സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 11 April 2015

ഇസ്ലാമിക നിയമങ്ങളും ഇൻഷുറൻസ് പദ്ദതിയും


ചോ: ഇന്‍ഷൂറന്‍സ് പരസ്പരം സംതൃപ്തിയോടെ നടത്തുന്ന ഒരു വ്യാപാരമാണ്. അതുകൊണ്ട് അത് അനുവദനീയമാണെന്നു ചിലര്‍ വാദിക്കുന്നു. ഇത് ശരിയാണോ?
ഉ: ശരിയല്ല. സംതൃപ്തി ഉണ്ടായത് കൊണ്ട് ഫലമില്ല. ഇടപാട് ഇസ്ലാമിക ദൃഷ്ട്യാ അം ഗീകൃതമാകണം. പരസ്പര സംതൃപ്തിയോട് കൂടി ചൂതാട്ടം നടത്താന്‍ പറ്റില്ലെങ്കില്‍ പലിശയും ചൂതാട്ടവുമടങ്ങിയ ഇന്‍ഷൂറന്‍സും അങ്ങനെ തന്നെ. ഇരുപക്ഷവും ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രം തെറ്റായ ഒരിടപാട് ശരിയായിത്തീരുകയില്ല.
ചോ: ഒരുപറ്റം ഉദാരമതികള്‍ തങ്ങളുടെ ധനത്തില്‍ നിന്നു നിശ്ചിത വിഹിതമെടുത്തു നടത്തുന്ന പരസ്പര സഹായ സ്ഥാപനമാണ് ഇന്‍ഷൂറന്‍സ് കമ്പനി എന്ന് ചിലര്‍ ന്യായീകരിക്കുന്നു. അത് ശരിയാണോ?
ഉ: ശരിയല്ല. കാരണം പോളിസി ഹോള്‍ഡറുടെ സ്ഥാപിത താത്പര്യവും സ്വാര്‍ഥതയും കമ്പനിയുടെ ലാഭേച്ഛയുമാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. അപരനെ സഹായിക്കുക എന്ന ഉദ്ദേശ്യം ഇവിടെ ഇല്ല. അപകടമുണ്ടാകുമ്പോള്‍ പകരം നല്‍കണമെന്ന്  ഉപാധിയോടെ അടക്കുന്ന പ്രീമിയം സംഭാവനയോ പരസഹായമോ അല്ല. സംഭരിക്കപ്പെടുന്ന സംഖ്യകള്‍ ആദായകരമായ ഇടപാടുകളില്‍ മുടക്കി നേടിയെടുക്കുന്ന ഭീമമായ ലാഭം കമ്പനി ഏകപക്ഷീയമായി സ്വന്തമാക്കുകയാണ്. ഇത് സഹായ സ്ഥാപനത്തിന് ചേര്‍ന്നതല്ല.

ചോദ്യം: ഇന്‍ഷൂറന്‍സ് നിഷിദ്ധമാകാനുള്ള കാരണമെന്താണ്?
ഉത്തരം:
ഇന്‍ഷൂറന്‍സ് നിഷിദ്ധമാകാന്‍ പല കാരണങ്ങളും പണ്ഢിതന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്‍ഷൂറന്‍സ് ഒരു സേവന കമ്പനിയല്ല. ബോണസും നഷ്ടപരിഹാരവും നല്‍കുന്നുണ്ടെങ്കിലും അവര്‍ക്ക് യാതൊരു നഷ്ടവും വരികയില്ല. ഇന്‍ഷൂറന്‍സ് കമ്പനികള്‍ ക്കു വ്യാപാരത്തിലൂടെ വമ്പിച്ച ലാഭം തന്നെ ലഭ്യമാകുന്നുണ്ട്. അതിനനുസൃതമായാണ് ഇന്‍ഷൂറന്‍സ് വ്യവസ്ഥകള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ഷെയര്‍ ഹോള്‍ഡര്‍മാരില്‍ നിന്നും പോളിസി ഉടമകളില്‍ നിന്നും ഈടാക്കുന്ന സംഖ്യയില്‍ വലിയൊരു ഭാഗം വ്യാ പാര വ്യവസായ സ്ഥാപനങ്ങളിലിറക്കി ഇന്‍ഷൂറന്‍സ് കമ്പനികള്‍ ആദായമുണ്ടാക്കുകയും പലിശ മുഖേന അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു. ഇന്‍ഷൂറന്‍സ് പോളിസി കൈപ്പറ്റുന്നവര്‍ യഥാര്‍ഥത്തില്‍ ഈ പലിശവ്യവസ്ഥയെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇന്നു നിലവിലുള്ള ഇന്‍ഷൂറന്‍സ് വ്യവസ്ഥ തീര്‍ത്തും കുറ്റമറ്റതല്ലാത്തതുകൊണ്ട് തെറ്റുതന്നെയാണ്.
