദീസില്‍ പെട്ട ശൌകാനിയുടെ വാദമാണെന്നു മാത്രം.

വടക്കേ ഇന്ത്യയിലെ ഹദീസ് പണ്ഢിതനായിരുന്ന ശൈഖ് ഖലീല്‍ അഹ്മദ് എഴുതുന്നു: “തക്ബീറതുല്‍ ഇഹ്റാമിനുശേഷം രണ്ട് കൈകള്‍ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ലോക മുസ്ലിംകളുടെ അഭിപ്രായങ്ങള്‍ മൂന്നെണ്ണം മാത്രമേയുള്ളൂ. ഒന്ന്: രണ്ട് കൈകള്‍ പൊക്കിളിന് താഴെ വെക്കുക. രണ്ട്: പൊക്കിളിന് മീതെയും നെഞ്ചിന് താഴെയും വെക്കുക. മൂന്ന്: രണ്ട് കൈകളും താഴ്ത്തിയിടുക. അപ്പോള്‍ നെഞ്ചിന്മേല്‍ വെക്കണമെന്ന അഭിപ്രായം മുസ്ലിംകളുടെ വഴിയില്‍ പെടാത്തതും അവരുടെ ഇജ്മാഇന് എതിരുമാണ്. എന്നിരിക്കെ ഈ ബാലിശമായ അഭിപ്രായത്തെ ഔനുല്‍ മഅ്ബൂദുകാരന്‍ പിന്താങ്ങിയതിലാണെനിക്കത്ഭുതം” (ബദ്ലൂല്‍ മജ്ഹൂദ് – 4/485).

നെഞ്ചിന് താഴെയും പൊക്കിളിന് മീതെയും വെക്കലാണ് സുന്നത്തെന്ന് ശാഫിഈകള്‍ പറയുന്നതിന് തെളിവായി ഇമാം ഖസ്ത്വല്ലാനി(റ) ഇര്‍ശാദുസ്സാരി 2/75ല്‍ ഇബ്നുഖുസൈമ(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ആ ഹദീസില്‍ ‘തഹ്ത സ്വദ്രിഹി (നെഞ്ചിനു താഴെ) എന്നാണുള്ളത്. അതുപോലെ ഇമാം ബസ്സാര്‍(റ) നിവേദ നം ചെയ്യുന്ന മറ്റൊരു ഹദീസും ഹുല്‍ബുത്വാഇയ്യി(റ)ല്‍ നിന്ന് ഇമാം അഹ്മദ് (റ) ഉദ്ധരിച്ച ഒരു ഹദീസും ഹാഫിള് ഇബ്നുഹജര്‍(റ) ഫത്ഹുല്‍ ബാരി 2/285ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസുകളില്‍ ‘ഇന്‍ദ സ്വദ്രിഹീ’ (നെഞ്ചിന്റെ അരികില്‍) എന്നാണുള്ളത്. ഈ രണ്ട് ഹദീസുകള്‍ക്കും കോട്ടങ്ങള്‍ ആരും പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഈ രണ്ട് ഹദീസുകളും ‘തഹ്ത സ്വദ്രിഹി’ (നെഞ്ചിന് താഴെ) എന്ന ഹദീസുമായി സമന്വയിപ്പിച്ചാല്‍ ശാഫിഈ മദ്ഹബില്‍ പറഞ്ഞ നെഞ്ചിന് താഴെയും പൊക്കിളിന് മീതെയും വെക്കലാണ് സുന്നത്തെന്ന് വ്യക്തമാകും.

ഇമാം റാഫിഈ(റ) പറയുന്നു: “വന്‍ഹര്‍ (കൌസര്‍ സൂറത്തിലെ മൂന്നാം സൂക്തത്തില്‍)  എന്ന വാക്കിന്റെ വ്യാഖ്യാനത്തില്‍ അലി(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസ് നമുക്ക് രേഖയാണെന്ന് നമ്മുടെ അസ്വ്ഹാബില്‍ പെട്ട അബൂഇസ്ഹാഖല്‍ മര്‍വസി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വലതുകൈ ഇടതുകയ്യിന്മേലായി നെഞ്ചിന് താഴെ വെ ക്കുക എന്നാണ് ആ വ്യാഖ്യാനം. നബി(സ്വ)ക്ക് ജിബ്രീല്‍(അ) തന്നെ ഇപ്രകാരം വ്യാ ഖ്യാനിച്ച് കൊടുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്” (ശര്‍ഹുല്‍ കബീര്‍ – 3/281).

അലി(റ)യുടെ പ്രസ്തുത വ്യാഖ്യാനം ഇമാം ബൈഹഖി(റ) നിവേദനം ചെയ്തിട്ടുണ്ടെ ന്നും അത് ബലഹീനമാണെന്നും ഇമാം നൈമവി(റ) തഅ്ലീഖ് 1/69ല്‍ പറഞ്ഞിട്ടുണ്ട്. പ ക്ഷേ, ഇതിനുപോല്‍ബലകമായി ഇബ്നുഅബ്ബാസി(റ)ല്‍ നിന്നും ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസും തഅ്ലീഖില്‍ തന്നെ കാണാം.

ഇനി ആദ്യം പറഞ്ഞ ‘അലാ സ്വദ്രിഹീ’ എന്ന വാചകം ഉള്ള ഹദീസ് സ്ഥിരപ്പെട്ടതാണെന്ന് വെച്ചാല്‍ തന്നെ മുമ്പു പറഞ്ഞ രേഖകളുമായി യോജിക്കാന്‍ ‘അലാ’ എന്ന പദം ‘അന്‍’ എന്ന പദത്തിന്റെ അര്‍ഥത്തില്‍ പ്രയോഗിച്ചതാണെന്ന് അനുമാനിക്കേണ്ടതാണ്. അപ്പോള്‍ ‘അലാ സ്വദ്രിഹീ’ എന്ന വാചകത്തിന് ‘നെഞ്ചിന് തൊട്ട് താഴെ വെക്കുക’ എന്നര്‍ഥം ലഭിക്കും. ഈ അര്‍ഥത്തിലാണ് നമ്മുടെ ശാഫിഈ പണ്ഢിതന്മാര്‍ ഈ ഹദീസ് തെളിവായി ഉദ്ധരിച്ചത്.

‘അലാ’ എന്ന പദം ‘അന്‍’ എന്ന പദത്തിന്റെ അര്‍ഥത്തില്‍ വരുമെന്ന് ‘അല്‍ഫിയ്യ’ പോ ലുള്ള വ്യാകരണ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

ചുരുക്കത്തില്‍ ‘അലാ സ്വദ്രിഹി’ (നെഞ്ചിന് മുകളില്‍) ‘തഹ്ത സ്വദ്രിഹി’ (നെഞ്ചിന് താഴെ) എന്നീ രണ്ട് റിപ്പോര്‍ട്ടുകളുടെ ഉദ്ദേശ്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ‘ഇന്‍ദ സ്വ ദ്രിഹി’ (നെഞ്ചിനരികില്‍) എന്ന റിപ്പോര്‍ട്ട്. കാരണം നെഞ്ചിനോട് ചേര്‍ന്ന് നെഞ്ചിന്റെ താഴ്ഭാഗത്ത് ഇരുകരങ്ങളും വെക്കുമ്പോള്‍ സാധാരണ ഗതിയില്‍ ഉപര്യുക്ത പ്രയോഗങ്ങളെല്ലാം ശരിയാണെന്ന് ഗ്രഹിക്കാനാകും. അതുപോലെതന്നെ ‘വന്‍ഹര്‍’ എന്ന പദ ത്തെ അലി(റ) വ്യാഖ്യാനിച്ചത് ഒരു നിവേദനത്തില്‍ നെഞ്ചില്‍ കൈകള്‍ വെക്കുക എ ന്നും മറ്റൊരു നിവേദനത്തില്‍ നെഞ്ചിന് താഴെ വെക്കുക എന്നും വ്യത്യസ്തമായി വ ന്നതും വൈരുദ്ധ്യമല്ല. കാരണം നെഞ്ചോട് ചേര്‍ത്തി നെഞ്ചിന്റെ താഴെ വെക്കുമ്പോള്‍ ഈ രണ്ട് പ്രയോഗങ്ങളും ശരിയാകും. ‘അലാ സ്വദ്രിഹി’ എന്ന നിവേദനം മാത്രം പൊ ക്കിപ്പിടിച്ച് നെഞ്ചിന്റെ മേലെ അറ്റത്ത് കത്രിക മാര്‍ക്കുപോലെ കൈകള്‍ വെക്കുന്നവര്‍ ക്ക് രേഖകളുടെ പിന്‍ബലമില്ലെന്ന് സംക്ഷിപ്തം.

ഇത്രയും വിശദീകരിച്ചതില്‍ നിന്ന് അഹ്ലുല്‍ ഹദീസുകാരനായ ശൌകാനിയുടെ ആരോപണം അജ്ഞതയില്‍ നിന്ന് ഉടലെടുത്തതാണെന്ന് ഗ്രഹിക്കാനാകും.

ശൈഖ് ഖലീല്‍ അഹ്മദ് എഴുതുന്നു: “(അലാ സ്വദ്രിഹി എന്ന വാചകമുള്ള) ഇബ്നുഖുസൈമ(റ)യുടെ ഹദീസ് ശാഫിഈ പണ്ഢിതന്മാര്‍ രേഖയാക്കുന്നത് ശരിയല്ലെന്ന് ശൌകാനി ആരോപിച്ചിട്ടുണ്ട്. നെഞ്ചിന് താഴെ കൈ വെക്കലാണ് സുന്നത്തെന്ന് വാദിക്കുന്ന ശാഫിഈ പണ്ഢിതന്മാര്‍ നെഞ്ചിന്മേല്‍ കൈവെച്ചു എന്ന് വ്യക്തമാക്കുന്ന ഹദീസ് എങ്ങനെ രേഖയാക്കുമെന്നതാണ് ആരോപണത്തിന്റെ നിദാനം” (ബദ്ലുല്‍ മജ്ഹൂദ് – 4/484).

ഇമാം റാഫിഈ(റ) എഴുതുന്നു: “ഇരുകരങ്ങളും നെഞ്ചിനു താഴെയും പൊക്കിളിന് മുകളിലുമായി വെക്കേണ്ടതാണ്” (ശറഹുല്‍ കബീര്‍ 3/281).

ഇമാം നവവി(റ) പറയുന്നത് കാണുക: “നമ്മുടെ മദ്ഹബനുസരിച്ച് സുന്നത്ത് രണ്ട് കൈകളും നെഞ്ചിന് താഴെയും പൊക്കിളിന് മുകളിലുമായി വെക്കലാണ” (ശര്‍ഹുല്‍ മുഹദ്ദബ് – 3/313).

ഇമാം നവവി(റ) തന്നെ പറയട്ടെ: “സ്വഹീഹായ അഭിപ്രായമനുസരിച്ച് നെഞ്ചിന് താഴെ യും പൊക്കിളിന് മുകളിലുമായി ഇരുകരങ്ങളും വെക്കേണ്ടതാണ്” (റൌള – 1/250).

ചിന്തയും ചിന്താ വിഷയവും




ചിന്താശക്തിയും ചിന്തയും ഉള്ളവനാണ് യഥാർഥ മനുഷ്യന്‍. മനുഷ്യാകൃതിയും സംസാര ശേഷിയും ഉള്ളത് കൊണ്ട് ഒരു പൂർർണ മനുഷ്യനാവുകയില്ല.കാര്യങ്ങള്‍ വേണ്ടും വിധം ഗ്രഹിച്ച് മനസ്സിലാക്കാനുള്ള ചിന്താ ശക്തിയും,ആവശ്യമായിവരുമ്പോള്‍ ആ കഴിവ് ഉപയോഗിച്ച് മനസ്സിനേയും തുടർർന്ന് ശരീരത്തേയും നയിക്കുന്ന വനാണ് സത്യത്തില്‍ ഉന്നത സൃഷടിയായ മനുഷ്യന്‍.
മനുഷ്യന്‍ തന്നെക്കുറിച്ചുള്ള ചിന്ത ആരംഭിക്കുന്നത് ഉൽപ്പത്തിയിൽ നിന്നായിരിക്കണം. അവന്‍ എവിടെ നിന്നു എങ്ങനെയുണ്ടായി എന്നത് ചിന്താവിഷയമാണ്. അവന്‍ ഇല്ലായ്മയിൽ നിന്നുണ്ടായതാണെന്നു നിഷ്പ്രായസം മന സ്സിലാകും. അവന്‍ ഒരു സൃഷ്ടിയാണെന്ന സത്യത്തില്‍ എത്തിച്ചേരും. പ്രാകാശം കാണുമ്പോള്‍ അത് എവിടെ നിന്നു വന്നു?,ശബ്ദംകേൾക്കുമ്പോൾ ആരാണ് ശബ്ദിച്ചത?,അടികൊള്ളുമ്പോള്‍ ആര് അടിച്ചു എന്നല്ലാം മനുഷ്യന്‍ ആലോ ചിച്ചു ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും കണ്ടെത്തുകയും ചെയ്യും എന്ന പോലെ അവനൊരു സൃഷ്ടിയാണെന്നു ബോധ്യമായാല്‍ സൃഷ്ടാവ് ആരെന്നു കണ്ടെത്താൻ ശ്രമിക്കണം.പ്രാഥമികമായി സൃഷ്ടാവിന് അവന്‍ ഉദ്ധേശിക്കു മ്പോള്‍ സൃഷടിയെ ബാഹ്യമാക്കാനുള്ള കഴിവ് വേണം. ഈ ഒരു കാരണം കൊണ്ട് തന്നെ ബാഹ്യലോകത്ത് അവന്റെ ഉത്ഭവത്തിന് കാരണമായി ഗണിക്കാവുന്ന ഒരു ശക്തിയല്ലാതെ, സൃഷടികർത്താവാകൽ അനുയോജ്യമല്ല. അത്കൊണ്ട് തന്നെ അവന്റെ സൃഷ്ടാവ് യഥാർഥത്തിൽ അവന്റെ ദൃഷടിക്ക് അതീതമല്ലാത്ത, ശക്തിയും യുക്തി യും അറിവും ഉദ്ദേശ്യവും ഉള്ള അനാദ്യനായ ഒരുവനെന്ന വസ്തുതയിൽ അവൻ എത്തിച്ചേരുന്നതായിരിക്കും.
ജന്മ ശേഷം അവന്റെ വളർച്ചയും, ഉയർച്ചയും,സുഖവും,ദുഖവും,രോഗവും,ആരോഗ്യവും, ക്ഷാമവും,ക്ഷേ മവും മറ്റു കാര്യങ്ങളും അവന്റെ മാതാപിതാക്കളുടെയോ മറ്റോ ഉദ്ദേശ്യവും കഴിവും പ്രകാരമല്ല നടക്കുന്നത്. കാരണം, അവന്‍ ഉദ്ദേശിക്കുമ്പോൾ അതുപോലെ കാര്യങ്ങള്‍ നടക്കുന്നില്ലല്ലോ. അവന്റെ ജീവിതം തന്നെ സർവ്വ ശക്തനായ സൃഷടാവിൽ നിക്ഷിപതമാണ്.
മനുഷ്യന്റെ അവസ്ഥ ഇത്തരത്തിലായത് കൊണ്ട്, അവന്‍ തന്റെ സ്രഷടാവായ രക്ഷിതാവിന് മനസ്സാവാചാ കർ മ്മണാ,പൂർണ്ണമായും അടിയറ വെച്ച് ആരാധിക്കേണ്ടിയിരിക്കുന്നു. റബ്ബിന്റെ മുമ്പിൽ മനുഷ്യന്‍ ബലഹീനനും ഒന്നിനും സാധിക്കാത്ത അടിമയായി വണക്കം ചെയ്യേണ്ടവനുമാകുന്നു. ഈ സത്യത്തില്‍ അതിഷ്ടിതമായതാണ് മുസ് ലിമായ മനുഷ്യന്റെ വിശ്വാസവും അതിനോടനുബന്ധിച്ച ആചാര അനുഷഠാന കർമ്മങ്ങളും.
സത്യവിശ്വാസവും സത്യനിഷേധവും
മുകളില്‍ സൂചിപ്പിച്ചത് പോലുള്ള സത്യമായ കാര്യങ്ങള്‍ ഹൃദയത്തിൽ അടിയുറപ്പിച്ചു നിർത്തുന്നതിന് സത്യ വിശ്വാസമെന്നും, സത്യമായ കാര്യങ്ങള്‍ ഹൃദയത്തിൽ ഉൾക്കൊള്ളിക്കാതെ തള്ളികളഞ്ഞാൽ സത്യനിഷേധമെന്നും പറയാമെങ്കിലും ഇസലാം വിഭാവനം ചെയ്യുന്ന സാങ്കേതിക അർഥത്തിൽ മാറ്റമുണ്ട്. സ്രഷ്ടാവായ തമ്പുരാൻ അവന്റെ അടിമകളെ ബോധവൽക്കരിക്കാൻ പ്രത്യേകം തിരഞ്ഞെടുത്തു നിയോഗിച്ച തിരുദൂദർ, ഹൃദയം കൊണ്ട് ഉൾക്കൊള്ളാൻ നിർദേശിച്ച എല്ലാ കാര്യങ്ങളും, പ്രാവാചകന്‍ വിവരിച്ച പോലെ, ഹൃദയത്തില്‍ ഉൾക്കൊണ്ട് ഉറപ്പിക്കുന്നതിനാണ് സത്യവിശ്വാസം(ഈമാന്‍) എന്നു പറയുന്നത്.
പ്രവാചകന്‍ മുഖേന വിവരിച്ചുതന്ന ഏതെങ്കിലും കാര്യം നിഷേധിക്കൽ സത്യനിഷേധമാണ്. ഇസലാമിക ദൃഷട്യാ വിശ്വാസ കാര്യങ്ങള്‍ സുനിശ്ചിത കണക്കുള്ളതല്ലെങ്കിലും സത്യവിശ്വാസമെന്ന അടിത്തറയുടെ തൂണുകള്‍ ആറെണ്ണമായാണ് നബി(സ്വ) നിർണയിച്ചിട്ടുള്ളത് (ഇഹ് യാഉസ്സുന്ന).

