സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 30 June 2015

ഖബ്ർപൂജയോ?

മഹാന്മാരെ സന്ദർശിക്കുന്നതും അവരുടെ ദർഗകൾ സിയാറത്ത് കൊണ്ട് സജീവമാക്കുന്നതും അവരെ ആദരിക്കുന്നതിന്റെയും അവരുടെ സ്‌മരണ ലോകത്ത് നില നിർത്തുന്നതിന്റെയും ഭാഗമാണ്. സിയാറത്തിനു വരുന്നവർക്ക് വിശ്രമിക്കുവാനും നിഴൽ ലഭിക്കുവാനും വേണ്ടി അവരുടെ മഖ്ബറകൾക്ക് സമീപം ഖുബ്ബകളും പള്ളികളും സ്ഥാപിക്കുന്നതിനും വിരോധമില്ല.
    എന്നാൽ അതെല്ലാം ഖബ്ർ പൂജയും ഖബ്ർ ആരാധനയുമാണെന്നാണ് പുത്തൻ വാദികളുടെ വിലയിരുത്തൽ. അതിനവർ എടുത്തു പറയുന്ന പ്രമാണം ഇനിപ്പറയുന്ന ഹദീസാണ്:  

لعنة الله على اليهود والنصارى اتخذوا قبور أنبيائهم مساجد يحذر ما صنعوا(صحيح البخاري: ٤١٧)

നബി(സ) പറഞ്ഞു: ജൂത-നസ്വാറാക്കൾക്ക് അല്ലാഹുവിന്റെ ശാപമുന്ദ്. അവർ അവരുടെ അമ്പിയാക്കളുടെ ഖബ്റുകൾ പള്ളികളാക്കി. അവർ ചെയ്തതിനെക്കുറിച്ച് ഭയപ്പെടുത്തിയാണ്‌ നബി(സ) അപ്രകാരം പ്രസ്ഥാപിച്ചത്. (ബുഖാരി: 417) 

عن أبي سعيد الخدري قال: قال رسول الله صلى الله عليه وسلم  ((اللهم لا تجعل قبري وثنا يعبد اشتد غضب الله على قوم اتخذوا قبور أنبيائهم مساجد (موطا: ٣٧٦)

അബൂസഈദി(റ) ൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: "അലാഹുവേ! എന്റെ ഖബ്റിനെ നീ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതെ, അമ്പിയാക്കളുടെ ഖബ്റുകൾ പള്ളികളാക്കിയ ജനതയുടെ മേൽ അല്ലാഹുവിന്റെ ദേഷ്യം ശക്തമായിരിക്കുന്നു. (മുവത്വഅ: 376)

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: ((لا تجعلوا بيوتكم قبورا، ولا تجعلوا قبري عيدا، وصلوا علي فإن صلاتكم تبلغني حيث كنتم)) (سنن أبي داود: ١٧٤٦)

അബൂഹുറൈറ(റ) യിൽ നിന്നു നിവേദനം. നബി(സ) പറഞ്ഞു: നിങ്ങളുടെ വീടുകള നിങ്ങൾ ഖബ്റുകളാക്കരുത്. എന്റെ ഖബ്ർ നിങ്ങൾ ഉത്സവമാക്കരുത്. എന്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുക. നിശ്ചയം നിങ്ങളുടെ സ്വലാത്ത് നിങ്ങൾ എവിടെയാണെങ്കിലും എനിക്ക് എത്തുന്നതാണ്. (അബൂദാവൂദ്: 1748)

ഖണ്ഡനം

ജൂത-നസ്വറാക്കൾ അവരുടെ അമ്പിയാക്കളുടെ ഖബ്റുകൾക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തിൽ അത് ഖിബ് ലയാക്കുകയും ചെയ്തതിനാലാണ് അവരെ അല്ലാഹു ശപിച്ചത്. മരണപ്പെട്ടുപോയ അമ്പിയാക്കളുടെ ഖബ്റുകൾ സന്ദർശിച്ചതിനാലോ അവരുടെ ആശയത്തിലേക്ക് മറ്റുള്ളവർ കടന്നുവരുന്നതിന്നായി അവരുടെ സ്മരണകൾ ലോകത്ത് നില നിർത്തുവാനാവശ്യമായ സ്മാരകങ്ങൾ അവരുടെ ഖബ്റുകൾക്ക് സമീപം നിർമ്മിച്ചതിനാലോ അല്ല. ഇക്കാര്യം പ്രസ്തുത ഹദീസ് വിവരിച്ച് പണ്ഡിതൻമാർ രേഖപ്പെടുത്തിയതാണ്. ഇമാം ബയ്ളാവിയെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:        

لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(فتح الباري شرح صحيح البخاري: ٢٧٥/٢)

ജൂത-നസ്വറാക്കൾ അവരുടെ അന്ബിയാക്കളെ പരിധിവിട്ട് ആദരിച്ച്  അവരുടെ ഖബുറുകൽക്കു സുജൂദു ചെയ്യുകയും  നിസ്കാരത്തിൽ അതിനെ ഖിബ്ലയാക്കി അതിലേക്കു തിരിഞ്ഞു നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും  ചെയ്തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ  വിലക്കുകയും   ചെയ്തു. അതിനാല ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൾ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പ് പെടുന്നതല്ല.(ഫത് ഹുൽബാരി: 2/275)

മഹാന്മാരുടെ ചാരത് പള്ളി നിർമിക്കുന്നതും അതിലുടെ അവരുടെ സ്മരണ ലോകത്ത് നില നിർത്തുന്നതും ഖുർആൻ അന്ഗീകരിച്ച്ച കാര്യമാണ്. അസ്വഹാബുൽ കഹ്ഫിന്റെ  കാര്യത്തിൽ അന്നത്തെ മുസ്ലിങ്ങൾ  സ്വീകരിച്ച സമീപനം വിശുദ്ദ ഖുർആൻ എടുത്തു പറയുന്നുണ്ട്.


قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِ‌هِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا ﴿٢١


അവരുടെ കാര്യത്തിൽ പ്രാഭാല്ല്യം നേടിയവർ പറഞ്ഞു.നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമ്മിക്കുക തന്നെ ചെയ്യാം.(അൽ കഹഫ് :21

قال إسمعيل حقّي البروسوي : قَالَ ٱلَّذِينَ غَلَبُواْ عَلَىٰ أَمْرِهِمْ } من المسلمين وملكهم وكانوا أولى بهم وبالبناء عليهم { لَنَتَّخِذَنَّ } على باب الكهف { مَّسْجِدًا } يصلي فيه المسلمون ويتبركون بمكانهم( روح البيان٥/٧٣٢)
 
 ഇസ്മഈൽ ഹിഖി (റ) എഴുതുന്നു : 'അവരുടെ കാര്യത്തിൽ പ്രാഭാല്ല്യം നേടിയവർ പറഞ്ഞു. അന്നത്തെ മുസ്ലിംകളും രാജവുമാനത് . "നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമ്മിക്കുക തന്നെ ചെയ്യാം". അഥവാ അവരുടെ ഗുഹയുടെ കവാടത്തിങ്കൽ നമുക്കൊരു പള്ളി നിർമ്മിക്കാം.ആ പള്ളിയിൽ മുസ്ലിങ്കൽ നിസ്കരിക്കുകയും അസ്ഹാബുൽ            കഹ്ഫിന്റെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കുകയും ചെയ്യാം. (റൂഹുൽ ബയാൻ: 5/732).

ഇമാം നയ്സാബൂരി(റ) എഴുതുന്നു: 


قال الإمام النيسبوري : والذين غلبوا على أمرهم المسلمون وملكهم المسلم لأنهم بنوا عليهم مسجداً يصلى فيه المسلمون ويتبركون بمكانهم وكانوا أولى بهم بالبناء عليهم حفظاً لتربتهم(غرائب القرأن : ١٥/١١٩)

 അവരുടെ കാര്യത്തിൽ പ്രാബല്ല്യം  നേടിയവർ മുസ്ലിംകളും അന്നത്തെ മുസ്ലിം രജാവുമാനു. മുസ്ലിംകൾക്ക്  നിസ്കരിക്കാനും അവരുടെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കാനും  വേണ്ടി പള്ളി നിർമ്മിച്ചവർ. അവരാണ് അവരുടെ മണ്ണ് സംരക്ഷിക്കാനായി അവരുടെ മേൽ കെട്ടിടം നിര്മ്മിക്കാൻ ഏറ്റവും ബന്ധപ്പെട്ടവർ അവർ തന്നെയാണല്ലോ.(ഗറാഇബുൽ ഖുർആൻ: 15/119)()


സമഖ്‌ശരി പറയുന്നു : 

:
قال صاحب الكشاف: يصلّي فيه المسلمون ويتركن بمكانهم(الكشف
٢/٤٧٧)
ആ പള്ളിയിൽ മുസ്ലിംകൾ നിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കുകയും ചെയ്യും (കാശ്ശാഫ് (2/477)

ഇതേ ആശയം തഫ്സീർ മദാരികുത്തൻസീൽ 3/194 40 തഫ്സീറുൽ മുനീർ 15/226 ലും മറ്റും കാണാവുന്നതാണ്.
അപ്പോൾ അംബിയാ ഔലിയാക്കളെ കൊണ്ട് ബറക്കത്തെടുക്കാനും അവരുടെ സ്മരണ ലോകത്ത് നില നിർത്താനും വേണ്ടി അവരുടെ ചാരത്ത് പള്ളി നിർമ്മിക്കുന്നത് തെറ്റായ സംഗതിയല്ലെന്നു ഈ വജനത്തിൽ നിന്ന് സുതാര്യം വ്യക്തമാണ്. ചില മൌലവിമാർ ജല്പിക്കുന്നറ്റ് പോലെ ഈ നിയമം അവരുടെ ശരീഅത്തിൽ മാത്രമുള്ളതാണെന്ന് ഈ സുക്തം വിവരിച്ച ഒരു പ്രാമാണിക പണ്ഡിതന്മാരും വിവരിച്ചിട്ടില്ല.

മഹാന്മാരെ സ്പർഷിക്കുന്നതും അവരോടു ഷുപാർഷ ആവശ്യപെടുന്നതും അവരെ ആരാധിക്കലാനെങ്കിൽ നബി(സ) യുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്ന് പറയേണ്ടി വരും. കാരണം അതെല്ലാം നബി(സ) യുടെ വഫാത് തൊട്ടു ഇന്നുവരെ അനുസ്യൂതം തുടർന്ന് കൊണ്ടിരിക്കുകയാണല്ലോ..അതിനാൽ പ്രസ്തുത ഹദീസിന്റെ ആശയപരിധിയിൽ അത്തരം സംഗതികൾ കടന്നു വരില്ല.
 

"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്" എന്ന ഹദീസിന് ശരിയായ അർത്ഥതലം ഇനിപ്പറയുന്നതാണ്. പുത്തൻപ്രസ്ഥാനക്കാരുടെ നേതാവ് ശൌകാനി തന്നെ പറയട്ടെ;  

وأجابوا عن حديث { لا تتخذوا قبري عيدا } بأنه يدل على الحث على كثرة الزيارة لا على منعها ، وأنه لا يهمل حتى لا يزار إلا في بعض الأوقات كالعيدين . ويؤيده قوله : { لا تجعلوا بيوتكم قبورا } أي : لا تتركوا الصلاة فيها كذا قال الحافظ المنذري، وقال السبكي : معناه أنه لا تتخذوا لها وقتا مخصوصا لا تكون الزيارة إلا فيه(نيل الأوطار: ١٨١/٥) 


"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്" എന്ന ഹദീസിന് സിയാറത്ത് സുന്നത്താണെന്ന് പറയുന്നവർ പറയുന്ന മരുവടിയിതാണ്. സിയാറത്ത് വർദ്ദിപ്പിക്കുവാൻ പ്രോത്സായിപ്പിക്കുന്നതാണ്  പ്രസ്തുത ഹദീസ്. സിയാറത്ത് വിലക്കുന്നതല്ല. രണ്ട് പെരുന്നാളുകൾ പോലെ ചിലസമയങ്ങളിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം സ്വീകരിക്കരുതെന്ന്മാണ് ഹദീസിന്റെ താല്പര്യം. 'നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബ്റുകളാക്കരുത്' എന്ന ഹദീസിന്റെ താല്പര്യം വീട്ടില് വെച്ച് നിസ്കരിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കരുതെന്നാണല്ലോ. പ്രസ്തുത ഹദീസ് ഇതിനുപോൽബലകമാണ്. ഹാഫിള് മുൻദിരി(റ) ഇപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. ഇമാം സുബ്കി(റ) പറയുന്നു. സിയാറത്തിനു നിങ്ങൾ ഒരു പ്രത്യേക സമയം നിർണ്ണയിച്ച് അതിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം നിങ്ങൾ സ്വീകരികരുത് എന്നാണു ഹദീസിന്റെ താല്പര്യം. (നയ് ലുൽ  ഔത്വാർ 5/181)
    ഇബ്നു ഹജർ(എഴുതുന്നു:     

وأما تخيل بعض المحرومين إن منع الزيارة أو السفر إليها من باب المحافظة على التوحيد وأن ذلك مما يؤدي إلى الشرك فهو تخيل باطل لأن المؤدى إلى الشرك إنما هو اتخاذ القبور مساجد أو العكوف عليها وتصوير الصور فيها كما ورد في الأحاديث الصحيحة بخلاف الزيارة والسلام والدعاء وكل عاقل يعرف الفرق بينهما ويتحقق أن الزيارة إذا فعلت مع المحافظة على آداب الشريعة الغراء لا تؤدي إلى محذور ألبتة وأن القائل بالمنع منها سدا للذريعة متقول على الله وعلى رسوله صلى الله عليه وسلم، وهنا أمران لا بد منهما أحدهما وجوب تعظيم النبي صلى الله عليه وسلم وفع رتبته عن سائر الخلق والثاني إفراد الربوبية واعتقاد أن الرب تبارك وتعالى منفرد بذاته وصفاته وأفعاله عن جميع خلقه فمن اعتقد في مخلوق مشاركة الباري سبحانه وتعالى في شيء من ذلك فقد أشرك ومن قصر بالرسول صلى الله عليه وسلم عن شيء من مرتبته فقد عصى أو كفر ومن بالغ في تعظيمه صلى الله عليه وسلم بأنواع التعظيم ولم يبلغ به ما يختص بالباري سبحانه وتعالى فقد أصاب الحق وحافظ على جانب الربوبية والرسالة جميعا وذلك هو القول الذي لا إفراط فيه ولا تفريط(الجوهر المنظم: ٥٨)



സിയാറത്തിനും അതിനുള്ള യാത്രക്കും വിലക്കേർപ്പെടുത്തൽ തൗഹീദ് സംരക്ഷിക്കുന്നതിന്റെ ഭാഗമാണെനും അതെല്ലാം ശിർക്കിലേക്ക് ചെന്നിത്തിക്കന്ന കാര്യമാണെന്നും അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെട്ടവരിൽ ചിലരുടെ ഊഹം ബാത്വിലാണ്. അവരുടെ വിഡ്ഢിത്വവും നാശവും അറിയിക്കുന്നതാണ് പ്രസ്തുത വാദം. കാരണം പ്രബലമായ ഹദീസുകൾ സംസാരിക്കുന്നത് പോലെ ഖബ്റുകൾ പള്ളികളാക്കുന്നതും  അവയുടെ മേൽ ഭജനമിരികുന്നതും അവയില രൂപങ്ങൾ നിർമ്മിക്കുന്നതുമാണ്‌ ശിർക്കിലേക്ക് കൂട്ടുന്ന കാര്യങ്ങൾ. സിയാറത്തും സലാം പറയലും പ്രാർത്ഥിക്കലുമല്ല. അവ രണ്ടിനുമിടയ്ക്ക് അന്തരമുണ്ടെന്നു ഏത് ബുദ്ദിയുള്ളവനും മനസ്സിലാകുന്ന കാര്യമാണ്. മത നിയമങ്ങൾ പാലിച്ചു കൊണ്ട് സിയാറത്തും മറ്റും നിർവഹിക്കുന്നത് ഒരിക്കലും ശിർക്കിലേക്ക് വഴി അടച്ചുകളയുകയെന്ന കാരണം പറഞ്ഞ്സിയാറത്തിനും മറ്റും വിലക്കെർപ്പെടുത്തുന്നവർ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും പേരിൽ പച്ചക്കള്ളം നിർമ്മിക്കുന്നവനാണ്. ഇവിടെ രണ്ട് കാര്യങ്ങൾ അറിഞ്ഞേ മതിയാവൂ.   
     (1) നബി(സ) യെ ആദരിക്കലും മറ്റു സൃഷ്ടികളെക്കാൾ അവരുടെ സ്ഥാനം ഉയർത്തിക്കാണിക്കലും  നിർബന്ധമാണ്‌.
     (2) റുബൂബിയ്യത്തിനെ തനിപ്പിക്കുക. അഥവാ അല്ലാഹു ദാത്തിലും സിഫാത്തിലും അഫ്ആലിലും ഏകനാണെന് വിശ്വസിക്കുക. അപ്പോൾ ഏതെങ്കിലുമൊരു സൃഷ്ടി അവയില നിന്നുള്ള ഒന്നിൽ അല്ലാഹുവിനോട് പങ്കാളിയാണെന്ന് വല്ലവനും വിശ്വസിച്ചാൽ അവൻ ശിര്ക്ക് ചെയ്തു. അതുപോലെ നബി(സ)യുടെ സ്ഥാനത്തെ വല്ലവനു ഇടിച്ചുതാഴ്ത്തിയാൽ അവൻ കുട്ടക്കാരനോ കാഫിറോ ആയി മാറി. ആദരവിന്റെ വിധ ഇനങ്ങളിലൂടെ ഒരാള് നബി(സ)യെ ആദരിക്കുകയും റുബൂബിയ്യത്തിന്റെ പദവിയിലേക്ക് എത്താതിരിക്കുകയും ചെയ്താൽ അവൻ വാസ്തവം കണ്ടെത്തിക്കുകയും റുബൂബിയ്യത്തിന്റെയും രിസാലത്തിന്റെയും രണ്ട് വശങ്ങളും പര്ഗനിക്കുകയും ചെയ്തു. പരിധി വിട്ടു പോകാലോ കുറച്ചു കാണിക്കാലോ ഇല്ലാത്ത മിതമായ സംസാരം ഇതാണ്. (അൽ ജൗഹറുൽ മുനള്വം 58)
  ചുരുക്കത്തിൽ മഹാന്മാരുടെ ഖബ്റുകൽ സന്ദർശിക്കുന്നതും അവരെ ആദരിക്കുന്നതും സുന്നത്താണെന്ന് പ്രമാണബദ്ദമായി സ്ഥിരപ്പെട്ട കാര്യമാണ്. അതിനെ വിമർശിക്കുന്നതും ഖബ്ർ  പൂജയായി അതിനെ നോക്കിക്കാണുന്നതും പ്രമാണങ്ങൾക്ക് നിരക്കാത്തതും മഹാന്മാരെ തരാം താഴ്ത്തി കാണുന്നതിന്റെയും തദ്വാര മതത്തിൽ നിന്നു ആളുകളെ അകത്ടുന്നതിന്റെയും ഭാഗവുമാണ്. 
 







ഈ ബ്ലോഗ്സിനെ കുറിച്ചുള്ള ഞിങ്ങളുടെ അഭിപ്രായങ്ങൾ എഴുതി അറിയിക്കുക. അറിയിക്കേണ്ട മെയിൽ അഡ്രസ്‌ smmoosa@gmail.com ****** MOOSA SONKAL

