സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 31 December 2015

ശൈഖ്‌ മുഹ്‌യുദ്ധീൻ ജീലാനി (റ)



അബ്ബാസി ഖലീഫ അബുല്‍മുളഫ്ഫര്‍ യൂസുഫ് ബഗ്ദാദിലെത്തി. ശൈഖ് " ജീലാനി(റ)യെ കാണുകയാണ് ലക്ഷ്യം. ബഗ്ദാദിലെ ബാബുല്‍അസ്ജിലുള്ള മതപാഠശാലയിലാണ് ശൈഖുള്ളത്. ഖലീഫ സലാം പറഞ്ഞു ശൈഖിന്‍റെ മജ്ലിസില്‍ കടന്നു. ഗുരുവിനോട് ഉപദേശങ്ങള്‍ തേടി. ശേഷം ഖലീഫ, പത്തു വലിയ പണക്കിഴികള്‍ ശൈഖിന് സമ്മാനമായി കാഴ്ചവച്ചു. അവ നിരസിച്ചു കൊണ്ട് ശൈഖ് പറഞ്ഞു എനിക്കിതാവശ്യമില്ല. അങ്ങനെ പറയരുത് അങ്ങ് ഇത് സ്വീകരിച്ചേ തീരൂ. ഖലീഫ നിര്‍ബന്ധം പിടിച്ചപ്പോള്‍ ശൈഖ് രണ്ടു പണക്കിഴികള്‍ ഓരോ കയ്യിലെടുത്ത് ഒന്നു കറക്കി. അവയില്‍ നിന്ന് ചോര കിനിയാന്‍ തുടങ്ങി! ഇത് കാണിച്ചു കൊടുത്തിട്ട് ശൈഖ് ഖലീഫയോടു ചോദിച്ചു അബുല്‍മുളഫ്ഫര്‍! താങ്കള്‍ ലജ്ജിക്കുന്നില്ലേ? ജനങ്ങളുടെ ചോരയാണിത്! ഇതുമായിട്ടാണോ താങ്കള്‍ വന്നിരിക്കുന്നത്? ഖലീഫ ബോധരഹിതനായി. അല്‍പസമയത്തിനു ശേഷം ശൈഖ് പറഞ്ഞു അബുല്‍ മുളഫ്ഫര്‍ നബികുടുംബാംഗമാണ്. അല്ലായിരുന്നുവെങ്കില്‍ ഖലീഫയുടെ കൊട്ടാരംവരെ ചെന്നെത്തുംവിധം ഈ പണക്കിഴികളിലെ ചോര ഒഴുകിയെത്താന്‍ ഞാന്‍ അനുവദിച്ചേനെ. ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ ജീവിതത്തിലുടനീളം ഇത്തരം അനുഭവങ്ങളുണ്ട്. അവ ജനസഹസ്രങ്ങളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും അവരെ നേരായ ദിശയിലേക്കു തിരിക്കുകയും ചെയ്തു. ലോകമാകെ അറിവിന്‍റെ വെളിച്ചം വിതറുന്ന ഒരു ഖുറൈശിജ്ഞാനി (എന്‍റെ കുടുംബത്തില്‍) പിറക്കാനിരിക്കുന്നു എന്ന് നബി(സ) പവചിച്ചു. ആ ജ്ഞാനി ഇമാം ശാഫിഈ ആയിരുന്നെന്ന് പിന്നീട് ലോകം കണ്ടെത്തി. ഇതുപോലെ ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ ജനനത്തിനു മുന്പേ ഒരുപാട് പ്രവചനങ്ങള്‍ നടന്നതായി നൂറുദ്ദീന്‍ ശത്നൗഫി ബഹ്ജതുല്‍അസ്റാറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്‍ഖിയതുല്‍ ഖാതിറിലും ഇതു സംബന്ധമായ വിവരണങ്ങളുണ്ട്. ജനനത്തിന്‍റെ നൂറുവര്‍ഷം മുന്പുതന്നെ പ്രവചനം നടന്നതായാണ് ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നത്. പ്രസിദ്ധ സൂഫി ജുനൈദുല്‍ബാഗ്ദാദിയുടെ പ്രവചനം ശ്രദ്ധിക്കുക അബ്ദുല്‍ഖാദിര്‍ എന്നു പേരുള്ള ഒരു പുണ്യാത്മാവ് ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനം ജനിക്കും. അദ്ദേഹം അത്യുന്നതങ്ങളില്‍ വിരാജിക്കും. ഹിജ്റവര്‍ഷം 470 റമളാന്‍ 1 (ക്രിസ്തുവര്‍ഷം 1077 ജൂണ്‍)നാണ് ശൈഖ് ജീലാനി(റ) ജനിച്ചത്. ഗിലാന്‍ (ജീലാന്‍) പ്രവിശ്യയിലെ നയീഫ് ദേശത്തെ ഗൈല്‍ പട്ടണമാണ് ജന്മനാട്. പിതാവ് സയ്യിദ് അബൂസാലിഹ് മൂസാ ജംഗിദോസ്ത്. മാതാവ് ഉമ്മുല്‍ഖൈര്‍ ഫാതിമ ബിന്‍ത് സയ്യിദ് അബ്ദുല്ലാ സൗമഈ. പിതൃപരന്പരയും മാതൃപരന്പരയും നബികുടുംബമാണ്. പിതൃപരന്പര ഇങ്ങനെ സയ്യിദ് അബൂ സാലിഹ് മൂസാ ജംഗീദോസ്ത്, സയ്യിദ് അബൂ അബ്ദില്ലാ, സയ്യിദ് യഹ്യസ്സാഹിദ്, സയ്യിദ് മുഹമ്മദ്, സയ്യിദ് ദാവൂദ്, സയ്യിദ് മൂസാ അസ്സാനി, സയ്യിദ് അബ്ദുല്ലാഹിസ്സാഹീ, സയ്യിദ് മൂസാ അല്‍ജൗന്‍, സയ്യിദ് അബ്ദുല്ലാ അല്‍മഹ്ള്, സയ്യിദ് ഹസനുല്‍മുസന്നാ, ഇമാം ഹസന്‍ബ്നുഅലി(റ). മാതൃപരന്പര സയ്യിദ് അബ്ദുല്ലാ സൗമഈ, സയ്യിദ് അബുജമാലുദ്ദീന്‍ മുഹമ്മദ്, സയ്യിദ് മഹ്മൂദ്, സയ്യിദ് അബുല്‍അത്വാഅ് അബ്ദുല്ലാ, സയ്യിദ് കമാലുദ്ദീന്‍ ഈസാ, സയ്യിദ് അബൂ അലാഉദ്ദീന്‍ മുഹമ്മദുല്‍ ജവാദ്, സയ്യിദ് അലിയ്യുര്‍രിളാ, സയ്യിദ് മൂസല്‍കാളിം, സയ്യിദ് ജഅ്ഫറുസ്സാദിഖ്, സയ്യിദ് മുഹമ്മദുല്‍ബാഖിര്‍, സയ്യിദ് സൈനുല്‍ആബിദീന്‍, ഇമാം ഹുസൈനുബ്നു അബീത്വാലിബ്(റ). പിതാവ് വഴി ഹസന്‍(റ)വിലേക്കും മാതാവ് വഴി ഹുസൈന്‍(റ)വിലേക്കും ചെന്നെത്തുന്നതിനാല്‍ ശൈഖ് ജീലാനി ഒരേ സമയം ഹസനിയും ഹുസൈനിയുമാണ്. ഈ മഹിമയുള്ളവര്‍ക്ക് ശരീഫ് എന്നു പറയാറുണ്ട്. പിതാവിന്‍റെ ഉമ്മ ഉമ്മുസലമ സിദ്ദീഖ്(റ)ന്‍റെ കുടുംബ പരന്പരയിലുള്ളവരായതിനാല്‍ സിദ്ദീഖി എന്ന മഹത്വവും ശൈഖിനുണ്ട്. ശൈഖ് അബ്ദുല്‍ഖാദിര്‍(റ)യുടെ ജീവചരിത്രം പരിശോധിക്കുന്പോള്‍ വെളിപ്പെടുന്ന പ്രധാന വസ്തുത ശൈഖിന്‍റെ നിയോഗം ഇലാഹിന്‍റെ പ്രത്യേക തീരുമാനത്തോടെയുള്ളതാണെന്നാണ്. ജനനം മുതല്‍ വിയോഗം വരേയുള്ള ജീവിതം മുഴുവനും സംഭവ ബഹുലമാണ്.

