സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 15 July 2016

സ്വിഫാത്തുല്ലാഹി ഭാഗം 2





ഇനി മുശബ്ബിഹത്ത് കടിച്ചു തൂങ്ങുന്ന മറ്റൊരായത്തിണ്. 

 وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا (سورة الفجر: ٢٢)

"നിന്‍റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും".

മേൽ സൂക്തം വിശദീകരിച്ച് അല്ലാമ അബുസ്സുഊദ്(റ) എഴുതുന്നു:  



"നിന്റെ രക്ഷിതാവ് വന്നിരിക്കുന്നു" എന്നതിന്റെ വിവക്ഷ അവന്റെ കഴിവിന്റെ തെളിവുകളും അവന്റെ കീഴൊതുക്കലിന്റെ അടയാളങ്ങളും പ്രകടമായിരുന്നു എന്നാണ്. ഒരു രാജാവ് ഹാളിറാകുമ്പോഴുണ്ടാകുന്ന ഒന്നിനോട് ഇതിനെ ഉപമിച്ച് പറഞ്ഞതാണ്. അല്ലാഹുവിന്റെ നിർദ്ദേശവും തീരുമാനവും വന്നു എന്നാണ് വിവക്ഷയെന്നും അഭിപ്രായമുണ്ട്. ഭയപ്പെടുത്താൻ വേണ്ടി മുളാഫിനെ കളഞ്ഞു  അങ്ങനെ പ്രയോഗിച്ചാണ്.(അബുസ്സുഊദ്: 7/13)
ഇമാം റാസി(റ) പറയുന്നു: 

واعلم أنه ثبت بالدليل العقلي أن الحركة على الله تعالى محال ، لأن كل ما كان كذلك كان جسما والجسم يستحيل أن يكون أزليا فلا بد فيه من التأويل ، وهو أن هذا من باب حذف المضاف وإقامة المضاف إليه مقامه ، ثم ذلك المضاف ما هو ؟ فيه وجوه :

أحدها : وجاء أمر ربك بالمحاسبة والمجازاة .

وثانيها : وجاء قهر ربك كما يقال جاءتنا بنو أمية أي : قهرهم .

وثالثها : وجاء جلائل آيات ربك لأن هذا يكون يوم القيامة ، وفي ذلك اليوم تظهر العظائم وجلائل الآيات ، فجعل مجيئها مجيئا له تفخيما لشأن تلك الآيات .

ورابعها : وجاء ظهور ربك ، وذلك لأن معرفة الله تصير في ذلك اليوم ضرورية فصار ذلك كظهوره وتجليه للخلق ، فقيل : ( وجاء ربك ) أي زالت الشبهة وارتفعت الشكوك .

خامسها : أن هذا تمثيل لظهور آيات الله وتبيين آثار قهره وسلطانه ، مثلت حاله في ذلك بحال الملك إذا حضر بنفسه ، فإنه يظهر بمجرد حضوره من آثار الهيبة والسياسة ما لا يظهر بحضور عساكره كلها . (التفسير الكبير: سورة الفجر)



അറിയുക: ചലനം അല്ലാഹുവിന് അസംഭവ്യമായ ഒന്നാണെന്ന് ബുദ്ദിപരമായ പ്രമാണം കൊണ്ട് സ്ഥിരപ്പെട്ടിട്ടുള്ളതാണ്. കാരണം ചലനത്തിനുവിധേയമായ വസ്തുക്കളെല്ലാം ഘനപദാർത്ഥമായിരിക്കും. ഘനപദാർത്ഥം അനാദിയാവൽ അസംഭവ്യമാണ്. എന്നു വരുമ്പോൾ ഈ വചനത്തെ വ്യാഖ്യാനിക്കേണ്ടതുണ്ട്. മുളാഫിനെ കളഞ്ഞു  മുളാഫ് ഇലൈഹിയെ അതിന്റെ സ്ഥാനത്ത് നിർത്തിയതാണെന്നാണ് വ്യാഖ്യാനം. കളയപ്പെട്ട  മുളാഫ് ഏതാണെന്നതിൽ പല അഭിപ്രായങ്ങളുമുണ്ട്.

1- വിചാരണ ചെയ്യാനും പ്രതിഫലം നൽകാനുമുള്ള അല്ലാഹുവിന്റെ നിർദ്ദേശം വന്നു.

2- നിന്റെ രക്ഷിതാവിന്റെ കീഴൊതുക്കൽ വന്നു. ബനൂഉമയ്യയുടെ കീഴൊതുക്കൽ വന്നു എന്നർത്ഥം ലഭിക്കാൻ ;ബനൂഉമയ്യ നമുക്ക് വന്നു' എന്ന് പറയാറുണ്ട്.

3- നിന്റെ രംക്ഷിതാവിന്റെ മഹത്തായ ദൃഷ്ടാന്തങ്ങൾ വന്നു. കാരണം ഇത് സംഭവിക്കുന്നത് അന്ത്യദിനത്തിലാണ്. അന്ത്യദിനത്തിൽ മഹത്തായ ദ്രിഷ്ട്ടാന്തങ്ങളും പ്രധാനപ്പെട്ട കാര്യങ്ങളും വ്യക്തമാകും. ആ ദ്രിഷ്ട്ടാന്തങ്ങളുടെ കാര്യത്തെ മഹത്വവൽക്കരിക്കാനായി അവയുടെ വരവിനെ അല്ലാഹുവിന്റെ വരവാക്കി പറഞ്ഞതാണ്.

4- നിന്റെ രക്ഷിതാവിന്റെ വ്യക്തമാകൽ വന്നിരിക്കുന്നു. കാരണം അന്ത്യദിനത്തിൽ അല്ലാഹുവെ കുറിച്ചുള്ള അറിവ് വ്യക്തമായിത്തീരും. അപ്പോൾ അത് അല്ലാഹു സൃഷ്ട്ടികളിലേക്ക് വെളിവായതുപോലെയായിത്തീർന്നു. ഇതിന്റെ വിശദീകരണമായി "നിന്റെ രക്ഷിതാവ് വന്നിരിക്കുന്നു" എന്ന് പ്രയോഗിച്ചാണ്. അതായത് സംശയങ്ങളും തിരിച്ചറിയായ്മയും നീങ്ങിപ്പോയിരിക്കുന്നു എന്നർത്ഥം.  

5- അല്ലാഹുവിന്റെ ദ്രിഷ്ട്ടാന്തങ്ങളും ഭരണത്തിന്റെ ഫലങ്ങളും വെളിവാകുന്നതിന്റെ ഒരുപമ പറഞ്ഞതാണിത്. ഈ വിഷയത്തിൽ അല്ലാഹുവിന്റെ അവസ്ഥയെ ഒരു രാജാവ് നേരിട്ട് ഹാജറായാലുണ്ടാകുന്ന അവസ്ഥയോടു സാദൃശ്യപ്പെടുത്തി. രാജാവ് നേരിട്ട് ഹാജറാകുമ്പോൾ അവന്റെ സൈന്യം മുഴുവൻ ഹാജറായാലും ഉണ്ടാകാത്ത ഭക്തി ആദരവുകളും ഭരണസംവിധാനങ്ങളും പ്രകടമാവുമല്ലോ. (റാസി)

മുശബ്ബിഹത്തിന്റെ മറ്റൊരു പിടിവള്ളി ഇതാണ്. 

 فَإِنِ اسْتَكْبَرُوا فَالَّذِينَ عِندَ رَبِّكَ (سورة فصلت: ٣٨)

"അവര്‍ അഹംഭാവം നടിക്കുകയാണെങ്കില്‍ നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍)..."

