സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 26 November 2015

നബിദിനാഘോഷം അനാചാരം ആണെന്ന് പറഞ്ഞു നടക്കുന്നവർ തീര്ച്ചയായും വായിക്കുക



നബിദിനാഘോഷം അനാചാരം ആണെന്ന് പറഞ്ഞു നടക്കുന്നവർ തീര്ച്ചയായും വായിക്കുക

എന്താണ് ഈ ബിദ്'അത് ബിദ്'അത് എന്ന് വെച്ചാൽ??

ബിദ്'അതിനെ രണ്ടായി വിഭജിക്കുക എന്നതാണ് പണ്ഡിത ഭാശ്യം...
ഒന്ന്, ബിദ്'അതെ ഹസ്നത് (നല്ല ബിദ്'അത്)
രണ്ട്, ബിദ്'അതെ സിയാഹ് (മോശം ബിദ്'അത്)

قال الإمام الشافعي- رحمه الله المحدثات من الأمور ضربان: ما أحدث يخالف كتاباً أو سنة أو أثراً أو إجماعاً، فهذه بدعة ضلالة.وما أحدث من الخير لا خلاف لواحد من هذا، فهذه محدثة غير مذمومة.

"ഇമാം ഷാഫി(റ)പറഞ്ഞു: പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം.. ഒന്ന്, കിതാബ്, സുന്നത്, അസര്, ഇജ്മാ'അ തുടങ്ങിയ രേഖകള്‍ക്ക് നിരക്കാത്തത്. രണ്ട്, ഈ പറഞ്ഞ രേഖകളില്‍ ഒന്നിനും വിരുധമാകാത്ത വിധം പുതുതായി ഉണ്ടായ നല്ല കാര്യങ്ങള്‍. ഇവ ആക്ഷേപാര്‍ഹാമാല്ലാത്ത (നല്ല) ബിദ്'അതാകുന്നു ... (ഫതാവ സുയുത്വി 1 / 192 )..

ബഹു ഇബ്ന്‍ ഹജര്‍(റ)പറയുന്നു ما أحدث في الدين وليس له دليل عام ولا خاص يدل عليه) فتح الباري(13/254

"ശറഇന്‍റെ അടിസ്ഥാന രേഖകളില്‍ലോന്നിന്‍റെ പിന്‍ബലമുള്ള ഒരു കാര്യം ബിദ്അത്താവുകയില്ല "(ഫതഹുല്‍ ബാരി)അത് സുന്നത്താണന്ന്‍ ചുരുക്കം .

ഇബ്ന്‍ ഹജര്‍ R.A പറയുന്നു,, ഇത്തരം ബിദ്'അത് ശര'ഇന്റെ ലക്ഷണങ്ങളുമായി തട്ടിച്ചു നോക്കുകയാണ് വേണ്ടത്. എയ്തെങ്കിലും ലക്ഷ്യത്തിനു വിധേയമാണ് അവയെങ്കില്‍ നല്ലതും, ഒന്നിനും നിരക്കതതെങ്കില്‍ ചീതയും ആകുന്നു (ഫതാവല്‍ ഹദീസിയ്യ PAGE 109)

ബഹു സയ്യിദ് ശരീഫ് ജുര്‍ജാനി(റ)തന്‍റെ തഅ്ഫാത്ത് പറയുന്നു

البدعة هي الامر المحدث الذي لم يكن عليه الصحابة والتابعون ولم يكن مما اقتضاه الدليل الشرعي

"ഉത്തമ നുറ്റാണ്ടുകാരായ സ്വഹാബത്ത് ,താബിഉള്‍ എന്നിവരുടെ പാരമ്പര്യമില്ലാത്തതും ശറഈ ലക്ഷ്യങ്ങള്‍ക്ക് വിധേയമല്ലാത്തതുമാണ് ശറഈ വീക്ഷണത്തില്‍ ബിദ്അത്ത്"

ഇബ്നു തയ്മിയ്യയുടെ ഇഖ്‌തിലൌല്‍ (PAGE 255) ഇങ്ങനെ കാണാം, "ശരഇന്റെ വീക്ഷണത്തില്‍ ബിദ്'അത് എന്ന് പറഞ്ഞാല്‍ മതപരമായ ലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തത് എന്നാകുന്നു"....