മുത്വലാഖ്



ശഅബി (റ) യില്‍ നിന്നു നിവേദനം. ശഅബി (റ) പറഞ്ഞു: “ഖൈസിന്റെ മകള്‍ ഫാത്വിമ യോട് തന്റെ ത്വലാഖിനെ കുറിച്ച് അറിയിച്ചു താരാന്‍ ഞാനാവശ്യപ്പെട്ടു. അവര്‍ മറുപടി നല്‍കി. എന്റെ ഭര്‍ത്താവ് യമനിലേക്ക് പുറപ്പെടുന്ന സമയത്ത് മൂന്ന് ത്വലാഖും ചൊല്ലുക യാണുണ്ടായത്. നബി (സ്വ) അതു പ്രകാരം തന്നെ സ്ഥിരീകരിച്ചു”. സുനനു ഇബ്നി മാജ: വാള്യം 1, പേജ് 652, സുനനുല്‍ ബൈഹഖി വാള്യം 7, പേജ് 329, സുനനുന്നസാഈ വാള്യം 6, പേജ് 144, അല്‍ ദുര്‍റുല്‍ മന്‍സൂര്‍ വാള്യം 1, പേജ് 280.
ബൈഹഖി (റ) നിവേദനം. ഹഫ്സുബ്നു അംറ് (റ) ഖൈസിന്റെ മകള്‍ ഫാത്വിമ (റ) യെ ഒറ്റ വാചകത്തില്‍ തന്നെ മൂന്ന് ത്വലാഖും ചൊല്ലി. തല്‍വിഷയകമായി നബി (സ്വ) അദ്ദേഹത്തെ വിമര്‍ശിച്ചതായി ഞങ്ങള്‍ അറിഞ്ഞിട്ടില്ല. അപ്രകാരം അബ്ദുറഹ്മാനുബ്നു ഔഫ് (റ) തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലി ഒഴിവാക്കി. ഇവ്വിഷയത്തില്‍ അബ്ദുര്‍റ ഹ്മാനുബ്നു ഔഫി (റ) നെ ആരും തന്നെ വിമര്‍ശിച്ചിട്ടില്ല. മുഹമ്മദുബ്നു റാഷിദി (റ) ല്‍ നിന്ന് ശൈബാനുബ്നു ഫര്‍റൂഖും ഇപ്രകാരം ഉദ്ദരിച്ചിട്ടുണ്ട് (സുനനുല്‍ കുബ്റ വാള്യം 7, പേജ് 330).
ആഇശ (റ) യില്‍ നിന്ന് നിവേദനം. “അവര്‍ പറഞ്ഞു, നിശ്ചയം ഒരു വ്യക്തി തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലി. അതു സംബന്ധമായി നബി (സ്വ) യോട് ഇങ്ങനെ ചോദിക്കപ്പെട്ടു. ആദ്യ ഭര്‍ത്താവിന് ഈ സ്ത്രീ ഇനി അനുവദിക്കപ്പെടുമോ? ഇല്ലെന്നായിരുന്നു അവിടുന്ന് പ്രതിവചിച്ചത്”(സുനനുല്‍ ബൈഹഖി വാള്യം 7, പേജ് 329). ഇബ്നു ഹജര്‍ (റ) പറയുന്നു. ഈ ഹദീസില്‍ മുന്ന് ത്വലാഖും ചൊല്ലി എന്നതിന്റെ ബാഹ്യം തന്നെ മൂന്നും ഒരുമിച്ച് ചൊല്ലിയെന്നത്രെ (ഫത്ഹുല്‍ ബാരി വാള്യം 9, പേജ് 267).
മുജാഹിദില്‍ നിന്നും നിവേദനം.”ഒരാള്‍ ഇബ്നു അബ്ബാസിനോടു ഇങ്ങനെ പറഞ്ഞു: ഞാനെന്റെ ഭാര്യയെ നൂറ് ത്വലാഖും ചൊല്ലിയിരിക്കുന്നു. അവിടുന്നിപ്രകാരം പ്രതിവചിച്ചു. മൂന്നെണ്ണം നീ പിടിക്കുക. തൊണ്ണൂറ്റി ഏഴെണ്ണം ഒഴിവാക്കുകയും ചെയ്യുക”. ഇമാം ശാഫിഈ (റ) യുടെ ഇഖ്തിലാഫുല്‍ ഹദീസ് വാള്യം 6, പേജ് 180, സുനുല്‍ കുബ്റ വാള്യം 7, പേജ് 337, മുസ്വന്നഫു ഇബ്നി അബീ ശൈബ  വാള്യം 5, പേജ് 120, മുസ്വന്നഫു അബ്ദി ര്‍റസാഖ് വാള്യം 6, പേജ് 396.
മുജാഹിദ് (റ) വില്‍ നിന്ന് സ്വഹീഹായ പരമ്പരയിലൂടെ അബൂദാവൂദ് (റ) നിവേദനം. മുജാഹിദ് (റ) പറഞ്ഞു: “ഞാന്‍ ഇബ്നു അബ്ബാസി (റ) ന്റെ അരികിലായിരുന്നപ്പോള്‍ ഒരാള്‍ വന്ന് തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലിയതായി പറഞ്ഞു. അവിടുന്നു അല്‍പ സമയം മൌനം ദീക്ഷിച്ചു. ഞങ്ങള്‍ ധരിച്ചത് അവളെ അയാളിലേക്ക് തന്നെ മടക്കിക്കൊടുക്കു മെന്നായിരുന്നു. ശേഷം ഇങ്ങനെ പറഞ്ഞു. നിങ്ങളില്‍ ചിലരൊക്കെ വിഡ്ഢിത്തം പ്രവര്‍ത്തിക്കും. പിന്നെ ഇബ്നു അബ്ബാസ്, ഇബ്നു അബ്ബാസ് എന്ന് വിളിച്ചു വിലപിക്കും. അല്ലാഹുവിനെ സൂക്ഷിച്ചവന് അല്ലാഹു ഒരു വഴി വെച്ചു കൊടുക്കുമെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. നിശ്ചയം നീ അല്ലാഹുവിനെ സൂക്ഷിച്ചില്ല. അതുകൊണ്ടു തന്നെ നിനക്ക് ഞാനൊരു വഴിയും കാണുന്നില്ല. നീ നിന്റെ നാഥനു വിപരീതം ചെയ്തിരിക്കുന്നു (ഫത്ഹുല്‍ ബാരി വാള്യം 9, പേജ് 362, സുര്‍ഖാനി (റ) യുടെ ശറഫുല്‍ മുവത്വ വാള്യം 3, പേജ് 167).
ഇമാം സുര്‍ഖാനി (റ) തുടരുന്നു: “മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലിയാല്‍ മൂന്നും സംഭവിക്കു മെന്നതുകൊണ്ട് ഇബ്നു അബ്ബാസ് (റ) ഫത്വ നല്‍കിയതായി നിരവധി പരമ്പരകളിലൂടെ വന്നിട്ടുണ്ട്” (ശറഹുല്‍ മുവത്വ വാള്യം 3, പേജ് 167). ഹമ്പലീ മദ്ഹബുകാരനായ ഇബ്നു ഖുദാമ (റ) പറയുന്നു : ഇബ്നു അബ്ബാസ് (റ) ല്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുപോലെ അബൂഹുറൈറഃ (റ), ഇബ്നു ഉമര്‍ (റ), ഇബ്നു മസ്ഊദ് (റ), അനസ് (റ) അബ്ളുല്ലാഹി ബ്നു അംറ് (റ) തുടങ്ങിയവരില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. താബിഉകളും ശേഷ മുള്ളവരുമായ ഇമാമുകളില്‍ നിന്ന് ബഹുഭൂരിപക്ഷം പണ്ഢിതരും പറയുന്നത് ഇതുതന്നെ യാണ് (ഇബ്നു ഖുദാമഃ (റ) യുടെ മുഗ്നി വാള്യം 7, പേജ് 104).
ഉധ്യത ഹദീസുകളുടെയും മറ്റും പിന്‍ബലത്തോടെ തന്നെയാണ് മുസ്ലിം ലോകം മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്ന് പറയുന്നത്. അതിന്നെതിരില്‍ ഉല്‍പതിഷ്ണു വിഭാഗം പ്രധാനമായും എഴുന്നള്ളിക്കുന്നത് ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് തന്നെയുള്ള മറ്റൊരു ഹദീസാണ്. “അവര്‍ പറഞ്ഞു: നബി (സ്വ) യുടെയും അബൂ ബക്ക്ര്‍ സിദ്ദീഖി (റ) ന്റെയും കാലഘട്ടങ്ങളിലും ഉമര്‍ (റ) ന്റെ ഭരണകാലത്ത് നിന്നുള്ള രണ്ടു വര്‍ഷങ്ങളിലും മൂന്ന് ത്വലാഖ് ഒന്നായിട്ടാണ് പരിഗണിച്ചിരുന്നത്. അങ്ങനെ ഉമര്‍ (റ) ഇപ്ര കാരം പറയുകയുണ്ടായി. നിശ്ചയം ഇപ്പോള്‍ മുമ്പ് സാവകാശം പ്രവര്‍ത്തിച്ചിരുന്ന കാര്യ ത്തില്‍ (മേല്‍ പദം പ്രയോഗിക്കുന്നത്) ജനങ്ങള്‍ ധൃതി കൂട്ടിയിരിക്കയാണ്. അതുകൊണ്ടു മൂന്നും സംഭവിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. അങ്ങനെ മൂന്നും സംഭവി ക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി (മുസ്ലിം വാള്യം 1, പേജ് 478).
ഈ ഹദീസ് സംബന്ധമായി, ഇബ്നു സുറൈജി (റ) ന്റെയും മറ്റും വിശദീകരണം കാണുക:
“ഒരാള്‍ തന്റെ ഭാര്യയോട് അന്‍തി ത്വാലിഖുല്‍ (നീ ത്വലാഖ് ചൊല്ലപ്പെട്ടവളാണ്) എന്ന പദം മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു പറയുന്നതിനെ സംബന്ധിച്ചാണ് ഹദീസില്‍ പറഞ്ഞിട്ടുള്ളത്. ആദ്യകാലത്തുള്ള ജനങ്ങള്‍ നിഷ്കളങ്കരും വക്രതയില്ലാത്തവരുമായതിനാല്‍ തങ്ങള്‍ വല്ലപ്പോഴും ഇങ്ങനെ ആവര്‍ത്തിച്ചു പറയുന്നതുകൊണ്ട് വിവക്ഷ ആദ്യ പദത്തെ ശക്തിപ്പെടുത്തല്‍ മാത്രമാണെന്ന് അവര്‍ പറഞ്ഞാല്‍ അന്നൊക്കെ സ്വീകരിക്കപ്പെടുമായി രുന്നു. പില്‍ക്കാലത്ത് (ഈ പദം പ്രയോഗിക്കുന്ന) ജനങ്ങള്‍ ഗണ്യമായി വര്‍ധിക്കുകയും വക്രതയും മറ്റും അവരില്‍ കൂടിവരികയും ചെയ്തപ്പോള്‍ തങ്ങള്‍ ആദ്യപദത്തെ ശക്തി പ്പെടുത്തല്‍ മാത്രമുദ്ദേശിച്ചാണ് രണ്ടാമതും മൂന്നാമതും ആവര്‍ത്തിച്ചതെന്നു പറഞ്ഞാല്‍ അതു സ്വീകരിക്കപ്പെടാന്‍ പറ്റില്ലെന്നും ആവര്‍ത്തിച്ച് പറയുന്നതുകൊണ്ടവര്‍ ഉദ്ദേശിക്കുന്നത് മൂന്ന് ത്വലാഖ് തന്നെയായി കണക്കാക്കുമെന്നും ഉമര്‍ (റ) പ്രസ്താവിക്കുകയും അതുകൊ ണ്ടുതന്നെ ഇനി മേല്‍ വല്ലവനും ആ പദം മൂന്ന് തവണ ആവര്‍ത്തിച്ചു പ്രയോഗിച്ചാല്‍ മൂന്ന് ത്വലാഖും സംഭവിച്ചതായിതന്നെ പരിഗണിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇബ്നു സുറൈജ് (റ) പറഞ്ഞ ഈ മറുപടിയെ ഇമാം ഖുര്‍ത്വുബി നല്ല മറുപടിയായി വിശേഷിപ്പി ക്കുകയും അതിനെ ഉമര്‍ (റ) ന്റെ വാക്ക് കൊണ്ടുതന്നെ ശക്തിപ്പെടുത്തുകയും ചെയ്തിരി ക്കുന്നു. ഇമാം നവവി (റ) പറയുന്നതു ഏറ്റവും പ്രബലമായ മറുപടി ഇതാണ്” (ഫത്ഹുല്‍ ബാരി വാള്യം 9, പേജ് 364).
ഇപ്രകാരം ശറഹു മുസ്ലിം വാള്യം 10, 71, ഇര്‍ശാദുസ്സാരി വാള്യം 8, പേജ് 133, സുര്‍ഖാനി (റ) യുടെ ശറഹുല്‍ മുവത്വഅ് വാള്യം 3, പേജ് 167 ലും കാണാം.
“നിന്റെ മൂന്ന് ത്വലാഖും ചൊല്ലി” എന്ന് ഒറ്റ വാചകത്തിലായി പറയുന്നതിനെ പരാമര്‍ശിച്ചല്ല ഹദീസെന്നും നിന്റെ ത്വലാഖ് ചൊല്ലപ്പെട്ടിരിക്കുന്നുവെന്ന പദം മൂന്ന് തവണ ആവര്‍ത്തിക്കു ന്നതിനെ പരാമര്‍ശിക്കുക മാത്രമാണ് ഹദീസെന്നും ചുരുക്കും. അപ്പോള്‍ നിന്നെ മൂന്ന് ത്വലാഖും ചൊല്ലി എന്ന പദം മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചാല്‍ മൂന്നും സംഭവിക്കുമെന്ന് ഇബ്നു അബ്ബാസ് (റ) ഫത്വ നല്‍കിയതായി സ്ഥിരപ്പെട്ട ഹദീസുകളോട് ഇബ്നു അബ്ബാസി (റ) ന്റെ തന്നെ ഈ ഹദീസ് ഒരിക്കലും എതിരാകുന്നില്ല. ഈ ഹദീസിന്റെ ബാഹ്യം മാത്രം പിടിച്ചവരാണ് വൈരുദ്ധ്യം കാണുന്നത്. അതുകൊണ്ടുതന്നെ ഈ ബാഹ്യം ശരിയാവുകയില്ലെന്നാണ് പണ്ഢിത പക്ഷം. ഈ ഹദീസിന്റെ ബാഹ്യത്തെ നിങ്ങളെന്തു കൊണ്ട് നേരിടുമെന്ന് അഹ്മദ് ബ്നു ഹമ്പല്‍ (റ) നോട് ഇസ്റമ് (റ) ചോദിച്ചപ്പോള്‍ അവി ടുന്നിപ്രകാരം പറഞ്ഞു. ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് നിരവധി പരമ്പരികളിലൂടെ ജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഈ ഹദീസിന്റെ ബാഹ്യത്തോട് വിയോജിപ്പുള്ള താണ്. പിന്നെ മൂന്ന് ത്വലാഖും ഞാന്‍ ചൊല്ലി എന്ന വാചകം കൊണ്ട് മൂന്നും സംഭവി ക്കുമെന്ന് ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി വന്നിട്ടുള്ള ഹദീസുകളെ ഇമാം അഹ്മദ് ബ്നു ഹമ്പല്‍ (റ) എണ്ണിപ്പറയുകയുണ്ടായി” (ഇബ്നു ഖുദാമഃ (റ) യുടെ മുഗ്നി വാള്യം 7, പേജ് 105).
ഇപ്രകാരം ഇബ്നു അബ്ബാസ് (റ) ന്റെ ഉധൃത ഹദീസ് അതിന്റെ ബാഹ്യാര്‍ഥത്തില്‍ ചുമത്തിക്കൂടെന്ന് ഖുര്‍ത്വുബീ വാള്യം 3, പേജ് 129, ശംസുദ്ദീന്‍ അബുല്‍ ഫറജി (റ) ന്റെ അശ്ശറഹുല്‍ കബീര്‍ വാള്യം 4, പേജ് 414 തുടങ്ങിയ ഗ്രന്ഥങ്ങളിലും പ്രസ്താവിച്ചിട്ടുണ്ട്.
മാത്രമല്ല ബാഹ്യാര്‍ഥത്തില്‍ ചുമത്തുന്ന പക്ഷം നബി (സ്വ) യുടെ കാലം തൊട്ട് ഉമര്‍ (റ) ന്റെ ഭരണം രണ്ടു വര്‍ഷമാകും വരെ മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലിയാല്‍ ഒന്നു മാത്രമായി പരിഗണിക്കപ്പെട്ടിരുന്ന നിയമം പിന്നീട് ഉമര്‍ (റ) മാറ്റിത്തിരുത്തിയെന്ന് വരും. ഇങ്ങനെ ചെയ്യുന്നത് ആദ്യ നിയമത്തിന്റെ പ്രാബല്യത എടുത്തുകളയുന്ന നസ്ഖ് ആണ്. പ്രവാചകര്‍ക്ക് ശേഷം ഉമര്‍ (റ) നസ്ഖ് ചെയ്തു എന്നു പറയുന്നതു കാര്യത്തിന്റെ യാഥാര്‍ഥ്യമറിയാത്ത ചിലരുടെ തെറ്റിദ്ധാരണയാണെന്നും ഇതു വ്യക്തമായ പിഴവാ ണെന്നും ഉര്‍ (റ) അങ്ങനെ ഒരു നസ്ഖിലേക്ക് ഉളരുന്നപക്ഷം മറ്റു സ്വഹാബാക്കള്‍ അതിനെ എതിര്‍ക്കുമായിരുന്നെന്നും മാസൂരി (റ) പറഞ്ഞതായി ശറഹു മുസ്ലിം വാള്യം 10, പേജ് 71 ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍, മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലിയാല്‍ ഒന്നു മാത്രമെ സംഭവിക്കുകയുള്ളു വെന്ന ആശയത്തെ പണ്ഢിത ലോകം അവഗണനയുടെ ചവറ്റു കൊട്ടയിലേക്കെറിഞ്ഞ താണെന്നും അതു വാരിപ്പുണര്‍ന്നവരാണ് പുത്തന്‍ കൂറ്റുകാരെന്നും സുന്നത്തിന്റെ പിന്‍ബലം ലോക മുസ്ലിം സമൂഹത്തിനു തന്നെയാണെന്നും മേല്‍ വിശദീകരണങ്ങളില്‍ നിന്നു വ്യക്തമായി.
ഇമാം സുര്‍ഖാനി (റ) പറയുന്നു: “മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്നാണ് ബഹുഭൂരിപക്ഷവും പറയുന്നത്. എന്നല്ല, തല്‍വിഷയകമായി ഇജ് മാഅ് ഉള്ളതായി ഇബ്നു അബ്ദില്‍ ബര്‍റ് (റ) ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ എതിരിലുള്ള അഭിപ്രായം തള്ളപ്പെട്ട ശാദ്ദ് മാത്രമാണെന്നും ഇബ്നു അബ്ദില്‍ ബര്‍റ് (റ) പറയുന്നു (ശറഹുല്‍ മുവത്വഅ് വാള്യം 3, പേജ് 167).
തള്ളപ്പെട്ട ഈ അഭിപായം ഇജ്മാഅ് സ്ഥിരപ്പെടുന്നതിനു വിഘാതം സ‏ൃഷ്ടിക്കുകയില്ലെന്ന് വ്യക്തം. മുജ്തഹിദുകളായ പണ്‍ഢിതന്മാരുടെ മാത്രം ഏകോപനമാണല്ലോ ഇജ്മാഅ്. മുജ്തഹികളല്ലാത്ത ആരുടെയെങ്കിലും അഭിപ്രായങ്ങള്‍ക്ക് അതില്‍ പരിഗണനയില്ല.
സുന്നത്തിനു പുറമെ ഇജ്മാഉം രേഖയുണ്ടെന്ന് മേല്‍ വിശദീകരണത്തില്‍ നിന്ന് മനസ്സി ലാക്കം. ഇജ്മാഅ് സ്ഥിരപ്പെട്ട ഒരു വിഷയത്തില്‍ ഒരാളുടെയും എതിര്‍പ്പ് മുസ്ലിം സമുദായത്തിന് പരിഗണിക്കേണ്ടതില്ല.
ഇമാം ഐനി (റ) എഴുതുന്നു: “താബിഉകളില്‍ നിന്നും പില്‍ക്കാലക്കാരില്‍ നിന്നു മുള്ള പണ്ഢിത മഹാഭൂരിപക്ഷത്തിന്റെ മദ്ഹബ് മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്നാണ്. പക്ഷേ, അങ്ങനെ ചെയ്യുന്നത് കുറ്റമത്രെ. ഈ അഭിപ്രായ ത്തിലാരെങ്കിലും വിഘടിച്ചിട്ടുണ്ടെങ്കില്‍ അവന്‍ അഹ്ലുസ്സുന്നയുടെ വിരോധിയും ഒറ്റപ്പെട്ട വനുമാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഈ അഭിപ്രായത്തെ പിടികൂടിയിരി ക്കുന്നത് പുത്തന്‍ പ്രസ്ഥാനക്കാരും സമൂഹത്തില്‍ നിന്നൊറ്റപ്പെട്ടതുകൊണ്ട് അവഗണിക്കപ്പെട്ട ചിലരുമാണ്” (ഉംദതുല്‍ ഖാരി വാള്യം 17, പേജ് 12).
ഇബ്നു ഹജര്‍ (റ) പറയുന്നതു കാണുക:”മൂന്ന് ത്വലാഖും സംഭവിത്തുമെന്ന തില്‍ പരിഗണനീയമായ ഭിന്നാഭിപ്രായമൊന്നുമില്ല. ഭിന്നാഭിപ്രായം രേഖപ്പെടുത്തിവരെ എല്ലാ മദ്ബഹിന്റെ ഇമാമുകളും ആക്ഷേപിച്ചിരിക്കയാണ്. പില്‍ക്കാലക്കാരില്‍പ്പെട്ട ഗണനീ യനല്ലാത്ത ഒരു വ്യക്തി ഈ അഭിപ്രായത്തെ തിരഞ്ഞെടുത്ത് ഫത്വ നല്‍കിയെന്നും അല്ലാഹു നിന്ദിക്കുകയും വഴിപിഴപ്പിക്കുകയു ചെയ്ത ചിലര്‍ അയാളെ അനുഗമിച്ചുവെന്നും ഇമാമുകള്‍ പറയുന്നു” (തുഹ്ഫ വാള്യം 8, പേജ് 83).
മുഗ്നിയുടെ വാക്കുകള്‍ ഇപ്രാകാരമാണ്. “ഹജ്ജാജ്ബ്നു അര്‍ത്വാത്, ശീഇയ്യത്ത്, ളാഹിരിയ്യത്തില്‍ പെട്ട ഒരു വിഭാഗം തുടങ്ങിയവരില്‍ നിന്ന്, മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ ഒന്ന് മാത്രമേ സംഭവിക്കുകയുള്ളുവെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പരിഗണനീ യനല്ലാത്ത, പിന്‍ഗാമികളില്‍ പെട്ട ഒരു വ്യക്തി ഈ അഭിപ്രായത്തെ തിരഞ്ഞെടുത്ത് ഫത്വ നല്‍കിയിട്ടുണ്ട്്. അല്ലാഹു വഴി തെറ്റിച്ച ചിലര്‍ അയാളെ അനുഗമിക്കുകയും ചെയ്തിരി ക്കുന്നു” (മുഗ്നി വാള്യം 3, പേജ് 311). പ്രസ്തുത വ്യക്തികൊണ്ടു വിവക്ഷിക്കപ്പെടുന്നത് ഇബ്നു തൈമിയ്യയാണെന്ന് പണ്ഢിതന്മാരെല്ലാം പ്രസ്താവിച്ചതാണ്.
ഇബ്നു ഹജറി (റ) ന്റെ വാക്കുകള്‍ കാണുക: നമ്മുടെ കാലഘട്ടത്തിലെ ചിലര്‍ പുതിയ ആശയവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നുവെന്ന് ഇമാം സുബ്കി (റ) പ്രസ്താവി ക്കുന്നു. ഇബ്നു തൈമിയ്യയെ ഉദ്ദേശിച്ചാണ് അപ്പറഞ്ഞത്. അതുകൊണ്ടാണ് ഇസ്സുബ്നു ജമാഅത് (റ) അയാളെ കുറിച്ച് വഴി പിഴച്ചവനും വഴി പിഴപ്പിക്കുന്നവനുമാണെന്ന് വിശേഷിപ്പിച്ചത്’ (തുഹ്ഫ വാള്യം 8, പേജ് 84).
ഇബ്നു തൈമിയ്യയുടെ പല ആശയങ്ങളും ഇന്നുള്ള ചിലര്‍ വാരിപ്പുണര്‍ന്നതില്‍ ഒന്നാണ് ത്വലാഖ് പ്രശ്നം. മൂന്നും ഒരുമിച്ചു ചൊല്ലിയാല്‍ ഒന്നേ പോവുകയുള്ളുവെന്നതു അതില്‍ പെടുന്നു. ലോക മുസ്ലിം ജനതക്ക് തികച്ചും അന്യമാണ് ഈ വാദം.

Friday, 23 September 2016

മുഹമ്മദ് നബി(സ) ഭാഗം 4





بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

           മുഹമ്മദ് നബി(സ)  

ഭാഗം 4 


മുഹമ്മദ് നബി(സ) ഭാഗം 1

മുഹമ്മദ് നബി(സ) ഭാഗം 2

മുഹമ്മദ് നബി(സ) ഭാഗം 3

ഹിജ്‌റ പോയവരെല്ലാം രഹസ്യമായി പോയപ്പോൾ മഹാനായ ഉമറുബ്നുൽ ഖത്വാബ്(റ) പരസ്യമായി പ്രഖ്യാപിച്ചാണ് പോയത്. അദ്ദേഹം ആയുധമെടുത്ത് കഅ്ബ  പ്രദക്ഷിണം ചെയ്ത് ഇബ്‌റാഹീം മഖാമിൽ നിസ്കരിച്ചു . എന്നിട്ട് ഖുറൈശികളിലേക്ക്  മുന്നിട്ട് അദ്ദേഹം പറഞ്ഞു: "മക്കളെ അനാഥരാക്കാനും ഭാര്യയെ വിധവയാക്കാനും ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കിൽ ഈ വാദിയുടെ പിന്നിൽ എന്നോട് ഏറ്റുമുട്ടാൻ തയ്യാറാകട്ടെ". എന്നിട്ട് അദ്ദേഹം മുമ്പോട്ട് കുതിച്ചു. പക്ഷെ ശത്രുക്കളിൽ ഒരാളും അദ്ദേഹത്തെ അനുഗമിച്ചില്ല. (സീറത്തുൽ അലബിയ്യ : 2 / 21 , 22 )

രണ്ടാം ഉടമ്പടിക്കു മുമ്പുതന്നെ ഒറ്റപ്പെട്ട വ്യക്തികൾ മദീനയിലേക്ക് പാലായനം ചെയ്തിരുന്നു. അബൂസലമ(റ) ആദ്യമായി മദീനയിലേക്ക് പാലായനം ചെയ്തത്. രണ്ടാം ഉടമ്പടിയുടെ ഒരു വര്ഷം മുമ്പായിരുന്നു അത്. അബ്സീനിയയിൽ നിന്ന് മക്കയിലേക്ക് തിരിച്ച അദ്ദേഹത്തെ അദ്ദേഹത്തിൻറെ കുടുംബം ഉപദ്രവിക്കുകയും അൻസ്വാറുകളിൽ ചിലർ ഇസ്‌ലാം സ്വീകരിച്ചതായി അറിയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. പിന്നീട് ആമിറുബ്നു റബീഅ(റ) ഭാര്യ ലൈല(റ)യോടപ്പം പാലായനം ചെയ്തു. പിന്നീട് അബ്ദുല്ലാഹിബ്നു ജഹ്ശ് (റ) തന്റെ സഹോദരനും കുടുംബത്തിനുമൊപ്പം പാലായനം ചെയ്തു. പിന്നീട് മുസ്‌ലിംകൾ  കൂട്ടംകൂട്ടമായി പാലായനം ചെയ്തു. രണ്ടാം ഉടമ്പടി കഴിഞ്ഞു രണ്ടു മാസവും പത്തില്പരം ദിവസങ്ങളുമായപ്പോഴേക്ക്  മുസ്ലിം സഹോദരങ്ങൾ മുഴുവനും മദീനയിൽ എത്തിച്ചേരുകയും  ഇസ്‌ലാമിന്റെ കേന്ദ്രമായി മദീന മാറുകയും ചെയ്തു. 


നബി(സ) മദീനയിലേക്ക് പോകുവാനുള്ള അല്ലാഹുവിന്റെ അനുവാദവും കാത്ത് കഴിയുകയായിരുന്നു. അപ്പോൾ അല്ലാഹു ആയത്തിറക്കി. 




സാരം:
     "എന്‍റെ രക്ഷിതാവേ, സത്യത്തിന്‍റെ പ്രവേശനമാര്‍ഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും, സത്യത്തിന്‍റെ ബഹിര്‍ഗ്ഗമനമാര്‍ഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്‍റെ പക്കല്‍ നിന്ന് എനിക്ക് സഹായകമായ ഒരു ആധികാരിക ശക്തി നീ ഏര്‍പെടുത്തിത്തരികയും ചെയ്യേണമേ എന്ന് താങ്കൾ  പറയുകയും ചെയ്യുക".

