സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 24 November 2015

സ്വലാത്തും സ്വലാത്ത് മജ് ലിസും, സ്വലാത്ത് കൊണ്ടുള്ള ഗുണങ്ങള്‍


സ്വലാത്തും സ്വലാത്ത് മജ് ലിസും
ബഹു ഇബ്നുല്‍ ജൌസി(റ) "ബുസ്ഥാനില്‍"പറയുന്നത് കാണാം


قال ابن الجوزي في البستان: فإذا كان المجلس الذي لا يصلى فيه يكون بهذه الحالة فلا غرو أن يتفرق المصلون عليه من مجلسهم عن أطيب من خزانة العطار، وذلك لانه - صلى الله عليه وسلم - كان أطيب الطيبين وأطهر الطاهرين، وكان إذا تكلم امتلأ المجلس بأطيب من ريح المسك.
وكذلك مجلس يذكر فيه النبي - صلى الله عليه وسلم - تنمو منه رائحة طيبة تخترق السموات السبع حتى تنتهي إلى العرش، ويجد كل من خلقه الله ريحها في الأرض، غير الإنس والجن، فإنهم لو وجدوا تلك الرائحة لاشتغل كل واحد منهم بلذتها عن معيشته.
ولا يجد تلك الرائحة ملك أو خلق الله تعالى إلا استغفر لأهل المجلس، ويكتب لهم بعدد هذا الخلق كلهم حسنات، ويرفع لهم بعددهم درجات، سواء كان في المجلس واحد أو مائة ألف، كل واحد يأخذ من هذا الأجر مثل هذا العدد، وما عند الله أكثر:(كتاب البستان لابن الجوزي
"സ്വലാത്ത് ചൊല്ലാതെ പിരിഞ്ഞു പോകുന്നത് നിസംശയം അവര്‍ പിരിഞ്ഞു പോകുന്നത് ഏററവും നല്ല സുഖന്ധ ഭാന്ധാരത്തിന്‍റെ അരികില്‍ നിന്നാണ്.കാരണം നബി(സ)ഏററവും നല്ല സുഖന്ധവുംഏററവും വിശുദ്ധമായവരുമാണ്.നബി(സ) ഒന്ന്‍ സംസാരിച്ചാല്‍ ആസ്ഥലം കസ്തൂരിയേക്കാള്‍ സുഖന്ധപൂരിതമായി മാറും.ഇപ്രകാരം തന്നെയാണ് പ്രവാചകര്‍സ്മരിക്കപ്പെടുന്ന സ്ഥലവും അവിടെ നിന്നും സുഖന്ധം നിര്‍ഗളിക്കും ഏഴ് ആകാശം ഉള്‍പെടെ അര്ശ് വരെ അതിന്‍റെ പ്രസരണമുണ്ടാകും മനുഷ്യരും ജിന്നുകലളുമല്ലാത്ത എല്ലാ സ്ര്ഷ്ടികളും ആ സുഖന്ധം ആസ്വധിക്കും അവര്‍ക്ക് സുഖന്ധം ആസ്വദിക്കാന്‍ കഴിയുകയാണങ്കില്‍ അവര്‍ എല്ലാം ഇട്ടേച്ചു അതില്‍ മുഴുകുമായിരുന്നു ആ സുഖന്ധം എത്തുന്ന മലക്കും മറ്റ്‌ സ്ര്ഷ്ടികളും സ്വലാത്ത് ചോല്ലുന്നവര്‍ക്ക് പാപമോച്ചനത്തിന്ന്‍ പ്രാര്ഥിച്ചുകൊണ്ടിരിക്കും സ്ര്ഷ്ടികളുടെ എണ്ണത്തിനനുസരിച്ച് അവര്‍ക്ക് നന്മ രേഖപ്പെടുത്തുകയും സ്ഥാനം ഉയര്‍ത്തുകയുംചെയ്യും"(ബുസ്താന്‍)http://sunnisonkal.blogspot.com


അബൂഹുറയ്റ(റ) നബി(സ) പറഞ്ഞു: ഒരു വിഭാഗമാളുകൾ ഒരിടത്ത് സമ്മേളിക്കുകയും എന്നിട്ടവർ അല്ലാഹുവിനെ അനുസ്മരിക്കുകയോ എന്റെ മേൽ സ്വലാത്ത് ചൊല്ലുകയോ ചെയ്തില്ലെങ്കിൽ അന്ത്യനാളിൽ ആ സമ്മേളനം അവർക്ക് ഖേദമായി ഭവിക്കുന്നതാണ്. അല്ലാഹു ഉദ്ദേശിച്ചവർക്ക്  പൊറുത്തു കൊടുക്കും. അവനുദ്ദേശിക്കുന്നുവെങ്കിൽ അവരെ ശിക്ഷിക്കും. (അബൂദാവൂദ്, നസാഈ ഇബ്നു ഹിബ്ബാൻ, തുർമുദി) 

(സുന്നികൾ സദസ്സിൽ വെച്ച് ഖുർആൻ (ഫാത്തിഹ), സ്വലാത്ത് ചൊല്ലി ദുആ ചെയ്യുന്നവരാണല്ലോ)

അലി(റ) : പ്രാർത്ഥനയുടേയും ആകാശത്തിന്റെയുമിടക്ക് ഒരു മറ തടസ്തമായി നില്ക്കുന്നതാണ്.  മുഹമ്മദ്‌ നബി(സ)യുടേയും, കുടുംബത്തിന്റെയും മേൽ സ്വലാത്ത് ചോല്ലുവോളം!. സ്വലാത്ത് ചൊല്ലിയാൽ മറ ഭേദിച്ച് പ്രാർത്ഥന മുകളിലേക്ക് പ്രവേശിക്കുന്നു. സ്വലാത്ത് ചൊല്ലുന്നില്ലെങ്കിൽ പ്രാർത്ഥന മുകളിലേക്ക് പോവാതെ തിരിച്ച് വരുന്നതാണ്. (ബൈഹഖി)

നബിതങ്ങളെയും കുടുംബത്തെയും പരിഗണിക്കാത്തവരുടെ പ്രാർത്ഥന സ്വീകരിക്കുകയില്ലെന്നർത്ഥം.
സ്വലാത്ത് കൊണ്ടുള്ള ഗുണങ്ങള്‍
ഒന്ന്‍:അല്ലാഹുനിന്ന്‍ വഴിപ്പെടല്‍
രണ്ട്:സ്വലാത്ത്തില്‍ അലാഹുവിനോട് യോജിക്കല്‍
മൂന്ന്:മലക്കുകളോട് യോജിക്കല്‍
നാല്‍:അല്ലാഹുവിന്‍റെ സ്വലാത്തും സലാമും കിട്ടല്

