സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 19 November 2015

ഖിലാഫത്ത് റാഷിദ


അബൂബക്ര്‍ സിദ്ദീഖ് (റ) 

ആദ്യപേര് അബ്ദുല്‍ കഅ്ബ. ഇസ്‌ലാമാശ്ലേഷിച്ചതോടെ പ്രവാചകന്‍ അബ്ദുല്ല എന്ന് പേര് മാറ്റി. അബൂബക്ര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. പ്രവാചകരുടെ ആകാശാരോഹണ സംഭവം ഉടനടി വിശ്വസിച്ചിരുന്നതിനാല്‍ സിദ്ദീഖ് എന്ന പേരിലും വിളിക്കപ്പെട്ടു. പിതാവ് അബൂ ഖുഹാഫ. മാതാവ് ഉമ്മുല്‍ ഖൈര്‍ സല്‍മ ബിന്‍ത് സ്വഖ്ര്‍. പ്രവാചക ജന്മത്തിന്റെ രണ്ടര വര്‍ഷത്തിനു ശേഷം മക്കയില്‍ ജനിച്ചു. മാന്യനും തന്റേടമുള്ളവനുമായിട്ടായിരുന്നു ആദ്യകാല ജീവിതം. കച്ചവട പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ഒരാളായി കഴിഞ്ഞു. ഖുറൈശികളുടെ വംശാവലിയില്‍ അഗ്രഗണ്യനായിരുന്നു.

പുരുഷന്മാരില്‍നിന്നു ഇസ്‌ലാം വിശ്വസിച്ച ആദ്യവ്യക്തിയായിരുന്നു സിദ്ദീഖ് (റ). പ്രവാചകരുടെ പില്‍ക്കാല പ്രബോധന ജീവിതത്തില്‍ ഉറ്റ കൂട്ടാളിയും സഹപ്രവര്‍ത്തകനുമായി നിലകൊണ്ടു. അബൂബക്ര്‍ എന്റെ കൂട്ടുകാരനാണെന്നുവരെ പ്രവാചകന്‍ ഒരിക്കല്‍ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി അനവധിയാളുകള്‍ ഇസ്‌ലാംമതം വിശ്വസിച്ചിട്ടുണ്ട്. സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍, സുബൈര്‍ ബിന്‍ അവ്വാം, ഥല്‍ഹ ബിന്‍ ഉബൈദില്ല, സഅദ് ബിന്‍ അബീ വഖാസ്, അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് തുടങ്ങിയവര്‍ അതില്‍ പ്രധാനികളാണ്. രഹസ്യ പ്രബോധനവുമായി പ്രവാചകന്‍ ഇറങ്ങിപ്പുറപ്പെട്ട നേരം. അത് മറച്ചുപിടിക്കേണ്ടതല്ലെന്നും പരസ്യമായി പ്രഖ്യാപിക്കണമെന്നും സിദ്ദീഖ് (റ) പ്രവാചകരെ ബോധിപ്പിച്ചു. അതനുസരിച്ച് അദ്ദേഹം കഅബാലയത്തിനടുത്തു വരികയും ഇസ്‌ലാമിനെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതു കണ്ട ഖുറൈശികള്‍ അദ്ദേഹത്തിനു നേരെ ചാടിവീഴുകയും ശക്തമായി വേദനിപ്പിക്കുകയും ചെയ്യുകയുണ്ടായി. ബോധരഹിതനായി വീണ അദ്ദേഹത്തിന് ബോധം തിരിച്ചു ലഭിച്ചപ്പോള്‍ ആദ്യമായി അന്വേഷിച്ചത് പ്രവാചകരുടെ സുഖവിവരങ്ങളായിരുന്നു.