ഒരാള്‍ തന്റെ ജീവനും സ്വത്തിനും ഇരുപതിനായിരം രൂപ ഇന്‍ഷൂര്‍ തുകയായി നീക്കിവെച്ചെന്നു സങ്കല്‍പ്പിക്കുക. മാസാന്ത പ്രീമിയം ഇനത്തില്‍ അമ്പത് രൂപ ഇരുപത് തവണകളായി അടച്ചു. അയാള്‍ പെട്ടെന്ന് മരണപ്പെട്ടാല്‍ നഷ്ടപരിഹാരമായി അയാളുടെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് കമ്പനി 20,000 രൂപ നല്‍കുന്നു. ഇതില്‍ ആയിരം രൂപ മാത്രമേ അയാള്‍ അടച്ചിട്ടുള്ളൂ. ബാക്കി പത്തൊമ്പതിനായിരം രൂപ എന്തിനു പകരമായാ ണ് ആ കുടുംബം കൈപ്പറ്റിയത്? ഇത് ഒന്നുകില്‍ കടമിടപാടാണ്. അല്ലെങ്കില്‍ കച്ചവടമാണ്. കച്ചവടം എന്നാല്‍ ധനത്തിനു പകരം ധനം കൈമാറുക എന്നതാണ് (ശറഹുല്‍ മുഹദ്ദബ് 9/149, തുഹ്ഫ 4/215, ഫത്ഹുല്‍മുഈന്‍).
പണത്തിനുപകരം പണം കൈമാറുന്നത് കൊണ്ട് കച്ചവടത്തിലെ ഇടപാടുകള്‍ ഇതില്‍ ബാധകമാക്കാന്‍ പാടില്ല. റൊക്കത്തിന് റൊക്കം, സമയത്തിന് സമയം എന്ന നിയമം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇടപാട് നടന്നപ്പോള്‍ സംഖ്യകള്‍ പരസ്പരം കൈമാറിയിട്ടില്ല എന്നതാണ് കാരണം. പിന്നീട് നടന്നത് ആയിരം രൂപക്ക് പത്തൊമ്പതിനായിരം രൂപ വര്‍ധിപ്പിച്ചു കൊടുക്കുന്നതാണ്. ഇത് പലിശയാണ്. ഇന്‍ഷൂറന്‍സിന്റെ അവസ്ഥ ഇതാണ്.
ലൈഫ് ഇന്‍ഷൂറന്‍സ് കരാറനുസരിച്ച് പോളിസി ഹോള്‍ഡര്‍ മരിച്ചാല്‍ അയാള്‍ നിര്‍േദ്ദശിച്ച വ്യക്തിക്കാണ് സംഖ്യ മുഴുവനും ലഭിക്കുക. ഇസ്ലാമിലെ വസ്വിയ്യത്ത് നിയമത്തോടോ അനന്തരാവകാശ വ്യവസ്ഥയോടോ ഇത് പൊരുത്തപ്പെടുന്നില്ല. മരണവുമായി ബന്ധപ്പെടുത്തി ഒരാള്‍ വല്ലതും നല്‍കുന്നത് ശറഈ വീക്ഷണത്തില്‍ വസ്വിയ്യത്തിന്റെ ഗണത്തില്‍ പെടുന്നു. അപ്പോള്‍ നോമിനേഷനും വസ്വിയ്യത്ത് തന്നെ. അടച്ച പ്രീമിയ ത്തിനല്ലാതെ വര്‍ധിച്ച തുകക്ക് ഇവിടെ അവകാശമില്ല. കാരണം വര്‍ധിച്ച സംഖ്യ പലിശയാണ്. ഇത് അയാളുടെ അവകാശത്തില്‍ പെട്ടതല്ലല്ലോ. ഒരവകാശവുമില്ലാത്തത് വസ്വിയ്യത്ത് ചെയ്യുന്നത് സാധുവാണെന്നു വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെയും അത് നിരുപാധികം ശരിയല്ല. അനന്തരാവകാശമില്ലാത്ത ഒരാള്‍ക്കാണ് വസ്വിയ്യത്തെങ്കില്‍ മൊത്തം ധനത്തിന്റെ മൂന്നിലൊന്ന് മാത്രമേ വസ്വിയ്യത്ത് ചെയ്യാന്‍ പറ്റുകയുള്ളൂ. അത് സാധുവാകണമെങ്കില്‍ അനന്തരാവകാശികളുടെ അനുവാദവും അംഗീകാരവും വേണം. ചുരുക്കത്തില്‍, അടച്ച പ്രീമിയത്തിലുപരിയുള്ള പോളിസി തുകകള്‍ക്ക് നിര്‍ദ്ദിഷ്ട വ്യ ക്തിക്ക് അവകാശമില്ലാത്തത് കൊണ്ട് അങ്ങനെ വസ്വിയ്യത്ത് ചെയ്യാവതല്ല.

