സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 31 December 2015

ശൈഖ്‌ മുഹ്‌യുദ്ധീൻ ജീലാനി (റ)



അബ്ബാസി ഖലീഫ അബുല്‍മുളഫ്ഫര്‍ യൂസുഫ് ബഗ്ദാദിലെത്തി. ശൈഖ് " ജീലാനി(റ)യെ കാണുകയാണ് ലക്ഷ്യം. ബഗ്ദാദിലെ ബാബുല്‍അസ്ജിലുള്ള മതപാഠശാലയിലാണ് ശൈഖുള്ളത്. ഖലീഫ സലാം പറഞ്ഞു ശൈഖിന്‍റെ മജ്ലിസില്‍ കടന്നു. ഗുരുവിനോട് ഉപദേശങ്ങള്‍ തേടി. ശേഷം ഖലീഫ, പത്തു വലിയ പണക്കിഴികള്‍ ശൈഖിന് സമ്മാനമായി കാഴ്ചവച്ചു. അവ നിരസിച്ചു കൊണ്ട് ശൈഖ് പറഞ്ഞു എനിക്കിതാവശ്യമില്ല. അങ്ങനെ പറയരുത് അങ്ങ് ഇത് സ്വീകരിച്ചേ തീരൂ. ഖലീഫ നിര്‍ബന്ധം പിടിച്ചപ്പോള്‍ ശൈഖ് രണ്ടു പണക്കിഴികള്‍ ഓരോ കയ്യിലെടുത്ത് ഒന്നു കറക്കി. അവയില്‍ നിന്ന് ചോര കിനിയാന്‍ തുടങ്ങി! ഇത് കാണിച്ചു കൊടുത്തിട്ട് ശൈഖ് ഖലീഫയോടു ചോദിച്ചു അബുല്‍മുളഫ്ഫര്‍! താങ്കള്‍ ലജ്ജിക്കുന്നില്ലേ? ജനങ്ങളുടെ ചോരയാണിത്! ഇതുമായിട്ടാണോ താങ്കള്‍ വന്നിരിക്കുന്നത്? ഖലീഫ ബോധരഹിതനായി. അല്‍പസമയത്തിനു ശേഷം ശൈഖ് പറഞ്ഞു അബുല്‍ മുളഫ്ഫര്‍ നബികുടുംബാംഗമാണ്. അല്ലായിരുന്നുവെങ്കില്‍ ഖലീഫയുടെ കൊട്ടാരംവരെ ചെന്നെത്തുംവിധം ഈ പണക്കിഴികളിലെ ചോര ഒഴുകിയെത്താന്‍ ഞാന്‍ അനുവദിച്ചേനെ. ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ ജീവിതത്തിലുടനീളം ഇത്തരം അനുഭവങ്ങളുണ്ട്. അവ ജനസഹസ്രങ്ങളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും അവരെ നേരായ ദിശയിലേക്കു തിരിക്കുകയും ചെയ്തു. ലോകമാകെ അറിവിന്‍റെ വെളിച്ചം വിതറുന്ന ഒരു ഖുറൈശിജ്ഞാനി (എന്‍റെ കുടുംബത്തില്‍) പിറക്കാനിരിക്കുന്നു എന്ന് നബി(സ) പവചിച്ചു. ആ ജ്ഞാനി ഇമാം ശാഫിഈ ആയിരുന്നെന്ന് പിന്നീട് ലോകം കണ്ടെത്തി. ഇതുപോലെ ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ ജനനത്തിനു മുന്പേ ഒരുപാട് പ്രവചനങ്ങള്‍ നടന്നതായി നൂറുദ്ദീന്‍ ശത്നൗഫി ബഹ്ജതുല്‍അസ്റാറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്‍ഖിയതുല്‍ ഖാതിറിലും ഇതു സംബന്ധമായ വിവരണങ്ങളുണ്ട്. ജനനത്തിന്‍റെ നൂറുവര്‍ഷം മുന്പുതന്നെ പ്രവചനം നടന്നതായാണ് ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നത്. പ്രസിദ്ധ സൂഫി ജുനൈദുല്‍ബാഗ്ദാദിയുടെ പ്രവചനം ശ്രദ്ധിക്കുക അബ്ദുല്‍ഖാദിര്‍ എന്നു പേരുള്ള ഒരു പുണ്യാത്മാവ് ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനം ജനിക്കും. അദ്ദേഹം അത്യുന്നതങ്ങളില്‍ വിരാജിക്കും. ഹിജ്റവര്‍ഷം 470 റമളാന്‍ 1 (ക്രിസ്തുവര്‍ഷം 1077 ജൂണ്‍)നാണ് ശൈഖ് ജീലാനി(റ) ജനിച്ചത്. ഗിലാന്‍ (ജീലാന്‍) പ്രവിശ്യയിലെ നയീഫ് ദേശത്തെ ഗൈല്‍ പട്ടണമാണ് ജന്മനാട്. പിതാവ് സയ്യിദ് അബൂസാലിഹ് മൂസാ ജംഗിദോസ്ത്. മാതാവ് ഉമ്മുല്‍ഖൈര്‍ ഫാതിമ ബിന്‍ത് സയ്യിദ് അബ്ദുല്ലാ സൗമഈ. പിതൃപരന്പരയും മാതൃപരന്പരയും നബികുടുംബമാണ്. പിതൃപരന്പര ഇങ്ങനെ സയ്യിദ് അബൂ സാലിഹ് മൂസാ ജംഗീദോസ്ത്, സയ്യിദ് അബൂ അബ്ദില്ലാ, സയ്യിദ് യഹ്യസ്സാഹിദ്, സയ്യിദ് മുഹമ്മദ്, സയ്യിദ് ദാവൂദ്, സയ്യിദ് മൂസാ അസ്സാനി, സയ്യിദ് അബ്ദുല്ലാഹിസ്സാഹീ, സയ്യിദ് മൂസാ അല്‍ജൗന്‍, സയ്യിദ് അബ്ദുല്ലാ അല്‍മഹ്ള്, സയ്യിദ് ഹസനുല്‍മുസന്നാ, ഇമാം ഹസന്‍ബ്നുഅലി(റ). മാതൃപരന്പര സയ്യിദ് അബ്ദുല്ലാ സൗമഈ, സയ്യിദ് അബുജമാലുദ്ദീന്‍ മുഹമ്മദ്, സയ്യിദ് മഹ്മൂദ്, സയ്യിദ് അബുല്‍അത്വാഅ് അബ്ദുല്ലാ, സയ്യിദ് കമാലുദ്ദീന്‍ ഈസാ, സയ്യിദ് അബൂ അലാഉദ്ദീന്‍ മുഹമ്മദുല്‍ ജവാദ്, സയ്യിദ് അലിയ്യുര്‍രിളാ, സയ്യിദ് മൂസല്‍കാളിം, സയ്യിദ് ജഅ്ഫറുസ്സാദിഖ്, സയ്യിദ് മുഹമ്മദുല്‍ബാഖിര്‍, സയ്യിദ് സൈനുല്‍ആബിദീന്‍, ഇമാം ഹുസൈനുബ്നു അബീത്വാലിബ്(റ). പിതാവ് വഴി ഹസന്‍(റ)വിലേക്കും മാതാവ് വഴി ഹുസൈന്‍(റ)വിലേക്കും ചെന്നെത്തുന്നതിനാല്‍ ശൈഖ് ജീലാനി ഒരേ സമയം ഹസനിയും ഹുസൈനിയുമാണ്. ഈ മഹിമയുള്ളവര്‍ക്ക് ശരീഫ് എന്നു പറയാറുണ്ട്. പിതാവിന്‍റെ ഉമ്മ ഉമ്മുസലമ സിദ്ദീഖ്(റ)ന്‍റെ കുടുംബ പരന്പരയിലുള്ളവരായതിനാല്‍ സിദ്ദീഖി എന്ന മഹത്വവും ശൈഖിനുണ്ട്. ശൈഖ് അബ്ദുല്‍ഖാദിര്‍(റ)യുടെ ജീവചരിത്രം പരിശോധിക്കുന്പോള്‍ വെളിപ്പെടുന്ന പ്രധാന വസ്തുത ശൈഖിന്‍റെ നിയോഗം ഇലാഹിന്‍റെ പ്രത്യേക തീരുമാനത്തോടെയുള്ളതാണെന്നാണ്. ജനനം മുതല്‍ വിയോഗം വരേയുള്ള ജീവിതം മുഴുവനും സംഭവ ബഹുലമാണ്.

സയ്യിദ് അബൂസ്വാലിഹ് ഉമ്മുല്‍ഖൈറിനെ വിവാഹം ചെയ്യുന്നതിലേക്ക് എത്തിച്ചേര്‍ന്ന സംഭവം പ്രസിദ്ധമാണ്. അതീവ സൂക്ഷ്മതയോടെ ജീവിച്ചിരുന്ന അബൂസാലിഹ് ഒരു  നദിക്കരയിലൂടെ സഞ്ചരിക്കുകയായിരുന്നു. അദ്ധേഹത്തിന്‌ കഠിനമായ വിശപ്പനുഭവപ്പെട്ടു അന്നേരം നദിയിലൂടെ ഒഴുകുന്ന ഒരു പഴം അദ്ധേഹത്തിന്റെ ദൃഷ്ടിയിൽ പതിഞ്ഞു ആ പഴമെടുത്ത്‌  കഴിച്ചു. വിശപ്പ് ശമിച്ചെങ്കിലും പഴത്തിന്‍റെ ഉടമക്ക് അത് സമ്മതമാവുമോ എന്നോര്‍ത്തു ദുഃഖിതനായി. അദ്ധേഹം നദിക്കരയിലൂടെ ഉടമസ്തനെയും തേടിയുള്ള യാത്ര തുടങ്ങി അവസാനം തിന്ന അതെ പഴത്തിന്റെ വൃക്ഷം കണ്ടെത്തി അതിൽ പഴം പഴുത്തതായി കണ്ടു ചില്ലകൾ നദിയിലേക്ക്‌ ചാഴ്‌ഞ്ഞ്‌ കിടക്കുന്നുമുണ്ട്‌  അന്വേഷിച്ച് ഉടമസ്ഥനെ കണ്ടെത്തി. നടന്ന സംബവം ഉടമസ്തനു മുന്നിൽ അവതരിപ്പിച്ചു. വിഷയം പറഞ്ഞപ്പോള്‍ ഉടമസ്ഥന്‍ സയ്യിദ് അബ്ദുല്ല സൗമഇക്ക് അത്യധികം സന്തോഷമായി. അബൂസാലിഹ് പൊരുത്തപ്പെട്ട്‌ തരണമെന്നപേക്ഷിച്ച്‌. അബ്ദുല്ലഹ്‌ സൗമ ഇ പറഞ്ഞു അത്ര എളുപ്പം പൊരുത്തപ്പെടാനൊന്നും സാധിക്കില്ല നിങ്ങൾ അതിന്ന് പ്രായഷ്ചിത്തമായി എന്റെ കണ്ൺ കാണാത്തവളും ചെവി കേൾക്കാത്തവളും സംസാരിക്കാത്തവളുമായ എന്റെ മകളെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു. അബൂസ്വാലിഹ്‌ അല്ലാഹുവിന്റെ അടുക്കൽ എനിക്ക്‌ കിട്ടുന്ന സിക്ഷയെ ഓർത്തു ഭയന്നു അവിടെ എനിക്ക്‌ കിട്ടുന്നതിനേക്കാൾ എത്രയോ ചെറുതാണ്‌ ഇഹലോകത്തെ ഈ പരീക്ഷണം എന്ന് അദ്ധേഹമോർത്തു. അദ്ദേഹം വിവാഹം കഴിക്കാമെന്ന് സമ്മദം നൽകി അങ്ങനെ വിവാഹം കഴിഞ്ഞ്‌ ആദ്ധ്യ രാത്രി മണിയറയിലേക്ക്‌ ചെന്ന അബൂസ്വാലിഹ്‌ ഞെട്ടിത്തരിച്ച്‌ പോയി അതീവ സുന്ദരിയായ ഒരു മഹിളാ രത്നത്തെയാണദ്ദേഹം അവിടെ കണ്ടത്‌. അത്‌ കണ്ട്‌ ഭയന്ന് അബൂസ്വാലിഹ്‌ അമ്മോച്ചനായ അബ്ദുല്ലഹ്‌ സൗമ ഇയോട്‌ കാര്യം പറഞ്ഞു താങ്കൾ എന്നോട്‌ അന്തയും മൂഖയും ബദിരയുമായുമാണ്‌ നിങ്ങളുടെ മകളെന്ന് പറഞ്ഞിട്ട്‌ അവിടെ  സുന്ദരിയായ ഒരുവളാണല്ലോ ഉള്ളത്‌. അബ്ദുല്ലഹ്‌ സൗമ ഇ പറഞ്ഞു എന്റെ മകൾക്ക്‌ ചെവി കേൾക്കില്ല കണ്ൺ കാണില്ല സംസാരിക്കില്ല എന്നൊക്കെ ഞാൻ പറഞ്ഞത്‌ അവൾ ആ അവയവങ്ങളെ കൊണ്ട്‌ ഒരു ഹറാം പോലും ചെയ്തിട്ടില്ല എന്നാണ്‌ അവൾ കണ്ൺ കൊണ്ട്‌ ഹറാമിലേക്ക്‌ നോക്കിയിട്ടില്ല അത്‌ പോലെ മറ്റുള്ളവരെ കുറ്റം പറയുന്നതോ മറ്റ്‌ ഹറാമായതോ ആയ ഒന്നും അവൾ കേട്ടിട്ടില്ല അവൾ ഹറാമായ ഒരു സംസാരവും സാരിച്ചിട്ടുമില്ല ഇതാണ്‌ ഞാൻ പറഞ്ഞതിന്റെ ഉദ്ദേ        നിങ്ങൾക്ക്‌ ആള്‌ മാറിയിട്ടില്ല അവൾ തന്നെയാണ്‌ നിങ്ങളുടെ പ്രിയതമ. ഇത്രയും സൂക്ഷ്മാശാലികളായ ദന്പതികളിലാണ് ശൈഖ് ജീലാനി(റ) ജനിക്കുന്നത്. 
ഇതിൽ നിന്ന് നമുക്കും ചിലത്‌ പഠിക്കാനുണ്ട്‌ അല്ലാഹു ഖുർആനിൽ അൽകഹ്‌ഫ്‌ സൂറത്തിൽ പറഞ്ഞു (اَلْمَالُ وَالْبَنُنَ زِينَةُ الْحَيَوةِ الْدُّنْيَا) നിങ്ങളുടെ സ്വത്തും സന്ദാനങ്ങളും ഭൂമിയിലെ അലങ്കാരങ്ങളാകുന്നു രണ്ടും ഒരുമിച്ചാണല്ലാഹു പറഞ്ഞിരിക്കുന്നത്‌ ഇവ രണ്ടും തമ്മിൽ ചേർച്ചയുള്ളത്‌ പോലെ. ഇവ രണ്ടും നാം അതീവ ഗൗരവത്തിൽ എടുക്കേണ്ടതാണ്‌. ഒരാളുടെ സാദനം അടിച്ചു മാറ്റിയിട്ടോ മുതലാളിയെ പറ്റിച്ചോ കൊന്നും അസാന്മാർകീക പ്രവർത്തനങ്ങളിലൂടെയോ നിങ്ങൾ പടുത്തുയർത്തുന്ന സമ്പാദ്യം നിങ്ങൾക്കുപകാരപ്പെടില്ല ഈ ദുനിയാവിലെ ജാഡക്കല്ലാതെ. നിങ്ങൾ സമ്പാദിക്കുന്നത്‌ അല്ലാഹുവിന്ന് പൊരുത്തമില്ലാത്തതാണെങ്കിൽ അതിൽ നിന്നും ഭക്ഷിച്ചാൽ ആ ഭക്ഷണമാണ്‌ നിങ്ങളുടെ ശരീരത്തെ നില നിർത്തുന്നത്‌ ആ ഭക്ഷണം നിങ്ങളുടെ ശരീരത്തിൽ അലിഞ്ഞ്‌ ചേരുന്ന്.  ആ രക്തത്തിൽ ഉണ്ടാകുന്ന കുട്ടിയെ നിങ്ങൾ ഏത്‌ രീതിയിൽ ശ്രമിച്ചാലും സന്മാർകത്തിലേക്ക്‌ കൊണ്ട്‌ വരൽ അസാദ്യമാണ്‌. നിങ്ങൾക്ക്‌ ദുനിയാവിലേക്കും ആഖിറത്തിലേക്കും ഉപകാരമുള്ള കുട്ടിയെ വേണോ നിങ്ങളുടെ സമ്പത്ത്‌ നല്ല രീതിയിൽ ഉണ്ടാക്കിയതായിരിക്കണം. 

ചെറുപ്പം മുതലേ ശൈഖ് ജീലാനി(رَضِيَ اللََهُ عَنْهُ) യില്‍ ചില പ്രത്യേകതകളുണ്ടായിരുന്നു. അത് സമൂഹം അറിഞ്ഞു തുടങ്ങി. കുട്ടി പലരുടെയും ശ്രദ്ധാകേന്ദ്രമായി. പരിവര്‍ത്തനത്തിന്‍റെ വരാനിരിക്കുന്ന യുഗത്തിലേക്കു ജനശ്രദ്ധ ഉണ്ടാകത്തക്കവിധം അല്ലാഹുവിന്‍റെ പ്രത്യേക തീരുമാനങ്ങളായിരുന്നു അതെന്ന് പില്‍ക്കാലത്ത് ജ്ഞാനികള്‍ വിലയിരുത്തിയിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ തന്നെ ശരീഅത്തിന്‍റെ വിധിവിലക്കുകള്‍ പാലിച്ചു തുടങ്ങി. മുഹ്‌യുദ്ധീൻ മാലയിൽ നാം കേൾക്കുന്ന ഒരു വരിയാണ്‌ "മുതലായ റമളാനിൽ മുപത്‌ നാളിലും മുലകുടിക്കും കാലം മുലനെ തൊടാത്തോവർ" മുലകുടിപ്രായത്തില്‍ നോന്പനുഷ്ഠിച്ചിരുന്നതായി ജീവചരിത്ര കൃതികളിലുണ്ട്. അതിനുമാത്രമുള്ള ഉള്‍പ്രേരണയുണ്ടാകുന്നത് അസംഭവ്യകാര്യമൊന്നുമല്ല. പക്ഷി മൃഗാദികള്‍ക്കുണ്ടാവുന്ന ആവേഗം മനസ്സിലാക്കിയാല്‍ തന്നെ ഇതു ബോധ്യമാവും. ഇതിലെല്ലാമുപരി ഒരു മനുഷ്യന്നു പ്രത്യേകമായി അല്ലാഹു നല്‍കുന്ന ആദരവ് അംഗീകരിക്കാതിരിക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. ചരിത്രത്താളുകൾ മറിച്ചാൽ ഒരു പാട്‌ സമ്പവങ്ങൾ നമുക്ക്‌ കാണുവാനായി കഴിയും അതിൽ ചിലത്‌ താഴെ കൂട്ടിച്ചേർക്കുന്ന്. അത്‌ അല്ലാഹുവിനെയും റസൂലിനെയും അംഗീകരിക്കാത്ത അമുസ്ലിംകൾക്ക്‌ വേണ്ടിയല്ല. ഇസ്ലാമിൽ തന്നെ ഉള്ള കുബുദ്ധിക്കാരായ പുത്തൻ വാദികൾക്കു വേണ്ടിയാണ്‌.  ലോകത്തിനാകമാനം അനുഗ്രഹമാണെന്ന് ഖുർആനിൽ അല്ലാഹു പറഞ്ഞ  മുത്ത്‌ ഹബീബ്‌  صل الله عليه وسلم وعلى آله وصحبه وسلم  തങ്ങളെ അലീമാ ബീവി رضي  الله عنها മുലയൂട്ടുന്ന സമയത്ത്‌ വലത്‌ വശത്തെ പാൽ  മാത്രമെ കുടിക്കാറുണ്ടായിരുന്നുള്ളൂ. ഹലീമാബീവി رضي الله عنها യുടെ മകന്ന് വേണ്ടി മാറ്റി വെക്കുകയായിരുന്നു നബി  صل الله عليه وسلم وعلى آله وصحبه وسلم  തങ്ങൾ ചെയ്തറ്റ്‌. അത്‌ പോലെ മൂസാ നബി عليه السلام  കുഞ്ഞായിരുന്ന സമയത്ത്‌  അഹങ്കാരത്തിന്റെ ആൾ രൂപമായിരുന്ന ഖുർ ആൻ ശപിച്ച ലോകാവസാനം വരെയുള്ള അഹങ്കാരികൾക്ക്‌ ഒരു പാഠമാവാൻ വേണ്ടി ശവം നശിക്കാത്ത രൂപത്തിൽ الله  അല്ലാഹു നിലനിർത്തിയ ഫിർഔനിന്റെ കൊട്ടാരത്തിലെത്തിയപ്പോൾ താടിയിൽ പിടിച്ച്‌ വലിച്ച്‌ നിന്റെ അന്ത്യം എന്റെ കൈകൾ കൊണ്ടായിരിക്കുമെന്നുള്ള ഒരു സൂചന നൽകിയതായും ആ സമയം മൂസാ നബി عليه السلام  നെ കൊല്ലാൻ നോക്കുകയും ചെയ്തിരുന്നു. ആസിയാ ബീവി رضي الله عنها  തന്ത്ര പൂർവ്വം ഫിർ ഔനെ പിന്തിരിപ്പിക്കുകയായിരുന്നു. മറ്റൊരിക്കൽ ഫിർഔൻ തീ ഒരു ഭാഗത്തും മറ്റൊരു ഭസ്ഗത്ത്‌ സ്വർണ്ണവും വെച്ച്‌ മൂസാ നബി عليه السلام  നെ പരീക്ഷിച്ചപ്പോൾ മൂസാ നബി عليه السلام  സ്വർണ്ണത്തിന്റെ ഭാഗത്തേക്ക്‌ കൈ നീട്ടുകയും ജിബ്‌രീൽ  عليه السلام  വന്ന് കൈ തട്ടി തീ ഉള്ള ഭാകത്തേക്ക്‌ മാറ്റിയതായും ചരിത്രത്താളുകളിൽ കാണാം. മൂസാ നബി عليه السلام നെ വിശ്വസിച്ച ഒരു സ്ത്രീയേയെ ഫിർഔൻ കൊല്ലാനും മക്കളെ അറുത്ത്‌ കൊല്ലുകയോ തീയിലിട്ട്‌ കൊല്ലുകയോ ചെയ്യാനും തീരുമാനിച്ചു.  ആ സമയം സ്ത്രീയുടെ പിഞ്ചു കുഞ്ഞ്‌ പറഞ്ഞു, ഉമ്മാ, നിങ്ങൾ  ദൈര്യ പൂർവ്വം തീയിലേക്ക്‌ ചാടിക്കൊള്ളുക.
ഈസാ നബി عليه السلام പ്രസവിച്ച ഉടനെ തന്നെ ഞാൻ അല്ലാഹുവിന്റെ الله നബിയാണെന്നും എനിക്ക്‌ അല്ലാഹു الله  കിതാബ്‌ ഇറക്കി തന്നിട്ടുണ്ടെന്നും പറഞ്ഞതായി ഖുർആനിൽ കാണാൻ സാധിക്കും
മുല കുടിക്കുന്ന പ്രായത്തിൽ സംസാരിച്ച ഒരു കുഞ്ഞിനെ കുറിച്ച്‌ നബി  صل الله عليه  وسلم وعلي آله وصحبه وسلم  പറഞ്ഞതായി ഇമാം ബുഖാരി  رضي الله عنه   സ്വഹീഹുൽ ബുഖാരിയിൽ രേഖപ്പെടുത്തിയതായി കാണാം അബൂ ഹുറൈറ رضي الله عنه  വിൽ നിന്ന് റിപ്പോർട്ട്‌. ഇസ്രാ ഈല്യരിലെ ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. അപ്പോൾ, അവർക്കരികിലൂടെ സുന്ദരനായ ഒരാൾ വാഹനത്തിൽ കടന്ന് പോയി. അവൾ പറഞ്ഞു. അല്ലാഹുവേ الله  എന്റെ കുഞ്ഞിനെ അയാളെപ്പോലെ  ആക്കേണേ, അന്നേരം കുഞ്ഞ്‌ മുല വിട്ട്‌ വാഹനക്കാരനെ നോക്കി എന്നിട്ട്‌ പറഞ്ഞു, അല്ലാഹുവേ നീീന്നെ അയാളെപ്പോലെ ആക്കരുതേ പിന്നെ തിരിഞ്ഞ്‌ വീണ്ടും മുല ഉറുഞ്ചാൻ തുടങ്ങി. അബൂ ഹുറൈറ رضي الله عنه പറയുന്നു. നബി  صل الله عليه وسلم وعلى آله وصحبه وسلم  അവിടുത്തെ വിരൽ ഉറുഞ്ചുന്നത്‌ ഞാൻ കാണുന്നത്‌ പോലെയുണ്ട്‌. പിന്നെ അവർക്കരികിലൂടെ ഒരു അടിമപ്പെണ്ണിനെ കൊണ്ടു പോയി. അപ്പോൾ മാതാവ്‌ പ്രാർത്ഥിച്ച്‌. അല്ലാഹുവേ الله, എന്റെ കുഞ്ഞിനെ നീ ഇവളെപ്പോലെ ആക്കല്ലേ. കുട്ടി മുല വിട്ടു കൊണ്ട്‌ പറഞ്ഞു. അല്ലാഹുവേ الله എന്നെ നീ ഇവളെപ്പോലെ ആക്കണേ, അപ്പോൾ മാതാവ്‌ ചോതിച്ചു അതെന്തിന്‌? കുട്ടി പറഞ്ഞു. വാഹനത്തിൽ വന്നവൻ അഹങ്കാരികളിൽപെട്ടവനാണ്‌. ഈ അടിമസ്ത്രീയാവട്ടേ, നീ മോഷ്ടിച്ചു, വ്യഭിചരിച്ചു എന്ന് അവർ പറയുന്നു. പക്ഷേ അവൾ അത്‌ ചെയ്തിട്ടില്ല. (ബുഖാരി ഹദീസ്‌ നമ്പർ 3436)
ഇതിയിൽ വലിയ വിശേഷം പലതുണ്ട്‌
അറിവില്ലാ ലോകരെ പൊയ്യെന്ന് ചൊല്ലാതെ
അധികം അറിവാൻ കൊതിയുള്ള ലോകരെ
അറിവാക്കന്മാരോട്‌ ചോതിച്ചു  കൊൾവീരെ
بِالْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي
نَجِّنَا مِنْ كُلِّ آفَاتِ يَا اَلله
بالْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي

نَجِّنَا مِنْ كُلِّ آفَاتِ يَا اَلله


മഹിത പാരമ്പര്യമുള്ള മാതാവിന്‍റെ പരിലാളനയിലൂടെ അബ്ദുല്‍ഖാദിര്‍ ജ്ഞാനസപര്യയില്‍ ഏറെ കാതങ്ങള്‍ താണ്ടി.


പള്ളിയിൽ ഓതും നാൾ മലക്കുകൾ ചൊല്ലുവാൻ

പുള്ളേരെ! താനം കൊടുപ്പിൻ അതെന്നോവർ


സഹപാഠികള്‍ക്ക് അദൃശ്യലോകത്തുനിന്ന് ഇങ്ങനെ കേള്‍ക്കാനായി അല്ലാഹുവിന്‍റെ വലിയ്യിന്ന് ഇരിപ്പിടത്തില്‍ വിശാലത നല്‍കൂ! ഈ സംഭവം സതീര്‍ത്ഥ്യര്‍ക്കിടയില്‍ അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി എന്നത് സ്വാഭാവികം.


മത വിജ്ഞാനം കരസ്തമാക്കാൻ വേണ്ടി പോകുന്ന  വിദ്യാർത്തികൾക്ക്‌ മലക്കുകളുടെ സാന്നിദ്ധ്യം  ഉണ്ടാകുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്‌ അപ്പോൾ ഈ പറഞ്ഞത്‌ ശൈകവർക്കൾക്കും ബാധകമാണ്‌.  നബി صل الله عليه وسلم وعلى آله وصحبه وسلم  തങ്ങൾ പറഞ്ഞു: മത വിജ്ഞാനം അഭ്യസിക്കാൻ വേണ്ടി ആരെങ്കിലും യാത്ര പുറപ്പെട്ടാൽ അല്ലാഹു الله അവന്ന് സ്വർഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കും. മലക്കുകൾവിദ്ധ്യാർത്ഥിക്ക്‌ വേണ്ടി പ്രവർത്തിയിലുള്ള സന്ദോശം കാരണം ചിറകുകൾ താഴ്തി കൊടുക്കും. അബൂദാവൂദ്‌ ഹദീസ്‌ നമ്പർ 3641, തിർമ്മിദി ഹദീസ്‌ നമ്പർ 268

പള്ളിയിൽ വെച്ച്‌ ഖുർആൻ പാരായണം ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന വിഭാഗത്തിനെ മലക്കുകൾ വലയം ചെയ്യുമെന്ന് മുസ്ലിം ഉദ്ധരിക്കുന്ന 2699 ) ഹദീസിൽകാണാം


ദിക്‌റ്‌ ചൊല്ലുന്നവരെ അന്വേശിച്ചു നടക്കുന്ന മലക്കുകൾ ഉണ്ടെന്നും അവരെ കണ്ടെത്തിയാൽ ഭൂമിയോടടുത്ത്‌ നിൽക്കുന്ന (ഒന്നാൻ) ആഘാശം വരെയും മലക്കുകൾ ചിറകുകൾ കൊണ്ട്‌ അവരെ വലയം ചെയ്ത്‌ നിൽക്കുമെന്നും ബുഖാരി 6408-)0 ഹദീസിൽ കാണാം


വിദ്യാന്വേശിയുടെ സ്ഥാനം ഇസ്ലാമിൽ വളരെ വലുതാണ്‌.

തിരു ദൂദർ صل الله عليه وسلم وعلي آله وصحبه وسلم പറഞ്ഞു:ഇതര നക്ഷത്രങ്ങളെ അപക്ഷിച്ച്‌ പൗർണ്ണമി രാത്രിയിലെ ചന്ദ്രന്റെ മഹത്വത്തിന്‌ സമാനമാണ്‌ ആരാധകനെ അപേക്ഷിച്ച്‌ പണ്ടിതനുള്ളത്‌.


 നബി  صل الله عليه وسلم وعلي آله وصحبه وسلم പറഞ്ഞു:മൂന്ന് വിഭാഗം അന്ത്യ ദിനത്തിൽ ശുപാർശ ചെയ്യും; പ്രവാചകന്മാർ, പിന്നെ പണ്ഡിതന്മാർ, പിന്നെ രക്ത സാക്ഷികാൾ പ്രവാചകത്തോടടുക്കുകയും രക്ത സാക്ഷിത്വത്തിനുപരിയാവുകയും ചെയ്ത പദവിയത്രെ മഹോന്നതം!