ഇങ്ങനെ ഇസ്‌ലാമിന്റെ തുടക്കം മുതല്‍ അതിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളിയായി നിലകൊള്ളുകയും എല്ലാ നിര്‍ണായക ഘട്ടങ്ങളിലും പ്രവാചകരോടൊപ്പം അടിയുറച്ചു നില്‍ക്കുകയും ചെയ്തു. വീട്ടുമുറ്റത്തു തന്നെ പള്ളിയുണ്ടാക്കി ആരാധനകള്‍ നടത്തി. പല ഘട്ടങ്ങളിലായി ശത്രുക്കള്‍ തനിക്കെതിരെ രംഗത്തുവന്നെങ്കിലും ഇതെല്ലാം ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ തൃണവല്‍ഗണിക്കുകയും പ്രവാചകരുടെ വലംകയ്യായി പ്രവര്‍ത്തിക്കുകയും ചെയ്തു.
ഇസ്‌ലാമിക നിയമങ്ങള്‍ സംരക്ഷിക്കപ്പെടുകയും പാലിക്കപ്പെടുകയും ചെയ്യണമെന്ന് ശക്തമായി വാദിച്ച അദ്ദേഹം പ്രവാചകരെ അതിരറ്റു സ്‌നേഹിച്ചു. സമ്പാദ്യം മുഴുവന്‍ ഇസ്‌ലാമിന്റെ വഴിയില്‍ ചെലവഴിച്ചു. പ്രവാചകന്‍ നേതൃത്വം നല്‍കിയിരുന്ന യുദ്ധങ്ങളില്‍ പങ്കെടുക്കുകയും അവയെ ശാരീരികമായും സാമ്പത്തികമായും സഹായിക്കുകയും ചെയ്തു. പ്രവാചകരുടെ അവസാന കാലം; രോഗബാധിതനായ സമയത്ത് ജനങ്ങള്‍ക്ക് നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ പ്രവാചകന്‍ തെരഞ്ഞെടുത്തത് സിദ്ദീഖ് (റ) വിനെയായിരുന്നു. തനിക്കു ശേഷം ജനങ്ങളുടെ ഖലീഫയായി വരേണ്ടത് അദ്ദേഹമാണെന്നതിലേക്കുള്ള സൂചനയായിരുന്നു ഇത്. സിദ്ദീഖ് (റ) മഹത്വത്തെ അംഗീകരിക്കുന്ന ഇത്തരം അനവധി സംഭങ്ങള്‍ പ്രവാചകരുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നു.
പ്രവാചക വിയോഗാനന്തരം സ്വഹാബികള്‍ ഒരുമിച്ചുകൂടുകയും സിദ്ദീഖ് (റ) വിനെ ഇസ്‌ലാമിന്റെ പ്രഥമ ഖലീഫയായി തെരഞ്ഞെടുക്കുകയും ചെയ്തു. ശേഷം, അദ്ദേഹത്തിന്റെ കാര്‍മികത്വത്തിലാണ് ജനാസ കര്‍മങ്ങളെല്ലാം നിര്‍വഹിക്കപ്പെട്ടിരുന്നത്. ശേഷം, രണ്ടു വര്‍ഷവും കുറഞ്ഞ മാസങ്ങളും അദ്ദേഹം ഭരണം നടത്തി. തീര്‍ത്തും നീതിപൂര്‍ണമായ ഭരണമായിരുന്നു അത്. അദ്യമായി ഉസാമത്ത് ബിന്‍ സൈദ് (റ) വിന്റെ നേതൃത്വത്തില്‍ പ്രവാചകന്‍ നിയോഗിച്ചിരുന്ന സൈന്യത്തെ യുദ്ധത്തിനയച്ചു. സക്കാത്ത് വിരോധികളും മതപരിത്യാഗികളുമായി രംഗത്തു വന്നവര്‍ക്കെതിരെ സന്ധിയില്ലാസമരം നടത്തി. യുദ്ധങ്ങളില്‍ ഖുര്‍ആന്‍ മന:പാഠമുള്ള ഹാഫിളുകള്‍ മരിച്ചുപോകുന്നതു കണ്ടപ്പോള്‍ സ്വഹാബികളെ വിളിച്ചുകൂട്ടുകയും ഖുര്‍ആന്‍ സമാഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.