ചോദ്യം: ജീവിതം അപകടസാധ്യത നിറഞ്ഞതാണ്. ജീവനും ധനവും വാഹനവും വ്യവസായശാലകളും വ്യാപാര ചരക്കുകളും ഉപകരണ സാമഗ്രികളും ഏതുസമയത്തും അപകടങ്ങള്‍ക്കും വിധേയമാകാം. ചിലപ്പോള്‍ ജീവിതം മുഴുവനും അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് ഒരൊറ്റ അപകടം കൊണ്ട് നിശ്ശേഷം നശിച്ചെന്നു വന്നേക്കാം. ഇങ്ങനെയുണ്ടാകുന്ന ആകസ്മിക നഷ്ടങ്ങള്‍ നികത്തിക്കൊടുക്കുകയാണ് ഇന്‍ഷൂറന്‍സ് കമ്പനി ചെയ്യുന്നത്. ഇത് ജനങ്ങള്‍ക്ക് മനസ്സമാധാനം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. ഇതിനുപുറമെ ഈ സംവിധാനം വ്യാപാര വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ദേശീയ സമ്പത്ത് വളര്‍ത്തുന്നു. കാരണം ഭീമമായ സംഖ്യ മുടക്കി വ്യക്തികളും സംഘങ്ങളും വ്യവസായ വ്യാപാരങ്ങള്‍ നടത്തുമ്പോള്‍ യാദൃശ്ചികമായുണ്ടാകുന്ന അപകടങ്ങള്‍ നൈരാശ്യവും വൈമുഖ്യവും  സൃഷ്ടിക്കുന്നു. വ്യവസായങ്ങള്‍ക്കു പണം മുടക്കാനുള്ള ധൈര്യം നഷ്ടപ്പെടുന്നു. ഇന്‍ഷൂറന്‍സ് വ്യവസ്ഥിതിയാകട്ടെ ഇത്തരം നഷ്ടങ്ങള്‍ക്കു പരിഹാരം നല്‍കാമെന്ന് ഉറപ്പുനല്‍കുന്നു. ഇത് മുതലുടമകള്‍ക്ക് ധൈര്യം പകരുന്നു. ഭീമമായ സംഖ്യ മുടക്കി വലിയ വ്യവസായങ്ങള്‍ തുടങ്ങുവാന്‍ പ്രചോദനം നല്‍കുകയാണ് കമ്പനി ചെയ്യുന്നത്. ഈ അടിസ്ഥാനത്തില്‍ ഇന്‍ഷൂറന്‍സ് അനുവദിക്കേണ്ടതല്ലേ?