നബി(സ)യും  കൂടി മദീനയിലേക്ക് പോയാലുണ്ടാകുന്ന അപകടം മനസ്സിലാക്കിയ ഖുറൈശികൾ നബി(സ)യുടെ കാര്യത്തിൽ എന്ത് തീരുമാനമെടുക്കണമെന്ന് ചർച്ച ചെയ്യാനായി ദാറുന്നദ്‌വയിൽ യോഗം ചേർന്നു.  (ഖുസ്വയ്യ്ബ്‌നു കിലാബിന്റെ വീടാണ് ദാറുന്നദ്‌വ. ആ വീട്ടിൽവെച്ച് മാത്രമായിരുന്നു ഖുറൈശികൾ സുപ്രധാനമായ തീരുമാനങ്ങൾ എടുത്തിരുന്നത്. ഇബ്നു കസീർ : 3 / 202 . മക്കയിൽ സ്ഥാപിക്കപ്പെട്ട പ്രഥമ വീടാണത്. ഹി ജ്‌റിന്റെ ഭാഗത്തായിരുന്നു അത് നിലകൊണ്ടിരുന്നത്. മസ്ജിന്റെ ഭാഗത്തേക്ക് അതിനു കവാടമുണ്ടായിരുന്നു. മുശാവറ ചേരുമ്പോൾ ഖുസ്വയ്യിന്റെ സന്താനങ്ങളിൽ നിന്ന് നാല്പത് വയസ്സ് തികഞ്ഞവർക്ക്  മാത്രമായിരുന്നു അവിടേക്ക്  പ്രവേശനം ലഭിച്ചിരുന്നത്. (സീറത്തുൽ ഹലബിയ്യ: 2 / 25 )


യോഗത്തിൽ പലരും പല അഭിപ്രായങ്ങളും അവതരിപ്പിച്ചു. മരിക്കുന്നതുവരെ  മുഹമ്മദിനെ തടഞ്ഞുവെക്കുകയെന്ന്  ചിലർ അഭിപ്രായപ്പെട്ടപ്പോൾ നാടുകടത്തുകയെന്ന അഭിപ്രായമാണ് മറ്റു ചിലർ ഉന്നയിച്ചത്. എന്നാൽ മുഹമ്മദിനെ വധിക്കുകയെന്നാണ് അബൂജഹ്ൽ അഭിപ്രായപ്പെട്ടത്. വധിക്കേണ്ട രൂപം അവൻ വിശദീകരിച്ചതിങ്ങനെ: 'ഓരോ ഗോത്രത്തിൽ നിന്നും ശക്തവാനും യോഗ്യനുമായ ഓരോ യുവാവിനെ തെരെഞ്ഞെടുത്ത് , ഓരോരുത്തർക്കും മൂർച്ചയേറിയ വാൾ നൽകി, എല്ലാവരും ഒന്നിച്ച്  ഒരാൾ വെട്ടുന്നതുപോലെ മുഹമ്മദിനെ വെട്ടുക. അങ്ങനെ വരുമ്പോൾ മുഹമ്മദിന്റെ രക്തം എല്ലാ ഗോത്രങ്ങളിലും വിട്ടുപിരിയും. അപ്പോൾ എല്ലാവരോടും ഒന്നിച്ച്  മുഹമ്മദിന്റെ രക്തത്തിന്  പ്രതികാരം ചെയ്യാൻ അബ്ദുമനാഫിന്റെ മക്കൾക്ക് കഴിയില്ല. അങ്ങനെ വരുമ്പോൾ പ്രായശ്ചിത്തം കൊണ്ട് അവർ തൃപ്തിപ്പെടും'. ഈ അഭിപ്രായത്തിൽ ഏകോപിച്ച് ഖുറൈശികൾ  യോഗം പിരിഞ്ഞു. (ദലാഇലുൽ ബൈഹഖി: 2 / 466 -469 , ഇബ്നുകസീർ: 3 202 -203 )


മേൽപ്പറഞ്ഞ പ്രകാരം നബി(സ)യെ വകവരുത്താൻ രാത്രി നബി(സ)യുടെ വീട് വളയാനായിരുന്നു ഖുറൈശികളുടെ പദ്ധതി. അപ്പോൾ മദീനയിലേക്ക് പാലായനം ചെയ്യാൻ അല്ലാഹു നബി(സ)ക്ക് അനുവാദം നൽകി. സമ്മതം ലഭിച്ചയുടൻ നട്ടുച്ച സമയത്ത് നബി(സ) തന്റെ സന്തതസഹചാരിയായ അബൂബക്ർ(റ)നെ സമീപിച്ചു . രാവിലെയോ വൈകുന്നേരമോ മാത്രമേ നബി(സ) സാധാരണ നിലയിൽ അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നുള്ളു. നട്ടുച്ച സമയത്ത് നബി(സ) വരുന്നതുകണ്ടപ്പോൾ അബൂബക്റി(റ)ന്റെ മനസ്സ് മന്ത്രിച്ചു. 'ഈ സമയത്ത് നബി(സ) വരാൻ കാരണം എന്തോ പുതിയകാര്യം ഉണ്ടായതുകൊണ്ടായിരിക്കണം'. നബി(സ) വിശദീകരിച്ചു. "നിശ്ചയം ഹിജ്‌റപോവാൻ അല്ലാഹു എനിക്ക് അനുവാദം നൽകിയിരിക്കുന്നു". അപ്പോൾ ഹിജ്‌റയിൽ കൂടെ വരാൻ അബൂബക്ർ(റ) അനുവാദം ചോദിക്കുകയും നബി(സ) അനുവാദം നൽകുകയും ചെയ്തു. അപ്പോൾ അബൂബക്ർ(റ) സന്തോഷം കൊണ്ട് കരഞ്ഞുപോയി. (അൽബിദായവന്നിഹായ : 3 / 205 -206 )

അബൂബക്ർ(റ) നേരത്തെ ഹിജ്‌റ പോകാൻ ഒരുങ്ങിയിരുന്നു. അപ്പോൾ നബി(സ) അദ്ദേഹത്തോട് പറഞ്ഞു: "സാവകാശം കാണിക്കൂ, എനിക്കും അനുവാദം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു". (ബുഖാരി: 3905 )

800  ദിർഹം നൽകി രണ്ട് വാഹനങ്ങൾ നൽകി അബൂബക്ർ(റ) ഹിജ്റക്ക് തയ്യാറായി. ഒന്ന് തനിക്കും ഒന്ന് നബി(സ)ക്കും. (ഫത്ഹുൽ ബാരി: 7 / 235 )

ഹിജ്റക്കുള്ള അനുവാദം ലഭിച്ചപ്പോൾ അവർ വഴിക്കാണിക്കാനായി അബ്ദുല്ലാഹിബ്നു ഉറൈഖിത്വിനെ  കൂലിക്ക്  വിളിച്ചു . (ഇദ്ദേഹം അന്ന് ശത്രുപക്ഷത്തായിരുന്നു. പിന്നീട് ഇസ്‌ലാം സ്വീകരിച്ചു . സീറത്തുൽ ഹലബിയ്യ: 2 / 24 )

തുടർന്ന് യാത്രാവാങ്ങിയ രണ്ട്  വാഹനങ്ങളും അവർ അബ്ദുല്ലയെ ഏൽപ്പിക്കുകയും മൂന്ന് രാത്രികൾക്കുശേഷം 'സൗർ ' ഗുഹയിൽ എത്താമെന്ന് അദ്ദേഹത്തോട് വാഗ്ദാനം ചെയ്യുകയും ചെയ്തു. അബൂബക്റി(റ)ന്റെ കുടുംബം ഇരുപേർക്കും യാത്രയിൽ ആവശ്യമായി വരുന്ന ഭക്ഷണ സാധനങ്ങൾ തകൃതിയായി തയ്യാറാക്കി. ഒരു തോൽപാത്രത്തിൽ വേവിച്ച ആടിനെ വെച്ച്  അസ്മാഅ്(റ) തന്റെ മുണ്ട് മുറിച്ച്  അത് കെട്ടി ഭദ്രമാക്കി. ഇതിന്റെ പേരിൽ 'ദാത്തുന്നിത്വാഖൈനി' എന്ന പേരിൽ  അസ്മാഅ്(റ) അറിയപ്പെടുന്നു. (ബുഖാരി: 3905 )

രാത്രിയായപ്പോൾ നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഖുറൈശികളിൽ നിന്നുള്ള 100  പേർ  നബി(സ)യുടെ വീട് വളഞ്ഞു. നബി(സ) പുറപ്പെടുന്നതും പ്രതീക്ഷിച്ച് പ്രഭാതം വരെ അവർ കാത്തിരുന്നു. ബനൂഹാശിം നോക്കിക്കാണും വിധം പരസ്യമായി ഒന്നിച്ച്  നബി(സ)യെ വധിക്കണമെന്ന ലക്ഷ്യത്തോടായിരുന്നു അവരുടെ നിൽപ്പ്. (സീറത്തുൽ ഹലബിയ്യ: 2 / 26 - 28 )

എന്നാൽ അന്ന് രാത്രി വീട്ടിൽ ഉറങ്ങുന്നതിൽ നിന്ന് ജിബ്‌രീൽ(അ) നബി(സ)യെ വിലക്കിയിരുന്നു. അതിനെ തുടർന്ന് നബി(സ)യുടെ പുതപ്പും പുതച്ച് നബി(സ)യുടെ വിരിപ്പിൽ കിടക്കാൻ അലി(റ) ക്ക്  നബി(സ) നിർദേശം നൽകുകയും താങ്കൾ വെറുക്കുന്ന ഒന്നും സംഭവിക്കുകയില്ലെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. (ഇബ്നു അസീർ : 2 / 72 , ഇബ്നു ഹിശാം: 2 / 95 )

പിന്നീട് ഒരു പിടി മണ്ണ് കൈയിലെടുത്ത് യാസീൻ സൂറത്തിന്റെ തുടക്കത്തിലേ ഏതാനും വചനങ്ങൾ ഓതി ശത്രുക്കളുടെ ഭാഗത്തേക്കെറിഞ്ഞു നബി(സ) അവർക്കിടയിലൂടെ പുറത്തു കടന്നു. നബി(സ) പോകുന്നത് അവർക്ക്  കാണാൻ കഴിഞ്ഞില്ല. അങ്ങനെ നബി(സ) നേരെ അബൂബക്റി(റ)നെ സമീപിച്ച്  രണ്ടുപേരും സൗർ  ഗുഹയിലേക്ക് തിരിച്ചു. മൂന്നു ദിവസം അതിൽ ഒളിഞ്ഞിരുന്നു. (ദലാഇലുന്നുബുവ്വ : 2 / 470 , ബുഖാരി: 3905 ,അൽമാവാഹിബുല്ലദുന്നിയ്യ : 1 / 286 -287 )

വിരിപ്പിൽ കിടക്കുന്നയാൾ നബി(സ) യാണെന്ന് ധരിച്ച് ഖുറൈശികൾ നേരം പുലരും വരെ കാത്തിരുന്നു. പ്രഭാതമായപ്പോൾ അലി(റ) വിരിപ്പിൽ നിന്നെഴുന്നേറ്റു വന്നു. അതോടെ നബി(സ) രക്ഷപ്പെട്ടുവെന്നും നമ്മുടെ തന്ത്രം പരാജയപ്പെട്ടുവെന്നും മനസ്സിലാക്കിയ ഖുറൈശികൾ ഇളഭ്യരായി തിരിച്ചുപോയി..

ഇസ്‌ലാമിനെ അതിന്റെ ജന്മനാട്ടിൽ തന്നെ കുഴുച്ചുമൂടണമെന്നായിരുന്നു ഖുറൈശികളുടെ ലക്‌ഷ്യം. അതിനുവേണ്ടി അവസാന നിമിഷം വരെ അവസാന യുക്തിപോലും അവർ പ്രയോഗിച്ചുനോക്കി പക്ഷെ ഫലമുണ്ടായില്ല. അല്ലാഹു പറയുന്നു:  




 "താങ്കളെ  ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി താങ്കൾക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍".

ഇതുകൂടിയായപ്പോൾ ഖുറൈശികളുടെ പക്ഷപാതം ചൂടാവുകയും നബി(സ)യെ തേടി നാനാഭാഗത്തേക്കും അന്വേഷകരെയും ലക്ഷണമറിയുന്നവരെയും അവർ പറഞ്ഞയക്കുകയും ചെയ്തു. നബി(സ)യെ പിടിച്ചു കൊണ്ടുവരുന്നവർക്ക്  100  ഒട്ടകം അവർ ഇനാം പ്രഖ്യാപിച്ചു. അബൂജഹ്‌ലും  ഖുറൈശികളിൽപെട്ട ഒരു സംഘവും അബൂബക്റി(റ) ന്റെ വീട്ടിൽ ചെന്ന് അസ്മാഅ് ബീവി(റ) യോട് പിതാവ് എവിടെപ്പോയെന്ന്  അന്വേഷിച്ചു. അറിയില്ലെന്ന് മഹതി പ്രതികരിച്ചപ്പോൾ അബൂജഹ്ൽ  അവരുടെ മുഖത്തടിച്ചു. അടിയുടെ ശക്തിയാൽ അവരുടെ ചീവിയിൽ നിന്ന് ആഭരണം വീണുപോയി. സ്ത്രീയ്ക്കും ദുഷ്ടനും വടക്കാച്ചിയുമായിരുന്നു അബൂജഹ്ൽ. (ഇബ്നു ഹിശാം: 2 / 102 , 2 / 100 ,ഇബ്നു കസീർ : 3 / 210, അൽമാവാഹിബുല്ലദുന്നിയ്യ : 1 / 300 )

അന്വേഷകരിൽ ചിലർ സൗർ  പർവ്വതത്തിലെത്തി അതിന്റെ മുകളിൽ കയറി. അപ്പോൾ അബൂബക്ർ(റ) പേടിച്ചുപോയി. അപ്പോൾ നബി(സ) അദ്ദേഹത്തെ സാന്ത്വനപ്പെടുത്തി. "ദുഃഖിക്കേണ്ട, നിശ്ചയം നമുക്കൊപ്പം അല്ലാഹു ഉണ്ട് ". അബൂബക്ർ(റ) പറഞ്ഞു: 'അവരിലൊരാൾ അവരുടെ കാൽപാദത്തിന്റെ ഭാഗത്തേക്ക് നോക്കുകയാണെങ്കിൽ അവർ നമ്മെ കാണുമല്ലോ'. അപ്പോൾ നബി(സ) പറഞ്ഞു: "ഹേ , അബൂബക്ർ! അല്ലാഹു മൂന്നാമനായുള്ള രണ്ടാളുകളെ  കുറിച്ച്  താങ്കളുടെ വിചാരമെന്ത്?". (ബുഖാരി: 3653 )

ലക്ഷണം നോക്കുന്നവരും സൗർ  ഗുഹയുടെ അരികിലൂടെ കടന്നുപോയിരുന്നു. എന്നാൽ റസൂലിനെതോട്ടും തന്റെ സന്തതസഹചാരിയെതൊട്ടും  അല്ലാഹു അവരെ തിരിച്ചുവിട്ടു. ഗുഹയുടെ മുഖത്ത് എട്ടുകാലി വലനെയ്തതായും രണ്ട്  മാടപ്രാവുകൾ മുട്ടയിട്ടതായും അവർ കണ്ടപ്പോൾ ഈ ഗുഹയിൽ ഒരാളുമില്ലെന്ന്  പറഞ്  അവർ മടങ്ങുകയാണുണ്ടായത്. ഉമയ്യത്തുബ്നു ഖലഫ്  പറഞ്ഞു: ഗുഹയിൽ നിങ്ങൾക്കെന്താവശ്യമാണുള്ളത് . മുഹമ്മദിന്റെ ജനത്തെക്കാൾ പഴക്കമുള്ള എട്ടുകാലി അതിലുണ്ട്. (അൽമാവാഹിബുല്ലദുന്നിയ്യ : 1 / 293 , ഇബ്നുകസീർ: 3 / 209 )

ഈ സന്ദർഭം ഖുർആൻ വിവരിക്കുന്നതിങ്ങനെ: 



സാരം:
"നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തന്‍റെ കൂട്ടുകാരനോട്‌, ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്‍റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്‍റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു".

ഗുഹയിലിരുന്ന്  നബി(സ)യും അബൂബക്റും(റ) മക്കയിലെ വിവരങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു. പകൽ സമയത്ത് മക്കയിലെ വിവരങ്ങൾ അറിയാനും രാത്രി ഇരുള്മുറ്റിയാൽ ഗുഹയിൽ വന്ന്  തങ്ങൾക്ക്  കൈമാറാനും അബൂബക്ർ(റ) മകൻ അബ്ദുള്ളയോട് നിർദ്ദേശിച്ചിരുന്നു. അതുപോലെ മക്കക്കാരുടെ ആടുകളെ മേയ്ക്കുന്നവരുടെ കൂട്ടത്തിൽ ചേർന്ന് തന്റെ ആടുകളെ മേയ്ക്കാനും വൈകുന്നേരമായാൽ ആടുകളുമായി  അവരെ സമീപിക്കാനും തന്റെ അടിമ ആമിറുബ്നുഫുഹൈറയോട് അബൂബക്ർ(റ) നിർദ്ദേശിച്ചിരുന്നു. (ബുഖാരി: 3905 , ഇബ്നു ഹിശാം : 2 / 98 )

അങ്ങനെ അബുദുല്ല(റ)  മക്കയിലേക്ക് വരുമ്പോൾ ആമിർ(റ) ആടുകളുടെ അദ്ദേഹത്തെ അനുഗമിക്കും. കാൽപ്പാടുകൾ മായ്ചുകളയാനായിരുന്നു ഇത്. ആമിർ(റ) വിശ്വസ്തനും ഉറച്ച വിശ്വാസിയുമായിരുന്നു. (ഫത്ഹുൽ ബാരി: 7 / 237 , ഇബ്നു ഹിശാം : 2 / 99 )

ആമിർ(റ) ത്വുഫൈലുബ്നു അബ്ദുല്ലാഹിൽ അസ്ദിയുടെ അടിമയായിരുന്നു. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ ത്വുഫൈൽ അദ്ദേഹത്തെ അതിക്രൂരമായി മർദ്ദിച്ചു. അതിന്റെ പേരിൽ അബൂബക്ർ(റ) ത്വുഫൈലിൽ നിന്ന് ആമിറി(റ)നെ വാങ്ങി മോചിപ്പിച്ചു. (അൽകാമിൽ: 2 / 46)

പ്രവാചകത്വം ലഭിച്ചതിന്റെ പതിമൂന്നാം വര്ഷം സ്വഫറിൽ  നിന്ന് മൂന്ന്  രാത്രികൾ അവശേഷിക്കുമ്പോൾ ഒരു വ്യാഴാഴ്ച രാത്രിയായിരുന്നു നബി(സ) വീട്ടിൽ നിന്ന് പുറപ്പെട്ടത്. തുടർന്ന് വെള്ളി , ശനി, ഞായർ എന്നീ മൂന്ന് രാത്രികൾ രണ്ടുപേരും സൗർ  ഗുഹയിൽ താമസിച്ചു. തിങ്കളാഴ്ച രാത്രിയിൽ നബി(സ)  ഗുഹയിൽ നിന്ന് പുർപ്പെട്ടു. അന്ന് റബീഉൽ അവ്വൽ ഒന്നായിരുന്നു. (ഫത്ഹുൽ ബാരി: 7 / 236 , 7 / 244 ,  അൽമാവാഹിബുല്ലദുന്നിയ്യ: 1 / 288 )

അബ്ദുല്ലാഹിബ്നു ഉറൈഖിത്വ്(റ) വാഗ്ദാനം ചെയ്തതുപോലെ രണ്ട്  ഒട്ടകങ്ങളുമായി അവരുടെ സമീപത്തെത്തി. അവരെ സഹായിക്കാനും അവർക്കു സേവനം ചെയ്യാനുമായി ആമിറുബ്നു  ഫുഹൈറ(റ) യും അവരെ അനുഗമിച്ചു. സമുദ്രതീരത്തുകൂടിയുള്ള യാത്രക്കിടെ മക്കയുടെ സമീപത്തുള്ള ഖുദൈദ് എന്ന സഥലത്തുകൂടി അവർ കടന്നുപോകുമ്പോൾ ഉമ്മുമഅ്ബദി(റ)നെ അവർ കണ്ടുമുട്ടി. അതിലേകടന്നുപോകുന്നവർക്ക് ഭക്ഷണവും വെള്ളവും നൽകാനായി ടെന്റിന്റെ മുറ്റത്ത് അവരുണ്ടായിരുന്നു. (അൽമാവാഹിബുല്ലദുന്നിയ്യ: 2 / 130 )

അവരിൽ നിന്ന് വാങ്ങാനായി പാലോ മാംസമോ ഉണ്ടോ എന്ന് അന്വേഷിച്ചപ്പോൾ അവരെയടുത്തുനിന്ന് ഒന്നും തന്നെ അവർക്കു ലഭിച്ചില്ല. അപ്പോൾ ടെന്റിന്റെ ഒരു ഭാഗത്ത് നിൽക്കുന്ന ഒരു ആട്  നബി(സ)യുടെ ശ്രദ്ധയിൽ പെട്ടു . മറ്റു ആടുകളുടെ കൂടെ മേച്ചിൽ പുറങ്ങളിലേക്കു പോകാൻ സാധിക്കാത്തതിനാലാണ് അതവിടെയുണ്ടായത്. അതിൽ പാലുണ്ടോയെന്ന്  നബി(സ) അന്വേഷിച്ചപ്പോൾ ഇല്ലെന്ന്  മറുപടി കിട്ടി. അപ്പോൾ അതിനെ കറക്കാൻ എനിക്ക് അനുവാദം തരുമോ എന്ന് ചോദിച്ചപ്പോൾ അതിൽ പാലുണ്ടെങ്കിൽ താങ്കൾക്ക്  കറന്നെടുക്കാമെന്ന്  മഹതി പ്രതിവചിച്ചു. തുടർന്ന് അല്ലാഹുവിന്റെ പേരുച്ചരിച്ച്  നബി(സ) ആടിന്റെ അവിട്ടിൽ തടവുകയും എല്ലാവര്ക്കും വയറുനിറയെ കുടിക്കാനുള്ള പാൽ കൊള്ളുന്ന ഒരു പാത്രം കൊണ്ടുവന്ന് നബി(സ) അതിൽ നിറയെ പാൽ കറന്ന് അനുയായികൾക്ക് കുടിപ്പിച്ചു. രണ്ടു പ്രാവശ്യം അവരെല്ലാവരും പാൽകുടിച്ചു . എല്ലാവരുടെയും ദാഹം തീർന്നപ്പോൾ അവസാനമായി നബി(സ)യും പാൽ കുടിച്ചു. പിന്നീട് ഒന്നുകൂടി ആടിനെ കറന്ന് പാൽ അവരുടെയടുക്കൽ വെച്ച്  അവർ യാത്രയായി.