പ്രസ്തുത സൂക്തത്തെ വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു:  


"നിന്റെ രക്ഷിതാവിന്റെ അടുക്കലുള്ളവർ" എന്ന പ്രയോഗത്തിൽ പിടിച്ചുതൂങ്ങി അല്ലാഹുവിന്നു സ്ഥലവും ഭാഗവും ഉണ്ടെന്ന് മുശബ്ബിഹത്ത് പറയുന്നു. അതിന്നു ഇപ്രകാരം മറുപടി പറയാവുന്നതാണ്: ഇപ്രകാരം പറയാറുണ്ട്: 'രാജാവിന്റെ അടുക്കൽ ഇത്രയിത്ര സൈന്യങ്ങളുണ്ട്. അതിന്റെ വിവക്ഷ സ്ഥലത്തിലുള്ള അടുപ്പമാണ്. അതുപോലെ വേണം ഈ വചനത്തെയും കാണാൻ. ഒരു ഖുദ്സിയായ ഹദീസിൽ അല്ലാഹു പറഞ്ഞത് ഇതിനു രേഖയാണ്.  "എന്റെ അടിമ എന്നെ എങ്ങനെ കാണുന്നുവോ അവിടെയാണ് ഞാനുള്ളത്". (ബുഖാരി: 6856) "എന്റെ കാരണത്തിനുവേണ്ടി ഹൃദയം പൊട്ടുന്നവരുടെ അടുത്താണ് ഞാനുള്ളത്". (കശ്ഫുൽ ഖഫാഅ്: 614) "സത്യത്തിന്റെ ഇരിപ്പിടത്തിൽ, ശക്തനായ രാജാവിന്റെ അടുക്കൽ". (ഖമർ: 55). ഇപ്രകാരം പറയാറുണ്ട്: "ഇമാം ശാഫിഈ(റ)യുടെ അടുക്കൽ ദിമ്മിയിനു പകരം മുസ്ലിം വധിക്കപ്പെടുകയില്ല". (റാസി: 13/398)

അല്ലാമ അള്ദുദ്ദീൻ ഈജി(റ) പറയുന്നു: 

والعندية بمعنى الإصطفاء والإكرام، كما يقال: ((فلان قريب من الملك)).  (شرع المواقف: ٢٨/٨)

തെരഞ്ഞെടുക്കുക, ആദരിക്കുക എന്ന അർത്ഥത്തിലാണ് ഇവിടെ അടുക്കൽ എന്ന് പ്രയോഗിച്ചത്. 'ഇന്ന വ്യക്തി രാജാവിന്റെ അടുത്തയാളാണ്' എന്ന് പറയാറുണ്ടല്ലോ. അതുപോലെ വേണം ഇതിനെയും കാണാൻ. (ശർഹുൽ മവാഖിഫ്: 8/28)

ഇമാം റാസി(റ) മറ്റൊരിടത്ത് നാലു വിശദീകരണങ്ങൾ ഇതിനു നൽകുന്നുണ്ട്. 


الوجه الأول : أنه تعالى قال :( وهو معكم ) [الحديد : 4] ولا شك أن هذه المعية بالفضل والرحمة لا بالجهة فكذا هنا ، وأيضا جاء في الأخبار الربانية أنه تعالى قال : " أنا عند المنكسرة قلوبهم لأجلي " ولا خلاف أن هذه العندية ليست لأجل المكان والجهة ، فكذا هنا .

والوجه الثاني : أن المراد القرب بالشرف . ويقال : للوزير قربة عظيمة من الأمير ، وليس المراد منه القرب بالجهة ، لأن البواب والفراش يكون أقرب إلى الملك في الجهة والحيز والمكان من الوزير ، فعلمنا أن القرب المعتبر هو القرب بالشرف لا القرب بالجهة .

والوجه الثالث : أن هذا تشريف للملائكة بإضافتهم إلى الله من حيث إنه أسكنهم في المكان الذي كرمه وشرفه وجعله منزل الأنوار ومصعد الأرواح والطاعات والكرامات .

والوجه الرابع : إنما قال تعالى في صفة الملائكة :( الذين عند ربك ) لأنهم رسل الله إلى الخلق كما يقال : إن عند الخليفة جيشا عظيما ، وإن كانوا متفرقين في البلد ،
والله أعلم .(التفسير الكبير: ٣٥٣/٧)


1- അല്ലാഹു പറയുന്നു: "അവൻ നിങ്ങളുടെ കൂടെയാണ്". (ഹദീദ്:4) അല്ലാഹു നിങ്ങളുടെ കൂടെയാണെന്ന് പറഞ്ഞത് കാരുണ്യം കൊണ്ടും അനുഗ്രഹം കൊണ്ടുമാണ്. ഭാഗം കൊണ്ടല്ല. ഇക്കാര്യത്തിൽ സംശയമില്ല. അതുപോലെ വേണം ഇതിനേയും കാണാൻ. ഒരു ഖുദ്സിയായ ഹദീസിൽ ഇങ്ങനെ കാണാം: "എന്റെ കാരണത്തിന് വേണ്ടി ഹൃദയം പൊട്ടുന്നവരുടെ അടുത്താണ് ഞാനുള്ളത്".  (കശ്ഫുൽ ഖഫാഅ്: 614) ഈ അടുത്താക്കൾ സ്ഥലം കൊണ്ടോ ഭാഗം കൊണ്ടോ അല്ലെന്ന കാര്യത്തിൽ അഭിപ്രായാന്തരമില്ല. അതുപോലെ വേണം ഇതിനെ കാണാൻ.

2- ആദരവുകൊണ്ടുള്ള അടുപ്പമാണ് വിവക്ഷ. മന്ത്രിക്കു രാജാവുമായി വലിയ അടുപ്പമുണ്ട്" എന്ന് പറയാറുണ്ടല്ലോ. അതിന്റെ താല്പര്യം ഭാഗം കൊണ്ടുള്ള അടുപ്പമാണ്. കാരണം വാതിൽപാറാവുകാരനും  ഭ്ർത്യനുമായിരിക്കും സ്ഥലം കൊണ്ടും ഭാഗം കൊണ്ടും രാജാവുമായി മന്ത്രിയെക്കാൾ അടുപ്പമുള്ളവർ. അതിനാൽ ഈ അടുപ്പം ആദരവുകൊണ്ടുള്ള അടുപ്പമാണെന്നും ഭാഗം കൊണ്ടുള്ള അടുപ്പമല്ലെന്നും നമുക്ക് ബോധ്യമായി.

3- അല്ലാഹുവിലേക്ക് ചേർത്തി പറയുന്നതിലൂടെ മലക്കുകളെ ആദരിക്കുന്നതിന്റെ ഭാഗമായി വേണം ഇതിനെ കാണാൻ. അല്ലാഹു ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത, പ്രകാശങ്ങൾ ഇറങ്ങുന്ന, ആത്മാക്കളും ആരാധനകളും കറാമത്തുകളും കയറിപ്പോകുന്ന സ്ഥലത്ത് അല്ലാഹു അവരെ താമസിപ്പിച്ചുവല്ലോ.