നബി  صل الله عليه وسلم وعلي آله وصحبه وسلم പറഞ്ഞു: മത വിജ്ഞാനത്തെക്കാൾ മഹത്വമുള്ള യാതൊന്നു കൊണ്ടും അല്ലാഹു الله ആരാധിക്കപ്പെട്ടിട്ടില്ല. ആയിരം ആരാധകരെക്കാൾ പിശാചിനു കടുപ്പം ഒരു പണ്ഡിതനാണത്രെ. സകല വസ്തുക്കൾക്കും സ്തംഭങ്ങളുണ്ട്‌. ഈ മതത്തിന്റെ സ്തംഭം കുട്ടികൾ ഒളിച്ചോടുന്നതിന്റെ കാരണം മതാപിതാക്കളെ നിങ്ങളാണ്‌


അറിവ്‌ കരസ്തമാക്കൽ വളരെ ഏറെ മഹത്വമുള്ളതാണിസ്ലാമിൽ  അറിവ്‌ നേടുന്നതിൽ വളരെ ഉത്സാഹമുള്ള ആളായിരു ജീലാനി رضي الله عنه ഒരേ സമയം പലദർസ്സുകളിലേക്കും ഓടി നടന്ന്  വിദ്യഅഭ്യസിക്കുമായിരുന്നു അദ്ധേഹം

ഏറും അറഫ നാൾ പശുവേ പായിച്ചാരെ

ഇതിനോപടച്ചെന്ന് പശുവ്‌ പറഞ്ഞോവർ

കുട്ടിക്കാലത്ത്‌ ഒരു അറഫാ ദിവസം മുഹ്‌യുദ്ധീൻ ശൈഖ്‌ قدس الله سره العزيز കൃഷിക്കുപയോഗിക്കുന്ന ഒരു പശുവിനെ പിന്തുടർന്നു (പായ്ച്ചു) അപ്പോൾ പശു തിരിഞ്ഞു നിന്ന് മഹാനവർക്കളോട്‌ ചോതിച്ചു. ഇതിനാണോ നിങ്ങൾ പടക്കപ്പെട്ടത്‌

അല്ലാഹു ഉദ്ധേശിച്ചാൽ പശുവും സംസാരിക്കും അല്ലാഹുവിന്റെ റസൂൽ.صل الله عليه وسلم وعلى آله وصحبه وسلم പറയുന്നത്‌ കാണുക. ഒരാൾ പശുവിന്റെ പുറത്തിരുന്ന് സഞ്ചരിക്കവേ അയാളെ തിരിഞ്ഞ്‌ നോക്കി പശു പറഞ്ഞു. ഞാൻ ഇതിന്നു വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. ഞാൻ പടക്കപ്പെട്ടത്‌ കൃഷിക്ക്‌ വേണ്ടിയാണ്‌. നബി صل الله عليه وسلم وعلى آله وصحبه وسلم പറഞ്ഞു. ഞാനും അബുബക്കറും, ഉമറും رضي الله عنهما ഇത്‌ (പശു സംസാരിച്ചു എന്നതിനെ ) വിശ്വസിച്ചിരിക്കുന്നു. ബുഖാരി ഹദീസ്‌ നമ്പർ 2324, മുസ്ലിം ഹദീസ്‌ നമ്പർ 2388

ഒരു ചെന്നായ ആട്ടിടയനോട്‌ സംസാരിച്ചതും ഈ ഹദീസിന്റെ ബാക്കി ഭാഗത്ത്‌ കാണാം.

അല്ലാഹുالله  വിലേക്ക്‌ ഒരാൾ അടുത്താൽ അല്ലാഹു الله അവനെ സ്നേഹിക്കും അല്ലാഹു الله സ്നേഹിച്ചാൽ അവൻ الله ജിബ്‌രീൽ عليه السلام മിനെ വിളിച്ച്‌ പറയും ഇന്നാലിന്ന ആളെ ഞാൻ സ്നേഹിക്കുന്നു അതു കൊണ്ട്‌ നിങ്ങളും സ്നേഹിക്കണം ജിബ്‌രീൽ عليه السلام മറ്റു മലക്കുകളോട്‌ പറയും ഞാനും അല്ലാഹുവും الله വും ഇന്ന ആളെ സ്നേഹിക്കുന്നു. അത്‌ കൊണ്ട്‌ നിങ്ങളും അവരെ സ്നേഹിക്കണം. മലക്കുകൾ സ്നേഹിച്ചാൽ മുഅ്മിനീങ്ങളുടെ ഹൃദയം അയാളി(അല്ലാഹു الله വിലേക്ക്‌ അടുത്തവനെ)ലേക്കടുക്കും. കുദ്‌സിയ്യായ ഹദീസിൽ ഇങ്ങനെ വന്നതായി കാണാം. ഒരാൾ ഫർളായ കാര്യങ്ങൾ ചെയ്ത്‌ സുന്നത്തുക്ലെ അതികരിപ്പിച്ച്‌ കൂടുതൽ കൂടുതൽ അടുത്താൽ അവൻ കേൾക്കുന്ന കേൾവിയും അവൻ കാണുന്ന കണ്ണും  അവൻ പിടിക്കുന്ന കയ്യും അവൻ സഞ്ചരിക്കുന്ന കാലും ഞാൻ(الله )ആകും. അവൻ എന്നോട്‌ എന്ത്‌ ചോതിച്ചാലും അത്‌ ഞാൻ കൊടുക്കും അവൻ എന്നോട്‌ സഹായം ചോതിച്ചാൽ അവനെ ഞാൻ സഹായിക്കും. ഒരാൾ എന്നിലേക്ക്‌ ഒരു ചാണടുത്താൽ ഞാനവനിലേക്ക്‌ ഒരു മുഴം അടുക്കും ഒരാൾ എന്നിലേക്ക്‌ നടന്നടുത്താൽ ഞാനവനിലേക്ക്‌ ഓടിയടുക്കും


അല്ലാഹു الله ഒരാളിലേക്കടുത്താൽ പിന്നെ അവന്ന് കൊടുക്കാൻ പറ്റാത്തതായി ഒന്നുമില്ലല്ലോ.


വിജ്ഞാനം തേടി ജന്മനാടുവിട്ടു പോവാനുള്ള ഉള്‍വിളി വന്നതോടെ ശൈഖ് ഉമ്മയോടു പറഞ്ഞു അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജ്ഞാനം നേടാനായി എന്നെ സമര്‍പ്പിച്ചാലും! എനിക്കു ബഗ്ദാദിലേക്ക് പോകാന്‍ അനുമതി തരണം. മഹാന്മാരുടെ സന്നിധിയിലെത്തണം. ഉമ്മ അനുമതി നല്‍കി.
بالْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي

نَجِّنَا مِنْ كُلِّ آفَاتِ يَا اَلله

بِا لْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي

نَجِّنَا مِنْ كُلِّ آفَاتِ يَا اَلله

വിജ്ഞാനം തേടി ജന്മനാടുവിട്ടു പോവാനുള്ള ഉള്‍വിളി വന്നതോടെ ശൈഖ് ഉമ്മയോടു പറഞ്ഞു അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജ്ഞാനം നേടാനായി എന്നെ സമര്‍പ്പിച്ചാലും! എനിക്കു ബഗ്ദാദിലേക്ക് പോകാന്‍ അനുമതി തരണം. മഹാന്മാരുടെ സന്നിധിയിലെത്തണം. ശൈഖ്‌ മുഹിയുദ്ധീൻ رضي الله عنه അവർക്ളുടെ 18)0 വയസ്സിലായിരുന്നു (ഹിജ്‌റ 488) ഈ സമ്പവം    ഉമ്മ അനുമതി നല്‍കി. പിതാവിന്‍റെ അനന്തര സ്വത്തായി ലഭിച്ചിരുന്ന എണ്‍പത് സ്വര്‍ണനാണയങ്ങളില്‍ നിന്നു നാല്‍പതുനാണയങ്ങള്‍ മകന്‍റെ കുപ്പായത്തില്‍ തുന്നിപ്പിടിപ്പിച്ചു നല്‍കി. ഏതു സാഹചര്യത്തിലും സത്യമേ പറയാവൂ എന്നായിരുന്നു മാതാവിന്‍റെ ഉപദേശം. സത്യം എന്നതാണ് ശൈഖിന്‍റെ പദവികളുടെ മൂലക്കല്ല്. ചെറുപ്രായത്തില്‍ പോലും ഒരിക്കലും കളവ് പറഞ്ഞിട്ടില്ല. ശിഷ്യന്‍ മുഹമ്മദ്ബ്നു ഖാഇദുല്‍അവാനി(റ)യുടെ വിലയിരുത്തലാണിത്. മാതാവിന്‍റെ ഉപദേശം സ്വീകരിച്ച്, ബഗ്ദാദിലേക്കു പോകുന്ന ഒരു ചെറിയ കച്ചവട സംഘത്തോടൊപ്പം മകന്‍ യാത്രയായി. ഹമദാന്‍ പ്രദേശം പിന്നിട്ടപ്പോള്‍ അറുപതോളം പേരടങ്ങുന്ന കവര്‍ച്ചാ സംഘം അവര്‍ക്കുമേല്‍ ചാടിവീണു. യാത്രാസംഘത്തെ അവര്‍ കീഴടക്കി. സര്‍വ്വതും കവര്‍ന്നു. അതിനിടെ കൊള്ളക്കാരില്‍ ചിലര്‍ ആ വിദ്യാര്‍ത്ഥിയെയും പിടികൂടി ചോദ്യം ചെയ്തു. കുപ്പായത്തിലൊളിപ്പിച്ചു വെച്ച സ്വര്‍ണ നാണയങ്ങളെക്കുറിച്ചുകുട്ടി പറഞ്ഞു. അവര്‍ അദ്ദേഹത്തെ കൊള്ളത്തലവന്‍റെയടുക്കല്‍ ഹാജറാക്കി. യാത്രക്കാരില്‍ നിന്നു കൊള്ള ചെയ്ത വസ്തുവഹകള്‍ ഒരു കുന്നിന്‍ചെരുവിലിരുന്ന് ഓഹരി ചെയ്യുകയായിരുന്നു തലവന്‍. കുട്ടീ നിന്‍റെ പക്കല്‍ എന്തുണ്ട്? നാല്‍പത് സ്വര്‍ണനാണയങ്ങള്‍. അതെവിടെ? ഇതാ എന്‍റെ ഈ കുപ്പായത്തില്‍ ഇവിടെ തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. തസ്ക്കരന്മാര്‍ കുട്ടിയെ പരിശോധിച്ചു. ശരിയാണ്. കൊള്ളത്തലവന് അതിശയമായി. അയാള്‍ക്ക് എന്തോ ഒരു ഉള്‍വിളിവരുന്നതുപോലെ. മനസ്സ് ശാന്തിതീരത്തേക്കടുക്കുന്നതായി തോന്നി. സ്വരം താഴ്ന്നു. വിനയസ്വരത്തില്‍ ചോദിച്ചു. മോനെന്തു കൊണ്ടാണ് ഒളിപ്പിച്ചുവെച്ച ഈ സ്വര്‍ണ നാണയങ്ങള്‍ വെളിപ്പെടുത്തിയത്? ഇക്കാര്യം മറച്ചുവെക്കാമായിരുന്നില്ലേ? അതു പറ്റില്ല, എന്നെ യാത്രയാക്കുന്നേരം ഉമ്മയുടെ ഉപദേശമായിരുന്നു ഏതു സാഹചര്യത്തിലും സത്യം പറയണമെന്നത്. ഞാനത് പാലിച്ചതാണ്. മറുപടി കേട്ടതോടെ കൊള്ളത്തലവന്‍റെ മനസ്സിളകി. കണ്ണുനിറഞ്ഞു. അയാള്‍ വിങ്ങിക്കരഞ്ഞു. അയാള്‍ പറഞ്ഞു കൊണ്ടിരുന്നു ഈ മോന്‍ ഉമ്മയുടെ ഉപദേശമനുസരിച്ച് സത്യം മുറുകെ പിടിച്ചു. ഞാന്‍ എന്‍റെ സ്രഷ്ടാവിനെ ധിക്കരിച്ചു വര്‍ഷങ്ങളോളമായി കൊള്ളയും അക്രമവുമായി കഴിയുന്നു. എന്‍റെ രക്ഷിതാവിന്‍റെ കല്‍പനകള്‍ ഞാന്‍ ധിക്കരിക്കുന്നു. മോനേ, മാപ്പ്. ജനങ്ങളേ, മാപ്പ്. അയാള്‍ പശ്ചാത്താപ വിവശനായി. ഖേദം അതിന്‍റെ പാരമ്യതയിലെത്തി. തനിക്കു മാനസാന്തരമുണ്ടാക്കിയ ആ കുട്ടിയുടെ സാന്നിധ്യത്തില്‍ തന്നെ സര്‍വ്വ തിന്മകളും വെടിഞ്ഞു അയാള്‍ മാത്രമല്ല, അയാളുടെ സംഘത്തിലെ അംഗങ്ങള്‍ മുഴുവനും. കുട്ടിയുടെ സത്യസന്ധത ഒരു ചൈതന്യമായി ആ തസ്കരന്മാരുടെ മനസ്സിനുള്ളിലേക്കു പ്രവഹിക്കുകയാണുണ്ടായത്. ഇത് ആ പുണ്യവാന്‍റെ മഹത്വം തന്നെയാണ്. കാരണം, വീണുകിട്ടിയ വില പിടിച്ച എന്തെല്ലാം വസ്തുക്കള്‍ പലപ്പോഴും കുട്ടികള്‍ തന്നെ ഉടമസ്ഥരെ തിരിച്ചേല്‍പിക്കാറുണ്ട്. അവരുടെ വിശ്വസ്തതയെപ്പറ്റി വാര്‍ത്ത വരാറുമുണ്ട്. എന്നിട്ടാരുടെയും മനസ്സ് മാറിയതായി കേട്ടിട്ടില്ല. ആ സമ്പവങ്ങളെല്ലാം കഴിഞ്ഞ്‌ ശൈഖ്‌ ജീലാനി رضي الله عنه യാത്ര തുടർന്നു അന്ന് ആത്മീയമായി വലിയ ദർസ്സുകളും മഹാന്മാരും ഉള്ള സ്തലമായിരുന്നു ബഗ്‌ദാദ്. ബബഗ്‌ദാദിന്റെ ബോർഡറിൽ എത്തിയപ്പോൾ  ഖളിർ عليه السلام തടഞ്ഞു. (ഖളിർ عليه السلام ഔലിയാ ആണെന്നും നബിയാണെന്നും പണ്ഡിതന്മാർക്കിടയിൽ രണ്ടഭിപ്രായമുണ്ട്‌ എങ്കിലും പ്രഭലമായ അഭിപ്രായ പ്രകാരം നബിയാണെന്നാണ്‌. (ഖളിർ عليه السلام ഇപ്പോയും ജീവിച്ചിരിക്കുന്നവരാണെന്നും ദജ്ജാൽ വരുമ്പോൾ ഒരു മനുഷ്യനെ രണ്ടായി അറുത്തു മാറ്റുമെന്നും എന്നിട്ട്‌ ആ രണ്ട്‌ ഭാഗങ്ങൾക്കിടയിലൂടെ അവൻ നടക്കുമെന്നും വീണ്ടും ആ ശരീരം യോജിപ്പിച്ച്‌ ഞാനാണ്‌ ദൈവം എന്നെ വിശ്വസിക്കൂ എന്ന് പറയും ആ സമയം ആ മനുഷ്യൻ പറയും എന്റെ പ്രവാചകൻ صل الله عليه وسلم وعلى آله وصحبه وسلم തങ്ങൾ ഞങ്ങളോട്‌ പറഞ്ഞിട്ടുണ്ട്‌ ഇങ്ങനെ ഒരു ദജ്ജാൽ അവസാന കാലഘട്ടത്തിൽ   വരുമെന്നും ഇങ്ങനെ ഒക്കെ ചെയ്യുമെന്നും അത്‌ കൊണ്ട്‌ ഞാൻ നിന്നെ വിശ്വസിക്കില്ലെന്നും ആ മനുഷ്യൻ പറയും ഈ മനുഷ്യൻ ഖളിർ عليه السلام ആണെന്ന് ചില പണ്ടിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.) ഖളിർ عليه السلام ജീലാനി رضي الله عنه വോട്‌ പറഞ്ഞു ഇവിടുത്തെ ആത്മീയാധികാരം എനിക്കാൺ. താങ്കളെ ബഗ്ദാദിലേക്ക്‌ കടത്തി വിടാൻ എനിക്ക്‌ അനുവാദമില്ല താങ്കൾ ഏഴ്‌ വർഷത്തിനു ശേഷമെ ബഗ്ദാദിലേക്ക്‌ പ്രവേഷണമുള്ളൂ. മുഹ്‌യുദ്ധീൻ ശൈഖ്‌ رضي الله عنه പറയുന്നു: ഇതെല്ലാം അല്ലാഹു الله വിന്റെ ഖളാആ‌ണ്‌  അത്‌ എന്ത്‌ തന്നെ ആയാലും സന്ദോശത്തോടെ സ്വീകരിക്കൽ എന്റെ ബാധ്യതയാണ്‌. അത്‌ സംതൃപ്തിയോടെ സ്വീകരിക്കുക എന്നതാണ്‌ എന്റെ നയം എന്ന് എനിക്ക്‌ ഉറച്ച വിശ്വാസമുണ്ടായിരുന്നു.

അല്ലാഹു الله വിന്റെ ഖളാ അ് എന്തായാലും അത്‌ സംതൃപ്തിയോടെ സ്വീകരിക്കുക എന്നത്‌ ഒരു മു അ് മിന്റെ അടയാളമാണ്‌. എല്ലാവർക്കും അത്‌ സാദിച്ച്‌ കൊള്ളണമെന്നില്ല.

മുഹിയുദ്ധീൻ رضي الله عنه പറയുന്നു: അങ്ങനെ ഏഴ്‌ കൊല്ലം ബഗ്ദാദിന്റെ തീരങളിൽ ഞാൻ കഴിച്ചു കൂട്ടി അന്നെന്റെ ഭക്ഷണം ഇലകളായിരുന്നു  എന്റെ ചുമലിലൊക്കെ പച്ച നിറം എനിക്ക്‌ കാണാമായിരുന്നു. ഏഴ്‌ വർഷം കഴിഞ്ഞു കഴിഞ്ഞു ഖളിർ عليه السلام എന്നോട്‌ ബഗ്ദാദിലേക്ക്‌ പ്രവേഷിച്ച്‌ കൊള്ളുക എന്ന് പറഞ്ഞു അങ്ങനെ ഞാൻ നേരെ ചെന്നത്‌ അന്നത്തെ വലിയ ശൈഖായിരുന്നു ഹമ്മാദ്‌ ബ്നു മുസ്ലിം അദ്ദബ്ബാസ്‌ رضي الله عنه വിന്റെ അരികിലേക്കാണ്‌. ഞാൻ അവരുടെ പള്ളിക്കൂടത്തിലേകെത്തിയപ്പോൾ ഹമ്മാദുബ്നു മുസ്ലിം അദ്ദബ്ബാസ്‌ رضي الله عنه ശിഷ്യന്മാരോട്‌ പറഞ്ഞു വാതിലടച്ച്‌ വിളക്ക്‌ കെടുത്തുക. അങ്ങനെ ഞാൻ വാതിലിനു ചാരെ ഇരുന്നു. ശൈഖവർക്കൾ പറയുന്നു അന്ന് നല്ല മഴപെയ്യുന്ന ഒരു ദിവസമായിരുന്നു നല്ല തണുപ്പും വിളക്കണച്ചതിനാൽ നല്ല കൂരാകൂരിരുട്ടും ആയിരുന്നു കുറച്ചിരുന്നപ്പോൾ എനിക്ക്‌ ഉറക്കം വന്നു അന്നെനിക്ക്‌ പതിനേഴ്‌ പ്രാവഷ്യം ജനാപത്തുണ്ടായി ആ പതിനേഴ്‌ പ്രാവശ്യവും വെള്ളം തപ്പിപ്പിടിച്ച്‌ ഞാൻ കുളിച്ചു ജനാപത്തുകാരനായി ഒരു നിമിശം പോലും ഞാൻ നിന്നിട്ടില്ല. അങ്ങനെ നേരം വെളുത്തു ഉസ്താദ്‌ വന്നു വാതിൽ തുറന്നു എന്നെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു കൊണ്ട്‌ എന്നോട്‌ പറഞ്ഞു എന്റെ പൊന്നു മോനെ ഇന്നത്തെ ഇവിടുത്തെ ആത്മീയാധികാരം എനിക്കാണ്‌ നാളെ ചിലപ്പോ നിനക്കവും അന്ന് ഈ വൃദ്ധനെ മറക്കരുത്‌ ഈ സമ്പവം ഇമാം തഖിയ്യുദ്ധീൻ മുഹമ്മദ്‌ വാഇദ്‌ رضي الله عنه യുടെ റൗളതുൽ അബ്‌റാർ വ മഹാസിനുൽ അഹ്‌യാർ എന്ന ഖിതാബിൽ കാണാം.
നാം ഉന്നത വിദ്ധ്യാഭ്യാസത്തിനു വേണ്ടി പോകുമ്പോൾ അവിടെ യോഗ്യതാ പ്രീക്ഷാകൾ ഉണ്ടാകാറുണ്ട്‌ ആത്മീയ വഴിയിൽ മുഹ്യുദ്ധീൻ ശൈഖ്‌رضي الله عنه അവർക്കളുടെ യോഗ്യതാ പരീക്ഷണമായിരുന്നു ഈ സമ്പവം. നമ്മുടെ നാട്ടിലുണ്ട്‌ ചില കള്ള ശൈഖന്മാർ അവർക്ക്‌ അറബി അക്ഷരം പോലും ഹർക്കത്തില്ലാതെ വായിക്കാൻ അറിയില്ല  അവരെ ശൈഖാക്കികൊണ്ടു നടക്കാൻ ചില അൽപ ബുദ്ധിശാലികളും മുഹ്‌യുദ്ധീൻ ശൈഖിന്‌ ആ സ്ഥനം വളരെ അതികം ത്യാകം സഹിച്ച്‌  സുന്നത്തുകളും ഫർളുകളും മുറുകെപ്പിടിച്ചു നേടിയെടുത്തതാണ്‌.


കളവ്‌ പറയല്ല എന്നുമ്മ ചൊന്നാരെ

കള്ളന്റെ കയ്യീൽ പൊന്ന് കൊടുത്തോവർ


എന്റെ മുരീദുകൾ തൗബായിലെണ്ണിയേ

എന്നും മരിക്കരുതെന്ന് കൊതിച്ചോവർ

അതിനെ ഖബൂലാക്കിയാൻ എന്ന് ചൊല്ലിയോർ

അവരുടെ ഉസ്താദ്‌ ഹമ്മാദദെന്നോവർ

بالْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي

نَجِّنَا مِنْ كُلِّ آفَاتِ يَا اَلله


 
 

Wednesday, 30 December 2015

മീലാദ് ആഘോഷം പ്രവാചകചര്യക്ക് അനുസൃതം (Reply to a Wahaabi article)



(((മൗലീദ് എന്ന വാക്കിന് ജനിച്ച സ്ഥലം, ജനിച്ച ദിവസം മുതലായ വിവിധ ഭാഷാര്‍ഥങ്ങളുണ്ട്. റബീഉല്‍ അവ്വലില്‍ നബി(സ)യുടെ ജന്മദിനമെന്ന പേരില്‍ സമൂഹത്തില്‍ നടക്കുന്ന അനാചാരങ്ങള്‍ മീലാദ് ആഘോഷം എന്നാണ് അറിയപ്പെടുന്നത്. പുണ്യമാണെന്ന ധാരണയോടെ വിവിധങ്ങളായ അനാചാരങ്ങള്‍ ഇതിന്റെ പേരില്‍ സമൂഹത്തില്‍ നിലനില്ക്കുന്നു. ))))

നബി(സ)യുടെ തിരുജന്മത്തെ അനുസ്മരിച്ചു കൊണ്ട് നടത്തപ്പെടുന്ന ദീനിൽ അടിസ്ഥാനമുള്ള പുണ്യകർമ്മങ്ങളെ പൊതുവെ വ്യവഹരിക്കപ്പെടുന്ന പദാവലികളിൽ പെട്ടതാണ് നബിദിനാഘോഷം, മീലാദാഘോഷം, ഇഹ്തിഫാൽ മൗലിദിന്നബിയ്യ് എന്നിവയെല്ലാം.
നബിദിനാഘോഷ വിരോധികളുടെ ഒരു തന്ത്രമാണ് നബിദിനാഘോഷത്തെ ഒരു നിയതമായ ഇബാദത്ത് എന്ന നിലയിൽ അവതരിപ്പിക്കൽ. സത്യത്തിൽ ഒരു പ്രത്യേക ചട്ടക്കൂടോ ഘടനയോ നിയമാവലികളോ ഉള്ള ഒരു കർമ്മമേ അല്ല നബിദിനാഘോഷം.
നബിദിനാഘോഷത്തിൽ വിശ്വാസികൾ അനുഷ്ടിച്ചു വരുന്ന കർമ്മങ്ങളാകട്ടെ പരിശുദ്ധ പ്രമാണങ്ങളാൽ സ്ഥിരീകരിക്കപ്പെട്ട പുണ്യകർമ്മങ്ങളും. സൃഷ്ടിപ്പിൽ എല്ലാ പ്രവാചകന്മാരേക്കാളും മുൻകടന്ന മുഹമ്മദ് മുസ്ഥഫാ നബി(സ) നുബുവ്വത്ത് ദൗത്യവുമായി ഭൂലോകത്തേക്ക് പ്രവേശിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചു കൊണ്ടുള്ള എല്ലാ പുണ്യകർമ്മങ്ങൾക്കും പൊതുവെ പറയുന്ന പേരു മാത്രമാണ് ആ പദങ്ങൾ. സന്തോഷ പ്രകടനം, മദ്.ഹ് പാരായണം, അന്നദാനം തുടങി എല്ലാ കർമ്മങൾക്കും ദീനിൽ അടിസ്ഥാനമുണ്ട്. എന്നിട്ടും നബിദിനാഘോഷത്തെ ബിദ്അത്ത് എന്നു വിശേഷിപ്പിക്കുന്നത് തികഞ്ഞ അസംബന്ധം തന്നെ.
>>>>>>>>>>>>>>>>>>>>>>>>>>>
(((നബി(സ) തന്റെയോ മുന്‍കാല പ്രവാചകന്മാരുടെയോ ജന്മദിനം ആഘോഷിക്കുകയോ നിര്‍ദേശിക്കുകയോ സൂചന നല്കല്‍ പോലുമോ ചെയ്തിട്ടില്ല. നബി(സ)യുടെ വിയോഗത്തിന് ശേഷം ദീര്‍ഘകാലം ജീവിച്ച ആഇശ(റ), ഉമ്മുസലമ(റ) ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ മാതാക്കളും നബി(സ)യുടെ ജന്മദിനത്തിന് എന്തെങ്കിലും പ്രാധാന്യം കല്‍പിച്ചിട്ടില്ല. ഖുലഫാഉര്‍റാശിദുകളാരും പ്രവാചകന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. ഹിജ്‌റ നൂറ് വര്‍ഷം വരെ ജീവിച്ച സ്വഹാബിമാരുണ്ടായിട്ടും അവരാരും ഇത് ചെയ്തിട്ടില്ല. ഉത്തമ നൂറ്റാണ്ടിലുള്ള ഒരാളില്‍ നിന്നും ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. മദ്ഹബിന്റെ ഇമാമുകളാരും പ്രവാചക ജന്മദിനം ആഘോഷിച്ചതിന് തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കുന്നില്ല. ))))

ഇതൊന്നും തന്നെ ഒരു കാര്യം ബിദ്.അത്താകാൻ മാനദണ്ഡമല്ല. ദീനിൽ വിവരമില്ലാത്തവർ ദീൻ പറയാൻ നിൽക്കരുത്. നബിയുടെയോ സ്വഹാബത്തിന്റെയോ അഇമ്മത്തിന്റെയോ കാലത്ത് ഇല്ലാത്ത പലതും ഇന്ന് ദീനിന്റെ പേരിൽ മുസ്.ലിംകൾ നടത്തി വരുന്നുണ്ട്. ജമാഅത്തെ ഇസ്.ലാമി, കെ എൻ എം തുടങിയ സംഘടനകൾ ഇസ്.ലാമിന്റെ പേരിൽ രൂപീകരിച്ചത് തന്നെ ഒന്നാന്തരം ഉദാഹരണം. ഹിജ്.റ മുന്നൂറിനു ശേഷം ഉണ്ടായ നബിദിനാഘോഷത്തിനെതിരെ പടവാളെടുക്കുന്നവർ ആദ്യം ഹിജ്.റ ആയിരത്തിമുന്നൂറിനു ശേഷം ഉടലെടുത്ത ഇത്തരം സംഘടനകളെ പിരിച്ചു വിടട്ടെ .. യഥാർഥത്തിൽ ബിദ്അത്ത് എന്നത് ഇമാം ഷാഫി(റ) വിവരിച്ചിട്ടുണ്ട്.
"ഇമാം ഷാഫി(റ)പറഞ്ഞു: പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്: കിതാബ്, സുന്നത്, അസര്, ഇജ്മാ'അ തുടങ്ങിയ പ്രമാണങ്ങൾക്ക് വിരുദ്ധമായത്. ഇതാകുന്നു പിഴച്ച ബിദ്അത്ത്. രണ്ട്: മേൽ പറഞ്ഞ പ്രമാണങ്ങൾക്ക് വിരുദ്ധമാകാത്ത നിലയിൽ പുതുതായി ഉണ്ടായ നല്ല കാര്യങ്ങൾ. ഇവ ആക്ഷേപാർഹമല്ലാത്ത പുതിയ കാര്യങ്ങൾ ആകുന്നു”. (അഥവാ നല്ല ബിദ്അത്ത്) - (ഫതാവാ സുയൂഥി 1/192)
പിഴച്ച ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:
ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)
‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ (പിഴച്ച ബിദ്അത്താകുന്നു(‘.
ഇനി വിമർശകർ നബിദിനാഘോഷത്തിൽ നടക്കുന്ന ഏതു പുണ്യകർമ്മമാണ് ഈ നിർവചനത്തിനു വിരുദ്ധമായത് അഥവാ, ദീനിലെ പ്രമാണങളിൽ അടിസ്ഥാനമില്ലാത്തത് എന്നു വ്യക്തമാക്കണം. മദ്.ഹബിന്റെ ഇമാമുകളെ കൂട്ടു പിടിച്ചല്ലോ? അപ്പോൾ മദ്.ഹബ് എന്നു മുതലാണ് വിമർശകർക്ക് ബിദ്.അത്ത് അല്ലാതായത്? ഏത് മാനദണ്ഡപ്രകാരം?
>>>>>>>>>>>>>>>>>>>>>>>>>>>

