ചോദ്യം: ശബാബ് പുസ്‌തകം 38 ലക്കം 17 പേജ് 19 ല്‍ വന്ന ലേഖനത്തിന്റെ ഹെഡ്ഡിംഗ് �അസാധാരണമായിരുന്നില്ല തിരുനബിയുടെ ജനനം� എന്നായിരുന്നു.ഒരു സാധാരണ മനുഷ്യന്‍ ജനിക്കുന്നത് പോലെയായിരുന്നു നബി(സ്വ)യുടെ ജനനമെന്നും ലേഖനത്തില്‍ പറയുന്നു.നബി(സ്വ)യുടെ ജനനം അസാധാരണമായിരുന്നോ ? പ്രാമാണികമായ വിവരണം പ്രതീക്ഷിക്കുന്നു.
അനീസ് പുളിക്കല്‍
മറുപടി: നബി(സ്വ)യുടെ അസാധാരണത്വത്തെ നിഷേധിക്കുന്നവര്‍, നബി(സ്വ)യുടെ ജനനം തീര്‍ത്തും സാധാരണമായിരുന്നു എന്ന് പറയുന്നെങ്കില്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.മാത്രമല്ല തിരുനബി(സ്വ)യുടെ ജനനം സാധാരണമായിരുന്നു എന്ന് സമര്‍ത്ഥിക്കല്‍ അവരുടെ ആവശ്യമാണ് താനും. തിരുപ്പിറവിയുമായി ബന്ധപ്പെട്ട് മാര്‍ഗദര്‍ശികളായ മുന്‍ഗാമികളുടെ വിവരണം എന്താണെന്ന് പരിശോധിക്കാം.അവരാണല്ലോ പരിശുദ്ധ ദീനിന്റെ വഴികാട്ടികള്‍. പരിശുദ്ധ ജനനത്തില്‍ മാത്രമല്ല തിരുജന്മത്തിന് കാരണമായ വിശുദ്ധ ബീജം പിതാവ് അബ്ദുല്ല എന്നവരില്‍ നിന്ന് വിശുദ്ധയായ ആമിന എന്നവരുടെ ഗര്‍ഭാശയത്തിലേക്ക് എത്തിയത് മുതല്‍ തന്നെ അവരില്‍ അസാധാരണത്വവും പ്രത്യേകതകളും ധാരാളം സംഭവിച്ചതായി ചരിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. ചരിത്ര നിവേദകനായ സഹ്‌ലുബ്‌നു അബ്ദില്ലാഹി ത്തസ്‌തരി(റ)യില്‍ നിന്നും ഇമാം ഖസ്‌തല്ലാനി(റ)ഉദ്ധരിക്കുന്നു: നബി(സ്വ)യുടെ തിരുശരീരം പടക്കാന്‍ അല്ലാഹു ഉദ്ദേശിച്ചു.അങ്ങനെ റജബ് മാസത്തിലെ ഒരു വെള്ളിയാഴ്‌ച്ച രാവില്‍ ആമിനാ ബീവിയുടെ ഗര്‍ഭധാരണം നടക്കുകയും ചെയ്‌തു .തുടര്‍ന്ന് സ്വര്‍ഗത്തിന്റെ കാവല്‍ക്കാനായ രിള്‌വാന്‍(അ)നെ വിളിച്ചു കൊണ്ട് അല്ലാഹു പറഞ്ഞു: �സ്വര്‍ഗത്തിന്റെ വാതിലുകള്‍ മുഴുവന്‍ തുറന്നിടുക�. മാത്രമല്ല ആകാശങ്ങളിലും ഭൂമിയിലും ഈ വാര്‍ത്ത വിളംബരം ചെയ്യപ്പെടുകയും ചെയ്‌തു.(അല്‍ മവാഹിബുല്ലദുന്നിയ്യ: 1/60)
സാധാരണ ഗര്‍ഭിണകള്‍ക്കുണ്ടാകുന്ന യാതൊരു പ്രയാസവുംനബി(സ്വ)തങ്ങളെ ഗര്‍ഭം ചുമന്ന സമയത്ത് തനിക്കുണ്ടായിട്ടില്ലെന്ന് ആമിനാ ബീവി പറഞ്ഞതായി പ്രവാചക ചരിത്രം വിവരിക്കുന്ന എല്ലാ ഗ്രന്ഥങ്ങളും പറയുന്നുണ്ട്. ഗര്‍ഭകാലത്ത് കണ്ട സ്വപ്‌നത്തെക്കുറിച്ച് ഉമ്മ ആമിനാ ബീവി പറയുന്നു:�എന്റെ അടുക്കല്‍ വന്നു കൊണ്ട് ഒരാള്‍ പറഞ്ഞു നീ ഗര്‍ഭം ചുമന്നിരിക്കുന്നത് ഈ ലോകത്തിന്റെ നേതാവിനേയാണ്. അനന്തരം എന്നില്‍ നിന്നും ഒരു പ്രകാശം പുറപ്പെട്ട് ലോകം മുഴുവന്‍ പ്രകാശിക്കുകയും അങ്ങനെ ശാമിലെ ബുസ്‌റാ പട്ടണത്തിലെ വലിയ കൊട്ടാരങ്ങള്‍ ഞാന്‍ കാണുകയും ചെയ്‌തു�.