4- മലക്കുകളെ കുറിച്ച് "താങ്കളുടെ രക്ഷിതാവിന്റെ അടുക്കലുള്ളവർ" എന്ന് അല്ലാഹു പറഞ്ഞത് അവർ സൃഷ്ട്ടികളിലേക്ക് അല്ലാഹുവിന്റെ ദൂതന്മാർ ആയതിനാലാണ്. "നിശ്ചയം ഖലീഫയുടെ അടുക്കൽ വലിയ സൈന്യമുണ്ട്" എന്ന് പറയാറുണ്ടല്ലോ. സൈന്യം നാട്ടിലെ പല സ്ഥലങ്ങളിലാണെങ്കിലും ശരി. (റാസി: 7/353)


മുശബ്ബിഹത്ത് കടിച്ച് തൂങ്ങുന്ന മറ്റൊരായത്തിതാണ്: 

إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ(سورة فاطر: ١٠)

"അവങ്കലേക്കാണ് ഉത്തമ വചനങ്ങള്‍ കയറിപോകുന്നത്‌. നല്ല പ്രവര്‍ത്തനത്തെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു".

പ്രസ്തുത വചനം വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:  



എന്തുകൊണ്ടാണോ യോഗ്യത തേടപ്പെടുന്നത് അതിന്റെ വിശദീകരണമാണിത്. അത് തൗഹീദും നല്ല കർമ്മവുമാണ്. അത് രണ്ടും അല്ലാഹുവിലേക്ക് കയറിപ്പോകുമെന്ന് പറഞ്ഞത് അത് രണ്ടും അല്ലാഹു സ്വീകരിക്കുമെന്നതിന്റെ ആലങ്കാരിക പ്രയോഗമാണ്. അല്ലെങ്കിൽ അത് രണ്ടും രേഖപ്പെടുത്തുന്ന മലക്കുകൾ അവരുടെ ഇടുമായി കയറിപ്പോകുമെന്നാണ്. (ബൈളാവി: 5/39, അബുസ്സുഊദ്: 5/388)

സയ്യിദ് ജുർജാനി(റ) പറയുന്നു:  

إليه يصعد الكلم الطيب . أي يرتضيه، فإن الكلم عرض يمتنع عليه الإنتقال. (شرح المواقف: ٢٨/٨)

ഉത്തമവചനങ്ങൾ അല്ലാഹുവിങ്കലേക്ക് കയറിപ്പോകുമെന്ന് പറഞ്ഞതിനർത്ഥം അല്ലാഹു അവയെ ഇഷ്ടപ്പെടുമെന്നാണ്. കാരണം ഉത്തമവചനങ്ങൾ സ്വയം നിലനില്പില്ലാത്തവയാണ്. അവ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു നിങ്ങൾ അസംഭ്യമാണ്. (ശർഹുൽ മവാഖിഫ്: 8/28)


മുശബ്ബിഹത്ത് ഉച്ചരിക്കുന്ന മറ്റൊരു വചനം ഇതാണ്.  

 تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ (سورة المعارج: ٤)

"മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകും".

പ്രസ്തുത സൂക്തത്തിന്റെ തഫ്സീറിൽ ഇമാം റാസി(റ) എഴുതുന്നു:  



അല്ലാഹു തആല ഒരു സ്ഥലത്തോ ഭാഗത്തോ ആകാൻ പറ്റില്ലെന്ന് പ്രമാണങ്ങൾ കൊണ്ടു സ്ഥിരപ്പെട്ട കാര്യമാണ്. അതിനാൽ ഈ വചനം വ്യാഖ്യാനിച്ചേ മതിയാവൂ.... "മലക്കുകളും ആത്മാവും അവങ്കലിലേക്ക് കയറിപ്പോകും" എന്നതിലെ 'ഇലാ' എന്ന അക്ഷരം സ്ഥലത്തെ കാണിക്കുന്നതാണ്. പ്രത്യുത കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ ഉദ്ദേശത്തിലേക്ക് മടങ്ങുമെന്നാണ് അതിന്റെ വിവക്ഷ. സൂറത്തുൽ ഹൂദ് 123 ആം വചനത്തിൽ അല്ലാഹു പറഞ്ഞുവല്ലോ: "അവങ്കലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും". ആദരവിന്റെയും യോഗ്യതയുടെയും സ്ഥലത്തേക്ക് ചെന്നെത്തുമെന്നാണ് വിവക്ഷ.  "നിശ്ചയം ഞാനെന്റെ രക്ഷിതാവിങ്കലേക്ക് പോകുന്നവനാണ്" എന്നു മറ്റൊരു വചനത്തിൽ പറഞ്ഞുവല്ലോ. ഏറ്റവും ഉന്നതമായ സ്ഥാനം പ്രതിഫലത്തിന്റെ വീടാണ് എന്നതിലേക്കുള്ള സൂചനയാണിത്. (റാസി: 16/20)

സയ്യിദ് ശരീഫ്(റ) പറയുന്നു:

فالعروج إليه هو العروج إلى موضع يتقرب إليه بالطاعات فيه (شرح المواقف: ٢٨/٨) 

അല്ലാഹുവിങ്കലേക്ക് കയറിപ്പോവുകയെന്നു പറയുന്നതിന്റെ വിവക്ഷ ഇബാദത്തുകൾ ചെയ്ത് അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാൻ പര്യാപ്തമായ ഒരു സ്ഥലത്തേക്ക് കയറിപ്പോവുകയെന്നാണ്. (ശർഹുൽ മവാഖിഫ്: 8/28)

മുശബ്ബിഹത്ത് ഉച്ചരിക്കുന്ന മറ്റൊരു വചനം ഇതാണ്.  

 هَلْ يَنظُرُونَ إِلَّا أَن يَأْتِيَهُمُ اللَّـهُ فِي ظُلَلٍ مِّنَ الْغَمَامِ (سورة البقرة: ٢١٠)


"മേഘമേലാപ്പില്‍ അല്ലാഹുവും മലക്കുകളും അവരുടെയടുത്ത് വരുകയും, കാര്യം തീരുമാനിക്കപ്പെടുകയും ചെയ്യുന്നത് മാത്രമാണോ അവര്‍ കാത്തിരിക്കുന്നത്‌?"

സയ്യിദ് ശരീഫ്(റ) പറയുന്നു:  

وإتيانه في ظل إتيان عذابه (شرح المواقف: ٢٨/٨)

മേഘമേലാപ്പില്‍ അല്ലാഹു വരുകയെന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ ശിക്ഷ വരലാണ്.  (ശർഹുൽ മവാഖിഫ്: 8/28)

 അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ വരുക, അല്ലാഹുവിന്റെ നിർദ്ദേശം വരുക,തുടങ്ങിയ വിശദീകരണങ്ങളും പറഞ്ഞവരുണ്ട്. അന്ത്യ ദിനത്തിൽ അല്ലാഹുവിന്റെ ഔന്നിത്യവും പ്രതാപവും രൂപപ്പെടുത്തുകയാണ് വക്ഷയെന്നും വിശദീകരണമുണ്ട്.

മുശബ്ബിഹത്ത് ഉച്ചരിക്കുന്ന മറ്റൊരു വചനം ഇതാണ്

  أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْضَ (سورة الملك: ١٦)

 "ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ"

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം റാസി(റ) എഴുതുന്നു:  

واعلم أن المشبهة احتجوا على إثبات المكان لله تعالى بقوله : ( أأمنتم من في السماء ) ، والجواب عنه أن هذه الآية لا يمكن إجراؤها على ظاهرها باتفاق المسلمين ؛ لأن كونه في السماء يقتضي كون السماء محيطا به من جميع الجوانب ، فيكون أصغر من السماء ، والسماء أصغر من العرش بكثير ، فيلزم أن يكون الله تعالى شيئا حقيرا بالنسبة إلى العرش ، وذلك باتفاق أهل الإسلام محال ، ولأنه تعالى قال : ( قل لمن ما في السماوات والأرض قل لله ) ( الأنعام : 12 ) فلو كان الله في السماء لوجب أن يكون مالكا لنفسه وهذا محال ، فعلمنا أن هذه الآية يجب صرفها عن ظاهرها إلى التأويل ، ثم فيه وجوه :

أحدها : لم لا يجوز أن يكون تقدير الآية : أأمنتم من في السماء عذابه ؛ وذلك لأن عادة الله تعالى جارية بأنه إنما ينزل البلاء على من يكفر بالله ويعصيه من السماء ، فالسماء موضع عذابه تعالى ، كما أنه موضع نزول رحمته ونعمته .

