സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 24 November 2015

മൌലിദ് കഴിക്കൽ മുൻ‌പ് പതിവില്ലാത്തതാ


മൌലിദ് കഴിക്കൽ മുൻ‌പ് പതിവില്ലാത്തതാ
അത് ഹിജ്‌റ മുന്നൂറിന്ന് ശേഷം വന്നതാ..
എന്നും സഘാവി പറഞ്ഞതായ് കാണുന്നതാ

അത് ഹലബി ഒന്നാം ഭാഗമിൽ നോക്കേണ്ടതാ..

തഴവ മുഹമ്മദ് കുഞ്ഞി മൌലവിയുടെ അൽ മവാഹിബുൽ ജലിയ്യ എന്ന ഗ്രന്ഥത്തിൽ നിന്നുള്ള മുകളിൽ കൊടുത്ത നാലു വരി പൊക്കിപിടിച്ച് കൊണ്ട് മുജ-ജമാദികൾ പറയാറുണ്ട്.. ഇന്നും പറഞ്ഞു വരുന്നു. കണ്ടില്ലേ ! തഴവ ഉസ്താദ് പോലും പറയുന്നു. മൌലിദ് കഴിക്കൽ പുതിയതാക്കി ഉണ്ടാക്കിയ പരിപാടിയാണെന്ന്. എന്നാൽ സത്യമെന്താണെന്ന് ഈ വരികൾക്ക് ശേഷമുള്ള വരികൾ കൂടി വായിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ. അതിനവർക്ക് സമയമില്ല.

തഴവ ഉസ്താദ് തുടർന്ന് പറയുന്നത് കൂടി നമുക്ക് നോക്കാം.. അതിങ്ങനെ

മലിക്കുൽ മുളഫ്ഫർ ധീരനായൊരു രാജനാ
ഇർബർ ഭരിച്ചവരാണ് വൻ‌ധർമ്മിഷ്ഠ്നാ..
മൌലിദ് കഴിക്കാൻ ഏറ്റവും ഉത്സാഹമാ
മാസം റബീഉൽ അവ്വലെന്താഘോഷമാ
ശൈഖ്ബ്നുദഹ്‌യത്തു മൌലിതൊന്ന് രചിക്കലായ്
രാജാവിന്നത് കണ്ടേറ്റവും സന്തോഷമായ്
സമ്മാനമായ് പൊന്നായിരം നൽകുന്നതായ്
എന്നുള്ള തിബ്നുകസീർ താൻ പറയുന്നതായ്
മൌലിദ് കഴിക്കുന്നന്ന് ആ‍ടയ്യായിരം
പൊരിക്കുന്നതാണേ കോഴിയും പതിനായിരം
പാത്രങ്ങളിൽ അലുവായുമുണ്ടോരോതരം
ഉലമാക്കളനവധി ഹാജറുണ്ടന്ന്
അതുപോലെ സൂഫികൾ കൂടുമേ അതിൽ വന്ന്
പ്രത്യേകമായ് ഇവർക്കൊക്കെയും ബഹുമാനവും
നൽകുന്നതാ രാജാവ് പല സമ്മാനവും
മൌലിദ് ശരീഫോദുന്ന സമയം വന്ന്
ഇരിക്കുന്നതാ സദസിൽ മുളഫ്ഫറുമന്ന്
ചുരുക്കിപറഞ്ഞാൽ മൂന്നുലക്ഷം പൊന്നാ
പ്രതിവർഷവും മൌലിദ് കഴിക്കാനെന്നാ
ഇത് ‘അൽബിദായത്തുവന്നിഹായ’ യിൽ നോക്കണേ
ഒരുന്നൂറ്റിമുപ്പത്തേഴ് പതിമൂന്നാകണേ
നബിക്കുള്ള മൌലിദ് വീട്ടിലും ഓതേണ്ടതാ
അതിനാൽ ‘മുസ്വീബത്തൊക്കെയും’ നീങ്ങുന്നതാ
കള്ളന്റെ ശല്യം തന്നെയും ഒതുങ്ങുന്നതാ
ദാരിദ്ര്യവും നീങ്ങുന്നതായ് കാണുന്നതാ
(1)ഹർഖും (2) വബ ഇവയൊക്കെയും കാക്കുന്നതാ
കണ്ണേറ് ഹസദും നീങ്ങുവാൻ ഉതകുന്നതാ
ഇത് പോലെ തന്നെ സുയൂഥി തന്റെ വസാഇലിൽ
പറയുന്നതാ നീ നോക്ക് ശർഹുശമാഇലിൽ