(അല്‍ ബിദായത്തു വന്നിഹായ 2/323, അല്‍ കാമിലു ഫിത്താരീഖ് 1/157, താരീഖുല്‍ ഉമമി വല്‍മുലൂക് 1/454) അംറുബ്‌നു ഖുതൈബ(റ)യില്‍ നിന്നും അബൂനുഐം(റ)റിപ്പോര്‍ട്ട് ചെയ്യുന്നു: തിരുപ്പിറവിയുടെ സമയമായപ്പോള്‍ അല്ലാഹു മലക്കുകളോട് കല്‍പിച്ചു �ആകാശ വാതിലുകളും സ്വര്‍ഗവാതിലുകളും തുറന്നിടുക�.തുടര്‍ന്ന് തിരുപ്പിറവിക്ക് വേണ്ടി പിശാചുക്കളെ ബന്ധിക്കുകയും മലക്കുകളെ എല്ലാം ഭൂമിയിലേക്ക് ഇറക്കുകയും ചെയ്‌തു.(ഖസാഇസുല്‍ കുബ്‌റാ 1/77) ഇങ്ങനെ നബി(സ്വ)യുടെ തിരുജന്മത്തിന് വേണ്ടി സ്വര്‍ഗത്തിലും വാനലോകത്തും പ്രത്യേക ഒരുക്കള്‍ നടന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ``തന്നില്‍ നിന്നും ഒരു പ്രകാശം പുറപ്പെട്ട് ലോകം മുഴുവന്‍ പ്രകാശിക്കുകയും, അങ്ങനെ `ബുസ്‌റ'യിലെ കെട്ടിടങ്ങളെപ്പോലും ഞാന്‍ കണ്ടു'' എന്ന് ഗര്‍ഭകാലത്തുണ്ടായ സ്വപ്‌നത്തെ കുറിച്ച് ഉമ്മ ആമിന ബീവി പറയുന്നു.ഇത് തനിക്ക് ഉണര്‍ച്ചയില്‍ തന്നെ യാഥാര്‍ത്ഥ്യമായി പ്രസവ സമയത്ത് സംഭവിച്ചതായും ആമിന ബീവി പറഞ്ഞിട്ടുണ്ട.് (ഖസ്വാഇസുല്‍ കുബ്‌റ 1/77,സീറത്തുന്നബവിയ്യ 1/206, അല്‍ ബിദായത്തുവന്നിഹായ 2/323)
``ആദം നബി(അ)നെ പടക്കുന്നതിന്റെ മുമ്പ് തന്നെ ഉമ്മുല്‍ കിതാബില്‍ ഞാന്‍ അന്ത്യപ്രവാചകനാണ്.ഇതിന്റെ വ്യാഖ്യാനമായിരുന്നു പിതാവായ ഇബ്‌റാഹീം നബി(അ)കഅ്‌ബ നിര്‍മാണ സമയത്ത് നടത്തിയ പ്രാര്‍ത്ഥനയും,ഈസാ നബി(അ) തനിക്ക് ശേഷം വരുന്ന പ്രവാചകനെ കുറിച്ച് നടത്തിയ അറിയിപ്പും,ശാമിലെ കെട്ടിട ങ്ങള്‍ കാണത്തക്ക വിധം എന്റെ ഉമ്മയില്‍ നിന്നും പ്രകാശം പുറപ്പെട്ടതായി അവര്‍ കണ്ടതും''. ഇര്‍ബാളു ബ്‌നുസാരിയ(റ)യില്‍ നിന്നും അബൂ ഉമാമ(റ)യില്‍ നിന്നും ത്വബ്‌റാനി(റ),അഹ്‌മദ്(റ),ഹാകിം(റ) എന്നിവരെല്ലാം റിപ്പോര്‍ട്ട് ചെയ്‌ത മേല്‍ ഹദീസും നബി(സ്വ)യുടെ ജനനം അസാധാരണമായിരുന്നു എന്ന പണ്ഡിതന്മാരുടെ വിശദീകരണത്തിന് ഉപോല്‍ബലകമാണ്. പ്രമുഖ സ്വഹാബി വര്യനായ ഉസ്‌മാനുബ്‌നു അബില്‍ ആസ്വ്(റ)പറയുന്നു: ``നബി(സ്വ)യുടെ ജനന സമയത്ത് എന്റെ ഉമ്മ ഫാത്തിമ ആമിന ബീവിയുടെ വീട്ടില്‍ ഉണ്ടായിരുന്നു.അവര്‍ പറയുന്നു:``തിരുപ്പിറവിയുടെ സമയം അടുത്തപ്പോള്‍ വീട്ടിലുള്ള എല്ലാ വസ്‌തുക്കളും പ്രകാശിക്കുന്നതായി ഞാന്‍ കണ്ടു.ഞാന്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ അവിടെയും പ്രകാശം.ഞാന്‍ ആകാശത്തേക്ക് നോക്കിയപ്പോള്‍ നല്ല പ്രകാശമുള്ള നക്ഷത്രങ്ങള്‍ വളരെ താഴേക്ക് എത്തിയതായി എനിക്ക് അനുഭവപ്പെട്ടു. അവ എന്റെ തലക്ക് മീതെ വന്ന ്‌പതിക്കുമോ എന്ന് വരെ ഞാന്‍ സംശയിച്ചു''. (അല്‍ ഇസ്വാബ 8/67, ഫത്‌ഹുല്‍ ബാരി 10/378) സാഷ്ടാംഗ രൂപത്തിലായിരുന്നു തിരുജന്മമെന്ന് ഇമാം സുയൂഥി(റ) യും പ്രമുഖ പ്രവാചകചരിത്ര പണ്ഡിതന്‍ അലിയ്യുബ്‌നു ബുര്‍ഹാനുദ്ദീനുല്‍ ഹലബി(റ)യും പറഞ്ഞിട്ടുണ്ട്.