ഹിജ്‌റ വര്‍ഷം പതിമൂന്ന് ജമാദുല്‍ ഉഖ്‌റ ഏഴിന് മഹാന്‍ ലോകത്തോട് വിടപറഞ്ഞു. അന്ന് അറുപത്തിമൂന്ന് വയസ്സുണ്ടായിരുന്നു. പ്രവാചകരുടെ അടുത്തുതന്നെ ഖബറടക്കി. ഭാര്യ അസ്മാഅ് ബിന്‍ത്ത് ഉമൈസ്. മക്കള്‍: അബ്ദുല്ല, അബ്ദുര്‍റഹ്മാന്‍, മുഹമ്മദ്, ആയിശ, അസ്മാഅ്, ഉമ്മു കുല്‍സൂം.

അലി (റ): ധിഷണയുടെ വെളിച്ചം 

പ്രവാചക പരമ്പരയുടെ സുവിശേഷത്താലും സ്വഭാവശുദ്ധിയുടെ മാഹാത്മ്യത്താലും ഹാശിം പരമ്പര, മക്കയില്‍ ഉന്നത ശ്രേഷ്ഠകുലമായി മാറി. ജാഹിലിയ്യ കാലത്തിലെ അന്തതയും അജ്ഞതയും അറേബ്യയെ ഗ്രസിച്ചപ്പോള്‍, ഹാശിം പരമ്പരയില്‍ മാത്രം അതു പ്രതിഫലിച്ചില്ല.
ശിലകളില്‍ കൊത്തിയുണ്ടാക്കിയ ബിംബങ്ങളില്‍ അറബികള്‍ മനസ്സമാധാനവും, sildenafil generic സമാശ്വാസവും കണ്ടപ്പോള്‍ ഹാശിം വംശജര്‍ കഅ്ബയുടെ രക്ഷിതാവായി അല്ലാഹുവിനെ മനസ്സില്‍ കണ്ടു. ഇതുകൊണ്ടു തന്നെ അറബികള്‍, ഹാശിം പരമ്പരക്ക് പ്രത്യേക ബഹുമാനവും സ്ഥാനമാനവും നല്‍കി. പിന്നീട് നബി(സ്വ)യുടെ ആഗമനത്തോടെ ആ വിശുദ്ധിയും പരിശുദ്ധിയും മൂര്‍ത്തീമത് ഭാവമായി പരിണമിച്ചു. മക്കയില്‍, അറബികളുടെ അരുണോദയം മുതല്‍ക്കു തന്നെ ഹാശിം പരമ്പരയ്ക്ക് ബഹുമാനവും ആദരവും കിട്ടിപ്പോന്നു എന്നതാണ് വാസ്തവം.

ബാല്യകാലം
നബി(സ്വ)യുടെ പിതൃവ്യനായ അബൂത്വാലിബിന്റെ പുത്രനാണ് അലി(റ). നബി(സ്വ)യോടും ദീനിനോടും ഏറെക്കൂറു പുലര്‍ത്തിയ അബൂത്വാലിബിന്, പക്ഷേ, ഇസ്‌ലാം ആശ്ലേഷിക്കാന്‍ കഴിഞ്ഞിട്ടില്ല. സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവന്ന ഭീകര ഭീഷണിയുടെയും വിദ്വേഷത്തിന്റെയും പുകമറയ്ക്കുള്ളില്‍ അദ്ദേഹം ഒതുങ്ങിക്കൂടി. പ്രവാചകനെയും ദീനിനെയും ആഴത്തില്‍ മനസ്സിലാക്കിയ അദ്ദേഹം നബി(സ്വ)ക്കുള്ള എല്ലാ പരിരക്ഷണം വാഗ്ദാനങ്ങളും നല്‍കിയിരുന്നു. പ്രകീര്‍ത്തന കാവ്യം പോലും ആലപിച്ചത്, അടങ്ങാത്ത ഇസ്‌ലാമിക ആവേശം ഉള്‍ക്കൊണ്ടായിരുന്നു.