(((ഹിജ്‌റ 335-ല്‍ ജനിച്ച ഇബ്‌നുബാത്തതുല്‍ ഫാറഖിയുടെ (സുന്നി പാരമ്പര്യ പള്ളികളില്‍ വെള്ളിയാഴ്ച പാരായണം ചെയ്യുന്ന) ഖുത്ബ സമാഹാരത്തില്‍ പോലും മൗലീദിനെ സംബന്ധിച്ച് പ്രസ്താവിക്കുന്നില്ല. ഹിജ്‌റ 4-ാം നൂറ്റാണ്ടില്‍, ശീഅകളിലെ ഫാത്വിമിയ്യ, ഉബൈദിയ്യ എന്നീ വിഭാഗങ്ങളാണ് ഈ അനാചാരത്തിന്റെ തുടക്കക്കാര്‍. മൊറോക്കോയില്‍ നിന്നും ഹിജ്‌റ 361-ല്‍ ഈജിപ്തില്‍ വന്ന് ആ വര്‍ഷം തന്നെ മരണമടഞ്ഞ മുഇസ്സുലീദീനില്ലാ അല്‍ ഉബൈദിയാണ് ഈ ബിദ്അത്തിന് തുടക്കം കുറിച്ചത് എന്ന് ഇബ്‌നുകസീര്‍(റ) അല്‍ബിദായ വന്നിഹായയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ)യുടെ മൗലീദിന് പുറമെ, അലി(റ), ഫാത്വിമ(റ), ഹസന്‍(റ), ഹുസൈന്‍(റ), ഖലീഫതുല്‍ ഹാളിര്‍ മുതലായവരുടെ പേരിലും മൗലീദ് ആഘോഷിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. (ബിദായ വന്നിഹായ 9:6) )))
നുബാത്തിയ ഖുതുബയിൽ മൗലിദിനെ കുറിച്ച് പരാമർശം ഇല്ല എന്നതു കൊണ്ട് മീലാദ് ആഘോഷം ബിദ്.അത്താകുന്നു എന്ന കണ്ടുപിടുത്തം ബഹുരസമാണ്. ദീനിൽ ഉള്ള പല കാര്യങളും ആ ഖുത്തുബയിൽ പറയുന്നില്ല എന്നത് കൊണ്ട് അതെല്ലാം ബിദ്.അത്ത് ആകുമോ?
അൽ ബിദായത്തു വന്നിഹായയിൽ ആറാം വാള്യത്തിലോ ഒമ്പതാം വാള്യത്തിലോ ഹിജ്‌റ 361-ലെ സംഭവങൾ പറയുന്നിടത്തോ ഇങനെ ഒരു സംഗതി പോലും ഇല്ല. ഉണ്ടെങ്കിൽ അറബി ഇബാറത്ത് സഹിതം കൊണ്ട് വരിക.
>>>>>>>>>>>>>>>>>>>>>>>>>>>

)))ഇമാം അബ്ദുഹഫ്‌സ് താജുദ്ദീന്‍ ഉമര്‍ ബിന്‍ അലി(റ) (ഫാകിഹാനി) പറയുന്നു: ”തീര്‍ച്ചയായും അത് (നബിദിനാഘോഷം) ഖുര്‍ആനിലോ സുന്നത്തിലോ സലഫുസ്സ്വാലിഹീങ്ങളുടെ പ്രവര്‍ത്തനങ്ങളിലോ ശ്രേഷ്ഠമാക്കപ്പെട്ട നൂറ്റാണ്ടുകളിലോ അടിസ്ഥാനമില്ലാത്ത ബിദ്അത്താണ് ഹിജ്‌റ നാലാം നൂറ്റാണ്ടിന് ശേഷം ഏറെ വൈകി ശീഅകളായ ഫാത്വിമിയാക്കള്‍ പുതുതായി നിര്‍മിച്ചതാണിത്. (അല്‍മൗരിദ് ഫീ അമലില്‍ മൗലീദ്) )))))
“ഹിജ്‌റ നാലാം നൂറ്റാണ്ടിന് ശേഷം ഏറെ വൈകി ശീഅകളായ ഫാത്വിമിയാക്കള്‍ പുതുതായി നിര്‍മിച്ചതാണിത്” ഇങനെ അല്‍മൗരിദ് ഫീ അമലില്‍ മൗലീ ദിൽ ഇല്ല. ഉണ്ടെങ്കിൽ അറബി ഇബാറത്ത് കൊണ്ട് വരണം. വെറുതെ പച്ചക്കള്ളം പ്രചരിപ്പിക്കരുത്. ഇനി ശിയാക്കൾ ചെയ്യുന്നുണ്ടോ ഇല്ലേ എന്നതല്ല സുന്നികൾ നോക്കുന്നത്. അഹ്.ലുസ്സുന്നയുടെ ഇമാമുമാർ, ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി(റ) അടക്കം പ്രസ്തുത പ്രവർത്തനം നല്ല ബിദ്.അത്ത് ആണ് എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ സുന്നികൾക്ക് അതു മതി.
>>>>>>>>>>>>>>>>>>>>>>>>>>>

(((((ഇമാം ഫാകിഹാനിയുടെ വാക്കുകള്‍ സുയൂത്വി ഉദ്ധരിക്കുന്നു: ”വിശുദ്ധ ഖുര്‍ആനിലോ സുന്നത്തിലോ ഈ മൗലീദിന് ഒരടിസ്ഥാനവും ഞാന്‍ കാണുന്നില്ല. പൂര്‍വികരുടെ ചര്യ മുറുകെ പിടിച്ച മാതൃകായോഗ്യരായ ഉമ്മത്തിലെ ഒരു പണ്ഡിതനില്‍ നിന്നും അത് ഉദ്ധരിക്കപ്പെടുന്നില്ല. എന്നാല്‍ അത് ബിദ്അത്താകുന്നു. തോന്നിവാസികളും ആഭാസകരുമായ ആളുകളാണ് അത് പുതുതായി നിര്‍മിച്ചത്. തീറ്റപ്രിയര്‍ അത് കാര്യമായി ഏറ്റെടുത്തു. (അല്‍ഹാവീ ലില്‍ ഫതാവാ)))))
ഇമാം ഫാകിഹാനിയുടെ വാക്കുകള്‍ ഇമാം സുയൂത്വി ഉദ്ധരിച്ചു കൊണ്ട് അതിനു മറുപടിയും പറയുന്നുണ്ട്. അതെല്ലാം മറച്ചു പിടിച്ചു കൊണ്ട് വായനക്കാരെ വഞ്ചിക്കുകയാണ് ഈ മൗലവി ചെയ്യുന്നത്.
>>>>>>>>>>>>>>>>>>>>>>>>>>>

((((ഫത്ഹുല്‍ മുഈന്റെ ഹാശിയയായ ഇആനതുത്വലിബീനില്‍ ഇതിന്റെ ആരംഭം ആറാം നൂറ്റാണ്ടിലാണെന്ന് വ്യക്തമായിട്ടുണ്ട്. ”രാജാക്കന്മാരില്‍ നിന്ന് ആദ്യമായി മൗലിദ് ആരംഭിച്ചത് അബൂസഈദ് എന്നറിയപ്പെടുന്ന മുദ്വഫര്‍ രാജാവാണ്. ഇര്‍ബല്‍ രാജാവായിരുന്നു അദ്ദേഹം. അക്കാലത്ത് ഹാഫിളുബ്‌നു ദഹിയ്യത്ത് എന്നു പേരായ പണ്ഡിതന്‍ ‘അത്തവീര്‍ ഫീ മൗലിദില്‍ ബശീറന്നദീര്‍’ എന്ന കൃതി രചിക്കുകയും മുദ്വഫര്‍ രാജാവ് അദ്ദേഹത്തിന് ആയിരം ദീനാര്‍ സമ്മാനമായി നല്കുകയും ചെയ്തു. (ഇആനതു.. 3/348) മുദ്വഫര്‍ രാജാവ് ഹിജ്‌റ 630 ല്‍ ഉകാരാജ്യത്ത് ഫ്രഞ്ചുകാരുടെ തടവു പുള്ളിയായി മരിക്കുന്നതുവരെ ഈ സമ്പ്രദായം അദ്ദേഹം നടപ്പിലാക്കി എന്ന് മേല്‍ ഗ്രന്ഥത്തില്‍ തന്നെ സയ്യാദുല്‍ ബകരി വ്യക്തമാക്കുന്നു. ))))
മുളഫർ രാജാവ് ആരുടെയും തടവു പുള്ളിയായിരുന്നില്ല. ഹിജ്.റ അറുന്നൂറ്റി മുപ്പതിൽ തന്റെ അധികാര പരിധിയിലുള്ള രാജ്യത്ത് തന്റെ വീട്ടിൽ വെച്ചാണ് അദ്ദേഹം വഫാത്താകുന്നത്. സ്വലാഹുദ്ദീൻ അയ്യൂബി(റ)യുടെ സഹോദരീ ഭർത്താവായ ഈ നല്ല രാജാവിനെ കുറിച്ച് ചരിത്രവിരുദ്ധമായ കാര്യങൽ പ്രചരിപ്പിക്കുകയോ? ഇആനത്തിൽ മൗലിദിനെ മഹത്വവൽക്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. മുളഫർ രാജാവിനെ കുറിച്ച് ഈ ലേഖനത്തിൽ പറഞ്ഞ കാര്യങൾ ഇആനത്തിൽ ഉണ്ടെങ്കിൽ അതിന്റെ അറബി ഇബാറത്ത് കൊണ്ട് വരിക. അപ്പോൾ കാണാം എഴുത്തുകാരന്റെ പച്ചക്കള്ളം പറഞ്ഞു പരത്തുന്ന അടവ്. മുളഫർ രാജാവ് ആണ് ഇത് തുടങിയത് എന്നു ഇവിടെ പറയുന്നു. അപ്പോൾ നേരത്തെ, ശിയാക്കൾ ആണ് തുടങിയത് എന്നു പറഞ്ഞത് എന്ത് ചെയ്യും???
>>>>>>>>>>>>>>>>>>>>>>>>>>>

(((ഈ ആഘോഷത്തിന് പറയുന്ന ന്യായീകരണങ്ങളെല്ലാം അബദ്ധങ്ങളും അര്‍ധസത്യം ഉള്‍പ്പെടുന്നവയുമാണ്. കേവലം അനുമാനങ്ങളും ഊഹങ്ങളും മാത്രമാണ്. പൂര്‍വികരും അത് ആഘോഷിക്കാതിരിക്കുന്നത് തന്നെ തെളിവുകളുടെ ദുര്‍ബലതകളും ന്യൂനതകളും വ്യക്തമാക്കുന്നു. ))))))))
നബിദിന വിരോധികൾക്ക് ആകെ പച്ചക്കള്ളങളും അർദ്ധസത്യങളും മാത്രമേ എഴുന്നെള്ളിക്കാൻ ഉള്ളൂ എന്നു ഈ ലേഖനം തന്നെ സാക്ഷി.
>>>>>>>>>>>>>>>>>>>>>>>>>>>

((((നല്ല ബിദ്അത്താണെന്ന വാദം കടുത്ത വിവരമില്ലായ്മയാണ്. നന്മയായുള്ളതെല്ലാം പ്രവാചകന്‍ പഠിപ്പിച്ചുതന്നിട്ടുണ്ടല്ലോ. എല്ലാ പുതു നിര്‍മിതികളും ബിദ്അത്തും ബിദ്അത്തുകളെല്ലാം വഴികേടിലുമാണ്. ആമുഖമായി ഇതു പറഞ്ഞുകൊണ്ടാണ് പ്രവാചകന്റെ ഉത്‌ബോധനവും പ്രസംഗവും ആരംഭിച്ചത്. ഇന്നും പണ്ഡിതന്മാര്‍ ഈ ചര്യ തുടര്‍ന്നുകൊണ്ടിരിക്കുന്നു. പൂര്‍വികരും ആധുനികരുമായ പണ്ഡിതന്മാര്‍ ‘നല്ല ബിദ്അത്ത്’ എന്ന വാദത്തെ ശക്തമായി നിരാകരിച്ചിട്ടുണ്ട്. )))))))
എങ്കിൽ ആ വിവരക്കേട് പറഞ്ഞത് സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാതാവ് ആയ ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി(റ) ആണ്. ഇമാം സുയൂഥി(റ) ഉദ്ധരിക്കുന്നു:
കാലഘട്ടത്തിന്റെ ഹാഫിള് ശൈഖുൽ ഇസ്.ലാം അബുൽ ഫളൽ ഇബ്നു ഹജറിനോട് (സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാനമായ ഫത്.ഹുൽ ബാരിയുടെ കർത്താവ് ഇമാം അസ്ഖലാനി(റ)) മൗലിദ് ആഘോഷത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: 'മൗലിദ് ആഘോഷം എന്ന കർമ്മം ബിദ്.അത്താകുന്നു. മൂന്ന് നൂറ്റാണ്ടുകളിലെ സലഫുസ്സ്വാലിഹുകളിൽ ആരെ തൊട്ടും ഈ കർമ്മം ഉദ്ധരിക്കപ്പെട്ടിട്ടില്ല. അതോടൊപ്പം തന്നെ ഇതിൽ ധാരാളം നല്ല കാര്യങ്ങളും അതിനെതിരായ കാര്യങ്ങളും ഉൾപെട്ടിരിക്കുന്നു. അപ്പോൾ ആരെങ്കിലും നല്ല കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി, അതിനെതിരായ കാര്യങ്ങൾ എല്ലാം ഒഴിവാക്കി ആഘോഷിച്ചാൽ ഇത് നല്ല ബിദ്.അത്ത് ആയി. അല്ലെങ്കിൽ മറിച്ചും.'
(അൽ ഹാവീ ലിൽ ഫതാവാ - ഇമാം സുയൂഥി(റ))
>>>>>>>>>>>>>>>>>>>>>>>>>>>

(((ആധുനിക പണ്ഡിതനായ സ്വാലിഹ് ബിന്‍ അബ്ദുല്ലാ അല്‍ഫൗസാന്‍ വ്യക്തമാക്കുന്നു. ‘ബിദ്അത്ത് എന്നാല്‍ അവിശ്വാസത്തിലേക്കുള്ള തപാലാണ് (വാഹിനിയാണ്). അല്ലാഹുവോ അവന്റെ റസൂലോ നിയമമാക്കാത്തത് വര്‍ധിപ്പിക്കുകയാണത്. ബിദ്അത്താകട്ടെ വന്‍ പാപങ്ങളേക്കാള്‍ ദോഷകരമാണ്. വന്‍ പാപങ്ങള്‍ കൊണ്ട് പിശാച് സന്തോഷിക്കുന്നതിനാല്‍ അതുകൊണ്ട് (ബിദ്അത്ത്) പിശാച് സന്തോഷിക്കുന്നു. കാരണം വന്‍ പാപങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍, അത് കുറ്റകരമെന്ന് അറിയുകയും അങ്ങനെ അതില്‍ നിന്നവര്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. ബിദ്അത്തുകാരനാകട്ടെ അത് ദീനിന്റെ കാര്യമാണെന്നും അല്ലാഹുവിലേക്ക് അതിലൂടെ അടുക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നതിനാല്‍ അതില്‍ നിന്നും പശ്ചാത്തപിച്ചു മടങ്ങുന്നില്ല. (അല്‍ ഇര്‍ശാദ് ഇലാ സ്വഹീഹില്‍ ഇന്നതിഖാദ്, പേജ് 308) ))))))))))))
അല്‍ഫൗസാനെ പോലുള്ള വഹാബീ പണ്ഡിതരെ വഹാബികൾക്ക് തെളിവാക്കാം. സുന്നികൾക്ക് ഇമാം ഇബ്നു ഹജറും ഇമാം സുയൂഥിയും(റ) പറഞ്ഞത് ധാരാളം മതി.
റബീഉൽ അവ്വൽ മാസത്തിൽ മീലാദാഘോഷം സംഘടിപ്പിക്കുന്നതിനെ കുറിച്ചുള്ള ഒരു ചോദ്യമുണ്ട് - ശറ.ഇൽ എന്താണ് അതിന്റെ വിധി? അത് പ്രകീർത്തിക്കപ്പെടേണ്ടതാണോ അതോ ആക്ഷേപിക്കപ്പെടേണ്ടതാണോ? ഈ കർമ്മം ചെയ്യുന്നവൻ പ്രതിഫലാർഹൻ ആണോ അല്ലേ എന്ന ചോദ്യം ഉദ്ധരിച്ച് കൊണ്ട് ഇമാം സുയൂഥി(റ) മറുപടി പറയുന്നു.
“ഈ വിഷയത്തിൽ എന്റെ മറുപടി ഇതാണ്. മൗലിദ് ആഘോഷത്തിന്റെ അടിസ്ഥാനം എന്നാൽ ജനങ്ങൾ ഒരുമിച്ചു കൂടലും വിശുദ്ധ ഖുർ.ആനിൽ നിന്ന് സാധ്യമായതും തിരുനബി(സ)യുടെ ജനനത്തോടനുബന്ധിച്ച് വന്ന രിവായത്തുകളും സംഭവങ്ങളും പാരായണം ചെയ്യലും പിന്നീട് ഒന്നിച്ച് ഭക്ഷണം കഴിച്ച് പിരിയലും ആണല്ലോ. ഇതിൽ കൂടുതൽ ഒന്നും അല്ലാത്ത നിലക്ക് അത് ഒരു നല്ല ബിദ്.അത്താകുന്നു. തിരുനബി(സ)യുടെ ജനനത്തിൽ സന്തോഷിക്കലും ആനന്ദം പ്രകടിപ്പിക്കലും അവിടുത്തെ സ്ഥാനത്തെ ബഹുമാനിക്കലും എല്ലാം ഉള്ളതിനാൽ ഈ പ്രവൃത്തി ചെയ്യുന്നവർക്ക് പ്രതിഫലം ലഭിക്കുന്നതാകുന്നു. ഈ നടപടി ആദ്യമായി ആരംഭിച്ചത് ഇർബിൽ ദേശത്തെ (ഇന്നത്തെ ഇറാഖിലെ മൂസലിനോട് തൊട്ടു കിടക്കുന്ന പ്രദേശം, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ആഭ്യന്തര സംഘർഷത്തിന്റെ ഫലമായി ഇർബിൽ പട്ടണത്തിനു പുറത്ത് ഒരു അഭയാർഥി കേമ്പ് രൂപപ്പെട്ടിട്ടുണ്ട്) ഭരണാധികാരിയായിരുന്ന മുളഫർ രാജാവ് എന്നറിയപ്പെടുന്ന അബൂസഈദ് കുവ്കുബൂരി ബിന്‍ സൈനിദ്ദീൻ അലിയ്യ് ബിന്‍ ബുക്തികീനി (റ) എന്ന ആദരണീയനും ബഹുമാന്യനുമായ ഭരണാധികാരിയായിരുന്നു. അദ്ദേഹം പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഖാസ്.യൂൻ മലയുടെ അടിവാരത്തിൽ പ്രശസ്തമായ മുളഫരി മസ്ജിദ് നിർമ്മിച്ചത് അദ്ദേഹമാണ്.”
പിന്നീട് ഇമാം അവർകൾ ഈ രാജാവിന്റെ മൗലിദ് ആഘോഷത്തെ കുറിച്ച് ഇബ്നു കസീർ തന്റെ 'അൽബിദായത്തു വന്നിഹായ' എന്ന ചരിത്രഗ്രന്ഥത്തിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ ഉദ്ധരിക്കുന്നു. അത് നിങ്ങൾക്ക് ഏറെക്കുറെ മർഹൂം തഴവാ ഉസ്താദിന്റെ 'അൽമവാഹിബിൽ' നിന്ന് മലയാളത്തിൽ വായിക്കാവുന്നതാണ്.
“മലിക്കുൽ മുളഫ്ഫർ ധീരനായൊരു രാജനാ
ഇർബർ ഭരിച്ചവരാണ് വൻധർമ്മിഷ്ഠ്നാ..
മൌലിദ് കഴിക്കാൻ ഏറ്റവും ഉത്സാഹമാ
മാസം റബീഉൽ അവ്വലെന്താഘോഷമാ
ശൈഖ്ബ്നുദഹ്യത്തു മൌലിതൊന്ന് രചിക്കലായ്
രാജാവിന്നത് കണ്ടേറ്റവും സന്തോഷമായ്
സമ്മാനമായ് പൊന്നായിരം നൽകുന്നതായ്
എന്നുള്ളതിബ്നുകസീർ താൻ പറയുന്നതായ്”
ഇബ്നുകസീർ(റ) ഇദ്ദേഹത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയ വരികളിൽ നിന്ന്: അദ്ദേഹം റബീഉൽ അവ്വൽ മാസത്തിൽ തിരുജന്മദിനം വളരെ ഗംഭീരമായി തന്നെ ആഘോഷിക്കാറുണ്ടായിരുന്നു. അതോടൊപ്പം തന്നെ അദ്ദേഹം ഔദാര്യവാനും ധീരനും തിന്മയുടെ നാശകാരിയും ബുദ്ധിമാനും പണ്ഡിതനും നീതിമാനും ആയിരുന്നു - അല്ലാഹു അദ്ദേഹത്തിനു കരുണ ചെയ്യുകയും അദ്ദേഹത്തിന്റെ ഖബ്റിനെ സന്തോഷത്തിലാക്കുകയും ചെയ്യട്ടെ.
അദ്ദേഹത്തിനു വേണ്ടി ശൈഖ് അബുൽ ഖത്താബ് ഇബ്നു ദിഹ്.യ(റ) ഒരു മൗലിദ് ഗ്രന്ഥം തന്നെ രചിച്ചു കൊടുത്തിട്ടുണ്ട്. അതിന്റെ പേർ "അത്തൻ.വീറു ഫീ മൗലിദിൽ ബഷീറി ന്നദീർ' എന്നാകുന്നു. അതിന്റെ പേരിൽ അദ്ദേഹം ആയിരം ദീനാർ പാരിതോഷികം നൽകുകയും ചെയ്തു.
(അൽ-ബിദായ:)
പ്രശസ്ത ചരിത്രകാരനായ ഇബ്നു ഖല്ലികാൻ രേഖപ്പെടുത്തുന്നു:
“അദ്ദേഹം സദ്ഗുണസമ്പന്നനും അങ്ങേയറ്റത്തെ താഴ്മയുള്ളവനും നല്ല അഖീദയുള്ളവനും ആന്തരികശുദ്ധിനേടിയവനും അഹ്.ലുസ്സുന്നത്തി വൽ ജമാഅയോട് കടുത്ത പ്രതിപത്തി പ്രകടിപ്പിച്ചവനും ആയിരുന്നു. മുഹദ്ദിസുകളും ഫുഖഹാഉം അല്ലാതെ അദ്ദേഹത്തിന്റെ അടുക്കൽ സമയം ചിലവഴിച്ചിരുന്നില്ല.”
“മുളഫറുദ്ദീൻ സ്വലാഹുദ്ദീന്റെ കൂടെ ധാരാളം യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ധീരതയും ശക്തിയും ദൃഢനിശ്ചയവും അപ്പോഴെല്ലാം അദ്ദേഹം ബോധ്യപ്പെടുത്തിയതുമാണ്.”
(വഫ്.യാത്തുൽ അഅ്.യാൻ)

കടപ്പാട്:  യൂസഫ്‌ ഹബീബ്

Tuesday, 29 December 2015

ശര്‍റഫല്‍ അനാമും മന്‍ഖൂസ് മൗലിദും ഓതുമ്പോള്‍

മൗലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനന സമയം, ജനിച്ച സ്ഥലം എന്നൊക്കെയാണ്. ജനങ്ങള്‍ സമ്മേളിച്ചുകൊണ്ട് ഖുര്‍ആനില്‍ നിന്നു എളുപ്പമായത് ഓതുക, അമ്പിയാഇന്റെ / ഔലിയാഇന്റെയോ ജനനവുമായി ബന്ധപ്പെട്ടുവന്ന ചരിത്രങ്ങള്‍ പറയുക, അവരുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ പറയുക, അവരെ പുകഴ്ത്തുക, ശേഷം ദരിദ്രര്‍ക്കു ഭക്ഷണം നല്‍കുക എന്നാണു മൗലിദിന്റെ സാങ്കേതികാര്‍ത്ഥം (ഇആനത്ത് 3/363).
മൗലിദാഘോഷവും അന്നദാനവുമെല്ലാം പുണ്യകര്‍മവും പ്രതിഫലാര്‍ഹവും സുന്നത്തുമാണ്. ഇമാം നവവി(റ) തന്റെ ഗുരു അബൂശാമ (റ), ഹാഫിള്, ഇബ്‌നു ഹജര്‍(റ), ഇമാം സുയൂത്വി(റ), ഇമാം ഇബ്‌നു ഹജ്ര്‍(റ) തുടങ്ങിയവരെല്ലാം ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. നിരവധി പണ്ഡിതര്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. (അല്‍ഹാവീ, 1/261, ശര്‍വാനി 7/425).
നിരവധി ഇമാമുകള്‍ മൗലീദ് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഹാഫിള് ഇബ്‌നു കസീര്‍(റ), ഹാഫിള് മുഹമ്മദുസ്സഖാഫി(റ) തുടങ്ങിയവ അവരില്‍ പ്രധാനികളാണ്. മൗലിദു ഗ്രന്ഥങ്ങള്‍ പുതിയ അനുഭൂതിയാണ്. ഗദ്യത്തോടൊപ്പം പദ്യവും കോര്‍ത്ത അനുഭവങ്ങള്‍. സാധാരണക്കാര്‍ക്കു ആത്മീയനിര്‍വൃതി പകരാന്‍ പ്രവാചകകീര്‍ത്തനങ്ങളുമായി അവരെ അടുപ്പിച്ചെടുക്കാന്‍ മൗലിദുകള്‍ ഏറെ ഉപകാരപ്പെടുന്നുണ്ട്.
പ്രവാചക കീര്‍ത്തനത്തിന്റെ ആരംഭം അന്വേഷിക്കുന്നവര്‍ക്ക് ചരിത്രത്തില്‍ ഏറെയേറെ പിന്നോട്ടുപോകേണ്ടിവരും. ഏറ്റവും പൗരാണികമായ കീര്‍ത്തനങ്ങളുടെ രചയിതാക്കളില്‍ പൂര്‍വ്വകാല നബിമാരും പണ്ഡിതരും മലക്കുകളും ഉള്‍പ്പെടുന്നു. നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകര്‍ക്കു സ്വലാത്തു നിര്‍വഹിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ നബി(സ)ക്കു സ്വലാത്തും സലാമും നിര്‍വഹിക്കണം എന്നു സാരം വരുന്ന സൂക്തത്തിലെ ‘സ്വലാത്ത്’ ഇമാം ബുഖാരി (റ) എടുത്തുദ്ധരിച്ച വ്യാഖ്യാനപ്രകാരം പ്രവാചകരുടെ അപദാനങ്ങളെ വാഴ്ത്തലാണ്.
ചരിത്രത്തില്‍ ഇന്നോളം മുസ്‌ലിം ലോകം മുഴുവന്‍ ഗദ്യ, പദ്യങ്ങളിലും വാ, വരമൊഴികളിലും ചിന്താകര്‍മ്മങ്ങളിലും പ്രവാചക കീര്‍ത്തനം നിര്‍വഹിച്ചു പോരുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു ലേഖനത്തിലൂടെയോ തടിച്ച പുസ്തകത്തിലൂടെയോ പ്രവാചക കീര്‍ത്തനകൃതികളെയെല്ലാം പരാമര്‍ശിച്ചു തീര്‍ക്കാന്‍ സാധ്യമല്ല. കേരളീയ മുസ്‌ലിംകളില്‍ ഏറ്റവുമധികം സ്വാധീനിച്ച ഏതാനും മൗലിദുഗ്രന്ഥങ്ങളെക്കുറിച്ചുള്ള ഹ്രസ്വ അന്വേഷണമാണിവിടെ ഉദ്ദേശിക്കുന്നത്.

