ഖുര്‍ആനിലൂടേയും പ്രവാചകചര്യയിലൂടേയും നമുക്ക് വന്നെത്തിയ പ്രധാന ദുആ-ദിക്റുകളുടെ ഒരു സമാഹാരമാണ് വിശ്വവിശ്രുതമായ 'ഹിസ്നുല്‍ മുസ്ലിം' എന്ന കൃതി. എപ്രകാരം ഒരു കോട്ട നാനാവശങ്ങളില്‍ നിന്നും മനുഷ്യന് സംരക്ഷണമേകുന്നുവോ, അപ്രകാരം അക്ഷരാര്‍ത്ഥത്തില്‍ ഒരു മുസ്ലിമിന്റെ രക്ഷാകവചമായി തീരുന്നതാണ് അല്ലാഹുവിന്റെ സ്മരണ (ദിക്റുല്ലാഹ്). അനേകം ഭാഷകളിലേക്കു തര്‍ജിമ: ചെയ്യപ്പെട്ട ഈ കൃതിയുടെ മലയാള പതിപ്പാണ് താഴെ കൊടുത്തിരിക്കുന്നത്. നിങ്ങളുടെ സ്വാലിഹായ ദുആകളില്‍ ഞങ്ങളേയും ഉള്‍പെടുത്തുക.
ദിക്‌റിന്റെ ശ്രേഷ്ടത فضل الذكر
അല്ലാഹു പറയുന്നു:
{ فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُواْ لِي وَلاَ تَكْفُرُون }
'അതിനാല്‍ നിങ്ങള്‍ എന്നെ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്. നിങ്ങള്‍ എന്നോട് നന്ദി കാണിക്കുക. നിങ്ങളെന്നോട് നിഷേധം കാണിക്കുകയും അരുത്. (അല്‍ബഖറ :152)
{ يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْراً كَثِيراً }
'സതൃവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുക. (അഹ്‌സാബ്:41)
{ وَالذَّاكِرِينَ اللَّهَ كَثِيراً وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْراً عَظِيماً}
'ധാരാളമായി അല്ലാഹുവിനെ
സ്മരിക്കുന്ന പുരുഷന്മാരും സ്മരിക്കുന്ന സ്ത്രീകളും ഇവര്‍ക്ക് നിശ്ചയമായും
അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.'' (അഹ്‌സാബ് :35 ).
{ وَاذْكُر
رَّبَّكَ فِي نَفْسِكَ تَضَرُّعاً وَخِيفَةً وَدُونَ الْجَهْرِ مِنَ
الْقَوْلِ بِالْغُدُوِّ وَالآصَالِ وَلاَ تَكُن مِّنَ الْغَافِلِينَ }
വിനയത്തോടും ഭയപ്പാടോടും
കൂടി വാക്ക് ഉച്ചത്തിലാകാതെ രാവിലേയും വൈകുന്നേരവും നീ നിന്റെ നാഥനെ
മനസ്സില്‍ സ്മരിക്കുക. നീ അശ്രദ്ധാലുക്കളിലാകരുത്.(അഅ്‌റാഫ് 205).
നബി(സ) പറയുന്നു: തന്റെ
രക്ഷിതാവിനെ സ്മരിക്കുന്നവന്റെയും തന്റെ രക്ഷിതാവിനെ
സ്മരിക്കാത്തവന്റെയും ഉപമ ജീവനുള്ളവന്റെയും മരണപ്പെട്ടവന്റെയും ഉപമയാണ്.
(ബുഖാരി)
നബി (സ) പറയുന്നു:
നിങ്ങളുടെ കര്‍മ്മങ്ങളില്‍ ഉത്തമമായതും നിങ്ങളുടെ യജമാനന്റെ അടുക്കല്‍
കൂടുതല്‍ പരിശുദ്ധിയുള്ളതും നിങ്ങളുടെ പദവികളില്‍ അധികം ഉന്നതി
നല്‍കുന്നതും സ്വര്‍ണവും വെള്ളിയും ചെലവാക്കുന്നതിനേക്കാളും ശത്രുവുമായി
ഏറ്റുമുട്ടി നിങ്ങള്‍ അവരുടേയും അവര്‍ നിങ്ങളുടേയും ഗളഛേദം
ചെയ്യുന്നതിനേക്കാളും നല്ലതുമായ ഒരു കാരൃം നിങ്ങളെ ഞാന് അറിയിക്കട്ടെ? അവര്‍ പറഞ്ഞു: അതെ. നബി (സ) പറഞ്ഞു: അതൃുന്നതനായ അല്ലാഹുവിനെ ഓര്‍ക്കുക. (തുര്‍മുദി)
നബി (സ) പറഞ്ഞു: അല്ലാഹു
പറയുന്നു: എന്റെ ദാസന്‍ എന്നെക്കുറിച്ച് ധരിക്കുന്നതിന് അനുസരിച്ചാണ്
ഞാന്‍. അവന്‍ എന്നെ സ്മരിക്കുമ്പോള്‍ ഞാന്‍ അവന്റെ കൂടെയാകുന്നു. അവന്‍
എന്നെ സ്വന്തത്തില്‍ സ്മരിച്ചാല്‍ ഞാനും അവനെ സ്വന്തത്തില്‍
സ്മരിക്കുന്നതാണ്. അവന്‍ എന്നെ ഒരു സമൂഹത്തില്‍ സ്മരിച്ചാല്‍ അതിനേക്കാള്‍
ഉത്തമമായ ഒരു സമൂഹത്തില്‍ ഞാന്‍ അവനേയും സ്മരിക്കുന്നതാണ്. അവന്‍ എന്നോട്
ഒരു ചാണ്‍ അടുത്താല്‍ ഒരു മുഴം ഞാന്‍ അവനോട് അടുക്കുന്നതാണ്. അവന്‍
എന്നോട് ഒരു മുഴം അടുത്താല്‍ ഒരു വാര ഞാന്‍ അടുക്കുന്നതാണ്. അവന്‍ എന്റെ
അടുത്തേക്ക് നടന്നു വന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്ക് ഓടിച്ചെല്ലുന്നതാണ്.
(ബുഖാരി, മുസ്‌ലിം ).
അബ്ദുല്ലാഹിബ്‌നു ബുസ്‌റില്‍ നിന്ന് നിവേദനം: ഒരാള്‍ കടന്നുവന്നു പറഞ്ഞു: തിരുദൂതരേ, ഇസ്‌ലാമിക
നടപടികള്‍ എനിക്ക് അധികമായിരിക്കുന്നു. (അതൊക്കെ ചെയ്തു പോരാന്‍ എനിക്ക്
കഴിയുന്നില്ല) അതിനാല്‍ എനിക്ക് (എളുപ്പത്തില്‍) ചെയ്തുപോരാന്‍ കഴിയുന്ന
വല്ലതും പറഞ്ഞു തന്നാലും. തിരുമേനി (സ) പറഞ്ഞു: അല്ലാഹുവിന്റെ ദിക്ര്‍
കൊണ്ട് നിന്റെ നാവ് സദാ പച്ചയായിക്കൊണ്ടിരിക്കട്ടെ. ( തുര്‍മുദി, ഇബ്‌നുമാജ ).
നബി (സ) പറയുന്നു: ഒരാള്‍
അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഒരക്ഷരം വായിച്ചാല്‍ അതിനവന് ഒരു
നന്മയുണ്ട്. ഓരോ നന്മയും അതിന്റെ പത്തിരട്ടിയാക്കപ്പെടുന്നതാണ്. 'അലിഫ്‌ലാംമീം' എന്നത് ഒരക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. പ്രതൃുത 'അലിഫ്' ഒരക്ഷരവും 'ലാം' ഒരക്ഷരവും 'മീം' ഒരക്ഷരവുമാണ്.(തുര്‍മുദി) (ഓരോന്നിനും പ്രതേൃകം പത്തിരട്ടിവെച്ച് പ്രതിഫലം ലഭിക്കുമെന്നര്‍ത്ഥം.)
ഉഖ്ബത്ത്ബ്‌ന് ആമിറില്‍ നിന്ന് നിവേദനം: ''ഞങ്ങള്‍
പള്ളിയുടെ താഴ്‌വരയിലായിരിക്കെ നബി തിരുമേനി (സ) ചോദിച്ചു: നിങ്ങള്‍
എല്ലാദിവസവും ബുത്വ്ഹാനിലോ അഖീഖിലോ പോയി കുറ്റമോ കുടുംബ ബന്ധം മുറിക്കുകയോ
ചെയ്യാതെ ഉയര്‍ന്ന പൂഞ്ഞയുള്ള രണ്ട് ഒട്ടകത്തെ കൊണ്ടുവരുന്നത്
ഇഷ്ടപ്പെടില്ലേ? ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളത് ഇഷ്ടപ്പെടുന്നു. നബി (സ) പറഞ്ഞു: നിങ്ങളിലൊരാള്‍ പള്ളിയിലേക്ക് പോവുകയുംഅല്ലാഹുവിന്റെ ഗ്രന്ഥത്തില്‍
നിന്ന് രണ്ടു സൂക്തങ്ങള്‍ പഠിക്കുകയോ പാരായണം നടത്തുകയോ ചെയ്യുന്നത് ആ
രണ്ട് ഒട്ടകത്തേക്കാള്‍ അവന് ഉത്തമമല്ലെ? മൂന്ന്
സൂക്തങ്ങള്‍ മൂന്നൊട്ടകത്തേക്കാളും ഉത്തമമാണ്. നാല് സൂക്തങ്ങള്‍ നാല്
ഒട്ടകത്തേക്കാളും ഉത്തമമാണ്. തുടര്‍ന്ന് ഓരോന്നും ഓരോ ഒട്ടകത്തിന്റെ
എണ്ണത്തേക്കാളും ഉത്തമമാണ്. (മുസ്‌ലിം).
നബി (സ) പറയുന്നു:
ഒരിടത്ത് ഇരുന്നവന്‍ അവിടെ വെച്ച് അല്ലാഹുവിനെ സ്മരിച്ചില്ലെങ്കില്‍ അവന്
അല്ലാഹുവില്‍ നിന്നുള്ള നാശമുണ്ടാകുന്നതാണ്. ഒരിടത്ത് കിടക്കുന്നവന്‍ അവിടെ
വെച്ച് അല്ലാഹുവിനെ സ്മരിച്ചില്ലെങ്കില്‍ അവന് അല്ലാഹുവില്‍ നിന്ന്
നാശനഷ്ടം ഭവിക്കുന്നതാണ്. (അബൂദാവൂദ്).
നബി (സ) പറയുന്നു: ഒരു
സദസ്സിലിരിക്കുന്നവര്‍ അവിടെ വെച്ച് അല്ലാഹുവിനെ സ്മരിക്കുകയും നബിയുടെ
മേല്‍ സ്വലാത്ത് ചൊല്ലുകയും ചെയ്തില്ലെങ്കില്‍ അത് അവര്‍ക്ക് നാശമായി
ഭവിക്കാതിരിക്കില്ല. എന്നിട്ട് അല്ലാഹു ഉദ്ദേശിച്ചാല്‍ അവരെ ശിക്ഷിക്കുകയോ
അവര്‍ക്ക് പൊറുത്തുകൊടുക്കുകയോ ചെയ്യും. (തുര്‍മുദി).
നബി (സ) പറയുന്നു: ഒരു
സദസ്സില്‍നിന്ന് അല്ലാഹുവിനെ സ്മരിക്കാതെ എഴുന്നേറ്റു പോകുന്നവര്‍
കഴുതയുടെ ശവത്തിനരികില്‍ നിന്ന് പോകുന്നവരെ പോലെയാണ്. ആ സദസ്സ് അവര്‍ക്ക്
നഷ്ടമായിത്തീരുന്നു. (അബൂദാവൂദ്).
1. ഉറക്കത്തില്‍ നിന്നുണരുമ്പോള്‍ أذكارالاستيقاظ من النوم
الحَمْدُ لله الذِي أحْيَانا بَعْدَ مَا أمَاتَنَا وإلَيْهِ النُشُور
നമ്മെ മരിപ്പിച്ച ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും. അവനിലേക്കാകുന്നു മടക്കവും. (ബുഖാരി, മുസ്‌ലിം)
لا
إلَهَ إلاَّ الله وحْدَهُ لا شَرِيكَ لَهُ، لَهُ المُلْكُ ولَهُ الحَمْدُ
وهُوَ على كلِّ شيءٍ قَدير،سُبْحانَ الله والحَمْدُ لله ولا إله إلا الله
والله أكبر ولا حَولَ ولا قُوةَ إلا بالله العلي العظيم " ثم دعا: " اللَّهُمَّ اغْفِرْ لي، غُفِرَ له "، قال الوليد: أو قال: " دعا استُجيبَ لهُ، فإن قام فتوضأَ ثم صَلّى قُبِلَتْ صَلاتُهُ
അല്ലാഹുവല്ലാതെ
ആരാധൃനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. രാജാധിപതൃം അവനാണ്. എല്ലാ
സ്തുതിയും അവനാണ്. അവന്‍ എല്ലാ കാരൃത്തിനും കഴിവുള്ളവനാണ്. അല്ലാഹു എത്ര
പരിശുദ്ധന്‍! സര്‍വ്വ സ്തുതിയും അല്ലാഹുവിനാണ്. അല്ലാഹു അല്ലാതെ
ആരാധൃനില്ല. അല്ലാഹുവാണ് ഏറ്റവും മഹാന്‍. പാപത്തില്‍ നിന്നുള്ള
പിന്‍മാറ്റവും ആരാധനക്കുള്ള ശക്തിയും ഉന്നതനും മഹാനുമായ അല്ലാഹുവിനെ
കൊണ്ടുമാത്രമാണ്. അല്ലാഹുവേ എനിക്ക് പൊറുത്ത്തരേണമേ. ഇതു
ചൊല്ലിയവന് അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്. പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം
ലഭിക്കുന്നതാണ്. എഴുന്നേറ്റ് വുളുവെടുത്ത് നമസ്‌കരിച്ചാല്‍ അത്
സ്വീകരിക്കുന്നതാണ്. (ഇബ്‌നുമാജ, ബുഖാരി).
الحَمْدُ لله الذِي عَافَانِي في جَسَدِي ورَدَّ عَلَيَّ رُوحِي، وأَذِنَ لي بِذِكْرهِ
അല്ലാഹുവിന് സര്‍വ്വ
സ്തുതിയും. അവന്‍ എന്റെ ശരീരത്തിന് സൗഖൃം നല്‍കുകയും എന്റെ ആത്മാവിനെ
തിരിച്ചു തരികയും അവനെ സ്മരിക്കാന്‍ എന്നെ അനുവദിക്കുകയും
ചെയ്തിരിക്കുന്നു. (തുര്‍മദി)
{إِنَّ
فِي خَلْقِ السَّمَاوَاتِ وَالأَرْضِ وَاخْتِلاَفِ اللَّيْلِ وَالنَّهَارِ
لآيَاتٍ لِّأُوْلِي الألْبَابِ *الَّذِينَ يَذْكُرُونَ اللّهَ قِيَاماً
وَقُعُوداً وَعَلَىَ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ
السَّمَاوَاتِ وَالأَرْضِ رَبَّنَا مَا خَلَقْتَ هَذا بَاطِلاً سُبْحَانَكَ
فَقِنَا عَذَابَ النَّارِ*رَبَّنَا إِنَّكَ مَن تُدْخِلِ النَّارَ فَقَدْ
أَخْزَيْتَهُ وَمَا لِلظَّالِمِينَ مِنْ أَنصَارٍ *رَّبَّنَا إِنَّنَا
سَمِعْنَا مُنَادِياً يُنَادِي لِلإِيمَانِ أَنْ آمِنُواْ بِرَبِّكُمْ
فَآمَنَّا رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا
سَيِّئَاتِنَا وَتَوَفَّنَا مَعَ الأبْرَارِ * رَبَّنَا وَآتِنَا مَا
وَعَدتَّنَا عَلَى رُسُلِكَ وَلاَ تُخْزِنَا يَوْمَ الْقِيَامَةِ إِنَّكَ
لاَ تُخْلِفُ الْمِيعَادَ *فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لاَ
أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَى بَعْضُكُم مِّن
بَعْضٍ فَالَّذِينَ هَاجَرُواْ وَأُخْرِجُواْ مِن دِيَارِهِمْ وَأُوذُواْ
فِي سَبِيلِي وَقَاتَلُواْ وَقُتِلُواْ لأُكَفِّرَنَّ عَنْهُمْ
سَيِّئَاتِهِمْ وَلأُدْخِلَنَّهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا
الأَنْهَارُ ثَوَاباً مِّن عِندِ اللّهِ وَاللّهُ عِندَهُ حُسْنُ
الثَّوَابِ *لاَ يَغُرَّنَّكَ تَقَلُّبُ الَّذِينَ كَفَرُواْ فِي
الْبِلاَدِ *مَتَاعٌ قَلِيلٌ ثُمَّ مَأْوَاهُمْ جَهَنَّمُ وَبِئْسَ
الْمِهَادُ *لَكِنِ الَّذِينَ اتَّقَوْاْ رَبَّهُمْ لَهُمْ جَنَّاتٌ
تَجْرِي مِن تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا نُزُلاً مِّنْ عِندِ
اللّهِ وَمَا عِندَ اللّهِ خَيْرٌ لِّلأَبْرَارِ * وَإِنَّ مِنْ أَهْلِ
الْكِتَابِ لَمَن يُؤْمِنُ بِاللّهِ وَمَا أُنزِلَ إِلَيْكُمْ وَمَا
أُنزِلَ إِلَيْهِمْ خَاشِعِينَ لِلّهِ لاَ يَشْتَرُونَ بِآيَاتِ اللّهِ
ثَمَناً قَلِيلاً أُوْلَـئِكَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ إِنَّ
اللّهَ سَرِيعُ الْحِسَابِ *يَا أَيُّهَا الَّذِينَ آمَنُواْ اصْبِرُواْ
وَصَابِرُواْ وَرَابِطُواْ وَاتَّقُواْ اللّهَ لَعَلَّكُمْ تُفْلِحُونَ }
"നിശ്ചയം ആകാശങ്ങളുടേയും
ഭൂമിയുടേയും സൃഷ്ടിപ്പിലും രാപകലുകള്‍ മാറി മാറി വരുന്നതിലും
സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നു
കൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവെ ഓര്‍മ്മിക്കുകയും ആകാശങ്ങളുടേയും
ഭൂമിയുടേയും സൃഷ്ടിയെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നവരത്രെ അവര്‍.
(അവര്‍ പറയും) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്.
നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്ത്
രക്ഷിക്കേണമേ. ഞങ്ങളുടെ രക്ഷിതാവേ നീ വല്ലവനേയും നരകത്തില്‍
പ്രവേശിപ്പിച്ചാല്‍ അവനെ നീ നിന്ദൃനാക്കി കഴിഞ്ഞു. അക്രമികള്‍ക്ക്
സഹായികളായി ആരുമില്ലതാനും. ഞങ്ങളുടെ രക്ഷിതാവേ സതൃവിശ്വാസത്തിലേക്ക്
ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍
വിശ്വസിക്കുവിന്‍ എന്ന് പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍
വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍
ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്മകള്‍
ഞങ്ങളില്‍ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണൃവാന്മാരുടെ
കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, നിന്റെ
ദൂതന്മാര്‍ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ഞങ്ങള്‍ക്ക് നീ നിന്ദൃത
വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല, തീര്‍ച്ച. അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്‍കി. പുരുഷനാകട്ടെ, സ്ത്രീയാകട്ടെ
നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടേയും പ്രവര്‍ത്തനം ഞാന്‍
നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന്
ഉല്‍ഭവിച്ചവരാകുന്നു. ആകയാല്‍ സ്വന്തം നാടു വെടിയുകയും സ്വന്തം വീടുകളില്‍
നിന്ന് പുറത്താക്കപ്പെടുകയും എന്റെ മാര്‍ഗ്ഗത്തില്‍ മര്‍ദ്ദിക്കപ്പെടുകയും
യുദ്ധത്തിലേര്‍പ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക്
ഞാന്‍ അവരുടെ തിന്മകള്‍ മായ്ച്ചു കൊടുക്കുന്നതും താഴ്ഭാഗത്തുകൂടി
അരുവികളൊഴുകുന്ന സ്വര്‍ഗ്ഗത്തോപ്പുകളില്‍ അവരെ ഞാന്‍
പ്രവേശിപ്പിക്കുന്നതുമാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമത്രെ അത്.
അല്ലാഹുവിന്റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്. സതൃനിഷേധികള്‍
നാടുകളിലെങ്ങും സ്വൈര്യവിഹാരം
നടത്തിക്കൊണ്ടിരിക്കുന്നത് നിന്നെ ഒരിക്കലും വഞ്ചിതനാക്കിക്കളയരുത്.
തുഛമായൊരു സുഖാനുഭവമാകുന്നു അത്. പിന്നീട് അവര്‍ക്കുള്ള സങ്കേതം നരകമത്രെ.
അതത്രെ മോശമായ വാസസ്ഥലം! എന്നാല്‍ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച്
ജീവിച്ചതാരോ അവര്‍ക്കാണ് താഴ്ഭാഗത്ത് കൂടി അരുവികളൊഴുകുന്ന
സ്വര്‍ഗ്ഗത്തോപ്പുകളുള്ളത്. അവരതില്‍ നിതൃവാസികളായിരിക്കും. അല്ലാഹുവിന്റെ
പക്കല്‍ നിന്നുള്ള സല്‍ക്കാരം! അല്ലാഹുവിന്റെ അടുക്കലുള്ളതാകുന്നു
പുണൃവാന്മാര്‍ക്ക് ഏറ്റവും ഉത്തമം. തീര്‍ച്ചയായും വേദക്കാരില്‍ ഒരു
വിഭാഗമുണ്ട്. അല്ലാഹുവിലും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും
അവര്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും അവര്‍ വിശ്വസിക്കും. (അവര്‍)
അല്ലാഹുവോട് താഴ്മയുള്ളവരായിരിക്കും. അല്ലാഹുവിന്റെ വചനങ്ങള്‍ വിറ്റ് അവര്‍
തുച്ഛമായ വില വാങ്ങുകയില്ല. അവര്‍ക്കാകുന്നു തങ്ങളുടെ രക്ഷിതാവിങ്കല്‍
അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുള്ളത്. തീര്‍ച്ചയായും അല്ലാഹു അതിവേഗം
കണക്കു നോക്കുന്നവനാകുന്നു. സതൃവിശ്വാസികളേ നിങ്ങള്‍ ക്ഷമിക്കുകയും
ക്ഷമയില്‍ മികവ് കാണിക്കുകയും പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക.