നബി(സ്വ)ക്ക് പ്രവാചകത്വം ലഭിക്കുന്നതിന്റെ 10 വര്‍ഷം മുമ്പാണ് അലി(റ) ജനിച്ചത്. പിതാമഹനായ അബ്ദുല്‍ മുത്തലിബിന്റെ സഹോദരനായ അസദിന്റെ മകള്‍ ഫാത്തിമയാണ് മാതാവ്. ഉപ്പയും ഉമ്മയും വഴി ഹാശിം പരമ്പരയില്‍ എത്തുന്ന എക വ്യക്തിയാണ് അലി(റ).
അബൂത്വാലിബില്‍നിന്ന് ആറ് സന്താനങ്ങളുണ്ടായിട്ടുണ്ട്. ത്വാലിബ്, ഉഖൈല്‍, ജഅഫര്‍, അലി എന്നീ നാല് ആണ്‍മക്കളും ഉമ്മു ഹാനിഅ, ജുമാന എന്നീ രണ്ട് പെണ്‍മക്കളും.
അബൂ ഹസന്‍, അബൂ തുറാബ് എന്നീ അപരനാമങ്ങളില്‍ സുവിദിതനായ അലി(റ) ക്രി: 600ലാണ് ജനിച്ചത്-ആനക്കലഹ വര്‍ഷം 30 റജബ് 12ന്.
ഹൈദര്‍ എന്ന വിളിപ്പേരിലൂടെ ധീരതയുടെ പ്രതിരൂപം സൃഷ്ടിച്ച അലി(റ), ശാരീരിക വീക്ഷണത്തിലും ഗാംഭീര്യം മുറ്റി നില്‍ക്കുന്ന വ്യക്തിയായിരുന്നു. ശക്തമായ തവിട്ട് നിറമുള്ള അദ്ദേഹത്തിന്റെ കണ്ണുകള്‍, ഗാംഭീര്യം തെളിയിക്കുന്ന ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറമായിരുന്നു. ഉന്തിയ വയറും കശണ്ടിത്തലയും അദ്ദേഹത്തിന്റെ ഗാംഭീര്യത്തെ തേജോന്മുകമാക്കി. തിങ്ങിയ താടിയും, നെഞ്ചിലും തോളന്‍ കൈകളിലുമുള്ള ഇടതൂര്‍ന്ന മുടിയും ധീരതയുടെ പ്രതിരൂപമായി പ്രതിഫലിച്ചു.
ഇസ്‌ലാമിലേക്ക്
ബുദ്ധിയും ചിന്താവൈഭവവും ചെറുപ്പത്തിലേ അലി(റ)വിന് ഉണ്ടായിരുന്നു. കുട്ടികളില്‍ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചതിന്റെ കാരണവും ഇതുതന്നെ. നബി(സ്വ) അലി(റ)വിന്റെ സംരക്ഷണം ഏറ്റെടുത്തതിന് ശേഷമാണിത്. ഇതുണ്ടാവാന്‍ ഇടയായത് അലി(റ)വിന്റെ ബാല്യകാലത്ത് അറേബ്യയില്‍ ഒരു ക്ഷാമം പിടികൂടി. ജീവിതച്ചെലവുകള്‍ക്കും ഉപഭോഗത്തിനും സാധനങ്ങള്‍ കിട്ടാതായി. വലിയ വിലയ്ക്ക് മാത്രമേ അവ ലഭിച്ചിരുന്നുള്ളൂ… ഇത് ധാരാളം ആശ്രിതരുള്ള അബൂത്വാലിബിനെ ആശങ്കാകുലനാക്കി.