കുറച്ചു കഴിഞ്ഞപ്പോൾ ആടുകളെ തീറ്റാൻ പോയ ഉമ്മുമഅ്ബദി(റ) ന്റെ ഭർത്താവ് അബൂമഅ്ബദ് (റ) ആടുകളുമായി തിരിച്ചെത്തി. വീട്ടിൽ പാൽ കണ്ടപ്പോൾ അത്ഭുതത്തോടെ ഈ പാൽ എവിടെനിന്നുകിട്ടിയെന്ന്അദ്ദേഹം ഭാര്യയോട് ചോദിച്ചു. ഉമ്മുമഅ്ബദ്(റ) ഭർത്താവിന് വിശദീകരിച്ചുകൊടുത്തു. ഒരു അനുഗ്രഹീത വ്യക്തി ഇന്ന് നമ്മിലൂടെ കടന്നുപോയി. അങ്ങനെ ഉണ്ടായതെല്ലാം മഹതി വിശദീകരിച്ചു. അപ്പോൾ അബൂമഅ്ബദ് (റ) പ്രതികരിച്ചു . അല്ലാഹുവാണ് സത്യം ഇത് ഖുറൈശികളിലെ വ്യക്തിയാണ്. അദ്ദേഹത്തെ ഞാൻ കണ്ടാൽ അദ്ദേഹത്തെ ഞാൻ അനുഗമിക്കും. തുടർന്ന്  ഉമ്മുമഅ്ബദും ഭർത്താവും ഹിജ്റപോയി ഇസ്‌ലാം സ്വീകരിച്ചു. നബി(സ) അവരുടെ വീട്ടിൽ വന്ന ദിവസം ഒരു ചരിത്രത്തിന്റെ അവലംബമായി  അവരുടെ കുടുംബം പരിഗണിച്ചിരുന്നു. ഉമറി(റ)ന്റെ ഭരണകാലം വരെ നല്ലപോലെ പാൽ നൽകുന്നതായി ആ ആട്  ജീവിച്ചു. (അൽമാവാഹിബുല്ലദുന്നിയ്യ: 1 / 303 -304 )



ഖുദൈദിൽ വെച്ച്  സുറാഖത്തുബ്നു  മാലിക്  അവരെ അനുഗമിച്ചു. നബി(സ)യെയും സ്വിദ്ദീഖ് (റ)നേയും  വധിക്കുകയോ ബന്ധനസ്ഥരായി പിടിക്കുകയോ ചെയ്യുന്നവർ ക്ക്  ഒരാൾക്ക് 100  ഒട്ടകം വീതം നൽകാമെന്ന് സുറാഖത്തിന്റെ ജനതയെ ഖുറൈശികൾ അറിയിച്ചിരുന്നു. സുറാഖത്ത് അദ്ദേഹത്തിൻറെ ജനത സമ്മേളിച്ച ഒരു സദസ്സിലിരിക്കുമ്പോൾ ഒരാൾ വന്ന്  ഇപ്രകാരം പറഞ്ഞു: 'കടൽ തീരത്തുകൂടി ചില വ്യക്തികൾ പോകുന്നത് ഞാൻ കണ്ടു. അത് മുഹമ്മദും അനുയായികളുമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്'. ഖുറൈശികൾ പ്രഖ്യാപിച്ച ഇനാം വാങ്ങുന്നതിൽ ആഗ്രഹിക്കുകയും എന്നാൽ അതിൽ ആരെങ്കിലും തന്നോട് പങ്കാകുന്നത്  വെറുക്കുകയും ചെയ്ത സുറാഖത്ത്  ആ വ്യക്തി പറഞ്ഞതിനെ വിമർശിക്കുകയും പിന്നീട് ആരും അറിയാതെ സദസ്സിൽ നിന്ന് പിൻവലിഞ് സായുധനായി കുതിരപ്പുറത്ത് കയറി സമുദ്രതീരത്തേക്കു കുതിച്ചു .

സുറാഖത്ത്  നബി(സ)യോടടുത്തപ്പോൾ കുതിര സുറാകാത്തത്തിനെ തള്ളിയിട്ടു. അതിനെത്തുടർന്ന് സുറാഖത്ത് അമ്പുകളെടുത്ത് പ്രശ്നം നോക്കിയപ്പോൾ അവരെ ദ്രോഹിക്കരുത് എന്നാണു മനസ്സിലായത്. അപ്പോൾ അമ്പുകളെ കുറ്റക്കാരായി ചിത്രീകരിച്ച്  സുറാഖത്ത് വീണ്ടും കുതിരപ്പുറത്ത് കയറി മുമ്പോട്ടു  കുതിച്ചു. നബി(സ)യുടെ ഖുർആൻ പാരായണം കേൾക്കും വിധം സുറാഖത്ത്  അവരുടെ അടുത്തെത്തി. നബി(സ) തിരിഞ്ഞു നോക്കുന്നില്ല. എന്നാൽ അബൂബക്ർ(റ) കൂടുതൽ തിരിഞ്ഞുനോക്കുന്നുമുണ്ട്. അപ്പോൾ സുറാഖത്തിന്റെ  കുതിരയുടെ രണ്ട്  കൈകൾ മുട്ടുവരെ ഭൂമിയിലേക്ക് ആണ്ടുപോവുകയും സുറാഖത്ത് വീഴുകയും ചെയ്തു. കുതിരയെ രക്ഷപ്പെടുത്തിയപ്പോൾ അതിനെ രണ്ട്  കൈകളുടെ ഫലത്താൽ മേൽഭാഗത്ത്  പൊടിപടലങ്ങൾ പുകപോലെ നിറഞ്ഞുനിന്നു. വീണ്ടും അമ്പപ്പുകളെടുത്ത് സുറാഖത്ത് പ്രശ്നം നോക്കി. അപ്പോഴും അവനിഷ്ടപ്പെടാത്ത ഫലമാണ് പുറത്തുവന്നത്. അപ്പോൾ നബി(സ)യെയും കൂട്ടുകാരെയും വിളിച്ച്  സുറാഖത്ത് നിർഭയത്വം അറിയിച്ചപ്പോൾ അവർ നിന്നു . സുറാഖത്ത് കുതിരപ്പുറത്ത് കയറി അവരെ സമീപിച്ചു. നബി(സ)യുടെ കാര്യം വിജയിക്കുമെന്ന് അപ്പോൾ സുറാഖയുടെ മനസ്സ് തന്നോട് മന്ത്രിക്കുന്നുണ്ടായിരുന്നു.ഖുറൈശികൾ ഉദ്ദേശിക്കുന്ന കാര്യം സുറാഖ അവരെ അറിയിക്കുകയും ഭക്ഷണവും മറ്റും അവർക്കുമുമ്പിൽ വെക്കുകയും ചെയ്തു. എന്നാൽ സുറാഖയിൽ നിന്ന് യാതൊന്നും അവർ സ്വീകരിച്ചില്ല. മറിച്ച്  ഞങ്ങളെക്കുറിച്ച്  ആരോടും പറയരുതെന്ന് നബി(സ) അദ്ദേഹത്തോട് നിർദ്ദേശിച്ചു. അപ്പോൾ ഒരു നിർഭയത്വം നൽകുന്ന എഴുത്ത് നൽകാൻ സുറാഖത്ത് നബി(സ)യോട് ആവശ്യപ്പെട്ടു. നബി(സ)യുടെ നിർദ്ദേശപ്രകാരം ആമിറുബ്നു ഫുഹൈറ(റ) ഒരു തോൽക്കഷ്ണത്തിൽ അതെഴുതി സുറാഖയെ ഏൽപ്പിച്ചു. (ബുഖാരി: 3906 , ഫത്ഹുൽ ബാരി : 7 / 241 - 243 )

പിന്നീട് കുറെകാലങ്ങൾക്കുശേഷം ഈ എഴുത്തുമായി സുറാഖ നബി(സ)യെ സമീപിച്ചു. ഹിജ്‌റ എട്ടാം വർഷം നബി(സ) ത്വാഇഫിൽ നിന്ന് മടങ്ങുമ്പോൾ ജിഅ്റാണത്തിലായിരിക്കെയാണ്  സുറാഖ അതുമായി വന്നത്. അങ്ങനെ അവിടുന്ന് സുറാഖ ഇസ്‌ലാം സ്വീകരിച്ചു. (അൽബിദായവന്നിഹായ : 3 214 )

ഖുദൈദിൽ വെച്ച് നബി(സ) സുറാഖത്തിന്‌  മാപ്പ് നൽകുമ്പോൾ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞിരുന്നു: "ഹേ  സുറാഖ! കിസ്രയുടെ രണ്ട്  വളകൾ നീ അണിയുമ്പോൾ എങ്ങനെയിരിക്കും?". അപ്പോൾ സുറാഖ ചോദിച്ചു: 'ഹുർമുസിന്റെ പുത്രൻ കിസ്രയുടേതോ?'. നബി(സ) പ്രതിവചിച്ചു : "അതെ".

പിന്നീട് ഉമറി(റ)ന്റെ ഭരണകാലത്ത് പേർഷ്യയിൽ നിന്നുള്ള  യുദ്ധാർജ്ജിത സമ്പത്ത് വന്നപ്പോൾ അതിൽ കിസ്‌റയുടെ രണ്ട് വളകളുമുണ്ടായിരുന്നു. അപ്പോൾ ഉമർ(റ) സുറാഖയെ വിളിച്ച്  തന്റെ രണ്ട് കൈകളിൽ ആ വളകൾ അണിയിച്ച്  ഉച്ചത്തിൽ പറഞ്ഞു: കിസ്റായിൽ  നിന്നെടുത്ത്  സുറാഖത്തി(റ)ന്  ഈ രണ്ട്  വളകൾ ധരിപ്പിച്ച അല്ലാഹുവിന്  സർവ്വ സ്തുതിയും". (ശിഫാ : 1 226 , സീറത്തുൽ ഹലബിയ്യ : 2 / 45 )

മദീനയെ ലക്ഷ്യം  വെച്ച്  നബി(സ) മക്കയിൽ നിന്ന് പുറപ്പെട്ട വിവരം മദീനയിലെ മുസ്‌ലിംകൾ അറിഞ്ഞപ്പോൾ നബി(സ)യെ പ്രതീക്ഷിച്ച് എന്നും രാവിലെ അവർ മരുഭൂമിയിലേക്ക് പുറപ്പെടുകയും വെയിൽ ചൂടാകുമ്പോൾ തിരിച്ചുപോവുകയും ചെയ്യുമായിരുന്നു. ഒരു ദിവസം ദീർഗ്ഗാനേരം നബി(സ)യെ കാത്തിരുന്ന അവർ വീട്ടിലേക്ക്  തിരിക്കുമ്പോൾ ഒരു ജൂതൻ ഒരു കോട്ടയുടെ മുകളിൽ കയറി അത്യുച്ചത്തിൽ വിളിച്ചുപറയുന്നത് അവർ കേട്ടു. 'അറബി സമൂഹമേ! നിങ്ങൾ കാത്തിരുന്ന നിങ്ങളുടെ സമ്പാദ്യമിതാ വന്നിരിക്കുന്നു'. അതുകേൾക്കേണ്ട താമസം വിശ്വാസികൾ സായുധരായി നബി(സ)യെ സ്വീകരിക്കാൻ ആ കല്ലുകൾനിറഞ്ഞ ഭൂമിയിലേക്ക് കുതിച്ചു. അവർ അഞ്ഞൂറിൽ പരം ആളുകളുണ്ടായിരുന്നു. (ദലാഇലുന്നുബുവ്വ : 2 / 507 , അൽബിദായത്തുവന്നിഹായ : 3 / 226 , സീറത്തുൽ ഹലബിയ്യ : 2 / 52 )

അവരെയും കൂട്ടി മദീനയുടെ വലതുഭാഗത്തേക്കുപോയ നബി(സ) റബീഉൽ അവ്വൽ എട്ട് തിങ്കളാഴ്ച ഖുബാഇൽ അംറുബ്നു ഔഫിന്റെ സന്താനപരമ്പരയുടെ വീടുകളിൽ ചെന്നിറങ്ങി. (നബി(സ)ക്ക്  അന്ന് 53 വയസ്സ്  പ്രായമായിരുന്നു. (ബുഖാരി: 3902 )

തിങ്കൾ മുതൽ വെള്ളിവരെയുള്ള 4  ദിവസം നബി(സ) അവിടെ താങ്ങി. (അൽകാമിൽ : 2 / 76 )

ജനങ്ങളെ സ്വീകരിക്കാൻ നബി(സ) ഇരുന്നത് സഅ്ദുബ്നു ഖൈസമ (റ)യുടെ വീട്ടിലായിരുന്നു. (അൽബിദായത്തുവന്നിഹായ : 3 / 226 )

ഈ നാലുദിവസത്തിനിള്ളിലാണ്  ഖുബാഇലെ പള്ളി നിർമ്മിച്ചത്. ഇസ്‌ലാമിക ചരിത്രത്തിൽ മദീനയിൽ ആദ്യം നിർമ്മിച്ച പള്ളി ഇതാണ്. പൊതുജനങ്ങളാക്കായി ആദ്യം നിർമ്മിതമായ പള്ളിയും ഇത് തന്നെയാണ്. (അൽബിദായത്തുവന്നിഹായ : 3 / 240 , ഫത്ഹുൽ ബാരി: 7 / 245 )

നബി(സ)യുടെ പക്കൽ മക്കക്കാർ സൂക്ഷിക്കാനേൽപ്പിച്ചിരുന്ന വസ്തുക്കൾ തിരിച്ചുനൽകാനായി മക്കയിൽ തങ്ങിയ അലി(റ) നബി(സ) ഖുബായിലായിരുന്നപ്പോഴാണ് വന്നെത്തിയത്. (ഇബ്നു ഹിശാം: 2 / 111 )

വെള്ളിയാഴ്ച രാവിലെ നബി(സ) ഖുബായിൽ നിന്ന് പുറപ്പെട്ടു. ബനൂസാലിം എന്നുപേരായ സ്ഥലത്തെത്തിയപ്പോൾ ജുമുഅയുടെ സമയമായി. അവിടെ വെച്ച്  നബി(സ) പ്രഥമ ജുമുഅയും പ്രഥമ ഖുതുബയും നിർവ്വഹിച്ചു. അന്ന് 100  മുസ്‌ലിംകൾ നബി(സ)യോടൊപ്പമുണ്ടായിരുന്നു. ( ത്വബഖാതു ഇബ്നി സഅ്ദ് : 1 : 236 , അൽമാവാഹിബുല്ലദുന്നിയ്യ: 1 / 308 )

ശേഷിക്കുന്നവർ നബി(സ)യെ സ്വീകരിച്ച് ഖുബാഇൽ എത്തിയതിനുശേഷം മദീനയിലേക്ക് തിരിച്ചുപോന്നിരുന്നു. (ശർഹുൽ  മവാഹിബ് : 2 / 156 )

ജുമുഅക്കുശേഷം മുസ്‌ലിംകളുടെ കേന്ദ്രം ലക്ഷ്യമാക്കി നബി(സ) പുറപ്പെട്ടു. നബി(സ)യെ സ്വീകരിക്കുന്നതിനായി അൻസ്വാരികൾ സമ്മേളിച്ചിരുന്നു. നബി(സ)യെ ആദരിക്കാനുള്ള അത്യാഗ്രഹം കൊണ്ട് നബി(സ)യുടെ ഒട്ടകത്തിന്റെ കടിഞ്ഞാൽ പിടിക്കുന്നതിൽ പരസ്പരം തർക്കിച്ച് നബി(സ)യുടെ ഒട്ടകത്തിന് ചുറ്റും അവർ നടന്നു. അൻസ്വാരികളുടെ വീടുകളിൽ നിന്ന് ഓരോന്നിന്റെ അരികിലൂടെ കടന്നുപോകുമ്പോഴും അവർ നബി(സ)യെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നു. അപ്പോൾ നബി(സ) പറയും: "ഒട്ടകത്തെ അതിന്റെ വഴിക്ക്  നിങ്ങൾ വിടുക, നിശ്ചയം  അതിന്  നിർദ്ദേശം ലഭിച്ചിട്ടുണ്ട്". 

മദീനാവാസികൾ നബി(സ)യുടെ വരവിൽ അങ്ങേയറ്റം സന്തുഷ്ടരായിരുന്നു. ബറാഉബ്നു ആസിബ് (റ) പറയുന്നു: നബി(സ)യുടെ വരവിൽ സന്തോഷിച്ചതുപോലെ മറ്റൊന്നിലും മദീനക്കാർ സന്തോഷിച്ചതായി ഞാൻ കണ്ടിട്ടില്ല. "അല്ലാഹുവിന്റെ റസൂൽ വന്നെത്തി" എന്ന് അടിമകൾ പോലും വിളിച്ചു പറഞ്ഞിരുന്നു. (ബുഖാരി: 3925 )

അല്ലാമ ഇബ്നു കസീർ എഴുതുന്നു: 





സാരം:

ഹിജ്‌റയുടെ വിഷയത്തിൽ ഇസ്‌റാഈൽ(റ), അബൂഇസ്‌ഹാഖ്‌ (റ), ബറാഅ്(റ) വഴി അബൂബക്റി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ സ്വഹീഹൈനിയിൽ ഇപ്രകാരം കാണാം: അബൂബക്ർ(റ) പറയുന്നു: ഞങ്ങൾ മദീനയിൽ ചെന്നപ്പോൾ ജനങ്ങൾ വഴികളിലും വീടുകളുടെ ചാരത്തും ഇറങ്ങിനിന്നു. കുട്ടികളും സേവകരും ഇപ്രകാരം പറയുന്നുണ്ടായിരുന്നു: അല്ലാഹു അക്ബർ ,അല്ലാഹുവിന്റെ റസൂൽ(സ) വന്നിരിക്കുന്നു. അല്ലാഹു അക്ബർ, മുഹമ്മദ് (സ) വന്നിരിക്കുന്നു. അല്ലാഹു അക്ബർ, മുഹമ്മദ്(സ) വന്നിരിക്കുന്നു, അല്ലാഹു അക്ബർ , അല്ലാഹുവിന്റെ റസൂൽ വന്നിരിക്കുന്നു.  പ്രഭാതമായപ്പോൾ നബി(സ) കല്പിക്കപ്പെട്ടിടത്തേക്ക്  നടന്നു നീങ്ങി. ഇബ്നു ആയിഷ (റ) യിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം: നബി(സ) മദീനയിൽ വന്നപ്പോൾ സ്ത്രീകളും കുട്ടികളും ഇങ്ങനെ പാടാൻ തുടങ്ങി , ത്വല അൽ ബദ്റു അലൈനാ...... (അൽബിദായത്തുവന്നിഹായ : 3 / 229 )

ഹാഫിള് ഇബ്നു കസീർ പറയുന്നു: നബി(സ) മക്കയിൽ നിന്ന് പുറപ്പെട്ട്  മദീനയിൽ പ്രവേശിക്കുന്നതിനിടയിൽ 15 ദിവസങ്ങളുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. കാരണം സൗർ  ഗുഹയിൽ മൂന്ന് ദിവസം നബി(സ) താമസിച്ചു. പിന്നീട് സമുദ്രതീരത്തുകൂടിയാണ് നബി(സ) മദീനയിലേക്ക് പോയത്. കരയിലൂടെയുള്ള വഴിയെക്കാൾ ദൂരം കൂടിയതാണ്. (അൽബിദായത്തുവന്നിഹായ : 3 / 219 )

ഇതനുസരിച്ച് റബീഉൽ അവ്വൽ എട്ടിന് തിങ്കളാഴ്ചയാണ് നബി(സ) ഖുബാഇലെത്തിയത് . അങ്ങനെ ചോവ്വയും ബുധനും വ്യാഴവും നബി(സ) ഖുബാഇൽ താമസിച്ച്  വെള്ളയാഴ്ച മദീനയിലേക്ക് പുറപ്പെട്ടു. (ഫത്ഹുൽ ബാരി: 7 / 244 )

നബി(സ)യുമായി വാഹനം നടന്നു നീങ്ങി അബൂഅയ്യൂബുൽ അൻസ്വാരി(റ ) യുടെ വീടിനു മുന്നിൽ അത് മുട്ടുകുത്തി. മദീനാപള്ളി നിർമ്മിക്കാൻ കല്പിക്കപ്പെട്ട സ്ഥലത്ത്. തുടർന്ന് നബി(സ) വാഹനപ്പുറത്തുനിന്നിറങ്ങി.

ബനുന്നജ്ജാർ ഗോത്രത്തിൽ പെട്ടയാളാണ് അബൂഅയ്യൂബുൽ അൻസ്വാരി(റ).ബനുന്നജ്ജാർ ഗോത്രക്കാർ നബി(സ) പിതാമഹൻ  അബ്ദുൽ മുത്വലിബിനിന്റെ അമ്മാവന്മാരാണ്. നബി(സ) അവരിൽ ഇറക്കുന്നതിലൂടെ അല്ലാഹു അവരെ ആദരിക്കുകയായിരുന്നു. മറ്റുള്ളവരുടെ മനസ്സുകൾ തൃപ്പ്തിപ്പെടുത്താനും അമാനുഷികസിദ്ദി പ്രകടിപ്പിക്കാനുമാണ് ഇറങ്ങുന്ന കാര്യം തീരുമാനിക്കാൻ ഒട്ടകത്തെ ഏൽപ്പിച്ചത്. (ശർഹുൽ  മവാഹിബ് : 2 / 160 / 162 )

ഇമാം ബൈഹഖി (റ) ദലാഇലുന്നുബുവ്വയിൽ ഉദ്ധരിക്കുന്നു:

عن أنس قال : قدم رسول الله صلى الله عليه وسلم المدينة ، فلما دخلنا جاء الأنصار برجالها ونسائها ، فقالوا : إلينا يا رسول الله . فقال : " دعوا الناقة فإنها مأمورة " . فبركت على باب أبي أيوب ، فخرجت جوار من بني النجار يضربن بالدفوف وهن يقلن : 

            نحن جوار من بني النجار     يا حبذا محمد من جار
فخرج إليهم رسول الله صلى الله عليه وسلم ، فقال : " أتحبوني ؟ " فقالوا : إي والله يا رسول الله . فقال : " وأنا والله أحبكم ، وأنا والله أحبكم ، وأنا والله أحبكم " (دلائل النبوة: ٧٥٥-٣٦٨/٢)


നബി(സ) മദീനയിൽ വന്നപ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മദീനാനിവാസികൾ വന്നു ഓരോരുത്തരും നബി(സ)യെ ക്ഷണിച്ചു. അപ്പോൾ നബി(സ) പറഞ്ഞു: "ഒട്ടകത്തെ നിങ്ങൾ വിട്ടേക്കൂ. നിശ്ചയം അതിന്  നിർദ്ദേശം ലഭിച്ചിട്ടുണ്ട്". തുടർന്ന് അയ്യൂബുൽ അൻസ്വാരി(റ) യുടെ വാതിൽക്കൽ ഒട്ടകം മുട്ടുകുത്തി. അനസ്(റ) പറയുന്നു: അപ്പോൾ ബനുന്നജ്ജാർ ഗോത്രത്തിൽപ്പെട്ട സ്ത്രീകൾ ദഫ്ഫുകൾ മുട്ടി ഇങ്ങനെ പാടി. 'നഹ് നു ജിവാരിൻ  മിൻ ബനിന്നജ്ജാരി , യാഹബ്ബദാ മുഹമ്മദുൻ മിഞ്ചാരി'. അപ്പോൾ റസൂൽ(സ) അവരുടെ ചാരത്തേക്ക് ഇറങ്ങിച്ചെന്ന് നിങ്ങൾ എന്നെ പ്രിയം വെക്കുന്നുണ്ടോ എന്നന്വേഷിച്ചു. അവർ പ്രതികരിച്ചു: അതെ അല്ലാഹുവിന്റെ റസൂലേ , അല്ലാഹു അതിനുസാക്ഷിയാണ്. അപ്പോൾ നബി(സ) മൂന്ന് പ്രാവശ്യം പറഞ്ഞു : "അല്ലാഹുവാണേ  സത്യം , ഞാൻ നിങ്ങളെയും പ്രിയം വെക്കുന്നു". (ദലാഇലുന്നുബുവ്വ : 755 ,2 / 368 , അൽൽബിദായവന്നിഹായ)

അബൂഅയ്യൂബുൽ അൻസ്വാരി(റ) യുടെ വീടിനു മുമ്പിൽ നബി(സ)യുടെ ഒട്ടകം മട്ട് കുത്തിയപ്പോൾ അബൂഅയ്യൂബ്‌ (റ) നബി(സ)യെ സമീപിച്ച്  ഇപ്രകാരം പറഞ്ഞു: "താങ്കളിലേക്ക്  ഏറ്റവും അടുത്ത വീട് എന്റേതാണ്. അതിനാൽ എന്റെ വീട്ടിലേക്ക്  വന്നാലും". നബി(സ) അദ്ദേഹത്തിൻറെ ക്ഷണം സ്വീകരിച്ച്  അവിടേക്ക്  പോയി.