Monday, 29 June 2015

നിസ്‌കാരം


islamic_mosque
നിസ്കാരം നിലനിര്ത്തുക

അല്ലാഹു (സു) പറയുന്നു . എന്നെ ഓര്‍ക്കാൻ വേണ്ടി നിങ്ങൾ നിസ്കാരം നിര്‍വഹിക്കുക .(വി:ഖു ) നബി തിരുമേനി (സ) പറയുന്നു. നിസ്കാരം ദീനിൻറെ തൂണാകുന്നു .(ഹ)  .നിസ്കാരം ശരിയായും കൃത്യമായും നിർവഹിക്കാൻ അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നു. നിസ്കാരവും അതിനോടനുബന്ധിച്ച കാര്യങ്ങളും ശ്രദ്ധാപൂർവ്വം നിര്‍വഹിക്കണം എന്നാണ് അതിനർത്ഥം. നിസ്‌കാരം നിര്‍ബന്ധമുള്ള മുള്ള മുസ്‌ലിം മനപ്പൂര്‍വ്വം ഒരു ഫര്‍ള് നിസ്‌കാരത്തെ ജംഇന്റെ സമയത്തിനപ്പുറം പിന്തിച്ചാല്‍ അയാളോട് പശ്ചാത്തപിക്കാന്‍ ആവശ്യപ്പെടണം. അയാള്‍ ചെയ്തിട്ടില്ലെങ്കില്‍ (ഇസ്‌ലാമിക ഭരണ വ്യവസ്ഥയില്‍) വധശിക്ഷക്ക് അര്‍ഹനായിരിക്കും. (ഫത്.മുഈന്‍ 51, 52). നിസ്‌കാരത്തിന്റെ നിര്‍ബന്ധാവസ്ഥ നിഷേധിച്ചുകൊണ്ടാണ് ഒഴിവാക്കിയതെങ്കില്‍ അയാള്‍ക്കും വധ ശിക്ഷ നല്‍കണണം. അവന്റെ മയ്യിത്ത് കുളിപ്പിക്കാനോ നിസ്‌കരിക്കാനോ പാടില്ല.
നിസ്‌കാരത്തിലെ അലസത
എന്നാല്‍ തങ്ങളുടെ നിസ്‌കാരത്തെ പറ്റി ശ്രദ്ധയില്ലാത്ത നിസ്‌കാരക്കാരക്കാര്‍ക്കാകുന്നു നാശം. (വി.ഖു 107/4,5). നിസ്‌കാരമെന്നത് പരിപൂര്‍ണ്ണമായ വിധേയത്വത്തിന്റെയും അനുസരണയുടെയും മൂര്‍ത്തരൂപമാണെങ്കില്‍ നിസ്‌കാരത്തിലെ അലസതയും അശ്രദ്ധയും മഹാപാപം തന്നെയാണ്. അശ്രദ്ധരായി നിസ്‌കരിക്കുക, സമയത്തെയും വിട്ട് പിന്തിക്കുക, നിസ്‌കാരത്തിന്റെ സുന്നത്തുകളും മര്യാദകളും ശ്രദ്ധയോടെ പാലിക്കാതിരിക്കുക എന്നതെല്ലാം അലസതയുടെ ഭാഗമാണ്. അടിമ നിസ്‌കാരത്തില്‍ പ്രവേശിക്കുമ്പോള്‍ അവന്‍ സൃഷ്ടാവിന്റെ മുമ്പിലാണ് ഉള്ളത്. ആ സമയത്തുള്ള അശ്രദ്ധയും അലസതയും സ്രഷ്ടാവിനോടുള്ള അവഹേളനമായി മാറുകയാണ് ചെയ്യുക.
നിര്‍ബന്ധമാകുന്നവ
വ്യക്തിഗതമായ നിര്‍ബന്ധ നിസ്‌കാരം ഒരു ദിവസം 5 നേരമാണ്. (ഫ.മു 51) പ്രായപൂര്‍ത്തിയും ബുദ്ധിയും ശുദ്ധയുമുള്ള മുസ്‌ലിംകള്‍ക്ക് സ്ത്രീപുരുഷ ഭേദമന്യേ നിസ്‌കാരം നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ സ്ഥിരതയും ഓര്‍മയും നഷ്ടപ്പെടാത്ത ഏതുവിധേനയുള്ള രോഗാവസ്ഥയിലും നിസ്‌കാരം ഉപേക്ഷിക്കാന്‍ പാടില്ല. അവര്‍ക്ക് ഓരോരുത്തര്‍ക്കും സാധിക്കുന്ന രീതയില്‍ ഇരുന്നോ കിടന്നോ ആംഗ്യ ഭാഷയിലോ മാനസികമായ പ്രവര്‍ത്തനങ്ങളിലൂടെയോ നിസ്‌കരിക്കല്‍ നിര്‍ബന്ധമാണ്. അതിനാല്‍ തന്നെ ഐ.സി.യുവിലും ഓപറേഷന്‍ തിയ്യേറ്ററിലും വാട്ടര്‍ ബെഡിലും മറ്റുമൊക്കെ രോഗി സാധിക്കുന്ന രീതിയില്‍ നിസ്‌കരിക്കുക തന്നെവേണം. ട്രെയിനില്‍, ഫ്‌ളൈറ്റില്‍, ഷിപ്പില്‍, സ്‌പേസില്‍, തോണിയില്‍, ബോട്ടില്‍, കടലിനടിയില്‍ വരെ നിസ്‌കരിക്കണം.
ഖളാഅ്
വിശ്വാസിയുടെ കൃത്യനിഷ്ഠത വിലയിരുത്താന്‍ ഉതകുന്ന ഏറ്റവും നല്ല മാര്‍ഗ്ഗം അവന്റെ നിസ്‌കാരത്തെ ഒരു മാനദണ്ഡമായി സ്വീകരിക്കലാണ്. കാരണം നിസ്‌കാര കാര്യങ്ങളില്‍ കൃത്യനിഷ്ഠത പുലര്‍ത്തുന്ന വിശ്വാസിയുടെ ജീവിത തുറകള്‍ കൃത്യമായ ചിട്ടയിലും നിഷ്ഠയിലും അധിഷ്ഠിതമായിരിക്കും എന്നത് തന്നെയാണ്. അത് കൊണ്ട് തന്നെ തന്റെ അടിമകള്‍ കൃത്യമായ നിഷ്ഠ പാലിക്കണം എന്ന നര്‍ബന്ധം രക്ഷിതാവിനുണ്ട്. നിര്‍ദ്ദിഷ്ഠ സമയത്തെ വൈകി നിസ്‌കരിക്കുന്നത് നിഷിദ്ധമാക്കിയതും അത് കൊണ്ട് തന്നെ ഇങ്ങനെ നിര്‍ദ്ദിഷ്ഠ സമയത്തില്‍ നിന്ന് വൈകി നിസ്‌കരിക്കുന്നത് നിഷിദ്ധമാക്കിയതും അത് കൊണ്ട് തന്നെ ഇങ്ങനെ നിന്‍ദ്ദിഷ്ഠ സമയത്തില്‍ നിന്ന് വൈകി നിസ്‌കരിക്കുന്ന നിസ്‌കാരത്തെ ഖളാഅ് ആയ നിസ്‌കാരം എന്നും നിര്‍ദ്ദിഷ്ഠ സമയത്തുള്ള നിസ്‌കാരത്തെ അദാഅ് ആയ നിസ്‌കാരം എന്നും വിളിക്കുന്നു. ഒരു വിശ്വാസി അവന്റെ നിര്‍ബന്ധമായ അഞ്ചു നിസ്‌കാരങ്ങളെ ഈ വിധം ഖളാഅ് ആക്കുന്നതിനെതിരെ ശക്തമായ താക്കീതാണ് അള്ളാഹു നല്‍കുന്നത്. മാത്രമല്ല വല്ല വിധേനയും പറയത്തക്ക കാരണങ്ങളേതും കൂടാതെ നിഷ്ഠമായ നിസ്‌കാരങ്ങളെ യുദ്ധകാല അടിസ്ഥാനത്തില്‍ തന്നെ നിര്‍വ്വഹിക്കപ്പെടണം എന്നാണ് ഇസ്ലാമിക കര്‍മ്മ ശാസ്ത്രം. കാരണം കൂടാതെ നിസ്‌കാരം നഷ്ടമായാല്‍ പെട്ടെന്നു തന്നെ അത് ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. ഭോജനം , വിസര്‍ജ്ജനം , ഉറക്കം തുടങ്ങിയ ആവശ്യങ്ങളൊഴികെയുള്ള മുഴുവന്‍ സമയവും ഇതിനു വിനിയോഗിക്കണമെന്നാണ് ശൈഖുനാ ഇബ്‌നു ഹജറില്‍ ഹൈതമീ (റ) പറഞ്ഞത് . ഇത്തരം സാഹചര്യങ്ങളില്‍ സുന്നത്ത് നിസ്‌കാരങ്ങള്‍ പോലും ഹറാമാണെന്ന് അവിടുന്ന് പ്രസ്താവിച്ചിട്ടുണ്ട്. കാരണം സ്രഷ്ടാവിനോടുള്ള നിര്‍ബന്ധമായ ബാധ്യതകള്‍ പൂര്‍ത്തിയാക്കാതെ എങ്ങെനെയാണ് സൃഷ്ടി നാഥനെ അഭിമുഖീകരിക്കുക. സുന്നത്ത് നിസ്‌കാരങ്ങളിലും അവന്‍ നാഥനുമായി അഭിമുഖത്തിലാണല്ലോ ? റമളാന്‍ മാസത്തിലെ തറാവീഹ് നിസ്‌കാരം വളരെ മഹത്തായ കര്‍മ്മം തന്നെ മാത്രവുമല്ല അത് ജമാഅത്തായി നിസ്‌കരിക്കുന്ന അവസരത്തില്‍ അതിനേക്കാള്‍ പതിന്‍മടങ്ങ് പ്രതിഫലമുള്ളതാണ് താനും. പക്ഷെ തറാവീഹ് എന്നത് ഒരു സുന്നത്തായ കര്‍മ്മമാണ്. ഒരു ഫര്‍ളായ കര്‍മ്മത്തിന് സുന്നത്തിനേക്കാള്‍ ഒത്തിരി ഒത്തിരി മടങ്ങ് പ്രതിഫലമുണ്ട് . അത് കൊണ്ട് വല്ല ഫര്‍ള് നിസ്‌കാരങ്ങളും നഷ്ടപ്പെട്ട വ്യക്തികള്‍ക്ക് റമളാനിലെ തറാവീഹ് നിസ്‌കാരമാണെങ്കില്‍ പോലും നിര്‍ബന്ധ നിസ്‌കാരങ്ങള്‍ നിസ്‌കരിച്ചതിന് ശേഷമാണ് നിസ്‌കരിക്കേണ്ടത്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ പ്രത്യേകമായി പൊതു ജനങ്ങളില്‍ കാണുന്ന ഒരു പ്രവണതയാണ് നഷ്ടപ്പെട്ട നിര്‍ബന്ധ നിസ്‌കാരങ്ങളുടെ പേരില്‍ തറാവീഹ് പോലെയുള്ള നിസ്‌കാരവും ഉപേക്ഷിക്കുകയും മാത്രവുമല്ല ഇത്തരം സമയങ്ങള്‍ പരദൂഷണം ഏഷണി തുടങ്ങി കുറ്റകരമായ സംസാരങ്ങളിലും അസാന്‍മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയും റമദാനിന്റ ആദരവിനും മര്യാദക്കും നിരക്കാത്ത സാഹചര്യങ്ങള്‍ സൃഷ്ടക്കുകയും ചെയ്യുക എന്നത് . ഇങ്ങനെയുള്ള അവസരങ്ങളില്‍ തറാവീഹ് നിസ്‌കാരം ഒഴിവാക്കുന്നത് ഗുണകരമല്ല മാത്രവുമല്ല . അതിനെ വിലക്കേണ്ടതില്ലെന്നും ചില കര്‍മ്മ ശാസ്ത്ര പണ്ഢിതന്‍മാര്‍ ഫത്വ നല്‍കിയിട്ടുണ്ട് . എന്നാല്‍ ഖളാഅ് ആയ നിസ്‌കാരം നിര്‍വ്വഹിക്കുക മൂലം ഇപ്പോള്‍ സമയം ആയ നിസ്‌കാരം പൂര്‍ണ്ണമായി നിര്‍ദ്ദിഷ്ഠ സമയത്തിനും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാവുമെങ്കില്‍ അദാഅ് ആയിട്ടുള്ള നിസ്‌കാരം ആദ്യം നിര്‍വ്വഹിക്കണം. ഇത് നിര്‍ബന്ധമാണ് (ഫത്ഹുല്‍ മുഈന്‍ പേജ് 53 ) ഖളാഅ് ആയ നിസ്‌കാരം നിര്‍വ്വഹിച്ചതിനു ശേഷവും അദാഅ് ആയ നിസ്‌കാരത്തിന് സമയമുണ്ടെങ്കില്‍ അകാരണമായി നഷ്ടപ്പെട്ട നിസ്‌കാരങ്ങളെ മുന്‍ഗണനാ ക്രമത്തില്‍ പരിഗണിക്കാന്‍ നിര്‍ബന്ധമാണ്.
കുട്ടികള്‍
പുതുതലമുറയെ ഇസ്ലാമിക ചുറ്റുപാടിലേക്ക് പാകപ്പെടുത്തിയെടുക്കുക എന്നുള്ളത് സമൂഹത്തിന്റെ ബാധ്യതയാണ്. നിസ്‌കാരവും തഥൈവ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള ആളുകള്‍ക്കേ നിസ്‌കാരവും നിര്‍ബന്ധമാവൂ. എങ്കിലും ഏഴു വയസ്സായ കുട്ടിയെ നിസ്‌കാരം പഠിപ്പിക്കലും നിസ്‌കരിക്കാന്‍ കല്‍പ്പിക്കലും രക്ഷിതാക്കളുടെ മേല്‍ കടമയാണ്. സാധാരണ ഗതിയില്‍ ഏഴു വയസ്സാകുമ്പോള്‍ ഒരു വിവേകത്തോടെയുള്ള പെരുമാറ്റവും സ്വഭാവവും പ്രകടിപ്പിച്ചു തുടങ്ങും . കുട്ടികള്‍ കല്‍പന അനുസരിക്കുന്നില്ല എങ്കില്‍ ശിക്ഷിക്കും എന്ന മുന്നറിയിപ്പും നല്‍കണം (ഫ പേ.53) കുട്ടികള്‍ക്ക് പത്തു വയസ്സാവുകയും നിസ്‌കാര കാര്യങ്ങളില്‍ അലസതയും മടിയും പ്രകടിപ്പിക്കുന്നതെങ്കില്‍ പരിക്കേല്‍ക്കാത്ത വിധം അടിക്കുകയും വേണം മുതിര്‍ന്നവര്‍ നിസ്‌കാരത്തില്‍ പാലിക്കുന്ന പൂര്‍ണ്ണമായ നിബന്ധനകളും മര്യാദകളും തന്നെയായിരിക്കണം കുട്ടികളിലും ഉണ്ടാവേണ്ടത്.അതില്‍ വീഴ്ച വരുത്തുന്നത് കാരണം രക്ഷിതാക്കള്‍ ആയിരിക്കും ശിക്ഷക്ക് നിധേയമാവുക.അപ്പോള്‍ വുളൂഅ് ഇല്ലാതെയും പെണ്‍കുട്ടികളാണെങ്കില്‍ മുഖവും മുന്‍കയ്യും ഒഴിച്ചുള്ള ശരീര ഭാഗങ്ങള്‍ മറക്കാതെയും നിസ്‌കരിക്കുന്നത് ഹറാമാണ്. അതിന്റെ ശിക്ഷ രക്ഷിതാക്കള്‍ക്കായിരിക്കും. മാത്രമല്ല നഷ്ടപ്പെട്ട നിസ്‌കാരങ്ങള്‍ ഖളാഅ് വീട്ടാനും രക്ഷിതാക്കള്‍ കുട്ടികളെ പ്രേരിപ്പിക്കേണ്ടതാണ്. നിസ്‌കാരത്തിന്റെ പൂര്‍ണ്ണമായ മര്യാദകളും സുന്നത്തുകളും ശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ മാത്രമേ പ്രായപൂര്‍ത്തിയായ ശേഷം കുറ്റമറ്റ രീതിയിലുള്ള നിസ്‌കാരം നിര്‍വ്വഹിക്കുന്ന നിലക്ക് കുട്ടികള്‍ വളര്‍ന്നു വരികയുള്ളു.ഇവിടെ രക്ഷിതാക്കള്‍ എന്നത് കണ്ട് വിവക്ഷ മാതാ പിതാക്കള്‍ മാത്രമല്ല അവരുടെ അഭാവത്തില്‍ ഇത്തരം ബാധ്യതകളും കടമകളും മറ്റുള്ള രക്ഷാകര്‍ത്താക്കളിലേക്കും നീങ്ങുനന്നതാണ്. കുട്ടി പൂര്‍ണ്ണ വിവേകത്തോടെ പ്രായ പൂര്‍ത്തിയായല്ലാതെ ഇവരുടെ ഈ ബാധ്യത തീരുകയില്ല മാത്രവുമല്ല ഖുര്‍ആനും നിസ്‌കാരവും മറ്റു മത ചിട്ടകളും പഠിപ്പിക്കേണ്ടതിനാവശ്യമായ ചെലവ് കുട്ടിക്ക് സ്വത്തുണ്ടെങ്കില്‍ അതില്‍ നിന്നും ഇല്ലെങ്കില്‍ പിതാവിന്റെ സ്വത്തില്‍ നിന്നുമായിരിക്കണം. അതുമില്ലെങ്കില്‍ പിതാവിന്റെ സ്വത്തില്‍ നിന്നുമായിരിക്കണം അതുമില്ലെങ്കില്‍ മാതാവിനായിരിക്കും ആ ചുമതല (ഫ പേ 54) .അടിമ അവന്റെ യജമാനനോടുള്ള കൂടിക്കാഴ്ച്ചക്ക് മുന്നൊരുക്കം അത്യാവശ്യമാണ്. ഇത്തരം മുന്നൊരുക്കള്‍ക്കായി രക്ഷിതാവ് തന്നെ ചില നിബന്ധനകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് . ഇത്തരം നിബന്ധനകളില്‍ പ്രധാനപ്പെട്ടവയാണ് ശര്‍ത്തുകള്‍ .ഇവ അഞ്ചാണ് .
നിസ്‌കാരത്തിന്റെ ശര്‍ത്തുകള്‍
ശുദ്ധിയാവല്‍( ത്വഹാറത്ത്) നിസ്‌കാരത്തിന്റ ശര്‍ത്തുകളില്‍ പ്രധാനപ്പെട്ടതും ആദ്യത്തേതുമാണിത്. ശുദ്ധി എന്നാല്‍ ചെറുതും വലുതും ആയ അശുദ്ധികളില്‍ നിന്നുള്ള ശുദ്ധിയാവല്‍ യഥാര്‍ത്ഥത്തില്‍ അശുദ്ധി മൂലമോ നജസ് കാരണമോ സംഭവിച്ച തടസ്സം നീക്കുക എന്നതാണതിന്റെ മതപരമായ വിവക്ഷ
അംഗ ശുദ്ധി (വുളു) വരുത്തുന്നതോടു കൂടിയാണ് ചെറിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകുന്നത്,എന്നാല്‍ വലിയ അശുദ്ധിയുള്ള വ്യക്തി ശുദ്ധിയാകുന്നത് കുളിക്കുന്നതോടെയാണ്.
2. ദേഹം വസ്ത്രം സ്ഥലം എന്നിവ നജസില്‍ നിന്ന് മുക്തമാവാന്‍
നിസ്‌കരിക്കുന്ന വ്യക്തിയുടെ ശരീരം മുഴുവനും വായ,മൂക്ക്,കണ്ണ് എന്നിവയടക്കം .അവന്റെ വസ്ത്രവും നിസ്‌കാര സ്ഥലവും വിട്ടുവീഴ്ചയില്ലാത്ത നജസില്‍ നിന്ന് മുക്തമായിരിക്കണം.കാരണം തന്റെ രക്ഷിതാവുമായുള്ള സംഭാഷണത്തില്‍ അടിമ ലക്ഷ്യമാക്കുന്നത് ആത്മ സംശുദ്ദീകരണമാണ്. ഇതിനായി അവന്റെ ബാഹ്യ പ്രകടനങ്ങളില്‍ ശുദ്ധി പാലിക്കല്‍ അവന്‍ നിര്‍ബന്ധിതമാവുകയാണ്.
3. നഗ്നത മറക്കല്‍
നിസ്‌കാരത്തിന്റെ ശര്‍ത്തുകളില്‍ മൂന്നാമത്തേതാണ് നഗ്നത മറക്കല്‍ . പുരുഷന്‍മാരും അടിമകളായ സ്തീകളും മുട്ടുകാലിന്റെയും പൊക്കിളിന്റെയും ഇടയിലുള്ള സ്ഥലത്തെ നഗ്നത മറക്കലാണ് നിര്‍ബന്ധം എന്നാല്‍ സ്വതന്ത്രയായ സ്ത്രീ അവള്‍ പ്രായപൂര്‍ത്തിയാകാത്തവളാണെങ്കിലും മുഖവും മുന്‍കയ്യും ഒഴിച്ചുള്ള ശരീര ഭാഗങ്ങള്‍ മറക്കാല്‍ നിര്‍ബന്ധമാണ്. എന്നാല്‍ അഭിമുഖമായി സംസാരിക്കുമ്പോള്‍ തൊലിയുടെ നിറം കാണാത്ത വിധത്തിലുള്ള വസ്ത്രമാണ് നഗ്നത മറക്കാന്‍ ഉപയോഗിക്കേണ്ടത് മാത്രമല്ല മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും മറക്കല്‍ നിര്‍ബന്ധമാണ്. നിസ്‌കാരത്തിലല്ലാത്തപ്പോഴും വിജന സ്ഥലത്താണെങ്കിലും നഗ്നത മറക്കല്‍ വ്യക്തികള്‍ക്ക് നിര്‍ബന്ധമാണ്.
4. സമയം ആയെന്നറിയല്‍
നിര്‍ദ്ദിഷ്ഠ സമയങ്ങളിലുള്ള നിസ്‌കാരങ്ങളാണ് അഞ്ച് നേരത്തെ ഫര്‍ള് നിസ്‌കാരങ്ങള്‍ എന്നത് കൊണ്ട് തന്നെ അത് സമയ ബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതും അനിവാര്യം തന്നെ. അത് കൊണ്ട് ഈ നിസ്‌കാരങ്ങളുടെ സമയം പ്രവേശിച്ചുവെന്നറിയാന്‍ നിസ്‌കാരം സ്വീകാര്യമാവാന്‍ ശര്‍ത്താണ്.
5. ഖിബ് ലയിലേക്ക് മുന്നിടല്‍
നാഥനിലേക്ക് താഴ്മയോടെ കീഴടങ്ങുന്ന അടിമ രക്ഷിതാവിന്റെ ഗേഹമായ ഖിബ് ലയിലേക്ക് മുന്നിടല്‍ ശര്‍ത്താണ്. ഇതു മൂലം അവന്‍ പ്രകടമാക്കുന്നത് തന്റെ രക്ഷിതാവിനേടുള്ള കീഴ് വഴക്കവും അനുസരണയുമാണ്. ഒരഭിമുഖ സംഭാഷണത്തിന്റെ മര്യാദയെന്നോണം ഇവിടെയും നിസ്‌കരിക്കുന്ന വ്യക്തി നെഞ്ചു കൊണ്ടാണ് ഖിബ്ലയെ മുന്നിടേണ്ടത്. മാത്രവുമല്ല ഖിബ് ലയുടെ ഭാഗത്തേക്കായാല്‍ പോര മറിച്ച് ഖിബ് ലയുടെ അഭാവത്തിലും അഭിമുഖമായിട്ടെന്നവണ്ണം നിസ്‌കരിക്കുന്നയാള്‍ നില്‍ക്കണം. (കേരളത്തില്‍ നിന്നും നിസ്‌കരിക്കുന്നവരുടെ ഖിബ് ല പടിഞ്ഞാറ് ഭാഗത്തു നിന്നും അല്‍പം വടക്കു ഭാഗത്തേക്ക് ചെരിഞ്ഞ് കൊണ്ടാണ് നില്‍ക്കേണ്ത്.
ശുദ്ദീകരണവും ജലവും
വൃത്തിയുടെ കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായവുമുള്ള ഇസ്ലാമിന്ന് ശുദ്ധീകരണത്തിനായി ചില മാര്‍ഗ്ഗങ്ങളും രീതികളും സ്വീകരിച്ചിട്ടുണ്ട്. നിസ്‌കാരത്തിനു വേണ്ടി മാത്രമല്ല അല്ലാത്ത അവസ്ഥയിലും വ്യക്തിയുടെ ശരീരവും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശുദ്ധീകരിക്കാനും ഇസ്ലാം നിര്‍ദ്ദേശിക്കുന്നുണ്ട്. ശുദ്ദീകരണത്തിനാവശ്യമായതും ഏറ്റവും പ്രധാനപ്പെട്ടതുമാണ് ശുദ്ധജലം .ഇവിടെ ശുദ്ധജലം കൊണ്ട് വിവക്ഷിക്കപ്പെടുന്നത് സൃഷ്ടിപരമായ വിശേഷണങ്ങള്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്ന വെള്ളമാണ്. അപ്പോള്‍ കടല്‍ വെള്ളവും നദീജലവും ഈ അര്‍ത്ഥത്തില്‍ ശുദ്ധജലം തന്നെയാണ്. മാത്രവുമല്ല മറ്റൊരു ശുദ്ധീകരണത്തിന് ഈ ജലം ഉപയോഗിച്ചതുമാകരുത്.
കുങ്കുമം, ചന്ദനം , വെള്ളത്തിന് സമീപമുള്ള മരത്തില്‍ നിന്ന് വീഴുന്ന പഴം വെള്ളത്തില്‍ മനഃപ ൂര്‍വ്വം ഇട്ടു അതില്‍ അലിഞ്ഞു ചേര്‍ന്ന ഇല തുടങ്ങിയ വെള്ളത്തെ സംരക്ഷിക്കാന്‍ കഴിയുന്നതും വേര്‍ തിരിച്ചു കാണാന്‍ പറ്റാത്ത വിധം വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്നതുമായ ശുദ്ധിയുള്ള വസ്തുക്കള്‍ കൊണ്ട് പകര്‍ച്ച സംഭവിച്ചാല്‍ ആ വെള്ളം ഉപയോഗ ശൂന്യമാണ്. എന്നാല്‍ വെള്ളത്തിന്റെ പേരിനെ ബാധിക്കാത്ത അല്‍പമാത്ര പകര്‍ച്ചയും അല്പ്പമോ അനല്‍പ്പമോ എന്ന് സംശയിക്കത്തക്കമുള്ള ജലവും ശുദ്ധീകരണ പ്രക്രിയയില്‍ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല വെള്ളം സ്ഥിതി ചെയ്യുന്ന അല്ലെങ്കില്‍ ഒഴുകുന്ന സ്ഥലത്തെ കളിമണ്ണ് ഗന്ധകം പായല്‍ തുടങ്ങിയവ കൊണ്ട് വെള്ളത്തിന് വല്ല പകര്‍ച്ചയും സംഭവിച്ചാലും വിരോധമൊന്നുമില്ല. ദീര്‍ഘ കാലം കെട്ടി നിന്നോ അകലെയുള്ള വൃക്ഷത്തിലെ ഇലകള്‍ സ്വയം പാറി വീണലിഞ്ഞോ പകര്‍ച്ച വന്നാലും ആ വെള്ളം ശുദ്ദീകരണ യോഗ്യം തന്നെ.
വെള്ളം ശുദ്ധമാണെങ്കില്‍ തന്നെയും തന്നെയും ഏകദേശം 200 ലിറ്റര്‍ കുറവുള്ളതില്‍ നജസ് വീണാല്‍ ആ വെള്ളം ശുദ്ധീകരണ യോഗ്യമല്ല. ഇനി വെള്ളം രണ്ട് കുല്ലത്തില്‍ കൂടിയത് തന്നെ പക്ഷേ അതില്‍ നജസ് വീണ് വെള്ളത്തിന്റെ നിറം , മണം , രുചി , എന്നിവയിലൊന്ന് വ്യത്യാസം സംഭവിച്ചാല്‍ ആ വെള്ളവും ശുദ്ദൂകരണ പ്രക്രിയയില്‍ ഉപയോഗിക്കാന്‍ പാടില്ല.ബക്കറ്റ് പോലെയുള്ള പാത്രത്തില്‍ നിന്ന് കോരിയെടുത്ത് ശുദ്ധീകരണം നടത്തുന്നയാള്‍ നജസ് ആയതോ അശുദ്ധിയുള്ളതോ തന്റെ കൈ പാത്രത്തിലെ വെള്ളത്തില്‍ മുക്കരുത്. തന്‍മൂലം വെള്ളം ശുദ്ധമാണെങ്കിലും മുമ്പ് പറഞ്ഞത് പ്രകാരം ഉപയോഗ സൂന്യമായതിന്റെ ഗണത്തില്‍ പെടുത്തേണ്ടി വരും അത് പോലെ തന്നെ വുളു ചെയ്യുന്നതിനിടെ തെറിച്ച വെള്ളം അല്ലെങ്കില്‍ കുളിയുടെയോ നജസ് ഒഴുകുന്ന അവസരത്തിലോ ശുദ്ധീകരണത്തിനായി എടുത്തു വെച്ച വെള്ളത്തില്‍ തെറിച്ചു വീണ ജലം കാരണം മറ്റൊരു ശുദ്ദീകരണം നടത്തരുത് മറിച്ച് ബക്കറ്റില്‍ നിന്നും മറ്റും ചെയ്യും പ്രകാരം ചെറിയ പാട്ടയോ മറ്റോ ഉപയോഗിച്ച് വെള്ളം കോരിയെടുത്ത് ഹാളിലേക്ക് വെള്ളം വീഴാത്ത രീതിയില്‍ പുറത്ത് വെച്ച് ശുദ്ധി വരുത്തണം.
കുളി നിര്‍ബന്ധമാകുന്ന കാരണങ്ങള്‍
ശുദ്ധി ഇസ്ലാമിന്റെ ഭാഗമാണെന്നും അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവല്‍ നമ്മുടെ നിസ്‌കാരം തുടങ്ങിയ ആരാധനകള്‍ സ്വീകാര്യമാവാന്‍ അനിവാര്യമാണെന്നും നാം പറഞ്ഞുവല്ലൊ മാത്രമല്ല അശുദ്ധിയെ ചെറിയതെന്നും വലിയതെന്നും രണ്ടായി തിരിക്കുമെന്നും ചെറിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവല്‍ വുളൂഇലൂടെ യാണെന്നും നാം ചര്‍ച്ച ചെയ്തു.
എന്നാല്‍ ചില പ്രത്യേക കാരണങ്ങള്‍ ഉണ്ടാവല്‍ വ്യക്തിയെ വലിയ അശുദ്ധിയുള്ളവനായി പരിഗണിക്കുകയും അതില്‍ നിന്ന് ശുദ്ദിയാവാന്‍ കുളിക്കുകയും ആവശ്യമാണ്. കുളി അനിവാര്യമാകുന്ന കാര്യങ്ങള്‍ നാലാണ
ശുക്ല സ്ഖലനം
ഒരു വ്യക്തിയില്‍ നിന്ന് ശുക്ല സ്ഖലനം സംഭവിക്കുന്നത് മൂലം അയാള്‍ വലിയ അശുദ്ധിക്കാരനാവുകയും കുളി നിര്‍ബന്ധമാവുകയും ചെയ്യും. മൂന്ന് പ്രത്യേകതകളില്‍ നിന്ന് ഒന്നു കൊണ്ട് സ്രവിച്ചത് ശുക്ലമാണെുറപ്പിക്കാം. പുറപ്പെടുമ്പോഴുള്ള നിര്‍വൃതി,തെറിചിചു വീഴല്‍ , ഉണങഅങ്ങാത്തപ്പോള്‍ ഗോതമ്പു മാവിന്റെയും ഉണങ്ങിയാല്‍ മുട്ടയുടെയും ഗന്ധം
പുരുഷ ലിംഗാഗ്രം യോനി നാളത്തില്‍ പ്രവേശിക്കുക. യോനിയില്‍ പൂര്‍ണ്ണമായോ അര്‍ദ്ധ പൂര്‍ണ്ണമായോ പ്രവേശിക്കേണ്ടതില്ല. മറിച്ച് ലിംഗാഗ്രം ചെറിയ തോതില്‍ പ്രവേശിച്ചാലും മതി.
ആര്‍ത്തവ രക്തം നിലക്കുക
ചില പ്രത്യേക അവസരങ്ങളില്‍ സ്ത്രീകളുടെ ഗര്‍ങാശയത്തിന്റെ അറ്റത്തു നിന്ന് പുറപ്പെടുന്ന രക്തമാണ് ആര്‍ത്തവ രക്തം . ചാന്ദ്ര വര്‍ഷം കലണ്ടര്‍ പ്രകാരം ഒമ്പത് വയസ്സ് പൂര്‍ത്തിയായാല്‍ ഒരു സ്ത്രീയില്‍ ഇത് സംഭവിക്കാം എന്നാല്‍ ഒമ്പതു വയസ്സു തികയുന്നതിന് പതിനാറില്‍ താഴെ ദിവസമുള്ളപ്പോള്‍ രക്തം കണ്ടാല്‍ അതും ആര്‍ത്തവം തന്നെ .ആര്‍ത്തവ സമയം കുറഞ്ഞത് ഒരു രാപ്പകലും കൂടിയാല്‍ പതിനഞ്ചു ദിവസമാണ്. ഇരു ആര്‍ത്തവങ്ങള്‍ക്കിടയില്‍ ശുദ്ധിയുടെ ദിവസവും കുറഞ്ഞത് പതിനഞ്ചു ദിവസമുണ്ടാകണം. എ ങ്കിലും സാധാരണ ഇത് ആറോ ഏഴോ ദിവസമാണ് ഉണ്ടാവാറ്.
പ്രസവ രക്തം (നിഫാസ്) മുറിയല്‍
ബീജം അണ്ഡവുമായി സംയോജനം നടക്കുന്നതോടു കൂടി സ്ത്രീയില്‍ ആര്‍ത്തവ രക്തം മുറിയുകയും അത് ഗര്‍ഭ പാത്രത്തില്‍ കെട്ടിക്കിടക്കുകയും ചെയ്യും, ഇതാണ് പ്രസവ രക്തം ഇത് ഗര്‍ഭാശയം ഒഴിയുന്നതോടെ പുറത്തോക്കൊഴുകുകയും ചെയ്യുന്നു. കുറഞ്ഞത് ഒരു സെക്ക ന്റ് സമയം കൊണ്ട് തീരാം. സാധാരണ നാല്‍പതു ദിവസമാണുണ്ടാവാറ്. എന്നാല്‍ കൂടിയാല്‍ അറുപതു ദിവസം വരെ അത് നീണ്ടു നില്‍ക്കാം .
പ്രസവം
പ്രസവമുണ്ടാവുകയും അതൊരു നനവ് ഉണ്ടാവാതെ ആണെങ്കിലും കുളി നിര്‍ബന്ധമാണ്. മാത്രമല്ല പുറത്ത് വന്നത് ഒരു രക്ത പിണ്ഡമോ മാംസ പിണ്ഡമോആണെങ്കിലും കുളിക്കണം
മരണം
ഒരു മുസ്ലിമായ മനുഷ്യന്‍ മരണപ്പെടുന്നതോടു കൂടി അദ്ധേഹത്തെ കുളിപ്പിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ മരണം സംഭവിച്ചത് രക്തസാക്ഷിത്വം വഴിയാണെങ്കില്‍ അദ്ധേഹത്തെ കുളിപ്പിക്കാന്‍ പാടില്ല. അത് ഹറാമാണ്.
ആര്‍ത്തവം, നിഫാസ്, ഇസ്തിഹാളത്, മൂത്ര വാര്‍ച്ച
ആര്‍ത്തവം ചില പ്രത്യേക സമയങ്ങളില്‍ ഗര്‍ഭാശയത്തിന്റെ അറ്റത്തു നിന്ന് പുറപ്പെടുന്ന രക്തമാണ് ആര്‍ത്തവം . ചാന്ദ്ര വര്‍ഷ കലണ്ടര്‍ പ്രകാരം ഒമ്പത് വയസ്സ് പൂര്‍ത്തിയായാല്‍ ആര്‍ത്തവ രക്തം ഒരു സ്ത്രീയില്‍ നിന്ന് പുറപ്പെടാം