وثانيها : قال أبو مسلم : كانت العرب مقرين بوجود الإله ، لكنهم كانوا يعتقدون أنه في السماء على وفق قول المشبهة ، فكأنه تعالى [ ص: 62 ] قال لهم : أتأمنون من قد أقررتم بأنه في السماء ، واعترفتم له بالقدرة على ما يشاء ، أن يخسف بكم الأرض .

وثالثها : تقدير الآية : من في السماء سلطانه وملكه وقدرته ، والغرض من ذكر السماء تفخيم سلطان الله وتعظيم قدرته ، كما قال : ( وهو الله في السماوات وفي الأرض ) ( الأنعام : 3 ) فإن الشيء الواحد لا يكون دفعة واحدة في مكانين ، فوجب أن يكون المراد من كونه في السماوات وفي الأرض نفاذ أمره وقدرته ، وجريان مشيئته في السماوات وفي الأرض ، فكذا ههنا .

ورابعها : لم لا يجوز أن يكون المراد بقوله : ( من في السماء ) الملك الموكل بالعذاب ، وهو جبريل عليه السلام ، والمعنى أن يخسف بهم الأرض بأمر الله وإذنه . (التفسير الكبير: ٤١٧/١٥)


അല്ലാഹുവിനു സ്ഥലമുണ്ടെന്നു സ്ഥിരപ്പെടുത്താൻ മുശബ്ബിഹത്ത് ഈ ആയത്ത് പ്രമാണമായി സ്വീകരിക്കുന്നു. അതിനു പറയാനുള്ള മറുപടി ഈ ആയത്തിനെ അതിന്റെ ബാഹ്യാർത്ഥത്തിൽ വിലയിരുത്താൻ പറ്റുകയില്ലെന്ന് മുസ്ലിംകൾ ഏകോപിച്ചു പറയുന്ന കാര്യമാണ്. കാരണം അല്ലാഹു ആകാശത്തിലാണെന്ന് പറയുമ്പോൾ എല്ലാ ഭാഗങ്ങളിൽ നിന്നും ആകാശം അല്ലാഹുവെ വലയം ചെയ്തിരിക്കുന്നുവെന്ന് വരുന്നു. അപ്പോൾ അല്ലാഹു ആകാശത്തിനേക്കാൾ ചെറുതാണെന്ന് വരും. ആകാശം അർശിനെക്കാൾ എത്രെയോ ചെറുതുമാണല്ലോ. അപ്പോൾ അർശിലേക്കു ചേർത്തി നോക്കിയാൽ അല്ലാഹു എത്രെയോ നിസ്സാരമായ വസ്തുവാണെന്നു വരും. മുസ്ലിംകളുടെ ഏകകണ്ഠമായ അഭിപ്രായം അനുസരിച്ച് അത് അസംഭവ്യമാണ്. മാത്രവുമല്ല  അല്ലാഹു ഇപ്രകാരം പറയുന്നുണ്ട്: "(നബിയേ) ആകാശങ്ങളും ഭൂമിയും ആരുടെ ഉടമയിലുള്ളതാണെന്നു ചോദിക്കുക, പറയുക: അല്ലാഹുവിനുള്ളതാകുന്നു എന്ന്". (അൻആം:12) അപ്പോൾ അല്ലാഹു ആകാശത്തിലാണെന്ന സങ്കല്പപ്രകാരം അല്ലാഹുവിനെ അല്ലാഹു തന്നെ ഉടമയാക്കിയെന്ന് വരുമല്ലോ. അത് അസംഭവ്യമാണ്. അതിനാൽ ഈ ആയത്തിനെ അതിന്റെ ബാഹ്യാർത്ഥത്തിൽ വിലയിരുത്തുവാൻ പറ്റില്ലെന്നും അതിനെ വ്യാഖ്യാനിച്ചേ മതിയാവൂ എന്നും ബോധ്യമായി. പല നിലക്കും ഈ ആയത്തിനെ വ്യാഖ്യാനിക്കാം. 

1- അല്ലാഹുവിന്റെ ശിക്ഷയാണ് വിവക്ഷ. അല്ലാഹുവെ നിഷേധിക്കുകയും അവന്നു എതിർ പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ മേൽ ആകാശത്തുനിന്ന് ശിക്ഷയിറക്കുന്ന പതിവാണ് അല്ലാഹു സ്വീകരിച്ചു വരുന്നത്. അതിനാൽ ആകാശം അല്ലാഹുവിന്റെ അനുഗ്രഹം ഇറങ്ങുന്ന കേന്ദ്രമാണെന്നതുപോലെ അവന്റെ ശിക്ഷയും ഇറങ്ങുന്ന കേന്ദ്രമാണ്.

2- അബൂമുസ്ലിം(റ) പറയുന്നു: ഇലാഹുണ്ടെന്ന് അറബികൾ സമ്മതിച്ചിരുന്നു. പക്ഷെ മുശബ്ബിഹത്ത് പറയുന്നതുപോലെ അവൻ ആകാശത്തിലാണെന്നാണ് അവർ വിശ്വസിച്ചിരുന്നത്. അപ്പോൾ അല്ലാഹു അവരോടു ഇപ്രകാരം പറഞ്ഞതുപോലെ വേണം ഇതിനെ കാണാൻ. ആകാശത്തിലാണെന്ന് നിങ്ങൾ അംഗീകരിക്കുകയും ഉദ്ദേശിച്ചതെല്ലാം പ്രവർത്തിക്കാൻ കഴിയുമെന്ന് നിങ്ങൾ സമ്മതിക്കുകയും ചെയ്യുന്ന ഒരാൾ നിങ്ങളെ ഭൂമിയിൽ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങൾ നിര്ഭയരായിരിക്കുകയാണോ?.  

3- ആകാശത്തിലുള്ളവൻ എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ അധികാരവും കഴിവുമാണ്. ആകാശം പറഞ്ഞത് അല്ലാഹുവിന്റെ അധികാരത്തെയും അവന്റെ കഴിവിനെയും മഹത്വവല്കരിക്കാനാണ്. "അവൻ തന്നെയാണ് ആകാശങ്ങളിലും ഭൂമിയിലും സാക്ഷാൽ ദൈവം". (അൻആം:3) എന്നും അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. ഒരു വസ്തു ഒരേസമയത്ത്  രണ്ട് സ്ഥലത്താവൽ അസംഭവ്യമാണ്. അതിനാൽ അല്ലാഹു ആകാശങ്ങളിലാണെന്നും ഭൂമിയിലാണെന്നും പറയുന്നതിന്റെ ലക്ഷ്യം അവിടങ്ങളിലെല്ലാം അല്ലാഹുവിന്റെ നിർദ്ദേശവും കഴിവും ഉദ്ദേശ്യവും നടപ്പാക്കുമെന്നാണ് ഈ ആയത്തിന്റെ വിവക്ഷയും തതൈവ.