‍عن أبي هريرة رضي الله عنه قال قال رسول الله صلي الله عليه وسلم:من صلي علي واحدة صلي الله عليه عشرا (مسلم
"എന്‍റെമേല്‍ ആരങ്കിലും ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്ന്‍ പത്ത് സ്വലാത്ത് ചെയ്യും"
അഞ്ച്:സ്വലാത്ത് ചോല്ലുംമ്പോഴല്ലാം മലക്കുകളുടെ സ്വലാത്ത് കരസ്ഥമാകുംفعن عامر بن ربيعةقال : قال رسول الله : من صلى علي صلاة لم تزل الملائكة تصلي عليه ما صلى علي فليقل عبد من ذلك أو ليكثر ( رواه أحمد
"നബി(സ)പറയുന്നു എന്‍റെമേല്‍ സ്വലാത്ത് ചൊല്ലുന്ന കാലത്തോളം മലക്കുകള്‍ അവന്‍റെമേല്‍ സ്വലാത്ത് ചൊല്ലി കൊണ്ടിരിക്കും "
ആറ്:ദോഷം പോറുക്കപ്പെടും
ഏഴ്:നന്മ കരസ്തമാകും
എട്ട്:സ്ഥാനക്കയറ്റം കരസ്തമാകും
ഒമ്പത്:അതുപോലുള്ള പ്രാര്‍ത്ഥന തിരിച്ചു നല്‍കപ്പെടും
നബി(സ)പറയുന്നത് കാണുക فعن أبي طلحة قال دخلت على النبي صلى الله عليه وسلم يوما فوجدته مسرورا فقلت : يا رسول الله ما أدري متى رأيتك أحسن بشرا وأطيب نفسا من اليوم قال وما يمنعني وجبريل خرج من عندي الساعة فبشرني أن لكل عبد صلى علي صلاة يكتب له بها عشر حسنات ويمحى عنه عشر سيئات ويرفع له عشر درجات وتعرض علي كما قالها ويرد عليه بمثل ما دعا ( رواه عبد الرزاق
"ത്വല്‍ഹ(റ)നബി(സ)യുടെ അടുത്ത് ചെന്നു അപ്പോള്‍ നബി(സ)വളരെ സന്തോഷത്തിലായിരുന്നു എന്താ നബിയേ ഇന്ന്‍ വല്ലാത്ത സന്തോഷം കാണുന്നല്ലോ?നബി(സ)പറഞ്ഞു എങ്ങിനെ സന്തോഷിക്കാതിരിക്കും ജിബ്രീല്‍(അ)ഇപ്പോള്‍ സന്തോഷവാര്‍ത്തയുമായി പോയിട്ടേ ഉള്ളു അതായത് ഒരടിമ എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ പത്ത് നന്മ അവന്ന്‍ രേഖപ്പെടുത്തുകയും പത്ത് തിന്മ നീക്കുകയും പത്ത് പതവി ഉയര്‍ത്തുകയും ചെയ്യും അവന്‍ ചൊല്ലിയ സ്വലാത്ത് എനിക്ക് വെളിവാക്കപ്പെടുകയും അങ്ങനെ ഞാനവന്ന്‍ അതുപ്രകാരം പ്രാര്‍ത്ഥിക്കുകയും ചെയ്യും"
പത്ത്:നബി(സ)യുടെ ശഫാഅത്ത്
فعن أبي الدرداء قال قال رسول الله من صلى علي حين يصبح عشرا وحين يمسي عشرا أدركته شفاعتي يوم القيامة ( رواه الطبراني
"പ്രഭാതത്തിലും പ്രതോഷത്തിലും പത്ത് പ്രാവശ്യം എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ ഖിയാമത്ത് നാളില്‍ എന്‍റെ ശഫാഅത്ത അവന്ന്‍ കരസ്ഥമാകും"
പതിനോന്ന്‍:ഖിയാമത്ത് നാളില്‍ നബി(സ)യുടെ സാമീപ്യംകിട്ടും
فعن أبي أمامة قال قال رسول الله أكثروا علي من الصلاة في كل يوم جمعة فإن صلاة أمتي تعرض علي في كل يوم جمعة فمن كان أكثرهم علي صلاة كان أقربهم مني منزلة ( البيهقي
"വെള്ളിയാഴ്ച ദിവസം എന്‍റെമേല്‍ ധാരാളം സ്വലാത്ത് ചൊല്ലുക കൂടുതല്‍ സ്വലാത്ത് ആര് ചൊല്ലുന്നോ അവന്‍ എന്‍റെ സാമീപ്യംകൊണ്ട് സ്ഥാനം കൊണ്ടും ഏററവും അടുത്തവരാകും"
പന്ത്രണ്ട്:നബിയോട് ഏററവും ബന്ധപ്പെട്ടവരായിരിക്കും
فعن عبد الله بن مسعود أن رسول الله قال أولى الناس بي يوم القيامة أكثرهم علي صلاة الترمذي )
"സ്വലാത്ത് കൂടുതല്‍ ചൊല്ലുന്നവര്‍ അന്ത്യദിനത്തില്‍ എന്നൊട് ഏററവും ബന്ധപ്പെട്ടവരാകും"
പതിമൂന്ന്:ഖിയാമത്ത് നാളിലെ രക്ഷക്ക് കാരണമാകും
فعن أنس بن مالك قال : قال رسول الله : يا أيها الناس إن أنجاكم يوم القيامة من أهوالها ومواطنها أكثركم علي صلاة في دار الدنيا(الديلمي
നബി(സ)പറഞ്ഞു "ഓ..ജനങ്ങളെ അന്ത്യ ദിനത്തിലെ ഭയാനകതയില്‍ നിന്ന്‍ രക്ഷ്പ്രാപിക്കുന്നവര്‍ എന്‍റെ മേല്‍ കൂടുതല്‍ സ്വലാത്ത് ചോല്ലുന്നവരായിരിക്കും"
പതിനാല്‍:സ്വലാത്ത് ചോല്ലാതിരുന്നാല്‍ സ്വര്‍ഗീയ വഴിയില്‍ നിന്ന് അകറ്റപ്പെടും
فعن الحسين بن علي قال قال رسول الله : من ذكرت عنده فخطيء الصلاة علي خطىء طريق الجنة (ابن ماجة
"എന്‍റെ നാമം പറയപ്പെട്ടു പക്ഷെ എന്‍റെമേല്‍ സ്വലാത്ത് ചോല്ലുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ സ്വര്‍ഗ്ഗീയ വഴിയില്‍ അവന്നും വീഴ്ച്ചസംഭവിക്കും"
പതിനഞ്ച്:ഖിയാമത്ത് നാളില്‍ പ്രകാശം കരസ്തമാകും
പതിനാറ്:സദസ്സുകളില്‍ സൌന്ദര്യമാണ്
قال رسول الله : زينوا مجالسكم بالصلوات علي فإن صلواتكم علي نور لكم يوم القيامة : الديلمي
"നിങ്ങലുടെ സദസ്സുകളെ സ്വലാത്ത് കൊണ്ട് ഭംഗിയാക്കുക കാരണം സ്വലാത്ത് ഖിയാമത്ത് നാളില്‍ പ്രകാശമായി വരും"