എന്നാല്‍ ഒമ്പതു വയസ്സ് തികയുന്നതിന്ന് പതിനാറു ദിവസം മാത്രം ശേഷിക്കുന്ന അവസരത്തില്‍ സ്ത്രീയില്‍ നിന്ന് രക്തം പുറപ്പെട്ടാല്‍ അതും ആര്‍ത്തവ രക്തം തന്നെ .ആര്‍ത്തവ സമയം ഏറ്റവും കുറഞ്ഞത് ഒരു രാപ്പകലും കൂടിയാല്‍ പതിനഞ്ച് ദിവസവുമാണ്. ഈ ആര്‍ത്തവങ്ങള്‍ക്കിടയില്‍ ശുദ്ധിയുടെ ദിവസവും കുറഞ്ഞത് പതിനഞ്ചുണ്ടാവണം.
നിഫാസ് – പ്രസവ രക്തം
പ്രസവാനന്തരം സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിന്ന് പുറത്തു വരുന്ന രക്തമാണിത്. കുറഞ്ഞത് ഒരു സെക്കന്റ് കൊണ്ട് തീരാം .എന്നാല്‍ സാധാരണ ഗതിയില്‍ നാല്‍പത് ദിവസം വരെയും കൂടിയാല്‍ അറുപത് ദിവസം വരെയും കൂടിയാല്‍ അറുപത് ദിവസം വരെയും അത് നീണ്ട് നില്‍ക്കാം
മുകളില്‍ പറഞ്ഞ അവസരങ്ങളിലും ആര്‍ത്തവം ,പ്രസവ രക്തം നിസ്‌കാരം നിര്‍ബന്ധമില്ല മാത്രവുമല്ല ആ സമയത്ത് നിസ്‌കാരം പിന്നീട് മടക്കല്‍ ഹറാമുമാണ്. ഈ രണ്ടു രക്തങ്ങളും മുറിയുന്ന സമയത്ത് കുളി നിര്‍ബന്ധമാകും . കാരണം ഈ രണ്ട് രക്തങ്ങള്‍ പുറപ്പെടുന്നത് കൊണ്ട് വലിയ അശുദ്ധിയുള്ളവരാകും .
ഇസ്തിഹാളത് – ബ്ലീഡിംഗ്
അറുപത് ദിവസം കഴിഞ്ഞിട്ടും നിലക്കാത്ത പ്രസവാനന്തര രക്തം , ഒരു ദിവസത്തിനേക്കാല്‍ ചുരുങ്ങിയ സമയം മാത്രം പുറപ്പെടുന്ന രക്തം , രണ്ട് ആര്‍ത്തവങ്ങള്‍ക്കിടയിലെ ശുദ്ധിയുടെ കുറഞ്ഞ കാലയളവായ 15 ദിവസത്തിനിടയില്‍ പുറപ്പെടുന്ന രക്തം എന്നിവ ഇസ്തിഹാളത് ആണ് . ഇത് ഒരു രക്തവും കൂടിയാണ്. കാരണം മേല്‍പ്പറഞ്ഞ രീതിയില്‍ പുറപ്പെടുന്ന രക്തം ഒരു വിധേനയും ആര്‍ത്തവ രക്തമായോ പ്രസവ രക്തമായോ പരിഗണിക്കാന്‍ പറ്റുന്നതല്ല. ഇത് നിമിത്തമായി കുളിനിര്‍ബന്ധമാകുന്നതല്ല. പ്രസ്തുത കാലയളവില്‍ നിസ്‌കാരം നിര്‍ബന്ധവുമാണ്. ഓരോ നിസ്‌കാരത്തിനും മൂത്ര ദ്വാരം കഴുകി ശുദ്ധിവരുത്തി പരുത്തിയോ തുണിയോ പാഡോ മറ്റോ വച്ച് ഭദ്രമായി കെട്ടിയ ശേഷം വുളു ചെയ്തു ഉടന്‍ തന്നെ നിസ്‌കരിക്കണം . ഓരോ ഫര്‍ള് നിസ്‌കാരത്തിനും ഇങ്ങനെ ആവര്‍ത്തിക്കണം
മൂത്ര വാര്‍ച്ച
രോഗ കാരണം നിയന്ത്രണാതീതമായോ മറ്റോ വ്യക്തിയില്‍ നിന്ന് മൂത്രം പുറപ്പെടുന്നതാണ് മൂത്ര വാര്‍ച്ച ഇത് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടാകാം . ഈ രോഗമുള്ളവന്‍ ഇപ്രകാരം ഓരോ ഫര്‍ള് നിസ്‌കാരത്തിനും ശൗച്യം ചെയ്ത ലിംഗാഗ്രമോ മൂത്ര നാളിയോ കെട്ടി ഭദ്രമാക്കിയ ശേഷം വുളുഅ് ചെയ്താണ് നിസ്‌കരിക്കേണ്ടത്.
വലിയ അശുദ്ധി ,ഹൈള് ,നിപാസ്, കൊണ്ട് ഹറാമായ കാര്യങ്ങള്‍
വലിയ അശുദ്ധിക്കാരന്‍ ചെറിയ അശുദ്ധിയുള്ള വ്യക്തികള്‍ക്ക് നിഷിദ്ധമായ നിസ്‌കാരം ത്വവാഫ് സുജൂദ് , ഖുര്‍ആന്‍ സ്പര്‍ശനം എന്നിവക്കു പുറമെ പള്ളിയ്ല്‍ താമസിക്കുക ഖുര്‍ആന്‍ എന്ന ഉദ്ദേശത്തോടെ അത് പാരായണം ചെയ്യുക എന്നിവ ഹരാമാണ്. കുട്ടിയാണെങ്കില്‍ പോലും സ്വശരീരം കേള്‍ക്കും വിധം ഒരു ആയത്തിന്റെ അല്‍പം പോലും ഓതാന്‍ പാടില്ല.എന്നാല്‍ ആര്‍ത്തവക്കാരിക്കും പ്രസവ രക്തം നിലക്കാത്തവള്‍ക്കും ചെരിയ വലിയ അശുദ്ധി ഉള്ളവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍ക്ക് പുറമെ നിസ്‌കാരം ,നോമ്പ് , എന്നിവ ഹരാമാണ്. ഈ ഘട്ടങ്ങളില്‍ നഷ്ടമായ നോമ്പ് പിന്നീട് നോറ്റു വീട്ടല്‍ നിര്‍ബന്ധമാണ്. എന്നാല്‍ നിസ്‌കാരം ഖളാഅ് വീട്ടേണ്ടതില്ല . എന്നു മാത്രമല്ല അത് നിഷിദ്ധമാണെന്ന് പ്രബലാഭിപ്രായം ഇപ്രകാരം തന്നെ ആര്‍ത്തവം ,പ്രസവരക്തം എന്നിവ നിലനില്‍ക്കുന്ന സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ പാടില്ല വിശേഷിച്ച് സംയോഗം ചെയ്യല്‍ കഠിന പാപമാണ്.
കുളി
വലിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകുന്നത് കുളിയിലൂടെ ആണ്. അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവാന്‍ വേണ്ടി കുളിക്കുമ്പോള്‍ അതിന് ചില മര്യാദകള്‍ പാലിക്കല്‍ അത്യാവശ്യമാണ്. അവയില്‍ പ്രധാനപ്പെട്ടതാണ് ശര്‍ത്വകളും ഫര്‍ളുകളും.
ശര്‍ത്വുകള്‍
കുളിയുടെ ശര്‍ത്വകള്‍ അഞ്ചെണ്ണമാണ്.
1. ശുദ്ധജലം
അശുദ്ധി ഉയര്‍ത്തുക മാലിന്യങ്ങല്‍ നീക്കുക തുടങ്ങി ഏതു ശുദ്ദീകരണവും ശുദ്ധ ജലം കൊണ്ടല്ലാതെ പറ്റില്ല. മറ്റു വിശേഷണങ്ങളൊന്നുമില്ലാതെ വെള്ളമെന്ന് പറയാവുന്നതാണ് മാഉം മുത്വലഖ് ഉദാ – കടല്‍ വെള്ളം ,പുഴ വെള്ളം കിണര്‍ വെല്‌ളം യഥാര്‍ത്ഥത്തില്‍ ഇവിടെ പുഴ കടല്‍ എന്നീ വിശേഷണങ്ങള്‍ സ്ഥലത്തെ മാത്രമെ സൂചിപ്പിക്കുന്നുള്ളു. മാത്രവുമല്ല പുഴ കടല്‍ എന്നീ വിശേഷണ നാമങ്ങള്‍ ചേര്‍ക്കാതെ തന്നെ ഇവയെ വെള്ളമെന്ന് പറയാന്‍ സാധിക്കും. എന്നാല്‍ പനനീര്‍ പോലെയുള്ളത് മേല്‍ പറഞ്ഞ വിധം നിരുപാധികം വെള്ളമെന്ന് വിളിക്കാന്‍ പറ്റില്ല.
2 കുളിയുടെ രണ്ടാം ശര്‍ത്ത് കഴുകുന്ന അവയവങ്ങളില്‍ വെള്ളം ഒലിപ്പിക്കാണ്. വെള്ളം നനഞ്ഞാല്‍ മാത്രം പോരാ മാത്രവുമല്ല അതിന് കഴുകലെന്നു പറയാന്‍ പറ്റില്ലാലോ
3. കുളിയുടെ മൂന്നാമത്തെ ശര്‍ത്ത്
വെള്ളത്തിന് പകര്‍ച്ച വരുത്തുന്ന ഒന്നും അവയവങ്ങളില്‍ ഇല്ലാതിരിക്കുക
4. നാലാമത്തെ ശര്‍ത്ത്
കഴുകുന്ന അവയവത്തിനും വെള്ളത്തിനുമിടക്ക് മറയൊന്നുമില്ലാതിരിക്കുക. ചുണ്ണാമ്പ് , മെഴുക്, കുഴമ്പ് , മഷി , മൈലാഞ്ചി പോലുള്ളവയൊക്കെ തടസ്സം സൃഷ്ടിക്കുന്ന വസ്തുക്കളാണ് മൈലാഞ്ചിയുടെ വര്‍ണ്ണം പ്രശ്‌നമല്ല.
5. അഞ്ചാം ശര്‍ത്ത്
അനിയന്ത്രിത മൂത്രം പോക്ക് ഇസ്തിഹാളത് തുടങ്ങി തുടങ്ങി സ്ഥിരശുദ്ധിയുള്ളവര്‍ക്ക് ശുദ്ധീകരണത്തിന് സമയം ആയ ശേഷം കുളിക്കാന്‍ പറ്റുകയുള്ളു. പ്രത്യക്ഷ ഭാഗം മാത്രമല്ല ഉള്‍ഭാഗം കൂടി കഴുകല്‍ നിര്‍ബന്ധമാണ്, എന്നാല്‍ താടി രോമങ്ങള്‍ സമൃദ്ധമാണെങ്കില്‍ ഉള്‍ഭാഗം കഴുകല്‍ നിര്‍ബന്ധമില്ല.
കുളിയുടെ ഫര്‍ളുകള്‍
കുളിയുടെ മര്യാദകളില്‍ അടുത്തതാണ് ഫഫര്‍ളുകള്‍. ഇവ കുളിയുടെ ഭാഗം തന്നെയാണ്. ഫര്‍ളുകള്‍ രണ്ടെണ്ണമാണ്.
1. നിയത്ത്
ഏതൊരു പരിഗണനാര്‍ഹമായ കര്‍മങ്ങള്‍ക്കും അനിവാര്യമായതുപോലെ തന്നെ കുളിക്കാനൊരുങ്ങുമ്പോഴും നിയ്യത്ത് ചെയ്യല്‍ അത്യാവശ്യമാണ്. മാത്രമല്ല കുളിയുടെ സ്വീകാര്യത നിയ്യത്തിന്റെ ആശ്രയിച്ചാണിരിക്കുന്നത്.
‘അശുദ്ധിയെ ഉയര്‍ത്തുന്നു’ എന്നോ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവുന്നു എന്നോ കരുതണം. ദേഹത്ത് വെള്ളമൊഴിച്ച് തുടങ്ങുന്നതോടൊപ്പം വേണം നിയ്യത്ത് ചെയ്യാന്‍. അല്‍പം കഴുകിയ ശേഷമേ നിയ്യത്ത് ചെയ്യുഴുന്നുള്ളൂവെങ്കില്‍ ആദ്യം വെള്ളമൊഴിച്ച് ഭാഗമെല്ലാം വീണ്ടും കഴുകല്‍ നിര്‍ബന്ധമാകും.
2. ദേഹത്തിന്റെ പ്രത്യക്ഷ ഭാഗങ്ങളെല്ലാം കഴുകല്‍
നകവും അതിനടിവശവും മുടിയുടെ അകവും പുറവുമെല്ലാം എത്ര തിങ്ങിയതാണെങ്കിലും കഴുകണം. കുളിക്കുംമുമ്പേ നീക്കം ചെയ്ത മുടിയുടെ കൂപങ്ങളുടെയും ചെവിക്കുഴിയുടെയും പ്രത്യക്ഷ ഭാഗവും സ്ത്രീകള്‍ നിലത്തിരിക്കുമ്പോള്‍ പ്രത്യക്ഷമാകുന്ന ഭാഗവും വിള്ളലുകളും വസൂരിക്കുഴികളും കഴുകല്‍ നിര്‍ബന്ധമാണ്.
കുളിയുടെ സുന്നത്തുകള്‍
നിര്‍ബന്ധമോ അല്ലാത്തതോ ആയ ഏതു കുളിയും തുടങ്ങുമ്പോള്‍ ബിസ്മി ചൊല്ലണം. നജസായ മദ്ഹ്, നജസല്ലാത് ശുക്ല മുക്കള പോലോത്ത മ്ലേച്ച വസ്തുക്കളെല്ലാം കുളിക്കും മുമ്പ് നീക്കം ചെയ്യണം. സ്ഖലനം ഉണ്ടായവന്‍ കുളിക്കും മുമ്പ് മൂത്രം ഒഴിക്കണം. മാലിന്യങ്ങള്‍ നീക്കി വായയും മൂക്കും കഴുകി പിന്നെ പൂര്‍ണ്ണമായൊരു വുളൂഅ് (അംഗസ്‌നാനം) ചെയ്യലും സുന്നത്താണ്. ചെവി, കക്ഷം, പൊക്കിള്‍സ വിണ്ടുകീറലുകള്‍ എന്നിങ്ങനെ ചുളിവുള്ള സ്തലങ്ങളും രോമങ്ങളും ഏറെ ശ്രദ്ധയോടെ കഴുകല്‍ കുളിയുടെ സുന്നത്താണ്. ശേഷം വിരല്‍ കോര്‍ത്ത് തലകഴുകി തലയില്‍ വെള്ളമൊഴിക്കുക. അതുപോലെ ബിസമിയും ശേഷമുള്ള ദിക്‌റുകളും ചൊല്ലുക. തേച്ചുകഴുകുക തുടങ്ങിയ കര്‍മങ്ങളും മൂന്ന് പ്രാവശ്യമായിരിക്കുക എന്നതും കുളിയുടെ മര്യാദകളില്‍ പെട്ടതാണ്. ഇത് സുന്നത്താണ്. ഖിബ്‌ലക്ക് അഭിമുഖമാവുക, തുടര്‍ച്ചയായി കഴുകുക, അനാവശ്യ സംസാരം ഉേപക്ഷിക്കുക, ആവശ്യമില്ലാതെ തോര്‍ത്താതിരിക്കുക, വുളൂഇന് ശേഷം ചൊല്ലാന്‍ നിര്‍ദ്ദേശിച്ച ദിക്‌റുകളും ശഹാദത്തും കുളിയുടെ ശേഷവും ചൊല്ലുക.
കുളിയുടെ രൂപം
കുളി തുടങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട സുന്നത്തുകള്‍ (അഊദു, ബിസ്മി, ശഹാദത്ത് കലമ എന്നിവ) നിര്‍വഹിച്ചതിന് ശേഷം നിയ്യത്ത് ചെയ്ത് തലയില്‍ വെള്ളം ഒഴിക്കുക. ഒരു കൈ ഇല്ലാത്തവനാണെങ്കില്‍ തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ വലതുഭാഗത്തിന് മുന്‍ഗണന നല്‍കുക. പിന്നീട് ശരീരത്തില്‍ ആദ്യം വലതുഭാഗത്തും പിന്നീട് ഇടതുഭാഗത്തും വെള്ളം ഒഴിക്കുക. എന്നിട്ട് ശരീരത്തിന്റെ ഭാഗങ്ങളിലെല്ലാം തേച്ചുകഴുകണം.
ഇങ്ങനെ ഓരോ തവണയും ശരീരം മുഴുവന്‍ വെള്ളമൊഴിച്ച് കവുകിയതിന് ശേഷം സോപ്പോ മറ്റുവസ്തുക്കളോ പുരട്ടി തേച്ച് കഴുകി വെള്ളം ഒഴിച്ച് സോപ്പ് പതയും അഴുക്കും കഴുകിക്കളയുക. അതിനുശേഷം തലമുതല്‍ തുടങ്ങി ആദ്യം പറഞ്ഞതുപോലെ രണ്ടുതവണ ശരീരം മുഴുവന്‍ കഴുകുക. അങ്ങനെ ചെയ്താല്‍ അതി മൂന്ന് പ്രാവശ്യമായി. എന്നാല്‍ സോപ്പ് പത കഴുകിക്കളയാനായി ഒലിപ്പിക്കുന്ന വെള്ളം കുളിയുടെ മൂന്ന് തവണകളില്‍ പെടുന്നതല്ല.
നിയ്യത്തില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
വ്യക്തിയുടെ ആരാധന കര്‍മങ്ങളുടെ സാധൂകരണത്തെ ബാധിക്കുന്നതിനാല്‍ അതില്‍ വീഴ്ചകളും പോരായ്മകളും ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണം. കുളിക്കുന്ന വ്യക്തി താഴെ പറയുന്ന പ്രകാരം കാര്യങ്ങള്‍ ശ്രദ്ധിക്കുക.
നിയ്യത്ത് മറക്കാതിരിക്കുക. ശരീര ഭാഗങ്ങളിലോ അവയവങ്ങളിലോ മഷി, കറ, പെയിന്റ്, ടാര്‍, ക്യൂട്ടെക്‌സ്, വെള്ളം ശരീരത്തില്‍ ചേരുന്നതിന് തടസ്സമാകുന്ന ലിപ്സ്റ്റിക് , മൈലാഞ്ചി, മെയിലാഞ്ചിയുടെ വര്‍ണ്ണമല്ല) എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തുക. തലമുടിയും താടിയും ഡൈ ചെയ്യാനുപയോഗിക്കുന്ന ചില മഷികള്‍ വെള്ളം ചേരുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഇങ്ങനെ ഡൈ ചെയ്താല്‍ അവരുടെ കുളിയും വുളൂഉം ശരിയാവുകയില്ല. ആയതിനാല്‍ ഡൈ ചെയ്യാതിരിക്കുക. നഖത്തിന്റെ അടിയില്‍ അഴുക്കോ മറ്റു വസ്തുക്കളോ ഇല്ലെന്ന് ഉറപ്പുവരുത്തുക. കൈകാല്‍ മുട്ടുകള്‍, തഴമ്പുഭാഗങ്ങള്‍, പൊക്കിള്‍, ചെവി, രോമകൂപങ്ങള്‍ എന്നീ സ്ഥലങ്ങള്‍ പ്രത്യേകം ശ്രദ്ധയോടെ തേച്ചുകഴുകുക.
സ്ത്രീകള്‍ മൂത്രമൊഴിക്കാനായി നിലത്ത് ഊന്നിയിരിക്കുമ്പോള്‍ അവരുടെ ജനനനേന്ദ്രിയത്തില്‍ നിന്നും വെളിവാകുന്ന സ്ഥലം ശരീരത്തിന്റെ ഭാഗമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അത്രയും ഭാഗ#ം കഴുകല്‍ നിര്‍ബന്ധമായതിനാല്‍ കുളിയുടെ ഭാഗമായി ഗുഹ്യസ്ഥാനം കഴുകുമ്പോള്‍ അവള്‍ നിലത്ത് ഊന്നിയിരിക്കണം. രോഗികളോ ഗര്‍ഭിണികളോ സ്റ്റൂളിലോ മറ്റു ഉയര്‍ന്ന ഇരിപ്പിടത്തിലോ ഇരുന്ന് കുളിക്കുന്ന സമയത്ത് ഇരുകാലുകള്‍ കൂടുതല്‍ വിടര്‍ത്തി ഗുഹ്യസ്ഥാനം കഴുകണം.
 കുളി സുന്നത്തുള്ള സന്ദര്‍ഭങ്ങളില്‍ ചിലത്
വൃത്തിയുടെ കാര്യത്തില്‍ പരിശുദ്ധ ഇസ്‌ലാം കാര്യമായ ശ്രദ്ധ പുലര്‍ത്തുന്നു എന്നതുകൊണ്ടുതന്നെ ചില പ്രത്യേക അവസരങ്ങളിലും ചില ആരാധനകള്‍ക്ക് തയ്യാറെടുക്കാന്‍ വേണ്ടിയും കുളിച്ചുവൃത്തിയാവല്‍ സുന്നത്താണ്. രണ്ടുപെരുന്നാള്‍ ഗ്രഹണ നിസ്‌കാരങ്ങള്‍, മഴക്കുവേണ്ടിയുള്ള നിസ്‌കാരം, ഇഅ്തികാഫ് എന്നീ കര്‍മങ്ങള്‍ക്ക് തയ്യാറാകുന്നതിന്റെ ഭാഗമായി കുളി സുന്നത്താണ്. ഇപ്രകാരം തന്നെ ഹജ്ജിന്റെ കര്‍മങ്ങളോട് ബന്ധപ്പെട്ട കുളി, മയ്യിത്ത് കുളിപ്പിച്ചവന്റെ കുളി, റമളാനിന്റെ എല്ലാ രാത്രികളിലും കുളി, കൊമ്പ് വെച്ചതിന് ശേഷമുള്ള കുളി, ദേഹം മുഷിഞ്ഞാലുള്ള കുളി, അമുസ്‌ലിമായ വ്യക്തി മുസ്‌ലിമായാലുള്ള കുളി എന്നിവയെല്ലാം സുന്നത്താണ്. ഏതുകാരണത്താല്‍ സുന്നത്തായ കുളിയാണോ ഒരാള്‍ കുളിക്കുന്നത് പ്രസ്തുത കാരണം കരുതിയാണ് സുന്നത്തുകുളിക്കുവേണ്ടി നിയ്യത്ത് ചെയ്യേണ്ടത്. ഉദാ: ജുമുഅയുടെ സുന്നത്തായ കുളി ഞാന്‍ കുളിക്കുന്നു. ശരീരം മുശിഞ്ഞിതിന്റെ പേരിലുള്ള സുന്നത്ത് കുളി ഞാന്‍ കുളിക്കുന്നു.
നോമ്പുകാരന്റെ കുളി
നോമ്പുകാരന്‍ കുളിക്കുന്ന സമയത്ത് വായയിലൂടെയോ ചെവിയിലൂടെയോ യോനീദ്വാരത്തിലൂടെയോ വെള്ളം ഉള്ളിലേക്ക് കടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ജനാബത്ത് കുളി, അര്‍ത്തവ, പ്രസവ രക്തത്തെ തുടര്‍ന്നുള്ള കുളി പോലുള്ളവ നിര്‍വഹിക്കുമ്പോള്‍ മുങ്ങിക്കുളിക്കുന്ന അവസരത്തില്‍ അല്ല എങ്കില്‍ യാദൃശ്ചികമായി വെള്ളം ഉള്ളില്‍ കടന്നാലും നോമ്പ് മുറിയുകയില്ല. *അതേ സമയം മുങ്ങിക്കുളിച്ചപ്പോഴാണ് ചെവിയിലൂടെയോ മൂക്കിലൂടെയോ യോനീ ദ്വാരത്തിലൂടെയോ വെള്ളം ഉള്ളിലേക്ക് കടന്നതെങ്കില്‍ നിര്‍ബന്ധ കുളിയാണെങ്കില്‍ പോലും നോമ്പ് മുറിയും. നോമ്പുണ്ടായിരിക്കെ മുങ്ങിക്കുളി കറാഹത്തായതുകൊണ്ടാണിത്.
ജനാബത്തോ മറ്റോ ഉള്ള നോമ്പുകാര്‍ പ്രഭാതത്തിന് മുമ്പ് കുളിക്കല്‍ സുന്നത്തുണ്ട്. ചെവി, മലദ്വാരം തുടങ്ങിയവയിലൂടെ വെള്ളം അകത്ത് കടക്കാതിരിക്കാന്‍ വേണ്ടിയാണിത്.
വുളൂഅ്
ചെറിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകാന്‍ വുളൂഅ് ചെയ്യണം. ചില പ്രത്യേക അംഗങ്ങള്‍ ചില പ്രത്യേക രീതിയില്‍ സ്‌നാനം ചെയ്യുന്നതിനെയാണ് വുളൂഅ് എന്ന് അര്‍ത്ഥമാക്കുന്നത്. ഇത് വളരെ ശ്രഷ്ടമായ ഒരു ഇബാദത്താണ്. അന്ത്യനാളില്‍ എന്റെ സമുദായം വുളൂഅ് ചെയ്തതുകാരണം കൈകാലുകളും മുഖവും പ്രകാശിക്കുന്നവരായി സന്നിഹിതരാകുമെന്ന് തിരുമേനി(സ്വ) ഒരിക്കല്‍ അരുളി. അല്ലാഹുതന്നെ ശുദ്ധിയുടെ പ്രാധാന്യം നമ്മെ അറിയിക്കുകയുണ്ടായി. നിങ്ങളെ ശുദ്ധീരകരിക്കണമെന്നും തന്റെ അനുഗ്രഹം പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി. (വി.ഖു 5/6)
വുളൂഇന്റെ ശര്‍ത്വുകള്‍
കുളിയുടെ സര്‍ത്വുകള്‍ തന്നെയാണ് വുളൂഇന് ബാധകമായിട്ടുള്ളത്. അത്‌വളരെ വിശദമായി നാം ചര്‍ച്ച ചെയ്തതാണല്ലോ?.
ശര്‍ത്വുകള്‍ അഞ്ചാണ്.
1. ശുദ്ധജലം 
മറ്റുവിശേഷണങ്ങളൊന്നും ഇല്ലാതെ വെള്ളം എന്ന് പറയാവുന്നതാണിത്.
2. കഴുകുന്ന അവയവങ്ങളില്‍ വെള്ളം ഒലിപ്പിക്കുക
3. വെള്ളത്തിന് പകര്‍ച്ച വരുത്തുന്ന ഒന്നും അവയങ്ങളില്‍ ഇല്ലാതിരിക്കുക.
4. കഴുകുന്ന അവയവത്തിനും വെള്ളത്തിനും ഇടയില്‍ മറ ഒന്നും ഇല്ലാതിരിക്കുക. അപ്പോള്‍
ചുണ്ണാമ്പ്, മെഴുക്, കുഴമ്പ്, മഷി, മൈലാഞ്ചി പോലുള്ള തടസ്സം സൃഷ്ടിക്കുന്ന വസ്തുക്കളാണ്.
5. അനിയന്ത്രിത മൂത്രം പോക്ക്, ഇസ്തിഹാളത്ത് രോഗമുളളവരായ സ്ഥിരാശുദ്ധിക്കാരന്‍ സമയം ആയശേഷം ആക്കുക.
വുളുവിന്റെ ഫര്‍ളുകള്‍
ഫര്‍ളുകള്‍ എന്നത് ആ കര്‍മത്തിന്റെ ഭാഗവും അനിവാര്യമായതും ആണ്. വുളുവിന്റെ ഫര്‍ളുകള്‍ ആറെണ്ണമാണ്
1. നിയ്യത്ത്
വുളുഅ് ചെയ്യുന്നു, വുളുഇന്റെ ഫര്‍ള് വീട്ടുന്നു അശുദ്ധി ഉയര്‍ത്തുന്നു അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവുന്നു. നിസ്‌കാരത്തിനു വേണ്ടി ശുദ്ധിയാകുന്നു എന്നിങ്ങനെ ഏതുമാകാം .നിയ്യത്ത് എന്നാല്‍ മുഖം കവുകാന്‍ ആരംഭിക്കുമ്പോള്‍ തന്നെ നിയ്യത്ത് ചെയ്യണം കഴുകിത്തുടങ്ങിയ ശേഷമാണ് നിയ്യത്ത് ചെയ്തതെങ്കില്‍ അതിനു മുമ്പുള്ള ഭാഗം കഴുകല്‍ നിര്‍ബന്ധമാണ്.
മുന്‍കൈ, വായ എന്നിവ കഴുകുമ്പോഴും മൂക്കില്‍ വെള്ളം കയറ്റി പിഴിയുമ്പോഴും വുളുഇന്റെ സുന്നത്ത് നിര്‍വ്വഹിക്കുന്നു എന്നു കരുതുക .പിന്നെ മുഖം കഴുകുമ്പോള്‍ വുളുഇന്റെ ഫര്‍ളിനെ വീട്ടുന്നു എന്നും കരുതുക.
2. മുഖത്തിന്റെ ബാഹ്യ ഭാഗം മുഴുവന്‍ കഴുകല്‍
സാദാരണ തലമുടി മുളക്കുന്ന സ്ഥലം മുതല്‍ താടിയെല്ലിന്റെ അറ്റം വരെ നീളത്തിലും ഇരു ചെവികള്‍ക്കുമിടയിലുള്ള ഭാഗം വീതിയിലുമാണ് മുഖ പരിധി . താടിയെല്ല് പൂര്‍ണ്ണമായും മുഖത്തിലുള്‍പ്പെടും
കൃതാവ് ,താടി രോമങ്ങള്‍ മീശ ഇമ പുരികം കീഴ് ചുണ്ടിനും താടിക്കും ഇടയിലെ മുടി കവിള്‍ താടി തുടങ്ങിയവയും കഴുകല്‍ നിര്‍ബന്ധമാണ്..
3. രണ്ടു കൈയും മുട്ടുള്‍പ്പെടെ കഴുകല്‍ മുന്‍കൈയും കണങ്കയ്യും ഉള്‍പ്പെടെ കഴുകല്‍ നിര്‍ബന്ധമായ സ്ഥലത്തെ രോമങ്ങളും നഖവും കൂടി കഴുകല്‍ നിര്‍ബന്ധമാണ്.
4. തലയില്‍ നിന്ന് അല്പം തടവല്‍
തലയുടെ പരിധിയില്‍പ്പെട്ട ചര്‍മ്മമോ മുടിയോ അല്‍പം തടവിയാല്‍ തന്നെ വുളുഅ് സാധുവാകും
5. കാലുകള്‍ ഞെരിയാണി ഉള്‍പ്പെടെ കഴുകല്‍ എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ കാല്‍ കഴുകലിനു പകരം പ്രത്യേക നിബന്ധനകള്‍ക്കു വിധേയമായി ഖുഫ്വ തടവലുമാകാം
6. ക്രമം പാലിക്കല്‍
മുഖം കവുകിയ ശേഷം കൈകള്‍ പിന്നെ തല കാലുകള്‍ എന്നിങ്ങനെ ക്രമത്തിലാവണമെന്നാണ് നിര്‍ബന്ധം . വുളു ഇല്ലാത്ത ഒരാള്‍ നിയ്യത്തോടു കൂടി വെള്ളത്തില്‍ മുങ്ങിയാല്‍ അവന് വുളു ലഭിക്കും. വുളുവിന് നിയ്യത്ത് ച്‌യ്ത ശേഷം വെള്ളം കോരിയൊഴിക്കുകയാണെങ്കില്‍ അവിടെ ശരിയായ ക്രമം പാലിക്കണം.
വുളൂഇന്റെ സുന്നത്തുകള്‍
വുളൂഇന്റെ മര്യാദകളില്‍ പെടുന്നതാണ് അതിന്റെ സുന്നത്തുകള്‍ പാലിക്കുക എന്നത്. ആദ്യമായി വുളൂഇന്റെ തുടക്കത്തില്‍ ബിസ്മി ചൊല്ലുക. രണ്ട് മുന്‍കൈ കഴുകലാണ് വുളൂഇന്റെ സുന്നത്ത്. ശേഷം ഉരമുള്ള വസ്തുകൊണ്ടുള്ള ദന്ത ശുചീകരണം നടത്തണം. എന്നാല്‍ പല്ല് തേക്കുന്നതിന് മുമ്പ് പല്ലിടകുത്തി വൃത്തിയാക്കല്‍ സുന്നത്തുണ്ട്. ഉച്ചക്ക് ശേഷം മിസ്‌വാക്ക് ചെയ്യല്‍ നോമ്പുകാരന് കറാഹത്താണ്. മിസ്‌വാക്ക് കഴിഞ്ഞ ഉടനെ വായകഴുകുകയും മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റലും സുന്നത്തുണ്ട്. എന്നാല്‍ വെള്ളം വായിലിട്ട് കുലുക്കി തുപ്പിക്കളയലും അടിസ്ഥാന സുന്നത്തിന് അനിവാര്യമല്ലെങ്കിലും അപ്രകാരം ചെയ്യല്‍ സുന്നത്തുണ്ട്. ഇവ ഓരോന്നും മൂന്ന് കോരല്‍ വെള്ളംകൊണ്ടായിരിക്കണം. മാത്രവുമല്ല ഓരോ കോരല്‍കൊണ്ടും ആദ്യം വായിലം പിന്നെ മൂക്കിലും വെള്ളം എത്തിക്കുക. അതുപോലെതതന്നെ തലതടവുന്ന സമയത്ത് തലമുഴുവന്‍ തടവല്‍ സുന്നത്താണ്. എന്നാല്‍ തല അല്‍പമേ തടവുന്നുള്ളൂവെങ്കില്‍ അത് മൂര്‍ത്താവിലായിരിക്കുന്നതാണ് സുന്നത്ത്. പൂര്‍ണ്ണമായി തടവുന്നതിന്റെ രൂപം ഇങ്ങനെയാണ്. ചൂണ്ടുവിരല്‍ അല്‍പം ചേര്‍ത്ത് കൈകള്‍ തലയുടെ മുന്‍ഭാഗത്ത് വെക്കുക. പെരുവിരലുകള്‍ ഇരുവശത്തെയും ചെന്നിയില്‍ വെക്കുക. പിന്നീട് ചൂണ്ടുവിരലുകള്‍ തള്ളവിരലുകളൊഴിച്ചുള്ള വിരലുകളോടുകൂടി പിരടിയിലേക്ക് നീക്കുക. ശേഷം തിരിച്ച് പഴയ സ്ഥാനത്തേക്ക് തന്നെ മടക്കുക.
ചെവികള്‍ തടവലാണ് വുളൂഇന്റെ മറ്റൊരു സുന്നത്ത്. ചെവികള്‍ ഇരുപുറവും ചെവിക്കുഴികളും തടവണം. വുളൂഇല്‍ അവയവങ്ങള്‍ തേച്ചുകഴുകണം. തിങ്ങിയതാടി വിരല്‍ കോര്‍ത്തു കഴുകലും വലതുകൈവിരലുകള്‍ വിടര്‍ത്തി താഴ്ഭാഗത്തുനിന്ന് കഴുകലും അതിനായി പ്രത്യേകം വെള്ളമെടുക്കലും ശ്രേഷ്ഠമാണ്. കൈകഴുകുന്ന സമയത്ത് കൈവിരലുകള്‍ പരസ്പരം കോര്‍ത്തുകൊണ്ട് ഇടയകത്തി കഴുകലും ഏതെങ്കിലും വിധത്തില്‍ കാല്‍വിരലുകള്‍ ഇടയകത്തി കഴുകലും സുന്നത്താണ്. ഇടതുകയ്യിന്റെ ചെറുവിരല്‍കൊണ്ട് വലതുകാലിന്റെ ചെറുവിരല്‍ മുതല്‍ അടിഭാഗത്തിലൂടെ ക്രമത്തില്‍ ഇടയകത്തി വന്ന് ഇടതുകാലിന്റെ ചെറുവിരലില്‍ അവസാനിപ്പിക്കലാണ് ഇതിന്റെ ഏറ്റവും നല്ല രൂപം.
ഇതുപോലെ വുളൂഅ് ചെയ്യുന്ന വ്യക്തി മുഖവും കൈകാലുകളും കുറച്ചേറെ കയറ്റിക്കഴുകണം. സുന്നത്താണ്. മുഖം കഴുമ്പോള്‍ മുന്‍ഭാഗം, ചെവികള്‍, കഴുത്തിന്റെ പാര്‍ശ്വങ്ങള്‍ എന്നിവ കഴുകുക. കൈകഴുകുമ്പോള്‍ മേല്‍ കൈയില്‍ നിന്നല്‍പഭാഗവും കാലിന്റെ കൂടെ കണങ്കാലിന്റെ ഭാഗവും കഴുകുക.
വുളൂഇന്റെ ഓരോ ഘട്ടത്തിലുള്ള കഴുകല്‍, തടവല്‍, തേച്ചുകഴുകല്‍, ഇടയകറ്റല്‍, മിസ്‌വാക്ക് ചെയ്യല്‍, ബിസ്മി, ദിക്‌റ് എല്ലാം മൂന്ന് പ്രാവശ്യമാക്കലും സുന്നത്തുണ്ട്. മത്രവുമല്ല വലതുഭാഗത്തിന് മുന്‍ഗണന നല്‍കണം.
