മയ്യിത്ത് നിസ്കാരം സ്ത്രീകൾക്ക് ഫർള് കിഫയോ സുന്നത്തോ അല്ല. നിസ്കരിക്കുന്ന സ്ഥലത്തോ അതിലേക്ക് ചേർത്തിപറയുന്ന അടുത്ത പ്രദേശത്തോ പുരുഷന്മാരോ ഒരു പുരുഷനോ ഉണ്ടായിരിക്കെ സ്ത്രീകൾ മയ്യിത്ത് നിസ്കരിച്ചാൽ ബാധ്യത വീടുന്നതുമല്ല. അന്നേരം മയ്യിത്ത് നിസ്കാരത്തിനുള്ള നിർദ്ദേശം അവരിലേക്ക് വരുന്നുമില്ല. കാരണം പുരുഷന്മാരുണ്ടായിരിക്കെ സ്ത്രീകൾ മാത്രം മയ്യിത്ത് നിസ്കരിക്കുന്നത് മയ്യിത്തിനെ നിസ്സാരപ്പെടുത്തലാണ്.മാത്രവുമല്ല സ്ത്രീകളേക്കാൾ പരിപൂർണ്ണർ പുരുഷന്മാരാണ്. അതിനാല അവരുടെ പ്രാർത്ഥനക്കുത്തരംലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
വകതിരിവുള്ള കുട്ടിയുണ്ടെങ്കിലും സ്ത്രീകൾക്ക് ബാധ്യത വരില്ലെന്ന് ഒരു വിഭാഗം പണ്ഡിതന്മാർ ചർച്ചയായി പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് മയ്യിത്ത് നിസ്കരിക്കാൻ കുട്ടിയോട് കൽപ്പിക്കലും ചെയ്യുന്നില്ലെങ്കിൽ അതിന്റെ പേരിൽ അവനെ അടിക്കലും സ്ത്രീകൾക്ക് നിർബന്ധമാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. എന്നാൽ ഈ അഭിപ്രായത്തിന് യാതൊരു ന്യായവുമില്ല. പ്രത്യുത കുട്ടി നിസ്കരിക്കാനുദ്ദെഷിച്ചാൽ മാത്രമാണ് ആ ചർച്ചയ്ക്കു പ്രസക്തിയുള്ളൂ എന്നാണു ന്യായം. ഒരു പുരുഷനോ കുട്ടിയോ അവിടെ ഇല്ലാത്ത പക്ഷം ബാധ്യത സ്ത്രീകൾക്കാണ്. സ്ത്രീകലല്ലാതെ മറ്റാരുമില്ലെങ്കിൽ അവർക്കത് നിര്ബന്ധമാകുന്നതും അവർ നിസ്കരിച്ചാൽ ബാധ്യത വീടുന്നതുമാണ്.(തുഹ്ഫ : 3/148)
പുരുഷന്മാർ നിസ്കരിക്കുന്നതിനു മുമ്പ് സ്ത്രീകൾ മയ്യിത്ത് നിസ്കരിക്കാൻ പാടില്ലെന്നാണ് പ്രബലാഭിപ്രായമെന്ന് അല്ലാമ ശിർബീനി(റ) പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹം പറയുന്നു:
الراجح امتناع صلاتهن قبل الرجال، إذ لا وجه للصحة مع بقاء الفرض:(حاشية الشربيني على البهجة: ١١٥/٢)
പുരുഷന്മാർക്ക് മുമ്പ് സ്ത്രീകൾ നിസ്കരിക്കാൻ പാടില്ലെന്നാണ് പ്രബലാഭിപ്രായം. കാരണം ഫർള് വീടാതെ നിസ്കാരം സാധുവാകാൻ യാതൊരു ന്യായവുമില്ല.(ഹാശിയത്തുശ്ശർബ്ബാനി: 2/115)