ചുരുക്കത്തിൽ തഴവ ഉസ്താദ് ഇവിടെ പറയുന്നത് മൌലിദ് കഴിക്കുന്നതിന്റെ ആവശ്യകതയാണ്. വിപുലമായ രൂപത്തിൽ മൌലിദ് സംഘടിപ്പിച്ച് തുടങ്ങിയ കാലഘട്ടത്തെ കുറിച്ചും അത് സംഘടിപ്പിച്ച മഹത്തുക്കളെകുറിച്ചുമാണ്

പ്രിയ സഹോദരങ്ങളേ, വഹാബി ജമാ‌അത്തുകർ തെറ്റിദ്ധരിപ്പിക്കാനായി വല്ല ഉദ്ദരണിയും കട്ടു മുറിച്ചും മൌലിദ് വരികളുടെ അർഥം ദുർവ്യാഖ്യാനിച്ചും എന്തിനേറേ ഖുർ‌ആനും ഹദീസും വളച്ചൊടിച്ചും നിങ്ങളിലേക്ക് വരുമ്പോൾ അതിന്റെ യാഥാർഥ്യം അറിവുള്ളവരോട് ചോദിച്ച് മനസിലാക്കുക.. നമ്മുടെ വിശ്വാസം തകരാറിലാവാതെ നോക്കുക.. വിശ്വ പ്രവാചകർ മുഹമ്മദ് നബി (സ)യുടെ ജന്മ ദിനം എല്ലാ മുസ്‌ലിംകളും ആഘോഷിക്കുന്നു നമുക്ക് അനുഗ്രഹങ്ങളിൽ നന്ദിയും സന്തോഷവും പ്രകടിപ്പീക്കാം. ആഹ്ലാദത്തോടെ വരവേൽക്കാം റബീഉൽ അവ്വലിനെ

ഏവർക്കും നബിദിനാശംസകൾ

തഴവ ഉസ്താദ് പറഞ്ഞത് ഇന്ന് കാണുന്ന രൂപത്തിലുള്ള ആഘോഷ പരിപാടികളെ കുറിച്ചാണ്.. അല്ലാതെ മൌലിദ് ഹിജ്ര 300 ശേഷം വന്നു എന്നല്ല..

നബിദിന യോഗത്തിന് ജനകീയ മാനം വന്നതാണ് കോയാ ഈ പറയപ്പെട്ട ഹിജ്ര 300 ഇന് ശേഷം.. അതിനര്ത്ഥം അതിനു മുംബ് റസൂൽ സ.അ ജനിച്ചതിന്റെ ഭാഗമായിക്കൊന്ദ് ആരും ആഘോഷിച്ചിട്ടില്ല എന്നല്ല..

وكان الذي أظهر الاحتفال بالمولد النبوي هو الملك المظفر، وهو ملك صالح سُنِّي، قال
الإمام الذهبي في ترجمته كما في سير أعلام النبلاء: (صَاحِبُ إِرْبِلَ، كُوْكْبُرِي بنُ عَلِيٍّ التُّرُكْمَانِيُّ السُّلْطَانُ الدَّيِّنُ، المَلِك المُعَظَّمُ، مُظَفَّر الدِّيْنِ، أَبُو سَعِيْدٍ كُوْكْبُرِي بن عَلِيِّ بن بكتكين بن مُحَمَّدٍ التُّرُكْمَانِيّ ... وَكَانَ مُحِبّاً لِلصَّدقَة، لَهُ كُلّ يَوْم قنَاطير خُبْز يُفرِّقهَا، وَيَكسو فِي العَامِ خلقاً وَيُعْطِيهُم دِيْنَاراً وَدِيْنَارَيْنِ، وَبَنَى أَرْبَع خَوَانك لِلزَّمْنَى وَالأَضرَّاء، وَكَانَ يَأْتيهِم كُلّ اثْنَيْنِ وَخَمِيْس، وَيَسْأَل كُلّ وَاحِد عَنْ حَالِه، وَيَتفقَّده، وَيُبَاسِطه، وَيَمزح مَعَهُ... وَكَانَ مُتَوَاضِعاً، خَيِّراً، سُنِّيّاً، يُحبّ الفُقَهَاء وَالمُحَدِّثِيْنَ،).

