സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 8 July 2015

ദുആ

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.
 പ്രാർത്ഥിക്കുക, ചോദിക്കുക,വിളിക്കുക, ക്ഷണിക്കുക എന്നൊക്കെയാണ് ദുആഇന്റെ ഭഷാർത്ഥം.  ദുആഇന്റെ യാഥാർത്ഥ്യം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു: 

 وحقيقة الدعاء استدعاء العبد ربه جل جلاله العناية واستمداده إياه المعونة(التفسير الكبير: ١١١/٣)

അടിമ തന്റെ റബ്ബിനോട് പരിഗണനയെ തേടുകയും അവൻ അവനോടു സഹായം ചോദിക്കുകയും ചെയ്യലാണ് ദുആഇന്റെ യാഥാർത്ഥ്യം. (റാസി 3/111)
 എല്ലാ ആരാധനകളുടെയും മജ്ജയും സത്തും പ്രസ്തുത ദുഅയാണെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. ഇമാം അബൂദാവൂദ്(റ) സുനനിൽ രേഖപ്പെടുത്തുന്നു:
عن النعمان بن بشير عن النبي صلى الله عليه وسلم قال الدعاء هو العبادة(سنن أبي داود: ١٢٦٤)
നുഅമാബ്നുബഷീറി(റ) ൽ നിന്ന് നിവേദനം: നബി(സ) പറയുന്നു: "ദു, അതാണ്‌ ഇബാദത്ത്". (അബൂദാവൂദ് 1264)
 ഇമാം തിർമിദി(റ) നിവേദനം ചെയ്യന്നു:    

عن أنس بن مالك رضي الله عنه عن النبي صلى الله عليه وسلم قال : " الدعاء مخ العبادة "(سنن الترمذي: ٣٢٩٣)

അനസ് (റ) ൽ നിന്ന് നിവേദനം: നബി(സ) പറയുന്നു: "ദുആ ആരാധനയുടെ മജ്ജയാണ്:. (തിർമുദി: 3293) 

പ്രസ്തുത ഹദീസിന്റെ താല്പര്യം അല്ലാമ ത്വീബി(റ) യെ ഉദ്ദരിച്ച് ഇമാം മുനാവി(റ) വിശദീകരിക്കുന്നു: 


قال الطّيبي:  أتى بضمير الفصل والخبر المعرف باللام ليدل على الحصر في أن العبادة ليست غير الدعاء.
ഫസ്ലിന്റെ ളമീറും (هو) ലാമു കൊണ്ട് മഅരിഫയാക്കിയ ഖബറും  (العبادة) നബി(സ) കൊണ്ടുവന്നത് ഇബാദത്ത് ദുആ മാത്രമാണ് എന്നാ അർഥം ലഭിക്കാനാണ്.(ഫയ്ളുൽഖദീർ: 3/721)
അല്ലാമ മുല്ലാഅലിയ്യുൽഖാരി  മിർഖാത്തിൽ എഴുതുന്നു :


أي هو العبادة الحقيقيّة الْتي تستأهلُ أن تسمّ عبادة،لدلالته علي الإقبال علي الله والإعراض عمّ سواه،بحيث لا يرجو ولا يخاف إلاّ إيّاه، قائمً بوجوب العبوديّة ،معترِفً بحقّ لرّبوبيّة،عالمً بنعمة الإيجاد،طالبًً لمدد لأمداد علي وفق المراد وتوفيق لإسعاد.(مرقاة المفاتيح:١١٩/٧)

ഇബാദത്തെന്നുപറയാൻ യോഗ്യതയുള്ളത് ദുആയാണ് എന്നതാണ് ഹദീസിന്റെ താല്പര്യം. കാരണം അടിമ പൂർണമായും അല്ലാഹുവിലേക്ക് മുന്നിടുകയും അള്ളാഹു അല്ലാത്തവരെ ഭയക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യാത്ത വിധം അവരിൽ നിന്ന് എല്ലാ നിലക്കും  തിരിഞ്ഞു കളയുകയും ചെയ്തിരിക്കുന്നു എന്നാണല്ലോ ദുആ കാണിക്കുന്നത്. അതുതന്നെ ഇബുദിയ്യത്തിന്റെ ബാധ്യത നിറവേറ്റിയും റുബ്ബിയ്യത്തിന്റെ ബാധ്യത അന്ഗീകരിച്ചും സൃഷ്ട്ടികർമമാകുന്ന  അനുഗ്രഹം അറിഞ്ഞും നല്ലത് പ്രവർത്തിക്കാനുള്ള തൗഫീഖും ഉദ്ദേശത്തോടെ യോജിക്കുന്ന സഹായവും തേടിയുമാണല്ലോ അടിമ പ്രാർതിക്കുന്നത്. (മിർഖാത്തുൽ മഫാത്തിഹ് :7/119)
  

ഇമാം റാസി(റ) പറഞ്ഞിതിങ്ങനെ :

فقوله((الدّعاء هو العبادة)) معناه أنّه معظم العبادة وأفضل العبادة، كقوله عليه السّلام ((الحجّ عرفة)) أي الوقوف بعرفة هو الرّكن الأعضم(التفسير الكبير:٣/١١٣)

"ദുആ അതാണ്‌ ആരാധന" എന്നതിനർത്ഥം ആരാധനയുടെ പ്രധാനഭാഗവും ഇബാടത്തിൽ സ്രേഷ്ടമായതും ദുആയാനെന്നാണ് ഹജ്ജ് അറഫയാണെന്ന നബി(സ) യുടെ പ്രസ്താവനയെ പോലെ വേണം ഇതിനെയും കാണാൻ.അറഫയിൽ നിൽക്കലാണ് ഹജ്ജിന്റെ മുഖ്യഘടകം എന്നാണല്ലോ അതിനർത്ഥം.(തഫ്സീറു  റാസി: 3/113)  

ഇമാം റാസി (റ) തന്നെ പറയട്ടെ:

إعلم أنّه تعال حكي عن المؤمنين دعاءهم،وذالك لأنّه(ص) قال:((الدّعاء مخّ العبادة)) لأنّ الدّاعي يشاهد نفسه في مقام الفقر والحاجة والذّلّة والمسكنة،ويشاهد جلال الله تعالي وكرمه وعزّته وعظّمته بنعت الإستغناء والتّعالي، وهو المقصود من جميع العبادت واطّاعات اها((التفسير الكبير:٧/١٤٣)

നീ അറിയുക സത്യവിശ്വാസികളുടെ ദുആ അള്ളാഹു എടുത്തു പറയുന്നു: ദുആ ആരാധനയുടെ മജ്ജയാനെന്നു നബി(സ) പ്രസ്ഥാപിച്ചിടുണ്ട്.പ്രാര്തിക്കുന്നവാൻ തന്നെ ആവശ്യമുല്ലവനായും സാധുവായും ദാരിദ്രനായുംവീക്ഷിക്കുകയും അല്ലാഹുവേ ഔന്നിത്ത്യവും സ്വയം പര്യാപ്തയുമുള്ള പ്രതാപിയും മഹാനും ഔദാര്യവനും ആയും കാണുന്നുവല്ലോ.എല്ല ആരാധനയുടെയും പരമപ്രധാനമായ ലക്‌ഷ്യം അതാണല്ലോ.(റാസി : 7/143)
 ചുരുക്കത്തിൽ  നിസ്കാരമാവട്ടെ സകാത്താവട്ടെ ഖുർആൻ പാരായണമാവട്ടെ ഹജ്ജാവട്ടെ ദാനധർമ്മമാവട്ടെ മറ്റേതോ ആരാധനയാവട്ടെ അവയുടെ പ്രധാനഭാഗവും ആരാധനയെന്ന പേരിനു അക്ഷരത്തിലും  അർത്ഥത്തിലും അർഹതയുള്ളതും അടിമയിൽ നിന്ന് വരുന്ന ഉൾവിളിയാണ്. അഥവാ 'എന്റെ നാഥാ! ഈ ഇബാദത്ത് ഞാൻ നിർവഹിച്ചത് നീ എന്റെ രക്ഷിതാവും ഞാൻ തന്റെ അടിമയും ആണെന്ന നിലയിലും നിന്റെ പ്രീതി മാത്രം ലക്‌ഷ്യം വെച്ചുമാണ്.ലോകമാന്ന്യമോ മറ്റേതെങ്കിലും ലക്ഷ്യങ്ങളോ താല്പര്യങ്ങളോ ഇതിനാൽ എനിക്കില്ല. അതിനാല എന്നിൽ നിന്ന് അത് നീ സ്വീകരിക്കണമേ!'. എന്ന് മനസ്സറിഞ്ഞു,ആത്മാർഥതയോടെ അടിമയിൽനിന്നുണ്ടാവേണ്ടതുണ്ട്. ആ ഉൾ വിളിയാണ്  ഏതൊരു ഇബാദത്തിന്റെയും കാതലായ വശം.  ഇതാണ് എല്ല ഇബാദത്തും ദുആയാനെന്നതിന്റെ വിവക്ഷ.

(الدّعاء مخّ العبادة) ദുആ ആരാധനയുടെ മജ്ജയാനെന്ന മറ്റൊരു ഹദീസിൽ  പറഞ്ഞതിന്റെ  വിവക്ഷയും അതാണ്‌. അത്തരം ഉൾ വിളികളില്ലാത്ത യേത് ഇബാദത്തും മജ്ജയില്ലാത്തദിനു തുല്യമാണ്. അല്ലാതെ അഭൌതികമായ മാർഗ്ഗത്തിലൂടെ അമ്പിയ-ഔലിയാക്കളോട് സഹായാര്തന നടത്തുന്നതാണ് ആരാധനയെന്നു പ്രസ്തുത ഹദീസ് വിശദീകരിച്ച് ലോകത്തൊരു പണ്ഡിതനും പറഞ്ഞിട്ടില്ല.പറയുന്നതുമില്ല.  
അല്ലാഹുവോട് പ്രാർത്ഥിക്കുന്നതിന്റെ പ്രാധാന്യം വിശുദ്ദ ഖുർആൻ നിരവധി സ്ഥലങ്ങളിൽ എടുത്തു പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു:  

 وَقَالَ رَ‌بُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُ‌ونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِ‌ينَ (غافر: ٦٠)

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച. 
അല്ലാഹു പറയുന്നു:  

قُلْ مَا يَعْبَأُ بِكُمْ رَ‌بِّي لَوْلَا دُعَاؤُكُمْ.(الفرقان: ٧٧)

(നബിയേ,) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്‍റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ് ? 

അല്ലാഹു പറയുന്നു:  

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِ‌يبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْ‌شُدُونَ(البقر: ١٨٦)


 "താങ്കളോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌". 

ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു: 

عن سلمان قال: قال قال رسول الله صلى الله عليه وسلم لا يرد القضاء إلا الدعاء ولا يزيد في العمر إلا البر.(سنن الترمذي: ٢٠٦٥)

സൽമാനി(റ) ൽ നിന്ന് ന്വേടനം: റസൂലുല്ലാഹി (സ) പറയുന്നു: "പ്രാർത്ഥനയല്ലാതെ വിധിയെ തടുക്കുകയില്ല. പുണ്യമല്ലാതെ ആയുസ്സിനെ വർദ്ദിപ്പിക്കുകയില്ല". (തുർമുദി: 2065)

ഇമാം തുർമുദി നിവേദനം ചെയ്ത മറ്റൊരു ഹദീസ് കാണുക: 

عن أبي هريرة – رضي الله عنه – عن النبي صلى الله عليه وسلم قال : « ليس شيء أكرم على الله – تعالى - من الدعاء » (رواه الترمذي : ٣٢٩٢)

അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം : നബി(സ) പറഞ്ഞു : "ദുആഇനേക്കാൾ അല്ലാഹുവിനു ആദരവുള്ള മറ്റൊന്നുമില്ല". (തുർമുദി : 3292)   

ഇബ്നുമാജ(റ) നിവേദനം:  

عن أبي هريرة – رضي الله عنه – قال : قال رسول الله صلى الله عليه وسلم : « من لم يدع الله سبحانه غضب عليه>>(سنن ابن ماجه: ٣٨١٧)

അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം : നബി(സ) പറഞ്ഞു : "അല്ലാഹുവോട് പ്രാർത്ഥിക്കാത്തവരോട് അവൻ കോപിക്കും:(ഇബ്നുമാജ 3817)

ഇബ്നുഅബീശൈബ(റ) നിവേദനം:

عن ابن عمر قال: قال رسول الله صل الله عليه وسلم من فتح له من الدعاء منكم فتحت له أبواب الإجابة. (مصنف ابن أبي شيبة: ٢٣/٧)

ഇബ്നു ഉമർ(റ) യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "നിങ്ങളിൽ നിന്ന് ദുആഇന്റെ കവാടം തുറക്കപ്പെട്ടവർക്ക് ഉത്തരം നല്കുന്നതിന്റെ കവാടങ്ങളും തുറക്കപ്പെടും. (മുസ്വന്നഫ് 7/23) 

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال { من سره أن يستجيب الله له عند الشدائد والكرب فليكثر من الدعاء في الرخاء. (سنن الترمذي : ٣٣٠٤)

അബൂഹുറൈറ(റ) യിൽ നിന്ന് നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു: "വിഭൽ ഘട്ടങ്ങളിൽ  അല്ലാഹു ഉത്തരം നൽകൽ വല്ലവരെയും സന്തോഷിപ്പിക്കുന്നുവെങ്കിൽ അവർ പ്രാർത്ഥന വർദ്ദിപ്പിക്കട്ടെ". (തുർമുദി 3304)

റസൂലുല്ലാഹി (സ) പറഞ്ഞു:
 
 أفضل الذكر لا إله إلا الله، وأفضل الدعاء الحمد الله (سنن الترمذي : ٣٣٠٥)

"ദിക്റിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായത് 'ലാഇലാഹ ഇല്ലല്ലാഹു; വും ദുആയിൽ  വെച്ച് ഏറ്റവും ശ്രേഷ്ടമായത് 'അല്ഹം ദുലില്ലാഹി' യുമാണ്‌". (തുർമുദി 3305)

 عن أبي بن كعب أن رسول الله صلى الله عليه وسلم  كان إذا ذكر أحدا فدعا له بدأ بنفسه "(سنن الترمذي: ٣٣٠٧)

ഉബയ്യുബ്നുകഅബ്(റ) ൽ നിന്ന് നിവേദനം: "റസൂലുല്ലാഹി(സ) വല്ലവരുടെയും പേര് പറഞ്ഞ് അവര്ക്ക് വേണ്ടി പ്രാർത്ഥിക്കുകയാണെങ്കിൽ ആദ്യം സ്വന്തത്തിനു വേണ്ടി പ്രാർത്ഥിക്കുമായിരുന്നു". (തുർമുദി 3307)

 عن عمر بن الخطاب رضي الله عنه قال(( كان رسول الله صلى الله عليه وسلم إذا رفع يديه فى الدعاء لم يحطهما حتي يمسح بهما وجهه))(سنن الترمذي ٣٣٠٨)

ഉമറുബ്നുൽ ഖത്ത്വാബ്(റ) ൽ നിന്നു നിവേദനം: "നബി(സ) പ്രാർത്ഥിക്കാൻ വേണ്ടി ഇരുകാരങ്ങലുയർത്തിയാൽ അവ കൊണ്ട് തന്റെ മുഖം തടവാതെ അവ താഴ്ത്താറില്ല". (തുർമുദി 3308)  

عن أبي هريرة عن النبي صلى الله عليه وسلم قال: ((يستجاب لأحدكم ما لم يعجل، يقول: دعوت فلم يستجب لي))(ترمذي: ٣٣٠٩)

അബൂഹുറൈറ(റ) യിൽ നിന്നു നിവേദനം: നബി(സ) പറഞ്ഞു : "ധ്രതികാണിക്കാതിരിക്കുമ്പോൾ നിങ്ങലിലൊരാൾക്ക് ഉത്തരം ലഭിക്കും. അവൻ പറയും: "ഞാൻ പ്രാർത്ഥിച്ചു. എന്നാൽ എനിക്കുത്തരം ലഭിച്ചില്ല എന്ന്". (തുർമുദി 3309)
ن أبي هريرة عن النبي صلى الله عليه وسلم أنه قال: لا يزال يستجاب للعبد ما لم يدع بإثم أو قطيعة رحم ما لم يستعجل، قيل يا رسول الله ما الاستعجال؟ قال يقول قد دعوت وقد دعوت فلم أر يستجيب لي فيستحسر عند ذلك ويدع الدعاء.(ترمذي)

"കുറ്റം കൊണ്ടോ ചാർച്ച ബന്ധം മുറിക്കൽ കൊണ്ടോ പ്രാർത്ഥിക്കാതിരിക്കുമ്പോൾ അടിമക്ക് ഉത്തരം ലഭിക്കും. അവൻ ധ്രതികാണിക്കതിരിക്കുമ്പോൾ". അല്ലാഹുവിന്റെ റസൂലെ! ധ്രതികാണിക്കൽ എന്താണ്? എന്ന് ചോദ്യം വന്നപ്പോൾ നബി(സ) വിശദീകരിച്ചു. "തീർച്ചയായും ഞാൻ പ്രാർത്ഥിച്ചു.തീർച്ചയായും ഞാൻ പ്രാർത്ഥിച്ചു. എന്നാൽ എനിക്കവാൻ ഉത്തരം നൽകുന്നത് ഞാൻ കണ്ടില്ല എന്നവൻ പറയും. അനന്തരം അവൻ തളർന്ന്ദുആ ഉപേക്ഷിക്കും". (തുർമുദി : 4918)  

അബൂഹുറൈറ(റ) യിൽ നിന്നു നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു: "ഉത്തരം ലഭിക്കുമെന്ന ഉറപ്പോടെ അല്ലാഹുവോട് നിങ്ങൾ പ്രാർത്ഥിക്കുവീൻ. അശ്രദ്ദമായ ഹ്രദയത്തിൽ നിന്നുള്ള പ്രാർത്ഥന അല്ലാഹു സ്വീകരിക്കുകയില്ലെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക". (തുർമുദി 3401)

സൽമാനി(റ) ൽ നിന്നു നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു: "നിങ്ങളുടെ രക്ഷിതാവ് മാന്യനും ലജ്ജയുള്ളവനുമാണ്. ഒരു അടിമ തന്റെ ഇരുകരങ്ങൾ തന്നിലെക്കുയർത്തിയാൽ  വട്ടപൂജ്യമായി അത് രണ്ടിനെയും മടക്കുന്നതിനെ തൊട്ട് അവൻ ലജ്ജിക്കുന്നതാണ്". (അബൂദാവൂദ് 1273)
  പ്രാർത്ഥനക്കുത്തരം ലഭിക്കാൻ നിരവധി ഉപാധികളുണ്ട്. അവയില പ്രധാനപ്പെട്ടതാണ് ഹലാലായ ഭക്ഷണം കഴിക്കലും ഹലാലായ വെള്ളം കുടിക്കലും ഹലാലായ വസ്ത്രം ധരിക്കലും. ഇമാം മുസ്ലിം (റ) അബൂഹുറൈറ(റ) യിൽ നിന്നു നിവേദനം ചെയ്ത സുദീര്ഘമായ ഒരു ഹദീസിൽ ഇപ്രകാരം കാണാം.നബി(സ) പറഞ്ഞു: "നിശ്ചയം അല്ലാഹു നല്ലവനാണ്. നല്ലത് മാത്രം അവൻ സ്വീകരിക്കൂ. പ്രവാചകന്മാരോട് കൽപ്പിച്ച കാര്യം വിശ്വാസികളോടും അവൻ കൽപ്പിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: "ഓ! പ്രവാചകന്മാരെ നല്ലതിൽനിന്ന്‌ നിങ്ങൾ ഭക്ഷിക്കുകയും നല്ലത്നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക. നിശ്ചയം നിങ്ങൾ ചെയ്യുന്നത്0കൊണ്ട് സൂക്ഷ്മമായി ഞാൻ അറിയുന്നതാണ്". അല്ലാഹു പറയുന്നു: "ഓ! സത്യാ വിശ്വാസികളെ നിങ്ങള്ക്ക് നാം നൽകിയ നല്ലതിൽനിന്ന്‌ നിങ്ങൾ ഭക്ഷിക്കുവീൻ". പിന്നെ ഒരാളുടെ കാര്യം നബി(സ) പരമാർഷിച്ചു. അദ്ദേഹം സുദീർഘമായ യാത്ര ചെയ്തതിനാൽ വസ്ത്രങ്ങള പോടീ പുരണ്ടവനും മുടോ ജഡകുത്തിയവനുമാണ്. ആകാശത്തേക്ക് രണ്ടു കരങ്ങൾ ഉയർത്തി യാറബ്ബി,  യാറബ്ബി എന്നവൻ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ അവൻ കഴിക്കുന്ന ഭക്ഷണവും അവൻ കുടിക്കുന്ന വെള്ളവും അവൻ ധരിക്കുന്ന വസ്ത്രവും ഹറാമാണ്.ഹറാമായ ഭക്ഷണം ആഹാരം നൽകപ്പെട്ടവനാണവൻ. പിന്നെ എങ്ങനെയാണ് അവന്റെ പ്രാർത്ഥനക്കുത്തരം ലഭിക്കുക?". (മുസ്ലിം 1686)
    ഇതിനു പുറമെ എന്റെ പ്രാർത്ഥനകുത്തരം ലഭിക്കുമെന്ന ഉറച്ച വിശ്വാസവും മനസാന്നിധ്യവും  പ്രാർത്ഥിക്കുന്നവനുണ്ടായിരിക്കണം. അത് പോലെ ധ്രതികാണിക്കാതിരിക്കലും പ്രാർത്ഥനക്കുത്തരം ലഭിക്കാനുള്ള നിബന്ധനയിൽപെട്ടതാണ്.
   പ്രാർത്ഥിക്കുന്ന എല്ലാ മുസ്ലിമിനും ഉത്തരം ലഭിക്കുന്നതാണ്. എന്നാൽ മൂന്നാലൊരു രൂപത്തിലായിരിക്കും ഉത്തരം ലഭിക്കൽ. ഹാഫിള് ഇബ്നു ഹജർ(റ) എഴുതുന്നു:

أن كل داع يستجاب له لكن تتنوع الإجابة فتارة تقع بعين ما دعا به وتارة بعوضه وقد ورد في ذلك حديث صحيح أخرجه الترمذي والحاكم من حديث عبادة بن الصامت رفعه ما على الأرض مسلم يدعو بدعوة إلا آتاه الله إياها أو صرف عنه من السوء مثلها ولأحمد من حديث أبي هريرة : " إما أن يعجلها له وإما أن يدخرها له " وله في حديث أبي سعيد رفعه ما من مسلم يدعو بدعوة ليس فيها إثم ولا قطيعة رحم إلا أعطاه الله بها إحدى ثلاث إما أن يعجل له دعوته وإما أن يدخرها له في الآخرة وإما أن يصرف عنه من السوء مثلها وصححه الحاكم .(فتح الباري: ١٤٩/١٤)

പ്രാർത്ഥിക്കുന്നവർക്കെല്ലാം ഉത്തരം ലഭിക്കുന്നതാണ്. പക്ഷെ ഉത്തരം ലഭിക്കുന്നത് പല രൂപത്തിലായിരിക്കുമെന്നുമാത്രം. ചിലപ്പോൾ എന്താണോ അല്ലാഹുവോട്  ആവശ്യപ്പെട്ടത് അതുതന്നെ ലഭിക്കും. ചിലപ്പോൾ അതിനുപകരമായി മറ്റു വല്ലതും ലഭിക്കും. ഇവ്വിഷയകമായി ഉബാദതുബ്നു സ്വാമിത് (റ) ഉദ്ദരിക്കുന്ന മർഫൂആയ ഹദീസ്വന്നിട്ടുണ്ട്. ഇമാം ഹാകിമും(റ) തിർമുദി(റ) യും പ്രബലമായ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. അതിങ്ങനെ, "പ്രാർത്ഥിക്കുന്ന യാതൊരു മുസ്ലിമിനും ഒന്നുകിൽ അവൻ പ്രാർത്ഥിച്ച കാര്യം അല്ലാഹു അവന് നല്കും. അല്ലെങ്കിൽ അതിനു പകരം തിന്മയെ അവനെ തൊട്ട് അല്ലാഹു തിരിച്ചു കളയും". അബൂഹുറൈറ(റ) യിൽ നിന്ന് ഇമാം അഹ്മദ് ഉദ്ദരിച്ച  മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം: "ഒന്നുകിൽ പ്രാർത്ഥിച്ചവൻ ചോദിച്ച കാര്യം അല്ലാഹു അവന് നല്കും. അല്ലെങ്കിൽ അതവന് സൂക്ഷിച്ചുവെക്കും". അബൂസഈദ്(റ) ൽ നിന്ന് ഇമാം അഹ്മദ് (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ ഇപ്രകാരം വായിക്കാം; "കുറ്റമോ ചാർച്ചബന്ധം വിച്ചെദിക്കലൊ ഇല്ലാത്ത പ്രാർത്ഥന നടത്തിയ ഇതൊരു മുസ്ലിമിനും മൂന്നാലൊരു കാര്യം അല്ലാഹു നല്കതിരിക്കില്ല. ഒന്നുകിൽ അവൻ ചോദിച്ച കാര്യം തന്നെ അവന് നല്കും. അല്ലെങ്കിൽ അത് ആഖിറത്തിൽ നൽകാൻ അവൻ സൂക്ഷിച്ചു വെക്കും. അല്ലെങ്കിൽ അതുപോലുള്ള തിന്മകൾ അവനിൽ നിന്ന് അല്ലാഹു തിരിച്ചു വിടും". (ഫത്ഹുൽ ബാരി 14/149)   .

ഖുർആനും ഹദീസും പ്രധാനപ്പെട്ട ധാരാളം പ്രാർത്ഥനകൾ നമ്മെ പഠിപ്പിക്കുന്നു. ഏറ്റവും ഉത്തമം ഫാത്തിഹ സൂറത്താണ്.അത് കഴിഞ്ഞാൽ അൽബഖറയിലെ അവസാനത്തെ രണ്ട് സൂക്തങ്ങളാണ്. കാവലിനെ ചോദിക്കുന്ന ഏറ്റവും നല്ല പ്രാർത്ഥനകളിൽ പെട്ടതാണ് സൂറത്തുൽ ഫലഖും സൂറത്ത്ന്നാസും.
       പ്രാർത്ഥനക്കു നിർണ്ണിത രൂപങ്ങളൊന്നുമില്ലെങ്കിലും ഖുർആനിലും ഹദീസുകളിലും വന്ന പ്രാർത്ഥനകൾ കൊണ്ട് വരുന്നതാണ് കൂടുതൽ ഉത്തമമെന്ന് പണ്ഡിതന്മാർ പറയുന്നു. സ്വന്തം കാര്യം പറയുന്നതിനേക്കാൾ എല്ലാവരുടെയും കാര്യം പറയുന്നതാണ് കൂടുതൽ ഉത്തമം.    

اللهم آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار
 "അല്ലാഹുവേ! ഐഹിക ജീവിതത്തിലും പരലോക ജീവിതത്തിലും ഞങ്ങൾക്ക് നീ നന്മ നൽകുകയും നരക ശിക്ഷയിൽ നിന്ന് ഞങ്ങൾക്ക് നീ കാവൽ നൽകുകയും ചെയ്യേണമേ" എന്നാ പ്രാർത്ഥനയായിരുന്നു നബി(സ) കൂടുതൽ കൊണ്ടുവന്നിരുന്നതെന്ന് അനസ്(റ) നെ ഉദ്ദരിച്ച് ഇമാം മുസ്ലിം(റ) റിപ്പോർട്ട്‌ ചെയ്യുന്നു. അനസ്(റ) ഏതു പ്രാർത്ഥനയിലും പ്രസ്തുത ദുആ ഉള്കൊള്ളിച്ചിരുന്നതായി ഹദീസിൽ തുടർന്ന് പറയുന്നുണ്ട്. (സ്വഹീഹ് മുസ്ലിം 4855)
ദുആഇന്റെ മര്യാദകൾ
  പ്രാർത്ഥന സ്വീകരിക്കപ്പെടാൻ ചില മര്യാദകൾ പാലിച്ചിരിക്കണം.
  ഖിബ് ലക്ക് മുന്നിടുക , കൈ മേല്പ്പോട്ടുയർത്തുക, മിതമായ ശബ്ദത്തിൽ ദുആചെയ്യുക., ഹംദ്, സ്വലാത്ത് എന്നിവ കൊണ്ട് ദുആ  ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ അവയിൽ പ്രധാനമാണ്. 
     ദുആയിൽ പ്രാസമൊപ്പിക്കുക, ഭാഷ നന്നാക്കുക തുടങ്ങിയ കാര്യങ്ങളിൽ മാത്രം ശ്രദ്ദ പതിപ്പിക്കാതിരിക്കാൻ നോക്കണം. ദുആഇലെ വിനയവും ഭക്തിയും ഭയവും അതില്ലാതാക്കിക്കളയും.തന്റെ ദുആ സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസം ദുആയിലുടനീളം ഉണ്ടായിരിക്കണം. ഓരോ ദുആയും മൂന്നു പ്രാവശ്യം ആവർത്തിക്കുകയും റബ്ബിനെ നിർബന്ധിക്കും പ്രകാരം ചോദിക്കുകയും വേണം. 
   ഇടപാടുകളും കടങ്ങളുമുണ്ടെങ്കിൽ കൊടുത്ത് വീട്ടണം. അപഹ്രത സ്വത്തുക്കൾ തിരിച്ചു കൊടുക്കലും ഏഷണി പരദൂഷണാദികൾക്ക് മാപ്പ് ചോദിക്കലും ദുആഇന്റെ സ്വീകാര്യതയ്ക്കു അനിവാര്യഘടകങ്ങളാണ്. തന്റെ തെറ്റുകളിൽ നിന്നും പൂർണമായും ഖേദിച്ചു മടങ്ങിയ ശേഷമുള്ള   ദുആഇനു സ്വീകര്യതയുന്ദ്. ഹറാമായ ഭക്ഷണ പാനീയങ്ങളും അതിനു സാധ്യതയുള്ളവയും വർജിക്കാത്തതാണ്  ദുആ  നിശ്ഫലമാകുന്നതിനു പ്രധാന കാരണമെന്ന് ഹദീസുകളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.
    പ്രാർത്ഥനയ്ക്കുത്തരം ലഭിക്കാൻ സാധ്യതയുള്ള ചില സമയങ്ങളും സ്ഥലങ്ങളും ഹദീസുകളിൽ വിവരിക്കുന്നുണ്ട്. വിശുദ്ദ റംസാൻ, അറഫാദിനം, വെള്ളിയാഴ്ച ദിവസം, പാതിരാ സമയം, നിസ്കാര ശേഷം തുടങ്ങിയ ശ്രേഷ്ഠ സമയങ്ങളിലുള്ള  ദുആക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നു. അതേപോലെ യുദ്ദം കൊടുമ്പിരികൊള്ളുമ്പോഴും മഴ വര്ഷിക്കുമ്പോഴും മനസ്സിൽ ദയവും ഭയവും ഉണ്ടാകുമ്പോഴും  പ്രാർത്ഥിക്കുന്നത് ഉത്തരലബ് ധിക്കുനിമിത്തങ്ങലാണ്.
   കഅബയുടെ സമീപത്ത് വെച്ചും കഅബയുടെ സ്വർണ്ണപ്പാത്തിയുടെ ചുവട്ടിൽ വെച്ചും അറഫ, മുസ്ദലിഫ, മിന, സ്വഫാ മർവ, റൗളാശരീഫ് തുടങ്ങിയ പുണ്യ സ്ഥലങ്ങളിൽ വെച്ചുള്ള പ്രാർത്ഥനക്കും ഉത്തരം ലഭിക്കാൻ ഏറെ സാധ്യതയുണ്ട്.
  പ്രാത്ഥനയുടെ മര്യാദകൾ പഠിപ്പിക്കുന്ന നിരവധി ഹദീസുകൾ കാണാം. ഇമാം തുർമുദി(റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം.   
അബുഉമാമ(റ) യിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഏതു ദുആയാണ്  കൂടുതൽ സ്വീകരിക്കപ്പെടുകയെന്നു അല്ലാഹുവിന്റെ റസൂലിനോട് ചോദ്യമുണ്ടായി. അപ്പോൾ രാത്രിയുടെ അവസാന പകുതിയിലും ഫർള് നിസ്കാരങ്ങൾക്ക് ശേഷവുമാണെന്ന് നബി(സ) വിശദീകരിച്ചു. (തുർമുദി: 3421)

 അബൂദാവൂദ് നിവേദനം ചെയ്യുന്നു:
ഫുളാലതുബ്നുഉബൈദ്(റ) പറയുന്നു: അല്ലാഹുവേ സ്തുതിക്കാതെയും നബി(സ)യുടെ മേലിൽ സ്വലാത്ത് ചൊല്ലാതെയും ഒരാള് പ്രാർത്ഥിക്കുന്നത് നബി(സ) കേൾക്കാനിടയായി. അപ്പോൾ നബി(സ) പറഞ്ഞു: "അദ്ദേഹം ധ്രതികാണിച്ചു". പിന്നീട് അദ്ദേഹത്തെ വിളിച്ച് നബി(സ) ഇപ്രകാരം നിർദ്ദേശിച്ചു: "നിങ്ങളിലൊരാൾ പ്രാർത്ഥിക്കുകയാണെങ്കിൽ അല്ലാഹുവേ വാഴ്ത്തിതുടങ്ങണം. പിന്നെ നബി(സ) യുടെ മേൽ സ്വലാത്ത് ചൊല്ലണം. പിന്നീട് അവനുദ്ദെഷിച്ച് പ്രാർത്ഥിക്കണം". (അബൂ ദാവൂദ് 1266)
പ്രിയപ്പെട്ട വായനക്കാരെ, ഞിങ്ങളുടെ എല്ലാ ദുആയിലും ഈ വിനീതനായ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.