മദീനയിലെത്തിയ നബി(സ)യെ ആദ്യം തേടിയെത്തിയത് പത്തിരിയും നെയ്യും പാലും അടങ്ങുന്ന ഒരു ഭക്ഷണത്തളികയായിരുന്നു. നബി(സ)ക്ക്  അത് കൊടുത്തയച്ചത് സൈദുബ്നുസാബിതി (റ)ന്റെ ഉമ്മയാണ്. അവർക്കുവേണ്ടി പ്രാർത്ഥിച്ചശേഷം നബി(സ) അനുയായികളെ വിളിച്ചുവരുത്തി എല്ലാവരും കൂടി അത് ഭക്ഷിച്ചു. ഉടനെത്തന്നെ മറ്റൊരു ഭക്ഷണത്തളിക നബി(സ)യുടെ സവിധത്തിലെത്തി. സഅ്ദുബ്നു ഉബാദ(റ)യായിരുന്നു അത് നൽകിയത്. ഇറച്ചിയും പത്തിരിയുമായിരുന്നു അതിലെ പലഹാരം. (സീറത്തുൽ ഹലബിയ്യ: 2 / 81 )

ഓരോ രാത്രിയിലും നബി(സ)ക്ക്  ഊഴമായി ഭക്ഷണമെത്തിക്കാൻ മൂന്നോ നാലോ പേർ നബി(സ)യുടെ വാതിലിന്റെ പരിസരത്ത് സജീവമായിരുന്നു. (ത്വബഖാതു ഇബ്നു സഅ്ദ് : 1 / 237 )

നബി(സ) അബൂഅയ്യൂബി(റ)ന്റെ വീടിന്റെ താഴ്ഭാഗത്തും  അബൂഅയ്യൂബും(റ) ഭാര്യയും വീടിന്റെ മുകളിലെ നിലയിലുമായിരുന്നു താമസിച്ചിരുന്നത്. താനും ഭാര്യയും നബി(സ)യുടെ മുകളിലാകുന്നത് അദ്ദേഹത്തിനിഷ്ടമുണ്ടായിരുന്നില്ല. അക്കാര്യം നബി(സ)യെ അറിയിച്ചപ്പോൾ തനിക്കും തന്നെക്കാണാൻ വരുന്ന സന്ദർശകർക്കും സൗകര്യം വീടിന്റെ താഴ്ഭാഗമാണെന്നു നബി(സ) അദ്ദേഹത്തെ അറിയിച്ചു.

ഒരു ദിവസം അവരുടെ വെള്ളപ്പാത്രം വീണ്  പൊട്ടിപ്പോയി. വെള്ളത്തുള്ളികൾ നബി(സ)യിലേക്കുറ്റിവീണ്  നബി(സ)ക്ക്  പ്രയാസം സൃഷ്ടിക്കുമോ എന്ന് ഭയന്ന് അവരുടെ വസ്ത്രംകൊണ്ട് അവർ വെള്ളം മുഴുവനും ഒപ്പിയെടുത്തു. മറ്റുവസ്ത്രം അവർക്കുണ്ടായിരുന്നില്ല. (ഇബ്നു ഹിശാം: 2 / 116 )

നബി(സ)യുടെ മുകളിൽ താമസിക്കുന്നതിനെപ്പറ്റി ഒരു രാത്രി അബൂഅയ്യൂബുൽ അൻസ്വാരി(റ) ചിന്തിച്ചുപ്പോയി. താനും ഭാര്യയും മുകളിലൂടെ നടക്കുമ്പോൾ നബി(സ)യുടെ പുണ്യശരീരത്തിലേക്ക് മണ്ണ് കൊഴിയുമോ എന്നും അദ്ദേഹം ഭയപ്പെട്ടു. അതെല്ലാം ചിന്തിച്ച്  അന്ന് രാത്രി അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞില്ല. അതേക്കുറിച്ച് നബി(സ)യോട് രാത്രിയിൽ തന്നെ സംസാരിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടതുമില്ല. അങ്ങനെ പ്രഭാതം വരെ ഉറങ്ങാതെ അദ്ദേഹം കഴിച്ചുകൂട്ടി. പ്രഭാതമായപ്പോൾ വളരെ വിനയത്തോടെ നബി(സ)യെ സമീപിച്ച് അദ്ദേഹത്തിൻറെ പ്രയാസം നബി(സ)യെ ധരിപ്പിച്ചപ്പോൾ നബി(സ) മുകളിലേക്ക് താമസം മാറ്റി. നബി(സ)യുടെ പള്ളിയും വീടും പണിതീരുന്നതുവരെ അദ്ദേഹത്തിൻറെ വീട്ടിൽ തന്നെ നബി(സ) താമസിച്ചു. അവയുടെ പണി പൂർത്തിയായത് ഒരു വര്ഷം  കൊണ്ടാണ്.

മദീനയിൽ വന്ന്  അബൂഅയ്യൂബി(റ) ന്റെ വീട്ടിൽ നബി(സ) താമസമാക്കിയപ്പോൾ മക്കയിലുള്ള സൈദുബ്നുഹാരിസി(റ) അബൂറാഫിഅ്(റ) എന്നിവരിലേക്കു നബി(സ) ആളെ വിട്ടു. അതിന്റെ അടിസ്ഥാനത്തിൽ നബി(സ)യുടെ പുത്രിമാരായ ഫാഥ്വിമ(റ), ഉമ്മുകുൽസും(റ), നബി(സ)യുടെ ഭാര്യ സൗദ(റ) നബി(സ)യെ ചെറുപ്പത്തിൽ പോറ്റി വളർത്തിയ ഉമ്മുഐമൻ(റ), ഉസാമത്തുബ്നു സൈദ്(റ) തുടങ്ങി നബി(സ)യുടെ കുടുംബത്തിൽ നിന്ന് മക്കയിൽ അവശേഷിച്ചിരുന്നവർ മദീനയിലേക്ക് പുറപ്പെട്ടു. സ്വിദ്ദീഖ്(റ) ന്റെ കുടുംബവുമായി അബ്ദുല്ലാഹിബ്നുഅബീബക്‌റും(റ) അവരോടപ്പം പുറപ്പെട്ടു. ആഇശാബീവി(റ) യും അസ്മാഅ്ബീവി (റ)യും ആഇശ(റ)യുടെ മാതാവ് ഉമ്മുറൂമാനും(റ) കൂട്ടത്തിലുണ്ടായിരുന്നു. നബി(സ)യുടെ പുത്രി റുഖിയ്യാബീവി(റ)യുമായി ഉസ്മാൻ(റ) ഹിജ്‌റ പോയിരുന്നു. മറ്റൊരു പുത്രിയായ സൈനബ സൈനബാബീവി(റ)യെ ഭർത്താവ് അബുൽആസുബ്നു റബീഅ് മക്കയിൽ തടഞ്ഞുവെക്കുകയായിരുന്നു. (ത്വബഖാതു  ഇബ്നി സഅ്ദ്: 1 / 238 , സീറത്തുൽ ഹലബിയ്യ : 2 / 79 )

തുടർന്ന് മുഹാജിറുകളെല്ലാം നബി(സ)യുടെ മദീനയിലെത്തി. പരീക്ഷണത്തിൽപെട്ടവരോ തടഞ്ഞുവെക്കപ്പെട്ടവരോ മാത്രമാണ് പിന്നീട് മക്കയിൽ അവശേഷിച്ചിരുന്നത്. ബനൂമള്ഊൻ, ബനൂജഹ്ശ് , ബനുൽബക്ർ  എന്നീ ഗോത്രക്കാർ പൂർണ്ണമായും ഹിജ്‌റ പോയി. അവരുടെ വീടുകളിൽ ഒരാൾ പോലും അവശേഷിച്ചിരുന്നില്ല. അതേത്തുടർന്ന് ബനൂജഹ്‌ശിന്റെ വീടുകൾ അബൂസുഫ്‌യാൻ  പിടിച്ചെടുത്ത്  വിറ്റു . അബ്ദുല്ലാഹിബ്നുജഹ്ശ്(റ) അതേക്കുറിച്ച് നബി(സ)യോട് വേവലാതി ബോധിപ്പിച്ചപ്പോൾ നബി(സ) ചോദിച്ചു: "അതുനുപകരമായി അതിനേക്കാൾ ഉത്തമമായ വീട് സ്വർഗ്ഗത്തിൽ അല്ലാഹു താങ്കൾക്ക്  നൽകുന്നതിൽ താങ്കൾ സംതൃപ്തനല്ലയോ?". (ഇബ്നു ഹിശാം: 2 / 117 )

മദീനയിലെ കാലാവസ്ഥ പിടിക്കാത്തതിനാൽ മുഹാജിറുകളിൽ പലർക്കും പണി പിടിച്ചു. അപ്പോൾ നബി(സ) ഇപ്രകാരം പ്രാർത്ഥിച്ചു: "അല്ലാഹുവേ, മക്കയോടുള്ളതുപോലെയോ അതിനേക്കാൾ ഉപരിയോ മദീനയോട് ഞങ്ങൾക്ക് നീ പ്രിയം നൽകേണമേ, മദീനയെ ഞങ്ങൾക്ക് നീ ശരിപ്പെടുത്തിത്തരേണമേ, മദീനയിലെ സ്വാഇലും മുദ്ദിലും ഞങ്ങൾക്ക് നീ അനുഗ്രഹം ചൊരിയേണമേ, അതിൽ നിന്ന് പനിയെ അകറ്റി അതിനെ ജുഹ്ഫയിലേക്ക്  നീ ആക്കേണമേ". (ബുഖാരി: 3926 )

മദീനയിൽ നിന്ന് 5 1 / 2  മർഹല ദൂരെയുള്ള ഒരു സ്ഥലമാണ് ജുഹ്ഫ. അതിന്റെ ആദ്യനാമം 'മാഹീഅ' എന്നായിരുന്നു. (വഫാഉൽ വഫാ : 4 / 1174 )

നബി(സ) അപ്രകാരം പ്രാർത്ഥിക്കുമ്പോൾ അവിടെ താമസിച്ചിരുന്നത് ജൂതന്മാരായിരുന്നു. പിന്നീട് ഹിജാസിൽ നിന്ന് ജൂതന്മാർ നീങ്ങിയതോടെ പണി അവിടെ നിന്ന് നീങ്ങിപ്പോയി. (സീറത്തുൽ ഹലബിയ്യ: 2 / 85 )

മുസ്ലിംകൾക്കെതിരിൽ ജനങ്ങളെ തിരിച്ചുവിട്ടിരുന്ന ജൂതന്മാർ പനികൊണ്ട് ജോലിയാവാൻ വേണ്ടിയായിരുന്നു നബി(സ) അവർക്കെതിരെ പ്രാർത്ഥിച്ചത്. (ഉംദത്തുൽ ഖാരി: 10 / 251 )

ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്യുന്നു: 



സാരം:
ആയിഷ(റ) പറയുന്നു: നബി(സ) മദീനയിൽ വന്നപ്പോൾ അബൂബക്റി(റ)നും  ബിലാലി(റ)നും പണി പിടിച്ചു. പനിപിടിപ്പെട്ടാൽ അബൂബക്ർ(റ) ഇനിപ്പറയുന്ന ആശയം കാണിക്കുന്ന പദ്യം പാടുമായിരുന്നു. "എല്ലാമനഷ്യരും അവരുടെ കുടുംബത്തിൽ പ്രഭാതത്തിലാവുന്നു. ഏതുസ്ഥിതിയിൽ മരണം അവന്റെ ചെരുപ്പിന്റെ വാറിനേക്കാൾ അവനോടു അടുത്ത്  നിൽക്കുന്നു". 
      ബിലാലി (റ)ൽ നിന്ന് പണി നീങ്ങുമ്പോൾ അദ്ദേഹം ഇങ്ങനെ പാടിയിരുന്നു: "എനിക്കുചുറ്റും ഇദ്ഖിറും ജലീലും ഉള്ള ഒരു ചെരുവിൽ ഒരു രാത്രിയെങ്കിലും ഞാൻ രാപ്പാർക്കുമോ എന്ന് ഞാൻ അറിഞ്ഞാൽ കൊള്ളാമായിരുന്നു. ഒരു ദിവസം മജനയിലെ വെള്ളത്തടാകത്തിനു സമീപമെത്താൻ എനിക്ക് കഴിയുമോ? ശാമയും ത്വഫീലും ഒരിക്കലെങ്കിലും കാണുമോ?".(ബുഖാരി:1756) 
       
മക്കയുടെ മലഞ്ചെരിവുകളിലുള്ള നല്ല രണ്ട്  വൃക്ഷങ്ങളാണ് ഇദ്ഖിരും ജലീലും. മർറുള്ളഹ്റാനിലുള്ള ഒരു പ്രദേശമാണ് മജന്ന. മക്കയിലെ രണ്ട്  മലകളാണ്  ശാമയും ത്വഫീലും. (തൻവീറുൽ ഹവാലിക് : 1 / 642 )

നബി(സ)യുടെ ജനനം മുതൽ ഹിജ്റവരെയുള്ള ജീവചരിത്രത്തിലെ ഏതാനും ഭാഗങ്ങളാണ് ഇതുവരെ വിശദീകരിച്ചത്.

യാ നബിയേ... യാ ഹബീബേ

نَشْكُو إِلَيْكُمْ فِرْقَةً مِنْ أَشْقِيَا 

بَشَراً وَحَطُّوا قَدْرَهُ الْمُتَعَالِيَـة
جَعَلُوا حَبِيبَ اللهِ خَيْـرَ الْأَنْبِيَا 

ثُلُّـوا عُرُوشَ أُولۤئِكُمْ رَضِيَ الله

عَنْـكُمْ وَزِدْنَا حُبَّـهُ يَا اَلله
     


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.

നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ എന്നെയും കുടുംബത്തെയും  എന്റെ ഉസ്താദുമാരെയും ഉൾപ്പെടുത്തണെ...


Tuesday, 20 September 2016

മുഹമ്മദ് നബി(സ) ഭാഗം 3




بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


           മുഹമ്മദ് നബി(സ)  


               


മുഹമ്മദ് നബി(സ) ഭാഗം 1

മുഹമ്മദ് നബി(സ) ഭാഗം 2


മുസ്‌ലിംകളിൽ  ചിലർ അബിസീനിയയിലേക്ക്  പാലായനം ചെയ്യുകയും അവരവിടെ നിർഭയരായി ജീവിക്കുകയും ചെയ്യുന്നു. ഖുറൈശികളിലെ ധീരരും പുലികുട്ടികളുമായിരുന്ന ഹംസ(റ)യും ഉമറും(റ) ഇസ്‌ലാമിലേക്ക് കടന്നുവന്നതോടെ മക്കയിൽ അവശേഷിച്ചിരുന്ന മുസ്ലിംകൾ ശക്തിപ്പെടുകയും അവരുടെ ഇസ്സത്ത് വർദ്ദിക്കുകയും ചെയ്തു. നബി(സ) പ്രബോധന ദൗത്യം മുറപോലെ നിർവഹിക്കുന്നു. പിതൃവ്യൻ അബൂത്വാലിബ്  നബി(സ)ക്കു വേണ്ട എല്ലാ  സംരക്ഷണവും നൽകുന്നു. ഹാശിമിന്റെയും  മുത്വലിബിന്റെയും സന്താനങ്ങൾ അദ്ദേഹത്തിന്  പിന്തുണ നൽകുന്നു. അങ്ങനെ അബൂത്വലിബിന്റ്റെ നിർദ്ദേശപ്രകാരം അവർ നബി(സ)യെയും വിശ്വാസികളെയും ഖുറൈശികളുടെ അക്രമങ്ങളിൽ നിന്ന് തടയുന്നതിനായി ശിഅ്ബ്  അബീത്വാലിബിൽ പ്രവേശിച്ചു. അതേത്തുടർന്ന് ഹാശിമിന്റെയും മുത്വലിബിന്റെയും  സന്താനങ്ങൾക്കെതിരെ ഊര് വിലക്ക് നടപ്പാക്കാൻ ഖുറൈശികൾ ഒന്നടങ്കം തീരുമാനിച്ചു. അതിന്റെ ഭാഗമായി വധിക്കാൻ മുഹമ്മദി(സ)നെ ഏല്പിച്ചുതരുന്നതുവരെ അവരുമായി ആരും സഹകരിക്കരുതെന്നും അവരുമായി സംസാരിക്കുവാനോ കൂടിയിരിക്കുവാനോ ഇടപാടുകൾ നടത്തുവാനോ വിവാഹബന്ധം സ്ഥാപിക്കുവാനോ പാടില്ലെന്നും അവർ പരസ്പരം ഉടമ്പടി ചെയ്തു. ഈ കാര്യങ്ങളെല്ലാം ഒരു ഏടിൽ എഴുതി കഅ്ബയുടെ ഉള്ളിൽ ബന്ധിച്ചു. (സീറത്തുൽ ഹലബിയ്യ : 1 / 337 ,അൽബിദായത്തുവന്നിഹായ : 3 / 98 -101 , ദലാഇലുൽ ബൈഹഖി : 2 / 311 - 314 , ഇബ്നുഹിശാം : 1 / 372 , അൽമാവാഹിബുല്ലദുന്നിയ്യ: 1 / 247 , ത്വബഖാതുഇബ്നുസഅ്ദ് : 1 / 208  )
      നബി(സ)ക്ക്  പ്രവാചകത്വം ലഭിച്ചതിന്റെ ഏഴാം വര്ഷം മുഹർറം ഒന്നിനായിരുന്നു ഖുറൈശികൾ ഇത്തരമൊരു തീരുമാനം എടുത്തത്. (ഫത്ഹുൽ ബാരി: 7 / 192 )
      നബി(സ)ക്ക്  അന്ന് 46 വയസ്സ് പ്രായമായിരുന്നു. (സീറത്തുൽ ഹലബിയ്യ: 7 /  192 )
      
      ശിഅ്ബ്  അബീത്വാലിബിൽ അബൂലഹബ് ഒഴികെയുള്ള ഹാശിമിന്റെയും മുത്വലിബിന്റെയും സന്താനങ്ങൾ മുഴുവനും ഉപരോധിക്കപ്പെട്ടു. അബൂലഹബ് ഖുറൈശികളുടെ പക്ഷം ചേരുകയായിരുന്നു. മറ്റുള്ള വിശ്വാസികളെല്ലാം അബിസീനിയയിലേക്ക്  പാലായനം ചെയ്തു. മൂന്ന് വർഷക്കാലം വിശ്വാസികൾ ഏറെ പ്രയാസപ്പെട്ട്  ആ മലഞ്ചൊരുവിൽ കഴിച്ചുകൂട്ടി. ഭക്ഷണവും വെള്ളവും അവർക്കു തടയപ്പെട്ടു. അങ്ങാടിയിലേക്കുള്ള വഴികൾ അവർക്കു വിച്ഛേദിക്കപ്പെട്ടു.വളരെ രഹസ്യമായി മാത്രമേ അവർക്ക്  ഭക്ഷണസാധനങ്ങൾ എത്തിയിരുന്നുള്ളു. ഒരു ദിവസം രാത്രി ഹകീമുബ്‌നുഹിസാം തന്റെ അമ്മായി കദീജാബീവി(റ ) ക്ക്  ഭക്ഷണവുമായി പോകുന്നത് അബൂജഹ്‌ലിന്റെ  ശ്രദ്ധയിൽ പെടുകയും അവനത് തടയുകയും ചെയ്തു. (ഇബ്നു ഹിശാം: 1 / 375 -476 )

     വിശപ്പിന്റെ കാഠിന്യത്താൽ മരത്തിന്റെ ഇലകളായിരുന്നു അവർ ഭക്ഷിച്ചിരുന്നത്. വിശപ്പിന്റെ ഗൗരവത്താൽ അവരുടെ മക്കൾ വാവിട്ട്  കരയുന്നത് ആ ഭാഗത്തുനിന്ന് കേൾക്കാമായിരുന്നു. അങ്ങനെ അക്രമകാരിയും ബന്ധം വിച്ഛേദിക്കുന്നതുമായ ഈ ഏടിനോട് ഖുറൈശികൾക്ക്  മൊത്തം വെറുപ്പാവുകയും ഈ ഏട്  അവർ തന്നെ പൊളിക്കുകയും ചെയ്തു. ഏട് പരിശോദിച്ചു നോക്കുമ്പോൾ 'ബിസ്മികല്ലാഹുമ്മ' എന്നതൊഴികെ മറ്റെല്ലാം ചിതൽ തിന്നതായി അവർക്ക്  കാണാൻ സാധിച്ചു. മന്സ്വൂറുബ്നു ഇക്‌രിമയായിരുന്നു  ഈ ഏട് എഴുതിയുണ്ടാക്കിയത്. അതുകാരണം അവന്റെ കൈ കുഴഞ്ഞുപോയി. നുബുവ്വത്തിന്റെ പത്താം വര്ഷത്തിലായിരുന്നു അവർ ഏട് പൊളിച്ചത്. (സീറത്തുൽ ഹലബിയ്യ : 1 / 337 , അൽമാവാഹിബുല്ലദുന്നിയ്യ : 1 / 261 , ഫത്ഹുൽ ബാരി: 7 / 192 )

       ഹാശിമിന്റെയും  മുത്വലിബിന്റ്റെയും സന്തങ്ങൾ ശിഅ്ബിലേക്ക്  പ്രവേശിച്ചത് ഖുറൈശികൾ പുറപ്പെടുവിച്ചതുകൊണ്ടാണോ  അതല്ല നബി(സ)യുടെ സംരക്ഷണം ലക്ഷ്യമാക്കി അവർ സ്വയം പുറപ്പെട്ടതായിരുന്നുവോ എന്നതിൽ വീക്ഷണാന്തരമുണ്ട്. ഒന്നാം വീക്ഷണ പ്രകാരം അബ്‌സീനിയയിലേക്കുള്ള  രണ്ടാം യാത്ര അവർ ശിഅ്ബിൽ പ്രവേശിച്ചതിന് ശേഷമായിരുന്നു. രണ്ടാം വീക്ഷണ പ്രകാരം രണ്ട്  പാലായനങ്ങളും  അവർ ശിഅ്ബിൽ പ്രവേശിക്കുന്നതിന്ന്  മുമ്പായിരുന്നു. രണ്ടാം വീക്ഷണമാണ് പ്രബലം. അബൂത്വാലിബ്   നേതാവായിരിക്കെ ഇവരെ അവർ പുറത്താക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. മാത്രമല്ല അവർ ശിഅ്ബിൽ പ്രവേശിച്ചത്  നുബുവ്വത്തിന്റെ ഏഴാം വർഷത്തിലും ഒന്നാം ഹിജ്‌റ അഞ്ചാം വര്ഷം റജബിളലുമായിരുന്നല്ലോ. മൂന്ന് മാസം മാത്രമാണ് അവർ അബ്‌സീനിയയിൽ താമസിച്ചത്. അങ്ങനെ അതേവർഷം റമളാനിൽ അവർ മക്കയിലേക്കുതന്നെ തിരിക്കുകയായിരുന്നു. 