 പതിനാറ്:സ്വലാത്ത് ചൊല്ലുന്ന മജ് ലിസ് ദുര്‍ഗന്ദത്തില്‍ നിന്ന്‍ രക്ഷപ്പെടും
فعن جابر قال قال رسول الله : ما اجتمع قوم ثم تفرقوا ذكر الله وصلاة على النبي صلى الله عليه وسلم إلا قاموا عن أنتن من جيفة ( البيهقي
"അല്ലാഹുവിനേയും റസൂലി(സ)നെയും സ്മരിക്കാതെ സംഗമിച്ചു പിരിഞ്ഞു പോകുന്ന സമൂഹം ശവത്തെക്കാള്‍ ദുര്‍ഗന്ദം വമിക്കുന്നതില്‍ നിന്നല്ലാതെ പിരിഞ്ഞു പോകുന്നില്ല"
പതിനേഴ്:സ്വലാത്ത് ചൊല്ലുന്ന മജ് ലിസ് ഖിയാമത്ത് നാളില്‍ നഷ്ടമാവുകയില്ല
فعن أبي هريرة قال : قال رسول الله : ما جلس قوم مجلسا لم يذكروا الله فيه ولم يصلوا على نبيهم إلا كان عليهم ترة ـ أي حسرة وندامة ـ فإن شاء عذبهم وإن شاء غفر لهم ( الترمذي
"അല്ലാഹുവിനേയും റസൂലി(സ)നെയും സമരിക്കാത്ത സദസ്സ് അന്ത്യദിനത്തില്‍ നഷ്ടയമായിരിക്കും അല്ലാഹു അവരേ സിക്ഷിക്കുകയോ മാപ്പ് നല്‍കുകയോ ചെയ്യാം"
പതിനെട്ട്:സ്വലാത്ത് നരക മോചാനത്തിന്‍ കാരണമാകും
പത്തൊമ്പത്:കാപട്യത്തില്‍ നിന്നും മോചനം
ഇരുപത്:ശുഹദാക്കളുടെ കൂടെ താമസം
فعن أنس بن مالك قال : قال رسول الله : من صلى علي صلاة واحدة صلى الله عليه عشرا ومن صلى علي عشرا صلى الله عليه مائة ، ومن صلى علي مائة كتب الله بين عينيه براءة من النفاق وبراءة من النار، وأسكنه الله يوم القيامة مع الشهداء ( الطبراني .
"എന്‍റെമേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ പത്ത് സ്വലാത്ത് അല്ലാഹു ചൊല്ലും പത്ത് സ്വലാത്ത് ചൊല്ലിയാല്‍ നൂര്‍ സ്വലാത്ത് അല്ലാഹു ചൊല്ലും നൂര്‍ സ്വലാത്ത് ചൊല്ലിയാല്‍ അവന്‍റെ കര്ണപുടങ്ങളുടെ ഇടയില്‍ കാപട്യത്തില്‍ നിന്നും നരകത്തില്‍ നിന്നും മോചനം രേഖപ്പെടുത്തും അന്ത്യദിനത്തില്‍ ശുഹദാക്കളുടെ കൂടെഅവനെ താമസിപ്പിക്കും"
ഇരുപത്തി ഒന്ന്:ദാരിദ്യ്രവും ജീവിതപ്രയാസവും ഉണ്ടാകില്ല
فعن سمرة قال : قال رسول الله : كثرة الذكر والصلاة علي تنفي الفقر ( أبو نعيم
"എന്നെ സ്മരിക്കലും എനിക്ക് സ്വലാത്ത് ചൊല്ലലും ദാരിദ്ര്യം ഇല്ലാതാക്കും"
ഇരുപത്തിരണ്ട്:സ്വലാത്ത് ഭൌതികവും അഭൌതികവുമായ എന്തുകാര്യത്തിനും മതിയായതാണ്
ഇരുപത്തി മൂന്ന്:അല്ലാഹുവിന്‍റെ പ്രവാചകന്‍റെ സാക്ഷിത്വം കിട്ടും
عن أبي بن كعب قال : قلت : يا رسول الله إني أكثر الصلاة ـ الدعاء ـ فكم أجعل لك من صلاتي ـ دعائي ـ ؟ قال : ما شئت ، قال : قلت : الربع ؟ قال : ما شئت ، و إن زدت فهو خير لك . قلت : النصف ؟ قال : ما شئت ، وإن زدت ، فهو خير لك . قلت : الثلثين ؟ قال : ما شئت ، و إن زدت ، فهو خير لك . قال : أجعل لك صلاتي كلها ؟ قال : إذا تكفى همك ، و يغفر لك ذنبك( الترمذي ، و قال : حسن صحيح .
"ഖഅ്ബ്(റ)നബി(സ)യോട് ചോദിച്ചു അല്ലാഹുവിന്‍റെ റസൂലേ...ഞാന്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലാന്‍ ആഗ്രഹിക്കുന്നു എത്രയാണ് ഞാന്‍ ചൊല്ലേണ്ടത്?നബി(സ)പറഞ്ഞു നിന്‍റെ ഇഷ്ടം ഖഅ്ബ്(റ) ചോദിച്ചു നാലിലോന്ന്‍ ചൊല്ലട്ടെ?നബി(സ)പറഞ്ഞു നിന്‍റെ ഇഷ്ടം കൂടുതല്‍ ചൊല്ലിയാല്‍ നിനക്ക് നല്ലതാണ് ഖഅ്ബ്(റ) ചോദിച്ചു പകുതിയാക്കിയാലോ?നബി(സ)പറഞ്ഞു നിന്‍റെ ഇഷ്ടം കൂടുതല്‍ ചൊല്ലിയാല്‍ നിനക്ക് നല്ലതാണ് ഖഅ്ബ്(റ)ചോദിച്ചു മൂന്നില്‍ രണ്ടുഭാഗമായാലോ?നബി(സ)പറഞ്ഞു നിന്‍റെ ഇഷ്ടം കൂടുതല്‍ ചൊല്ലിയാല്‍ നിനക്ക് നല്ലതാണ് അപ്പോള്‍ ഖഅ്ബ്(റ)പറഞ്ഞു എന്നാല്‍ ഞാന്‍ മുഴുവന്‍ സമയവും സ്വലാത്ത് ചൊല്ലാന്‍ ആഗ്രഹിക്കുന്നു നബി(സ)പറഞ്ഞു എന്നാല്‍ നിന്‍റെ മുഷിപ്പ് നീങ്ങുകയും ദോശം പൊറുക്കപ്പെടുകയും ചെയ്യും"
عن أبي هريرة قال قال رسول الله : ما من عبد يسلم علي عند قبري إلا وكل الله به ملكا يبلغني وكفي أمر آخرته ودنياه وكنت له شهيدا وشفيعا يوم القيامة ( البيهقي
"നബി(സ)പറഞ്ഞു:ഒരടിമ എന്‍റെ ഖബ്റിന് അരികില്‍ വന്ന് സലാം പറഞ്ഞാല്‍ ആ സലാം ഒരു മലക്ക് എനിക്കെത്തിക്കും അവന്‍റെ ദുനിയാവിലേയും ആഖിറത്തിലെയും കാര്യത്തിന്ന്‍ അതുമതി അന്ത്യദിനത്തില്‍ ഞാനവന്ന്‍ സാക്ഷിയും ശുപാര്‍ശകനുമാകും"
ഇരുപത്തി നാല്‍:നന്മ അവനെ സ്പര്‍ശിക്കും
فعن أبي هريرة قال : قال : من قرأ القرآن ، وحمد الرب ، وصلى على النبي صلى الله عليه وسلم ، ويستغفر ربه ، فقد طلب الخير مكانه ( البيهقي
"ആരങ്കിലും ഖുര്‍ആന്‍ ഓതുകയും അല്ലാഹുവിനെ സ്തുതിക്കുകയും നബി(സ)യുടെമേല്‍ സ്വലാത്തും സലാമും ചൊല്ലുകയും അല്ലാഹുവിനോട് പാപ മോചനം തേടുകയും ചെയ്‌താല്‍ അവന്‍ നന്മയെയാണ് ആഗ്രഹിച്ചത്"
ഇരുപത്തി അഞ്ച്:സ്വലാത്ത് നബി(സ)ക്ക് വെളിവാക്കപ്പെടും