അയ്യുഹല്‍ വലദ്

ഇമാം ഗസാലി(റ)ന്‍റെദര്സ് ധാരാളം വിദ്ധ്യാര്‍ഥികള്‍ പഠിക്കുന്നു പല വിഷയങ്ങളും പഠനവിധേയമാണ്‍ ഇമാം ഗസാലിയല്ലേ അദ്ധ്യാപകന്‍ നിപുണരായ വിദ്ധ്യാര്‍ഥികളും ഒരു കുട്ടിക്കൊരുചിന്ത പല വിഷയങ്ങളും പഠിച്ചു പലതും സ്വയത്തമാക്കി ആയുസിന്‍റെ സിംഹഭാഗവും വിജ്ഞാന സംഭാധനത്തിന്നു ചെലവഴിച്ചു ഇതില്‍ ഏതാണ് ആഖിറത്തില്‍ ഉപകാരം കിട്ടുക എന്‍റെ ഖബറില്‍ എനിക്ക് കൂട്ടിരിക്കാന്‍ ഏത് വിജ്ഞാനമാണ്‍ ഉണ്ടാവുക പ്രവാചകന്‍(സ)പറഞ്ഞ ഉപകാരപ്പെടാത്ത വിജ്ഞാനമേതാകും ചിന്ത നീണ്ട് പോവുകയാണ്‍ നിര്‍വ്വഹണത്തിന് ഗുരുവര്യരെ തന്നെ സമീപിക്കാം നീണ്ട ഒരു കത്തെഴുതി പ്രിയശിഷ്യന്‍ ഗുരുവര്യര്‍ വിശദമായ മറുപടിയും എഴുതി
മോനേ.... നിനക്ക് അല്ലാഹു ദീര്‍ഘായസ് നല്കട്ടെ അവന്‍റെ ഇഷ്ടദാസന്മാരുടെ മാര്‍ഗത്തില്‍ നിന്നെ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ ഞാന്‍ ധാരാളം ഉപദേശനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് അവകള്‍ നിനക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ പിന്നെ എന്‍റെ ഉപദേശത്തിന് എന്താണ്‍ നിനക്ക് ആവശ്യം ഇനി അവകള്‍ നിനക്ക് ലഭിച്ചിട്ടില്ലെങ്കില്‍ കഴിഞ്ഞകാലങ്ങളില്‍ നീ എന്താണ്‍ എന്നില്‍നിന്നും നേടിയെടുത്തത്?
മോനേ...നബി(സ)അവിടത്തെ സമുദായത്തെ ഉപദേശിച്ചത്"അല്ലാഹു ഒരു അടിമയില്‍ നിന്നും തിരിഞ്ഞുകളഞ്ഞു എന്നതിന്‍റെ അടയാളമാണ്‍ അവന് ആവശ്യമില്ലാത്തതില്‍ ഇടപെടുക എന്നത് ഒരുമനുഷ്യന്‍ അവന്‍റെ ആയുസില്‍നിന്നുള്ള നിമിഷങ്ങളൊക്കെ നഷ്ടപ്പെട്ടത് അവനെ സൃഷ്ടിക്കപ്പെട്ടതായ ആരാധന അല്ലാത്ത ആവശ്യങ്ങള്‍ക്ക് വേണ്ടിയാണങ്കില്‍ അവന്‍ അങ്ങേയറ്റത്തെ പരാജയത്തിലാണന്ന്‍ പറയേണ്ടതില്ല ഒരുത്തന്‍ നാല്പത് വസസ്സ് പിന്നിട്ടിട്ടും അവന്‍റെ നന്മ തിന്മയെക്കാള്‍ മികച്ചുനില്‍കുന്നില്ലെങ്കില്‍ നരകത്തിലേക്ക് അവന്‍ തയ്യാറായി കൊള്ളട്ടെ"നബി(സ)യുടെ ഈ ഉപദേശം അറിവാളന്ന്‍ ധാരാളം മതി.
മോനേ...ഉപദേശിക്കാന്‍ എളുപ്പമാണ്‍ പ്രാവര്‍ത്തികമാക്കാനും സ്വീകരിക്കാനും വളരെ പ്രയാസവും കാരണം തടിയുടെ ഇച്ചകളോട് തുടരുന്നവര്‍ക്ക്‌ ഈ ഉപദേശം കൈപ്പ് രസമായിട്ടായിരിക്കും അനുഭവപ്പെടുക അവരുടെ മനസ്സുകളുടെ താല്പര്യം വര്‍ജിക്കേണ്ടവയായിരിക്കും പ്രത്യാഗിച്ച് അക്ഷരപുഴുക്കളായ പഠിതാക്കള്‍ക്ക് ഭൌതിക സുഖവും സ്വന്തത്തിന്‍റെ ഉയര്ച്ചയുമാണ്‍ അവരുടെ ആഗ്രഹം. വിജ്ഞാനം കൊണ്ട് കര്‍മ്മമില്ലാതെ തന്നെ എല്ലാവിജയവും നേടിയെടുക്കാന്‍ കഴിയുമെന്നാണവര്‍ കണക്കാക്കുന്നത് ഇത് തനിച്ച ഭൌതിക ഫിലോസഫിയാണ്‍ കര്‍മ്മമില്ലാത്ത വിജ്ഞാനം അവന്നപകടമായിമാറും എന്നകാര്യം ഈ വഞ്ചിതന്‍ മനസ്സിലാക്കുന്നില്ല നബി(സ)പറയുന്നു"അന്ത്യദിനത്തില്‍ ഏറ്റവും കഠിനശിക്ഷക്ക് വിധേയമാവുക വിജ്ഞാനം കൊണ്ട് ഒരു ഉപകാരവും അല്ലാഹു നല്‍ക്കാത്ത പണ്ഡിതനായിരിക്കും"(ഹദീസ്)
ജുനൈദ് അല്‍ ബഗ്ദാദി(റ)മായി ബന്ധപ്പെട്ട് ഉദ്ധരിക്കുന്നതായി ഇങ്ങിനെ കാണാം "ബഹുമാന്യര്‍ മരണപ്പെട്ടതിന്ന്‍ ശേഷം ഒരാള്‍ സ്വപ്നത്തില്‍ കണ്ടു അപ്പോള്‍ അദ്ദേഹത്തേട് ചോദിച്ചു എന്തൊക്കെയുണ്ട് അബുല്‍ ഖാസിം?അദ്ദേഹം പറഞ്ഞു (എന്‍റെ)എല്ലാ രചനകളും കുറിപ്പുകളും നഷ്ടപ്പെട്ടു എനിക്ക് ഉപകാരപ്പെട്ടത് ഞാന്‍ അര്‍ദ്ധരാത്രി നിസ്കരിച്ച രണ്ട് റക്അത്ത് നിസ്കാരംമാത്രമാണ്‍.
മോനെ... നീ കര്മ്മങ്ങളില്ലാത്തവനും നിലപാടില്ലാത്തവനുമാവരുത് അറിവ് മാത്രം സ്വീകരിച്ചവനുമാവരുത് കാരണം ഒരാളുടെ കൈവശം ഇന്ത്യന്‍ നിര്‍മ്മിതവും അല്ലാത്തതുമായ 10 ആയുധമുണ്ട് അവന്‍ ധീരനും നല്ല യോദ്ധാവുമാണ്‍ അവന്‍റെ മേല്‍ ഭയാനകമായ ഒരു സിംഹം ചാടി വീണു എന്ന്‍ സങ്കല്‍പ്പിക്കുക നീ എന്ത് ധരിക്കും ആയുധങ്ങള്‍ ഉപയോഗിക്കാതെ സിംഹത്തെ നേരിടാന്‍ കഴിയുമോ?ആയുധംകൊണ്ട് വെട്ടാതയും അത് ഉപയോഗിക്കാതെയും ഒരിക്കലും കഴിയില്ല ഇപ്രകാരം മഞ്ഞപ്പിത്തമോ പനിയോ പിടിച്ചു രോഗിയായ മനുഷ്യന്‍ അവന്‍റെ കൈവശമുള്ള മരുന്ന്‍ ഉപയോഗിക്കാതെ രോഗം മാറുമോ? ഇതുപോലെയാണ്‍ ആയിരക്കണക്കിന് അറിവുകളും മസ്അലകളും പഠിച്ച വെക്തി അത് പ്രകാരം കര്‍മ്മ നിരതനായില്ലെങ്കില്‍ ആ വിജ്ഞാനം കൊണ്ട് എന്ത് ഫലമാണുള്ളത്? .
നൂറുക്കണക്കിന്ന്‍ വിജ്ഞാന ഗ്രന്ഥം നീ വായിച്ചു ധാരാളം ഗ്രന്ഥം നീ ശേകരിച്ചു പക്ഷെ കര്മ്മങ്ങളില്ലെങ്കില്‍ ഇതൊന്നും അല്ലാഹുവിന്‍റെ അനുഗ്രഹത്തിനുമതിയാവുകയില്ല അല്ലാഹു പറയുന്നു"മനുഷ്യന് അവന്‍റെ കര്‍മ്മങ്ങള്‍ അല്ലാതെ ഇല്ല"(അന്നജ്മ് 38)"അല്ലാഹുവിന്‍റെ ദര്‍ശനം ആഗ്രഹിക്കുന്നവര്‍ സല്കര്‍മ്മങ്ങള്‍ ചെയ്ത് കൊള്ളട്ടെ"(അല്‍ കഹ്ഫ്‌ 11)"അവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചാണ്‍ പ്രതിഫലം"(അത്തൌബ 82)"വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്തവര്‍ക്കും താമസസ്ഥലമായി സ്വര്‍ഗം ഉണ്ട് അതില്‍ അവര്‍ ശാശ്വതരും അതില്‍ നിന്ന്‍ പോകാന്‍ ആഗ്രഹിക്കാത്തവരുമെത്രേ"(അല്‍ കഹ്ഫ്‌ 107,108)"അവര്‍ക്ക് ശേഷം നിസ്കാരം പാഴാക്കുകയും തടിയുടെഇച്ചകളോട് പിന്‍പറ്റുകയും ചെയ്യുന്ന ഒരു വിഭാഗം വരും തീര്ച്ചയായും അവര്‍ നരകം കണ്ടെത്തും പാപ മോചനം തേടുകയും വിശ്വാസിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്തവരുമൊഴികെ അവര്‍ സ്വര്‍ഗസ്ഥരാവുകയും ഒരക്രമവും അവര്‍ നേരിടുകയുമില്ല"(മര്‍യം 59,60)
നബി(സ)പറയുന്നു "ഇസ്ലാം എടുക്കപ്പെട്ടത് അഞ്ച് കാന്ധത്തിന് മേലാണ്‍ ആരാധനക്ക് അര്‍ഹന്‍ അല്ലാഹുവാണന്നും മുഹമ്മദ്‌ നബി അല്ലാഹുവിന്‍റെ റസൂലാണന്നും വിശ്വസിക്കല്‍,നിസ്കാരം നിലനിര്‍ത്തല്‍,സകാത്ത് കൊടുത്ത് വീട്ടല്‍,റമളാന്‍ മാസം നോമ്പ് നോല്‍ക്കല്‍,കഴിവുള്ളവര്‍ ഹജ്ജ് ചെയ്യല്‍",ഈ ഹദീസിലും കര്‍മ്മങ്ങളെയല്ലേ പരാമര്‍ശം?നീ എന്ത് പറയുന്നു?
വിശ്വാസം എന്നാല്‍ നാവ് കൊണ്ട് പറയലും ഹൃദയം കൊണ്ട് അംഗീകരിക്കലും കര്‍മ്മങ്ങള്‍ ചെയ്യലുമാണ്‍ അതിന്ന്‍ ധാരാളം തെളിവുകള്‍ കാണാന്‍ കഴിയും അല്ലാഹുവിന്‍റെ ഔധാര്യം കൊണ്ട് ആരെങ്കിലും സ്വര്‍ഗത്തില്‍ കടക്കുയാണങ്കിലും ആരാധനയും കര്‍മ്മവും തയ്യാര്‍ ചെയ്യണം കാരണം അല്ലാഹു നന്മചെയ്യുന്നവരോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവനാണ്‍.
അപ്പോള്‍ ഒരു ചോദ്യം വെറും വിശ്വാസം കൊണ്ട് തന്നെ സ്വര്‍ഗത്തില്‍ പ്രവേഷിക്കുമല്ലോ?സംഗതി ശരിയാണ്‍ പക്ഷെ എങ്ങിനെ കടക്കും?സ്വര്‍ഗത്തില്‍ കടക്കാന്‍ എത്ര എത്ര കടമ്പകള്‍ കടക്കണം?ഒന്നാമത്തെ കടമ്പതന്നെ വിശ്വാസമാണ്‍ പ്രസ്തുത വിശ്വാസം തന്നെ നഷ്ടപ്പെടാതെ കിട്ടുമോ?ഇനി സ്വര്‍ഗത്തില്‍ കടന്നാല്‍ തന്നെ അവന്‍റെ കയ്യില്‍ വല്ലതും ഉണ്ടാകുമോ?ഹസന്‍ ബസ്വരി(റ)പറയുന്നത് കാണാം"അന്ത്യദിനത്തില്‍ അല്ലാഹു അവന്‍റെ അടിമകളോട് പറയും അടിമകളെ..എന്‍റെ അനുഗ്രഹം കൊണ്ട് നിങ്ങള്‍ സ്വര്‍ഗത്തില്‍ കടക്കുക നിങ്ങളുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് സ്വര്‍ഗം വീതിച്ചെടുക്കുക"
മോനെ....പ്രവര്‍ത്തിച്ചില്ലെങ്കില്‍ നീ ഒരിക്കലും പ്രതിഫലം പ്രതീക്ഷിക്കേണ്ട 70കൊല്ലം അല്ലാഹുവിന് ആരാധന നിര്‍വ്വഹിച്ച ബനൂഇസ്രാഈലിയായ ഒരാളെ പറ്റി ഇങ്ങിനെ ഉദ്ധരിക്കുന്നത് കാണാം അല്ലാഹു അദ്ദേഹത്തെ പറ്റി മലക്കുകള്‍ക്ക് ബോധ്യപ്പെടുത്തികൊടുക്കാന്‍ വേണ്ടി അദ്ധേഹത്തിന്‍റെ അടുത്തേക്ക് പറഞ്ഞയച്ചു എന്നിട്ട് അദ്ദേഹത്തോട് പറഞ്ഞു നിങ്ങള്‍ ഈ ചെയ്ത ഇബാദത്തുകള്‍ ഒന്നും സ്വര്‍ഗം കിട്ടാന്‍ കാരണമല്ല ഈ വിവരം കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു നമ്മെ സൃഷ്ടിച്ചത് ആരാധനക്ക് വേണ്ടിയാണ്‍ അത് നിര്‍വ്വഹിക്കുക ഇത് കേട്ടമലക്ക് അല്ലാഹുവിനോട് പറഞ്ഞു അല്ലാഹുവേ അദ്ദേഹം പറഞ്ഞത് നിനക്ക് അറിയാമല്ലോ ഉടനെ അല്ലാഹു പറഞ്ഞു "അദ്ദേഹം നമുക്ക് ആരാധന നിര്‍വ്വഹിക്കുന്നതില്‍നിന്നും തിരിഞ്ഞു കളയാത്തത്കൊണ്ട് മാന്യതയുള്ള നമ്മളും അദ്ദേഹത്തെതൊട്ട് തിരിഞ്ഞുകളയുകയില്ല അത് കൊണ്ട് മലക്കുകളെ നിങ്ങള്‍ സാക്ഷി നില്‍ക്കുക അദ്ദേഹത്തിന് ഞാന്‍ പൊറുത്ത് കൊടുത്തിരിക്കുന്നു"
നബി(സ)പറഞ്ഞു"നിങ്ങളുടെ കണക്കുകള്‍ എടുക്കപ്പെടുന്നതിന്‍റെമുമ്പ് നിങ്ങള്‍ സ്വയം കണക്കെടുക്കുക,നിങ്ങളുടെ കര്‍മ്മങ്ങള്‍ തൂക്കപ്പെടുന്നതിന്ന്‍ മുമ്പ് സ്വയം തൂക്കിനോക്കുക"
അലി(റ)പറഞ്ഞു"പ്രരിശ്രമം കൂടാതെ എത്തിച്ചേരുമേന്ന്‍ ആരെങ്കിലും ആഗ്രഹിക്കുവെങ്കില്‍ അവന്‍ വ്യാമോഹിയാണ്‍ പ്രരിശ്രമം കാരണം എത്തിച്ചേരുമേന്ന്‍ ആഗ്രഹിക്കുന്നവന്‍ ഐശ്വര്യവാനും"
ഹസന്‍(റ)പറഞ്ഞു"കര്‍മ്മം ചെയ്യാതെ സ്വര്‍ഗം ആഗ്രഹിക്കല്‍ പാപങ്ങളില്‍ പെട്ട പാപമാണ്‍"
ഹസന്‍(റ)പറഞ്ഞു"ഹഖീഖത്തിന്‍റെ അടയാളം കര്‍മ്മത്തിന്മേല്‍ ആശ്രയിക്കാതിരിക്കലാണ്‍ അല്ലാതെ കര്‍മ്മം ചെയ്യാതിരിക്കലല്ല "
നബി(സ)പറഞ്ഞു"ബുദ്ധിമാന്‍ എന്നാല്‍ സ്വയം വിലയിരുത്തുന്നവനും മരണശേഷമുള്ള ജീവിതത്തിനുവേണ്ടി കര്‍മ്മം ചെയ്തവനുമാണ്‍ വിഡ്ഢി എന്നാല്‍ അവന്‍റെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കുകയും അല്ലാഹുവില്‍ പ്രതീക്ഷവെച്ച് പുലര്‍ത്തുകയും ചെയ്യുന്നവനത്രെ"
മോനെ.. എത്രരാത്രികള്‍ നീ പാരാവര്ത്തനത്തിന്നും ഗ്രന്ഥ പാരായണ ത്തിനും ഉപയോഗിച്ചു എത്രരാത്രികള്‍ നീ ഉറക്കൊഴിച്ചു ഇതൊക്കെ എന്തിനായിരുന്നു എന്നെനിക്കറിയില്ല? കൂട്ടുകാടെയുംസുഹൃത്തുക്കളുടെയും ഇടയില്‍ പേരെടുക്കാനും സ്ഥാനലബ്ധിക്കും ഭൌതിക സുഖസൌകര്യങ്ങള്‍ക്കും വേണ്ടിയാണങ്കില്‍ നിനക്ക് നാശത്തിന്‍റെമേല്‍ നാശമായിരിക്കും അതല്ല നിന്‍റെ ലക്ഷ്യ നബി(സ)കൊണ്ടുവന്ന മതത്തെ ജീവസുറ്റതാക്കലും നിന്‍റെ സ്വഭാവം നന്നാക്കലും നിന്‍റെ മോശപെട്ടഗുണങ്ങളെ നിര്‍മ്മാര്‍ജനം ചെയ്യലുമാണങ്കില്‍ നിനക്കാണ്‍വിജയം നിനക്ക് തന്നെയാണ്‍ വിജയം
ഒരു കവി പറഞ്ഞു"നിനക്കല്ലാതെയുറക്കമൊഴിക്കലും നഷ്ടം ***നിന് വിരഹത്തിലല്ലാതെ കരയലും കഷ്ടം"
മോനെ...നീ ഇഷ്ടാനുസരണം ജീവുച്ചോ കാരണം നീ മരിക്കും നീ ഉദ്ദേശിച്ചത് പ്രിയം വെച്ചോ കാരണം അവകളെ നീ പിരിയും നീ ആഗ്രഹിക്കുനകര്‍മ്മം ചെയ്തോ കാരണം അതിന്ന്‍ നിനക്ക് ഫലം കിട്ടും
മോനെ..അല്ലാഹുവിനെ മനസ്സിലാക്കാതെ നീ പഠിച്ച വിശ്വാസ ശാസ്ത്രം,തര്‍ക്കശാസ്ത്രം,മെഡിക്കല്‍ ശാസ്ത്രം,ഗദ്യം,പദ്യം,ജോതിഷം,കാവ്യശാസ്ത്രം,ഗ്രാമര്‍,കര്‍മ്മശാസ്ത്രം,അടിസ്ഥാനശാസ്ത്രം,ഗോളശാസ്ത്രം,ഇവകളൊക്കെനിന്‍റെ ആയുസ്സ് നഷ്ടപ്പെടുത്തി എന്നല്ലാതെ നിനക്ക് എന്ത് നേടിതന്നു ?ഈസ നബി(അ)ന്‍റെ ഇഞ്ചീലില്‍ ഞാന്‍ ഇങ്ങിനെ കണ്ടു "ഒരുമനുഷ്യനെ മയ്യിത്ത് കട്ടിലില്‍ വെച്ചത് മുതല്‍ ഖബറിന്‍റെ വക്കില്‍ കൊണ്ടുപോയി വെക്കുന്നതിന്‍റഉള്ളിലായി അല്ലാഹു അവനോട് 40 ചോദ്യങ്ങള്‍ ചോദിക്കും അതില്‍ ഒന്നാമത്തെ ചോദ്യം കൊല്ലങ്ങളോളം ജനങ്ങള്‍ കാണുന്ന സ്ഥലങ്ങള്‍ നീ മോടിപിടിപ്പിച്ചു ഞാന്‍ നോക്കുന്ന സ്ഥലം നീ ഒരു നിമിഷം പോലും നന്നാക്കിയില്ല അല്ലേ എല്ലാദിവസവും നിന്‍റെ ഹൃദയത്തിലെക്ക് നോക്കി അല്ലാഹു ചോദിക്കുന്നുണ്ട് എന്‍റെ കാരുണ്യത്തില്‍ കഴിയുന്ന നീ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തല്ലാം ചെയ്യുന്നു? നീ ഒന്നും കേള്‍ക്കാത്ത മൂഗനായിരുന്നില്ലല്ലോ?
മോനെ.. കര്മ്മമില്ലത്തപഠനം അത് ഭ്രാന്താണ്‍ പഠനമില്ലാത്ത കര്‍മ്മം അപ്രസക്തവുമാണ്‍.തെറ്റിനെതൊട്ട് നിന്നെ അകറ്റാത്ത വിജ്ഞാനം, കര്‍മ്മങ്ങളില്‍ നിന്നെ പ്രേരിപ്പിക്കാത്തവിജ്ഞാനം നരകത്തെ തൊട്ട് നിന്നെഅകറ്റും എന്ന്‍ നീ പ്രതീക്ഷിക്കണ്ട ഈ ദിനം നിന്‍റെ അറിവ് കൊണ്ട് നീ പ്രവര്‍ത്തിചില്ലെങ്കില്‍,നഷ്ടപ്പെട്ടത് നീ വീണ്ടെടുത്തിട്ടില്ലെങ്കില്‍ അന്ത്യദിനത്തില്‍ നീ പറയും"സല്‍കര്‍മ്മം ചെയ്യാന്‍ ഞങ്ങളെ ഒന്ന്‍ ഭൂമിയിലേക്ക് മടക്കിഅയക്കണം"അപ്പോള്‍ അവിടെ വെച്ചുപറയപ്പെടും "ഓ വിഡ്ഢി അവിടെ നിന്നല്ലേ നീ വരുന്നത്"
മോനെ..നീ ആത്മാവിന് കരുത്ത് നല്‍ക്കണം ശരീരത്തെ മെരുക്കിഎടുക്കണം ശരീരം മരിച്ചുഎന്ന്‍ കരുതണം കാരണം നിന്‍റെ വീട് ഖബറാണ്‍ ഖബറാളികള്‍ ഓരോ നിമിഷവും നിന്നെയും പ്രതീക്ഷിച്ചിരിക്കുകയാണ്‍ അത് കൊണ്ട് കയ്യില്‍ ഒന്നുമില്ലാതെ അവരിലേക്ക് എത്തിച്ചേരുന്നത് നീ സൂക്ഷിക്കുക ബഹു അബൂബക്കര്‍ സ്വിദ്ദീഖ്(റ)പറഞ്ഞു "ശരീരം പക്ഷിക്കൂട് പോലെയോ മൃഗങ്ങളുടെ വാസസ്ഥലം പോലെയോ ആണ് അതില്‍ ഏതാണ് നിന്‍റെത് എന്ന്‍ നീ സ്വയം ചിന്തിക്കുക നീ ഉയരങ്ങളില്‍ പാറിപ്പറക്കുന്ന പക്ഷിയാണങ്കില്‍ "അല്ലാഹുവിലേക്ക് മടങ്ങൂ"എന്ന ശബ്ദം നീ കേള്‍കുന്നസന്ദര്‍ഭം ഉന്നതിയിലേക്ക് പറന്ന് സ്വര്ഗീയ ആരാമത്തില്‍ നിനക്കുവിശ്രമിക്കാം സഅ്ദ് ബിന്‍ മുആദ്(റ)ന്‍റെ മരണം കാരണം അല്ലാഹുവിന്‍റെ "അര്ഷ്"വിറകൊണ്ടു എന്ന്‍ നബി(സ)പറഞ്ഞത് നീ ഓര്‍ക്കുന്നില്ലേ?നീ ഒരിക്കലും മൃഗതുല്യനാവറുത് കാരണം അല്ലാഹു പറയുന്നു"അവര്‍ ആട് മാടുകളെ പോലെയാണ്‍ അല്ല അതിനേക്കാള്‍ അതപ്പതിച്ചവരാണ്‍(അല്‍ അഅ്റാഫ് 179) വീട്ടിന്‍റെ മൂലയില്‍ നിന്നും നരകത്തിന്‍റെ കോണിലേക്ക് പോകുന്നതില്‍ നീ നിര്ഭയനാവണ്ട കാരണം നരകം അതിഭയങ്കരമാണ്‍ ഹസന്‍ ബസ്വരി(റ)നെതോട്ട് ഉദ്ദരിക്കുന്നത് ഇങ്ങിനെ കാണാം "ഹസന്‍ ബസ്വരിക്ക് കുടിക്കാന്‍ വെള്ളം കൊടുത്തു കുടിക്കാന്‍ വേണ്ടി വെള്ളം ചുണ്ടിലേക്ക് അടുപ്പിച്ചപ്പോള്‍ അദ്ദേഹം ബോധം കെട്ടുവീണു ക്ലാസ് താഴേക്ക് വീണു ബോധം വന്നപ്പോള്‍ ആരോ ചോദിച്ചു എന്ത് പറ്റി അബൂ സഈദ്?അദ്ദേഹം പറഞ്ഞു നരക വാസികള്‍ സ്വര്‍ഗവാസികളോട് പറയുന്ന അവസ്ഥ ഞാന്‍ ഓര്‍ത്ത് പോയി "ഞങ്ങളുടെ മേല്‍ വെള്ളം ഒഴിച്ചുതരൂ അല്ലെങ്കില്‍ നിങ്ങള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ നിന്നും വല്ലതും തരൂ(അഅ്റാഫ് 50).
മോനെ..നിനക്ക് അറിവ് മാത്രം മതിയായിരുന്നുവെങ്കില്‍ വേറെ ഒരുപ്രവര്ത്തനവും ആവശ്യമില്ലായിരുന്നു അപ്പോള്‍ ആരുണ്ട് ചോദിക്കാന്‍ ആരുണ്ട് പൊറുക്കല്‍ തേടാന്‍ ആരുണ്ട് പാപമോചനം തേടാന്‍ എന്ന അല്ലാഹുവിന്‍റെ ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ലാതാകും ഒരു കൂട്ടം സ്വഹാബികളില്‍ നിന്നും ഇങ്ങിനെ ഉദ്ധരിക്കുന്നത് കാണാം അവര്‍ അബ്ദുല്ലാഹിബിന്‍ ഉമര്‍(റ)നെ പറ്റി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ നബി(സ)പറഞ്ഞു രാത്രിയില്‍ നിസ്കരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹമാണ് ഏറ്റവും നല്ല മനുഷ്യന്‍ ഒരിക്കല്‍ സ്വഹാബിയായ ഒരാളോട് നബി(സ)പറഞ്ഞു "രാത്രിയില്‍ കൂടുതല്‍ ഉറങ്ങരുത് കൂടുതലായി രാത്രിയില്‍ ഉറങ്ങിയാല്‍ അന്ത്യദിനത്തില്‍ ദാരിദ്രനായിട്ടാകും എത്തിച്ചേരുക"
മോനെ..."രാത്രിയില്‍ നിനക്ക് സുന്നത്താക്കിയ തഹജ്ജുദ് നീ നിസ്കരിക്കുക"(അല്‍ ഇസ്രാഅ് 79) ഇത് നിന്നോടുള്ളകല്പനയാണ്‍ "രാത്രിയുടെ യാമങ്ങളില്‍ നീ പാപമോചനം തേടുക"(ദാരിയാത്ത് 18) ഇത് നീ ചെയ്യേണ്ട നന്ദിയാണ്‍"അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവര്‍"(ആലുഇംറാന്‍ 17) ഇത് സ്മരണയാണ്‍ നബി(സ)പറഞ്ഞു മൂന്ന് ശബ്ദം അല്ലാഹുവിന് ഇഷ്ടമാണ്‍ കോഴിയുടെ ശബ്ദം,ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരുടെ ശബ്ദം,രാത്രിയുടെ അന്ത്യത്തില്‍ പാപമോചനം തേടുന്നവരുടെ ശബ്ദം.ബഹു സുഫ്‌യാന്‍ അസ്സൌരി(റ)പറഞ്ഞു"രാത്രിയില്‍ അടിച്ചുവീശുന്ന ഒരു കാറ്റിനെ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട് അത് ദിക്റുകളെയും ഇസ്തിഗ്ഫാറി(പാപമോചനതേട്ടം)നെയും അല്ലാഹുവിലേക്ക് വഹിച്ചു കൊണ്ട് പോകും"സുഫ്‌യാന്‍ അസ്സൌരി(റ)തന്നെ പറയുന്നു "രാത്രിയുടെ ആദ്യഭാഗമായാല്‍ അര്ഷിന്‍റെ താഴ്ഭാഗത്ത് നിന്നും വിളിച്ചുപറയും ആബിദീങ്ങള്‍(ആരാധന നിര്വ്വഹിക്കുന്നവര്‍)എഴുനേല്‍കുവീന്‍ അപ്പോള്‍ അവര്‍ എഴുനേല്‍ക്കുകയും ഇഷ്ടാനുസരണം നിസ്കരിക്കുകയും ചെയ്യും,അര്‍ദ്ധരാത്രിയാല്‍ പിന്നെയും വിളിച്ചുപറയും ഖാനീത്തീങ്ങള്‍(നിന്ന്‍ നിസ്കരിക്കുന്നവര്‍)എഴുനേല്‍കുവീന്‍ അപ്പോള്‍ അവര്‍ എഴുനേറ്റ് അന്ത്യരാത്രിവരെ നിസ്കരിക്കും അന്ത്യരാത്രിയായാല്‍ വിണ്ടും വിളിക്കും മുസ്തഗ്ഫിരീങ്ങള്‍(പാപമോചനം തേടുന്നവര്‍)എഴുനേല്‍ക്കുവീന്‍... അപ്പോള്‍ അവര്‍ എഴുനേറ്റ് പാപമോചനം തേടും പ്രഭാതമായാല്‍ അവിടെനിന്നും വിളിച്ചു പറയും അശ്രദ്ധവാന്മാര്‍ എഴുനേല്‍ക്കുവീന്‍ അപ്പോള്‍ അവര്‍ ഖബറുകളിനിന്നും മരണമടഞ്ഞവര്‍ വരുന്നത് പോലെ വിരിപ്പില്‍ നിന്നും എഴുനേല്‍ക്കും"
മോനെ..ലുഖ്മാനുല്‍ ഹകീം മകനോട് പറഞ്ഞ നിര്‍ദേശങ്ങളില്‍ ഇങ്ങിനെ കാണാം "അര്‍ദ്ധരാത്രിയില്‍ വിളിച്ചുകൂവുന്നകോഴി നിന്നേക്കാള്‍ സമൃദിയുള്ളതാവരുത് എത്രത്തില്‍നീ ഉറങ്ങുന്നു "ഒരു കവി പറഞ്ഞു
നിദ്രനായികഴിയും ഞാന്‍ നേരം
ചില്ലകളില്‍ നിദ്രാവിഹീനായ്‌കഴിയും പ്രാവേ
ദൈവപ്രീതികാംശിക്കുന്നവനെങ്കില്‍ഞാന്‍
എങ്ങിനെമറികടക്കുമെന്‍കരച്ചിലിന്ന്‍
രക്ഷിതാവിന്‍ പ്രേമം നടിക്കുന്ന ഞാന്‍
കരയുന്നില്ല കരച്ചില്‍ വരുന്നില്ല
എങ്കില്‍ മൃഗങ്ങള്‍ കരഞ്ഞുകൊണ്ടിരിക്കുന്നു
മോനെ....അറിവിന്‍റെ രത്നചുരുക്കം അല്ലാഹുവിന്നുള്ള ആരാധനയും വഴിപ്പെടലും എന്താണന്ന്‍ പഠിക്കലാണ്‍
മതത്തിന്‍റെസ്ഥാപകനായ അല്ലാഹുവിന്‍റെ കല്പനകള്‍ക്ക് വഴിപ്പെടലും വിരോധനകള്‍വര്ജിക്കലുമാണ്‍ ആരാധന അതായത് നീ പ്രവര്‍ത്തിക്കുന്ന,ഉപേക്ഷികുന്ന കാര്യങ്ങളൊക്കെ മതത്തിന്‍റെ നിയമത്തിനനുസൃതമായിരിക്കണം അപ്പോള്‍ നീ വലിയ ചെറിയ പെരുന്നാള്‍ ദിവസം നോമ്പ് നോല്കളും അപഹരിച്ച വസ്ത്രത്തിലോ സതലത്തോ വെച്ച് നിസ്കരിക്കലും രൂപത്തില്‍ ആരാധനയാണങ്കിലും കുറ്റകരമാണ്‍.
മോനെ...നിന്‍റെ വാക്കും പ്രവര്‍ത്തിയും മതത്തോട് യോജിച്ചതാവണം മതത്തോട് യോജിക്കാത്ത അറിവും കര്‍മ്മവും പിഴച്ചതാണ്‍ കള്ള സൂഫികളുടെ പ്രഘടങ്ങളിലും അവരുടെ ജാടകളിലും നീ വഞ്ചിതനാവണ്ട ആത്മീയതയുടെ വഴി അങ്ങേയറ്റത്തെ പരിശ്രമം കൊണ്ടും വൈകാരികതയെ നിര്‍മ്മാര്‍ജനം ചെയ്ത് കൊണ്ടും രിയാള(ശരീരത്തെ മെരുക്കല്‍)യാകുന്ന വാള്‍ കൊണ്ട് തടിയുടെഇച്ചയെ മുറിച്ചുമാറ്റി കൊണ്ടും നേടിയെടുക്കുന്നതാണ്‍ അല്ലാതെ ജാടകള്‍ കാണിച്ചും ബാഹ്യപ്രഘടനങ്ങള്‍ നടത്തിയുമല്ല.
സ്വന്ത്രമായ നാവും വികാരങ്ങളാലും അശ്രദ്ധയാലും നിരക്കപ്പെട്ട ഹൃദയവും പരാജയത്തിന്‍റെ അടയാളമാണന്ന്‍ നീ മനസ്സിലാക്കണം സത്യസന്തമായ പരിശ്രമം കൊണ്ട് നിന്‍റെ ശരീരരേച്ച തകര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആധ്യാത്മീക പ്രകാശം കൊണ്ട് നിന്‍റെ ഹൃദയത്തെ ജീവസുറ്റതാക്കാന്‍ കഴിയുകയില്ല .
മോനെ.. നിന്‍റെ ചില ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വാക്കിലൂടെയോ എഴുത്തിലൂടെയോ മറുപടി പറയാന്‍ കഴിയില്ല അത് രുചിച്ചറിയേണ്ടതാണ്‍ ആ സ്ഥാനത്തേക്ക് നീ എത്തുമ്പോള്‍ നിനക്കത് മനസ്സിലാകും രുചിച്ചറിയേണ്ടത് വാക്കിലൂടെ വര്‍ണിക്കാന്‍ കഴിയില്ല മധുരവും കയ്പ്പും രുചിച്ചാലല്ലാതെ മനസ്സിലാവുകയില്ലല്ലോ മോനെ..ഉദ്ധാരണശേഷിയില്ലാത്ത വെക്തി തന്‍റെ സുഹുര്ത്തിന് ലൈഗീകതയുടെ സുഖം എങ്ങിനെയാണ്‍ എന്ന്‍ ചോദിച്ചുകൊണ്ട് ഒരുകത്തെഴുതി അപ്പോള്‍ സുഹുര്ത്തിന്‍റെ മറുപടി നീ ഉദ്ധാരണശേഷിയില്ലാത്തആളാണന്ന്‍ എനിക്കറിയാം അങ്ങിനെയുള്ള നിന്നോട് ഞാനെങ്ങിനെ അനുഭവിച്ചറിയേണ്ട ലൈഗീക സുഖത്തെ പറ്റിപറഞ്ഞുതരും അത് എഴുത്തിലൂടെയോ വാക്കിലൂടെയോ അവതരിപ്പിക്കാന്‍ പറ്റിയതല്ല ആവിഷയത്തില്‍ നീയൊരു വിഡ്ഢിതന്നെയാണ്‍.
മോനെ.. നിന്‍റെ ചില സംശയങ്ങള്‍ മേല്‍ഗണത്തില്‍പ്പെട്ടതാണ്‍ എന്നാല്‍ ചിലതിന്ന്‍ മറുപടി പറയാന്‍ കഴിയുംആകാര്യം ഞാനെന്‍റെ"ഇഹ്യാഉലൂമുദ്ധീന്‍ എന്ന ഗ്രന്ഥത്തിലും മറ്റും പറഞ്ഞിട്ടുണ്ട് അതില്‍ നിന്നും ചിലത് ഞാനിവിടെ സൂചിപ്പിക്കാം അല്ലാഹുവിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവന് നാല്‍ കാര്യങ്ങള്‍ നിര്‍ബന്ധമാകും
ഒന്ന്‍:പുത്തന്‍ ആശയം കലരാത്ത പൂര്‍ണവിശ്വാസം
രണ്ട്:പിന്നീട് തെറ്റിലേക്ക് നീങ്ങാത്ത രീതിയില്‍ പൂര്‍ണ തൌബ
മൂന്ന്:നിന്‍റെമേല്‍ മറ്റുള്ളവര്‍ക്ക് ഒരു ബാധ്യതയുമില്ലാത്ത രീതിയില്‍ അവരുടെ തൃപ്തി തേടല്‍
നാല്‍:അല്ലാഹുവിന്‍റെ കല്പനക്ക് വഴിപ്പെടാന്‍ പറ്റുന്ന രീതിയിലുള്ള മതവിജ്ഞാനം, പിന്നെ വിജയത്തിനാവശ്യമായ വിജ്ഞാനവും ആര്ജിക്കുക
