സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 7 December 2015

നാരിയത്ത് സ്വലാത്തില്‍ ശിര്‍ക്കോ ?!

കേരളാ വഹാബികള്‍ക്കിടയില്‍ തന്നെ നാരിയത്ത് സ്വലാത്തിനെ ചൊല്ലി അസ്വാരസ്യങ്ങള്‍ പുറത്തു വന്നു തുടങ്ങി. സ്വന്തം കണ്ടെത്തലുകള്‍ക്ക് പ്രമാണങ്ങളുടെ പിന്ഭലമില്ലെന്നു മനസ്സിലാകി ചിലര്‍ ആ വാദത്തില്‍ നിന്നും പിന്മാരിയെങ്കിലും ചിലര്‍ ഇപ്പഴും അതെ വാദത്തില്‍ പിടിച്ചു തൂങ്ങുന്നു. നാരിയത്ത് സ്വലാതിലേക്ക് കടക്കാം.

اللَّهُمَّ صَلِّ صَلاَةً كَامِلَةً وَسَلِّمْ سَلاَماً تَامًّا عَلَى سَيِّدِنَا مُحَمَّدٍ الَّذِي تَنْحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْكُرَبُ وَتُقْضَى بِهِ الْحَوَائِجُ وَتُنَالُ بِهِ الرَّغَائِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَى الْغَمَامُ بِوَجْهِهِ الْكَرِيمِ وَعَلى آلِهِ وَصَحْبِهِ فِي كُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ كُلِّ مَعْلُومٍ لَكَ

അല്ലാഹുവേ പൂര്ണ്ണമായ അനുഗ്രഹം നീ നല്കേണമേ.. പൂര്ണ്ണമായ രക്ഷയും നീ നല്കേണമേ.. നമ്മുടെ നേതാവായ മുഹമ്മദിന്റെ മേല്.. അദ്ധേഹത്തെ കൊണ്ട് പ്രയാസങ്ങള് മാറും.. അദ്ധേഹത്തെ കൊണ്ട് ദുരിതങ്ങള് നീങ്ങും.. അദ്ധേഹത്തെ കൊണ്ട് ആവശ്യങ്ങള് നിറവേറും.. അദ്ധേഹത്തെ കൊണ്ട് ആഗ്രഹഗ്ഗ സഫലീകരിക്കും.. അന്ത്യം നന്നാകും.. ബഹുമാന്യനായ അദ്ധേഹത്തിന്റെ മുഖം കൊണ്ട് മഴ പെയ്യും.. അദ്ധേഹത്തിന്റെ കുടുംപതിലും,അനുച്ചരന്മ്മാരിലും ... എല്ലാ നിമിഷത്തിലും എല്ലാ ശാസത്തിലും... നിനക്കറിയാവുന്ന എല്ലാ എണ്ണം കൊണ്ടും നീ സ്വലാത്തും,സലാമും ചെയ്യണേ..

തീര്ച്ചയായും നബി(സ)യെ കാരണമാക്കി കൊണ്ടാണല്ലോ, നമ്മുടെ പ്രയാസങ്ങള് അല്ലാഹു മാറ്റിയത്?

ദുരിതങ്ങള് തീരാനും, ആവശ്യങ്ങള് നിരവേരാനും, ആഗ്രഹങ്ങള് സഫലീകരിക്കാനുമുള്ള വഴി നബി(സ)യല്ലേ നമുക്ക് കാട്ടി തന്നത്? അന്ത്യം നന്നാകനമെന്കിലും നബി(സ)യെ പിന് പറ്റിയാലല്ലേ കഴിയുള്ളൂ?


ഇമാം ബുഖാരി (റ) സ്വഹീഹുൽ ബുഖാരിയിൽ ഉദ്ദരിക്കുന്നു:

അബ്ദുൽ റഹ്മാനുബ്നു എന്നിവർ തന്റെ പിതാവിനെ തൊട്ട് അദ്ദേഹത്തിൻറെ പിതാവ് പറയുന്നു: ഉമർ(റ) അബൂത്വാലിബിന്റെ കവിത പാടുന്നതായി ഞാൻ കേട്ടു. അവിടത്തെ മുഖം കൊണ്ട് മേഘത്തോട്  മഴയെത്തേടപ്പെടും അനാതർക്ക് അഭയം നൽകുന്നവരാണ്  വിധവകൾക്ക്‌ സംരക്ഷണം കൊടുക്കുന്നവരുമാണ്. (ബുഖാരി 3/182)

ഇവിടെ അബൂത്വാലിബ് പാടിയതല്ല നമ്മുടെ തെളിവ്.  മറിച്ച് സ്വഹാബിയായ അബ്ദുല്ലാഹിബ്നു ഉമർ(റ) ഈ കവിത പാടാറുണ്ടായിരുന്നു. മുത്തബിഹുസുന്ന എന്നാ പേരില് അറിയപ്പെടുന്ന മഹാനായ ഇബ്നു ഉമർ(റ) ന് തൗഹീദ് മനസ്സിലായില്ലേ?