രണ്ടു കൈയും ഭൂമിയില്‍ വെച്ചുകൊണ്ടായിരുന്നു അവിടുത്തെ ജനനമെന്ന് ഇമാം ഇബ്‌നു സഅ്‌ദി(റ)ന്റെ വിവരണത്തോടും,രണ്ട് കാല്‍മുട്ടുകളും ഭൂമിയില്‍ വെച്ചുകൊണ്ടായിരുന്നു ജനനമെന്ന മറ്റു ചില ഇമാമീങ്ങളുടെ വിവരണത്തോടും മേല്‍ പറഞ്ഞ ഇമാം സുയൂഥി(റ)യുടെയും അലിയ്യുബ്‌നു ബുര്‍ഹാനുദ്ദീനുല്‍ ഹലബി(റ)യുടെയും പരാമര്‍ശം എതിരാവുന്നതല്ല.കാരണം സുജൂദില്‍ രണ്ട് കൈകളും കാല്‍മുട്ടുകളുംഭൂമിയില്‍ വെക്കുമല്ലോ...? മാത്രമല്ല, തക്‌ബീര്‍ ചൊല്ലിക്കൊണ്ടായിരുന്നു നബി(സ്വ) ഉമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്ന് പുറത്ത് വന്നതെന്നും ഇമാമുമാര്‍ പറഞ്ഞിട്ടുണ്ട്. ഈ നിലക്കെല്ലാമായിരുന്ന തിരുജനനം സാധാരണമായിരുന്നു എന്ന് പറയുന്നവര്‍ തീര്‍ത്തും അസാധാരണ പ്രവാചക വിരോധികള്‍ തന്നെയാണ്.. ഇബ്‌നു ഉമറി(റ)ല്‍ നിന്നും ഇബ്‌നു അസാകിര്‍ (റ) റിപ്പോര്‍ട്ടുചെയ്യുന്നു:പൊക്കിള്‍ കൊടി മുറിക്കപ്പെട്ടവരും ചേലാകര്‍മ്മം ചെയ്യപ്പെട്ടവരുമായാണ് നബി(സ്വ്) ഭൂജാതനായത്.പൊക്കിള്‍ കൊടി മുറിക്കപ്പെട്ട രീതിയിലായിരുന്നു തിരുജന്മമെന്ന് പ്രവാചക ചരിത്രം വിവരിക്കുന്ന ഗ്രന്ഥങ്ങളിലെല്ലാം കാണാവുന്നതാണ്.