ഉത്തരം:
ഇത്തരം ഗുണങ്ങള്‍ ഉള്ളതുകൊണ്ട് വ്യക്തികളുടെയും സമൂഹത്തിന്റെയും താത് പര്യം (മസ്വ്ലഹത്ത്) പരിഗണിച്ച് ഇന്‍ഷൂറന്‍സ് അനുവദനീയമാണെന്ന് ചിലര്‍ വാദിക്കുന്നു. ഈ ന്യായം ദുര്‍ബലമാണെന്ന് മാത്രമല്ല, അബദ്ധവുമാണ്. ചില ഭൌതിക നേട്ടങ്ങളുണ്ടെന്നത് കൊണ്ടും ജനതാത്പര്യം കണക്കിലെടുത്തും ദോഷവശങ്ങളുള്ള ഒരു കാര്യത്തെയും അനുവദനീയമാക്കാവുന്നതല്ല. അങ്ങനെ ചെയ്യാമെങ്കില്‍ മദ്യവും ചൂതാട്ടവും അനുവദനീയമാക്കേണ്ടിവരും. ഇമാം റാസി(റ) എഴുതുന്നു: “മദ്യവ്യാപാരം കൂടുതല്‍ ലാഭം നേടിക്കൊടുക്കുന്നു. മാത്രമല്ല ദുര്‍ബലനെ ശക്തിപ്പെടുത്തുന്നു. ആഹാരം ദഹിപ്പിക്കുന്നു. ലൈംഗികശക്തി വര്‍ധിപ്പിക്കുന്നു. ദുഃഖിതനെ ആശ്വസിപ്പിക്കുകന്നു. ചൂതാട്ടം കൊണ്ട് ചില ഗുണങ്ങള്‍ ഉണ്ട്. അത് അഗതികള്‍ക്ക് ആശ്വാസവും ഐശ്വര്യവും നല്‍കുന്നു. കാരമണം ചൂതുകളികളില്‍ നേടിയ ഒട്ടകമാംസം കളിക്കാര്‍ ഭക്ഷിക്കാറുണ്ടായിരുന്നില്ല. അത് ദരിദ്രര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു പതിവ്. വാഖിദി(റ) പറയുന്നു: ഒറ്റയിരിപ്പില്‍ നൂറ് ഒട്ടകത്തിനുവരെ ചൂത് നടത്താറുണ്ടായിരുന്നു. പ്രയാസമന്യേ ലഭിക്കുന്ന ഈ ഒട്ടകങ്ങളത്രയും പാവങ്ങള്‍ക്ക് നല്‍കുകയായിരുന്നു ചെയ്തിരുന്നത് (റാസി 6/50). മദ്യപാനത്തിലും ചൂതാട്ടത്തിലും ചില താല്‍ക്കാലിക ഗുണങ്ങളും ഭൌതിക നേട്ടങ്ങളുമുണ്ടെന്ന കാര്യം വിശുദ്ധ ഖുര്‍ആനില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നിട്ടും അതനുവദനീയമാണെന്ന് ആരും പറയാറില്ല. അതുപോലെതന്നെ ചില ഗുണങ്ങളുടെ പേരില്‍ ഇന്‍ഷൂറന്‍സിനെയും അനുവദനീയ വകുപ്പില്‍ പെടുത്താന്‍ നിര്‍വാഹമില്ല.

ചോദ്യം: ഒരാളുടെ നഷ്ടം കുറേപേര്‍ കൂട്ടുചേര്‍ന്ന് നികത്തലാണല്ലോ ഇന്‍ഷൂറന്‍സ്. ഉദാഹരണമായി സ്ഥാപനത്തിലെ ജീവനക്കാര്‍. പ്രതിദിനം സ്ഥാപനത്തിലെത്തിച്ചേരുന്നത് കാറിലാണെന്നു സങ്കല്‍പ്പിക്കുക. പ്രതിവര്‍ഷം ഈ കാറുകളില്‍ നിന്ന് രണ്ട് കാറെങ്കിലും മോഷ്ടിക്കപ്പെട്ടുവെന്നും കരുതുക. എങ്കില്‍ കാര്‍ നഷ്ടപ്പെട്ട രണ്ടുപേര്‍ അത് പരിഹരിക്കാന്‍ ഏറെ പ്രയാസപ്പെടുന്നു. ആ പ്രയാസം ലഘൂകരിക്കാന്‍ കമ്പനി മാസാമാസം നൂറു ജീവനക്കാരില്‍ നിന്നും നിശ്ചിത സംഖ്യ ഇന്‍ഷൂറന്‍സ് പോളിസിയിലൂടെ ശേഖരിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നിന്നു നല്‍കി നഷ്ടം പരിഹരിക്കാവുന്നതാണ്. ഇതാണല്ലോ പരക്കെ നടക്കുന്ന ഇന്‍ഷൂറന്‍സിന്റെ തത്വം. ഈ ഇന്‍ഷൂറന്‍സ് പ്രത്യക്ഷത്തില്‍ തന്നെ ആശാസ്യകരമായിട്ടാണ് അനുഭവപ്പെടുന്നത്. പരസഹായത്തെ പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാം ഇതിനെ എന്തുകൊണ്ടെതിര്‍ക്കുന്നു?