തഫ്സീർ ഇബ്ൻ കസീർ നോക്കുക;

وقوله تعالى: { بَدِيعُ ٱلسَّمَـٰوَٰتِ وَٱلأَرْضِ } أي: خالقهما على غير مثال سبق؛ قال مجاهد والسدي: وهو مقتضى اللغة، ومنه يقال للشيء المحدث: بدعة، كما جاء في صحيح مسلم: " فإن كل محدثة بدعة " والبدعة على قسمين: تارة تكون بدعة شرعية، كقوله:"فإن كل محدثة بدعة وكل بدعة ضلالة"، وتارة تكون بدعة لغوية، كقول أمير المؤمنين عمر بن الخطاب عن جمعه إياهم على صلاة التراويح واستمرارهم: نعمت البدعة هذه،(تفسير إبن كثير – البقرة)

"ആകാശ ഭൂമികളുടെ സൃഷ്ടിപ്പുകാരന്‍” – (അല്ലാഹു)അഥവാ മുന്‍മാതൃക കൂടാതെ അവ രണ്ടിനെയും സൃഷ്ടിച്ചവന്‍.മുജാഹിദ്, സദ്‌യ്(റ) എന്നിവര്‍ പറഞ്ഞു ‘ഇത് ഭാഷയിലെ അനുയോജ്യമായ ഒരു പ്രയോഗമാകുന്നു. പുതുതായി നിര്‍മ്മിച്ച്‌ ഉണ്ടാക്കുന്നവയെ എല്ലാം ബിദ്അത്ത് എന്ന് വിളിക്കാം എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.’ബിദ്അത്താകട്ടെ രണ്ടിനമുണ്ട്. സാങ്കേതികമായ (ശറഇയ്യായ) ബിദ്അത്തും ഭാഷാപരമായ ബിദ്അത്തും. ശറഇയ്യായ ബിദ്അത്തിനു ഉദാഹരണമാണ് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത "എല്ലാ പുതുതായി നിര്‍മ്മിച്ചവയുംബിദ്അത്താകുന്നു. എല്ലാ ബിദ്അത്തും പിഴച്ചതാകുന്നു" എന്ന ഹദീസിലെ ബിദ്അത്ത്. ഭാഷാപരമായ ബിദ്അത്തിനു ഉദാഹരണമാണ് അമീറുല്‍ മുഅമിനീന്‍ ഉമര്‍ ബിന്ഖത്താബിന്റെ(റ) പ്രയോഗം: സ്വഹാബികളെ തറാവീഹ് ജമാഅത്തിനു ഒരുമിച്ചു കൂട്ടി ആ ജമാഅത്ത് നോക്കി അദ്ദേഹം പറഞ്ഞു 'ഇത് എത്ര നല്ല ബിദ്അത്താകുന്നു'.(തഫ്സീറു ഇബ്നുകസീര്‍ - അല്‍ബഖറ:)

ഇനി ഞങ്ങൾ എന്ത് കൊണ്ട് നബിദിനാഘോഷം നടത്തുന്നു??