ഖസ്വീദത്തുല്‍ ബുര്‍ദ

എ.ഡി. 1213-1295ല്‍ ജീവിച്ച പ്രമുഖ പണ്ഡിതനും സാഹിത്യകാരനുമായ ഇമാം ബൂസ്വൂരി (റ)യുടെ രചനയാണു ബുര്‍ദ: എന്ന പ്രേമകാവ്യം. അനേകായിരം ഇസ്‌ലാമിക കാവ്യങ്ങളില്‍ കേരളീയരെ വളരെ കൂടുതല്‍ സ്വാധീനിച്ച ഗ്രന്ഥമാണ് ബുര്‍ദ. പുതപ്പ് എന്നാണു ഇതിന്റെ അര്‍ത്ഥം. നബി(സ) സ്വപ്നത്തിലൂടെ ഇമാം ബൂസ്വീരി(റ)ക്കു പുതപ്പു സമ്മാനിച്ചതുകൊണ്ടാണീ പേര്‍ വന്നതെന്നു ഖസ്വീദത്തുല്‍ ബുര്‍ദ:ക്കു വ്യാഖ്യാനമെഴുതിയ പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ രോഗശമനത്തിനു കാരണമായതിനാല്‍ രോഗശമനമെന്ന അര്‍ത്ഥമുള്ള ‘ബുര്‍ഉദ്ദാഅ്’ എന്ന നാമവും ഈ പ്രേമകാവ്യത്തിനുണ്ട്.
ഖസ്വീദത്തുല്‍ ബുര്‍ദ: രചിക്കാനുള്ള നിമിത്തം ഇമാം ബൂസ്വീരി (റ) തന്നെ വിവരിക്കുന്നു: ഒരിക്കല്‍ എനിക്കു വാത സംബന്ധമായ രോഗം അനുഭവപ്പെട്ടു. എന്റെ ശരീരം പാതി തളര്‍ന്നു. നബി(സ) തങ്ങളുടെ സ്തുതികീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകള്‍ ചൊല്ലുക വഴി രോഗശമനമുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുകയും രചന നടത്തുകയും ചെയ്തു.
മദ്ഹു ഗാനങ്ങളുടെ ലഹരിയില്‍ ഞാന്‍ ഉറക്കത്തിന്റെ ലോകത്തേക്കു നീങ്ങി. മുത്തുനബി (സ)യെ ഞാന്‍ സ്വപ്നം കണ്ടു. എന്റെ കവിതകള്‍ വായിച്ചു കേള്‍പിച്ചു. അവിടുന്ന് തിരുഹസ്തങ്ങള്‍ കൊണ്ട് എന്റെ ശരീരത്തില്‍ തടവി. എന്തൊരു ആനന്ദം… ഞാന്‍ ഉണര്‍ന്നു. എനിക്കു അത്ഭുതം തോന്നി. ഒരു ഭാഗം പൂര്‍ണമായി തളര്‍ന്നുവീണ എന്റെ ശരീരം പൂര്‍ണമായി സംഖം പ്രാപിച്ചിരിക്കുന്നു. (ശര്‍ഹുല്‍ ബുര്‍ദ)
നൂറ്റിഅറുപത് വരികളുള്ള ബുര്‍ദ: വിഷയപരമായി ഒരേ ഒഴുക്കില്‍ പരന്നു കിടക്കുകയല്ല. മറിച്ച് അധ്യായങ്ങളും വിഷയക്രമങ്ങളും വേര്‍തിരിച്ചിട്ടുള്ളതാണ്. ബുര്‍ദയുടെ ഒന്നാം വരി മുതല്‍ പന്ത്രണ്ട് ഉള്‍പ്പെടെയുള്ള വരികളിലെ പ്രമേയം അനുരാഗപരമായ ആത്മ സംവേദനമാണ്. പതിമൂന്നു മുതല്‍ ഇരുപത്തിഎട്ടുവരെ വരികളില്‍ ആത്മവിമര്‍ശനമാണ് പ്രധാന പ്രതിപാദ്യം. പാപപങ്കിലമായ തന്റെ ആത്മസത്തയെ പഴിക്കുന്നു.
ഇരുപത്തി ഒമ്പതു മുതല്‍ അമ്പത്തെട്ടുവരെയുള്ള മുപ്പതു വരികള്‍ പ്രേമകഥാപാത്രമായ മുത്തുനബി (സ)ന്റെ അതുല്യവ്യക്തിത്വ പ്രകാശനങ്ങളാണ്. അമ്പത്തി ഒമ്പതു മുതല്‍ എഴുപത്തിഒന്നു വരെയുള്ള പതിമൂന്നു വരികള്‍ പ്രവാചകരുടെ ജനനസമയത്തുള്ള അത്ഭുതങ്ങള്‍ പ്രതിപാദിക്കുകയാണ്. എഴുപത്തിരണ്ടു മുതല്‍ എണ്‍പത്തി ഏഴുവരെ വരികളില്‍ പ്രവാചകരില്‍ നിന്നും പ്രകടമായ അമാനുഷിക സിദ്ധികളുടെ പ്രകാശനമാണ്. ഇതില്‍ 80,81 വരികളിലൂടെ ഇമാം ബൂസ്വീരി(റ) തന്റെ ആത്മാനുഭവം വിവരിക്കുകയാണ്.
എണ്‍പത്തി എട്ടു മുതല്‍ നൂറ്റി നാലു വരെയുള്ള കവിതകള്‍ നബി(സ)യുടെ ഏറ്റവും വലിയ മുഅ്ജിസത്തായ വിശുദ്ധ ഖുര്‍ആനിനെ കുറിച്ചുള്ളതാണ്. നൂറ്റി അഞ്ചു മുതല്‍ നൂറ്റിപ്പതിനേഴു വരെയുള്ള പതിമൂന്നു ഈരടികള്‍ ഇസ്‌റാഅ് മിഅ്‌റാജ് യാത്രയെ അനുസ്മരിക്കുന്നു. നൂറ്റിപ്പതിനെട്ടു മുതല്‍ നൂറ്റിമുപ്പത്തി ഒമ്പതു വരെ ഇസ്‌ലാമിന്റെ സവിശേഷമായ ധര്‍മസമരത്തെ പ്രതിപാദിക്കുന്നതാണ്. യുദ്ധമുഖത്തു നബി(സ) കാണിച്ച ധീരത ഇമാം ബൂസ്വീരി(റ) വരച്ചുകാട്ടുന്ന വരികള്‍ മനസ്സിനു കുളിരേകുന്നതാണ്.
നൂറ്റിനാല്‍പത് മുതല്‍ നൂറ്റിഅമ്പത്തി ഒന്നു വരെ ഇടത്തേട്ടമാണ്. നബിപുംഗവരുമായുള്ള ഇമാം ബൂസ്വീരി (റ)യുടെ സ്‌നേഹബന്ധത്തെ മുന്‍നിര്‍ത്തി മഹാന്‍ അല്ലാഹുവില്‍ നിന്നു പലതും പ്രതീക്ഷിക്കുന്നു. തനിക്കു മുഹമ്മദ് എന്ന വിശുദ്ധ നാമം ലഭിച്ചതുള്‍പ്പെടെ പല ബന്ധങ്ങളും കവി എടുത്തുപറയുകയും പ്രത്യാശാനിര്‍ഭരമായ മനസ്സ് തുറക്കുകയും ചെയ്യുന്നു.
നൂറ്റിഅമ്പത്തി രണ്ടു മുതല്‍ അവസാനം വരെ ”ഇരവ്” ഭാഗമാണ്. നബി(സ)യെ ഇടയാളനാക്കി, കവിത തന്റെ ആഗ്രഹങ്ങള്‍ റബ്ബിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നു. ബാഹ്യമായ അര്‍ത്ഥതലങ്ങള്‍ക്കപ്പുറം ആന്തരികമായ ജ്ഞാനപ്പൊരുള്‍ നിറഞ്ഞതാണ് ബുര്‍ദമഹാകാവ്യം. നൂറ്റിഅറുപതു വരികളെക്കാള്‍ കൂടുതല്‍ ചില മൗലിദു കിതാബുകളില്‍ കാണുന്നുണ്ടെങ്കിലും കൂടുതലുള്ളത് ബുര്‍ദ:യുടെ ഭാഗമല്ല. ‘മാറന്നഹത്ത് അദബാതില്‍ബാനി…’ എന്ന വരിയാണ് ബുര്‍ദയുടെ അവസാനം. അതാണു നൂറ്റിഅറുപതാമത്തെ വരി. മറ്റു വരികള്‍ ബൂസ്വീരി(റ)യുടെ രചനയല്ല.
മന്‍ഖൂസ് മൗലിദ്
അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി(റ) രചിച്ച ‘സുബ്ഹാന്’ മൗലിദു ചുരുക്കിയതാണു മന്‍ഖൂസ് മൗലിദ്. വലിയ സൈനുദ്ദീന്‍ മഖ്ദൂമാണ് രചയിതാവ്. രണ്ടാം മഖ്ദൂമാണെന്നും അഭിപ്രായമുണ്ട്.
പൊന്നാനിയിലും പരിസരത്തും വബാഅ് (പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ ശൈഖു മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്‍ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാന്‍ ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. മന്‍ഖൂസ് മൗലിദിലെ പ്രാര്‍ത്ഥനയിലുള്ള ‘ഹാദസ്സുമ്മന്നാഖിഅ്’ കൊണ്ടു വബാഉ രോഗമാണുദ്ദേശ്യം.
വിമര്‍ശകര്‍ വളരെ കൂടുതല്‍ കടന്നുപിടിക്കുന്ന മൗലിദാണു മന്‍ഖൂസ്. ഇതില്‍ ശിര്‍ക്കുവരെ അവര്‍ ആരോപിക്കുന്നു. മതപരമായ അജ്ഞതയാണു അരോപണത്തിനു കാരണം. അടക്കാനാവാത്ത പ്രവാചക പ്രേമത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ മുത്തുനബിയോട് പാപമോചനത്തിനായി മഖ്ദൂം(റ) ഇസ്തിസ്ഫാഅ് നടത്തുന്ന സുന്ദര കാഴ്ച മന്‍ഖൂസ് മൗലിദിലെ ഈരടികളില്‍ കാണാം. സുന്നത്തായ ‘ഇസ്തിസ്ഫാഇ’നെ (ശുപാര്‍ശ ആവശ്യപ്പെടല്‍) ശിര്‍ക്കിന്റെ പട്ടികയില്‍പ്പെടുത്തുന്ന വഹാബികള്‍ തൗഹീദും ശിര്‍ക്കും ആദ്യം പഠിക്കട്ടെ. കേരളീയ പണ്ഡിതന്‍ ശൈഖ് മഖ്ദൂമിന്റെ രചനയായതിനാലാവണം മന്‍ഖൂസ് മൗലിദ് കേരളത്തില്‍ കൂടുതല്‍ പ്രസിദ്ധിയാര്‍ജ്ജിക്കാന്‍ കാരണം.
ശര്‍റഫല്‍ അനാം
വിശ്വപ്രസിദ്ധമാണു ശര്‍റഫല്‍ അനാം മൗലിദ്. വിശ്വാസിയുടെ മനസ്സിലും ചുണ്ടിലും അതിന്റെ ഈരടികള്‍ എപ്പോഴും തങ്ങിനില്‍ക്കും. അശൈഖു അഹ്മദുബ്‌നു ഖാസിം അല്‍മാലികി(റ)യാണു രചയിതാവ്. ഇബ്‌നു ജൗസി(റ)യാണെന്നു അഭിപ്രായമുണ്ട്. (ഫത്ഹുസ്സ്വമദ്).
മുത്തുനബി (സ)യുടെ വിശേഷണങ്ങള്‍ എടുത്തുപറഞ്ഞും ആലങ്കാരിക പ്രയോഗം നടത്തിയും മദീനയിലേക്കു ‘സലാം’ പറഞ്ഞയക്കുന്ന ‘ശര്‍റഫല്‍ അനാമി’ ലെ ‘സലാം ബൈത്ത്’ വിശ്വാസിയുടെ മനസ്സിനെ പുളകിതമാക്കുന്നു.
ശര്‍റഫല്‍ അനാമിലെ ‘അല്‍ഹംദുലില്ലാ ഹില്ലദീ അഅ്ത്വാനി…’ എന്ന ഈരടി പ്രവാചകര്‍ ജനിച്ച ഉടനെ ചോരപ്പൈതലിനെ കൈയ്യിലെടുത്ത് കഅ്ബയിലെത്തി ഉപ്പാപ്പ അബ്ദുല്‍മുത്തലിബ് പാടിയതാണ്. പ്രവാചക പുംഗവരുടെ ജനനാനന്തരം ഭൂമിയിലുയര്‍ന്ന ആദ്യത്തെ കീര്‍ത്തനം ഇതായിരിക്കും.
‘ശര്‍റഫല്‍ അനാമി’ല്‍ തന്നെ അങ്ങ് ഖുര്‍ആനില്‍ പേരു പറയപ്പെട്ട വ്യക്തിയാണ് എന്നര്‍ത്ഥം കുറിക്കുന്ന വരി അബ്ദുല്‍മുത്തലിബ് പാടിയതെങ്ങനെ? അന്നു ഖുര്‍ആനില്ലല്ലോ എന്നു വിമര്‍ശകര്‍ ചോദിക്കാറുണ്ട്. ഖുര്‍ആന്‍ എന്ന വാക്കിനു ‘മുന്‍കാല വേദഗ്രന്ഥങ്ങള്‍’ എന്നാണിവിടെ അര്‍ത്ഥം. ഖുര്‍ആന്‍ എന്ന വാക്കിനു പ്രസ്തുത അര്‍ത്ഥം വിശുദ്ധ ഖുര്‍ആനില്‍ തന്നെ (15/91) കാണാം. മൗലിദിലെ പ്രസ്തുത വരി അബ്ദുല്‍ മുത്തലിബ് പാടിയതല്ല, അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു പൂരകമായി മറ്റൊരാള്‍ പാടിയതാണെന്നും അഭിപ്രായമുണ്ട്. ഫത്ഹുസ്സമദ്, ബുലൂഗുല്‍ മറാം എന്നിവ നോക്കുക.
രാജകീയ പ്രൗഢിയോടെ, വളരെ വിപുലമായ മൗലിദു പരിപാടിക്കു തുടക്കംകുറിച്ച വ്യക്തിയാണ് മുളഫ്ഫര്‍ രാജാവ്. തഖ്‌വയിലധിഷ്ഠിതമായ ജീവിതം നയിച്ച ഉന്നത വ്യക്തിത്വത്തിന്റെ ഉടമയാണ് മുളഫ്ഫര്‍ രാജാവ്. ഇക്കാര്യം ഇബ്‌നുഖല്ലിഖാന്‍ വഫയാത്തുല്‍ അഅ്‌യാനിലും ഹാഫിള് ഇബ്‌നുകസീര്‍(റ) ‘അല്‍ബിദായത്തുവന്നിഹായ’യിലും ഇമാം സുയൂത്വി(റ) അല്‍ഹാവിയിലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
മുളഫ്ഫര്‍ രാജാവിന്റെ മൗലിദു പരിപാടിയില്‍ 5000 ആടുകളെയും 10,000 കോഴികളെയും 100 കുതിരകളെയും മറ്റും അറുത്തതായും വിവിധ നാടുകളില്‍ നിന്ന് ഒട്ടനവധി മഹല്‍വ്യക്തിത്വങ്ങള്‍ പങ്കെടുത്തതായും, ഇതിന്നായി അദ്ദേഹം ഓരോ വര്‍ഷവും മൂന്നു ലക്ഷം ദീനാര്‍ നീക്കിവെച്ചിരുന്നതും, അന്നത്തെ പണ്ഡിതര്‍ ഇതംഗീകരിച്ചതും ചരിത്രത്തില്‍ കാണാം (അല്‍ഹാവി: 1/196).
ചുരുക്കത്തില്‍, മൗലിദു പാരായണവും അന്നദാനവുമെല്ലാം സദാചാരവും സുന്നത്തുമാണ്. സുന്നത്തും ബിദ്അത്തും എന്താണെന്നു പഠിപ്പിച്ചു തന്നവരാണ് ഇക്കാര്യം വിശദീകരിച്ചത്. അതുകൊണ്ടുതന്നെ മൗലിദു കഴിക്കല്‍ നിരോധിക്കപ്പെട്ട ബിദ്അത്താണെന്നു വഹാബികള്‍ പറയരുത്.

നല്ല ബിദ്.അത്ത് ....


ദീനിൽ ഒരു കാര്യം നല്ല ബിദ്.അത്ത് ആണെന്ന് പറഞ്ഞാൽ അതിനു തെളിവ് ഉണ്ടോ എന്നല്ല ചോദിക്കേണ്ടത്. നല്ല ബിദ്.അത്തിനു തെളിവ് ഉണ്ടോ എന്ന് ചോദിക്കുന്നത് വിവരക്കേട് ആണ്. നല്ല ബിദ്.അത്ത് ആണെങ്കിൽ ദീനിൽ അതിനു അടിസ്ഥാനം (തെളിവല്ല) ഉണ്ടാകും എന്നാണു അർത്ഥം. അല്ലാതെ ആയത്തിലും ഹദീസിലും നേരിട്ട് ആ കാര്യം ചെയ്തോളൂ എന്ന നിലക്ക് പറയുന്നതിനല്ല നല്ല ബിദ്.അത്ത് എന്ന് പറയുന്നത്. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെ ഒരിക്കലും ബിദ്.അത്ത് എന്ന് ഭാഷാപരമായും ശറഇയ്യായും പറയില്ലല്ലോ.
ദീനിൽ അടിസ്ഥാനം കണ്ടെത്തി പറഞു തരുന്നവരാണ് ഇമാമുമാർ. മുത്തഖികൾക്കെ ഇമാമുമാർ ഉണ്ടാവൂ. കാരണം ഇമാമുമാരുടെ പ്രാർത്ഥന തന്നെ തങ്ങളെ മുതഖികളുടെ ഇമാമുമാർ ആക്കണേ എന്നാണെന്ന് ഖുർആൻ. അപ്പോൾ മുത്തഖികൾ മാത്രമേ ഇമാമുമാരെ സ്വീകരിക്കൂ. അല്ലാത്തവർ ഇമാമുമാരെ "ഉപദേശിച്ച്" നന്നാക്കാൻ ശ്രമിക്കും.
ഇവിടെ നബിദിനാഘോഷം നല്ല ബിദ്.അത്ത് ആണെന്നതിന് ദീനിൽ ഉള്ള അടിസ്ഥാനം ഹാഫിള് ഇബ്നു ഹജറിനിൽ അസ്ഖലാനി വ്യക്തമാക്കുന്നു. ഇമാം സുയൂഥി ഉദ്ധരിക്കുന്നു:

قال وقد ظهر لي تخريجها على أصل ثابت وهو ما ثبت في الصحيحين من أن النبي صلى الله عليه وسلم قدم المدينة فوجد اليهود يصومون يوم عاشوراء فسألهم فقالوا هو يوم أغرق الله فيه فرعون ونجى موسى فنحن نصومه شكرا لله تعالى فيستفاد منه فعل الشكر لله على ما من به في يوم معين من إسداء نعمة أو دفع نقمة ويعاد ذلك في نظير ذلك اليوم من كل سنة والشكر لله يحصل بأنواع العبادة كالسجود والصيام والصدقة والتلاوة وأي نعمة أعظم من النعمة ببروز هذا النبي نبي الرحمة في ذلك اليوم وعلى هذا فينبغي أن يتحرى اليوم بعينه حتى يطابق قصة موسى في يوم عاشوراء ومن لم يلاحظ ذلك لا يبالي بعمل المولد في أي يوم من الشهر بل توسع قوم فنقلوه إلى يوم من السنة وفيه ما فيه - فهذا ما يتعلق بأصل عمله، وأما ما يعمل فيه فينبغي أن يقتصر فيه على ما يفهم الشكر لله تعالى من نحو ما تقدم ذكره من التلاوة والإطعام والصدقة وإنشاد شيء من المدائح النبوية والزهدية المحركة للقلوب إلى فعل الخير والعمل للآخرة وأما ما يتبع ذلك من السماع واللهو وغير ذلك فينبغي أن يقال ما كان من ذلك مباحا بحيث يقتضي السرور بذلك اليوم لا بأس بإلحاقه به وما كان حراما أو مكروها فيمنع وكذا ما كان خلاف الأولى انتهى

ഹാഫിള് ഇബ്നു ഹജറിനിൽ അസ്ഖലാനി(റ) പറയുന്നു:
അമലുൽ മൗലിദിനു സ്ഥിരീകരിക്കപ്പെട്ട അടിസ്ഥാനം എനിക്ക് വ്യക്തമായിട്ടുണ്ട്. അത് സ്വഹീഹൈനിയിൽ വന്ന ഒരു ഹദീസ് ആണ്. നബി(സ) മദീനയിലേക്ക് വന്നപ്പോൾ അവിടെയുള്ള ജൂതന്മാർ ആശൂറാഇനു നോമ്പ് അനുഷ്ടിക്കുന്നതായി കണ്ടു. അവരോടു കാരണം അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു: ഈ ദിവസത്തിലാണ് അല്ലാഹു ഫിർഔനിനെ മുക്കികൊന്നതും മൂസാ നബിക്ക്(അ) വിജയം നൽകിയതും. അതിനു അല്ലാഹുവിനുള്ള നന്ദിയായി ഞങ്ങൾ നോമ്പനുഷ്ടിക്കുന്നു. അപ്പോൾ ഒരു പ്രത്യേക ദിനത്തിൽ കൈ വന്ന അനുഗ്രഹത്തിനും ഒഴിവായ അപകടത്തിനും പകരമായി അല്ലാഹുവിനു ശുക്ര് ചെയ്യുന്ന പ്രവർത്തനം നടത്താം എന്ന് മനസ്സിലായി. ആ നന്ദി പ്രകടനം വർഷത്തിൽ ആവർത്തിച്ചു വരുന്ന അതെ ദിനത്തിൽ തുടരാം എന്നും മനസ്സിലായി. അല്ലാഹുവിനുള്ള നന്ദി പ്രകടനമാകട്ടെ ഇബാദത്തിന്റെ ഏതു ഇനങ്ങളുമായും സാധ്യമാവുന്നതുമാണ് - സുജൂദ്, നോമ്പ്, സ്വദഖ:, ഖുർആൻ പാരായണം എന്നിവ ഉദാഹരണങ്ങൾ. അനുഗ്രഹത്തിന്റെ പ്രവാചകനായ നമ്മുടെ നബി(സ) ഈ ദിനത്തിൽ ഭൂജാതനായി എന്നതിനേക്കാൾ മഹത്തായ എന്ത് അനുഗ്രഹമാണ് വേറെ ഉള്ളത്? അപ്പോൾ മൂസാനബിയുടെ(അ) ചരിത്രത്തോട് ആശൂറാഅ് ബന്ധിക്കപ്പെട്ടത് പോലെ ആ ദിവസത്തെ തന്നെ പരിഗണിക്കൽ അനിവാര്യമാണ്. ആർക്കെങ്കിലും ആ ദിവസത്തെ തന്നെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാസത്തിലെ ഏതു ദിവസത്തിലും അമലുൽ മൗലിദ് നടത്തുന്നതിൽ കുഴപ്പമില്ല. മാത്രമല്ല ജനങ്ങൾ വർഷത്തിലെ ഏതു ദിവസത്തിലേക്കും ഇതിനെ നീട്ടാറുണ്ട്. ഇത്രയും പറഞ്ഞത് മീലാദ് ആഘോഷത്തിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ടാണ്.
ഇനി അതിൽ അനുഷ്ടിക്കുന്ന കര്മ്മങ്ങളെ സംബന്ധിച്ചിടത്തോളം, അവകൾ മുമ്പ് സൂചിപ്പിച്ചത് പോലെ ഖുർആൻ പാരായണം, അന്നദാനം, ദാനധർമ്മങ്ങൾ, നബി കീർത്തനങ്ങളിൽ നിന്നുള്ള പാരായണം, നന്മയിലേക്കും ആഖിറത്തിലേക്കും പ്രേരകമായ കാര്യങ്ങളിൽ ഖല്ബുകളെ സജ്ജമാക്കുക തുടങ്ങി അല്ലാഹുവിനുള്ള ശുക്ര് ആയി അറിയപ്പെട്ട കാര്യങ്ങളിൽ മാത്രം പരിമിതമാക്കൽ അനിവാര്യമാണ്. അപ്പോൾ സംഗീതം, വിനോദം തുടങ്ങിയ അനുബന്ധ കാര്യങ്ങൾ ആകട്ടെ, ഈ ദിവസത്തിന്റെ സന്തോഷം പ്രകടമാക്കുക എന്ന നിലയിൽ അവയിൽ നിന്നും അനുവദനീയമായ കാര്യങ്ങൾ എടുക്കുന്നതിൽ തെറ്റില്ല. നിഷിദ്ധവും വെറുക്കപ്പെട്ടതും നല്ലതിന് വിരുദ്ധവുമായ കാര്യങ്ങൾ തടയപ്പെടുക തന്നെ വേണം. (അൽ ഹാവീ ലിൽ ഫതാവാ - ഇമാം സുയൂഥി(റ)).

യൂസഫ്‌ ഹബീബ് 

Monday, 28 December 2015

ഉമ്മയുടെ തേട്ടം:നേട്ടത്തിനും കോട്ടത്തിനും


ജുറയ്ജിന്റെ കഥ കേട്ടോളൂ.
ആള്‍ വലിയ ഭക്തനായിരുന്നു. നിസ്‌കാരത്തിലും നോമ്പിലും മറ്റും മുഴുകിയ ജീവിതം. ഒരു മണ്‍കുടില്‍ നിര്‍മിച്ച് അതിനകത്ത് ആരാധനയില്‍ കഴിഞ്ഞു ആ മഹാന്‍.
ഒരു ദിവസം ഉമ്മ കാണാന്‍ വന്നു. പുറത്തുനിന്നു മകനെ വിളിച്ചു.
മകന്‍ അപ്പോള്‍ നിസ്‌കരിക്കുകയായിരുന്നു. ഉമ്മയുടെ ശബ്ദം കേട്ട് ജുറയ്ജ് ആശയക്കുഴപ്പത്തിലായി. നിസ്‌കാരം തുടരണോ, ഉമ്മയുടെ വിളി കേള്‍ക്കണോ?
നിസ്‌കാരമല്ലേ വലുത് എന്നുചിന്തിച്ച് അദ്ദേഹം നിസ്‌കാരം തുടര്‍ന്നു.
പിറ്റേന്നും ഉമ്മ വന്ന് വിളിച്ചു. അന്നും ജുറയ്ജ് നിസ്‌കാരം തുടര്‍ന്നു.
മൂന്നാം ദിവസവും ഉമ്മവന്നു, വിളിച്ചു.
ജുറയ്ജ് നിസ്‌കാരത്തില്‍ തന്നെ.
മകന്‍ വിളി കേള്‍ക്കാതിരുന്നതോടെ ഉമ്മ തെറ്റിദ്ധരിച്ചു. എന്റെ മുഖമൊന്നു കാണാന്‍ പോലും അവനു പറ്റില്ലെന്നോ? എങ്കില്‍ ‘പടച്ചവനേ, വേശ്യയുടെ മുഖത്തുനോക്കിയിട്ടല്ലാതെ അവനെ നീ മരിപ്പിക്കരുതേ’ എന്ന് ഉമ്മ സങ്കടത്തോടെ പ്രാര്‍ത്ഥിച്ചു.
പ്രാര്‍ത്ഥിച്ചത് ഉമ്മയാണ്. ഫലിക്കാതിരിക്കുമോ?
അതിനു വഴിയൊരുങ്ങുന്നത് നോക്കൂ. മഹാഭക്തനായ ജുറയ്ജ് പ്രസിദ്ധനായി. ആളുകള്‍ അദ്ദേഹത്തെ വാഴ്ത്തിക്കൊണ്ടിരുന്നു. നാട്ടില്‍ ഒരു വേശ്യയുണ്ടായിരുന്നു. സുന്ദരി എന്നു പറഞ്ഞാല്‍ പോരാ. സൗന്ദര്യത്തിന് ഉപമയാക്കാറുണ്ട് അവളെ.
തന്റെ സൗന്ദര്യത്തില്‍ ആരും വീണുപോകുമെന്നു വിശ്വാസമുള്ള അവള്‍ വെല്ലുവിളിച്ചു; ജുറയ്ജിനെയും വീഴ്ത്തുമെന്ന്.
ചമഞ്ഞൊരുങ്ങി അവള്‍ ജുറയ്ജിനെ സമീപിച്ചു. പക്ഷേ അദ്ദേഹം തിരിഞ്ഞു നോക്കിയതുപോലുമില്ല.
അവള്‍ക്ക് നാണക്കേടും പകയുമായി. എന്റെ സൗന്ദര്യത്തില്‍ വീഴാത്ത ഒരു മനുഷ്യനോ? ആളുകളറിയുമ്പോള്‍ തനിക്ക് കുറച്ചിലല്ലേ?
അവള്‍ പരിഹാരം കണ്ടു. ഒരു ഇടയനില്‍ നിന്ന് ഗര്‍ഭംധരിച്ച് പ്രസവിച്ചു. കുട്ടി ജുറയ്ജിന്റേതാണെന്ന് പ്രചരിപ്പിച്ചു. ജനം ഇളകി. അവര്‍ അദ്ദേഹത്തെ പിടിച്ചുവലിച്ചിട്ടു മര്‍ദ്ദിച്ചു. കുടില്‍ തകര്‍ത്തു.
ആളുകള്‍ ഒന്നടങ്ങിയപ്പോള്‍ അദ്ദേഹം സംഭവമെന്താണെന്നന്വേഷിച്ചു. കാര്യമറിഞ്ഞപ്പോള്‍ ആ കുട്ടിയെ ഒന്നു കൊണ്ടുവരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടുറക്അത്ത് നിസ്‌കരിച്ച ശേഷം ആ കുഞ്ഞിന്റെ വയറിലൊന്ന് കുത്തിയിട്ട് ജുറയ്ജ് ചോദിച്ചു: കുട്ടീ, നിന്റെ പിതാവാരാണ്?
തൊട്ടിലില്‍ കിടന്ന് ഈസാ(അ) സംസാരിച്ചപോലെ ഈ കുട്ടിയും സംസാരിച്ചു: ‘എന്റെ പിതാവ് ഇന്ന ഇടയനാണ്.’
വിസ്മയിച്ചുപോയ ആളുകള്‍ക്ക് സംഗതി തിരിഞ്ഞു. അവര്‍ ജുറയ്ജിനോട് മാപ്പുചോദിച്ചു. തകര്‍ത്ത കുടിലിനു പകരം സ്വര്‍ണം കൊണ്ട് വീടുപണിതുതരാമെന്ന് പറഞ്ഞു.
വേണ്ട, പഴയപോലെ മണ്ണുകൊണ്ട് മതിയെന്ന് ജുറയ്ജ്.
നബി(സ്വ) പറഞ്ഞതാണീ ചരിത്രകഥ.
ഗൗരവമുള്ള ഒരു പാഠം ഇതില്‍ നിന്ന് ഗ്രഹിക്കാനുണ്ട്. ഉമ്മയുടെ പ്രാര്‍ത്ഥന, അത് വളരെ ഗൗരവമുള്ളതാണ്. സ്വീകാര്യമായ പ്രാര്‍ത്ഥനയാണത്.
അനുകൂലമായാലും പ്രതികൂലമായാലും മാതാവ് മനസ്സറിഞ്ഞുപ്രാര്‍ത്ഥിച്ചാല്‍ ഫലിക്കും. നേട്ടങ്ങള്‍ കിട്ടിയ ഒട്ടേറെ മക്കളുടെ ചരിത്രം നമുക്ക് മുമ്പിലുണ്ട്. ഉമ്മയുടെ പ്രാര്‍ത്ഥനാ ഫലത്താല്‍ മഹാ വിജയം വരിച്ചവര്‍. മഹത്തുക്കളായ പല ഇമാമുകളുടെയും ചരിത്രം അതാണ്.
ആത്മീയ ഔന്നിത്യം മാത്രമല്ല, ഭൗതിക നേട്ടത്തിനും ഉമ്മയുടെ പ്രാര്‍ത്ഥന നിമിത്തമാകും. വര്‍ത്തമാന കാലത്തു നാം കാണുന്നതും അതൊക്കെത്തന്നെയാണ്. പണവും പദവിയും പത്രാസുമൊക്കെ പലര്‍ക്കും കിട്ടിയത് മാതാവ് വഴി തന്നെയാണ്. പക്ഷേ ഉന്നതിയിലെത്തിയ മക്കള്‍ പലരും അറിയുന്നില്ല ഇതെന്റെ ഉമ്മയുടെ തേട്ടത്തിന്റെ ഫലമാണെന്ന്. സ്വന്തം സാമര്‍ത്ഥ്യം കൊണ്ടെന്ന് മേനി നടിക്കുകയാണവര്‍. ഉമ്മമാരാകട്ടെ, അതുപറഞ്ഞു ആളാവുകയുമില്ല. അതല്ലേ ഉമ്മ!
മാതൃപ്രാര്‍ത്ഥന സൂക്ഷിക്കണമെപ്പോഴും; മാതാവും മക്കളും. പ്രതികൂലമായി പ്രാര്‍ത്ഥിച്ചു പോകാതിരിക്കാന്‍ ഉമ്മ ശ്രദ്ധിക്കണം. അങ്ങനെ പ്രാര്‍ത്ഥനക്കിരയാവാതിരിക്കാന്‍ മക്കളും.
സങ്കടം പരിധി വിടുമ്പോഴേ ഉമ്മയില്‍ നിന്നു മക്കള്‍ക്കെതിരായ പ്രാര്‍ത്ഥനയുണ്ടാകൂ. അതിനിട വരുത്തുന്ന മക്കള്‍ തന്നെയാണ് കുറ്റവാളികള്‍.
എങ്കിലും ഉമ്മ ശ്രദ്ധിച്ചേ പറ്റൂ. പ്രാര്‍ത്ഥന ഫലിച്ചുകഴിഞ്ഞാല്‍ ഉമ്മാക്കു തന്നെ അതില്‍ ഖേദം തോന്നും. പക്ഷേ പരിഹാരം പിന്നെ അസാധ്യമായേക്കും.
നിങ്ങള്‍ സ്വന്തം ദേഹങ്ങള്‍ക്കോ മക്കള്‍ക്കോ എതിരായി പ്രാര്‍ത്ഥിക്കരുത് എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ടെന്നറിയുക(മുസ്‌ലിം).
മക്കളുടെ അനുസരണക്കേടും അവിവേകവുമാണ് ഉമ്മമാരെ പ്രകോപിതരാക്കുന്നത്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മക്കള്‍ ഉമ്മയെ വേദനിപ്പിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ അവര്‍ റബ്ബിനോട് തേടിപ്പോകും.
ഉമ്മയുടെ മഹത്വം മക്കള്‍ക്ക് പറഞ്ഞുതരികയും അവര്‍ക്ക് വഴിപ്പെടാന്‍ കല്‍പ്പിക്കുകയും ചെയ്ത റബ്ബ് വേദനിക്കുന്ന ഉമ്മയുടെ തേട്ടം സ്വീകരിക്കാതിരിക്കുമോ?
ജുറയ്ജിന്റെ മാതാവ് തെറ്റിദ്ധരിച്ചാണ് പ്രാര്‍ത്ഥിച്ചത്. അതും നിസ്‌കാരത്തിലായിട്ട്. എന്നിട്ടും അല്ലാഹു അത് സ്വീകരിക്കാതിരുന്നില്ല. എങ്കില്‍…
ഉമ്മയുടെ പദവി അറിയാത്ത മക്കളാണിന്നേറെ. ഞാന്‍ പറയുന്നതൊക്കെ ഉമ്മ അനുസരിക്കണമെന്നു ചിന്തിക്കുന്ന മൂഢന്മാര്‍.
ഉമ്മയോട് തനിക്കു തീര്‍ത്താല്‍തീരാത്ത കടപ്പാടുണ്ടെന്നും ഞാന്‍ ഉമ്മയെ അനുസരിക്കുകയും ആദരിക്കുകയുമാണ് ചെയ്യേണ്ടതെന്നും അറിഞ്ഞു പ്രവര്‍ത്തിക്കുന്ന മക്കള്‍ക്ക് ഉമ്മയിലൂടെ ഭാഗ്യം നേടാം. അല്ലാത്തവര്‍ക്ക് ഉമ്മ വഴി നിര്‍ഭാഗ്യവും.
ജുറയ്ജിന്റെ കഥ പറഞ്ഞുതന്ന നബി(സ്വ) ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്. ജുറയ്ജ് പണ്ഡിതനായിരുന്നുവെങ്കില്‍ ഉമ്മയുടെ വിളിക്ക് പ്രത്യുത്തരം ചെയ്യുമായിരുന്നു. എന്ന്. ഉമ്മയുടെ വിളി കേള്‍ക്കാന്‍ സുന്നത്തു നിസ്‌കാരം മുറിക്കാമെന്നര്‍ത്ഥം.
ഉമ്മ ആരാണെന്ന് മനസ്സിലായോ?