നബി(സ്വ) ചേലാകര്‍മ്മം ചെയ്യപ്പെട്ട രൂപത്തിലാണ് ജനിച്ചതെന്ന് ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നും ഇബ്‌നു അതിയ്യ:(റ)യും ഇബ്‌നു അസാകിറും(റ) റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഈ വിഷയത്തില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട അഭിപ്രായങ്ങളും അവയെ കുറിച്ച് ഖാളി ഇയാള്(റ) നടത്തിയ നിരൂപണവും താഴെ കൊടുക്കാം. ഒന്ന്: നബി(സ്വ)യുടെ പോറ്റുമ്മ ഹലീമ(റ)യുടെ അടുത്തായിരിക്കെ മലകുകള്‍ വന്ന് നെഞ്ച് പിളര്‍ത്തിയ സുപ്രസിദ്ധ സംഭവത്തിലാണ് ജിബ്‌രീല്‍(അ) ചേലാകര്‍മ്മം നടത്തിയത്.പക്ഷേ ഇതിന്റെ സനദ്(പരമ്പര) സ്വഹീഹല്ല.ഇമാം ദഹബി(റ) പറയുന്നു:ഇത് `ഖബറുന്‍ മുന്‍കറാണ്'.(കിതാബു ശ്ശിഫാ 1/ 65). രണ്ട്:നബി(സ്വ)യുടെ ഏഴാം വയസ്സില്‍ പിതാമഹനാണ് ചേലാകര്‍മ്മം നടത്തിയത്.ഹാഫിള് ഇറാഖി(റ) പറയുന്നു:ഇതിന്റെ പരമ്പരയും സ്വഹീഹല്ല.(കിതാബുശ്ശിഫാ 1/ 65, സീറതുല്‍ ഹലബീ 1/86). മൂന്ന്: ചേലാകര്‍മ്മം ചെയ്യപ്പെട്ടരൂപത്തിലാണ് നബി(സ്വ) പ്രസവിക്കപ്പെട്ടത്.ത്വബ്‌റാനി(റ),അബൂ നുഐം(റ),ഇബ്‌നു അസാകിര്‍(റ) എന്നിവരെല്ലാം ഇതിനെ പല സനദുകളിലൂടെ റിപ്പോര്‍ട്ട് ചെയ്യുകയും പല ഇമാമീങ്ങളും ഇതിന്റെ സനദ് സ്വഹീഹാണെന്ന് പറയുകയും ചെയ്‌തിട്ടുണ്ട്.മാത്രമല്ല ചേലാകര്‍മ്മം ചെയ്യപ്പെട്ടരീതിയിലാണ് നബി(സ്വ)യുടെ തിരുജന്മമെന്ന ഹദീസ് മുതവാതിറാണെന്ന് ഇമാം ഹാകിം(റ) പറഞ്ഞിട്ടുമുണ്ട്. ``ഞാന്‍ പ്രസവിക്കപ്പെട്ടത് ചേലാകര്‍മ്മം ചെയ്യപ്പെട്ടവരായിട്ടാണ്.ആരും തന്നെ എന്റെ ഗുഹ്യഭാഗം കണ്ടിട്ടില്ല.ഇത് അല്ലാഹു എനിക്ക് നല്‍കിയ മഹത്വമാണ്''എന്ന ഹദീസ് അനസുബ്‌നു മാലികി(റ)ല്‍ നിന്നും ഇമാം ത്വബ്‌റാനി(റ) റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
അലി(റ) പറയുന്നു:``നബി(സ്വ) എന്നോട് വസ്വിയ്യത് ചെയ്‌തു.എന്റെ മയ്യിത്ത് കുളിപ്പിക്കേണ്ടത് നിങ്ങളാണ്. കാരണം ആരെങ്കിലും എന്റെ നഗ്നത കണ്ടാല്‍ അയാളുടെ കാഴ്‌ച നഷ്ടപ്പെടുന്നതാണ്.''ഈ ഹദീസും തിരുജന്മം ചേലാ കര്‍മ്മം ചെയ്യപ്പെട്ടരീതിയിലായിരുന്നു എന്ന ആശയത്തെ ശക്തിപ്പെടുത്തുന്നതായി ഇമാം ഖാളി ഇയാള്(റ) സമര്‍ത്ഥിക്കുന്നുണ്ട്. ഹാഫിള് ഇബ്‌നു കസീര്‍(റ) പറയുന്നു:തിരുജന്മം ചേലാകര്‍മ്മം ചെയ്യപ്പെട്ട രീതിയിലായിരുന്നു എന്ന ഹദീസിനെ പല മുഹദ്ദിസീങ്ങളും സ്വഹീഹാണെന്നും മറ്റു ചിലര്‍ ളഈഫാണെന്നും മറ്റു ചിലര്‍ ഹസനാണെന്നും പറഞ്ഞിട്ടുണ്ട്.എന്നാല്‍ ഈ മൂന്ന് അഭിപ്രായങ്ങളും പരസ്‌പരം എതിരല്ല.കാരണം ഈ ഹദീസിന്റെ ഓരോ സനദും പരിശോധിക്കുമ്പോള്‍ ളഈഫാണെങ്കിലും മറ്റു പല സനദുകളിലൂടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ `സ്വഹീഹുല്‍ ലി ഗയ്‌രിഹി' എന്ന സ്ഥാനം ലഭിക്കുന്നതാണ്.ഇതിനെ കുറിച്ച് ഹസന്‍ എന്നും പറയാവുന്നതാണ്.(സീറതുല്‍ ഹലബി 1/86). ചുരുക്കത്തില്‍ നബി(സ്വ) യുടെ തിരുജന്മം ചേലാകര്‍മ്മം ചെയ്യപ്പെട്ടരീതിയിലായിരുന്നു എന്ന് ചരിത്രകാരന്മാരെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.