ഇമാം ഖസ്ഥലാനി തന്റെ പ്രസിദ്ദമായ 'അല് മുവാഹിബ്' ഇല് ഇപ്രകാരം പറയുന്നു,

والمشهور: أنه ولد "يوم الاثنين" ثاني عشر ربيع الأول، وهو قول ابن إسحاق وغيره.
റസൂല് സ.അ ജനിച്ചത് റബീഉല് അവല് 12 ഇനാകുന്നു.. ആ ദിവസമാണ് റസൂല് സ.അ ജനിച്ചത് എന്നുള്ള കാര്യം വളരെ പ്രസിദ്ദമാണ്. അതൊരു തിങ്കളാഴ്ച ദിവസമായിരുന്നു. ഇബ്ന് ഇസ്'ഹാഖു (ര) വും മറ്റുള്ള പല പണ്ഡിതന്മാരും ഈ കാര്യം രേഖപ്പെടുത്തി വെച്ചിരിക്കുന്നു..

കൂടാതെ അതെ കിത്താബിൽ തന്നെ കാണാം;

"وقيل" ولد "لاثني عشر" من ربيع الأول "وعليه عمل أهل مكة" قديمًا وحديثًا، "في زيارتهم موضع مولده في هذا الوقت" أي: ثاني عشر ربيع "
റസൂല് സ.അ ജനിച്ചത് റബീഉല് അവല് 12 ഇനാകുന്നു.. മക്കയിലെ ജനങ്ങള് അത് പിന്തുടര്ന്നിരുന്നു... അവര് അന്നേ ദിവസം റസൂല് സ.അ ജനിച്ച സ്ഥലം സന്ദര്ഷിക്കരുണ്ടായിരുന്നു..
[അല് മുവാഹിബ് അല് ലദുനിയ, Volume 1, പേജ് നമ്പര് 88]

ഇനി എന്ത് വേണം നിങ്ങള്ക്ക്???

ഖുര്ആനും സുന്നത്തും മുറുകെ പിടിക്കുന്നവര്‍ എന്ന് പുളുവടിക്കുന്ന മുജാഹിദുകളെ, സുന്നികള്‍ നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്നു,

ചോദ്യങ്ങളിതാ വരുന്നു...

നബിദിനാഘോഷം പിഴച്ച ബിദ്അത്താണെന്ന മുജാഹിദ് വാദത്തിന്റെ
അടിസ്ഥാനത്തില്‍:

(1) എല്ലാ ബിദ്അത്തും പിഴച്ചതാണോ?

(2) എല്ലാബിദ്അത്തുംപിഴച്ചതാണെങ്കില്‍;
(എ) സിദ്ദീഖ്(റ)വിന്റെ ഭരണത്തില്‍ ഖുര്ആ്ന്‍ ക്രോഡീകരിച്ചു - അദ്ദേഹം മുബ്തദി ആണോ?
(ബി) ഉമര്‍(റ)വിന്റെ ഭരണത്തില്‍ റമദാനിലെ തറാവീഹ് ജമാഅത്ത് സ്ഥിരമായി നടത്താന്‍ ആരംഭിച്ചു - അദ്ദേഹം മുബ്തദി ആണോ?
(സി) ഉസ്മാന്‍(റ)വിന്റെ കാലത്ത് ജുമുഅക്ക് ഒരു ബാങ്ക് കൂടി വര്ധി്പ്പിച്ചു - അദ്ദേഹം മുബ്തദി ആണോ? അപ്പോള്‍ അതിനെ എല്ലാ സ്വഹാബികളും ചോദ്യം ചെയ്യാതെ അംഗീകരിച്ചു എന്ന് ഇമാം ബുഖാരി റിപ്പോര്ട്ട്ോ ചെയ്യുന്നു - സ്വഹാബികള്‍ എല്ലാവരും മുബ്തദിഉകള്‍ ആണോ?
(ഡി) ഖുര്ആന്‍ തെറ്റ് കൂടാതെ ഓതുവാനും മനസ്സിലാക്കുവാനും വേണ്ടി അലി(റ) നഹ് വ് എന്ന ഭാഷാ ശാസ്ത്രശാഖ ആരംഭിക്കാന്‍ ഉത്തരവ് കൊടുത്തു - അദ്ദേഹം മുബ്തദി ആണോ?
(ഇ) മുജ്തഹിദുകളായ ഇമാമുമാര്‍ മാലികി, അബൂഹനീഫ, ഷാഫിഈ, ഹമ്പലീ(റ) എന്നിവര്‍ വ്യത്യസ്തമായ നിദാനശാസ്ത്ര നിയമങ്ങള്‍ ആവിഷ്കരിച്ചു കൊണ്ട് ഖുര്ആബനും ഹദീസും വ്യാഖ്യാനിക്കാന്‍ ആരംഭിച്ചു - അവര്‍ മുബ്തദിഉകള്‍ ആണോ?