     നബി(സ) ശിഅ്ബ്  അബീത്വാലിബിൽ നിന്ന്  പുറപ്പെട്ടതിനുശേഷം നജ്റാനിലെ ക്രിസ്ത്യാനികളിൽപെട്ട ഒരു സംഘം നബി(സ)യെ സമീപിച്ചു. ഇരുപതോളം വരുന്ന ഇവർ നബി(സ)യെക്കുറിച്ചുള്ള വിവരം അബ്‌സീനിയയിൽ  നിന്ന് കേട്ടിരുന്നു. ഖുർആൻ കേട്ടപ്പോൾ അവർ കരയുകയും അവരുടെ ഗ്രൻഥത്തിൽ  സന്തോഷവാർത്തയറിയിക്കപ്പെട്ട പ്രവാചകൻ തന്നെയാണ് ഇതെന്ന് ബോധ്യപ്പെട്ടപ്പോൾ അവർ നബി(സ)യെക്കൊണ്ട്  വിശ്വസിക്കുകയും ചെയ്തു. നബി(സ)യുടെ വിവരവുമായി വരാനായി അവരുടെ ജനനത അയച്ചവരായിരുന്നു ഇവർ. പെട്ടെന്ന് വിശ്വസിച്ചതിന്റെ പേരിൽ അബൂജഹ്ൽ അടക്കമുള്ള ഒരു സംഘം അവരെ ആക്ഷേപിച്ചപ്പോൾ അവർ പ്രതികരിച്ചതിങ്ങനെ: "നമ്മുടെ പ്രവർത്തനം നമുക്കും നിങ്ങളുടേത് നിങ്ങൾക്കുമാണ്. നിങ്ങൾക്ക്  രക്ഷയുണ്ടാവട്ടെ, വിവരമില്ലാത്തവർ നാം അന്വേഷിക്കുന്നില്ല". (ദലാഇലുന്നുബുവ്വ : 2 / 306 )

    നബി(സ)ക്ക്  പ്രവാചകത്വം ലഭിച്ചതിന്റെ പത്താം വർഷം  റമളാൻ  12 -ന്  നബി(സ)ക്ക്  താങ്ങും തണലുമായിരുന്ന അബൂത്വാലിബ്  ഇഹലോകവാസം വെടിഞ്ഞു. അതിന്റെ മൂന്നു ദിവസത്തിനുശേഷം നബി(സ)യുടെ പ്രിയതമയും തണലുമായിരുന്ന മഹതിയായ ഖദീജാബീവി(റ )യും വഫാത്തായി. ഹിജ്‌റയുടെ മൂന്നുവർഷം മുമ്പായിരുന്നു ഇത്. നബി(സ) അന്ന് 49  വയസ്സും 6  മാസവും  പ്രായമായിരുന്നു. ഇവരുടെ വിയോഗം നബി(സ)യെ അക്ഷരാർത്ഥത്തിൽ ദുഖത്തിലാഴ്ത്തി . അങ്ങനെ നബി(സ) ആ വർഷത്തെ 'ആമുൽ ഹുസ്ൻ' (ദുഖത്തിന്റെ വർഷം ) എന്ന് വിളിക്കുകയുണ്ടായി. കാരണം മഹതിയായ ഖദീജ() നബി(സ)യുടെ പ്രഥമഭാര്യയും ഇബ്‌റാഹീം(റ) ഒഴികെയുള്ള സന്താനങ്ങളുടെ മാതാവും ആദ്യം ഇസ്‌ലാം സ്വീകരിച്ചവരുമാണ്. നബി(സ)യെ കൊണ്ട്  വിശ്വസിച്ച മഹതി നബി(സ)ക്ക്  നിർഭയത്വം നൽകുകയും ശരീരം കൊണ്ടും സമ്പത്തുകൊണ്ടും നബി(സ)യെ സഹായിക്കുകയും ചെയ്തു. ഇസ്‌ലാമിന് സത്യത്തിന്റെ മന്ത്രിയായിരുന്നു അവർ. (ഇബ്നു ഹിശാം: 2 / 25 )

     അബൂത്വാലിബാവട്ടെ  ബാഹ്യമായി ഖുറൈശികളുടെ മതത്തിൽ നിലകൊള്ളുന്നതോടപ്പം ഇസ്‌ലാം പ്രചരിപ്പിക്കുന്നതിൽ നബി(സ)ക്ക്  ശക്തമായ താങ്ങും തണലുമായിരുന്നു. ആത്മാർത്ഥമായി നബി(സ)യെ അദ്ദേഹം പ്രിയം വെച്ചിരുന്നു. എല്ലാ വിധ ശത്രുക്കളിൽ നിന്നും നബി(സ)ക്ക്  സംരക്ഷണവും അദ്ദേഹം നൽകിയിരുന്നു. അദ്ദേഹത്തിൻറെ കവിതയിലെ ഒരു വാരി ഇങ്ങനെ വായിക്കാം: 



സാരം :
   അല്ലാഹുവാണ്  സത്യം : ഞാൻ മരിക്കുന്നതുവരെ താങ്കളിലേക്ക്  സംഘടിച്ച്  വന്നെത്താൻ അവർക്കാവില്ല. (ഫത്ഹുൽ  ബാരി : 7 / 194 ) 

   അബൂത്വാലിബിന്റെ വിയോഗ ശേഷം ഖുറൈശികളിൽ നിന്ന് പലതരത്തിലുള്ള ഉപദ്രവങ്ങളും നബി(സ)ക്ക്  സഹിക്കേണ്ടിവന്നു. ചില നബി(സ)യുടെ തലയിൽ മണ്ണ് വാരിയിട്ടു. തലയിൽ മണ്ണുമായി വീട്ടിലെത്തിയ നബി(സ)യുടെ തലയിൽ നിന്ന് പുത്രിമാരിലൊരാൾ മണ്ണ് കഴുകിക്കൊടുക്കുകയും ആ ചെയ്തിയുടെ പേരിൽ കരയുകയും ചെയ്തു. (അൽബിദായത്തുവന്നിഹായ : 3  155 )

    ചിലർ നബി(സ)യുടെ പാത്രത്തിൽ മാലിന്യങ്ങൾ നിക്ഷേപിച്ചു. (അൽബിദായവന്നിഹായ : 3 /156 ) 

     നബി(സ)   അ്ബയുടെ സമീപത്തുവെച്ച്  നിസ്കരിക്കുമ്പോൾ ഉഖ്ബത്തുബ്നു അബീ മുഐത്വ വന്ന്  നബി(സ)യുടെ വസ്ത്രം പിരടിയിൽ കുടുക്കിക്കെട്ടി. അബൂബക്ർ സിദ്ദീഖ് (റ) വന്ന്  അവന്റെ രണ്ട്  ചുമലിൽ പിടിച്ച്  അവനെ തള്ളിമാറ്റി ഇപ്രകാരം ചോദിച്ചു: " രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന്  സന്മാർഗ്ഗവുമായി വരികയും ചെയ്ത ഒരാളെ നിങ്ങൾ വധിക്കുകയാണോ?". (ബുഖാരി: 3678 )

     നബി(സ) നിസ്കരിച്ചുകൊണ്ടിരിക്കുമ്പോൾ നബി(സ)യുടെ പിരടിയിൽ ചവിട്ടാനായി അബൂജഹ്ൽ വന്നു. അപ്പോൾ നബി(സ)ക്കും അവനുമിടയിൽ മറസ്ഥാപിക്കപ്പെട്ടു. (അൽബിദായ : 3 / 156 )

    അബൂജഹ്‌ലും  അനുയായികളും കഅ്ബയുടെ പരിസരത്ത്  ഇരിക്കുമ്പോൾ നബി(സ) അവിടെവെച്ച്  നിസ്കരിക്കുകയായിരുന്നു. ഇന്നലെ അറുത്ത ഒരു ഒട്ടകത്തിന്റെ കുടൽമാല അതിന്റെ  പരിസരത്തുണ്ടായിരുന്നു. അബൂജഹ്ൽ ചോദിച്ചു: മുഹമ്മദ്(സ) സുജൂദ് ചെയ്യുമ്പോൾ ആ കുടൽ മാല കൊണ്ടുവന്നു  മുഹമ്മദ്(സ)ന്റെ കഴുത്തിൽ ചാർത്താൻ തയ്യാറുള്ളവൻ  ആരുണ്ട്? അതുകേട്ടപ്പോൾ ഉഖ്ബത്തുബ്നു അബീമുഐത്വ  വേഗത്തിൽ പോയി ആ കൃത്യം നിർവ്വഹിച്ചു. അതുകണ്ട്  അവർ പൊട്ടിച്ചിരിച്ചു. നബി(സ) സുജൂദിൽ തന്നെ കിടന്നു. നബി(സ)യുടെ ഓമനപുത്രി ഫാത്വിമ(റ ) വന്ന്  അതെടുത്ത്  മാറ്റിയതിനുശേഷമാണ്  നബി(സ) സുജൂദിൽ നിന്ന്  തല ഉയർത്തിയത്. നിസ്കാരത്തിൽ നിന്ന്  വിരമിച്ചപ്പോൾ നബി(സ) മൂന്ന് പ്രാവശ്യം അവർക്കെതിരിൽ ഇപ്രകാരം പ്രാർത്ഥിച്ചു. 


   നബി(സ)യുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു. മേൽപ്പറയപ്പെട്ട ഏഴുപേരും ബദർ യുദ്ധത്തിൽ വധിക്കപ്പെട്ടു. ഉമയ്യത്തുബ്നുഖലഫല്ലാത്ത ആറുപേരെയും ബദ്റിലെ ഒരു പൊട്ടക്കിണറിൽ തള്ളപ്പെട്ടു. ഉമയ്യത്ത് തടിയുള്ളവനായതിനാൽ വലിച്ചപ്പോൾ അവന്റെ ശരീരം ചിന്നിച്ചിതറി. (ബുഖാരി: 2934 , മുസ്‌ലിം : 109 )

      അബൂത്വാലിബിന്റെ വിയോഗശേഷം ഖുറൈശികൾ നബി(സ)യെ പലതരത്തിലും ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ നബി(സ) ത്വാഇഫിലെ സഖീഫ് ഗോത്രക്കാരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനും പ്രബോധനരംഗത്ത്  അവരുടെ സഹായം ആവശ്യപ്പെടാനുമായി അവിടേക്കു പോയി. അങ്ങനെ അവരുടെ നേതാക്കന്മാരായ അംറുബ്നു ഉമൈറിന്റെ അബ്ദുയാലീൽ , മസ്ഊദ് , ഹബീബ് എന്നിവരുമായി നബി(സ) സംഭാഷണം നടത്തി. എന്നാൽ അവർ നബി(സ)യെക്കൊണ്ട് വിശ്വസിച്ചില്ല. മറിച്ച്  നബി(സ)യെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്തു. അപ്പോൾ ഞാനിവിടെ വന്ന വിവരം നിങ്ങൾ ഖുറൈശികളെ  അറിയിക്കരുതെന്ന്  നബി(സ) അവരോടാവശ്യപ്പെട്ടു. എന്നാൽ അതിനും അവർ തയ്യാറായില്ല. മറിച്ച്  കുട്ടികളെകൊണ്ടും മറ്റുപോയത്തക്കാരെക്കൊണ്ടും നബി(സ)യെ ചീത്തവിളിപ്പിക്കുകയും കല്ലെറിയുകയുമാണ് അവർ ചെയ്തത്. അങ്ങനെ നബി(സ)യുടെ കാലിൽ നിന്ന്  രക്തം ഒലിക്കാൻ തുടങ്ങി. നബി(സ) ക്ഷീണിച്ച്  അവശരായി റബീഅയുടെ മക്കളായ ഉത്ബത്തിന്റെയും ശൈബത്തിന്റെയും ഒരു തോട്ടത്തിൽ ഇരുന്നു. നബി(സ) ഒരു വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന്  അല്ലാഹുവോട് സുദീർഘമായ പ്രാർത്ഥിച്ചു. (ഇബ്നു ഹിശാം: 2 /  28 -30 )

   സഖീഫ് ഗോത്രക്കാരിൽ നിന്ന് നബി(സ) നേരിട്ട മർദ്ദനങ്ങൾ തോട്ടത്തിന്റെ ഉടമകളായ ഉത്ബത്തും ശൈബത്തും കണ്ടിരുന്നു. അവർ ഇരുവരും നബി(സ)യുടെ ശത്രുക്കളാണെങ്കിലും നബി(സ)യോട് അവർക്ക്  കാരുണ്യം തോന്നുകയും ഒരു പാത്രത്തിൽ മുന്ത്രിയുമായി  അവരുടെ ക്രിസ്ത്യൻ അടിമയായ അദാസിനെ നബി(സ)യിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. ഈ ഹാദിയ്യയിൽ നിന്ന് നബി(സ) 'ബിസ്മില്ലാഹ്' ' എന്ന് ചൊല്ലി ഭക്ഷിച്ചു. ഈ വാചകം ഈ അടിമയെ വല്ലാതെ അത്ഭുതപ്പെടുത്തി. അദാസ് ചോദിച്ചു: അല്ലാഹുവാണ് സത്യം. ഇങ്ങനെ ഈ നാട്ടുകാർ പറയാറില്ലല്ലോ. നബി(സ) തിരിച്ചുചോദിച്ചു: അദാസ് ! നീ ഏതുനാട്ടുകാരനാണ് , നിന്റെ മതം  ഏതാണ്? . അദാസ്  പ്രതിവചിച്ചു: ഞാൻ ക്രിസ്ത്യാനിയാണ്. എന്റെ നാട് നീനുവയാണ് . നബി(സ) തിരിച്ചുചോദിച്ചു: യൂനസുബ്നുമതായുടെ നാട്ടുകാരൻ  അല്ലെ? അദാസ്  ചോദിച്ചു: യൂനസുബ്നുമതായെക്കുറിച്ച്   താങ്കൾക്ക്  എന്തറിയും?. നബി(സ) പ്രതിവചിച്ചു: അത് എന്റെ സഹോദരനാണ്. അദ്ദേഹം പ്രവാചകനായിരുന്നു. ഞാനും പ്രവാചകനാണ്. ഇതുകേട്ടപ്പോൾ അദാസ്  നബി(സ)യുടെ ശിരസും കൈകളും കാൽപാദങ്ങളും ചുംബിച്ചു . പിന്നീട് തന്റെ രണ്ട്  യജമാനന്മാരിലേക്ക് തിരിച്ചുചെന്ന്  അദാസ്  പറഞ്ഞു: "എന്റെ യജമാനന്മാരെ! ഭൂമിയിൽ ഇവരേക്കാൾ ഉത്തമമായ മറ്റൊന്നുമില്ല. നബിമാത്രം അറിയുന്ന ചിലകാര്യങ്ങൾ  എന്നോട് അവർ സംസാരിച്ചിരിക്കുന്നു". അപ്പോൾ  അവർ അദാസിനോട് പറഞ്ഞു: മുഹമ്മദ് നിന്നെ നിന്റെ മതത്തിൽ നിന്ന് തിരിച്ചു കളയരുത്. നിശ്ചയം നിന്റെ മതമാണ് അവന്റെ മതത്തേക്കാൾ ഉത്തമം. (ഇബ്നു ഹിശാം: 2 / 30 -31, ഇബ്നുകസീർ : 3 / 158 )

നബി(സ) ത്വാഇഫിൽ നിന്ന്  മടങ്ങുമ്പോൾ  ഖർനുസ്സആലിബ്  എന്ന സ്ഥലത്തെത്തിയപ്പോൾ ജിബ്‌രീൽ(അ ) നബി(സ)യെ വിളിച്ച്  ഇപ്രകാരം പറഞ്ഞു: "നിശ്ചയം താങ്കളുടെ സമുദായം താങ്കളോട് പറഞ്ഞതും താങ്കളോട് പ്രതികരിച്ചതും അല്ലാഹു കേട്ടിരിക്കുന്നു. നിശ്ചയം താങ്കൾ ഉദ്ദേശിക്കുന്ന ശിക്ഷ അവർക്കു നൽകാനായി അല്ലാഹു മലകുൽജിബാലിനെ  (പർവതങ്ങളുടെ ചുമതലയുടെ മാലാഖ) നിയോഗിച്ചിരിക്കുന്നു". തുടർന്ന് മലകുൽജിബാൽ നബി(സ)യെ വിളിച്ച്  സലാം  ചൊല്ലി ഇപ്രകാരം പറഞ്ഞു: "നബിയേ! താങ്കളുദ്ദേശിക്കുന്നത് ചെയ്യാൻ എനിക്ക് നിർദ്ദേശം വന്നിരിക്കുന്നു. മക്കയിലെ രണ്ട്  പർവ്വതങ്ങൾ അവർക്കുമേൽ മറിക്കാൻ  താങ്കളുദ്ദേശിക്കുന്നപക്ഷം ഞാനതു ചെയ്യാം". അപ്പോൾ നബി(സ) പ്രതികരിച്ചു : "വേണ്ട, അല്ലാഹുവെ മാത്രം ആരാധിക്കുന്നവരെ അവരുടെ മുതുകുകളിൽ നിന്ന് അല്ലാഹു പുറപ്പെടുവിക്കുമെന്ന്  ഞാൻ പ്രതീക്ഷിക്കുന്നു". (സ്വഹീഹുൽ ബുഖാരി: 3231 )

     നബി(സ) 'നഖ്‌ല' എന്ന പ്രദേശത്തെത്തിയപ്പോൾ രാത്രി നിസ്കാരത്തിൽ മുഴുകി. അപ്പോൾ അൾജീരിയയിലെ നസ്വീബൈൻ പട്ടണത്തിലുള്ള ഏഴ് ജിന്നുകൾ നബി(സ)യുടെ സമീപത്തുകൂടി  കടന്നുവന്ന്  ഖുർആൻ ശ്രവിക്കുകയും നബി(സ)യെ കൊണ്ട് വിശ്വസിക്കുകയും ചെയ്തു. പിന്നീട് അവർ അവരുടെ കൂട്ടുകാരിലേക്ക്  തിരിച്ചുചെന്ന്  അവർക്കു  മുന്നറിയിപ്പ് നൽകി. ഇക്കാര്യം ഖുർആൻ വിവരിക്കുന്നതിങ്ങനെ:



     സാരം :
         "ജിന്നുകളില്‍ ഒരു സംഘത്തെ നാം താങ്കളുടെ അടുത്തേക്ക് ഖുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്‌.) അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി".

     അപ്പോൾ നബി(സ) മനുഷ്യരിലേക്കെന്നപോലെ ജിന്നുകളിലേക്കും നിയോഗിക്കപ്പെട്ട പ്രവാചകരാണ് . ജിന്നുകളുടെ നിവേദകസംഘം പലപ്രാവശ്യവും നബി(സ)യെ സമീപിച്ചിട്ടുണ്ട്. അവയിലൊന്നായിരുന്നു ഇത്. (ഫത്ഹുൽ ബാരി: 7 / 171 , അല്മവാഹിബ് : 1 / 269 -271 )

   ആറു തവണ ജിന്നുകളുടെ സംഘം നബി(സ)യെ സമീപിച്ചിട്ടുണ്ടെന്ന്  ഹദീസുകളിൽ നിന്ന് വ്യക്തമാണ്. (ഖഫാജി അലൽബൈളാവി: 8 /  255 )

 
    അദാസിന്റെ സാക്ഷ്യവും ജിന്നുകളുടെ ആഗമനവും ത്വാഇഫിൽ നിന്ന് നേരിട്ട വിഷമങ്ങൾക്ക്  ശമനം നൽകി. എന്നാൽ നബി(സ)യോടുള്ള ഖുറൈശികളുടെ വിദ്വേഷവും മറ്റും വർദ്ദിച്ചുവരുന്ന സാഹചര്യമായതിനാൽ ഖുറൈശികളിലെ ഒരു പ്രധാനിയുടെ അഭയം നബി(സ)ക്ക്  അത്യാവശ്യമായിരുന്നു. അങ്ങനെ മത്വ്ഇമുബ്‌നു അദിയ്യ്  നബി(സ)ക്ക്  അഭയം നൽകിയശേഷമായിരുന്നു നബി(സ) മക്കയിൽ പ്രവേശിച്ചത്. അദ്ദേഹത്തിൻറെ അടുത്ത ഒരു രാത്രി താമസിച്ച്  പിറ്റേന്ന് രാവിലെ മത്വ്ഇമത്വ്ഇമും  മക്കളും സായുധരായി നബി(സ)യോടപ്പം കഅ്ബയുടെ സമീപത്തേക്ക് വന്നു. നബി(സ) കഅ്ബാലയം ത്വവാഫ് ചെയ്തു. വാഹനപ്പുറത്തിരുന്ന്  മത്വ് ഇമ്  ഇപ്രകാരം വിളിച്ചു പറഞ്ഞു: "ഖുറൈശീ സമൂഹമേ! നിശ്ചയം മുഹമ്മദിന് ഞാൻ അഭയം നൽകിയിരിക്കുന്നു. അതിനാൽ നിങ്ങളിൽ ഒരാളും അദ്ദേഹത്തെ അക്രമിക്കരുത് ". (അൽബിദായത്തുവന്നിഹായ : 3 / 159 , ത്വബഖാതു  ഇബ്നി സഅ്ദ് : 1 / 212 ) 


     നബി(സ) തന്റെ ആശയത്തിൽ അടിയുറച്ചു നിന്നും ക്ഷമിച്ചും പ്രബോധനരംഗം സജീവമാക്കികൊണ്ടിരുന്നു. പല അറബി ഗോത്രങ്ങളെയും ഇസ്‌ലാമിലേക്ക് ക്ഷണിക്കാൻ  ഹജ്ജിന്റെ സീസണുകൾ നബി(സ) ഉപയോഗപ്പെടുത്തി. അവർക്കുമുമ്പിൽ നബി(സ) ഇസ്‌ലാം പ്രദര്ശിച്ചപ്പോൾ നല്ലനിലയിൽ നബി(സ)യോട് പ്രതികരിച്ചവരും വളരെ മോശമായ നിലയിൽ പ്രതികരിച്ചവരും ഉണ്ടായിരുന്നു. ചില ഗോത്രക്കാർ നബി(സ)യുടെ കാലശേഷം അധികാരം അവർക്ക്  നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ നബി(സ) പ്രതിവചിച്ചു: "നിശ്ചയം അധികാരം അല്ലാഹുവിനുള്ളതാണ്. അതിനെ അല്ലാഹു ഉദ്ദേശിക്കുന്നിടത്ത് അവൻ ആക്കും". പ്രസിദ്ധരും ശ്രേഷ്ഠവാന്മാരുമായ ഏത് അറബി ഗോത്രക്കാർ മക്കയിൽ വരുന്നുണ്ടെന്ന്  കേട്ടാലും അവരെ സമീപിച്ച്  തൗഹീദിന്റെ സന്ദേശം നബി(സ) അവർക്കു മുമ്പിൽ  അവതരിപ്പിക്കാൻ നബി(സ) തയ്യാറായിരുന്നു. (ഇബ്നു ഹിശാം: 2 / 31 -37 )

     നബി(സ)ക്ക്  പ്രവാചകത്വം ലഭിച്ച്  12  വർഷം  പിന്നിട്ടു. യുക്തി പ്രയോഗിച്ചും സാരോപദേശം നൽകിയും പ്രസ്തുത കാലയളവിൽ നബി(സ) പ്രബോധനം  സജീവമാക്കിയിരുന്നു. ഈ കാലയളവിലാണ്  83 ഖുർആനിക സൂക്തങ്ങൾ അവതരിച്ചത്. (തഫ്‌സീർ ഖാസിൻ : 1 / 15 )

     തൗഹീദിലേക്കും വിഗ്രഹങ്ങൾ ഒഴിവാക്കുന്നതിലേക്കും അന്ത്യദിനത്തിലും പ്രതിഫലനാളിലും വിശ്വസിക്കുവാനും പ്രസ്തുത അധ്യായങ്ങൾ ജനങ്ങളെ ക്ഷണിച്ചു. അതോടപ്പം നീതി പുലർത്താനും ഗുണം ചെയ്യാനും നിസ്കാരം നിലനിർത്തുവാനും ചാർച്ച ബന്ധം പുലർത്താനും ഖുർആൻ അവരെ ഉദ്‌ബോധിച്ചു. വ്യക്തവും ലളിതവുമായ പ്രമാണങ്ങൾ നബി(സ) അവരുടെ മുമ്പിൽ അവതരിപ്പിച്ചു.