സയ്യിദ് അബൂസ്വാലിഹ് ഉമ്മുല്‍ഖൈറിനെ വിവാഹം ചെയ്യുന്നതിലേക്ക് എത്തിച്ചേര്‍ന്ന സംഭവം പ്രസിദ്ധമാണ്. അതീവ സൂക്ഷ്മതയോടെ ജീവിച്ചിരുന്ന അബൂസാലിഹ് ഒരു  നദിക്കരയിലൂടെ സഞ്ചരിക്കുകയായിരുന്നു. അദ്ധേഹത്തിന്‌ കഠിനമായ വിശപ്പനുഭവപ്പെട്ടു അന്നേരം നദിയിലൂടെ ഒഴുകുന്ന ഒരു പഴം അദ്ധേഹത്തിന്റെ ദൃഷ്ടിയിൽ പതിഞ്ഞു ആ പഴമെടുത്ത്‌  കഴിച്ചു. വിശപ്പ് ശമിച്ചെങ്കിലും പഴത്തിന്‍റെ ഉടമക്ക് അത് സമ്മതമാവുമോ എന്നോര്‍ത്തു ദുഃഖിതനായി. അദ്ധേഹം നദിക്കരയിലൂടെ ഉടമസ്തനെയും തേടിയുള്ള യാത്ര തുടങ്ങി അവസാനം തിന്ന അതെ പഴത്തിന്റെ വൃക്ഷം കണ്ടെത്തി അതിൽ പഴം പഴുത്തതായി കണ്ടു ചില്ലകൾ നദിയിലേക്ക്‌ ചാഴ്‌ഞ്ഞ്‌ കിടക്കുന്നുമുണ്ട്‌  അന്വേഷിച്ച് ഉടമസ്ഥനെ കണ്ടെത്തി. നടന്ന സംബവം ഉടമസ്തനു മുന്നിൽ അവതരിപ്പിച്ചു. വിഷയം പറഞ്ഞപ്പോള്‍ ഉടമസ്ഥന്‍ സയ്യിദ് അബ്ദുല്ല സൗമഇക്ക് അത്യധികം സന്തോഷമായി. അബൂസാലിഹ് പൊരുത്തപ്പെട്ട്‌ തരണമെന്നപേക്ഷിച്ച്‌. അബ്ദുല്ലഹ്‌ സൗമ ഇ പറഞ്ഞു അത്ര എളുപ്പം പൊരുത്തപ്പെടാനൊന്നും സാധിക്കില്ല നിങ്ങൾ അതിന്ന് പ്രായഷ്ചിത്തമായി എന്റെ കണ്ൺ കാണാത്തവളും ചെവി കേൾക്കാത്തവളും സംസാരിക്കാത്തവളുമായ എന്റെ മകളെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു. അബൂസ്വാലിഹ്‌ അല്ലാഹുവിന്റെ അടുക്കൽ എനിക്ക്‌ കിട്ടുന്ന സിക്ഷയെ ഓർത്തു ഭയന്നു അവിടെ എനിക്ക്‌ കിട്ടുന്നതിനേക്കാൾ എത്രയോ ചെറുതാണ്‌ ഇഹലോകത്തെ ഈ പരീക്ഷണം എന്ന് അദ്ധേഹമോർത്തു. അദ്ദേഹം വിവാഹം കഴിക്കാമെന്ന് സമ്മദം നൽകി അങ്ങനെ വിവാഹം കഴിഞ്ഞ്‌ ആദ്ധ്യ രാത്രി മണിയറയിലേക്ക്‌ ചെന്ന അബൂസ്വാലിഹ്‌ ഞെട്ടിത്തരിച്ച്‌ പോയി അതീവ സുന്ദരിയായ ഒരു മഹിളാ രത്നത്തെയാണദ്ദേഹം അവിടെ കണ്ടത്‌. അത്‌ കണ്ട്‌ ഭയന്ന് അബൂസ്വാലിഹ്‌ അമ്മോച്ചനായ അബ്ദുല്ലഹ്‌ സൗമ ഇയോട്‌ കാര്യം പറഞ്ഞു താങ്കൾ എന്നോട്‌ അന്തയും മൂഖയും ബദിരയുമായുമാണ്‌ നിങ്ങളുടെ മകളെന്ന് പറഞ്ഞിട്ട്‌ അവിടെ  സുന്ദരിയായ ഒരുവളാണല്ലോ ഉള്ളത്‌. അബ്ദുല്ലഹ്‌ സൗമ ഇ പറഞ്ഞു എന്റെ മകൾക്ക്‌ ചെവി കേൾക്കില്ല കണ്ൺ കാണില്ല സംസാരിക്കില്ല എന്നൊക്കെ ഞാൻ പറഞ്ഞത്‌ അവൾ ആ അവയവങ്ങളെ കൊണ്ട്‌ ഒരു ഹറാം പോലും ചെയ്തിട്ടില്ല എന്നാണ്‌ അവൾ കണ്ൺ കൊണ്ട്‌ ഹറാമിലേക്ക്‌ നോക്കിയിട്ടില്ല അത്‌ പോലെ മറ്റുള്ളവരെ കുറ്റം പറയുന്നതോ മറ്റ്‌ ഹറാമായതോ ആയ ഒന്നും അവൾ കേട്ടിട്ടില്ല അവൾ ഹറാമായ ഒരു സംസാരവും സാരിച്ചിട്ടുമില്ല ഇതാണ്‌ ഞാൻ പറഞ്ഞതിന്റെ ഉദ്ദേ        നിങ്ങൾക്ക്‌ ആള്‌ മാറിയിട്ടില്ല അവൾ തന്നെയാണ്‌ നിങ്ങളുടെ പ്രിയതമ. ഇത്രയും സൂക്ഷ്മാശാലികളായ ദന്പതികളിലാണ് ശൈഖ് ജീലാനി(റ) ജനിക്കുന്നത്. 
ഇതിൽ നിന്ന് നമുക്കും ചിലത്‌ പഠിക്കാനുണ്ട്‌ അല്ലാഹു ഖുർആനിൽ അൽകഹ്‌ഫ്‌ സൂറത്തിൽ പറഞ്ഞു (اَلْمَالُ وَالْبَنُنَ زِينَةُ الْحَيَوةِ الْدُّنْيَا) നിങ്ങളുടെ സ്വത്തും സന്ദാനങ്ങളും ഭൂമിയിലെ അലങ്കാരങ്ങളാകുന്നു രണ്ടും ഒരുമിച്ചാണല്ലാഹു പറഞ്ഞിരിക്കുന്നത്‌ ഇവ രണ്ടും തമ്മിൽ ചേർച്ചയുള്ളത്‌ പോലെ. ഇവ രണ്ടും നാം അതീവ ഗൗരവത്തിൽ എടുക്കേണ്ടതാണ്‌. ഒരാളുടെ സാദനം അടിച്ചു മാറ്റിയിട്ടോ മുതലാളിയെ പറ്റിച്ചോ കൊന്നും അസാന്മാർകീക പ്രവർത്തനങ്ങളിലൂടെയോ നിങ്ങൾ പടുത്തുയർത്തുന്ന സമ്പാദ്യം നിങ്ങൾക്കുപകാരപ്പെടില്ല ഈ ദുനിയാവിലെ ജാഡക്കല്ലാതെ. നിങ്ങൾ സമ്പാദിക്കുന്നത്‌ അല്ലാഹുവിന്ന് പൊരുത്തമില്ലാത്തതാണെങ്കിൽ അതിൽ നിന്നും ഭക്ഷിച്ചാൽ ആ ഭക്ഷണമാണ്‌ നിങ്ങളുടെ ശരീരത്തെ നില നിർത്തുന്നത്‌ ആ ഭക്ഷണം നിങ്ങളുടെ ശരീരത്തിൽ അലിഞ്ഞ്‌ ചേരുന്ന്.  ആ രക്തത്തിൽ ഉണ്ടാകുന്ന കുട്ടിയെ നിങ്ങൾ ഏത്‌ രീതിയിൽ ശ്രമിച്ചാലും സന്മാർകത്തിലേക്ക്‌ കൊണ്ട്‌ വരൽ അസാദ്യമാണ്‌. നിങ്ങൾക്ക്‌ ദുനിയാവിലേക്കും ആഖിറത്തിലേക്കും ഉപകാരമുള്ള കുട്ടിയെ വേണോ നിങ്ങളുടെ സമ്പത്ത്‌ നല്ല രീതിയിൽ ഉണ്ടാക്കിയതായിരിക്കണം. 