ബഹു ശിബിലി ഇമാമിനെതൊട്ട് ഇങ്ങിനെ ഉദ്ധരിക്കുന്നത് കാണാം അദ്ദേഹം 400 ഉസ്താദുമാര്‍ക്ക് സേവനം ചെയ്തു 4000 ഹദീസ് പാരായണം ചെയ്തു എന്നിട്ട് അതില്‍ നിന്നും ഒരു ഹദീസ് തിരഞ്ഞെടുക്കുകയും അത് കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്തു ബാക്കിയൊക്കെ ഒഴിവാക്കി അതില്‍ ഞാന്‍ ഘാടമായിചിന്തിച്ചപ്പോള്‍ എന്‍റെ രക്ഷയും വിജയവും അതില്‍ നിന്നും ഗ്രഹിക്കാന്‍ കഴിഞ്ഞു അതില്‍ ആദ്യകാലക്കാരുടെയും പില്കാലക്കാരുടെയും വിജ്ഞാനമുണ്ട് ഞാനതുകൊണ്ട് മതിയാക്കി അത് നബി(സ)ചില സ്വഹാബികളോട് പറഞ്ഞ ഒരു ഹദീസാണ്‍ അവിടെന്നുപറഞ്ഞു"നിന്‍റെ ദുന്‍യാവില്‍ നിനക്ക് നില്‍ക്കാന്‍ ആവശ്യമായത് മാത്രം നീ നേടുക,നിന്‍റെ ആഖിറത്തില്‍ നിനക്കവിടെ കാലാകാലം ജീവിക്കാന്‍ ആവശ്യമായതൊക്കെചെയ്യുക,നിന്‍റെ ആവശ്യാനുസരണം അല്ലാഹുവിന്ന്‍വേണ്ടി നീ കര്‍മ്മ നിരതനാവുക ,നരക ശിക്ഷയില്‍ നിനക്ക് ക്ഷമിക്കാന്‍ കഴിയുമെങ്കില്‍ നീ പ്രവര്‍ത്തിച്ചോ..
മോനെ... നീ മേല്‍ പറയപ്പെട്ട ഹദീസ് ശരിക്കും മനസ്സിക്കിയാല്‍ പിന്നെ കൂടുതല്‍ വിജ്ഞാനത്തിലേക്ക് ആവശ്യമില്ല ശഖീഖുല്‍ ബല്ഖിയുടെ അനുയായി ഹാതിമ്മുല്‍ അസ്വമ്മ്(റ)ന്‍റെ സംഭവം നിനക്ക് ചിന്തിക്കാന്‍ പര്യപ്തമാണ്‍ ഒരിക്കല്‍ ശഖീഖുല്‍ബല്ഖി ശിഷ്യനോട് ചോദിച്ചു നീ 30കൊല്ലമായല്ലോ എന്നൊട് സഹവസിക്കാന്‍ തുടങ്ങിയിട്ട് എന്ത് നേടി ഈ കാലയളവില്‍?അപ്പോള്‍ ഹാതിമുല്‍ അസ്വമ്മ് പറഞ്ഞു ഞാന്‍ എട്ട് കാര്യം നിങ്ങളില്‍ നിന്നും നേടി അത് മതി എന്‍റെ ജീവിത വിജയത്തിനും രക്ഷക്കും ശഖീഖ് ചോദിച്ചു ഏതൊക്കെയാണത്?ഹാതിം പറഞ്ഞു ഒന്ന്‍:ഞാന്‍ ജനങ്ങളിലേക്ക് നോക്കി അവര്‍ക്കൊക്കെയും ധാരാളം സ്നേഹിതരും പ്രിയക്കാരുമുണ്ട് ചില സ്നേഹിതര്‍ മരണരോഗം വരെ കൂടെയുണ്ട് ചിലര്‍ ഖബര്‍ വരെ സഹവസിക്കുന്നു ഖബറിലേക്ക് വെച്ചുകഴിഞ്ഞാല്‍ എല്ലാവരും അവനെ വിട്ട് പിരിയുന്നു ആരും അവന്‍റെ കൂടെ ഖബറില്‍ കിടക്കുന്നില്ല അപ്പോള്‍ ഞാനിങ്ങനെ ചിന്തിച്ചു കൊണ്ട് പറഞ്ഞു ഖബറില്‍ നമ്മോട് കൂടെ കിടക്കുകയും നമുക്ക് സമാധാനം നല്‍കുകയും ചെയ്യുന്നതായിരിക്കണം നമ്മുടെ കൂട്ടുകാരന്‍ അത് നല്ല സല്‍കര്‍മ്മങ്ങള്‍ മാത്രമാണ്‍ അത്കൊണ്ട് എന്നെ ഉപേക്ഷിക്കാതെ എനിക്ക് സമാധാനം നല്‍കുന്ന എന്‍റെ ഖബറില്‍ വെളിച്ചമായി വര്‍ത്തിക്കുന്ന കൂട്ടുകാരനായി ഞാന്‍ സല്കര്‍മ്മത്തെ തിരഞ്ഞെടുത്തു.
രണ്ട്:ഞാനിങ്ങനെ ജനങ്ങളെ നോക്കുമ്പോള്‍ അവര്‍ അവരുടെ ശരീരലക്ഷ്യങ്ങള്‍ക്കും തടിയുടെഇച്ചകള്‍ക്കും അനുസരിച്ച് ചലിച്ചു കൊണ്ടിരിക്കുകയാണ്‍ അപ്പോള്‍"അല്ലാഹുവിന്‍റെ സ്ഥാനത്തെ ഭയക്കുകയും തടിയുടെഇച്ചകളെവര്ജിക്കുകയും ചെയ്യുന്നവരുടെ ആവാസകേന്ദ്രം സ്വര്‍ഗമാണ്‍"എന്ന ആയത്തില്‍ ഞാനിങ്ങനെ ചിന്തിച്ചു അപ്പോള്‍ ഞാന്‍ ഉറപ്പിച്ചു ഖുര്‍ആന്‍ പറയുന്നതാണ്‍ സത്യവും യാഥാര്‍ത്യവും എന്ന്‍ അങ്ങിനെ ഞാന്‍ ശരീരത്തോട് സമരം ചെയ്തു തടിയുടെഇച്ചകളെഞാന്‍ തടഞ്ഞു അങ്ങിനെ എന്‍റെ ശരീരം അല്ലാഹുവിന്നുള്ള ആരാധനകളെ ഇഷ്ടപ്പെടുകയും വഴിപ്പെടുകയും ചെയ്തു.
മൂന്ന്:ഞാന്‍ ജനങ്ങളെ ഓരോരുത്തരേയുംനോക്കുമ്പോള്‍ അവരൊക്കെ ധാരാളം സമ്പാദിക്കുന്നു അതൊക്കെയും ഡപ്പോസിറ്റ് ചെയ്യുന്നു അപ്പോള്‍"നിങ്ങളുടെ അരികിലുള്ളതൊക്കെ നശിക്കും അല്ലാഹുവിന്‍റെഅടുത്തുള്ളത് ശേഷിക്കുകയും ചെയ്യും"എന്നആയത്തില്‍ ഞാനിങ്ങനെ ചിന്തിച്ചു അപ്പോള്‍ എന്‍റെ സമ്പാദ്യമൊക്കെയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിച്ചു അതൊക്കെയും അല്ലാഹുവിന്‍റെഅരികില്‍ എനിക്കുള്ള ശേഖരമാകാന്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തു.
നാല്‍:ജനങ്ങളെ നോക്കുമ്പോള്‍ സ്ഥാനങ്ങള്‍ക്കും ആഭിജാത്യത്തിന്നും വേണ്ടി അവര്‍ ശ്രമിക്കുന്നു ധാരാളം സന്താനങ്ങളും സമ്പത്തും ഉണ്ടെന്നപേരില്‍ അഹങ്കരിക്കുന്നു ചിലര്‍ സമ്പത്ത് അപഹരിക്കുന്നതിലും ജനങ്ങളെ അക്രമിക്കുന്നതിലും രക്തം ചിന്തുന്നതിലും അഭിമാനം കാണുന്നു ചിലര്‍ സമ്പത്ത് ചിലവഴിക്കുന്നതിലും വിതരണം ചെയ്യുന്നതിലുമാണ്‍ ആനന്ദം കണ്ടെത്തുന്നത് അപ്പോള്‍"നിങ്ങളില്‍ അല്ലാഹുവിന്‍റെ അരികില്‍ മാന്യന്‍ നിങ്ങളില്‍ ഏറ്റവും ഭയഭക്തിയുള്ളവരാണ്‍"എന്നആയത്തില്‍ ഞാന്‍ ചിന്തിച്ചു അപ്പോള്‍ ഞാന്‍ തഖ്‌വയെ തെരഞ്ഞടുക്കുകയും ഖുര്‍ആന്‍ പറയുന്നതാണ്‍ സത്യമെന്നും അവരുടെ കണക്ക് കൂട്ടലും വാദവും ശരിയല്ല എന്നും മനസ്സിലാക്കി.
അഞ്ച്:ജനങ്ങള്‍ പരസ്പരം കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചീത്തപറയുകയും ചെയ്യുന്നതായി കണ്ടു അത് അറിവിലും സ്ഥാനങ്ങളിലും സമ്പത്തിലുമുള്ള അസൂയയാലാണ്‍ എന്ന്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു അപ്പോള്‍"ഈലോകത്ത് ജീവിക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ നമ്മളാണ്‍ വിതരണം ചെയ്യുന്നത്"എന്നആയത്തില്‍ ഞാന്‍ ചിന്തിച്ചു അപ്പോള്‍ എനിക്ക് മനസ്സിലായി അതല്ലാം അല്ലാഹുമുമ്പേ വിതരണം കണക്കാക്കിയതാണ്‍ അതില്‍ ആരോടും അസൂയവെച്ചിട്ട് കാര്യമില്ലായെന്നും അല്ലാഹുവിന്‍റെതീരുമാനത്ത്തില്‍ തൃപ്തിയടയാലാണ്‍ നല്ലത് എന്നും തീരുമാനിച്ചു.
ആര്‍:ചിലര്‍ പരസ്പരം ശത്രുത പുലര്‍ത്തുന്നത് കണ്ടു അപ്പോള്‍"നിങ്ങളുടെ ശത്രു പിശാചാണ്‍ അത് കൊണ്ട് അവനെ നിങ്ങള്‍ ശത്രുവാക്കുക"എന്നആയത്തില്‍ ഞാന്‍ ചിന്തിച്ചു അപ്പോള്‍ പിശാചല്ലാത്ത ഒരാളോടും ശത്രുത പാടില്ല എന്ന്‍ മനസ്സിലാക്കി.
ഏഴ്:ജനങ്ങള്‍ ജീവിതത്തിന് പലമാര്‍ഗങ്ങളും തേടുന്നു ഹറാമെന്നോ ഹലാലെന്നോ നിഷിദ്ധമെന്നോ വെത്യസമില്ലാതെ അവര്‍ സഞ്ചരിക്കുന്നു അപ്പോള്‍"ഭൂമിയിലുള്ള എല്ലാജീവികള്‍ക്കും അല്ലാഹുവിന്‍റെ അടുത്താണ്‍ ഭക്ഷണം" എന്നആയത്തില്‍ ഞാന്‍ ചിന്തിച്ചു അപ്പോള്‍ എനിക്ക് മനസ്സിലായി എന്‍റെ ഭക്ഷണം അല്ലാഹുവിന്‍റെ അരികില്‍ ഉണ്ട് അവന്‍ ഏറ്റടുത്തിട്ടുണ്ട് അപ്പോള്‍ ഞാന്‍ ആരാധനയില്‍ മുഴുകുകയും മറ്റ് ആഗ്രഹങ്ങള്‍ വെടിയുകയും ചെയ്തു.
എട്ട്:എല്ലാവരും മറ്റുള്ളവരെ ആശ്രയിക്കുന്നു ചിലര്‍ പണത്തെ ചിലര്‍ സമ്പത്തിനെ ചിലര്‍ നേതാക്കളെ ചിലര്‍ രാജാക്കളെ അപ്പോള്‍"അല്ലാഹുവിനെ ആരെങ്കിലും ഭരമേല്‍പിച്ചാല്‍ അവന്ന്‍ അല്ലാഹു മതി അല്ലാഹു അവന്‍റെ കാര്യം സാധിപ്പിക്കും എല്ലാത്തിനും അല്ലാഹു ഓരോന്ന്‍ കണക്കാകിയിട്ടുണ്ട്"എന്നആയത്തില്‍ ഞാന്‍ ചിന്തിച്ചു അപ്പോള്‍ ഞാന്‍ അല്ലാഹുവില്‍ തവക്കുലാക്കി.
ഇത്കേട്ടപ്പോള്‍ ശഖീഖുല്‍ ബല്ഖി(റ)പറഞ്ഞു അല്ലാഹു നിനക്ക് നല്ല കാര്യത്തിന് ഉതവിനല്‍കട്ടെ ഞാനിതോക്കെയും തൌറാത്ത്,ഇഞ്ചീല്‍,സബൂര്‍,ഖുര്‍ആന്‍ എന്നിവയില്‍ കണ്ടിട്ടുണ്ട് ഈ നാല്‍ ഗ്രന്ഥവും മേല്‍പറയപ്പെട്ട എട്ടുകാര്യങ്ങളില്‍ വലയം ചെയ്തു നില്‍ക്കുകയാണ്‍ ഈഎട്ടുകാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയാല്‍ അള്ളാഹു ഇറക്കിയ നാല്‍ ഗ്രന്ഥം അനുസരിച്ചുജീവിച്ചവനാകും.
മോനെ... പിന്നെ നീ എന്നോട് ചോദിച്ചത് ആരാധന എന്നാല്‍ എന്ത് എന്നാണ്‍ ആരാധന മൂന്നുരീതിയിലുണ്ട്
ഒന്ന്‍ മതത്തിന്‍റെ നിയമങ്ങള്‍ സൂക്ഷിച്ച് ജീവിക്കുക
രണ്ട് അല്ലാഹു നല്‍കിയതിലും കണക്കാകിയതിലും അവന്‍റെ വിദിയിലും തൃപ്തിയടയുക
മൂന്ന് അല്ലാഹുവിന്‍റെ പൊരുത്തം ആഗ്രഹിക്കുമ്പോള്‍ നിന്‍റെ ശരീരത്തിന്‍റെ താല്പര്യം വര്‍ജിക്കുക
പിന്നെ നീ എന്നോട് തവക്കുല്‍ എന്നാല്‍ എന്ത് എന്ന്‍ ചോദിച്ചു
നിനക്ക് നല്‍കുന്നതില്‍ അല്ലാഹുവിലുള്ള നിന്‍റെ വിശ്വാസം സ്വീകരിക്കുക അതായത് നിസംശയംനിനക്ക് കിട്ടാനുള്ളതൊക്കെ കിട്ടുമെന്നും ലോകത്തുള്ള ആര്‍ തടയാന്‍ ശ്രമിച്ചാലും കഴിയില്ല എന്നും ലോകത്തുള്ള ആര്‍ പരിശ്രമിച്ചാലും നിനക്ക് കണക്കാകാത്തത് കിട്ടുകയില്ല എന്നും വിശ്വസിക്കുക.
നിന്‍റെ മറ്റൊരു ചോദ്യം ഇഖ്‌ലാസ്വ്(ആത്മാര്‍ത്ഥത)നെ പറ്റിയാണ്‍
നിന്‍റെ എല്ലാപ്രവര്ത്തനവും അല്ലാഹുവിനുവേണ്ടിയാവണം ജനങ്ങളുടെ പ്രശംസ ഒരിക്കലും നിന്‍റെ മനസ്സിനെ ആനന്തിപ്പിക്കരുത് അവരുടെ ആക്ഷേപം നിന്നെ വ്യാകുലപ്പെടുത്തുകയും ചെയ്യരുത് അതാണ്‌ ഇഖ്‌ലാസ്
കാരണം ജനങ്ങളുടെ ആദരവും ബഹുമാനവും രിയാഅ്(ലോകമാന്യം)ഉണ്ടാക്കി തീര്‍ക്കും ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ജനങ്ങളുടെ പ്രശംസ അല്ലാഹുവിന്‍റെ കഴിവ് കൊള്ളെ നോക്കുമ്പോള്‍ വളരെ നിസാരമാണന്നും സന്തോഷവും സന്താപവും ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും അവരൊക്കെ നിര്ജീവികളെ പോലെയാണന്നും കരുതുക അവര്‍ വലിയവരാണന്നും ഉന്നതരാണന്നും നിന്‍റെ മനസ്സിലുള്ള കാലത്തോളം രിയാഇല്‍(ജനങ്ങള്‍ കാണാനും കേള്‍ക്കാനും പ്രവര്‍ത്തിക്കുക) നിന്നും നീ മുക്തനാകില്ല.
മോനെ....നിന്‍റെ മറ്റുചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്‍റെ മറ്റുചില ഗ്രന്ഥങ്ങളില്‍ ഉണ്ട് അത് വായിച്ചു മനസ്സിലാക്കുക എന്നാല്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയില്ല അത് കൊണ്ട് നീ പഠിച്ചതനുസരിച്ച് പ്രവര്ത്തിച്ചോ അപ്പോള്‍ നിനക്ക് അല്ലാഹു അറിയാത്ത കാര്യം വെളിവാക്കിത്തരും നബി(സ)പറഞ്ഞു"ആരെങ്കിലും പടിച്ചതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ അവനറിയാത്തജ്ഞാനം അല്ലാഹു അവന്നുനല്‍കും"
മോനെ...ഇന്നുമുതല്‍ നിനക്കുണ്ടാകുന്ന സംശയങ്ങള്‍ ഹൃദയം അറിഞ്ഞുകൊണ്ടല്ലാതെ ചോദിക്കരുത് അല്ലാഹുപറയുന്നു"തങ്ങള്‍ വരുന്നത് വരെ അവര്‍ ക്ഷമിക്കുകയായിരുന്നുവെങ്കില്‍ അതായിരുന്നു അവര്‍ക്ക് നല്ലത്"
ഖളിര്‍നബി(അ)ന്‍റെഉപദേശം നീ സ്വീകരിച്ചോ അല്ലാഹു പറയുന്നു"ഞാന്‍ നിനക്ക് വിശദമാക്കിത്തരുന്നത് വരെ നീ എന്നോട് ഒന്നും ചോദിക്കരുത്"
നീ ഒരിക്കലും ധിറുതികാണിക്കരുത് അവസരം വരുമ്പോള്‍ നിനക്ക് എല്ലാം വെക്തമായികാണാം അല്ലാഹു പറയുന്നു"എന്‍റെ ദൃഷ്ടാന്തങ്ങള്‍ തീര്ച്ചയായും നീ കാണും നീഒരിക്കലും ധിറുതികാണിക്കരുത്"
സമയത്തിനുമുമ്പ് നീ ഒന്നും എന്നോട് ചോദിക്കരുത് സഞ്ചാരങ്ങള്‍ നടത്തിയാലാണ്‍ കാര്യങ്ങള്‍ എല്ലാം വെക്തമാവുകയെന്ന്‍ നീ ഉറപ്പിച്ചോ അള്ളാഹു പറയുന്നു"നീ ഭൂമിയുടെ സഞ്ചരിക്കുന്നില്ലേ എന്നിട്ട് നീ നോക്കു"
മോനെ...നീ അല്ലാഹുവില്‍ സന്തുഷ്ടനാവുക അപ്പോള്‍ നിനക്ക് പലഅത്ഭുതങ്ങളും കാണാന്‍ കഴിയും അതിന്ന്‍ വേണ്ടത് ആത്മാവിനെപരിശീലിപ്പിക്കലാണ്‍ അതാണ് പ്രധാന ഘടകം ബഹു ദനൂരില്‍ മിസ്വ്രി(റ)തന്‍റെ ശിഷ്യനോട് പറഞ്ഞു"ആത്മാവിനെ പരിശീലിപ്പിക്കാന്‍ നിനക്ക് കഴിയുമോ എങ്കില്‍ നീ വരൂ അല്ലാതെ കള്ളസ്വൂഫിജാടകളില്‍ നീവ്യാപൃതനാവണ്ട.
മോനെ...നിനക്ക് എട്ടുകാര്യങ്ങള്‍ ഞാന്‍ പറഞ്ഞുതരാം നിന്‍റെ അറിവ് അന്ത്യദിനത്തില്‍ നിനെക്കെതിരാവാതിരിക്കാന്‍ നീ അത് സ്വീകരിച്ചോ നാലണ്ണം നീ പ്രവര്‍ത്തിക്കേണ്ടതും നാലണ്ണം നീ വര്ജിക്കെണ്ടതുമാണ്‍.
വര്‍ജിക്കേണ്ട നാല്‍ കാര്യങ്ങള്‍:
ഒന്ന്‍:നിനക്ക് കഴിയാത്ത കാര്യങ്ങളില്‍ നീ ആരോടും തര്‍ക്കിക്കരുത് കാരണം അത് വലിയ പ്രതിസന്തിയുണ്ടാക്കും മാത്രമല്ല അത് ഉപകാരത്തെക്കാള്‍ വലിയ ഉപദ്രവമായിരിക്കും അത് അസൂയ,ലോകമാന്യം.പൊങ്ങച്ചം തുടങ്ങിയുള്ള എല്ലാം മോശമായ സ്വഭാവങ്ങളുടെയും ഉറവിടമാണ്‍.
എന്നാല്‍ നിന്‍റെയും മറ്റൊരുത്തന്‍റെയും ഇടയില്‍ ഒരു വിഷയത്തില്‍ തര്‍ക്കം വന്നാല്‍ നിന്‍റെ ലക്ഷ്യ സത്യം വെളിവാക്കലാണങ്കില്‍ നീ ഒരിക്കലും അത് നഷ്ടപ്പെടുത്തണ്ട അതിനെ പറ്റിയുള്ള ചര്‍ച്ച ആവശ്യം തന്നെയാണ് എങ്കിലും നിന്‍റെ ലക്‌ഷ്യത്തിന് രണ്ട് അടയാളങ്ങള്‍ ഉണ്ട് ഒന്ന്‍ നിന്‍റെയോ മറ്റവന്‍റെയോ നാവിലൂടെ സത്യം വെളിവാവണം എന്നായിരിക്കണം നീ കരുതേണ്ടത് ഒരിക്കലും പക്ഷപാതം വരരുത്.രണ്ട് സ്വകാര്യചര്‍ച്ചയായിരിക്കണം പരസ്യമായചര്ച്ചയ്യേക്കാള്‍ നീ ഇഷ്ടപ്പെടെണ്ടത് .
ഇവിടെ ചിലകാര്യങ്ങള്‍ നിന്നോട് ഞാന്‍ പറയാം സംശയം ചോദിക്കുക എന്നത് ഡോക്ടറെകാണിക്കേണ്ട ഹൃദയരോഗമാണത് പ്രസ്തുത രോഗം മാറ്റാനുള്ള ശ്രമമാണ് മറുപടികള്‍ .
നീ അറിയുക വിവരമില്ലാത്തവരുടെ ഹൃദയം രോഗാവസ്ഥയിലാണ് അത് ചികിത്സിക്കാനുള്ള ഡോക്ടര്‍മാരാണ്‍ പണ്ഡിതന്മാര്‍
അരമുസ്ലിലിയാരെ ഒരിക്കലും ചികിത്സക്ക് പറ്റുകയില്ല പൂര്‍ണമുസ്ലിയാര്‍ എല്ലാവരെയും ചികിത്സിക്കുകയുമരുത് ചികിത്സ ഫലിക്കും ഗുണം ചെയ്യും എന്ന്‍ കാണുന്നവനെ മാത്രമേ ചികിത്സിക്കാവൂ പുത്തന്‍വാദം പോലുള്ള മാരക രോഗമാണങ്കില്‍ ചികിത്സഫലിക്കുകയില്ല നിപുണനായ ഡോക്ടറാണങ്കില്‍ അവന്‍ പറയേണ്ടത് ഇത് ചികിത്സഫലിക്കത്തരോഗമാണ്‍ വെറുതെ സമയം കളയണ്ട എന്നാണ്.
നീ അറിയുക അജ്ഞതയുടെ രോഗം നാല്‍ ഇനമാണ്‍ ഒന്ന്‍ ചികിത്സഫലിക്കുന്നതും മറ്റുള്ളതൊക്കെ ചികിത്സഫലിക്കാത്തതുമാണ്‍
ചികിത്സഫലിക്കാത്തരോഗം:ഒന്ന്‍ പകയോടെയും അസൂയയോടയും സംശയം ചോദിക്കുന്നവന്‍ നീ എത്ര നല്ല ഉത്തരം അവന്ന്‍ പറഞ്ഞ് കൊടുത്താലും അവന്‍റെ പകയും ദേഷ്യവും വര്‍ദ്ധിക്കുകയെയുള്ളൂ അവന്ന്‍ ഉത്തരം നല്‍കേണ്ടതില്ല ഒരു കവി പറഞ്ഞു "ശത്രുതയല്ലാം നീങ്ങുന്നതാണങ്കിലും ***അസൂയയാലുള്ള ശത്രുതനീങ്ങുകയില്ല
അത്കൊണ്ട് അവനെ നീ ഒഴിവാക്കണം രോഗാവസ്ഥയില്‍തന്നെ അവനെ ഉപേക്ഷിക്കണം അല്ലാഹു പറയുന്നു"നമ്മുടെ സ്മരണയില്‍ നിന്നും പിന്തിരിഞ്ഞവനെതൊട്ട് നിങ്ങള്‍ തിരിഞ്ഞുകളയുക അവന്‍ ദുന്യവിയായ ജീവിതം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ"
പറയുന്നതും ചെയ്യുന്നതുമെല്ലാം അസൂയയോടെയാണങ്കില്‍ അവന്‍റെ വിജ്ഞാനശേഖരത്തോടെ നരകത്തില്‍ കരിക്കപ്പെടും പ്രവാചകന്‍ പറയുന്നു"തീ വിറകിനെ തിന്നും പ്രകാരം അസൂയ നന്മകളെ തിന്നും"
രണ്ട് രോഗം വിഡ്ഢിത്വമാണങ്കില്‍ ചികിത്സിച്ചാല്‍ മാറുകയില്ല ബഹു ഈസനബി(അ)പറഞ്ഞു"മരിച്ചവരെ ജീവിപ്പിക്കാന്‍ എനിക്ക് കഴിയാതെ വന്നിട്ടില്ല പക്ഷെ വിഡ്ഢിയെ ചികിത്സിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല"
ആരാണ്‍ ഇവിടെ പരാമര്‍ശിക്കുന്നവിഡ്ഢി ? കുറച്ചുകാലം വിജ്ഞാനം പഠിച്ചു കുറച്ചുബുദ്ധിപരമായഅറിവും ശരീഅത്തിന്‍റെ ഇല്‍മും ശേകരിച്ചു എന്നിട്ടവന്‍ ജീവിതംമുഴുക്കയും വിജ്ഞാനലോകത്ത് ചെലവഴിച്ച നിപുണരായപണ്ഡിതരോട് തര്‍ക്കിക്കുകയും ചോദിക്കുകയും ചെയ്യുന്നു ഇവനാണ് വിവരമില്ലാത്ത വിഡ്ഢി അവന്‍റെ ധാരണ എന്‍റെ സംശയം ഈ വലിയ വലിയ പണ്ഡിതര്‍ക്കും സംശയം തന്നെയാണന്നാണ്‍ ഇവനല്ലാതെ പിന്നെയാരാണ്‍ വിഡ്ഢി? ഇതുപോലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കരുത്
മൂന്ന്:അറിയണം എന്നതാല്‍പര്യമുണ്ട് പക്ഷെ വലിയവരുടെ വാക്കുകള്‍ മനസ്സിലാക്കാന്‍ കഴിയാതാവുമ്പോള്‍ അവന്‍ മനസ്സിലാക്കും അത് അവരുടെ കുഴപ്പമാണന്ന്‍ ചോദ്യം ഗ്രഹിക്കാനാണങ്കിലും ഇവന്‍ ബുദ്ധിമാന്ദ്യം ഉള്ളവനായത് കൊണ്ട് യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്ന്‍ മാത്രം ഇവനോടും ഉത്തരം പറഞ്ഞിട്ട് കാര്യമില്ല നബി(സ)പറഞ്ഞു"നാം നബിമാരുടെ സമൂഹം മനുഷ്യരുടെ ബുദ്ധിക്ക് അനുസരിച്ചാണ് നമ്മോടുസംസാരിക്കാന്‍ കല്പിക്കപ്പെട്ടിട്ടുള്ളത് മറ്റൊരു ഹദീസില്‍ നബി(സ)പറയുന്നുണ്ട്"മനുഷ്യരെ അവരുടെ സ്ഥാനത്തിനനുസരിച്ച് ഇരുത്തുക"
ചികിത്സഫലിക്കുന്ന രോഗം ബുദ്ധിമാനും അറിയണമെന്നുതാല്‍പര്യമുള്ളവനും അസൂയയോ പകയോ സ്ഥാനമാനങ്ങളോ സമ്പത്തോ ആഗ്രഹിക്കാത്തവനുമാണങ്കില്‍ അവന്‍റെ ലക്ഷ്യനേരായമാര്‍ഗത്തില്‍ തന്നെയാണ് അവന്‍റെ ചോദ്യവും സംശയവും അസൂയയില്‍ നിന്നും ഉടലെടുക്കുന്നതല്ല പരീക്ഷിക്കാനുമല്ല അത്കൊണ്ട് ഇവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം
മോനെ.. നീയൊരു പ്രഭാഷകനോ ഉപദേശകനോ ആവുന്നത് സൂക്ഷിക്കുകയും ഒഴിവാക്കുകയും വേണം പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പറയുകയും പ്രസംഗിക്കുകയും ചെയ്യുന്നത് വലിയ ആഫത്തുകള്‍ വിളിച്ചുവരുത്തും നീ സ്വയം പ്രവര്‍ത്തിക്കുകയും പിന്നെ മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യുക ഈസനബി(അ)നോട് പറഞ്ഞ കാര്യം നീ ചിന്തിക്കുക "ഓ ഇബ്ന്‍ മര്‍യം നിങ്ങള്‍ സ്വന്തം ശരീരത്തോട് ഉപദേശിക്കുക ഉപദേശം സിദ്ധിച്ചാല്‍ പിന്നെ മറ്റുള്ളവരെ ഉപദേശിക്കുക അല്ലങ്കില്‍ അല്ലാഹുവില്‍ ലജ്ജിക്കുക"
ഇങ്ങിനെയുള്ളഘട്ടം നീ രണ്ട് കാര്യം ശ്രദ്ധികണം ഒന്ന്‍:പ്രസംഗത്തില്‍ പാട്ട്,ഗാനം, കൂടുതല്‍ അംഗവിക്ഷേം,വാച്ചകകസര്ത്ത്,ജാട,കൂടുതല്‍തമാശ എന്നിവ ഉപേക്ഷിക്കണം കാരണം അത് അല്ലാഹുവിന്ന്‍ ഇഷ്ടമല്ലഎന്ന്‍ മാത്രമല്ല അത് നിന്‍റെ ഉള്ളും ഹൃദയവും ദുഷിപ്പിക്കും
നരകസിക്ഷയെയും സൃഷ്ടികര്ത്താവിന് വഴിപ്പെടുന്നതില്‍ വീഴ്ചവരുത്തിയതിലും അനാവശ്യമായ കാര്യങ്ങളില്‍ ആയുസ്സ് ചിലവഴിച്ചതിലും അന്ത്യം ഈമാന്‍ രക്ഷപ്പെടാതെ മോശമാകുന്നതിലും ചിന്തിക്കുക മലക്കുല്‍ മൌത്ത് എങ്ങിനെയാവും ആത്മാവ് പിടിക്കുകയെന്നും മുന്കര്‍ നകീര്‍ എന്നിവരുടെ ചോദ്യം എങ്ങിനെയാവും എന്നും അന്ത്യദിനത്തിലെ അവസ്ഥയും അവിടത്തെ നിലനില്‍പ്പും എന്താകും എന്നും സ്വിറാത്ത് പാലം കടക്കുമോ അതോ നരകത്തില്‍ പതിക്കുമോ എന്നും ചിന്തിക്കുക ഈ ചിന്ത നിലനിര്‍ത്തുകയും അതില്‍ കരയുകയും ചെയ്യുക ഇതിന്നാണ്‍ സ്വയം ഉപദേശം എന്ന്‍ പറയുന്നത്
എന്നാല്‍ ഇവകള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുകലും ഉണര്ത്തലും അവരുടെ വീഴ്ചകളും ന്യൂനതകളും ശ്രദ്ധയില്‍ കൊണ്ടുവരലും അത് കാണിച്ചു കൊടുക്കലുംഅത് കാരണം നഷ്ടപ്പെട്ട ആയുസ്സില്‍ ദുഖിക്കളും അല്ലാഹുവിന്നുവഴിപ്പെടാതെപോയകാലങ്ങളില്‍ ഖേതിക്കുകയും ചെയ്യുക ഇതിന്നാണ്‍ ഉപദേശം വയള് എന്നൊക്കെ പറയുന്നത്അല്ലാതെ ജാടകള്‍ കാണിച്ചു പാട്ട് പാടി പ്രസംഗിക്കുന്നതിനല്ല
നീയൊരു ഉരുള്‍പൊട്ടല്‍ കണ്ടു എന്ന്‍ സങ്കല്‍പ്പിക്കുക അതില്‍ ഒരു വീടും വീട്ടുകാരും നഷ്ടപെടാന്‍ പോകുന്നു എന്നും കരുതുക ആഘട്ടത്തില്‍ നീ പാട്ട് പാടി വാചകകസര്ത്ത് നടത്തിയാണോ അവരെ അറിയിക്കുക അതല്ല മലവെള്ളം ഉരുള്‍പൊട്ടല്‍ എന്ന്‍ പറയുകയാണോ ചെയ്യുക ഇപ്രകാരമാണ്‌ ഒരു വാഇളിന്‍റെ അല്ലങ്കില്‍ ഒരു ഉപദേശകന്‍റെ അവസ്ഥ അവര്‍ ജനങ്ങളെ നരകത്തില്‍നിന്നും രക്ഷപ്പെടുത്തുന്നവരാവണം.
പ്രവര്‍ത്തിയില്‍ കൊണ്ടുവരേണ്ട നാല്‍ കാര്യം:
ഒന്ന്‍:നിന്‍റെ എല്ലാകര്‍മ്മങ്ങളും അല്ലാഹുവോട് കൂടെയാവണം നിന്‍റെ അടിമ നിന്നോട് കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ നിനകുണ്ടാകുന്ന സന്തോഷവും സംതൃപ്തിയും എത്രയാവും നിനക്കവനോട് പകയോ വിദ്വശമോ തോനുകയില്ലല്ലോ അപ്രകാരമായിരിക്കണം നിന്‍റെയും ജീവിതം അതല്ല നീ പ്രവര്‍ത്തിക്കുമ്പോള്‍ നിന്‍റെ അടിമ വെറുതെഇരിക്കുകയാണങ്കില്‍ നിന്‍റെ മനോഗതി എന്തായിരിക്കും?
രണ്ട്:ജനങ്ങള്‍ക്ക് നീ വല്ലതും ചെയ്യുകയാണങ്കില്‍ മനസംതൃപ്തിയോടെയാവണം ചെയ്യേണ്ടത് കാരണം മനസംതൃപ്തിയോടെ മറ്റൊരാള്‍ക്ക്വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ്‍ ഒരു മനുഷ്യന്‍റെ വിശ്വാസം പൂര്‍ണമാവണമാവുക.
മൂന്ന്:നീ വിജ്ഞാനം പഠിക്കുന്നതും അവ പാരായണം ചെയ്യുന്നതും നിന്‍റെ മനസ്സിനെ നന്നാക്കാനും ശരീരസംസ്കരണത്തിനുമാവണം നിന്‍റെ ആയുസ് ഒരാഴ്ചപോലും നിലനില്‍ക്കണംഎന്നില്ല അത്കൊണ്ട് നിന്‍റെ ഹൃദയ സംസ്കരണത്തിന് ആവശ്യമില്ലാത്ത തര്‍ക്കശാസ്ത്രം,കര്‍മ്മശാസ്ത്രം,പോലോത്തത്തില്‍ മാത്രം നീ ജീവിതം ചെലവഴിക്കരുത് അതൊരിക്കലും നിന്നെ രക്ഷപ്പെടുത്തുകയില്ല എന്ന്‍ നിനക്കറിയാമല്ലോ മറിച്ചു ഹൃദയ സംസ്കരണത്തിനും ശരീര സംസ്കരണത്തിനും ആവശ്യമായകാര്യങ്ങളില്‍ നീ വ്യാപൃതനാവുക ദുന്യാവുമായുള്ള ബന്ധം ഒഴിവാക്കുക അല്ലാഹുവിനെയും അവന്‍റെ ആരാധനയെയും ഇഷ്ടപ്പെടുക നല്ല സ്വഭാവം ഉള്ളവനാവുക ഏത് സമയവും ദിവസവും മരണം സംഭവിക്കാം എന്ന്‍ ചിന്തിക്കുക
മോനെ...നീ ഒരു കാര്യം കൂടി ശരിക്ക് ഗ്രഹിക്കണം നിന്നെ സന്ദര്‍ശിക്കാന്‍ ഒരു ഭരണാധികാരി വരുന്നുണ്ട് എന്ന്‍ പറഞ്ഞാല്‍ നിന്‍റെ തയ്യാറെടുപ്പ് എങ്ങിനെയായിരിക്കും നിന്‍റെ വസ്ത്രവും നിന്‍റെ വീടും നിന്‍റെ സ്ഥലവും പരമാവതി നീ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുകയില്ലേ?നീ ശരിക്കും ചിന്തിച്ചു നോക്കൂ ചിലയാളുകള്‍ക്ക് ചില സൂചനകള്‍ മതിയാകും നബി(സ)പറഞ്ഞു"അല്ലാഹു നിങ്ങളുടെ രൂപത്തിലെക്കോ കര്മ്മത്തിലെക്കോ അല്ല നോക്കുക മറിച്ച് നിങ്ങളുടെ ഹൃദയത്തിലേക്കും നിങ്ങളുടെ ലക്ഷ്യത്തിലെക്കുമാണ്‍(മുസ്ലിം)
അത് കൊണ്ട് നിന്‍റെ മനസ്സ് നന്നാക്കാന്‍ എന്‍റെ ഇഹയയും മറ്റുഗ്രന്ഥങ്ങളും നീ പാരായണം ചെയ്തോ കാരണം മനസ്സംസ്കരണം  വെക്തിപരമായി നിര്‍ബന്ധമുള്ളതാണ്‍ എന്നാല്‍ മറ്റ്‌ വിജ്ഞാനങ്ങള്‍ അതികവും സാമൂഹികമായി നിര്‍ബന്ധമുള്ളതാണ്‍.
നാല്‍:ഒരുകൊല്ലത്തേക്ക് ആവശ്യമുള്ളത് മാത്രമേ നീ ശേഖരിക്കാന്‍ പാടുള്ളൂ നബി(സ)തന്‍റെ ചിലഭാര്യമാര്‍ക്ക് അങ്ങിനെ ചെയ്തതായി കാണാം "മുഹമ്മദി(സ)ന്‍റെ കുടുബത്തിന്‍റെ ജീവിതോപാതി മതിയായതാക്കണേ"എന്ന്‍ പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു എന്നാല്‍ ഒരുകൊല്ലത്തെക്കുള്ള ജീവിതോപാതി കണ്ടത്തിയിരുന്നു എന്ന്‍ പറഞ്ഞത് ദുര്‍ബലമനസ്കര്‍ക്കാണ്‍ മനോദൈര്യമുള്ളവര്‍ക്ക് ഒരു ദിവസമോ അതിന്‍റെ പകുതിയോ ആയിരുന്നു ശേഖരിച്ചിരുന്നത്