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കുക. നിങ്ങള്‍ വിജയം
പ്രാപിച്ചേക്കാം." (ആലു ഇംറാന്‍: 190-200).(ബുഖാരി)
2. വസ്‌ത്രം അണിയുമ്പോള്‍ دعاء لبس الثوب
الحَمْدُ لله الذِي كَساني هذا( الثوب ) ورَزَقَنِيه مِنْ غَيْرِ حَوْلٍ مِنّي ولا قُوةٍ
എന്റെ ഒരു കഴിവും ശക്തിയും കൂടാതെ എനിക്ക് ഈ വസ്ത്രം നല്‍കുകയും അണിയിക്കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും. (തുര്‍മുദി, അബൂദാവൂദ്)
3. പുതു വസ്ത്രം ധരിക്കുമ്പോള്‍ دعاء لبس الثوب الجديد
اللَّهُمَّ
لَكَ الحَمْدُ أَنْتَ كَسَوتَنِيه،أسْألك مِنْ خَيرِهِ وخَيْرِ ما صُنع
لَهُ،وأعُوذُ بِكَ مِنْ شرِّه وشَرِّ ما صُنِعَ لَهُ
അല്ലാഹുവേ
നിനക്കാണ് സര്‍വ്വ സ്തുതിയും, നീയാണ് എന്നെ ഇത് അണിയിച്ചത്. ഇതിന്‍േറയും
ഇത് നിര്‍മ്മിക്കപ്പെട്ടതിന്‍േറയും നന്മ ഞാന്‍ നിന്നോട് ചോദിക്കുന്നു.
ഇതിന്‍േറയും ഇത് നിര്‍മ്മിക്കപ്പെട്ടതിന്‍േറയും തിന്മയില്‍ നിന്ന് നിന്നോട്
ഞാന് അഭയം തേടുകയും ചെയ്യുന്നു. (അബൂദാവൂദ് തുര്‍മിദി)
4. പുതു വസ്ത്രം ധരിച്ചവനു വേണ്ടിയുള്ള പ്രാര്‍ത്ഥന الدعاء لمن لبس ثوباً جديداً
تُبْلي ويُخْلِفُ الله تعالى
നീ അത് അണിഞ്ഞ് പഴയതാക്കുക. അല്ലാഹു നിനക്ക് പകരം നല്‍കട്ടെ. (അബൂദാവൂദ്)
إلبِسْ جَدِيداً وعِشْ حميداً ومُتْ شهيداً
നീ പുതിയതു അണിയുകയും സ്‌തുത്യര്‍ഹനായി ജീവിക്കുകയും ശഹീദായി മരിക്കുകയും ചെയ്യുക. (ഇബ്നുമാജ, ബഗവി)
5. വസ്ത്രം അഴിക്കുമ്പോള്‍ ما يقول إذا وضع الثوب
بِسْمِ الله
(ബിസ്മില്ലാഹ) അല്ലാഹുവിന്റെ നാമത്തില്‍. (തുര്‍മുദി )
6. വിസര്‍ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ دعاء دخول الخلاء
(بِسْمِ الله) اللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ
(അല്ലാഹുവിന്റെ നാമത്തില്‍) അല്ലാഹുവേ,
എല്ലാ വിധ മാലിനൃങ്ങളില്‍ നിന്നും പിശാചുക്കളില്‍ നിന്നും നിന്നോട് ഞാന്
കാവല്‍ ചോദിക്കുന്നു. (ബുഖാരി, മുസ്ലിം).
7. കക്കൂസില്‍ നിന്ന് പുറത്തു വരുമ്പോള്‍ دعاء الخروج من الخلاء
غُفْـرانَك
(അല്ലാഹുവേ) നിന്നോട് ഞാന്‍ പാപമോചനം തേടുന്നു. (അബൂദാവൂദ്, തുര്‍മുദി)8. വുദു ചെയ്യുന്നതിനു മുമ്പ് الذكر قبل الوضوء
بِسْمِ الله
അല്ലാഹുവിന്റെ നാമത്തില്‍ (അഹ്മദ്, അബൂദാവൂദ്)9. വുദുവില്‍ നിന്ന് വിരമിച്ചാല്‍ الذكر بعد الفراغ من الوضوء
أَشْهَدُ أَنْ لا إِلَـهَ إِلاّ اللهُ وَحْدَهُ لا شَريـكَ لَـهُ وَأَشْهَدُ أَنَّ مُحَمّـداً عَبْـدُهُ وَرَسـولُـه
അല്ലാഹു അല്ലാതെ ആരാധൃനായി ആരുമില്ലെന്ന്
ഞാന്‍ സാക്ഷൃം വഹിക്കുന്നു. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. നിശ്ചയം
മുഹമ്മദ്(സ) അവന്റെ ദൂതനും ദാസനുമാണെന്ന് ഞാന്‍ സാക്ഷൃം വഹിക്കുകയും
ചെയ്യുന്നു. (മുസ്ലിം)
اللّهُـمَّ اجْعَلنـي مِنَ التَّـوّابينَ وَاجْعَـلْني مِنَ المتَطَهّـرين
അല്ലാഹുവേ, ധാരാളമായി പശ്ചാത്തപിക്കുന്നവരില്‍ എന്നെ നീ ആക്കേണമേ. ശുചിത്വം പാലിക്കുന്നവരിലും എന്നെ നീ ആക്കേണമേ! (തുര്മുദി).
سُبْحـانَكَ اللّهُـمَّ وَبِحَمدِك أَشْهَـدُ أَنْ لا إِلهَ إِلاّ أَنْتَ أَسْتَغْفِرُكَ وَأَتوبُ إِلَـيْك
അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം ഞാന്‍ നിന്‍റെ പരിശുദ്ധിയെ വാഴ്ത്തുന്നു. നീയല്ലാതെ ആരാധൃനില്ലെന്ന് ഞാന്‍ സാക്ഷൃം വഹിക്കുന്നു. നിന്നോട് പാപമോചനം ചോദിക്കുകയും നിന്നിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുന്നു. (നസാഇ).
10. വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ الذكر عند الخروج من المنزل
بِسْمِ اللهِ ، تَوَكَّلْـتُ عَلى اللهِ وَلا حَوْلَ وَلا قُـوَّةَ إِلاّ بِالله
അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ
മേല്‍ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരു ശക്തിയും
കഴിവുമില്ല. (അബൂദാവൂദ്, തുര്മുദി)
اللهُمَ
إني أعُوذُ بِكَ أن أَضِلَّ أوْ أُضَلَّ أَوْ أزِلَّ، أو أُزَلَّ، أوْ
أظلِم أوْ أُظْلَم، أوْ أَجْهَلَ أوْ يُجْهَلَ عَلَيَّ
അല്ലാഹുവേ, ഞാന്‍ വഴി തെറ്റുകയോ തെറ്റിക്കപ്പെടുകയോ ചെയ്യുന്നതില്‍നിന്നും, ഞാന്‍ വൃതിചലിക്കുകയോ വൃതിയാനത്തിന് വിധേയമാക്കപ്പെടുകയോ ചെയ്യുന്നതില്‍ നിന്നും, ആക്രമിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നതില്‍നിന്നും അവിവേകം ചെയ്യുകയോ അവിവേകത്തിന് വിധേയമാകുകയോ ചെയ്യുന്നതില്‍നിന്നും നിന്നോട് ഞാന് അഭയം ചോദിക്കുന്നു. (തുര്മുദി, ഇബ്നുമാജ)
11. വീട്ടില്‍ പ്രവേശിക്കുമ്പോള്‍ الذكر عند الدخول المنزل
بِسْـمِ اللهِ وَلَجْنـا، وَبِسْـمِ اللهِ خَـرَجْنـا، وَعَلـى رَبِّنـا تَوَكّلْـنا
അല്ലാഹുവിന്റെ നാമത്തില്‍ ഞങ്ങള്‍
പ്രവേശിക്കുന്നു. അല്ലാഹുവിന്റെ നാമത്തില്‍ ഞങ്ങള്‍ പുറപ്പെട്ടു. ഞങ്ങളുടെ
റബ്ബിന്മേല്‍ ഞങ്ങള്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. (പിന്നീട് അവന് അവന്റെ
വീട്ടുകാരക്ക് സലാം പറയട്ടെ) (അബൂദാവൂദ്)12. പള്ളിയിലേക്ക് പോകുമ്പോള്‍ دعاء الذهاب إلى المسجد
اللهم اجْعَلْ في قلبي نُوراً ، وفي لِساني نُوراً ، وفي سمعي نوراً ، وفي بصري نوراً ، ومن فوقي نوراً ، ومن تحتي نوراً ، وعن يميني نوراً ، وعن شمالي نوراً ، ومن أمامي نوراً ، ومن خلفي نوراً ، و اجعل في نفسي نوراً ، وأعظم لي نوراً ، وعظم لي نوراً ، واجعل لي نوراً ، واجعلني نوراً ، اللهم أعطني نوراً ، واجعل في عصبي نوراً ، وفي لحمي نوراً ، وفي دمي نوراً ، وفي شعري نوراً ، وفي بشري نوراً
أَللَّهُمَّ اجِعَلْ لِي نُوراً فِي قّبْرِي وَ نُوراَ فِي عِظاَمِي
وَزِدْنِي نُوراً
وَهَبْ لِي نُوراً عَلَى نُوراً
13. പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ دعاء دخول المسجد
أَعوذُ باللهِ العَظيـم وَبِوَجْهِـهِ الكَرِيـم وَسُلْطـانِه القَديـم مِنَ الشّيْـطانِ الرَّجـيم
بِسْـمِ الله، وَالصَّلاةُ وَالسَّلامُ عَلى رَسولِ الله
اللّهُـمَّ افْتَـحْ لي أَبْوابَ رَحْمَتـِك
അല്ലാഹുവേ, നിന്റെ കാരുണൃത്തിന്റെ കവാടങ്ങള്‍ നീ എനിക്ക് തുറന്നു തരേണമേ! (മുസ്ലിം)
14. പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ دعاء الخروج من المسجد
بسم اللهِ والصلاةُ والسلامُ على رسولِ اللهِ ،اللهم إني أسألك منْ فضْلِك، اللهُم اعْصِمْنِي من الشيطانِ الرجيمِ
അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ
ദൂതന്റെ മേല്‍ രക്ഷയും സമാധാനവും ഉണ്ടാകട്ടെ. അല്ലാഹുവേ നിന്റെ
ഔദാരൃത്തില്‍ നിന്ന് ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ ശപിക്കപ്പെട്ട
പിശാചില്‍ നിന്നും നീ എന്നെ രക്ഷിക്കേണമേ! (ഇബ്നുമാജ)
15. ബാങ്കിന്റെ ദിക്‌റുകള്‍ أذكار الأذان
ബാങ്ക് വിളിക്കുന്നവന്‍ പറയുന്നതുപോലെ കേള്‍ക്കുന്നവനും പറയേണ്ടതാണ്. എന്നാല്‍ حي على الصلاة ، وحي على الفلاح എന്ന് അവന്‍ കേള്‍ക്കുമ്പോള്‍
لا حَـوْلَ وَلا قُـوَّةَ إِلاّ بِالله
(അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരു കഴിവും ശേഷിയുമില്ല) എന്ന് പറയുക. (ബുഖാരി, മുസ്‌ലിം)
കേള്‍ക്കുന്നവന്‍ പറയുക:-
وأنا أشهد
أن لا إله إلا الله ، وحده لا شريك له ، وأنَّ محمداً عبدُهُ ورسولُهُ ،
رضيتُ باللهِ رباً ، وبمحمدٍ رسولاً وبالإسلام ديناً
ഏകനും പങ്കുകാരുമില്ലാത്ത അല്ലാഹു അല്ലാതെ
മറ്റൊരു ആരാധൃനില്ലെന്നും മുഹമ്മദ് (സ) അവന്റെ ദൂതനും ദാസനുമാണെന്നും
ഞാന്‍ സാക്ഷൃം വഹിക്കുന്നു. അല്ലാഹുവിനെ റബ്ബായും മുഹമ്മദിനെ ദൂതനായും
ഇസ്‌ലാമിനെ മതമായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു. (മുസ്‌ലിം)
ബാങ്ക് വിളിക്കുന്നവന്‍ സാക്ഷൃ വാകൃങ്ങള്‍ പറഞ്ഞ ഉടനെയാണ് ഇത് പറയേണ്ടത്. (ഇബ്‌നു ഖുസൈമ).
ബാങ്കിന് പ്രത്യുത്തരം ചെയ്ത ശേഷം അവന്‍ നബി (സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലേണ്ടതാണ്. (മുസ്‌ലിം)
അവന്‍ പറയണം:-
اللهم رب
هذه الدعوةِ التامة ،والصلاةِ القائمةِ، آتِ محمداً الوسيلةَ والفضيلةَ،
وأبْعثهُ مقاماً محموداً الذي وعدتَهُ، [ إنّك لا تُخلِف المِيعاد ]
ഈ പരിപൂര്‍ണമായ പ്രാര്‍ത്ഥനയുടേയും
ആസന്നമായ നമസ്‌കാരത്തിന്‍േറയും ഉടമസ്ഥനായ അല്ലാഹുവേ, മുഹമ്മദ് നബി (സ)ക്ക്
വസീല, ഫദീല എന്നീ പദവികള്‍ നല്‍കേണമേ) നീ വാഗ്ദാനം ചെയ്ത സ്തുതൃര്‍ഹമായ
സ്ഥാനത്തേക്ക് അദ്ദേഹത്തെ നീ നിയോഗിക്കുകയും ചെയ്യേണമേ) (ബുഖാരി)
നിശ്ചയമായും നീ വാഗ്ദത്തം ലംഘിക്കുന്നവനല്ലല്ലോ. (ബൈഹഖി)
ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയില്‍
അവന്‍ തന്റെ ആവശൃങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതാണ്. കാരണം ആ
സമയത്തെ പ്രാര്‍ത്ഥന തിരസ്‌കരിക്കപ്പെടുകയില്ല. (തുര്‍മുദി, അബൂദാവുദ്).
16. നമസ്‌കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥന دعاء الاستفتاح
اللهم باعد
بيني وبين خطاياي كما باعدت بين المشرق والمغرب ، اللهم نقني من خطاياي كما
ينقى الثوب الأبيض من الدنس اللهم اغسلني من خطاياي بالثلج والماء والبرد
അല്ലാഹുവേ, കിഴക്കിനും
പടിഞ്ഞാറിനുമിടയില്‍ നീ അകറ്റിയതുപോലെ എന്റെയും എന്റെ പാപങ്ങളുടെയും
ഇടയില്‍ നീ അകറ്റേണമേ! അല്ലാഹുവേ വെള്ളവസ്ത്രം അഴുക്കില്‍നിന്ന്
ശുദ്ധിയാക്കപ്പെടുന്നതുപോലെ എന്നെ പാപങ്ങളില്‍ നിന്ന് നീ ശുദ്ധിയാക്കേണമേ!
അല്ലാഹുവേ എന്നെ പാപങ്ങളില്‍ നിന്ന് ആലിപ്പഴം കൊണ്ടും വെള്ളം കൊണ്ടും
മഞ്ഞുകൊണ്ടും കഴുകേണമേ! (ബുഖാരി, മുസ്ലിം)
سُبْـحانَكَ اللّهُـمَّ وَبِحَمْـدِكَ وَتَبارَكَ اسْمُـكَ وَتَعـالى جَـدُّكَ وَلا إِلهَ غَيْرُك
അല്ലാഹുവേ നിന്നെ സ്തുതിക്കുന്നതോടൊപ്പം
നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. നിന്റെ നാമം അനുഗ്രഹീതവും നിന്റെ
കാരൃം ഉന്നതവുമായിരിക്കുന്നു. നീയല്ലാതെ മറ്റൊരു ആരാധൃനുമില്ല. (തുര്‍മുദി,
ഇബ്‌നുമാജ).
وجهت وجهي
للذي فطر السموات والأرض حنيفاً وما أنا من المشركين ،إن صلاتي ونُسُكي
ومحياي ومماتي لله رب العالمين ، لا شريك له وبذلك أمرت وأنا من المسلمين
اللهم أنت الملك لا إله إلا أنت ، أنت ربي وأنا عبدك ، ظلمت نفسي ، واعترفت
بذنبي ، فاغفر لي ذنوبي جميعاً ، إنه لا يغفر الذنوب إلا أنت ، واهدني
لأحسن الأخلاق، لا يهدي لأحسنها إلا أنت ، واصرف عني سيئها لا يصرف عني
سيئها إلا أنت لبيك وسعديك والخير كله بيديك ، والشر ليس إليك ، أنا بك
وإليك ، تباركت وتعاليت أستغفرك وأتوب إليك.
ആകാശങ്ങളേയും, ഭൂമിയേയും
സൃഷ്ടിച്ചവനിലേക്ക് ഋജു മനസ്‌കനായി ഞാന്‍ എന്റെ മുഖത്തെ
തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവാരാധകരില്‍ പെട്ടവനല്ല. നിശ്ചയം എന്റെ
നമസ്‌കാരവും ആരാധനകളും എന്റെ ജീവിതവും മരണവും ലോക രക്ഷിതാവായ
അല്ലാഹുവിനാണ്. അവന് പങ്കുകാരേ ഇല്ല. അതാണ് എന്നോട്
കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവനാണ്. അല്ലാഹുവേ
നീയാണ് രാജാധിപതൃമുള്ളവന്‍. നീയല്ലാതെ ആരാധൃനില്ല. നീ എന്റെ റബ്ബും
ഞാന്‍ നിന്റെ ദാസനുമാണ്. ഞാന്‍ എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു.
ഞാന്‍ എന്റെ പാപങ്ങള്‍ ഏറ്റു പറയുന്നു. അതിനാല്‍ എന്റെ മുഴുവന്‍ പാപങ്ങളും
നീ പൊറുത്ത് തരേണമേ! നിശ്ചയം നീയല്ലാതെ പാപങ്ങള്‍ പൊറുക്കാനില്ല. ഉത്തമ
സ്വഭാവ ഗുണങ്ങളിലേക്ക് നീ എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കാന്‍
നീയല്ലാതെ ഇല്ല. എന്നില്‍ നിന്ന് ചീത്ത സ്വഭാവങ്ങളെ നീ തടയേണമേ! അതിനെ
എന്നില്‍നിന്ന് നീ അല്ലാതെ തിരിച്ചു കളയുകയില്ല. നിന്റെ വിളിക്ക് ഞാന്‍
ഉത്തരം ചെയ്യുകയും നിന്നെ സന്തോഷപൂര്‍വ്വം സേവിക്കുകയും ചെയ്യുന്നു. നന്മ
മുഴുവനും നിന്റെ കൈകളിലാണ്. തിന്മയൊന്നും നിന്നിലേക്കല്ല. ഞാന്‍
(ജീവിക്കുന്നത്) നിന്നെകൊണ്ടും (എന്റെ മടക്കം) നിന്നിലേക്കുമാണ്. നീ
അനുഗ്രഹീതനും ഉന്നതനുമായിരിക്കുന്നു. ഞാന്‍ നിന്നോട് പാപമോചനം ചോദിക്കുകയും
നിന്നിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു. (മുസ്‌ലിം).
اللهم رب
جبرائيل وميكائيل وإسرافيل ، فاطر السموات والأرض ، عالم الغيب والشهادة ،
أنت تحكم بين عبادك فيما كانوا فيه يختلفون اهدني لما اختلف فيه من الحق
بإذنك إنك تهدي من تشاء إلى صراط مستقيم
ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും
ദൃശൃവും അദൃശൃവും അറിയുന്നവനും ജിബ്‌രീല്‍, മീക്കായീല്‍, ഇസ്‌റാഫീല്‍
എന്നിവരുടെ റബ്ബുമായ അല്ലാഹുവേ, നിന്റെ ദാസന്മാര്‍ക്കിടയില്‍ ഭിന്നിപ്പുള്ള
കാരൃത്തില്‍ വിധിക്കുന്നവന്‍ നീയാണ്. ഭിന്നിച്ചിട്ടുള്ളതില്‍
സതൃത്തിലേക്ക് നിന്റെ അനുമതിയോടെ എന്നെ നയിക്കേണമേ! നിശ്ചയമായും നീ
ഉദ്ദേശിക്കുന്നവരെ ചൊവ്വായ മാര്‍ഗ്ഗത്തിലേക്ക് നീ നയിക്കുന്നു. (മുസ്‌ലിം).
الله اكبر
كبيرا، الله اكبر كبيرا، الله اكبر كبيرا، والحمد لله كثيرا، والحمد لله
كثيرا، والحمد لله كثيرا، وسبحان الله بكرةً وأصيلا ـ ثلاثا ـ " أعوذ بالله من الشيطان : من نفخه، ونفثه ،و همزه
അല്ലാഹു ഏറ്റവും വലിയവനാണ്. അല്ലാഹുവിന്
അതിരറ്റ എല്ലാ സ്തുതികളും അര്‍പ്പിക്കുന്നു. പ്രഭാതത്തിലും പ്രദോഷത്തിലും
അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. (മൂന്ന് പ്രാവശൃം ചൊല്ലുക)
പിശാചിന്റെ ദുര്‍ബോധനത്തില്‍ നിന്നും അവന്റെ ഊത്തില്‍ നിന്നും
ദുഷ്‌പ്രേരണകളില്‍ നിന്നും അല്ലാഹുവിനോട് ഞാന്‍ കാവല്‍ തേടുന്നു.
(മുസ്‌ലിം, അബൂദാവൂദ്)
اللهم لك الحمد أنت نور السموات والأرض
ومن فيهن ، ولك الحمد أنت قيمُ السموات والأرض ومن فيهن [ ولك الحمد أنت
رب السموات والأرض ومن فيهن ]، [ ولك الحمد لك ملك السموات والأرض ومن فيهن
] [ ولك الحمد أنت ملك السموات والأرض] [ ولك الحمد] أنت الحق ، ووعدك
الحق ، وقولك الحق ،ولقاؤك الحق ، والجنة حق ، والنار حق ، والنبيّون حق
ومحمد صلى الله عليه وسلم حق والساعة حق ] [اللهم لك أسلمت ، وعليك توكلت ، وبك آمنت ، وإليك أنبت ، وبك خاصمت ، وإليك حاكمت ، فاغفر لي ما قدمت وما أخرت ، وماأسررت، وما أعلنت ][ أنت المقدم ،وأنت المؤخر لا إله إلا أنت ][أنت إلهي لا إله إلا أنت]
അല്ലാഹുവേ, സര്‍വ്വ സ്തുതിയും നിനക്കാണ്.
ആകാശങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവരുടേയും പ്രകാശമാണ് നീ.
ആകാശങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവരുടേയും പരിപാലകനായ നിനക്കാണ് എല്ലാ
സ്തുതിയും. ആകാശങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവരുടേയും റബ്ബായ നിനക്കാണ്
എല്ലാ സ്തുതിയും. ആകാശങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവരുടേയും ആധിപതൃം
നിനക്കാണ്. സര്‍വ്വ സ്തുതിയും നിനക്കാണ്. (ആകാശങ്ങളുടേയും ഭൂമിയുടേയും
രാജാവാണ് നീ. സ്തുതി മുഴുവന്‍ നിനക്കാണ്.) (എല്ലാ സ്തുതിയും നിനക്കാണ്.)
(നീ സതൃമാണ്. നിന്റെ വാഗ്ദാനവും സതൃമാണ്. നിന്‍റെ വചനവും നീയുമായുള്ള
ദര്‍ശനവും സതൃമാണ്. സ്വര്‍ഗ്ഗവും നരകവും സതൃമാണ്. നബിമാര്‍ സതൃമാണ്.
മുഹമ്മദും (സ)സതൃമാണ്. അന്തൃനാളും സതൃം തന്നെ.) (അല്ലാഹുവേ, നിനക്ക് ഞാന്‍
കീഴ്‌പെട്ടിരിക്കുന്നു. നിന്റെ മേല്‍ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. നിന്നില്‍
ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിന്നിലേക്ക് ഞാന്‍ ഖേദിച്ചു
മടങ്ങിയിരിക്കുന്നു. നിന്റെ പേരില്‍ ഞാന്‍ സംവദിക്കുന്നു. നിന്നിലേക്ക്
ഞാന്‍ ആവലാതി ബോധിപ്പിക്കുന്നു. അതിനാല്‍ ഞാന്‍ മുന്തിച്ചു ചെയ്തതും
പിന്തിച്ചു ചെയ്തതും രഹസൃമായി ചെയ്തതും പരസൃമായി ചെയ്തതുമായ തെറ്റുകള്‍ നീ
എനിക്ക് പൊറുത്തു തരേണമേ.) മുന്തിക്കുന്നവന്‍ നീയാണ്. പിന്തിക്കുന്നവനും നീ
തന്നെ. നീയല്ലാതെ ഒരാരാധൃനുമില്ല. നീയാണ് എന്റെ ആരാധൃന്‍ നീയല്ലാതെ
ഒരാരാധൃനുമില്ല.) (ബുഖാരി, മുസ്‌ലിം).
17. റുകൂഇലെ പ്രാര്‍ത്ഥന دعاء الركوع
سُبْـحانَ رَبِّـيَ الْعَظـيم . (ثلاثاً
മഹാനായ എന്റെ റബ്ബിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. (മൂന്ന് പ്രാവശൃം പറയുക.) (അഹ്മദ്, തുര്‍മുദി, അബൂദാവൂദ്)
سُبْـحانَكَ اللّهُـمَّ رَبَّـنا وَبِحَـمْدِك ، اللّهُـمَّ اغْفِـرْ لي
ഞങ്ങളുടെ റബ്ബായ അല്ലാഹുവേ, നിന്നെ
സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. അല്ലാഹുവേ
എനിക്ക് പാപമോചനം നല്‍കേണമേ. (ബുഖാരി, മുസ്‌ലിം)
سُبـّوحٌ قُـدّْوس، رَبُّ الملائِكَـةِ وَالـرُّوح
ജിബ്‌രീലിന്റേയും ഇതര മലക്കുകളുടേയും റബ്ബ് ഏറെ പരിശുദ്ധന്‍. (മുസ്‌ലിം, അബൂദാവൂദ്)
اللهم لك ركعت وبك آمنت ،ولك أسلمت خشع لك سمعي وبصري وَمُخِّـي وَعَظْمـي وَعَصَـبي وَما استَقَـلَّ بِهِ قَدَمي
അല്ലാഹുവേ, നിനക്ക് മുമ്പില്‍ ഞാന്‍
കുനിഞ്ഞിരിക്കുന്നു. നിന്നില്‍ ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിനക്ക് ഞാന്‍
കീഴ്‌പെട്ടിരിക്കുന്നു. എന്റെ കേള്‍വിയും കാഴ്ചയും മനസ്സും അസ്ഥിയും
ധമനികളും എന്റെ പാദങ്ങള്‍ വഹിക്കുന്നതുമൊക്കെ നിനക്കിതാ
കീഴ്‌പെട്ടിരിക്കുന്നു. (മുസ്‌ലിം, തുര്‍മുദി).
سُبْـحانَ ذي الْجَبَـروت ،والمَلَـكوت ، وَالكِبْـرِياء ، وَالْعَظَـمَه
സര്‍വ്വശക്തിയും പരമാധികാരവും അത്യുന്നതിയും മഹത്വവുമുള്ളവന്റെ പരിശുദ്ധിയെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു. (അബൂദാവൂദ്, നസാഇ, അഹ്മദ്)
18. റുകൂഇല്‍ നിന്ന് ഉയരുമ്പോള്‍ دعاء الرفع من الركوع
سَمِـعَ اللهُ لِمَـنْ حَمِـدَه
അല്ലാഹുവിനെ സ്തുതിച്ചവര്‍ക്ക് അവന്‍ കേട്ടുത്തരം ചെയ്യട്ടെ. (ബുഖാരി,)
رَبَّنـا وَلَكَ الحَمْـدُ حَمْـداً كَثـيراً طَيِّـباً مُـبارَكاً فيه
അനുഗ്രഹീതവും വിശിഷ്ടവുമായ അതിരറ്റ സ്തുതികള്‍ ഞങ്ങളുടെ റബ്ബേ നിനക്കിതാ സമര്‍പ്പിക്കുന്നു. (ബുഖാരി)
ملء
السموات وملء الأرض وما بينهما ، وملء ما شئت من شئ بعد .أهل الثناء
والمجد،أحق ما قال العبد، وكلنا لك عبد ، اللهم لا مانع لما أعطيت ولا معطي
لما منعت ولا ينفع ذا الجد منك الجد
ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലും ശേഷം
നീ ഉദ്ദേശിച്ച എല്ലായിടത്തും നിറയെയുള്ള സ്തുതി നിനക്കാണ്. ഉന്നതിക്കും
പ്രശംസക്കും അര്‍ഹനായവനേ! ഞങ്ങളെല്ലാം നിന്റെ അടിമയായിരിക്കെ ഒരു ദാസന്‍
പറയാന്‍ ഏറ്റവും അര്‍ഹമായത് ഇതാണ്. അല്ലാഹുവേ, നീ നല്‍കുന്നത്
തടയുന്നവനില്ല. നീ തടയുന്നത് നല്‍കുന്നവനുമില്ല. ഏത് ധനികന്റെ ഐശ്വരൃവും
നിന്റെ അടുക്കല്‍ ഉപകരിക്കുകയില്ല. (മുസ്‌ലിം)
19. സുജൂദിലെ പ്രാര്‍ത്ഥന دعاء السجود
(سُبْـحانَ رَبِّـيَ الأَعْلـى . (ثلاثاً
അത്യുന്നതനായ എന്റെ റബ്ബിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. (മൂന്നുതവണ പറയുക) (അഹ്മദ്, തുര്‍മുദി, നസാഇ)
سُبْـحانَكَ اللّهُـمَّ رَبَّـنا وَبِحَـمْدِكَ ، اللّهُـمَّ اغْفِرْ لي
ഞങ്ങളുടെ റബ്ബായ അല്ലാഹുവേ നിന്നെ
സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു.
അല്ലാഹുവേ എനിക്ക് പൊറുത്ത് തരേണമേ! (ബുഖാരി, മുസ്‌ലിം)
سُبـّوحٌ قُـدّوس، رَبُّ الملائِكَـةِ وَالـرُّوح
ജിബ്‌രീലിന്‍റെയും ഇതര മലക്കുകളുടേയും റബ്ബ് ഏറെ പരിശുദ്ധനാണ്. (മുസ്‌ലിം)
اللهم لك سجدت وبك آمنت ولك أسلمت، سجد وجهي للذي خلقه وصوره وشق سمعه وبصره تبارك الله أحسن الخالقين
അല്ലാഹുവേ നിനക്ക് ഞാനിതാ സാഷ്ടാംഗം
ചെയ്തിരിക്കുന്നു. നിന്നെ വിശ്വസിക്കുകയും നിനക്ക് കീഴ്‌പെടുകയും
ചെയ്തിരിക്കുന്നു. സൃഷ്ടിക്കുകയും രൂപം നല്‍കുകയും കണ്ണും കാതും കീറുകയും
ചെയ്തവന് എന്റെ മുഖം സാഷ്ടാംഗം ചെയ്തിരിക്കുന്നു. സൃഷ്ടിക്കുന്നവനില്‍
ഉത്തമനായ അല്ലാഹു അനുഗ്രഹീതനായിരിക്കുന്നു. (മുസ്‌ലിം)
سُبْـحانَ ذي الْجَبَـروت ، والمَلَكـوت ، والكِبْـرِياء ، وَالعَظَمَـه
പരമശക്തിയും പരമാധികാരവും അത്യുന്നതിയും മഹത്വവുമുള്ളവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. (അബൂദാവൂദ്, നസാഇ)
اللّهُـمَّ اغْفِـرْ لي ذَنْـبي كُلَّـه ، دِقَّـهُ وَجِلَّـه ، وَأَوَّلَـهُ وَآخِـرَه وَعَلانِيَّتَـهُ وَسِـرَّه
അല്ലാഹുവേ, ചെറുതും വലുതും ആദൃത്തേതും അവസാനത്തേതും പരസൃവും രഹസൃവുമായ എന്റെ എല്ലാ പാപങ്ങളും നീ പൊറുത്തു തരേണമേ! (മുസ്‌ലിം)
اللهم إني أعوذ برضاك من سخطك وبمعافاتك من عقوبتك، وأعوذ بك منك لا أحصي ثناء عليك أنت كما أثنيت على نفسك
അല്ലാഹുവേ, നിശ്ചയം ഞാനിതാ നിന്റെ പ്രീതി
കൊണ്ട് നിന്റെ കോപത്തില്‍ നിന്നും നിന്റെ വിട്ടു വീഴ്ചകൊണ്ട് നിന്റെ
ശിക്ഷയില്‍ നിന്നും അഭയം തേടുന്നു. നിന്നില്‍ നിന്നുള്ള എല്ലാ വിഷമങ്ങളില്‍
നിന്നും നിന്നോട് ഞാന് കാവല്‍ തേടുന്നു. നിന്റെ മേലുള്ള സ്തുതിയെ
കണക്കാക്കാന്‍ എനിക്ക് കഴിയില്ല. നീ നിന്നെക്കുറിച്ച് പ്രകീര്‍ത്തിച്ചത്
എങ്ങനെയാണോ അങ്ങനെയാണ് നീ. (മുസ്‌ലിം)
20. രണ്ടു സുജൂദിനിടയില്‍ دعاء الجلسة بين السجدتين
رَبِّ اغْفِـرْ لي ، رَبِّ اغْفِـرْ لي
റബ്ബേ എനിക്ക് പൊറുത്ത് തരണേ! റബ്ബേ എനിക്ക് പൊറുത്ത് തരണേ! (അബൂദാവൂദ്)
اللّهُـمَّ اغْفِـرْ لي ، وَارْحَمْـني ، وَاهْدِنـي ، وَاجْبُرْنـي ، وَعافِنـي وَارْزُقْنـي وَارْفَعْـني
അല്ലാഹുവേ, എനിക്ക് പൊറുത്ത് തരണേ!
എന്നോട് കരുണ കാണിക്കണേ! എന്നെ നേര്‍വഴിയിലാക്കണേ! എന്റെ കാരൃങ്ങള്‍
പരിഹരിക്കണേ! എനിക്ക് സൗഖൃം നല്‍കണേ! എനിക്ക് ഉപജീവനം തരേണമേ! എന്നെ
ഉയര്‍ത്തേണമേ! (തുര്‍മുദി, ഇബ്‌നുമാജ)
21. ഖുര്‍ആന്‍ പാരായണത്തിന്റെ സുജൂദില്‍ دعاء سجود التلاوة
سَجَـدَ وَجْهـي للَّـذي
خَلَقَـهُ وَشَقَّ سَمْـعَـهُ وَبَصَـرَهُ بِحَـوْلِـهِ وَقُـوَّتِهِ
فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِين
എന്റെ മുഖം സൃഷ്ടിക്കുകയും
രൂപപ്പെടുത്തുകയും അതില്‍ കണ്ണും കാതും കീറുകയും ചെയ്തത് ഏതൊരുവന്റെ
ശക്തിയും ശേഷിയും കൊണ്ടാണോ അവനിതാ ഞാന്‍ സാഷ്ടാംഗം ചെയ്തിരിക്കുന്നു.
(സൃഷ്ടിക്കുന്നവരില്‍ ഉത്തമനായ അല്ലാഹു അനുഗ്രഹീതനായിരിക്കുന്നു. (
തുര്‍മുദി, അഹ്മദ്, ഹാകിം )
اللَّهُمَّ اكْتُبْ لِي بِهَا عِنْدَكَ
أَجْراً، وَضَعْ عَنِّي بِهَا وِزْراً، وَاجْعَلْهَا لِي عِنْدَكَ ذُخْراً،
وَتَقَبَّلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ
അല്ലാഹുവേ, (ഖുര്‍ആന്‍) പാരായണം ചെയ്തതിന്
എനിക്ക് നിന്റെ അടുത്ത് പ്രതിഫലം രേഖപ്പെടുത്തുകയും എന്നില്‍ നിന്ന്
പാപങ്ങള്‍ നീ മാപ്പാക്കുകയും ചെയ്യേണമേ! അത് നിന്റെ അടുക്കല്‍ ഒരു
നിക്ഷേപമാക്കേണമേ! നിന്റെ ദാസനായ ദാവൂദില്‍ നിന്ന് അത് സ്വീകരിച്ചപോലെ
എന്നില്‍ നിന്ന് നീ അതു സ്വീകരിക്കേണമേ! (തുര്‍മുദി, ഹാകിം)
22. തശഹ്ഹുദ് التشهد
التحيات لله ، والصلوات ، والطيبات ، السلام عليك أيها النبي ورحمة الله وبركاته ، السلام علينا وعلى عباد الله الصالحين ،أشهد أن لا إله إلا الله ، وأشهد أن محمداً عبده ورسوله
എല്ലാ തഹിയ്യാതുകളും അല്ലാഹുവിനാണ്.
നല്ലതും വിശിഷ്ടമായതും (അവനാണ്). നബിയേ അങ്ങേക്ക് അല്ലാഹുവിന്റെ സമാധാനവും
കാരുണൃവും അവന്റെ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ
സദ്‌വൃത്തരായ ദാസന്മാര്‍ക്കും സമാധാനമുണ്ടാകട്ടെ. അല്ലാഹു അല്ലാതെ
മറ്റൊരാരാധൃനുമില്ലെന്ന് ഞാന്‍ സാക്ഷൃം വഹിക്കുന്നു. നിശ്ചയം മുഹമ്മദ്
അല്ലാഹുവിന്റെ ദൂതനും ദാസനുമാണെന്നും ഞാന്‍ സാക്ഷൃം വഹിക്കുന്നു. (ബുഖാരി).
23. തശഹ്ഹുദിനു ശേഷമുള്ള സ്വലാത്ത് الصلاة على النبي صلى الله عليه وسلم بعد التشهد
اللهم صل
على محمد وعلى آل محمد ، كما صليت على إبراهيم ، وعلى آل إبراهيم ، إنك
حميد مجيد ، اللهم بارك على محمد وعلى آل محمد كما باركت على إبراهيم ،
وعلى آل إبراهيم إنك حميد مجيد
അല്ലാഹുവേ, ഇബ്‌റാഹീമിനും കുടുംബത്തിനും
നീ ഗുണം ചെയ്ത പോലെ മുഹമ്മദ് നബി(സ)ക്കും കുടുംബത്തിനും നീ ഗുണം ചെയ്യേണമേ!
നിശ്ചയം നീ സ്തുതൃര്‍ഹനും ഉന്നതനുമാണ്. അല്ലാഹുവേ, ഇബ്‌റാഹീമിനേയും
കുടുംബത്തേയും നീ അനുഗ്രഹിച്ചത് പോലെ മുഹമ്മദ് നബി (സ)ക്കും
കുടുംബത്തിനും നീ അനുഗ്രഹം ചെയ്യേണമേ! നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും
ഉന്നതനുമാണ്. (ബുഖാരി)
اللهم صل على محمد وعلى أزواجه وذريته،كما صليت على آل إبراهيم، وبارك على محمد وعلى أزواجه وذريته كما باركت على آل إبراهيم إنك حميد مجيد
അല്ലാഹുവേ, ഇബ്‌റാഹീം നബിയുടെ
കുടുംബത്തിന് നീ ഗുണം ചെയ്തതുപോലെ മുഹമ്മദ് നബിക്കും അദ്ദേഹത്തിന്റെ
ഭാരൃമാര്‍ക്കും സന്താനങ്ങള്‍ക്കും ഗുണം ചെയ്യേണമേ. ഇബ്‌റാഹീം നബിയുടെ
കുടുംബത്തിന് നീ അനുഗ്രഹം ചെയ്തതുപോലെ മുഹമ്മദ് നബിക്കും
അദ്ദേഹത്തിന്റെ ഭാരൃമാര്‍ക്കും സന്താനങ്ങള്‍ക്കും നീ അനുഗ്രഹം ചെയ്യേണമേ.
തീര്‍ച്ചയായും നീ സ്തുത്യര്‍ഹനും ഉന്നതനുമാണ്. (ബുഖാരി)
24. തശഹ്ഹുദിന്റെയും സലാമിന്റെയും ഇടയില്‍ പ്രാര്‍ത്ഥന الدعاء بعد التشهد الأخير وقبل السلام
اللّهُـمَّ إِنِّـي أَعـوذُ
بِكَ مِـنْ عَذابِ القَـبْر، وَمِـنْ عَذابِ جَهَـنَّم، وَمِـنْ فِتْـنَةِ
المَحْـيا وَالمَمـات، وَمِـنْ شَـرِّ فِتْـنَةِ المَسيحِ الدَّجّال
അല്ലാഹുവേ, ഖബര്‍ ശിക്ഷയില്‍ നിന്നും നരക
ശിക്ഷയില്‍ നിന്നും ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങളില്‍
നിന്നും മസീഹുദ്ദജ്ജാലിന്റെ ഉപദ്രവങ്ങളില്‍ നിന്നും ഞാന്‍ നിന്നിലഭയം
തേടുന്നു. (ബുഖാരി, മുസ്ലിം)
اللهم إني أعوذ بك من
عذاب القبر، وأعوذ بك من فتنة المسيح الدجال، وأعوذ بك من فتنة المحيا
والممات، اللهم إني أعوذ بك من المأثم والمغرم
അല്ലാഹുവേ, ഖബര്‍ ശിക്ഷയില്‍ നിന്ന് ഞാന്‍
നിന്നിലഭയം തേടുന്നു. മസീഹുദ്ദജ്ജാലിന്റെ കുഴപ്പത്തില്‍ നിന്നും ഞാന്‍
നിന്നോട് കാവല്‍ ചോദിക്കുന്നു. ജീവിതത്തിലേയും മരണത്തിലേയും
പരീക്ഷണങ്ങളില്‍ നിന്നും നിന്നിലഭയം പ്രാപിക്കുന്നു. അല്ലാഹുവേ,
പാപങ്ങളില്‍ നിന്നും കടബാധൃതയില്‍ നിന്നും നിന്നോട് അഭയം തേടുന്നു.
(ബുഖാരി, മുസ്ലിം)
اللهم إني ظلمت نفسي ظلماً كثيراً ، ولا يغفر الذنوب إلا أنت ، فاغفر لي مغفرة من عندك وارحمني إنك أنت الغفور الرحيم
അല്ലാഹുവേ ഞാന്‍ എന്റെ ആത്മാവിനോട് അനേകം
അക്രമങ്ങള്‍ ചെയ്ത് പോയിട്ടുണ്ട്. പാപങ്ങള്‍ പൊറുക്കാന്‍ നീയല്ലാതെയില്ല.
അതിനാല്‍ നിന്റെ അടുത്ത് നിന്നുള്ള പാപമോചനം എനിക്ക് ചെയ്ത് തരികയും
എന്നോട് കരുണ കാണിക്കുകയും ചെയ്യേണമേ! നിശ്ചയം നീ കൂടുതല്‍
പൊറുക്കുന്നവനും കാരുണൃവാനുമാണല്ലോ. (ബുഖാരി, മുസ്ലിം)
اللهم اغفر لي ما قدمت وما أخرت وما أسررت وما أعلنت وما أسرفت وما أنت أعلم به مني أنت المقدم وأنت المؤخر لا إله إلا أنت
അല്ലാഹുവേ, ഞാന്‍ മുന്തിച്ചു ചെയ്തതും
പിന്തിച്ചു ചെയ്തതും രഹസൃമായും പരസൃമായും അമിതമായും ചെയ്ത് പോയതും
എന്നേക്കാള്‍ കൂടുതല്‍ നിനക്ക് അറിയാവുന്നതുമായ എന്റെ എല്ലാ പാപങ്ങളും നീ
എനിക്ക് പൊറുത്ത് തരേണമേ! നീയാണ് മുന്തിക്കുന്നവനും പിന്തിക്കുന്നവനും.