എന്നാൽ മൗലിദ്‌ യോഗത്തിന്ന് ജനകീയ മാനം വന്നത്‌ സുന്നിയും സ്വാലിഹുമായ മുളഫ്ഫർ രാജാവിന്റെ കാലഘട്ടത്തിലാൺ ബഹു:ഇമാം ദഹബി പറയുന്നു:മുഹമ്മദ്‌ തുർക്കുമാനിയുടെ മകനായ ബക്തകിയുടെ മകനായ അലിയുടെ മകനായ അബൂസ ഈദി കൗകബിരിയുടെ മകനായ മുളഫ്ഫരുദ്ദീൻ എന്നപേരിൽ അറിയപ്പെട്ട രാജാവായിരുന്നു അദ്ധേഹം ദാനധർമം വല്ലാതെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ധാരാളം റൊട്ടി (സുമാർ:)എല്ലാദിവസവും അദ്ധേഹം വിതരണം ചെയ്തിരുന്നു എല്ലാവർഷവും ജനങ്ങൾക്ക്‌ വസ്ത്രവും പണവും നൽകിയിരുന്നു വിശമിക്കുന്നവർക്കും പ്രയാസപെടുന്നവർക്കും വേണ്ടി നാൽ ഓഫീസുകൾ തുറക്കുകയും അവിടെ വെച്ചു എല്ലാ തിങ്ക്ലാഴചയും വ്യാഴാഴ്ചയും ജനങ്ങളെ സന്ദർശിക്കുകയും അവരോട്‌ കാര്യങ്ങൾ ചോദിച്ചറിയുകയും അവർക്ക്‌ വേണ്ട സഹായങ്ങളും മറ്റും ചെയ്തു കൊടുക്കുമായിരുന്നു,മാത്രമല്ല നല്ലവനും സുന്നിയും താഴ്മയുള്ളവനും പണ്ഡിതരേയും മുഹദ്ദിസുകളേയും ഇഷ്ടപെടുകയും ചെയ്യുന്ന ആളായിരുന്നു.

പിന്നെ ഈ മുലഫ്ഫർ രാജാവെന്താ മോശക്കാരനാണോ?? നിങ്ങൾ തന്നെ അങ്ങീകരിക്കുന്ന ശരഫാക്കപ്പെട്ട മുഫസ്സിർ എന്ന് നിങ്ങൾ വാഴ്ത്തുന്ന, നിങ്ങളുടെ ഷൈഖുൽ ഇസ്ലാം ഇബ്ൻ തയ്മ്മിയ്യയുടെ ശിഷ്യൻ ആയ മാഹാനായ ഇബ്ൻ കസീർ രഹ്മതുല്ലാഹി അലൈഹി തന്നെ പറയട്ടെ.. ആരാണ് ഈ നബിദിനാഘോഷം അതി ഗംഭീരമായി കഴിപ്പിച്ച ആ മഹാൻ ??

وقال الإمام ابن كثير في ترجمته: (أحَدُ الأجْوَادِ والساداتِ الكُبَراء، والملوك الأمجاد، لَهُ آثَارٌ حَسَنة،... وكان يعمل المولد الشريف في ربيع الأول، ويحتفل به احْتِفَالاً هائلاً، وكان مع ذلك شهماً شجاعاً فاتكاً بطلاً عاقلاً عالماً عادلاً رحمه الله وأكرم مثواه).

ഇമാം ഇബ്ൻ കസീർ പറയുന്നു:അദ്ധേഹം(മുളഫ്ഫർ രാജാവ്‌)വലിയനേതാവും ധർമിഷ്ടനും ഉന്നതനായ രാജാവുമായിരുന്നു അദ്ധേത്തിന്ന് പല നന്മകളുമുണ്ട്‌ അതിൽ പെട്ടതാൺ റബീ ഉൽ അവ്വലിൽ മൗലിദ്‌ കഴിക്കൽ വലിയ സമ്മേളനം തന്നെ അതിന്ന് വേണ്ടി നടത്തുമായിരുന്നു അതോട്‌ കൂടെ അദ്ധേഹം പണ്ഡിതനും,നീതിമാനും,ധീരനും,പ്രതാപിയും,ബുദ്ധിമാനുമായിരുന്നു അദ്ധേഹത്തിന്ന് അള്ളാഹു റഹ്മത്തും അനുഗ്രഹവും ചെയ്യട്ടേ.