മുഖം കഴുകുമ്പോള്‍ മുന്‍ഭാഗത്തുനിന്നും കൈകാലുകള്‍ അഗ്രഭാഗത്തുനിന്നും തുടങ്ങലാണ് സുന്നത്ത്. മുഖം കഴുകാന്‍ ഇരുകൈകളും ചേര്‍ത്ത് വെള്ളമെടുക്കുക. കോരിയെടുക്കുകയാണെങ്കില്‍ പാത്രം വലതും ചെരിച്ചെടുക്കുകയാണെങ്കില്‍ ഇടതും വശങ്ങളില്‍ വെക്കുക.
കാല്‍ മടമ്പുകളും കടക്കണ്ണും പീളക്കുഴിയും സൂക്ഷിച്ചുകഴുകുക. വുളൂഅ് കഴിയുന്നതുവരെ ഖിബ്‌ലക്ക് അഭിമുഖമാവുക. ദിക്‌റല്ലാത്ത ആവശ്യമില്ലാത്ത സംസാരം ഒഴിവാക്കുക. എന്നിവയും സുന്നത്തുണ്ട്. മാത്രമല്ല വുളൂഇന് ശേഷം അകാരണമായി വുളൂഇന്റെ വെള്ളം തുടച്ചുകളയാതിരിക്കണം. വുളൂഅ് കഴിഞ്ഞ് രണ്ട് ശഹാദത്ത് ചൊല്ലണം. സുന്നത്താണ്. ഖിബ്‌ലക്ക് നേരെ തിരിഞ്ഞ് ഇരുകകളും കണ്ണുകളും ആകാശത്തേക്ക് ഉയര്‍ത്തിചൊല്ലണം.
പിന്നെ നബി(സ്വ)യുടെയും കുടുംബത്തിന്റെയും മേല്‍ സ്വലാത്ത് സലാം ചൊല്ലിയ ശേഷം ഖിബ് ലക്ക് അഭിമുഖമായിത്തന്നെ കണ്ണും കയ്യും ഉയര്‍ത്താതെതന്നെ * സൂറത്ത് മൂന്ന് പ്രാവശ്യം ഓതലും സുന്നത്തുണ്ട്. മാത്രമല്ല എല്ലാ അവയവങ്ങള്‍ കഴുകുമ്പോഴും
*****
എന്നും ചൊല്ലല്‍ സുന്നത്തുണ്ട്.
വുളൂഇന് ശേഷം ശേഷിക്കുന്ന വെള്ളത്തില്‍ നിന്ന് അല്‍പം കുടിച്ചാല്‍ രോഗശമനമുണ്ടെന്ന് ഹദീസില്‍ വന്നിരിക്കുന്നു. ഇപ്രകാരം കുടിക്കല്‍ സുന്നത്തുണ്ട്. വുളൂഇന് ശേഷമുളള രണ്ട് റക്അത്ത് നിസ്‌കരിക്കം.
വുളൂഇല്‍ ശ്രദ്ധിക്കേണ്ടവ
വുളൂഅ് വിശ്വാസിയുടെ ആരാധനയുടെ ഭാഗമായതുകൊണ്ട് തന്നെ പൂര്‍ണ്ണമായ ശ്രദ്ധയും കണിശതയും പാലിച്ചുകൊണ്ടായിരിക്കണം അതുനിര്‍വഹിക്കേണ്ടത്. അതുകൊണ്ട് ഓരോ ശരീരഭാഗങ്ങളും സ്‌നാനം ചെയ്യുന്ന വേളയില്‍ വെള്ളം കൃത്യമായ സ്ഥലങ്ങളില്‍ എത്തി എന്ന് ഉറപ്പുവരുത്തണംയ
മുഖത്തിന്റെ മുകള്‍ അതിരായ തലമുടിമുളക്കുന്ന സ്ഥലം മുതല്‍ താഴെ അതിര്‍ത്തിയായ താടിയെല്ലിന്റെ ഭാഗം വരെയും അപ്രകാരം ഇടത്തും വലത്തും അതിരുകളായ ഒരുചെവിമുതല്‍ മറ്റേ ചെവിവരെ വൃത്താകൃതിയില്‍ പൂര്‍ണ്ണമായും കഴുകിയെന്ന് ഉറപ്പുവരുത്തണം. അതിനുവേണ്ടി മുഖത്തിന്റെ എല്ലാവശങ്ങളും കൈകറക്കി കഴുകണം. കൈമുട്ടിന്റെ പിന്‍ഭാഗം ഉള്‍പ്പെടെ മുട്ട് പൂര്‍ണ്ണമായും കഴുകിയെന്ന് ഉറപ്പുവരുത്തുക. തഴമ്പും ചുളിവും ഉള്ള ഭാഗമായതിനാല്‍ വെള്ളം ഒഴിക്കുന്നതോടൊപ്പം മറ്റേകൈകൊണ്ട് നന്നായി തേച്ചുകഴുകണം. കാല്‍കഴുകുന്ന ഞെരിയാണി ഉള്‍പ്പെടെ കഴുകിയെന്ന് ഉറപ്പുവരുത്താന്‍ കാലിന്റെ പിന്‍ഭാഗം വെള്ളം ഒഴിക്കുന്നതോടുകൂടി തേച്ചുകഴുകുകയും വേണം. സ്ത്രീകള്‍ പ്രത്യേകിച്ച് പാചകവൃത്തിയിലും മറ്റും ഏര്‍പ്പെടുന്ന സമയത്ത് അവരുടെ നഖത്തിനടിയില്‍ അടിഞ്ഞുകൂടുന്ന കരി, മാവ് തുടങ്ങിയ വസ്തുക്കള്‍ വുളൂഇന്റെ വേളയില്‍ നീക്കം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നഖത്തിനടിയില്‍ ഇത്തരം വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.
തലതടവുമ്പോള്‍ തലയുടെ പരിധിയിലുള്ള മുടിയോതൊലിയോ ആണ് തടവേണ്ടത്. എന്നാല്‍ തലയുടെ പരിധിവിട്ട് ഇറങ്ങിയ മുടിയോ അതിന്റെ അഗ്രഭാഗമോ തടവിയാല്‍ വുളഅ് ശരിയാവുന്നതല്ല. നീണ്ട മുടിയുള്ളവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം.
 ചെറിയ അശുദ്ധിയുടെ കാരണങ്ങള്‍ അഥവാ വുളൂഅ് മുറിയുന്ന കാര്യങ്ങള്‍
നാലുകാരണങ്ങള്‍കൊണ്ട് വുളൂഅ് നഷ്ടമാകും
ഒന്ന്
ശുക്ലമല്ലാത്ത വല്ലതും ഗുഹ്യത്തിലൂടെ പുറത്തുവന്നെന്നുറപ്പാവുക. നനവുള്ളതോ ഇല്ലാത്തതോ വെറും വായുവോ മൂത്രം സാധാരണമോ അര്‍ശ്ശസ്സിനാലോ മറ്റോ വരുന്ന രക്തം പോലെ അപൂര്‍വ്വമോ ആകാം അത്.
രണ്ട്
ഉറക്കം, ഭ്രാന്ത്, ബോധക്ഷയം, ലഹരിപ്രയോഗം എന്നിവകൊണ്ട് വിവേകം നഷ്ടമാകല്‍.
എന്നാല്‍ ഇരിപ്പുറച്ചിരുന്ന് ഉറങ്ങയാല്‍ വുളൂഅ് മുറിയില്ല.
മൂന്ന് മനുഷ്യന്റെ ഗുഹ്യമോ അത് നീക്കം ചെയ്ത സ്ഥലമോ കൈവെള്ളകൊണട് സ്പര്‍ശിക്കല്‍ . ഗുഹ്യം മൃതശരീരത്തിന്റെയോ കുട്ടിയുടെയോ മലദ്വാരമോ എന്ന വ്യത്യാസം ഒന്നുമില്ല.
നാല്‌
അന്യരും വലിയവരുമായ സ്ത്രീ പുരുഷന്‍മാരുടെ ചര്‍മ സ്പര്‍ശമാണ് വികാരമില്ലാതെയാണെങ്കലും ബലാല്‍ക്കാരമാണെങ്കിലും മൃതശരീരത്തിന്റെയാണെങ്കിലും സ്പര്‍ശിച്ചവന്റെയും വിധേയന്റെയും വുളൂഅ് മുറിയും. മുടി പല്ല് നഖം എന്നിവയില്‍ തൊടുന്നതുകൊണ്ട് വുളൂഇന് പ്രശ്‌നമില്ല. (വിവാഹബന്ധം ഹറാമായവര്‍ തമ്മിലുള്ള സ്പര്‍ശനംകൊണ്ട് വുളൂഅ് മുറിയുകയില്ല).
ഖുഫ്ഫ
കഠിനമായ ചൂടിനെയും മറ്റു പ്രതിരോധിക്കാനായി തോല്, മരം എന്നിവകൊണ്ട് നിര്‍മ്മിക്കുന്ന ഖുഫ്ഫ മരുഭൂമിയിലൂടെയുള്ള യാത്രക്കോ കാട്ടില്‍ വേട്ടക്ക് പോകാനോ ആണ് സാധാരണയായി ധരിക്കാറ്. കണങ്കാലിന്റെ പകുതിക്ക് മുകളില്‍ വരെ മറക്കുന്നതാണ് സാധാരണ ഗതിയിലുള്ള ഖുഫ്ഫ.
എന്നാല്‍ ഖുഫ്ഫ ഷൂവിന്റെ ഉള്ളില്‍ ധരിക്കുന്ന സോക്‌സോ ഷൂവോ ഖുഫ്ഫയുടെ ഗണത്തില്‍ പെടുത്താവതല്ല. അതുകൊണ്ട് ഇവക്കുമുകളില്‍ തടവുന്നത് സാധൂകരിക്കാനാവില്ലെന്നത് താഴെ നിബന്ധനകളില്‍ നിന്ന് ഗ്രഹിക്കാം.
ഒരു പ്രത്യേകതരം പാദരക്ഷയാണ് ഖുഫ്ഫ (ഇസ്‌ലാമിക അനുഷ്ഠാന കോശം)
മാത്രമല്ല ഖുഫ്ഫ തടവാന്‍ അഞ്ച് നിബന്ധനകള്‍ ഉണ്ടായിരിക്കുകയും ആവശ്യമാണ്.
ഒന്ന് – രണ്ടു ഖുഫ്ഫകളും ശുദ്ധിയായിരിക്കണം
രണ്ട് – രണ്ട് ഖുഫ്ഫകളും കാലില്‍ നിന്നും കഴുകല്‍ നിര്‍ബന്ധമായ സ്ഥലം ചുററു ഭാഗത്തുനിന്നും അടി ഭാഗത്തുനിന്നും അടിഭാഗത്തുനിന്നും മറക്കണം.
നാല് – വെള്ളമൊഴിച്ചാല്‍ കാലിലേക്ക് എത്താതിരിക്കണം.
അഞ്ച് – ചെറിയതും വലിയതുമായ അശുദ്ധികളില്‍ നിന്ന് പൂര്‍ണ്ണ ശുദ്ധിയായതിന് ശേഷം ഖുഫ്ഫ ധരിക്കണം.
മുകളില്‍ പറഞ്ഞ മൂന്ന് നാല് നിബന്ധനകളില്‍ നിന്ന് സോക്‌സ് ഖുഫ്ഫ അല്ലെന്നും രണ്ടാം നിബന്ധനയില്‍ നിന്നും ഷൂ ഖുഫ്ഫ അല്ലെന്നും മനസ്സാലാകും.
ഹൗളില്‍ ശ്രദ്ധിക്കേണ്ടത്
കൈയിട്ട് വുളൂഅ് ചെയ്യുന്ന പളളി ഹൗളുകള്‍, ടാങ്കുകള്‍, സമ്മേളന നഗരിയിലേയും മററും തല്‍ക്കാലിക ഹൗളുകള്‍ എന്നിവയിലൊക്കെ ഏകദേശം 200 ലിറ്റര്‍ വെള്ളമുള്ളപ്പോള്‍ മാത്രമേ അതില്‍ കയ്യിട്ട് വുളൂഅ് ചെയ്യാവൂ. ജലക്ഷാമം അനുഭവപ്പെടുന്ന സമയത്തും സാധാരണയില്‍ കവിഞ്ഞ് കൂടുതല്‍ ആളുകള്‍ ഒന്നിച്ച് വുളൂഅ് ചെയ്യുമ്പോഴും പലപ്പോഴും ഇത്രയും അധികം വെള്ളം ഹൗളുകളില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ അതില്‍ കയ്യിട്ട് വുളൂഅ് ചെയ്യരുത്. മാത്രവുമല്ല വുളൂഅ് ചെയ്യാനുപയോഗിച്ച് വെള്ളം അതിലേക്ക് തെറിക്കുന്നതും സൂക്ഷിക്കണം. ഏതെങ്കിലും ഒരാള്‍ വുളൂഇന്റെ നിയ്യത്ത് ചെയ്ത് മുഖം കഴുകിയ ശേഷം ഹൗളിലെ 200 ലിറ്ററില്‍ കുറഞ്ഞ വെള്ളത്തില്‍ കയ്യിട്ടാല്‍ പിന്നീട് ആ വെള്ളം ഏകദേശം 200 ലിറ്റര്‍ തികയാത്തിടത്തോളം അതില്‍ നിന്ന് കോരിയെടുത്ത് വുളൂഅ് ചെയ്യാവതല്ല.
വെള്ളത്തിന്റെ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ടത്
ആധുനിക സമൂഹം ജലമലിനീകരണത്തിനെതിരെയും അമിത വ്യയത്തിനെതിരെയും ശക്തമായ ആഹ്വാനവുമായി കടന്നുവരുവന്നതിന്റെ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെയും എത്രയോ മുമ്പ് തന്നെ പരിശുദ്ധ ഇസ്‌ലാം ജലത്തിന്റെ അമിത വ്യയത്തിനെതിരെയും ദുര്‍ വിനിയോഗത്തിനെതിരെയും ശക്തമായി ശബ്ദിച്ചിട്ടുണ്ട്. ആവശ്യത്തിന് മാത്രം ജലം വിനിയോഗിക്കുന്നതാണ് യഥാര്‍ത്ഥ സത്യവിശ്വാസിയുടെ ജീവിത ചര്യ. ഇതിന് പ്രവാചക തിരുമേനി തന്നെ മാതൃക വരച്ചുവെതതച്ചിട്ടുണ്ട്. അവിടുന്ന് ഒരു മുദ്ദ്. ഏകദേശം 800 മില്ലി. വെള്ളം കൊണ്ടാണ് വുളൂഅ് ചെയ്യുകയും സ്‌നാനം ചെയ്യുകയും ചെയ്തിരുന്നത്. ഒരു സ്വാഹ് ഏകദേശം 3.200 ലിറ്റര്‍ വെള്ളംകൊണ്ടാണ് സ്‌നാനം ചെയ്യുകയും ചെയ്തിരുന്നത്. നിറഞ്ഞൊഴുകുന്ന നദിയില്‍ നിന്നോ കടലില്‍ നിന്നോ വുളൂഅ് ചെയ്യുമ്പോഴും ആവശ്യത്തിന് മാത്രമേ വെള്ളം ഉപയോഗിക്കാവൂ എന്നാണ് ശാസന. വുളൂഅ് കുളി മറ്റു ശുചീകരണങ്ങള്‍ക്കൊക്കെ വെള്ളം മിതമായി മാത്രമെ ഉപയോഗിക്കാവൂ. സുന്നത്തുകള്‍ പാലിക്കുന്നതിലപ്പുറം വെള്ളം പാഴാക്കരുത്.
സാധാരണയായി പള്ളികളിലെ ഹൗളില്‍ നിന്ന് വലിയ കപ്പുകള്‍ ഉപയോഗിച്ച് വെള്ളം കോരിയൊഴക്കുന്ന പതിവുണ്ട്. അതുപോലെത്തന്നെ വുളൂഇന്റെ അവയവങ്ങള്‍ കഴുകുന്ന സമയത്ത് പൂര്‍ണ്ണമായും ടാപ്പ് തുറന്ന് വിടുമ്പോള്‍ ധാരാളം വെള്ളം പാഴാകാറുണ്ട്. വലി തൊട്ടിയിലും ബക്കറ്റിലും വെള്ളം നിറച്ച് തലവഴി പലതവണ വെള്ളം ഒഴിച്ച് നഷ്ടപ്പെടുത്തുന്നവര്‍ ഷവര്‍ പൂര്‍ണ്ണമായുംതുറന്നുവിട്ട് ഇതെല്ലാം ദൂര്‍ത്താണ്. മതപരമായി ഇതിനെല്ലാം വിലക്കുണ്ട്. മാത്രമല്ല ജലക്ഷാമത്തിന് നിമിത്തമാകാനും സാധ്യതയുണ്ട്. ആയതിനാല്‍ ഇതെല്ലം ഉപേക്ഷിക്കേണ്ടതാണ്.
പള്ളിയില്‍ ടാപ്പിന്റെ മുന്നിലും ഹൗളിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങള്‍ നനയും പ്രകാരം നിന്നോ മറ്റു രീതിയിലോ വുളൂഅ് ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് അലോസരം ഉണ്ടാക്കും. അത് പാടില്ല. അടുത്ത് നിന്ന് വുളൂഅ് ചെയ്യുന്നവന്‍ പ്രയാസമാകും വിധം വെള്ളം തെറുപ്പിക്കുകയോ തുപ്പുകയോ അരുത്. പള്ളികളിലെ മെയിന്‍ വാള്‍വ് 10% മുതല്‍ 15% മാത്രം തുറന്നുവെക്കുന്നതും ഹൗളുകളില്‍ വളരെ ചെറിയ പാട്ടകള്‍ ഉപയോഗിക്കുന്നതും വെള്ളം പാഴാകുന്നതിന് ഒരു പരിധിവരെ പരിഹാരമാണ്.
നജസുകള്‍
ശുചിത്വകാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന പരിശുദ്ധ ഇസ്‌ലാം അഴുക്കിനെയും മ്ലേച്ചമായ വസ്തുക്കളെയും വ്യക്തമായി പ്രധിപാതിക്കുന്നുണ്ട്. മ്ലേച്ചമായ വസ്തുക്കളെ വ്യക്തമായി നിര്‍വചിക്കുകയും ശുദ്ധീകരണ രീതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. നിസ്‌കാരത്തിന്റെ സ്വീകാര്യതക്ക് പ്രതിബദ്ധമാകുന്ന എന്നതാണ് നജസ് എന്നതിന്റെ സാങ്കേതിക വിവക്ഷ. കാഷ്ടം, മൂത്രം എന്നിവ ഇവക്ക് ഉദാഹരണങ്ങളാണ്. മാത്രമല്ല വികാര മൂര്‍ച്ചയിലെത്താത്ത ഘട്ടത്തില്‍ പുറപ്പെടുന്ന വെളുപ്പോ മഞ്ഞയോ വര്‍ണ്ണമുള്ള നേര്‍ത്ത ദ്രാവകമാണ് മദ്‌യ്. മൂത്രമൊയിച്ചാലോ ഭാരം ചുമന്നാലോ പുറുപ്പെടുന്ന കട്ടിയുള്ള കലര്‍പ്പുള്ള ദ്രാവകമാണ് വദ്‌യ്. ഇവരണ്ടും നജസാണ്.
രക്തം, ചലം, രക്തം കലര്‍ന്ന നീര് എന്നിവയുടെ മുറിവ്, പൊള്ളന്‍, വസൂരി എന്നിവയില്‍ നിന്ന് ഒലിക്കുന്ന പകര്‍ച്ച വെള്ളം എല്ലാം നജസ് തന്നെയാണ്. ആമാശയത്തിലെത്തിയ ശേഷം ഛര്‍ദ്ദിക്കുന്ന എന്തും വെള്ളം ആണെങ്കില്‍ തന്നെയും നജസാണ്. മാത്രമല്ല, പിത്തനീര് ഭക്ഷിക്കപ്പെടാത്ത ജീവികളുടെ പാല്‍ ഒട്ടകം, പശു പോലുള്ള ജീവികള്‍ അയവിറക്കുന്നവ എന്നിവയും ആഈമാശയത്തില്‍ നിന്നുള്ള കഫം ഉറങ്ങുന്നവന്റെ ദ്രാവകം ആമാശത്തില്‍ നിന്നാണെന്ന് ഉറപ്പുണ്ടെങ്കില്‍ ഇവയും നജസിന്റെ ഗണത്തിലാണ് കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ പരിഗണിച്ചത്. ഇപ്രകാരം തന്നെ പ്രസവിക്കുമ്പോള്‍ കുട്ടിയോടൊപ്പമോ അതിനല്‍പം മുമ്പോ പുറപ്പെടുന്ന ദ്രവവും നജസാണ്.
ശവം, ശവത്തിന്റെ രോമം, എല്ല്, കൊമ്പ്, പല്ല് എന്നിവ നജസാണെങ്കിലും മനുഷ്യന്‍ മത്സ്യം വെട്ടുകിളി എന്നിവ നജസല്ല. ലഹരി പദാര്‍ത്ഥങ്ങള്‍ ഒരു തുള്ളിയാണെങ്കില്‍ പോലും നജലസാണ്. നായയും പന്നിയും നജസായതുപോല തന്നെ ഇവ പരസ്പരമോ മറ്റൊരു ജീവിയുമായി ഇണചേര്‍ന്നുണ്ടായതോ ആണെങ്കില്‍ അതും നജസാണ്.
നജസുകള്‍ ശ്രദ്ധിക്കേണ്ടത്
വിശ്വാസി ഇടപഴകുന്ന മേഖലകളെല്ലാം തന്നെവൃത്തിയുള്ളതായിരിക്കേണ്ടതാണ്. അവന്റെ നടത്തത്തിലും ഇരുത്തതിലും കിടത്തത്തിലുമെല്ലാം നജസ് ശരീരത്തിലേക്കും വസ്ത്രത്തിലേക്കമെല്ലാം പുരളുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ നജസിനെ സൂക്ഷിക്കുന്ന പരുവത്തിലായിരിക്കണം അവന്റെ വസ്ത്രധാര രീതിയും പെരുമാറ്റവും. പൊതുവെ ശ്രദ്ധിക്കപ്പെടാതെ പോവുന്ന കാര്യമാണ് നിലത്തിഴച്ച് നടക്കുന്ന പാന്റും തുണിയുമെല്ലാം. ഇവ റോഡിലും നിരത്തിലും കാറിലും ബസിലും ട്രെയിനിലുമൊക്കെ നിലത്തുള്ള നജസുകള്‍ പേറി നിസ്‌കരിച്ചാല്‍ നിസ്‌കാരം അസാധുവാണ്. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് പള്ളിയില്‍ കയറി നിലത്തിഴച്ചാല്‍ വസ്ത്രത്തില്‍ഡ നജസ് പള്ളിയില്‍ പുരണ്ട് പള്ളിയും മലിനമാകും. ഇത് മറ്റുള്ളവരുടെ നിസ്‌കാരവും അസാധുവാക്കും. ആയതിനാല്‍ നിസ്‌കാര സമയത്ത് മാത്രം പാന്റ് മടക്കിവെക്കുന്നതും തുണി കയറ്ഇ ഉടുക്കുന്നതും നിസ്‌കാരത്തിന്റെ സാധൂകരണത്തിന് യാതൊരുപകാരവും ചെയ്യുകയില്ല. അതുകൊണ്ടുതന്നെ നെരിയാണിക്ക് മുകളില്‍ മാത്രം ഇറക്കമുള്ള രീതിയില്‍ പാന്റ് തയ്പിക്കുകയും തുണിയുടുക്കുന്നവര്‍ എല്ലാ സമയത്തും തുണി കയറ്റി ഉടുക്കുകയും ചെയ്യുക. തൊഴില്‍ സ്ഥലത്തും സ്‌കൂളുകളിലും കോളേജുകളിലും ബസിലും ട്രയിനിലും ബസ്റ്റാന്റിലും റെയില്‍വെ സ്റ്റേഷനുകളിലുമെല്ലാം അന്യസ്ത്രീകളുമായി കുശലം പറഞ്ഞ് രസിക്കുന്നതും അകലെ നിന്ന് നോക്കി ആശ്വദിക്കുന്നതും മൊബൈല്‍ സംഭാഷണവും കമ്പ്യൂട്ടറിലെയും മൊബൈലിലെയും മെസ്സേജുകളും ചാറ്റിംഗും ഇക്കിളി നോവല്‍ വായനയും മറ്റുള്ള പലപ്രവര്‍ത്തനങ്ങളുമെല്ലാം പലപ്പോഴും മദിയെന്ന ദ്രാവകം പുറപ്പെടാന്‍ കാരണമാകും. മത്രമല്ല, സ്വന്തം ഭാര്യമാരുമായി യാത്രയിലെയും മറ്റുമുള്ള തമാശകളും പെരുമാറ്റങ്ങളും കാരണമായി മദ്‌യ് പുറപ്പൈട്ടേക്കാം. എന്നാല്‍ മദ്‌യ് പുറപ്പെടുന്നത് മൂത്രം പുറപ്പെടുന്നത് പ്രകാരം അറിയണമെന്ന#ില്ല. ആയതിനാല്‍ ഇത്തരക്കാന്‍ അടിവസ്ത്രം പരിശോധിക്കുകയും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുകയും വേണം. അടിവസ്ത്രത്തില്‍ മദ്‌യ് ഉണ്ടെങ്കില്‍ വസ്ത്രം കഴുകുകയോ അതഴിച്ച് മാറ്റുകയോ വേണം. അല്ലാതെയുള്ള നിസ്‌കാരം അസാധുവാണ്.
മൂത്രമൊഴിക്കുന്ന സമയത്ത് ശരീരത്തിലേക്ക് തെറിക്കാതെ ശ്രദ്ധിക്കണം. യൂറോപ്യന്‍ ക്ലോസറ്റ് ഉപയോഗിക്കുമ്പോള്‍ ക്ലോസറ്റിലുള്ള വെള്ളം ചന്തിയുടെ ഭാഗത്തേക്കും തുടയിലേക്കും തെറിക്കുന്നതിനാലും ക്ലോസറ്റില്‍ തുടവെച്ച് ഇരിക്കുന്നതിനാലും ഈ ഭാഗങ്ങളൊക്കെ കഴുകി ശുദ്ധി വരുത്തണം. വസ്ത്രത്തിലേക്ക് തെറിച്ചിട്ടുണ്ടെങ്കില്‍ വസ്ത്രം കഴുകുകയോ വേറെ വസ്ത്രം ധരിക്കുകയോ വേണം. വീടുകളില്‍ ബാത്ത് റൂമില്‍ നിന്ന് വുളൂഅ് ചെയ്തുവരുന്നവര്‍ ചെരിപ്പ് ധരിച്ചു തന്നെ നിസ്‌കാര പായയില്‍ കയറണം. വീടുകളില്‍ വെള്ളം ഒഴിച്ച് കഴുകുന്നതിന് പകരം സാധാരണയായി നിലം തുടക്കുകയാണ് പതിവ്. കാഴ്ചയില്‍ വൃത്തിയാകുമെങ്കിലും പുരളുന്ന സ്ഥലമാണെങ്കില്‍ നജസില്‍ നിന്നു ശുദ്ധിയാകുന്നില്ല. പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകളില്‍. അവര്‍ മലമൂത്രവിര്‍ജ്ജനം നടത്തുമ്പോള്‍ കഴുകി വൃത്തിയാക്കുന്നതിന് പകരം മലവും മൂത്രവും നീക്കി നിലം കഴുകാതെ തുടക്കുക മാത്രം ചെയ്യുമ്പോള്‍ നജസ് പരക്കുകയാണ് ചെയ്യുക. ഈ നിലയില്‍ കഴുകാതെയുള്ള തറയില്‍ നനഞ്ഞ കാലോടുകൂടെ ചവിട്ടി കട്ടിലിലും കസേരയിലും മറ്റു സ്ഥലങ്ങളിലും കുട്ടികളും വലിയവരും കയറുമ്പോള്‍ അവിടെയെല്ലാം നജസ് വ്യാപിക്കുന്നു. അതുകൊണ്ട് തറയില്‍ നജസായാല്‍ കഴുകി വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.,
നജസ് കഴുകല്‍
നജസിന്റെ വിവധ രൂപങ്ങള്‍ നാം ചര്‍ച്ചെ ചെയ്യുകയുണ്ടായി. മാത്രമല്ല ശരീരത്തിലോ വസ്ത്രത്തിലോ നിസ്‌കരിക്കുന്ന സ്ഥലത്തോ നജസ് ശേഷിക്കുകയാണെങ്കില്‍ നിസ്‌കാരം അസാധുവാകാനുള്ള കാരണമാകുമെങ്കിലും നാം പറയുകയുണ്ടായി. എന്നാല്‍ എങ്ങനെയാണ് ശരീരത്തിലോ വസ്ത്രത്തിലോ മറ്റിടങ്ങളിലോ പുരണ്ട നജസ് നീക്കം ചെയ്യുക.
ദൃഷ്ടിഗോചരമായ നജസ് രുചി, നിറ, ഗന്ധം എന്നിവ നീക്കം ചെയ്യും വിധമായിരിക്കണം കഴുകിശുദ്ധിയാക്കേണ്ടത്. എന്നാല്‍ അടയാളമൊന്നുമില്ലാത്ത ഉണങ്ങിയ മൂത്രം പോലുള്ള കാണാനാവാത്ത നജസാണെങ്കില്‍ അതിേന്മല്‍ ഒരു പ്രാവശ്യം വെള്ളം ഒഴുക്കിയാല്‍ മതയാകും. കുറഞ്ഞ വെള്ളമാണ് അതായത് ഏകദേശം 200 ലിറ്ററില്‍ താഴെ വെള്ളമാണെങ്കില്‍ ശുദ്ധീകരണത്തിന് മലിന വസ്തുവിന്റെ മേല്‍ വെള്ളം ഒഴിച്ച് കഴുകണമെന്ന നിബന്ധനയുണ്ട്. വസ്തു അതിലിട്ട് കഴുകിയാല്‍ കുറഞ്ഞ വെള്ളവും നജസാവും. എന്നാല്‍ വെള്ളം ഏകദേശം 200 ലിറ്റര്‍ അതായത് രണ്ട് കുല്ലത്ത് വെള്ളമോ അതില്‍ കൂടുതലോ ആണെങ്കില്‍ ഈ പ്രശ്‌നം ഇല്ല.
വായ് നജസായാല്‍ തൊണ്ടവരെ വെള്ളം ഒഴിച്ച് വൃത്തിയാക്കാണം. നജസായ അവസ്ഥയില്‍ ഒന്നും കഴിക്കല്‍ അനുവദനീയമല്ല. നജസായ തറ കഴുകുന്ന സമയത്ത് റൂമിന് പുറത്തേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള ഓവുകളോ ബാത്ത് റൂമിലേക്ക് ഒലിപ്പിക്കാന്‍ സൗകര്യമോ ഇല്ലെങ്കില്‍ അവിടങ്ങളിലെ നജസ് ആദ്യം പൂര്‍ണ്ണമായി തുടച്ചുനീക്കണം. ശേഷം ഉണങ്ങിയ തുണികൊണ്ട് നജസിന്റെ അടയാളങ്ങളും നനവും പൂര്‍ണ്ണമായും തുടച്ച് ഉണക്കുക. പിന്നീട് അവിടെ ശുദ്ധജലം ഒഴിച്ച് ശുദ്ധിയുള്ള തുണികൊണ്ട് തുടച്ചുമാറ്റിയാല്‍ മതിയാകുന്നതാണ്.
ശൗച്യം ചെയ്യല്‍
വിസര്‍ജ്ജന ദ്വാരങ്ങളിലൂടെ നനവോടെ എന്ത് പുറപ്പെട്ടാലും ശൗച്യം ചെയ്യല്‍ നിര്‍ബന്ധമാണ്. നജസ് നീങ്ങിയെന്ന് മികച്ച ധാരണ ഉണ്ടായാലും മതി.
വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ഇടതുകാലും പുറത്തിറങ്ങുമ്പോള്‍ വലതുകാലും ആദ്യം വെക്കലാണ് സുന്നത്. ഖുര്‍ആന്‍ നബിയുടെയോ മലകിന്റെയോ പേര് എന്നിങ്ങനെയുള്ള ആദരണീയ നാമങ്ങള്‍ തിരുവചനങ്ങള്‍ എന്നിവ മാറ്റി വെക്കണം. വിസര്‍ജ്ജന വേളയില്‍ സംസാരിക്കരുത്. ദിക്‌റ് ചൊല്ലുകയും അരുത്. വിസര്‍ജ്ജ്യം പുറത്ത് വരാതിരിക്കുമ്പോഴും ദിക്‌റ് ചൊല്ലരുത്. ഇതെല്ലാം സുന്നത്താണ്. ജനങ്ങള്‍ സംസാരിച്ചും വിശ്രമിച്ചും ഇരിക്കുന്ന മറ്റാര്‍ക്കും ഉടമസ്ഥതയില്ലാത്ത സ്ഥലങ്ങള്‍ വഴികള്‍ തുടങ്ങിയ ഇടങ്ങളിലൊന്നും മലമൂത്രവിസര്‍ജ്ജനം അരുത്. അവിടെ നിര്‍വഹിക്കല്‍ നിശിദ്ധമാണ്. ഫലവൃക്ഷ ചുവട്ടിലും വിസര്‍ജ്ജനം നടത്താതിരിക്കലാണ് ഉത്തമം. ഖിബ്‌ലക്ക് മുന്നിട്ടോ പിന്നിട്ടോ വിസര്‍ജ്ജനം നടത്താതിരിക്കുക, വിസര്‍ജ്ജന വേളയില്‍ പല്ലുതേക്കാതിരിക്കുക, മൂത്രത്തലില്‍ തുപ്പാതിരിക്കുക ഇവയെല്ലാം സുന്നത്തായ മര്യാദകളാണ്.
വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ************* എന്നും
പുറത്തിറങ്ങുമ്പോള്‍********** * എന്നും
ശേഷം ***************എന്നും ചൊല്ലല്‍ സുന്നത്താണ്.
വിസര്‍ജ്ജന വേളയില്‍ പരിപൂര്‍ണ്ണമായും മൂത്രം ഉററിത്തീര്‍ന്നു എന്നുറപ്പുവരുത്തിയ ശേഷം മാത്രമേ ശൗച്യം ചെയ്യാവൂ. ഇങ്ങനെ ഉറ്റിത്തീരാന്‍ അല്‍പ ശേഷം കാത്തിരിക്കുകയും തൊണ്ടയനക്കുക ചുമക്കുക ലിംഗത്തിന്റെ അടിഭാഗം തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതമുണ് അല്ലാത്തപക്ഷം പൂര്‍ണ്ണമായും മൂത്രം ഉറ്റിത്തീരുന്നതിന് മുമ്പ് എഴുനേല്‍ക്കുകയാണെങ്കില്‍ മൂത്രനാളിയില്‍ ശേഷിക്കുന്ന മൂത്രം അടിവസ്ത്രത്തിലും മറ്റും പുരണ്ട് അത് നജസാകും. നിസ്‌കാരം അസാധുവാകും. മാത്രമല്ല, മൂത്ര നാളിയില്‍ ശേഷിക്കുന്ന ചെറിയ മൂത്രത്തുളളില്‍ മൂത്രക്കല്ലുകളായി മാറിയേക്കാം. മലദ്വാരത്തില്‍ ശേഷിക്കുന്ന മലത്തിന്റെ അംശങ്ങള്‍ കാരണം മലദ്വാരത്തില്‍ വ്രണങ്ങളുണ്ടാകാനും മൂലക്കുരു ഉണ്ടാകാനും ഇത്തരം അവസ്ഥകള്‍ കാരണമായേക്കാം.
ഔറത്ത് മറക്കല്‍