     എന്നാൽ നബി(സ)യെയും ഖുർആനിനേയും കളവാക്കുകയും വിശ്വാസികളെ ശിക്ഷിക്കുകയുമാണ് മക്കയിലെ ഖുറൈശികൾ ചെയ്തത്. അതിനുവേണ്ടി അവരുടെ എല്ലാ കഴിവുകളും അവർ വിനിയോഗിക്കുകയും സമ്പത്ത് ചെലവഴിക്കുകയും ചെയ്തു. എന്നാൽ അവരുടെ എല്ലാവിധ കുതന്ത്രങ്ങളും നിഷ്‌ഫലമാവുകയാണ് ചെയ്തത്. അല്ലാഹു പറയുന്നു:

 
    സാരം:
       "അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും ശരി . അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും ശരി".

     നബി(സ)ക്കെതിരെ ശത്രുക്കൾ സ്വീകരിച്ച സമീപനങ്ങൾ ചുവടെപ്പറയുന്ന  കാര്യങ്ങളിൽ സംഗ്രഹിക്കാം:

     1 - പരിഹാസത്തിലും അവഹേളനത്തിലും തുടങ്ങി അക്രമത്തിൽ കലാശിച്ചു.

     2 - കവി, മാരണക്കാരൻ, ജ്യോൽസ്യൻ, ഭ്രാന്തൻ, കള്ളത്തരം നിർമ്മിച്ച് പറയുന്നവൻ എന്നൊക്കെ നബി(സ)യെ അവർ വിശേഷിപ്പിച്ചു. എന്നാൽ മേൽപ്പറഞ്ഞ ഒരു വിശേഷണവും നബി(സ)ക്കില്ലെന്നും മറിച്ച്  നബി(സ) ഏറ്റവും വലിയ ബുദ്ദിമാനും സത്യസന്ധനും വിശ്വസ്തനുമാണെന്നും അവർക്ക്  നന്നായി അറിയാമായിരുന്നു. നബി(സ)യെ അവർ 'അൽഅമീൻ' എന്ന് വിളിച്ചതും ഹജറുൽ അസ്‌വദ് തൽസ്ഥാനത്ത് നിക്ഷേപിക്കുന്നതിൽ നബി(സ)യുടെ തീരുമാനം അംഗീകരിച്ചതും വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ നബി(സ)യെ ഏൽപ്പിച്ചതും അതുകൊണ്ടാണല്ലോ.

     3- റസൂലാണെന്ന്  പറഞ്ഞു ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു നബി(സ)യെ തരം താഴ്ത്തി. "ഭക്ഷണം കഴിക്കാത്തയും അങ്ങാടിയിലൂടെ നടക്കാത്തയും ഒരു പ്രവാചകനേയും താങ്കൾക്കുമുമ്പ് നാം നിയോഗിച്ചിട്ടില്ല" (ഫുർഖാൻ: 20 ) എന്ന പ്രസ്താവനയിലൂടെ അല്ലാഹു അവർക്ക്  മറുപടി നൽകി.

     4 - ഖുർആൻ മുഹമ്മദിന്റെ സൃഷ്ടിയാണെന്ന് പറഞ്ഞു ഖുർആനെ ആക്ഷേപിച്ചു. അപ്പോൾ ഖഖുർആനോട്  തത്തുല്യമായ ഒരു ഗ്രൻഥം  കൊണ്ടുവരാനും പിന്നീട് അതിലെ പത്ത് അധ്യായങ്ങളോട് കിടപിടിക്കുന്നത്  കൊണ്ടുവരാനും പിന്നെ അതിലെ ഏറ്റവും ചെറിയ അധ്യായത്തോട് സമാനമായത് കൊണ്ടുവരാനും ഖുർആൻ അവരെ വെല്ലുവിളിച്ചു. എന്നാൽ അവർക്കതിന്  സാധിച്ചില്ല. മനുഷ്യരും ജിന്നുകളും ഒന്നടങ്കൽ അതിന് ശ്രമിച്ചാലും അത് സാധ്യമല്ലെന്ന്  ഖുർആൻ തുറന്ന്  പ്രഖ്യാപിക്കുകയും ചെയ്തു. (ഇസ്‌റാഅ്: 20 )

    5 - ഖുർആനിനെ നേരിടാൻ അവർക്ക്  കഴിയാതെ വന്നപ്പോൾ ഖുർആൻ ശ്രവിക്കുന്നതിൽ നിന്ന് ജനങ്ങളെ തടയാനും ഖുർആൻ പാരായണം ചെയ്യുമ്പോൾ ഒച്ചപ്പാടുകളുണ്ടാക്കാനും അവർ ശ്രമിച്ചു. അല്ലാഹു പറയുന്നു: 

  
 
  സാരം:
       "സത്യനിഷേധികള്‍ പറഞ്ഞു: നിങ്ങള്‍ ഈ ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കരുത്‌. അത് പാരായണം ചെയ്യുമ്പോള്‍ നിങ്ങള്‍ ബഹളമുണ്ടാക്കുക. നിങ്ങള്‍ക്ക് അതിനെ അതിജയിക്കാന്‍ കഴിഞ്ഞേക്കാം".

        നബി(സ) ഉറക്കെ ഖുർആൻ പാരായണം ചെയ്യുമ്പോൾ അത് കേൾക്കാതിരിക്കാൻ അവർ പിരിഞ്ഞുപോവുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിരുന്നു. കേൾക്കാനുദ്ദേശിക്കുന്നവർ കട്ട്  കേൾക്കുകയാണ് ചെയ്തിരുന്നത്. (ഇബ്നു ഹിശാം: 1 / 332 )

        6 - പ്രബോധനത്തിൽ നിന്ന്  നബി(സ)യെ തടയുകയോ അല്ലെങ്കിൽ വധിക്കാൻ വിട്ടുതരികയോ ചെയ്യാൻ അബൂത്വാലിബിനോട്  അവർ ആവശ്യപ്പെട്ടു. അത് രണ്ടിനും വിസമ്മതിച്ച അബൂത്വാലിബ്  തന്റെ കുടുംബത്തോട് നബി(സ)യെ സംരക്ഷിക്കാൻ ആവശ്യപ്പെട്ടു. അതേത്തുടർന്ന് നബി(സ) കുടുംബത്തിനെതിരിൽ ശത്രുക്കൾ ഊര് വിലക്ക് ഏർപ്പെടുത്തി. മൂന്നുവർഷക്കാലം  നീണ്ടുനിന്ന ഈ വിലക്ക് യാതൊരു പ്രയോജനവും ചെയ്തില്ല.

      7 - ഐഹികസുഖാഢംഭരങ്ങൾ വാഗ്ദാനം ചെയ്ത് ഖുറൈശികൾ അവരുടെ പ്രതിനിധിയെ നബി(സ)യിലേക്കയച്ചുനോക്കി. പ്രബോധനം നിർത്തിവെച്ച്  അവയിൽ ഏതെങ്കിലുമൊന്ന് നബി(സ) സ്വീകരിക്കുമെന്ന പ്രതീക്ഷ അവർക്കുണ്ടായിരുന്നു. എന്നാൽ അവയിൽ ഒന്നും സ്വീകരിക്കാൻ നബി(സ)  തയ്യാറായില്ല.മാത്രമല്ല ഖുർആനിൽ ആകർഷിച്ച്  പ്രതിനിധി  മടങ്ങി.

      8 - നള്റുബ്നുൽ ഹാരിസ് ,ഉഖ്ബത്തുബ്നു അബീ മുഐത്വ്  എന്നീ രണ്ടു പേരെ മദീനയിലെ ജൂതന്മാർക്ക്  ചില ചോദ്യങ്ങൾ പഠിപ്പിക്കുവാൻ അവർ പറഞ്ഞയച്ചു. നബി(സ)യെ ഉത്തരം മുട്ടിക്കലായിരുന്നു അവരുടെ ലക്‌ഷ്യം. അസ്വ് ഹാബുൽ കഹ്ഫ് , ദുൽഖർനൈനി, റൂഹ് എന്നീ മൂന്നുകാര്യങ്ങളെ കുറിച്ച്  നബി(സ)യോട് ചോദിക്കാൻ അവർ ജൂതന്മാർക്ക്  നിർദ്ദേശം നൽകി. അതിന്  മുഹമ്മദ് മറുപടി പറഞ്ഞാൽ അദ്ദേഹം നബിയാണ്. അല്ലാത്തപക്ഷം കള്ളത്തരം നിർമ്മിച്ച്  പറയുന്നയാളാണ് എന്ന് അവർ ജൂതന്മാരോട് പറയുകയും ചെയ്തു. അപ്പോൾ അവരുടെ ചോദ്യത്തിന് തൃപ്തികരമായ മറുപടി നൽകുന്ന ഖുർആൻ നബി(സ)ക്ക്  അവതരിച്ചു. (ഇബ്നു ഹിശാം: 1 / 320 - 322 )

       9 - ശത്രുക്കൾ പറഞ്ഞു: മുഹമ്മദേ വരൂ , നീ ആരാധിക്കുന്ന ദൈവത്തിന്  ഞങ്ങൾ ആരാധിക്കാം. ഞങ്ങളുടെ ദൈവങ്ങൾക്ക് നീയും ആരാധിക്കൂ. അങ്ങനെ ആരാധനയുടെ കാര്യത്തിൽ നമുക്ക്  പങ്കാളികളാവാം. നിന്റെ ദൈവമാണ് ഞങ്ങളുടെ ദൈവങ്ങളെക്കാൾ ഉത്തമമെങ്കിൽ ആ ദൈവത്തിന്റെ വിഹിതം ഞങ്ങൾക്കും ലഭിക്കുമല്ലോ. ഞങ്ങളുടെ ദൈവങ്ങളാണ് നിന്റെ ദൈവത്തെക്കാൾ ഉത്തമമെങ്കിൽ അവയുടെ വിഹിതം നിനക്കും ലഭിക്കുമല്ലോ. അപ്പോൾ കാഫിറൂൻ സൂറത്ത് അല്ലാഹു അവതരിപ്പിച്ചു.

       10 - അവരെ ദേഷ്യം പിടിപ്പിക്കുന്നതും വിഗ്രഹങ്ങളെ ആക്ഷേപിക്കുന്നതുമായ വചങ്ങൾ ഖുർആനിൽ നിന്ന് എടുത്തുകളയാൻ അവർ നബി(സ)യോടാവശ്യപ്പെട്ടു. അപ്പോൾ ഇനിപ്പറയുന്ന വചനം അവതരിച്ചു.



 സാരം :
       " (നബിയേ,) പറയുക: എന്‍റെ സ്വന്തം വകയായി അത് ഭേദഗതി ചെയ്യുവാന്‍ എനിക്ക് പാടുള്ളതല്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്‌. തീര്‍ച്ചയായും എന്‍റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു".

              11 - നബി(സ)യുടെ സദസ്സിൽ നിന്ന്  ഖബ്ബാബ് (റ), അമ്മാർ (റ),സുഹൈബ് (റ) തുടങ്ങിയ പാവങ്ങളെ അകറ്റിനിർത്താൻ ശത്രുക്കൾ നബി(സ)യോട് ആവശ്യപ്പെട്ടു. നബി(സ)യുടെ സദ്ദസ്സിലേക്ക്  വരാനും നബി(സ) പറയുന്നത് കേൾക്കാനും ശത്രുക്കൾ വെച്ച ഒരു ഉപാധിയായിരുന്നു ഇത്. അങ്ങനെ ചെയ്തിട്ടെങ്കിലും ഖുറൈശികളിലെ പ്രധാനികൾ ഇസ്‌ലാം സ്വീകരിച്ചുവെങ്കിലോ എന്ന് മനസ്സിലാക്കി നബി(സ) അവരെ മാറ്റിനിർത്തിനോക്കി. പക്ഷെ ഫലമുണ്ടായില്ല.

            12 - നബി(സ)യുമായി ബന്ധപ്പെടുന്നതിൽ നിന്ന്  വരുന്നവരെയെല്ലാം ശത്രുക്കൾ തടഞ്ഞിരുന്നു. ദൗസ്‌  ഗോത്രക്കാരുടെ നേതാവായ  ത്വുഫൈലുബ്നു അംറ് മക്കയിൽ വന്നപ്പോൾ ഖുറൈശികളിലെ പ്രധാനികൾ അദ്ദേഹവുമായി ബന്ധപ്പെട്ട്  നബി(സ)യുമായി  ബന്ധപ്പെടുന്നത് തടയാൻ ശ്രമം നടത്തി. അങ്ങനെ നബി(സ)യുടെ ഒരു സംസാരവും കേൾക്കാതിരിക്കാൻ വേണ്ടി അദ്ദേഹം രണ്ട്  ചെവികളിൽ പഞ്ഞി നിറച്ചു. എന്നാൽ നബി(സ)യുടെ സംസാരം അദ്ദേഹത്തെ കേൾപ്പിക്കാൻ അല്ലാഹു  തീരുമാനിക്കുകയായിരുന്നു. നബി(സ) കഅ്ബയുടെ പരിസരത്ത് നിസ്കരിക്കുമ്പോൾ നബി(സ)യിൽ നിന്ന് നല്ല ഭംഗിയുള്ള സംസാരം അദ്ദേഹം കേൾക്കാനിടയായി. ചെവികളിൽ വെച്ച പഞ്ഞി എടുത്തുമാറ്റാൻ അത് അദ്ദേഹത്തെ പ്രേരിപ്പിച്ചു. അദ്ദേഹത്തിൻറെ മനസ്സ് അദ്ദേഹത്തോട് ഇപ്രകാരം മന്ത്രിച്ചു: 'അല്ലാഹുവാണ് സത്യം. നിശ്ചയം ഞാൻ ബുദ്ദിമാനും കവിയുമാണ്. നല്ലതും ചീത്തയും വേർത്തിരിച്ച്  മനസ്സിലാക്കാൻ എനിക്ക് സാധിക്കും. അതിനാൽ ഇദ്ദേഹം പറയുന്നത് കേൾക്കാൻ എനിക്ക് എന്തുതടസ്സമാണുള്ളത് ?. അദ്ദേഹം പറയുന്നത് നല്ലതാണെങ്കിൽ ഞാനത് സ്വീകരിക്കും. മോശമാണെങ്കിൽ ഞാനത് ഉപേക്ഷിക്കുകയും ചെയ്യും'.

          നിസ്കാരം കഴിഞ്ഞു നബി(സ) വീട്ടിലേക്ക്  പോയപ്പോൾ ത്വുഫൈൽ നബി(സ)യെ പിന്തുടർന്നു . വീട്ടിൽ പ്രവേശിച്ചപ്പോൾ നബി(സ) അദ്ദേഹത്തെ ഇസ്‌ലാമിലിക്ക് ക്ഷണിക്കുകയും ഖുർആൻ ഓതിക്കേൾപ്പിക്കുകയും ചെയ്തു. അപ്പോൾ ത്വുഫൈൽ (റ) പറഞ്ഞു: 'അല്ലാഹുവാണ് സത്യം. ഇതിനേക്കാൾ ഭംഗിയുള്ള ഒരു വാക്കും ഞാൻ കേട്ടിട്ടില്ല. ഇതിനേക്കാൾ നീതിയുള്ള ഒരു കാര്യവും ഞാൻ ശ്രവിച്ചിട്ടുമില്ല'. അങ്ങനെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ച്  ഇസ്‌ലാമിന്റെ പ്രോബോധകനായി തന്റെ ജനങ്ങളിലേക്ക് തിരിച്ചുപോയി. ഹിജ്റക്ക് ശേഷം ഖൈബറിൽവെച്ച്  അദ്ദേഹം നബി(സ)യെ സമീപിച്ചപ്പോൾ ദൗസ്‌  ഗോത്രത്തിൽ നിന്ന് 70 , 80  കുടുംബങ്ങൾ ഇസ്‌ലാം സ്വീകരിച്ചവരായി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. (ഇബ്നു ഹിശാം: 1 407 -409 )

            13 - ഹജ്ജിന്റെ സീസണിൽ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവരെ തടയുന്നതിനായി വിവിധ വഴികളിൽ അവർ ഇരുന്നു. വരുന്നവരോട് അവർ പറയും: 'ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു മാരണക്കാരൻ മക്കയിലുണ്ട്. അവനെ നിങ്ങൾ സൂക്ഷിക്കുക'. എന്നാൽ നബി(സ)യെക്കുറിച്ച്  എല്ലാ നാട്ടുകാരും അറിയാനുള്ള അവസരം സൃഷ്ട്ടികലായി മാത്രം അവരുടെ ഈ കുപ്രചരണം മാറി. 

            14 - ശരീരപ്രകൃതിയിലും സൽസ്വഭാവത്തിലും എല്ലാവരിൽനിന്നും വേറിട്ടുനിൽക്കുന്നവരായിരുന്നു നബി(സ). നബി(സ)യുടെ ജന്മത്തിലും വളർച്ചയിലും നടപടി ക്രമങ്ങളിലും മര്യാദയിലുമെല്ലാം വ്യക്തമായ ദൃഷ്ടാന്തങ്ങൾ പ്രകടമായിരുന്നു. പ്രവാചകത്വലബ്ധിക്കുമുമ്പും ശേഷവും നബി(സ)യിൽ നിന്ന് പ്രകടമായ അസാധാരണ സംഭവങ്ങൾ നിരവധിയാണ്. വിശുദ്ധ ഖുർആൻ ഏറ്റവും വലിയ അമാനുഷികസിദ്ദിയായി നബി(സ)ക്ക്  അവതരിക്കുകയും ചെയ്തു. ഇതെല്ലാം അവർ കണ്ടിട്ടും ചന്ദ്രൻ പിളർന്നു കാണണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു. അപ്പോൾ ഈ ദൃഷ്ടാന്തവും നബി(സ) അവർക്കു കാണിച്ചു കൊടുത്തു. അപ്പോൾ അവർ പ്രതികരിച്ചതിങ്ങനെയായിരുന്നു: 'ഇത് അബുകബ് ശയുടെ മകൻ കാണിച്ച മാരണം മാത്രമാണ്. 

          നബി(സ)ക്ക്  മുലകൊടുത്ത ഹലീമാബീവി(റ)യുടെ ഭർത്താവാണ്  അബുകബ് ശ. അപ്പോൾ മുലകുടി ബന്ധത്താലുള്ള നബി(സ)യുടെ പിതാവാണദ്ദേഹം. നബി(സ)യെ ആക്ഷേപിക്കുമ്പോൾ അദ്ദേഹത്തിലേക്ക്  ചേർത്തിയാണ് നബി(സ)യെ അവർ വിളിച്ചിരുന്നത്. 

         ഇതുകൊണ്ട്  അവർ അവസാനിപ്പിച്ചില്ല. മറിച്ച്  യാതൊരു ന്യായവുമില്ലാതെ മറ്റു പല ദ്രിഷ്ട്ടാന്തങ്ങളും കാണിച്ചുകൊടുക്കാൻ നബി(സ)യോട് അവർ ആവശ്യപ്പെട്ടു. ഇസ്‌റാഅ് സൂറത്ത് 90 -93 വചനങ്ങളിൽ അല്ലാഹു അക്കാര്യം പരാമർശിച്ചിട്ടുണ്ട്. തെളിവ് കാണിക്കലോ സംശയദൂരീകരണമോ ആയിരുന്നില്ല ഇതിന്റെ പിന്നിൽ അവർക്കുണ്ടായിരുന്നു ലക്‌ഷ്യം. കാരണം ഏതൊരാൾക്കും മതിയാകുന്ന തെളിവുകൾ നബി(സ) അവർക്കു കാണിച്ചുകൊടുത്തിട്ടുണ്ട്. മറിച്ച്  പക്ഷപാതവും  സത്യത്തോടുള്ള എതിർപ്പും മത്സരവും അസൂയയുമായിരുന്നു അതിനവരെ പ്രേരിപ്പിച്ചത്. അവർക്കു എത്രമാത്രം അസൂയയുണ്ടായിരുന്നുവെന്ന്  അബൂജഹ്‌ലിന്റെ  പ്രതികരണത്തിൽ നിന്ന്  വ്യതമാണ്.

       നബി(സ) രാത്രി വീട്ടിൽ വെച്ച്  നിസ്കരിക്കുമ്പോൾ നബി(സ)യിൽ നിന്ന് കേൾക്കാനായി അബൂസുഫ്‌യാനും അബൂജഹ്‌ലും അഖ്‌നസുബ്നുശരീഖും ഒരു രാത്രി  പുറപ്പെട്ടു.ഓരോരുത്തരും ഓരോ സ്ഥലം പിടിച്ചു. അവരിൽ ഒരാളും മറ്റുള്ളവർ പുറപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. അങ്ങനെ നബി(സ)യുടെ ഖുർആൻ പാരായണം ശ്രവിച്ച്  അവർ മൂവരും രാത്രി കഴിച്ചുകൂട്ടി. പ്രഭാതമായപ്പോൾ അവർ വിട്ടുപിരിഞ്ഞു. എന്നാൽ മൂവരും തിരിച്ചുവന്നത് ഒരേ  വഴിയിലൂടെയായിരുന്നു.അങ്ങനെ അവർ പരസ്പരം ആക്ഷേപിക്കുകയും ഇനി ഇത് ആവർത്തിക്കരുതെന്ന് പരസ്പരം നിർദ്ദേശിക്കുകയും ചെയ്തു. എങ്കിലും  രണ്ടാം രാത്രിയും മൂന്നാം രാത്രിയും ഇത് തുടർന്നു. അങ്ങനെ നാലാം ദിവസം അഖ്‌നസ്  അബൂജഹ്‌ലിനെ  സമീപിച്ച്  ഇപ്രകാരം ചോദിച്ചു:


    

 സാരം:
     അബുൽഹകം! മുഹമ്മദിൽ നിന്ന്  കേട്ടതിനെക്കുറിച്ച്  താങ്കളുടെ അഭിപ്രായം എന്താണ് ?. അബൂജഹ്ൽ പ്രതികരിച്ചു: 'ഞങ്ങളും അബ്ദുമനാഫിന്റെ മക്കളും യോഗ്യതയിൽ മത്സരിക്കുകയായിരുന്നു. അങ്ങനെ അവർ ഭക്ഷണം നൽകിയപ്പോൾ ഞങ്ങളും ഭക്ഷണം നൽകി. അവർ ചുമട് കയറ്റിയപ്പോൾ ഞങ്ങളും ചുമട് കയറ്റി. അവർ കൊടുത്തപ്പോൾ ഞങ്ങളും കൊടുത്തു . അങ്ങനെ ഞങ്ങൾ പരസ്പരം കിടപിടിക്കുന്ന അവസ്ഥയെത്തിയപ്പോൾ അവർ പറഞ്ഞു. ആകാശത്തുനിന്ന്  ദിവ്യസന്ദേശം ലഭിക്കുന്ന പ്രവാചകൻ ഞങ്ങളുടെ കൂട്ടത്തിലുണ്ട് എന്ന്. ഇതുപോലുള്ളത്  ഞങ്ങൾ എത്തിക്കുന്നത് എപ്പോഴാണ്. അതിനാൽ അല്ലാഹുവാണ് സത്യം. ഒരിക്കലും ഞങ്ങൾ മുഹമ്മദിനെ വിശ്വസിക്കുകയില്ല'. (ഇബ്നു ഹിശാം: 1 / 338 , സുബുലുൽ ഹുദാ വർറശാദ് : 2 / 352 )

      നബി(സ)ക്കു പ്രവാചകത്വം ലഭിച്ചതിന്റെ പതിനൊന്നാം വര്ഷം  സുപ്രധാനമായ ഒരു സംഭവമാണ്  ഇസ്റാഉം മിഅ്റാജ് . അതിനെക്കുറിച്ച് വിശദമായി എന്റെ ബ്ലോഗിൽ വിവരിച്ചതാണ്. ആവർത്തിക്കുന്നില്ല.