فعن أوس بن أوس عن النبي قال : إن من أفضل أيامكم يوم الجمعة فيه خلق آدم عليه السلام وفيه قبض وفيه النفخة وفيه الصعقة فأكثروا علي من الصلاة فإن صلاتكم معروضة علي قالوا يا رسول الله وكيف تعرض صلاتنا عليك وقد أرمت ـ بليت ـ قال : إن الله عز وجل قد حرم على الأرض أن تأكل أجساد الأنبياء عليهم السلام
"നിങ്ങളുടെ ദിവസങ്ങളില്‍ ഏററവും ശ്രേഷ്ടമായ ദിവസം വെള്ളിയാഴ്ച ദിവസമാണ് അന്ന് കൂടുതല്‍ സ്വലാത്ത് ചൊല്ലുക കാരണം സ്വലാത്ത് എനിക്ക് വെളിവാക്കപ്പെടും സ്വഹാബികള്‍ ചോദിച്ചു എങ്ങിനെയാണ്‌ നബിയേ ഞങ്ങളുടെ സ്വലാത്ത് വെളിവാക്കപ്പെടുക അങ്ങ് നശിചിട്ടുണ്ടാകില്ലേ നബി(സ)പറഞ്ഞു (ഇല്ല)അമ്പിയാക്കളുടെ ശരീരം ഭൂമിക്ക് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു"
ഇരുപത്തി ആറ്:സ്വലാത്ത് ചോല്ലുന്നവരുടെ നാമം നബി(സ)യോട് പറയപ്പെടും
وعن عمار بن ياسر يقول قال رسول الله : إن الله وكل بقبري ملكا أعطاه أسماع الخلائق فلا يصلي علي أحد إلى يوم القيامة إلا أبلغني باسمه واسم أبيه هذا فلان بن فلان قد صلى عليك ( البزار )
"നബി(സ)പറയുന്നു:സ്രഷ്ടികളുടെ ശബ്ദം കേള്‍കുന്ന ഒരു മലക്കിനെ എന്‍റെ ഖബറിന്ന്‍ അരികില്‍ ഏല്‍പ്പിച്ചിട്ടുണ്ട് ഖിയാമത്ത് നാള്‍ വരെ എന്‍റെമേല്‍ സ്വലാത്ത് ചോല്ലുന്നവരുടെ സ്വലാത്ത് എനിക്ക് എത്തിച്ചുതരും അവരുടെ പേരും അവരുടെ പിതാവിന്‍റെ പേരും ഉണ്ടാകും"
ഇരുപത്തി ഏഴ്:നബി(സ)സലാം മടക്കും
فعن أبي هريرة أن رسول الله قال : ما من أحد يسلم على إلا رد الله على روحي حتى أرد عليه السلام ( أبو داود
"ആരെങ്കിലും എനിക്ക് സലാം പറഞ്ഞാല്‍ എന്‍റെ ആത്മാവിനെ അല്ലാഹു മടക്കിതരികയും ഞാനവന്ന്‍ സലാം മടക്കുകയും ചെയ്യും"
ഇരുപത്തി എട്ട്:ദുആക്ക് ഉത്തരം നല്‍കപ്പെടാന്‍ കാരണമാകും
عن عبدالله بن مسعود قال : إذا أراد أحدكم أن يسأل فليبدأ بالمدح والثناء على الله بما هو أهله ثم ليصل على النبي صلى الله عليه وسلم ثم ليسأل بعد فإنه أجدر أن ينجح (الطبراني
നിങ്ങളില്‍ ആരങ്കിലും അല്ലാഹുവിനോട് വല്ലതും ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അല്ലാഹുവിനെ പ്രശംസിക്കുകയും നബി(സ)യുടെമേല്‍ സ്വലാത്ത് ചൊല്ലുകയും ചെയ്യുക കാരണം അത് ഉത്തരം കിട്ടാന്‍ ഏററവും ബന്ധപ്പെട്ടതാണ്"
ഇരുപത്തിഒമ്പത്:സ്വലാത്ത് ചൊല്ലിയില്ലെങ്കില്‍ ദുആ തടഞ്ഞു വെക്കും
عن علي قال : قال رسول الله : الدعاء محجوب عن الله حتى يصلى على محمد وعلى آل محمد ( البيهقي
:നബി(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലിയില്ലെങ്കില്‍ ദുആയെ അല്ലാഹുവിനെ തൊട്ട് തടയപ്പെടും"
മുപ്പത്:സ്വലാത്ത് പാവപ്പെട്ടവന്‍റെ ധര്‍മ്മമാണ്
عن أبي سعيد الخدري عن رسول الله قال :أيما رجل مسلم لم يكن عنده صدقة فليقل في دعائه : اللهم صل على محمد عبدك ورسولك وصل على المؤمنين والمؤمنات والمسلمين والمسلمات فإنها زكاة ( ابن حبان
"സ്വദഖ കൊടുക്കാന്‍ കഴിയാത്തവന്‍ അവന്‍റെ ദുആയില്‍ اللهم صل على محمد عبدك ورسولك وصل على المؤمنين والمؤمنات والمسلمين والمسلمات എന്ന സ്വലാത്ത് ചൊല്ലുക കാരണം അത് ധര്‍മ്മമാണ്"
മുപ്പത്തി ഒന്ന്:ഭൌതികവും അഭൌതികവുമായ നൂര്‍ കാര്യം കരസ്ഥമാകും
മുപ്പത്തി രണ്ട്:സ്വലാത്ത് രേഖപ്പെടുത്തിയ വെള്ളപേപ്പര്‍ നബി(സ)യുടെ അടുത്ത് സൂക്ഷിക്കപ്പെടും
عن أنس بن مالك قال قال النبي إن اقربكم مني يوم القيامة في كل موطن أكثركم علي صلاة في الدنيا من صلى علي في يوم الجمعة وليلة الجمعة مائة مرة قضى الله له مائة حاجة سبعين من حوائج الآخرة وثلاثين من حوائج الدنيا ثم يوكل الله بذلك ملكا يدخله في قبري كما يدخل عليكم الهدايا يخبرني من صلى علي باسمه ونسبه الى عشيرته فأثبته عندي في صحيفة بيضاء ( البيهقي
"നബി(സ)പറഞ്ഞു ദുനയാവില്‍ വെച്ച് കൂടുതല്‍ സ്വലാത്ത് ചൊല്ലുന്നവര്‍ എന്നൊട് ഏററവും അടുത്തവരാകും ,വെള്ളിയാഴ്ച രാവും പകലും നൂര്‍ പ്രാവശ്യം സ്വലാത്ത് ചൊല്ലിയാല്‍ നൂര്‍ ആവശ്യം വീടപ്പെടും അന്ത്യദിനത്തിലെ എഴുപതും ഈ ലോകത്തെ മുപ്പതും ആവശ്യങ്ങള്‍ കരസ്ഥമാകും പിന്നെ ഈ സ്വലാത്തുമായി ഒരുമലക്കിനെ ഏല്‍പ്പിക്കുകയും സ്വലാത്ത് ചൊല്ലിയവന്‍റെ പേരും അവന്‍റെ കുടുബക്കാരുടെ പേരും എഴുതി അത് എന്‍റെ ടുത്ത് സൂക്ഷിക്കപ്പെടും"
മുപ്പത്തി മൂന്ന്:സ്വലാത്ത് ശരീരത്തിന്‍റെ സകാത്താണ്
عن أبي هريرة قال قال رسول الله : أكثروا الصلاة علي فإن الصلاة علي زكاة لكم ( أبو يعلى
"എന്‍റെമേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കുക കാരണം അത് നിങ്ങള്‍ക്കുള്ള സകാതാണ്"