അബൂത്വാലിബിന്റെ മനോവ്യഥ മനസ്സിലാക്കിയ നബി(സ്വ) പിതൃവ്യന്‍ അബ്ബാസ്(റ)വിനോട് അദ്ദേഹത്തിന്റെ രണ്ടു മക്കളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ പറഞ്ഞു. അങ്ങനെ നബി(സ്വ) അലി(റ)വിന്റെയും അബ്ബാസ്(റ), ജഅഫര്‍(റ)വിന്റെയും പരിരക്ഷണ ചുമതല ഏറ്റെടുത്തു. അങ്ങനെ അറബികളുടെ മേല്‍ ഇടിത്തീയായി വര്‍ഷിച്ച ക്ഷാമം അലി(റ)വിന് സന്തോഷത്തിന്റെ കുളിര്‍മഴയേകി.
ഒരു തിങ്കളാഴ്ചയായിരുന്നു നബി(സ്വ)ക്ക് നുബുവ്വത്ത് ലഭിച്ചത്. അന്ന് അലി(റ)വിന് 10 വയസ്സായിരുന്നു. നബി(സ്വ)യും ഖദീജ ബീവിയും നിസ്‌കരിക്കുന്നത്, ഒരിക്കല്‍ അലി(റ) കാണാനിടയായി. അലി(റ) ഇതിനെ is cialis the same as tadalafil സംബന്ധിച്ച് നബി(സ്വ)യോട് ചോദിക്കുകയും നബി(സ്വ) തന്റെ പുതിയ ആദര്‍ശത്തെ അലി(റ)വിനു വിവരിച്ചു കൊടുക്കുകയും ചെയ്തു. ആദ്യം അലി(റ) പിതാവിന്റെ സമ്മതത്തോടെ ഇസ്‌ലാം സ്വീകരിക്കാം എന്നു പറഞ്ഞെങ്കിലും പുതിയ ആദര്‍ശത്തെ കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ തിരു സന്നിധിയിലെത്തിച്ചു. പിതാവ് പോലും അറിയാതെ ഗോപ്യമായി അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. നിസ്‌കാര സമയമായാല്‍ ഏതെങ്കിലും താഴ്‌വരയില്‍ പോയി രഹസ്യമായി അത് നിര്‍വഹിക്കുമായിരുന്നു അലി(റ). കൂടാതെ പുരുഷന്മാരില്‍ ആദ്യമായി നബി(സ്വ) കൂടെ നിസ്‌കരിച്ചതും അലി(റ) ആയിരുന്നു.
മദീനയിലേക്ക്
നുബുവ്വത്തിന്റെ 10ാം വര്‍ഷം അബൂത്വാലിബും ഖദീജാബീവിയും വഫാത്തായി. ഈ ആകസ്മിക മരണം നബി(സ്വ)യെ വളരെ ദുഃഖത്തിലാഴ്ത്തി. ‘ദുഃഖ വര്‍ഷം’ എന്ന് ചരിത്രം ആ വര്‍ഷത്തെ വിശേഷിപ്പിക്കുന്നു.
ഇവരുടെ മരണശേഷം, ശത്രുക്കള്‍ നബി(സ്വ)ക്കും അനുയായികള്‍ക്കുമെതിരേ ശക്തമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. നബി(സ്വ) ത്വാഇഫിലെ സഖീഫ് ഗോത്രത്തില്‍ അഭയംതേടിയെങ്കിലും അവിടെയും അക്രമം ശതഗുണീഭവിച്ചു. ഇസ്‌ലാമിന്റെ മുമ്പില്‍ അഭയകേന്ദ്രങ്ങള്‍ ഓരോന്നായി കൊട്ടിയടക്കപ്പെടാന്‍ തുടങ്ങി.
