സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 20 May 2015

ഇസ്തിഗാസയും ചക്കയും മാങ്ങയും


ആളുകളെ മുശ്രിക്കാക്കുവാനുള്ള ഓരോരോ പെടാപ്പാടുകൾ നോക്കൂ
ഒരു വഹ്ഹാബീ സഹോദരന് സുന്നികൾ മഹാന്മാരോട് പ്രാർത്ഥന നടത്താറുണ്ട് എന്ന് തെളിയിക്കണം - അതിനു അദ്ദേഹം പഴയ ഒരു നുസ്രതുൽ അനാമിലെ ഒരു ഭാഗം വലിയ തെളിവായി ഉയർത്തി കാണിക്കുന്നു :-
നുസ്രതുൽ അനാമിലെ ഭാഗം ഇങ്ങനെ:
"സുന്നികൾ മഹാത്മാക്കളുടെ ഖബർ സന്ദർശന വേളയിൽ അവരോടു നേരിട്ട്‌ ഇസ്തിഗാസ (പ്രാർത്ഥന) നടത്തുക തന്നെ ചെയ്യാറുണ്ട്‌."(നുസ്രത്തുൽ അനാം മാസിക.പേജ്‌.23,1993,ഒക്റ്റോബർ )
ഇതിലെന്താണ്, എവിടെയാണ് പ്രശ്നം എന്നോ ഞങ്ങളുടെ വിശ്വാസത്തിനും ആശയത്തിനും എതിരാകുന്നത് എന്നോ മനസ്സിലാകുന്നില്ല..!
മലയാള ഭാഷപ്രകാരം 'പ്രാർത്ഥന' എന്നൊരു സഹായ തേട്ടത്തെ പറ്റി പറയണം എങ്കിൽ അത് റബ്ബിനോടുള്ള തേട്ടം ആകണം എന്നത് ഒരു വശമാണ്. ഇവിടെ അതല്ല ഉദ്ദേശിക്കുന്നത്.
ഞങ്ങൾ ചെയ്യുന്ന ഇസ്തിഗാസ എന്ന കർമ്മത്തിന് 'പ്രാർത്ഥന' എന്ന അർഥം കാലങ്ങളായി വഹ്ഹാബീ സമൂഹം പറഞ്ഞു വരുന്നു. അപ്പോൾ ഇസ്തിഗാസ എന്ന കർമ്മത്തിന് അവർ എന്ത് അർഥം വെച്ചാലും സുന്നികൾക്ക് പ്രശ്നമല്ല.
അവർക്ക് 'പ്രാർത്ഥന'എന്നർത്ഥം വെക്കാം.
അവർക്ക് 'വിളിച്ചു തേടൽ' എന്നർത്ഥം വെക്കാം.
ഇനി ഇതൊന്നുമല്ല ഇസ്തിഗാസ എന്നതിന്
അവർക്ക് 'ചക്ക' എന്നർത്ഥം വെക്കാം.
അവർക്ക് 'മാങ്ങ' എന്നർത്ഥം വെക്കാം.
അഥവാ വഹ്ഹാബീ പ്രസ്ഥാനങ്ങൾക്ക് സുന്നികൾ ചെയ്യുന്ന ഇസ്തിഗാസയെ പറ്റി ഇങ്ങനെ ഒക്കെ പറയുന്നു എന്ന് വെക്കുക - അപ്പോഴൊക്കെ അതിനനുസരിച്ച് സുന്നികൾ മറുപടി പറയും. അതിലെന്താ ഇത്ര അത്ഭുതപ്പെടാൻ..?
ഉദാഹരണം:
1) വഹ്ഹാബികൾ പറയുന്നു 'ഇസ്തിഗാസ' എന്നാൽ പ്രാർത്ഥന എന്നാണ് എന്ന്.
അപ്പോ മേലത്തെ നുസ്രതുൽ അനാമിലെ വാക്കുകൾ അനുസരിച്ച് സുന്നികൾ ഇങ്ങനെ പറയും:
“സുന്നികൾ മഹാത്മാക്കളുടെ ഖബർ സന്ദർശന വേളയിൽ അവരോടു നേരിട്ട്‌ ഇസ്തിഗാസ പ്രാർത്ഥന) നടത്താറുണ്ട്".
2) വഹ്ഹാബികൾ പറയുന്നു 'ഇസ്തിഗാസ' എന്നാൽ "വിളിച്ചു തേടൽ" എന്നാണ് എന്ന്.
അപ്പോ മേലത്തെ നുസ്രതുൽ അനാമിലെ വാക്കുകൾ അനുസരിച്ച് സുന്നികൾ ഇങ്ങനെ പറയും:
“സുന്നികൾ മഹാത്മാക്കളുടെ ഖബർ സന്ദർശന വേളയിൽ അവരോടു നേരിട്ട്‌ ഇസ്തിഗാസ (വിളിച്ചു തേടൽ) നടത്താറുണ്ട്".
ഇനി മേലെ സൂചിപ്പിച്ച പോലെ വഹ്ഹാബികൾ എങ്ങാനും ഇസ്തിഗാസ എന്നതിന് ചക്ക എന്നോ മാങ്ങ എന്നോ ആണ് പറയുന്നത് എങ്കിലോ..
3) വഹ്ഹാബികൾ പറയുന്നു 'ഇസ്തിഗാസ' എന്നാൽ "ചക്ക " എന്നാണ് എന്ന്.
അപ്പോ മേലത്തെ നുസ്രതുൽ അനാമിലെ വാക്കുകൾ അനുസരിച്ച് സുന്നികൾ ഇങ്ങനെ പറയും:
“സുന്നികൾ മഹാത്മാക്കളുടെ ഖബർ സന്ദർശന വേളയിൽ അവരോടു നേരിട്ട്‌ ഇസ്തിഗാസ (ചക്ക) നടത്താറുണ്ട്".
4) വഹ്ഹാബികൾ പറയുന്നു 'ഇസ്തിഗാസ' എന്നാൽ "മാങ്ങ" എന്നാണ് എന്ന്.
അപ്പോ മേലത്തെ നുസ്രതുൽ അനാമിലെ വാക്കുകൾ അനുസരിച്ച് സുന്നികൾ ഇങ്ങനെ പറയും:
“സുന്നികൾ മഹാത്മാക്കളുടെ ഖബർ സന്ദർശന വേളയിൽ അവരോടു നേരിട്ട്‌ ഇസ്തിഗാസ (മാങ്ങ ) നടത്താറുണ്ട്".
ഇത് തീരുന്നില്ല - ഇനി വഹ്ഹാബികൾ ഇസ്തിഗാസ എന്നതിന് മറ്റു വല്ല അർത്ഥവും പറഞ്ഞാൽ അപ്പോൾ ആ അർഥം ബ്രാക്കറ്റിൽ എഴുതി അത് ചെയ്യാറുണ്ട് എന്ന് പറയും. കാരണം ബ്രാക്കറ്റിൽ എന്ത് എഴുതിയാലും അത് നിങ്ങൾ പറയുന്ന അർത്ഥമാണ്.പുറത്ത് എഴുതിയ 'ഇസ്തിഗാസ' എന്നതാണ്‌ ഞങ്ങൾ ചെയ്യുന്ന, ഞങ്ങളുടെ ഇമാമീങ്ങൾ വ്യക്തമായും വിധി പറഞ്ഞ കാര്യം. അത് ഞങ്ങൾ ചെയ്തിരുന്നു - ചെയ്യാറുണ്ട് - ചെയ്യുകയും ചെയ്യും..
അപ്പോ നുസ്രതുൽ അനാമിൽ പറഞ്ഞത് വളരെ കൃത്യമാണ് - സുന്നികൾ മഹാന്മാരോട് ഇസ്തിഗാസ നടത്താറുണ്ട് - അത് എന്താണ് എന്ന് നിങ്ങൾ മലയാളത്തിൽ പറയുന്നത് കൊണ്ട് അറബിയിലെ ഇസ്തിഗാസ എന്നതിന് ഞങ്ങൾ എന്തുദ്ദേഷിക്കുന്നോ അത് മാറുന്നില്ല.
ഇസ്തിഗാസ എന്നതിന് നിങ്ങൾ എന്ത് അർഥം വെച്ചാലും ആ അർഥം ബ്രാക്കറ്റിൽ എഴുതുന്നത് കൊണ്ട് ഞങ്ങൾ ചെയ്യുന്ന ഇസ്തിഗാസ മറ്റെന്തോ ആകുകയില്ല. ബ്രാക്കറ്റിൽ എഴുതിയാലും എഴുതിയില്ല എങ്കിലും സുന്നികൾ നടത്തുന്ന ഇസ്തിഗാസ, ഇസ്തിഗാസ തന്നെയാണ്. ഇസ്തിഗാസ മാത്രമാണ്.
ഇനി വല്ലതുമുണ്ടോ..?
(ഒറിജിനൽ ചക്കയും മാങ്ങയും ഇതിൽ കിട്ടാനില്ലാത്തത്‌ കൊണ്ട്‌ കിട്ടിയതിൽ തൃപ്തിപ്പെടണം എന്നപേക്ഷ) ഫോട്ടോയിൽ കുറച്ച്‌ കൂടെ മധുരമുള്ള മാങ്ങയും ചക്കയും കൊടുത്തിട്ടുണ്ട്‌.

കടപ്പാട്:   Noufal Kallachi