നീയല്ലാതെ ഒരാരാധൃനുമില്ല. (മുസ്‌ലിം)
اللّهُـمَّ أَعِـنِّي عَلـى ذِكْـرِكَ وَشُكْـرِك ، وَحُسْـنِ عِبـادَتِـك
അല്ലാഹുവേ, നിന്നെ സ്മരിക്കാനും നിന്നോട്
നന്ദി കാണിക്കാനും നിനക്ക് നല്ല രൂപത്തില്‍ ഇബാദത്ത് ചെയ്യാനും എന്നെ നീ
സഹായിക്കേണമേ! ( അബൂദാവൂദ്, നസാഇ)
اللهم إني أعوذ بك من البخل وأعوذ بك من الجبن ، وأعوذ بك من أن أرد إلى أرذل العمر ، وأعوذ بك من فتنة الدنيا و عذاب القبر
അല്ലാഹുവേ, ലുബ്ധില്‍നിന്നും
ഭീരുത്വത്തില്‍ നിന്നും വാര്‍ദ്ധകൃത്തിന്റെ നിസ്സഹായതയിലേക്ക്
മടക്കപ്പെടുന്നതില്‍ നിന്നും നിന്നോട് ഞാന് അഭയം തേടുന്നു. ഭൗതികതയുടെ
പരീക്ഷണത്തില്‍ നിന്നും ഖബര്‍ ശിക്ഷയില്‍ നിന്നും നിന്നോട് ഞാന് കാവല്‍
ചോദിക്കുന്നു. (ബുഖാരി)
اللّهُـمَّ إِنِّـي أَسْأَلُـكَ الجَـنَّةَ وأََعوذُ بِـكَ مِـنَ الـنّار
അല്ലാഹുവേ, നിന്നോട് ഞാന്‍ സ്വര്‍ഗ്ഗം ചോദിക്കുന്നു. നരകത്തില്‍ നിന്ന് ഞാന്‍ നിന്നിലഭയം തേടുകയും ചെയ്യുന്നു. (അബൂദാവൂദ് )
اللهم بعلمك الغيب وقدرتك على الخلق أحيني ما علمت الحياة خيراً لي وتوفني إذا علمت الوفاة خيراً لي ، اللهم إني أسألك خشيتك في الغيب والشهادة ، وأسألك كلمة الحق في الرضا والغضب ، وأسألك القصد في
الغنى والفقر ، وأسألك نعيماً لا ينفد ، وأسألك قرة عين لا تنقطع ، وأسألك
الرضا بعد القضاء ، وأسألك برد العيش بعد الموت ، وأسألك لذة النظر إلى
وجهك والشوق إلى لقائك في غير ضرَّاء مضرة ولا فتنة مضلة ، اللهم زينا
بزينة الإيمان ، واجعلنا هداة مهتدين
അല്ലാഹുവേ, നിന്റെ അദൃശൃ ജ്ഞാനവും
സൃഷ്ടികളുടെ മേലുള്ള നിന്റെ കഴിവും കൊണ്ട് ജീവിതം മാത്രമാണെനിക്ക്
ഉത്തമമെന്ന് നീ അറിയുന്നേടത്തോളം എന്നെ ജീവിപ്പിക്കേണമേ! മരണമാണെനിക്ക്
ഉത്തമമെങ്കില്‍ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ! അല്ലാഹുവേ, (ജനങ്ങളുടെ)
സാന്നിദ്ധൃത്തിലും അസാന്നിദ്ധൃത്തിലും നിന്നോടുള്ള ഭക്തി ഞാന്‍
ചോദിക്കുന്നു. സന്തോഷാവസ്ഥയിലും കോപാവസ്ഥയിലും സതൃം പറയാനുള്ള കരുത്ത്
നിന്നോട് ഞാന്‍ ചോദിക്കുന്നു. ദാരിദ്രൃത്തിലും സമ്പന്നതയിലും മിതത്വത്തെ
നിന്നോട് ഞാന്‍ ചോദിക്കുന്നു. തീര്‍ന്നു പോകാത്ത അനുഗ്രഹവും
മുറിഞ്ഞുപോകാത്ത ആനന്ദവും നിന്നോട് ഞാന്‍ ചോദിക്കുന്നു. വിധിക്കുശേഷം
അതില്‍ തൃപ്തിയും മരണാനന്തരം ജീവിതസൗഖൃവും നിന്നോട് ചോദിക്കുന്നു.
ഉപദ്രവകരമായ പ്രയാസങ്ങളിലോ വഴിതെറ്റിക്കുന്ന കുഴപ്പത്തിലോ അകപ്പെടാതെ
നിന്നെ കാണാനുള്ള അഭിവാഞ്ചയും നിന്റെ മുഖ ദര്‍ശന സൗഖൃവും നിന്നോട് ഞാന്‍
ചോദിക്കുന്നു. അല്ലാഹുവേ, ഈമാനിന്റെ സൗന്ദരൃം കൊണ്ട് ഞങ്ങളെ
അലങ്കരിക്കുകയും സല്‍പാത പ്രാപിച്ച മാര്‍ഗ്ഗദര്‍ശികളാക്കുകയും ചെയ്യേണമേ!
(നസാഇ,അഹ്മദ്)
اللهم إني أسألك يا الله بأنك الواحد الأحد الصمد الذي لم يلد ولم يولد ولم يكن له كفواً أحد أن تغفر لي ذنوبي إنك أنت الغفور الرحيم
അല്ലാഹുവേ, ജനിച്ചവനോ
ജനിപ്പിക്കപ്പെട്ടവനോ അല്ലാത്ത തുല്ലൃരായി ആരുമില്ലാത്ത സര്‍വ്വര്‍ക്കും
ആശ്രയവും ഏകനുമായ അല്ലാഹുവേ, എന്റെ പാപങ്ങള്‍ പൊറുത്തു തരാന്‍ നിന്നോട്
ഞാന്‍ യാചിക്കുന്നു. നിശ്ചയം നീ ഏറെ പൊറുക്കുന്നവനും കാരുണൃവാനുമാണല്ലോ.
(നസാഇ, അഹ്മദ്)
اللهم إني أسألك بأن لك
الحمد ، لا إله إلا أنت وحدك لا شريك لك ، المنان ، يا بديع السموات والأرض
يا ذا الجلال والإكرام يا حي يا قيوم إني أسألك الجنة وأعوذ بك من النار
അല്ലാഹുവേ, നിനക്കാണ് സര്‍വ്വ സ്തുതിയും.
നീയല്ലാതെ ആരാധൃനില്ല. നീ ഏകനും പങ്കുകാരില്ലാത്തവനുമാണ്. ഗുണം
ചെയ്യുന്നവനും നീയാണ്. ആകാശങ്ങളുടേയും ഭൂമിയുടേയും സ്രഷ്ടാവേ, ഉന്നതിയും
മഹത്വവും ഉടയവനേ, ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായവനേ
നിന്നോട് ഞാന്‍ സ്വര്‍ഗ്ഗം ചോദിക്കുകയും നരകത്തില്‍ നിന്ന് നിന്നിലഭയം
തേടുകയും ചെയ്യുന്നു. (ഇബ്‌നുമാജ, നസാഇ)
اللهم إني أسألك بأني أشهد أنك أنت الله لا إله إلا أنت،الأحد الصمد الذي لم يلد ولم يولد ولم يكن له كفواً أحد
അല്ലാഹുവേ, ജനിക്കുകയോ ജനിപ്പിക്കുകയോ
ചെയ്യാത്തവനും തുലൃമായി ആരുമില്ലാത്തവനും എല്ലാവര്‍ക്കും ആശ്രയവും ഏകനുമായ
നീ അല്ലാതെ മറ്റൊരാരാധൃനില്ലെന്നും നീ അല്ലാഹുവാണെന്നും ഞാന്‍ സാക്ഷൃം
വഹിച്ചുകൊണ്ട് ഞാനിതാ ചോദിക്കുന്നു. (അബൂദാവൂദ്, തുര്‍മുദി, ഇബ്‌നുമാജ)
25. നമസ്‌കാരത്തില്‍ നിന്ന് വിരമിച്ച ശേഷം الأذكار بعد السلام من الصلاة
أَسْـتَغْفِرُ الله . (ثَلاثاً) اللّهُـمَّ أَنْـتَ السَّلامُ ، وَمِـنْكَ السَّلام ، تَبارَكْتَ يا ذا الجَـلالِ وَالإِكْـرام
അല്ലാഹുവോട് ഞാന്‍ പാപമോചനം തേടുന്നു.
(മൂന്ന്തവണ പറയുക). അല്ലാഹുവേ, നീയാണ് സമാധാനം, നിന്നില്‍ നിന്നാണ്
സമാധാനം. ഉന്നതിയും മഹത്വവുമുള്ളവനേ നീ അനുഗ്രഹീതനായിരിക്കുന്നു.
(മുസ്‌ലിം)
لَا إِلَهَ إِلَّا اللَّهُ
وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى
كُلِّ شَيْءٍ قَدِيرٌ اللَّهُمَّ لَا مَانِعَ لِمَا أَعْطَيْتَ وَلَا
مُعْطِيَ لِمَا مَنَعْتَ وَلَا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ
അല്ലാഹുവല്ലാതെ ആരാധൃനില്ല. അവന്‍ ഏകനും
പങ്കുകാരില്ലാത്തവനുമാണ്. രാജാധിപതൃം അവനാണ്. എല്ലാ സ്തുതിയും അവനാണ്.
അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവേ, നീ നല്‍കുന്നത്
തടയുന്നവനില്ല. നീ തടയുന്നത് നല്‍കുന്നവനുമില്ല. നിന്റെ അടുക്കല്‍ ധനം
ഉപകരിക്കുകയില്ല. (ബുഖാരി, മുസ്‌ലിം)
لا إله إلا
الله وحده لا شريك له،له الملك وله الحمد وهو على كل شئ قدير،لا حول ولا
قوة إلا بالله،لا إله إلا الله،ولا نعبد إلا إياه ، له النعمة وله الفضل
،وله الثناء الحسن،لا إله إلا الله مخلصين له الدين ولو كره الكافرون
അല്ലാഹുവല്ലാതെ ആരാധൃനില്ല. അവന്‍ ഏകനും
പങ്കുകാരില്ലാത്തവനുമാണ്. രാജാധിപതൃം അവനാണ്. എല്ലാ സ്തുതിയും അവനാണ്.
അവന്‍ എല്ലാറ്റിനും കഴിവുള്ളവനാണ്. അല്ലാഹുവെകൊണ്ടല്ലാതെ ഒരു കഴിവും
ശേഷിയും ഇല്ല. അല്ലാഹു അല്ലാതെ ഒരാരാധൃനുമില്ല. അവനെയല്ലാതെ ഞങ്ങള്‍
ആരാധിക്കുന്നുമില്ല. അനുഗ്രഹവും ഔദാരൃവും അവന്റേതാണ്. ഉത്തമമായ സ്തുതികള്‍
അവനുണ്ട്. അല്ലാഹുവല്ലാതെ ആരാധൃനില്ല. വണക്കം അവന്
നിഷ്‌കളങ്കമാക്കുന്നവരിലാണ് ഞാന്‍. സതൃനിഷേധികള്‍ വെറുപ്പ്
പ്രകടിപ്പിച്ചാലും ശരി. (മുസ്‌ലിം)
سُـبْحانَ اللهِ، والحَمْـدُ
لله ، واللهُ أكْـبَر . (ثلاثاً وثلاثين) لا إلهَ إلاّ اللّهُ وَحْـدَهُ لا
شريكَ لهُ، لهُ الملكُ ولهُ الحَمْد، وهُوَ على كُلّ شَيءٍ قَـدير
അല്ലാഹുവിനെ ഞാന്‍ പരിശുദ്ധനാക്കുന്നു.
അല്ലാഹുവിനാണ് എല്ലാ സ്തുതിയും. അല്ലാഹു ഏറ്റവും വലിയവനാണ്. (ഇവ ഓരോന്നും
33 പ്രാവശൃം ചൊല്ലുക) അല്ലാഹുവല്ലാതെ ആരാധൃനില്ല. അവന്‍ എകനും
പങ്കുകാരില്ലാത്തവനുമാണ്. അവനാണ് രാജാധിപതൃം. അവനാണ് സര്‍വ്വ സ്തുതിയും.
അവന്‍ എല്ലാറ്റിനും കഴിവുള്ളവനാണ്. (മുസ്‌ലിം)
"بسْمِ اللهِ الرَّحْمَنِ
الرَّحِيمِ "قُلْ هُوَ اللهُ أَحَدٌ ۞ اللهُ الصَّمَدُ ۞ لَمْ يَلِدْ
وَلَمْ يُولَدْ ۞ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ"
(നബിയേ) പറയുക, കാരൃം അല്ലാഹു ഏകനാണ്
എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍
(ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടേയും സന്തതിയായി)
ജനിച്ചിട്ടുമില്ല. അവന് തുലൃനായി ആരുമില്ല.
بسْمِ اللهِ الرَّحْمَنِ
الرَّحِيمِ "قُلْ أَعُوذُ بِرَبِّ الْفَلَقِ ۞ مِنْ شَرِّ مَا خَلَقَ ۞
وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ ۞ وَمِنْ شَرِّ النَّفَّاثَاتِ فِي
الْعُقَدِ ۞ وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ".
പറയുക. പുലരിയുടെ രക്ഷിതാവിനോട് ഞാന്‍
അഭയം തേടുന്നു. അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയില്‍ നിന്നും
ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍ നിന്നും കെട്ടുകളില്‍ ഊതുന്ന
സ്ത്രീകളുടെ കെടുതിയില്‍ നിന്നും അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ
കെടുതിയില്‍ നിന്നും.
بسْمِ اللهِ الرَّحْمَنِ
الرَّحِيمِ "قُلْ أَعُوذُ بِرَبِّ النَّاسِ ۞ مَلِكِ النَّاسِ ۞ إِلَهِ
النَّاسِ ۞ مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ ۞ الَّذِي يُوَسْوِسُ فِي
صُدُورِ النَّاسِ ۞ مِنَ الْجِنَّةِ وَالنَّاسِ".
പറയുക. മനുഷൃരുടെ രക്ഷിതാവും മനുഷൃരുടെ
രാജാവും മനുഷൃരുടെ ദൈവവുമായവനോട് ഞാന്‍ ശരണം തേടുന്നു. മനുഷൃരുടെ
ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്ന മനുഷൃരിലും
ജിന്നുകളിലും പെട്ട ദുര്‍ബോധകരെ കൊണ്ടുള്ള തിന്മയില്‍ നിന്ന്. (ഇവ മൂന്നും
നമസ്‌കാര ശേഷം ഓതുക) ( അബൂദാവൂദ്, തുര്‍മുദി, നസാഇ )
ആയത്തുല്‍ഖുര്‍സി (2:255)
اللهُ لَا إِلَهَ إِلَّا هُوَ
الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي
السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ
إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا
يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ
السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ
الْعَظِيمُ
അല്ലാഹു അവനല്ലാതെ ആരാധൃനില്ല. (അവന്‍)
എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. (അവന്‍) എല്ലാം നിയന്ത്രിക്കുന്നവന്‍.
ഉറക്കമോ മയക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതെല്ലാം
അവന്‍േറതാണ്. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെ അടുക്കല്‍ ശുപാര്‍ശ
നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവരുടെ പിന്നിലുള്ളതും അവന്‍
അറിയുന്നു. അവന്റെ അറിവില്‍ നിന്നും അവന്‍ ഉദ്ദേശിക്കുന്നതല്ലാതെ
(മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാര
പീഠം ആകാശ ഭൂമികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്
ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. (എല്ലാ
നമസ്‌കാരത്തിന്‍േറയും പിറകെ ഇത് ചൊല്ലുക (നസാഇ)
لَا إِلَهَ إِلَّا اللهُ
وَحَدْهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي
وَيُمِيتُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ.
അല്ലാഹുവല്ലാതെ ആരാധൃനില്ല. അവന്‍ ഏകനും
പങ്കുകാരില്ലാത്തവനുമാണ്. രാജാധിപതൃം അവനാണ്. എല്ലാ സ്തുതിയും അവനാണ്.
ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവനാണ്. അവന്‍ എല്ലാറ്റിനും
കഴിവുള്ളവനാണ്. (ഇത് മഗ്‌രിബ്, സുബ്ഹി എന്നീ നമസ്‌കാരങ്ങള്‍ക്കു ശേഷം പത്ത്
തവണയാണു ചൊല്ലേണ്ടത്) (നസാഇ)
اللّهُـمَّ إِنِّـي أَسْأَلُـكَ عِلْمـاً نافِعـاً وَرِزْقـاً طَيِّـباً ، وَعَمَـلاً مُتَقَـبَّلاً
അല്ലാഹുവേ, ഉപകരിക്കുന്ന വിജ്ഞാനവും
വിശിഷ്ടമായ ഉപജീവനവും സ്വീകരിക്കപ്പെടുന്ന കര്‍മ്മങ്ങളും നിന്നോട് ഞാന്‍
ചോദിക്കുന്നു. (ഇത് സുബ്ഹി നമസ്‌കാരത്തില്‍ നിന്ന് വിരമിച്ച ശേഷം ചൊല്ലുക)
(ഇബ്‌നുമാജ)
26. ഉത്തമമായതേതാണെന്ന് വെളിപ്പെടാന്‍ വേണ്ടിയുള്ള നമസ്‌കാരം دعاء صلاة الاستخارة
ജാബിര്‍ (റ) പറയുന്നു: തിരുദൂതര്‍ (സ)
ഖുര്‍ആനിലെ സൂറത്ത് പഠിപ്പിക്കുന്ന പോലെ സര്‍വ്വ കാരൃങ്ങളിലും ഇസ്തിഖാറത്ത്
ചെയ്യേണ്ടത് ഞങ്ങളെ പഠിപ്പിച്ചിരുന്നു. നബി (സ) പറഞ്ഞു: ഒരു കാരൃം
ചെയ്യുന്നതിനെക്കുറിച്ച് തീരുമാനത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ രണ്ടു
റകഅത്ത് നമസ്‌കരിക്കുകയും ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍
ഉത്തമമായ മാര്‍ഗ്ഗം പടച്ചവന്‍ കാണിച്ചു തരും
اللَّهُمَّ إِنِّي
أَسْتَخِيرُكَ بِعِلْمَكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ
مِنْ فَضْلِكَ الْعَظِيمِ، فَإِنَّكَ تَقْدِرُ وَلَا أَقْدِرُ، وَتَعْلَمُ،
وَلَا أَعْلَمُ، وَأَنْتَ عَلَّامُ الْغُيُوبِ، اللَّهُمَّ إِنْ كُنْتَ
تَعْلَمُ أَنَّ هَذَا الْأَمْرَ- خَيْرٌ لِي فِي دِينِي وَمَعَاشِي
وَعَاقِبَةِ أَمْرِي- عَاجِلِهِ وَآجِلِهِ- فَاقْدُرْهُ لِي وَيَسِّرْهُ
لِي ثُمَّ بَارِكْ لِي فِيهِ، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا
الْأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي- عَاجِلِهِ
وَآجِلِهِ- فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِيَ
الْخَيْرَ حَيْثُ كَانَ ثُمَّ أَرْضِنِي بِهِ
അല്ലാഹുവേ, നിന്റെ അറിവിന്റെ
അടിസ്ഥാനത്തില്‍ നിന്നോട് ഉത്തമമേതെന്ന് ഞാന്‍ ചോദിക്കുന്നു. നിന്റെ
കഴിവിന്റെ അടിസ്ഥാനത്തില്‍ നിന്നോട് ഞാന്‍ കഴിവിനെ ചോദിക്കുന്നു. നിന്റെ
മഹത്തായ ഔദാരൃത്തില്‍ നിന്ന് ഞാന്‍ ചോദിക്കുകയും ചെയ്യുന്നു. കാരണം നീ
കഴിവുള്ളവനും ഞാന്‍ കഴിവില്ലാത്തവനുമാണ്. നീയെല്ലാം അറിയുന്നു. ഞാന്‍
അറിയുന്നുമില്ല. നീയാകട്ടെ എല്ലാ പരമരഹസൃങ്ങളും നല്ലപോലെ
അറിയുന്നവനുമാണ്. അല്ലാഹുവേ, ഈ കാരൃം - ഇവിടെ കാരൃമെന്തെന്ന് പറയുക -
എനിക്ക് എന്റെ മതത്തിലും ഐഹിക കാരൃത്തിലും എന്റെ കാരൃത്തിന്റെ
പരൃവസാനത്തിലും - അഥവാ എന്റെ വര്‍ത്തമാനത്തിലും ഭാവിയിലും- ഉത്തമമാണെന്ന്
നീ അറിയുന്നുവെങ്കില്‍ അതെനിക്ക് വിധിക്കുകയും എനിക്കത്
എളുപ്പമാക്കിത്തരികയും പിന്നീട് എനിക്കതില്‍ അനുഗ്രഹം ചൊരിയുകയും
ചെയ്യേണമേ! ഈ കാരൃം എന്റെ മതത്തിലും ഐഹിക കാരൃത്തിലും എന്റെ കാരൃത്തിന്റെ
പരൃവസാനത്തിലും ദോഷകരമാണെന്ന് നീ അറിയുന്നുവെങ്കില്‍ എന്നെ അതില്‍ നിന്നും
അതിനെ എന്നില്‍ നിന്നും തിരിച്ചു കളയേണമേ! നന്മ എവിടെയാണോ അതെനിക്ക്
വിധിക്കുകയും എന്നിട്ട് അതിനെ എനിക്ക് തൃപ്തിപ്പെടുത്തുകയും ചെയ്യേണമേ!
(ബുഖാരി)
27. രാവിലേയും വൈകുന്നേരവുമുള്ള ദിക്‌റുകള്‍ أذكار الصباح والمساء
ആയതുല്‍ കുര്‍സിയ്യ് ഓതുക (ഹാകിം, ത്വബറാനി)
أَعُوذُ بِاللهِ مِنَ
الشَّيْطَانِ الرَّجِيمِ "اللهُ لَا إِلَهَ إِلَّا هُوَ الْحَيُّ
الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي
السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ
إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا
يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ
السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ
الْعَظِيمُ".
അല്ലാഹു അവനല്ലാതെ ആരാധൃനില്ല. (അവന്‍)
എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. (അവന്‍) എല്ലാം നിയന്ത്രിക്കുന്നവന്‍.
ഉറക്കമോ മയക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്.
അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെ അടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്?
അവരുടെ മുമ്പിലുള്ളതും അവരുടെ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ
അറിവില്‍ നിന്നും അവന്‍ ഉദ്ദേശിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക്
സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാര പീഠം ആകാശ ഭൂമികളെ മുഴുവന്‍
ഉള്‍ക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല.