(3) എല്ലാ ബിദ്അത്തും പിഴച്ചതല്ല എന്നാണു നിങ്ങളുടെ മറുപടി എങ്കില്‍ നബിദിനാഘോഷം മാത്രം പിഴച്ച ബിദ്അത്താകുന്നതെങ്ങിനെ?

(4) നബി(സ)യുടെയും സ്വഹാബതിന്റെയും ത്വാബി ഉകളുടെയും
കാലത്തില്ലാത്തതെല്ലാം ബിദ്അത്ത് ആണോ? എങ്കില്‍ കെ എന്‍ എം എന്ന സംഘടന രൂപീകരിച്ചതിന്റെയും അതില്‍ പ്രവര്തിക്കുന്നതിന്റെയും വിധി എന്ത്? നബി(സ)യുടെ മാതൃകയുണ്ടോ? നാല് ഖലീഫമാര്‍ രൂപീകരിച്ചിട്ടുണ്ടോ? മദ്ഹബുകളുടെ ഇമാമുകളുടെ ഖൌല്‍ ഉണ്ടോ? ഉത്തമാനൂറ്റാണ്ടിലെ ആരെങ്കിലും ചെയ്തിട്ടുണ്ടോ? ഒരു ആയത്ത് കൊണ്ട് വരാമോ? ഒരു ഹദീസ് കാണിച്ചു തരാമോ?
ഇമാം ഖസ്ഥലാനി തന്റെ പ്രസിദ്ദമായ 'അല് മുവാഹിബ്' ഇല് ഇപ്രകാരം പറയുന്നു,

والمشهور: أنه ولد "يوم الاثنين" ثاني عشر ربيع الأول، وهو قول ابن إسحاق وغيره.

റസൂല് സ.അ ജനിച്ചത് റബീഉല് അവല് 12 ഇനാകുന്നു.. ആ ദിവസമാണ് റസൂല് സ.അ ജനിച്ചത് എന്നുള്ള കാര്യം വളരെ പ്രസിദ്ദമാണ്. അതൊരു തിങ്കളാഴ്ച ദിവസമായിരുന്നു. ഇബ്ന് ഇസ്'ഹാഖു (ര) വും മറ്റുള്ള പല പണ്ഡിതന്മാരും ഈ കാര്യം രേഖപ്പെടുത്തി വെച്ചിരിക്കുന്നു..

കൂടാതെ അതെ കിത്താബിൽ തന്നെ കാണാം;

"وقيل" ولد "لاثني عشر" من ربيع الأول "وعليه عمل أهل مكة" قديمًا وحديثًا، "في زيارتهم موضع مولده في هذا الوقت" أي: ثاني عشر ربيع "
റസൂല് സ.അ ജനിച്ചത് റബീഉല് അവല് 12 ഇനാകുന്നു.. മക്കയിലെ ജനങ്ങള് അത് പിന്തുടര്ന്നിരുന്നു... അവര് അന്നേ ദിവസം റസൂല് സ.അ ജനിച്ച സ്ഥലം സന്ദര്ഷിക്കരുണ്ടായിരുന്നു..
[അല് മുവാഹിബ് അല് ലദുനിയ, Volume 1, പേജ് നമ്പര് 88]

ഇനി എന്ത് വേണം നിങ്ങള്ക്ക്???