രാത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ പാത്രം കൊണ്ടോ മറ്റോ മൂടി വെക്കുകയും പിറ്റേന്ന് പ്രഭാതമായാല്‍ മൂടി മാറ്റുകയും ചെയ്യല്‍ അറബികളുടെ പതിവായിരുന്നു.കാരണം നവജാതന്‍ ആദ്യമായി വെളിച്ചമുള്ള ലോകത്തെ കാണണം എന്നായിരുന്നു അവരുടെ ധാരണ. ഇക്‌രിമ(റ) പറയുന്നു:നബി(സ്വ)തങ്ങളെ ഉമ്മ ആമിന ബീവി പ്രസവിച്ചപ്പോള്‍ ഒരു പാത്രം കൊണ്ട് മൂടി.കുറച്ച് കഴിഞ്ഞ് നോക്കുമ്പോള്‍ പാത്രം പിളര്‍ന്ന് കുട്ടി ആകാശത്തേക്ക് കണ്ണും നട്ടിരിക്കുന്നതായി കണ്ടു.(ത്വബഖാത് ഇബ്‌നു സഅ്‌ദ് 1/210). ഇബ്‌നു കസീര്‍(റ) പറയുന്നു:പുണ്യനബി(സ്വ)യെ പ്രസവിക്കപ്പെട്ടപ്പോള്‍ അറബികളുടെ പതിവുപോലെ നബി(സ്വ)യെ ഒരു പാത്രം കൊണ്ട് മൂടി വെച്ചു.പ്രഭാതത്തിന് ശേഷം നോക്കുമ്പോള്‍ പാത്രം പിളര്‍ന്ന് കുട്ടി ആകാശത്തേക്ക് കണ്ണ് മിഴിച്ചിരിക്കുന്നതായി കണ്ടു.ഈ വിവരം അബ്ദുല്‍ മുത്ത്വലിബിനെ അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:``ഇതുപോലൊരനുഭവം മറ്റ് കുട്ടികളിലൊന്നും ഞാന്‍ കണ്ടിട്ടില്ല.ഈ കുട്ടിയെ നിങ്ങള്‍ സൂക്ഷിക്കണം.കുട്ടിയില്‍ ഞാനൊരുപാട് നന്മകള്‍ കാണുന്നുണ്ട്''.(സീറത്തുന്നബവി 1/210)
മനുഷ്യവംശത്തിന്റെ ഏറ്റവും വലിയ ശത്രുവായ പിശാച് ഏറ്റവും കൂടുതല്‍ ദു:ഖിച്ച ദിവസമായിരുന്നു തിരുജന്മദിനം.മനുഷ്യകുലത്തെ നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ നിയുക്തരായ പ്രവാചകന്റെ ജനനം പിശാചിനെ അസ്വസ്ഥനാക്കിയെങ്കില്‍ അത് സ്വാഭാവികം മാത്രം.തിരുജനന സമയത്ത് ദു:ഖം സഹിക്കാന്‍ കഴിയാതെ പിശാച് ഒച്ചവെച്ച് കരഞ്ഞതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അല്‍ ഹാഫിള് ബഖിയ്യുബ്‌നു മഖ്‌ലദി(റ) ന്റെ തഫ്‌സീറില്‍ നിന്ന് ഇമാം സുഹൈലി(റ) ഉദ്ധരിച്ചതായി ഇബ്‌നു കസീര്‍(റ) പറയുന്നു:``പിശാച് നിരാശനായി ഒച്ചവെച്ച് കരഞ്ഞത് നാല് തവണയാണ്.ഒന്ന്: പിശാച് ശപിക്കപ്പെട്ടപ്പോള്‍. രണ്ട്: പിശാചിനെ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കിയപ്പോള്‍. മൂന്ന്: നബി(സ്വ)യുടെ തിരു ജനനസമയത്ത്. നാല്: ഫാതിഹ സൂറത് ഇറക്കപ്പെട്ടപ്പോള്‍.(അല്‍ ബിദായതു വന്നിഹായ: 2/326). ഇബ്‌നു അബീഹാതിമി(റ)നെ ഉദ്ധരിച്ചുകൊണ്ട് ഇമാം സുയൂഥി (റ) പറയുന്നു: നബി(സ്വ)തങ്ങളെ പ്രസവിക്കപ്പെട്ടപ്പോള്‍ ഭൂലോകമാകെ പ്രകാശപൂരിതമായി.