عبارة شرح البهجة : وصلاتهن وصلاة الصبيان مع الرجال أو بعدهم تقع نفلا لأن الفرض لا يتوجه عليهم. كتب عليه سم قوله ((أو بعدهم)) قد يدل على امتناع صلاتهن وصلاة الصبيان قبل الرجال فليراجع فإنه لا يبعد عدم الامتناع .(٤٨/٢)
'പുരുഷന്മാരുടെ കൂടെയോ അവർക്ക് ശേഷമോ സ്ത്രീകളും കുട്ടികളും നിസ്കരിച്ചാൽ അത് സുന്നത്തായി സംഭവിക്കും.കാരണം ഫർള് അവരിലേക്ക് വരുന്നില്ല'. എന്നാണു ശർഹുൽ ബഹ്ജയിൽ പറയുന്നത്. 'പുരുഷന്മാർക്ക് ശേഷം' എന്ന പരമാർഷത്തെ അധികരിച്ച് ഇബ്നുഖാസിം(റ) എഴുതുന്നു: പുരുഷന്മാരുടെ മുമ്പ് സ്ത്രീകളും കുട്ടികളും നിസ്കരിക്കാൻ പറ്റില്ലെന്ന് പ്രസ്തുത പരമാര്ഷം ചിലപ്പോൾ അറിയിച്ചേക്കാം. എന്നാൽ ഇത് കൂടുതൽ പഠനത്തിനു വിധേയമാക്കേണ്ടതാണ്. കാരണം അത് പറ്റുമെന്ന് പറയുന്നതില വിദൂരതയില്ല. (ഹാഷിയാത്തുന്നിഹായ: 2/48)
എന്നാൽ സ്ത്രീകളും കുട്ടികളും ഒന്നിച്ച് നിസ്കരിക്കുന്ന കാര്യമാവാം അദ്ദേഹം പറയുന്നത്. അപ്പോൾ അല്ലാമ ശിർബിനി(റ) പറഞ്ഞതിനോട് അത് എതിരാവുകയില്ല. കാരണം കുട്ടി നിസ്കരിച്ചാലും ഫർള് വീടുമല്ലോ.
നിസ്കരിച്ചാൽ സുന്നത്തായി സംഭവിക്കും എന്ന് പറയുന്നതിനാൽ അങ്ങനെ ചെയ്യൽ സുന്നത്തുണ്ടെന്ന് മനസ്സിലാക്കാൻ പറ്റില്ല. കാരണം ചെയ്യൽ സുന്നത്തില്ലാത്ത കാര്യത്തെ കുറിച്ചും കർമശാസ്ത്ര പണ്ഡിതന്മാർ അപ്രകാരം പ്രസ്ഥാപിക്കാറുണ്ട്. ഒരു ഉദാഹരണം കാണുക.
എന്നാൽ സ്ത്രീകളും കുട്ടികളും ഒന്നിച്ച് നിസ്കരിക്കുന്ന കാര്യമാവാം അദ്ദേഹം പറയുന്നത്. അപ്പോൾ അല്ലാമ ശിർബിനി(റ) പറഞ്ഞതിനോട് അത് എതിരാവുകയില്ല. കാരണം കുട്ടി നിസ്കരിച്ചാലും ഫർള് വീടുമല്ലോ.
നിസ്കരിച്ചാൽ സുന്നത്തായി സംഭവിക്കും എന്ന് പറയുന്നതിനാൽ അങ്ങനെ ചെയ്യൽ സുന്നത്തുണ്ടെന്ന് മനസ്സിലാക്കാൻ പറ്റില്ല. കാരണം ചെയ്യൽ സുന്നത്തില്ലാത്ത കാര്യത്തെ കുറിച്ചും കർമശാസ്ത്ര പണ്ഡിതന്മാർ അപ്രകാരം പ്രസ്ഥാപിക്കാറുണ്ട്. ഒരു ഉദാഹരണം കാണുക.
ولا يندب لمن صلاها ولو منفردا إعادتها مع جماعة، فإن أعادها وقعت نفلا(فتح المعين: ١٥٩)
ഒരു പ്രാവശ്യം മയ്യിത്ത് നിസ്കരിച്ചവർക്ക് ജമാഹത്തോട് കൂടെ അത് മടക്കി നിസ്കരിക്കൽ സുന്നത്തില്ല. ആദ്യം നിസ്കരിച്ചത് തനിച്ചാണെങ്കിലും ശരി. ഇനി അത് മടക്കി നിസ്കരിക്കുന്ന പക്ഷം അത് സുന്നത്തായി സംഭവിക്കും (ഫത്ഹുൽ മുഈൻ: 159)