അവന്‍ ഉന്നതനും മഹാനുമത്രെ
"بَسْمِ اللهِ الرَّحْمَنِ
الرَّحِيمِ "قُلْ هُوَ اللهُ أَحَدٌ ۞ اللهُ الصَّمَدُ ۞ لَمْ يَلِدْ
وَلَمْ يُولَدْ ۞ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ"
(നബിയേ) പറയുക, കാരൃം അല്ലാഹു ഏകനാണ്
എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍
(ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടേയും സന്തതിയായി)
ജനിച്ചിട്ടുമില്ല. അവന് തുലൃനായി ആരുമില്ല.
بَسْمِ اللهِ الرَّحْمَنِ
الرَّحِيمِ "قُلْ أَعُوذُ بِرَبِّ الْفَلَقِ ۞ مِنْ شَرِّ مَا خَلَقَ ۞
وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ ۞ وَمِنْ شَرِّ النَّفَّاثَاتِ فِي
الْعُقَدِ ۞ وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ".
പറയുക. പുലരിയുടെ രക്ഷിതാവിനോട് ഞാന്‍
അഭയം തേടുന്നു. അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയില്‍ നിന്നും
ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍ നിന്നും കെട്ടുകളില്‍ ഊതുന്ന
സ്ത്രീകളുടെ കെടുതിയില്‍ നിന്നും അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ
കെടുതിയില്‍ നിന്നും.
بسْمِ اللهِ الرَّحْمَنِ
الرَّحِيمِ "قُلْ أَعُوذُ بِرَبِّ النَّاسِ ۞ مَلِكِ النَّاسِ ۞ إِلَهِ
النَّاسِ ۞ مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ ۞ الَّذِي يُوَسْوِسُ فِي
صُدُورِ النَّاسِ ۞ مِنَ الْجِنَّةِ وَالنَّاسِ".
പറയുക. മനുഷൃരുടെ രക്ഷിതാവും മനുഷൃരുടെ
രാജാവും മനുഷൃരുടെ ദൈവവുമായവനോട് ഞാന്‍ ശരണം തേടുന്നു. മനുഷൃരുടെ
ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്ന മനുഷൃരിലും
ജിന്നുകളിലും പെട്ട ദുര്‍ബോധകരെ കൊണ്ടുള്ള തിന്മയില്‍ നിന്ന്. (മൂന്ന് തവണ
വീതം ഓതുക) (അബൂദാവൂദ്, തുര്‍മുദി)
أَصْبَحْنَا وَأَصْبَحَ
الْمُلْكُ للهِ وَالْحَمْدُ للهِ، لَا إِلَهَ إِلَّا اللهُ وَحَدْهُ لَا
شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ
قَدِيرٌ، ربِّ أَسْأَلُكَ خَيْرَ مَا فِي هَذَا الْيَومِ وَخَيْرَ مَا
بَعْدَهُ، وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذَا الْيَومِ وَشَرِّ مَا
بَعْدَهُ، رَبِّ أَعُوذُ بِكَ مِنَ الْكَسَلِ، وَسُوءِ الكِبَرِ، رَبِّ
أَعُوذُ بِكَ مِنْ عَذَابٍ فِي النَّارِ وَعَذَابٍ فِي الْقَبْرِ
ഞങ്ങള്‍ പ്രഭാതത്തിലേക്ക്
പ്രവേശിച്ചിരിക്കുന്നു. പ്രഭാതത്തിന്റെ ആധിപതൃം അല്ലാഹുവിനാകുന്നു.
സര്‍വ്വസ്തുതിയും അല്ലാഹുവിനാകുന്നു. അവനല്ലാതെ ആരാധൃനില്ല. അവന്‍ ഏകനും
പങ്കുകാരില്ലാത്തവനുമാണ്. രാജാധികാരവും സര്‍വ്വ സ്തുതിയും അവനാണ്. അവന്‍
എല്ലാ കാരൃത്തിനും കഴിവുള്ളവനാണ്. റബ്ബേ, ഈ പകലിലേയും അതിനു
ശേഷമുള്ളതിലേയും നന്മകളെ നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ പകലിലേയും അതിനു
ശേഷമുള്ളതിലേയും തിന്മകളില്‍ നിന്ന് ഞാന്‍ നിന്നിലഭയം തേടുന്നു. റബ്ബേ,
അലസതയില്‍ നിന്നും വാര്‍ദ്ധകൃത്തിന്റെ വിഷമത്തില്‍ നിന്നും നിന്നോട് ഞാന്
അഭയം തേടുന്നു. റബ്ബേ, നരകത്തിലേയും ഖബ്‌റിലേയും ശിക്ഷകളില്‍ നിന്നും ഞാന്‍
നിന്നിലഭയം തേടുന്നു. (മുസ്‌ലിം)
اللَّهُمَّ بِكَ أَصْبَحْنَا، وَبِكَ أَمْسَيْنَا، وَبِكَ نَحْيَا، وَبِكَ نَمُوتُ وَإِلَيْكَ النُّشُورُ
അല്ലാഹുവേ, നിന്റെ (സഹായം) കൊണ്ട് ഞങ്ങള്‍
പ്രഭാതത്തിലായിരിക്കുന്നു. നിന്റെ (സഹായം) കൊണ്ട് ഞങ്ങള്‍
വൈകുന്നേരത്തിലുമായിരിക്കുന്നു. ഞങ്ങള്‍ ജീവിക്കുന്നതും മരിക്കുന്നതും
നിന്നെക്കൊണ്ടാണ്. നിന്നിലേക്കാണ് മടക്കവും. (തുര്‍മുദി).
اللَّهُمَّ أَنْتَ رَبِّي لّا
إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى
عَهْدِكَ وَوَعْدِكَ مَا اسْتَطَعْتَ، أَعُوذُ بِكَ مِنْ شَرِّ مَا
صَنَعْتَ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ بِذَنْبِي
فَاغْفِر لِي فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ
അല്ലാഹുവേ, നീയാണ് എന്റെ റബ്ബ്. നീ
അല്ലാതെ ആരാധൃനില്ല. നീ എന്നെ സൃഷ്ടിച്ചു. നിന്റെ ദാസനാണ് ഞാന്‍. എനിക്ക്
സാധൃമാവുന്നിടത്തോളം നിന്നോടുള്ള കരാറും ഉടമ്പടിയും പാലിക്കുന്നതാണ്. നീ
എനിക്ക് ചെയ്തു തന്ന അനുഗ്രഹങ്ങളും ഞാന്‍ ചെയ്ത പാപങ്ങളും ഞാന്‍ നിന്നോട്
സമ്മതിക്കുന്നു. അതിനാല്‍ എനിക്ക് നീ പൊറുത്ത് തരണേ! നിശ്ചയം നീ അല്ലാതെ
പാപങ്ങള്‍ പൊറുക്കുന്നവനില്ല. (വൈകുന്നേരമായാല്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുക.)
(ബുഖാരി)
اللَّهُمَّ إِنِّي أَصْبَحْتُ أُشْهِدُكَ
وَأُشْهِدُ حَمَلَةَ عَرْشِكَ، وَمَلَائِكَتَكَ وَجَمِيعَ خَلْقِكَ،
أَنَّكَ أَنْتَ اللهُ لَا إِلَهَ إِلَّا أَنْتَ وَحْدَكَ لَا شَرِيكَ لَكَ،
وَأَنَّ مُحَمَّداً عَبْدُكَ وَرَسُولُكَ
അല്ലാഹുവേ, ഞാന്‍
പ്രഭാതത്തിലായിരിക്കുന്നു. നിന്നെ ഞാനിതാ സാക്ഷിയാക്കുന്നു. നിന്റെ
അര്‍ശിന്‍റെ വാഹകരേയും മലക്കുകളേയും നിന്റെ മുഴുവന്‍ സൃഷ്ടികളേയും ഞാന്‍
സാക്ഷിയാക്കുന്നു. നിശ്ചയം നീ അല്ലാഹുവാണ്. നീയല്ലാതെ ആരാധൃനില്ല. നീ
ഏകനും പങ്കുകാരില്ലാത്തവനുമാണ്. തീര്‍ച്ചയായും മുഹമ്മദ് (സ) നിന്റെ ദാസനും
ദൂതനുമാണ്.
(ഇത് നാല് തവണ ചൊല്ലേണ്ടതാണ്) വൈകുന്നേരമായാല്‍ أَصْبَحْتُ എന്നതിനു പകരം أَمْسَيْتُ എന്നാണ് പറയേണ്ടത്. (അബൂദാവൂദ്, നസാഇ)
اللَّهُمَّ مَا أَصْبَحَ بِي مِنْ نِعْمَةٍ
أَوْ بِأَحَدٍ مِنْ خَلْقِكَ فَمِنْكَ وَحْدَكَ لَا شَرِيكَ لَكَ، فَلَكَ
الْحَمْدُ وَلَكَ الشُّكْرُ
അല്ലാഹുവേ, എനിക്കോ നിന്റെ
സൃഷ്ടികളിലാര്‍ക്കെങ്കിലുമോ ലഭിച്ചിട്ടുള്ള ഏതൊരനുഗ്രഹവും നിന്നില്‍ നിന്ന്
മാത്രമാണ്. നിനക്ക് പങ്കുകാരില്ല. സര്‍വ്വസ്തുതിയും നിനക്കാണ്. നന്ദിയും
നിനക്ക് തന്നെ. (അബൂദാവൂദ്, നസാഇ)
اللّهُـمَّ عافِـني في بَدَنـي ، اللّهُـمَّ عافِـني في سَمْـعي ، اللّهُـمَّ عافِـني في بَصَـري ، لا إلهَ إلاّ أَنْـتَ. (ثلاثاً)
اللّهُـمَّ إِنّـي أَعـوذُبِكَ مِنَ الْكُـفر ، وَالفَـقْر ، وَأَعـوذُبِكَ مِنْ عَذابِ القَـبْر ، لا إلهَ إلاّ أَنْـتَ . (ثلاثاً)
അല്ലാഹുവേ, എന്റെ ശരീരത്തിന് നീ സൗഖൃം
നല്‍കേണമേ. അല്ലാഹുവേ, എന്റെ കേള്‍വിക്ക് നീ സൗഖൃം നല്‍കേണമേ! അല്ലാഹുവേ,
എന്റെ കാഴ്ചക്ക് നീ സൗഖൃം നല്‍കേണമേ! നീ അല്ലാതെ ആരാധൃനില്ല. (മൂന്നുതവണ
ചൊല്ലുക) അല്ലാഹുവേ, അവിശ്വാസത്തില്‍ നിന്നും ദാരിദ്രൃത്തില്‍ നിന്നും
ഞാന്‍ നിന്നിലഭയം തേടുന്നു. ഖബര്‍ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നിലഭയം
തേടുന്നു. നീ അല്ലാതെ ഒരാരാധൃനുമില്ല. (മൂന്നുതവണ ചൊല്ലുക) (അബൂദാവൂദ്,
അഹ്മദ്)
حَسْبِيَ اللهُ لَآ إِلَهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
എനിക്ക് അല്ലാഹു മതി. അവനല്ലാതെ
ആരാധൃനില്ല. അവനില്‍ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. അവന്‍ മഹത്തായ
സിംഹാസനത്തിന്റെ റബ്ബാണ്. (ഏഴു പ്രാവശൃം ചൊല്ലുക) (അബൂദാവൂദ്)
اللَّهُمَّ إِنِّي أَسْأَلُكَ
الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اللَّهُمَّ إِنِّي
أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْللِي،
وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي، وَآمِنْ رَوْعَاتِي، اللَّهُمَّ
احْفَظْنِي مِنْ بَيْنِ يَدَيَّ، وَمِنْ خَلْفِي، وَعَنْ يَمِينِي، وَعَنْ
شِمَالِي، وَمِنْ فَوْقِي، وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ
تَحْتِي
അല്ലാഹുവേ, മാപ്പും, ഇഹത്തിലും
പരത്തിലും സൗഖൃവും നിന്നോട് ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ, എന്‍റെ മത
കാരൃത്തിലും ഐഹിക ജീവിതത്തിലും കുടുംബത്തിലും ധനത്തിലും സൗഖൃവും മാപ്പും
നിന്നോട് ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ, എന്റെ രഹസൃങ്ങള്‍ നീ
മറച്ചുവെക്കുകയും ഭീതികളില്‍ നിന്ന് എനിക്ക് മോചനം നല്‍കുകയും ചെയ്യേണമേ!
അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതു ഭാഗത്തിലൂടെയും ഇടതു
ഭാഗത്തിലൂടെയും മുകളിലൂടെയും എന്നെ പരിരക്ഷിക്കേണമേ! താഴ്ഭാഗത്തിലൂടെ ഞാന്‍
വഞ്ചിക്കപ്പെടുന്നതില്‍ നിന്ന് നിന്റെ മഹത്വം കൊണ്ട് ഞാന്‍ അഭയം തേടുന്നു.
(അബൂദാവൂദ്, ഇബ്‌നുമാജ).
اللَّهُمَّ عَالِمَ الْغَيْبِ
وَالشَّهَادَةِ فَاطِرَ السَّماوَاتِ وَالْأَرْضِ، رَبَّ كُلِّ شَيْءٍ
وَمَلِيكَهُ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَعُوذُ بِكَ مِنْ
شَرِّ نَفْسِي، وَمِنْ شَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أَقْتَرِفَ
عَلَى نَفْسِي سُوءاً، أَوْ أَجُرَّهُ إِلَى مُسْلِمٍ
ദൃശൃവും അദൃശൃവും അറിയുന്നവനും ഭൂമിയും
ആകാശങ്ങളും സൃഷ്ടിച്ചവനും സര്‍വ്വ വസ്തുക്കളുടേയും നാഥനും ഉടമയുമായ
അല്ലാഹുവേ, നിശ്ചയം നീ അല്ലാതെ ആരാധൃനില്ലെന്ന് ഞാന്‍ സാക്ഷൃം
വഹിക്കുന്നു. സ്വശരീരത്തോടോ മറ്റൊരു മുസ്‌ലിമിനോടോ തിന്മ ചെയ്യുന്നതില്‍
നിന്നും പിശാചിന്റേയും അവന്റെ കൂട്ടുകാരുടേയും തിന്മയില്‍ നിന്നും
സ്വശരീരത്തിന്‍റെ തിന്മയില്‍ നിന്നും നിന്നോട് ഞാന് അഭയം ചോദിക്കുന്നു.
(തുര്‍മുദി, അബൂദാവൂദ്)
بِسْمِ اللهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ
അല്ലാഹുവിന്റെ നാമത്തില്‍ (ഞാന്‍
പ്രാര്‍ത്ഥിക്കുന്നു) ആ നാമത്തോടൊപ്പം ഭൂമിയിലോ ആകാശത്തിലോ ഉള്ള ഒരു
വസ്തുവും ഉപദ്രവിക്കുകയില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും
അറിയുന്നവനുമാണ്. (ഇത് മൂന്ന്തവണ ചൊല്ലുക) (ഇബ്‌നുമാജ, അഹ്മദ്, തുര്‍മുദി)
رَضِيتُ باللهِ رَبَّاً، وَبِالْإِسْلَامِ دِيناً، وَبِمُحَمَّدٍ صَلَى اللهُ عَلِيهِ وَسَلَّمَ نَبِيَّاً
അല്ലാഹുവിനെ രക്ഷകനായും ഇസ്‌ലാമിനെ
മതമായും മുഹമ്മദി(സ)നെ നബിയായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.
(മൂന്ന്തവണ ചൊല്ലുക.) (അഹ്മദ്, നസാഇ)
يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ أَصْلِحْ لِي شَأْنِي كُلَّهُ وَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ
എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം
നിയന്ത്രിക്കുന്നവനുമായവനേ നിന്റെ കാരുണൃം കൊണ്ട് എന്നെ സഹായിക്കേണമേ!
എന്റെ എല്ലാ കാരൃങ്ങളും നന്നാക്കിത്തീര്‍ക്കുകയും ചെയ്യേണമേ! ഇമ വെട്ടുന്ന
സമയത്തേക്കു പോലും എന്നെ സ്വന്തത്തിലേക്ക് തന്നെ ഏല്‍പ്പിക്കരുതേ! (ഹാകിം)
أَصْبَـحْـنا
وَأَصْبَـحْ المُـلكُ للهِ رَبِّ العـالَمـين ، اللّهُـمَّ إِنِّـي
أسْـأَلُـكَ خَـيْرَ هـذا الـيَوْم ، فَـتْحَهُ ، وَنَصْـرَهُ ، وَنـورَهُ
وَبَـرَكَتَـهُ ، وَهُـداهُ ، وَأَعـوذُ بِـكَ مِـنْ شَـرِّ ما فـيهِ
وَشَـرِّ ما بَعْـدَه / أَمْسَيْـنا وَأَمْسـى المُـلكُ للهِ رَبِّ
العـالَمـين ، اللّهُـمَّ إِنِّـي أسْـأَلُـكَ خَـيْرَ هـذهِ اللَّـيْلَة ،
فَتْحَهـا ، وَنَصْـرَهـا ، وَنـورَهـا وَبَـرَكَتَـهـا ، وَهُـداهـا ،
وَأَعـوذُ بِـكَ مِـنْ شَـرِّ ما فـيهـاِ وَشَـرِّ ما بَعْـدَهـا
ഞങ്ങള്‍ പ്രഭാതത്തിലായിരിക്കുന്നു.
ആധിപതൃം ലോകരക്ഷിതാവായ അല്ലാഹുവിനായിരിക്കുന്നു. ഈ ദിവസത്തിലെ വിജയം,
സഹായം, പ്രകാശം, അനുഗ്രഹം സന്മാര്‍ഗ്ഗം തുടങ്ങിയ ഇന്നിന്റെ നന്മകളെ
നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ ദിവസത്തിലുള്ളതിന്റേയും ശേഷമുള്ളതിന്റേയും
എല്ലാ തിന്മകളില്‍ നിന്നും നിന്നോട് ഞാന് അഭയം തേടുന്നു. (അബൂദാവൂദ്)
أَصْبَحْنَا عَلَى فِطْرَةِ
الْإِسْلَامِ وَعَلَى كَلِمَةِ الْإِخْلَاصِ، وَعَلَى دِينِ نَبِيِّنَا
مُحَمَّدٍ صَلَى اللهُ عَلِيهِ وَسَلَّمَ، وَعَلَى مِلَّةِ أَبِينَا
إِبْرَاهِيمَ، حَنِيفَاً مُسْلِماً وَمَا كَانَ مِنَ الْمُشْرِكِينَ
ഇസ്‌ലാമിന്റെ പ്രകൃതിയിലും നിഷ്‌കളങ്ക
വചനത്തിലും നമ്മുടെ പ്രവാചകന്റെ മതത്തിലും നമ്മുടെ പിതാവായ ഇബ്‌റാഹീം
നബിയുടെ ചരൃയിലുമായി ഞങ്ങള്‍ പ്രഭാതത്തിലായിരിക്കുന്നു. അദ്ദേഹം
ഋജുമനസ്‌കനും കീഴ്‌പെട്ടവനുമാണ്. ബഹുദൈവാരാധകരില്‍ പെട്ടവനുമല്ല. (അഹ്മദ്)
سُبْحَانَ اللهِ وَبِحَمْدِهِ
അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു. (നൂറു പ്രാവശൃം ചൊല്ലുക) (മുസ്‌ലിം)
لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
പത്ത് തവണ ചൊല്ലുക (നസാഇ)
രാവിലെ നൂറ് തവണ ചൊല്ലുക (ബുഖാരി, മുസ്‌ലിം)
سُبْحَانَ اللهِ وَبِحَمْدِهِ: عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ
അല്ലാഹു പരിശുദ്ധന്‍. അവനാണ് സ്തുതി.
അവന്റെ സൃഷ്ടികളുടെ എണ്ണത്തോളം, അവന്റെ മനസ്സിന്റെ തൃപ്തിയോളം, അവന്റെ
സിംഹാസനത്തിന്റെ ഭാരത്തോളം, അവന്റെ വചനങ്ങളുടെ അളവോളം. (ഇത് മൂന്ന് തവണ
പ്രഭാതത്തില്‍ ചൊല്ലുക) (മുസ്‌ലിം)
اللَّهُمَّ إنِّي أَسْأَلُكَ عِلْماً نَافِعاً، وَرِزقاً طَيِّباً، وَعَمَلاً مُتَقَبَّلاً
അല്ലാഹുവേ, ഉപകരിക്കുന്ന വിജ്ഞാനവും
വിശിഷ്ടമായ ഉപജീവനവും സ്വീകാരൃമായ കര്‍മ്മങ്ങളും നിന്നോട് ഞാന്‍
ചോദിക്കുന്നു. (പ്രഭാതത്തില്‍ ചൊല്ലുക). (ഇബ്‌നുമാജ)
أَسْتَغْفِرُ اللهَ وَأَتُوبُ إِلَيْهِ
അല്ലാഹുവേ, നിന്നോട് ഞാന്‍ പാപമോചനം
തേടുകയും നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. (ഒരു
ദിവസത്തില്‍ നൂറു പ്രാവശൃം ചൊല്ലുക) (ബുഖാരി, മുസ്‌ലിം)
أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ
അല്ലാഹുവിന്റെ സമ്പൂര്‍ണ്ണമായ വചനങ്ങള്‍
കൊണ്ട് അവന്‍ സൃഷ്ടിച്ചവയുടെ തിന്മയില്‍ നിന്ന് ഞാന്‍ അഭയം തേടുന്നു
(വൈകുന്നേരം മൂന്ന് തവണ ചൊല്ലുക) (അഹ്മദ്, തുര്‍മുദി)
اللَّهُمَّ صَلِّ وَسَلَّمْ عَلَى نَبِيِّنَا مُحَمَّدٍ
അല്ലാഹുവേ, ഞങ്ങളുടെ പ്രവാചകനായ മുഹമ്മദി(സ)ന് രക്ഷയും സമാധാനവും നല്‍കേണമേ! (പത്ത് തവണ ചൊല്ലുക) (ത്വബ്‌റാനി)
28. ഉറങ്ങാന്‍ കിടക്കുമ്പോള്‍ أذكار النوم
(കൈകളിലും ഊതി) തലയും മുഖവും
ശരീരത്തിന്‍റെ ഭാഗങ്ങളുമൊക്കെ തടവുക. ഇത് മൂന്ന് പ്രാവശൃം ചെയ്യുക.
(ബുഖാരി, മുസ്‌ലിം) നമ്പര്‍ 76 നോക്കുക.