4- "ആകാശത്തിലുള്ളവൻ" എന്നതിന്റെ വിവക്ഷ ശിക്ഷകൊണ്ട് ഏൽപ്പിക്കപ്പെട്ട മലക്കും ആകാമല്ലോ. അത് ജിബ്‌രീൽ(അ) ആണ്. അപ്പോൾ ആയത്തിനർത്ഥം, അല്ലാഹുവിന്റെ അനുവാദത്തോടെയും അവന്റെ നിർദ്ദേശത്തോടെയും ജിബ്‌രീൽ(അ) നിങ്ങളെ ഭൂമിയിൽ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങൾ നിര്ഭയരായിരിക്കുകയാണോ? എന്നാണ്. (റാസി: 15/417)


മുശബ്ബിഹത്ത് കടിച്ച് തൂങ്ങുന്ന മറ്റൊരായത്തിതാണ്:


 ثُمَّ دَنَا فَتَدَلَّىٰ ﴿﴾ فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ (سورة النجم: ٨-٩)

 "പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതല്‍ അടുത്തു. അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാള്‍ അടുത്തോ ആയിരുന്നു"

 മഹാനായ ജിബ്‌രീൽ(അ) സാക്ഷാൽ രൂപത്തിൽ ദിവ്യസന്ദേശവുമായി നബി(സ)യുടെ സമീപമെത്തിയ ഒരു സന്ദർഭമാണ് ഈ വചനങ്ങളിലൂടെ സൂചിപ്പിക്കുന്നതെന്നാണ് പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെടുന്നത്. അഭിമുഖ സംഭാഷണം നടത്തുന്ന രണ്ടു വ്യക്തികൾ തമ്മിലുള്ള സാമീപ്യത്തെ സൂചിപ്പിക്കുന്ന ഒരു ഉപമയാണ് 'രണ്ടു വില്ലുകളുടെ അകലം' എന്നത്. ഈ വ്യാഖ്യാനപ്രകാരം ഈ വചനം മുശബ്ബിഹത്തിനു പ്രമാണമല്ല. എന്നാൽ ഈ വചനത്തിലെ പരാമർശം അല്ലാഹുവും മുഹമ്മദ് നബി(സ)യും തമ്മിലുള്ള അടുപ്പമാണെന്നും അഭിപ്രായമുണ്ട്. മഹാനായ ഖാളീ ഇയാള്(റ) പറയുന്നു: 



  അടുപ്പത്തെ അല്ലാഹുവിലേക്ക് ചേർത്തിപ്പറയുന്നത് സ്ഥലത്തിലുള്ളതോ സമയത്തിലുള്ളതോ ആയ അടുപ്പമല്ല. നിശ്ചയം നബി(സ)യിലേക്ക് ചേർത്തിയാൽ അതിന്റെ വിവക്ഷ നബി(സ)യുടെ ഉന്നതമായ സ്ഥാനവും പദവിയും കാണിക്കലാണ്. അല്ലാഹു തആലയിലേക്ക് ചേർത്തിയാൽ തന്റെ പ്രവാചകരെ സന്തോഷിപ്പിക്കുന്നതിന്റെയും ആദരിക്കുന്നതിന്റെയും ഭാഗവുമാണ്. "നമ്മുടെ രക്ഷിതാവ് ആകാശത്തിലേക്കു ഇറങ്ങും" എന്ന ഹദീസിനും "എന്നോട് ഒരു ചാൺ അടുക്കുന്നവരോട്  ഒരു മുഴം ഞാൻ അടുക്കും" എന്ന ഹദീസിനും നൽകുന്ന വ്യാഖ്യാനം ഇതിനും നൽകേണ്ടിയിരിക്കുന്നു. (ശിഫാ: 1/205, ഫത്ഹുൽ ബാരി: 21/101)

ഇമാം അസ്ഖലാനി(റ) എഴുതുന്നു:  



وقال غيره الدنو مجاز عن القرب المعنوي لإظهار عظيم منزلته عند ربه تعالى والتدلي طلب زيادة القرب وقاب قوسين بالنسبة إلى النبي صلى الله عليه و سلم عبارة عن لطف المحل وإيضاح المعرفة وبالنسبة إلى الله إجابة سؤاله ورفع درجته(فتح الباري - ابن حجر: 101)

ഖാളീ ഇയാള് (റ) അല്ലാത്തവർ പറയുന്നു: ആശയപരമായ സാമീപ്യത്തെ കാണിക്കാനുള്ള ആലങ്കാരിക പ്രയോഗമാണ് ദുനുവ്വ്. മുഹമ്മദ് നബി(സ)ക്ക് തന്റെ രക്ഷിതാവിങ്കലുള്ള ഉന്നതമായ സ്ഥാനം പ്രകടിപ്പിക്കലാണ് ലക്ഷ്യം. കൂടുതൽ സാമീപ്യം തേടലാണ് തദല്ലി. നബി(സ)യിലേക്ക് ചേർത്തിയാൽ 'ഖാബഖൗസൈനി' യുടെ വിവക്ഷ സ്ഥലത്തിന്റെ സൗമ്യതയും അറിവിന്റെ വ്യക്തതയും ആണ്. അല്ലാഹുവിലേക്ക് ചേർത്തിയാൽ നബി(സ)യുടെ ചോദ്യത്തിന് മറുപടി നൽകലും അവിടുത്തെ സ്ഥാനം ഉയർത്തലുമാണ്. (ഫത്ഹുൽ ബാരി: 21/101)

സയ്യിദ് ശരീഫ്(റ) എഴുതുന്നു:  

 والدنو هو قرب الرسول صلى الله عليه وسلم إليه بالطاعة والتقدير بقاب قوسين تصوير للمعقول بالمحسوس (شرح المواقف: ٢٨/٨)

നബി(സ) ഇബാദത്തെടുത്ത് അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കലാണ് ദുനുവ്വിന്റെ താല്പര്യം. 'ഖാബഖൗസൈനി' കൊണ്ടു അതിനെ കണക്കാക്കിയത് ഒരാശയത്തെ പഞ്ചേന്ദ്രിയങ്ങൾ വിധേയമാകുന്ന ഒന്നു കൊണ്ട് രൂപപ്പെടുത്തുന്നതിന് ഭാഗമാണ്. (ശർഹുൽ  മവാഖിഫ് : 8/28)

അല്ലാമാ അബ്ദുൽ ഹകീം(റ) പറയുന്നു: 

والأظهر أن يقال: دنوه تعال منه صلى الله عليه وسلم رفع مكانته (حاشية عبد الحكيم: ٢٨/٨)

അല്ലാഹു തആല നബി(സ)യോട് എടുക്കുന്നതിന്റെ താല്പര്യം നബി(സ)യുടെ സ്ഥാനം അല്ലാഹു ഉയർത്തിക്കൊടുക്കലാണെന്ന് പറയുന്നതാണ് കൂടുതൽ വ്യക്തം. (ഹാശിയത്തു അബ്ദിൽഹകീം: 8/28)

മുശബ്ബിഹത്ത് പ്രധാനമായും എടുത്തു പറയുന്ന ഹദീസുകളിൽ ഒന്നു ഇതാണ്:  


അബൂഹുറൈറ(റ) യിൽ നിന്നു നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു: "എല്ലാ രാത്രിയിലും രാത്രിയുടെ മൂന്നിൽ അവസാനഭാഗം ശേഷിക്കുമ്പോൾ നമ്മുടെ രക്ഷിതാവ് ഒന്നാനാകാശത്തേക്ക് ഇറങ്ങും.അവൻ പറയും: എന്നെ ആറു വിളിക്കുന്നുവോ അവർക്കു ഞാനുത്തരം നൽകും. എന്നോട് ആര് പാപമോചനത്തിനിരക്കുന്നുവോ അവർക്കു ഞാൻ പാപ മോചനം നൽകും". (ബുഖാരി: 1077)

