സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 12 November 2015

ഗര്‍ഭ നിര്‍ധാരണവും ഗര്‍ഭപാത്രം നീക്കലും ഇസ്‌ലാം എങ്ങനെ കാണുന്നു


പശ്ചിമബംഗാളിലെ മാള്ഡയില്നിന്ന് പുറത്തുവന്ന വാര്ത്ത മനസാക്ഷിയുള്ളവരെ മുഴുവന്നടുക്കുന്നതായിരുന്നു. തുറസായ സ്ഥലത്തു വെച്ചു ഒരു ദിവസം തന്നെ 103 സ്ത്രീകളെ വന്ധ്യംകരണം ചെയ്തെന്നായിരുന്നു വാര്ത്ത. ഒരു ദിവസം ഇരുപത്തിയഞ്ചു പേരില്കൂടുതല്ആളുകളെ വന്ധ്യംകരണത്തിനു വിധേയമാക്കരുതെന്നു നിയമം ഉണ്ടായിരി­ക്കേയാണിത്എന്നത് കൊണ്ടല്ല ഇത് വാര്ത്തയായത്. മറിച്ച്, പലരും ദിവസങ്ങളോളം അനസ്തേഷ്യയില്നിന്നും മോചിതരായില്ല എന്നത് കൊണ്ടായിരുന്നു. സംഭവം വിരല്ചൂണ്ടുന്ന ഒരു യാഥാര്ത്ഥ്യമുണ്ട്; ബോധപൂര്വം ഗര്ഭധാരണം ഒഴിവാക്കാന്ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ഇന്ന് കൂടിക്കൊണ്ടിരിക്കുന്നു എന്നത്. പല രീതികളും ഇതിനായി പ്രയോഗിക്കുന്നുണ്ട്. അണ്ഡവും ബീജവും സംയോഗം ചെയ്ത് ഉണ്ടാകുന്ന സൈഗോട്ട് ഗര്ഭപാത്രത്തിന്റെ ലൈനിംഗിനോടു സ്വയം ഒട്ടിനില്ക്കുകയും അവിടെ വളരുകയും ചെയ്യുന്നതു കൊണ്ടാണല്ലോ ഗര്ഭധാരണം ഉണ്ടാകുന്നത്. അതൊഴിവാക്കാന്സ്വീകരിച്ചിട്ടുള്ള യോനീബാഹ്യ ബീജവിസര്ജനം, ഗർഭഛിദ്രം ഗര്ഭപിണ്ഡം നീക്കം ചെയ്യുന്നതിനുള്ള ഗുളിക കഴിപ്പിക്കുക തുടങ്ങിയ രീതികളാണ് ഇതു വരെ വിവരിച്ചത്. മറ്റു അടിസ്ഥാനരീതികള്ഇങ്ങനെ സംഗ്രഹിക്കാം. · ബീജം അണ്ഡത്തില്എത്താതിരിക്കുന്നതിന് സ്ത്രിക്കും പുരുഷനും കോണ്ഡം, ഡയാഫ്ര, സെര്വിക്കല്ക്യാപ് തുടങ്ങിയ തടസ്സപ്പെടുത്തല്രീതികള്ഉപയോഗിക്കാം. ഇവ താത്കാലിക ഗര് നിര്ധാരണത്തിനുള്ള മാര്ഗങ്ങളാണ്. · സ്ത്രീ അണ്ഡവും പുരുഷ ബീജവും ഉല്പാദിപ്പിക്കാതിരിക്കുക. ഇതിന് ഹോര്മോണ്രീതികളായ ഗര്ഭനിരോധ ഗുളികകള്തൊലിക്കടിയില്ഇഞ്ചക്ഷന്, ഇംപ്ലാന്റ് എന്നിവ ചെയ്യുന്നു. ഇരുവര്ക്കും പ്രത്യൂല്പാദനം തടയാന്കഴിയുന്ന കുത്തിവയ്പ്പുകളുണ്ട്. · സൈഗോട്ട് ഗര്ഭാശയ ഭിത്തിയില്ഒട്ടിച്ചേരുന്നത് തടയുന്ന രീതിയാണ് മറ്റൊന്ന്. ഇതിന് ഇൻട്രാ യൂട്രൈൻ ഡിവൈസ് (ഐയുഡി). ഗർഭാശയത്തിനുള്ളിൽ നിക്ഷേപിക്കുന്ന 'T'-ആകൃതിയുള്ള ചെറിയ ഉപകരണങ്ങളാണ് ഗർഭാശയവലയം അഥവാ ഐയുഡി. സാധാരണയായി ചെമ്പോ പ്ലാസ്റ്റിക്കോ കൊണ്ടാണ് ഇവ നിർമ്മിക്കുന്നത്. ലൂപ്പ് എന്നും അറിയപ്പെടുന്ന ഗർഭാശയവലയം ദീർഘകാലം ഉപയോഗിക്കാവുന്ന ഒന്നാണ്. കൃത്രിമ ഗർഭനിരോധന മാർഗങ്ങളിൽ ഒന്നായ ഇത് എടുത്തുമാറ്റിയാൽ ഗർഭം ധരിക്കുവാനുള്ള കഴിവ് തിരിച്ചാക്കാവുന്ന ജനനനിയന്ത്രണത്തിന്റെ ഏറ്റവും ഫലവത്തായ ഒരു മാർഗ്ഗം ആണ് · നോണ്സ്റ്റിറോയ്ഡല്ഗുളികകളുടെ ഉപയോഗം. ഇവയെല്ലാം താല്ക്കാലിക ഗര്ഭനിരോധന മാര്ഗങ്ങളാണ്. സ്ഥിരമായി ഗര് ധാരണം ഒഴിവാക്കാനുള്ള സുരക്ഷിത മാര്ഗങ്ങളായി കരുതപ്പെടുന്നില്ല. ആണ്പെന്ഭേദമില്ലാതെ സ്ഥിര ഗര് നിര്ധാരണം ഉറപ്പുവരുത്തുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ മാര്ഗം എന്ന പേരില്ഇപ്പോള്വ്യാപകമായിക്കൊണ്ടിരിക്കുന്നത് പശ്ചിമ ബംഗാളില്നിന്നുള്ള വാര്ത്തയില്സൂചിപ്പിച്ചത് പോലെ വന്ധ്യംകരണ ശസ്ത്രക്രിയകളാണ്. പുരുഷ വന്ധ്യംകരണം വാസക്ടമി എന്നും സ്ത്രീ വന്ധ്യംകരണം ട്യൂബുള്ലിഗേഷന്അല്ലെങ്കില്ട്യൂബക്ടമി എന്നുമാണ് അറിയപ്പെടുന്നത്. ലോകത്തെല്ലായിടത്തും പിന്നാക്ക രാജ്യങ്ങളില്വന്ധ്യംകരണ ശസ്ത്രക്രിയകള്കൂടുതലും നടക്കുന്നത് സ്ത്രീകളിലാണ്. ഇന്ത്യയില്ആകെ വന്ധ്യംകരണ ശസ്ത്രക്രിയകളില്നാല് ശതമാനം മാത്രമാണ് പുരുഷന്മാരില്നടത്തുന്ന വാസക്ടമി. 44 വികസ്വര-അവികസിത രാജ്യങ്ങളില്നടത്തിയ പഠനത്തില്കണ്ടെത്തിയത് 14 രാജ്യങ്ങളില്മാത്രെമ 50 ശതമാനത്തിലേറെ സ്ത്രീകള്വാസക്ടമിയെക്കുറിച്ച് കേട്ടിട്ടുതന്നെയുള്ളു. എന്നാല്ആരോഗ്യമേഖലയില്ഏറെ മുന്നില്നില്ക്കുന്ന വികസിത രാജ്യങ്ങളിലെ സ്ഥിതി നേരെ മറിച്ചാണ്. ബ്രിട്ടന്, അമേരിക്ക, ന്യൂസിലന്ഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്വന്ധ്യംകരണത്തിന് വിധേയരാവുന്നതില്നല്ല പങ്കും പുരുഷന്മാരാണ്. രാജാവിന്റെ ജന്മദിനം വാസക്ടമി ദിനമായി ആഘോഷിക്കുന്ന രാജ്യമാണ് തായ്ലന്ഡ്. കേരളത്തില്വാസക്ടമിയുടെ നിരക്ക് വളരെ കുറവാണ്. വെറും 0.4 ശതമാനം മാത്രം. അതായത് 99.6 ശതമാനം സന്താനനിയന്ത്രണ ശസ്ത്രക്രിയകളും കേരളത്തില്നടക്കുന്നത് സ്ത്രീകളിലാണ്. ചെറുപ്രായത്തില്ത്തന്നെ അമ്മമാരാവും കേരളത്തിലെ സ്ത്രീകളില്ബഹുഭൂരിപക്ഷവും. വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരാവുന്നവരില്‍ 60 ശതമാനവും 25 