13 വര്‍ഷത്തെ അഗ്നിപരീക്ഷണങ്ങള്‍ക്കുശേഷം നബി(സ്വ), അബൂബക്കര്‍(റ), അലി(റ) എന്നിവരൊഴികെ എല്ലാവരും മദീനയിലേക്ക് ഹിജ്‌റ പോയി. എങ്കിലും ശത്രുക്കളുടെ വിഷംപുരണ്ട കൈകള്‍ നബി(സ്വ)യുടെ വധത്തില്‍ വരെ എത്തിനിന്നെങ്കിലും, ദിവ്യവെളിപാടോടെ നബി(സ്വ)യും അബൂബക്കര്‍(റ)വും രക്ഷപ്പെട്ടു. തദവസരത്തില്‍, നബി(സ്വ) അലി(റ)വിനെ തന്റെ അമാനത്ത് വക സ്വത്തുക്കള്‍ തിരിച്ചേല്‍പ്പിക്കുവാനും മറ്റുമായി മൂന്നു ദിവസത്തോളം മക്കയില്‍ തങ്ങണമെന്ന് നിര്‍ദേശിച്ചു. പിന്നീട് കൃത്യനിര്‍വഹണം കഴിഞ്ഞ് http://cialisdosage-reviews.com/ അലി(റ) മദീനയിലേക്ക് പുറപ്പെട്ടു. പകല്‍ വിശ്രമിച്ചും രാത്രി യാത്ര ചെയ്തും അലി(റ) മദീനയില്‍ എത്തി. യാത്ര ചെയ്തത് കാരണം അദ്ദേഹത്തിന്റെ കാല് വ്രണപ്പെട്ടിരുന്നു.
റബീഉല്‍ അവ്വല്‍ മധ്യത്തിലാണ് അലി(റ) മദീനയില്‍ എത്തിയത്. viagra 100 മുഹാജിറുകളുടെ ഇടയിലും അന്‍സ്വാരികളുടെ ഇടയിലും അദ്ദേഹം സൗഹൃദം സ്ഥാപിച്ചു. അലി(റ)ന് സുഹൃത്തായി നബി(സ്വ) നിര്‍ദേശിച്ചത് സഹ്‌ളുബ്‌നു ഹുനൈഫ്(റ)വിനെയായിരുന്നു.
ഹിജ്‌റ രണ്ടാം വര്‍ഷം അലി(റ)വിന് നബി(സ്വ) തന്റെ മകള്‍ ഫാത്തിമ(റ)യെ വിവാഹം കഴിപ്പിച്ചുകൊടുത്തു. അന്ന് അലി(റ)വിന് 21 വയസ്സും ഫാത്തിമാ ബീവിക്ക് 15 വയസ്സുമായിരുന്നു.
രണാങ്കണങ്ങളില്‍
സത്യാസത്യ വിവേചനദിവസം (യൗമുല്‍ ഫുര്‍ഖാന്‍) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ഹിജ്‌റ രണ്ടാം വര്‍ഷം റമളാന്‍ 17നു നടന്ന ബദര്‍ യുദ്ധത്തില്‍ അലി(റ) മുന്നണിപ്പോരാളിയായിരുന്നു. തുടക്കത്തില്‍തന്നെ തന്റെ ധീരവും സുധീരവുമായ ഇടപടലുകളിലൂടെ അലി(റ) തന്റെ രണശൂര്യം കാണിച്ചുകൊടുത്തു. പ്രസിദ്ധമായ ‘ദുല്‍ഫുഖാര്‍’ എന്ന കരവാള്‍ നബി(സ്വ) സമ്മാനിച്ചത് ബദര്‍ യുദ്ധത്തിലാണ്.