ഒപ്പന, കോല്‍ക്കളി, ദഫ്



ഒപ്പന, കോല്‍ക്കളി, ദഫ് ശ്രവണമധുരമായ ശബ്ദങ്ങള്‍ ചിലപ്പോള്‍
നിരര്‍ഥകവും മറ്റു ചിലപ്പോള്‍ സാര്‍ഥവുമായിരിക്കും. നിരര്‍ഥശബ്ദങ്ങളുടെ സ്രോതസ് പ്രധാനമായും വാദ്യോപകരണങ്ങളാണ്. സാര്‍ഥശബ്ദങ്ങളുടെ സ്രോതസ് മനുഷ്യകണ്ഠങ്ങളും. അവയില്‍ നിന്നുത്ഭവിക്കുന്ന ശ്രവണമധുരവും വിനോദാത്മകവുമായ ശബ്ദങ്ങള്‍ കവിതയും സംഗീതവുമാണ്. കവിത നല്ലതും ചീത്തയുമുണ്‍ട്. (മററ ഹശിസ) നല്ല കവിതകളെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. ചീത്തയെങ്കില്‍ നിരുത്സാഹപ്പെടുത്തുകയും നിരോധിക്കുകയും ചെയ്യുന്നു.
അതു ഒരു തരം ഭാഷണമാണ്. അതില്‍ നല്ലതു നല്ലതുതന്നെ, ചീത്ത ചീത്തയും എന്ന ഹദീസ് (ദാറഖുത്വ്നി 4/155), വ്യക്തമായ വിവേചന മാനദണ്ഢമാണ്. കവിതയില്‍ തത്വജ്ഞാനമുണ്‍ട്(ബുഖാരി 6145) എന്നു പറഞ്ഞുകൊണ്‍ട് ഒന്നാമിനത്തെ നബി (സ്വ) വത്സിച്ചപ്പോള്‍ നിങ്ങളിലൊരാളുടെ അകം ചലംകൊണ്ടു നിറയുന്നതാണ് കവിതകൊണ്‍ടു നിറയുന്നതിനേക്കാള്‍ ഉത്തമം (ബുഖാരി 6155, മുസ്ലിം 2257) എന്ന പ്രസ്താവനയിലൂടെ രണ്‍ടാമിനത്തെ നബി തിരുമേനി (സ്വ) ഭത്സിച്ചിരിക്കുകയാണ്.
സംഗീതം പലവിധമുണ്‍ട്. അതിരുവിട്ട അത്യാഹ്ളാദമുണ്‍ടാക്കാത്ത ലളിതരീതിയിലുള്ള ഗാനങ്ങള്‍ വിഷയങ്ങള്‍ക്കും ഗായകരുടെയും ആസ്വാദകരുടെയും സ്ഥിതിവിശേഷങ്ങള്‍ക്കുമനുസരിച്ച് ജാഇസ്, കറാഹത്ത്, ഹറാം എന്നീ വിധികള്‍ക്കു വിധേയമാകും. ചില പണ്ഢിതന്മാരുടെ അഭിപ്രായപ്രകാരം ചില പ്രത്യേക സാഹചര്യത്തില്‍ അതു സുന്നത്തുമാകും. എന്നിരുന്നാലും സംഗീതം, സാധാരണ ഗതിയില്‍ ഭാഷാപ്രധാനമോ സാഹിത്യപ്രധാനമോ ആശയപ്രധാനമോ അല്ലാത്തതുകൊണ്‍ട് ഇസ്ലാം അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇമാം ശാഫിഈ (റ) പറയുന്നു : സംഗീതം കറാഹത്തായ വിനോദമാണ്. അനാവശ്യസദൃശമാണ്. അതില്‍ കൂടുതല്‍ വ്യാപൃതനാവുന്നവന്‍ വിഡ്ഢിയാണ്. അവന്‍ സാക്ഷ്യത്തിനു അയോഗ്യനാണ് (ഇഹ്യാ 2/293). ഇമാം മാവര്‍ദി (റ) എഴുതുന്നു: സംഗീതത്തിന്റെ ലക്ഷ്യം വിനോദമാണ്. ഒട്ടകത്താരാട്ടുഗാനം ഇതില്‍ നിന്നു വ്യത്യസ്തമാണ്. അതുകൊണ്‍ടുദ്ദേശിക്കുന്നത് വാഹനമൃഗത്തിനു ഉന്മേഷം പകര്‍ന്നു അതിന്റെ സഞ്ചാരത്തിനു വേഗത കൂട്ടുക, യാത്രാക്ഷീണം ലഘൂകരിച്ചു യാത്രക്കാര്‍ക്കു മാനസികോല്ലാസം നല്‍കുക എന്നീ കാര്യങ്ങളാണ് (അല്‍ഹാവീ 17/195). നബി (സ്വ) അരുള്‍ ചെയ്യുന്നു: കുറ്റകരമായ രണ്‍ടു ശബ്ദങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു നിരോധിക്കുന്നു. ഒന്നു സംഗീതം മറ്റൊന്നു ചാവുകരച്ചില്‍ (തുര്‍മുദി 1005).
പില്‍ക്കാലത്തു നിലവില്‍ വന്ന കേവലം താളാത്മകവും ഹരപ്രധാനങ്ങളും വിനോദമാത്രങ്ങളുമായ സംഗീതങ്ങള്‍ നിരുപാധികം കറാഹത്താണ് എന്നതാണ് പ്രബലാഭിപ്രായം. മറ്റു നിഷിദ്ധഘടകങ്ങള്‍ ചേരുമ്പോള്‍ അതു ഹറാമായിത്തീരുന്നു. പ്രസ്തുത ഘടകങ്ങളില്‍ ഏറ്റവും പ്രധാനവും ആസ്വാദ്യകരവുമായിട്ടുള്ളത് വാദ്യോപകരണങ്ങളാണ്. ഉപകരണങ്ങള്‍കൊണ്‍ടുള്ള വാദനങ്ങളില്‍ ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി എന്നീ ലളിത വാദനങ്ങളും വൈവിധ്യമാര്‍ന്ന സംഗീതോപകരണങ്ങളുടെ പ്രയോഗങ്ങളും ഉള്‍പ്പെടുത്താം. പാട്ടിനു താളക്കൊഴുപ്പ് കൂട്ടാന്‍വേണ്‍ടി ഉപധാനങ്ങളില്‍ വടികൊണ്‍േടാ കൈകൊണ്‍േടാ അടിക്കുന്ന സമ്പ്രദായമുണ്‍ടായിരുന്നു. ഇതുപേക്ഷിക്കണമെന്നാണ് പണ്ഢിതപക്ഷം. ഹറാമാണെന്നു ചിലര്‍ പറഞ്ഞിട്ടുണ്‍ട്. കറാഹത്താണെന്നു മറ്റൊരു പക്ഷവും. രണ്‍ടാം അഭിപ്രായമാണ് പ്രബലം. കാരണം ഇത് ഒറ്റക്ക് പുളകം നല്‍കുകയില്ല. പാട്ടിനു പുളകം ചാര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. ഈ ഉപധാനമടിയുടെ വിധി തന്നെയാണ് കൈകൊട്ടിനുമുള്ളത്. സ്ത്രീകള്‍ക്കു അനുവദനീയമാണെങ്കിലും പുരുഷന്‍മാര്‍ക്ക് കറാഹത്താണെന്നതാണ് പ്രബലമായ അഭിപ്രായം. ഹറാമാണെന്ന പക്ഷക്കാര്‍ രണ്‍ടു തെളിവുകളാണ് പറഞ്ഞിട്ടുള്ളത്. ഒന്ന്, കൈകൊട്ട് സ്ത്രീകള്‍ക്കു മാത്രമാണ് എന്ന ഹദീസാണ്. ഈ ഹദീസ് ബുഖാരി, മുസ്ലിം, അബൂദാവൂദ്, തുര്‍മുദി, നസാഈ, ഇബ്നുമാജ, ഇമാം അഹ്മദ് എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്‍ട്. രണ്‍ട്, ഇതു സ്ത്രീകളുടെ പ്രവര്‍ത്തനമാണ്. സ്ത്രീകളോട് സാദൃശ്യം പുലര്‍ത്തല്‍ ഹറാമാണ്. ഈ രണ്‍ടു തെളിവുകളും ഹറാമാണെന്നു തെളിയിക്കാന്‍ പര്യാപ്തങ്ങളല്ല. ഹദീസ് പ്രാമാണികമാണെങ്കിലും അതില്‍ പറഞ്ഞ കൈകൊട്ട് നിസ്കാരത്തില്‍ പുരുഷന്റെ ഉണര്‍ത്തു തസ്ബീഹിനു പകരമുള്ള സ്ത്രീയുടെ കൈകൊട്ടു മാത്രമാണ്. നിസ്കാരത്തില്‍ മറ്റുള്ളവരെ ഉണര്‍ത്തേണ്‍ട വല്ല അനിവാര്യ കാരണങ്ങളുമുണ്‍ടായാല്‍ പുരുഷന്‍ തസ്ബീഹ് ചൊല്ലുകയും സ്ത്രീ കൈകൊട്ടുകയുമാണ് ചെയ്യേണ്‍ടത്. ഇതെക്കുറിച്ചാണ് ഹദീസില്‍ പറഞ്ഞിട്ടുള്ളത്. സ്ത്രീകള്‍ മാത്രം ചെയ്യുന്ന ഒരു കാര്യമല്ല കൈകൊട്ട്. അതുകൊണ്‍ടുതന്നെ സ്ത്രീ സാദൃശ്യപ്രശ്നം ഇവിടെ ഉദിക്കുന്നുമില്ല. അതിന്റെ പേരില്‍ ഹറാമാകാന്‍ സാധ്യതയില്ല. ആകയാല്‍ നിസ്കാരത്തിനു പുറത്ത് ആവശ്യത്തിനുവേണ്‍ടി കൈകൊട്ടുന്നത് സ്ത്രീക്കും പുരുഷനും അനുവദനീയമാണ്. വിനോദത്തിനുവേണ്‍ടിയാണെങ്കില്‍ പുരുഷനു ഹറാമാണെന്നു പറഞ്ഞുകൂടാ. പക്ഷേ, കറാഹത്താണ്. ഉപേക്ഷിക്കുന്നതാണുത്തമം. ഈ വസ്തുതകള്‍ കഫ്ഫുറആഅ് 106-108, തുഹ്ഫ 2/149, ശര്‍വാനി 2/150, 10/219, കുര്‍ദി 1/292, ജമല്‍ 5/381, ബിഗ്യ 284 എന്നീ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാം.
ചുരുക്കത്തില്‍ കൈകൊട്ടു വിനോദം സ്ത്രീകള്‍ക്കു അനുവദനീയവും പുരുഷന്‍മാര്‍ക്ക് കറാഹത്തുമാണ്. പക്ഷേ, ഇന്നു സാധാരണമായ ഒപ്പനകല നിരുപാധികം അനുവദനീയമാണെന്നു പറഞ്ഞുകൂടാ. കൊഞ്ചിക്കുഴഞ്ഞുകൊണ്‍ടുള്ള നൃത്തം ഹറാമാണ്. ഈ നൃത്തത്തോടുകൂടിയുള്ള ഒപ്പനയും ഹറാമാണ്. അപ്രകാരം തന്നെ നിഷിദ്ധമായ സഭ്യേതരമോ ശ്ളീലേതരമോ ആയ ഗാനങ്ങളോടു ചേര്‍ന്നുവരുമ്പോള്‍ ഒപ്പന നിഷിദ്ധമാണ്. മാത്രമല്ല, പുരുഷന്‍മാരുടെ ഒപ്പന സ്ത്രീകളോ, സ്ത്രീകളുടേത് പുരുഷന്‍മാരോ കണ്‍ടാസ്വദിക്കുന്നതും ഹറാമാണ്. മാപ്പിളകല എന്ന ഓമനപ്പേരു നല്‍കി ഒപ്പനയെ ഇസ്ലാമികവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ക്ഷന്തവ്യമല്ല. നബിദിന കലാപരിപാടികളിലും മറ്റും ഒപ്പനയെ അരങ്ങത്തു കൊണ്‍ടുവന്നു അതിനു ആരാധനയുടെ പരിവേഷം നല്‍കാന്‍ ശ്രമിക്കുന്നത് ഒട്ടും ക്ഷന്തവ്യമല്ല. ഒപ്പനയും ചൂളംവിളിയും ആരാധനയാക്കിയവരെ വിശുദ്ധ ഖുര്‍ആന്‍ രൂക്ഷമായി അധിക്ഷേപിച്ചിട്ടുണ്‍ട്.
ആ ഭവനത്തിന്റെ (കഅ്ബയുടെ) സമീപത്ത് അവരുടെ പ്രാര്‍ഥന ചൂളം വിളിയും കൈകൊട്ടുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. (അതിനാല്‍ അന്ത്യദിനത്തില്‍ അവരോട് പറയപ്പെടും) നിങ്ങള്‍ സത്യനിഷേധികളായതുകൊണ്‍ട് ശിക്ഷ ആസ്വദിച്ചുകൊള്ളുക (വിശുദ്ധ ഖുര്‍ആന്‍ 8/35).
കോല്‍ക്കളികള്‍ പലവിധമുണ്‍ട്. വടികൊണ്‍ട് പരസ്പരം അടിച്ചുകളിക്കുന്ന സാഹസിക വിനോദമാണ് അവയിലൊന്ന്. ഇതു കളരിപ്പയറ്റിലെ ഒരു പ്രാചീന ഇനമാണ്. അപകടം സംഭവിക്കാത്തവിധം പരിശീലനം നേടിയവര്‍ക്കു ഈ കോല്‍ക്കളി അഥവാ വടിക്കളി അനുവദനീയമാണ് (ശര്‍വാനി 9/398). മറ്റൊന്ന് താലത്തിന്മേല്‍ അസ്ത്രങ്ങള്‍ കൊണ്ടടിച്ച് വാദനം നടത്തുകയാണ്. അമിതപുളകം സൃഷ്ടിക്കുന്നതുകൊണ്‍ട് ഇതു നിഷിദ്ധമാണ് (ബിഗ്യ 284). ഉപധാനങ്ങളില്‍ വടികൊണ്‍ട് അടിച്ചുകൊണ്‍ടുള്ള കളിയാണ് മൂന്നാമത്തേത്. ഇതു മുകളില്‍ പറഞ്ഞപോലെ അനഭികാമ്യമാണ്, കറാഹത്താണ് (ശര്‍വാനി 2/150, കഫ്ഫ് 106). നാലാമത്തേത് ഒരു തടിക്കഷ്ണം മറ്റൊരു തടിക്കഷ്ണത്തില്‍ അടിച്ചുകൊണ്‍ടുള്ള വാദനമാണ്. സാധാരണയായി അന്ധഗായകന്‍മാര്‍ തങ്ങളുടെ പാട്ടുകള്‍ക്കു ഇമ്പം പകരുന്നതിനു ഇതുപയോഗിച്ചുവരുന്നു. ഇലത്താളം അടിക്കുന്നതുപോലെ ഇതും ഹറാമാണ് (ബിഗ്യ 284, ശര്‍വാനി 10/219). അഞ്ചാമത്തേത് കോല്‍ക്കളി എന്ന പേരില്‍ പ്രസിദ്ധമായ സാധാരണ കളി തന്നെ. അന്ധന്‍മാരുടെ തടിയടി ഹറാമാണെന്നു വരുമ്പോള്‍ അതിനേക്കാള്‍ പുളകം കൊള്ളിക്കുന്ന കോല്‍ക്കളി നിഷിദ്ധമാണെന്നു പറയേണ്‍ടതില്ലല്ലോ. മാത്രമല്ല പ്രസ്തുത വിധിയില്‍ തന്നെ കോല്‍ക്കളി പെടുമെന്നു പല പണ്ഢിതന്മാരും പറഞ്ഞിട്ടുണ്‍ട്.
ദഫ് മുട്ടുന്നത് അനുവദനീയമാണ്. വിവാഹം, ചേലാകര്‍മം തുടങ്ങിയ സന്തോഷവേളകളില്‍ പ്രത്യേകിച്ചും. ദഫ്ഫുകളില്‍ ചിലമ്പുകളുണ്‍ടെങ്കിലും അതു അനുവദനീയം തന്നെ. സന്തോഷ സന്ദര്‍ഭങ്ങളില്‍ സുന്നത്താണെന്ന് പറഞ്ഞവരുമുണ്‍ട്. ഇമാം നവവി (റ) പറയുന്നു: ദഫ് മുട്ടുന്നത് വിവാഹത്തിനും ചേലാകര്‍മത്തിനും അനുവദനീയമാണ്. മറ്റു സന്തോഷകരമായ കാര്യത്തിനും അനുവദനീയമാണെന്നാണ് പ്രബലമായ അഭിപ്രായം. ചിലമ്പുകള്‍ ഉണ്‍ടെങ്കിലും ദഫ് മുട്ട് അനുവദനീയമാണ് (മിന്‍ഹാജ്, പേജ്: 206). ഇബ്നുഹജര്‍ (റ) ഇമാം നവവി (റ) യെ വ്യാഖ്യാനിക്കുന്നതു കാണുക: വിവാഹത്തിനുവേണ്‍ടി ദഫ്ഫ് മുട്ടുന്നതും അതു കേള്‍ക്കുന്നതും അനുവദനീയമാണ്. എന്തുകൊണ്‍ടെന്നാല്‍ അലി (റ), ഫാത്വിമ (റ) എന്നിവര്‍ തമ്മിലുള്ള വിവാഹ സമയത്ത് ഏതാനും പെണ്‍കുട്ടികള്‍ ദഫ് മുട്ടിയപ്പോള്‍ നബി (സ്വ) അതിനു മൌനാനുവാദം നല്‍കിയിട്ടുണ്‍ട്. മാത്രമല്ല, നാളത്തെ കാര്യം അറിയുന്ന ഒരു പ്രവാചകന്‍ നമ്മുടെ കൂട്ടത്തിലുണ്‍ട് എന്നു പാടിയ പെണ്‍കുട്ടിയോട് അതുവിട്ട് അതിനുമുമ്പ് പാടിയ ബദ്റിലെ രക്തസാക്ഷികളുടെ കീര്‍ത്തനം ആവര്‍ത്തിക്കാന്‍ അവിടുന്ന് കല്‍പിക്കുകയുണ്‍ടായി. ഇമാം ബുഖാരി (റ) അതു ഉദ്ധരിച്ചിട്ടുണ്‍ട്. അനുവദനീയമായ വിവാഹവും തെറ്റായ വിവാഹവും തമ്മിലുള്ള അന്തരം ദഫ്മുട്ടാണെന്ന് ശരിയായ ഹദീസില്‍ വന്നിട്ടുണ്‍ട്. ഈ വിവാഹം നിങ്ങള്‍ വിളംബരം ചെയ്യുകയും പള്ളികളില്‍വെച്ചു നടത്തുകയും ദഫ് മുട്ടുകയും ചെയ്യണമെന്ന പ്രവാചകനിര്‍ദ്ദേശം ദുര്‍ബലമല്ലാത്ത പരമ്പരയിലൂടെ ലഭ്യമായിട്ടുണ്‍ട്. ദുര്‍ബലമാണെന്ന ഇമാം തുര്‍മുദിയുടെ അഭിപ്രായം അസ്വീകാര്യമാണ്. അതുകൊണ്‍ടാണ് ഇമാം ബഗവിയും മറ്റുചില പണ്ഢിതന്‍മാരും വിവാഹത്തിനും മറ്റു സന്തോഷങ്ങള്‍ക്കും ദഫ്മുട്ടല്‍ സുന്നത്താണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞിട്ടുള്ളത്. ചേലാകര്‍മത്തിനും ദഫ്മുട്ട് അനുവദനീയമാണ്. കാരണം ചേലാകര്‍മത്തിലും നികാഹിലും ഉമര്‍ (റ) അതു അനുവദിക്കുകയും മറ്റു സന്ദര്‍ഭങ്ങളില്‍ നിരാകരിക്കുകയും ചെയ്തതായി ഇമാം ഇബ്നുഅബീശൈബ ഉദ്ധരിച്ചിട്ടുണ്‍ട്. വിവാഹം, ചേലാകര്‍മം എന്നിവയിലെന്നപോലെ മറ്റെല്ലാ സന്തോഷസന്ദര്‍ഭങ്ങളിലും ദഫ് മുട്ട് അനുവദനീയമാണ് എന്നതാണ് ഏറ്റവും ശരിയായ അഭിപ്രായം. എന്തുകൊണ്‍ടെന്നാല്‍ നബി (സ്വ) ഒരു യുദ്ധയാത്ര കഴിഞ്ഞ് മദീനയിലേക്ക് തിരിച്ചുവന്നപ്പോള്‍ ഒരു കറുത്ത പെണ്‍കുട്ടി വന്ന് തിരുമേനി (സ്വ) യോട് ഇപ്രകാരം പറഞ്ഞു: സുരക്ഷിതനായി അങ്ങയെ അല്ലാഹു തിരിച്ചുകൊണ്‍ടുവന്നാല്‍ അങ്ങയുടെ മുമ്പില്‍ ദഫ് മുട്ടാന്‍ ഞാന്‍ നേര്‍ച്ചയാക്കിയിട്ടുണ്‍ട്. തദവസരം അവിടുന്ന് പറഞ്ഞു. നീ നേര്‍ച്ചയാക്കിയിട്ടുണ്‍ടെങ്കില്‍ നേര്‍ച്ച നിറവേറ്റിക്കൊള്ളുക. ഇമാം തുര്‍മുദി, ഇബ്നുഹിബ്ബാന്‍ എന്നീ ഹദീസ് പണ്ഢിതന്‍മാര്‍ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്‍ട്. പണ്ഢിതന്‍, രാജാവ് ആദിയായവരുടെ ആഗമനത്തിനുവേണ്‍ടി ദഫ്മുട്ടല്‍ അവിതര്‍ക്കിതമായ കാര്യമാണെന്ന ബുല്‍ഖൈനിയുടെ നിഗമനത്തിനു പ്രസ്തുത ഹദീസ് അനുകൂല സാക്ഷ്യം വഹിക്കുന്നു. മാത്രമല്ല പണ്ഢിതന്‍ മുതലായവരുടെ ആഗമനത്തില്‍, അതു മുസ്ലിംകള്‍ക്കു ഗുണമുള്ള കാര്യമായതു നിമിത്തം, സന്തോഷിച്ചുകൊണ്‍ട് ദഫ് മുട്ടുന്നത് സുന്നത്താണെന്നതിനും ഈ ഹദീസ് തെളിവാണ്. കാരണം ഹദീസില്‍ നിരുപാധികമായാണ് പറഞ്ഞിട്ടുള്ളത്. ഹദീസ് സംഭവത്തിലെ ദഫ്ഫുകളില്‍ ചിലമ്പുകളുണ്‍ടായിരുന്നില്ല എന്ന വാദം തെളിവുസഹിതം സ്ഥാപിക്കേ ണ്‍ടതുണ്‍ട് (തുഹ്ഫ 10/221).
ദഫ് മുട്ടുന്നത് അനുവദനീയമാണെങ്കിലും ഹറാമോ കറാഹത്തോ ആയ കാര്യങ്ങള്‍ അതിനു ചേരുവയായി വര്‍ത്തിക്കുമ്പോള്‍ വിധി വ്യത്യാസപ്പെടുമെന്ന് പറയേണ്‍ടതില്ലല്ലോ. സ്ത്രീകളുടെ ദഫ്മുട്ട് പുരുഷന്‍മാര്‍ വീക്ഷിക്കുകയോ പുരുഷന്‍മാരുടേത് സ്ത്രീകള്‍ വീക്ഷിക്കുകയോ ചെയ്യുമ്പോള്‍ അവിടെ അന്യന്‍മാരായ സ്ത്രീപുരുഷന്‍മാര്‍ തമ്മില്‍ ദര്‍ശനം നടക്കുന്നതുകൊണ്‍ട് ഹറാമാകുന്നു. അപ്രകാരം തന്നെ ദഫ്മുട്ടിനോടൊപ്പം മ്യൂസിക്കോ ഡാന്‍സോ ഉണ്‍ടാകുമ്പോഴും അതു നടത്തലും കാണലും ഹറാമാകും.
ദഫ്വാദനം സന്തോഷപ്രകടനത്തിനുള്ള ഒരു വിനോദമായതുകൊണ്‍ട് സ്വീകരണം, ഘോഷയാത്ര, വിവാഹാഘോഷം, പെരുന്നാളാഘോഷം, നബിദിനാഘോഷം ആദിയായവയില്‍ പരിമിതപ്പെടുത്തുകയും ഭക്തിപ്രധാനമായ മൌലിദ്, ദിക്ര്‍ മുതലായവയില്‍ ഒഴിവാക്കുകയും ചെയ്യുന്നതാണ് അഭികാമ്യം. കാരണം അതു സാധാരണക്കാരില്‍ ഭക്തിബോധം വളര്‍ത്തുന്നതിനു പകരം വിനോദരസം ഉണര്‍ത്തുകയാണ് ചെയ്യുക. ചില സ്വൂഫീശൈഖുമാരും അവരുടെ ശിഷ്യന്‍മാരും ദിക്റുവേളകളിലും കീര്‍ത്തന കവിതകളിലും ദഫ്മുട്ടാറുണ്‍ട്. അതു ദിവ്യചിന്തക്കും പ്രസ്തുത ചിന്തയിലുള്ള വിലയത്തിനും ശക്തിയും വേഗതയും കൂട്ടുന്നതിനുവേണ്‍ടിയാണ്. ജാഇസാണെന്നു ബഹുഭൂരിപക്ഷം പണ്ഢിതന്‍മാരും സന്തോഷവേളയില്‍ സുന്നത്ത് കൂടിയാണെന്നു മറ്റു ചില പണ്ഢിതന്‍മാരും പറഞ്ഞിട്ടുള്ള ദഫ്മുട്ട് സ്വൂഫീവര്യന്‍മാര്‍ ഏറ്റവും ഉല്‍കൃഷ്ടമായ ഒരു സദുദ്ദേശ്യത്തിന് ഉപയോഗിക്കുന്നത് തെറ്റാണെന്നു പറഞ്ഞുകൂടാ. അങ്ങനെ പറയുന്നതാണ് തെറ്റ്. അതു അനുഭവിച്ചവര്‍ക്കേ അവരുടെ ആത്മീയാനുഭൂതിയുടെ ഉല്‍ക്കര്‍ഷം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഒരു കൊച്ചുകുട്ടിയോട് ലൈംഗിക സംഭോഗത്തിന്റെ സുഖം പറഞ്ഞറിയിക്കുന്നതുപോലെ മാത്രമാണ് സാധാരണക്കാരോട് ആത്മീയ സാഗരത്തില്‍ മുങ്ങുകയും ദിവ്യചിന്തയുടെ വിഹായസ്സില്‍ ഉയരുകയും ചെയ്തിട്ടുള്ള സ്വൂഫികളുടെ അനുഭൂതിയെക്കുറിച്ചും അതിന്റെ നിരുപമമായ വിശുദ്ധിയെക്കുറിച്ചും പറയുന്നത് എന്നാണ് ആത്മീയ മഹാഗുരുവായ ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുള്ളത്.

Sunday, 27 December 2015

സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ മുഖം മറക്കല്‍ നിര്‍ബന്ധമാണോ



ശരീരത്തില്‍ മറക്കല്‍ നിര്‍ബന്ധമായതിനെയാണ് ഔറത് എന്ന് പറയുന്നത്. നിസ്കാരത്തിലും പുറത്തും, അന്യ ആളുകള്‍ക്ക് മുമ്പിലുമെല്ലാം അത് വിവിധ രൂപങ്ങളിലാണ്. സ്ത്രീകളുടെ ഔറത് അഞ്ച് വിധത്തില്‍ വിവരിക്കപ്പെടുന്നുണ്ട്. അന്യപുരുഷന്മാര്‍ നോക്കുന്നതുമായി ബന്ധപ്പെട്ട്  ശരീരം മുഴുവനും ഔറതാണെന്ന് പ്രബലാഭിപ്രായം. മുന്‍കാമികളായ മുസ്‍ലിംകള്‍ സ്ത്രീകളെ മുഖം തുറന്നിട്ട് പുറത്തിറങ്ങാന്‍ അനുവദിക്കാറില്ലായിരുന്നു എന്ന് ഇമാമുല്‍ ഹറമൈന്‍ (റ) പറഞ്ഞിട്ടുണ്ട്.

وقد روى البخاري عن عائشة رضي الله عنها قالت ” لما أنزلت هذه الآية ‘وليضربن بخمرهن على جيوبهن’ أخذن  أزورهن. فشققنها من قبل الحواشي فاختمرن بها 

ഇമാം ബുഖാരി ആഇശ (റ) യെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു: 

وليضربن بخمرهن على جيوبهن

 എന്ന ആയതിറങ്ങിയപ്പോള്‍ സ്ത്രീകള്‍ അവരുടെ തട്ടം കീറി അത് കൊണ്ട് മുഖം മറച്ചു. فاختمرن എന്നതിന് ഹാഫിള് ഇബ്നു ഹജറില്‍ അസ്ഖലാനി (റ) മുഖം മൂടി എന്നാണ് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. ഇമാം നവിവി, റാഫിഈ (റ) എന്നിവരുടെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത് മുഖം മറക്കല്‍ നിര്‍ബന്ധമാണെന്നാണെന്ന് മുഗ്നിയില്‍ ഇമാം ശിര്‍ബീനി പറയുന്നുണ്ട്. അന്യ പുരുഷന്‍ നോക്കുമെന്ന് ഉറപ്പായാല്‍ സ്ത്രീക്ക് മുഖം മറക്കല്‍ നിര്‍ബന്ധമാണെന്ന് ഇബ്നു ഹജര്‍ (റ) തുഹ്ഫയില്‍ പറയുന്നു. വികാരത്തോട് കൂടെ അന്യര്‍ തങ്ങളെ നോക്കുമെന്ന്  പേടിച്ചാല്‍ മുഖം മറക്കല്‍ നിര്‍ബന്ധമാണ് എന്ന് നാല് മദ്ഹബിലെ പണ്ഡിതരും ഫത്‍വ നല്‍കിയിട്ടുണ്ട്.
താബിഉകളില്‍ പെട്ട പ്രമുഖരായ ഉബൈദ (റ) ജില്‍ബാബ് ധരിക്കുന്ന രൂപം പറഞ്ഞത് തഫ്സീറുത്വബരിയില്‍ കാണാം. അദ്ദേഹംيدنين عليهن من جلابيبهن എന്ന ആയത് കൊണ്ട് അദ്ദേഹത്തിന്റെ മേല്‍തട്ടമെടുത്ത് മുഖവും മൂക്കും ഇടത്തേ കണ്ണും മൂടി വലത് കണ്ണ് മാത്രം പുറത്ത് കാണിച്ചു. മുകളില്‍ നിന്ന് തന്റെ പുരികം വരെ മറക്കുകയും ചെയ്തു. ഇങ്ങനെ യാണ് ജില്‍ബാബ് ധരിക്കുന്ന രൂപം മഹാന്‍ കാണിച്ചു കൊടുത്തത്. ഉമര്‍ (റ) കാലത്ത് മദീനയില്‍ താമസിച്ചവരാണ് മഹാന്‍.