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർഅസ്ഖലാനി(റ) എഴുതുന്നു: 


ഇബ്നുൽ അറബി(റ) പറയുന്നു: "ഇത്തരം ഹദീസുകളെ തള്ളുന്നതായി മുബ്തദിഅത്തിൽ നിന്നു ഉദ്ദരിക്കപ്പെടുന്നു. അവയെ (വ്യാഖ്യാനിക്കാതെ) നടത്തുന്നതായി സലഫിൽ നിന്ന് ഉദ്ദരിക്കപ്പെടുന്നു. ചിലർ അതിനെ വ്യാഖ്യാനിക്കുന്നതായും ഉദ്ദരിക്കപ്പെടുന്നു. വ്യാഖ്യാനിക്കണമെന്നതാണ് എന്റെ അഭിപ്രായം. "ഇറങ്ങും" എന്നർത്ഥം കാണിക്കുന്ന 'യൻസിലു' എന്ന പരാമർശം അല്ലാഹുവിന്റെ പ്രവർത്തനങ്ങളിലേക്ക് മടങ്ങുന്നതാണ്. അവന്റെ ദാത്തിലേക്കു മടങ്ങുന്നതല്ല. എന്നു മാത്രമല്ല അത് അല്ലാഹുവിന്റെ കൽപ്പനയും നിരോധനയുമായി ഇറങ്ങുന്ന മലക്കിനെ കുറിച്ച് പറഞ്ഞതാണ്. ഇറങ്ങുക എന്നത് ഘനപദാർത്ഥങ്ങളിൽ ഉണ്ടാകുന്നതുപോലെ ആശയങ്ങളിലും ഉണ്ടാകും. ഹദീസിൽ പറഞ്ഞ ഇറക്കത്തെ പഞ്ചേന്ദ്രിയങ്ങൾക്ക് വിധേയമാകുന്ന ഒന്നായി പരിഗണിക്കുന്ന പക്ഷം അത് പ്രസ്തുത കാര്യങ്ങളുമായി നിയോഗിക്കപ്പെടുന്ന മലക്കിനെ വിശേഷണമാണ്. ഇനി അല്ലാഹു ചെയ്തിരുന്നില്ല, പിന്നീട് ചെയ്തു എന്നുള്ള ആശയപരമായ ഒന്നായാണ് അതിനെ വിലയിരുത്തുന്നതെങ്കിൽ ഒരു മാർത്ഥബയിൽ നിന്ന് മറ്റൊരു മർത്തബയിലേക്കുള്ള ഇറക്കമായി അതിനെ കാണാവുന്നതും അത് ശരിയായ അറബിപ്രയോഗവുമാണ്".

ചുരുക്കത്തിൽ രണ്ട് രൂപത്തിൽ ഇബ്നു അറബി(റ) പ്രസ്തുത ഹദീസിനെ വ്യാഖ്യാനിക്കുന്നു.

1- അതിനർത്ഥം അല്ലാഹുവിന്റെ നിർദ്ദേശമോ അല്ലാഹുവിന്റെ നിർദ്ദേശവുമായി മലക്കോ ഇറങ്ങും.

2- പ്രാർത്ഥിക്കുന്നവരോട് മയത്തിൽ പെരുമാറുകയും അവർക്കു ഉത്തരം ചെയ്യുകയും ചെയ്യുമെന്ന ആശയം കാണിക്കുന്ന ആലങ്കാരിക പ്രയോഗമാണിത്. (ഫത്ഹുൽ ബാരി: 4/132)  

ഇബ്നു ഹജർ(റ) തുടരുന്നു:


وقد حكى أبو بكر بن فورك أن بعض المشايخ ضبطه بضم أوله على حذف المفعول أي ينزل ملكا ويقويه ما رواه النسائي من طريق الأغر عن أبي هريرة وأبي سعيد بلفظ أن الله يمهل حتى يمضي شطر الليل ثم يأمر مناديا يقول هل من داع فيستجاب له الحديث وفي حديث عثمان بن أبي العاص ينادي مناد هل من داع يستجاب له الحديث قال القرطبي وبهذا يرتفع الاشكال ولا يعكر عليه ما في رواية رفاعة الجهني ((ينزل الله إلى السماء الدنيا فيقول لا أسأل عن عبادي غيري)) لأنه ليس في ذلك ما يدفع التأويل المذكور. (فتح الباري - ابن حجر: ١٣٢/٤)

അബൂബക്റുബ്നു ഫുറക്(റ) ഉദ്ധരിക്കുന്നു: കർമ്മം കളഞ്ഞുപോയി എന്ന നിലക്ക് യാഇന് ഉകാരം നൽകി 'യുൻസിലു' എന്നു ചില മശാഇഖുമാർ  ഹദീസിനെ കൃത്യമാക്കിയിട്ടുണ്ട്. അല്ലാഹു മലക്കിനെ ഇറക്കും എന്നർത്ഥം. അഗർറ്(റ) വഴി അബൂഹുറൈറ(റ), അബൂസഈദ്(റ) എന്നിവരിൽ നിന്നു ഇമാം നസാഈ(റ) നിവേദനം ചെയ്ത ഹദീസ് ഈ പറഞ്ഞതിന് ഉപോല്ബലകമാണ്. അതിങ്ങനെ: "നിശ്ചയം രാത്രി പകുതിയാകുന്നതുവരെ അല്ലാഹു താമസം ചെയ്യും. പിന്നീട് വിളിച്ച് പറയുന്ന ഒരാളോട് ഇപ്രകാരം പറയാൻ അവർ കല്പിക്കും: "പ്രാർത്ഥിക്കുന്ന ആരെങ്കിലുമുണ്ടോ? അവർക്കു ഉത്തരം ലഭിക്കും....". ഉസ്മാനുബ്നുഅബിൽആസ്വി(റ)ന്റെ ഹദീസിൽ ഇങ്ങനെയാണുള്ളത്: "വിളിച്ചുപറയുന്നയാൾ വിളിച്ചുപറയും: "പ്രാർത്ഥിക്കുന്ന ആരെങ്കിലുമുണ്ടോ? അവർക്ക് ഉത്തരം ലഭിക്കും....".

ഖുർതുബി(റ) പറയുന്നു: ഈ ഹദീസുകൊണ്ടു സംശയം ഉയരും. രിഫാഅത്തുൽ ജുഹനി(റ)യുടെ റിവായത്തിൽ വന്ന പ്രയോഗം ഇതിനെതിരല്ല: "അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങും. എന്നിട്ടവൻ പറയും: " എന്റെ അടിമകളെകുറിച്ച് ഞാനല്ലാത്തവരോട് ഞാൻ ചോദിക്കുകയില്ല". എതിരല്ലെന്ന് പറയാൻ കാരണം മുമ്പ് പറഞ്ഞ വ്യാഖ്യാനത്തെ തള്ളിക്കളയുന്ന യാതൊരുപരാമർശവും അതിലില്ല. (ഫത്ഹുൽ ബാരി: 4/132)

ഇമാം ബൈളാവി(റ)യുടെ വിശദീകരണം ശ്രദ്ധേയമാണ്:  