ബദ്‌റിലെ സമ്പൂര്‍ണ പരാജയത്തിന്റെ പ്രതികാര ദാഹവുമായിട്ടാണ് അബൂസുഫ്‌യാന്റെ നേതൃത്വത്തില്‍ ഖുറൈശി സൈന്യം ഉഹ്ദിലെത്തുന്നത്. തുടക്കത്തില്‍ മുസ്‌ലിംകള്‍ ശത്രുക്കളുടെമേല്‍ മേല്‍ക്കൊയ്മ കാണിച്ചെങ്കിലും, ജബലുറുമാത്ത് പര്‍വതത്തില്‍ നിലയുറപ്പിച്ചിരുന്ന അമ്പെയ്ത്തുകാര്‍ നബി(സ്വ)യുടെ കല്‍പ്പന മറന്ന് യുദ്ധക്കളത്തിലിറങ്ങിയതു വിനയായി. പര്‍വതത്തിന്റെ മറവില്‍ ശത്രുക്കള്‍ മുസ്‌ലിംകളുടെ മേല്‍ അക്രമം അഴിച്ചുവിട്ടു. ‘മുഹമ്മദ് കൊല്ലപ്പെട്ടു’ എന്ന കിംവദന്തി ശത്രുക്കള്‍ പരത്തി. സ്വഹാബാക്കള്‍ പിന്തിരിഞ്ഞോടിയെങ്കിലും നബി(സ്വ)യും കുറച്ചു സ്വഹാബികളും രണാങ്കണത്തില്‍ ഉറച്ചുനിന്നു. ഈ ഘട്ടത്തില്‍ നബി(സ്വ)യുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തത് ആബൂ ഉബൈദ(റ)വും അലി(റ)വും ആയിരുന്നു. നബി(സ്വ)ക്ക് പറ്റിയ സാരമായ മുറിവുകള്‍ കഴുകിക്കൊടുത്തത് അലി(റ)വും ഫാത്തിമാബീവിയും ചേര്‍ന്നാണ്.
ഹിജ്‌റ ആറാം വര്‍ഷത്തില്‍ നടന്ന ഖന്തഖ് യുദ്ധത്തിലും അലി(റ) തന്റെ രണവീര്യം പുറത്തുകാട്ടി. കിടങ്ങ് ഭേദിച്ച് അക്രമിക്കാനെത്തിയ പ്രസിദ്ധനായ കുതിരപ്പടയാളി അംറുബ്‌നു അബ്ദുവുദ്ദിനെ സധൈര്യം നേരിട്ട് കീഴടക്കിയത് അലി(റ) ആയിരുന്നു. ഈ വര്‍ഷത്തില്‍ തന്നെ നടന്ന, മാനവിക സ്‌നേഹത്തിന്റെയും സമാധാനപ്രിയത്തിന്റെയും ദര്‍ശനമായ ഹുദൈബിയ്യ സന്ധിയിലും അലി(റ)തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. കരാര്‍ പത്രം എഴുതാന്‍ നബി(സ്വ) തന്റെ പക്ഷത്തുനിന്നും നിയോഗിച്ചത് അലി(റ)വിനെയായിരുന്നു.
അറേബ്യയിലെ ജൂതത്തുരുത്തായ ഖൈബര്‍ പ്രദേശം പിടിച്ചടക്കാനായി നബി(സ്വ) നിയോഗിച്ചത് അലി(റ)വിനെയായിരുന്നു. നിരവധികോട്ടകളുള്ള ഖൈബര്‍ പ്രദേശം മുസ്‌ലിംകള്‍ക്ക് പിടിച്ചടക്കാനായത് അലി(റ)വിന്റെ അസാധാരണ ബുദ്ധി ശക്തി കൊണ്ടും കായബലം കൊണ്ടുമായിരുന്നു. 40 പേര്‍ക്ക് ഒന്നിച്ചു പൊക്കാന്‍ മാത്രം ഭാരമുള്ള ഖൈബര്‍ കോട്ടയുടെ കവാടം അലി(റ) ഒരു കൈ കൊണ്ട് ഇളക്കിയെടുത്തതോടെയാണ് യുദ്ധത്തിന് ഒരു വഴിത്തിരിവായത്. അവിടെ വച്ച് അലി (റ) പാടിയ കാവ്യാത്മക ശൈലിയപ്പോലെ പോരാട്ട വീര്യം കൊണ്ട് അലി(റ) മുറഹിബിനെ കീഴടക്കുക തന്നെ ചെയ്തു.