അപ്പോള്‍ പിശാച് തന്റെ സൈന്യത്തെ വിളിച്ചുകൊണ്ട് പറഞ്ഞു:``നമ്മുടെ പ്രവര്‍ത്തനങ്ങളെ നിഷ്‌ഫലമാക്കുന്ന ഒരു കുട്ടി ഈരാത്രിയില്‍ ജനിച്ചിട്ടുണ്ട്.'' ഇതു കേട്ട സൈന്യം മറുപടി പറഞ്ഞു.``നിങ്ങള്‍ ആ കുട്ടിയുടെ അടുത്തേക്ക് പോയി ആ കുട്ടിയെ ഭ്രാന്തനാക്കുക.'' അങ്ങനെ കുട്ടിയായ നബി(സ്വ)യുടെ അുടത്തേക്ക് ഇബ്‌ലീസെത്തിയപ്പോള്‍ ജിബ്‌്‌രീല്‍(അ) ഇബ്‌ലീസിന് ഒരു തട്ട് കൊടുത്തു. ആ തട്ടേറ്റ ഇബ്‌ലീസ് ചെന്ന് വീണത് ഏദനിലായിരുന്നു.(ഖസ്വഇസ്വുല്‍ കുബ്‌റാ 1/87). ഇമാം സുയൂഥി(റ) പറയുന്നു:ഇബ്‌ലീസ് ഏഴ് ആകാശങ്ങളിലും കയറി വിവരങ്ങള്‍ ശേഖരിച്ച് തന്റെ സേവകര്‍ക്ക് കൈമാറിയിരുന്നു.എന്നാല്‍ ഈസാ നബി(അ)നെ പ്രസവിക്കപ്പെട്ടതോടെ മൂന്ന് ആകാശങ്ങളിലേക്കുള്ള പ്രവേശനം ഇബ്‌ലീസിന് നിഷേധിക്കപ്പെട്ടു.അതിന് ശേഷം മറ്റു നാല് ആകാശങ്ങളിലേക്ക് കയറി ഇബ്‌ലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.എന്നാല്‍ നബി(സ്വ)യുടെ തിരു ജന്മത്തോടെ ഏഴ് ആകാശങ്ങളിലേക്കും പിശാചിന്റെ പ്രവേശനം പൂര്‍ണ്ണമായും തടയപ്പെട്ടു.(ഖസ്വഇസ്വുല്‍ കുബ്‌റാ1/87).
പ്രവാചകന്റെ നിയുക്ത ലക്ഷ്യത്തിലേക്കുള്ള സൂചനകളായി അവിടുത്തെ ജനന സമയത്തുണ്ടായ ദൃഷ്ടാന്തങ്ങളില്‍ ഒന്നായിരുന്നു വിഗ്രഹങ്ങള്‍ മറിഞ്ഞു വീണ സംഭവം.നബി(സ്വ)യുടെ ആഗമനം ഏകദൈവ വിശ്വാസത്തിന്റെ വിജയവും ബഹുദൈവ വിശ്വാസത്തിന്റെ പരാജയവുമായിരുന്നല്ലോ?.തിരുജനന സമയത്ത് ശിര്‍ക്കന്‍ വിശ്വാസ പ്രതിഷ്‌ഠകളെല്ലാം തലകീഴായി വീണ സംഭവം ചരിത്ര ഗ്രന്ഥങ്ങളെല്ലാം വിശദീകരിക്കുന്നുണ്ട്.
ഹാഫിള് ഇബ്‌നു കസീര്‍(റ) ഉദ്ധരിക്കുന്ന ഒരു സംഭവം കാണുക.മക്കക്കടുത്ത് മുശ്‌രിക്കുകള്‍ അവരുടെ ദേവാലയത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു.വിഗ്രഹങ്ങള്‍ക്കു മുന്നില്‍ ആളുകള്‍ വിവിധ ആരാധനാകര്‍മ്മങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ പെട്ടെന്ന് വിഗ്രഹങ്ങള്‍ തലകീഴായി മറിഞ്ഞു.പ്രശസ്‌തരായ വറഖതുബ്‌നു നൗഫല്‍,സൈദ്‌ബ്‌നു അംറുബ്‌നു നുഫൈല്‍,അബ്ദുല്ലാഹിബ്‌നു ജഹ്‌ശ്,ഉസ്‌മാനുബ്‌നു ഹുവൈരിസ് എന്നിവരെല്ലാം പ്രസ്‌തുത സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നു.