നഗ്നത മറക്കുക എന്നത് നിസ്‌കാരത്തിന്റെ മൂന്നാമത്തെ സര്‍ഥാണ് പുരുഷന്‍മാരും അടിമ സ്ത്രീകളും മുട്ടുമുതല്‍ പൊക്കിളുവരെയുള്ള സ്ഥലമാണ് മറക്കല്‍ നിര്‍ബന്ധം. പ്രായപൂര്‍ത്തിയാകത്തവര്‍ക്കും നിയമം ബാധകമാണ്. സ്ത്രീകള്‍ക്ക് നിസ്‌കാരത്തില്‍ മുഖവും മുന്‍കയ്യും ഒഴികെയുള്ള സ്ഥലങ്ങളും അന്യപുരുഷന് മുമ്പില്‍ ശരീരം മുഴുവനും മറക്കണം. പ്രായപൂര്‍ത്തായാകാത്ത ബാലികക്കും നിസ്‌കാരത്തിന്റെ ഔറത്ത് സമമാണ്. അഭിമുഖമായി സംസാരിക്കുമ്പോള്‍ തൊലിയുടെ നിറം കണാത്ത വിധത്തിലുളള വസ്ത്രം കൊണ്ട് മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും മറക്കണം. നിസ്‌കാരത്തിലും അല്ലാത്ത സമയത്തും ഔറത്ത് മറക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ നിസ്‌കാരത്തില്‍ ഔറത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപാലിക്കണം. കാരണം അത് നിസ്‌കാരത്തിന്റെ സാധൂകരണത്തെ ബാധിക്കുന്നതാണ്.
സാധാരണ ഗതിയില്‍ പാന്റ്‌സ് ധരിക്കുമ്പോള്‍ മുന്‍ഭാഗം പൊക്കിളിന് നേരെ മറയാറുണ്ടെങ്കിലും വശങ്ങിലോ പിന്‍ഭാഗത്തോ സമാനമായ ഉയരത്തില്‍ പലപ്പോഴും പാന്റ്‌സ് എത്താറില്ല. മാത്രമല്ല ധരിച്ചിരിക്കുന്ന സര്‍ട്ടിന്റെ കഴുത്ത് വീതി കൂടിയതുമാണ്. ആയതിനാല്‍ ശരിയായ രീതിയില്‍ നഗ്നത മറഞ്ഞതായി പരിഗണിക്കുന്നതുമല്ല. മാത്രമല്ല പാന്റുയര്‍ത്തി പൊക്കിളിന് സമാനമായുള്ള സ്ഥലം മറക്കാന്‍ ശ്രമിച്ചാല്‍ തന്നെയും സുജൂദിന്റെ അവസരത്തില്‍ പാന്റ് ഏതുവിധേനയും പിന്‍ഭാഗത്ത് അല്‍പം താഴോട്ടിറങ്ങും തന്മൂലം ഔറത്ത് വെളിവായി നിസ്‌കാരം ബാത്വിലാകും. എന്നാല്‍ അല്‍പം ഇറക്കുമുള്ള ഫിറ്റായ ബനിയന്‍ ധരിക്കുകയാണെങ്കില്‍ ഈയൊരു പ്രശ്‌നം ഒഴിവാക്കാം. എന്നാലും സുജൂദില്‍ പിന്‍ഭാഗം പ്രത്യേകം ശ്രദ്ധിക്കണം. നിസ്‌കാരത്തിലും അല്ലാത്തപ്പോഴും നഗ്നത മറക്കുന്നതുപോലെ വിജന സ്ഥലത്തും നഗ്നത മറക്കല്‍ നിര്‍ബന്ധമാണ്.
വസ്ത്രം നിലത്തിഴയുന്നവരുടെ നിസ്‌കാരം സ്വീകാര്യമല്ലാത്തതിനാല്‍ പാന്റ് പോലെയുള്ളത് മടക്കിവെക്കുന്നവരുമുണ്ട്. എന്നാല്‍ വസ്ത്രത്തിന്റെ അഗ്രഭാഗം മടക്കി വെക്കുന്നത് കറാഹത്താണെന്നതിനാല്‍ തിരുചര്യയല്ല. ഏറ്റവും ഉത്തമമായത് പാന്റ് തുടങ്ങിയ വസ്ത്രങ്ങള്‍ ഇറക്കം കുറച്ച് തയ്പിക്കലാണ്. സ്ത്രീകള്‍ മുഖമക്കന ധരിക്കുമ്പോള്‍ താടിയെല്ലിന്റെ താഴ്ഭാഗം വെളിവാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു മുടിയെങ്കിലും മുഖത്തിന്റെ വശങ്ങളിലൂടെയോ പിന്‍ഭാഗത്തോ മറ്റോ കാണുന്നതും ശ്രദ്ധിക്കേണ്ടതാണ്. നീളക്കുപ്പായത്തിന്റെ കൈ കഫിന്റെ ഭാഗത്ത് ഇടുങ്ങിയതോ ബട്ടന്‍സ് വെക്കുന്നതോ ആയിരിക്കണം. കാരണം വീതി കൂടി നിസ്‌കാരക്കുപ്പായത്തിന്റെ കൈക്കുള്ളിലൂടെ നിസ്‌കരിക്കുന്നവളുടെ തണ്ടം കൈ വെളിവാകാനിടയുണ്ട്. സോക്‌സ് ധരിച്ച് നിസ്‌കരിക്കുന്നതവരും അല്ലാത്തവുരം കാല്‍വഴിയെ ഇറങ്ങിക്കിടക്കുന്ന നീളക്കുപ്പായമോ പര്‍ദയോ ധരിക്കണം. സുജൂദില്‍ പോകുമ്പോള്‍ നീളക്കുപ്പായവും മറ്റും കാല്‍പാദത്തിലേക്ക് വലിച്ചിട്ട് നടക്കണം. സുജൂദിന്റെ സമയത്ത് തണ്ടം കാല്‍ വെളിവാകാതിരിക്കാനാണിത്. മുഖവും മുന്‍കയ്യും ഒഴികെയുള്ള ശരീര ഭാഗങ്ങളാണ് നിസ്‌കാരത്തിലെ സ്ത്രീയുടെ ഔറത്തെങ്കിലും വിവാഹം അനുവദീനയമായ അന്യപുരുഷന്‍മാര്‍ സഹപാഠികള്‍ (അധ്യാപകര്‍ വീട്ടിലെ സന്ദര്‍ശകര്‍ തൊഴിലാളികള്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) സ്ത്രീയുടെ മുഖവും മുന്‍കൈയ്യും കൂടി ഉള്‍പ്പെട്ട ശരീര ഭാഗങ്ങള്‍ മുഴുവന്‍ മറക്കല്‍ നിര്‍ബന്ധമാണ്.
ഖിബ്‌ലക്ക് മുന്നിടല്‍
ഖിബ്‌ലയിലേക്ക്, കഅ്ബാലയത്തിലേക്ക് നെഞ്ചുകൊണ്ട് നേരിട്ട് നിസ്‌കരിക്കല്‍ നിസ്‌കാരത്തിന്റെ സര്‍ത്വാണ്. ആയതിനാല്‍ ആ ഭാഗത്തേക്ക് തിരിഞ്ഞാല്‍ മതിയാകില്ല, നേരിടണം.
പള്ളികള്‍ പൊതുവെ ഖിബ്‌ലയുടെ ദിശ നിര്‍ണയിച്ച് നിര്‍മ്മിക്കുമെന്നതിനാല്‍ പള്ളിയുടെ ദിശ ശ്രദ്ധിച്ചാല്‍ മാത്രം മതി. പക്ഷെ, സ്വഫില്‍ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് ചിലര്‍ ചരിഞ്ഞ് നില്‍ക്കാറുണ്ട്. ഇത് നിസ്‌കാരം അസാധുവാകാന്‍ കാരമാകും . വീടുകളില്‍ ഖിബ്‌ലയുടെ ദിശ നിര്‍ണയിച്ച് പ്രത്യേകം നിസ്‌കാര സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്നത് നല്ലതാണ്. സമ്മേളന നഗരിയിലും ഖിബ്‌ല കൃത്യമായി അടയാളുപ്പെടുത്താത്ത സ്ഥലങ്ങളിലും നിസ്‌കരിക്കുമ്പോള്‍ ഖിബ്‌ലുയുടെ ദിശ നിര്‍ണയിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം പല നഗരികളിലും ആര്‍ച്ചുപോലെ നില്‍ക്കുന്നത് നിത്യമാണ്. ഇവരുടെ നിസ്‌കാരം അസാധുവാകുന്നതാണ്. കാരണം ഖിബ്‌ല കൃത്യമായി നെഞ്ചുകൊണ്ട് നേരിടല്‍ ശര്‍ത്വാണല്ലോ.
ഓടുന്ന വാഹനങ്ങളില്‍ നിസ്‌കരിക്കുമ്പോള്‍ കൃത്യമായി ഖിബ്‌ലയിലേക്ക് തിരിയാന്‍ കഴിയാത്തതിനാല്‍ നിസ്‌കാരം ഉപേക്ഷിക്കരുത്. മറിച്ച് സമയത്തെ മാനിച്ചുകൊണ്ട് സാധ്യമായ ദിശയിലേക്ക് നിസ്‌കരിക്കുകയും വാഹനത്തില്‍ നിന്നും ഇറങ്ങിയ ശേഷം പ്രസ്തുത നിസ്‌കാരം മടക്കി നിസ്‌കരിക്കുകയും വേണം.
തയമ്മും
വുള്വൂഅ് ചെയ്യാന്‍ വെള്ളം ലഭിക്കാതെ വരുമ്പോള്‍ വുള്വൂഇനു പകരം തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.  യാത്രക്കിടയില്‍ വാഹനത്തിനു തകരാറു സംഭവിക്കുകയും വാഹനത്തിലോ പരിസരത്തോ വിളിച്ചാല്‍ കേള്‍ക്കുന്ന സ്ഥല പരിധിക്കുള്ളിലോ വെള്ളം ലഭിക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലാതെ വരുകയും അല്ലെങ്കില്‍ വെള്ളമുണ്ടെങ്കിലും അടുത്ത് വെള്ളമുള്ള സ്ഥലത്ത് എത്തുന്നതിനു മുമ്പ് യാത്രക്കാരനോ അവന്റെ സഹയാത്രികര്‍ക്കോ മുഹ്തറമായ ജീവികള്‍ക്കോ കുടിക്കാന്‍ ആവശ്യമായി വരുമെന്ന് കാണുകയും ചെയ്താല്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.
വെള്ളം ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോഴും തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.  അതായത് വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് രോഗം ഉണ്ടാകുമെന്നോ ഉള്ള രോഗം അധികരിക്കുമെന്നോ ദേഹനഷ്ടമോ അംഗനഷ്ടമോ സംഭവിക്കുമെന്നോ ഏതെങ്കിലും അവയവത്തിന്റെ പ്രവര്‍ത്തനശേഷി ഇല്ലാതാകുമെന്നോ രോഗമുണ്ടെങ്കില്‍ അത് ശമിക്കാന്‍ താമസം നേരിടുമെന്നോ ബാഹ്യാവയവങ്ങളില്‍ വൈരൂപ്യമുണ്ടാക്കുന്ന കലകള്‍ ഉണ്ടാകുമെന്നോ ഭയം ഉണ്ടെങ്കില്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കല്‍ അനുവദനീയമാണ്.
തയമ്മുമിന്റെ നിബന്ധനകള്
  1. വെള്ളം ഉപയോഗിക്കാന്‍ അശക്തമാവുക.
(മുകളില്‍ പറഞ്ഞതു പോലുള്ള കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍)
  1. തയമ്മുമിന് മുമ്പ് ശരീരത്തില്‍ നജസുണ്ടെങ്കില്‍ നീക്കുക.
  2. തയമ്മുമിന് മുമ്പ് ഖിബ്‌ല എങ്ങോട്ടാണെന്ന് ഗവേഷണം ചെയ്തു കണ്ടെത്തണം. യാത്രയിലോ മറ്റോ ഖിബ്‌ല അറിയാന്‍ ഗവേഷണം ആവശ്യമായി വരുന്ന സമയത്താണ് ഈ നിബന്ധന ബാധകമാകുന്നത്. വിമാനത്തില്‍ വെച്ച് നിസ്‌ക്കരിക്കുന്നവര്‍ക്ക് ഖിബ്‌ലയിലേക്ക് മുന്നിടാന്‍ കഴിഞ്ഞില്ലെങ്കില്‍ അവിടെ ഗവേഷണം ചെയ്യുക എന്നത് പ്രായോഗികമല്ല.  അപ്പോള്‍ അവര്‍ക്കും ഈ നിബന്ധന പാലിക്കേണ്ടതില്ല.  വിമാനത്തില്‍ നിസ്‌ക്കരിക്കുന്നതിന്റെ വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്.
  3. നിസ്‌ക്കാര സമയം കടന്നതിനു ശേഷം തയമ്മും ചെയ്യുക.
  4. ശുദ്ധമായ പൊടിമണ്ണുകൊണ്ട് (ത്വഹൂറായ പൊടിമണ്ണ് കൊണ്ട്) തയമ്മും ചെയ്യുക.
ഓട്, ചുടുകട്ട തുടങ്ങിയവയുടെ പൊടി ഉപയോഗിച്ച് തയമ്മും ചെയ്താല്‍ ശരിയാവുകയില്ല.  ഒരു പേപ്പറില്‍ നിരത്തിയ പൊടിമണ്ണ് തയമ്മുമിന് വേണ്ടി അടിച്ചെടുത്ത് ഉപയോഗിക്കുമ്പോള്‍ അവയവങ്ങളില്‍ തടവാന്‍ ഉപയോഗിച്ച മണ്ണ് പേപ്പറിലെ മണ്ണിലേക്ക് പൊഴിഞ്ഞു വീഴാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ ആ മണ്ണ് കൊണ്ട് എത്ര തയമ്മുമും ചെയ്യാം.  ഹജ്ജ് പോലുള്ള യാത്രകളില്‍ ഒരല്‍പം പൊടിമണ്ണ് കരുതിയാല്‍ വെള്ളം കിട്ടാതെ വരുമ്പോള്‍ തയമ്മും ചെയ്യാം.
  1. മുഖം തടവാന്‍ വേണ്ടി ഒരു പ്രാവശ്യവും കൈകള്‍ തടവാന്‍ വേണ്ടി രണ്ടാം പ്രാവശ്യവും പൊടിമണ്ണില്‍ അടിക്കണം. ഇപ്രകാരം രണ്ടു പ്രാവശ്യം മണ്ണ് അടിച്ചെടുക്കണം (മണ്ണ് അടിച്ചെടുക്കുക എന്നു പറഞ്ഞാല്‍ മണ്ണില്‍ കൈ അമര്‍ത്തുക എന്നേ അര്‍ത്ഥമുള്ളൂ)
തയമ്മുമിന്റെ ഫര്‍ള്വുകള്‍
  1. മണ്ണ് അടിച്ചെടുക്കണം ചിലപ്പോള്‍ ഗള്‍ഫിലൊക്കെ ശക്തമായ കാറ്റില്‍ പൊടി മണ്ണ് പാറിപ്പറക്കും. അപ്പോള്‍ മുഖത്തും കയ്യിലും പറ്റിപ്പിടിക്കുന്ന മണ്ണ് കൊണ്ട് തടവിയാല്‍ മതിയാവുകയില്ല. എന്നാല്‍ ഒരാളുടെ സമ്മതത്തോടെ അയാള്‍ക്ക് മറ്റൊരാള്‍ തയമ്മും ചെയ്തു കൊടുക്കുന്നത് തെറ്റല്ല.
  2. ‘ഫര്‍ള്വ് നിസ്‌ക്കാരത്തെ ഹലാലാക്കാന്‍ വേണ്ടി തയമ്മും ചെയ്യുന്നു’ എന്ന് നിയ്യത്ത് ചെയ്ത് (കരുതി) പൊടി മണ്ണില്‍ അടിക്കുക. ശേഷം മുഖത്തില്‍ നിന്നല്‍പ്പം തടവുന്നതുവരെ നിയ്യത്ത് മനസ്സില്‍ ഉണ്ടായിരിക്കണം.
  3. അടിച്ചെടുത്ത പൊടി മണ്ണ് കൊണ്ട് മുഖം തടവുക. താടിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങി കിടക്കുന്ന താടി രോമത്തിനേയും മൂക്കിന്റെ മുന്‍ഭാഗത്തേയും ഈ തടവലില്‍ ഉള്‍ക്കൊള്ളിക്കണം.
  4. രണ്ടാമത് അടിച്ചെടുത്ത പൊടിമണ്ണ് കൊണ്ട് രണ്ടു കൈമുട്ടുള്‍പ്പടെ തടവണം. രണ്ടാമത് അടിക്കുന്ന സമയത്ത് മോതിരം ഊരല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ആദ്യമേ ഊരല്‍ സുന്നത്തുമാണ്.  അതുപോലെ രണ്ടു കൈയ്യും പൂര്‍ണ്ണമായി തടവുന്നതിനുള്ള സൗകര്യത്തിന് വാച്ചും വളകളും കൈകളില്‍ നിന്ന് മാറ്റേണ്ടതാണ്.
  5. തര്‍ത്തീബ് (ക്രമം) പാലിക്കണം. അതായത് മുഖം തടവിയിട്ടേ കൈ തടവാകൂ.
ശ്രദ്ധിക്കുക :-
ഒരു തയമ്മും കൊണ്ട് ഒരു ഫര്‍ള്വ് മാത്രമേ നിസ്‌ക്കരിക്കാവൂ.  അപ്പോള്‍ തയമ്മും ചെയ്ത് ജംആക്കി നിസ്‌ക്കരിക്കുന്നവര്‍ ഒരു നിസ്‌ക്കാരം കഴിഞ്ഞ് രണ്ടാമത്തെ നിസ്‌ക്കാരത്തിന് വേണ്ടിയും തയമ്മും ചെയ്യണം.  എന്നാല്‍ ഒരു തയമ്മും കൊണ്ട് ഒന്നിലധികം സുന്നത്ത് നിസ്‌ക്കാരങ്ങളും മയ്യിത്ത് നിസ്‌ക്കാരങ്ങളും നിര്‍വ്വഹിക്കാം.  വുളൂഇനു പകരം തയ്യമ്മും ചെയ്യുന്നതുപോലെ കുളിക്കു പകരവും തയമ്മും ചെയ്യാം.  (തയമ്മുമിന്റെ ശര്‍ത്വുകള്‍, ഫര്‍ള്വുകള്‍, സുന്നത്തുകള്‍, തയമ്മുമിന്റെ രൂപം തുടങ്ങി ധാരാളം കാര്യങ്ങള്‍ തയമ്മുമായി ബന്ധപ്പെട്ടു പഠിക്കേണ്ടതുണ്ട്.  അതെല്ലാം പണ്ഡിതന്‍മാരെ കണ്ടെത്തി പഠിക്കാന്‍ ശ്രമിക്കുക.)
പ്ലാസ്റ്റര്‍ ഇട്ടാല്‍
മുറിവ് കാരണം മുഖത്തോ കൈകാലുകളിലോ നിര്‍ബന്ധ സാഹചര്യത്തില്‍ പ്ലാസ്റ്റര്‍ ഇടേണ്ടി വന്നാല്‍ വുള്വൂഅ് ചെയ്യുന്ന സമയത്ത് അത് മാറ്റാന്‍ ബുദ്ധിമുട്ടാണെങ്കില്‍ തയമ്മും ചെയ്യാം.  അപ്പോള്‍ തയമ്മും ചെയ്തു നിസ്‌കരിച്ച നിസ്‌ക്കാരത്തെ മടക്കണമോ വേണ്ടയോ എന്ന് ചോദിച്ചാല്‍ അഞ്ച് അവസ്ഥകളില്‍ നിന്ന് മൂന്ന് അവസ്ഥകളില്‍ മടക്കണമെന്നും രണ്ടവസ്ഥകളില്‍ മടക്കേണ്ടതില്ലെന്നും ഫത്ഹുല്‍ മുഈനിന്റെ വ്യാഖ്യാന ഗ്രന്ഥമായ തര്‍ശീഹില്‍ നിന്ന് വ്യക്തമാകുന്നു.
മടക്കേണ്ട അവസ്ഥകള്‍ :-
  1. പ്ലാസ്റ്റര്‍ തയമ്മുമിന്റെ അവയവത്തിലാണെങ്കില്‍
(മുഖത്തിലും രണ്ടു കൈകളിലുമാണെങ്കില്‍)
കാരണം വുള്വൂഉം പകരമുള്ള തയമ്മുമും അപൂര്‍ണ്ണമാണ്.
  1. പ്ലാസ്റ്റര്‍ തയമ്മുമിന്റെ അംഗത്തിലല്ലെങ്കില്‍ അത് പിടിച്ചു നില്‍ക്കാനാവശ്യമായതിലപ്പുറം മുറിവില്ലാത്ത സ്ഥലത്ത് നിന്ന് പ്ലാസ്റ്ററില്‍ ഉള്‍പ്പെടുക.
  2. വലുതോ ചെറുതോ ആയ അശുദ്ധിയില്‍ നിന്ന് ശുദ്ധി വരുത്താതെ പ്ലാസ്റ്ററിടുക.
മടക്കേണ്ടതില്ലാത്ത അവസ്ഥകള്‍ :-
  1. ചെറുതും വലുതുമായ അശുദ്ധിയില്‍ നിന്ന് ശുദ്ധിയായ അവസ്ഥയില്‍ പ്ലാസ്റ്റര്‍ ഇടുമ്പോള്‍ അത് പിടിച്ചു നില്‍ക്കാനായ സ്ഥലം മാത്രം മുറിവില്ലാത്ത സ്ഥലത്ത് നിന്ന് ഉള്‍പ്പെടുന്ന അവസ്ഥ.
  2. ചെറുതും വലുതുമായ അശുദ്ധിയില്‍ നിന്ന് ശുദ്ധി വരുത്തിയില്ലെങ്കിലും മുറിവിന്റെ അപ്പുറം തീരെ പ്ലാസ്റ്ററില്‍ ഉള്‍പ്പെടാത്ത അവസ്ഥ.
പ്ലാസ്റ്റര്‍ ഇട്ടത് തയമ്മുമിന്റെ അവയവം അല്ലാത്ത കാലിനും തലക്കും ആകുമ്പോഴാണ് നിസ്‌ക്കാരം മടക്കേണ്ടതില്ലായെന്നു പറയുന്ന ഈ രണ്ട് അവസ്ഥകള്‍ പരിഗണിക്കപ്പെടുന്നത്.  പ്ലാസ്റ്റര്‍ മാറ്റി വുള്വൂഅ് ചെയ്താല്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് ഭയക്കുന്ന സമയത്താണ് തയമ്മും അനുവദിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
രോഗം കാരണം തയമ്മും ചെയ്തവരും കെട്ടോ പ്ലാസ്റ്ററോ ഇല്ലാത്ത മുറിവിനു വേണ്ടി തയമ്മും ചെയ്തവരും നിസ്‌ക്കാരം മടക്കേണ്ടതില്ല.  എന്നാല്‍ കെട്ടാത്ത മുറിവില്‍ ധാരാളം രക്തമുണ്ടാവുകയും അത് കഴുകിക്കളയുന്നത് ഭയക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ നിര്‍വ്വഹിച്ച നിസ്‌ക്കാരം മടക്കേണ്ടതാണ്.
ശക്തമായ തണുപ്പുള്ളപ്പോള്‍ തണുപ്പ് മാറ്റാനോ വെള്ളം ചൂടാക്കാനോ സൗകര്യം ലഭിക്കുന്നതോടൊപ്പം തയമ്മും ചെയ്തു നിസ്‌ക്കരിക്കാന്‍ പാടില്ല.  എന്നാല്‍ അതിന് അസൗകര്യം നേരിട്ടാല്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കുകയും പിന്നെ മടക്കുകയും വേണം.
സാധാരണ വെള്ളം കിട്ടുന്ന ഒരു സ്ഥലത്ത് അപൂര്‍വ്വമായി വെള്ളം കിട്ടാതെ വരുമ്പോള്‍ അവിടെയും തയമ്മും ചെയ്തു നിസ്‌ക്കരിക്കുകയും പിന്നെ മടക്കുകയും വേണം.
ഹറാമായി ഗണിക്കപ്പെടുന്ന യാത്ര ചെയ്യുന്നവരും തയമ്മും ചെയ്തു നിസ്‌ക്കരിച്ചാല്‍ മടക്കേണ്ടതാണ്.  (ഹറാമായ യാത്രക്ക് ഉദാഹരണം : സുന്നത്തായ ഹജ്ജ് ഉംറ, സിയാറത്ത് തുടങ്ങിയക്കു വേണ്ടിയാണെങ്കില്‍ പോലും ഭര്‍ത്താവോ വിവാഹബന്ധം ഹറാമായ മഹ്‌റമോ കൂടെ ഇല്ലെങ്കില്‍ മറ്റു സ്ത്രീകള്‍ സംഘത്തിലുണ്ടെങ്കിലും ശരി അവളുടെ യാത്ര ഹറാമാണ്.  സുന്നത്തായ ഇബാദത്തുകള്‍ക്കു വേണ്ടിയുള്ള യാത്രയെക്കുറിച്ചാണ് ഈ പറഞ്ഞതെങ്കില്‍ അനുവദനീയമായ മറ്റു യാത്രകളെക്കുറിച്ച് പറയേണ്ടതുണ്ടോ? ഇത്തരം സ്ത്രീകള്‍ക്ക് ഖസ്ര്‍ ജംഇന്റെ ആനുകൂല്യവും ഇല്ല.  കാരണം ജംഉം ഖസ്‌റും ആക്കാനുള്ള ഒരു നിബന്ധന കുറ്റകരമായ യാത്ര ആകരുതെന്നാണ്.)
തടവേണ്ടതുണ്ടോ?
വുള്വൂവോ തയമ്മമോ ചെയ്യുമ്പോള്‍ അവയവത്തില്‍ മുറിവുണ്ടെങ്കില്‍ അതില്‍ വെള്ളമോ മണ്ണോ കൊണ്ട് തടവണമോ എന്നു നോക്കാം.
  1. അവയവത്തിലുള്ള മുറിവില്‍ മറയില്ലെങ്കില്‍ വെള്ളം കൊണ്ട് തടവേണ്ടതില്ല. തയമ്മുമിന്റെ അവയവമാണെങ്കില്‍ മറയില്ലാതിരിക്കുമ്പോള്‍ മണ്ണുകൊണ്ട് തടവണം അത് നിര്‍ബന്ധമാണ്.
  2. എടുത്തുമാറ്റാന്‍ പ്രയാസമുള്ള മറ അവയവത്തില്‍ ഉണ്ടെങ്കില്‍ വെള്ളം കൊണ്ട് തടവല്‍ നിര്‍ബന്ധമാണ്. മണ്ണ് കൊണ്ട് തടവേണ്ടതില്ല.
ഉദാ: തയമ്മുമിന്റെ അവയവമായ കൈയ്യില്‍ കുറച്ചു സ്ഥലം വെച്ചു കെട്ടിയിട്ടുണ്ടെങ്കില്‍ പ്രസ്തുത അവയവത്തിനു വേണ്ടി തയമ്മും ചെയ്യുമ്പോള്‍ വെച്ച് കെട്ടില്ലാത്ത സ്ഥലത്ത് തയമ്മും ചെയ്യുകയും വുള്വൂഅ് ചെയ്യുമ്പോള്‍ വെച്ചുകെട്ടില്ലാത്ത സ്ഥലം കഴുകുന്നതോടൊപ്പം വെച്ചു കെട്ടിന്റെ മുകളില്‍ വെള്ളം കൊണ്ട് തടവുകയും വേണം.
ഒന്നിലധികം തയമ്മും
വുള്വൂഇന്റെ അവയവങ്ങളില്‍ ഒന്നിലധികം മുറിവുണ്ടെങ്കില്‍ ഒന്നിലധികം തയമ്മും വേണ്ടിവരും.  ഏതൊരു അവയവത്തെ കഴുകുമ്പോഴാണ് മുറിവുള്ളതെങ്കില്‍ മുറിവില്ലാത്ത സ്ഥലം കഴിവിന്റെ പരമാവധി കഴുകി പ്രസ്തുത അവയവത്തിനു തയമ്മും കൂടി ചെയ്ത ശേഷമേ അടുത്ത അവയവത്തിലേക്ക് കടക്കാവൂ.  അവയവങ്ങള്‍ കഴുകുന്നതിനുമുമ്പോ ശേഷമോ തയമ്മും ചെയ്യാം.  വലതു കൈയ്യിലും ഇടതുകൈയ്യിലും മുറിവുണ്ടെങ്കില്‍ ഒരു തയമ്മും മതിയാകും.  അതുപോലെ തന്നെ രണ്ടുകാലിനും ഒരെണ്ണം മതി.  കാരണം രണ്ടു കൈയ്യ് ഒരവയവമായും രണ്ടു കാല് മറ്റൊരു അവയവുമായാണ് കണക്കാക്കപ്പെടുന്നത്.
നിസ്‌കാരം
നിസ്‌കാരത്തിന്റെ ഫര്‍ളുകള്‍
നിസ്‌കാരത്തില്‍ പാലിച്ചിരിക്കേണ്ട മര്യാദകളാണല്ലോ ശര്‍തുകളും ഫര്‍ളുകളും. ശര്‍തുകളെ വിശദമായി ചര്‍ച്ച ചെയ്തു. നിസ്‌കാരത്തിന്റെ ഭാഗമായ ഫര്‍ളുകള്‍ അത് 14 എണ്ണമാകുന്നു.
1. നിയത്ത്
2. തക്ബീറത്തുല്‍ ഇഹ്‌റാം
3. ഖിയാം (നില്‍ക്കാന്‍ കഴിവുള്ളവര്‍ നിന്ന് നിസ്‌കരിക്കല്‍)
4. ഫാത്വിഹ
5. റുകൂഹ്
6. ഇഅ്തിദാല്‍
7. ഓരോ റക്അത്തിലും രണ്ട് സുജൂദ്
8. സുജൂദുകള്‍ക്കിടയിലുള്ള ഇരുത്തം
9. റൂകൂഅ്, ഇഅ്തിദാല്, രണ്ട് സുജൂദ്, ഇരുത്തം എന്നിവയിലെ അടക്കം
10. ഒടുവിലത്തെ അത്തഹിയാത്ത്
11. അവസാനത്തെ അത്തഹിയാത്തിന് ശേഷം നബി(സ്വ)യു#െ മേല്‍ സലാം ചൊല്ലുക
12. അത്തഹിയാത്ത്, സ്വലാത്ത്, സലാം എന്നിവക്കുവേണ്ടി ഇരിക്കുക.
13. ഒന്നാം സലാം
14. മുകളില്‍ പറഞ്ഞ ഫര്‍ളുകളെല്ലാം ക്രമത്തില്‍ പാലിക്കുക
നിസ്‌കാര രൂപം
സൃഷ്ടി സൃഷ്ടാവുമായുള്ള സംവദനത്തില്‍ സൃഷ്ടിപൂര്‍വ്വോപരി മുഖപ്രസന്നതയോടും ഉന്മേഷത്തോടെയും കൂടി കാണപ്പെടേണ്ടതുണ്ട്. കാരണം തന്നെ ഏറ്റവും അധികം സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന നാഥനുമുന്നില്‍ ഹൃദയസാന്നിധ്യമില്ലാതെ അശ്രദ്ധവാനാകുന്നത് പാപം തന്നെ. നിസ്‌കാരത്തിലേക്ക് അടിമ പ്രവേശിക്കുന്നതോടെ നിസ്‌കാരവുമായി ബന്ധമില്ലാത്ത കാര്യങ്ങളോ അനാവശ്യ അംഗചലനങ്ങളോ നിശിദ്ധമാണ്. രഹസ്യവും പരസ്യവും അറിയുന്ന അല്ലാഹുവിനോട് സംഭാഷണത്തിലാണ് താനെന്ന അവനര്‍ഹിക്കുന്ന രൂപത്തില്‍ ആരാധന നിര്‍വഹിച്ചില്ലെങ്കില്‍ തന്റെ നിസ്‌കാരം തള്ളപ്പെടുമെന്നുമുള്ള ചിന്ത അവനെ തികട്ടികൊണ്ടിരിക്കണം. നിസ്‌കരിക്കാനുദ്ദേശിക്കുന്നവന്‍ ചുമര്, തൂണ് പോലുള്ള ഏതെങ്കിലും മുന്നില്‍ ഒന്ന് മറയാക്കി കാല്‍വിരലിലേക്ക് അഭിമുഖമായി രണ്ട് കാലുകള്‍ക്കിടയില്‍ ഒരു ചാണ്‍ അകലത്തില്‍ തലഅല്‍പം ചായ്ച്ച് സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കി നില്‍ക്കണം. എന്നിട്ടവന്‍ നിയ്യത്ത് ചെയ്യണം. നിയ്യത്തില്‍ പ്രധാനമായും 3 കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഞാന്‍ നിസ്‌കരിക്കുന്നുവെന്നും ഇന്ന നിസ്‌കാരമാണെന്നും ഫര്‍ള് നിസ്‌കാരമെങ്കില്‍ ഫര്‍ള് എന്നും കരുതണം. റവാത്തിബ് സുന്നത്തുകളോ സമയ നിഷ്ട ആവശ്യമായ മറ്റു സുന്നത്ത് നിസ്‌കാരങ്ങളോ പ്രത്യേക കാരണത്തെ തുടര്‍ന്നുളള നിസ്‌കാരമോ നിര്‍വഹിക്കുന്നുങ്കില്‍ അത് വ്യക്തമാക്കും വിധമുള്ള വിശദീകരണം നിയ്യത്തില്‍ നിര്‍ബന്ധമാണ്. ബലിപെരുന്നാള്‍ നിസ്‌കരിക്കുന്നുവെന്ന് കരുതുക. നിയ്യത്തിന്റെ പൂര്‍ണ്ണ രൂപം.
 നിസ്‌കാരത്തിന്റെ നിയ്യത്ത്
*****
***എന്ന ഫര്‍ള് നിസ്‌കാരം 4 റക്അത്ത് കഅ്ബക്ക് അഭിമുഖമായി അല്ലാഹുവിന് വേണ്ടി അദാആയി ഞാന്‍ നിസ്‌കരിക്കുന്നു.
നിയ്യത്ത് മനസ്സില്‍ ഉദ്ദേശിക്കുന്നതാണെങ്കിലും നാവുകൊണ്ട് പറയല്‍ സുന്നത്താണ്. നിയ്യത്ത് അവസാനിക്കുന്നതോടുകൂടിത്തന്നെ തക്ബീറത്തുല്‍ ഇഹ്‌റാം ആരംഭിക്കുകയും വേണം. മുമ്പ് വിശദീകരിച്ച പ്രകാരം ആയിരിക്കണം (സ്വശരീരം കേള്‍ക്കുംവിധം) തക്ബീര്‍ ചൊല്ലേണ്ടത്.
തക്ബീറത്തുല്‍ ഇഹ്‌റാം
*** എന്ന അക്ഷര ശുദ്ധിയോട് കൂടി ഉച്ചരിക്കാലാണിത്. എന്നാല്‍ അല്ലാഹു അക്ബറിലെ ഒരു അരത്തില്‍ പോലും തകരാറ് സംഭവിക്കുന്നത് പ്രശ്‌നമാണ്. അര്‍ത്ഥ വ്യത്യാസം വരുത്തുന്നത് അക്ഷരാധിക്യവും ഇങ്ങനെത്തന്നെ. ‘അല്ലാാഹു’ എന്നോ ‘അക്ബാര്‍’ എന്നോ ഉച്ചരിക്കരുത്. അല്ലാഹു എന്നതിലെ ലക്ക് ശേഷമുള്ള അലിഫിനെ പ്രാമാണിക പണ്ഡിതന്‍മാരൊന്നും ഓതാത്ത ദീര്‍ഘിപ്പിക്കാനും പറ്റില്ല.
കേള്‍വിത്തകരാറൊന്നും ഇല്ലാത്തവിധം ശബ്ദ കോലാഹലമില്ലാത്ത സാഹചര്യത്തിലും സ്വന്തം ദേഹം കോള്‍ക്കും വിധം തക്ബീര്‍ ചൊല്ലല്‍ നിര്‍ബന്ധമാണ്. ഫാത്വിഹ, അത്തഹിയാത്ത്, സലാം എന്നീ വാചിക ഫര്‍ളുകളും ഇത്തരം ഉച്ചത്തില്‍ തന്നെയാണ് ചൊല്ലേണ്ടത്. സുന്നത്തായ മറ്റു ദിക്‌റുകളും ഈ വിധം ചൊല്ലിയെങ്കിലേ സുന്നത്ത് കര്‌സ്തമാകൂ.