ഖിയാമുല്ലൈല്‍

രാത്രി ഒന്നുറങ്ങി എണീറ്റ ശേഷം നിസ്കരിക്കുന്നതിനെയാണ് ഖിയാമുല്ലൈല്‍ എന്ന് പറയുന്നത്. തഹജ്ജുദ് നിസ്കാരമാണ് ഖിയാമുല്ലൈല്‍ എന്നും അത് റമദാനില്‍ മാത്രമുള്ളതല്ലെന്നും എല്ലാ മാസവും എല്ലാ രാത്രികളിലുമുള്ളതെന്നുമാണ് ഭൂരിഭാഗം പണ്ഡിതരും പറയുന്നത്. അതിന്‍റെ റക്അതുകള്‍ക്ക് പ്രത്യേക പരിധിയില്ലെന്നതാണ് പ്രബലം.
ഗള്‍ഫ്നാടുകളില്‍ ചിലയിടത്തൊക്കെ വിത്റ് നിസ്കാരമാണ് ഖിയാമുല്ലൈല്‍ ആയി നിര്‍വ്വഹിക്കപ്പെടുന്നത്. എന്നാല്‍, ഹറമില്‍ അത് തഹജജുദ് എന്ന നിലയിലാണ് നിസ്കരിക്കുന്നതെന്നാണ് മനസ്സിലാവുന്നത്.
പ്രവാചകര്‍ (സ) റമദാനിലെ അവസാന പത്ത് ആകുന്നതോടെ വീട്ടുകാരെയെല്ലാം വിളിച്ചുണര്‍ത്തി അത്താഴ സമയം വരെ നിസ്കാരവും ആരാധനാകര്‍മ്മങ്ങളുമായി കഴിച്ചുകൂട്ടാറുണ്ടായിരുന്നെന്ന് പല ഹദീസുകളിലും കാണാം. അത് കൊണ്ട് തന്നെ അവസാന പത്തിലെ രാത്രികളില്‍ ഇങ്ങനെ ചെയ്യല്‍ പ്രത്യേകം സുന്നതാണ്. കൂടുതല്‍ വലിയ സൂറതുകളോതിയും സുജൂദും റുകൂഉം കൂടുതല്‍ നേരം നീട്ടിയുമാണ് ഈ രാത്രികളിലെ നിസ്കാരങ്ങള്‍ നബി (സ) നിര്‍വ്വഹിക്കാറുണ്ടായിരുന്നതെന്നും പല ഹദീസുകളിലും കാണാവുന്നതാണ്. ആ രാത്രികളില്‍ നീണ്ട സൂറതുകളും കൂടുതല്‍ സുജൂദും റുകൂഉകളുമായി സജീവമാക്കേണ്ടതാണ്. റമദാനിലെ അവസാനരാത്രികളില്‍ അത് ഏറെ പുണ്യമുള്ളതിനാല്‍ അങ്ങനെ ചെയ്യേണ്ടതുമാണ്. അത് വിത്റ് എന്ന നിലയിലോ തഹജ്ജുദ് എന്ന നിലയിലോ നഫല്‍ മുതലഖ് (കേവലം സുന്നത് നിസ്കാരം) ആയോ നിസ്കരിച്ചാലൊക്കെ ആ പ്രതിഫലം ലഭിക്കുന്നതാണ്.

Tuesday 7 July 2015

മൈതാന നിസ്‌കാരം അഥവാ ഈദ് ഗാഹ്

വിശുദ്ധിയുടെ ധന്യനാളുകള്‍ക്ക് ശേഷം ചെറിയ പെരുന്നാള്‍. ഭക്തിയും സന്തോഷവും നിറഞ്ഞൊഴുകേണ്ട പെരുന്നാള്‍ സുദിനത്തില്‍ വിശ്വാസികള്‍ ചെയ്യേണ്ട ചില കര്‍മ്മങ്ങളെക്കുറിച്ച് അറിയുക ഗുണകരമാണ്.
പെരുന്നാള്‍ ദിവസം പരസ്പരം ആശംസകള്‍ നേരുന്നത് പുണ്യമുള്ളതാണ്. ആശംസകള്‍ക്ക് ഏതു നല്ല വാക്കുകളുമാകാം. മുസാഫഹത്ത് ചെയ്യുന്നതും നല്ലതാണ്. ഇതുപരസ്പര സ്‌നേഹവും ബന്ധവും ഊട്ടിയുറപ്പിക്കാന്‍ കാരണമാകും. (ശര്‍വാനി 3/56)

പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രത്യേകമായുള്ള തക്ബീറുകള്‍ ചൊല്ലിത്തുടങ്ങുകയോ തീര്‍ക്കുകയോ ചെയ്യുന്നതിനുമുമ്പ് ഇമാം ഓത്തില്‍ പ്രവേശിച്ചാല്‍ മഅ്മൂമിന് ബാക്കി ചൊല്ലാന്‍ പറ്റില്ല. അയാള്‍ ഇമാമിന്റെ ഓത്ത് ശ്രദ്ധിക്കണം. ശേഷം അയാള്‍ ഫാതിഹ ഓതണം. (തുഹ്ഫ 3/44,45) പോകുന്ന വഴി ദീര്‍ഘമുള്ളതാകലാണ് ഉത്തമം. ദീര്‍ഘത്തിന്റെ തോതനുസരിച്ച് പ്രതിഫലം കൂടും. (ശര്‍വാനി 3/49)
ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന്റെ മുമ്പ് എന്തെങ്കിലും തിന്നുകയോ കുടിക്കുകയോ ചെയ്യല്‍ സുന്നത്താണ്. അതിന് സൗകര്യമായില്ലെങ്കില്‍ വഴിയില്‍വെച്ചോ നിസ്‌കാരസ്ഥലത്തുവെച്ചോ ചെയ്യണം. ഇതൊഴിവാക്കല്‍ കറാഹത്താണ്. (തുഹ്ഫ 3/50)

പെരുന്നാള്‍ നിസ്‌കാരത്തില്‍ ഉറക്കെ ഓതല്‍ സുന്നത്താണ്. ഖളാഉകാരനും ഒറ്റക്കു നിസ്‌കരിക്കുന്നവനും ഇത് സുന്നത്തുതന്നെ. (ശര്‍വാനി 3/45) പെരുന്നാള്‍ നിസ്‌കാരത്തിന് ഇമാം കൃത്യസമയത്ത് എത്തലാണ് സുന്നത്ത്. ആദ്യസമയത്ത് എത്തുന്ന പ്രതിഫലം ഇതിനാല്‍ ഇമാമിന് നഷ്ടമാവില്ല. കാരണം ഇത് നബിചര്യയാണ്. (തുഹ്ഫ 3/49)
പെരുന്നാള്‍ നിസ്‌കാരത്തിന്റെ തക്ബീറുകള്‍ ഉറക്കെ ചൊല്ലണം. ഖളാഅ് വീട്ടുകയാണെങ്കിലും ഉറക്കെയാക്കണം. തക്ബീറുകളുടെ ഇടയിലുള്ള ദിക്‌റുകള്‍ പതുക്കെയാണ് ചൊല്ലേണ്ടത്. (തുഹ്ഫ 3/41) പെരുന്നാള്‍ ദിവസം വെള്ളിയാഴ്ചയായാല്‍ തക്ബീറില്‍ മുഴുകലാണ് അല്‍കഹ്ഫിലും സ്വലാത്തിലും മുഴുകുന്നതിനെക്കാള്‍ പുണ്യം. (തുഹ്ഫ 3/51) സ്ത്രീകള്‍ക്കും പെരുന്നാള്‍ നിസ്‌കാരം സുന്നത്താണ്. അവര്‍ അന്യപുരുഷന്മാരുടെ ജമാഅത്തില്‍ പങ്കെടുക്കരുത്. സ്ത്രീകള്‍ ജമാഅത്തായി നിസ്‌കരിക്കുമ്പോള്‍ അവര്‍ക്ക് ഖുതുബയില്ല. എന്നാലും ഒരു സ്ത്രീ അല്‍പ്പം ഉപദേശം നല്‍കുന്നതിന് വിരോധമില്ല. നല്ലതാണ്. (തുഹ്ഫ ശര്‍വാനി 3/40)
ദന്തശുദ്ധീകരണം, ദുര്‍ഗന്ധം ഒഴിവാക്കല്‍, മീശവെട്ടല്‍, കൈകാലിലെ നഖം മുറിക്കല്‍, കക്ഷ-ഗുഹ്യരോമം നീക്കല്‍ മുതലായവ പെരുന്നാളിനെ മാനിച്ച് പ്രത്യേകം ചെയ്യേണ്ടതാണ്. (തുഹ്ഫ 3/47)
പെരുന്നാള്‍ നിസ്‌കാരം ഉപേക്ഷിക്കല്‍ കറാഹത്താണ്. (ശര്‍വാനി 3/39) പെരുന്നാള്‍ ഖുതുബക്ക് വേണ്ടി ഖതീബ് നില്‍ക്കുംമുമ്പ് മിമ്പറില്‍ വിശ്രമത്തിന്റെ ഇരുത്തം സുന്നത്താണ്. സാധാരണ ജുമുഅ ബാങ്കിന്റെയത്ര സമയമിരിക്കണം. (ഫത്ഹുല്‍മുഈന്‍ 110)