മറിഞ്ഞ വിഗ്രഹങ്ങളെ അവിടെ കൂടിയവര്‍ പൊക്കിയെടുത്ത് നേരെയാക്കാന്‍ ശ്രമിച്ചെങ്കിലും അവ വീണ്ടും മറിഞ്ഞുവീഴുകയായിരുന്നു.മൂന്നു തവണ ശ്രമം തുടര്‍ന്നെങ്കിലും ഫലം കണ്ടില്ല.അത്ഭുതകരമായ ഈ കാഴ്‌ച കണ്ട് ഉസ്‌മാനുബ്‌നു ഹുവൈരിസ് പറഞ്ഞു.``ഭൂമിയില്‍ കൗതുകകരമായ എന്തോ ഒന്ന് സംഭവിച്ചതിന്റെ സൂചനയാണിത്.''തുടര്‍ന്നദ്ദേഹം ഒരു പാട്ടു പാടി.അതിന്റെ ആശയം ഇപ്രകാകരമായിരുന്നു.``ഉത്സവത്തിന് വേണ്ടി അണിയിച്ചൊരുക്കിയ വിഗ്രഹങ്ങളേ....നിങ്ങള്‍ക്ക് ചുറ്റും നില്‍ക്കുന്നത് നിങ്ങളുടെ വിശ്വാസികളാണ്.പിന്നെയെന്തിനാണ് നിങ്ങളിങ്ങനെ മറിഞ്ഞു വീഴുന്നത്?. വിവരമില്ലാത്തവരാരെങ്കിലും നിങ്ങളെ ഉപദ്രവിച്ചുവോ?!അതോ നിങ്ങള്‍ തമാശ കാണിക്കുകയാണോ..?ഞങ്ങള്‍ തെറ്റ് ചെയ്‌തതുകൊണ്ടാണെങ്കില്‍ ഞങ്ങള്‍ മാപ്പപേക്ഷിച്ചു കൊള്ളാം..അതല്ല നിങ്ങള്‍ പരാജിതരായി മറിഞ്ഞു വീണതാണെങ്കില്‍ നിങ്ങളെ റബ്ബും നേതാവുമായി ഞങ്ങള്‍ അംഗീകരിക്കില്ല''. വിഗ്രഹാരാധകര്‍ വീണ്ടും പ്രതിഷ്‌ഠകളെ ശരിയാക്കി വെക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരശരീരി കേട്ടു:``ഒരു ശിശുവിന്റെ ജനനം കാരണത്താലാണ് ഞങ്ങള്‍ മറിഞ്ഞ് വീണത്.ആ ശിശുവിന്റെ പ്രകാശം കൊണ്ട് ഭൂലോകമാകെ പ്രഭാപൂരിതമായിരിക്കുന്നു.വിഗ്രഹങ്ങള്‍ നിലം പതിക്കുകയും ചക്രവര്‍ത്തിമാര്‍ ഭയന്ന് വിറക്കുകയും ചെയ്‌തിരിക്കുന്നു.പേര്‍ഷ്യന്‍ അഗ്നി കുണ്ഡം കെട്ടു പോയിരിക്കുന്നു.പേര്‍ഷ്യന്‍ രാജാവ് ദു:ഖിതനാണ്.ജോത്സ്യന്മാരുടെ അടവുകള്‍ പിഴച്ചുതുടങ്ങിയിരിക്കുന്നു.
സത്യവാര്‍ത്തയും കള്ളവാര്‍ത്തയും നല്‍കാന്‍ ഇനി ആരുമില്ല.ഖുസയ്യ് ഗോത്രമേ.. നിങ്ങള്‍ ദുര്‍മാര്‍ഗ്ഗം വെടിയുക.സത്യമാര്‍ഗ്ഗത്തിലേക്ക് കടന്നു വരിക.'' ഈ അത്ഭുത സംഭവത്തിന് സാക്ഷികളായ മേല്‍ പ്രസ്‌താവിച്ച പ്രമുഖര്‍ അശരീരി സൂചിപ്പിച്ച സത്യമാര്‍ഗ്ഗം അന്വേഷിച്ചു ലോകത്തിന്റെ പല ദിക്കുകളിലേക്കും യാത്ര തിരിച്ചു.(അല്‍ ബിദായതു വന്നിഹായ:2/415)
തിരുനബി(സ്വ) ഭൂജാതനായതിന്റെ മാറ്റൊലികള്‍ പേര്‍ഷ്യന്‍ രാജ്യങ്ങളിലും പ്രത്യക്ഷപ്പെട്ടതായി ചരിത്രങ്ങളിലുണ്ട്.മഖ്‌സൂം ബിന്‍ ഹാനിഅ് പറഞ്ഞതായി ഇമാം ത്വബ്‌രി(റ) രേഖപ്പെടുത്തുന്നു:``തിരുജന്മമുണ്ടായ രാത്രിയില്‍ കിസ്‌റാ ചക്രവര്‍ത്തിയുടെ സിംഹാസനം കിടുകിടാ വിറച്ചു.കൊട്ടാരത്തിലെ പതിനാല് ഭാഗങ്ങള്‍ നിലം പതിച്ചു.ആയിരം വര്‍ഷം പേര്‍ഷ്യക്കാര്‍ ആരാധിച്ചിരുന്ന തീ കുണ്ഡം അണഞ്ഞു.സാവാ തടാകം വറ്റി വരണ്ടു''.