മുപ്പത്തിനാല്‍:സ്വലാത്ത് ചൊല്ലുന്നവന്‍ ലുബ്ദ്നാവുകയില്ല
عن حسين بن علي بن أبي طالب قال قال رسول الله :البخيل الذي من ذكرت عنده فلم يصل علي ( الترمذي
"നബി(സ)പറയുന്നു:ലുബ്ദന്‍.. അവന്‍റെ അരികില്‍ വെച്ച് എന്‍റെ നാമം പറയപ്പെട്ടിട്ട് സ്വലാത്ത് ചോല്ലാത്തവനാണ്"
മുപ്പത്തി അഞ്ച്:സ്വലാത്ത് ധാരാളം പ്രതിഫലം കിട്ടാന്‍ കാരണമാകും
عن علي : قال : قال رسول الله : من صلى علي صلاة كتب الله له قيراطا والقيراط مثل أحد ( عبد الرزاق
"എന്‍റെ മേല്‍ സ്വലാത്ത് ചോല്ലുന്നവന്ന്‍ ഉഹ്ദ് മലയോളമുള്ള"ഖിറാത്ത്"(പ്രതിഫലം)രേഖപ്പെടുത്തും"
മുപ്പത്തി ആറ്:സ്വിറാത്തുല്‍ മുസ്തഖീമില്‍ സ്വലാത്ത് സഹായിക്കും
عن عبدالرحمن بن سمرة قال : قال رسول الله :رأيت رجلا من أمتي يزحف على الصراط مرة ويجثو مرة ويتعلق مرة فجاءته صلاته علي فأخذت بيده فأقامته على الصراط حتى جاوز ( الطبراني
നബി(സ)പറഞ്ഞു:എന്‍റെ സമുദായത്തില്‍പ്പെട്ട ഒരാള്‍ സ്വിറാത്തുല്‍ മുസ്തഖീല്‍ പ്രയാസപ്പെടുകയാണ് അപ്പോള്‍ എന്‍റെ മേലില്‍ ചൊല്ലിയ സ്വലാത്ത് അവന്‍റെ കൈപിടിച്ചു രക്ഷപ്പെടുത്തി"
മുപ്പത്തി എഴ്:സ്വലാത്ത് പാപമോച്ചനത്തിന്‍ പ്രാര്‍ഥിക്കും
فعن عائشة قالت: قال رسول الله :ما من عبد يصلي علي صلاة إلا عرج بها ملك حتى يجيء بها وجه الرحمن عز وجل فيقول الله عز وجل اذهبوا بها إلى القبرعندي تستغفرلقائلها وتقر بها عينه ( الديلمي
വല്ല അടിമയും എന്‍റെ മേല്‍സ്വലാത്ത് ചൊല്ലിയാല്‍ അതുമായി ഒരുമലക്ക് അല്ലാഹുവിന്‍റെ അടുത്ത് ചെല്ലും അപ്പോള്‍ അല്ലാഹു പറയും എന്‍റെ ഖബറിന്‍റെ അടുത്തേക്ക് കൊണ്ടുപോകാന്‍ പറയും അങ്ങനെ ആസ്വലാത്ത് അവന്ന്‍ വേണ്ടി പൊറുക്കലിനെ തേടും അത് കാരണം അവന്‍റെ കണ്ണുകുളിര്‍മയാകും"
മുപ്പത്തിഎട്ട്:അല്ലാഹുവിന്‍റെ പൊരുത്തം കിട്ടും
:عن عائشة قالت : قال رسول الله : من سره أن يلقى الله عنه راضيا فليكثر الصلاة علي الجرجاني
"അല്ലാഹുവിനെ തൃപ്തിയോടെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്‍റെ മേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലട്ടെ"
മുപ്പത്തി ഒമ്പത്:അല്ലാഹുവിന്‍റെ അനുഗ്രഹം പൊതിയും
عن أنس عن النبي قال : إن لله سيارة من الملائكة يطلبون حلق الذكر فإذا حفوا عليهم وأتوا بهم ثم بعثوا رائدهم إلى السماء إلى رب العزة تبارك وتعالى فيقولون ربنا أتينا على عباد من عبادك يعظمون آلائك ويتلون كتابك ويصلون على نبيك محمد صلى الله عليه وسلم ويسألونك لآخرتهم ودنياهم فيقول تبارك وتعالى غشوهم رحمتي فيقولون يا رب إن فيهم فلانا الخطاء إنما اعتنقهم اعتناقا فيقول تبارك وتعالى غشوهم رحمتي فهم الجلساء لا يشقى بهم جليسهم ( البزار
"അല്ലാഹുവിന്‍ സഞ്ചാരികളായ ചില മലക്കുകളുണ്ട് അവര്‍ ദിക് റിന്‍റെ മജ് ലിസ് തേടി നടക്കും ആ മജ് ലിസിനെ അവര്‍ പൊതിയും ആവരുടെ നേതാവ് അല്ലാഹുവിനോട് പറയും അല്ലാഹുവേ നിന്നെ പ്രശംസിക്കുകയും നിന്‍റെ നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലുന്ന ഒരു വിഭാഗത്തെ ഞങ്ങള്‍ കണ്ടു അവര്‍ നിന്നോട് ദുനിയാവും ആഖിറവും ചോദിക്കുന്നു അപ്പോള്‍ അല്ലാഹു പറയും എന്‍റെ റഹ്മത്ത് കൊണ്ട് വരെ പൊതിയൂ അപ്പോള്‍ മലക്ക് പറയും അവരെ കൂട്ടത്തില്‍ ഒരു മോഷക്കാരനുണ്ട് അപ്പോള്‍ അല്ലാഹു പറയും എല്ലാവരേയും എന്‍റെ റഹ്മത്ത് കൊണ്ട് പൊതിയൂ നല്ലവരോട് കൂടെ ഇരിക്കുന്നവന്‍ പരാജയപ്പെടില്ല"
നാല്പത്:അടിമ മോചന പ്രതിഫലം
عن أبي بكر الصديق قال : الصلاة على النبي صلى الله عليه وسلم أمحق للخطايا من الماء للنار والسلام على النبي صلى الله عليه وسلم أفضل من عتق الرقاب وحب رسول الله أفضل من ضرب السيف في سبيل الله عز وجل ( الأصفهاني
അബുബക്കര്‍സ്വിദ്ദീഖ്(റ)പറഞ്ഞു "വെള്ളം തീയെകേടുത്തുന്നതിനേക്കാള്‍ സ്വലാത്ത് പാപത്തെ നീക്കി കലയും "സലാം"അടിമ മോചനത്തേക്കാള്‍ ശ്രേഷ്ടമായതാണ് പ്രവാചക സ്നേഹം ഇസ്ലാമിക മാര്‍ഗത്തില്‍ സമരം ചെയ്യുന്നതിനേക്കാള്‍ ഗുണകരമാണ്"
നാല്പത്തി ഒന്ന്:മരണനേരം സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത നല്‍കപ്പെടും
فعن أنس رضي الله عنه قال قال رسول الله : من صلى علي في يوم ألف مرة لم يمت حتى يرى مقعده من الجنة( أبو حفص بن شاهين
"ഒരാള്‍ ഒരു ദിവസം ആയിരം വട്ടം എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ സ്വര്‍ഗത്തില്‍ അവന്‍റെ സ്ഥലം കണ്ടല്ലാതെ മരണപ്പെടുകയില്ല"
നാലപത്തി രണ്ട്:സ്വലാത്ത് ചോല്ലുന്നവന്നും അവന്‍റെ മക്കള്‍ക്കും ഗുണം കിട്ടും