"بسْمِ اللهِ الرَّحْمَنِ
الرَّحِيمِ "قُلْ هُوَ اللهُ أَحَدٌ ۞ اللهُ الصَّمَدُ ۞ لَمْ يَلِدْ
وَلَمْ يُولَدْ ۞ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ"
(നബിയേ) പറയുക, കാരൃം അല്ലാഹു
ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടേയും സന്തതിയായി)
ജനിച്ചിട്ടുമില്ല. അവന് തുലൃനായി ആരുമില്ല.
بسْمِ اللهِ الرَّحْمَنِ
الرَّحِيمِ "قُلْ أَعُوذُ بِرَبِّ الْفَلَقِ ۞ مِنْ شَرِّ مَا خَلَقَ ۞
وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ ۞ وَمِنْ شَرِّ النَّفَّاثَاتِ فِي
الْعُقَدِ ۞ وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ".
പറയുക. പുലരിയുടെ രക്ഷിതാവിനോട്
ഞാന്‍ അഭയം തേടുന്നു. അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയില്‍ നിന്നും
ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍ നിന്നും കെട്ടുകളില്‍ ഊതുന്ന
സ്ത്രീകളുടെ കെടുതിയില്‍ നിന്നും അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ
കെടുതിയില്‍ നിന്നും.
بسْمِ اللهِ الرَّحْمَنِ
الرَّحِيمِ "قُلْ أَعُوذُ بِرَبِّ النَّاسِ ۞ مَلِكِ النَّاسِ ۞ إِلَهِ
النَّاسِ ۞ مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ ۞ الَّذِي يُوَسْوِسُ فِي
صُدُورِ النَّاسِ ۞ مِنَ الْجِنَّةِ وَالنَّاسِ".
പറയുക. മനുഷൃരുടെ രക്ഷിതാവും
മനുഷൃരുടെ രാജാവും മനുഷൃരുടെ ദൈവവുമായവനോട് ഞാന്‍ ശരണം തേടുന്നു.
മനുഷൃരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്ന മനുഷൃരിലും
ജിന്നുകളിലും പെട്ട ദുര്‍ബോധകരെ കൊണ്ടുള്ള തിന്മയില്‍ നിന്ന്.
ആയത്തുല്‍ഖുര്‍സി (2:255) (ബുഖാരി)
اللهُ لاَ إِلَهَ إِلاَّ هُوَ
الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي
السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ
إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ
يُحِيطُونَ بِشَىْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ
السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ
الْعَظِيمُ.
അല്ലാഹു അവനല്ലാതെ ആരാധൃനില്ല.
(അവന്‍) എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. (അവന്‍) എല്ലാം
നിയന്ത്രിക്കുന്നവന്‍. ഉറക്കമോ മയക്കമോ അവനെ ബാധിക്കുകയില്ല.
ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെ
അടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവരുടെ
പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്നും അവന്‍
ഉദ്ദേശിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍
കഴിയില്ല. അവന്റെ അധികാര പീഠം ആകാശ ഭൂമികളെ മുഴുവന്‍
ഉള്‍ക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍
ഉന്നതനും മഹാനുമത്രെ.
آمَنَ الرَّسُولُ بِمَا
أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللهِ
وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ
رُسُلِهِ وَقَالُوا سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ
الْمَصِيرُ ۞ لَا يُكَلِّفُ اللهُ نَفْسًا إِلَّا وُسْعَهَا لَهَا مَا
كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لَا تُؤَاخِذْنَا إِنْ
نَسِينَا أَوْ أَخْطَأْنَا رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا
كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا رَبَّنَا وَلَا
تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا
وَارْحَمْنَا أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ
الْكَافِرِينَ
തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക്
അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ
തുടര്‍ന്ന്) സതൃവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും,
അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു.
അവന്റെ ദൂതന്മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍
കല്‍പ്പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്) അവര്‍ പറയുകയും ചെയ്തു:
ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ!
ഞങ്ങളോട് പൊറുക്കേണമേ! നിന്നിലേക്കാണ് ഞങ്ങളുടെ മടക്കം. അല്ലാഹു ഒരാളോടും
അവന്റെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല.
ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സല്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍
പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവരവര്‍ക്കുതന്നെ. ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍
മറന്നു പോകുകയോ ഞങ്ങള്‍ക്കു തെറ്റു പറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ
ശിക്ഷിക്കരുതേ! ഞങ്ങളുടെ റബ്ബേ ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ ചുമത്തിയത്
പോലെയുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ! ഞങ്ങളുടെ റബ്ബേ ഞങ്ങള്‍ക്ക്
കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ! ഞങ്ങള്‍ക്ക് നീ മാപ്പ്
നല്‍കുകയും ഞങ്ങളോട് പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യേണമേ! നീയാണ്
ഞങ്ങളുടെ രക്ഷാധികാരി. അത്‌കൊണ്ട് സതൃനിഷേധികളായ ജനതക്കെതിരായി ഞങ്ങളെ നീ
സഹായിക്കേണമേ! (ബുഖാരി, മുസ്‌ലിം).
بِاسْمِكَ رَبِّي وَضَعْتُ
جَنْبِي، وَبِكَ أَرْفَعُهُ، فَإِنْ أَمْسَكْتَ نَفْسِي فَارْحَمْهَا،
وَإِنْ أَرْسَلْتَهَا فَاحْفَظْهَا، بِمَا تَحْفَظُ بِهِ عِبَادَكَ
الصَّالِحِينَ.
എന്റെ രക്ഷിതാവേ, നിന്‍റെ നാമത്തില്‍
എന്റെ പാര്‍ശ്വം ഞാന്‍ വെക്കുന്നു. അതിനെ ഞാന്‍ ഉയര്‍ത്തുന്നതും നിന്റെ
സഹായം കൊണ്ടാണ്. എന്റെ ആത്മാവിനെ നീ പിടിക്കുകയാണെങ്കില്‍ അതിനോട് നീ കരുണ
കാണിക്കേണമേ! അതിനെ നീ വിട്ടു തരികയാണെങ്കില്‍ നിന്റെ സദ്‌വൃത്തരായ
ദാസന്മാരെ സംരക്ഷിക്കുന്നത് കൊണ്ട് അതിനേയും നീ സംരക്ഷിക്കേണമേ! (ബുഖാരി,
മുസ്ലിം)
اللَّهُمَّ إِنَّكَ خَلَقْتَ
نَفْسِي وَأَنْتَ تَوَفَّاهَا، لَكَ مَمَاتُهَا وَمَحْيَاهَا، إِنْ
أَحْيَيْتَهَا فَاحْفَظْهَا، وَإِنْ أَمَتَّهَا فََاغْفِرْ لَهَا،
اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ.
അല്ലാഹുവേ, എന്റെ ജീവനെ നീയാണ്
സൃഷ്ടിച്ചത്. അതിനെ മരിപ്പിക്കുന്നവനും നീയാണ്. അതിന്റെ ജീവിതവും മരണവും
നിനക്കുള്ളതാണ്. അതിനെ ജീവിപ്പിക്കുകയാണെങ്കില്‍ നീ അതിനെ സംരക്ഷിക്കേണമേ!
നീ അതിനെ മരിപ്പിക്കുകയാണെങ്കില്‍ അതിന് പാപമോചനം നല്‍കേണമേ! അല്ലാഹുവേ
നിശ്ചയം ഞാനിതാ നിന്നോട് സൗഖൃത്തിനായി ചോദിക്കുന്നു. (മുസ്‌ലിം, അഹ്മദ് )
اللَّهُمَّ قِنِي عَذَابَكَ يَوْمَ تَبْعَثُ عِبَادَكَ
അല്ലാഹുവേ, നിന്റെ ദാസന്മാരെ
പുനര്‍ജീവിപ്പിക്കുന്ന ദിനത്തില്‍ നിന്റെ ശിക്ഷയില്‍ നിന്ന് എന്നെ കാത്ത്
രക്ഷിക്കേണമേ! (ഇത് മൂന്ന് പ്രാവശൃം ചൊല്ലുക) (അബൂദാവൂദ്, തുര്മുദി)
بِاسْمِكَ اللَّهُمَّ أَمُوتُ وَأَحْيَا
അല്ലാഹുവേ, നിന്റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു. (ബുഖാരി, മുസ്‌ലിം)
سُبْحَانَ اللهِ ( 33 ), والْحَمْدُ للهِ( തവണ 33 ), وَاللهُ أَكْبَرُ( തവണ 34)
(ബുഖാരി, മുസ്‌ലിം)
اللَّهُمَّ رَبَّ
السَّمَاوَاتِ السَّبْعِ وَرَبَّ الْعَرْشِ الْعَظِيمِ، رَبَّنَا وَرَبَّ
كُلِّ شَيْءٍ، فَالِقَ الْحَبِّ وَالنَّوَى، وَمُنْزِلَ التَّوْرَاةِ
وَالْإِنجِيلِ، وَالْفُرْقَانِ، أَعُوذُ بِكَ مِنْ شَرِّ كُلِّ شَيْءٍ
أّنْتَ آخِذٌ بِنَاصِيَتهِ. اللَّهُمَّ أَنْتَ الأَوَّلُ فَلَيْسَ قَبْلَكَ
شَيْءٌ، وَأَنْتَ الْآخِرُ فَلَيْسَ بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ
فَلَيْسَ فَوْقَكَ شَيْءٌ، وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَيْءٌ،
اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ
ഏഴാകാശങ്ങളുടേയും രക്ഷിതാവും
മഹത്തായ അര്‍ശിന്റെ നാഥനും ഞങ്ങളുടേയും മുഴുവന്‍ വസ്തുക്കളുടേയും രക്ഷകനും
ധാനൃവും വിത്തും പിളര്‍ത്തുന്നവനും തൗറാത്തും ഇഞ്ചീലും ഖുര്‍ആനും
അവതരിപ്പിച്ചവനുമായ അല്ലാഹുവേ, എല്ലാ വസ്തുക്കളുടേയും തിന്മകളില്‍ നിന്ന്
ഞാന്‍ നിന്നിലഭയം തേടുന്നു. നീയാണ് അതിന്റെ മൂര്‍ദ്ദാവ്
പിടിച്ചിരിക്കുന്നത്. അല്ലാഹുവേ നീ അനാദൃനാണ്. നിന്റെ മുമ്പ് ഒന്നുമില്ല.
അന്തൃനും നീ തന്നെ. നിനക്ക് ശേഷം ഒന്നുമില്ല. നീ പ്രതൃക്ഷനാണ്. നിന്റെ
മുകളിലായി ഒന്നുമില്ല. നീ പരോക്ഷനുമാണ്. നിന്നെകൂടാതെ ഒരു വസ്തുവുമില്ല.
ഞങ്ങളുടെ കടം വീട്ടുകയും ദാരിദ്രൃത്തില്‍ നിന്ന് ഐശ്വരൃം നല്‍കുകയും
ചെയ്യേണമേ! (മുസ്‌ലിം)
الْحَمْدُ للهِ الَّذِي أَطْعَمَنَا وَسَقَانَا، وَكَفَانَا، وَآوَانَا، فَكَمْ مِمَّنْ لَا كَافِيَ لَهُ وَلَا مُؤْويَ
ഞങ്ങളെ ഭക്ഷിപ്പിക്കുകയും
ഞങ്ങളെ കുടിപ്പിക്കുകയും ഞങ്ങളുടെ ആവശൃങ്ങള്‍ നിര്‍വ്വഹിക്കുകയും
ഞങ്ങള്‍ക്ക് അഭയം നല്‍കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും. അഭയം
നല്‍കുവാനോ ആവശൃം നിര്‍വ്വഹിക്കുവാനോ ആരുമില്ലാത്തവര്‍ എത്ര! (മുസ്‌ലിം)
اللَّهُمَّ عَالِمَ الْغَيْبِ
وَالشَّهَادَةِ فَاطِرَ السَّمَاواتِ والْأَرْضَ، رَبَّ كُلِّ شَيْءٍ
وَمَلِكُهُ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَعُوذُ بِكَ مِنْ
شَرِّ نَفْسِي، وَمِنْ شَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أَقْتَرِفَ
عَلَى نَفْسِي سُوءاً، أَوْ أَجُرَّهُ إِلَى مُسْلِمٍ
المٓ ۞ تَنْزِيلُ الْكِتَابِ" وَ "تَبَارَكَ الَّذِي بِيَدِهِ الْمُلْكُ..
അലിഫ് ലാമീം സജദയും സൂറത്തുല്‍ മുല്‍കും ഓതുക (തുര്‍മുദി, നസാഇ)
اللَّهُمَّ أَسْلَمْتُ نَفْسِي
إِلَيْكَ، وَفَوَّضْتُ أَمْرِي إِلَيْكَ، وَوَجَّهْتُ وَجْهِي إِلَيْكَ،
وَأَلْجَأْتُ ظَهْرِي إِلَيْكَ، رَغْبَةً وَرَهْبَةً إِلَيْكَ، لَا
مَلْجَأَ وَلّا مَنْجَا مِنْكَ إِلَّا إِلَيْكَ، آمَنْتُ بِكِتَابِكَ
وَبِنَبِيِّكَ الَّذِي أَرْسَلْتَ
അല്ലാഹുവേ എന്നെ ഞാന്‍
നിന്നിലേല്‍പ്പിക്കുകയും എന്റെ മുഖം നിന്നിലേക്ക് തിരിക്കുകയും എന്റെ
കാരൃങ്ങള്‍ നിന്നിലര്‍പ്പിക്കുകയും എന്റെ മുതുകിനെ ഞാന്‍ നിന്നിലേക്ക്
ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. നിന്റെ പ്രതിഫലത്തെ കാംക്ഷിച്ചു കൊണ്ടും
നിന്റെ ശിക്ഷയെ ഭയന്നുകൊണ്ടുമാണ് (അങ്ങനെ ചെയ്തത്) നിന്നിലേക്ക്
മടങ്ങുകയല്ലാതെ നിന്റെ ശിക്ഷയില്‍നിന്ന് അഭയമോ രക്ഷയോ ഇല്ല. നീ
അവതരിപ്പിച്ച വേദത്തിലും നിന്റെ പ്രവാചകനിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു.
(ബുഖാരി, മുസ്‌ലിം)
29. തിരിഞ്ഞു കിടക്കുമ്പോള്‍ الدعاء إذا تقلب ليلاً
لَا إِلَهَ إِلَّا اللهُ الْوَاحِدُ اْقَهَّارُ، رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الْعَزِيزُ الْغَفَّارُ
ആകാശങ്ങളുടേയും ഭൂമിയുടേയും
അവക്കിടയിലുള്ളവയുടേയും നാഥനും അടക്കി വാഴുന്നവനും പ്രതാപവാനും കൂടുതല്‍
പൊറുക്കുന്നവനും ഏകനുമായ അല്ലാഹു അല്ലാതെ മറ്റൊരാരാധൃനുമില്ല. (ഹാകിം,
നസാഇ)
30. ഉറക്കില്‍ ഭയപ്പെട്ടാല്‍ دعاء الفزع في النوم ومن بلي بالوحشة
أَعُوذُ بِكَلِمَاتِ اللهِ
التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ، وَشَرِّ عِبَادِهِ، وَمِنْ
هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ
അല്ലാഹുവിന്റെ കോപത്തില്‍
നിന്നും ശിക്ഷയില്‍ നിന്നും അവന്റെ അടിമകളുടെ തിന്മയില്‍ നിന്നും
പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്നും പിശാചുക്കള്‍ ഹാജറാകുന്നതില്‍
നിന്നും അല്ലാഹുവിന്റെ സമ്പൂര്‍ണ്ണ വചനങ്ങള്‍ കൊണ്ട് ഞാന്‍ അഭയം തേടുന്നു.
(അബൂദാവൂദ്, തുര്‍മുദി)
31. ദുസ്വപ്നങ്ങള്‍ കണ്ടാല്‍ ما يفعل من رأى الرؤيا أو الحلم
മൂന്നു തവണ ഇടത് ഭാഗത്ത് ഉൂതുക.
പിശാചില്‍ നിന്നും അവന്‍
കണ്ടതിന്റെ തിന്മയില്‍ നിന്നും അല്ലാഹുവിനോട് കാവല്‍ ചോദിക്കുക. (മൂന്ന്
തവണ), അത് ആരോടും പറയാതിരിക്കുക. (മുസ്‌ലിം)
അവന്‍ കിടന്ന ഭാഗത്ത് നിന്ന് തെറ്റിക്കിടക്കുക (മുസ്‌ലിം)
ഉദ്ദേശിക്കുന്നെങ്കില്‍ എഴുന്നേറ്റ് നമസ്‌കരിക്കുക. (മുസ്‌ലിം)
32. വിത്‌റിലെ ഖുനൂത് دعاء قنوت الوتر
اللَّهُمَّ اهْدِنِي فِيمَنْ
هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ
تَوَلَّيْتَ، وَبَارِكْ لِي فِيمَا أَعطَيْتَ، وَقِنِي شَرَّ مَا قَضَيْتَ،
فَإِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، إِنَّهُ لَا يَذِلُّ مَنْ
وَالَيْتَ، [وَلَا يَعِزُّ مَنْ عَادَيْتَ]، تَبَارَكْتَ رَبَّنَا
وَتَعَالَيْتَ
അല്ലാഹുവേ, നീ
സന്മാര്‍ഗ്ഗത്തിലാക്കിയവരോടൊപ്പം എന്നേയും സന്മാര്‍ഗ്ഗത്തിലാക്കേണമേ. നീ
സുഖം നല്‍കിയവരോടൊപ്പം എനിക്കും സുഖം നല്‍കേണമേ. നീ സംരക്ഷണം
ഏറ്റെടുത്തവരോടൊപ്പം എന്നെയും പരിരക്ഷിക്കേണമേ. നീ നല്‍കിയതില്‍ എനിക്ക്
അനുഗ്രഹം ചെയ്യേണമേ. നീ വിധിച്ചതിന്റെ നാശത്തില്‍ നിന്ന് എന്നെ കാക്കേണമേ.
നീ വിധിക്കുന്നു. നിനക്കെതിരെ വിധിക്കുകയില്ല. നീ ആദരിച്ചവര്‍
നിന്ദൃരാവുകയില്ല. (നീ കോപിക്കുന്നവര്‍ പ്രതാപിയാകുകയില്ല) ഞങ്ങളുടെ റബ്ബേ
നീ അനുഗ്രഹീതനും ഉന്നതനുമായിരിക്കുന്നു. (തുര്‍മുദി, ഇബ്‌നുമാജ, ബൈഹഖി,
അഹ്മദ്)
اللَّهُمَّ إِنِّي أَعُوذُ
بِرِضَاكَ مَنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقُوبَتِكَ، وأَعُوذُ
بِكَ مِنْكَ، لَا أُحْصِي ثَنَاءً عَلَيْكَ، أَنْتَ كَمَا أَثْنَيْتَ عَلَى
نَفْسِكَ
47-ാം നമ്പര്‍ നോക്കുക (തുര്‍മുദി, ഇബ്‌നുമാജ)
اللَّهُمَّ إِيَّاكَ نَعْبُدُ،
وَلَكَ نُصَلِّي وَنَسْجُدُ، وَإِلَيْكَ نَسْعَى وَنَحْفِدُ، نَرْجُو
رَحْمَتَكَ، وَنَخْشَى عَذَابَكَ، إِنَّ عَذَابَكَ بِالْكَافِرِينَ
مُلْحَقٌ. اللَّهُمَّ إِنَّا نَسْتَعِينُكَ، وَنَسْتَغْفِرُكَ، وَنُثْنِي
عَلَيْكَ الْخَيْرَ، وَلَا نَكْفُرُكَ، وَنُؤْمِنُ بِكَ وَنَخْضَعُ لَكَ،
وَنَخْلَعُ مَنْ يَكْفُرُكَ
അല്ലാഹുവേ, നിന്നെ മാത്രം
ഞങ്ങള്‍ ആരാധിക്കുന്നു. നിനക്കു മാത്രമായി ഞങ്ങള്‍ നമസ്‌കരിക്കുകയും
നമിക്കുകയും ചെയ്യുന്നു. നിന്നിലേക്കായി ഞങ്ങള്‍ പരിശ്രമിക്കുകയും
സേവനമര്‍പ്പിക്കുകയും ചെയ്യുന്നു. നിന്റെ കാരുണൃം ഞങ്ങള്‍ ആഗ്രഹിക്കുകയും
നിന്റെ ശിക്ഷയെ ഞങ്ങള്‍ ഭയപ്പെടുകയും ചെയ്യുന്നു. നിശ്ചയം നിന്റെ ശിക്ഷ
സതൃനിഷേധികളെ ബാധിക്കുന്നതാണ്. അല്ലാഹുവേ, നിന്നോട് ഞങ്ങള്‍ സഹായം
തേടുന്നു. നിന്നോട് ഞങ്ങള്‍ പാപമോചനം തേടുന്നു. നിന്റെ മേല്‍ ഞങ്ങള്‍
നന്മയുടെ അഭിവാദൃങ്ങളര്‍പ്പിക്കുന്നു. ഞങ്ങള്‍ നിന്നെ നിഷേധിക്കുകയില്ല.
നിന്നില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. നിനക്ക് കീഴ്‌പ്പെടുകയും ചെയ്യുന്നു.