തക്ബീറത്തുല്‍ ഇഹ്‌റാം ഉച്ചരിക്കുന്ന സമയത്ത് ഇരുകൈകളും പൊക്കല്‍ ആരംഭിക്കുകയും അല്ലാഹു അക്ബര്‍ എന്നതിലെ അവസാന അക്ഷരമായ റാഹ് ഉച്ചരിക്കുന്ന സമയത്ത് ഇരുകൈകളും വ്യക്തമാക്കി നിവര്‍ത്തി വിരലുകള്‍ മിതമായ രീതിയില്‍ അകറ്റി തള്ളവിരലുകള്‍ ചെവിയോടും വിരലുകളുടെ അഗ്രങ്ങള്‍ ചെവിയുടെ മേല്‍ഭാഗത്തോടും ഉള്ളം കൈകള്‍ ചുമലിനോടും നേരിടും വിധം ഉയര്‍ത്തിയിരിക്കല്‍ സുന്നത്താണ്. ശേഷം ഇരുകൈകള്‍ നെഞ്ചിന് താഴെയും പൊക്കിളിന് മീതെയുമായി വെക്കുകയും ചെയ്യണം. ഇതും സുന്നത്താണ്.
ഖിയാം
നിസ്‌കാരത്തിന്റെ മൂന്നാമത്തെ ഫര്‍ളാണ് നില്‍ക്കാന്‍ കഴിവുള്ളവന്‍ നില്‍ക്കല്‍.
സ്വന്തമായോ പരസഹായത്തോടെ നില്‍ക്കാനാവുമെങ്കില്‍ ഫര്‍ളു നിസ്‌കാരം നിന്നുകൊണ്ടേ ശരിയാവുകയുള്ളൂ. അതൊരു വസ്തുവിലേക്ക് ചാരി പൂര്‍ണ്ണമായും ആ വസ്തുവിനെ ആശ്രയിച്ചുള്ള നില്‍പുമാവാം. എന്നാല്‍ നിന്ന് നിസ്‌കരിച്ചാല്‍ അസഹ്യ പ്രയാസം അനുഭവപ്പെടുന്നവന് ഇരുന്ന് നിസ്‌കരിക്കാവുന്നതാണ്. ഇതുപോലെ കപ്പല്‍ യാത്രക്കാരന് നിന്ന് നിസ്‌കരിക്കുന്ന പക്ഷം തലകറക്കവും മൂത്രവാര്‍ച്ചക്കാരന് ഇരുന്നില്ലെങ്കില്‍ മൂത്രം അനിയന്ത്രിത രീതിയില്‍ ഉണ്ടാകും എന്നീ അവസ്ഥയില്‍ ഇരുന്ന് നിസ്‌കാരിക്കാം. എന്നാല്‍ ഇരുന്ന് നിസ്‌കരിക്കുന്നവന്‍ റുകൂഇന് വേണ്ടി കാല്‍മുട്ടിന്റെ മുന്‍ഭാഗത്തേക്ക് നെറ്റി നേരിടും വിധം കുനിയേണ്ടതാണ്.
ഇരുന്ന് നിസ്‌കാരിക്കുമ്പോള്‍ ഇടതുഭാഗം പരത്തിവെച്ച് അതില്‍ ഇരിക്കുകയും വലതുഭഗം കുത്തിനിര്‍ത്തുകയും ചെയ്യുന്നരൂപത്തില്‍ ഇരിക്കലാണ് ഏറ്റവും നല്ലത്. എന്നാല്‍ പൃഷ്ടം നിലത്തും വലതുകാല്‍ ഇടത് തുടയുടെയും ഇടതുകാല്‍ വലത് തുടയുടെയും അടിയിലേക്ക് ചമ്രം പടിഞ്ഞിരിക്കുന്ന തറബ്ബുഇന്റെ രൂപവും പിന്നെ നാട്ടിയ വലതുപാദത്തിനടിയിലുടെ ഇടതുപാദം പുറത്തേക്കിട്ട് നിലത്തിരിക്കുന്ന തബര്‍റുകിന്റെ രൂപവും സ്വീകരിക്കാവുന്നതാണ്.
ഈ മൂന്ന് രൂപങ്ങളും സാധിക്കാത്തവര്‍ക്ക് സാധ്യമായ രീതിയില്‍ നില്‌ത്തോ കസേരയിലോ ഒക്കെ ഇരിക്കാം. നിര്‍ത്തംകൊണ്ടുണ്ടാകുന്ന അസ്വസ്ഥതയും നില്‍ക്കുന്നതിലുള്ള പ്രയാസവുമാണ് ഇരിക്കാന്‍ ഇളവ് അനുവദിച്ചത്. വെറും നടുവേദന, പുറം വേദന, പിടലിവേദന, കാല്‍മുട്ട് വേദന തുടങ്ങിയവ ഉള്ളവര്‍ക്ക് നില്‍ക്കാന്‍ പ്രയാസമില്ലെങ്കില്‍ നിന്നു നിസ്‌കരിക്കുകതന്നെ വേണം. പള്ളിയിലേക്ക് സുഗമമായി നടന്നുവരുന്നവര്‍ ദീര്‍ഘനേരം സംസാരിച്ചും മറ്റും നില്‍ക്കുന്നവര്‍ തുടങ്ങിയവരെല്ലാം പലപ്പോഴായി ഇരുന്ന് നിസ്‌കരിക്കുന്നത് കാണാം. ഇതനുവദനീയമല്ല. നില്‍ക്കാന്‍ കഴിവുണ്ടായിരിക്കുകയും റുകൂഅ്, സുജൂദ് ഇവയിലേതെങ്കിലും പൂര്‍ണ്ണ രൂപത്തില്‍ നിര്‍വഹിക്കാന്‍ കഴിയതിരിക്കുകയും ചെയ്താല്‍ റുകൂഅ്, സുജൂദ് ചെയ്യാനായി കസേരയില്‍ ഇരിക്കരുത്. മറിച്ച് നിന്നുകൊണ്ട് തന്നെ അല്‍പം മുതുക് കുനിച്ച് കഴിയുന്ന രൂപത്തില്‍ ചെയ്താല്‍ മതിയാകും. ഇരുന്ന് നിസ്‌കരിക്കാന്‍ കഴിയാത്തവന്‍ മുഖം ഉള്‍പ്പെടെ ദേഹത്തിന്റെ മുന്‍ഭാഗം ഖിബ്‌ല അഭിമുഖമായി വലതുഭാഗത്തേക്ക് ചരിഞ്ഞ് കിടന്ന് നിസ്‌കരിക്കണം. ചെരിഞ്ഞ് കിടക്കാന്‍ ആവില്ലെങ്കില്‍ ഉള്ളം കാല്‍ ഖിബ്‌ലയിലേക്കാക്കി മലര്‍ന്ന് കിടന്ന് നിസ്‌കരിക്കണം. തലയണയോ മറ്റു വല്ല വസ്തുക്കളോ ഉപയോഗിച്ച് തലയുയര്‍ത്തി മുഖവും ഖിബ്‌ലയിലേക്ക് ആക്കല്‍ നിര്‍ബന്ധമാണ്. ഈ സമയത്ത് റുകൂഉം സുജൂദും ശരിയായി ചെയ്യാന് കഴിയില്ലെങ്കില്‍ ആംഗ്യം കാണിക്കണം. സുജൂദില്‍ റുകൂഇനേക്കാന്‍ കൂടുതല്‍ തലകുനിച്ച് ആംഗ്യം ഉണ്ടാവണമെന്ന് മാത്രം.
വജ്ജഹ്തു
തക്ബീറത്തുല്‍ ഇഹ്‌റാമിന് ശേഷം പ്രാരംഭ പ്രാര്‍ത്തന ഓതല്‍ സുന്നത്താണ്. മയ്യിത്ത നിസ്‌കാരം ഒഴികെയുള്ള ഫര്‍ളായതും സുന്നത്തായതുമായ എല്ലാ നിസ്‌കാരത്തിലും ഇത് സുന്നത്താണ്. എന്നാല്‍ തക്ബീറത്തുല്‍ ഇഹ്‌റാമിന് ശേഷം ഫാതിഹയോ അതിന് മുന്നോടിയായ അഊദുവോ ഓതിത്തുടങിയാല്‍ മറന്നിട്ടാണെങ്കിലും – പിന്നെ വജ്ജഹ്തു ഓതല്‍ സുന്നത്തില്ല.
അഊദു
എല്ലാ നിസ്‌കാരങ്ങളിലും അഊദു ഓതല്‍ സുന്നത്താണ്. വജ്ജഹ്തു ഓതല്‍ സുന്നത്തുള്ള നിസ്‌കാരങ്ങളോ അല്ലെങ്കില്‍ പെരുന്നാള്‍ നിസ്‌കാരമോ ആണെങ്കില്‍ വജ്ജഹ്തുവിനും തക്ബീറുകള്‍ക്കും ശേഷമാണ് ഇത് ഓതേണ്ടത്. എന്നാല്‍ അഊദു ഓതാതെ ഫാത്വിഹ ഓതിത്തുടങ്ങിയാല്‍ പിന്നെ അഊദു സുന്നത്തില്ല. മാത്രമല്ല, എല്ലാ റക്അത്തിന്റെ തുടക്കത്തിലും അഊദു ഓതല്‍ സുന്നത്തും ഉപേക്ഷിക്കല്‍ കറാഹത്തുമാണ്.
ഫാത്വിഹ
അഊദു ഓതിയ ശേഷം ഫാത്വിഹ ഓതിത്തുടങ്ങണം. എല്ലാ റക്ഹത്തിലും ഫാത്വിഹ ഓതല്‍ നിര്‍ബന്ധമാകും. ബിസ്മി ഫാത്വിഹയുടെ ഭാഗമായതിനാല്‍ അത് ഓതല്‍ നിര്‍ബന്ധമാണ്. അക്ഷരങ്ങളും സദ്ദുകളും സൂക്ഷ്മതയോടെ ഉച്ചരിക്കണം. അക്ഷരങ്ങള്‍ യഥാസ്ഥാനത്ത് മൊഴിഞ്ഞും ഫാത്വിഹ പൂര്‍ത്തിയാക്കണം. ഫാത്വിഹയില്‍ 14 സ്ഥലത്താണ് സദ്ദുകള്‍ ഉള്ളത്. യഥാര്‍ത്ഥത്തില്‍ സദ്ദുള്ള ഒരക്ഷരമെന്നാല്‍ അതു രണ്ട് അക്ഷരമാണെന്ന് അര്‍ത്ഥം. * എന്നു ദീര്‍ഘമില്ലാതെ ഓതിയാല്‍ 141 അക്ഷരങ്ങളും സദ്ദുമുള്‍പ്പെടെ 155 അക്ഷരങ്ങളാണ് ഫാത്വിഹയിലുള്ളത്. * പോലുള്ള അക്ഷരങ്ങളുടെ ഉച്ചാരണ സ്ഥാനം പ്രത്യേകം ശ്രദ്ധിക്കണം.
ഒരക്ഷരത്തിന് പകരം മറ്റൊന്ന് ഉച്ചരിച്ചാല്‍ നിസ്‌കാരം ബാത്വിലാകും. പരസ്പരം ഉച്ചാരണത്തിന് സാമ്യമുള്ള അക്ഷരാണെങ്കില്‍ പോലും അക്ഷരണങ്ങളുടെ ഉച്ചാരണം മാറി ഉച്ചരിച്ചാല്‍ നിസ്‌കാരം ബാഥ്വിലാകും. ഒരു കൂട്ടുക്ഷരത്തെ ലഘുവായി ഉച്ചരിച്ചാല്‍ ഉദാഹരം അര്‍റഹ്മാന്‍ എന്നതിന് പകരം അല്‍ റഹ്മാന്‍ എന്ന് ഓതിയാല്‍ നിസ്‌കാരം ബാഥ്വിലാകും എന്നാല്‍. **** എന്ന കൂട്ടക്ഷരത്തെ മനപ്പൂര്‍വ്വവവും അര്‍ത്ഥമറിഞ്ഞും ലഘുവായി ഉച്ചരിച്ചാല്‍ കാഫിറാകും. കാരണം സൂര്യപ്രകാശത്തെ ഞങ്ങള്‍ ആരാധിക്കുന്നു എന്നാണ് അര്‍ത്ഥം.
ഫാതിഹയിലെ ആയത്തുകള്‍ തുടര്‍ച്ചായി പാരായണം ചെയ്യണം. വാചകങ്ങള്‍ക്കിടയില്‍ ഒരു ശ്വാസത്തിന്റെയോ വിക്കിന്റെയോ അടക്കത്തത്താള്‍ കൂടുതല്‍ നിശബ്ദത പാടില്ല. മറ്റൊരു സൂറത്തില്‍ ആയത്തില്‍ നിന്നുള്ള ഭാഗമോ തുമ്മിയാലുള്ള ‘സുബ്ഹാനല്ലാ’ എന്ന കുറഞ്ഞ വാചകങ്ങളോ ആണെങ്കിലും അത് ഫാത്തിഹയെ ഇടര്‍ച്ച വരുത്തിയാല്‍ ഫാത്വിഹ ആവര്‍ത്തിക്കണം. . ബിസ്മി ഉള്‍പ്പെടെ ഫാത്തിഹയുടെ ഓരോ ആയത്തിന്റെയും അവസാനം നിര്‍ത്തി ഓതല്‍ സുന്നത്താണ്.
ആമീന്‍
ഫാത്തിഹ കഴിഞ്ഞാലുടന്‍ ആമീന്‍ പറയല്‍ സുന്നത്താണ്.  ഫാത്തിഹ കഴിഞ്ഞ് ഒരു ലഘു നിശബ്ദതക്ക് ശേഷമായിരിക്കണം. ആമീനിന്റെയും സൂറത്തിന്റെയും ഇടയിലും സൂറത്ത് കഴിഞ്ഞും റുകൂഇലേക്കുള്ള തക്ബീറിനും ഇടയിലും തക്ബീറത്തുല്‍ ഇഹ്‌റാമിനും വജ്ജഹ്തുവിനും ഇടയിലും വജ്ജഹ്തുവിനും അഊദുവിനും ഇടയിലും അഊദുവിനും ബിസ്മിക്കും ഇടയിലും സുബ്ഹാനല്ലാഹ് എന്ന് പറയാന്‍ മാത്രമുളള ഒരു ചെറിയ നിശബ്ദത സുന്നത്തുണ്ട്.
സൂറത്ത്
ഫാത്വിഹക്കുശേഷം ഒരു പൂര്‍ണ്ണമായു സൂറത്ത് ഓതല്‍ സുന്നത്താണ്. നിസ്‌കാരത്തിലെ ആദ്യ രണ്ട് റക്അത്തുകളിലാണ് ഇത് ഓതേണ്ടത്. മാത്രമല്ല ഒന്നാം റക്അത്തിലെ പാരായണം രണ്ടാം റക്അത്തിലെ ദീര്‍ഘമായിരിക്കലും മുസ്ഹഫിന്റെ ക്രമം പാലിക്കലും സുന്നത്താണ്. ജുമുഅ വെള്ളിയാഴ്ചയുടെ സുബ്ഹ്, ഇശാഅ് എന്നിവയിലും * എന്നീ സൂറത്തുകളും * എന്നിവയോ ഓതണം. വെള്ളിയാഴ്ച സുബ്ഹിന് * (സജദയും) എന്ന സൂറത്തും ഓതല്‍ സുന്നത്താണ്. സുബ്ഹിന്റെയും മഗ്‌രിബിന്റെയും സുന്നത്തുകള്‍ ത്വവാഫ്, തഹിയ്യത്ത്, ഇസ്തിഖാറത്ത്, ഇഹ്‌റാം എന്നിവയുടെ നിസ്‌കാരങ്ങളിലും ഇത് സുന്നത്താണ്. മാത്രമല്ല, പാരായണം ചെയ്യുന്നത് സൂറത്തിന്റെ അര്‍ത്ഥം ചിന്തിച്ച് ഓതല്‍ പ്രത്യേകം സുന്നത്താണ്.
റുകൂഅ്
സൂറത്ത് ഓതിയ ശേഷം കൈ ഉയര്‍ത്തി തക്ബീര്‍ ചൊല്ലി റുകൂഅ് ചെയ്യണം. തക്ബീറത്തുല്‍ ഇഹ്‌റാമിന്റെ സമയത്ത് കൈ ഉയര്‍ത്തിയ പ്രകരമാണ് ഇവിടെയും ചെയ്യേണ്ടത്. റുകൂലേക്ക് പോകാനുള്ള തക്ബീര്‍ ആരംഭിക്കുന്നതോടൊപ്പം കൈ അഴിച്ചുയര്‍ത്തി തുടങ്ങണം. റുകൂഇല്‍ എത്തുന്നതുവരെ തക്ബീര്‍ നീട്ടുകയും വേണം.
ഉള്ളം കൈകള്‍ കാല് മുട്ടിലെത്തും വിധം കുനിയലാണ് റുകൂഅ്. നിരപ്പായ ഒരു തലം പോലെ മുതുകും പിരടിയും സമമായിരിക്കലും മുന്‍കൈകള്‍ മറയൊന്നുമില്ലാതെ വിരലുകള്‍ മിതമായി അകത്തി നിവര്‍ത്തി കാല്‍മുട്ടുകള്‍ അകറ്റി നാട്ടിവെച്ച് അതില്‍ പിടിക്കലും സുന്നത്താണ്. റുകൂഇല്‍ 3 പ്രാവശ്യം ******* എന്ന് ചൊല്ലല്‍ സുന്നത്താണ്. റുകൂഅ് പൂര്‍ണ്ണമാകാതെ ചുരുങ്ങിയ രൂപത്തില്‍ തലമുതുകില്‍ സമമാക്കാതെ തല കീഴ്‌പോട്ട് താഴ്ത്തലും കറാഹത്താണ്. കൈമുട്ടുകള്‍ ഇരുപാര്‍ശ്വങ്ങളില്‍ നിന്നും അകറ്റി വെക്കല്‍ പുരുഷന്‍മാര്‍ക്കും പരസ്പരം ചേര്‍ത്തിവെക്കല്‍ പുരുഷന്‍മാര്‍ അല്ലാത്തവര്‍ക്കും സുന്നത്താണ്.
ഇഹ്തിദാല്‍
‘അല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞുകൊണ്ട് മുമ്പുപറഞ്ഞതുപോലെ കൈ ഉയര്‍ത്തായാണ് ഇഹ്തിദാലിലേക്ക് വരേണ്ടത്. റുകൂഇല്‍ നിന്ന് ഉയരുന്നതും ‘അല്ലാഹു അക്ബര്‍’ പറഞ്ഞുതുടങ്ങുന്നതും കൈ ഉയര്‍ത്താന്‍ ആരംഭിക്കുന്നതും ഒന്നിച്ചായിരിക്കണം. മൂന്നും ഒന്നിച്ച് അവസാനിക്കുകയും വേണം. യഥാര്‍ത്ഥത്തില്‍ ഇഹ്തിദാല്‍ ഉദ്ധശിക്കുന്നത് റുകൂഇന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങലാണ്. അത് നിര്‍ത്തമോ ഇരുത്തമോ മറ്റുവല്ലതോ ആയിരിക്കും. ഇഹ്തിദാലില്‍ എത്തിയതുമുതല്‍ ഇങ്ങനെ ചൊല്ലല്‍ സുന്നത്താണ്.
******
ഖുനൂത്ത്
സുബ്ഹിന്റെ രണ്ടാം റക്അത്തിലെ ഇഅ്തിദാലിലും റമളാന്‍ അവസാന പകുതിയിലെ വിത്‌റിലെ അവസാന ഇഹ്തിദാലിലും ഖുനൂത്ത് സുന്നത്തുണ്ട്.  പതിവ് ദിക്‌റിന് ശേഷമാണ് ഖുനൂത്ത് ഓതേണ്ടത്. ഖുനൂത്ത് ചുമലുകള്‍ക്കുനേരെ കൈകള്‍ ഉയര്‍ത്തി ഉള്ളം കൈ മുകളിലേക്കാക്കിയാണ് നിര്‍വഹിക്കുന്നത്.
*****
ഖുനൂത്തിന്റെ അവസാനം നബി(സ്വ)യുടെയും കുടുംബത്തിന്റെയും പേരില്‍ സ്വലാത്തും സലാമും ചൊല്ലല്‍ സുന്നത്തുണ്ട്.
സുജൂദ്
സുജൂദിലേക്ക് പോകുമ്പോള്‍ കൈ ഉയര്‍ത്തരുത്. എന്നാല്‍ തക്ബീര്‍ ചൊല്ലണം. സുജൂദിലേക്ക് കുനിയാന്‍ പോകുന്നതിനോട് കൂടെ തക്ബീര്‍ ആരംഭിക്കുകയും സുജൂദില്‍ എത്തുന്നതുവരെ തക്ബീര്‍ നീണ്ടു നില്‍ക്കുകയും വേണം.
അരക്കെട്ടും സമീപ ഭാഗങ്ങളും തലയേക്കാളും ചുമലിനേക്കാളും ഉയര്‍ന്നു നില്‍ക്കും വിധമായിരിക്കണം സുജൂദ്. മാത്രമല്ല, നെറ്റിയില്‍ മറയൊന്നും ഉണ്ടായിരിക്കകയും ചെയ്യരുത്. അതുകൊണ്ട് നെറ്റിയിലുള്ള ബാന്റേജ് നീക്കം ചെയ്യണം. എന്നാല്‍ രോഗികള്‍ക്ക് മുകളില്‍ പറഞ്ഞ അവസ്ഥകളില്‍ സുജൂദ് ചെയ്യുക അസാധ്യമാണെങ്കില്‍ പരമാവധി കഴിയുന്ന രൂപങ്ങള്‍ സ്വീകരിക്കേണ്ടതാണ്. തലയുടെ ഭാരം സുജൂദിന്റ സ്ഥാനത്ത് അനുഭവപ്പെടും വിധമായിരിക്കണം സുജൂദ് ചെയ്യേണ്ടത്. നെറ്റി സുജൂദിന്റെ സ്ഥാനത്ത് സ്പര്‍ശിച്ചാല്‍ മാത്രം പോര.
ഇരുവശങ്ങളെത്തൊട്ട് കൈകള്‍ അല്‍പം അകറ്റുകയും തുടയില്‍ നിന്നും വയര്‍ നില്‍ക്കുന്ന രീതിയില്‍ അല്‍പം മുന്നോട്ടുവലിഞ്ഞുമാണ് പുരുഷന്‍ സുജൂദ് ചെയ്യേണ്ടത്. സ്ത്രീകള്‍ രണ്ട് കൈകളും വശങ്ങളോട് ചേര്‍ത്തുവെക്കുകയും വയര്‍ തുടയിലേക്ക് അടുത്തിരിക്കുന്ന രീതിയിലാണ് സുജൂദ് ചെയ്യുക.
സജൂദില്‍ ശ്രദ്ധിക്കേണ്ടവ
തൊപ്പി, ടവ്വല്‍, മക്കന എന്നിവ ധരിക്കുമ്പോള്‍ നെറ്റി മറയാതിരിക്കാന്‍ ശ്രദ്ധിക്കണം. നെറ്റി മറയുകയും മറഞ്ഞ നെറ്റി നിലത്തുവെച്ച് സുജൂദ് ചെയ്യുകയും ചെയ്താല്‍ സുജൂദ് അസാധുവാകും. തത്ഫലമായി നിസ്‌കാരവും അസാധുവാണ്. കാല്‍വിലരുകള്‍ മുന്നോട്ടുമടക്കി വിരലിന്റെ പള്ള നിലത്തുറപ്പിക്കാന്‍ ശ്രദ്ധിക്കണം. വിരലുകള്‍ പിന്നോട്ട് മടക്കി െവക്കുന്നതും മുന്നോട്ട് മടക്കാതെ കുത്തിവെക്കുന്നതും സുജൂദിനെയും നിസ്‌കാരത്തെയും അസാധുവാക്കും കാല്‍മുട്ടുകള്‍ കാല്‍ പാദങ്ങള്‍ കൈകള്‍ കൈവിരലുകള്‍ എന്നിവ നിലത്തുവെക്കുന്നതിലെ ക്രമവും ശ്രദ്ധിച്ച് ശീലിച്ച് പ്രാവര്‍ത്തികമാക്കുക. അവ ഓരോന്നും സുന്നത്തായതിനാല്‍ അലസത കാരണം നിരവധി പ്രതിഫലങ്ങള്‍ നഷ്ടപ്പെടും.
സുജൂദുകള്‍ക്കിടയിലെ ഇരുത്തം
സജൂദില്‍ നിന്ന് തല ഉയര്‍ത്താന്‍ ആരംഭിക്കുന്നതോടൊപ്പം തന്നെ തക്ബീര്‍ തുടങ്ങണം. നട്ടെല്ല് നിവര്‍ത്തി ഇരിക്കുന്നതുവരെ തക്ബീര്‍ നീണ്ടു നില്‍ക്കുകയും വേണം. സുജൂദുകള്‍ക്കിടയില്‍ ഇടതുകാലപാദം മലര്‍ത്തിവെച്ച് അതിന്റെ മടമ്പില്‍ ഇരിക്കുന്ന രൂപമായ ഇഫ്തിറാസിന്റെ ഇരുത്തം ഇരിക്കണം. കൈകള്‍ കാല്‍ മുട്ടുകള്‍ക്കടുത്തായി തുടയില്‍ വിരലുകള്‍ നിവര്‍ത്തി അഗ്രഭാഗം കാല്‍മുട്ടിന് നേരെയാക്കായാണ് വെക്കേണ്ടത്. വലത്തെ കാലിന്റെ വിരലുകള് മുന്നോട്ടുമടക്കി കാല്‍ നാട്ടിവെക്കണം. ഇരുത്തത്തില്‍ ഇങ്ങനെ ചൊല്ലണം.
*******
ശ്രദ്ധിക്കേണ്ടവ
ഇരുത്തത്തില്‍ കൈവിരലുകള്‍, നട്ടെല്ല്, കാല്‍, കാല്‍വിരലുകള്‍ എന്നിവയുടെ രൂപങ്ങള്‍ മുമ്പ് പറഞ്ഞതുപ്രകാരം ശ്രദ്ധിച്ച് ശീലിക്കുക. മഹത്തായ പ്രതിഫലങ്ങള്‍ നഷ്ടപ്പെടുത്താരിക്കുക.
അടക്കം ഉണ്ടാവുക
റുകൂഅ്, ഇഅ്തിദാല്‍, രണ്ട് സുജൂദ്, സുജൂദുകള്‍ക്കിടയിലെ ഇരുത്തം എന്നിവയിലെല്ലാം അടക്കം ഉണ്ടാകണം. ഏതുഫര്‍ളില്‍ നിന്ന് ഏതുഫര്‍ളിലേക്ക് പോകുന്നുവോ അവതമ്മില്‍ വേര്‍തിരിയും വിധം അവയവങ്ങള്‍ക്ക് അടക്കം ഉണ്ടായിരിക്കുക എന്നതാണ് മാനദന്ധം. എന്നാല്‍ മുകളില്‍ പറഞ്ഞ 4 സ്ഥലങ്ങളില്‍ ദൃതി കാണിക്കുകയാണെങ്കില്‍ അനക്കം അടങ്ങുകയില്ല. ഇതു നിസ്‌കാരം അസാധുവാകാന്‍ കാരണമാവുകയും ചെയ്യും. ആയതിനാല്‍ എത്ര ജോലിത്തിരക്കുള്ള സമയമാണെങ്കിലും നിസ്‌കാരം സാവധാനം തന്നെ നിര്‍വഹിക്കണം. അല്ലാത്ത പക്ഷം നിസ്‌കരിച്ചവനും നിസ്‌കാരിക്കാത്തവനും തമ്മിലെന്ത് വ്യത്യാസം.
രണ്ടാം സുജൂദ്
ഒന്നാം സുജൂദില്‍ ശ്രദ്ധിക്കേണ്ട് മുഴുവന്‍ കാര്യങ്ങളെല്ലാം രണ്ടാം സുജൂദിലും ആവര്‍ത്തിക്കുക. ദിക്‌റുകളും യഥാവിധി തന്നെ.
രണ്ടാം റക്അത്തില്‍ രണ്ട് സുജൂദിന് ശേഷം രണ്ടാറക്അത്തിലേക്ക് എഴുന്നേല്‍ക്കുന്ന മധ്യേ സുജൂദിന്റെ ഇടയിലുള്ളതുപോലെ ഒന്ന് ഇരുന്നിട്ടുവേണം എഴുന്നേല്‍ക്കാന്‍. ഇതിന് ഇസ്തിറാഹത്തിന്റെ ഇരുത്തം എന്ന് പറയുന്നു. തുടര്‍ന്ന് ഉളളംകൈ നിലത്തൂന്നി എഴുന്നേല്‍ക്കുക. സുജൂദില്‍ നിന്ന് ഉയരാന്‍ ആരംഭിക്കുമ്പോള്‍ തന്നെ തക്ബീറും ആരംഭിക്കുകയും നട്ടെല്ല് നേരെയാക്കി നിവര്‍ന്നു നില്‍ക്കുന്നതുവരെ തക്ബീര്‍ നീണ്ടുനില്‍ക്കുകയും വേണം. നേരെ നിന്ന ശേഷം മുമ്പ് പറഞ്ഞതുപ്രകാരം കൈ നെഞ്ചിനുതാഴെ കെട്ടുകയും വേണം. ഇപ്പോള്‍ ഒരു റക്അത്ത് പൂര്‍ത്തിയായി.
അത്തഹിയ്യാത്ത്
രണ്ട് റക്അത്തുള്ള നിസ്‌കാരത്തില്‍ രണ്ടാം റക്അത്തിന്റെ അവസാനത്തില്‍ അതായത് സുജൂദിന് ശേഷം ഇരുത്തത്തിലേക്ക് മടങ്ങി വന്നാണ് അത്തഹിയാത്ത് ഓതേണ്ടത്. അവസാനത്തെ അത്തഹിയാത്ത് ഫര്‍ളാണ്. ഇത് നാല് റക്അത്തുള്ള നിസ്‌കാരത്തില്‍ നാലാം റക്അത്തില്‍ രണ്ടാം സുജൂദിന് ശേഷമായിരിക്കും.
അത്തഹിയാത്തിന്റെ രൂപം
*****
തുടര്‍ന്ന് താഴെ പറയുന്ന സ്വലാത്ത് ചൊല്ലുക
*****
അത്തഹിയാത്ത്, സ്വാലത്ത് എന്നിവക്ക് ശേഷം ദുആ ചെയ്യണം
*****
ശദ്ദുകള്‍ സൂക്ഷിക്കുക, അക്ഷരങ്ങള്‍ മാറിപ്പോകാതിരിക്കുക തുടര്‍ച്ച ശ്രദ്ധിക്കുക എന്നിവയെല്ലാം അത്തഹിയാത്തും നിര്‍ബന്ധമാണ്.
അത്തഹിയാത്ത് സ്വലാത്ത്, സലാം എന്നിവക്ക് വേണ്ടി ഇരിക്കുക
അവസാനം സലാം ഉള്ള ഈ ഇരുത്തത്തില്‍ വലതുഭാഗത്തുകൂടി ഇടതുകാല്‍ പുറത്തേക്കിട്ട് പൃഷ്ഠം നിലത്തു ചേര്‍ത്തുള്ള തബര്‍റുകിന്റെ രൂപത്തിലുള്ള ഇരുത്തം സ്വീകരിക്കലാണ് സുന്നത്ത്.
ആദ്യത്തെയും അവസാനത്തെയും അത്തഹിയാത്തുകളില്‍ വിരല്‍കൊടികള്‍ കാല്‍മുട്ടിന്റെ അഗ്രത്തോട് നേരിടും വിധം കൈകള്‍ കാല്‍മുട്ടിനടുത്ത് വെക്കല്‍ സുന്നത്താണ്. എന്നാല്‍ കാല്‍മട്ടുകള്‍ മുന്‍കൈകൊണ്ട് കൂട്ടിപ്പിടിക്കരുത്. ഇടതുകൈവിരലുകള്‍ ചേര്‍ത്ത് നിവര്‍ത്തിയും വലതുകൈവിരലിലെ ചൂണ്ടുവിരല്‍ ഒഴികെയുള്ളവ കൂട്ടിപ്പിടിച്ചുകൊണ്ടാണ് വെക്കേണ്ടത്. ചൂണ്ടുവിരല്‍ കൂട്ടിപ്പിടക്കേക്കേണ്ടതില്ല. അത്തഹിയാത്തില്‍ ഇല്ലല്ലാഹു എന്ന് പറയുമ്പോള്‍ ചൂണ്ടുവിരല്‍ അല്‍പം ചെരിവോടെ ഖിബ്‌ലയിലേക്ക് ഉയര്‍ത്തണം. മാത്രവുമല്ല ഒന്നാമത്തെ അത്തഹിയാത്താണെങ്കില്‍ എഴുനേല്‍ക്കുകയോ രണ്ടാം അത്തഹിയാത്തെങ്കില്‍ സലാം വീട്ടുകയോ ചെയ്യുംവരെ വിരല്‍ ഉയര്‍ത്തിത്തന്നെ പിടിക്കണം. ഉള്ളം കയ്യിന്റെ അഗ്രത്തില്‍ ചൂണ്ടുവിരലിന് താഴെയായി പെരുവിരലിന്റെ തലവച്ചുപിടക്കലാണ് ശ്രേഷ്ടം 53 ലെ പിടുത്തം എന്നാണ് ഇതിന് പറയുക. മാത്രവുമല്ല വിരല്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമയങ്ങളത്രയും അതിലേക്ക് നോക്കലും സുന്നത്താണ്.
അത്തഹിയാത്തിലും മറ്റുള്ളവയെപ്പോലെത്തന്നെ ഇരിക്കേണ്ട രൂപവും കൈ കൈവിരലുകള്‍, കാല്‍, കാല്‍ വിരലുകള്‍ എന്നിവ വെക്കേണ്ട രൂപങ്ങളും പ്രത്യേകം ശ്രദ്ധിച്ചു ശീലിക്കുക. മൂന്നോ നാലോ റക് അത്തുള്ള നിസ്‌കാരമാണെങ്കില്‍ രണ്ടാം റക്അത്തിന്റെ അവസാനം മുകളില്‍ പറഞ്ഞ പ്രകാരം അത്തഹിയാത്ത് ഓതി ശേഷം ****എന്ന് നബി(സ്വ)യുടെ മേല്‍ ഉള്ള സ്വലാത്ത് മാത്രം ചൊല്ലുക. സ്വലാത്തിന്റെ ബാക്കി ഭാഗമോ ശേഷമുള്ള ദുആയോ ചെയ്യരുത്.
ഇവിടെ രണ്ട് സുജൂദിന്റെ ഇടയിലെ ഇരുത്തമായ തവര്‍റുകിന്റെ ഇരുത്തമാണ് സ്വീകരിക്കേണ്ടത് മുമ്പ് പറഞ്ഞ രൂപത്തില്‍ ഇടത് കൈവിരലുകള്‍ മുട്ടിന്റ അടുത്ത് നിവര്‍ത്തിയും വലതുകൈവിരലുകള്‍ ചൂണ്ടുവിരലുകള്‍ ഒഴികെയുള്ളവ മടക്കി, പെരുവിരല്‍ ചൂണ്ടുവിരലിന്റെ താഴെ അറ്റത്ത് വെക്കുകയും ചെയ്യണം. ശേഷം അത്തഹിയാത്തിലെ ‘ഇല്ലള്ളാ’എന്ന് പറയുമ്പോള്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തുകയും വേണം. ഇങ്ങനെ അത്തഹിയാത്ത് സ്വലാത്ത് എന്നിവക്ക് ശേഷം കൈകുത്തി മൂന്നാം റക്അത്തിലേക്ക് തക്ബീര്‍ ചൊല്ലിക്കൊണ്ട് എഴുന്നേല്‍ക്കുക. മുമ്പ് പറഞ്ഞ പ്രകാരം തക്ബീറും ഉയര്‍ച്ചയും ഒരുമിച്ചായിരിക്കണം. മൂന്നാം റക്അത്തിലെത്തിയാല്‍ തക്ബീറത്തുല്‍ ഇഹ്‌റാമിലെ പോലെ കൈകള്‍ ഉയര്‍ത്തിവേണം നെഞ്ചിന് താഴെ കെട്ടാന്‍. എന്നാല്‍ ഒന്നാം റക്അത്തില്‍ നിന്നും രണ്ടാം റക്അത്തിലേക്കും മൂന്നില്‍ നിന്ന് നാലിലേക്കും ഉയരുമ്പോള്‍ ഇങ്ങനെ കൈകള്‍ ഉയര്‍ത്തേണ്ടതില്ല.
സലാം വീട്ടല്‍
അവസാനത്തെ അത്തഹിയാത്ത്, സ്വലാത്ത്, ദുആ എന്നിവക്ക് ശേഷം **** എന്നു പറഞ്ഞ് പിന്നിലുള്ളവര്‍ക്ക് വലതുകവിള്‍ കാണും വിധം വലത്തോട്ടും ഇടതുകവിള്‍ കാണും വിധം ഇടത്തോട്ടും മുഖം തിരിക്കണം. സലാമിനെ അധികം നീട്ടരുത്. അഭിമുഖമായി സലാം ആരംഭിക്കുകയും **** എന്ന് തുടങ്ങുമ്പോള്‍ തിരിയാന്‍ തുടങ്ങുകയും സലാം പൂര്‍ത്തിയാവലോടെ മുഖം തിരിക്കല്‍ പൂര്‍ണ്ണമാവുകയും ചെയ്യണം.
നിസ്‌കാരത്തില്‍ ചൊല്ലുന്ന മുഴുവന്‍ ദികറുകളും അര്‍ത്ഥം ചിന്തിച്ചുകൊണ്ടായിരിക്കല്‍ പ്രത്യേകം സുന്നത്താണ്.
ദുആഇന്റെ ശ്രേഷ്ഠതകള്‍
പ്രാര്‍ത്ഥന ഒരു ആരാധനയാണ്. മാത്രമല്ല അത് വിശ്വാസിയുടെ ആയുധം കൂടിയാണ്. അടിമയുടെ സന്താപങ്ങളും പ്രശ്‌നങ്ങളും അവതരിപ്പിക്കാന്‍ പരിഹാര മാര്‍ഗ്ഗവും ലഭിക്കുന്ന പരമമായ ഒരിടമാണത്. നബി(സ്വ) ഒരിക്കല്‍ അരുള്‍ ചെയ്തു. കുറ്റകരമായതോ കുടുംബ ബന്ധം മുറിക്കുന്നതോ അല്ലാത്ത വിശ്വാസിയുടെ ഏതൊരു പ്രാര്‍ത്ഥനക്കും മൂന്നിലൊരു പ്രതിഫലം സുനിശ്ചിതമാണ്. ഒരു പക്ഷെ അവന്റെ തേട്ടത്തിന് ഉടനടി പരിഹാരമുണ്ടാകും. അതല്ലെങ്കില്‍ പരലോകത്തേക്ക് അതിന്റ പ്രതിഫലം മാറ്റിവെക്കും. അതുമല്ലെങ്കില്‍ വല്ല ആപത്തും അതുമൂലം നീങ്ങിപ്പോകും അതുകൊണ്ടുതന്നെ വിശ്വാസിയുടെ തേട്ടങ്ങള്‍ ഒരു നിലക്കും വിഫലമാവുന്നില്ല. പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കുക. പ്രാര്‍ത്ഥനാ നിരതനാവുക.