فعن حذيفة قال : إن صلاة رسول الله صلى الله عليه وسلم لتدرك الرجل وولده وولد ولد ( أحمد
"നബി(സ)യുടെമേല്‍ സ്വലാത്ത് ചൊല്ലിയാല്‍ അവന്നും അവന്‍റെ മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും ഗുണം കിട്ടും"
നാല്പത്തി മൂന്ന്:സുവര്‍ണ്ണ പേനകൊണ്ട് രേഖപ്പെടുത്തും
قال رسول الله : إن لله عز وجل ملائكة في الأرض خلقوا من النور لا يهبطون إلا ليلة الجمعة ويوم الجمعة بأيديهم أقلام من ذهب وداوة من فضة وقراطيس من نور لا يكتبون إلا الصلاة على النبي صلى الله عليه وسلم ( الديلمي
"അല്ലാഹുവിന്ന്‍ പ്രകാശത്താല്‍ സ്ര്ഷ്ടിക്കപ്പെട്ട ചില മലക്കുകള്‍ ഉണ്ട് വെള്ളിയാഴ്ച രാവും പകലും മാത്രമേ അവര്‍ ഭൂമിയിലേക്ക് വരൂ അവരുടെ കയ്യില്‍ സ്വര്‍ണത്തിനാലുള്ള പേനയും വെള്ളിയാലുള്ള മഷിയും പ്രഭാ പൂരിതമായപേപ്പറും ഉണ്ട് അതില്‍ നബി(സ)യുടെ മേലിലുള്ള സ്വലാത്ത് മാത്രമേ രേഖപ്പെടുത്തുകയുള്ളു"
നാല്പത്തി നാല്‍:അര്ശിന്‍റെ തണല്‍ നല്‍കപ്പെടും
عن أنس قال : قال رسول الله : ثلاث تحت ظل العرش يوم القيامة يوم لا ظل إلا ظله من فرج عن مكروب من أمتي وأحيا سنتي وأكثر الصلاة علي (الديلمي
"അര്ശിന്‍റെ തണല്‍ കിട്ടുന്ന മൂന്ന് വിഭാഗം ഉണ്ട് ഒന്ന്‍ എന്‍റെ സമുദായത്തില്‍ വെശമിക്കുന്നവരുടെ വെഷമം തീര്‍ത്ത് കൊടുക്കുന്നവന്‍ രണ്ട് എന്‍റെസുന്നത്ത് ജീവസുറ്റതാകുന്നവന്‍ മൂന്ന് എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലുന്നവന്‍ "
നാലപത്തി അഞ്ച്:ഹൃദയം ശുദ്ധമാക്കും
: بكل شيء طهارة و غسل وطهارة قلوب المؤمنين من الصدأ الصلاة علي
"എല്ലാത്തിനും സംസ്കരിക്കുന്നതും ശുദ്ധിയാക്കുന്നതുമുണ്ട് വിശ്വാസിയുടെ ഹൃദയം ശുദ്ധിയാക്കുന്നത് എന്‍റെ മേലിലുള്ള സ്വലാത്താണ്"
നാലപത്തി ആറ്:ഇസ്ലാമിക മാര്‍ഗത്തിലുള്ള സമരത്തേക്കാള്‍ പ്രതിഫലം
عن عبد الله بن جراد قال : قال رسول الله : حجوا الفرائض فإنها أعظم أجراً من عشرين غزوة في سبيل الله عز وجل فإن الصلاة علي تعدل ذا كله ( الديلمي
"നിങ്ങള്‍ ഹജ്ജ് ചെയ്യു കാരണം ഇരുപത് യുദ്ധത്തേക്കാള്‍ പ്രതിഫലാര്‍ഹമാണ് എന്നാല്‍ എന്‍റെ മേളിലുള്ള സ്വലാത്ത് അതിനേക്കാള്‍ ഇരട്ടി പ്രതിഫലമുള്ളതാണ്"
നാലപത്തി ഏഴ്:മറന്നത് ഓര്‍മ്മ വരാന്‍ കാരണമാകും
فعن أنس بن مالك رضي الله عنه قال قال رسول الله : إذا نسيتم شيئا فصلوا علي تذكروه إن شاء الله ( أبو موسى المديني
":നബി(സ)പറഞ്ഞു നിങ്ങള്‍ വല്ലതും മറന്നാല്‍ എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലുക കാരണം അല്ലാഹു ഉദ്ദേശിച്ചാല്‍ അത് ഓര്‍മ്മവരും"
നാലപത്തി എട്ട്: സംസാരത്തില്‍ ബറക്കത്തുണ്ടാവാന്‍
عن أبي هريرة قال : قال رسول الله : كل أمر ذي بال لا يبدأ فيه بحمد الله والصلاة علي فهو أقطع أبتر ممحوق من كل بركة
ابن منده )
"ഹംദ് കൊണ്ടും സ്വലാത്ത് കൊണ്ടും തുടങ്ങാത്ത ഏതുകാര്യത്തിലും ബറകത്ത് ഉണ്ടാകില്ല"
നാലപത്തി ഒമ്പത്:എണ്പത് കൊല്ലത്തെ പാപം പൊറുക്കും
عن أبي هريرة قال : قال رسول الله : الصلاة علي نور على الصراط ومن صلى علي يوم الجمعة ثمانين مرة غفر له ذنوب ثمانين عاماً
"എന്‍റെ മേളിലുള്ള സ്വലാത്ത് സ്വിറാത്തുല്‍ മുസ്തഖീമില്‍ പ്രകാശമാകും വെള്ളിയാഴ്ച എണ്പത് വട്ടം സ്വലാത്ത് ചൊല്ലിയാല്‍ എണ്പത് കൊല്ലത്തെ പാപം പൊറുക്കും"
അന്‍പത്:സ്വീകരിക്കും
قال أبو سليمان الداراني الصلاة على النبي مقبولة ( النميري
"നബി(സ)യുടെ മേളിലുള്ള സ്വലാത്ത് സ്വീകരിക്കപ്പെടുന്നത് മാത്രം"
ഇമാം സുയൂത്വി(റ)പറയുന്നു:قال السيوطي : كثرة الصلاة على النبي صلى الله عليه و سلم تكثر الأرزق و البركات ، و تقضى الحوائج ، و تكشف الهموم و الغموم و الكروب كلها بالمشاهدة و التجربة بين السلف و الخلف
"നബി(സ)യുടെ മേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലല്‍ ഭക്ഷണവര്‍ദ്ധനവിന്നും ബറകത്തിനും ആവശ്യംവിടാനും ടെന്ഷനുകളും മുഷിപ്പും നീങ്ങാനും കാരണമാകും മുന്‍ഗാമികളുടെ അനുഭവം അതായിരുന്നു
ഇമാം സയ്യിദ് ബകരി(റ)പറയുന്നു:قال السيد البكري : وللصلاة عليه صلى الله عليه وسلم فوائد لا تحصى منها أنها تجلو القلب من الظلمة وتغني عن الشيخ وتكون سببا للوصول وتكثر الرزق وأن من أكثر منها حرم الله جسده على النار
"സ്വലാത്തിന്ന്‍ ധാരാളം ഫലങ്ങളുണ്ട് ആന്ധകാരത്തില്‍ നിന്ന്‍ ഹൃദയത്തെ സംസ്കരിക്കും "ഷെയ്ഖ്‌നെതോട്ട് ആവശ്യം തീരും അല്ലാഹുവിലേക്ക് ചേരാന്‍ കഴിയും ഭക്ഷണ വര്‍ദ്ധനവ് ഉണ്ടാകും നരകത്തെ തൊട്ട് അവന്‍റെ ശരീരത്തെ ഹറാമാക്കും"