ഘനപദാർത്ഥമുള്ള വസ്തുവാകുക, ഒരു സ്ഥലം സ്വീകരിക്കുന്നവനാകുക എന്നിവയിൽ നിന്ന് അല്ലാഹു തആല പരിശുദ്ധനാണെന്ന് ഖണ്ഡിതമായി പ്രമാണങ്ങൾ കൊണ്ടു സ്ഥിരപ്പെട്ട കാര്യമാണ്. അതിനാൽ ഒരു സ്ഥലത്തുനിന്ന് അതിനേക്കാൾ താഴ്ന്ന സ്ഥലത്തേക്കിറങ്ങുകയെന്ന അർത്ഥത്തിലുള്ള ഇറക്കം അല്ലാഹുവെ സംബന്ധിച്ചിടത്തോളം അസംഭവ്യമായ ഒന്നാണ്. അതിനാൽ അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന പ്രകാശം ഇറങ്ങും എന്നാണ് വിവക്ഷ. അഥവാ ദേഷ്യത്തെയും ശിക്ഷ നടപ്പാക്കുന്നതിനെയും തേടുന്ന ജലാലിന്റെ സ്വിഫത്തിൽ നിന്ന് ക്രഫയേയും അനുഗ്രഹത്തെയും തേടുന്ന ആദരിക്കുന്ന സ്വിഫത്തിലേക്കു അല്ലാഹു ഇറങ്ങുമെന്നർത്ഥം. (ഫത്ഹുൽ ബാരി: 4/132)

മുല്ല അലിയ്യുൽ ഖാരി(റ) പറയുന്നു:  

فقال إن الله ينزل، أي من الصفات لجلالية إلى النعوت الجمالية (مرقاة المفاتيع: ٤٢٩/٤)

നിശ്ചയം ജലാലിയ്യായ സ്വിഫത്തുകളിൽ നിന്ന് ജമാലില്ലായ സ്വിഫത്തുകളിലേക്കു അല്ലാഹു ഇറങ്ങും എന്നർത്ഥം. (മിറക്അത്തുൽ മഫാത്തീഹ്: 4/429)

സയ്യിദ് ശരീഫ്(റ) എഴുതുന്നു: 


കാരുണ്യവും മയവും കാണിക്കുകയും ഔന്നിത്യവും അത്യുന്നതപദവിയും തേടുന്നതിനെ ഉപേക്ഷിക്കുകയും ചെയ്യുമെന്നർത്ഥം ലഭിക്കാൻ ആലങ്കാരികമായി പ്രയോഗിച്ചതാണ് നുസൂൽ. ഏകാന്തതയെയും വിവിധയിനം വിനയപ്രകടനവും ഇബാദത്തുകളും പ്രതീക്ഷിക്കാവുന്ന കേന്ദ്രമായതിനാലാണ് രാത്രിയെ പ്രത്യേകം എടുത്തുപറഞ്ഞത്. (ശർഹുൽ മവാഖിഫ്  : 8/28)

മുവത്വഇന്റെ വ്യാഖ്യാനഗ്രൻഥമായ മുൻതഖായിൽ പറയുന്നു: 



إخبار عن إجابة الدعاء في ذلك الوقت وإعطاء السائلين ما سألوه وغفرانه للمستغفرين , وتنبيه على فضيلة ذلك الوقت , وحض على كثرة الدعاء والسؤال والاستغفار فيه(المنتقى شرح الموطأ: ٤٩٩/١)

ആ സമയത്ത് പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുമെന്നും ചോദിക്കുന്നവർക്കു അവർ ചോദിക്കുന്നത് നൽകുമെന്നും പാപമോചനത്തിനിരക്കുന്നവർക്ക് പൊറുത്തുകൊടുക്കുമെന്നും പറയുന്ന ഹദീസാണിത്. ആ സമയത്തിന്റെ ശ്രേഷ്ടത ഉണർത്തുന്നതും പാപമോചനവും ചോദ്യവും പ്രാർത്ഥനയും ആ സമയത്ത് വർദ്ദിപ്പിക്കാൻ പ്രോത്സാഹനം നൽകുന്നതുമാണ് ഈ ഹദീസ്. (മുൻതഖാ: 1/499)

ഇമാം അസ്ഖലാനി(റ) എഴുതുന്നു: 



പ്രാർത്ഥിക്കാനും പാപമോചനം തേടാനും ഏറ്റവും ഉത്തമമായ സമയം രാത്രിയുടെ അവസാനമാണെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. "രാത്രിയുടെ  അന്ത്യയാമങ്ങളിൽ പാപമോചനത്തിനിരക്കുന്നവരും" എന്നർത്ഥം വരുന്ന ആയത്തും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ആ സമയത്തുള്ള പ്രാർത്ഥനക്കുത്തരം ലഭിക്കുമെന്നും ഹദീസ് പഠിപ്പിക്കുന്നു. എന്നാൽ ആ സമയത്ത് പ്രാർത്ഥിക്കുന്ന ചിലർക്ക് ഉത്തരം ലഭിക്കുന്നില്ലെന്ന് പറഞ്ഞു ഇതിനെ വിമർശിക്കുന്നത് ശരിയല്ല. കാരണം ഉത്തരം ലഭിക്കാത്തത് ദുആന്റെ നിബന്ധനകളിൽ പെട്ട ചിലതിൽ ഭംഗം വരുത്തിയതിന്റെ പേരിലാണ്. ഭക്ഷണം, വെള്ളം, വസ്ത്രം എന്നിവ സൂക്ഷിക്കുന്നത് ഉദാഹരണം. അല്ലെങ്കിൽ പ്രാർത്ഥിക്കുന്നവൻ ദൃതികാണിച്ചതിന്റെ പേരിലും ആകാം. അല്ലെങ്കിൽ ചോദിക്കുന്ന കാര്യം കുറ്റകരമോ ഒരു ചാർച്ചബന്ധം മുറിക്കുന്നതോ ആയതിന്റെ പേരിലൊമാകാം. അല്ലെങ്കിൽ പ്രാർത്ഥനക്കുത്തരം ലഭിക്കും. പക്ഷെ അടിമയുടെ ഗുണമോ അല്ലാഹു ഉദ്ദേശിച്ച വല്ല കാര്യത്തിനുവേണ്ടിയോ ആവശ്യപ്പെട്ട കാര്യം പിൻതുകയും ചെയ്യാം. (ഫത്ഹുൽ ബാരി: 4/132)

ചുരുക്കത്തിൽ പ്രസ്തുത ഹദീസിന്റെ ആശയം ഇപകാരം സംഗ്രഹിക്കാം: പാതിരാസമയത്ത് പലരും സുഖമായി കിടന്നുറങ്ങുമ്പോൾ എഴുന്നേറ്റു തഹജ്ജുദ് നിസ്കരിക്കുകയും ആത്മാർത്ഥമായി അല്ലാഹുവോട് ദുആ ചെയ്യുകയും പാപമോചനത്തിനിരക്കുകയും ചെയ്യുന്നവരുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം സ്വീകരിക്കും. ജബ്ബാറ്, മുതകബ്ബിറു,ഖഹ്ഹാറ്, തുടങ്ങിയ ജലാലിന്റെ സ്വിഫത്തുകൾ തേടുന്നതനുസരിച്ചല്ല അല്ലാഹു അവരെ സമീപിക്കുക. പ്രത്യുത റഹ്‌മാന്‌,റഹീമു,ലത്വീഫ് തുടങ്ങിയ ജമാലിന്റെ സ്വിഫത്തുകൾ തേടുന്നതനുസരിച്ചായിരിക്കും. അതിനാൽ അവരെ പ്രത്യേകം പരിഗണിക്കുകയും അവർ ചോദിക്കുന്നത് നൽകുകയും അവർക്കു പൊറുത്തുകൊടുക്കുകയും ചെയ്യും. "ഞാൻ ഉസ്താദ് എന്ന സ്ഥാനത്തുനിന്ന് ഒരു കൂട്ടുകാരൻ എന്ന സ്ഥാനത്തേക്ക് ഇറങ്ങിയിരിക്കുന്നു. അതിനാൽ എന്തുവേണമെങ്കിലും ചോദിച്ചോളൂ. മറുപടി പറയും" എന്ന ഒരു ഉസ്താദ് ശിഷ്യന്മാരോട് പറയുന്നതുപോലെ വേണം ഇതിനെ കാണാൻ.