ഉത്തരം: ഇന്‍ഷൂറന്‍സില്‍ പണമടക്കുന്നവര്‍ അപകടബാധിതരെ സഹായിക്കണമെന്ന മനേസ്സാടെയല്ല അതില്‍ ചേരുന്നത്. ഏതൊരാള്‍ക്കും ഭാവിയെക്കുറിച്ചു ഭയമുണ്ടാകും. വിചാരപ്പെടലുണ്ടാകും. ആ ഭയത്തെയും ചിന്തയെയും ചൂഷണം ചെയ്തു തടിച്ചുകൊഴുക്കുകയാണിവര്‍. കടബാധിതനെ ചൂഷണം ചെയ്യുകയാണ് പലിശയെങ്കില്‍ ഭാവി അപകടങ്ങളെ കുറിച്ചു ഭയപ്പെടുന്നവരെ ചൂഷണം ചെയ്യുകയാണ് ഇന്‍ഷൂറന്‍സ്. അതുകൊണ്ടാണ് ഇത്തരം അവിചാരിതമായി അപകടം സംഭവിക്കുന്നവരെ ഗവണ്‍മെന്റ് സഹായിക്കുകയോ അല്ലെങ്കില്‍ ചൂഷണരഹിതമായ സഹായ ഫണ്ടുകള്‍ രൂപീകരിച്ച് അതില്‍ നിന്ന് നല്‍കുകയോ ചെയ്യുന്നത്. നഷ്ടം സംഭവിച്ചിട്ടില്ലെങ്കില്‍ ഫണ്ടുകാര്‍ ഈ സംഖ്യ വിഴുങ്ങാന്‍ പാടില്ല.

ചോദ്യം: വാഹനം തട്ടി അംഗവൈകല്യം സംഭവിക്കുകയോ മരണപ്പെടുകയോ ചെയ്തവരുടെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാറുണ്ടല്ലോ. ഈ നഷ്ടപരിഹാരം വാങ്ങല്‍ അനുവദനീയമാണോ? മരണപ്പെട്ട വ്യക്തിയുടെ പേരില്‍ ലഭിച്ച നഷ്ടപരിഹാര ധനം അവകാശികള്‍ക്കിടയില്‍ എങ്ങനെ വീതിക്കണം? നഷ്ടപരിഹാരത്തിന്റെ തുക എത്രയെന്ന് ഇസ്ലാം നിര്‍ണയിച്ചിട്ടുണ്ടോ?
ഉത്തരം:
ആരാണോ അംഗ വൈകല്യമുണ്ടാക്കിയത് അവരാണ് യഥാര്‍ഥത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത്. എന്നാല്‍ നഷ്ടം വരുത്തിവെച്ചവര്‍ക്ക് പകരമായി മറ്റൊരാള്‍ നഷ്ടം കൊടുക്കാന്‍ ഏറ്റെടുത്താല്‍ അതിന് വിരോധമില്ല. ഈ അടിസ്ഥാനത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കുന്ന പണം നിഷിദ്ധമായതാണെന്ന് ഉറപ്പില്ലാത്തപ്പോള്‍ (ഉദാഹരണമായി പലിശയുടെ ഇനത്തില്‍ പെട്ടതാവുക) ആ നഷ്ടപരിഹാരം വാങ്ങാവുന്നതാണ്. മരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ മരിച്ചയാളുടെ സ്വത്ത് അവകാശികള്‍ക്ക് വീതിക്കുന്നത് പ്രകാരം ഈ സംഖ്യയും വീതിക്കേണ്ടതാണ്. മരണമോ അംഗവൈകല്യമോ സംഭവിച്ചാല്‍ നഷ്ടപരിഹാരം എത്രയാണ് കൊടുക്കേണ്ടതെന്ന് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഉദാ: ഫത്ഹുല്‍ മുഈന്‍ 433 മുതല്‍ 441 വരെയുള്ള പേജുകള്‍ പരിശോധിക്കുക.
ചോ: വാഹനാപകടത്തില്‍ മരണപ്പെട്ട വ്യക്തിയുടെ പേരില്‍ ഇന്‍ഷൂറന്‍സില്‍ നിന്നു കിട്ടുന്ന നഷ്ടപരിഹാരം ആര്‍ക്കവകാശപ്പെട്ടതാണ്?