തഖ്‌വ"അതായത് സൂക്ഷമതhttp://sunnisonkal.blogspot.com









تقوي الاله مدار كل سعادة                       وتباع أهوا رأس شر حبائلا
അല്ലാഹുവിന്ന്‍ തഖ്‌വചെയ്യല്‍(സൂക്ഷിക്കല്‍)എല്ലാ വിജയത്തിന്‍റെയും അടിസ്ഥാനമാണ്"
ശരീരത്തിന്‍റെ ഇച്ചക്ക് വഴിപ്പെടല്‍ പൈശാചികമായ എല്ലാ തിന്മയും ഹെഡാണ്"htt


പാടത്ത് ഒരുമിച്ചു കൂടിയിരുന്നു സ്വലാത്ത് ചൊല്ലാമോ??

p:
പാടത് ഒരുമിച്ചു കൂടി നടത്തുന്ന സ്വലതിനെ വിമര്‍ശിക്കുന്നവരോട് ഒരു ചോദ്യം,,, നിങ്ങളുടെ നേതാക്കന്മാര്‍ പാടത്ത് നടത്തുന്ന സല്വേഷനും, മുജാഹിദ് സമ്മേളനവും, മത പ്രസംഗവും അവിടെ വെച്ച് ചൊല്ലാറുള്ള ഖുര്‍ആന്‍ ആയതുകളും ബിദ്'അതാണോ??? അതിനു എത്രമാത്രം പരമനികത ഉണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ???

നാം പരമമായി അള്ളാഹുവിന് അര്പ്പിക്കുന്ന സുജൂദ് അടങ്ങിയ നിസ്കാരത്തിനും അറബിയില് “സ്വലാത്ത്” എന്ന പദമാണ് ഉപയോഗിച്ചത്, അത് കൊണ്ട് റസൂല്(സ) ക്ക് സ്വലാത്ത് അര്പ്പിക്കുക എന്ന് പറയുമ്പോള് അത് നിസ്കാരം എന്ന അര്ത്ഥം വരുന്ന സ്വലാത്ത് ആവുന്നില്ല.. അതിനെ പ്രത്യേക അര്ത്ഥവും ഇല്ല. സ്വലാത്ത് എന്ന് പറഞ്ഞാല് റസൂല്(സ) ക്ക് അള്ളാഹുവിന്റെ സ്വലാത്ത് കിട്ടാന് അല്ലാഹുവിനോട് ദുആ ഇരക്കുക.... പിന്നെ നബി(സ)യെ പുകഴ്ത്തുന്നത് ഇസ്ലാം ആണ്. അതിനെ പ്രേരിപ്പിചിട്ടുണ്ടല്ലോ? പിന്നെ ഇത് ഇസ്ലാമിലെ കൂട്ടിചെര്ക്കലാണ് എന്ന് ഞാന് കരുതുന്നില്ല. അത് കൊണ്ട് ഇത് നരകത്തിലേക്ക് എന്ന് പറഞ്ഞാല് "സോറി"...നരകവും സ്വര്ഗ്ഗവും അല്ലാഹുവിനു തന്നെ അറിയാം... സ്വലാത്ത് മജ്ലിസ് ദീനില്‍ പുതുതായി ഉള്ള കാര്യമൊന്നുമല്ല.. അത് പാടതായാലും വീടിലയാലും പള്ളിയിലായാലും സ്വലാത്ത് മജ്ലിസ് തന്നെയാണ്.. .. അതില് ഉള്ക്കൊള്ളുന്ന കാര്യത്തെക്കുറിച്ചാണ് നമ്മള് ഇവിടെ ചര്ച്ച ചെയ്യുന്നത്....
സ്വലാത്ത് എത്ര കണ്ട് വര്ദ്ധിപ്പിക്കുന്നുവോ അത്ര കണ്ട് പരലോകത്തും ഇഹലോകത്തും രക്ഷ കിട്ടുമെന്ന് റസൂല്(സ) പറയുന്നു....

സ്വലാത്ത് എന്ന വാക്കിന് ഒരു പ്രത്യേക അര്ത്ഥം ഇതു വരെ കല്പ്പിക്കപ്പെട്ടിട്ടില്ല... റസൂല്(സ)ക്കും ആലിനും സലാമും സ്വലാത്തും കിട്ടാന് അള്ളാവിനോട് ദുആ ഇരക്കുക എന്നതാണ് സ്വലാത്ത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്...

അത് ഇന്ന രീതിയില് മാത്രമെ ചൊല്ലാവൂ എന്ന് റസൂല് പഠിപ്പിച്ചിട്ടില്ല..... ഇന്ന സ്ഥലത്ത് നിന്ന് മാത്രമേ ചൊല്ലാവൂ എന്നും ഇസ്ലാം നിഷ്കര്‍ഷിച്ചിട്ടില്ല......

മുത്ത് നബി (സ) കാണിക്കാത്ത എന്ത് പുതുതായി ചെയ്താലും അത് ശിര്ക്കാണെന്ന് പറയുന്ന കുറച്ച് ചോദ്യങ്ങള് :

റസൂല്‍ (സ) എത്ര തവണ മുജാഹിദ് സമ്മേളനം പാടത്ത് വെച്ച് നടത്തി??
റസൂല്(സ) നടത്തിയ യത്തീം ഖാനയുടെ പേര്.?
റസൂല്(സ) നടത്തിയ ഒരു അറബിക് കോളേജിന്റെ പേര്..?
റസൂല്(സ) നുബുവ്വത്തിന് ശേഷം എത്ര വാര്ഷിക സമ്മേളനം നടത്തി..?
റസൂല്(സ) യുടെ പള്ളിയില് പോയ ഏതെങ്കിലും ഭാര്യയുടെ പേര്.?
റസൂല്(സ) നുബുവ്വത്തിന്റെ കാലയളവില് ഏതെങ്കിലും ജിന്ന് ചികിത്സാ കേന്ദ്രം തുടങ്ങിയോ..?
റസൂല്(സ) എത്ര ഖുര്;ആന് കോപ്പികള് ഇറക്കി / എപ്പോഴെങ്കിലും പറഞ്ഞോ ഖുര്;ആന് മുസ്;ഹഫ് രൂപത്തില് ആക്കാന്
റസൂല്(സ) / ദീന് പ്രചരിപ്പിച്ച ഏതെങ്കിലും സ്വഹാബാക്കള് ഖുതുബ എത്ര ഭാഷയില് പറഞ്ഞു..
റസൂല്(സ) ഖുര്;ആന് ഓതിക്കൊടുത്ത് ഇത് അറബിയിലാണ് അത് കൊണ്ട് നിങ്ങള് അതിന്റെ അര്ത്ഥം മനസ്സിലാക്കിയാല് മതി എന്ന് പറഞ്ഞോ അതോ വ്യാഖ്യാനത്തില് കൂടി പറഞ്ഞു കൊടുത്തോ...??
റസൂല്(സ) കാലത്ത് എല്ലാ നാട്ടിലും പ്രചരിച്ച ഖുര്;ആന് പരിഭാഷ ഇറങ്ങിയത് എത്രാം നൂറ്റാണ്ടില്.?
റസൂല്(സ) എടുത്ത പള്ളികളില് (ശ്രമ ദാനമായിട്ടല്ലാതെ) എത്രയെണ്ണം പിരിവെടുത്ത് നടത്തി..??
റസൂല്(സ) യുടെ സ്വഹാബാക്കളില് എത്ര ആള് ശമ്പളം വാങ്ങി ഖത്തീബുമാരായി പണി എടുത്തു..?

ചോദിക്കാന് ഒരുപാടുണ്ട്......

ബിദ്;അത്ത് എന്താണെന്നും, എന്താണ് ബിദ്;അത്ത് ആവുകയെന്നും മനസ്സിലാക്കൂ.....

