അല്ലാഹു മനുഷ്യനെ നാല് ലോകത്ത്
ജീവിപ്പിക്കുന്നു.1-ആലമുൽ അർവാഹ്
(മാതാവിൻറെ വയറ്റിലുളള ജീവിതം)
2-ആലമുൽ ദുനിയാവ്(ഈ ദുനിയാവിൽ ഉളള
ജീവിതം) 3-ആലമുൽ ബർസക്ക്(ഖബർ
ജീവിതം) 4-ആലമുൽ ആഖിർ
(പരലോകത്തെ ജീവിതം) ഈ നാല്
ലോകത്തിലും നമ്മൾ
ജീവിച്ചേ മതിയാകൂ.. അതിൽ
ഒന്നാമത്തെ ജീവിതം കഴിഞ്ഞു.
ഇപ്പോൾ നാം ജീവിക്കുന്ന്
രണ്ടാമത്തെ ലോകത്താണ്.
മൂന്നാമത്തെ ജീവിതം അതി ഭയാനകമായ
ഒരു ജീവിതം ആണ്. അതു ഏത്
നിമിഷവും സംഭവിക്കാം. നമ്മുടെ മരണമടയുന്നതോടെ ആ
ലോകത്തിൽ നമ്മൾ പുറപ്പെടുന്നു.ഒരാൾ
മരിച്ചു അയാളുടെ മയ്യിത്ത്
ഖബറടക്കി എല്ലാവരും പിരിയുന്ന സമയത്ത്
ഖബറിൽ റൗമാൻ എന്നു പേരുള്ള ഒരു മലക്ക്
വരും. ആ മലക്കു മയ്യിത്തിനോട് എണീക്കാൻ
പറയും. മയ്യിത്ത് എണീക്കും.. ആ
മയ്യിത്തിനോട് മലക്കു
പറയും. നീ ജനിച്ചത് മുതൽ നിനക്കു
തിരിച്ചറിവ് വന്നത് മുതൽ ഇവിടെ വരുന്നത്
വരെ നീ ദുനിയാവിൽ ചെയ്ത
എല്ലാ കാര്യങ്ങളും അതായത് ദുനിയാവിൽ
നീ എന്തൊക്കെ ചെയ്തുവോ നീ എങ്ങനെ ജീവിച്ചോ എല്ലാ കാര്യങ്ങളും നീ എഴുതുക..
അപ്പോൾ ആ മലക്കിനോട് മയ്യിത്ത്
ചോദിക്കും.. ഞാൻ എങ്ങനെ എഴുതുക?
എൻറ്റെ കയ്യിൽ പേനയില്ല. മഷിയില്ല.
കടലാസില്ല. ഞാൻ എങ്ങനെ എഴുതുക?
അപ്പോൾ ആ മലക്കു മയ്യിത്തിനോട്
പറയും നിൻറെ ചൂണ്ടു വിരൽ പേനയാക്കുക
നിൻറെ ഉമുനീർ മഷിയാക്കുക
നിൻറെ കഫൻപുട കടലാസാക്കുക.ആ
മയ്യിത്ത് അവൻ ദുനിയാവിൽ ചെയ്ത
എല്ലാ കാര്യങ്ങളും അവൻ എഴുതാൻ
തുടങ്ങും അവൻ ദുനിയാവിൽ ചെയ്ത
നന്മയാകട്ടെ തിന്മയാകട്ടെ അവൻ
എന്ത്
ചെയ്തുവൊ എല്ലാ കാര്യങ്ങളും എഴുതും.നബി{സ}
യോട് സ്വഹാബികൾ ചോദിച്ചു? നബിയേ ഖബറിൽ ആ
മയ്യിത്തിന് അവൻ ദുനിയാവിൽ ചെയ്ത
എല്ലാ കാര്യങ്ങളും ഓർമ്മ വരുമോ? നബി{സ}
പറഞ്ഞു:''തീർച്ചയായും അവൻ
ദുനിയാവിൽ ജനിച്ചു തിരിച്ചറിവ് വന്നത് മുതൽ
അവൻ മരിക്കും വരെ ചെയ്ത
എല്ലാ കാര്യങ്ങൾ അവന് ഓർമ്മ വരും"
അവൻ എഴുതി കഴിഞ്ഞാൽ റൗമാൻ(അഃസ)
അവൻ എഴുതിയ പേപ്പർ
കീറി അവൻറെ പിരടിയിൽ
കെട്ടിക്കൊണ്ട് മലക്കു അവനോട്
പറയും."ഹേ മനുഷ്യ
നീ ഇവിടെ എഴുതിയ കാര്യങ്ങൾ
നാളെ നിന്നെ കൊണ്ടു
അല്ലാഹു മഹ്ശറയിൽ വായിപ്പിക്കും ഞാൻ
പോയതിനു ശേഷം രണ്ടുപേർ വരും. അവർ
ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറഞ്ഞാൽ
നീ ഇവിടെ വിജയിച്ചു......റൗമാൻ
പോയി കഴിഞ്ഞാൽ മുൻകർ നകീർ (അഃസ)
വരും..... ഈ മയ്യിത്ത് ജീവിച്ചിരുന്ന
കാലത്ത് സൽകർമ്മങ്ങൾ
ചെയ്തവനാണെങ്കിൽ മലക്കുകൾ
വരുന്നത് നല്ല രൂപത്തിൽ ആയിരിക്കും.......തിന്മ
ചെയ്തവനാണെങ്കിൽ
പേടിപ്പെടുത്തുന്ന രൂപത്തിൽ
ആയിരിക്കും വരുന്നത്..... കറുത്ത പുതപ്പ്
ധരിച്ച് തറയിൽ ഇഴഞ്ഞ
നീണ്ടമുടിയും.... അവരുടെ കണ്ണുകൾ
തീ ജ്വലകൾ പോലെയുള്ള കണ്ണുകൾ
അവരുടെ പല്ല് തേറ്റ പല്ല് പോലുള്ള
നീണ്ടുനിൽക്കുന്ന കൂറ്റൻ പല്ലുകൾ...