ഉ: മരണപ്പെട്ടയാളുടെ അനന്തരാവകാശികള്‍ക്കവകാശപ്പെട്ടതാണ്. നബി(സ്വ)യുടെ കാലത്ത് ഗര്‍ഭിണിയായ ഒരു സ്ത്രീയെ മറ്റൊരു സ്ത്രീ അടിച്ചു. അതുകാരണം ആ സ്ത്രീയും ഗര്‍ഭസ്ഥ ശിശുവും മരണപ്പെട്ടു. അടിച്ച സ്ത്രീയുടെ കുടുംബത്തില്‍ നിന്നു നബി(സ്വ) നഷ്ടപരിഹാരം വാങ്ങി കൊല്ലപ്പെട്ട സ്ത്രീയുടെ അവകാശികള്‍ക്കു നല്‍കി (മുസ്ലിം 6/192).

ചോ: ഇന്ന് നിലവിലുള്ള ഇന്‍ഷൂറന്‍സില്‍ ഇസ്ലാമികമായി എന്താണ് തെറ്റ്?
ഉ: (1) മരണം, അത്യാഹിതം, നഷ്ടം എന്നിവ സംഭവിക്കുമ്പോള്‍ പണം നല്‍കാമെന്ന കമ്പനികളുടെ ബാധ്യതയില്‍ ചൂതാട്ടത്തിന്റെ (മൈസിര്‍) അടിസ്ഥാനങ്ങള്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. (2) പ്രീമിയം മുഖേന …..ശേഖരിക്കുന്ന തുകയുടെ നല്ലൊരു ഭാഗം പലിശ സംബന്ധമായ ഇടപാടുകളില്‍ വിനിയോഗിച്ചു ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രയോജനം കരസ്ഥമാക്കുന്നുണ്ട്. തന്മൂലം ഏതെങ്കിലും രൂപത്തില്‍ തങ്ങളെയോ തങ്ങളുടെ വല്ല സാധനങ്ങളെയോ ഇന്‍ഷൂര്‍ ചെയ്തിട്ടുള്ളവര്‍ അനുവദനീയമല്ലാത്ത ആ പ്രവൃത്തിയില്‍ പങ്കാളികളായിത്തീരുന്നു. (3) ഒരാള്‍ മരണെപ്പട്ടാല്‍ നല്‍കപ്പെടുന്ന സംഖ്യ ഇസ്ലാമിക ദൃഷ്ടിയില്‍ മരണപ്പെട്ടയാളുടെ അനന്തരസ്വത്താണ്. ശരീഅത്തിന്റെ അടിസ്ഥാനത്തിലുള്ള അനന്തരാവകാശികള്‍ക്കിടയില്‍ അത് ഭാഗിക്കേണ്ടതുമാണ്. ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്‍കുന്ന സംഖ്യ അനന്തരാവകാശത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുകയല്ല, പോളിസി എടുത്ത ആള്‍ വസ്വിയ്യത്ത് ചെയ്തുവെച്ച വ്യക്തിക്കോ വ്യക്തികള്‍േക്കാ ഭാഗിക്കുകയാണ് ചെയ്യുന്നത്. അനന്തരാവകാശികള്‍ക്ക് വസ്വിയ്യത്ത് തന്നെ പാടിെല്ലന്നാണ് ഇസ്ലാമിക നിയമം.

ഇന്‍ഷൂറന്‍സ് ചൂതാട്ടമാണോ?
ഉ: ചൂതാട്ടം തന്നെയാണ്. ചൂതാട്ടത്തിന് പണ്ഢിതന്മാര്‍ നല്‍കിയ നിര്‍വചനത്തില്‍ ഇത് ഉള്‍പ്പെടുന്നുണ്ട്.

ഇന്‍ഷൂറന്‍സിലെ തെറ്റുകള്‍ ചോ: ഇന്ന് നിലവിലുള്ള ഇന്‍ഷൂറന്‍സില്‍ ഇസ്ലാമികമായി എന്താണ് തെറ്റ്?