എന്താണ് ബിദ്'അത് എന്നും എന്തൊക്കെ ചെയ്താല് ബിദ്'അത് ആകുമെന്നും അറിവില്ലാത്തതാണ് നിങ്ങള്ക് പറ്റിയ തെറ്റ്;

ബിദ്'അതിനെ രണ്ടായി വിഭജിക്കുക എന്നതാണ് പണ്ഡിത ഭാശ്യം...

ഒന്ന്, ബിദ്'അതെ ഹസ്നത് (നല്ല ബിദ്'അത്)
രണ്ട്, ബിദ്'അതെ സിയാഹ് (മോശം ബിദ്'അത്)

ഇമാം ഷാഫി'ഇ ര.അ പറയുന്നു,, പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം.. ഒന്ന്, കിതാബ്, സുന്നത്, അസര്, ഇജ്മാ'അ തുടങ്ങിയ രേഖകള്ക്ക് നിരക്കാത്തത്. രണ്ട്, ഈ പറഞ്ഞ രേഖകളില് ഒന്നിനും വിരുധമാകാത്ത വിധം പുതുതായി ഉണ്ടായ നല്ല കാര്യങ്ങള്. ഇവ ആക്ഷേപാര്ഹാമാല്ലാത്ത (നല്ല) ബിദ്'അതാകുന്നു ... (ഫതാവ സുയുത്വി 1 / 192 )....
ഇനി സ്വലാത്ത് ദിക്ര്‍കളുടെയും മജ്ളിസിന്റെയും മഹത്വം;; 
അബൂഹുറൈറ(റ) യില് നിന്ന് നിവേദനം : റസൂല്(സ) അരുള് ചെയ്തു : എന്റെ പേരില് ആരും സലാം ചൊല്ലുകയില്ല, എന്റെ റൂഹ് എനിക്ക് അള്ളാഹു മടക്കി തരികയും ഞാന് സലാം മടക്കുകകയും ചെയ്തിട്ടല്ലാതെ (അബൂദാവൂദ്).

അലി(റ) യില് നിന്ന് നിവേദനം : റസൂല്(സ) അരുള് ചെയ്തു : എന്നെപ്പറ്റി പറയപ്പെടുകയും എന്റെ പേരില് സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തവനാണ് സത്യത്തില് ലുബ്ധന്. (തനിക്ക് നിര്ബന്ധമായ സ്വലാത്ത് ചൊല്ലിക്കൊണ്ട് ബാധ്യത നിറവേറ്റാത്തത് മൂലം തനിക്ക് ലഭിക്കേണ്ട മഹത്തായ നേട്ടങ്ങള് പലതും അവന് കിട്ടാതെ വരും) (തിര്മിദി)

അബൂഹുറൈറ(റ) യില് നിന്ന് നിവേദനം : റസൂല്(സ) അരുള് ചെയ്തു : എന്നെപ്പറ്റി പറയപ്പെടുകയും അനന്തരം എന്റെ പേരില് സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തവന്റെ മൂക്ക് മണ്ണോട് ചേരട്ടെ!(നിന്ദ്യനും നിസ്സാരനുമാവട്ടെ) (തിര്മിദി)

ദിക് ര് ചൊല്ലുന്നതിന്റെ മഹാത്മ്യം വിളിച്ചോതുന്ന ഒരു ഹദീസ് :

അബൂസ് ഈദില്(റ)യില് നിന്ന് നിവേദനം : ഒരിക്കല് മുആവിയ(റ) പള്ളിയിലെ “സദസ്സില്” ചെന്ന് നിങ്ങള് എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു. അവര് പറഞ്ഞു, അള്ളാഹുവിനെ സ്മരിച്ച് കൊണ്ടാണ് ഞങ്ങള് ഇരിക്കുന്നത്. മുആവിയ(റ) ചോദിച്ചു, അള്ളാഹുവാണ് അക്കാര്യത്തിന് മാത്രമാണോ നിങ്ങളിവിടെ ഇരുന്നത്? അതിന് വേണ്ടി മാത്രമാണ് ഞങ്ങള് ഇവിടെ ഇരുന്നത്. മുആവിയ(റ) പറഞ്ഞു, നിങ്ങള്ക്ക് തെറ്റിദ്ധാരണയുള്ളത് കൊണ്ടല്ല ഞാന് സത്യം ചെയ്യുന്നത്, എന്റെ പദവിയിലുള്ള ആരും എന്നെക്കാള് കുറഞ്ഞ ഹദീസ് ഉച്ചരിച്ചിട്ടില്ല (ഞാന് അത്രയും സൂക്ഷമതയാണ് അക്കാര്യത്തില് കൈക്കൊണ്ടിട്ടുള്ളത്). ഒരിക്കല് അസ്വ്;ഹാബികളുടെ ഒരു സദസ്സില് റസൂല്(സ) പുറപ്പെട്ടു ചോദിച്ചു : നിങ്ങള് എന്തുകൊണ്ടാണ് ഇവിടെ ഇരിക്കുന്നത്? ഇസ്ലാമിലേക്ക് മാര്ഗ്ഗദര്ശനം ചെയ്യുകയും അത് കൊണ്ട് നമ്മെ അനുഗ്രഹിക്കുകയും ചെയ്തതിന്റെ പേരില് അള്ളാഹുവിനെ സ്മരിച്ച് കൊണ്ടാണ് ഞങ്ങള് ഇവിടെ ഇരിക്കുന്നതെന്ന് അവര് മറുപടി പറഞ്ഞു. നബി(സ) ചോദിച്ചു അള്ളാഹുവാണെ അതിന് വേണ്ടി മാത്രമാണോ നിങ്ങള് ഇവിടെ ഇരിക്കുന്നത്?നിങ്ങള് തെറ്റിദ്ധരിക്കുന്നത് കൊണ്ടല്ല ഞാന് സത്യം ചെയ്യുന്നത്, അള്ളാഹു നിങ്ങളെപ്പറ്റി മലക്കുകളോട് അഭിമാനപൂര്വ്വം സംസാരിക്കുന്നുണ്ടെന്ന് ജിബ്രീല്(അ) എന്നോട് പറഞ്ഞു (സ്വഹീഹ് മുസ്ലിം)

ഇവിടെ ദിക് റ് ചൊല്ലുന്നതിനെ മാത്രമല്ല ദിക് റിന്റെ മജ് ലിസും പുണ്യകരമാണെന്ന് വിവരിക്കപ്പെടുന്നു...

തുടങ്ങി ഒരുപാട് ഹദീസുകളും, ഒരുപാട്പണ്ഡിതന്മാരുടെ കിതാബുകളും സ്വലാത്തിന്റെ മഹത്വം വിവരിച്ച് കൊണ്ട് നമ്മുടെ മുമ്പിലുണ്ട്... പക്ഷെ ഇതിലൊന്നും സ്വലാത്തിന് ഇന്ന രൂപം മാത്രമാണെന്നും, ഇന്ന രൂപത്തില് മാത്രമാണ് സ്വലാത്ത് ചൊല്ലേണ്ടതെന്നും പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, സ്വലാത്ത് കഴിവതും പ്രോത്സാഹിപ്പിക്കാന് ആഹ്വാനവുമുണ്ട്..

ഇന്ന രീതിയില് മാത്രമാണ് സ്വലാത്ത് ചൊല്ലാന് പാടുള്ളൂ എന്ന് നബിയോ, സ്വഹാബത്തോ, അല്ലെങ്കില് ഏതെങ്കിലും ആധികാരികമായ പണ്ഡിതന്മാരോ പറഞ്ഞിട്ടുണ്ടോ.....??????
//sunnisonkal.blogspot.com