നിന്നെ നിഷേധിക്കുന്നവരെ ഞങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു. (ബൈഹഖി)
33. വിത്‌റില്‍ നിന്ന് സലാം വീട്ടിയാല്‍ الذكر عقب السلام من الوتر
പരമപരിശുദ്ധനായ രാജാധിപതിയുടെ
(അല്ലാഹു) വിശുദ്ധിയെ വാഴ്ത്തുന്നു. (മൂന്ന് തവണ ചൊല്ലുക. മൂന്നാമത്തെ
തവണയില്‍ ശബ്ദമുയര്‍ത്തി ചൊല്ലുകയും
رَبّ الْمَلَائِكَةِ وَالرُّوحِ
34. ദു:ഖാകുലനാകുമ്പോള്‍ دعاء الهم والحزن
അല്ലാഹുവേ, ഞാന്‍ നിന്റെ ദാസനും
നിന്റെ ദാസന്റെ പുത്രനും നിന്റെ ദാസിയുടെ മകനുമാണ്. എന്റെ മൂര്‍ദ്ദാവ്
നിന്റെ കയ്യിലാണ്. നിന്റെ തീരുമാനം എന്നില്‍ നടപ്പിലാകുന്നു. നിന്റെ വിധി
എന്നില്‍ നീതിയായിത്തീരുന്നു. നീ നിനക്ക് നിശ്ചയിച്ചതും നിന്റെ വേദത്തില്‍
അവതരിപ്പിച്ചതും നിന്റെ സൃഷ്ടികളില്‍ ആരെയെങ്കിലും നീ പഠിപ്പിച്ചതും
നിന്റെ പക്കലുള്ള അദൃശൃജ്ഞാനത്തില്‍ നീ സ്വന്തമാക്കി വെച്ചതുമായ നിനക്കുള്ള
മുഴുവന്‍ പേരുകളുടേയും പേരില്‍, ഖുര്‍ആന്‍ എന്റെ ഹൃദയത്തിന് വസന്തവും
എന്റെ നെഞ്ചിന് പ്രകാശവും എന്റെ ദു:ഖത്തിന് പരിഹാരവും എന്റെ വിഷാദത്തെ
നീക്കുന്നതുമാക്കിത്തീര്‍ക്കേണമേയെന്ന് ഞാന്‍ നിന്നേട്
പ്രാര്‍ത്ഥിക്കുന്നു.! (അഹ്മദ്)
اللّهُـمَّ إِنِّي أَعْوذُ
بِكَ مِنَ الهَـمِّ وَ الْحُـزْنِ، والعًجْـزِ والكَسَلِ والبُخْـلِ
والجُـبْنِ، وضَلْـعِ الـدَّيْنِ وغَلَبَـةِ الرِّجال
അല്ലാഹുവേ, ദു:ഖം, വിഷാദം,
ദുര്‍ബലത, അലസത, പിശുക്ക്, ഭീരുത്വം, കടത്തിന്റെ ഭാരം, ആളുകള്‍ക്ക്
വിധേയമാകല്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നിലഭയം തേടുന്നു. (ബുഖാരി)
35. പ്രയാസം ഉണ്ടാവുമ്പോള്‍ دعاء الكرب
لَا إلَهَ إِلَّا اللَّهُ
الْعَظـيمُ الْحَلِـيمْ، لَا إِلَهَ إِلَّا اللَّهُ رَبُّ العَـرْشِ
العَظِيـمِ، لَا إِلَـهَ إِلَّا اللَّهْ رَبُّ السَّمَـوّاتِ ورّبُّ
الأَرْضِ ورَبُّ العَرْشِ الكَـريم
സഹനശീലനും മഹാനുമായ അല്ലാഹു
അല്ലാതെ യാതൊരു ആരാധൃനുമില്ല. മഹാനും സിംഹാസനത്തിന്റെ നാഥനുമായ അല്ലാഹു
അല്ലാതെ മറ്റൊരാരാധൃനില്ല. ആകാശങ്ങളുടേയും ഭൂമിയുടേയും സിംഹാസനത്തിന്റേയും
രക്ഷിതാവും അത്യുദാരനുമായ അല്ലാഹു അല്ലാതെ മറ്റൊരു ആരാധൃനുമില്ല. (ബുഖാരി,
മുസ്ലിം)
اللّهُـمَّ رَحْمَتَـكَ
أَرْجـوفَلا تَكِلـني إِلى نَفْـسي طَـرْفَةَ عَـيْن، وَأَصْلِـحْ لي
شَأْنـي كُلَّـه لَا إِلَهَ إِلَّا أنْـت
അല്ലാഹുവേ, നിന്റെ കാരുണൃത്തെ
ഞാന്‍ കാംക്ഷിക്കുന്നു. കണ്ണിമ വെട്ടുന്ന നിമിഷം പോലും എന്നെ
സ്വന്തത്തിലേക്ക് ഏല്‍പ്പിക്കരുതേ. എന്റെ കാരൃങ്ങള്‍ മുഴുവന്‍ എനിക്ക് നീ
നന്നാക്കി തരണേ!. നീ അല്ലാതെ മറ്റൊരാരാധൃനില്ല. (അബൂദാവൂദ്, അഹ്മദ്)
لَا إِلَهَ إِلَّا أنْـت سُـبْحانَكَ إِنِّي كُنْـتُ مِنَ الظّـالِميـن
നീ അല്ലാതെ ആരാധൃനില്ല. നീ പരിശുദ്ധന്‍. നിശ്ചയം ഞാന്‍ അക്രമികളില്‍ പെട്ടുപോയിരിക്കുന്നു. (തുര്‍മുദി, ഹാകിം)
اللهُ اللهُ رَبِّ لا أُشْـرِكُ بِهِ شَيْـئاً
അല്ലാഹു, അല്ലാഹുവാണ് എന്റെ രക്ഷിതാവ്. അവനോട് ഞാന്‍ ഒന്നിനേയും പങ്ക് ചേര്‍ക്കുകയില്ല. (അബൂദാവൂദ്, ഇബ്‌നുമാജ)
36. ശത്രുവിനേയും അധികാരമുള്ളവനേയും അഭിമുഖീകരിക്കുമ്പോള്‍ دعاء لقاء العدو وذي السلطان
اللّهُـمَّ إِنا نَجْـعَلُكَ في نُحـورِهِـم، وَنَعـوذُ بِكَ مِنْ شُرورِهـمْ
അല്ലാഹുവേ, അവരുടെ നെഞ്ചുകളില്‍
നിന്നെ ഞങ്ങള്‍ ആക്കുന്നു. അവരുടെ തിന്മയില്‍ നിന്ന് ഞങ്ങള്‍ നിന്നിലഭയം
തേടുകയും ചെയ്യുന്നു. (അബൂദാവൂദ്, ഹാകിം)
اللّهُـمَّ أَنْتَ عَضُـدي، وَأَنْتَ نَصـيري، بِكَ أَجـولُ وَبِكَ أَصـولُ وَبِكَ أُقـاتِل
അല്ലാഹുവേ, നീയാണ് എന്റെ ശക്തി.
നീയാണെന്റെ സഹായി. നിന്റെ സഹായംകൊണ്ട് ഞാന്‍ സഞ്ചരിക്കുന്നു. നിന്റെ സഹായം
കൊണ്ട് ഞാന്‍ കീഴ്‌പെടുത്തുകയും പോരാടുകയും ചെയ്യുന്നു. (അബൂദാവൂദ്,
തുര്‍മുദി)
حَسْبُـنا اللهُ وَنِعْـمَ الوَكـيل
നമുക്ക് അല്ലാഹു മതി. അവന്‍ ഭരമേല്‍പ്പിക്കുന്നവരില്‍ ഉത്തമനായിരിക്കുന്നു. (ബുഖാരി)
37. ഭരണാധികാരിയുടെ അക്രമത്തെ ഭയപ്പെട്ടാല്‍ دعاء من خاف ظلم السلطان
اللهُمَّ رَبَّ السَّماوَاتِ
السَّبعِ, وَ رَبَّ العَرشِ العَظِيمِ, كُن لِي جَاراً مِن (اِسمُهُ) وَ
أَحزَابِهِ مِن خَلائِقِكَ, أَن يَفرُطَ عَلَيَّ أَحَدٌ مِنهُم وَ يَطغَى
عَزَّ جَارُكَ وَ جَلَّ ثَنَائُكَ, وَ لا إِلهَ إِلا أَنت
ഏഴാകാശങ്ങളുടേയും മഹത്തായ
സിംഹാസനത്തിന്റേയും നാഥനായ അല്ലാഹുവേ, നിന്റെ സൃഷ്ടികളില്‍പെട്ട ഇന്ന
ഇന്നയാളുകളും അവന്റെ അനുയായികളും എന്റെ മേല്‍ അമിതമായി ഭാരം ചുമത്തുകയോ
അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതില്‍ നിന്നും നീ എനിക്ക് അഭയം
നല്‍കേണമേ. നിന്റെ അഭയം പ്രതാപമുള്ളതും നിന്റെ പ്രശംസ
ഉന്നതവുമായിരിക്കുന്നു. നീ അല്ലാതെ ആരാധൃനില്ല. (അദബുല്‍ മുഫ്‌റദ്)
اللهُ أَكْبَر, اللهُ أَعَزُّ
مِنْ خَلْقِهِ جَمِيعًا, اللهُ أَعَزُّ مِمَّا أَخَافُ وَ أَحْذَر, أَعُوذُ
باللِه الَّذِي لاَ إِلَهَ إِلاَّ هُو, , الْمُمْسِك السَّمَاوَاتِ
السَّبْعِ أَنْ يَقَعْنَ عَلَى الأَرْضِ إِلاَّ بِإِذْنِه, مِنْ شَرِّ
عَبْدِكَ فُلاَنٍ, وَ جُنُودِهُ وَ أَتْبَاعِهُ وَ أَشْيَاعِه, مِنَ
الْجِنِّ وَ الإِنْس, اللَّهُمَّ كُن لِي جَارًا مِنْ شَرِّهِم, جَلَّ
ثَنَاؤُك وَ عَزَّ جَارُك, وَ تَبَارَكَ إِسْمُكَ, وَ لاَ إِلَهَ إِلاَّ
أَنْت
അല്ലാഹുവാണ് ഏറ്റവും വലിയവന്‍.
അല്ലാഹു തന്റെ മുഴുവന്‍ സൃഷ്ടികളേക്കാള്‍ പ്രതാപിയാണ്. അല്ലാഹു ഞാന്‍
ഭയപ്പെടുകയും ഭീതിപ്പെടുകയും ചെയ്യുന്നതിനേക്കാള്‍ പ്രതാപമുള്ളവനാണ്.
അല്ലാഹു അല്ലാതെ ആരാധൃനില്ല. ഏഴാകാശങ്ങളെ - അവന്റെ അനുമതിയില്ലാതെ -
ഭൂമിയില്‍ പതിക്കുന്നതില്‍ നിന്ന് പിടിച്ചു നിര്‍ത്തുന്നവനും അവനാണ്.
അതിനാല്‍ നിന്റെ ദാസനായ ഇന്നയാളുടേയും മനുഷൃരിലേയും ജിന്നിലേയും അവന്റെ
അനുയായികളുടേയും സൈനൃങ്ങളുടേയും കക്ഷികളുടേയും ഉപദ്രവത്തില്‍ നിന്നും ഞാന്‍
അല്ലാഹുവില്‍ അഭയം തേടുന്നു. അല്ലാഹുവേ, അവരുടെ നാശത്തില്‍ നിന്ന് നീ
എനിക്കുള്ള രക്ഷകനാകേണമേ. നിന്റെ പ്രശംസ ഉന്നതവും നിന്റെ സംരക്ഷണം
പ്രതാപമുള്ളതും നിന്റെ നാമം അനുഗ്രഹീതവുമായിരിക്കുന്നു. നീ അല്ലാതെ
മറ്റൊരാരാധൃനുമില്ല. (മൂന്ന് തവണ ചൊല്ലുക)(അദബുല്‍ മുഫ്‌റദ്)
38. ശത്രുവിനെതിരെയുള്ള പ്രാര്‍ത്ഥന الدعاء على العدو
اللَّهُمَّ مُنْزِلَ الْكِتَاب, سَرِيعَ الْحِسَاب, اِهْزِمْ الأحْزَابَ, اللَّهُمَّ اهْزِمْهُمْ وَ زَلْزِلْهُم
ഗ്രന്ഥം അവതരിപ്പിച്ചവനും
വേഗത്തില്‍ വിചാരണ ചെയ്യുന്നവനുമായ അല്ലാഹുവേ, ശത്രു വിഭാഗങ്ങളെ നീ
പരാജയപ്പെടുത്തേണമേ! അല്ലാഹുവേ അവരെ പരാജയപ്പെടുത്തുകയും അവരെ
വിറപ്പിക്കുകയും ചെയ്യേണമേ. (മുസ്‌ലിം)
39. ഒരു സമൂഹത്തെ ഭയപ്പെട്ടാല്‍ ما يقول من خاف قوماً
اللَّهُمَّ اكْفِنِيهِم بمَا شِئْت
അല്ലാഹുവേ, നീ ഉദ്ദേശിച്ചത്‌കൊണ്ട് അവര്‍ക്ക് നീ മതിയാക്കേണമേ! (മുസ്‌ലിം)
40. ഈമാനില്‍ സംശയം തോന്നുമ്പോള്‍ دعاء من أصابه شك في الإيمان
أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم
അല്ലാഹുവില്‍ അഭയം തേടുക. സംശയിക്കുന്ന കാരൃത്തില്‍ നിന്ന് വിരമിക്കുക. (ബുഖാരി)
آمَنْـتُ بِاللهِ وَرُسُـلِه
അല്ലാഹുവിലും റസൂലിലും ഞാന്‍ വിശ്വസിച്ചു എന്നു പറയുക. (മുസ്‌ലിം)
هُوَ الأوَّلُ، وَالآخِـرُ، وَالظّـاهِـرُ، وَالْبـاطِـنُ، وَهُوَ بِكُلِّ شَيءٍ عَلـيِم
അവന്‍ അനാദൃനും, അനന്തൃനും,
പ്രതൃക്ഷനും, പരോക്ഷനുമാണ്. അവന്‍ എല്ലാ വസ്തുക്കളെക്കുറിച്ചും
അറിയുന്നവനാണ്. (അല്‍ ഹദീദ് :3) ഈ ആയത്ത് ഓതുക (അബൂദാവൂദ്)
41. കടം വീട്ടാന്‍ الدعاء قضاء الدين
اللَّهُمَّ اكْفِنِي بِحَلالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ
അല്ലാഹുവേ നീ
നിഷിദ്ധമാക്കിയതിന് പകരം നീ അനുവദിച്ചതു കൊണ്ട് എന്റെ ആവശൃങ്ങള്‍
നിറവേറ്റണേ. നിന്റെ ഔദാരൃം കൊണ്ട് മറ്റുള്ളവരില്‍ നിന്നും എന്നെ
ധനൃനാക്കേണമേ! (തുര്‍മുദി)
اللّهُـمَّ إِنِّي أَعْوذُ بِكَ
مِنَ الهَـمِّ وَ الْحُـزْنِ، والعَجْـزِ والكَسَلِ والبُخْـلِ
والجُـبْنِ، وضَلْـعِ الـدَّيْنِ وغَلَبَـةِ الرِّجال
121 നോക്കുക.
42. വസ്‌വാസുണ്ടാകുമ്പോള്‍ دعاء الوسوسة في الصلاة والقراءة
(നമസ്‌കാരത്തിലോ ഖുര്‍ആന്‍ പാരായണത്തിലോ വസ്‌വാസ് ബാധിച്ചാല്‍ അതില്‍ നിന്ന് അഭയം ചോദിക്കണം)
أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم
ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു. ശേഷം മൂന്ന് തവണ ഇടത് ഭാഗത്ത് തുപ്പുകയും ചെയ്യുക. (മുസ്‌ലിം)
43. ഒരു കാരൃം പ്രയാസകരമായിത്തീര്‍ന്നാല്‍ دعاء من استصعب عليه أمر
اللّهُـمَّ لا سَـهْلَ إِلاّ ما جَعَلـتَهُ سَهـلاً، وَأَنْتَ تَجْـعَلُ الْحَـزْنَ إِذا شِـئْتَ سَهـْلاً
അല്ലാഹുവേ നീ
എളുപ്പമാക്കിയാലല്ലാതെ ഒരെളുപ്പവുമില്ല. നീ ഉദ്ദേശിച്ചാല്‍ ഉറപ്പുള്ള
ഭൂമിയെ മാര്‍ദ്ദവമുള്ള സമതലമാക്കുന്നവനാണല്ലൊ. (ഇബ്‌നു ഹിബ്ബാന്‍)
44. ഒരു പാപം ചെയ്തു പോയാല്‍ ما يقول ويفعل من أذنب ذنباً
ഒരു അടിമ പാപം ചെയ്താല്‍ ശരിയായി വുദു ചെയ്യുകയും ശേഷം രണ്ടു റകഅത്ത്
നമസ്‌കരിക്കുകയും എന്നിട്ട് അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്താല്‍
അവന് അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല. (അബൂദാവൂദ്, തുര്‍മുദി)
45. പിശാചിനേയും അവന്റെ വസ്‌വാസിനേയും അകറ്റാന്‍ دعاء طرد الشيطان ووساوسه
أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم
അവനില്‍ നിന്ന് അല്ലാഹുവിനോട് അഭയം തേടുക.(തുര്‍മുദി)
ബാങ്ക് വിളിക്കുക.
ദിക്‌റുകള്‍ ചൊല്ലുക. ഖുര്‍ആന്‍ പാരായണം ചെയ്യുക. (മുസ്ലിം)
ബാങ്ക് വിളിക്കുക.
ദിക്‌റുകള്‍ ചൊല്ലുക. ഖുര്‍ആന്‍ പാരായണം ചെയ്യുക. (മുസ്‌ലിം)
46. അനിഷ്ടമുള്ള കാരൃമുണ്ടായാല്‍ الدعاء حينما يقع مالا يرضاه أو غلب على أمره
قَدَرُ اللهِ وَما شـاءَ فَعَـل
അല്ലാഹുവിന്റെ വിധിയാണത്. അല്ലാഹു അവന്‍ ഉദ്ദേശിച്ചത് ചെയ്യുന്നു. (മുസ്‌ലിം)
47. സന്താനം ജനിച്ചാലുള്ള അനുമോദനവും മറുപടിയും تهنئة المولود له وجوابه
بَارَكَ اللهُ لَكَ فِي المَوْهُوبِ لَكَ, وَ شَكَرْتَ الْوَاهِب, وَ بَلَغَ أَشُدَّهُ, وَ رُزِقْتَ برَّه
അല്ലാഹു നിനക്ക് നല്‍കിയതില്‍
അനുഗ്രഹിക്കട്ടെ. നല്‍കിയവനോട് നീ നന്ദി കാണിക്കുന്നവനാകട്ടെ. അവന്‍
യുവത്വം പ്രാപിക്കുകയും അവന്റെ നന്മ നിനക്ക് നല്‍കപ്പെടുകയും ചെയ്യട്ടെ.
അതിന് ഇപ്രകാരം മറുപടി പറയുക.
അതിന് ഇപ്രകാരം മറുപടി പറയുക.
بَارَكَ اللهُ لَكَ وَ بَارَكَ عَلَيْكَ، َوجَزَاكَ اللهُ خَيْراً، وَرَزَقَكَ اللهُ مِثْلَهُ، وأَجْزَلَ ثَوَابَكَ
അല്ലാഹു നിന്നെ
അനുഗ്രഹിക്കുകയും നിന്റെ മേല്‍ അനുഗ്രഹം ചൊരിയുകയും ചെയ്യട്ടെ. അല്ലാഹു
നിനക്ക് നല്ലത് പ്രതിഫലം നല്‍കട്ടെ. അത് പോലെയുള്ളത് അല്ലാഹു നിനക്ക്
നല്‍കുകയും നിന്റെ പ്രതിഫലം വര്‍ദ്ധിപ്പിക്കുകയും ചെയ്യട്ടെ. (അല്‍
അദ്കാര്‍, നവവി)
48. സന്താനങ്ങളുടെ രക്ഷക്ക് ما يعوذ به الأولاد
നബി (സ) ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കു വേണ്ടി ഇപ്രകാരം അഭയത്തിനായി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.
أُعيـذُكُمـا بِكَلِـماتِ اللهِ التّـامَّة، مِنْ كُلِّ شَيْـطانٍ وَهـامَّة، وَمِنْ كُـلِّ عَـيْنٍ لامَّـة
എല്ലാ പിശാചില്‍ നിന്നും എല്ലാ
വിഷ ജീവികളില്‍ നിന്നും എല്ലാ ദുഷ്ട കണ്ണുകളില്‍ നിന്നും അല്ലാഹുവിന്റെ
പരിപൂര്‍ണ്ണമായ വചനങ്ങളുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് അഭയം തേടുന്നു.
(ബുഖാരി)
49. രോഗിയെ സന്ദര്‍ശിക്കുന്നവന്‍ الدعاء للمريض في عيادته
50. രോഗിയെ സന്ദര്‍ശിക്കുന്നതിന്‍റെ ശ്രേഷ്ടത فضل عيادة المريض
നബി (സ) പറയുന്നു: ഒരാള്‍ തന്റെ മുസ്‌ലിം സഹോദരനെ സന്ദര്‍ശിച്ചാല്‍ അവന്‍
ഇരിക്കുന്നതു വരെ നടക്കുന്നത് സ്വര്‍ഗ്ഗത്തിലെ ഫല സമൃദ്ധമായ
തോട്ടത്തിലൂടെയാണ്. അവന്‍ ഇരുന്നാല്‍ അനുഗ്രഹം അവനെ ആവരണം ചെയ്യുന്നു. ആ
സന്ദര്‍ശനം രാവിലെയാണെങ്കില്‍ വൈകുന്നേരം വരെ അവന് ഗുണത്തിനുവേണ്ടി
എഴുപതിനായിരം മലക്കുകള്‍ പ്രാര്‍ത്ഥിക്കുന്നതാണ്. അത് വൈകുന്നേരമാണെങ്കില്‍
പ്രഭാതം വരെ എഴുപതിനായിരം മലക്കുകള്‍ അവന്റെ ഗുണത്തിനായി
പ്രാര്‍ത്ഥിക്കുന്നതാണ്. (തുര്‍മുദി, ഇബ്‌നുമാജ).
51. ജിവിത നൈരാശൃം ബാധിച്ച രോഗിയുടെ പ്രാര്‍ത്ഥന دعاء المريض الذي يئس من حياته
أللّهُـمَّ اغْفِـرْ لي وَارْحَمْـني وَأَلْحِقْـني بِالرَّفـيقِ الأّعْلـى
അല്ലാഹുവേ, എനിക്ക് പാപമോചനം നല്‍കുകയും കരുണ കാണിക്കുകയും ഉന്നതരായ കൂട്ടുകാരോടൊപ്പം എന്നെ ചേര്‍ക്കുകയും ചെയ്യേണമേ!