ചെറുപ്പം മുതലേ ശൈഖ് ജീലാനി(رَضِيَ اللََهُ عَنْهُ) യില്‍ ചില പ്രത്യേകതകളുണ്ടായിരുന്നു. അത് സമൂഹം അറിഞ്ഞു തുടങ്ങി. കുട്ടി പലരുടെയും ശ്രദ്ധാകേന്ദ്രമായി. പരിവര്‍ത്തനത്തിന്‍റെ വരാനിരിക്കുന്ന യുഗത്തിലേക്കു ജനശ്രദ്ധ ഉണ്ടാകത്തക്കവിധം അല്ലാഹുവിന്‍റെ പ്രത്യേക തീരുമാനങ്ങളായിരുന്നു അതെന്ന് പില്‍ക്കാലത്ത് ജ്ഞാനികള്‍ വിലയിരുത്തിയിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ തന്നെ ശരീഅത്തിന്‍റെ വിധിവിലക്കുകള്‍ പാലിച്ചു തുടങ്ങി. മുഹ്‌യുദ്ധീൻ മാലയിൽ നാം കേൾക്കുന്ന ഒരു വരിയാണ്‌ "മുതലായ റമളാനിൽ മുപത്‌ നാളിലും മുലകുടിക്കും കാലം മുലനെ തൊടാത്തോവർ" മുലകുടിപ്രായത്തില്‍ നോന്പനുഷ്ഠിച്ചിരുന്നതായി ജീവചരിത്ര കൃതികളിലുണ്ട്. അതിനുമാത്രമുള്ള ഉള്‍പ്രേരണയുണ്ടാകുന്നത് അസംഭവ്യകാര്യമൊന്നുമല്ല. പക്ഷി മൃഗാദികള്‍ക്കുണ്ടാവുന്ന ആവേഗം മനസ്സിലാക്കിയാല്‍ തന്നെ ഇതു ബോധ്യമാവും. ഇതിലെല്ലാമുപരി ഒരു മനുഷ്യന്നു പ്രത്യേകമായി അല്ലാഹു നല്‍കുന്ന ആദരവ് അംഗീകരിക്കാതിരിക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. ചരിത്രത്താളുകൾ മറിച്ചാൽ ഒരു പാട്‌ സമ്പവങ്ങൾ നമുക്ക്‌ കാണുവാനായി കഴിയും അതിൽ ചിലത്‌ താഴെ കൂട്ടിച്ചേർക്കുന്ന്. അത്‌ അല്ലാഹുവിനെയും റസൂലിനെയും അംഗീകരിക്കാത്ത അമുസ്ലിംകൾക്ക്‌ വേണ്ടിയല്ല. ഇസ്ലാമിൽ തന്നെ ഉള്ള കുബുദ്ധിക്കാരായ പുത്തൻ വാദികൾക്കു വേണ്ടിയാണ്‌.  ലോകത്തിനാകമാനം അനുഗ്രഹമാണെന്ന് ഖുർആനിൽ അല്ലാഹു പറഞ്ഞ  മുത്ത്‌ ഹബീബ്‌  صل الله عليه وسلم وعلى آله وصحبه وسلم  തങ്ങളെ അലീമാ ബീവി رضي  الله عنها മുലയൂട്ടുന്ന സമയത്ത്‌ വലത്‌ വശത്തെ പാൽ  മാത്രമെ കുടിക്കാറുണ്ടായിരുന്നുള്ളൂ. ഹലീമാബീവി رضي الله عنها യുടെ മകന്ന് വേണ്ടി മാറ്റി വെക്കുകയായിരുന്നു നബി  صل الله عليه وسلم وعلى آله وصحبه وسلم  തങ്ങൾ ചെയ്തറ്റ്‌. അത്‌ പോലെ മൂസാ നബി عليه السلام  കുഞ്ഞായിരുന്ന സമയത്ത്‌  അഹങ്കാരത്തിന്റെ ആൾ രൂപമായിരുന്ന ഖുർ ആൻ ശപിച്ച ലോകാവസാനം വരെയുള്ള അഹങ്കാരികൾക്ക്‌ ഒരു പാഠമാവാൻ വേണ്ടി ശവം നശിക്കാത്ത രൂപത്തിൽ الله  അല്ലാഹു നിലനിർത്തിയ ഫിർഔനിന്റെ കൊട്ടാരത്തിലെത്തിയപ്പോൾ താടിയിൽ പിടിച്ച്‌ വലിച്ച്‌ നിന്റെ അന്ത്യം എന്റെ കൈകൾ കൊണ്ടായിരിക്കുമെന്നുള്ള ഒരു സൂചന നൽകിയതായും ആ സമയം മൂസാ നബി عليه السلام  നെ കൊല്ലാൻ നോക്കുകയും ചെയ്തിരുന്നു. ആസിയാ ബീവി رضي الله عنها  തന്ത്ര പൂർവ്വം ഫിർ ഔനെ പിന്തിരിപ്പിക്കുകയായിരുന്നു. മറ്റൊരിക്കൽ ഫിർഔൻ തീ ഒരു ഭാഗത്തും മറ്റൊരു ഭസ്ഗത്ത്‌ സ്വർണ്ണവും വെച്ച്‌ മൂസാ നബി عليه السلام  നെ പരീക്ഷിച്ചപ്പോൾ മൂസാ നബി عليه السلام  സ്വർണ്ണത്തിന്റെ ഭാഗത്തേക്ക്‌ കൈ നീട്ടുകയും ജിബ്‌രീൽ  عليه السلام  വന്ന് കൈ തട്ടി തീ ഉള്ള ഭാകത്തേക്ക്‌ മാറ്റിയതായും ചരിത്രത്താളുകളിൽ കാണാം. മൂസാ നബി عليه السلام നെ വിശ്വസിച്ച ഒരു സ്ത്രീയേയെ ഫിർഔൻ കൊല്ലാനും മക്കളെ അറുത്ത്‌ കൊല്ലുകയോ തീയിലിട്ട്‌ കൊല്ലുകയോ ചെയ്യാനും തീരുമാനിച്ചു.  ആ സമയം സ്ത്രീയുടെ പിഞ്ചു കുഞ്ഞ്‌ പറഞ്ഞു, ഉമ്മാ, നിങ്ങൾ  ദൈര്യ പൂർവ്വം തീയിലേക്ക്‌ ചാടിക്കൊള്ളുക.
ഈസാ നബി عليه السلام പ്രസവിച്ച ഉടനെ തന്നെ ഞാൻ അല്ലാഹുവിന്റെ الله നബിയാണെന്നും എനിക്ക്‌ അല്ലാഹു الله  കിതാബ്‌ ഇറക്കി തന്നിട്ടുണ്ടെന്നും പറഞ്ഞതായി ഖുർആനിൽ കാണാൻ സാധിക്കും
മുല കുടിക്കുന്ന പ്രായത്തിൽ സംസാരിച്ച ഒരു കുഞ്ഞിനെ കുറിച്ച്‌ നബി  صل الله عليه  وسلم وعلي آله وصحبه وسلم  പറഞ്ഞതായി ഇമാം ബുഖാരി  رضي الله عنه   സ്വഹീഹുൽ ബുഖാരിയിൽ രേഖപ്പെടുത്തിയതായി കാണാം അബൂ ഹുറൈറ رضي الله عنه  വിൽ നിന്ന് റിപ്പോർട്ട്‌. ഇസ്രാ ഈല്യരിലെ ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. അപ്പോൾ, അവർക്കരികിലൂടെ സുന്ദരനായ ഒരാൾ വാഹനത്തിൽ കടന്ന് പോയി. അവൾ പറഞ്ഞു. അല്ലാഹുവേ الله  എന്റെ കുഞ്ഞിനെ അയാളെപ്പോലെ  ആക്കേണേ, അന്നേരം കുഞ്ഞ്‌ മുല വിട്ട്‌ വാഹനക്കാരനെ നോക്കി എന്നിട്ട്‌ പറഞ്ഞു, അല്ലാഹുവേ നീീന്നെ അയാളെപ്പോലെ ആക്കരുതേ പിന്നെ തിരിഞ്ഞ്‌ വീണ്ടും മുല ഉറുഞ്ചാൻ തുടങ്ങി. അബൂ ഹുറൈറ رضي الله عنه പറയുന്നു. നബി  صل الله عليه وسلم وعلى آله وصحبه وسلم  അവിടുത്തെ വിരൽ ഉറുഞ്ചുന്നത്‌ ഞാൻ കാണുന്നത്‌ പോലെയുണ്ട്‌. പിന്നെ അവർക്കരികിലൂടെ ഒരു അടിമപ്പെണ്ണിനെ കൊണ്ടു പോയി. അപ്പോൾ മാതാവ്‌ പ്രാർത്ഥിച്ച്‌. അല്ലാഹുവേ الله, എന്റെ കുഞ്ഞിനെ നീ ഇവളെപ്പോലെ ആക്കല്ലേ. കുട്ടി മുല വിട്ടു കൊണ്ട്‌ പറഞ്ഞു. അല്ലാഹുവേ الله എന്നെ നീ ഇവളെപ്പോലെ ആക്കണേ, അപ്പോൾ മാതാവ്‌ ചോതിച്ചു അതെന്തിന്‌? കുട്ടി പറഞ്ഞു. വാഹനത്തിൽ വന്നവൻ അഹങ്കാരികളിൽപെട്ടവനാണ്‌. ഈ അടിമസ്ത്രീയാവട്ടേ, നീ മോഷ്ടിച്ചു, വ്യഭിചരിച്ചു എന്ന് അവർ പറയുന്നു. പക്ഷേ അവൾ അത്‌ ചെയ്തിട്ടില്ല. (ബുഖാരി ഹദീസ്‌ നമ്പർ 3436)
ഇതിയിൽ വലിയ വിശേഷം പലതുണ്ട്‌
അറിവില്ലാ ലോകരെ പൊയ്യെന്ന് ചൊല്ലാതെ
അധികം അറിവാൻ കൊതിയുള്ള ലോകരെ
അറിവാക്കന്മാരോട്‌ ചോതിച്ചു  കൊൾവീരെ
بِالْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي
نَجِّنَا مِنْ كُلِّ آفَاتِ يَا اَلله
بالْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي

نَجِّنَا مِنْ كُلِّ آفَاتِ يَا اَلله


മഹിത പാരമ്പര്യമുള്ള മാതാവിന്‍റെ പരിലാളനയിലൂടെ അബ്ദുല്‍ഖാദിര്‍ ജ്ഞാനസപര്യയില്‍ ഏറെ കാതങ്ങള്‍ താണ്ടി.


പള്ളിയിൽ ഓതും നാൾ മലക്കുകൾ ചൊല്ലുവാൻ

പുള്ളേരെ! താനം കൊടുപ്പിൻ അതെന്നോവർ


സഹപാഠികള്‍ക്ക് അദൃശ്യലോകത്തുനിന്ന് ഇങ്ങനെ കേള്‍ക്കാനായി അല്ലാഹുവിന്‍റെ വലിയ്യിന്ന് ഇരിപ്പിടത്തില്‍ വിശാലത നല്‍കൂ! ഈ സംഭവം സതീര്‍ത്ഥ്യര്‍ക്കിടയില്‍ അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി എന്നത് സ്വാഭാവികം.


മത വിജ്ഞാനം കരസ്തമാക്കാൻ വേണ്ടി പോകുന്ന  വിദ്യാർത്തികൾക്ക്‌ മലക്കുകളുടെ സാന്നിദ്ധ്യം  ഉണ്ടാകുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്‌ അപ്പോൾ ഈ പറഞ്ഞത്‌ ശൈകവർക്കൾക്കും ബാധകമാണ്‌.  നബി صل الله عليه وسلم وعلى آله وصحبه وسلم  തങ്ങൾ പറഞ്ഞു: മത വിജ്ഞാനം അഭ്യസിക്കാൻ വേണ്ടി ആരെങ്കിലും യാത്ര പുറപ്പെട്ടാൽ അല്ലാഹു الله അവന്ന് സ്വർഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കും. മലക്കുകൾവിദ്ധ്യാർത്ഥിക്ക്‌ വേണ്ടി പ്രവർത്തിയിലുള്ള സന്ദോശം കാരണം ചിറകുകൾ താഴ്തി കൊടുക്കും. അബൂദാവൂദ്‌ ഹദീസ്‌ നമ്പർ 3641, തിർമ്മിദി ഹദീസ്‌ നമ്പർ 268

പള്ളിയിൽ വെച്ച്‌ ഖുർആൻ പാരായണം ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന വിഭാഗത്തിനെ മലക്കുകൾ വലയം ചെയ്യുമെന്ന് മുസ്ലിം ഉദ്ധരിക്കുന്ന 2699 ) ഹദീസിൽകാണാം


ദിക്‌റ്‌ ചൊല്ലുന്നവരെ അന്വേശിച്ചു നടക്കുന്ന മലക്കുകൾ ഉണ്ടെന്നും അവരെ കണ്ടെത്തിയാൽ ഭൂമിയോടടുത്ത്‌ നിൽക്കുന്ന (ഒന്നാൻ) ആഘാശം വരെയും മലക്കുകൾ ചിറകുകൾ കൊണ്ട്‌ അവരെ വലയം ചെയ്ത്‌ നിൽക്കുമെന്നും ബുഖാരി 6408-)0 ഹദീസിൽ കാണാം


വിദ്യാന്വേശിയുടെ സ്ഥാനം ഇസ്ലാമിൽ വളരെ വലുതാണ്‌.

തിരു ദൂദർ صل الله عليه وسلم وعلي آله وصحبه وسلم പറഞ്ഞു:ഇതര നക്ഷത്രങ്ങളെ അപക്ഷിച്ച്‌ പൗർണ്ണമി രാത്രിയിലെ ചന്ദ്രന്റെ മഹത്വത്തിന്‌ സമാനമാണ്‌ ആരാധകനെ അപേക്ഷിച്ച്‌ പണ്ടിതനുള്ളത്‌.


 നബി  صل الله عليه وسلم وعلي آله وصحبه وسلم പറഞ്ഞു:മൂന്ന് വിഭാഗം അന്ത്യ ദിനത്തിൽ ശുപാർശ ചെയ്യും; പ്രവാചകന്മാർ, പിന്നെ പണ്ഡിതന്മാർ, പിന്നെ രക്ത സാക്ഷികാൾ പ്രവാചകത്തോടടുക്കുകയും രക്ത സാക്ഷിത്വത്തിനുപരിയാവുകയും ചെയ്ത പദവിയത്രെ മഹോന്നതം!


നബി  صل الله عليه وسلم وعلي آله وصحبه وسلم പറഞ്ഞു: മത വിജ്ഞാനത്തെക്കാൾ മഹത്വമുള്ള യാതൊന്നു കൊണ്ടും അല്ലാഹു الله ആരാധിക്കപ്പെട്ടിട്ടില്ല. ആയിരം ആരാധകരെക്കാൾ പിശാചിനു കടുപ്പം ഒരു പണ്ഡിതനാണത്രെ. സകല വസ്തുക്കൾക്കും സ്തംഭങ്ങളുണ്ട്‌. ഈ മതത്തിന്റെ സ്തംഭം കുട്ടികൾ ഒളിച്ചോടുന്നതിന്റെ കാരണം മതാപിതാക്കളെ നിങ്ങളാണ്‌


അറിവ്‌ കരസ്തമാക്കൽ വളരെ ഏറെ മഹത്വമുള്ളതാണിസ്ലാമിൽ  അറിവ്‌ നേടുന്നതിൽ വളരെ ഉത്സാഹമുള്ള ആളായിരു ജീലാനി رضي الله عنه ഒരേ സമയം പലദർസ്സുകളിലേക്കും ഓടി നടന്ന്  വിദ്യഅഭ്യസിക്കുമായിരുന്നു അദ്ധേഹം

ഏറും അറഫ നാൾ പശുവേ പായിച്ചാരെ

ഇതിനോപടച്ചെന്ന് പശുവ്‌ പറഞ്ഞോവർ

കുട്ടിക്കാലത്ത്‌ ഒരു അറഫാ ദിവസം മുഹ്‌യുദ്ധീൻ ശൈഖ്‌ قدس الله سره العزيز കൃഷിക്കുപയോഗിക്കുന്ന ഒരു പശുവിനെ പിന്തുടർന്നു (പായ്ച്ചു) അപ്പോൾ പശു തിരിഞ്ഞു നിന്ന് മഹാനവർക്കളോട്‌ ചോതിച്ചു. ഇതിനാണോ നിങ്ങൾ പടക്കപ്പെട്ടത്‌

അല്ലാഹു ഉദ്ധേശിച്ചാൽ പശുവും സംസാരിക്കും അല്ലാഹുവിന്റെ റസൂൽ.صل الله عليه وسلم وعلى آله وصحبه وسلم പറയുന്നത്‌ കാണുക. ഒരാൾ പശുവിന്റെ പുറത്തിരുന്ന് സഞ്ചരിക്കവേ അയാളെ തിരിഞ്ഞ്‌ നോക്കി പശു പറഞ്ഞു. ഞാൻ ഇതിന്നു വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. ഞാൻ പടക്കപ്പെട്ടത്‌ കൃഷിക്ക്‌ വേണ്ടിയാണ്‌. നബി صل الله عليه وسلم وعلى آله وصحبه وسلم പറഞ്ഞു. ഞാനും അബുബക്കറും, ഉമറും رضي الله عنهما ഇത്‌ (പശു സംസാരിച്ചു എന്നതിനെ ) വിശ്വസിച്ചിരിക്കുന്നു. ബുഖാരി ഹദീസ്‌ നമ്പർ 2324, മുസ്ലിം ഹദീസ്‌ നമ്പർ 2388

ഒരു ചെന്നായ ആട്ടിടയനോട്‌ സംസാരിച്ചതും ഈ ഹദീസിന്റെ ബാക്കി ഭാഗത്ത്‌ കാണാം.