മൗലവിമാർ പറയുന്നു يستسقي به ا لغمام بو جهه الكريم  എന്നതാണ് ഈ സ്വലാത്തിൽ ഏറ്റവും അപകടം നിറഞ്ഞതെന്നു.

ഇമാം അഹ്മദു(റ) മുസ്നദിൽ ഉദ്ദരിക്കുന്നു:  അബൂബക്കര്(റ)യുടെ മുമ്പില് വെച്ച് ആയിഷ(റ) ഈ കവിത പാടിയപ്പോള്, അബൂബക്കര് സിദ്ദീക്ക്(റ) പറഞ്ഞു, അള്ളാഹുവാണ് സത്യം അത് റസൂല്(സ)യാണ് (മുസ്നദ് അഹ്മദ് 1/13)

 ഇവിടെ ആ കവിത ചൊല്ലിയത്  ആയിഷാ ബീവിയാണ്. അതിനു അംഗീകാരം നല്കിയത്  ഈ ഉമ്മത്തിന്റെ എന്നത്തേയും നേതാവായ അബൂബക്കർ(റ) ആണ്. ഈ ഹദീസ് താഴെ കാണുന്ന ഹദീസ് ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്.

ബൈഹഖി 5/168, ഇബ്നുമാജ 1/405, മുസ്നഫ് ഇബ്നു അബീശൈബ 6/181, 7/477,മജ്മഹു സവാഹിദ്   8/487 ലും കാണാം. ഇമാം സുയൂത്വി(റ) ഉദ്ദരിക്കുന്നു.


ബറാഅബിന് ആസിബ്(റ) പറയുന്നു, നബി(സ) ഖുതുബ ഓതിക്കൊണ്ടിരിക്കെ ഒരാള് വിളിച്ചു പറഞ്ഞു അള്ളാഹുവിന്റെ റസൂലെ ഖുറൈഷികള്ക്ക് മഴ വര്ഷിക്കാന് താങ്കള് അള്ളാഹുവിനോട് പ്രാര്ത്ഥിക്കണം, അള്ളാഹുവിന്റെ റസൂല്(സ) പ്രാര്ത്ഥിച്ചു മഴ കിട്ടി. നബി(സ) പറഞ്ഞു അബൂത്വാലിബ് ഇപ്പോള് ജീവിച്ചിരുന്നുവെങ്കില് അദ്ദേഹം നാം കാരണമായി സന്തോഷിക്കും അപ്പോള് ഒരാള് ചോദിച്ചു പ്രവാചകരേ അദ്ദേഹം (അബൂത്വാലിബ്) ഈ കവിത കൊണ്ട് താങ്കളെയാണോ ഉദ്ദേശിച്ചത്.? അപ്പോള് റസൂല്(സ) അതെയെന്ന് മറുപടി പറഞ്ഞു. (ജാമിയുസ്സുയൂഥി 18/269)...







ഈ ഹദീസിലൂടെ നബി(സ) തങ്ങൾ തന്നെ സമ്മദിക്കുന്നു ആ കവിത കൊണ്ട് ഉദ്ദേശിക്കുന്നത് ഞാൻ തന്നെയാണെന്ന്. ഇവിടെ സഹാബികൾ പാടിയപ്പോൾ അത് ശിർക്കാണെന്ന് നബി(സ) തങ്ങൾ പറഞ്ഞില്ല.

വീണ്ടും ഇമാം സുയൂത്വി(റ) ഉദ്ദരിക്കുന്നു:

ആയിഷ(റ) പറയുന്നു: അബൂബക്കർ(റ) വഫാത് അടുത്തപ്പോൾ ഞാൻ ഈ കവിത ചൊല്ലി. (ജാമിയുസ്സുയൂഥി 13/52)

ഇവിടെ സിദ്ദീഖ്(റ) ന്റെ മരണ വേളയിലും ആയിഷാ ബീവി ചൊല്ലുന്നത് നബി(സ)യുടെ മദ്ഹ് ആണ്.