ഒരവസരത്തില്‍ തിരുനബി(സ്വ)യോട് ചോദിച്ചു ഏത് പ്രാര്‍ത്ഥനയാണ് നബിയെ ഉടനടി മറുപടി പ്രതീക്ഷിക്കപ്പെടുന്നത്. അവിടുന്ന് പ്രതിവധിച്ചു. പാതിരാ സമയങ്ങളിലും ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് ശേഷമുള്ള പ്രാര്‍ത്ഥനകള്‍.
ദുആഇന്റെ മര്യാദകള്‍
തന്റ സങ്കടങ്ങളും ആവലാതികളും കേള്‍ക്കാനും പരിഹരിക്കാനും പൂര്‍ണ്ണവും പരമവുമായ ആയ കഴിവുള്ള നാഥനോട് ഇരവ് തേടുമ്പോള്‍ നിര്‍ബന്ധമായും ചിലമര്യാദകള്‍ പാലിക്കേണ്ടതുണ്ട് പ്രാര്‍ത്ഥനയുടെ തുടക്കവും ഒടുക്കവും ഹംദ് സ്വലാത്ത് എന്നിവകൊണ്ടായിരിക്കണം. മാത്രവുമല്ല, അവസാനിക്കുമ്പോള്‍ ആമീന്‍ ഉണ്ടായിരിക്കണം. ഇവയെല്ലാം സുന്നത്താണ്.
ശുദ്ധമായ കൈകള്‍ ചുമലിന്റെ നേരെ ഉയര്‍ത്തി ഇമാമും ഒറ്റക്ക് നിസ്‌കരിക്കുന്നവനും ഖിബ്‌ലക്കഭിമുഖമായും നിസ്‌കര ശേഷം ഇമാം വലതുഭാഗം മഅ്മൂമിലേക്കും ഇടതുഭാഗം ഖിബ്‌ലയിലേക്കുമായി തിരിഞ്ഞ് ദുആ ചെയ്യലും ദുആയില്‍ നിന്നും വിരമിക്കുേമ്പോള്‍ കൈകള്‍കൊണ്ട് മുഖം തടവലും സുന്നത്താണ്.
നിസ്‌കാരത്തിന്റെ സുന്നത്തുകള്‍
മുമ്പ് വിശദീകരിച്ച 14 ഫര്‍ളുകളൊഴികെയുള്ളതെല്ലാം സുന്നത്തായ കര്‍മങ്ങളാണ്. ഈ സുന്നത്തുകളെ അബ്ആള് എന്നും  ഹൈആത്ത് എന്നും വേര്‍തിരിച്ചിരിക്കുന്നു. ആദ്യത്തെ അത്തഹിയാത്ത് അതിനുവേണ്ടി ഇരിക്കല്‍, ഖുനത്ത്, ഖുനൂത്തിന് വേണ്ടി നില്‍ക്കല്‍, ആദ്യത്തെ അത്തഹിയാത്തിനും സ്വലാത്തിനും ശേഷം നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍. അവസാനത്തെ അത്തഹിയാത്തിനും ഖുനൂത്തിനും ശേഷം നബികുടുംബത്തിന് വേണ്ടി സ്വലാത്ത് തുടങ്ങിയവയെല്ലാം അബ്ആള് സുന്നത്തുകളാണ്. ഇവയിലൊന്ന് ഉപേക്ഷിച്ചാല്‍ സഹ്‌വിന്റെ സുജൂദ് ചെയ്ത് പരിഹരിക്കണം.
സഹ്‌വിന്റെ സുജൂദ്
സലാമിന്റ മുമ്പ് ഘട്ടത്തില്‍ രണ്ട് സുജൂദ് ചെയ്യല്‍ സുന്നത്താണ്. സാധാരണ ചെയ്യുന്ന സുജൂദ്, ഇടയിലുള്ള ഇരുത്തം എന്നിവക്കും സമാനമായത് തന്നെയാണ് ഇതിലെ സുജൂദും ഇടയിലുള്ള ഇരുത്തവുമെല്ലാം. എന്നാല്‍ സുജൂദ് ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ സഹ്‌വിന്റെ ചെയ്യുന്നുവെന്ന് കരുതല്‍ നിര്‍ബന്ധമാണ്.
നിസ്‌കാരത്തിന്റെ കറാഹത്തുകള്‍
കുറ്റമറ്റ ഒരു സമ്പൂര്‍ണ്ണ നിസ്‌കാരത്തിന് കോട്ടം വരുത്തുന്ന പ്രവൃത്തികളാണ് കറാഹത്തുകള്‍. ഇവ നിസ്‌കാരത്തിന്റെ സമ്പൂര്‍ണ്ണതയെ നഷ്ടപ്പെടുത്തുന്നതോടൊപ്പം ഒത്തിരി പ്രതിഫലങ്ങളും നഷ്ടപ്പെടുത്തുന്നു.
1. തിരിഞ്ഞുനോക്കല്‍
ശ്രദ്ധതിരിക്കുന്ന ചിത്രപണികളുള്ള വസ്ത്രത്തിലേക്കോ മറ്റോ നോക്കലും കറാഹത്താണ്. അതുകൊണ്ടുതന്നെ വരകളുള്ള വസ്ത്രം ധരിച്ചോ അതിലേക്ക് അഭിമുഖമായോ അതില്‍ നിന്നോ നിസ്‌കരിക്കലും കറാഹത്താണ്.
2. തുപ്പല്‍
നിസ്‌കാരത്തിലും അല്ലാത്തപ്പോഴും മുമ്പിലേക്കും വലതുഭാഗത്തേക്കും തുപ്പല്‍ കറാഹത്താണ്. പള്ളിയില്‍ ഏതുവശത്തേക്കാണെങ്കിലും തുപ്പല്‍ ഹറാമാണ്.
3. തലമറക്കാതിരിക്കല്‍
തലയും ചുമലും തുറന്നിടുക. ത്വവാഫിലെ പോലെ പൂണൂല്‍ വേഷം ധരിക്കുക തുടങ്ങിയവ കറാഹത്താണ്.
4. വിസര്‍ജ്ജന ശങ്കയില്‍ നിസ്‌കാരം
കാഷ്ടിക്കാനോ മൂത്രക്കാനോ കീഴ്‌വായുവിനോ ശക്തമായ ശങ്കയുള്ളപ്പോള്‍ നിസ്‌കരിക്കല്‍ കറാഹത്താണ്.
5. ഭക്ഷണ സാന്നിധ്യത്തില്‍ ഭക്ഷണ പാനീയങ്ങള്‍ക്ക് ആശയുണ്ടായിരിക്കെ അവയുടെ സാന്നിധ്യത്തില്‍ നിസ്‌കാരം കറാഹത്താണ്.
6. വഴിയില്‍ വച്ചുള്ള നിസ്‌കാരം
നിസ്‌കാരം ബാത്വിലാക്കുന്ന കാര്യങ്ങള്‍
നിസ്‌കാരം മുറിക്കുന്നുവെന്ന് കരുതുക. ഏതെങ്കിലും കാര്യത്തോട് ബന്ധപ്പെടുത്തി നിസ്‌കാരം മുറിക്കുന്നുവെന്നോ സംശയിക്കുകയോ ചെയ്യുക. നിസ്‌കാരത്തന്റെ പ്രവര്‍ത്തനങ്ങളുടെ ഗണത്തില്‍ പ്രവര്‍ത്തികള്‍ തുടരെ അധികം സംഭവിച്ചെന്ന് ഉറപ്പാവുക തുടങ്ങിയ കാരണങ്ങളാല്‍ നിസ്‌കാരം ബാത്വിലാകും.
ചാട്ടമില്ലാതെ രണ്ടടി നടക്കുക. രണ്ട് പ്രാവശ്യം അടിക്കുക പോലുള്ള കുറഞ്ഞ പ്രവര്‍ത്തികള്‍കൊണ്ട് നിസ്‌കാരത്തിന് കുഴപ്പമില്ല. എങ്കിലും തുടര്‍ച്ചയായി മൂന്ന് പ്രവര്‍ത്തി ഉദ്ദേശിച്ചവന്‍ ഒന്നു ചെയ്താലും അതു തുടങ്ങിയാല്‍ തന്നെയും നിസ്‌കാരം ബാത്വിലാകും.
തുടര്‍ച്ചയായ മൂന്ന് ചവക്കലകൊണ്ടും മൂന്ന് ചവിട്ടടികൊണ്ടും നിസ്‌കാരം ബാത്വിലാകും. ഒരു ചവിട്ടടികൊണ്ട് ഉദ്ധേശം ഒരു കാല്‍ മുന്നോട്ടോ മറ്റോ നീക്കുക എന്നാണ്. അതിന്റെ കൂടെ അടുത്ത കാല്‍ കൂടി നീക്കിയാല്‍ അത് ഉടന്‍ തന്നെ അല്ലെങ്കിലും രണ്ട് ചവിട്ടടിയായി. എന്നാല്‍ തലയും ഇരു കൈകളും ഒരു പ്രാവശ്യം ചലിപ്പിച്ചാലും നിസ്‌കാരം ബാത്വിലാകും. അത് ഒപ്പമാണെങ്കിലും ശരി. ഇപ്രകാരം നിസ്‌കാരത്തില്‍ ഒരു പ്രാവശ്യമാണെങ്കിലും ചാടിയാലും നിസ്‌കാരം ബാത്തിലാകും.
നിസ്‌കാരത്തില്‍ സംഭവിക്കുന്ന നേരിയ ചലനങ്ങള്‍ നിസ്‌കാരത്തിന്റെ സാധൂകരണത്തെ ബാധിക്കുകയില്ല. മാന്തുമ്പോഴോ തസ്ബീഹ് മാല മറിക്കുമ്പോഴോ കൈപ്പടം മുഴുവന്‍ ചലിപ്പിക്കാതെയുള്ള വിരലുകളുടെ അനക്കം കണ്‍ പോളകള്‍, ചുണ്ട്, ലിംഗം, നാവ് എന്നിവയുടെതിന് ഉദാഹരണണമാണ്. പക്ഷെ ഒരു വ്യക്തി മുന്‍ കൈ മൂന്ന് പ്രാവശ്യം ചലിപ്പിച്ചാല്‍ നിസ്‌കാരം അസാധുവാണ്.
ശബ്ദങ്ങള്‍
ഖുര്‍ആന്‍ ദിക്‌റ്, ദുആ അല്ലാത്ത തുടര്‍ച്ചയായ രണ്ടക്ഷരം മനപ്പൂര്‍വ്വം ഉച്ചരിക്കുന്നതുകൊണ്ട് ബാത്വിലാകും ആയതിനാല്‍ തൊണ്ടയനക്കുമ്പോഴും ചുമ, കരച്ചില്‍, തുമ്മല്‍, ചിരി തുടങ്ങിയവ കാരണമായി രണ്ട് അക്ഷരം ഉണ്ടായാല്‍ നിസ്‌കാരം അസാധുവാകും . ഇപ്രകാരം തന്നെ ഖുനൂത്, സൂറത്ത് എന്നിവക്കുവേണ്ടി അല്ലെങ്കില്‍ ഫാത്വിഹ ഉറക്കെ ഓതാന്‍ വേണ്ടി രണ്ടക്ഷരം പുറപ്പെടുന്ന പക്ഷം നിസ്‌കാരം ബാത്തിലാണ്. എന്നാല്‍ നിയന്ത്രണാധിതമായ ചുമ തുമ്മല്‍ തുടങ്ങിയവ മൂലം നിസ്‌കാരം ബാത്വിലാകില്ല.
മാത്രമല്ല, അര്‍ത്ഥമുള്ള ഒരക്ഷരം ഉച്ചരിക്കുക, അല്ലെങ്കില്‍ ദീര്‍ഘാക്ഷരം മൊഴിയുക ഇവയെല്ലാം നിസ്‌കാരത്തെ അസാധുവാക്കുന്ന കാര്യങ്ങളാണ്. കാരണം ദീര്‍ഘാക്ഷരം യഥാര്‍ത്ഥത്തില്‍ രണ്ടക്ഷരം തന്നെയാണ്.
ഭക്ഷണം കഴിക്കുക
നോമ്പ് മുറിക്കുന്ന വസ്തുക്കള്‍ അതെത്ര കുറച്ചാണെങ്കിലും ഉള്ളിലേക്ക് പ്രവേശിക്കുക, തലയില്‍ നിന്ന് വായയുടെ ബാഹ്യ പരിധിയിലേക്ക് ഇറങ്ങിയ കഫം വിഴുങ്ങുക. ഊ നില്‍ നിന്നുള്ള രക്തം കൊണ്ട് നജസായ തുപ്പുനീര്‍, അത് കലര്‍പ്പില്ലെങ്കിലും കീഴ്‌പോട്ട് ഇറക്കുക. വെറ്റിലയുടെ ചുവപ്പുകൊണ്ട് നിറഭേദം വന്ന തുപ്പുനീര്‍ വിഴുങ്ങുകതുടങ്ങിയ കാര്യങ്ങള്‍ സംബവിക്കുന്നത് നിസകാരം ബാത്തിലാകന്‍ കാരണമാകും. പല്ലുകള്‍ക്കിടയിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ ഇറങ്ങിപ്പോയാലും ഇപ്രകാരം തന്നെ.
മനപ്പൂര്‍വ്വം സുജൂദ് റുകൂഅ് തുടങ്ങിയ ഒരു കര്‍മപരമായ ഫര്‍ളിനെ കൂടുതലാക്കുക. അല്ലെങ്കില്‍ നിസ്‌കാരത്തിന്റെ ഫര്‍ളുകളില്‍ നിന്ന് നിര്‍ണിതമായ ഒന്നിനെ സുന്നത്തെന്ന് തുടങ്ങിയ കാരണവും സ്‌കാരം അസാധുവാകാന്‍ മതിയായവയാണ്.
നഗ്നത വെളിവായാല്‍
ഉദ്ദേശപൂര്‍വ്വമല്ലെങ്കിലും അശുദ്ധിയുണ്ടായാല്‍ നിസ്‌കാരം ബാത്വിലാകും.ഇപ്രകാരമാണ് മാപ്പില്ലത്ത നജസ് ദേഹത്ത് ഉടന്‍ തട്ടിമാറ്റുകയും ചെയ്തിട്ടില്ലെങ്കിലുള്ള വിധി. അവിചാരിതമായി നഗ്നത വെളിവാക്കുന്നതും തഥൈവ.
ബോധ പൂര്‍വ്വം ഒരു ഫര്‍ളിനെ ഉപേക്ഷിക്കുക. നിയ്യത്തിലോ ശര്‍ത്തുകളിലോ സംശയിക്കുകയും അതേ അസ്ഥയില്‍ ഒരു വാചികമോ കര്‍മ്മപരമോ ആയ ഫര്‍ള് കഴിയുക, അല്ലെങ്കില്‍ സമയം ദീര്‍ഘിപ്പിക്കുക എന്നിവകൊണ്ടും നിസ്‌കാരം നഷ്ടമാകും.
ജമാഅത്ത് നിസ്‌കാരം
സംഘടിത നിസ്‌കാരം ഒറ്റക്കു നിസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴ് ഇരട്ടി മഹത്വമുണ്ട്. അതായത് ഒറ്റക്കു നിസ്‌കരിക്കുന്നതിലേറെ ഇരുപത്തേഴ് നേട്ടങ്ങള്‍ ജമാഅത്തായി നിസ്‌കരിക്കുമ്പോള്‍ ഉണ്ടെന്ന് ഹദീസ വിവക്ഷ. മാത്രമല്ല ജമാഅത്ത് ഉപേക്ഷിക്കല്‍ പുരുഷന്‍മാര്‍ക്ക് കറാഹത്താണ്. ഒരു നാട്ടില്‍ ഓരോ ഫര്‍ള് നിസ്‌കാരങ്ങള്‍ക്കും ജമാഅത്ത് നിസ്‌കാരം നടക്കുകയെന്നത നാട്ടുകാരുടെ മേല്‍ നിര്‍ബന്ധ ബാധ്യതയാണ്.
ബാങ്ക്, ഇഖാമത്ത്
ബാങ്കും ഇഖാമത്തും പുരുഷന്‍മാര്‍ക്ക് സുന്നത്താണ്. അവന്‍കുട്ടിയോ ഒറ്റക്ക് നിസ്‌കരിക്കുന്നവനോ മറ്റൊരാളുടെ ബാങ്ക് കേട്ടവനോ ആണെങ്കിലും എന്നാല്‍ ജമാഅത്തിന്റെ ബാങ്ക് കേള്‍ക്കുകയും അവരുടെ കൂടെ നിസ്‌കരിക്കാന്‍ ഉദ്ധേശിക്കുകയും ചെയ്യുന്ന വ്യക്തിക്ക് ബാങ്ക് സുന്നത്തില്ല.
നഷ്ടമാ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കുകയോ. ജംആക്കി നിസ്‌കരിക്കുകയോ ആസന്നമായതും നഷ്ടമായതും കൂടി നിര്‍വഹിക്കുകയോ ഒന്നിലേറെ നിസ്‌കാരങ്ങള്‍ തുടര്‍ച്ചയായി നിര്‍വഹിക്കുമ്പോള്‍ ആദ്യത്തേതില്‍ ബാങ്കും ഇഖാമത്തും ശേഷിക്കുന്നവയില്‍ ഇഖാമത്ത് മാത്രവും നിര്‍വഹിക്കല്‍ സുന്നത്താണ്.
സ്ത്രീകള്‍ക്ക് പതുക്കെ ഇഖാമത്ത് നിര്‍വഹിക്കല്‍ മാത്രമാണ് സുന്നത്ത്. പെരുന്നാള്‍ നിസ്‌കാരം, തറാവീഹ് നിസ്‌കാരം, റമളാനില്‍ തറാവീഹിന്റെ കൂടെയില്ലാതെ നിസ്‌കരിക്കുന്ന വിത്‌റ്, ഗ്രഹണ നിസ്‌കാരം എന്നിവയുടെ ജമാഅത്തിനുവേണ്ടി *** എന്നുവിളിക്കല്‍ സുന്നത്താണ്.
ജമാഅത്തിന് വേണ്ടി ബാങ്ക് വിളിക്കുന്നവര്‍ അതിന്റെ മുഴുവന്‍ വാചകങ്ങളും ഒരാളെങ്കിലും കേള്‍ക്കുന്നവിധത്തില്‍ ശബ്ദത്തില്‍ അത് നിര്‍വഹിക്കണം. എന്നാല്‍ ഒറ്റക്ക് നിര്‍വഹിക്കുന്നതിന് വേണ്ടി വാങ്കും ഇഖാമത്തും സ്വശരീരത്തെ കേള്‍പ്പിച്ചാല്‍ മതി.
എല്ലാ ബാങ്കിലും തര്‍ജീഅ് ആയാതയത് രണ്ട് സഹാദത്തിന്റെ വചനങ്ങള്‍ ഉറക്കെ പറയലും അടുത്തുള്ളവര്‍ കേള്‍ക്കും വിധം പറയല്‍ സുന്നത്താണ്. നിന്ന്‌കൊണ്ട് ബാങ്ക് നിര്‍വഹിക്കുമ്പോള്‍ * എന്ന് രണ്ട് തവണ പറയുമ്പോഴും ആദ്യം വലതുഭാഗത്തേക്കു തിരിഞ്ഞ് പിന്നീട് മുഖം ഖിബ്‌ലയുടെ നേരെയാക്കി പിന്നീട് പിന്നീട് * പറയുമ്പോള്‍ മുഖം ഇടതു ഭാഗത്തേക്കും തിരിക്കല്‍ സുന്നത്താണ്. ഖുത്വുബയുടെ ബാങ്കിലും സ്വന്തമായി നിസ്‌കരിക്കുമ്പോഴുള്ള ബാങ്കിലും ഇത് സുന്നത്ത്‌തന്നെ.
നിസ്കാരം: നജസ് പുരണ്ടാല്
കുഞ്ഞുങ്ങളെ പോറ്റുന്ന ഉമ്മമാര്‍ക്ക് അല്ലാഹുവിന്റെ ഭാഗത്തു നിന്ന് ധാരാളം പ്രതിഫലം ലഭിക്കും.  എന്നാല്‍ കുഞ്ഞുങ്ങളുടെ മലവും മൂത്രവും കൊണ്ട് വസ്ത്രവും സ്ഥലവും അശുദ്ധമാകുന്നു എന്ന കാരണം പറഞ്ഞ് നിസ്‌കാരം ഉപേക്ഷിക്കുന്ന ചില്ല ഉമ്മമാരുണ്ട്.  അത് തെറ്റാണ്.
കുഞ്ഞുങ്ങളില്‍ നിന്ന് പുറപ്പെടുന്ന നജസ് ശരീരത്തിന്റെ ഒരു ഭാഗത്ത് ആയാല്‍ കുളിച്ചെങ്കിലേ നിസ്‌കാരം ശരിയാവുകയുള്ളൂവെന്നും വസ്ത്രത്തിന്റെ ഒരു ഭാഗത്തായാല്‍ വസ്ത്രം മുഴുവനും കഴുകണമെന്നും വീട്ടിന്റെ ഒരു ഭാഗത്തായാല്‍ വീടു മുഴുവന്‍ കഴുകണമെന്നും മനസ്സിലാക്കിയവരുണ്ട്.  ഇത് ശരിയല്ല.  ശരീരത്തിന്റെയോ വസ്ത്രത്തിന്റെയോ ഒരു ഭാഗത്ത് നജസ് പുരണ്ടാല്‍ ആ സ്ഥലം മാത്രം കഴുകിയാല്‍ മതിയാവും.  നജസായ സ്ഥലത്ത് വെള്ളം ഒഴിച്ചുകൊണ്ടാണ് ശുദ്ധിയാക്കേണ്ടത്.  അല്ലാതെ നസജ് പുരണ്ട കയ്യോ തുണിയോ പാത്രത്തിലുള്ള വെള്ളത്തിലിട്ട് വൃത്തിയാക്കിയാല്‍ അവ നജസില്‍ നിന്ന് ശുദ്ധിയാവുകയില്ല.
നജസായ തുണി വാഷിങ്ങ് മെഷീനില്‍ ഇടുന്നതിനു മുമ്പ് നജസിനെ പൂര്‍ണ്ണമായും കഴുകിക്കളയണം.  പിന്നെ തുണിയിട്ട ശേഷം വെള്ളം ഒഴിക്കുക. മെഷീനില്‍ വെള്ളം നിറച്ച ശേഷം അതില്‍ നജസായ തുണിയിട്ടു കഴുകിയതുകൊണ്ട് മാത്രം ശുദ്ധിയാവുകയില്ല.
വീട്ടിനുള്ളില്‍ കുട്ടികള്‍ കാഷ്ഠിക്കുകയോ മൂത്രമൊഴിക്കുകയോ ചെയ്താല്‍ ആദ്യം തുണികൊണ്ടോ മറ്റോ നജസിന്റെ തടി മണവും നിറവുമൊന്നും അവശേഷിക്കാത്ത നിലയില്‍ പൂര്‍ണ്ണമായും തുടച്ചു മാറ്റണം.  ശേഷം അവിടെ വെള്ളം ഒഴിക്കുന്നതോടെ ആ സ്ഥലം ശുദ്ധിയുള്ളതാകും.  വേണമെങ്കില്‍ ശുദ്ധമായ ഒരു തുണികൊണ്ടോ മറ്റോ അവിടെ ഒഴിച്ച വെള്ളം ഒപ്പിയെടുക്കാവുന്നതാണ്.
നജസായ തുണി വെള്ളമുള്ള പാത്രത്തില്‍ ഇട്ടുകഴുകിയാല്‍ ആ വെള്ളവും കൂടി നജസാവും.  ഇനി ആ തുണികൊണ്ട് വേറെ എവിടെയെങ്കിലും തുടച്ചാല്‍ തുടച്ച സ്ഥലവും നജസാവും.
നിസ്കാരം ഉപേക്ഷിക്കുന്നതിന്റെ ഗൗരവം
ഫര്‍ള്വ് നിസ്‌കാരം ഉപേക്ഷിച്ചയാള്‍ കാഫിറാണെന്ന് പറയപ്പെട്ടിട്ടുണ്ട്.. മറ്റൊരു ഇബാദത്ത് ഉപേക്ഷിച്ചവരെക്കുറിച്ച് ഇത്രയും ഗൗരവമായി പറയപ്പെട്ടിട്ടില്ല.  നിസ്‌കാരം ഉപേക്ഷിക്കുന്നതിന്റെ ഗൗരവം വിളിച്ചോതുന്ന ധാരാളം ഹദീസുകള്‍ ഇമാം ഇബ്‌നു ഹജറില്‍ ഹൈതമി(റ) സവാജിറില്‍ ഉദ്ധരിക്കുന്നു.  നിസ്‌ക്കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാകുമെന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായ വിത്യാസമുണ്ടെന്ന്  വ്യക്തമാക്കിയ ശേഷം മഹാനവര്‍കള്‍ പറയുന്നു.
ഫര്‍ള്വ് നിസ്‌കാരം ഉപേക്ഷിച്ചവന്‍ കാഫിറാണ്,  അവന്‍ ശിര്‍ക്ക് ചെയ്തവനാണ്, അവന്‍ മതത്തില്‍ നിന്നു പുറത്തു പോയവനാണ്,  അല്ലാഹുവിന്റെയും റസൂലിന്റെയും ഉത്തരവാദിത്വത്തില്‍ നിന്ന് അവന്‍ ഒഴിവായവനാണ്, അവന്റെ അമലുകള്‍ പൊളിഞ്ഞുപോകും.  അവന് ദീനും ഈമാനും ഇല്ല തുടങ്ങി.  (നിസ്‌കാരം ഉപേക്ഷിക്കുന്നതിന്റെ) ഗൗരവത്തെ വ്യക്തമാക്കുന്ന ധാരാളം ഹദീസുകള്‍ മുമ്പു പറഞ്ഞുപോയിട്ടുണ്ട്.  പ്രസ്തുത ഹദീസുകളുടെ ബാഹ്യം പിടിച്ചുകൊണ്ട് സ്വഹാബത്ത്, താബിഉകളില്‍ നിന്നും അവര്‍ക്ക് ശേഷമുള്ളവരില്‍ നിന്നും ധാരാളം മഹാന്‍മാര്‍ പറഞ്ഞു.  ആരെങ്കിലും മനഃപ്പൂര്‍വ്വം നിസ്‌കാര സമയം മുഴുവന്‍ കഴിഞ്ഞു കടക്കുന്നതുവരെയും നിസ്‌കരിച്ചില്ലെങ്കില്‍ അവന്‍ കാഫിറാണ്.’ (സവാജിര്‍ 1 : 197)
എന്നാല്‍ ഇമാം ശാഫിഈ(റ)യെപ്പോലുള്ള പണ്ഡിതന്‍മാര്‍ നിസ്‌കാരം ഉപേക്ഷിച്ചതുകൊണ്ടുമാത്രം കാഫിറാവുകയില്ല എന്ന വീക്ഷണം ഉള്ളവരാണ് എങ്കിലും നിസ്‌കാരം ഉപേക്ഷിക്കല്‍ അനുവദനീയമാണ് അല്ലെങ്കില്‍ നിസ്‌കാരം നിര്‍ബന്ധമില്ല അല്ലെങ്കില്‍ നിസ്‌കാരം ഉപേക്ഷിക്കുന്നതില്‍ തെറ്റില്ല തുടങ്ങിയ വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തിക്കൊണ്ടാണ് ഒരാള്‍ ഫര്‍ള്വ് നിസ്‌കാരം ഉപേക്ഷിക്കുന്നതെങ്കില്‍ ശാഫിഈമദ്ഹബനുസരിച്ചും അവന്‍ കാഫിറാണ്.  ഇത്തരത്തിലുള്ള ഒരാള്‍ മരിച്ചാല്‍ അയാളുടെ മയ്യിത്ത് കുളിപ്പിക്കാനോ അയാള്‍ക്കു വേണ്ടി മയ്യിത്ത് നിസ്‌ക്കരിക്കാനോ പാടില്ല.  മാത്രവുമല്ല മുസ്‌ലീംകളുടെ ഖബ്ര്‍സ്ഥാനില്‍ അയാളെ ഖബറടക്കാനും പാടില്ല.  കാരണം അയാള്‍ കാഫിറാണ്.
നിസ്കരിച്ചാല്ലഭിക്കുന്ന ഗുണം
ഒരാള്‍ ശ്രദ്ധിച്ച് ശരിയായ നിലയില്‍ നിസ്‌കാരം നിര്‍വ്വഹിച്ചാല്‍ അഞ്ചു ഗുണങ്ങള്‍ കൊണ്ട് അല്ലാഹു അവനെ ആദരിക്കും.
1 – ജീവിത പ്രയാസം അല്ലാഹു അവനില്‍ നിന്നുയര്‍ത്തും
2 – ഖബ്ര്‍ ശിക്ഷയെ അവനില്‍ നിന്നുയര്‍ത്തും
3 – അവന്റെ കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥം അവന്റെ വലം കൈയ്യില്‍ നല്‍കും.
4 – അവന്‍ മിന്നല്‍ വേഗത്തില്‍ സ്വിറാത്വ് കടക്കും
5 – ഹിസാബ് കൂടാതെ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും.
ഇമാം ഇബ്‌നുഹജറില്‍ ഹൈത്തമി(റ) സവാജിര്‍ എന്ന ഗ്രന്ഥത്തില്‍ ഇതെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. (1 : 195)
ചുരുക്കത്തില്‍ നിസ്‌ക്കാരം ശരിയായ നിലയില്‍ ശ്രദ്ധിച്ച് നിര്‍വ്വഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഒന്നാമത്തെ ഗുണം ജീവിത പ്രയാസം നീങ്ങലാണ്.  മറ്റു ഗുണങ്ങള്‍ മരണാനന്തരമാണ് ലഭിക്കുന്നത്.
നിസ്കാരത്തെ അവഗണിക്കുന്നവര്ക്കുള്ള ശിക്ഷകള്
നിസ്‌ക്കാരത്തെ അവഗണിക്കുന്നവര്‍ക്ക് പതിനഞ്ച് രീതിയിലുള്ള ശിക്ഷകള്‍ ലഭിക്കും.  അതില്‍ അഞ്ചെണ്ണം ഈ ഭൗതിക ലോകത്തുവെച്ചും മൂന്നെണ്ണം മരണ സമയത്തും മൂന്നെണ്ണം ഖബ്‌റില്‍ വെച്ചും മൂന്നെണ്ണം ഖബ്‌റില്‍ നിന്ന് പുറപ്പെടുമ്പോഴും ലഭിക്കുന്നതാണ്.
ദുനിയാവില്വെച്ചുണ്ടാകുന്ന അഞ്ച് ശിക്ഷകള്‍ :
1 – അവന്റെ ജീവിതത്തില്‍ ബറക്കത്തുണ്ടാവുകയില്ല
2 – സ്വാലിഹീങ്ങളുടെ (സജ്ജനങ്ങളുടെ) ലക്ഷണം അവന്റെ മുഖത്തു നിന്നും നീക്കം ചെയ്യപ്പെടും.
3 – അവന്റെ അമലുകള്‍ക്കൊന്നും അല്ലാഹു പ്രതിഫലം നല്‍കുകയില്ല.
4 – അവന്റെ ദുആകള്‍ സ്വീകരിക്കപ്പെടുകയില്ല.
5 – സജ്ജനങ്ങളുടെ ദുആയില്‍ അവന് യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല.
മരണ സമയമുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ :
1 – നിന്ദ്യനായി അവന്‍ മരണപ്പെടും
2 – അവന്‍ വിശന്നു മരിക്കും
3 – അവന്‍ ദാഹിച്ചു മരിക്കും.  ദുനിയാവിലെ സമുദ്രങ്ങളിലെ വെള്ളം അവനെ കുടിപ്പിക്കപ്പെട്ടാലും അവന്റെ ദാഹം ശമിക്കുകയില്ല.
ഖബ്റിലുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ :
1 – വാരിയെല്ലുകള്‍ പരസ്പരം കോര്‍ത്തു പോകുന്ന നിലയില്‍ ഖബ്ര്‍ അവനെ ഞെരുക്കും.
2 – ഖബ്‌റില്‍ തീകത്തിക്കപ്പെടും.  രാപകലുകള്‍ ആ തീയില്‍ അവന്‍ മറിഞ്ഞു കൊണ്ടിരിക്കും.
3 – അവന്റെ ഖബ്‌റില്‍ ഒരു പാമ്പിനെ നിശ്ചയിക്കപ്പെടും.  അതിന്റെ പേര് ശുജാഉല്‍അഖ്‌റഅ് എന്നാണ്.  അതിന്റെ കണ്ണുകള്‍ തീകൊണ്ടുള്ളതും നഖങ്ങള്‍ ഇരുമ്പുകൊണ്ടുള്ളതുമാണ്.  ഓരോ നഖത്തിന്റെയും നീളം ഒരു ദിവസത്തെ വഴിദൂരവുമാണ്.  ഇടിമുഴക്കം പോലെയുള്ള ശബ്ദത്തില്‍ അത് അവനോടു പറയും നീ സുബഹി നിസ്‌ക്കാരം മുടക്കിയതിന്റെ പേരില്‍ സൂര്യന്‍ ഉദിച്ചുയരുന്നതുവരെയും ള്വുഹര്‍ നിസ്‌ക്കാരം മുടക്കിയതിന്റെ പേരില്‍ അസര്‍ വരെയും അസര്‍ നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ മഗ്‌രിബുവരെയും മഗ്‌രിബു നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ ഇശാഅ് വരെയും ഇശാഅ് നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ സുബഹി വരെയും നിന്നെ കൊത്തിക്കൊണ്ടിരിക്കുവാന്‍ എന്റെ റബ്ബ് എന്നോട് കല്‍പ്പിച്ചിരിക്കുന്നു.  ആ പാമ്പ് അവനെ ഒന്നു കൊത്തുമ്പോള്‍ തന്നെ എഴുപതു മുഴം ഭൂമിയില്‍ അവന്‍ താഴ്ന്നുപോകും.  ഖിയാമത്തു നാളുവരെയും ഖബ്‌റില്‍ അവന്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും.
ഖബ്റില്നിന്ന് പുറപ്പെടുമ്പോഴുള്ള ശിക്ഷകള്‍ :
1 – ശക്തമായ വിചാരണ നേരിടേണ്ടി വരും
2 – രക്ഷിതാവായ അല്ലാഹുവിന്റെ കോപമുണ്ടാവും
3 – നരകത്തില്‍ കടക്കേണ്ടി വരും
ഇതെല്ലാം ഇമാം ഇബ്‌നുഹജറില്‍ ഹൈതമി(റ) സവാജിറില്‍ ഉദ്ധരിച്ചിട്ടുണ്ട്.  പതിനഞ്ച് ശിക്ഷകളില്‍ പതിനാലെണ്ണം മാത്രമാണ് ഇതുവരെയും പറഞ്ഞത്. പതിനഞ്ചാമത്തേത് ഇത് റിപ്പോര്‍ട്ടു ചെയ്ത റാവി മറന്നുപോയിട്ടുണ്ടാവാമെന്ന് മഹാനവര്‍കള്‍ പറയുന്നു. (സവാജിര്‍ 1 : 196)
നിസ്‌ക്കരിക്കുന്നവര്‍ക്ക് ലഭിക്കുന്ന അഞ്ച് രീതിയുള്ള ആദരവും നിസ്‌ക്കാരത്തെ അവഗണിച്ചവര്‍ക്കുള്ള ശിക്ഷകളും ഹദീസില്‍ വന്നിട്ടുള്ളതാണ്.
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം വന്നിരിക്കുന്നു: നിസ്‌ക്കാരം പാഴാക്കിയവന്റെ മുഖത്ത് മൂന്നു വരികള്‍ എഴുതപ്പെട്ടിരിക്കും.
ഒന്നാമത്തെ വരിയില്‍ : അല്ലാഹുവിനോടുള്ള കടമ പാഴാക്കിയവനേ
രണ്ടാമത്തെ വരിയില്‍ : അല്ലാഹുവിന്റെ കോപം കൊണ്ട് പ്രത്യേകമാക്കപ്പെട്ടവനേ
മൂന്നാമത്തെ വരിയില്‍ : നീ ദുനിയാവില്‍ വെച്ച് അല്ലാഹുവിനോടുള്ള കടമ പാഴാക്കിയതുപോലെ ഇന്ന് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് നീയും നിരാശനായിക്കൊള്‍ക (സവാജിര്‍ 1 : 196)
നിസ്‌ക്കാരമുള്ളവര്‍ക്ക് ദുനിയാവിലും നാളെ ആഖിറത്തിലും അനുഗ്രഹങ്ങള്‍ ലഭിക്കും.  അതില്ലാത്തവര്‍ക്ക് ഈ ദുനിയാല്‍ തന്നെ അനുഗ്രഹവും സന്തുഷ്ടിയും നഷ്ടപ്പെടും.  മരണം മുതല്‍ വേദനയുടെ നാളുകളാണ് അവനെ പ്രതീക്ഷിച്ചിരിക്കുന്നത്.
ഖബ്‌റില്‍ തീ കത്തുന്നു