നബി (സ) മരണാവസരത്തില്‍ തന്റെ ഇരു കൈകളും വെള്ളത്തില്‍ നനച്ചു അത് കൊണ്ട് മുഖം തടവി പറഞ്ഞു:
لَا إِلَهَ إِلَّا الله، إِنَّ للمَـوْتِ لَسَكَـرات
അല്ലാഹു അല്ലാതെ ആരാധൃനില്ല. നിശ്ചയം മരണത്തിന് വേദനകളുണ്ട്. (ബുഖാരി)
لا إلهَ إلاّ اللّهُ وَاللّهُ
أَكْبَـر، لا إلهَ إلاّ اللّهُ وحْـدَهُ, لا إلهَ إلاّ اللّهُ وحْـدَهُ لا
شَريكَ لهُ، لا إلهَ إلاّ اللّهُ لهُ المُلكُ ولهُ الحَمْد، لا إلهَ إلاّ
اللّهُ وَلا حَـوْلَ وَلا قُـوَّةَ إِلاّ بِالله
അല്ലാഹു അല്ലാതെ ആരാധൃനില്ല.
അല്ലാഹു ഏറ്റവും വലിയവനാണ്. ഏകനായ അല്ലാഹു അല്ലാതെ ആരാധൃനില്ല. ഏകനും
പങ്കുകാരില്ലാത്തവനുമായ അല്ലാഹു അല്ലാതെ ആരാധൃനില്ല. അല്ലാഹു അല്ലാതെ
ആരാധൃനില്ല. രാജാധിപതൃം അവനാണ് സര്‍വ്വസ്തുതിയും അവനാണ്. അല്ലാഹു അല്ലാതെ
ആരാധൃനില്ല. ഒരു കഴിവും ശക്തിയും അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല.
(തുര്‍മുദി, ഇബ്‌നുമാജ)
52. മരണാസന്നനുള്ള തല്‍ഖീന്‍ تلقين المحتضر
ഒരാളുടെ അവസാന വചനം لا إلهَ إلاّ اللّه എന്നായാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്.(അബൂദാവൂദ്)
53. വിപത്ത് സംഭവിച്ചാല്‍ دعاء من أصيب بمصيبة
إِنّا للهِ وَإِنَّا إِلَـيْهِ راجِعـون ، اللهُـمَّ اْجُـرْني في مُصـيبَتي، وَاخْلُـفْ لي خَيْـراً مِنْـها
ഞങ്ങള്‍ അല്ലാഹുവിനുള്ളതാണ്.
ഞങ്ങള്‍ അവങ്കലേക്ക്മടക്കപ്പെടുന്നതാണ്. അല്ലാഹുവേ, എന്റെ വിപത്തില്‍
എനിക്ക് പ്രതിഫലം നല്‍കേണമേ. അതിന് പകരം ഉത്തമമായത് എനിക്ക് നല്‍കേണമേ!
(മുസ്‌ലിം)
54. മയ്യിത്തിന്‍റെ കണ്ണടക്കുമ്പോള്‍ الدعاء عند إغماض الميت
اللهُـمَّ اغْفِـرْ لِـ-فلان
باسـمه- وَارْفَعْ دَرَجَتَـهُ في المَهْـدِييـن ، وَاخْـلُفْـهُ في
عَقِـبِهِ في الغابِـرين، وَاغْفِـرْ لَنـا وَلَـهُ يا رَبَّ العـالَمـين،
وَافْسَـحْ لَهُ في قَبْـرِهِ وَنَـوِّرْ لَهُ فيه
അല്ലാഹുവേ, ഇന്നയാള്‍ക്ക് (പേര് പറയുക)
പൊറുത്ത് കൊടുക്കേണമേ! സന്മാര്‍ഗ്ഗികളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പദവി
നീ ഉയര്‍ത്തേണമേ! അവശേഷിക്കുന്നവരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ
പിന്‍ഗാമികളില്‍ നിന്ന് അദ്ദേഹത്തിന്റെ അഭാവം പരിഹരിക്കേണമേ. ലോക
രക്ഷിതാവേ, അദ്ദേഹത്തിനും ഞങ്ങള്‍ക്കും നീ പൊറുത്ത് തരേണമേ. അദ്ദേഹത്തിന്റെ
ഖബര്‍ വിശാലമാക്കിക്കൊടുക്കുകയും അതില്‍ പ്രകാശം ചൊരിയുകയും
ചെയ്യേണമേ!(മുസ്‌ലിം)
55. മയ്യിത്ത് നമസ്‌കാരത്തിലെ പ്രാര്‍ത്ഥന الدعاء للميت في الصلاة عليه
اللهُـمَّ اغْفِـرْ لَهُ
وَارْحَمْـه ، وَعافِهِ وَاعْفُ عَنْـه ، وَأَكْـرِمْ نُزُلَـه ،
وَوَسِّـعْ مُدْخَـلَه ، وَاغْسِلْـهُ بِالْمـاءِ وَالثَّـلْجِ
وَالْبَـرَدْ ، وَنَقِّـهِ مِنَ الْخطـايا كَما نَـقّيْتَ الـثَّوْبَ
الأَبْيَـضَ مِنَ الدَّنَـسْ ، وَأَبْـدِلْهُ داراً خَـيْراً مِنْ دارِه ،
وَأَهْلاً خَـيْراً مِنْ أَهْلِـه ، وَزَوْجَـاً خَـيْراً مِنْ زَوْجِه ،
وَأَدْخِـلْهُ الْجَـنَّة ، وَأَعِـذْهُ مِنْ عَذابِ القَـبْر وَعَذابِ
النّـار
അല്ലാഹുവേ, അദ്ദേഹത്തിന് നീ പൊറുത്ത്
കൊടുക്കുകയും കരുണ ചെയ്യുകയും സൗഖൃം നല്‍കുകയും മാപ്പ് കൊടുക്കുകയും
ചെയ്യേണമേ! അദ്ദേഹത്തിന്റെ ആഥിതൃം ആദരപൂര്‍വ്വമാക്കേണമേ. അദ്ദേഹത്തിന്റെ
പ്രവേശന സ്ഥലം വിശാലമാക്കേണമേ. വെള്ളം, മഞ്ഞ്, ഹിമം എന്നിവ കൊണ്ട്
അദ്ദേഹത്തെ കഴുകി ശുദ്ധിയാക്കേണമേ. വെള്ളവസ്ത്രം അഴുക്കില്‍ നിന്ന്
ശുദ്ധീകരിക്കുന്നതുപോലെ അദ്ദേഹത്തെ പാപങ്ങളില്‍ നിന്ന് ശുദ്ധിയാക്കേണമേ.
അദ്ദേഹത്തിന്റെ ഭവനത്തേക്കാള്‍ ഉത്തമ ഭവനവും കുടുംബത്തേക്കാള്‍ ഉത്തമ
കുടുംബവും ഇണയേക്കാള്‍ ഉത്തമമായ ഇണയേയും അദ്ദേഹത്തിന് നല്‍കേണമേ.
അദ്ദേഹത്തെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കേണമേ. ഖബറിന്റേയും
നരകത്തിന്റേയും ശിക്ഷയില്‍ നിന്ന് അഭയം നല്‍കേണമേ. (മുസ്‌ലിം)
اللهُـمَّ اغْفِـرْ لِحَيِّـنا
وَمَيِّتِـنا وَشـاهِدِنا ، وَغائِبِـنا ، وَصَغيـرِنا وَكَبيـرِنا ،
وَذَكَـرِنا وَأُنْثـانا . اللهُـمِّ مَنْ أَحْيَيْـتَهُ مِنّا فَأَحْيِـهِ
عَلى الإِسْلام ،وَمَنْ تَوَفَّـيْتَهُ مِنّا فَتَوَفَّـهُ عَلى الإِيـمان
، اللهُـمِّ لا تَحْـرِمْنـا أَجْـرَه ، وَلا تُضِـلَّنا بَعْـدَه
അല്ലാഹുവേ, ഞങ്ങളില്‍
ജീവിച്ചിരിക്കുന്നവര്‍ക്കും മരണപ്പെട്ടവര്‍ക്കും ഹാജറുള്ളവര്‍ക്കും
ഇല്ലാത്തവര്‍ക്കും ഞങ്ങളില്‍ വലിയവര്‍ക്കും ചെറിയവര്‍ക്കും പുരുഷനും
സ്ത്രീക്കും നീ പൊറുത്ത് തരേണമേ. അല്ലാഹുവേ, നീ ഞങ്ങളില്‍ ആരെ
ജീവിപ്പിക്കുന്നുവോ അവനെ ഇസ്‌ലാമില്‍ ജീവിപ്പിക്കുകയും ആരെ
മരിപ്പിക്കുന്നുവോ അവനെ സതൃവിശ്വാസത്തോടെ മരിപ്പിക്കുകയും ചെയ്യേണമേ!
അല്ലാഹുവേ, ഇദ്ദേഹത്തിന്റെ പേരിലുള്ള പ്രതിഫലം ഞങ്ങള്‍ക്ക് നീ
നിഷേധിക്കരുതേ. ഇദ്ദേഹത്തിന് ശേഷം നീ ഞങ്ങളെ വഴി തെറ്റിക്കുകയും ചെയ്യരുതേ!
(ഇബ്‌നുമാജ)
اللهُـمَّ إِنَّ فُلانَ بْنَ
فُلانٍ في ذِمَّـتِك ، وَحَبْـلِ جِـوارِك ، فَقِـهِ مِنْ فِتْـنَةِ
الْقَـبْرِ وَعَذابِ النّـار ، وَأَنْتَ أَهْلُ الْوَفـاءِ وَالْـحَقِّ ،
فَاغْفِـرْ لَهُ وَارْحَمْـهُ ، إِنَّكَ أَنْتَ الغَـفورُ الـرَّحيم
അല്ലാഹുവേ, ഇന്നവന്റെ മകന്‍ ഇന്നവന്‍
(വൃക്തിയുടെ പേരു പറയാം) നിന്റെ സംരക്ഷണത്തിലും നിന്റെ
അയല്‍പക്കപാശത്തിലുമാണ്. അതിനാല്‍ നരക ശിക്ഷയില്‍ നിന്നും ഖബറിലെ
ദുരിതത്തില്‍ നിന്നും നീ അവനെ സംരക്ഷിക്കേണമേ! നീ സതൃവും കരാറും
പാലിക്കുന്നവനാണല്ലോ. നീ അവന് പൊറുത്ത് കൊടുക്കുകയും കരുണ ചെയ്യുകയും
ചെയ്യേണമേ! നിശ്ചയം നീ അധികം പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാണല്ലോ!
(അബൂദാവൂദ്, ഇബ്‌നുമാജ)
اللهُـمَّ عَبْـدُكَ وَابْنُ
أَمَـتِك، احْتـاجَ إِلى رَحْمَـتِك، وَأَنْتَ غَنِـيٌّ عَنْ عَذابِـه،
إِنْ كانَ مُحْـسِناً فَزِدْ في حَسَـناتِه، وَإِنْ كانَ مُسـيئاً
فَتَـجاوَزْ عَنْـه
അല്ലാഹുവേ, നിന്റെ ദാസനും നിന്റെ ദാസിയുടെ
പുത്രനുമിതാ നിന്റെ കാരുണൃത്തിന് ഏറെ ആവശൃമായിരിക്കുന്നു. അവനെ
ശിക്ഷിക്കേണ്ട ആവശൃമില്ലാത്തവനാണു നീ. അവന്‍ നന്മ
പ്രവര്‍ത്തിച്ചവനാണെങ്കില്‍ അവന്റെ നന്മയെ നീ വര്‍ദ്ധിപ്പിക്കേണമേ! അവന്‍
തിന്മ ചെയ്തവനാണെങ്കില്‍ അത് നീ വിട്ടു മാപ്പാക്കേണമേ (ഹാകിം)
56. ശിശുവിനു വേണ്ടിയുള്ള പ്രാര്‍ത്ഥന الدعاء للفرط في الصلاة عليه
اللهُمَّ أَعِذْهُ مِنْ عَذَابِ القَبْرِ
അല്ലാഹുവേ, ഖബര്‍ ശിക്ഷയില്‍ നിന്ന് അവന് നീ അഭയം നല്‍കേണമേ! (മുവത്വഅ്, ബൈഹഖി)
اللهُـمَّ اجْعَلْـهُ فَرَطـاً
وَذُخْـراً لِوالِـدَيه، وَشَفـيعاً مُجـاباً، اللهُـمِّ ثَـقِّلْ بِهِ
مَوازيـنَهُما، وَأَعْـظِمْ بِهِ أُجـورَهُـما، وَأَلْـحِقْـهُ بِصالِـحِ
الـمؤْمِنـين، وَاجْعَلْـهُ في كَفـالَةِ إِبْـراهـيم، وَقِهِ
بِرَحْمَـتِكَ عَذابَ الْجَـحيم وأبْدِلْهُ دَاراً
خَيْراً مِنْ دَارِهِ ، وأَهْلاً خَيْراً مِنْ أَهْلِهِ ، اللهُمَّ اغْفِرْ
لِاسْلاَفِنَا ، وأفْرَاطِنَا ، ومَنْ سَبَقَنَا بِالإيمَانِ
അല്ലാഹുവേ, ഇവനെ മാതാപിതാക്കള്‍ക്ക്
പൂര്‍വ്വസുകൃതവും നിക്ഷേപവും ഉത്തരം ചെയ്യപ്പെടുന്ന ശുപാര്‍ശകനും ആക്കേണമേ.
അല്ലാഹുവേ, ഇവന്‍ കാരണത്താല്‍ അവരുടെ തുലാസ് ഭാരമാക്കുകയും അവരുടെ
പ്രതിഫലം മഹത്തരമാക്കുകയും ഇവനെ സജ്ജനങ്ങളുടെ കൂടെ ചേര്‍ക്കുകയും
ഇബ്‌റാഹീമി(അ)ന്റെ സംരക്ഷണത്തിലാക്കുകയും ചെയ്യേണമേ. നിന്റെ കാരുണൃം കൊണ്ട്
ഇവനെ നരകശിക്ഷയില്‍ നിന്ന് രക്ഷിക്കുകയും ഇവന്റെ വീടിനേക്കാള്‍ ഉത്തമമായ
ഒരു വീടും കുടുംബത്തേക്കാള്‍ ഉത്തമമായ കുടുംബവും പകരം നല്‍കേണമേ.
അല്ലാഹുവേ, ഞങ്ങളിലെ പൂര്‍വ്വികര്‍ക്കും ശിശുക്കള്‍ക്കും ഞങ്ങളുടെ
മുമ്പുള്ള വിശ്വാസികള്‍ക്കും പാപമോചനം നല്‍കേണമേ. (മുഗ്‌നി, ഇബ്‌നുഖുദാമ)(ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്.)
اللهُـمَّ اجْعَلْـهُ لَنا فَرَطـاً، وَسَلَـفاً وَأَجْـراً
അല്ലാഹുവേ, ഇവനെ ഞങ്ങള്‍ക്ക് ഒരു പൂര്‍വ്വസുകൃതവും മുന്‍ഗാമിയും പ്രതിഫലവുമാക്കേണമേ! (ബഗ്‌വി)
57. അനുശോചിക്കുമ്പോള്‍ دعاء التعزية
إِنَّ للهِ ما أَخَذ، وَلَهُ ما أَعْـطـى، وَكُـلُّ شَيءٍ عِنْـدَهُ بِأَجَلٍ مُسَـمَّى. فَلْتَصْـبِر وَلْتَحْـتَسِب.
നിശ്ചയം അല്ലാഹു എടുത്തത് അവന്റേതാണ്.
അവന്‍ നല്‍കിയതും അവന്റേത് തന്നെ. എല്ലാ വസ്തുവിനും അവന്റെ അടുത്ത് ഒരു
നിശ്ചിത അവധിയുണ്ട്... അതിനാല്‍ ക്ഷമിക്കുക. അല്ലാഹുവിന്റെ പ്രതിഫലം
കാംക്ഷിക്കുക. (ബുഖാരി, മുസ്‌ലിം)
أَعْظَـمَ اللهُ أَجْـرَك، وَأَحْسَـنَ عَـزاءَ ك، وَغَفَـرَ لِمَـيِّتِك
അല്ലാഹു നിനക്ക് മഹത്തായ പ്രതിഫലം
നല്‍കട്ടെ. നിന്റെ സാന്ത്വനം അല്ലാഹു നന്നാക്കട്ടെ. നിന്റെ പരേതന് പൊറുത്ത്
കൊടുക്കുകയും ചെയ്യട്ടെ. (എന്ന് പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്.) (അല്‍
അദ്കാര്‍ നവവി)
58. മയ്യിത്ത് ഖബറില്‍ പ്രവേശിപ്പിക്കുമ്പോള്‍ الدعاء عند إدخال الميت القبر
بِسْـمِ اللهِ وَعَلـى سُـنَّةِ رَسـولِ الله
അല്ലാഹുവിന്റെ നാമത്തിലും അല്ലാഹുവിന്റെ ദൂതന്റെചരൃയിലുമായി. (അബൂദാവൂദ്)
59. മറവു ചെയ്ത ശേഷം الدعاء بعد دفن الميت
اللَّهُمَّ اغْفِرْ لَهُ, اللَّهُمَّ ثَبِّتْهُ
അല്ലാഹുവേ, ഇവന് പൊറുത്ത് കൊടുക്കേണമേ. അല്ലാഹുവേ, ഇവന് സ്‌ഥൈരൃം നല്‍കേണമേ. (അബൂദാവൂദ്, ഹാകിം)
60. ഖബര്‍ സന്ദര്‍ശിക്കുമ്പോള്‍ دعاء زيارة القبور
السَّلامُ عَلَـيْكُمْ أَهْلَ الدِّيارِ مِنَ المؤْمِنيـنَ وَالْمُسْلِمين، وَإِنّا إِنْ شاءَ اللهُ بِكُـمْ لاحِقـون،[ ويَرْحَمُ اللهُ المُستقدمِينَ مِنَّا والمُسْتَأخِرِينَ ] أسْـاَلُ اللهَ لنـا وَلَكُـمْ العـافِيَة
ഈ പാര്‍പ്പിടങ്ങളില്‍ വസിക്കുന്ന
മുസ്‌ലിംകളും മുഅ്മിനുകളുമായിട്ടുള്ളവരേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ
രക്ഷയുണ്ടാവട്ടെ. അല്ലാഹു ഉദ്ദേശിച്ചാല്‍ ഞങ്ങളും നിങ്ങളോടൊപ്പം
വന്നുചേരുന്നതാണ്. (അല്ലാഹു ഞങ്ങളിലെ മുന്‍ഗാമികള്‍ക്കും
പിന്‍ഗാമികള്‍ക്കും കരുണ ചെയ്യട്ടെ) ഞങ്ങള്‍ക്കും നിങ്ങള്‍ക്കും സൗഖൃം
നല്‍കുവാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. (മുസ്‌ലിം)
61. കാറ്റടിക്കുമ്പോള്‍ دعاء الريح
اللّهُـمَّ إِنِّي أَسْـأَلُـكَ خَيْـرَها، وَأَعـوذُ بِكَ مِنْ شَـرِّها
അല്ലാഹുവേ, ആ കാറ്റിന്റെ നന്മയെ നിന്നോട്
ഞാന്‍ ചോദിക്കുകയും അതിന്റെ തിന്മയില്‍ നിന്ന് നിന്നിലഭയം തേടുകയും
ചെയ്യുന്നു. (അബൂദാവൂദ്, ഇബ്‌നുമാജ)
اللّهُـمَّ إِنِّي أَسْـأَلُـكَ
خَيْـرَها، وَخَيْـرَ ما فيهـا، وَخَيْـرَ ما اُرْسِلَـتْ بِه، وَأَعـوذُ
بِكَ مِنْ شَـرِّها، وَشَـرِّ ما فيهـا، وَشَـرِّ ما اُرْسِلَـتْ بِه
അല്ലാഹുവേ, കാറ്റില്‍ നല്ലതിനേയും
അതിലുള്ളതിന്റെ നന്മയേയും അത് അയക്കപ്പെട്ടതിനാലുള്ള നന്മയേയും നിന്നോട്
ഞാന്‍ ചോദിക്കുന്നു. കാറ്റില്‍ മോശമായതില്‍ നിന്നും അതിലുള്ള തിന്മയില്‍
നിന്നും അത് അയക്കപ്പെട്ടതിനാലുള്ള തിന്മയില്‍ നിന്നും നിന്നിലഭയം
തേടുന്നു. (ബുഖാരി, മുസ്‌ലിം)
62. ഇടിയുണ്ടാകുമ്പോള്‍ دعاء الرعد
سُبْـحانَ الّذي يُسَبِّـحُ الـرَّعْدُ بِحَمْـدِهِ، وَالملائِكـةُ مِنْ خِيـفَتِهِ
ഭയന്നുകൊണ്ട് മലക്കുകളും സ്തുതിച്ചുകൊണ്ട് ഇടിയും ഏതൊരുവനെ പ്രകീര്‍ത്തിക്കുന്നുവോ അവന്‍ (അല്ലാഹു) എത്ര പരിശുദ്ധന്‍!
63. മഴക്കു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ من أدعية الاستسقاء
اللّهُمَّ اسْقِـنا غَيْـثاً مُغيـثاً مَريئاً مَريـعاً، نافِعـاً غَيْـرَ ضار، عاجِـلاً غَـيْرَ آجِل
അല്ലാഹുവേ, കാലതാമസമില്ലാതെ, ഉടനെ
ലഭിക്കുന്നതും ഉപദ്രവകരമല്ലാതെ ഉപകരിക്കുന്നതും സുഖകരവും സമൃദ്ധി
നല്‍കുന്നതും സഹായകവുമായ മഴ ഞങ്ങള്‍ക്ക് തരേണമേ! (അബൂദാവൂദ്)
اللّهُمَّ أغِثْنـا، اللّهُمَّ أغِثْنـا، اللّهُمَّ أغِثْنـا
അല്ലാഹുവേ ഞങ്ങള്‍ക്ക് മഴ തരേണമേ! (മൂന്ന് തവണ പറയുക) (ബുഖാരി, മുസ്ലിം)
اللّهُمَّ اسْقِ عِبادَكَ وَبَهـائِمَك، وَانْشُـرْ رَحْمَـتَكَ وَأَحْيِي بَلَـدَكَ المَيِّـت
അല്ലാഹുവേ നിന്റെ ദാസന്മാര്‍ക്കും നിന്റെ
കന്നുകാലികള്‍ക്കും നീ കുടിപ്പിക്കേണമേ. നിന്റെ കാരുണൃം നീ
വ്യാപിപ്പിക്കുകയും നിന്റെ നിര്‍ജ്ജീവമായ നാടിനെ നീ സജീവമാക്കുകയും
ചെയ്യേണമേ! (അബൂദാവൂദ്)http://sunnisonkal.blogspot.com