സ്ത്രീകള്‍ക്കും പെരുന്നാള്‍ തക്ബീര്‍ സുന്നത്താണ്. അവര്‍ അന്യപുരുഷന്മാരുടെ സാന്നിധ്യത്തില്‍വെച്ച് ശബ്ദത്തോടെ ചൊല്ലരുത്. തനിച്ചോ, മഹ്‌റമിന്റെ അടുത്തുവെച്ചോ ശബ്ദമുയര്‍ത്തി ചൊല്ലാം. പുരുഷന്മാര്‍ എല്ലാ സമയത്തും ഉച്ചത്തില്‍ ചൊല്ലല്‍ പ്രത്യേക സുന്നത്തുതന്നെയാണ്. (ശര്‍വാനി 3/51)
പെരുന്നാള്‍ നിസ്‌കാരത്തിന് വീട്ടില്‍നിന്ന് പുറപ്പെടുന്നതും തിരിച്ചുപോകുന്നതും വ്യത്യസ്ത വഴിയിലൂടെയായിരിക്കല്‍ പ്രത്യേകമുള്ളതാണ്. (തുഹ്ഫ 3/49) നിസ്‌കരിക്കാന്‍ പാടില്ലാത്ത സമയമായ സൂര്യനുദിച്ചയുടനെ പെരുന്നാള്‍ നിസ്‌കരിക്കുന്നതിന് വിരോധമില്ല. (ശര്‍വാനി 3/40)
തക്ബീറതുല്‍ ഇഹ്‌റാമല്ലാത്ത മറ്റു തക്ബീറുകളുടെ കാര്യത്തില്‍ സംശയമുണ്ടായാല്‍ കുറഞ്ഞ എണ്ണം അവലംബിച്ച് ബാക്കി പൂര്‍ത്തിയാക്കണം. (ശര്‍വാനി 3/41)
തക്ബീര്‍

പെരുന്നാള്‍ രാവ് മഗ്‌രിബ് മുതല്‍ ഇമാം പെരുന്നാള്‍ നിസ്‌കാരത്തിന് തക്ബീറതുല്‍ ഇഹ്‌റാം ചൊല്ലുന്നതുവരെ തുടര്‍ച്ചയായി തക്ബീര്‍ സുന്നത്തുണ്ട്. (വിസര്‍ജന സ്ഥലവും തത്തുല്യവും ഒഴിച്ച് എവിടെവെച്ചും, എപ്പോഴും) സ്ത്രീകളുടെയും നപുംസകങ്ങളുടെയും തക്ബീര്‍ അന്യപുരുഷന്മാരുടെ സാന്നിധ്യത്തില്‍ ശബ്ദം ഉയര്‍ത്തി ആവരുത്. സ്ത്രീയും അവളുടെ ശബ്ദവും അന്യപുരുഷന് ആസ്വദിക്കാനുള്ളതല്ലല്ലോ. ബലിപെരുന്നാളിനോട് അനുബന്ധിച്ച് അറഫാദിനം സുബ്ഹി മുതല്‍ അയ്യാമുത്തശ്‌രീഖ് അവസാന ദിവസം അസറ് വരെ എല്ലാ നിസ്‌കാരാനന്തരവും ദുല്‍ഹിജ്ജ ഒന്നുമുതല്‍ പത്തുവരെ ദിവസങ്ങളില്‍ ആട്, മാട് ഒട്ടകത്തെ കാണുമ്പോഴും തക്ബീര്‍ പ്രത്യേകം സുന്നത്തുണ്ട്.
പെരുന്നാളിനോട് അനുബന്ധിച്ച് കുളിയുണ്ട്. സ്ത്രീക്കും കുളി സുന്നത്താണ്. പെരുന്നാള്‍ രാവ് പകുതിയായത് മുതല്‍ സമയം ആരംഭിച്ചു. പുതിയതും വിലകൂടിയതുമായ ഡ്രസ്സ്, സുഗന്ധം ഇവ സുന്നത്താണ്. നിസ്‌കാരത്തിന് പുറപ്പെടുന്നതിന് ദൂരം കൂടിയ വഴിക്കായാല്‍ കാലടിയുടെ എണ്ണം കണ്ട് കൂലി വര്‍ധിച്ചുകിട്ടും.
നിസ്‌കാരം

ചെറിയ പെരുന്നാള്‍ നിസ്‌കാരം ആരംഭിക്കേണ്ടത് ലഘുഭക്ഷണത്തിന് ശേഷവും ബലിപെരുന്നാള്‍ അല്ലാതെയുമാണ്. നിസ്‌കാരത്തിന് വാഹനം കയറി വരുന്നതല്ല ഗുണം. നിസ്‌കാരത്തിന് മഅ്മൂമുകള്‍ കാലത്തേ എത്തുന്നതാണ് സുന്നത്ത്. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെ അത്ര പൊങ്ങിയ ശേഷം (ഏതാണ്ട് 20 മിനിറ്റ്) സാധാരണ സുന്നത്തുകള്‍ അനുവദിക്കപ്പെടുന്നു. തഹിയ്യത്ത് എപ്പോഴും അനുവദനീയമാണ്. ആകയാല്‍ മഅ്മൂമുകള്‍ക്ക് പെരുന്നാള്‍ നിസ്‌കാരത്തിന് മുമ്പ് ഒന്നും നിസ്‌കരിക്കാന്‍ പാടില്ല എന്ന ധാരണ തെറ്റാണ്. ഇമാമിന് ഒന്നും നിസ്‌കരിക്കാതെ നേരെ പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രവേശിക്കല്‍ തന്നെയാണ് സുന്നത്ത്.
പരപുരുഷന്മാര്‍ പങ്കെടുക്കുന്ന ഒരു സംഘ നിസ്‌കാരത്തിലും സ്ത്രീകള്‍ സംബന്ധിക്കരുത്. ജുമുഅ ജമാഅത്ത് ഈദ് ജമാഅത്ത് എല്ലാറ്റിലും ഇത് ബാധകമാകുന്നു. പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയത് കാണുക: ''ആശിക്കപ്പെടുന്നവളാവുകയോ അഴക്, സുഗന്ധം ഉള്ളവളാകുകയോ ചെയ്താല്‍ അവരെ വരുന്നത് തടയാന്‍ ഇമാമിനധികാരമുണ്ട്.' (തുഹ്ഫ)
രക്ഷിതാവ്, ഭര്‍ത്താവ് ഇവരുടെ സമ്മതമില്ലാതെയും അവളില്‍നിന്നോ അവളുടെ മേലിലോ ഫിത്‌ന ഭയപ്പെടലോടെയും പുറപ്പെടുന്നത് അവര്‍ക്ക് ഹറാമാണ്. പുറപ്പെടാന്‍ അനുമതി കൊടുക്കുന്നവന് പുറപ്പെടുന്നതിന്റെ വിധിതന്നെ. ഇന്ന് ഫിത്‌ന ഉറപ്പായതിനാല്‍ പുറപ്പെടല്‍ ഹറാമുതന്നെ. പെരുന്നാള്‍ നിസ്‌കാരം ഒറ്റക്ക് നിസ്‌കരിക്കാം. പെരുന്നാള്‍ നിസ്‌കാരം അടിമ, സ്ത്രീ എന്നിവര്‍ക്ക് സുന്നത്തുണ്ട്. യാത്രക്കാരുടെ ഇമാമിന് ഖുതുബ സുന്നത്തുണ്ട്. സൂര്യന്‍ ഒരു കുന്തത്തിന്റെ ഉയരം പൊങ്ങിയിട്ടാണ് നിസ്‌കാരം സുന്നത്ത്. (സൂര്യന്‍ ഉദിച്ച് 20 മിനിട്ട് കഴിഞ്ഞ്)

പെരുന്നാള്‍ നിസ്‌കാരം പള്ളിയിലാവുന്നതാണ് ഉത്തമം. പള്ളിയാണല്ലോ മുസ്‌ലിംകളുടെ ആരാധനാലയം. പള്ളിക്കുള്ള മഹത്വവും പ്രാധാന്യവും പള്ളിയുടെ വൃത്തിയും കൂടുതല്‍ ഭക്തി ലഭിക്കാനുള്ള സാഹചര്യവുമെല്ലാം ഈ വിധിക്കു നിമിത്തമായി പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. മക്കയില്‍ ഇക്കാലമത്രയും മഹാന്മാരായ ഇമാമുമാര്‍ മസ്ജിദുല്‍ ഹറമില്‍വെച്ചുതന്നെയാണ് പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചതെന്ന് അല്‍ മുഹദ്ദബില്‍ കാണാം. എന്നാല്‍ റസൂല്‍ (സ) പെരുന്നാള്‍ നിസ്‌കാരം മൈതാനിയില്‍വെച്ച് നിര്‍വഹിച്ചിരുന്നുവെന്ന് ഹദീസില്‍ കാണാം. പക്ഷേ, ഇത് പള്ളിയിലാണുത്തമമെന്ന വിധിക്കെതിരല്ല. തിരുനബി മൈതാനി തിരഞ്ഞെടുക്കുന്നത് മസ്ജിദുന്നബവി അത്രയും വിശാലമല്ലാതിരുന്നതുകൊണ്ടാണ്. പ്രവാചകരുടെ കാലത്തെ പള്ളി ഇന്നത്തെ പള്ളികളെ പോലെ ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായിരുന്നില്ല. പതിവില്‍ കവിഞ്ഞ ആളുകള്‍ പെരുന്നാള്‍ നിസ്‌കാരത്തിനു വന്നെത്തുമ്പോള്‍ പള്ളിയില്‍ തിരക്കനുഭവപ്പെടുന്നു.
പെരുന്നാള്‍ നിസ്‌കാരത്തിനു മൈതാനം ഉചിതമായിരുന്നുവെങ്കില്‍ പ്രവാചകര്‍(സ) അത് നേരിട്ടു പഠിപ്പിക്കുമായിരുന്നു. അങ്ങനെയൊരു നിര്‍ദേശം എവിടെയും കാണുന്നില്ല. പള്ളിതന്നെയാണ് ശ്രേഷ്ഠം എന്ന് ഇത് വ്യക്തമാകുന്നു. ഇവ്വിഷയകമായ തെളിവുകള്‍ വിലയിരുത്തി ഇമാം നവവി(റ) പറയുന്നതുകാണുക: ''പ്രബലമായ അഭിപ്രായം പെരുന്നാള്‍ നിസ്‌കാരം പള്ളിയില്‍വെച്ചു തന്നെ നിര്‍വഹിക്കണമെന്നാണ്. പള്ളി വിശാലമായിരിക്കെ മൈതാനിയില്‍ നിസ്‌കരിക്കുന്നത് അത്യുത്തമമായതിനെ ഉപേക്ഷിക്കലാണ്.

പെരുന്നാള്‍ നിസ്‌കാരത്തിന് സ്ത്രീകള്‍ പങ്കെടുക്കുന്നതിന്റെ വിധിയും നാം അറിഞ്ഞിരിക്കണം. സ്ത്രീകള്‍ ഈ നിസ്‌കാരത്തിന് പങ്കുകൊള്ളണമെന്നതിന് ഒരു തെളിവും കാണാന്‍ സാധിക്കുകയില്ല. ഇസ്‌ലാമിന്റെ ആദ്യകാലത്തു സ്ത്രീകള്‍ പള്ളിയില്‍ വന്നിരുന്നുവെന്നത് നിഷേധിക്കുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് ആ അവസ്ഥക്കു മാറ്റം വന്നിട്ടുണ്ട്. തിരുനബി(സ)യുടെ വഫാത്തിന് മുമ്പുതന്നെ ഈ വിഷയത്തില്‍ വിലക്കുവന്നിട്ടുണ്ട്. ധാരാളം ഹദീസുകളില്‍ ഇക്കാര്യം വ്യക്തമാണ്. സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്ന കാലത്തുപോലും പ്രവാചക പത്‌നിമാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് പങ്കെടുത്തതിന് രേഖകാണുന്നില്ല. പത്തുലക്ഷത്തില്‍ പരം ഹദീസുകള്‍ പഠിച്ചുപരതിയ ഇമാം ശാഫിഈ(റ) ഈ വസ്തുത സമര്‍ഥിച്ചിട്ടുണ്ട്. ആ അഭിപ്രായത്തെ ഖണ്ഡിക്കാന്‍ പില്‍ക്കാലത്ത് ഒരു ജ്ഞാനിക്കും സാധിച്ചിട്ടില്ല. പെരുന്നാള്‍ നിസ്‌കാരത്തിനു മാത്രമല്ല, ഒരു നിസ്‌കാരത്തിനും നബിപത്‌നിമാരില്‍ ഒരാള്‍ പോലും ഇതര സ്വഹാബാക്കളോടൊപ്പം പ്രവാചകന്റെ സദസ്സുകളില്‍ പങ്കെടുത്തതായി രേഖയില്ല.

സ്ത്രീകള്‍ പള്ളിയില്‍ വന്നുവെന്നു പറയുന്ന ഹദീസുകളില്‍ തന്നെ അതിനു വ്യക്തമായ മറുപടിയും കാണാവുന്നതാണ്. പെരുന്നാള്‍ നിസ്‌കാരത്തിന് സ്ത്രീകള്‍ ഹൈളുകാരികളടക്കം രംഗത്തിറങ്ങിയ ഒരു ഹദീസ് കാണാം. ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രവാചകന്‍ പുറപ്പെടുവിച്ച ഒരു ആഹ്വാനത്തെ തുടര്‍ന്നായിരുന്നു അത്. മുസ്‌ലിം ജനസംഖ്യ ശത്രുക്കള്‍ക്കു ബോധ്യപ്പെടുത്തിക്കൊടുക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനുമായിരുന്നു അത്. ആര്‍ത്തവകാരികള്‍ വരെ എത്തണമെന്ന് പറഞ്ഞത് ഇതുകൊണ്ടാണ്. ഇസ്‌ലാമിന്റെ ആദ്യകാലത്തായിരുന്നു ഈ സംഭവം. എന്നാല്‍ ഹിജാബിന്റെ വിധി പൂര്‍ണമാക്കുന്ന ''നിങ്ങള്‍ ഭവനാന്തര്‍ഭാഗത്ത് ഒതുങ്ങിക്കൂടുക'' എന്നര്‍ത്ഥം വരുന്ന ആയത്തവതീര്‍ണമാകുന്നത് ഹിജ്‌റ വര്‍ഷം ഒമ്പതിനാണ്.
പ്രവാചകന്റെ അവസാനകാല നിലപാട് സ്ത്രീ രംഗപ്രവേശനത്തിനു വിരുദ്ധമായിരുന്നു എന്നു കാണാം. ഒറ്റപ്പെട്ട സംഭവമായി ചരിത്രത്തില്‍ കാണുന്ന ആതിഖാ ബീവിയുടെ പള്ളിപ്രവേശനം അവര്‍ തന്നെ അവസാനിപ്പിച്ചപ്പോള്‍ ഈ അധ്യായത്തിന് ഇസ്‌ലാമിക ചരിത്രത്തില്‍ അന്ത്യം കുറിക്കുകയായിരുന്നു. ഇങ്ങനെ പ്രവാചകന്റെയും സച്ചരിതരായ സ്വഹാബത്തിന്റെയും കാലത്ത് തിരശ്ശീല വീണ ഒരാചാരത്തെ പിന്നെയും ഉയര്‍ത്തിക്കൊണ്ടുവരുന്നത് അനാചാരം തന്നെയാണ്.
പൂര്‍വ്വകാലത്തെ അപേക്ഷിച്ച് ഇക്കാലത്ത് സ്ത്രീകളുടെ പള്ളിപ്രവേശം ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് സ്ത്രീകളുടെ പള്ളിപ്രവേശം ഉപേക്ഷിക്കല്‍ പുണ്യമാണെന്ന് ഇമാം നവവി(റ) പറഞ്ഞിട്ടുണ്ട്. പ്രമുഖ പണ്ഡിതനായ ഇമാം ഇബ്‌നുഹജറില്‍ ഹൈതമി(റ) പറഞ്ഞത് ഇക്കാലത്ത് സ്ത്രീ പള്ളിപ്രവേശം ഹറാമാണെന്നാണ്. ഈയടിസ്ഥാനത്തില്‍ സ്ത്രീകള്‍ പെരുന്നാള്‍ നിസ്‌കാരവും അവരുടെ വീട്ടില്‍വെച്ചു നിര്‍വഹിക്കുന്നതാണുത്തമം. മുപ്പതു ദിവസത്തെ വ്രത വിശുദ്ധി കളങ്കപ്പെടുത്താന്‍ ഇബ്‌ലീസ് പ്രേരണയോടെ വരുന്ന ഈ പള്ളിപ്രവേശന വാദം തള്ളിക്കളയുക

ഭക്തരാകാന്‍ കാവല്‍ ശക്തമാക്കുക

ഹൃദയം ഒരു കോട്ടയാണെന്ന് കരുതുക. അതിനകത്തു കയറി ഭരിക്കാനും സ്വന്തമാക്കാനും ഉദ്ദേശിക്കുന്ന ശത്രുവാണ് പിശാച്. ശത്രുവില്‍ നിന്നും സംരക്ഷിക്കാന്‍ കോട്ടവാതിലുകളും പടിപ്പുരകളും വിടവുകളും ജാഗ്രതയോടെ കാത്തുകൊള്ളണം. അല്ലാതെ സാധ്യമല്ല. കവാടങ്ങളേതെല്ലാമാണെന്നറിയാത്തവന് കാവല്‍ നില്‍ക്കാന്‍ കഴിയില്ലല്ലോ. പിശാചിന്‍റെ ദുര്‍മന്ത്രണത്തില്‍ നിന്നും ഹൃദയത്തെ സംരക്ഷിക്കേണ്ടത് മതശാസന ബാധിക്കുന്നവരുടെ വ്യക്തിഗതകടമയാണ്. പിശാചിന്‍റെ പ്രാവേശികകളും കവാടങ്ങളും ദാസന്‍റെ വിവിധ ദുസ്വഭാവങ്ങള്‍ തന്നെയാണ്. അവ ധാരാളമുണ്ട്. പിശാചിന്‍റെ അനേകം സൈനികര്‍ക്ക് കുടുസ്സില്ലാതെ കടന്നുവരാന്‍ കഴിയുന്ന മലയിടുക്കുകള്‍ കണക്കെ ഹൃദയത്തിലേക്കുള്ള വന്‍വാതിലുകളെക്കുറിച്ച് മാത്രം പ്രതിപാദിക്കാം.
കോപവും കാമവും
പിശാചിന്‍റെ വലിയ കവാടങ്ങളില്‍ പെട്ടതാണ് കോപവും കാമവും. ബുദ്ധിയെ മത്തുപിടിപ്പിക്കുന്നതാണ് കോപം. ബുദ്ധിയുടെ സൈന്യം ദുര്‍ബലമായാല്‍ പിശാചിന്‍റെ സേനകടന്നാക്രമിക്കുന്നു. മനുഷ്യന്‍ കോപിക്കുമ്പോഴൊക്കെയും പിശാച് അവനെ തട്ടിക്കളിക്കുകയാണ്. കുട്ടികള്‍ പന്തുതട്ടാറുള്ളതുപോലെ. ഒരിക്കല്‍ മൂസാ നബി (അ) ഇബ്ലീസിനെ കണ്ടുമുട്ടി. അവന്‍ ചോദിച്ചു: ‘മൂസാ, താങ്കളെ ദിവ്യദൗത്യം നല്‍കാന്‍ അല്ലാഹു തെരഞ്ഞെടുത്തു. താങ്കളുമായി അവന്‍ സന്ധിസംഭാഷണം ചെയ്തു. അവന്‍റെ പാപിയായ ഒരടിമയാണു ഞാന്‍; എനിക്ക് മാനസാന്തരപ്പെടണമെന്നുണ്ട്. എനിക്ക് പൊറുത്തുതരാന്‍ എന്‍റെ റബ്ബിനോട് താങ്കള്‍ ശിപാര്‍ശ ചെയ്യുമോ?’ മൂസാ നബി സമ്മതിച്ചു. മലകയറി നാഥനോട് സംസാരിച്ചു. താഴെ ഇറങ്ങാന്‍ ഭാവിച്ചപ്പോള്‍ അല്ലാഹു പറഞ്ഞു: ‘വാഗ്ദത്തം പാലിക്കൂ.’ അപ്പോള്‍ മൂസാ നബി പറഞ്ഞു: ‘നാഥാ, നീ പൊറുത്തുകൊടുക്കാന്‍ നിന്‍റെ അടിമ ഇബ്ലീസ് ആഗ്രഹിക്കുന്നുണ്ട്.’ ‘ശരി, നിന്‍റെ ആവശ്യം ഞാന്‍ നിര്‍വഹിക്കാം. അവനോട് ആദമിന്‍റെ ഖബ്റിങ്കല്‍ ബഹുമാനപ്രണാമമര്‍പ്പിക്കാന്‍ പറയൂ.; ഞാന്‍ പൊറുത്തോളാം’-അല്ലാഹു മൂസ(അ)യെ അറിയിച്ചു. ഇബ്ലീസിനെ കണ്ടുമുട്ടിയപ്പോള്‍ പ്രവാചകന്‍ ഇക്കാര്യം അറിയിച്ചു. അതുകേട്ടപ്പോള്‍ ഇബ്ലീസ് കോപിച്ച്, അഹങ്കരിച്ച് പറഞ്ഞു: ആദം ജീവനോടിരിക്കുമ്പോള്‍ ഞാന്‍ ബഹുമാനിച്ചിട്ടില്ല; എന്നിട്ടിപ്പോള്‍ മരിച്ച ആദമിനെ ബഹുമാനിക്കുകയോ?
തുടര്‍ന്ന് അവന്‍ പറഞ്ഞു: ‘നീ എനിക്കുവേണ്ടി ശിപാര്‍ശ ചെയ്തതിന് എനിക്കു താങ്കളോട് കടപ്പാടുണ്ട്; അതിനാല്‍ ചില രഹസ്യങ്ങള്‍ പറഞ്ഞുതരാം. മൂന്നു ഘട്ടങ്ങളില്‍ താങ്കള്‍ എന്നെ ഓര്‍ക്കുക. അന്നേരം എന്‍റെ ആത്മാവ് താങ്കളുടെ ഹൃദയത്തിനകത്തുണ്ടാകും. എന്‍റെ കണ്ണുകള്‍ താങ്കളുടെ  കണ്ണുകളിലും, രക്തസഞ്ചാരമുള്ളിടത്തെല്ലാം ഞാന്‍ സഞ്ചരിക്കുന്നുണ്ടാകും. മനുഷ്യന്‍ കോപിക്കുമ്പോള്‍ ഞാനവന്‍റെ മൂക്കിലൂതും (ദുരഭിമാനത്തെ പെരുപ്പിച്ചുകാണിക്കും). പിന്നെ കാട്ടിക്കൂട്ടുന്നതൊന്നും അവനറിയില്ല. ശത്രുസൈന്യം ഇരച്ചുകയറുന്ന സമയത്ത് താങ്കള്‍ എന്നെ സ്മരിക്കുക. ആ സമയത്ത് മനുഷ്യപുത്രനെ സമീപിച്ച് അവന്‍റെ പത്നികളത്ര ബന്ധുമിത്രാദികളെക്കുറിച്ച് ഞാന്‍ ഓര്‍മപ്പെടുത്തും. അപ്പോഴവന്‍ പിന്തിരിയും. വിവാഹബന്ധം നിഷിദ്ധമല്ലാത്ത സ്ത്രീയുമായി തനിച്ചിരിക്കുന്നത് സൂക്ഷിക്കുക. ഞാന്‍ ഇരുവര്‍ക്കുമിടയില്‍ സന്ദേശവാഹകനായി വര്‍ത്തിക്കും. ഇരുവരും അവിഹിതവേഴ്ചയില്‍ ഏര്‍പ്പെടുന്നതുവരെയും ഞാന്‍ ദുര്‍മന്ത്രണം ചെയ്യും.’
കോപം, കാമം, ആര്‍ത്തി എന്നിവയിലേക്കാണ് പിശാചിന്‍റെ സൂചന. യുദ്ധം മുറുകുമ്പോള്‍ പിന്‍മാറുന്നത് ഭൗതികജീവിതത്തോടുള്ള ആര്‍ത്തി നിമിത്തമാണല്ലോ. മരണപ്പെട്ട ആദമിനെ ബഹുമാനിക്കാന്‍ ഇബ്ലീസ് കൂട്ടാക്കാതിരുന്നത് അവന്‍റെ അസൂയയാണ്. അസൂയയാണവന്‍റെ ഏറ്റവും പ്രധാനമായ ദുര്‍മാര്‍ഗം. ഇഷ്ടദാസന്‍മാരിലൊരാള്‍ ഇബ്ലീസിനോട് ആവശ്യപ്പെട്ടുവത്രെ: നീ മനുഷ്യനെ കീഴടക്കുന്ന രീതിയൊന്ന് കാണിച്ചുതാ എനിക്ക്? ‘കോപിക്കുമ്പോഴും ഇച്ഛ ഉയരുമ്പോഴുമാണ് ഞാനവനെ പിടികൂടുക’ എന്നായിരുന്നു ഇബ്ലീസിന്‍റെ മറുപടി.
ഒരു ധ്യാനിയുടെ മുന്‍പാകെ പ്രത്യക്ഷപ്പെട്ട ഇബ്ലീസിനോട് അദ്ദേഹം ചോദിച്ചു: താങ്കള്‍ക്ക് ഏറ്റവും സഹായിയായി വര്‍ത്തിക്കുന്ന മനുഷ്യസ്വഭാവം ഏതാണ്? ഇബ്ലീസ് പറഞ്ഞു: ‘തീവ്രകോപം.’ മനുഷ്യന്‍ കോപാന്ധനായാല്‍ ബാലന്മാര്‍ പന്തുകളിക്കുന്നതു പോലെ ഞങ്ങള്‍ അവനെ തട്ടിക്കളിക്കും. പിശാച് പറയുമത്രെ: ‘മനുഷ്യപുത്രന്‍ എന്നെ എങ്ങനെ കീഴടക്കാന്‍? അവന്‍ ഇഷ്ടം കാണിക്കുന്ന വേളയില്‍ ഞാനവന്‍റെ ഹൃദയത്തിനകത്തു വരെ എത്താറുണ്ട്. അതുപോലെ, അവന്‍ കോപം പ്രകടിപ്പിക്കുമ്പോള്‍ ഞാനവന്‍റെ തലയില്‍ കയറി ഭരിക്കുകയാണ്.’
അസൂയയും ആര്‍ത്തിയും
പിശാചിന്‍റെ മറ്റു പ്രധാന കവാടങ്ങളാണ് അസൂയയും ആര്‍ത്തിയും. ഏതൊരു കാര്യത്തോടും മനുഷ്യന്‍ ആര്‍ത്തനായാല്‍ അതവന്‍റെ കാഴ്ചയും കേള്‍വിയും നഷ്ടപ്പെടുത്തും. തിരുദൂതര്‍(സ്വ) പറഞ്ഞു: ‘ഒരു വസ്തുവിനോടുള്ള നിന്‍റെ സ്നേഹം നിന്നെ അന്ധനും ബധിരനുമാക്കിത്തീര്‍ക്കും.’ അകക്കാഴ്ചയുടെ പ്രകാശമാണ് പിശാചിന്‍റെ വരവറിയിക്കുക. അസൂയയും ആര്‍ത്തിയും മനുഷ്യരെ മൂടിയാല്‍ പിന്നെ കണ്ണുകാണില്ല. അന്നേരം പിശാച് അവസരം കണ്ടെത്തും. അയാളെ വികാരങ്ങളിലേക്കെത്തിക്കാനാവശ്യമായതെല്ലാം ആര്‍ത്തനു മുന്നില്‍ സുന്ദരമാക്കി കാണിച്ചുകൊടുക്കും. അത് തിന്മയോ നീചമോ ആയാലും ശരി. പ്രവാചകന്‍ നൂഹ്(അ) നൗകയില്‍ കയറിയപ്പോള്‍ അല്ലാഹുവിന്‍റെ നിര്‍ദേശപ്രകാരം എല്ലാ ജീവിവര്‍ഗങ്ങളില്‍ നിന്നും ഓരോ ഇണയെയും കയറ്റിയിരുന്നല്ലോ. നൗകയ്ക്കുള്ളില്‍ പരിചയമില്ലാത്ത ഒരു വൃദ്ധനെ കണ്ടപ്പോള്‍ നൂഹ് നബി(അ) അന്വേഷിച്ചു: ഇതില്‍ കയറാന്‍ എന്താ കാര്യം? അദ്ദേഹം പറഞ്ഞു: ‘താങ്കളുടെ അനുചരന്മാരുടെ ഹൃദയത്തില്‍ കയറിക്കൂടാന്‍; അങ്ങനെ അവരുടെ ശരീരം താങ്കളോടൊപ്പവും മനസ്സ് എന്‍റെ കൂടെയും ആകും.’ പ്രവാചകന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ശത്രൂ, പുറത്തു പോ, നീ ശപിക്കപ്പെട്ടവനാണ്.’ അപ്പോള്‍ ഇബ്ലീസ് പറഞ്ഞു: ‘ഞാന്‍ മനുഷ്യനെ നശിപ്പിക്കുന്ന അഞ്ചു കാര്യങ്ങളുണ്ട്; അവയില്‍ മൂന്നെണ്ണം പറഞ്ഞുതരാം. രണ്ടെണ്ണം പറയില്ല.’ അല്ലാഹു നൂഹിന് അറിയിപ്പുകൊടുത്തു: ‘ആ മൂന്നു കാര്യങ്ങള്‍ താങ്കള്‍ക്ക് ആവശ്യമില്ല. മറ്റേ രണ്ടു കാര്യങ്ങള്‍ ആവശ്യപ്പെടുക.’ നൂഹ്(അ) പിശാചിനോട ് ചോദിച്ചു: ആ രണ്ട് കാര്യങ്ങള്‍ എന്തെല്ലാമാണ്? പിശാച് പറഞ്ഞു: ‘എന്നോട് വ്യാജം പറയാത്ത, എന്നെ ധിക്കരിക്കാത്ത ആ രണ്ടു കാര്യങ്ങള്‍ ഉപയോഗിച്ചാണ് ഞാന്‍ മനുഷ്യരെ ഏറെയും നശിപ്പിക്കുന്നത്; അവ ആര്‍ത്തിയും അസൂയയുമത്രെ. അസൂയ കാരണം ഞാന്‍ ശപിക്കപ്പെട്ടു. അനുഗ്രഹങ്ങളില്‍ നിന്നെല്ലാം ബഹിഷ്കൃതനായ പിശാചായിത്തീര്‍ന്നു. ആദമിന് സ്വര്‍ഗത്തില്‍ ഒരു വൃക്ഷമല്ലാതെ മറ്റെല്ലാം അനുവദിക്കപ്പെട്ടതായിരുന്നു. പക്ഷേ, എന്‍റെ ആഗ്രഹം ആദമിലൂടെ നേടിയെടുത്തു ഞാന്‍. അതിനുപയോഗിച്ചത് മനുഷ്യന്‍റെ ആര്‍ത്തിയെന്ന വികാരമായിരുന്നു.’
അമിതഭോജനം, ആര്‍ഭാടം
സുഭിക്ഷഭോജനമാണ് പിശാചിന്‍റെ പ്രധാന കവാടങ്ങളില്‍ മറ്റൊന്ന്. വയറുനിറയ്ക്കുന്ന ഭക്ഷണം ശുദ്ധഹലാലാണെങ്കിലും കുഴപ്പംതന്നെ, കാരണം അതിവയറ് വികാരങ്ങളെ ശക്തിപ്പെടുത്തും. വികാരങ്ങളോ പിശാചിന്‍റെ ആയുധങ്ങളും! ഇബ്ലീസ് പ്രവാചകന്‍ യഹ്യാ(അ)നു വെളിപ്പെട്ടപ്പോള്‍, അവന്‍റെ പക്കല്‍ സകലവസ്തുക്കളില്‍ നിന്നുമുള്ള കരണ്ടികള്‍ കണ്ടു. അതേക്കുറിച്ചന്വേഷിച്ചപ്പോള്‍ ഇബ്ലീസ് പറഞ്ഞു; ‘മനുഷ്യപുത്രരെ സ്വാധീനിക്കുവാന്‍ ഞാന്‍ ഉപയോഗിക്കുന്ന വികാരങ്ങളാണവ.’ അതുമായി ബന്ധപ്പെട്ട, വല്ലതും ഉപദേശിക്കാന്‍ ഉണ്ടോ? യഹ്യാ നബി ചോദിച്ചു. പിശാചുപദേശിച്ചു: ‘താങ്കള്‍ വയറുനിറച്ചാല്‍ നിസ്കാരവും ദൈവസ്മരണയും ഭാരമുള്ളതാക്കി മാറ്റും ഞാന്‍.’ യഹ്യാ നബി ചോദിച്ചു: മറ്റു വല്ല ഉപദേശവും? പിശാച്: ‘ഇല്ല.’ അപ്പോള്‍ യഹ്യാ നബി പ്രഖ്യാപിച്ചു: ‘അല്ലാഹു സത്യം! ഇനി ഭക്ഷണം വയറുനിറയെ കഴിക്കില്ലെന്ന് ഞാനിതാ ശപഥം ചെയ്യുന്നു.’ ഇതുകേട്ടപ്പോള്‍ ഇബ്ലീസ് പറഞ്ഞു: ‘അല്ലാഹുവാണെ! ഒരു മുസ്ലിമിനെയും ഇനി മേലില്‍ ഞാന്‍ ഉപദേശിക്കുകയില്ല.’
അമിതഭോജനം കാരണം നിന്ദ്യമായ ആറുകാര്യങ്ങള്‍ ഉണ്ടാകുമത്രെ. ഒന്ന്: ഹൃദയത്തിലെ ഇലാഹീഭയം നീങ്ങുക. രണ്ട് : സഹജീവികളോടുള്ള കാരുണ്യം ഇല്ലാതാവുക (എല്ലാവരും വയറുനിറയെ ഭക്ഷിച്ചു ജീവിക്കുകയാണെന്ന മിഥ്യാധാരണ വരുന്നതിനാല്‍) മൂന്ന്: പുണ്യകര്‍മങ്ങള്‍ക്ക് ഭാരം തോന്നുക. നാല്: തത്ത്വജ്ഞാനപരമായ വാക്കുകള്‍ കേട്ടാല്‍ അതിനൊരു മാര്‍ദവം തോന്നാതിരിക്കുക. അഞ്ച്: തത്ത്വജ്ഞാനോപദേശം ചെയ്യുമ്പോള്‍ ജനഹൃദയങ്ങളില്‍ അതു പതിയാതിരിക്കുക. ആറ്: ശരീരത്തില്‍ ഒട്ടേറെ രോഗങ്ങള്‍ക്കിടയാക്കുക.
വസ്ത്രം, വീട്, ഉപകരണങ്ങള്‍ തുടങ്ങിയവ ഭംഗിവരുത്തുവാനുള്ള മോഹം മറ്റൊരു പൈശാചിക കവാടമാണ്. മനുഷ്യഹൃദയത്തില്‍ ഈ മോഹം മികച്ചുകണ്ടാല്‍ പിശാച് അവിടെ കൂടുകെട്ടും. വീടുനിര്‍മിക്കാനും അതിന്‍റെ തൂണുകളും ചുമരുകളും ഭംഗിയാക്കാനും വീട് വിശാലമാക്കുവാനും പ്രേരിപ്പിക്കും. പിന്നെ വസ്ത്രവാഹനഭംഗിയിലേക്കാണ് നയിക്കുക. ഇതിനായി ആയുസ്സ് മുഴുവന്‍ അവനെ നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കും. അതില്‍ വീണാല്‍ കഴിഞ്ഞു കഥ. മേല്‍ പറഞ്ഞവയില്‍ ഒന്നില്‍നിന്നും അടുത്തതിലേക്ക് വലിച്ചിഴക്കും. ആദ്യം വീട്, തുടര്‍ന്ന് വസ്ത്രം, പിന്നെ വാഹനം. അങ്ങനെ, അവന് മരണമാസന്നമാകുന്നതു വരെയും. അങ്ങനെ പിശാചിന്‍റെ പാതയില്‍, ഇച്ഛയെ അനുഗമിക്കുന്ന വഴിയില്‍ അവന്‍ മൃതിയടയുന്നു. അന്ത്യത്തില്‍ സത്യനിഷേധം സംഭവിക്കുമോ എന്നുപോലും ഇയാളെക്കുറിച്ച് ഭയക്കേണ്ടതുണ്ട്.
ജനങ്ങളുടെ പക്കലുള്ളതില്‍ കൊതിയൂറുകയെന്നതാണ് മറ്റൊരു കവാടം. ഹൃദയത്തില്‍ അത്യാഗ്രഹം അതിരുകവിഞ്ഞാല്‍ ആരുടെ പക്കലുള്ളതിലാണോ കൊതി അയാള്‍ക്കുവേണ്ടി കൃത്രിമ സൗന്ദര്യവും നാട്യവും കാണിക്കുന്നത് അഭികാമ്യമായി പിശാച് തോന്നിച്ചുകൊണ്ടേയിരിക്കും. ആഗ്രഹിക്കുന്ന വ്യക്തിയെ ഇഷ്ടപ്പെടുത്താന്‍ സ്നേഹവും അടുപ്പവും കുതന്ത്രമായുപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടേയിരിക്കും. ആഗ്രഹിക്കുന്നതിലെത്തിച്ചേരാന്‍ എല്ലാ അധമ വഴിയിലും പ്രവേശിക്കും. ഇല്ലാത്ത കാര്യത്തിന് പുകഴ്ത്തുവാന്‍ തുടങ്ങും. നന്മ കല്‍പിക്കുന്നതും തിന്മ വിലക്കുന്നതും ഒഴിവാക്കി അനുനയം കാണിക്കുന്നതാണ് ദുരാഗ്രഹിയുടെ ഏറ്റവും ചുരുങ്ങിയ പ്രകടനം. സ്വഫ്വാന്‍ബ്നു സുലൈം ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബ്നു ഹന്‍ളലയുടെ അടുക്കല്‍ ഇബ്ലീസ് വേഷപ്രച്ഛന്നനായി വന്നു. അദ്ദേഹത്തോട് പറഞ്ഞു: ‘ഞാന്‍ താങ്കള്‍ക്കു പഠിപ്പിച്ചുതരുന്ന ഇക്കാര്യം മന:പാഠമാക്കിവെച്ചോളൂ.’ ഇബ്നു ഹന്‍ളല പറഞ്ഞു: ‘എനിക്കതിന്‍റെ ആവശ്യമില്ല.’ ഇബ്ലീസ് വിട്ടില്ല: ‘നോക്കൂ, ഗുണകരമായതാണെങ്കില്‍ സ്വീകരിക്കാം. അല്ലെങ്കില്‍ തള്ളാമല്ലോ. ഇബ്നു ഹന്‍ളലാ, കൊതിയോടെ അല്ലാഹുവിനോടല്ലാതെ ഒരാളോടും ഒന്നും യാചിക്കരുത്; കോപിക്കുമ്പോള്‍ താങ്കള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നോക്കിക്കോളൂ. കാരണം കോപിക്കുമ്പോള്‍ ഞാന്‍ താങ്കളെ ഭരിക്കുകയാണ്.’
എടുത്തുചാട്ടം
ബദ്ധപ്പാടും അനവധാനതയുമാണ് പിശാചു കടന്നുവരുന്ന മറ്റൊരു മാര്‍ഗം. തിരുദൂതര്‍ (സ്വ) പറഞ്ഞു: ‘ബദ്ധപ്പാടും എടുത്തുചാട്ടവും പിശാചില്‍ നിന്നുള്ള പ്രേരണയാണ്. മനസ്സിരുത്തി സാവകാശം പ്രവര്‍ത്തിക്കുന്നത് അല്ലാഹുവിങ്കല്‍ നിന്നുള്ള ബോധനവുമത്രെ.’ അല്ലാഹു പറഞ്ഞു: ‘മനുഷ്യന്‍ ധൃതിയുള്ളവനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.’ മനുഷ്യന്‍ മഹാവെപ്രാളക്കാരനാണ്. അല്ലാഹു തിരുപ്രവാചകരെ ഉപദേശിച്ചതിങ്ങനെ: ‘വഹ്യ് ലഭിച്ചുകഴിയുന്നതിനുമുമ്പേ ധൃതിപ്പെട്ട്  ഖുര്‍ആന്‍ ഓതിത്തുടങ്ങരുത്.’
വെപ്രാളം കാണിക്കുമ്പോള്‍ മനുഷ്യനറിയാതെ പിശാച് തന്‍റെ ദുഷ്ടതാല്‍പര്യങ്ങളെ അതിനിടയിലൂടെ ധൃതിയില്‍ കടത്തിവിടുന്നു. പ്രവാചകന്‍ ഈസാബ്നു മര്‍യം പിറന്നപ്പോള്‍ പിശാചുക്കള്‍ നേതാവായ ഇബ്ലീസിനെ വിവരമറിയിച്ചു: ‘സകലവിഗ്രഹങ്ങളും തലകീഴായി വീണിരിക്കുന്നു.’ ഇബ്ലീസ് അത്ഭുതപ്പെട്ടു: ‘ഇതൊരു പുതിയ സംഭവമാണല്ലോ. നിങ്ങളിവിടെ നില്‍ക്കിന്‍.’ ഇബ്ലീസ് ഭൂമിയുടെ ഇരുദിക്കുകളിലും ചെന്നുനോക്കി. ഒന്നും കണ്ടില്ല. പിന്നെയാണ് ഈസാ പ്രവാചകന്‍ പിറന്നതു കണ്ടത്. മലക്കുകള്‍ അദ്ദേഹത്തെ വലയം ചെയ്തിട്ടുണ്ടായിരുന്നു. ഇബ്ലീസ് തിരിച്ചുവന്ന് അനുയായികളോടറിയിച്ചു: ‘ഇന്നലെ രാത്രി ഒരു പ്രവാചകന്‍ ജനിച്ചിട്ടുണ്ട്. ഏതൊരു ഗര്‍ഭം ചുമക്കുമ്പോഴും പ്രസവിക്കുമ്പോഴും ഞാന്‍ അവിടെ എത്താറുണ്ട്. ഈ സംഭവമൊഴികെ!!’ ആ രാത്രിക്കുശേഷം വിഗ്രഹങ്ങള്‍ പൂജിക്കപ്പെടുകയില്ലല്ലോ എന്ന് പിശാചുക്കള്‍ നിരാശപ്പെട്ടതായിരുന്നു. പക്ഷേ, ബദ്ധപ്പാടും അവിവേകവും ഉപയോഗപ്പെടുത്തി അവര്‍ മനുഷ്യരെ വീണ്ടും വഴിതെറ്റിച്ചു.
ധനമോഹം, ലുബ്ധ്, ദാരിദ്ര്യഭീതി
പിശാച് ഹൃദയത്തിനകത്തു കയറുന്ന മറ്റൊരു വഴിയാണ് ദീനാറും ദിര്‍ഹമും. കച്ചവടച്ചരക്കുകള്‍, വാഹനമൃഗങ്ങള്‍, ഭൂമി, ദീനാര്‍, ദിര്‍ഹം തുടങ്ങിയ എല്ലാവിധ പണവും പിശാചിന്‍റെ കവാടമാണ്. നിത്യവൃത്തിക്കാവശ്യമുള്ളതിനേക്കാളധികമുള്ള പണം പിശാചിന്‍റെ പാര്‍പ്പിടമായി വര്‍ത്തിക്കുന്നു. നിത്യവൃത്തിക്കുവേണ്ടത് സ്വന്തമായുള്ളവന്‍ സ്വസ്ഥമനസ്കനായിരിക്കും. നൂറ് ദീനാര്‍ കൂടുതല്‍ കയ്യിലുണ്ടെങ്കില്‍ പത്തുമോഹങ്ങളുദിക്കും. ഓരോ ആഗ്രഹവും നിവര്‍ത്തിക്കാന്‍ നൂറ് വീതം ദീനാര്‍ വേറെ ആവശ്യമുണ്ടാകും. കയ്യിലുള്ളത് മതിയാകില്ല. തൊള്ളായിരം ഇനിയും വേണം. നൂറു ദീനാര്‍ മിച്ചമില്ലാത്ത ഘട്ടത്തില്‍ അയാള്‍ ഐശ്വര്യവാനായിരുന്നു. നൂറു ലഭിച്ചപ്പോള്‍ അയാള്‍  കരുതി താനൊരു ധനികനാണെന്ന്. പക്ഷേ, ഇപ്പോള്‍ തൊള്ളായിരം ദീനാറിന്‍റെ ആവശ്യക്കാരനായിത്തീര്‍ന്നു!
സാബിതുല്‍ ബന്നാനി(റ) പറഞ്ഞു: ‘അല്ലാഹുവിന്‍റെ അന്ത്യദൂതര്‍(സ്വ)യെ പ്രവാചകനായി നിയോഗിക്കപ്പെട്ടപ്പോള്‍ ഇബ്ലീസ് തന്‍റെ അനുയായികളായ പിശാചുക്കളോടു പറഞ്ഞു: ഗൗരവമുള്ള എന്തോ സംഭവിച്ചിട്ടുണ്ടല്ലോ.! പോയി നോക്കീന്‍, എന്താണത്? അവര്‍ ഇറങ്ങിത്തിരിച്ചു. ഒന്നും കണ്ടുപിടിക്കാനാകാതെ തളര്‍ന്ന് തിരിച്ചുവന്നു: ‘ഞങ്ങള്‍ക്കറിയില്ല.’ ഇബ്ലീസ് പറഞ്ഞു: ‘എന്നാല്‍, വാര്‍ത്തയുമായി ഞാന്‍ ഇപ്പോള്‍ വരാം.’ ഇബ്ലീസ് പോയി വന്നു പറഞ്ഞു: ‘അല്ലാഹു മുഹമ്മദി(സ്വ)നെ പ്രവാചകനായി നിയമിച്ചിരിക്കുന്നു.’ സാബിത് തുടരുന്നു: അങ്ങനെ ഇബ്ലീസ് തന്‍റെ പിശാചുക്കളെ തിരുനബി(സ്വ)യുടെ അനുചരന്മാരുടെ അടുക്കലേക്കയക്കാന്‍ തുടങ്ങി. പിശാചുക്കള്‍ അഖിലം നിരാശരായി തിരിച്ചുപോന്നു.  അവര്‍ പറഞ്ഞു: ‘ഇതുപോലൊരു വിഭാഗവുമായി ഞങ്ങള്‍ ബന്ധപ്പെട്ടിട്ടില്ല. ഞങ്ങള്‍ അവരില്‍ ദുര്‍മന്ത്രണം ചെയ്യാനും വികാരങ്ങളുദ്ദീപിപ്പിക്കാനും ശ്രമിച്ചുനോക്കി. പക്ഷേ, അവര്‍ നിസ്കരിക്കാനൊരുങ്ങുന്നതോടെ അവയെല്ലാം മാഞ്ഞുപോകും!!’ അപ്പോള്‍ ഇബ്ലീസ് പറഞ്ഞു: ‘കാത്തിരിക്കുവീന്‍, അല്ലാഹു അവര്‍ക്ക് ഭൗതികലോകം തുറന്നുകൊടുത്തേക്കാം. അപ്പോള്‍ നമ്മുടെ ആവശ്യം അവരിലൂടെ നേടിയെടുക്കാം.’
ഒരിക്കല്‍ പ്രവാചകന്‍ ഈസാ(അ) ഒരു കല്ലെടുത്ത് തലയിണയാക്കി വെച്ചു. അതുവഴി പോയ ഇബ്ലീസ് ചോദിച്ചു: ഈസാ  താങ്കള്‍ ഭൗതികസുഖങ്ങളില്‍ തല്‍പരനാണോ? അതുകേട്ടപ്പോള്‍ ഈസാ(അ) തലയ്ക്കു ചുവട്ടിലെ കല്ലെടുത്ത് വലിച്ചെറിഞ്ഞു: ‘ഇതാ നിന്‍റെ ദുന്‍യാവ്. കൊണ്ടുപോയ്ക്കോ.’ സത്യത്തില്‍ ഉറങ്ങാന്‍ നേരം തലക്കു ചുവട്ടില്‍ വെക്കാന്‍ ഒരു കല്ല് സ്വന്തമായുള്ളവന്‍ പോലും പിശാചിന് ആയുധമാകാവുന്നത്ര ഭൗതികസുഖം സമ്പാദിച്ചവനായി ഗണിക്കാവുന്നതാണ്; ഉദാഹരണത്തിന്, രാത്രിയില്‍ എഴുന്നേറ്റ് നിസ്കരിക്കുന്ന ശീലമുള്ള ഒരാള്‍. തലയ്ക്കു ചുവട്ടില്‍ വെക്കാവുന്ന ഒരു കല്ല് പരിസരത്തുണ്ടെങ്കില്‍, അതവനെ ഉറങ്ങാന്‍ വിളിക്കുകയും അതെടുത്ത് തലയിണയാക്കുകയും ചെയ്യാനിടയുണ്ട്. ആ കല്ലവിടെ ഇല്ലായിരുന്നെങ്കില്‍ അത്തരമൊരു ചിന്ത അങ്കുരിക്കുമായിരുന്നില്ല. ഉറങ്ങാന്‍ താല്‍പര്യമുണ്ടാകുമായിരുന്നില്ല. ഒരു കല്ലിന്‍റെ കാര്യമാണിത്! മാര്‍ദവമേറിയ ഉപധാനങ്ങളും മൃദുലമായ പരവതാനികളും ഉല്ലാസാന്തരീക്ഷവും സ്വന്തമായുള്ളവന്‍, അല്ലാഹുവിന് ഇബാദത്തുചെയ്യാന്‍ എപ്പോള്‍ ഉത്സാഹം പ്രകടിപ്പിക്കാന്‍?!
ലുബ്ധ്, ദാരിദ്ര്യഭയം എന്നിവയിലൂടെയും പിശാച് മനസ്സിനകത്ത് കയറും. ചെലവഴിക്കുന്നതും ധര്‍മം ചെയ്യുന്നതും തടയുന്ന വികാരമാണിത്. സമ്പാദിച്ചുകൂട്ടാനും നിക്ഷേപം വര്‍ധിപ്പിക്കാനും ഇതു പ്രേരിപ്പിക്കുന്നു. ഖൈസമത്ത് ബ്ന്‍ അബ്ദുറഹിമാന്‍(റ) ഇബ്ലീസിനെ ഉദ്ധരിക്കുന്നു: ‘എന്നെ മനുഷ്യന്‍ പൊതുവെ തോല്‍പിക്കാറില്ല, മൂന്നു കാര്യങ്ങളില്‍ അവര്‍ ഉറപ്പായും എന്നെ തോല്‍പിക്കില്ല. അനര്‍ഹമായതില്‍ നിന്നും ധനം സമ്പാദിക്കുവാന്‍, അഹിതമായിടത്ത് അതു ചെലവഴിക്കാന്‍, ധനം അനിവാര്യമായിടത്ത് വിനിയോഗിക്കാതിരിക്കാന്‍ ഞാന്‍ കല്‍പിക്കുന്നത് അവര്‍ ധിക്കരിക്കാറില്ല. സുഫ്യാന്‍(റ) പറയുന്നു: ‘ദാരിദ്ര്യഭയത്തെപ്പോലുള്ള മറ്റൊരു ആയുധം പിശാചിന്നില്ല. അതനുസരിച്ചാല്‍ പിന്നെ അധര്‍മങ്ങള്‍ ചെയ്യാന്‍ തുടങ്ങും. സത്യം തടയും. ഇച്ഛാനുസരണം സംസാരിക്കും. നാഥനെക്കുറിച്ച് തെറ്റായതു ചിന്തിക്കും.’
അബൂഉമാമ(റ) ഉദ്ധരണം: ‘നിശ്ചയം അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) പറഞ്ഞു: ഭൂമിയിലേക്കിറക്കപ്പെട്ടപ്പോള്‍ ഇബ്ലീസ് സങ്കടം ബോധിപ്പിച്ചു: ‘നാഥാ, അനുഗ്രഹങ്ങളില്‍ നിന്നെല്ലാം ആട്ടിയകറ്റി നീ എന്നെ ഭൂമിയിലേക്കയച്ചിരിക്കുകയാണല്ലോ. എനിക്കിവിടെ ഒരു വീടൊരുക്കിത്തരണം.’ അല്ലാഹു പറഞ്ഞു: ‘ശരി, നിന്‍റെ വീടാകുന്നു കുളിപ്പുര.’ കുശലം പറഞ്ഞിരിക്കാന്‍ ഒരു കേന്ദ്രം ഏര്‍പ്പാടാക്കിത്തരാമോ? പിശാചിന്‍റെ അടുത്ത ആവശ്യം. അല്ലാഹു പറഞ്ഞു: ‘ചന്തകളും കവലകളും നിനക്കു കുശലം പറഞ്ഞിരിക്കുവാനുള്ളതാണ്.’ ഭക്ഷണം വേണമെന്നായി ഇബ്ലീസ്. അല്ലാഹുവിന്‍റെ നാമം സ്മരിക്കാതെ കഴിക്കുന്ന ഭക്ഷണം പിശാചിനുള്ളതാണെന്ന് അറിയിപ്പ്. പാനീയവും വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ലഹരിയുള്ള എല്ലാ ദ്രാവകവും നിന്‍റേതെന്ന് അല്ലാഹു. തന്‍റെ സന്ദേശം വിളംബരം ചെയ്യാന്‍ ഒരാളെത്തരണമെന്ന് ഇബ്ലീസ് ആവശ്യപ്പെട്ടു. അല്ലാഹു പറഞ്ഞു: ‘വാദ്യോപകരണങ്ങള്‍ അതിനുള്ളതാണ്.’ എനിക്കൊരു അനുവദിക്കണമെന്ന് പിശാച്. ‘കവിതയാണ് നിന്‍റെ വേദമെന്ന് അല്ലാഹു. പിശാചിന്‍റെ മുദ്രയായി പച്ചകുത്തും മുദ്രാവാക്യമായി കളവും അല്ലാഹു ഏര്‍പ്പെടുത്തി. സ്ത്രീകളെ പിശാചിന്‍റെ ചതിവലകളായി നിശ്ചയിച്ചു.’

Monday 6 July 2015

റമദാനും ചെകുത്താനും

28-നിന്റെനാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: നിശ്ചയമായുംമുട്ടിയാല്‍മുഴങ്ങുന്ന, ഗന്ധമുള്ള, കറുത്ത കളിമണ്ണില്‍ നിന്ന് നാം മനുഷ്യനെസൃഷ്ടിക്കാന്‍ പോവുകയാണ്. 29-അങ്ങനെഞാനവനെ രൂപപ്പെടുത്തുകയും എന്റെ ആത്മാവില്‍ നിന്ന് അവനിലൂതുകയും ചെയ്താല്‍നിങ്ങളെല്ലാവരും അവന് പ്രണാമമര്‍പ്പിക്കുന്നവരായിത്തീരണം. 30-അങ്ങനെ മലക്കുകളൊക്കെ പ്രണമിച്ചു. 31-ഇബ്ലീസൊഴികെ. പ്രണാമമര്‍പ്പിക്കുന്നവരോടൊപ്പം ചേരാന്‍ അവന്‍ വിസമ്മതിച്ചു. 32-അല്ലാഹു ചോദിച്ചു: “പ്രണാമം ചെയ്തവരോടൊപ്പം ചേരാതിരിക്കാന്‍ നിന്നെ പ്രേരിപ്പിച്ചതെന്ത്? 33-ഇബ്ലീസ് പറഞ്ഞു: “മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള കറുത്ത കളിമണ്ണില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യനെ പ്രണമിക്കേണ്ടവനല്ല ഞാന്‍. 34-അല്ലാഹു കല്‍പിച്ചു: “എങ്കില്‍ നീ ഇവിടെനിന്നിറങ്ങിപ്പോവുക. നീ ഭ്രഷ്ടനാണ്. 35-”ന്യായവിധിയുടെ നാള്‍വരെ നിനക്കു ശാപമുണ്ടായിരിക്കും. 36-അവന്‍ പറഞ്ഞു: “എന്റെ നാഥാ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാള്‍വരെ എനിക്ക് അവധി തന്നാലും.37-അല്ലാഹു അറിയിച്ചു: “നിനക്ക് അവസരം തന്നിരിക്കുന്നു. 38-”നിശ്ചിതസമയം വന്നെത്തുന്ന ദിനംവരെ. 39-അവന്‍പറഞ്ഞു: “എന്റെ നാഥാ, നീ എന്നെ വഴികേടിലാക്കി. അതേപോലെ ഭൂമിയില്‍ഞാനവര്‍ക്ക് ചീത്തവൃത്തികള്‍ ചേതോഹരമായിത്തോന്നിപ്പിക്കും.അവരെയൊക്കെദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും; തീര്‍ച്ച. 40-”അവരിലെ നിന്റെ ആത്മാര്‍ഥതയുള്ള ദാസന്മാരെയൊഴികെ. 41-അല്ലാഹു പറഞ്ഞു: “ഇതാണ് എന്നിലേക്കെത്താനുള്ള നേര്‍ വഴി. 42-”എന്റെ അടിമകളുടെ മേല്‍ നിനക്കൊരു സ്വാധീനവുമില്ല. നിന്നെ പിന്തുടര്‍ന്ന വഴിപിഴച്ചവരിലൊഴികെ.”  (അല്-ഹിജ്ര്‍ 28 മുതല്‍ 42 വരെയുള്ള സൂക്തങ്ങള്‍)

 ആരാണീ പിശാച്?