(താരീഖു ത്വബ്‌രി 1/459). പ്രസ്‌തുത സംഭവങ്ങള്‍ ഹാഫിളുബ്‌നു ഹജര്‍ (റ) ഫത്‌ഹുല്‍ ബാരിയിലും രേഖപ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ പ്രവാചകജന്മം സംഭവബഹുലമായ ദൃഷ്ടാന്തങ്ങളെക്കൊണ്ട് പ്രസിദ്ധമായിരുന്നു.എന്നിട്ടും ഇതിനെയെല്ലാം കണ്ണടച്ച് നിഷേധിച്ച് പ്രവാചക ജന്മം സാധാരണമായിരുന്നു എന്ന് പറയുന്നത് ചരിത്രത്തോട് കാണിക്കുന്ന കൊടും ക്രൂരതയും അതിലപ്പുറം പ്രവാചക മഹത്വത്തെ നിഷേധിക്കലുമാണ്. വിഗ്രഹാരാധകര്‍ വീണ്ടും പ്രതിഷ്‌ഠകളെ ശരിയാക്കി വെക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരശരീരി കേട്ടു:``ഒരു ശിശുവിന്റെ ജനനം കാരണത്താലാണ് ഞങ്ങള്‍ മറിഞ്ഞ് വീണത്.ആ ശിശുവിന്റെ പ്രകാശം കൊണ്ട് ഭൂലോകമാകെ പ്രഭാപൂരിതമായിരിക്കുന്നു.വിഗ്രഹങ്ങള്‍ നിലം പതിക്കുകയും ചക്രവര്‍ത്തിമാര്‍ ഭയന്ന് വിറക്കുകയും ചെയ്‌തിരിക്കുന്നു.പേര്‍ഷ്യന്‍ അഗ്നി കുണ്ഡം കെട്ടു പോയിരിക്കുന്നു.പേര്‍ഷ്യന്‍ രാജാവ് ദു:ഖിതനാണ്.ജോത്സ്യന്മാരുടെ അടവുകള്‍ പിഴച്ചുതുടങ്ങിയിരിക്കുന്നു.സത്യവാര്‍ത്തയും കള്ളവാര്‍ത്തയും നല്‍കാന്‍ ഇനി ആരുമില്ല.ഖുസയ്യ് ഗോത്രമേ.. നിങ്ങള്‍ ദുര്‍മാര്‍ഗ്ഗം വെടിയുക.സത്യമാര്‍ഗ്ഗത്തിലേക്ക് കടന്നു വരിക.''
ഈ അത്ഭുത സംഭവത്തിന് സാക്ഷികളായ മേല്‍ പ്രസ്‌താവിച്ച പ്രമുഖര്‍ അശരീരി സൂചിപ്പിച്ച സത്യമാര്‍ഗ്ഗം അന്വേഷിച്ചു ലോകത്തിന്റെ പല ദിക്കുകളിലേക്കും യാത്ര തിരിച്ചു.(അല്‍ ബിദായതു വന്നിഹായ:2/415). തിരുനബി(സ്വ) ഭൂജാതനായതിന്റെ മാറ്റൊലികള്‍ പേര്‍ഷ്യന്‍ രാജ്യങ്ങളിലും പ്രത്യക്ഷപ്പെട്ടതായി ചരിത്രങ്ങളിലുണ്ട്.മഖ്‌സൂം ബിന്‍ ഹാനിഅ് പറഞ്ഞതായി ഇമാം ത്വബ്‌രി(റ) രേഖപ്പെടുത്തുന്നു:
``തിരുജന്മമുണ്ടായ രാത്രിയില്‍ കിസ്‌റാ ചക്രവര്‍ത്തിയുടെ സിംഹാസനം കിടുകിടാ വിറച്ചു.കൊട്ടാരത്തിലെ പതിനാല് ഭാഗങ്ങള്‍ നിലം പതിച്ചു.ആയിരം വര്‍ഷം പേര്‍ഷ്യക്കാര്‍ ആരാധിച്ചിരുന്ന തീ കുണ്ഡം അണഞ്ഞു.സാവാ തടാകം വറ്റി വരണ്ടു''.(താരീഖു ത്വബ്‌രി 1/459). പ്രസ്‌തുത സംഭവങ്ങള്‍ ഹാഫിളുബ്‌നു ഹജര്‍ (റ) ഫത്‌ഹുല്‍ ബാരിയിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ചുരുക്കത്തില്‍ പ്രവാചകജന്മം സംഭവബഹുലമായ ദൃഷ്ടാന്തങ്ങളെക്കൊണ്ട് പ്രസിദ്ധമായിരുന്നു.എന്നിട്ടും ഇതിനെയെല്ലാം കണ്ണടച്ച് നിഷേധിച്ച് പ്രവാചക ജന്മം സാധാരണമായിരുന്നു എന്ന് പറയുന്നത് ചരിത്രത്തോട് കാണിക്കുന്ന കൊടും ക്രൂരതയും അതിലപ്പുറം പ്രവാചക മഹത്വത്തെ നിഷേധിക്കലുമാണ്.
അബ്ദുല്‍ ഗഫൂര്‍ അന്‍വരി, മൂതൂര്‍