വയസിന് കീഴിലുള്ളവരാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്വ്യക്തമാക്കുന്നു. ട്യൂബക്ടമിയില്‍ (ട്യൂബുള്ലിഗേഷന്‍) സ്ത്രീയുടെ ഫെല്ലോപിയന്ട്യൂബ് ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. ഇതുവഴി അണ്ഡം യൂട്രസിലെത്താതിരിക്കും. ട്യൂബക്ടമി ചെയ്ത ശേഷം വീണ്ടും കുഞ്ഞു വേണമെന്ന് ആഗ്രഹമുണ്ടെങ്കില്ഫെല്ലോപിയന്ട്യൂബുകള്വീണ്ടും കൂട്ടിച്ചേര്ക്കാനും സാധിക്കും. ലാപ്റോസ്കോപിയിലൂടെയും ട്യൂബക്ടമി ചെയ്യാം. സിസേറിയനിലൂടെയാണ് കുഞ്ഞു പിറക്കുന്നതെങ്കില്സിസേറിയന്റെ കൂടെത്തന്നെ ഇത് ചെയ്യാന്സാധിക്കും. പുരുഷന്മാരിലെ ഗര്ഭനിരോധന മാര്ഗമാണ് വാസക്ടമി. ബീജങ്ങള്സെമിനല്സ്ട്രീമിലേക്കു കടക്കുന്നത് തടയുകയാണ് ഇവിടെ ചെയ്യുന്നത്. ലോക്കല്അനസ്തേഷ്യ നടത്തിയാണ് വാസക്ടമി നടത്തുന്നത്. ഇത് ചെയ്താല്ആശുപത്രിയില്കിടക്കേണ്ട ആവശ്യമില്ല. അല്പസമയം കഴിഞ്ഞാല്പോകാം. വാസക്ടമി നടത്തിക്കഴിഞ്ഞാല്പിന്നെ കുഞ്ഞുങ്ങള്വേണമെന്ന് ആഗ്രഹിച്ചാല്കാര്യമില്ല. ഇസ്ലാമിക കര്മശാസ്ത്രത്തില്വാസക്ടമിയും ട്യൂബക്ടമിയും ഉള്പ്പടെയുള്ള ഗര് നിര്ധാരണ രീതികളെ പറ്റിയുള്ള ചര്ച്ച അവയുടെ സ്വഭാവത്തെ ആധാരമാക്കി രണ്ടായി വിഭജിച്ചിരിക്കുന്നു; താല്ക്കാലിക ഗര് നിര്ധാരണ രീതി, സ്ഥിരമായ ഗര് നിര്ധാരണ രീതി എന്നിങ്ങനെ. സ്ഥിരമായ ഗര് നിര്ധാരണം നിരുപാധികം ഹറാമും താത്കാലിക ഗര് നിര്ധാരണം അകാരണമായി കറാഹത്തും കാരണമുണ്ടാകുമ്പോള്അനുവദനീയവുമാകുന്നു എന്നായിരിക്കും ഇതു സംബന്ധമായ പണ്ഡിതവീക്ഷണങ്ങളുടെ സംക്ഷിപ്തം. ഉദ്ധരിക്കാം. ഇമാം റംലി() പറയുന്നു: കുട്ടികള്ഉണ്ടായേക്കുമോ എന്ന് ഭയപ്പെട്ടു ലിംഗോദ്ധാരണ സമയത്ത് യോനിക്ക് പുറത്തു ബീജവിസര്ജനം നടത്തുന്നത് കറാഹത്താണ്, ഭാര്യയുടെ സമ്മതത്തോടെ ആയാലും ശരി. അവള്അടിമയോ സ്വതന്ത്രയോ എന്ന ഭേദവും ഇല്ല. കാരണം, സന്താനോത്പാദനം മുറിച്ചു കളയുന്നതിനുള്ള മാര്ഗമാണിത്” (നിഹായ 8 /227). ഇബ്നു ഹജര്‍ () പറയുന്നു: വളരെയധികം പണ്ഡിതന്മാര്വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നത് പോലെ, ഗര്ഭധാരണശേഷിയെ പാടേ ഇല്ലാതാക്കുന്ന രീതികളുടെ ഉപയോഗം ഹറാമാകുന്നു. അതിന്റെ ന്യായങ്ങള്സുതരാം വ്യക്തമാണ്” (തുഹ്ഫ) ഇതിന്റെ വിശദീകരണത്തില്ശബ്­റാമല്ലസി