 ഖുര്‍ആനിലെ സൂറത്ത്‌ അല്-ഹിജ്റിലെ 28 മുതല്‍ 42 വരെയുള്ള സൂക്തങ്ങള്‍ പിശാചിനെകുറിച്ച് വ്യക്തമായ ധാരണ മനുഷ്യന് നല്‍കുന്നു. മനുഷ്യ കുലത്തിന്റെ ശത്രുവാണ് പിശാച്. വിവേകവും വിജ്ഞാനവും നല്‍കി മനുഷ്യനെ കളിമണ്ണില്‍ നിന്ന് അല്ലാഹു സൃഷ്ടിക്കുകയും അവന്റെ മുന്നില്‍ വണങ്ങാന്‍ മലക്കുകകളോട് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ അനുസരണക്കേട്‌ കാണിച്ചു മാറിനിന്നവന്‍. തീജ്വാലയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ജിന്ന് വര്‍ഗത്തില്‍പെട്ട ഇബ്‌ലീസ് സ്വര്ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത് മനുഷ്യ പിതാവിനോട്‌ കാണിച്ച അഹങ്കാരത്തിന്റെ ഫലമായിട്ടാണ്. അതിനോടുള്ള പ്രതികാരമെന്ന നിലയില്‍ ദൈവദാസന്‍മാരെ വഴിപിഴപ്പിക്കുമെന്ന പ്രതിജ്ഞയുമായിട്ടാണ് അവന്‍ ഭൂമിയിലെക്ക് ഇറങ്ങിയത്‌. അതിനു വേണ്ടി അല്ലാഹുവില്‍ നിന്ന് ഉയിര്ത്തെഴുന്നേല്പ്പ് നാള്‍ വരെ അവധി വാങ്ങിയാണ് അവന്റെ വരവ്.
തന്റെ പ്രതിജ്ഞ നടപ്പാക്കാനായി ഇബ്ലീസും സന്തതികളും രാപ്പകല്‍ ഭേദമന്യെ അക്ഷീണം യത്നിക്കുന്നു. ജിന്ന് വര്‍ഗത്തില്‍ വിശ്വാസികളും അവിശ്വാസികളും ഉണ്ട്. മാനുഷ്യ കുലത്തിലുള്ളത് പോലെ. വിശാസികളായ ജിന്നുകള്‍ വിശ്വാസികളായ മനുഷ്യനെ സഹായിക്കുമ്പോള്‍ അവിശ്വാസികളായ ജിന്നുകള്‍ ഇബ്ലീസിന്റെ കാര്‍മികത്വത്തില്‍ മനുഷ്യകുലത്തോടുള്ള പകയുമായി ഭൂലോകത്ത്‌ തിന്മകള്‍ വിതക്കാന്‍ ശ്രമിക്കുന്നു. മനുഷ്യന്റെ രക്തമോടുന്നയിടങ്ങളിലെല്ലാം പിശാച് പതിയിരുക്കുന്നെവന്ന പുണ്യ റസൂലിന്റെ മുന്നറിയിപ്പ് ശ്രദ്ധേയമാണ്.
ഓരോ മനുഷ്യന്റെ കൂടെയും നന്മയിലേക്ക് നയിക്കാന്‍ ഒരു മാലാഖയും തിന്മയിലേക്ക് വിളിക്കാന്‍ ഒരു പിശാചും ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്ന തിരുവചനം പിശാചുക്കള്‍ മനുഷ്യനില്‍ നടത്തുന്ന ദുര്‍ബോധനത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നു. പിശാചിന് കൂടുതല്‍ വഴിപ്പെടുകയും ദൈവികസ്മരണയില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുന്ന വ്യക്തികളില് കൂടെയുള്ള ഈ പിശാച് ശക്തമായ സ്വാധീനം ചെലുത്തുകയും അവന്റെ ഇഷ്ടത്തിനു നനസരിച്ചു വഴിതിരിച്ചു വിടുകയും ചെയ്തു. ശക്തമായ മന:ക്കരുത്തോടെ ദുര്‍ബോധനങ്ങളെ അതിജയിച്ചു ദൈവികസ്മരണ നിലനിര്‍ത്തുന്ന വ്യക്തികളുടെ കൂടെയുള്ള പിശാച്ചിന്റെ ശക്തി ശയിക്കുകയും അവന്‍ ആ മനുഷ്യന് മേല്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയാതെ വരികയും ചെയ്യും. എല്ലാ മനുഷ്യന്റെ കൂടെയും ജിന്നില്‍ നിന്നുള്ള കൂട്ടാളിയുന്ടെന്നും എന്നാല്‍ അല്ലാഹുവിന്റെ സഹായത്താല്‍ എന്റെ കൂടെയുള്ള ജിന്ന് വിശ്വാസം സ്വീകരിച്ചത്‌ കൊണ്ട് നന്മയല്ലാതെ കല്പിക്കുകയില്ലെന്നും തിരുമേനി (സ) പറഞ്ഞത്‌ ഇതോട് നാം ചേര്‍ത്ത വായിക്കണം.
റമദാനും പിശാചും
പുണ്യമാസമായ റമദാനില്‍ പിശാച്ചുകക്കളുടെ ഇത്തരം ആക്രമണങ്ങള്‍ കുറയുമെന്നത് എല്ലാവര്ക്കും ബോധ്യമുള്ളതാണ്. ജനങ്ങള്‍ കൂടുതലായി നന്മയിലേക്ക് വരുന്ന ദിനങ്ങള്‍ ആയത് കൊണ്ട് തന്നെ പിശാചുക്കളുടെ ശക്തി ശയിക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. നബി (സ) പറഞ്ഞുഅബൂ ഹുറൈറയില്‍ നിന്നു നിവേദനം“റമദാനായാല്‍ സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കുക്കപ്പെടുകയും ചെയ്യും” (ഇമാം മുസ്‌ലിം). സമാന അര്‍ത്ഥത്തില്‍ വിവിധ ഹദീസുകള്‍ കാണാം. റമദാനില്‍ പിശാചുക്കള്‍ ബന്ധിക്കപ്പെടുന്നുവെങ്കില്‍ എന്ത്കൊണ്ട് പലരും റമദാനിലും തെറ്റിലൂടെ സഞ്ചരിക്കുന്നു വെന്ന ചോദ്യമുണ്ട്. ഇതുമായി ബന്ധപ്പെട്ടു വ്യത്യസ്ത വിശദീകരണങ്ങള്‍ പണ്ഡിതന്മാര്‍ നല്‍കിയിട്ടുണ്ട്.
ഒന്നാമതായി നാം മനസ്സിലാക്കേണ്ടത് മനുഷ്യന്റെ ശത്രു പിശാച് മാത്രമല്ല. മനുഷ്യകുലത്തിന്റെ ശത്രുവായിട്ടാണ് ഇബ്ലീസിന്റെ രംഗപ്രവേശനമെങ്കില്‍ ഓരോ മനുഷ്യന്റെയും ഏറ്റവും വലിയ ശത്രു അവന്റെയുള്ളില്‍ കുടികൊള്ളുന്ന അവന്റെ മനസ്സെന്നോ ഇച്ഛയെന്നോ വിളിക്കാവുന്ന നഫ്സാണ്. (ഞാനെന്റെ മനസ്സ്കുറ്റമറ്റതാണെന്നവകാശപ്പെടുന്നില്ല. തീര്‍ച്ചയായും മനുഷ്യമനസ്സ് തിന്മക്കുപ്രേരിപ്പിക്കുന്നതു തന്നെ. എന്റെ നാഥന്‍ അനുഗ്രഹിച്ചവരുടേതൊഴികെ. എന്റെനാഥന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്; തീര്‍ച്ച.) സൂറത്ത്‌ യൂസുഫില്‍ ഖുര്‍ആന്‍ ഈ വാക്യം ഉദ്ധരിക്കുന്നു.
മനുഷ്യന്റെ പ്രത്യക്ഷ ശത്രുവായ പിശാചിനെ ചങ്ങലക്കിടുകയും പരോക്ഷ ശത്രുവായ നഫ്സിനെ പരിശീലനത്തിലൂടെയും നിയന്ത്രണത്തിലൂടെയും നന്മ മാത്രം കല്പിക്കുന്ന ശാന്തമായ നഫ്സ്‌ (നഫ്സ്‌ മുത്മഇന്ന)യായി മാറ്റിയെടുക്കാനുള്ള അവസരമാണ് റമദാന്. പിശാചിന്റെ ചാതിക്കുഴികളെ ദുര്‍ബലമെന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിചിട്ടുള്ളത്. എന്നാല്‍ മനുഷ്യനോട് തിന്മ കല്പിക്കുന്ന ന്ഫ്സിനെ കീഴ്പ്പെടുത്താനുള്ള സമരത്തെ ഏറ്റവും വലിയ ധര്‍മ്മസമരമെന്നു ഹദീസുകളില്‍ പറഞ്ഞതായി കാണാം. അതായത്‌ ചെറിയ ശത്രു ചങ്ങലക്കിടപ്പെടുമ്പോഴും വലിയ ശത്രുവിനെ ഒതുക്കാന്‍ നിരന്തരമായ സമരം വേണം അതിനുള്ള അവസരം റമദാന്‍ സൃഷ്ടിക്കുന്നു.
പിശാചുക്കള്‍ ബന്ധിക്കപ്പെടുന്നുവെന്നത് ആന്തരികാര്‍ഥത്തില്‍ വിശദീകരിച്ച പണ്ഡിതന്‍മാരുണ്ട്. നോമ്പിന്റെ എല്ലാ മര്യാദകളും പാലിച്ചുകൊണ്ട് വ്രതമാനുഷ്ടിചവര്‍ക്ക് പിശാചിന് കാര്യമായി സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്ന് അനുഭവങ്ങളിലൂടെ വ്യക്തമാണല്ലോ. അവര്‍ ബന്ധിക്കപ്പെടുന്നതിനു സമാനമാണ് ഇതെന്നതിനാലാണ് അങ്ങനെ പ്രയോഗം വന്നതെന്ന് അവര്‍ വിശദീകരിക്കുന്നു. എന്നാല്‍ ഭൂരിപക്ഷം പണ്ഡിതന്മാരും ബാഹ്യാര്‍ത്ഥത്തില്‍ തന്നെ ഈ ഹദീസ്‌ വിശദീകരിക്കുന്നു. എന്നാല്‍ ഇമാം നസാഇയും തിര്‍മിദിയും റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളില്‍ ശക്തരായ ജിന്നുകള്‍ (മറദത്തുല്‍ ജിന്ന്)യെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന പിശാചുക്കള്‍ മാത്രമാണ് ബന്ധിക്കപ്പെടുന്നതെന്നു നല്ലൊരു വിഭാഗം പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. അതനുസരിച്ച് മനുഷ്യന് ദുര്‍ബോധനം നല്‍കുന്ന കുട്ടിപിശാചുക്കള്‍ റമദാനിലും സജീവമായിരിക്കും.
അല്ലാഹു അന്ത്യനാള്‍ വരെ സമയമനുവദിച്ചതിനാല്‍ പിശാചുക്കളുടെ നേതാവായ ഇബ്‌ലീസ് ബന്ധിക്കപ്പെടുകയില്ലെന്നും ബാക്കിയുള്ള പിശാചുക്കള്‍ മാത്രമാണ് ബന്ധിക്കപ്പെടുന്നതെന്നും അഭിപ്രായമുണ്ട്.
പിശാചുക്കള്‍ മുഴുവന്‍ ബന്ധിക്കപ്പെട്ടാലും കഴിഞ്ഞ കാലത്ത്‌ അവര്‍ മനുഷ്യ മനസ്സുകളില്‍ ആഴത്തില്‍ വേരൂന്നിയ ദുര്‍ബോധനങ്ങളുടെ സ്വാധീനം മനുഷ്യനെ വീണ്ടും തെറ്റ് ചെയ്യാന്‍ പ്രേരിപിച്ചു കൊണ്ടിരിക്കും. സ്വതവേ അരുതാത്തത് ചെയ്യാനുള്ള മനുഷ്യ മനസ്സിന്റെ പ്രവണതകൂടി ചേരുമ്പോള്‍ തിന്മയോടുള്ള ആഭിമുഖ്യം വീണ്ടും അവനെ സ്വാധീനിക്കും. അതില്‍ നിന്നുള്ള മുക്തിക്ക് നിരന്തര പരിശീലനമാല്ലാതെ വഴിയില്ല. അതിന്നുള്ള അവസരം റമദാന്‍ സൃഷ്ടിക്കുന്നത് കൊണ്ടാണ് വ്രതത്തിന്റെ ലക്ഷ്യമായി ദൈവഭക്തിയെ ഖുര്‍ആന്‍ സൂചിപ്പിച്ചത്.
മനുഷ്യപ്പിശാച്ചുക്കള്‍
സജ്ജനങ്ങളുടെ ശത്രുക്കളുടെ മൂന്നാമതൊരു വിഭാഗത്തെകൂടി ഖുര്‍ആനും ഹദീസും പരിചയപ്പയൂട്ത്തുന്നു. മനുഷ്യവര്‍ഗത്തില്‍ പെട്ട പിശാചുക്കള്‍. സൂറത്ത്‌ നാസില്‍ ജിന്ന് വര്‍ഗത്തിലെ പിശാചുക്കളെപ്പോലെ മനുഷ്യവര്‍ഗത്തിലെ പിശാച്ചുക്കളില്‍ നിന്ന് കാവല്‍തേടാന്‍ നാം കല്‍പിക്കപ്പെട്ടിരിക്കുന്നു. മറ്റുള്ളവരെ തിന്മയിലേക്ക് നയിക്കുന്നവരാണിവര്‍. ഇവര്‍ ജിന്ന് വര്‍ഗത്തില്‍പെട്ട പിശാചുക്കളെക്കാള്‍ അപകടകാരികളാണെന്നു നബി (സ) അബൂ ദര്‍ര്‍(റ)വിനോട് പറഞ്ഞതായി ചില ഹദീസുകളില്‍ കാണാം. ജിന്ന് പിശാച് ദുര്‍ബോധനം നടത്തുമ്പോള്‍ മനുഷ്യപ്പിശാച് തിന്മയിലേക്ക് നേരിട്ട് ക്ഷണിക്കും.
തഫ്‌സീര്‍ ഖുര്തുബി ഉദ്ധരിക്കുന്ന താബിഈയായ മാലിക്‌ ബിന്‍ ദീനാറിന്റെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ് ‘ജിന്നുകളില്‍ പെട്ട പിശാചിനെക്കാള്‍ എനിക്ക് പേടി മനുഷ്യപിശാചുക്കളെയാണ്. അല്ലാഹുവിനോട് കാവല്‍ ചോദിച്ചാല്‍ ജിന്ന് പിശാച് ഓടിയകലും എന്നാല്‍ മനുഷ്യപ്പിശാച് എന്റെയടുത്തുവന്നു എന്നെ തെറ്റിലേക്ക് കൂട്ടികൊണ്ടു പോവും’.
ഇത്തരം പിശാചുക്കള്‍ റമദാനിലും സ്വതന്ത്രരായി പ്രവര്‍ത്തിച്ച്ചുകൊണ്ടേയിരിക്കും. അതിനാല്‍ സുഹ്ര്ദ്‌ വലയങ്ങളെ നാം എപ്പോഴും സൂക്ഷിക്കുക്ക. നബി അരുളി ‘മനുഷ്യന്‍ അവന്റെ സുഹ്രുത്തിന്റെ മതത്തിലാണ്. അതിനാല്‍ ആരോടാണ് കൂട്ടുകൂടെണ്ടതെന്നു അവന്‍ ചിന്തിച്ചുകൊള്ളട്ടെ’ (ഇമാം അഹ്മദ്‌)

ഗീബത്ത് അനുവദനീയം

റ്റൊരാളെപ്പറ്റി കുറ്റം പറയല്‍ നീചവും നികൃഷ്ടവുമായ അടവും സംസ്കാര ശൂന്യതയുടെയും മനുഷ്യത്വരാഹിത്യത്തിന്റെയും പ്രത്യക്ഷ ലക്ഷണവുമാണ്. എന്നാല്‍ ചില പ്രത്യേക പരിതസ്ഥിതികളില്‍ അത് അനുവദനീയമായിത്തീരുമെന്നും നാം ഗ്രഹിച്ചിരിക്കേണ്ടതാണ്. അങ്ങനെയുള്ള പരിതസ്ഥിതികള്‍:
(1) ആവലാതി ബോധിപ്പിക്കുക: മര്‍ദ്ദനത്തിനിരയായ ആള്‍ ഭരണാധികാരികളെയോ അഥവാ സമുദായ നേതാക്കളെയോ സമീപിച്ച് മര്‍ദ്ദകന്റെ ദുഷ് ചെയ്തികള്‍ വിവരിക്കുകയും അവന്റെ അക്രമങ്ങള്‍ ഉന്മൂലനം ചെയ്യാനോ അല്ലെങ്കില്‍ ലഘൂകരിക്കാനോ അപേക്ഷിക്കുകയും ചെയ്യുന്നത് മതദൃഷ്ട്യാ അനുവദനീയമാണ്. ഒരാള്‍ ചെയ്ത അക്രമങ്ങള്‍ വിവരിക്കുന്നത് അയാള്‍ക്കനിഷ്ടമായിത്തീരുമെന്നത് ഗൌനിക്കേണ്ടതില്ല. ആത്മരക്ഷക്കുള്ള മാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നതിന് ഇസ്ലാം ഒരിക്കലും വിലങ്ങു നില്‍ക്കുന്നില്ല. നേരെ മറിച്ച് ഭീതിയും അസമാധാനവും മര്‍ദ്ദനവും ഈ ലോകത്തു നിന്ന് നിഷ്കാസനം ചെയ്യാനാണ് ഇസ്ലാം പരിശ്രമിക്കുന്നത്. പരിശുദ്ധഖുര്‍ആന്‍ അരുള്‍ ചെയ്യുന്നു. ‘ദുഷിച്ച വാക്കുകള്‍ വിളിച്ചുപറയുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല. എന്നാല്‍ അക്രമത്തിനിരയായ ആളുകള്‍ക്ക് അക്രമികളെ സംബന്ധിച്ചു ആക്ഷേപിക്കാവുന്നതാണ്” (സൂറഃ നിസാഅ്).
(2) മതവിരുദ്ധമായ പ്രവൃത്തികളില്‍ ആരെങ്കിലും ഏര്‍പ്പെട്ടുകാണുമ്പോള്‍ അവനെ അതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കഴിവുള്ളവരോട് അതുണര്‍ത്താവുന്നതാണ്. ‘അബൂജന്തര്‍’ എന്ന ആള്‍ സിറിയയില്‍ വെച്ചു മദ്യപാനത്തിലേര്‍പ്പെട്ടപ്പോള്‍ പ്രസ്തുത സംഗതി ഖലീഫഃ ഉമറുല്‍ ഫാറൂഖ് (റ) നെ ഒരാള്‍ ഉണര്‍ത്തുകയും അദ്ദേഹത്തെ അതില്‍ നിന്നു വിരമിപ്പിക്കാനുള്ള മാര്‍ഗം ഖലീഫഃ കൈക്കൊള്ളുകയും ചെയ്തു. സംഗതി ഉണര്‍ത്തിയ ആളെ ഖലീഫഃ വെറുക്കുകയോ ഗീബത്ത് പറഞ്ഞുവെന്നുള്ള ആക്ഷേപത്തിന് വിധേയനാക്കുകയോ ചെയ്തില്ല (ഇഹ്യാ, വാല്യം 3, പേജ് 152).
മദ്യപാനം, ചൂതാട്ടം, വ്യഭിചാരം, വഞ്ചന മുതലായ പാപങ്ങള്‍ ജീവിത പദ്ധതികളായി സ്വീകരിച്ച പലരെയും നമുക്കിന്ന് കാണാന്‍ കഴിയും. അത്തരക്കാരെ പ്രസ്തുത കുറ്റങ്ങളില്‍ നിന്ന് വിരമിപ്പിക്കുകയും നിലക്ക് നിര്‍ത്തുകയും ചെയ്യാനുപയുക്തമാകുന്ന ഇത്തരം മാര്‍ഗങ്ങള്‍ നാമും സ്വീകരിക്കേണ്ടതാണ്. ജനപ്രീതിക്കോ സ്വാര്‍ഥ ലാഭങ്ങള്‍ക്കോ വേണ്ടി മൌനം ദീക്ഷിക്കുന്നതായാല്‍ നാമും കുറ്റത്തില്‍ പങ്കാളികളായിത്തീരുമെന്നുള്ള വസ്തുത നാമിന്ന് വിസ്മരിച്ചിരിക്കയാണ്.
(3) ഫത്വാ (മതവിധി) അന്വേഷിക്കുക: ഒരു സംഗതിയെ സംബന്ധിച്ചു പണ്ഢിതന്മാരോട് മതവിധി അന്വേഷിക്കുമ്പോള്‍ ആ സംഗതിയുമായി ബന്ധപ്പെട്ടവരെ ആക്ഷേപിച്ചു സംസാരിക്കേണ്ടിവന്നാല്‍ അങ്ങനെ ചെയ്യുന്നില്‍ തെറ്റില്ല. എന്റെ പിതാവ് എന്നെ മര്‍ദ്ദിച്ചു. എന്റെ ഭര്‍ത്താവ് എന്നോട് ഇന്ന വിധത്തില്‍ പെരുമാറി. എന്റെ ജ്യേഷ്ഠന്‍ എന്നെ ഇപ്രകാരം ദ്രോഹിച്ചു. അതിനെ സംബന്ധിച്ചു മതവിധി എന്താണ്, എന്നിങ്ങനെയുള്ളതെല്ലാം അതിന്റെ ഉദാഹരണങ്ങളില്‍ പെട്ടതാണ്. ഒരു പിതാവ്, ഒരു ഭര്‍ത്താവ്, ഒരുസഹോദരന്‍ എന്നിങ്ങനെയുള്ള അവ്യക്ത പദങ്ങള്‍ മതിയാകുമെങ്കിലും സംഗതി വ്യക്തമാക്കി ഗ്രഹിപ്പിച്ചുകൊടുക്കുകയാണ് യഥാര്‍ഥ വിധി നല്‍കാന്‍ മുഫ്തിക്ക് കൂടുതല്‍ സഹായകമായിത്തീരുക.
ഇന്ന് പലരും ചെയ്യാറുള്ളതുപോലെ ‘കാള പെറ്റു’വെന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കുക’ എന്നു പറയുന്ന സമ്പ്രദായമല്ല മുഫ്തി സ്വീകരിക്കേണ്ടത്. സംഗതിയുമായി ബന്ധപ്പെട്ട ആളുകളെയും അതിന്റെ ചുറ്റുപാടുകളെയും യഥാര്‍ഥ രൂപങ്ങളെയും വിശകലനം ചെയ്തിട്ടു മാത്രമേ ഫത്വക്ക് ഒരുങ്ങിക്കൂടൂ. നാട്ടില്‍ ഒരു സംഭവം നടക്കുകയും അതിനെ സംബന്ധിച്ചു രണ്ടാളുകള്‍ രണ്ട് രൂപത്തില്‍ ചോദ്യം നടത്തുകയും ചെയ്യുന്നു. രണ്ടാളുടെ ചോദ്യങ്ങള്‍ക്ക് ലഭിക്കുന്ന മറുപടി രണ്ട് വിധമായിത്തീരുന്നു. നാട്ടുകാര്‍ തമ്മില്‍ ഭിന്നിപ്പായി ശണ്ഠയായി, ലഹളയായി, ഇത്തരം സംഭവങ്ങള്‍ അസംഖ്യങ്ങളുണ്ട്.
ബഹുമാന്യനായ മുഫ്തി കൂലങ്കശമായി ചിന്തിക്കുകയും സംഗതിയുടെ യാഥാര്‍ഥ്യം ശരിക്കും ഗ്രഹിക്കുകയും ചെയ്തതിനു ശേഷമാണ് ഫത്വക്ക് തയ്യാറായിരുന്നതെങ്കില്‍ ഇത്തരം അനാശാസ്യ സംഭവങ്ങള്‍ക്കിടയാകയില്ലായിരുന്നു.
ഒരിക്കല്‍ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ന്റെ ഭാര്യ സൈനബ (റ) യും അന്‍സ്വാരികളില്‍പ്പെട്ട മറ്റൊരു സ്ത്രീയും ഒരു മസ്അല അറിയാന്‍ നബി (സ്വ) യുടെ അടുക്കലേക്ക് പോയി. നബി (സ്വ) യോട് നേരില്‍ ചോദിക്കാന്‍ അവര്‍ക്ക് സൌകര്യപ്പെട്ടില്ല. അവര്‍ രണ്ടുപേരും ബിലാല്‍ (റ) നെ വിളിച്ചു ഇങ്ങനെ പറഞ്ഞു: ‘താങ്കള്‍ ഞങ്ങളുടെ ചോദ്യം നബി (സ്വ) യെ അറിയിച്ചുകൊടുക്കുകയും അതിന്റെ മറുപടി ഞങ്ങളെ അറിയിക്കുകയും വേണം. ഞങ്ങളുടെ പേര് പറയേണ്ടതില്ല. ബിലാല്‍ (റ) പ്രസ്തുത അപേക്ഷ സ്വീകരിക്കുകയും നബി (സ്വ) യെ സമീപിച്ചു ചോദ്യം വിവരിച്ചുകൊടുക്കുകയും ചെയ്തു. നബി (സ്വ) പറഞ്ഞു: ചോദിക്കുന്ന ആള്‍ ആരാണ്? ബിലാല്‍ (റ) പറഞ്ഞു: അന്‍സ്വാരികളില്‍പ്പെട്ട ഒരു സ്ത്രീയും സൈനബയും. നബി (സ്വ) ചോദിക്കുന്നു. സൈനബയെന്നുപേരുള്ള സ്ത്രീകള്‍ പലരുമുണ്ടല്ലോ. ഏതു സൈനബയാണ് ചോദിക്കുന്നത്. ബിലാല്‍ (റ) പറഞ്ഞു: അബ്ദുല്ലാഹിബ്നു മസ്ഊദിന്റെ ഭാര്യ സൈനബ (മുസ്ലിം). ചോദ്യത്തിന്റെ ചുറ്റുപാട് ശരിക്കും ഗ്രഹിച്ചിരിക്കണമെന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്.
ഉത്ബതിന്റെ മകള്‍ ഹിന്ദ് (റ) നബി (സ്വ) യോട് ഇങ്ങനെ ചോദിച്ചു: ‘അല്ലയോ അല്ലാഹുവിന്റെ ദൂതരേ, എന്റെ ഭര്‍ത്താവ് അബൂസുഫ്യാന്‍ വലിയ ലുബ്ധനാണ്. എനിക്കും കുട്ടികള്‍ക്കും മതിയാവുന്നത്ര അദ്ദേഹം ചെലവഴിക്കുന്നില്ല. അദ്ദേഹത്തിന്റെ അറിവില്‍പ്പെടാതെ വല്ലതും അദ്ദേഹത്തിന്റെ ധനത്തില്‍ നിന്നും ഞാനെടുത്തിട്ടുവേണം സംഗതികള്‍ മുഴുമിപ്പിക്കാന്‍. അങ്ങനെ ഞാന്‍ ചെയ്യുന്നത് അനുവദനീയമാണോ?’
നബി (സ്വ) പറഞ്ഞു: ‘അമിതമല്ലാത്ത രൂപത്തില്‍ നീ അദ്ദേഹത്തിന്റെ ധനത്തില്‍ നിന്നെടുക്കുന്നതില്‍ തെറ്റില്ല. (മുത്തഫഖ് അലൈഹി) ഇവിടെ ഭര്‍ത്താവിനെപ്പറ്റി പരാതി പറഞ്ഞത് ഗീബത്തിന്റെ വകുപ്പില്‍പ്പെടില്ല.
(4) വഞ്ചകന്മാര്‍, മതദ്രോഹികള്‍, ജനദ്രോഹികള്‍, സ്വാര്‍ഥ തത്പരന്മാര്‍, തെമ്മാടികള്‍ മുതലായവരുടെ നാശങ്ങളില്‍ നിന്നു സമുദായത്തെയോ വ്യക്തികളെയോ രക്ഷിക്കാനായി അവരുടെ ന്യൂനതകള്‍ ജനമദ്ധ്യേ പരസ്യമാക്കുന്നതും നിഷിദ്ധമായ ഗീബത്തില്‍ ഉള്‍പ്പെടുന്നില്ല. നേരെ മറിച്ചു അങ്ങനെ ചെയ്യല്‍ നിര്‍ബന്ധം കൂടിയാണ്.
ഒരാള്‍ നബി (സ്വ) യുടെ അടുക്കലേക്ക് പ്രവേശിക്കാനായി അനുമതിക്കപേക്ഷിച്ചു. അവന് അനുമതി നല്‍കാന്‍ അവിടുന്ന് അനുയായികളോടാജ്ഞാപിക്കുകയും ചെയ്തു. ആ വരുന്ന ആള്‍ അദ്ദഹത്തിന്റെ കുടുംബാംഗങ്ങളില്‍ വെച്ചു ഏറ്റവും മോശക്കാരനാണെന്ന് അവനെ സംബന്ധിച്ച് മുന്‍കൂട്ടി നബി (സ്വ) പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. (മുത്തഫഖ് അലൈഹി) ആഗതനെ അധിക്ഷേപിച്ചുകൊണ്ട് നബി (സ്വ) സംസാരിച്ചതിന്റെ ഉദ്ദേശ്യം അവിടെ സന്നിഹിതരായ ആളുകള്‍ അവനുമായി വളരെ സൂക്ഷിച്ചിട്ടുവേണം പെരുമാറാന്‍ എന്നുണര്‍ത്തിക്കൊടുക്കാനായിരുന്നു.
ഒരാള്‍ മറ്റൊരാളുമായി വിവാഹബന്ധത്തിലോ അല്ലെങ്കില്‍ കൂറു കച്ചവടത്തിലോ അല്ലെങ്കില്‍ മറ്റു വല്ല കാര്യങ്ങളിലോ ഏര്‍പ്പെടാനുദ്ദേശിക്കുമ്പോള്‍ അവനില്‍ ആക്ഷേപകരമായിക്കാണുന്ന സംഗതികള്‍ തുറന്നുപറയല്‍ അവനെ സംബന്ധിച്ചു പരിചയമുള്ള ആളുകള്‍ക്ക് നിര്‍ബന്ധമാണ്. അനാചാരികള്‍, ദുര്‍വൃത്തര്‍ മുതലായവരുമായി വല്ല ആളും സമ്പര്‍ക്കം പുലര്‍ത്തുന്നതായി കാണുമ്പോള്‍ അവരുടെ യഥാര്‍ത്ഥ നിലപാട് വ്യക്തമാക്കിക്കൊടുക്കണം.
ചരക്കുകളില്‍ കൃത്രിമം ചെയ്യുകയോ അല്ലെങ്കില്‍ സാധനങ്ങളുടെ ന്യൂനത മറച്ചുവെക്കുകയോ ചെയ്തു വില്‍പ്പന നടത്തുന്നതുകണ്ടാല്‍ വാങ്ങുന്ന ആളുകളെ പ്രസ്തുത സംഗതി ഉണര്‍ത്തിച്ചുകൊടുക്കല്‍ യാഥാര്‍ഥ്യമറിയുന്ന ഓരോ ആള്‍ക്കും കടമപ്പെട്ടിരിക്കുന്നു. ഖൈസ് മകള്‍ ഫാത്വിമഃ (റ) പറയുന്നു: ‘എന്റെ ആദ്യഭര്‍ത്താവ് ഞാനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി. പുനര്‍വിവാഹ ഘട്ടമെത്തിയപ്പോള്‍ മുആവിയതുബ്നു അബീസുഫ്യാന്‍, അബൂജഹ്മഃ എന്നീ രണ്ടു സ്വഹാബികള്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തി. സംഗതി ഞാന്‍ നബിയെ ഉണര്‍ത്തി. അവിടുന്ന് ഇങ്ങനെ പറഞ്ഞു: ‘അബൂജഹ്മ്ഃ ഭാര്യമാരെ തല്ലിക്കൊണ്ടിരിക്കുന്ന ആളാണ്. മുആവിയയാകട്ടെ ദരിദ്രനും. നീ ഉസാമതുബ്നു സൈദുമായി വിവാഹത്തിലേര്‍പ്പെട്ടുകൊള്ളുക’ (മുസ്ലിം).
(5) മതനിഷിദ്ധമായ സംഗതികള്‍, അഭിമാനപുരസ്സരം പരസ്യമാക്കി ആരെങ്കിലും പ്രവര്‍ത്തിക്കുമ്പോള്‍ പ്രസ്തുത പ്രവര്‍ത്തികള്‍ എടുത്തു പറയുന്നതില്‍ വിരോധമില്ല. എന്തുകൊണ്ടെന്നാല്‍ അഭിമാനകരങ്ങളായി കാണുന്ന പ്രവൃത്തികള്‍ എടുത്തുപറയുന്നതില്‍ ആര്‍ക്കും അനിഷ്ടമുണ്ടാകയില്ലല്ലോ.
(6) മുടന്തന്‍, കുരുടന്‍ എന്നിങ്ങനെയുള്ള പേരില്‍ ആരെങ്കിലും പ്രസിദ്ധപ്പെടുമ്പോള്‍ ജനങ്ങള്‍ക്കു ആളെ മനസ്സിലാക്കിക്കൊടുക്കാനായി അങ്ങനെയുള്ള പേരുകള്‍ വിളിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, വിളിക്കപ്പെടുന്ന ആള്‍ക്ക് അനിഷ്ടമുണ്ടെന്നറിഞ്ഞാല്‍ അതുപേക്ഷിക്കണം. മേല്‍ പ്രസ്താവിക്കപ്പെട്ട ഇനങ്ങളെല്ലാം തന്നെ അനുവദനീയങ്ങളായിത്തീരണമെങ്കില്‍ അവഹേളിക്കുക എന്നുള്ള ഉദ്ദേശ്യമില്ലാതിരിക്കണമെന്ന് പ്രത്യേകം ഓര്‍മിക്കേണ്ടതാണ്.