ഇസ്‌ലാമിലെ ആണ്‍വേഷവും പെണ്‍വേഷവും



അഫ്ഗാന്‍ യുദ്ധവേളയില്‍ ഇസ്‌ലാമിലേക്ക് കടന്നുവന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തക ഇവോണ്‍ റിഡ്‌ലി ഇസ്‌ലാമിക വസ്ത്രധാരണ രീതിയുടെ സാമൂഹിക- സാംസ്‌കാരിക സുരക്ഷിതത്വത്തെ കുറിച്ച് ഒരഭിമുഖത്തില്‍ വാചാലമാകുന്നുണ്ട്. നഗ്നതയാണ് സൗന്ദര്യമെന്ന് ധരിച്ച് സ്‌ത്രൈണതയുടെ മേദസ്വവും മദാലസയും പുറത്തുകാട്ടി, കുത്തഴിഞ്ഞ ലൈംഗികതയെ വളര്‍ത്തുന്ന പുതിയ വസ്ത്രധാരണ രീതിയുടെ മടയത്വം സമ്മതിക്കാന്‍ ഇതുതന്നെ എത്രയോ മതിയായതാണ്. അല്ലെങ്കിലും ഇത് ഗ്രഹിക്കാന്‍ ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്റെ ഇട്ടാവട്ടത്തില്‍ ജനിക്കണമെന്നില്ല. അല്‍പം സാംസ്‌കാരിക ബോധം തൊട്ട്തീണ്ടിയാലെങ്കിലും മതി.
ആഘോഷങ്ങളിലും അങ്ങാടിയിലും വാഹനങ്ങളിലും സ്ത്രീ-പുരുഷന്‍ തമ്മിലുള്ള കൂടിയാട്ടം ഇന്ന് സാര്‍വ്വത്രികമാണ്. സ്ത്രീയെ അന്യര്‍ക്ക് മുന്നില്‍ പ്രദര്‍ശന വസ്തുവാക്കുന്നതിന് ഒരു താക്കോല്‍പഴുത് പോലും ഇസ്‌ലാം ഇട്ടേച്ച് പോയിട്ടില്ല. പുരുഷന്റെ ശരീരവും മനസ്സും ഭാര്യക്ക് സ്വന്തമെന്നത് പോലെ സ്ത്രീയുടെ ശരീരവും മനസ്സും ഭര്‍ത്താവിന് സ്വന്തമാണെന്ന ഇസ്‌ലാമിന്റെ അവസാനത്തെ തീര്‍ച്ചപ്പെടുത്തല്‍ സന്തുലിത സാമൂഹിക-സാംസ്‌കാരിക ചുറ്റുപാടിന് എക്കാലത്തും അനുഗുണമാണെന്ന് ഭൂതവും വര്‍ത്തമാനവും ഒരുപോലെ സമ്മതിക്കുന്നതാണ്. കെട്ട് ബന്ധം, രക്തബന്ധം, മുലകുടി ബന്ധം എന്നിവ മാനദണ്ഡമാക്കി, ജീവിതത്തിന്റെ സാമൂഹിക ഇടപെടലിന് സഹായകമാവുന്നവിധം ഒരു പരിധി വരെ ഇസ്‌ലാം സ്ത്രീക്ക് നിര്‍ബന്ധമായ മറനീക്കുന്നുണ്ട്. എന്നാല്‍, ദാമ്പത്യജീവിതത്തിലേക്ക് വരുമ്പോഴേക്ക് ശരീരപ്രദര്‍ശനം കൂടുതല്‍ ഉദാരമായി അനുവദിക്കപ്പെടുന്നതായി കാണാം. ഭാര്യഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ഗുഹ്യസ്ഥാനം നോക്കല്‍ കറാഹത്താണെന്ന കര്‍മ്മശാസ്ത്ര വിധിയിലൂടെ ഇസ്‌ലാം ഇവിടെയും മാന്യതയുടെ ബോധം വളര്‍ത്തുന്നുണ്ട്.

എന്നാല്‍, ജീവിതത്തിന്റെ സുഗമമായ മുന്നോട്ട് തുഴയലിന് ഉപാധികളോടെ ചില ഒഴിവ് കഴിവുകള്‍ പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ചികിത്സ, വിവാഹാന്വേഷണം, സാക്ഷിത്വം, ക്രയവിക്രയങ്ങള്‍, പഠനം എന്നിവയുടെ അനുവദനീയമായ രീതികള്‍ ഒരുനിലക്കും സാധ്യമല്ലാതെ വരുമ്പോള്‍ അന്യ സ്ത്രീ പുരുഷര്‍ തമ്മിലുള്ള നോട്ടവും സ്പര്‍ശനവും അനുവദനീയമാണ്. വിവാഹ ബന്ധം നിഷിദ്ധമാക്കിയത് കൊണ്ടോ നോക്കല്‍ അനുവദനീയമായവരെ കൊണ്ടോ ഉദ്ധൃത ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതിരിക്കുന്ന പക്ഷം, ഭര്‍ത്താവ്, വിവാഹ ബന്ധം നിഷിദ്ധമായവര്‍, വിശ്വസ്തയായ സ്ത്രീ എന്നിവരുടെ സാന്നിധ്യത്തില്‍ ആവശ്യപൂര്‍ത്തീകരണത്തിന് വേണ്ട നോട്ടവും സ്പര്‍ശനവും അനുവദനീയമാണെന്ന് തുഹ്ഫ (7/202-204) പോലോത്ത ഗ്രന്ഥങ്ങളില്‍ കാണാം. ഫാതിഹ പോലോത്ത അത്യാവശ്യ പഠനങ്ങള്‍ക്ക് മാത്രമാണ് കര്‍മ്മശാസ്ത്രം ഒഴിവ് കഴിവ് നല്‍കുന്നതെങ്കില്‍ ഇന്നത്തെ അതിരുവിട്ട സ്ത്രീ പഠനത്തിന്റെ സാധുത പണ്ഡിതലോകം ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു.

വ്യത്യസ്ത അവസരങ്ങളില്‍ സ്ത്രീ- പുരുഷന്‍മാര്‍ നിര്‍ബന്ധമായും മറക്കേണ്ട ശരീരഭാഗങ്ങളെ കുറിച്ച് ഇവിടെ അല്‍പം വിശദീകരിക്കുന്നു.

പുരുഷന്റെ ഔറത്ത് പുരുഷന്റെ മുമ്പില്‍
മുട്ടുപുക്കിള്‍ക്കിടയിലുള്ളതാണ് പുരുഷന്റെ മുമ്പില്‍ പുരുഷന്റെ ഔറത്തെന്ന് കര്‍മ്മശാത്രപണ്ഡിതന്‍മാരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. എന്നാല്‍ രണ്ടു തുടകള്‍ പ്രസ്തുത ഔറത്തില്‍പ്പെട്ടതല്ലെന്ന് ഇമാം മാലിക്(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹദീസുകള്‍ ഭൂരിപക്ഷാഭിപ്രായത്തെയാണ് പിന്താങ്ങുന്നത്. അഹ്‌ലുസ്വുഫ്ഫയില്‍പ്പെട്ട ജര്‍ഹദ് അസ്‌ലമി പറയുന്നത് കാണുക: ഒരിക്കല്‍ നബി(സ) തങ്ങളുടെ അടുക്കല്‍ വന്നിരുന്നു. ഞാന്‍ തുട തുറന്നിരിക്കുന്നതായി കണ്ട നബി(സ) ഉടനെ പറഞ്ഞു: തുട ഔറത്താണെന്ന് നിനക്കറിയില്ലേ? (അബൂദാവൂദ്, തിര്‍മുദി, മുവത്വഅ്). അലി(റ) തുട വെളിവാക്കിയിരിക്കുന്നതായി കണ്ടപ്പോഴും നബി(സ) തുട വെളിവാക്കരുതെന്ന് കല്‍പ്പിച്ചതായി കാണാം. (നോ. ഇബ്‌നുമാജ: അബൂദാവൂദ്) ഒരുത്തന് മറ്റൊരുത്തന്റെ മുമ്പില്‍ മുട്ട് പൊക്കിള്‍ക്കിടയിലുള്ളതെല്ലാം ഔറത്താണെന്ന് വരുമ്പോള്‍ അതിലേക്ക് പരസ്പരം നോക്കല്‍ അനുവദനീയമല്ലെന്നും അത് കുറ്റകരമാണെന്നും വളരെ വ്യക്തമാണ്. വര്‍ത്തമാന പരിസരത്ത് ഇത് ഗൗനിക്കാറില്ലെന്നത് ഗൗരവതരമാണ്. ടൈംപാസിന് വേണ്ടി പീടികക്കൊലായിലിരുന്ന് സ്വറ പറയുമ്പോഴും വെറുതെ നടക്കുമ്പോഴും കളിക്കുമ്പോഴും ഒന്ന് മടക്കികുത്താന്‍ ആരും ഇന്ന് മടി കാണിക്കാറില്ല. ബര്‍മുഡ സംസ്‌കാരത്തിന്റെ ബര്‍മുഡ ട്രിയാഗ്രിയാങ്കിളില്‍ അകപ്പെട്ട പുതിയ തലമുറക്ക് തുടയും ഉള്ളം കൈയും പോലെ പ്രദര്‍ശന വസ്തുവായത് ഇത്തരം കര്‍മ്മശാസ്ത്ര വിധികളെ കുറിച്ചുള്ള സുബോധമില്ലായ്മയാണ്.

അന്യസ്ത്രീക്കു മുമ്പില്‍
പുരുഷന്റെ മുട്ടുപുക്കിള്‍ക്കിടയിലെ ഭാഗങ്ങളൊഴിച്ച് മറ്റു ശരീര ഭാഗങ്ങള്‍ അന്യസ്ത്രീക്ക് കാണല്‍ അനുവദനീയമാണെന്നാണ് ഇമാം റാഫിഈ പ്രഭലമാക്കിയത്. മദീന പള്ളിയില്‍ കളിച്ചിരുന്ന എത്യോപ്യക്കാരിലേക്ക് (ഹബ്ശീനിയക്കാര്‍) ആയിശ (റ)യെ നോക്കാന്‍ നബി(സ) സൗകര്യമേര്‍പ്പെടുത്തിയെന്ന സ്വഹീഹായ ഹദീസാണ് ഇതിന് അടിസ്ഥാനം. എന്നാല്‍, അന്യപുരുഷന് സ്ത്രീയുടെ ശരീരം മുഴുക്കെ നോക്കല്‍ നിഷിദ്ധമായത് പോലെ അന്യസ്ത്രീക്ക് പുരുഷന്റെ ശരീരം മുഴുവനും നോക്കല്‍ നിഷിദ്ധമാണെന്നാണ് ഇമാം നവവി(റ) പ്രഭലമാക്കിയത്. അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മു മക്തൂം(റ) പ്രവാചക പത്‌നിമാരായ മൈമൂന(റ), ഉമ്മുസലമ(റ) എന്നിവരുടെ അടുത്തേക്ക് കടന്നുവന്നപ്പോള്‍ അവര്‍ അദ്ദേഹത്തെ നോക്കുന്നതായി നബി(സ) കാണുകയും അവരോട് അദ്ദേഹത്തില്‍ നിന്ന് മറഞ്ഞ് നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം അന്ധനല്ലേ എന്ന് അവര്‍ നബി(സ)യോട് സംശയമാരാഞ്ഞപ്പോള്‍, അദ്ദേഹം അന്ധനാണെങ്കിലും നിങ്ങള്‍ അദ്ദേഹത്തെ കാണുന്നുവല്ലോ എന്ന് നബി(സ) മറുപടി പറഞ്ഞതായി വന്ന സ്വഹീഹായ ഹദീസാണ് ഇമാം നവവി(റ)യുടെ അഭിപ്രായത്തെ പിന്താങ്ങുന്നത്. ആയിശ (റ)ന്റെ ഉദ്ധൃത ഹദീസില്‍ എത്യോപ്യക്കാരുടെ കളിയിലേക്കാണ് മഹതി നോക്കിയതെന്നോ (അവരുടെ ശരീരത്തിലേക്കല്ല) അല്ലെങ്കില്‍ ഈ സംഭവം ഹിജാസിന്റെ സൂക്തത്തിന് മുമ്പെന്നോ അതുമല്ലെങ്കില്‍ ആയിശാ ബീവിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നോ അര്‍ത്ഥം കല്‍പിക്കുന്നതായി  തുഹ്ഫ 7/200-ല്‍ കാണാം. എന്തുതന്നെയായാലും അന്യ സ്ത്രീക്ക് പുരുഷനെ അടിമുടി നോക്കല്‍ നിഷിദ്ധമാണെന്ന് വരുമ്പോള്‍ പുരുഷന്‍ മൂടുപടമണിയണമെന്ന് ഇസ്‌ലാമിക കര്‍മ്മശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നില്ല.

നിസ്‌കാരത്തില്‍
ശാഫിഈ, ഹമ്പലി മദ്ഹബുകള്‍ പ്രകാരം പുരുഷന്റെ നിസ്‌കാരത്തിലെ ഔറത്ത് മുട്ടുപുക്കിള്‍ക്കിടയിലെ ഭാഗങ്ങളാണ്. എന്നാല്‍, മുട്ടും പുക്കിളും ഔറത്തിന്റെ പരിധിയില്‍ വരുന്നില്ലെങ്കിലും ഔറത്ത് മറക്കാന്‍ സാധ്യമാകാന്‍ മുട്ട്പുക്കിളില്‍നിന്നല്‍പം മറക്കണമെന്നുണ്ട്. ഹനഫി മദ്ഹബ് പ്രകാരം കാല്‍മുട്ടുകള്‍ മുഴുവനും ഔറത്തില്‍പ്പെട്ടതാണ്. എന്നാല്‍ പുക്കിള്‍ ഔറത്തില്‍പ്പെട്ടതല്ലതാനും. നിസ്‌കാരത്തിലെ പുരുഷന്റെ ഔറത്തിനെ കഠിനമായത് (മുഖല്ലാഇ), ലഘുവായത് (മുഖഫ്ഫഫ) എന്നിങ്ങനെ മാലികി മദ്ഹബില്‍ രണ്ടായി തരംതിരിക്കുന്നതായി കാണാം. ലിംഗം, രണ്ടു വൃഷ്ണങ്ങള്‍, ഗുദദ്വാരം എന്നിവയാണ് കഠിനഔറത്ത്. ഇവ മറക്കാന്‍ കഴിവുണ്ടായിരിക്കെ ഒരാള്‍ മറക്കാതെ നിസ്‌കരിച്ചാല്‍ നിസ്‌കാരം അസാധുവായിരിക്കും. കഠിന ഔറത്തിനെക്കാള്‍ മുട്ടുപൊക്കിള്‍ക്കിടയിലുള്ള അധിക ഭാഗങ്ങളാണ് ലഘുവായ ഔറത്ത്. ഈ ഭാഗങ്ങള്‍ മുഴുവനോ അല്‍പമോ തുറന്ന് നിസ്‌കരിച്ചാല്‍ നിസ്‌കാരം അസാധുവാകുന്നില്ലെങ്കിലും നിസ്‌കാരത്തില്‍ ഈ ഭാഗങ്ങള്‍ തുറന്നിടലും അതിലേക്ക് നോക്കലും ഹറാമാണ്. (അല്‍ഫിഖ്ഹ് അലല്‍ മദാഹിബുല്‍ അര്‍ബഅ: 1/188, 189).

ഏകാന്തതയില്‍
ഒറ്റക്കാകുമ്പോള്‍ ഔറത്തിലേക്ക് നോക്കലും തുറന്നിടലും കറാഹത്താണെന്ന് ശാഫിഈ മദ്ഹബിന്റെ പക്ഷം. മലമൂത്ര വിസര്‍ജ്ജനം, കുളി, ചികിത്സ, തണുപ്പിക്കല്‍, അഴുക്കില്‍നിന്ന് സൂക്ഷിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സ്വന്തം ഔറത്ത് വെളിവാക്കലും നോക്കലും അനുവദനീയമാണ്. (അല്‍ഫിഖ്ഹ് അലാ മദാഹിബുല്‍ അര്‍ബഅ: 191) ഇമാം തുര്‍മിദി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നത് കാണുക. നബി(സ) പറഞ്ഞു: ”നഗ്‌നതയെ നിങ്ങള്‍ സൂക്ഷിക്കുക. മലമൂത്ര വിസര്‍ജ്ജനം, ലൈംഗിക ബന്ധം എന്നിവയുടെ സമയത്തല്ലാത്ത എല്ലാ നേരത്തും നിങ്ങളെ വിട്ട് പിരിയാത്തവര്‍ (മലക്കുകള്‍) നിങ്ങളോടൊപ്പമുണ്ട്.” എന്നാല്‍, ഒറ്റക്കാകുമ്പോള്‍ പുരുഷന്‍ അവന്റെ മുന്നും പിന്നും മാത്രമേ  മറക്കല്‍ നിര്‍ബന്ധമുള്ളൂവെന്ന് മഖ്ദൂം(റ) ഫത്ഹുല്‍ മുഈന്‍ 31-ല്‍ പറയുന്നു.

ചെറിയ പ്രായത്തില്‍

ചെറിയ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും (കണ്ടാല്‍ ആശിക്കട്ടെ, ആശിക്കാതിരിക്കെട്ട) നിസ്‌കാരത്തിലെ ഔറത്ത് പ്രായപൂര്‍ത്തിയായവരുടെ നിസ്‌കാരത്തിലെ ഔറത്ത് തന്നെയെന്നാണ് ശാഫിഈ മദ്ഹബിന്റെ നിലപാട്. എന്നാല്‍, കണ്ടാല്‍ ആശിക്കുന്ന ചെറിയ ആണ്‍-പെണ്‍കുട്ടികളുടെ നിസ്‌കാരേതര സമയങ്ങളിലുള്ള ഔറത്ത് ഇപ്രകാരം തന്നെയാണ്. (അല്‍ഫിഖ്ഹ് അലാ മദാഹിബുല്‍ അര്‍ബഅ: 1/193) ചെറുപ്രായമുള്ള കുട്ടികള്‍ക്കും മേല്‍ സൂചിത ശരീരഭാഗങ്ങളാണ് മറക്കേണ്ടതെങ്കിലും അവരെ മറ്റുള്ളവര്‍ നോക്കുന്ന വിഷയത്തില്‍ ഇസ്‌ലാമിക കര്‍മ്മശാസ്ത്ര ലോകത്ത് ഒരു വലിയ ചര്‍ച്ച തന്നെ നടത്തുന്നുണ്ട്. വികാരത്തോടെ അംറദിനെ നോക്കല്‍ ഹറാമാണ്. ഇതാണ് ഇമാം റാഫിഈ(റ) പ്രഭലമാക്കുന്നത്. വികാരമില്ലാതെ നോക്കലും ഹറാമാണെന്നാണ് ഇമാം നവവി(റ) പ്രഭലമാക്കുന്നതെങ്കിലും അത് നവവി(റ)ന്റെ സ്വന്തം അഭിപ്രായമാണെന്നും ഇമാം റാഫിഈ(റ)ന്റെ അഭിപ്രായമാണ് മദ്ഹബില്‍ പ്രഭലമെന്നും ഇമാം ശിഹാബുദ്ദീന്‍ റംലി(റ)യുടെ ഫത്‌വ പിടിച്ചു ശര്‍വാനി 7/199-ല്‍ സമര്‍ത്ഥിക്കുന്നുണ്ട്. പെണ്‍കുട്ടിയില്‍ പുരുഷന്‍മാര്‍ക്ക് പൊതുവെ ആഗ്രഹം ജനിക്കുന്ന പ്രായമെത്തിയ, താടിരോമം മുളക്കാത്ത ആണ്‍കുട്ടിയാണ് അംറദ് എന്ന ശബ്ദത്തിന്റെ വിവക്ഷയെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. (നോ. തുഹ്ഫ 7/198).

സ്ത്രീയും ഹിജാബും
സ്ത്രീയും സ്ത്രീയുടെ ഹിജാബും എക്കാലത്തും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ആമിനാ വദൂദ്മാരും ഇവിടെ ഖദീജാ മുംതാസ്, സഹീറാ തങ്ങള്‍ പോലോത്തവരും സ്ത്രീയുടെ ഹിജാബിനെ കേവലം ഒരു ബ്ലൗസിനും നിക്കറിനുമുള്ളിലൊതുക്കി വെട്ടിച്ചുരുക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഇത്തരത്തില്‍ ഹിജാബിന്റെ കര്‍മ്മശാസ്ത്രവും ഖുര്‍ആന്‍- ഹദീസ് പാഠവും എന്തെന്ന് ചിന്തിക്കുന്നത് എല്ലാവര്‍ക്കും നന്നായിരിക്കും.
ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ സ്ത്രീക്ക് നിര്‍ബന്ധമാകുന്ന ഹിജാബിന് താഴെ കൊടുക്കുന്ന രീതിയില്‍ നിബന്ധനകള്‍ കല്‍പിക്കണം.
1. സ്ത്രീയുടെ മൂടുപടം ശരീരം അടിമുടി മറച്ചിരിക്കണം. സൂറത്തുല്‍ അഹ്‌സാബില്‍ സ്ത്രീയുടെ ഹിജാബ് പരാമര്‍ശിച്ചിടത്ത് ജില്‍ബാബ് (ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം) എന്ന ശബ്ദം പ്രയോഗിച്ചതില്‍ നിന്ന് ഇത് വളരെ വ്യക്തമാണ്.
വസ്ത്രം തൊലിയുടെ നിറം പൂര്‍ണ്ണമായി മറക്കുന്നതായിരിക്കണം. നേരിയ വസ്ത്രങ്ങള്‍ കൊണ്ട് മറച്ചാല്‍ അത് ‘ഹിജാബ്’ ആകുന്നില്ല. മറച്ചിട്ടും മറയാത്ത പുതിയ വസ്ത്രധാരണാരീതി ഇസ്‌ലാമിന് അന്യമാണ്. അബൂബക്കര്‍ (റ)ന്റെ മകള്‍ അസ്മാഅ്(റ) ഒരിക്കല്‍ നബി(സ)യുടെ അടുത്തേക്ക് നേരിയ വസ്ത്രമിട്ട് കടന്നുവന്നപ്പോള്‍ നബി(സ) മുഖം തിരിച്ചുവെന്ന് അബൂദാവൂദ് തന്റെ സുനനില്‍ ആയിശാ ബീവി(റ)യില്‍ നിന്ന് ഉദ്ധരിച്ചതായി കാണാം.

3- ഹിജാബ് സ്വന്തമായി ഭംഗിയുള്ളതോ അപരന്റെ ശ്രദ്ധ ക്ഷണിക്കുന്ന തരത്തില്‍ നിറക്കൂട്ടുള്ളതോ മറ്റോ ഉള്ളതാവാതിരിക്കുക. സൂറത്ത് നൂരിലും 31-ല്‍ അവര്‍ (സ്ത്രീകള്‍) അവരുടെ ഭംഗി (സീനത്ത്) വെളിവാക്കരുതെന്ന് വ്യക്തമായി കല്‍പിക്കുന്നുണ്ട്.

4. ശരീരവടിവും ആകാരവും കാണുന്ന തരത്തിലുള്ള ഇടുങ്ങിയ വസ്ത്രങ്ങള്‍ ഹിജാബിന് കൊള്ളില്ല. നബി(സ) കാണരുതെന്ന് ആഗ്രഹിച്ച നരകവാസികളിലെ ഒരുവിഭാഗം മറച്ചിട്ടും മറയാതെ ചാണും ചെരിഞ്ഞും നടക്കുന്ന സ്ത്രീകളാണെന്ന് മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ പ്രബലമായി വന്നിട്ടുണ്ട്.
5. പുരുഷനെ ഇക്കിളിപ്പെടുത്തുന്ന രീതിയില്‍ സുഗന്ധം പൂശിയ വസ്ത്രങ്ങള്‍ ഹിജാബാവാന്‍ പാടില്ല. ആറ് ഹദീസ് ഗ്രന്ഥങ്ങളിലും ഉദ്ധരിച്ച പ്രഭലമായ ഒരു ഹദീസ് ഇങ്ങനെ വായിക്കാം: ”എല്ലാ കണ്ണും വ്യഭിചാരിയാണ്. സ്ത്രീ സുഗന്ധം പൂശി സദസ്സിലൂടെ നടന്നാല്‍ അവള്‍ വ്യഭിചാരിയാണ്.”

6. ഹിജാബ് പുരുഷവേഷത്തോട് സാദൃശ്യമാവാന്‍ പാടില്ല. പുരുഷ വസ്ത്രം ധരിക്കുന്ന സ്ത്രീയേയും സ്ത്രീ വസ്ത്രം ധരിക്കുന്ന പുരുഷനെയും നബി (സ)/ അല്ലാഹു ശപിച്ചതായി ഒട്ടനവധി ഹദീസുകളില്‍ വന്നിട്ടുണ്ട്.
(റവാഇഉല്‍ ബയാന്‍ -മുഹമ്മദ് അലി അസ്വാബൂനി 1/384, 385, 386)

സ്ത്രീ എന്തൊക്കെ ഏതൊക്കെ സമയം മറക്കണമെന്ന് ഇനി വിശദീകരിക്കാം.

സ്ത്രീയുടെ ഔറത്ത് പുരുഷന്റെ മുമ്പില്‍

പ്രായപൂര്‍ത്തിയായ അന്യപുരുഷന്റെ മുമ്പില്‍ സ്വതന്ത്രയായ സ്ത്രീയുടെ ഔറത്ത് ഏതാണെന്നതില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ശാഫിഈ, ഹംബലി മദ്ഹബുകളില്‍ സ്ത്രീയുടെ ശരീരം മുഴുക്കെ ഔറത്താണെന്നതാണ് പ്രബലമായ അഭിപ്രായം. ഇമാം അഹ്മദ്(റ) ഇത് വ്യക്തമാക്കുന്നത് കാണുക: നഖം തൊട്ട് സ്ത്രീയുടെ ശരീരമാസകലം ഔറത്ത് തന്നെ (തഫ്‌സീര്‍ ഇബ്‌നു ജൗസി 6/31). അനാശാസ്യം (ഫിത്‌ന) ഭയപ്പെട്ടാലും ഇല്ലെങ്കിലും ആഗ്രഹം ജനിപ്പിക്കുന്ന പ്രായമെത്തിയ സ്ത്രീക്ക് അവള്‍ വിരൂപിയാണെങ്കില്‍പോലും അന്യപുരുഷന് മുമ്പില്‍ ശരീരമാസകലം ഔറത്താണെന്ന്  തുഹ്ഫ (കിതാബുന്നികാഹ്) പോലോത്ത ശാഫിഈ ഗ്രന്ഥങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഇത്തരം സ്ത്രീകള്‍ അന്യപുരുഷന്‍മാര്‍ക്കിടയില്‍ ശരീരമാസകലം മറക്കേണ്ടതുണ്ട്. പ്രായപൂര്‍ത്തിയാകാനടുത്ത ബാലന്‍മാരും (മുറാഹിഖ്) മുഴുഭ്രാന്തന്‍മാരും പ്രായപൂര്‍ത്തിയായ പുരുഷനെ പോലെയാകയാല്‍ അവരുടെ മുമ്പിലും സ്ത്രീ മുഴുവന്‍ മറക്കേണ്ടതുണ്ട്. (നോ. തുഹ്ഫ 7/197) ഇമാം ശാഫിഈ(റ), അഹ്മദ്ബ്‌നു ഹംബല്‍ (റ) എന്നിവരുടെ അഭിപ്രായത്തെ പിന്താങ്ങുന്ന തെളിവുകള്‍.