എഴുതുന്നു: പാടേ ഇല്ലാതാക്കുന്ന എന്നാണു പറഞ്ഞിരിക്കുന്നത്. അപ്പോള്സ്ഥിരമായ ഗര്ഭനിര്ധാരണം ഉണ്ടാക്കാതെ താത്കാലികമായി കുറച്ചു കാലത്തേക്ക് ഗര്ഭധാരണം തടഞ്ഞു വെക്കുന്ന രീതികള്ഹറാമാകുന്നില്ല. ഇതു വളരെ സ്പഷ്ടമായ കാര്യമാണ്. ഇനി, ശിശുപരിപാലനം പോലെയുള്ള എന്തെങ്കിലും കാരണമുണ്ടായത് കൊണ്ടാണെങ്കില്കറാഹത്തും ആകുന്നില്ല; ഇല്ലെങ്കില്കറാഹത്താണ് (ഹാശിയതു ശബ്­റാമല്ലസി 7 / 137). വിരളമായാനെങ്കിലും സ്ഥിരമായ ഗര് നിര്ധാരണത്തിന് വേണ്ടി ഗര്ഭപാത്രം തന്നെ നീക്കുന്ന പ്രവണത കേരളത്തിലും റിപ്പോട്ട് ചെയ്തു തുടങ്ങി. കാന്സര്പോലെയുള്ള മാരക രോഗങ്ങള്ക്ക് അടിപ്പെട്ട് ജീവന്നിലനിര്ത്താന്മറ്റു മാര്ഗങ്ങളില്ലാതെ ഇത്തരം ശസ്ത്രക്രിയകള്ക്ക് വിധേയമാകുന്നവരുടെതില്നിന്ന് വ്യത്യസ്തമാണ് ഇവരുടെ വിധി. അത് നിരുപാധികം ഹറാമും കുട്ടകരവുമാകുന്നു, സംശയമില്ല. നിയമത്തിന്റെ പഴുതുകള്ഉപയോഗപ്പെടുത്തി കുടുംബാസൂത്രണ പദ്ധതികള്ക്ക് അംഗീകാരം നല്കുന്ന പക്ഷം ഉണ്ടായേക്കാവുന്ന / ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ പ്രശനങ്ങളെ കണ്ടില്ലെന്നു നടിക്കരുത്.മാനവ വിഭവ ശേഷിയില്ഉണ്ടാകുന്ന ഭീതിജനകമായ ഇടിവും അതേ തുടര്ന്നുണ്ടാകുന്ന മറ്റു പ്രശ്നങ്ങളും ഒരു ഉദാഹരണമാണ്. ചൈന ഏറ്റവും നല്ല ഉദാഹരണമാണ്. ടൈം മാഗസിന്പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് കുടുംബാസൂത്രണ നയത്തിലൂടെ നൂറു കോടി ജന്മങ്ങളെ ചൈന ഇല്ലാതാക്കി!! 335 ദശലക്ഷം ഗർഭഛിദ്രങ്ങളും 200 ദശലക്ഷം വന്ദ്യംകരണവും ദശലക്ഷക്കണക്കിനു ഭ്രൂണഹത്യകളും നടന്നു. ഇപ്പോള്യുവതലമുറയില്ലാതെ മാനവ വിഭവശേഷിയുടെ സന്തുലിത നില തരിപ്പണമായിരിക്കുന്നു. മുപ്പത്തഞ്ചു കൊല്ലം കൂടി കഴിയുമ്പോള്‍ (2050ല്‍) മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നു അറുപതു വയസ്സിനു മുകളിലുള്ള പരസഹായമില്ലെങ്കില്ജീവിക്കാന്കഴിയാത്ത പടുവൃദ്ധന്മാര്മാത്രം ആയിരിക്കുമെന്നാണ് കണക്കുകള്പറയുന്നത്. അവരുടെ എണ്ണം യൂയെസ്സിലെ മൊത്തം ജനസംഖ്യയേക്കാള്കൂടുതലായിരിക്കും!! ഇവരെ സംരക്ഷിക്കാന്ആവശ്യമായവരെ വിദേശത്തു നിന്ന് റിക്രൂട്ട് ചെയ്യേണ്ടി വരും. നമ്മുടെയും നാടും വീടും അങ്ങനെയാവതിരിക്കട്ടെ. ബോധത്തിലേക്ക്ഉണരുക.