       നബി(സ)ക്ക്  പ്രവാസികത്വം ലഭിച്ചതിന്റെ പതിനൊന്നാം വർഷം  മദീനയിൽനിന്ന്  ഹജ്ജിനുവന്ന ഖസ്‌റജ്  ഗോത്രത്തിൽപെട്ട ആറുപേരെ നബി(സ) കാണാനിടയായി. നബി(സ)അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും  ഖുർആൻ ഓതികേൾപ്പിക്കുകയും ചെയ്തു. അപ്പോൾ അവരിൽ ചിലർ ചിലരോട്  പറഞ്ഞു: അല്ലാഹുവാണ് സത്യം. "ജൂതന്മാർ നിങ്ങളെ ഭയപ്പെടുത്തിയിരുന്ന നബിയാണിത്. അതിനാൽ അവർ നിങ്ങൾക്ക്  അദ്ദേഹത്തിലേക്ക്  മുൻകടക്കരുത് ". (അൽബിദായത്തുവന്നിഹായ : 3 / 172 )

     അങ്ങനെ അവർ പറയാൻ കാരണം മദീനയിലെ ജൂതന്മാരും ഔസ് , ഖസ്‌റജ്  ഗോത്രക്കാരും തമ്മിൽ വല്ല യുദ്ദവുമുണ്ടാകുമ്പോൾ ജൂതന്മാർ അവരോടു ഇപ്രകാരം പറയുമായിരുന്നു : "നിശ്ചയം ഒരു പ്രവാചകൻ ഇപ്പോൾ നിയോഗിക്കപ്പെടും. ഞങ്ങൾ അദ്ദേഹത്തോട് പിൻപറ്റുകയും ആദ് ,ഇറം സമുദായങ്ങൾ യുദ്ദം ചെയ്തതുപോലെ അദ്ദേഹത്തിനൊപ്പം നിന്ന്  നിങ്ങളോട്  യുദ്ദം ചെയ്യുകയും ചെയ്യും ".

       ജൂതന്മാർ വേദഗ്രന്ഥത്തിന്റെയും വിജ്ഞാനത്തിന്റെയും വക്താക്കളും അറബികൾ ശിർക്കിന്റെയും വിഗ്രഹങ്ങളുടെയും വക്താക്കൾ ആയിരുന്നുവല്ലോ. ജൂതന്മാരുടെ ഈ പ്രസ്താവന ആ സംഘത്തെ ഇസ്‌ലാമിലേക്ക് വഴിനടത്തി. നബി(സ) അവരുമായി സംസാരിച്ചേയുള്ളു , അവർ നബി(സ)യെക്കൊണ്ട് വിശ്വസിക്കുകയും മദീനയിൽ ചെന്ന് നാട്ടിലുള്ളവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. അടുത്തവർഷം  ഹജ്ജിനുവരുമ്പോൾ കാണാമെന്ന്  നബി(സ)യോട് വാഗ്ദാനം ചെയ്താണ്  അവർ മദീനയിലേക്ക് തിരിച്ചത്. ( ഇബ്നു ഹിശാം : 2 / 38 , ഇബ്നുൽ അസീർ : 2 / 67 , ഇബ്നു സഅ്ദ് : 1 / 219 )

    അൻസ്വാരികളിൽ നിന്ന് ആദ്യമായി ഇസ്‌ലാം സ്വീകരിച്ച ആറു  പേർ   ഇവരാണ്. അസ്അദുബ്‌നു സുറാറ(റ), ഔഫുബ്നുൽ ഹാരിസ് (റ),റാഫിഉബ്നു മാലിക് (റ), ഖുത്വുബതുബ്നുആമിർ(റ),ഉഖ്ബത്തുബ്നുആമിർ(റ), ജാബിറുബ്നു അബ്ദില്ല(റ). (അൽമവാഹിബുല്ലദുന്നിയ്യ : 1 / 277 )

       ഇതോടെ മദീനയിൽ ഇസ്‌ലാം വ്യാപിക്കാൻ തുടങ്ങി. നബി(സ)യെ കുറിച്ച്  പറയപ്പെടാത്ത ഒരു വീടും മദീനയിൽ ഉണ്ടായിരുന്നില്ല. നബി(സ)ക്ക്  പ്രവാചകത്വം ലഭിച്ചതിന്റെ പന്ത്രണ്ടാം വര്ഷം ഹജ്ജിന്റെ സീസണിൽ മദീനയിൽ നിന്നുള്ള 12  പേർ  നബി(സ)യെ സമീപിച്ചു. അവരിൽ 10  പേർ  ഖസ്‌റജ്  ഗോത്രത്തിൽ പെട്ടവരും 2  പേർ ഒസ് ഗോത്രത്തിൽ പെട്ടവരുമായിരുന്നു. ഖസ്‌റജ് ഗോത്രത്തിൽപെട്ട പത്ത് പേരിൽ അഞ്ച് പേർ കഴിഞ്ഞവർഷം വന്നവരായിരുന്നു. അവരില്പെട്ട ജാബിറുബ്നുഅബ്ദില്ലാ(റ) ഈ വര്ഷം വന്നിരുന്നില്ല. ബാക്കിയുള്ള അഞ്ചുപേർ ഇവരാണ്. മുആദുബ്നുൽ ആരിസ് (റ), ദക് വാനുബ്നുഅബ്ദി ഖൈസ് (റ), ഉബാദതുബ്നുസ്സ്വാമിത് (റ), യസീദുബ്‌നു സഅ് ലബ(റ), അബ്ബാസുബ്നു ഉബാദ(റ) ഔസ് ഗോത്രത്തിൽ നിന്നുള്ള രണ്ടു പേർ അബുൽഹൈസമുതൈഹാൻ(റ), ഉവൈമുബ്നു സാഇദ(റ) എന്നിവരായിരുന്നു. (അൽമവാഹിബുല്ലദുന്നിയ്യ : 1  /278-279)

അങ്ങനെ അല്ലാഹുവോട് യാതൊന്നിനെയും പങ്ക് ചേർക്കുകയില്ലെന്നും കളവു നടത്തുകയില്ലെന്നും വ്യഭിചാരിക്കുകയില്ലെന്നും സന്താനങ്ങളെ വധിക്കുകയില്ലെന്നും കള്ളത്തരം നിർമ്മിച്ച് പറയുകയില്ലെന്നും നബി(സ)യോട് അവർ അഖബയിൽ വെച്ച് ഉടമ്പടി ചെയ്തു. നബി(സ) അവരോടു പറഞ്ഞു: "ഈ കരാർ നിങ്ങൾ പൂർത്തിയായി വീട്ടുന്നപക്ഷം നിങ്ങൾക്ക് സ്വർഗ്ഗമുണ്ട്. അതിൽനിന്ന് വല്ലതും ലംഗിക്കുന്നപക്ഷം നിങ്ങളുടെ കാര്യം അല്ലാഹുവിന്റെ പക്കലാണ്. അവനുദ്ദേശിക്കുന്ന പക്ഷം അവൻ പൊറുത്തുതരും. അവനുദ്ദേശിക്കുന്നപക്ഷം അവൻ ശിക്ഷിക്കുകയും ചെയ്യും". അവർക്ക് ഖുർആൻ ഓതിക്കൊടുക്കുവാനും ഇസ്‌ലാം പഠിപ്പിക്കാനുമായി മുസ്വഅബുബ്നു ഉമൈറി(റ)നെ നബി(സ) അവർക്കൊപ്പം പറഞ്ഞയക്കുകയും ചെയ്തു. (ഇബ്നു ഹിശാം: 2/39-42)
                  മദീനയിലെത്തിയ മുസ്വഅബു(റ)   അസ്അദുബ്‌നുസുറാറ(റ) യുടെ അടുത്ത് താമസിച്ചു. തുടർന്ന് അദ്ദേഹം ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാൻ തുടങ്ങി. അദ്ദേഹം മുഖേന നിരവധി പേർ ഇസ്‌ലാം സ്വീകരിച്ചു. സഅ്ദുബ്നു മുആദ് (റ), ഉസൈദുബ്നു ഹുളൈർ (റ), എന്നിവർ അദ്ദേഹം മുഖേന ഇസ്‌ലാം സ്വീകരിച്ചവരാണ്. അബ്ദുൽ അശ് ഹൽ  ഗോത്രക്കാരുടെ നേതാക്കന്മാരായിരുന്നു ഇരുവരും. അവർ ഇസ്‌ലാം സ്വീകരിച്ചതോടെ ഒരേ ദിവസം ആ ഗോത്രക്കാർ ഒന്നടങ്കം ഇസ്‌ലാം സ്വീകരിച്ചു. എന്നാൽ ആ ഗോത്രത്തിൽപ്പെട്ട അംറുബ്നുസാബിത് (റ) അന്ന് ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. ഉഹ്ദ് യുദ്ദം നടക്കുന്ന ദിവസമാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. ആ യുദ്ധത്തിൽ അദ്ദേഹം രക്തസാക്ഷിയാവുകയും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്തു. അല്ലാഹുവിനുവേണ്ടി ഒരു സുജൂദ് പോലും അദ്ദേഹം ചെയ്തിട്ടില്ല. (അൽമവാഹിബുല്ലദുന്നിയ്യ: 1/281)

               മുസ്വ്അബു(റ) ഇസ്‌ലാമിക പ്രബോധനം തുടർന്ന്. തന്നിമിത്തം മുസ്‌ലിം സ്ത്രീപുരുഷന്മാരില്ലാത്ത ഒരു വീടുപോലും മദീനയിലെ അൻസ്വാരികളുടെ വീടുകളിൽ ഉണ്ടായിരുന്നില്ല. ഇസ്‌ലാമിന്റെ കാര്യം മാത്രമായിരുന്നു അവരുടെ ചർച്ചാവിഷയം.  

             
                 എന്നാൽ അബൂഖൈസുബ്നുൽ അസ്‌ലതും അനുയായികളും അന്ന് ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. അദ്ദേഹം അദ്ദേഹത്തിൻറെ ജനതയിൽ ആദരണീയനും സത്യം പറയുന്നവനും ജാഹിലിയ്യത്തിലെ പുരോഹിതനുമായിരുന്നു. മുനാഫിഖുകളുടെ നേതാവ് അബ്ദുല്ലാഹിബ്നു ഉബയ്യ് ഇസ്‌ലാം സ്വീകരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞു. പിന്നീട് അബൂഖൈസ് തന്റെ അനുയായികളെയും ഇസ്‌ലാമിൽ നിന്ന് തടഞ്ഞു. നബി(സ) മദീനയിൽ വന്ന് ബദറും ഉഹ്ദും ഖന്തഖ് ഉം കഴിയും വരെ ഇതേ അവസ്ഥ തുടർന്നു. പിന്നീട് അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും ഉറച്ച വിശ്വാസിയായി മാറുകയും ചെയ്തു. (ഇബ്നുൽ അസീർ: 2/68, ഇബ്നുകസീർ : 3/180-181, സീറത്തുൽ ഹലബിയ്യ : 2/14, ഇബ്നു ഹിശാം : 2/46)



           നബി(സ)ക്ക്  പ്രവാചകത്വം ലഭിച്ചതിന്റെ പതിമൂന്നാം വർഷം ദുൽഹജ്ജ് മാസത്തിൽ രണ്ടാം ഉടമ്പടി നടന്നു. ഈ ഉടമ്പടിയിൽ 75  പേർ  പങ്കെടുത്തു. 73  പുരുഷന്മാരും  രണ്ട്  സ്ത്രീകളും. ഇവരിൽ 11  പുരുഷന്മാർ ഔസ് ഗോത്രത്തിൽ നിന്നുള്ളവരും  ൬൨ പുരുഷന്മാരും രണ്ട്  സ്ത്രീകളും ഖസ്‌റജ്  ഗോത്രത്തിൽ നിന്നുള്ളവരുമായിരുന്നു. ക
അ്ബിന്റെ പുത്രി ഉമ്മുഅമാറ (റ)യും ബനൂസലിമ ഗോത്രത്തിൽപെട്ട അംറിന്റെ പുത്രി അസ്മാഉ (റ) മായിരുന്നു രണ്ട്  സ്ത്രീകൾ. (ഇബ്നുകസീർ: 3 / 192 - 194 , ഇബ്നു ഹിശാം: 2 / 63 -75 )  



     

         
           അയ്യാമുത്തശ്‍രീഖിലെ  നടുവിലെ ദിവസം അഖബയിൽ വരാമെന്നു നബി(സ)യോട്  അവർ വാഗ്ദാനം ചെയ്തിരുന്നു. ആ രാത്രി മുശ്രിക്കുകളുടെ കൂടെ കഴിച്ചുകൂട്ടിയ അവർ രാത്രിയുടെ മൂന്നിലൊന്നു പിന്നിട്ടപ്പോൾ സായുധരായ അഖബയിലേക്ക്   പുറപ്പെട്ടു. അബ്ബാസി(റ)ന്റെ കൂടെ നബി(സ) അഖബയിലെത്തി. അന്ന്  അബ്ബാസ്(റ) (ബാഹ്യമായി) ശത്രുപക്ഷത്തായിരുന്നു. എന്നിരുന്നാലും നബി(സ)ക്ക്  നൽകാനും മദീനക്കാർക്ക്  ശക്തിപകരാനും വേണ്ടി അദ്ദേഹവും നബി(സ)യുടെ കൂടെ വന്നു. മദീനാക്കാരോട്  ആദ്യം സംസാരിച്ചത്. അബ്ബാസാ (റ)യിരുന്നു. അദ്ദേഹം പറഞ്ഞു: "നിശ്ചയം നിങ്ങൾ അറിയുന്നതുപോലെ ഞങ്ങളിൽ നിന്നുള്ള ആളാണ്. അദ്ദേഹം യോഗ്യതയിലും സംരക്ഷണത്തിലുമാണ്   കഴിയുന്നത്. നിങ്ങളിലേക്ക് വരണമെന്നാണ് അദ്ദേഹം പറയുന്നത് . അതിനാൽ നിങ്ങൾ അദ്ദേഹത്തോട് നിങ്ങൾ പറയുന്ന കാര്യം പൂർത്തിയാക്കുമെന്നും ശത്രുക്കളിൽ നിന്ന് അദ്ദേഹത്തെ തടയണമെന്നും നിങ്ങള്ക്ക് അഭിപ്രായമുണ്ടെങ്കിൽ അങ്ങനെ ചെയ്യാം. ശത്രുക്കൾക്ക്  ഏല്പിച്ചുകൊടുക്കണമെന്നാണ്  അഭിപ്രായമെങ്കിൽ ഈ നിമിഷം അദ്ദേഹത്തെ നിങ്ങൾ കൈവെടിയുക, നിശ്ചയം അദ്ദേഹം യോഗ്യതയിലും സംരക്ഷണത്തിലുമാണ്". അപ്പോൾ അൻസ്വാറുകൾ പറഞ്ഞു: 'താങ്കൾ പറഞ്ഞത് ഞങ്ങൾ കേട്ടു '. പിന്നീട് നബി(സ)യിലേക്ക് തിരിഞ്ഞു നബി(സ)യോട് സംസാരിക്കാനും താങ്കൾക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കാനും അവരാവശ്യപ്പെട്ടു. അപ്പോൾ നബി(സ) സംസാരിക്കാനും ഖുർആൻ ഓതിക്കേൾപ്പിക്കുകയും ഇസ്‌ലാം സ്വീകരിക്കാൻ  പ്രോത്സാഹനം നൽകുകയും ചെയ്തു. പിന്നീട് നബി(സ) അവരോടു പറഞ്ഞു: "നിങ്ങളുടെ സ്ത്രീകൾക്ക് കുട്ടികൾക്കും നിങ്ങൾ നൽകുന്ന സംരക്ഷണം എനിക്കും നൽകുന്നതിന്റെ മേൽ നിങ്ങളോടു ഞാൻ ഉടമ്പടി ചെയ്യുന്നു". അപ്പോൾ അവർ ചോദിച്ചു: 'ഉടമ്പടി പൂർത്തിയാക്കിയാൽ അതിനുപകരമായി ഞങ്ങൾക്ക്  എന്തുലഭിക്കും?'. നബി(സ) പ്രതിവചിച്ചു : "സ്വർഗ്ഗം". അപ്പോൾ അവർ നബി(സ)യോട് കൈനീട്ടാനാവശ്യപ്പെടുകയും നബി(സ) കൈനീട്ടി അവരോടു അതിന്റെ മേൽ ഉടമ്പടി ചെയ്യുകയും ചെയ്തു. അവരുടെമേൽ ജാമ്യക്കാരായി അവരിൽ നിന്ന് 12  പ്രധാനികൾ നബി(സ)തെരഞ്ഞെടുക്കുകയും ചെയ്തു. ഖസ്‌റജ്  ഗോത്രത്തിൽ നിന്ന്  9  പേരും ഔസ്  ഗോത്രത്തിൽ നിന്ന് 3  പേരും. (ഇബ്നു ഹിശാം : 2 / 50 -55 , ഇബ്നു കസീർ : 3 / 185 -186 )

ഈ ഉടമ്പടി നടന്നത് അർദ്ധരാത്രി വളരെ രഹസ്യമായിട്ടായിരുന്നു. ശത്രുക്കൾ ആരുംതന്നെ അത് അറിഞ്ഞിരുന്നില്ല. അങ്ങനെ അൻസ്വാറുകൾ അവരുടെ വീടുകളിൽപോയി  കിടന്നുറങ്ങി. മുശ്രിക്കുകളായ അവരുടെ കൂട്ടുകാർ പോലും യാതൊന്നും അറിഞ്ഞിരുന്നില്ല. ഈ ഉടമ്പടി രഹസ്യമായി സൂക്ഷിക്കാൻ മുസ്ലിംകളും  ശ്രദ്ദിച്ചു.

        എന്നാൽ ചില ഗുണങ്ങൾ മുന്നിൽ കണ്ട്  അല്ലാഹു അത്  പരസ്യപ്പെടുത്തുകയായിരുന്നു.പ്രഭാതം പൊട്ടി വിടരുന്നതോടെ ഈ ഉടമ്പടിയുടെ വിവരം ഖുറൈശികളുടെ ചെവിയിലെത്തി.ഉടനെ അവരിലെ പ്രധാനികൾ മദീനക്കാരുടെ ടെന്റുകളിലെത്തി അവറിട് പറഞ്ഞു : 'ഞങ്ങൾക്കിടയിൽ മുഹമ്മദിനെ കൊണ്ടുപോകുവാനായി നിങ്ങൾ അദ്ദേഹത്തെ സമീപിച്ചതായി ഞങ്ങൾ അറിഞ്ഞുവല്ലോ, അത് ശരിയാണോ?'. അപ്പോൾ അവരിലുണ്ടായിരുന്ന ശത്രുക്കൾ  സത്യം ചെയ്ത് പറഞ്ഞു: 'ഇല്ല ,ഒന്നും ഉണ്ടായിട്ടില്ല'. അവരിലെ വിശ്വാസികൾ മൗനികളായി മുഖത്തോട്   നോക്കിയിരുന്നു. (ഇബ്നുകസീർ: 3 / 189 - 190 )

        മദീനക്കാർ യാത്രതിരിക്കുകയും അറിഞ്ഞ വിവരം ശരിയാണെന്ന്  ഖുറൈശികൾക്കു ഉറപ്പാവുകയും ചെയ്തപ്പോൾ അവരെ അന്വേഷിച്ചു ഖുറൈശികൾ പുറപ്പെട്ടു. എന്നാൽ സഅ്ദുബ്നു ഉബാദ (), മുൻദിറൂബ്നു അംറ് (റ ) എന്നീ രണ്ടുപേരെ മാത്രമാണ് അവർ കണ്ടത്. അവരിൽ മുൻദിർ(റ) അവരുടെ പിടുത്തത്തിൽ നിന്ന് രക്ഷപ്പെടുകയും സഅ്ദി (റ) നെ അവർ പിടികൂടി ശക്തമായി മർദ്ദിക്കുകയും ചെയ്തു. മുത്വഇമുബ്‌നുഅദിയ്യും ഹാരിസുബ്നു ഉമയ്യയും ചേർന്നാണ് അക്രമികളുടെ കരങ്ങളിൽ നിന്ന് അ്ദി (റ)നെ രക്ഷപ്പെടുത്തിയത് . മദീനയിൽ ചെല്ലുമ്പോൾ അവർ രണ്ടുപേർക്കും അഭയം നൽകിയിരുന്നത് അ്ദായിരുന്നു. (ദലാഇലുൽ ബൈഹഖി : 2 / 455 , ത്വബഖാതു ഇബ്നുഅ്ദ് : 1 /223 )

      ഇതിനുശേഷം വിശ്വാസികൾക്കെതിരിൽ ശത്രുക്കളുടെ ഉപദ്രവങ്ങൾ വർദ്ദിച്ചു.അപ്പോൾ മദീനയിലേക്ക് പാലായനം ചെയ്യാൻ വിശ്വാസികൾക്ക് നബി(സ) നിർദ്ദേശം നൽകി. അതേത്തുടർന്ന് മുസ്‌ലിംകൾ സ്വന്തം നാടും വീടും സമ്പത്തും കുടുംബങ്ങളും ഉപേക്ഷിച്ച്  ഒറ്റയായും കൂട്ടംകൂട്ടമായും മദീനയിലേക്ക് പാലായനം ചെയ്യാൻ തുടങ്ങി. നിരന്തരമായുള്ള പാലായനത്തിലൂടെ മുസ്ലിംകൾ എല്ലാവരും മദീനയിലെത്തിചേർന്നു. നബി(സ)യുടെ കൂടെ മക്കയിൽ അബൂബക്ർ(റ),അലി(റ ), എന്നിവരും കുറച്ച് ദുർബ്ബലരും (തടഞ്ഞുവെക്കപ്പെട്ടവർ, രോഗികൾ, അശക്തർ ) മാത്രമാണ് അവശേഷിച്ചിരുന്നത്. 
                                       

     ഹിജ്‌റയിൽ നബി(സ)യുടെ കൂടെ പോകാമെന്ന്  കരുതിയാണ് സിദ്ദീഖ്(റ ) മക്കയിൽ  നിന്നത്.നബി(സ) പോയതിനുശേഷം നബി(സ)യുടെ പക്കൽ സൂക്ഷിക്കാനേൽപ്പിച്ച വസ്തുക്കൾ അതിന്റെ അവകാശികൾക്ക്‌ തിരിച്ചുനൽകാനായിരുന്നു അലി(റ) മക്കയിൽ തങ്ങിയത്. (ഇബ്നുസഅ്ദ് : 1 226 , അൽമവാഹിബുല്ലദുന്നിയ്യ :  1/284, ഇബ്നുൽ അസീർ : 2/70-71,  ഇമാം ബൈഹഖിയുടെ ദലാഇലുന്നുബുവ്വ : 2 / 464 , സീറത്തുൽ അലബിയ്യ : 2 / 24 ) 
 
 ഇന്ഷാ അല്ലാ തുടരും ....


نَشْهَدُ أَنَّكَ يَا رَسُولَ الله قَدْ بَلَّغْتَ الرِّسَالَةَ وَأَدَّيْتَ الْأَمَانَةَ، وَنَصَحْتَ الْأُمَّةَ وَدَعَوْتَ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَعَبَدتَّ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ. فَصَلَّى اللهُ عَلَيْكَ كَثِيراً أَفْضَلَ وَأَكْمَلَ وَأَطْيَبَ مَا صَلَّى عَلَى أَحَدٍ مِّنَ الْخَلْقِ أَجْمَعِينَ اَللَّهُمَّ اجْزِ عَنَّا نَبِيَّنَا أَفْضَلَ مَا جَازَيْتَ أَحَداً مِنَ النَّبِيِّينَ وَالْمُرْسَلِينَ اَللَّهُمَّ آتِـهِ الْوَسِيلَةَ وَالْفَضِيلَـة وَابْعَثْـهُ مَقَاماً مَحْمُوداًنِ الَّذِي وَعَدتَّهُ وَارْزُقْنَا شَفَاعَتَهُ يَوْمَ الْقِيَامَةِ إِنَّكَ لاٰ تُخْلِفُ الْمِيعَادَ.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ എന്നെയും കുടുംബത്തെയും  എന്റെ ഉസ്താദുമാരെയും ഉൾപ്പെടുത്തുക.