ഈ കവിതയുടെ വ്യാഖ്യാനം ഇബ്നു ഹജർ അസ്ഖലാനി(റ) പറയുന്നു:  ثمال  എന്ന് പറഞ്ഞാൽ അഭയം നല്കുന്നവാൻ, ആശ്രഹിക്കപ്പെടുന്നവൻ, സഹായിക്കുന്നവൻ, ഭക്ഷണം നൽകുന്നവൻ എന്നൊക്കെയാണ് ഉദ്ദേശം. (ഫത്ഹുൽബാരി 2/496)

ലിസാനുൽ അറബിലും ഇതേ ആശയം തന്നെ കാണാം.. (11/94)

അല്ലാഹു തന്നെ പറയുന്നു: അല്ലാഹു അല്ലാതെ മറ്റൊരു അഭയം കേന്ദ്രം ഇല്ലെന്നു അവർ ഉറപ്പിച്ചു. (തൗബ 118)

അല്ലാഹു എനിക്ക് ഭക്ഷണം തരുന്നവനും വെള്ളം തരുന്നവനുമാണ്. (അൽ ശമർ 36)

അതെ അതെ എന്നർത്ഥം തന്നെയാണ് സ്വഹാബികളും അല്ലാഹുവിന്റെ പ്രവാചകന്മാരും നല്കിയിട്ടുള്ളത്. പക്ഷെ അതിന്റെ വ്യത്യാസം മനസ്സിലാക്കാൻ വഹാബികൾക്ക് കഴിഞ്ഞില്ല. എന്നാൽ അല്ലാഹുവിന്റെ ഗുണ വിശ്വാസങ്ങളും അസ്മാഹുകളുമാണ് സ്വഹാബികൾ അല്ലാഹുവിന്റെ റസ്സൂലിനു നല്കിയിട്ടുള്ളത്. എന്നിട്ട് അത് ശിർക്ക് ആവാത്തത് എന്തുകൊണ്ട്.  ഈ ഒരു കാതലായ വിഷയം വാഹാബികൾ മനസ്സിലാക്കുകയാണെങ്കിൽ പിന്നെ മുസ്ലിമീങ്ങളെ മുശ്രിക്കാക്കാൻ അവര്ക്ക് കഴിയില്ല. പക്ഷെ ദൗർഭാഗ്യവശാൽ വഹാബികൾക്ക് ഇത് എത്ര വിശദീകരിച്ചു കൊടുത്താലും അവർ മനസ്സിലാക്കുകയില്ല. കാരണം ഇത് മനസ്സിലാക്കിയാൽ പിന്നെ വഹാബിസം ഇല്ലല്ലോ. പക്ഷെ ഒരു കാര്യം ഞങ്ങള്ക്ക് ഉണർത്താനുല്ലത് മുകളില പറഞ്ഞപോലെ ഇത് ശിർക്കാണെന്ന് വാധിക്കുന്നുവെങ്കിൽ ന്ജിങ്ങളുടെ ഈ മുശ്രിക്ക് പട്ടികയിൽ ഈ ഉമ്മത്തിന്റെ നേതാവടക്കമുള്ള പ്രമുഗൻമാരായ സ്വഹാബികൾ പെടില്ലേ എന്ന് നെഞ്ഞത്ത് കൈവെച്ചു ചിന്തിക്കുന്നത് നല്ലതായിരിക്കും.