മുശബ്ബിഹത്ത് പിടിച്ചു തൂങ്ങുന്ന മറ്റൊരു ഹദീസ് ഇതാണ്:



അബൂഹുറൈറ(റ) യിൽ നിന്നു നിവേദനം: ഒരാൾ ഒരു കറുത്ത അടിമസ്ത്രീയുമായി നബി(സ)യെ സമീപിച്ച് പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ! ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കാൻ എന്റെ ബാധ്യതയാണ്. അപ്പോൾ ആ സ്ത്രീയോട് നബി(സ) ചോദിച്ചു: "അല്ലാഹു എവിടെ ?". അപ്പോൾ ആ സ്ത്രീ അവളുടെ വിരൽ കൊണ്ട് ആകാശത്തേക്ക് ചൂണ്ടി. അപ്പോൾ നബി(സ) അവളോട്‌ ചോദിച്ചു: "എങ്കിൽ ഞാൻ ആരാണ്?". അപ്പോൾ അവൾ നിങ്ങൾ അല്ലാഹുവിന്റെ റസൂലാണ് എന്ന അർത്ഥത്തിൽ നബി(സ)യിലേക്കും ആകാശത്തിലേക്കും ചൂണ്ടി. അപ്പോൾ നബി(സ) പ്രസ്താവിച്ചു: "താങ്കൾ അവളെ മോചിപ്പിക്കുക. നിശ്ചയം അവൾ വിശ്വാസിനിയാണ്". (അബൂദാവൂദ്: 28/57, മുസ്ലിം: 836)

ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി(റ) എഴുതുന്നു: 




هذا الحديث من أحاديث الصفات ، وفيها مذهبان تقدم ذكرهما مرات في كتاب الإيمان . أحدهما : الإيمان به من غير خوض في معناه ، مع اعتقاد أن الله تعالى ليس كمثله شيء وتنزيهه عن سمات المخلوقات . والثاني تأويله بما يليق به ، فمن قال بهذا قال : كان المراد امتحانها ، هل هي موحدة تقر بأن الخالق المدبر الفعال هو الله وحده ، وهو الذي إذا دعاه الداعي استقبل السماء كما إذا صلى المصلي استقبل الكعبة ؟ وليس ذلك ؛ لأنه منحصر في السماء كما أنه ليس منحصرا في جهة الكعبة ، بل ذلك لأن السماء قبلة الداعين ، كما أن الكعبة قبلة المصلين ، أو هي من عبدة الأوثان العابدين للأوثان التي بين أيديهم ، فلما قالت : في السماء ، علم أنها موحدة وليست عابدة للأوثان .(شرح النووي على مسلم: 298/2



ഈ ഹദീസ് സ്വിഫാത്തിന്റെ ഹദീസുകളിൽ പെട്ടതാണ്. അവയിൽ രണ്ട് വീക്ഷണങ്ങളുണ്ട്. കിതാബിൽ ഈമാനിൽ പല പ്രാവശ്യം അവ വിവരിച്ചിട്ടുള്ളതാണ്.

1- അല്ലാഹുവിന് തുല്യമായി യാതൊന്നുമില്ലെന്നും സൃഷ്ടികളുടെ അടയാളങ്ങളിൽ നിന്നെല്ലാം അല്ലാഹു പരാമപരിശുദ്ധനാണെന്നും വിശ്വസിക്കുന്നതോടപ്പം അതിന്റെ അർത്ഥം പറയാതെ അവ കൊണ്ട് വിശ്വസിക്കുക.

2- അല്ലാഹുവോട് യോജിക്കുന്ന നിലയിൽ അവയെ വ്യാഖ്യാനിക്കുക. ഈ അഭിപ്രായക്കാർ ഈ ഹദീസിനു പറയുന്ന വ്യാഖ്യാനമിതാണ്: നിയന്താവും സൃഷ്ട്ടാവും കർത്താവും അല്ലാഹു മാത്രമാണെന്ന് ആ സ്ത്രീ വിശ്വസിക്കുന്നുണ്ടോ എന്നു പരിശോദിക്കലായിരുന്നു ലക്ഷ്യം. അവനെ വിളിക്കുമ്പോഴാണ് വിളിക്കുന്നവൻ ആകാശത്തേക്ക് തിരിയൽ. നിസ്കരിക്കുന്നയാൾ നിസ്കരിക്കുമ്പോൾ കഅ്ബയിലേക് തിരിയുന്നതുപോലെ. അവൻ ആകാശത്തിൽ പരിമിതമായി എന്നതിന്റെ പേരിലല്ല പ്രവർത്തിക്കുന്നവർ ആകാശത്തിന്റെ ഭാഗത്തേക്ക് തിരിയുന്നത്. നിസ്കരിക്കുന്നവൻ കഅ്ബയിലേക്കും തിരിയുന്നതും അവൻ കഅ്ബയിൽ പരിമിതമായതിന്റെ പേരിലല്ലല്ലോ.   പ്രത്യുത നിസ്കരിക്കുന്നവരുടെ ഖിബ്‌ല കഅ്ബയാണെന്ന പോലെ ദുആ ചെയ്യുന്നവരുടെ ഖിബ്‌ല ആകാശമായതിനാലാണ്. അതല്ല അവരുടെ മുപ്പിലുള്ള വിഗ്രഹങ്ങളെ ആരാധിക്കുന്ന വിഗ്രഹാരാധകരുടെ കൂട്ടത്തിൽ പെട്ടവളാണോ അവൾ. ഇതായിരുന്നു നബി(സ)യുടെ പരിശോധന. അപ്പോൾ അവൾ ആകാശത്തേക്ക് എന്നു പറഞ്ഞപ്പോൾ അവൾ തൗഹീദുള്ളവളാണെന്നും വിഗ്രഹാരാധകയല്ലെന്നും നബി(സ) മനസ്സിലാക്കി. (ശർഹു മുസ്ലിം: 2/298)

മഹാനായ സയ്യിദ് ശരീഫ് ജുർജാനി(റ) എഴുതുന്നു:

'എവിടെ' എന്ന ചോദ്യം അവൾ ഒരു സ്ഥലത്തുനിന്നു ഇലാഹിനെ വിശ്വസിക്കുന്നവളാണോ എന്ന് പരിശോധിക്കാനായിരുന്നു. അപ്പോൾ അവൾ ആകാശത്തേക്ക് ചൂണ്ടിയപ്പോൾ അവൾ വിഗ്രഹാരാധകയല്ലെന്ന് നബി(സ) മനസ്സിലാക്കി. ആകാശത്തേക്കുള്ള അവളുടെ ചൂണ്ടൽ അല്ലാഹു ആകാശത്തിന്റെ സൃഷ്ട്ടാവാണ് എന്നാണ് അവൾ ഉദ്ദേശിക്കുന്നതെന്ന് നബി(സ) വിലയിരുത്തുകയും അവൾ വിശ്വാസമുള്ളവളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. (ശര്ഹുല് മവാഖിഫ്: 8/29)


നിറുത്തുന്നു ദുആ വസിയത്തോടെ...