1- വിശുദ്ധ ഖുര്‍ആന്‍ : സൂറത്ത് നൂറിലെ 31-ാം സൂക്തത്തില്‍ മുസ്‌ലിം സ്ത്രീയോട് അവരുടെ ഭംഗി (സീനത്ത്) വെളിവാക്കരുതെന്ന് ഖുര്‍ആന്‍ വ്യക്തമായി നിര്‍കര്‍ഷിച്ചിട്ടുണ്ട്. മനുഷ്യന്റെ ഭംഗിയും രൂപവും കൂടുതല്‍ പ്രകടമാവുന്നത് മുഖവും മുന്‍കയ്യുമാകയാല്‍ ഈ നിര്‍ദേശം ഇവയെ ബാധിക്കുമെന്ന് ശാഫിഈ(റ), അഹമദ്(റ) എന്നിവര്‍ തറപ്പിച്ചു പറയുന്നു. എന്നാല്‍, പ്രസ്തുത ആയത്തിന്റെ തുടര്‍ച്ചയില്‍, അതില്‍ (ഭംഗി) നിന്ന് വെളിവാകുന്നതൊഴിച്ച് എന്ന വാക്യത്തെ അവര്‍ വ്യാഖ്യാനിച്ചത് കാറ്റ് പോലോത്തതു കൊണ്ട് മനഃപൂര്‍വ്വമല്ലാതെ ശരീരത്തില്‍നിന്ന് വെളിച്ചത്താകുന്ന ഭാഗങ്ങള്‍ എന്നാണ്. സ്വബോധമില്ലാതെ, ആകസ്മികമായി വെളിവാകുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീ കുറ്റക്കാരിയാകുന്നില്ലെന്ന് അവര്‍ വിശദീകരിക്കുന്നു. നിങ്ങള്‍ അവരോട് (നബി ഭാര്യമാരോട്) ചരക്കുകള്‍ ചോദിച്ചാല്‍ മറക്ക് പിന്നിലായി നിങ്ങള്‍ ചോദിക്കുക (33/53) എന്ന ഖുര്‍ആനിക സൂക്തം പ്രവാചക പത്‌നിമാരുടെ കാര്യത്തിലാണ് അവതീര്‍ണ്ണമായതെങ്കിലും മറ്റു സ്ത്രീകളെയും അത് ബാധിക്കുമെന്ന് ഖിയാസ് ചെയ്ത് ഈ ആയത്തുകൊണ്ട് അവര്‍ തെളിവ് പിടിക്കുന്നു.
2) ഹദീസുകള്‍:- ജംരീരുബ്‌നു അബ്ദുല്ല(റ) പറയുന്നു: ഞാന്‍ നബി(സ)യോട് ആകസ്മികമായിട്ടുള്ള നോട്ടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നബി(സ) പ്രതിവചിച്ചു: നീ കണ്ണ് തിരിക്കുക: (മുസ്‌ലിം അഹ്മദ്)
അലീ, നീ ഒന്നിന് ശേഷം മറ്റൊന്നായി നോട്ടത്തെ നീ തുടര്‍ത്തരുത്. നിശ്ചയം നിനക്ക് ആദ്യനോട്ടം മാത്രമാണുള്ളത്. മറ്റുള്ളവ അനുവദനീയമല്ല എന്ന് അലി (റ)വിനോട് നബി (സ) കല്‍പിച്ച ഹദീസ്. (അഹ്മദ്, അബൂദാവൂദ്)

ഇബ്‌നി അബ്ബാസി (റ)ല്‍ നിന്ന് നിവേദനം: നബി(സ) ഫള്‌ലുബ്‌നു അബ്ബാസി (റ)നെ ഒരു പെരുന്നാള്‍ ദിനത്തില്‍ യാത്രക്കായ് വാഹനത്തിന്റെ പിന്നിലിരുത്തി. അദ്ദേഹം ഭംഗിയുള്ള രോമവും വെളുത്ത ശരീരവുമുള്ള സുന്ദരനായിരുന്നു. ഉടനെ, ഖശ്അം ഗോത്രത്തില്‍പ്പെട്ട ഒരു സ്ത്രീ നബി(സ)യോട് ഫത്‌വ തേടി വന്നു. ഫള്‌ലും ഈ സ്ത്രീയും പരസ്പരം നോക്കുന്നത് കണ്ട നബി(സ) ഫള്‌ലിന്റെ മുഖം മറുവശത്തേക്ക് തിരിച്ചുകൊണ്ടിരുന്നു. (ബുഖാരി, മുസ്‌ലിം)

3 ബൗദ്ധിക തെളിവ്: സ്ത്രീകളുടെ നോക്കല്‍ അനുവദനീയമാവാത്തത് അനാശാസ്യം (ഫിത്‌ന) ഭയപ്പെട്ടത് കൊണ്ടാണ്. എന്നാല്‍ മുടി, കാല്‍ എന്നിവയെക്കാള്‍ ഫിത്‌ന ഗൗരവതരമാകുന്നത് മുഖത്തിലാണെന്നത് ബുദ്ധിക്ക് സര്‍വ്വസമ്മതമാണ്.
എന്നാല്‍, ഇമാം മാലിക് (റ), അബൂഹനീഫ(റ) എന്നിവര്‍ സ്ത്രീയുടെ മുഖവും മുന്‍കയ്യും ഔറത്തില്‍പ്പെട്ടതല്ലെന്ന് അഭിപ്രായപ്പെട്ടവരാണ്. അവര്‍ക്കും അവരുടേതായ തെളിവുകളുണ്ട്. അവ താഴെ കൊടുക്കുന്നു.
1) ‘സ്ത്രീകള്‍ അവരുടെ ഭംഗി വെളിവാക്കരുത്’ എന്നതില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ ‘അതില്‍നിന്ന് (ഭംഗി) വെളിവാകുന്നതൊഴിച്ച്’ എന്ന തുടര്‍വാക്യത്തിലൂടെ പല ആവശ്യങ്ങള്‍ക്കും വെളിവാക്കേണ്ടിവരുന്ന മുഖത്തിനും മുന്‍കൈയ്യിനും ഇത് ബാധകമല്ലെന്ന് വരുന്നുണ്ടെന്ന് അവര്‍ ഈ ആയത്തിനെ വിശദീകരിച്ചു പറയുന്നു.
2- ഹദീസ്: ആയിശ(റ)യില്‍ നിന്ന് നിവേദനം: അബൂബക്കര്‍ (റ)ന്റെ മകള്‍ അസ്മാഅ്(റ) ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ നേരിയ വസ്ത്രമണിഞ്ഞ് കയറിച്ചെന്നു. ഉടനെ നബി(സ) മുഖം തിരിച്ച് ”ഓ… അസ്മാഅ്, ആര്‍ത്തവ പ്രായമായ സ്ത്രീയുടെ ഇതും ഇതുമൊഴിച്ചൊന്നും കാണാന്‍ പാടില്ല” എന്ന് നബി (സ) തന്റെ മുഖത്തിലേക്കും മുന്‍കൈയ്യിലേക്കും ചൂണ്ടി പറഞ്ഞു.
3- ഔറത്ത് മറക്കല്‍ നിര്‍ബന്ധമായ നിസ്‌കാരം, ഇഹ്‌റാം എന്നിവയുടെ അവസരത്തില്‍ സ്ത്രീ മുഖവും മുന്‍കയ്യും മറക്കേണ്ടെന്ന് വരുമ്പോള്‍ അവ ഔറത്തിന് പുറത്താണെന്ന് വരുന്നു.
സ്ത്രീക്കു മുമ്പില്‍
മുട്ടുപുക്കിള്‍ക്കിടയിലുള്ളതാണ് സ്ത്രീക്ക് മുമ്പില്‍ സ്ത്രീയുടെ ഔറത്ത്. എന്നാല്‍ മുട്ടുപുക്കിള്‍ക്കിടയിലുള്ളതൊഴിച്ച് മറ്റു ഭാഗങ്ങളിലേക്ക് എത്തരം സ്ത്രീകള്‍ക്കാണ് നോക്കല്‍ അനുവദനീയമാവുക എന്ന ചര്‍ച്ചയില്‍ മുസ്‌ലിം, മുസ്‌ലിമേതര സ്ത്രീ എന്നിങ്ങനെ പണ്ഡിതര്‍ വിഭജിച്ചതായി കാണാം. മുസ്‌ലിം സ്ത്രീകള്‍ക്ക് മുമ്പില്‍ മുട്ടുപുക്കിള്‍ക്കിടയിലുള്ള ഭാഗമാണ് സ്ത്രീയുടെ ഔറത്തെന്നതില്‍ എല്ലാവരും ഒരു പക്ഷത്താണ്. എന്നാല്‍, ഇമാം അഹ്മദ്ബ്‌നു ഹംബല്‍(റ) ഇത്തരം ഒരു വിഭജനം നടത്തുന്നില്ല. അദ്ദേഹത്തിന്റെ മദ്ഹബ് പ്രകാരം മുസ്‌ലിം സ്ത്രീയോ മുസ്‌ലിമേതര സ്ത്രീയോ ആയാലും അവര്‍ക്കു മുന്നില്‍ മുട്ടുപുള്‍ക്കിടയിലുള്ള ഭാഗം മാത്രമാണ് ഒരു സ്ത്രീ മറക്കേണ്ടതായിട്ടുള്ളൂ. എന്നാല്‍, ഇമാം ശാഫിഈ(റ) ഉള്‍പ്പെടുന്ന ഭൂരിപക്ഷ പണ്ഡിതന്‍മാരും മുഖവും മുന്‍കയ്യുമൊഴിച്ചുള്ള എല്ലാ ശരീരഭാഗങ്ങളും കാഫിറായ സ്ത്രീക്ക് മുമ്പില്‍ ഒരു സ്ത്രീയുടെ ഔറത്താണെന്ന അഭിപ്രായക്കാരാണ്.  ദുഃസ്വഭാവികളായ മുസ്‌ലിം സ്ത്രീകളും കാഫിറായ സ്ത്രീകളുടെ പരിധിയില്‍ വരുമെന്നും ഫിത്‌ന നിര്‍ഭയമായ സാഹചര്യത്തില്‍ മാത്രമേ ദുഃസ്വബാവികളായ മുസ്‌ലിം സ്ത്രീകള്‍ക്കോ മുസ്‌ലിമേതര സ്ത്രീകള്‍ക്കോ ഒരു മുസ്‌ലിം സ്ത്രീയുടെ മുഖവും മുന്‍കയ്യും നോക്കല്‍ അനുവദനീയമാകുന്നുള്ളൂവെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (നോ. അല്‍ഫിഖ്ഹ് മദാഹിബുല്‍ അര്‍ബഅ 1/192).
മുസ്‌ലിം സ്ത്രീകളുടെ ഭംഗി (സീനത്ത്) കാണല്‍ അനുവദനീയമാവുന്നവരെ എണ്ണിപ്പറഞ്ഞിടത്ത്, വിശുദ്ധ ഖുര്‍ആന്‍ അവരുടെ (മുസ്‌ലിം സ്ത്രീകളുടെ) സ്ത്രീകളും എന്ന് പ്രയോഗിച്ചതിനാല്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് മാത്രമേ അവരുടെ ഭംഗി കാണാന്‍ പറ്റുകയുള്ളൂവെന്ന് പ്രബല തഫ്‌സീറിനെ അടിസ്ഥാനമാക്കിയാണ് പണ്ഡിതര്‍ ഈ വിഭജനം നടത്തിയിട്ടുള്ളത്. ഇമര്‍(റ) ഒരിക്കല്‍ അബൂ ഉബൈദ:ബ്‌നു ജര്‍റാഹി(റ) ലേക്ക് ഇപ്രകാരം ഒരെഴുത്തെഴുതി: ”മുസ്‌ലിമേതരെ സ്ത്രീകള്‍ മുസ്‌ലിം സ്ത്രീകളോടൊപ്പം കുളിമുറിയില്‍ പ്രവേശിക്കുന്നുണ്ടെന്ന് എനിക്ക് നിശ്ചയം വിവരം ലഭിച്ചിട്ടുണ്ട്. അത് നീ തടയണം. കാരണം, മുസ്‌ലിമായ സ്ത്രീയുടെ ഔറത്ത് മുസ്‌ലിമേതര സ്ത്രീ കാണാന്‍ പാടില്ല. (ഖുര്‍ത്വുബി- 12/233).
വിവാഹബന്ധം നിഷിദ്ധമായവര്‍ക്കു മുമ്പില്‍
വിവാഹബന്ധം നിഷിദ്ധമായവര്‍ക്ക് മുമ്പില്‍ സ്ത്രീയുടെ ഔറത്ത് മുട്ട് പൊക്കിള്‍ക്കിടയിലുള്ള ശരീരഭാഗങ്ങള്‍ തന്നെയാണ്. എന്നാല്‍, മുഖം, തല, പിരടി, കൈകാലുകള്‍ എന്നിവ ഒഴിച്ചുള്ള ശരീരഭാഗങ്ങളും അവര്‍ക്ക് മുമ്പില്‍ ഔറത്താണെന്ന് ഇമാം മാലിക്(റ), അഹ്മദ് ബ്‌നു ഹംബല്‍ (റ) എന്നിവരുടെ പക്ഷം. (അല്‍ഫിഖ്ഹ് അലാമദാബുല്‍ അര്‍ബഅ 1/192).
നിസ്‌കാരത്തില്‍
മുഖം, മുന്‍കയ്യ്, അകം, പുറം എന്നിവ ഒഴിച്ചുള്ള മുഴുവന്‍ ശരീര ഭാഗങ്ങളും നിസ്‌കാരത്തില്‍ സ്ത്രീയുടെ (ചെറിയ പെണ്‍കുട്ടിയാണെങ്കിലും) ഔറത്താണെന്നാണ് ശാഫിഈ മദ്ഹബിന്റെ പക്ഷം. (നോ. തുഹ്ഫ 2/111). എന്നാല്‍ രണ്ടു ഉള്ളം കയ്യും രണ്ടു പുറംകാലും ഒഴിച്ചുള്ള എല്ലാ ഭാഗങ്ങളുമാണ് ഹനഫീ മദ്ഹബ് പ്രകാരം പ്രസ്തുത ഔറത്ത്. മുഖമൊഴിച്ചുള്ള ഭാഗങ്ങളാണെന്നാണ് ഹംബലി മദ്ഹബിന്റെ പക്ഷമെങ്കില്‍ മാലിക് മദ്ഹബ് പ്രസ്തുത ഔറത്തിനെ ഗൗരവമുള്ളത് (മുഖല്ലള്), ലഘുവായത് (മുഖഫ്ഫഫ്) എന്നിങ്ങനെ രണ്ടായി തരം തിരിച്ചതായി കാണാം. തല, കൈകാലുകള്‍, നെഞ്ച്, നെഞ്ചിനോട് നേരിടുന്ന പുറംഭാഗം എന്നിവ ഒഴിച്ചുള്ള എല്ലാ ശരീര ഭാഗവുമാണ് ‘ഗൗരവമായ’ ഔറത്ത് എന്നതുകൊണ്ടുള്ള വിവക്ഷ. തല, പിരടി, മുഴംകൈ, നെഞ്ച്, നെഞ്ചിനോട് നേരിടുന്ന പുറം ഭാഗം എന്നിവ ഒഴിച്ചുള്ള ഭാഗങ്ങളാണ് ലഘുവായ ഔറത്ത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഗൗരവമായ ഔറത്തിനെ അല്‍പമോ മുഴുവനോ തുറന്ന് നിസ്‌കരിച്ചാല്‍ നിസ്‌കാരം അസാധുവാകുമെന്നും, എന്നാല്‍ ലഘുവായ ഔറത്തിനെ അല്‍പമോ മുഴുവനോ തുറന്ന് നിസ്‌കരിച്ചാല്‍ (തുറന്നിടലും നോക്കലും ഹറാമാണെങ്കിലും) നിസ്‌കാരം സാധുവാകുമെന്നുമാണ് ഹംബലികളുടെ കര്‍മ്മശാസ്ത്രം (അല്‍ഫിക്ഹ് അലല്‍മദാഹിബുല്‍ അര്‍ബഅ:)
സ്ത്രീ ഒറ്റക്ക്, ചെറുപ്രായത്തില്‍
സ്ത്രീ ഒറ്റക്കാകുമ്പോള്‍ മുട്ടുപൊക്കിള്‍ക്കിടയിലുള്ള ഭാഗങ്ങള്‍ മറക്കണമെന്ന് ഫത്ഹുല്‍ മുഈന്‍ 31-ല്‍ പറയുന്നതായി കാണാം. എന്നാല്‍, ചെറിയ പെണ്‍കുട്ടിയുടെ എവിടെയൊക്കെ നോക്കല്‍ അനുവദനീയമാണെന്ന കാര്യം പണ്ഡിതര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ആഗ്രഹം ജനിക്കാത്ത ചെറിയ പെണ്‍കുട്ടിയുടെ ഗുഹ്യസ്ഥാനമല്ലാത്തതിലേക്ക് നോക്കല്‍ അനുവദനീയമാണെന്നാണ് അവര്‍ പ്രബലമാക്കിയത്. ആഗ്രഹം ജനിപ്പിക്കുമെങ്കില്‍ അവളും പ്രായപൂര്‍ത്തിയായ സ്ത്രീയുടെ പരിധിയില്‍ വരുമെന്നാണ് പണ്ഡിതമതം. (തുഹ്ഫ 7/195)
അടിമസ്ത്രീയും ഔറത്തും
പരിപൂര്‍ണ്ണ അടിമയായ സ്ത്രീയുടെ മുട്ട് പുക്കിള്‍ക്കിടയിലെ ഭാഗങ്ങളൊഴിച്ചുള്ള ശരീരഭാഗങ്ങളിലേക്ക് ഫിത്‌ന/ വികാരങ്ങളില്ലാതെ നോക്കല്‍ അനുവദനീയമാണെന്നാണ് പ്രബലാഭിപ്രായം. എന്നാല്‍, ഇമാം നവവി(റ) അടിമ സ്ത്രീ സ്വതന്ത്രസ്ത്രീയെ പോലെ തന്നെയാണെന്ന് പ്രബലമാക്കുന്നതായി കാണാം. (തുഹ്ഫ 7/199)

അശ്ലീലത്തോടുള്ള അഭിനിവേശം


നിസ്കാരവും നോമ്പുമെല്ലാം കൃത്യമായി നിര്‍വ്വഹിക്കുന്നുവെങ്കിലും അശ്ലീല ചിത്രങ്ങളോടും അന്യസ്ത്രീകളെ നോക്കാനുമെല്ലാം വല്ലാത്ത താല്‍പര്യമാണ്. ഇതില്‍നിന്ന് ഒഴിവാവാന്‍ എന്ത് ചെയ്യണം?

ഇത്തരം കാര്യങ്ങള്‍ ചോദിക്കാനുള്ള ധൈര്യം കാണിക്കുക വഴി ഈ സൈറ്റിലുള്ള താങ്കളുടെ വിശ്വാസത്തിനു ആദ്യമേ നന്ദി അറിയിക്കട്ടെ.
ചെയ്യുന്നത് തെറ്റാണെന്ന തിരിച്ചറിവാണ് ആദ്യമായി ഉണ്ടാവേണ്ടത്. അത് ചോദ്യകര്‍ത്താവിനുള്ളതു കൊണ്ടാണല്ലോ ഇങ്ങനെ ഒരു ചോദ്യം തന്നെ ഉന്നയിക്കുന്നത്. അല്ലാഹു എല്ലാം കാണുന്നവനും അറിയുന്നവനുമാണെന്നും താന്‍ രഹസ്യമായി ചെയ്യുന്ന കാര്യങ്ങള്‍ വരെ അവന്‍ അറിയുന്നുവെന്നു നാം വിശ്വസിക്കുന്നു. നിങ്ങള്‍ അന്യസ്ത്രീയെ നോക്കുമ്പോഴും അശ്ലീല ചിത്രങ്ങള്‍ കാണുമ്പോഴും നിങ്ങളെ പടച്ചു പരിപാലക്കുന്ന അല്ലാഹു നിങ്ങള്‍ ചെയ്യുന്ന ഈ തെറ്റുകള്‍ കാണുകയും അറിയുകയും അതില്‍ നിങ്ങളോട് ദേശ്യപ്പെടുകയും ചെയ്യുന്നുണ്ട് എന്ന ബോധം എപ്പോഴുമുണ്ടാവണം. നമ്മുടെ ആഗ്രഹങ്ങളും താല്പര്യങ്ങളും അല്ലാഹുവിന്‍റെ റസൂല്(സ) പഠിപ്പിച്ചു തന്ന അധ്യാപനങ്ങളോട് യോജിക്കുമ്പോഴാണ് നമ്മുടെ വിശ്വാസം പൂര്‍ണമാവുന്നത്.
തെറ്റുകള്‍ സംഭവിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്ന് എത്രയും വേഗം പശ്ചാതപിച്ചു മടങ്ങണം. നിബന്ധനകളൊത്ത തൌബ ചെയ്യുമ്പോള്‍ അല്ലാഹു അതു പൊറുത്തു തരുന്നു. അങ്ങനെ നമ്മുടെ ഹൃദയം ശുദ്ധീകൃതമാകുകയും നന്മയിലേക്ക് വ്യഗ്രത കാണിക്കുകയും ചെയ്യും. തൌബ ചെയ്യാത്തിടത്തോളം ഹൃദയം കടുത്തു പോകുകയും കൂടുതല്‍ കൂടുതല്‍ തെറ്റുകള്‍ ചെയ്യാന് പ്രേരണയുണ്ടാവുകയും ചെയ്യും. തെറ്റുകള്‍ക്ക് അല്ലാഹു ഇഹത്തിലും പരത്തിലും ശിക്ഷ നല്കാം. ഇഹത്തില് നല്കുന്ന ശിക്ഷകളില് പെട്ടതാണ് വീണ്ടും അതേ തെറ്റു ആവര്‌‍ത്തിക്കാനുള്ള മനോഭാവമുണ്ടാവുക എന്നത്. തൌബ ചെയ്തു മടങ്ങുന്നതോടെ ആ സാധ്യതയില്ലാതെയായിത്തീരുന്നു.
തൌബയുടെ നിബന്ധനകളില്‍ പെട്ടതാണ് ചെയ്ത പോയതില്‍ ആത്മാര്‍ത്ഥമായി അതിയായി ഖേദിക്കല്‍. അതുപോലെ തന്നെ ഇനിമുതല്‍ ഇത്തരം തെറ്റുകള്‍ എന്നില്‍ നിന്നുണ്ടാവില്ലെന്ന ദൃഢനിശ്ചയവും. ചെയ്തു പോയ തെറ്റില് നിന്ന് പൂര്‍ണ്ണമായും മാറി നില്ക്കണമെന്ന് പറയേണ്ടതില്ലല്ലോ.
തെറ്റില്‍ നിന്ന് മാറിനില്‍ക്കുന്നതില്‍ പെട്ടതാണ് തെറ്റു ചെയ്യാനുള്ള സാഹചര്യങ്ങളില് നിന്നു മാറി നിലക്കലും. അന്യസ്ത്രീകളെ നോക്കി രസിക്കുന്നവരോ അല്ലെങ്കില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നവരോ ആയ കൂട്ടുകാരൊത്തുള്ള സഹവാസം ഒഴിവാക്കുക. അന്യസ്ത്രീകളെ കാണാന്‍ സാധ്യതയുള്ള മേഖലകളില്‍നിന്ന് പരമാവധി മാറിനില്‍ക്കുക. കൈവശമുള്ള അശ്ലീല ചിത്രങ്ങളുള്ള സിഡികള്‍ പോലോത്തവ നശിപ്പിച്ചു കളയുക, കംപ്യൂട്ടറിലും ഫോണിലും മെമറി കാഡുകളിലുമുള്ള അത്തരം ഫയലുകള്‍ പൂര്‍ണ്ണമായും മായ്ച്ചുകളയുക, ഇത്തരം സൈറ്റുകള്‍ ലഭ്യമാക്കാന്‍ സഹായക്കുന്ന സോഫ്റ്റവേറുകളുണ്ടെങ്കില്‍ അവ നിങ്ങളുടെ സിസ്റ്റത്തില്‍ നിന്ന് അണ്‍ഇസ്റ്റാള്‍ ചെയ്യുകയും അതിന്‍റെ ഇന്സ്റ്റാളേഷ്ന് ഫയലുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്യുക, അത്തരം ചാനലുകള്‍ക്കായി ഘടപ്പിച്ചിട്ടുള്ള ഡിഷുകളും അനുബന്ധങ്ങളും നശിപ്പിച്ചു കളയുക, അത്തരം ചാനലുകളുടെ സബ്ക്രിപ്ഷന്‍ റദ്ദാക്കുക. ടിവിയുടെ ചാനല്‍ ലിസ്റ്റുകളില്‍ നിന്നും അത് എടുത്തു കളയുക തുടങ്ങിയവയെല്ലാം സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതിന്‍റ ഭാഗങ്ങളാണ്.
ഒഴിവ് വേളകളില് എപ്പോഴും ദീനുമായ ബന്ധപ്പെട്ട പ്രവൃത്തികളില് ഏര്‍പ്പെടുക. ദിക്റുകളും സ്വലാതുകളും പതിവാക്കുക, നല്ല പുസ്തകങ്ങള്‍ വായിക്കുക, തഖ്‍വ വര്‍ദ്ധിപ്പിക്കുന്ന പ്രസംഗങ്ങള്‍ ശ്രവിക്കുക എന്നിവ ചീത്തയിലേക്ക് ശ്രദ്ധ തിരിയാതിരിക്കാന്‍ സഹായിക്കും.
നിസ്കാരം ഭയഭക്തിയോടെ അഞ്ചു നേരവും ജമാഅതായി നിസ്കരിച്ചാല് നമ്മെ നിഷിദ്ധങ്ങളില്‍ നിന്നും നീചങ്ങളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തും. പ്രത്യേകിച്ച് അസര്‍ നിസ്കാരം ജമാഅതായി നിസ്കരിക്കാന്‍ ശ്രദ്ധിക്കണം. പള്ളിയില്‍യില്‍ത്തന്നെ പൂര്‍ണ്ണമായ വുളുവോടു കൂടിയായിരിക്കണം നിസ്കാരം.
നിസ്കാര ശേഷവും സുജൂദിലും മറ്റു ദുആക്കു ഉത്തരം കിട്ടാന്‍ കൂടുതല്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളിലുമെല്ലാം ഈ ദുശ്ശീലത്തില്‍ നിന്നു മോചനം ലഭിക്കാന്‍ ദുആ ചെയ്തു കൊണ്ടിരിക്കണം. രാവിലെയും വൈകുന്നേരങ്ങളിലും മറ്റു സന്ദര്‍ഭങ്ങളിലും പ്രത്യേകം സുന്നത്തായ ദിക്റുകള്‍ പരമാവധി പ്രാവര്‍ത്തികമാക്കുക. താഴെ കൊടുത്ത ദുആകള്‍ പ്രത്യേകം പതിവാക്കുക.

اللّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وُحُسْنِ عِبَادَتِكَ

(അല്ലാവഹുവേ, നിന്നെ സ്മരിക്കാനും നിനക്കും നന്ദി ചെയ്യാനും നല്ലരീതിയില്‍ നിനക്ക് ആരാധാന നിര്‍വഹിക്കാനും നീ എന്നെ സഹായക്കണേ.)

اللهم إنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى

(അല്ലാഹുവേ, നിന്നോട് ഞാന്‍ സന്മാര്‍ഗവും തഖ്‍വയും പാതിവൃത്യവും ഐശ്വര്യവും ചോദിക്കുന്നു.)

رَبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ ، وَأَعُوذُ بِكَ رَبِّ أَنْ يَحْضُرُونَ.

(നാഥാ പിശാചുക്കളുടെ ദുര്‍ബോധനത്തില് നിന്നു നിന്നോട് കാവലിനെ ചോദിക്കുന്നു. നാഥാ അവര്‍ എന്‍റെയടുത്ത് സന്നിഹിതരാവുന്നതിലും നിന്നോട് കാവല്‍ തേടുന്നു.)

اللهم حَبِّبْ إلَىَّ اْلإِيمَانَ وَزَيِّنْهُ فِي قَلْبِي ، وَكَرِّهْ إلَىَّ الْكُفْرِ وَالْفُسُوقَ وَالْعِصْيَانَ، وَاجْعَلْنِي مِنَ الرَّاشِدِينَ

(അല്ലാഹുവേ, എനിക്ക് ഈമാനിനെ ഇഷ്ടപ്പെടുത്തേണമേ, അതിനെ എന്‍റെ ഹൃദയത്തില് അലങ്കരിക്കുകയും ചെയ്യേണമേ. എനിക്കു സത്യനിഷേധത്തോടും തെമ്മാടിത്തങ്ങളോടും തെറ്റുകളോടും വെറുപ്പു തോന്നിപ്പിക്കേണമേ. എന്നെ തന്‍റേടമുള്ളവരില്‍ ഉള്‍പ്പെടുത്തേണമേ.)

رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً اِنَّكَ أَنْتَ الْوَهَّابُ

(ഞങ്ങളുടെ നാഥാ, ഞങ്ങളെ സന്മാര്ഗികളാക്കിയതിനു ശേഷം, ഞങ്ങളുടെ ഹൃദയങ്ങളെ പിഴപ്പിച്ചു കളയരുത്. ഞങ്ങള്ക്ക് നിന്‍റെയടുത്തുള്ള കാരുണ്യം ഔദാര്യമായി നല്കേണമേ. തീര്ച്ചയായും നീ വലിയ ഉദാരന്‍ തന്നെയല്ലോ.)
اللهم أَغْنِنِي بِحَلَالِكَ عَنْ حَرَامِكَ ، وَبِطَاعَتِكَ عَنِ مَعْصِيَتِكَ ، وَبِفَضْلِكَ عَمَّنْ سِوَاكَ

(അല്ലാഹുവേ നീ എന്നെ നീ നിഷിദ്ധമാക്കിയ കാര്യങ്ങള്‍ക്ക് പകരം നീ അനുവദിച്ച കാര്യങ്ങള്‍ കൊണ്ടും . നിന്നോടുള്ള അനുസരണക്കേടിനു പകരം നിന്നെ വഴിപ്പെട്ടുകൊണ്ടും നീയല്ലാത്തവരില് നിന്നെ നിന്‍റെ ഔദാര്യം കൊണ്ടും നീ എന്നെ ഐശ്വര്യവാനാക്കണേ).
അര്‍ഥം മനസ്സിലാക്കി ഖുര്‍ആന്‍ പാരായണം ചെയ്യുക, അമിതമായ ഭക്ഷണം ഉപേക്ഷിക്കുക (വയറിന്‍റെ മൂന്നിലൊന്നു മാത്രമേ കഴിക്കാവൂ), സജ്ജനങ്ങളുമായി സഹവസിക്കുക, രാത്രിയുടെ അര്‍ദ്ധപാതിയില് തഹജ്ജുദ് നിസ്കരിക്കുക, സുബ്ഹിക്കു തൊട്ടു മുന്പ് അല്ലാഹുവിനോട് അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കുക തുടങ്ങിയവയിലൂടെ ഹൃദയ വിശുദ്ധ നേടാനാവുമെന്ന് സൈനുദ്ദീന്‍ മഖ്ദൂം തങ്ങള്‍ അദ്കിയയില് പറയുന്നുണ്ട്.
നാം പെരുമാറുന്ന പരിസരവും വസ്ത്രങ്ങളും വാഹനങ്ങളും എപ്പോഴും വെടിപ്പാക്കി വെക്കുക. ബാഹ്യശുദ്ധി ആന്തരിക ശുദ്ധിയെ സഹായിക്കും. എപ്പോഴും വുളൂ എടുക്കുന്നതും അതിനു സഹായിക്കും. അവിടങ്ങളിലൊന്നും മലീമസമായ ചിത്രങ്ങളോ അനുവദനീയമല്ലാത്ത ഗാനങ്ങളോ സിനിമകളോ ഒന്നുമുണ്ടാവരുത്. അവ മലക്കുകളുടെ സാന്നിധ്യത്തിനു വിലങ്ങു നില്ക്കും. അപ്പോള്‍ നിങ്ങള്‍ പിശാചിന്‍റെ പിടിയിലമരും.
മരണം ഏതു സമയത്തും നമ്മെ പിടികൂടുമെന്ന് ബോധ്യം ഊട്ടിയുറപ്പിക്കുക. തന്‍റെ അതേ പ്രായത്തിലുള്ളവരും അവരേക്കാള്‍ ചെറിയവരും പെട്ടെന്നു മരണത്തിനു കീഴ്പ്പെട്ട സംഭവങ്ങള്‍ ഓര്‍ക്കുക. അശ്ലീലങ്ങളിലേക്ക് മനസ്സു നീങ്ങുന്പോള്‍, മരണം ഈ സന്ദര്‍ഭത്തിലും എന്നെ ത്തേടിയെത്താമെന്നുമുള്ള ബോധം എപ്പോഴും പുതുക്കികൊണ്ടിരിക്കുക.
അല്ലാഹുവിനെയും അവന്‍റെ നിരീക്ഷണത്തെയും സിക്ഷയേയും മരണത്തെയും എല്ലാം ഓര്‍മ്മിപ്പിക്കുന്ന ഉദ്ധരണികളോ ചിത്രങ്ങളോ ശ്രദ്ധയില് പ്പെടുന്ന സ്ഥലങ്ങളില് സ്ഥാപിക്കുക. അവ കാണുന്പോള്‍ നമ്മെ അശ്രദ്ധയില് നിന്നുണര്‍ത്താന് സഹായിക്കും.
വിവാഹം കഴിച്ചിട്ടില്ലെങ്കില്‍ എത്രയും പെട്ടെന്നു വിവാഹം കഴിക്കുക. വിവാഹിതനാണെങ്കില് ഭാര്യയുമായി കൂടുതല് സമയം സഹവസിക്കുക. ഇബാദതുകള്ക്കും, അത്യാവശ്യങ്ങള്ക്കുമൊഴികെ ഒരിക്കലും ഏകാന്തനായി കഴിഞ്ഞു കൂടരുത്. ഒന്നുകില് കുടുംബത്തോടൊപ്പമോ അല്ലെങ്കില് സജ്ജനങ്ങളോടൊപ്പമോ കഴിയണം.
തൌബ ചെയ്ത്, ഇനി ഒരിക്കലും തെറ്റിലേക്കില്ല എന്നു ദൃഢ നിശ്ചയം എടുത്തതിനു ശേഷവും ഏതെങ്കിലും ദുര്‍ബല നിമിഷത്തില്‍ തെറ്റുകളിലേക്ക് വീണ്ടും വഴുതിപ്പോയാല്‍, എന്തായാലും പറ്റിപ്പോയല്ലോ എന്നു പറഞ്ഞു ആ തെറ്റു തുടര്‍ന്നു പോകരുത്. അല്ലെങ്കില് കുറച്ച് ആസ്വദിച്ച് ആര്‍മാദിച്ചിട്ടു നിര്‍ത്താമെന്നു വെക്കരുത്. ഉടനെത്തന്നെ അതില്‍ നിന്നു വിട്ടു നില്‍ക്കുകയും തൌബ ചെയ്യുകയും ഇനിയങ്ങോട്ടില്ലെന്ന പ്രതിജ്ഞ പുതുക്കുകയും ചെയ്യണം.
ആത്മാര്‍ത്ഥമായ ശ്രമങ്ങളുണ്ടെങ്കില് അല്ലാഹു അതിനുള്ള വഴി കാണിച്ചു തരിക തന്നെ ചെയ്യും. അതിനവന്‍ തൗഫീഖ് നല്‍കട്ടെ.