പലിശയും സാമ്പത്തിക രംഗവും

ആധുനിക സാമ്പത്തിക ഇടപാടുകളില്‍ നമ്മെ ഏറെ വിഷമവൃത്തത്തിലാഴ്ത്തുന്ന ഒരു മേഖലയാണ് രിബ, അഥവാ, പലിശ.  ഇടത്തരം വ്യാവസായിക സാമ്പത്തിക സംരഭങ്ങള്‍ മുതല്‍ വന്‍കിട സംരഭങ്ങളില്‍ വരെ നമ്മെ വിടാതെ പിന്തുടരുന്നുണ്ട്. പലിശയുടെ നീരാളിപ്പിടുത്തങ്ങള്‍. അത് ഒഴിവാക്കിയുള്ള ഒരിടപാട് ഇന്ത്യയെപ്പോലുള്ള അമുസ്‌ലിം രാജ്യങ്ങളില്‍ ഔദ്യോഗിക സംരഭങ്ങളില്‍ അസാധ്യമാണ്. പലിശ, ഔദ്യോഗികമായി നിരോധിച്ച് ചില രാജ്യങ്ങള്‍ ചര്‍ച്ചക്കപ്പുറത്താണ്.
സാമ്പത്തിക ക്രയവിക്രയങ്ങളെ ആഴത്തില്‍ ഗ്രസിച്ച് ഈ പ്രശ്‌നത്തില്‍ ഇസ്‌ലാമിന്റെ നിലപാട് എന്താണ്? ഇന്ന് നിലവിലുള്ള പലിശ (intrest) തന്നെയാണോ ഇസ്‌ലാം ശക്തമായി നിരോധിച്ച രിബാ? കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിശലനം ചെയ്യപ്പെട്ട രിബയുടെ വിവിധ വകഭേദങ്ങള്‍ ഇപ്പോഴത്തെ ഇടപാടുകളില്‍ നിലനില്‍ക്കുന്നുണ്ടോ? തുടങ്ങി ഇവ്വിഷയകമായി നിരവധി ചോദ്യങ്ങള്‍  സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് പലപ്പോഴായി ഉയര്‍ന്നു കേക്കാറുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകളും വിശകലനങ്ങളും നടന്ന ഈ പ്രശ്‌നത്തിന്റെ കര്‍മശാസ്ത്ര വിശകലനം വളരെ സങ്കീര്‍ണമെങ്കിലും സുവ്യക്തമാണ്. വ്യത്യസ്ത മേഖലകള്‍ക്കനുസരിച്ച് വിശദവിശകലനം ആവശ്യമായതിനാല്‍  തന്നെ ഒരാമുഖം മാത്രമാണിവിടെ നല്‍കാന്‍ ഉദ്ദേശിക്കുന്നത്.
പലിശ സംബന്ധമായി ഇസ്‌ലാമിന്റെ വീക്ഷണം വളരെ വ്യക്തമാണ്. അര്‍ഥശങ്കക്കിടയില്ലാത്ത വിധം ഖുര്‍ആനും സുന്നത്തും ഫിഖ്ഹും ഈ വിഷയത്തില്‍ നിലപാടുകളറിയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു’ (വി.ഖു 2/275)  പലിശ ഭക്ഷിക്കുന്നവനെയും അതു ഭിക്ഷിപ്പിക്കുന്നവനെയും അത് രേഖപ്പെടുത്തുന്നവനെയും അതിന്റെ സാക്ഷികളെയും അല്ലാഹുവിന്റെ തിരുദൂതര്‍ (സ) ശപിച്ചിട്ടുണ്ടെന്നതാണ് ഹദീസുകളുടെ അധ്യാപനം. ഈ ആയത്തിന്റെയും ഹദീസിന്റെയും പിന്‍ബലത്തില്‍ കര്‍മശാസ്ത്ര വിശാരദന്മാര്‍ പലിശ തീര്‍ത്തും നിഷിദ്ധമാണെന്ന് വിധിയെഴുതിയിട്ടുമുണ്ട്.
അനുവദനീയങ്ങളെ അനുവദനീയങ്ങളായും നിഷിദ്ധങ്ങളെ നിഷിദ്ധങ്ങളായും അവതരിപ്പിച്ച് സമൂഹത്തെ നേരിന്റെ പാതയിലേക്ക് വഴിനടത്തുക എന്നതാണ് ഖുര്‍ആന്റെയയും സുന്നത്തിന്റെയും അടിസ്ഥാന ലക്ഷ്യം. മേലുദ്ധരിച്ച സൂക്തം സൂചിപ്പിതു പോലെ അല്ലാഹു കച്ചവട വായ്പ തുടങ്ങിയ ഇടപാടുകളെല്ലാം ഇസ്‌ലാം അനുവദനീയമാക്കി. ഏറ്റവും ധനാഗമമാര്‍ഗവും ജോലിയും കച്ചവടമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.  ശക്തമായി നരോധിച്ചു. പിടിച്ചുപറി, മോഷണം, വേശ്യാവൃത്തി, കരിഞ്ചന്ത, പൂഴ്തി വെപ്പ് വഞ്ചന തുടങ്ങിയ തരം താഴ്ന്ന വിക്രയ കവഴികളെല്ലാം വിശ്വാസികള്‍ക്ക് നിശിദ്ധമാക്കി. പ്രമാണങ്ങളുടെ അടിസ്ഥാനത്തിലല്ല വിശേഷ ബുദ്ധി കൊണ്ട് ആലോചിച്ചാല്‍ തന്നെ ഇവയിലെ കുടിലത ആര്‍ക്കും വ്യക്തമാവും. മതത്തിന്റെയും  ധര്‍മത്തിന്റെയും ധര്‍മ്മശാസ്ത്രങ്ങളുടെയും നിയമസംഹിതകളുടെയം അസടിസ്ഥാനത്തിലല്ല വിശേഷ ബുദ്ധി കൊണ്ട്  ആലോചിച്ചാല്‍  തന്നെ നൂറ്റാണ്ടുകളായി മാന  സമൂഹം  ഇവയോട് വ്യക്തമായി അകലം പാലിച്ചു പോരുന്നു. ഇവ നിയമപരമായി നിരോധിക്കുക മാത്രമല്ല വ്യക്തമായ പരിഹാര മാര്‍ഗം കൂടി നിര്‍ദ്ദേശിച്ചു നല്‍കി എന്നതാണ് ഇവ്വിഷയമായി ഇസ്‌ലാമിന്റെ നിലപാടുകളെ വ്യതിരിക്തമാക്കന്നത്. മേല്‍പറഞ്ഞ ധനാഗമ മാര്‍ഗങ്ങളില്‍  ഏറ്റവും ക്രൂരിമായതാണ്  പലിശ. അതിനെ  കുറിച്ചാണ് നാമിവിടെ വിഷകലനം ചെയ്യുന്നത്.
പലിശ നിഷിദ്ദമാക്കി അവതീര്‍മായ ഖുര്‍ആന്‍ സൂക്തമായി ബന്ധപ്പെട്ട് ധനസമ്പാദനത്തിന്റെയും  വിനിയോഗത്തിന്റെയും പലിശ നിരോധത്തിന്റെയും വിവിധ തലങ്ങള്‍ അല്ലാഹു വളെര വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. പലിശയും സാമ്പത്തികവും സാമൂഹികവും സാംസ്‌കാര്കവുമായ പ്രത്യാഘാതങ്ങള്‍ ഈ സൂക്തങ്ങള്‍ വിശദീകരക്കുന്നു.
രാവും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനങ്ങള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് രക്ഷിതാവിങ്കല്‍ അവരഹ്ഹിക്കുന്ന പ്രതിഫലമുണ്ട് അവര്‍ക്ക്. അവര്‍ക്ക് ഭയമേതുമില്ല. അവര്‍ ദുഃഖിക്കേണ്ടതുമില്ല.  പലിശ ഭക്ഷിക്കുന്നവന്‍  പിശാചു ബാധ എഴുന്നേല്‍ക്കുന്നത് പോലെ (വേച്ച് വേച്ച്) ആയിരിക്കും (പുനരുത്ഥാന നാളില്‍ ) എഴുന്നേല്‍ക്കുക. കച്ച്വവും പലിശ പോലെത്തന്നെയാണ് എന്നും വാദിച്ചതു കൊണ്ടാണ്  അവര്‍ക്കീഗതി വന്നു പെട്ടത്. അല്ലാഹു അനുവദനീയമാക്കുകയും  പലിശ നിഷിമാക്കുകയും ചെയ്തിരിക്കുന്നു. ഒരാള്‍ക്ക് തന്റെ രക്ഷിതാവിന്റെ പക്ക്‌ലല്‍ നിന്നുള്ള ഉപദേശം വന്നു കിട്ടുകയും (പലിശയടപാടില്‍ നിന്ന്) അവന്‍ വിരമിക്കുകയും ചെയ്താണ്. അവന്റെ കാര്യം അല്ലാഹുവിങ്കലാകുന്നു. ഇനി ആരെങ്കിലും (പലിശ ഇടപാടിലേക്ക്) മടങ്ങുന്നുവെങ്കില്‍ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ സാശ്യത വാസികളായിരിക്കും.
പലിശയെ അല്ലാഹു നശിപ്പികകയും ദാനധര്‍മങ്ങളെ അവന്‍ പരിപോശിപ്പിക്കുകയും ചെയ്യുന്നു. നന്ദികെട്ടവരും കുറ്റവാളികളുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല്. നിശ്ചയം ,ത്യ വിശാസം കൈകൊള്ളുകയും  നിര്‍ബന്ധ ദാനം കെടുത്തു വീട്ടുകയും  ചെയ്യുന്നവര്‍ക്ക് തങ്ങളുടെ  നാഥന്റെ പക്കല്‍ അവര്‍ക്കുഅഅളള പ്രതിഫലവുമുണ്ട്. അവര്‍ക്കൊന്നുമേ ഭയപ്പെയാനില്ല. അവര്‍ ദുഃഖിക്കേണ്ടതുമില്ല.
സത്യ വിള്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുകയും പലിശ നയത്തില്‍ (ജനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് കിട്ടാന്‍) ബാക്കിയുള്ളത് ഉപേക്ഷിക്കുകയും ചെയ്യുക, നിങ്ങള്‍ സത്യ വിശ്വാസികള്‍ തന്നെയാണെങ്കില്‍, എന്നാല്‍ അങ്ങനെ നിങ്ങള്‍ ചെയ്യുന്നില്ലങ്കിലോ, അല്ലാഹുവിങ്കല്‍ നിന്നും അവന്റെ ദൂതനില്‍ നിന്നും (നിങ്ങള്‍ക്കെതിരില്‍) യുദ്ധപ്രഖ്യാപനമുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞു കൊള്ളുക. നിങ്ങള്‍ പാശ്ചാതപിച്ചു മടങ്ങുന്നുവെങ്കില്‍ നിങ്ങളുടെ  മൂലധനം തിരിച്ചെടുക്കാവുന്നതാണ്. (പലിശ വാങ്ങി) നിങ്ങള്‍ അക്രമിക്കുകയോ അക്രമിക്കപ്പെടുകയോ ചെയ്യാന്‍ പാടില്ല. (പലിശ വാങ്ങി നിങ്ങള്‍ കടക്കാരെ ഉപദ്രവിക്കരുത്). (നിങ്ങളുടെ കടക്കാരില്‍) ആരെങ്കിലും ഞെരുക്കതിത്താലാണെങ്കില്‍ അവന് ആശ്വാസമുണ്ടാക്കുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അത് ദാനമായി നിങ്ങള്‍ വിട്ട് കൊടുക്കുകയാണെങ്കങ്കില്‍ അതാവുന്നു നിങ്ങള്‍ക്ക് ഏറ്റവും ഉത്തമം. നിങ്ങള്‍ ഗ്രഹിക്കുന്നവരെങ്കില്‍ നിങ്ങള്‍ അല്ലാഹപവിങ്കലേക്ക് കടക്കപ്പെടുന്ന നാളിനെ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക. പിന്നീട് ഓരോരുത്തരും അദ്ധ്വാനിച്ചതിനുള്ള പ്രതിഫലം പൂര്‍ണ്ണമായും നല്‍കപ്പെടും. അവര്‍ ഒരിക്കലും അക്രമിക്കപ്പെടുകയില്ലല്ല.’ അല്‍ ബഖറ (274-285)
പലിശയുടെ സര്‍വ്വ പഴുതുകളും അടച്ച് കൊണ്ട് ഇസ്‌ലാമിന്റെ സാമ്പത്തിക നിലപാടുകളുടെ നയപ്രഖ്യാപനമാണീ സൂക്തങ്ങള്‍ പൂര്‍ണമായും  നിരോധിക്കുകയും ആരെങ്കിലും അതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍  ഉടന്‍ പിന്‍ വലിക്കുകയും ചെയ്യണമെന്ന് അല്ലാഹു പറയുന്നു. അത് സാമൂഹത്തില്‍ സൃഷ്ടിക്കുന്ന സാമ്പത്തിക സാമൂഹിക പ്രതിസന്ധികളെയെല്ലാം മുന്നില്‍ കണ്ടുള്ള ഒരു പ്രഖ്യാപനമാണ്. വ്യഭിചാരം പോലെയോ അല്ലെങ്കില്‍ അതിനെക്കാളും നീചമായോ ആണ് ഇസ്‌ലാം പലിശയെ കാണുന്നത്. ഏഴ് വന്‍ദോഷങ്ങളിലൊന്നായി പലിശയെ എണ്ണുന്ന നിരവധി പ്രവാചക വചനങ്ങളുണ്ട്. അബ്ദുല്ലാഹിബ്‌നു ഹന്‍ളല ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബി(സ) പറയുന്നു: ‘അറിഞ്ഞുകൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന ഒരു പലിശ ദിര്‍ഹം മുപ്പിത്തിയാറ് തവണ വ്യഭിചരിക്കുന്നതിനെക്കാള്‍ ഗുരുതരമാകുന്നു. ( അഹ്മദ്, ദാറഖുത്‌നി, മിശ്കാത്ത്)’
അബൂഹുറൈറ (റ) ഉദ്ധരിച്ച ഹദീസില്‍ തിരുമേനി (സ) പറയുന്നു:  ‘പിലിശ എഴുപത് ഭാഗമാണ്. അവയില്‍ ഏറ്റവും ലഘുവായത് ഒരാള്‍ തന്റെ മാതാവിനെ വ്യഭിചരിക്കുന്നതിന് തുല്യമാണ്.’ (ഇബ്‌നു മാജ).
നബി (സ) പറഞ്ഞു: ഒരാള്‍ മറ്റൊരാള്‍ക്ക് കടം കൊടുത്താല്‍ അവനില്‍ നിന്നവന്‍ സമ്മാനം സ്വീകരിക്കരുത്. (മിശ്കാത്ത്).
പലിശയുടെ നിഷിദ്ധത ഇവിടെ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വ്യക്തമാവുകയുണ്ടായി. പലിശയുമായി ബന്ധപ്പെടുന്ന ഈ പേരുകള്‍ക്ക് ചെറുസാധ്യതകള്‍ പോലും വകവെച്ചു കൊടുക്കാന്‍ ഇസ്‌ലാം ~ഒരുക്കമല്ലെന്ന് മേല്‍ ഉദ്ധരണികള്‍ അടിവരയിട്ടു പറയുന്നു. എന്താണ് പലിശ എന്നതാണ് അടുത്തതായി സ്വാഭാവികമായും ഉയരുന്നത.് ‘രിബ’ എന്ന പദത്തിന്റെ ഭാഷാര്‍ഥം വര്‍ദ്ധനവ് എന്നതാണ്. കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ നല്‍കുന്ന നിര്‍വ്വചനം നോക്കൂ:
‘ഇടപാടുകളുടെ സമയത്ത് ശറഇന്റെ മാനദണ്ഡമനുസരിച്ച് അളവ് അറിയപ്പെടാതെയോ കൈമാറ്റ വസ്തുക്കളില്‍ രണ്ടും തന്നെയോ അല്ലെങ്കില്‍ ഒന്നുമാത്രമോ പിന്നിപ്പിച്ചുകൊണ്ടോ പ്രത്യേക വിനിമയവസ്തുക്കളില്‍ നടത്തുന്ന ഇടപാടാണ് പലിശ’. (തുഹ്ഫ: 4/272).
ഈ നിര്‍വ്വചനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുതരം പലിശകള്‍ കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു.
1. അന്യോന്യം പകരം നല്‍കപ്പെടുന്ന വസ്തുക്കളില്‍ ഒന്നിനെ മറ്റേതിനെക്കാള്‍ വര്‍ദ്ധിപ്പിക്കുന്ന അധികപ്പലിശ.
2. വസ്തുവും വിലയും പരസ്പരം കൈമാറുന്നതിന് മുമ്പ് ഇടപാട് നടത്തിയവരില്‍ ഒരാള്‍ സദസ്സ് വിട്ടുപിരിയുമ്പോഴുണ്ടാവുന്ന കൈപലിശ.
3. പരസ്പരം വിനിമയം ചെയ്യപ്പെടുന്ന രണ്ടു വസ്തുക്കളില്‍ ഒന്നില്‍ മാത്രം അവധി നിശ്ചയിക്കുന്ന  അധികപ്പലിശ. (ഫത്ഹുല്‍ മുഈന്‍) ഈ തരം തിരുവുകള്‍ക്ക് തിരുമേനിയുടെ വ്യക്തമായ ഹദീസ് സാക്ഷ്യമുണ്ട്. നബി (സ) പറയുന്നു:  പൊന്നിനു പകരം പൊന്നും വെള്ളിക്കു പകരം ഗോതമ്പിന് പകരം ഗോതമ്പും യവത്തിനു പകരം യവവും കാരക്കക്കു പകരം കാരക്കയും ഉപ്പിനു പകരം ഉപ്പും സമത്തിന് സമമായും റൊക്കത്തിന് റൊക്കമായും കൈക്ക് കൈയ്യായുമല്ലാതെ നിങ്ങള്‍ വില്‍ക്കരുത്. ഇവയില്‍ ഒരിനം മറ്റൊരിനത്തിന് പകരം  വില്‍ക്കുന്ന പക്ഷം റൊക്കത്തിന് റൊക്കമായി നിങ്ങള്‍ ഉദ്ദേശിക്കും വിധം വിറ്റുകൊള്ളുക. നിരവധി മസ്അലകളടങ്ങിയ ഈ ഹദീസിന്റെ വിശകലനം ദൈര്‍ഘ്യം ഭയന്ന് ഒഴിവാക്കുന്നു.
ഈ ഹദീസിന്റെ വെളിച്ചത്തിലുള്ള മൂന്നു തരം പലിശകള്‍ക്ക് പുറമെ നാലാമതായി പണ്ഡിതന്മാര്‍ മറ്റൊരിനം പലിശ കൂടി എണ്ണുന്നുണ്ട്; കടപ്പലിശ. കടം കൊടുത്തവന് ആധാരം ലഭിക്കാനുപയുക്തമായ വ്യവസ്ഥ വെക്കലാണത്. (ഫത്ഹുല്‍ മുഈന്‍).
തിരുമേനി (സ) യുടെ തിരുവാക്യങ്ങള്‍ അതു സാക്ഷ്യപ്പെടുത്തുന്നു. : ‘ഉപകാരം പ്രതീക്ഷിച്ചുള്ള എല്ലാ കടവും പലിശയാകുന്നു.’
അനസ് (റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ നബി (സ) പറയുന്നു: ‘നിങ്ങളില്‍ ~ഒരാള്‍ വല്ല കടവും നല്‍കിയാല്‍ കടം വാങ്ങിയവന്‍ അവന് വല്ലതും സമ്മാനിക്കുകയോ അവനെ വാഹനത്തില്‍ കയറ്റുകയോ ചെയ്യുന്നുവെങ്കില്‍ ആ വാഹനപ്പുറത്ത് അവന്‍ കയറുകയോ ആ സമ്മാനം സ്വീകരിക്കുകയോ ചെയ്യരുത്; അതിന് മുമ്പ് അങ്ങനെ പതിവുണ്ടെങ്കിലൊഴികെ.’ (ഇബ്‌നുമാജ, ബൈഹഖി).
മുമ്പു പറഞ്ഞ മൂന്നു പലിശകളെക്കാളുമിന്ന് പ്രചാരത്തിലുള്ളത് കടപ്പലിശയാണെന്നിരിക്കെ വളരെ ഗൗരവമര്‍ഹിക്കുന്ന ഒരു ഹദീസാണിത്. ബുഖാരി ഉദ്ധരിച്ച ~ഒരു ഹദീസില്‍ അബ്ദുല്ലാഹിബ്‌നു സലാം (റ) അബൂബക്കര്‍ (റ) നോട് പറഞ്ഞു: ‘പലിശ വ്യാപിച്ച ഒരിടത്താണ് താങ്കളിപ്പോഴുള്ളത്. അതിനാല്‍ താങ്കള്‍ക്ക് വല്ല വ്യക്തിയില്‍ നിന്നും വല്ല കടവും കിട്ടാനുണ്ടെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് ഒരു ചുമട് വൈക്കോലോ ഒരു ചുമട് യവമോ ~ഒരു ചുവട് ക്ലോവര്‍ ചെടിയോ സമ്മാനിക്കുന്നുവെങ്കില്‍ താങ്കളത് സ്വീകരിക്കരുത്. എന്തുകൊണ്ടെന്നാല്‍ അത് പലിശയാകുന്നു’ (ബുഖാരി 3814).
പലിശ കടത്തിന്റെ പേരില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വളരെ ശ്രദ്ധയര്‍ഹിക്കുന്നുണ്ട് മേല്‍ വചനങ്ങള്‍. ആവശ്യത്തിലധികം കാശുള്ളവരെല്ലാം കടം കൊടുക്കാനും ആവശ്യമുള്ളവരെല്ലാം  അതുവാങ്ങാനും മുന്നോട്ടുവരുമ്പോള്‍ അവര്‍ക്കിടയില്‍ ഈടും പ്രചോദനവുമായി നില്‍ക്കുന്നത് പലിശയാണ്. വ്യക്തിപരമായും സ്ഥാപനവല്‍ക്കരിച്ചും സര്‍ക്കാര്‍ തലത്തിലുമൊക്കെ ഇത്തരം കൊള്ളക്കൊടുക്കലുകള്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു. വീടെടുക്കാനോ വാഹനം വാങ്ങാനോ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ പുതിയ ബിസിനസ്സ് തുടങ്ങാനോ ഒക്കെയായി അവ സ്വീകരിക്കാന്‍ മതജാതി ഭേദമന്യേ എല്ലാവരും മുന്നോട്ടുവരുന്നുമുണ്ട്.
ഈയവസരത്തിലാണ് പലിശ സംബന്ധമായി ഇസ്‌ലാം മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ പ്രസക്തമാകുന്നത്. സമ്പന്നന്‍ കൂടുതല്‍ സമ്പന്നനാകാനും ദരിദ്രന്‍ കൂടുതല്‍ ദരിദ്രനാകാനും മാത്രമേ പലിശ സഹായിക്കുന്നുള്ളൂ. പ്രത്യക്ഷത്തില്‍, വളരെ ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ നമുക്ക് നേരെ വരുന്ന ഒരു സഹായ-കാരുണ്യഹസ്തമാണതെന്ന് തോന്നാമെങ്കിലും ജീവിതാവസാനം വരെ നമ്മെ വേട്ടയാടാന്‍ നമ്മുടെ സമ്പാദ്യമൊന്നടങ്കം ഊറ്റിക്കുടിക്കാനും മാത്രം ശക്തിയുള്ള കരാളഹസ്തങ്ങളാണവയെന്ന് തിരിച്ചറിയാന്‍ അല്‍പം സമയമെടുത്തേക്കും. ബ്ലൈഡ് പലിശയുടെയും വട്ടിപ്പലിശയുടെയും നീരാളിപ്പിടുത്തത്തില്‍ പെട്ട് ജീവനൊടുക്കിയ ഉദാഹരണങ്ങള്‍ എത്രയുണ്ട് നമുക്ക് ചുറ്റിലും! ഭവന നിര്‍മ്മാണ്ത്തിന് ബാങ്കില്‍ നിന്ന് പലിശ വാങ്ങി അവസാനം സ്ഥലമടക്കം മുഴുവന്‍ സ്വത്തം ബാങ്ക് ജപ്തി ചെയ്ത് കൊണ്ടുപോവുന്ന സംഭവങ്ങളും നിരവധി! മൂലധനത്തിന്റെ പലിശയും പലിശയുടെ പലിശയുമൊക്കെയാണ് അവരെ വെട്ടിലാഴ്ത്തുന്നത്. അതിനാലാണത് ഇസ്‌ലാം ആ വിഷയം തന്നെ ചെറിയൊരിട പോലും നല്‍കാതെ നിരോധിച്ചത്.
മെയ്യനങ്ങാതെ സമ്പാദിക്കാം എന്നതാണ് പലിശക്ക് കടം കൊടുക്കുന്നവന്റെ ഏറ്റവും വലിയ പ്രചോദനം. ഒന്നോ രണ്ടോ ലക്ഷം സമ്പാദിച്ച് ദീര്‍ഘകാലത്തേക്ക് ബാങ്കിലടച്ചാല്‍ ഏഴും എട്ടും ശതമാനം പലിശയായി കിട്ടുമെന്നിരിക്കെ വിയര്‍പ്പൊഴുക്കി അധ്വാനിക്കാനും ബിസിനസ്സുകള്‍ നടത്താനും ആരു മുന്നോട്ടുവരാവനാണ്. സമൂഹത്തിന്റെ ഉല്‍പ്പാദന-നിര്‍മ്മാണ മേഖലയെത്തന്നെ തിരസ്‌ക്കരിക്കുകയും ഇല്ലാതാക്കുകയും ചെയ്യാന്‍ പലിശയുടെ വളര്‍ച്ച വഴിയൊരുക്കുന്നു. സമൂഹത്തിന്റെ സന്തുലിതാവസ്ഥ പാടേ തകര്‍ക്കപ്പെടുന്നു. ഇമാം ഗസാലി (റ) വളരെ വ്യക്തമായിത്തന്നെ പറയുന്നുണ്ട്:
പലിശ നിരോധിക്കാനുള്ള കാര്യങ്ങളില്‍ മുഖ്യം അത് ജനങ്ങളെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളില്‍ നിന്ന് തടയുന്നുവെന്നതാണ്. പണത്തിന് പകരം കൂടുതല്‍ പണം സ്വീകരിക്കാനനുവദിച്ചാല്‍ അധ്വാനമില്ലാതെ, യാതൊരു നഷ്ടവുമില്ലാതെ അതു നേടാനായിരിക്കും എല്ലാവര്‍ക്കും താല്‍പര്യം.  അതോടെ ഉല്‍പ്പാദനം മന്ദീപവിക്കുന്നു. മനുഷ്യവംശത്തിന്റെ മൊത്തം താല്‍പര്യം ഹനിക്കപ്പെടുന്നു. കച്ചവടം, വ്യവസായം, നിര്‍മ്മാണം, കൃഷി തുടങ്ങിയ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് മനുഷ്യവംശത്തിന്റെ താല്‍പര്യം.
പുതിയ സാമ്പത്തിക വ്യവസ്ഥകളില്‍ പെട്ടന്നുള്ള സമ്പാദനമാര്‍ഗങ്ങളായി കടം കൊടുക്കുന്നതും പകരം പലിശ വാങ്ങുന്നതും പരിണമിച്ചിരിക്കുന്നു. അനുകമ്പാ പൂര്‍വ്വമോ സമ്പാദ്യസ്വരൂപമാര്‍ഗമെന്ന നിലയിലോ പണം കടം നല്‍കുന്നത് തീരെ ഇല്ലാതായിരിക്കുന്നു. അങ്ങനെ നല്‍കപ്പെടുന്നുണ്ടെങ്കില്‍ തന്നെ അതിനു പിന്നില്‍ വ്യക്തമായ താല്‍പര്യങ്ങളുണ്ടായിരിക്കും. ലാഭനഷ്ട പങ്കാളിത്തത്തിനോ നിക്ഷിത തുകക്കോ കടം നല്‍കുക എന്നത് മാത്രമാണ് മുതലാളിത്തത്തിന്റെ രീതി ശാസ്ത്രം. പലിശാധിഷ്ഠിത നിക്ഷേപത്തില്‍ നിക്ഷേപകന് നിശ്ചിത പലിശ മാത്രം നിശ്ചയിച്ചുള്ള പങ്കാളിത്ത ഇടപാടുകളില്‍ രണ്ടാലൊരു വശത്ത് അനീതിയും ചൂഷണവും അരങ്ങേറുന്നുണ്ട്. ജസ്റ്റിസ് മുഹമ്മദ് തഖി ഉസ്മാനി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: ‘സംരഭം നഷ്ടത്തിലായാല്‍ നിക്ഷേപകന് നല്‍കേണ്ട പലിശയുടെ ബാധ്യത കൂടി സംരഭകന്‍ ചുമക്കേണ്ടി വരുന്നു. ഇത് സംരഭകനോടുള്ള അനീതയാണ്. അതേസമയം സംരഭകന്‍ വന്‍ലാഭമുണ്ടാക്കിയാല്‍ നിക്ഷേപകന് ലഭിക്കുന്നത് നിശ്ചിത പലിശ മാത്രമാണ്. ഇത് നിക്ഷേപകനോടുള്ള അനീതിയാണ്.’ സംശുദ്ധമായ കൂറ് കച്ചവടത്തെ പോലും പലിശ കളങ്കിതമാക്കുന്നുവെന്ന് ഇത് തെളിയിക്കുന്നു.
ഇന്ന് ആഗോള തലത്തില്‍ തന്നെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന  പണപ്പെരുപ്പത്തിന്റെ അടിസ്ഥാനം പലിശയുടെ അമിതമായ വ്യാപനമാണെന്നതില്‍ തര്‍ക്കമില്ല. ഇന്നും നാം ബാങ്കില്‍ നിക്ഷേപിക്കുന്ന തുകയേതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചെടുക്കുമ്പോള്‍ അതിന്റെ മൂല്യം പണപ്പെരുപ്പം കാരണം വളരെ കുറയുന്നു. നമ്മുടെ സമ്പാദ്യത്തെ മറഞ്ഞിരുന്ന് മോഷ്ടിക്കുന്ന കള്ളനെന്നാണ് പണപ്പെരുപ്പത്തെ സാമ്പത്തിക വിചക്ഷണന്മാര്‍ വിശേഷിപ്പിക്കുന്നത്. സാധനങ്ങളുടെ അമിതമായ വിലവര്‍ദ്ധനവിലും ജീവിതച്ചെലവുകളുടെ അപാരമായ ഉയര്‍ച്ചക്കുമൊക്കെ ഇത് വഴിവെക്കുന്നു.