മുഖം കറുത്ത മുഖങ്ങൾ
അവരുടെ കയ്യിൽ ഒരു ഇരുമ്പ് ദണ്ഡ്
ഉണ്ടാകും.. ആ ദണ്ഡ് കൊണ്ടു ഒരു
വലിയ പർവതത്തിനെ അടിച്ചാൽ ആ
പർവ്വതം പൊടിയാകും. മലക്കുകൾ
ആ മയ്യിത്തിനോട് ചോദിക്കും.... നിൻറെ റബ്ബ്
ആരാണ്? ആ മയ്യിത്ത് പറയും.... എനിക്ക്
അറിയില്ല....ആ ദണ്ഡ് കൊണ്ടു
മലക്കുകൾ അവനെ അടിക്കും... ആ
അടിയിൽ അവൻ പാതാളത്തിൽ താഴ്ന്നു
പോകും.. തിരിച്ചു വന്നു കഴിഞ്ഞാൽ
വീണ്ടും മലക്കുകൾ ചോദിക്കും. നിൻറെ
നബി ആരാണ്? മയ്യിത്ത്
പറയും. എനിക്കറിയില്ല
പിന്നെയും അടിക്കും വീണ്ടും ചോദിക്കും. നിൻറെ
മതം ഏതാണ്.. മയ്യിത്ത്
പറയും എനിക്കറിയില്ല.
പിന്നെയും അടിക്കും.. വീണ്ടും ചോദിക്കും... നിൻറെ
ഖിബ് ല ഏതാണ്? നിൻറ്റ ഇമാം ആരാണ്
മയ്യിത്ത് പറയും എനിക്കറിയില്ല.മലക്കുകൾ
അവൻറ്റെ വലതു ഭാഗത്തേക്ക് ഒരു
കവാടം തുറന്നു കാണിക്കും....ആ കാണിക്കുന്ന
കവാടം സ്വർഗത്തിൻറ്റെ കവാടം ആയിരിക്കും... അതു
കാണുമ്പോൾ അവനു സന്തോഷം വരും ഇടത്
ഭാഗത്തേക്ക് ഒരു കവാടം തുറന്ന് കാണിച്ച്
കൊണ്ടു മലക്കുകൾ
പറയും പറയും.. നീ സന്തോഷിക്കെണ്ട
ഈ സൽകർമ്മങ്ങൾ ചെയ്യ്തിരുന്നുവെങ്കിൽ നിനക്കു ഈ
കവാടം ലഭിക്കുമായിരുന്നു. നിനക്കു ലഭിക്കുന്ന
കവാടം ഈ കവാടമാണ്.. ആ കാണിക്കുന്ന
കവാടം നരകത്തിൻറ്റെ കവാടമാണ്. ഈ
മയ്യിത്ത് സൽകർമ്മങ്ങൽ
ചെയ്തവനെങ്കിൽ മലക്കുകൾ
ചോദിച്ച ചോദ്യങ്ങൾക്കു ശരിയായ
ഉത്തരം പറയും എന്റെ റബ്ബ്
അല്ലാഹു, എന്റെ നബി മുഹമ്മദ് നബി{സ},
എന്റെ മതം ഇസ്ലാം,
എന്റെ ഖിബ് ല കഅബ,
എന്റെ ഇമാം ഖുർആൻ.അവന്
നരകത്തിൻറ്റെ കവാടം തുറന്നു
കാണിക്കും അവൻ പേടിച്ച്
കിടുകിടാ വിറക്കും.... നീ ദുനിയാവിൽ തിന്മ
ചെയ്തെങ്കിൽ നിനക്ക് ഇത്
ലഭിക്കുമായിരുന്നു...
സ്വർഗത്തിൻറ്റെ കവാടം തുറന്ന്
കാണിച്ച് കൊണ്ടു മലക്കുകൾ
പറയും നീ പേടിക്കെണ്ട നിനക്കു
ലഭിക്കുന്നത് ഈ കവാടമാണ്.... മലക്കുകൾ ആ
നല്ല മയ്യിത്തിനോട്
പറയും.. മണിയറയിലെ പതുമണവാളൻ
ഉറങ്ങുന്നതുപോലെ നീ ഉറങ്ങുക
നിന്നെ ഇവിടെ ആരും ശല്യപെടുത്തുകയി
ല്ല.. ചീത്ത മനുഷ്യനോട്
പറയും നീ ലോകവസാനം വരെ നരകത്തിൻറ്റെ ശിക്ഷ
അനുഭവിച്ചു ഉറങ്ങുക'' അല്ലാഹു
നമ്മെ കാത്തു രക്ഷിക്കട്ടെ'' .....മനുഷ്യ
നന്മ ആഗ്രഹിക്കുന്നവർ ദയവായി ഇത്
ഷെയർ ചെയ്യുക...ഒരു നന്മ
ഒരാളെ ചെയ്യാൻ പ്രേരിപ്പിച്ച്
അദ്ദേഹംഅത് ചെയ്താൽ അവർക്ക്
ലഭിക്കുന്നത് പോലെയുള്ള
പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്........