ഉ: (1) മരണം, അത്യാഹിതം, നഷ്ടം എന്നിവ സംഭവിക്കുമ്പോള്‍ പണം നല്‍കാമെന്ന കമ്പനികളുടെ ബാധ്യതയില്‍ ചൂതാട്ടത്തിന്റെ (മൈസിര്‍) അടിസ്ഥാനങ്ങള്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. (2) പ്രീമിയം മുഖേന ശേഖരിക്കുന്ന തുകയുടെ നല്ലൊരു ഭാഗം പലിശ സംബന്ധമായ ഇടപാടുകളില്‍ വിനിയോഗിച്ചു ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രയോജനം കരസ്ഥമാക്കുന്നുണ്ട്. തന്മൂലം ഏതെങ്കിലും രൂപത്തില്‍ തങ്ങളെയോ തങ്ങളുടെ വല്ല സാധനങ്ങളെയോ ഇന്‍ഷൂര്‍ ചെയ്തിട്ടുള്ളവര്‍ അനുവദനീയമല്ലാത്ത ആ പ്രവൃത്തിയില്‍ പങ്കാളികളായിത്തീരുന്നു. (3) ഒരാള്‍ മരണെപ്പട്ടാല്‍ നല്‍കപ്പെടുന്ന സംഖ്യ ഇസ്ലാമിക ദൃഷ്ടിയില്‍ മരണപ്പെട്ടയാളുടെ അനന്തരസ്വത്താണ്. ശരീഅത്തിന്റെ അടിസ്ഥാനത്തിലുള്ള അനന്തരാവകാശികള്‍ക്കിടയില്‍ അത് ഭാഗിക്കേണ്ടതുമാണ്. ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്‍കുന്ന സംഖ്യ അനന്തരാവകാശത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുകയല്ല, പോളിസി എടുത്ത ആള്‍ വസ്വിയ്യത്ത് ചെയ്തുവെച്ച വ്യക്തിക്കോ വ്യക്തികള്‍േക്കാ ഭാഗിക്കുകയാണ് ചെയ്യുന്നത്. അനന്തരാവകാശികള്‍ക്ക് വസ്വിയ്യത്ത് തന്നെ പാടില്ലെന്നാണ് ഇസ്ലാമിക നിയമം.

ചോ: ഇന്‍ഷൂറന്‍സ് പരസ്പരം സംതൃപ്തിയോടെ നടത്തുന്ന ഒരു വ്യാപാരമാണ്. അതുകൊണ്ട് അത് അനുവദനീയമാണെന്നു ചിലര്‍ വാദിക്കുന്നു. ഇത് ശരിയാണോ?
ഉ: ശരിയല്ല. സംതൃപ്തി ഉണ്ടായത് കൊണ്ട് ഫലമില്ല. ഇടപാട് ഇസ്ലാമിക ദൃഷ്ട്യാ അം ഗീകൃതമാകണം. പരസ്പര സംതൃപ്തിയോട് കൂടി ചൂതാട്ടം നടത്താന്‍ പറ്റില്ലെങ്കില്‍ പലിശയും ചൂതാട്ടവുമടങ്ങിയ ഇന്‍ഷൂറന്‍സും അങ്ങനെ തന്നെ. ഇരുപക്ഷവും ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രം തെറ്റായ ഒരിടപാട് ശരിയായിത്തീരുകയില്ല.
ചോ: ഒരുപറ്റം ഉദാരമതികള്‍ തങ്ങളുടെ ധനത്തില്‍ നിന്നു നിശ്ചിത വിഹിതമെടുത്തു നടത്തുന്ന പരസ്പര സഹായ സ്ഥാപനമാണ് ഇന്‍ഷൂറന്‍സ് കമ്പനി എന്ന് ചിലര്‍ ന്യായീകരിക്കുന്നു. അത് ശരിയാണോ?
ഉ: ശരിയല്ല. കാരണം പോളിസി ഹോള്‍ഡറുടെ സ്ഥാപിത താത്പര്യവും സ്വാര്‍ഥതയും കമ്പനിയുടെ ലാഭേച്ഛയുമാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. അപരനെ സഹായിക്കുക എന്ന ഉദ്ദേശ്യം ഇവിടെ ഇല്ല. അപകടമുണ്ടാകുമ്പോള്‍ പകരം നല്‍കണമെന്ന്  ഉപാധിയോടെ അടക്കുന്ന പ്രീമിയം സംഭാവനയോ പരസഹായമോ അല്ല. സംഭരിക്കപ്പെടുന്ന സംഖ്യകള്‍ ആദായകരമായ ഇടപാടുകളില്‍ മുടക്കി നേടിയെടുക്കുന്ന ഭീമമായ ലാഭം കമ്പനി ഏകപക്ഷീയമായി സ്വന്തമാക്കുകയാണ്. ഇത് സഹായ സ്ഥാപനത്തിന് ചേര്‍ന്നതല്ല.