അല്ലാഹുالله  വിലേക്ക്‌ ഒരാൾ അടുത്താൽ അല്ലാഹു الله അവനെ സ്നേഹിക്കും അല്ലാഹു الله സ്നേഹിച്ചാൽ അവൻ الله ജിബ്‌രീൽ عليه السلام മിനെ വിളിച്ച്‌ പറയും ഇന്നാലിന്ന ആളെ ഞാൻ സ്നേഹിക്കുന്നു അതു കൊണ്ട്‌ നിങ്ങളും സ്നേഹിക്കണം ജിബ്‌രീൽ عليه السلام മറ്റു മലക്കുകളോട്‌ പറയും ഞാനും അല്ലാഹുവും الله വും ഇന്ന ആളെ സ്നേഹിക്കുന്നു. അത്‌ കൊണ്ട്‌ നിങ്ങളും അവരെ സ്നേഹിക്കണം. മലക്കുകൾ സ്നേഹിച്ചാൽ മുഅ്മിനീങ്ങളുടെ ഹൃദയം അയാളി(അല്ലാഹു الله വിലേക്ക്‌ അടുത്തവനെ)ലേക്കടുക്കും. കുദ്‌സിയ്യായ ഹദീസിൽ ഇങ്ങനെ വന്നതായി കാണാം. ഒരാൾ ഫർളായ കാര്യങ്ങൾ ചെയ്ത്‌ സുന്നത്തുക്ലെ അതികരിപ്പിച്ച്‌ കൂടുതൽ കൂടുതൽ അടുത്താൽ അവൻ കേൾക്കുന്ന കേൾവിയും അവൻ കാണുന്ന കണ്ണും  അവൻ പിടിക്കുന്ന കയ്യും അവൻ സഞ്ചരിക്കുന്ന കാലും ഞാൻ(الله )ആകും. അവൻ എന്നോട്‌ എന്ത്‌ ചോതിച്ചാലും അത്‌ ഞാൻ കൊടുക്കും അവൻ എന്നോട്‌ സഹായം ചോതിച്ചാൽ അവനെ ഞാൻ സഹായിക്കും. ഒരാൾ എന്നിലേക്ക്‌ ഒരു ചാണടുത്താൽ ഞാനവനിലേക്ക്‌ ഒരു മുഴം അടുക്കും ഒരാൾ എന്നിലേക്ക്‌ നടന്നടുത്താൽ ഞാനവനിലേക്ക്‌ ഓടിയടുക്കും


അല്ലാഹു الله ഒരാളിലേക്കടുത്താൽ പിന്നെ അവന്ന് കൊടുക്കാൻ പറ്റാത്തതായി ഒന്നുമില്ലല്ലോ.


വിജ്ഞാനം തേടി ജന്മനാടുവിട്ടു പോവാനുള്ള ഉള്‍വിളി വന്നതോടെ ശൈഖ് ഉമ്മയോടു പറഞ്ഞു അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജ്ഞാനം നേടാനായി എന്നെ സമര്‍പ്പിച്ചാലും! എനിക്കു ബഗ്ദാദിലേക്ക് പോകാന്‍ അനുമതി തരണം. മഹാന്മാരുടെ സന്നിധിയിലെത്തണം. ഉമ്മ അനുമതി നല്‍കി.
بالْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي

نَجِّنَا مِنْ كُلِّ آفَاتِ يَا اَلله

بِا لْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي

نَجِّنَا مِنْ كُلِّ آفَاتِ يَا اَلله

വിജ്ഞാനം തേടി ജന്മനാടുവിട്ടു പോവാനുള്ള ഉള്‍വിളി വന്നതോടെ ശൈഖ് ഉമ്മയോടു പറഞ്ഞു അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജ്ഞാനം നേടാനായി എന്നെ സമര്‍പ്പിച്ചാലും! എനിക്കു ബഗ്ദാദിലേക്ക് പോകാന്‍ അനുമതി തരണം. മഹാന്മാരുടെ സന്നിധിയിലെത്തണം. ശൈഖ്‌ മുഹിയുദ്ധീൻ رضي الله عنه അവർക്ളുടെ 18)0 വയസ്സിലായിരുന്നു (ഹിജ്‌റ 488) ഈ സമ്പവം    ഉമ്മ അനുമതി നല്‍കി. പിതാവിന്‍റെ അനന്തര സ്വത്തായി ലഭിച്ചിരുന്ന എണ്‍പത് സ്വര്‍ണനാണയങ്ങളില്‍ നിന്നു നാല്‍പതുനാണയങ്ങള്‍ മകന്‍റെ കുപ്പായത്തില്‍ തുന്നിപ്പിടിപ്പിച്ചു നല്‍കി. ഏതു സാഹചര്യത്തിലും സത്യമേ പറയാവൂ എന്നായിരുന്നു മാതാവിന്‍റെ ഉപദേശം. സത്യം എന്നതാണ് ശൈഖിന്‍റെ പദവികളുടെ മൂലക്കല്ല്. ചെറുപ്രായത്തില്‍ പോലും ഒരിക്കലും കളവ് പറഞ്ഞിട്ടില്ല. ശിഷ്യന്‍ മുഹമ്മദ്ബ്നു ഖാഇദുല്‍അവാനി(റ)യുടെ വിലയിരുത്തലാണിത്. മാതാവിന്‍റെ ഉപദേശം സ്വീകരിച്ച്, ബഗ്ദാദിലേക്കു പോകുന്ന ഒരു ചെറിയ കച്ചവട സംഘത്തോടൊപ്പം മകന്‍ യാത്രയായി. ഹമദാന്‍ പ്രദേശം പിന്നിട്ടപ്പോള്‍ അറുപതോളം പേരടങ്ങുന്ന കവര്‍ച്ചാ സംഘം അവര്‍ക്കുമേല്‍ ചാടിവീണു. യാത്രാസംഘത്തെ അവര്‍ കീഴടക്കി. സര്‍വ്വതും കവര്‍ന്നു. അതിനിടെ കൊള്ളക്കാരില്‍ ചിലര്‍ ആ വിദ്യാര്‍ത്ഥിയെയും പിടികൂടി ചോദ്യം ചെയ്തു. കുപ്പായത്തിലൊളിപ്പിച്ചു വെച്ച സ്വര്‍ണ നാണയങ്ങളെക്കുറിച്ചുകുട്ടി പറഞ്ഞു. അവര്‍ അദ്ദേഹത്തെ കൊള്ളത്തലവന്‍റെയടുക്കല്‍ ഹാജറാക്കി. യാത്രക്കാരില്‍ നിന്നു കൊള്ള ചെയ്ത വസ്തുവഹകള്‍ ഒരു കുന്നിന്‍ചെരുവിലിരുന്ന് ഓഹരി ചെയ്യുകയായിരുന്നു തലവന്‍. കുട്ടീ നിന്‍റെ പക്കല്‍ എന്തുണ്ട്? നാല്‍പത് സ്വര്‍ണനാണയങ്ങള്‍. അതെവിടെ? ഇതാ എന്‍റെ ഈ കുപ്പായത്തില്‍ ഇവിടെ തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. തസ്ക്കരന്മാര്‍ കുട്ടിയെ പരിശോധിച്ചു. ശരിയാണ്. കൊള്ളത്തലവന് അതിശയമായി. അയാള്‍ക്ക് എന്തോ ഒരു ഉള്‍വിളിവരുന്നതുപോലെ. മനസ്സ് ശാന്തിതീരത്തേക്കടുക്കുന്നതായി തോന്നി. സ്വരം താഴ്ന്നു. വിനയസ്വരത്തില്‍ ചോദിച്ചു. മോനെന്തു കൊണ്ടാണ് ഒളിപ്പിച്ചുവെച്ച ഈ സ്വര്‍ണ നാണയങ്ങള്‍ വെളിപ്പെടുത്തിയത്? ഇക്കാര്യം മറച്ചുവെക്കാമായിരുന്നില്ലേ? അതു പറ്റില്ല, എന്നെ യാത്രയാക്കുന്നേരം ഉമ്മയുടെ ഉപദേശമായിരുന്നു ഏതു സാഹചര്യത്തിലും സത്യം പറയണമെന്നത്. ഞാനത് പാലിച്ചതാണ്. മറുപടി കേട്ടതോടെ കൊള്ളത്തലവന്‍റെ മനസ്സിളകി. കണ്ണുനിറഞ്ഞു. അയാള്‍ വിങ്ങിക്കരഞ്ഞു. അയാള്‍ പറഞ്ഞു കൊണ്ടിരുന്നു ഈ മോന്‍ ഉമ്മയുടെ ഉപദേശമനുസരിച്ച് സത്യം മുറുകെ പിടിച്ചു. ഞാന്‍ എന്‍റെ സ്രഷ്ടാവിനെ ധിക്കരിച്ചു വര്‍ഷങ്ങളോളമായി കൊള്ളയും അക്രമവുമായി കഴിയുന്നു. എന്‍റെ രക്ഷിതാവിന്‍റെ കല്‍പനകള്‍ ഞാന്‍ ധിക്കരിക്കുന്നു. മോനേ, മാപ്പ്. ജനങ്ങളേ, മാപ്പ്. അയാള്‍ പശ്ചാത്താപ വിവശനായി. ഖേദം അതിന്‍റെ പാരമ്യതയിലെത്തി. തനിക്കു മാനസാന്തരമുണ്ടാക്കിയ ആ കുട്ടിയുടെ സാന്നിധ്യത്തില്‍ തന്നെ സര്‍വ്വ തിന്മകളും വെടിഞ്ഞു അയാള്‍ മാത്രമല്ല, അയാളുടെ സംഘത്തിലെ അംഗങ്ങള്‍ മുഴുവനും. കുട്ടിയുടെ സത്യസന്ധത ഒരു ചൈതന്യമായി ആ തസ്കരന്മാരുടെ മനസ്സിനുള്ളിലേക്കു പ്രവഹിക്കുകയാണുണ്ടായത്. ഇത് ആ പുണ്യവാന്‍റെ മഹത്വം തന്നെയാണ്. കാരണം, വീണുകിട്ടിയ വില പിടിച്ച എന്തെല്ലാം വസ്തുക്കള്‍ പലപ്പോഴും കുട്ടികള്‍ തന്നെ ഉടമസ്ഥരെ തിരിച്ചേല്‍പിക്കാറുണ്ട്. അവരുടെ വിശ്വസ്തതയെപ്പറ്റി വാര്‍ത്ത വരാറുമുണ്ട്. എന്നിട്ടാരുടെയും മനസ്സ് മാറിയതായി കേട്ടിട്ടില്ല. ആ സമ്പവങ്ങളെല്ലാം കഴിഞ്ഞ്‌ ശൈഖ്‌ ജീലാനി رضي الله عنه യാത്ര തുടർന്നു അന്ന് ആത്മീയമായി വലിയ ദർസ്സുകളും മഹാന്മാരും ഉള്ള സ്തലമായിരുന്നു ബഗ്‌ദാദ്. ബബഗ്‌ദാദിന്റെ ബോർഡറിൽ എത്തിയപ്പോൾ  ഖളിർ عليه السلام തടഞ്ഞു. (ഖളിർ عليه السلام ഔലിയാ ആണെന്നും നബിയാണെന്നും പണ്ഡിതന്മാർക്കിടയിൽ രണ്ടഭിപ്രായമുണ്ട്‌ എങ്കിലും പ്രഭലമായ അഭിപ്രായ പ്രകാരം നബിയാണെന്നാണ്‌. (ഖളിർ عليه السلام ഇപ്പോയും ജീവിച്ചിരിക്കുന്നവരാണെന്നും ദജ്ജാൽ വരുമ്പോൾ ഒരു മനുഷ്യനെ രണ്ടായി അറുത്തു മാറ്റുമെന്നും എന്നിട്ട്‌ ആ രണ്ട്‌ ഭാഗങ്ങൾക്കിടയിലൂടെ അവൻ നടക്കുമെന്നും വീണ്ടും ആ ശരീരം യോജിപ്പിച്ച്‌ ഞാനാണ്‌ ദൈവം എന്നെ വിശ്വസിക്കൂ എന്ന് പറയും ആ സമയം ആ മനുഷ്യൻ പറയും എന്റെ പ്രവാചകൻ صل الله عليه وسلم وعلى آله وصحبه وسلم തങ്ങൾ ഞങ്ങളോട്‌ പറഞ്ഞിട്ടുണ്ട്‌ ഇങ്ങനെ ഒരു ദജ്ജാൽ അവസാന കാലഘട്ടത്തിൽ   വരുമെന്നും ഇങ്ങനെ ഒക്കെ ചെയ്യുമെന്നും അത്‌ കൊണ്ട്‌ ഞാൻ നിന്നെ വിശ്വസിക്കില്ലെന്നും ആ മനുഷ്യൻ പറയും ഈ മനുഷ്യൻ ഖളിർ عليه السلام ആണെന്ന് ചില പണ്ടിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.) ഖളിർ عليه السلام ജീലാനി رضي الله عنه വോട്‌ പറഞ്ഞു ഇവിടുത്തെ ആത്മീയാധികാരം എനിക്കാൺ. താങ്കളെ ബഗ്ദാദിലേക്ക്‌ കടത്തി വിടാൻ എനിക്ക്‌ അനുവാദമില്ല താങ്കൾ ഏഴ്‌ വർഷത്തിനു ശേഷമെ ബഗ്ദാദിലേക്ക്‌ പ്രവേഷണമുള്ളൂ. മുഹ്‌യുദ്ധീൻ ശൈഖ്‌ رضي الله عنه പറയുന്നു: ഇതെല്ലാം അല്ലാഹു الله വിന്റെ ഖളാആ‌ണ്‌  അത്‌ എന്ത്‌ തന്നെ ആയാലും സന്ദോശത്തോടെ സ്വീകരിക്കൽ എന്റെ ബാധ്യതയാണ്‌. അത്‌ സംതൃപ്തിയോടെ സ്വീകരിക്കുക എന്നതാണ്‌ എന്റെ നയം എന്ന് എനിക്ക്‌ ഉറച്ച വിശ്വാസമുണ്ടായിരുന്നു.