ഒരു മുന്‍ഗാമിയായ വ്യക്തിയില്‍ നിന്നുദ്ധരിക്കുന്നു : അദ്ദേഹത്തിന്റെ സഹോദരി മരണപ്പെട്ടപ്പോള്‍ അവളെ ഖബറടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പണസഞ്ചി ഖബ്‌റില്‍ വീണുപോയി.  പക്ഷേ അദ്ദേഹമത് അറിഞ്ഞിരുന്നില്ല.  ഖബറടക്കം കഴിഞ്ഞ് പിരിഞ്ഞപ്പോഴാണ് അതിനെക്കുറിച്ചോര്‍ത്തത്.  അങ്ങനെ അദ്ദേഹം മടങ്ങി വന്ന് ഖബ്‌റുമാന്തി നോക്കുമ്പോള്‍ ഖബ്‌റില്‍ അവളുടെ മേല്‍ തീകത്തുന്നു.  പിന്നെയദ്ദേഹം മണ്ണിട്ടു ഖബ്‌റുമൂടിയ ശേഷം വേദനയോടെ കരഞ്ഞുകൊണ്ട് സ്വന്തം ഉമ്മയുടെ സമീപത്തു വന്നു ചോദിച്ചു,
ഓ ഉമ്മാ എന്റെ സഹോദരിയുടെ പ്രവൃത്തി എന്തായിരുന്നുവെന്ന് എന്നെ അറിയിക്കണം.
ഉമ്മ ചോദിച്ചു, അവളെക്കുറിച്ച് നീ ചോദിക്കാന്‍ കാരണമെന്ത് ?
മകന്‍ : ഓ ഉമ്മാ ഖബ്‌റില്‍ അവളുടെ മേല്‍ തീ ആളിക്കത്തുന്നു.
ഉമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു : ഓ എന്റെ മോനെ നിന്റെ സഹോദരി നിസ്‌ക്കരിക്കുന്ന വിഷയത്തില്‍ വീഴ്ച വരുത്തുകയും നിസ്‌ക്കാരത്തെ അതിന്റെ സമയത്തെ തൊട്ടു പിന്തിക്കുകയും ചെയ്തിരുന്നു.
ശാഫിഈ മദ്ഹബിലെ ഏറ്റവും പ്രബല ഗ്രന്ഥമായ തുഹ്ഫയുടെ രചയിതാവും ഫത്ഹുല്‍ മുഈനിന്റെ കര്‍ത്താവ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ)യുടെ ഗുരുവര്യരുമായ ഇമാം ഇബ്‌നുഹജറില്‍ ഹൈതമി (റ) ഈ സംഭവം സവാജിറില്‍ ഉദ്ധരിച്ച ശേഷം പറഞ്ഞു.
നിസ്‌കാരത്തെ അതിന്റെ സമയത്തെയും വിട്ട് പിന്തിച്ചവര്‍ക്ക് ഈ അവസ്ഥയാണെങ്കില്‍ തീരെ നിസ്‌ക്കരിക്കാത്തവരുടെ അവസ്ഥ എന്തായിരിക്കും?’ (സവാജിര്‍ 1 : 196)
ഖസ്റും ജംഉം
അനുവദനീയമായ യാത്രയില്‍ നിബന്ധന പാലിച്ചുകൊണ്ട് നാലുറക്അത്തുള്ള ഫര്‍ള്വ് നിസ്‌ക്കാരത്തെ രണ്ടായി ചുരുക്കി നിസ്‌ക്കരിക്കുന്നതിനാണ് ഖസ്ര്‍ എന്നു പറയുന്നത്.  അതുപോലെ നിബന്ധന പാലിച്ചുകൊണ്ട് ളുഹറിനേയും അസറിനേയും ഒന്നിച്ചും മഗ്‌രിബിനേയും ഇശാഇനേയും ഒന്നിച്ചും നിസ്‌ക്കരിക്കുന്നതിനാണ് ജംഅ് എന്നു പറയുന്നത്. അസറും മഗ്‌രിബും ഒന്നിച്ചോ സുബഹിയും മറ്റു നിസ്‌കാരങ്ങളും ഒന്നിച്ചോ നിസ്‌ക്കരിക്കല്‍ അനുവദനീയമല്ല.
ള്വുഹറിന്റെ സമയത്ത് അസറിനേയും മഗ്‌രിബിന്റെ സമയത്ത് ഇശാഇനേയും മുന്തിച്ച് നിസ്‌ക്കരിക്കുന്നതിന് ജംഅ്തഖ്ദീം (മുന്തിച്ച് ജം ആക്കല്‍) എന്നും അസറിന്റെ സമയത്ത് ള്വഹറിനേയും ഇശാഇന്റെ സമയത്ത് മഗ്‌രിബിനേയും പിന്തിച്ച് നിസ്‌ക്കരിക്കുന്നത് ജംഅ് തഅ്ഖീര്‍ (പിന്തിച്ച് ജംആക്കല്‍) എന്നും പറയുന്നു.
രണ്ടു മര്‍ഹലയോ അതില്‍ കൂടുതലോ അനുവദനീയമായ യാത്ര ചെയ്യുന്നവര്‍ക്കാണ് ഖസ്‌റും ജംഉം അനുവദനീയമാകുന്നത്. രണ്ട് മര്‍ഹല എന്നു പറയുന്നത് ഏകദേശം 132 കിലോമീറ്ററാണ്. മൂന്നു മര്‍ഹലയോ (198 കി.മീ) അതിലധികമോ യാത്ര ചെയ്യുന്നവര്‍ക്ക് ഖസ്‌റാക്കലാണ് ഉത്തമം.
എന്നാല്‍ ഹനഫീ മദ്ഹബില്‍ യാത്രക്കാര്‍ക്ക് ജംഅ് അനുവദനീയമല്ല.  ഈ ഒരു വിത്യസ്ത വീക്ഷണവും കൂടി പരിഗണിക്കുമ്പോള്‍ ശാഫിഈ മദ്ഹബുകാരും കഴിയുമെങ്കില്‍ ജംഅ് ഒഴിവാക്കി ഖസ്‌റില്‍ മാത്രം ചുരുക്കലയാരിക്കും നല്ലത്.  അല്ല യാത്രയില്‍ നിസ്‌ക്കാരം ഖള്വാ ആയിപ്പോകുമെന്നു കണ്ടാല്‍ ജംഅ് ആക്കി തന്നെ നിസ്‌ക്കരിക്കണം.
പാലിക്കേണ്ട നിബന്ധനകള്
ഖസ്‌റും ജംഉം അനുവദനീയമാവണമെങ്കില്‍ ഈ നിബ
ന്ധനകള്‍ ഉണ്ടായിരിക്കണം :-
  1. ദീര്‍ഘ യാത്രയായിരിക്കണം
രണ്ട് മര്‍ഹല (132 കി. മീ) ല്‍ കുറയാത്ത ദൂരമുള്ള യാത്രയാണ് ദീര്‍ഘ യാത്ര.
  1. ഉദ്ദിഷ്ട സ്ഥാനം അറിഞ്ഞിരിക്കണം :-
ഒരു പ്രദേശത്തെ ഉദ്ദേശിച്ചുകൊണ്ടും അവിടേക്ക് 132 കിലോമീറ്ററോ അതിലധികമോ ദൂരമുണ്ടെന്നും അറിഞ്ഞു കൊണ്ടായിരിക്കണം യാത്ര ചെയ്യേണ്ടത്.  അപ്പോള്‍ ഒരു മുതലാളി 132 കി. മീറ്ററോ അതിലധികമോ ഉള്ള ഒരു ഉദ്ദിഷ്ട സ്ഥലം ലക്ഷ്യമായി പോകാന്‍ തീരുമാനിക്കുകയും മുതലാളിയുടെ വാഹനമോടിക്കുന്ന ഡ്രൈവറിന് ഈ യാത്രയുടെ ലക്ഷ്യത്തെക്കുറിച്ച് അറിയാതെ വരുകയും ചെയ്താല്‍ മുതലാളിക്ക് കസ്‌റും ജംഉം പറ്റുമെങ്കിലും ഉദ്ദിഷ്ട സ്ഥലം അറിയാത്തതു കൊണ്ട് ഡ്രൈവറിന് അത് അനുവദനീയമല്ല.
  1. കുറ്റകരമല്ലാത്ത യാത്രയായിരിക്കണം :-
ഇസ്‌ലാം അനുവദിച്ച കാര്യം ചെയ്യാനുള്ള യാത്രയാണ് കുറ്റകരമല്ലാത്ത യാത്ര.  വിരോധിച്ച കാര്യം ചെയ്യാനുള്ള യാത്ര കുറ്റകരവുമാണ്.  അപ്പോള്‍ മദ്യ വില്‍പ്പനയ്ക്കുള്ള യാത്രയും പലിശ ഇടപാടുകള്‍ നടത്തുന്നതിനുള്ള യാത്രയും, തതുല്യമായ യാത്രകളും കുറ്റകരമാണ്.  ഭര്‍ത്താവുമായി പിണങ്ങി പോകുന്ന ഭാര്യയുടെ യാത്രയും അവധിയെത്തിയ കടമുള്ളവര്‍ അതുവീട്ടാന്‍ വകയുള്ളതോടു കൂടി കടം നല്‍കിയവന്റെ സമ്മതം കൂടാതെ യാത്ര ചെയ്യലും കുറ്റകരമാണ്.  മാതാപിതാക്കളുടെ സമ്മതമില്ലാതെ പോകാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്ക് സന്താനങ്ങള്‍ യാത്ര ചെയ്യലും കുറ്റകരമാണ്.    ഫര്‍ള്വായ ഹജ്ജും ഉംറയും നിര്‍വ്വഹിക്കാന്‍ മാതാപിതാക്കളുടെ സമ്മതമില്ലെങ്കിലും യാത്ര ചെയ്യാം.
  1. യാത്ര ആരംഭിക്കുന്ന പ്രദേശത്തിന്റെ പരിധി വിട്ട് കടക്കണം.
യാത്ര ആരംഭിക്കുന്ന പ്രദേശത്തിന്റെ അതിര്‍ത്തി കടക്കുന്നതിനു മുമ്പ് ജംഉം ഖസ്‌റും ആക്കാന്‍ പറ്റുകയില്ല. അതുപോലെ മടക്കയാത്രയില്‍ ഈ അതിര്‍ത്തിയില്‍ എത്തുമ്പോള്‍ യാത്ര അവസാനിക്കുന്നതായി കണക്കാക്കും. പിന്നെ ഖസ്‌റോ ജംഅാ അനുവദിക്കപ്പെടുകയില്ല.
ഉദ്ദിഷ്ട സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ ചെന്ന ദിവസവും അവിടെ നിന്നു തിരിച്ചു വരുന്ന  ദിവസവും കൂടാതെ നാലു ദിവസം ഖസ്‌റും ജംഉം അനുവദനീയമാകും.  എന്നാല്‍ നാലു ദിവസത്തില്‍ കൂടുതല്‍ അവിടെ തങ്ങണമെന്നാണ് ഉദ്ദേശ്യമെങ്കില്‍ ഈ ആനുകൂല്യം എടുക്കാന്‍ പറ്റുകയില്ല.
പതിനെട്ടു ദിവസം വരെ യാത്രാനുകൂല്യം ലഭിക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ട്.
ഉദാ :- തിരുവനന്തപുരത്ത് നിന്ന് ഒരാള്‍ ഡല്‍ഹിയിലേക്ക് ഒരു ആവശ്യത്തിനു പോയി നാലു ദിവസത്തിനുള്ളില്‍ ആവശ്യം നിര്‍വഹിച്ചു കിട്ടുമെന്നുള്ള പ്രതീക്ഷയില്‍ അവന്‍ അവിടെ തങ്ങി.  നാല് ദിവസത്തില്‍ കൂടുതല്‍ തങ്ങാന്‍ ഉദ്ദേശമില്ലാത്തതുകൊണ്ട് തന്നെ ഈ സന്ദര്‍ഭത്തില്‍ യാത്രാനുകൂല്യം അവന് പറ്റാവുന്നതാണ്.  എന്നാല്‍ നാലിനും അഞ്ചിനും ആവശ്യം നേടിയില്ല.  ഇന്ന് കാര്യം നേടും എന്ന പ്രതീക്ഷയില്‍ ഓരോ ദിവസവും അവന്‍ അവിടെ തങ്ങുകയാണ്.  ഈ സാഹചര്യത്തില്‍ 18 ദിവസം വരെ ഖസ്ര്‍ ജംഇന്റെ ആനുകൂല്യം അവന് ലഭിക്കും.
ഒരാള്‍ ഖസ്‌റിന്റെ ദൂരം യാത്ര ചെയ്യാന്‍ തീരുമാനിച്ചു.  അല്‍പം യാത്ര ചെയ്തപ്പോള്‍ തിരികെ പോരാന്‍ ഉദ്ദേശിച്ചു.  ഈ സന്ദര്‍ഭത്തില്‍ ഖസ്‌റും ജംഉം പറ്റുകയില്ല. എന്നാല്‍ ഖസ്‌റിന്റെ ദൂരം യാത്ര ചെയ്യാനുദ്ദേശിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയവന്‍ നാടിന്റെ അതിര്‍ത്തി കഴിഞ്ഞ ശേഷം ഖസ്‌റും ജംഉം ആക്കി നിസ്‌ക്കരിച്ച ശേഷമാണ് യാത്ര വേണ്ടെന്ന് തീരുമാനിച്ചതെങ്കില്‍ മുമ്പ് നിസ്‌ക്കരിച്ച നിസ്‌ക്കാരങ്ങളെ മടക്കി നിസ്‌ക്കരിക്കേണ്ടതില്ല.
ഇനി ഒരാള്‍ ഖസ്‌റിന്റെ ദൂരത്തേയ്ക്ക് യാത്ര ചെയ്തു വഴിയില്‍ നാലു ദിവസത്തില്‍ അധികം തങ്ങി എന്നാല്‍ അവന്റെ യാത്ര അവസാനിച്ചതായി കണക്കാക്കും.  പിന്നീട് വീണ്ടും യാത്ര തുടരാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ പിന്നെ അവിടന്നങ്ങോട്ട് ഖസ്‌റിന്റെ ദൂരം (132 കി. മീറ്ററോ അതില്‍ കൂടുതലോ) ഉണ്ടെങ്കിലേ ജംഉം ഖസ്‌റും പറ്റുകയുള്ളൂ.
ഖസ്റാക്കുമ്പോള്ശ്രദ്ധിക്കേണ്ടവ
മുമ്പ് പറഞ്ഞവയ്ക്ക് പുറമെ ഖസ്‌റാക്കി നിസ്‌ക്കരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട നിബന്ധനകള്‍
1 – ഖസ്‌റാക്കി (ചുരുക്കി) നിസ്‌ക്കരിക്കുന്നുവെന്ന് കരുതല്‍:
തക്ബീറത്തുല്‍ ഇഹ്‌റാമിന്റെ സന്ദര്‍ഭത്തില്‍ സാധാരണ നിസ്‌കാരത്തിന്റെ നിയ്യത്ത് ചെയ്യുന്ന സമയത്താണ് ഖസ്‌റാക്കി നിസ്‌ക്കരിക്കുന്നു എന്ന് കരുതേണ്ടത്.  ഇങ്ങനെ കരുതിയില്ലെങ്കില്‍ ഖസ്ര്‍ ആക്കാന്‍ പാടില്ല.  പൂര്‍ത്തിയാക്കി (നാല് റക്അത്ത്) തന്നെ നിസ്‌ക്കരിക്കണം.
2 – പൂര്‍ത്തിയാക്കി നിസ്‌ക്കരിക്കുന്നവരോട് തുടരാതിരിക്കല്‍ :-  പൂര്‍ത്തിയാക്കി (നാലുറക്അത്ത്) നിസ്‌ക്കരിക്കുന്ന ഇമാമിനോട് ഖസ്‌റാക്കി (രണ്ടായി ചുരുക്കി) നിസ്‌ക്കരിക്കുന്നവര്‍ തുടരാന്‍ പാടില്ല.  ഇനി അങ്ങനെ തുടര്‍ന്നാല്‍ പൂര്‍ത്തിയാക്കി നിസ്‌ക്കരിക്കല്‍ നിര്‍ബന്ധമാണ്.
3 – നിയ്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ഖസ്‌റാക്കി നിസ്‌ക്കരിക്കുമ്പോള്‍ ഉണ്ടാവാതിരിക്കല്‍ :-
ഖസ്‌റാക്കി നിസ്‌ക്കരിക്കുന്നവര്‍ ഖസ്‌റാക്കി നിസ്‌ക്കരിക്കാനാണല്ലോ നിയ്യത്ത് ചെയ്തത് (കരുതിയത്) എന്നാല്‍ നിസ്‌ക്കാരം തീരുന്നതുവരെ ഈ അവസ്ഥ തുടരണം.  അതായത് ഖസ്‌റാക്കി നിയ്യത്തു ചെയ്തു നിസ്‌ക്കാരം തുടങ്ങിയ ശേഷം നിസ്‌ക്കാരം അവസാനിക്കുന്നതിനു മുമ്പ് നാല് റക്അത്ത് പൂര്‍ത്തിയാക്കി നിസ്‌ക്കരിക്കാന്‍ കരുതുകയോ പൂര്‍ത്തിയാക്കിയാലോ എന്ന് ആലോചിക്കുകയോ ചെയ്താല്‍ പൂര്‍ത്തിയാക്കി നിസ്‌ക്കരിക്കണം.  അതുപോലെ നിസ്‌കാരത്തിന്റെ തുടക്കത്തില്‍ ഖസ്‌റാക്കി നിസ്‌ക്കരിക്കാന്‍ നിയ്യത്ത് ചെയ്തിട്ടുണ്ടോ എന്ന് സംശയിച്ചാലും പൂര്‍ത്തിയാക്കി തന്നെ നിസ്‌ക്കരിക്കണം.
4 – നിസ്‌ക്കാരം തീരുന്നതുവരെ യാത്രയിലായിരിക്കല്‍ :-    യാത്ര കഴിഞ്ഞ് മടങ്ങിയവന്‍ നാടിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതോടെ ഖസ്‌റിന്റെ ആനുകൂല്യം കഴിഞ്ഞു.  അതുപോലെ ഖസ്‌റാക്കി നിസ്‌ക്കരിക്കുന്നതിനിടയ്ക്ക് യാത്ര അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയോ യാത്ര തുടരണമോ എന്ന് ആലോചിക്കുകയോ ചെയ്താല്‍ പിന്നെ പൂര്‍ത്തിയാക്കി തന്നെ നിസ്‌ക്കരിക്കണം. ഖസ്‌റാക്കരുത്.
5 – ചുരുക്കി നിസ്‌ക്കരിക്കല്‍ അനുവദനീയമാണെന്ന് അറിഞ്ഞിരിക്കല്‍ :-
നിശ്ചിത ദൂരമുള്ള ഹലാലായ യാത്രയില്‍ ചുരുക്കി നിസ്‌ക്കരിക്കാമെന്ന് അറിയാത്ത യാത്രക്കാര്‍ ചുരുക്കി നിസ്‌ക്കരിച്ചാല്‍ നിസ്‌ക്കാരം ശരിയാവുകയില്ല.
ജംഉ തഖ്ദീം
ജംഇന് പാലിച്ചിരിക്കേണ്ട മുമ്പ് പറഞ്ഞ നിബന്ധനകള്‍ക്ക് പുറമേ ജംഉ തഖ്ദീം (മുന്തിച്ച് ജംഅ്) ആക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിബന്ധനകള്‍ :
  1. ജംഅ് ആക്കുന്നുവെന്ന് കരുതല്‍ :-
രണ്ടാം നിസ്‌ക്കാരത്തെ ആദ്യ നിസ്‌ക്കാരത്തിന്റെ കൂടെ ജംആക്കി നിസ്‌ക്കരിക്കുന്നുവെന്ന് ആദ്യ നിസ്‌ക്കാരത്തിന്റെ തക്ബീറത്തുല്‍ ഇഹ്‌റാമിന്റെ സന്ദര്‍ഭത്തില്‍ കരുതണം.  അതാണ് നല്ലത്.  അല്ലെങ്കില്‍ ഒന്നാമത്തെ നിസ്‌ക്കാരത്തില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പായി കരുതണം.  അതായത് അസറിനെ ളുഹറിലേക്ക് മുന്തിക്കുമ്പോള്‍ ളുഹര്‍ നിസ്‌ക്കാരത്തിലും ഇശാഇനെ മഗ്‌രിബിലേക്ക് മുന്തിക്കുമ്പോള്‍ മഗ്‌രിബ് നിസ്‌ക്കാരത്തിലുമാണ് ജംഇനെ കരുതേണ്ടത്.
  1. ആദ്യത്തെ നിസ്‌കാരം കൊണ്ടാരംഭിക്കല്‍ :-
അസറിനേ ളുഹറിലേക്ക് മുന്തിക്കുമ്പോള്‍ ആദ്യം ളുഹറും ഇശാഇനെ മഗ്‌രിബിലേക്ക് മുന്തിക്കുമ്പോള്‍ ആദ്യം മഗ്‌രിബും നിസ്‌ക്കരിക്കണം.
  1. രണ്ടു നിസ്‌ക്കാരങ്ങള്‍ക്കിടയില്‍ തുടര്‍ച്ച ഉണ്ടായിരിക്കല്‍ :- ഒന്നാം നിസ്‌ക്കാരം കഴിഞ്ഞ ഉടനെ വൈകാതെ രണ്ടാമത്തെ നിസ്‌ക്കാരവും നിര്‍വ്വഹിക്കണം.
നിസ്‌ക്കാരത്തിന്റെ ഫര്‍ള്വുകള്‍ മാത്രം എടുത്ത് രണ്ട് റക്അത്ത് നിസ്‌ക്കരിക്കാന്‍ എത്ര സമയം വേണം അതിനേക്കാള്‍ ചുരുങ്ങിയ സമയം താമസിക്കുന്നതിന് വിരോധമില്ല.  ആകയാല്‍ രണ്ടു നിസ്‌ക്കാരങ്ങള്‍ക്കിടയില്‍ താമസം വരുത്താതിരിക്കാന്‍ ശ്രദ്ധിക്കണം.  അവിടെ ഇഖാമത്ത് മാത്രം നിര്‍വ്വഹിക്കുക.
  1. രണ്ടാമത്തെ നിസ്‌ക്കാരത്തില്‍ പ്രവേശിക്കുന്നതുവരെ യാത്ര നീണ്ടു നില്‍ക്കണം:-
രണ്ടാമത്തെ നിസ്‌ക്കാരത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് നാടിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കുകയോ യാത്ര അവസാനിക്കുകയോ അവസാനിച്ചെന്നു കരുതുകയോ ചെയ്താല്‍ പിന്നെ മുന്തിച്ച് ജംഅ് ആക്കാന്‍ പാടില്ല.  ഈ സാഹചര്യത്തില്‍ ആദ്യ നിസ്‌ക്കാരത്തിനു തകരാറില്ല.  രണ്ടാമത്തെ നിസ്‌ക്കാരം അതിന്റെ വഖ്തില്‍ നിര്‍വ്വഹിച്ചാല്‍ മതിയാകും.
ജംഅ് തഅ്ഖീര്
ജംഉ തഅ്ഖീറില്‍ (പിന്തിച്ച് ജംഅ് ആക്കുമ്പോള്‍) അതായത് ളുഹറിനെ അസറിലേക്കും മഗ്‌രിബിനെ ഇശാഇലേക്കും പിന്തിക്കുമ്പോള്‍ രണ്ടു നിബന്ധനകള്‍ ശ്രദ്ധിക്കണം.
1 – ‘ആദ്യ നിസ്‌ക്കാരത്തെ ശേഷമുള്ളതിലേക്ക് പിന്തിച്ച് ജംഅ്  ആക്കുന്നു’ എന്ന് ആദ്യ നിസ്‌ക്കാരത്തിന്റെ വഖ്ത് (സമയം) അവസാനിക്കുന്നതിനു മുമ്പായി കരുതണം.  അതായത് ളുഹറിനെ അസറിലേക്ക് പിന്തിക്കുന്നവര്‍ ളുഹറിന്റെ വഖ്തിലും മഗ്‌രിബിനെ ഇശാഇലേക്ക് പിന്തിക്കുന്നവര്‍ മഗ്‌രിബിന്റെ വഖ്തിലും കരുതണം.  ഇങ്ങനെ കരുതിയില്ലെങ്കില്‍ ആദ്യ നിസ്‌ക്കാരം ഖള്വാഅ് ആയതായി കണക്കാക്കും.
2 – രണ്ടാമത്തെ നിസ്‌കാരം കഴിയുന്നതുവരെ യാത്രയിലായിരിക്കണം.  നാടിന്റെ അതിര്‍ത്തിയില്‍ മടങ്ങിയെത്തുന്നതോടെ യാത്രാനുകൂല്യം അവസാനിച്ചു.  അപ്പോള്‍ നാടിന്റെ അതിര്‍ത്തിയില്‍ വെച്ചോ നാട്ടിലേക്ക് കടന്നിട്ടോ വീട്ടിലെത്തിയിട്ടോ പിന്തിച്ചു ജംആക്കാം എന്ന ധാരണ ശരിയല്ല.
പിന്തിച്ച് ജംഅ് ആക്കുമ്പോള്‍ ആദ്യ നിസ്‌ക്കാര ശേഷം രണ്ടാം നിസ്‌ക്കാരം എന്ന ക്രമം പാലിക്കലും ഒന്നാം നിസ്‌ക്കാരം കഴിഞ്ഞ ഉടനെ രണ്ടാം നിസ്‌ക്കാരം നിര്‍വ്വഹിക്കലും ആദ്യ നിസ്‌ക്കാരത്തില്‍ പിന്തിച്ചു ജംഅ് ആക്കുന്നു എന്ന കരുതലും സുന്നത്താണ് നിര്‍ബന്ധമില്ല.
ജംഅ് ആക്കുമ്പോള്‍ രണ്ടു നിസ്‌ക്കാരങ്ങളും പൂര്‍ത്തീകരിച്ചും രണ്ടായി ചുരുക്കി ഖസറാക്കിയും നിസ്‌ക്കരിക്കാം.  അല്ലെങ്കില്‍ ഒരു നിസ്‌ക്കാരത്തെ പൂര്‍ത്തീകരിച്ചും മറ്റൊരു നിസ്‌ക്കാരത്തെ ഖസ്‌റാക്കിയും നിര്‍വ്വഹിക്കാം.  ളുഹര്‍ നിസ്‌ക്കാര ശേഷവും അസര്‍ നിസ്‌ക്കാരത്തിനു മുമ്പുമുള്ള സുന്നത്ത് നിസ്‌ക്കാരങ്ങള്‍ അസര്‍ നിസ്‌ക്കാര ശേഷവും മഗ്‌രിബിനു ശേഷവും ഇശാഇനു മുമ്പുള്ള സുന്നത്ത് നിസ്‌ക്കാരങ്ങള്‍ ഇശാ നിസ്‌ക്കാര ശേഷവുമാണ് മുന്തിച്ചും പിന്തിച്ചും ജംആക്കുന്നവര്‍ നിര്‍വ്വഹിക്കേണ്ടത്.  ഇശാഇനെ മഗ്‌രിബിലേക്ക് മുന്തിച്ച് ജംആക്കിയവര്‍ക്ക് ജംഇനു ശേഷം മഗ്‌രിബിന്റെ വഖ്തില്‍ തന്നെ വിത്ര്‍ നിസ്‌ക്കരിക്കാം.
ഇതൊന്ന് ശ്രദ്ധിക്കൂ…
റമള്വാന്‍ മാസത്തിലും മറ്റു മാസങ്ങളിലും അഞ്ച് നേരത്തെ ഫര്‍ള്്വ നിസ്‌ക്കാരത്തെ ഉപേക്ഷിക്കുകയോ ഖള്വാ ആക്കുകയോ ചെയ്യരുത്.  ഒരുനേരത്തെ നിസ്‌ക്കാരം അത് നിര്‍വ്വഹിക്കേണ്ട സമയവും വിട്ട് പിന്തിച്ച് നിസ്‌ക്കരിക്കുന്നതിനാണ് ഖള്വാ ആക്കുകയെന്ന് പറയുന്നത്.  ഇന്ന് പലര്‍ക്കും നിസ്‌ക്കാരത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധയില്ല.  തീരെ നിസ്‌ക്കരിക്കാത്തവരും തോന്നുമ്പോള്‍ നിസ്‌ക്കരിക്കുന്നവരും സമയം ഒത്തുകിട്ടിയാല്‍ മാത്രം നിസ്‌ക്കരിക്കുന്നവരും മുസ്‌ലിംകളില്‍ ഉണ്ട്.  അതുപോലെ സ്ഥിരമായി നിസ്‌ക്കാരമുണ്ടെങ്കിലും കല്യാണം, യാത്ര, വസ്ത്രം ശുദ്ധിയില്ലായ്മ, തിരക്ക് തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് നിസ്‌കാരം ഖള്വാ ആക്കുന്നവരുമുണ്ട്.നിസ്‌ക്കാരം ഉപേക്ഷിക്കുന്നതിന്റേയും ഖള്വാ ആക്കുന്നതിന്റെയും ഗൗരവം ഇവര്‍ക്കൊന്നും അ റി യില്ല.
മറവി സംഭവിക്കല്‍ പോലെ മതം അംഗീകരിച്ച കാരണങ്ങള്‍ കൊണ്ട് നിസ്‌ക്കാരം ഖള്വാ ആക്കല്‍ ഹറാമല്ല.  എന്നാല്‍ മതം അംഗീകരിക്കാത്ത കാരണങ്ങള്‍ കൊണ്ട് നിസ്‌ക്കാരം ഖള്വാ ആക്കല്‍ വന്‍ പാപമാണ്.  യാത്രക്കാര്‍ക്ക് നിസ്‌ക്കാരം ഖള്വാ ആക്കാന്‍ നിയമമില്ല.  നമ്മുടെ മദ്ഹബനുസരിച്ച് അവര്‍ക്ക് ജംഉം ഖസ്‌റും ആയി നിസ്‌ക്കരിക്കാം.  ഇതിന്റെ നിയമങ്ങള്‍ പുറകെ വിവരിക്കുന്നുണ്ട്.  ഗള്‍ഫില്‍ പോകാന്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഡല്‍ഹി പോലെയുളള ദൂരസ്ഥലങ്ങളിലേക്ക് ട്രെയിനില്‍ സഞ്ചരിക്കുന്നവര്‍ക്കും ജംഅ് ആക്കാനുളള സാഹചര്യം ലഭിച്ചില്ലെങ്കില്‍ വാഹനങ്ങളില്‍ വച്ചുതന്നെ അവര്‍ നിസ്‌ക്കരിക്കണം.  വിമാനത്തില്‍ വുള്വൂഅ് ചെയ്യാനുളള സൗകര്യമില്ലെങ്കില്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് വുള്വൂഅ് എടുത്തിരിക്കണം.  വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ നിസ്‌ക്കാരത്തിന് വുള്വൂഅ് ചെയ്യാന്‍ കഴിയാതെ വരുമെന്നുകണ്ടാല്‍ തയമ്മും ചെയ്യാനുളള മണ്ണ് കൂടി കരുതല്‍ നല്ലതാണ്.
ഫര്‍ള്വ് നിസ്‌കാരത്തില്‍ നില്‍ക്കാനോ ഖിബിലയിലേക്ക് മുന്നിടാനോ കഴിയാതെ വരികയാണെങ്കില്‍ ഉള്ള സൗകര്യമനുസരിച്ച് യാത്രക്കാര്‍ വാഹനത്തില്‍ വെച്ച് നിസ്‌കരിക്കുകയും പിന്നീടത് മടക്കി നിസ്‌കരിക്കുകയും വേണം.  യാത്രക്കാര്‍ക്കും  അല്ലാത്തവര്‍ക്കും സുന്നത്ത് നിസ്‌ക്കാരത്തില്‍ നില്‍ക്കലും ചെറിയ യാത്രയിലും ദീര്‍ഘ യാത്രയിലും യാത്രക്കാര്‍ക്ക് സുന്നത്ത് നിസ്‌കാരത്തില്‍ ഖിബ്‌ലക്ക് മുന്നിടലും നിര്‍ബന്ധമില്ല.  അപ്പോള്‍ യാത്രക്കാര്‍ക്ക് വാഹനം നീങ്ങുന്ന ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് സീറ്റില്‍ ഇരുന്നു തന്നെ സുന്നത്ത് നിസ്‌കരിക്കാം.  അപ്പോള്‍ സൂജൂദ് പൂര്‍ണ്ണമായി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ റുകൂഇനെക്കാള്‍ അല്‍പ്പം കൂടി സുജൂദിന് തല കുനിച്ചാല്‍ മതിയാകും.  എന്നാല്‍ വുള്വൂഅ് ഇല്ലാതയോ തയമ്മും ചെയ്യാതെയോ സുന്നത്ത് നിസ്‌കാരം നിര്‍വ്വഹിക്കരുത്.  ഇതുപോലെയുള്ള യാത്രകളില്‍ ഫര്‍ള്വ് നിസ്‌ക്കാരം നിര്‍വ്വഹിക്കേണ്ട സാഹചര്യം ഉണ്ടാവുകയും വുള്വൂഅ് ചെയ്യാനോ പകരം തയമ്മും ചെയ്യാനോ കഴിയാതെ വരുകയും ചെയ്താല്‍ സമയത്തെ ബഹുമാനിക്കുന്നതിനു വേണ്ടി ഫര്‍ള്വൂ നിസ്‌കാരം മാത്രം നിര്‍വ്വഹിക്കുകയും പിന്നീടത് മടക്കുകയും ചെയ്യണം.
വിമാനത്താവളത്തിലോ റെയില്‍വേ സ്റ്റേഷനിലോ എത്തിയപ്പോഴാണ് ഫര്‍ള്വ് നിസ്‌ക്കാരത്തിനു സമയമായതെങ്കില്‍ വാഹനത്തില്‍ കയറുന്നതിനു മുമ്പ് നിസ്‌കരിക്കണം.  കാരണം ഫര്‍ള്വുകളും ശര്‍ത്വുകളും പൂര്‍ണ്ണമായിയെടുത്ത് വാഹനത്തില്‍ വെച്ച് നിസ്‌കരിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.
റോഡുകളില്‍ കൂടി സഞ്ചരിക്കുന്ന വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ നിസ്‌കാര സമയമെത്തിയാല്‍ പള്ളി കണ്ടെത്തിയില്ലെങ്കിലും വാഹനം നിര്‍ത്തി സൗകര്യമുള്ള സ്ഥലത്ത് വെച്ച് നിസ്‌കരിക്കണം.  നിസ്‌കാരത്തിന് പള്ളിയോ വീടോ വേണമെന്ന് നിര്‍ബന്ധമില്ല.  പ്രത്യക്ഷത്തില്‍ നജസില്ലാത്ത സ്ഥലങ്ങള്‍ നിസ്‌കാരത്തിന് യോഗ്യമാണ്.
ഹോസ്പിറ്റലിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്നവര്‍ മടങ്ങി വീട്ടില്‍ എത്തുമ്പോഴേക്കും നിസ്‌കാരം ഖള്വാ ആകുമെന്നു കണ്ടാല്‍ അവിടെ വെച്ചു തന്നെ നിസ്‌കരിക്കണം.
രോഗികള്‍ വീട്ടിലാണെങ്കിലും ഹോസ്പിറ്റലിലാണെങ്കിലും അവര്‍ക്കും നിസ്‌കാരം നിര്‍ബന്ധം തന്നെയാണ്.  ഹോസ്പിറ്റലില്‍ രോഗികള്‍ അഡ്മിറ്റാകുമ്പോള്‍ കഴിവുള്ളവര്‍ റൂം കിട്ടുമെങ്കില്‍ എടുക്കുക.  അത് രോഗിക്കും കൂട്ടിരിപ്പുകാര്‍ക്കും സന്ദര്‍ശകര്‍ക്കും നിസ്‌കരിക്കാനുള്ള സൗകര്യം ചെയ്യലാണ്.
സൗകര്യമില്ലെന്ന കാരണം പറഞ്ഞ് കല്യാണത്തിനും മരിപ്പിനും പങ്കെടുക്കുന്ന ചിലര്‍ നിസ്‌കാരം ഖള്വാ ആക്കുന്നതായി കാണുന്നുണ്ട്.  കല്യാണവും മരിപ്പും നിസ്‌കാരം ഖള്വാ ആക്കാനുള്ള കാരണങ്ങളല്ല.

ഈ ബ്ലോഗ്സിനെ കുറിച്ചുള്ള ഞിങ്ങളുടെ അഭിപ്രായങ്ങൾ എഴുതി അറിയിക്കുക. അറിയിക്കേണ്ട മെയിൽ അഡ്രസ്‌ smmoosa@gmail.com ****** MOOSA SONKAL