നന്നായി പഠിച്ചോ വാഹാബിമാരെ.... അല്ലാഹുവിന്റെ ശിഫാത്തുകളും  ഗുണവിശേഷങ്ങളും അത് അല്ലാഹുവിനു മാത്രം അധികാരപ്പെട്ടതാണ്. അതൊരാൾക്ക് തനതായ അർത്ഥത്തിൽ നൽകുന്നത് ശിർക്ക് തന്നെയാണ്. എന്നാൽ ഇവിടെ നൽകിയതോ അത് അല്ലാഹുവിന്റെ ശിഫാതുകളിൽ ഒരിക്കലും പങ്ക് ചേരുന്നില്ല. കാരണം അല്ലാഹുവിനു നൽകുമ്പോൾ അതിന്റെ അർത്ഥം വേറെ, സൃഷ്ട്ടികൾക്ക് നൽകുമ്പോൾ അരത്തം വേറെ. ഖുർആനിൽ തന്നെ ധാരാളം സ്ഥലങ്ങളിലും അല്ലാഹുവിന്റെ ശിഫാതുകൾ സൃഷ്ട്ടികൾക്ക് നല്കിയത് കാണാവുന്നതാണ്. അല്ലാഹുവിനു നൽകുന്ന അതെ മാനദണ്ടത്തോടെ ശ്രിഷ്ട്ടികൾക്ക് നൽകിയാലേ അത് ശിർക്കാവുകയുള്ളൂ. അഥവാ അല്ലാഹു അവന്റെ സര്വ്വ പ്രവർത്തനത്തിലും സ്വയം പര്യാപതനാണ് صمد ആണ്. ഈ ഒരു വിശേഷണം ആരും ആരിലും നൽകിയിട്ടില്ല. നൽകിയാൽ ശിർക്ക് തന്നെ. ഈ ഈ വിഷയത്തിലെ കാതലായവശം.  അതിനാൽ വഹാബികൾ പറയുന്ന സകല ശിർക്ക് ആരോപണങ്ങളും ഇവിടെ പോളിഞ്ഞിരിക്കുകയാണ്. അവർ സാധാരണ പറയാറുള്ള മാല, മൗലൂദുകളിലെ ശിർക്കും എല്ലാം ഇവിടെ തകർന്നിരിക്കുകയാണ്.  



സ്വലാത്ത് ചൊല്ലുന്നതിനും സ്വലാത്തിന്‍റെ വാച്ചകത്തിനും ഇങ്ങനെ പറ്റൂ ഇതേ ചൊല്ലാവൂ എന്ന് ഖുറാനിലോ ഹദീസിലോ മറ്റു മഹാന്മാരോ ഒരു നിയന്ത്രണവും പറഞ്ഞിട്ടില്ല. അങ്ങനെ ശാട്യം പിടിച്ച വഹാബികള്‍ സ്വയം ചൊല്ലുന്ന സ്വലാത്തുകള്‍ക്ക് ഉത്തരം പറയാനാകാതെ ആ വാദത്തെ തന്നെ ഉപേക്ഷിച്ച മട്ടിലാണ്.

അബൂഹുറൈറ(റ) യില് നിന്ന് നിവേദനം : റസൂല്(സ) അരുള് ചെയ്തു : എന്റെ പേരില് ആരും സലാം ചൊല്ലുകയില്ല, എന്റെ റൂഹ് എനിക്ക് അള്ളാഹു മടക്കി തരികയും ഞാന് സലാം മടക്കുകകയും ചെയ്തിട്ടല്ലാതെ (അബൂദാവൂദ്)


അലി(റ) യില് നിന്ന് നിവേദനം : റസൂല്(സ) അരുള് ചെയ്തു : എന്നെപ്പറ്റി പറയപ്പെടുകയും എന്റെ പേരില് സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തവനാണ് സത്യത്തില് ലുബ്ധന്. (തനിക്ക് നിര്ബന്ധമായ സ്വലാത്ത് ചൊല്ലിക്കൊണ്ട് ബാധ്യത നിറവേറ്റാത്തത് മൂലം തനിക്ക് ലഭിക്കേണ്ട മഹത്തായ നേട്ടങ്ങള് പലതും അവന് കിട്ടാതെ വരും) (തിര്മിദി)


അബൂഹുറൈറ(റ) യില് നിന്ന് നിവേദനം : റസൂല്(സ) അരുള് ചെയ്തു : എന്നെപ്പറ്റി പറയപ്പെടുകയും അനന്തരം എന്റെ പേരില് സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തവന്റെ മൂക്ക് മണ്ണോട് ചേരട്ടെ!(നിന്ദ്യനും നിസ്സാരനുമാവട്ടെ) (തിര്മിദി)

http://sunnisonkal.blogspot.com

സ്വലാത്തിന്‍റെ മഹത്തം ഉള്‍കൊണ്ട് സ്വലാത്ത് വര്‍ദിപ്പിക്കാനും മുത്ത്‌ ഹബീബിന്റെ ചാരത്ത് എത്തിച്ചേരാനും സര്‍വശക്തന്‍ തുനക്കട്ടെ. മുത്ത്‌ നബി (സ) യുടെ മുഹിബ്ബീങ്ങളില്‍ നമ്മേവരെയും ഉള്പെടുതട്ടെ. വാഹബികളുടെ ശറില്‍ നിന്നും മുസ്ലിം ഉമ്മത്തിനെ കാത്തു സലാമാത്തക്കട്ടെ .......ആമീന്‍.......