അല്ലാഹു الله വിന്റെ ഖളാ അ് എന്തായാലും അത്‌ സംതൃപ്തിയോടെ സ്വീകരിക്കുക എന്നത്‌ ഒരു മു അ് മിന്റെ അടയാളമാണ്‌. എല്ലാവർക്കും അത്‌ സാദിച്ച്‌ കൊള്ളണമെന്നില്ല.

മുഹിയുദ്ധീൻ رضي الله عنه പറയുന്നു: അങ്ങനെ ഏഴ്‌ കൊല്ലം ബഗ്ദാദിന്റെ തീരങളിൽ ഞാൻ കഴിച്ചു കൂട്ടി അന്നെന്റെ ഭക്ഷണം ഇലകളായിരുന്നു  എന്റെ ചുമലിലൊക്കെ പച്ച നിറം എനിക്ക്‌ കാണാമായിരുന്നു. ഏഴ്‌ വർഷം കഴിഞ്ഞു കഴിഞ്ഞു ഖളിർ عليه السلام എന്നോട്‌ ബഗ്ദാദിലേക്ക്‌ പ്രവേഷിച്ച്‌ കൊള്ളുക എന്ന് പറഞ്ഞു അങ്ങനെ ഞാൻ നേരെ ചെന്നത്‌ അന്നത്തെ വലിയ ശൈഖായിരുന്നു ഹമ്മാദ്‌ ബ്നു മുസ്ലിം അദ്ദബ്ബാസ്‌ رضي الله عنه വിന്റെ അരികിലേക്കാണ്‌. ഞാൻ അവരുടെ പള്ളിക്കൂടത്തിലേകെത്തിയപ്പോൾ ഹമ്മാദുബ്നു മുസ്ലിം അദ്ദബ്ബാസ്‌ رضي الله عنه ശിഷ്യന്മാരോട്‌ പറഞ്ഞു വാതിലടച്ച്‌ വിളക്ക്‌ കെടുത്തുക. അങ്ങനെ ഞാൻ വാതിലിനു ചാരെ ഇരുന്നു. ശൈഖവർക്കൾ പറയുന്നു അന്ന് നല്ല മഴപെയ്യുന്ന ഒരു ദിവസമായിരുന്നു നല്ല തണുപ്പും വിളക്കണച്ചതിനാൽ നല്ല കൂരാകൂരിരുട്ടും ആയിരുന്നു കുറച്ചിരുന്നപ്പോൾ എനിക്ക്‌ ഉറക്കം വന്നു അന്നെനിക്ക്‌ പതിനേഴ്‌ പ്രാവഷ്യം ജനാപത്തുണ്ടായി ആ പതിനേഴ്‌ പ്രാവശ്യവും വെള്ളം തപ്പിപ്പിടിച്ച്‌ ഞാൻ കുളിച്ചു ജനാപത്തുകാരനായി ഒരു നിമിശം പോലും ഞാൻ നിന്നിട്ടില്ല. അങ്ങനെ നേരം വെളുത്തു ഉസ്താദ്‌ വന്നു വാതിൽ തുറന്നു എന്നെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു കൊണ്ട്‌ എന്നോട്‌ പറഞ്ഞു എന്റെ പൊന്നു മോനെ ഇന്നത്തെ ഇവിടുത്തെ ആത്മീയാധികാരം എനിക്കാണ്‌ നാളെ ചിലപ്പോ നിനക്കവും അന്ന് ഈ വൃദ്ധനെ മറക്കരുത്‌ ഈ സമ്പവം ഇമാം തഖിയ്യുദ്ധീൻ മുഹമ്മദ്‌ വാഇദ്‌ رضي الله عنه യുടെ റൗളതുൽ അബ്‌റാർ വ മഹാസിനുൽ അഹ്‌യാർ എന്ന ഖിതാബിൽ കാണാം.
നാം ഉന്നത വിദ്ധ്യാഭ്യാസത്തിനു വേണ്ടി പോകുമ്പോൾ അവിടെ യോഗ്യതാ പ്രീക്ഷാകൾ ഉണ്ടാകാറുണ്ട്‌ ആത്മീയ വഴിയിൽ മുഹ്യുദ്ധീൻ ശൈഖ്‌رضي الله عنه അവർക്കളുടെ യോഗ്യതാ പരീക്ഷണമായിരുന്നു ഈ സമ്പവം. നമ്മുടെ നാട്ടിലുണ്ട്‌ ചില കള്ള ശൈഖന്മാർ അവർക്ക്‌ അറബി അക്ഷരം പോലും ഹർക്കത്തില്ലാതെ വായിക്കാൻ അറിയില്ല  അവരെ ശൈഖാക്കികൊണ്ടു നടക്കാൻ ചില അൽപ ബുദ്ധിശാലികളും മുഹ്‌യുദ്ധീൻ ശൈഖിന്‌ ആ സ്ഥനം വളരെ അതികം ത്യാകം സഹിച്ച്‌  സുന്നത്തുകളും ഫർളുകളും മുറുകെപ്പിടിച്ചു നേടിയെടുത്തതാണ്‌.


കളവ്‌ പറയല്ല എന്നുമ്മ ചൊന്നാരെ

കള്ളന്റെ കയ്യീൽ പൊന്ന് കൊടുത്തോവർ


എന്റെ മുരീദുകൾ തൗബായിലെണ്ണിയേ

എന്നും മരിക്കരുതെന്ന് കൊതിച്ചോവർ

അതിനെ ഖബൂലാക്കിയാൻ എന്ന് ചൊല്ലിയോർ

അവരുടെ ഉസ്താദ്‌ ഹമ്മാദദെന്നോവർ

بالْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي

نَجِّنَا مِنْ كُلِّ آفَاتِ يَا اَلله