പ്രവാചക സ്‌നേഹത്തിന് പ്രമാണം ചോദിക്കുന്നവരോട് നമുക്ക് സഹതപിക്കാം



മുത്തുനബിയോട് മനസ്സില്‍ ഇരമ്പിയുയരുന്ന ഇഷ്ടങ്ങള്‍ ഏതെങ്കിലും പ്രത്യേക രീതിയില്‍ ഒതുക്കി വെട്ടിയും ചെത്തിയും ഒപ്പിച്ചെടുക്കണമെന്ന് ആരും ആവശ്യപ്പെടരുത്. വിശ്വാസപരമായ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തലാവും അത്. മനസ്സില്‍ വിശ്വാസത്തിന്റെ വെളിച്ചവും നടപ്പില്‍ നബിസ്‌നേഹത്തിന്റെ തിളക്കവും നിറച്ചുവച്ചവരില്‍നിന്നുണ്ടാവുന്ന ഇഷ്ഖിന്റെ പ്രകടനങ്ങള്‍ക്ക് അതിരും അതിര്‍ത്തിയും തീരുമാനിക്കുന്നവര്‍ മറച്ചുപിടിച്ച താല്‍പ്പര്യങ്ങള്‍ എന്താണ്.
എപ്പോഴും ഖുര്‍ആനിനു മഹത്വവും പരിഗണനയും ഉണ്ടെങ്കിലും അത് അവതീര്‍ണമായ റമളാനില്‍ അതൊക്കെയും പ്രത്യേകമായുണ്ട് എന്നപോലെ എവിടെയും എപ്പോഴും നബിയോടുള്ള ഇഷ്ടങ്ങള്‍ നിറഞ്ഞുപൂത്തുണ്ടാവുമെങ്കിലും ജന്‍മ മാസത്തിലും ദിനത്തിലും അതിന്റെ വിശേഷങ്ങള്‍ സുവര്‍ണ ശോഭയോടെ ആവിഷ്‌കരിക്കപ്പെടുന്നത് സ്വാഭാവികമാണ്.
എന്നാല്‍, ഇപ്പോഴും ഒരു സംഘം അകതാരിലെ അഗാധമായ സ്‌നേഹത്തിന് പരിധികളും പരിമിതികളും കല്‍പ്പിക്കുന്നുണ്ടിവിടെ….. നബിദിനാഘോഷികളെ മുശ്‌രിക്കുകളും മുബ്തദ്ഈങ്ങളുമായി ചിത്രീകരിച്ച് ശിര്‍ക്കിന്റെ ഹോള്‍സെയില്‍ കച്ചവടക്കാരായി കവലകളില്‍ പ്രഭാഷണം നടത്തുന്ന ഇവര്‍ സാധാരണക്കാരുടെ ഹൃത്തടങ്ങളില്‍ സംശയത്തിന്റെ വിഷബീജങ്ങള്‍ക്ക് ജന്മം നല്‍കുന്നത് ദുഃഖകരമാണ്. മൗലിദ് ബിദ്അത്താണെന്നു നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞുനടക്കുന്ന ഇക്കൂട്ടരുടെ വാദഗതികളുടെ യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിച്ചാല്‍ ഇവരുടെ കള്ളത്തരങ്ങളും കാപട്യങ്ങളും മറനീക്കി പുറത്തു വരുന്നതാണ്.
ഭാഷാപരമായി മൗലിദിനെ ജന്മദിനം, ജന്മസമയം എന്നീ അര്‍ത്ഥങ്ങളാണുള്ളതെങ്കിലും മുസ്‌ലിം ലോകത്തിന്റെ സാങ്കേതിക പ്രയോഗത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹവും സാമീപ്യവും സംസിദ്ധമാക്കിയവരുടെ സംഭവബഹുലവും സദാചാരസമ്പുഷ്ടവുമായ പരിശുദ്ധജീവിതത്തിന്റെ അമാനുഷികവും അസാധാരണവുമായ സംഭവങ്ങള്‍ പദ്യമോ ഗദ്യമോ പദ്യഗദ്യ സമ്മിശ്രേമാ ആയി അവതരിപ്പിക്കുന്നതിനാണ് മൗലിദെന്ന് പറയുന്നത്. ഇന്നലെകളില്‍ വഴിവെളിച്ചം നല്‍കി വിടപറഞ്ഞവരുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പറയുന്നതില്‍ മതത്തിന്റെ താത്വികമായ അംഗികാരമുണ്ട്. നബി (സ) പറയുന്നു.
അമ്പിയാക്കളെക്കുറിച്ചുള്ള സ്മരണ ഇബാദത്തും സ്വാലിഹീങ്ങളെ സംബന്ധിച്ച സ്മരണ നാം ചെയ്തു കൂട്ടിയ പാപങ്ങളെ പൊറുപ്പിക്കുകയും ചെയ്യുന്നു. നാം നിസ്‌കരിക്കുമ്പോഴും നോമ്പെടുക്കുമ്പോഴും മറ്റു ഇസ്‌ലാമികാരാധനകള്‍ ചെയ്യുമ്പോഴും പ്രതിഫലം ലഭിക്കുന്നതു പോല്‍ മൗലിദ് ഓതിയാലും പ്രതിഫലം ലഭിക്കുമെന്ന് ഹദീസിലൂടെ നമുക്ക് വ്യക്തമാക്കിത്തരുന്നു.
സ്വപിതാവിനെക്കാളും മക്കളെക്കാളും മുഴുവന്‍ ജനങ്ങളെക്കാളും എന്നെ സ്‌നേഹിക്കുന്നതുവരെ ഒരുവനും പൂര്‍ണ വിശ്വാസിയാവുകയില്ലെന്ന് പറയുന്നതിലൂടെ ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ മാനദണ്ഡമായി പ്രവാചക പ്രേമം പരിണമിക്കുകയാണ്. മൂന്നു കാര്യങ്ങള്‍ ആര്‍ക്കെങ്കിലും സ്വായത്തമാവുകയാണെങ്കില്‍ അവര്‍ ഈമാനിന്റെ മാധുര്യം എത്തിച്ചുവെന്ന് പറഞ്ഞതില്‍ പ്രഥമ സ്ഥാനം അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്‌നേഹിക്കലാണെന്ന വചനത്തിലൂടെ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ അനിവാര്യവും അത്യന്താപേക്ഷിതവുമാണ് പ്രവാചകസ്‌നേഹമെന്ന് നബി(സ) തങ്ങള്‍ തന്നെ നമ്മെ ബോധ്യപ്പെടുത്തുകയാണ്. ചുരുക്കത്തില്‍, കുറ്റമറ്റ മുസ്‌ലിമാവണമെങ്കില്‍ അവന്‍ പ്രവാചകനെ അത്യധികമായി സ്‌നേഹിക്കണം. ഒരാളുടെ പ്രേമഭാജനം മുഹമ്മദ് നബിയാവുമ്പോഴേ അവന്‍ പൂര്‍ണ വിശ്വാസിയാവുന്നുള്ളൂ. നക്ഷത്ര തുല്യരായ സ്വഹാബാക്കള്‍ പ്രവാചകസ്‌നേഹം വിശ്വാസത്തിന്റെ പരമകാഷ്ഠയാണെന്നു വിശ്വസിച്ച് പ്രവാചകരെ പ്രാണനുതുല്യം പ്രേമിച്ചിരുന്നു.
സൈദ്(റ)വിന്റെ ജീവിതത്തിലെ പ്രവാചകസ്‌നേഹത്തിന്റെ തീക്ഷ്ണതയും അഗാധതയും നമുക്ക് പറഞ്ഞുതരുന്നതും ഈയൊരു സത്യമാണ്. വധിച്ചുകളയാനായി ശത്രുക്കള്‍ സൈദ്(റ)വിനെ കൈക്കലാക്കിയപ്പോള്‍ അബൂസുഫിയാന്‍ ചോദിച്ചു: ”സൈദ്, ഇപ്പോള്‍ നിനക്കുപകരം തലയറുക്കപ്പെടാന്‍ ഞങ്ങളുടെ കൈയില്‍ പ്രവാചകര്‍ അകപ്പെടുന്നതും നീ സ്വകുടുംബവുമായി സുഖമായി കഴിയുന്നതും ഇഷ്ടപ്പെടുന്നുണ്ടോ?” അന്ത്യനിമിഷങ്ങള്‍ കാത്തുകഴിയുന്ന സൈദ്(റ)വിന്റെ പ്രതികരണം, ”ഇല്ലാ, പ്രവാചകന് ഒരു മുള്ള് തറക്കുന്നതുപോലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല” എന്നായിരുന്നു.
സ്‌നേഹത്തിന്റെ മാര്‍ദ്ദവതലങ്ങളാണ് ഇതിലൂടെ നാം സ്പര്‍ശിക്കുന്നത.് തന്‍ഇതമില്‍വച്ച് ഖുബൈബിനെ വധിക്കാന്‍ കൊണ്ടുപോവുമ്പോഴും നാം കണ്ടു ആ സ്ഥൈര്യം. റസൂലിന് വേണ്ടി എന്തും സഹിക്കാനും ക്ഷമിക്കാനുമുള്ള അത്യപൂര്‍വ സ്‌നേഹം. ഒരു രാത്രി പടുവൃദ്ധ പ്രവാചക ഗീതങ്ങളാലപിക്കുന്നത് ശ്രവിച്ച് അവരുടെ വീട്ടുപടിക്കലില്‍ വിങ്ങിപ്പൊട്ടിയ ഉമര്‍(റ)വിന്റെ പ്രവാചക സ്‌നേഹത്തിന് ലോകചരിത്രത്തില്‍ മാതൃക കാണാന്‍ പ്രയാസം…. ഉമയ്യത്തെന്ന ക്രൂര കിരാതന്റെ കരാള കരങ്ങളില്‍ നിസ്സഹായനായി പിടയുമ്പോഴും യാ റസൂലല്ലായെന്ന മഹദ് മന്ത്രമുരുവിട്ട ബിലാല്‍(റ)വും ഹിറയ്ക്കകത്തുവച്ച് പാമ്പുകടിയേറ്റ് പുളയുമ്പോഴും പ്രവാചകനിദ്രയ്ക്ക് ഭംഗം വരാതിരിക്കാന്‍ വേദന കടിച്ചിറക്കിയ അബൂബക്കര്‍(റ)വും സ്‌നേഹദര്‍പണത്തില്‍ മായ്ക്കാനാവാത്ത പ്രതിബിംബങ്ങളായി ഇന്നും ജീവിക്കുന്നു.
പ്രവാചക കാലത്ത് പ്രവാചകന്റെ സാമീപ്യത്തില്‍ അവര്‍ കാണിച്ച സ്‌നേഹപ്രകടനങ്ങളാണ് നാമിവിടെ വായിച്ചത്. പക്ഷേ, ഇഹലോകവാസം വെടിഞ്ഞ പ്രവാചകരെ നമുക്കെങ്ങനെ സ്‌നേഹിക്കാന്‍ കഴിയും? ആഇശാ ബീവി പറയുന്നു:
ീല്ലീ™ൃരജ ീല്‍മ്ലല ിയ്ക്കരഏ സഇƒൃശ്ലിക്കഠ …െങഏ യ്യല
‘സ്‌നേഹിക്കപ്പെടുന്നവന്‍ സ്‌നേഹിതനാല്‍ ഏറെ പറയപ്പെടു’മെന്ന പ്രസ്താവ്യം പരിശോധിച്ചാല്‍ അടങ്ങാത്ത അനുരാഗത്തിന്റെയും ഒടുങ്ങാത്ത സ്‌നേഹത്തിന്റെയും ബഹിര്‍ പ്രകടനമായിരുന്നു മൗലിദ് രചിക്കാന്‍ അതിന്റെ രചയിതാക്കളെ പ്രേരിപ്പിച്ചതെന്ന് എളുപ്പം ഗ്രാഹ്യമാവും.
തിരുദൂതരുടെ ജന്മദിനത്തില്‍ മൗലിദ് പാരായണം ചെയ്യല്‍ ആപേക്ഷികമായി കൂടുതല്‍ പ്രായമേറിയ ബിദ്അത്താണ്! (അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅഃ, പേജ് 60 -കുഞ്ഞീതു മദനി)
തടയിടാന്‍ കഴിയാത്ത മലവെള്ളപ്പാച്ചില്‍ പോലോത്ത പ്രവാചകാനുരാഗം വാക്കുകളിലൂടെയെങ്കിലും പ്രകടിപ്പിച്ച പൂരവസൂരികളെ മുബ്തദിഉകളാക്കുകയും നബിജീവിതത്തിന്റെ ഉല്‍കൃഷ്ടവും ഉദാത്തവുമായ അനുശീലങ്ങളവതരിപ്പിക്കുന്ന മൗലിദിനെ ബിദ്അത്തിന്റെ ആലയില്‍ കൊണ്ടു പോയി കെട്ടുകയും ചെയ്തവര്‍ വസ്തുതാപരമായ തെളിവുകള്‍ക്ക് മുന്നില്‍ കണ്ണടയ്ക്കുകയാണ്.
പ്രവാചകര്‍(സ)യുടെ കാലത്ത് മതസ്ഥാപനങ്ങള്‍ സ്ഥാപിക്കലുണ്ടായിരുന്നുവെന്ന് നമുക്കറിയാം. എന്നാല്‍, വര്‍ഷാവര്‍ഷം വാര്‍ഷികാഘോഷം കഴിക്കല്‍ നബിചര്യയാണോയെന്ന് മൗലിദ് വിരോധികള്‍ പറയണം. നബിയുടെ കാലത്തില്ലാത്തതിനെല്ലാം ബിദ്അത്തിന്റെ പരിവേഷം നല്‍കുമ്പോള്‍ ഒരുവേള വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ രീതിയില്‍ മതവിദ്യാഭ്യാസം നല്‍കുന്ന മദ്‌റസാ സമ്പ്രദായം ബിദ്അത്താണെന്നു പറയേണ്ടിവരും. നബി(സ) ഏതെങ്കിലും മദ്‌റസയോ പള്ളിയോ ഇന്നുള്ള രീതിയില്‍ ഉദ്ഘാടനം ചെയ്യുകയോ വാര്‍ഷികമാഘോഷിക്കുകയോ ചെയ്തിട്ടുണ്ടോ? മതത്തിന്റെ ഏതു തത്വങ്ങളോട് അരുചേര്‍ന്നാണീ ആണ്‍-പെണ്‍ സമ്മേളനങ്ങളൊക്കെ നടത്തിയത്?
മൗലിദിനെതിരേ നിരന്തരം സ്റ്റേജും പേജും ഉപയോഗപ്പെടുത്തിയിട്ടും റബീഇന്റെ ചന്ദ്രന്‍ വിരിയുന്നതോടെ ഉയരുന്ന പ്രവാചകാപദാനങ്ങള്‍ ചെറിയതോതിലൊന്നുമല്ല നവയാഥാസ്ഥിതികരെ ചൊടിപ്പിക്കുന്നത്. മുസ്‌ലിംമനസ്സുകളിലെ മൗലിദിനോടുള്ള അഭിനിവേശവും ആഗ്രഹവും പാടേ പിഴുതെറിയാനുള്ള അവസാന അസ്ത്രമായി അത് മുളഫ്ഫര്‍ രാജന്‍ കൊണ്ടുവന്ന ബിദ്അത്താെണന്ന് പറയുന്നു. 2004 മെയില്‍ പ്രസിദ്ധീകരിക്കപ്പെട്ട (ലക്കം1 പുസ്തകം 2) ഇസ്വ്‌ലാഹ് മാസികയില്‍ പറയുന്നു:
”പ്രമുഖ പണ്ഡിതനും സുന്നി മതപ്രഭാഷകനുമായ തഴവാ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ എഴുതുന്നു:
മൗലിദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ
അത് ഹിജ്‌റ മുന്നൂറിന്ന് ശേഷം വന്നതാ.” (അല്‍ മവാഹിബുല്‍ ജലിയ്യ)
അപ്പോള്‍ മൗലിദും മൗലിദാഘോഷവും ഇാസ്‌ലാമില്‍ പില്‍ക്കാലത്ത് വന്ന അനാചാരവുമാണ.് ഇസ്‌ലാമുമായി ഇതിനു യാതൊരു ബന്ധവുമില്ലാ.” (ഇസ്വ്‌ലാഹ്)
മുഹ്‌യദ്ദീന്‍ സുല്ലമി മൗലിദ് എന്നത് മുളഫ്ഫര്‍ രാജാവ് ആരംഭംകുറിച്ചതും ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നും വാദിക്കുമ്പോള്‍ ഒറ്റവായനയില്‍ നമുക്കും അത് ബിദ്അത്താണെന്നു തോന്നാം. ഹിജ്‌റ 300നു ശേഷമാണ് മൗലിദിന്റെ ഉത്ഭവമെന്നും അതിന്റെ സ്ഥാപകന്‍ മുളഫ്ഫര്‍ രാജാവാണെന്നും അതിനുമുമ്പ് മൗലിദ് സമ്പ്രദായം ഇസ്‌ലാമിക ചരിത്രത്തില്‍ തന്നെയില്ലെന്നും പറയുന്നവര്‍ക്ക് ചരിത്രം വ്യക്തമായ മറുപടി നല്‍കുന്നുണ്ട്.
മൗസില്‍ എന്ന പ്രദേശത്ത് പണ്ഡിതനായ ശൈഖ് ഉമര്‍ മുല്ല നടത്തിയിരുന്ന മൗലിദാഘോഷം അനുകരിച്ചുകൊണ്ടാണ് മുളഫ്ഫര്‍ രാജാവ് അപ്രകാരം ചെയ്തിട്ടുള്ളതെന്ന് അല്‍ബാഇസ എന്ന ഗ്രന്ഥത്തില്‍ 1268ല്‍ ജീവിച്ച ഡമസ്‌കസിലെ സുപ്രസിദ്ധ പണ്ഡിതനും ഇമാം നവവി(റ) വിന്റെ ഗുരുവര്യരുമായ ഇമാം അബൂ ശാമ വ്യക്തമാക്കിയിട്ടുണ്ട്.
മാത്രവുമല്ല, മുളഫ്ഫര്‍ രാജാവ് പണ്ഡിതനും പ്രപഞ്ചപരിത്യാഗിയും തഖ്‌വയിലധിഷ്ഠിതമായി ജീവിതം നയിച്ച മഹാനുഭാവനുമാെണന്ന് മൗലിദ് വിരോധികള്‍ക്കുപോലും സര്‍വാംഗീകൃതനായ ഹാഫിള് ഇബ്‌നു കബീര്‍ അല്‍ ബിദായ വന്നിഹായയിലും ഇബ്‌നു ഖല്ലിഖാന്‍ തന്റെ വഫയാത്തുല്‍ അഹ്‌യൈറിലും ഹാഫിള് സ്വുയൂഥി തന്റെ അല്‍ഹാവീലില്‍ ഫതാവയിലും വ്യക്തമാക്കുന്നു. കേവലമൊരു രാജാവിന്റെ നാട്ടാചാരമെന്ന് പറഞ്ഞ് മൗലിദിനെ തള്ളുമ്പോള്‍ അതിലുപരി ഭൗതികവിരക്തനാണെന്നും സ്വാഭിപ്രായമനുസരിച്ച് മൗലിദാഘോഷം തുടങ്ങിയതല്ലെന്നുമുള്ള സത്യം മനഃപൂര്‍വം മറച്ചു വയ്ക്കുകയാണ്. അനുവര്‍ത്തിച്ചുവരുന്ന ആചാരത്തിന് നൂതന ഭാവവും രൂപവും നല്‍കുക മാത്രമാണദ്ദേഹം ചെയ്തത്. പരിഷ്‌കാരത്തിന്റെയും നവോത്ഥാനത്തിന്റെയും പേരില്‍ ഇസ്‌ലാമില്‍ യാതൊരു തെളിവുമില്ലാത്ത കാര്യങ്ങള്‍ നടപ്പാക്കിയ മുസ്തഫാ കമാലിനെ പോലെ തന്നിഷ്ടപ്രകാരം പുതിയ ആചാരം കൊണ്ടുവന്ന ഒരാളായി മുളഫ്ഫര്‍ രാജാവും രൂപാന്തരം ചെയ്യപ്പെടുകയായിരുന്നില്ലാ.
മുഹിയുദ്ദീന്‍ സുല്ലമി തെളിവെടുത്ത അല്‍ മവാഹിബുല്‍ ജലിയ്യയില്‍ തുടര്‍ന്നുള്ള വരികള്‍തന്നെ മൗലിദ് ഓതാമെന്നതിനു തെളിവാണ.് തഴവാ മൗലവി പറയുന്നു:
”നബിക്കുള്ള മൗലിദ് വീട്ടിലും ഓതേണ്ടതാ
അതിനാല്‍ മുസ്വീബത്തൊക്കെയും നീങ്ങുന്നതാ.”
എന്നാല്‍, താനനുധാവനം ചെയ്യുന്ന ആദര്‍ശം പൊള്ളത്തരമാണെങ്കിലും കളവ് പലതവണയാവര്‍ത്തിച്ച് സത്യത്തിന്റെ മുഖഭാവം നല്‍കുന്നത് പോലെ വിശ്വാസം സംരക്ഷിക്കാന്‍ തനിക്കനുകൂലമായ വരികള്‍ മാത്രം അടര്‍ത്തിയെടുത്ത് ജനസമക്ഷം പര്‍വതീകരിച്ചവതരിപ്പിക്കുന്നതിന്റെ തൊലിക്കട്ടി വിശ്വാസിക്ക് ഭൂഷണമല്ല.
നിരവധി പണ്ഡിതന്മാരും സൂഫികളും മൗലിദാഘോഷത്തില്‍ സമ്മേളിച്ചിരുന്നുവെന്നും പ്രസ്തുത കിതാബില്‍തന്നെ തഴവാ മൗലവി പറയുന്നുണ്ട്:
ഉലമാക്കളനവധി ഹാജറുണ്ടേതിലന്ന്
അത് പോലെ സൂഫികള്‍ കൂടുമെഅതില്‍ വന്ന്
മൗലിദിന്ന് മുളഫ്ഫര്‍ രാജാവ് പ്രാരംഭം കുറിച്ചപ്പോള്‍ ആവേശപൂര്‍വം നിരവധി ഉലമാക്കളും സ്വൂഫികളും അതില്‍ സമ്മേളിച്ചുവെന്നതുതന്നെ ഈയൊരാചാരത്തിന്റെ സാധുതയ്ക്ക് വ്യക്തമായ തെളിവ് തന്നെ. ചരിത്രം വിശദമായി അനേഷിച്ചാല്‍ മൗലിദെന്ന പേരിലുള്ള രചനയും അനുസ്മരണവും സ്വഹാബിമാരുടെ കാലത്തു തന്നെ ഉണ്ടായിട്ടുണ്ട്. അതിന്റെ ഏറ്റവുംവലിയ ഉദാഹരണമാണ് മിസ്്വറിലെ കിങ് ഫഹദ് യൂനിവേഴ്‌സിറ്റിയിലെ ഇബ്‌നു അബ്ബാസ്(റ)വിന്റെ മൗലിദിന്‍ നബി എന്ന പേരിലറിയപ്പെടുന്ന കിതാബ് (ബുക്ക് നമ്പര്‍ 2014). ഇബ്‌നു അബ്ബാസ്(റ) വഫാത്താവുന്നത് ഹിജ്‌റ 68ലാണ.് മൗലിദ് കിതാബ് കേരളത്തിലെ മുസ്‌ലിയാക്കന്‍മാര്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന ബിദഇകളുടെ വാദത്തിനു ശക്തമായ താക്കീതാണ് മിസ്്വറില്‍ ഇന്നും നിലനില്‍ക്കുന്ന ഈ കിതാബ്.
പുണ്യനബിയുടെ അപദാനങ്ങള്‍ തിരുസമീപത്തുതന്നെ പറഞ്ഞപ്പോഴും നബി(സ) അംഗീകരിക്കുകയും പ്രേത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണു ചരിത്രം.
മക്കം ഫത്ഹിനു ശേഷം നബി വധശിക്ഷയ്ക്ക് ഉത്തരവിട്ടിരുന്ന കഅബ് ബ്‌നു സുഹൈര്‍ തിരുസന്നിധിയിലിരുന്ന് നബികീര്‍ത്തന ഗാനം (ബാനത്ത് സുആദ) പാടി മൂര്‍ധന്യാവസ്ഥയില്‍ അവിടുത്തെ പുണ്യ ശിരസ്സിലുണ്ടായിരുന്ന പുതപ്പ് കഅബ്ബ്‌നു സുഹൈറിനു സമ്മാനമായി നല്‍കിയത് നമുക്ക് സുപരിചിതമാണ്. മുമ്പ് പ്രവാചകരെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്ത കഅബിനു ഭാവി ഭാസുരമാക്കാനും പരിപൂര്‍ണ വിജയിയാവാനും കഴിഞ്ഞു ഈ നബികീര്‍ത്തനഗാനം കൊണ്ട്. ഇനി പറയൂ, നബി(സ) പച്ച പുതപ്പ് കൊടുത്ത് പ്രചോദനവും പ്രോത്സാഹനവും നല്‍കിയത് ബിദ്അത്തിനെ പ്രചരിപ്പിക്കാനാണെന്നു പറയാനുള്ള ചങ്കൂറ്റം വല്ലാത്തതുതന്നെ.
ഹസനുബ്‌നു സാബിത്(റ)വിന് നബിയെ പുകഴ്ത്തിപ്പാടാന്‍ നബി(സ) തന്നെ പ്രതേ്യകമായി സ്റ്റേജ് ഒരുക്കിക്കൊടുത്തതിനെക്കുറിച്ചും ബിദ്അത്തുകാര്‍ക്ക് എന്തുണ്ട് പറയാന്‍? ഒരിക്കല്‍ അമീറുല്‍ അന്‍സാരിയുടെ വീടിന്റെയരികിലൂടെ നബിയുടെ കൂടെ അബൂദര്‍റ്(റ) നടന്നുപോകവെ ആമിറുല്‍ അന്‍സാരി തന്റെ മക്കള്‍ക്കും കുടുംബത്തിനും നബിയുടെ അമാനുഷികവും അസാധാരണവുമായ സംഭവങ്ങള്‍ വിവരിച്ചുകൊടുക്കുകയായിരുന്നു. ഇതു കണ്ട് പ്രവാചകര്‍ ആമിറുല്‍ അന്‍സാരി(റ)വിനോട് പറഞ്ഞു: ”സര്‍വൈശ്വര്യങ്ങളും നിനക്കല്ലാഹു പ്രദാനംചെയ്യട്ടെ. ഈസമയം വാനത്തിലെ ഓരോ മലക്കുകളും നിന്റെ പ്രവൃത്തിമൂലം നിനയ്ക്കുവേണ്ടി പൊറുക്കലിനെ ചോദിച്ചുകൊണ്ടിരിക്കുകയാണ്. നീ ചെയ്തതുപോലെ ആരെങ്കിലും ചെയ്താല്‍ അവന്‍ രക്ഷയുടെ മാര്‍ഗത്തിലാണ്. (സലകുല്‍ മുഅള്ളം)
മറ്റൊരിക്കല്‍ ഇബ്‌നു അബ്ബാസ്(റ) സ്വസന്തതികള്‍ക്ക് നബിയുടെ ജന്മസമയത്തിലെ അനിതരസാധാരണമായ സംഭവങ്ങള്‍ വിവരിച്ചുകൊടുക്കുകയായിരുന്നു. അപ്പോഴാണ് പ്രവാചകര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നത്. തിരുനബി ഇപ്രകാരം പറഞ്ഞു: ”ഇബ്‌നു അബ്ബാസ്, നാളെ മഹ്ശറാ വന്‍സഭയില്‍ ഒരുചാണ്‍ വ്യത്യാസത്തില്‍ സൂര്യന്‍ കത്തിജ്വലിക്കുമ്പോള്‍ നിനയ്ക്കുവേണ്ടി ശഫാഅത്ത് ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥനായി.
പൂണ്യനബിയുടെ അമരസ്മരണകള്‍ സ്മരിക്കുന്നത് പുണ്യാര്‍ഹമാണെന്നു മേല്‍ചരിത്രങ്ങള്‍ നമ്മോട് വിളിച്ചുപറയുന്നു.
പ്രവാചകജന്മദിനത്തില്‍ സന്തോഷാധിക്യത്താല്‍ നബി(സ)യുടെ ചരിത്രങ്ങള്‍ സ്മരിക്കുന്നതു മാത്രം പിന്നെയെങ്ങന്നെ ബിദ്അത്താവും? ഒരു അവിശ്വാസിക്കുപോലും ആ സന്തോഷം കൊണ്ട് ഉപകാരം ലഭിച്ചിടുണ്ട്. ഹാഫിള് ശംസുദ്ദീന്‍ മുഹമ്മദിബ്‌നു നാസിറുദ്ദീന്‍ ദിമിശ്കി ഇതുസംബന്ധമായി പറയുന്നുണ്ട്.
പ്രവാചകജന്മമറിഞ്ഞു സന്തോഷത്തോടെ വാര്‍ത്തയറിയിച്ച സുവൈബയെന്ന അടിമയെ വിമോചിപ്പിച്ച അബൂലഹബിന് തിങ്കളാഴ്ചതോറും ശിക്ഷയിളവു ലഭിക്കുന്നു.
ഇരുകരവും നശിച്ചുപോകട്ടെയെന്ന ആക്ഷേപത്തിനിരയായ നരകാവകാശിയായ അവിശ്വാസിക്കുപോലും നബി(സ)യുടെ ജന്മദിനത്തില്‍ സന്തോഷിച്ചതുകാരണം ശിക്ഷയിളവ് ലഭിച്ചെങ്കില്‍ ജീവിതം മുഴുവന്‍ പ്രവാചകനെ സ്മരിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന വിശ്വാസിയെ കാത്തിരിക്കുന്ന അനുഗ്രഹങ്ങള്‍ എത്രവലുതായിരിക്കും.
പ്രവാചകനോടുള്ള അവിരാമവും അദമ്യവുമായ സ്‌നേഹം കൊണ്ട് റബീഇന്റെ ദിനരാത്രികള്‍ വിശ്വാസികള്‍ മൗലിദിനാല്‍ ധന്യമാക്കുമ്പോള്‍ ബുദ്ധിക്ക് നിരക്കാത്ത അല്‍പ്പത്തങ്ങള്‍ വിളിച്ചു കൂവുന്നവര്‍ ഓര്‍ക്കുക, നാളെ മഹ്ശറാ വന്‍സഭയില്‍ ഇണയോ തുണയോ ഇല്ലാത്ത വിപത്ഘട്ടത്തില്‍ മുഹമ്മദ് നബി(സ)യുടെ അടുത്തേക്ക് തന്നെയാണ് പോവേണ്ടത്.