ഇങ്ങനെ, നിസ്തുലവും നൈതികവുമായ യുദ്ധ തന്ത്രങ്ങളിലൂടെ തന്ത്രിയായിത്തീര്‍ന്ന അലി(റ) അനവധി യുദ്ധങ്ങളിലും, പ്രതിസന്ധി ഘട്ടങ്ങളിലും മുസ്‌ലിംകള്‍ക്ക് തണലും തേനും കനിഞ്ഞു നല്‍കിയിട്ടുണ്ട്. അസാധാരണമായ പോരാട്ടവീര്യം കൊണ്ടായിരുന്നു അലി(റ) ഇത് സാധിച്ചെടുത്തത്.
ജീവിതവഴികള്‍
ഹിജ്‌റ 11ാം വര്‍ഷം റ.അവ്വല്‍ 12ന് നബിയുടെ വഫാത്തോടുകൂടി അലി(റ)വിന്റെ താങ്ങും തണലും മാഞ്ഞുപോയി. നബി(സ)യുടെ ജീവിതത്താളുകളില്‍ സകല മേഖലകളിലും ഒരു സഹചാരിയായി അലി(റ) നിലനിന്നിരുന്നു. ധീരമായ നിലപാടുകളിലൂടെ ഇസ്‌ലാമിന്റെ ചെങ്കോട്ട കാത്തുസൂക്ഷിച്ചത്. അലി(റ)വിനെപ്പോലുള്ള സ്വഹാബികളായിരുന്നു.
നബി(സ)ക്കു ശേഷം മുസ്‌ലിം ഉമ്മത്തിന്റെ നേതൃത്വം ഏറ്റെടുത്ത സച്ചരിതരായ ഖലീഫമാരുടെ കാലത്തിലും, അലി(റ) വിവിധ തലങ്ങളില്‍ തിളങ്ങിനിന്നു.
നബി(സ)യുടെ വഫാത്തിനു ശേഷം അബൂബക്കര്‍(റ)വിനെ മുഹാജിറുകളും അന്‍സ്വാറുകളും ഖലീഫയായി ബൈഅത്ത് ചെയ്തതില്‍ അലി(റ)വിന് യാതൊരുവിധ വിയോജിപ്പുമുണ്ടായിരുന്നില്ല. ഒരു ഉപദേശകന്റെ ചുമതലയായിരുന്നു അബൂബക്കര്‍(റ) വിന്റെ കാലത്ത് അലി(റ)വിന് ഉണ്ടായിരുന്നത്. നിര്‍ണായകമായ പല ഘട്ടങ്ങളിലും അലി(റ) പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കാതെ നിര്‍ണയിക്കുകയായിരുന്നു പതിവ്.
രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലത്തും പല സങ്കീര്‍ണ കാര്യങ്ങളിലും ഉമര്‍(റ) കൂടിയാലോചിച്ചിരുന്നത് അലി(റ) നോടായിരുന്നു. നഹാവന്ദ് യുദ്ധത്തിന്റെ അമരത്തുനിന്ന് ഉമര്‍(റ) പിന്തിരിഞ്ഞതും, നുഅ്മാനുബ്‌നു മുഖ്‌രിനുല്‍ മുസ്‌നിയെ തല്‍സ്ഥാനത്ത് അവരോധിതനാക്കുകയും ചെയ്തതിലെ ബുദ്ധിശക്തി അലി(റ) ആയിരുന്നു.
ഉമര്‍(റ) തന്റെ പിന്‍ഗാമി ആരായിരിക്കണമെന്ന് നിര്‍ദേശിച്ചില്ല. പകരം അലി(റ) ഉള്‍ക്കൊളളുന്ന ഒരു ആറംഗ പ്രമുഖരെ കൂടിയാലോചിക്കാനായി പറഞ്ഞു. പിന്നീട് ഉസ്മാന്‍(റ) ഭരണത്തിലേറുകയും ചെയ്തു. ഉസ്മാന്‍(റ)വിന്റെ കാലത്തും അലി(റ) കൈത്താങ്ങായിട്ടുണ്ട്. ഖുര്‍ആന്‍ പാരായണത്തിന് ഏകീകൃത രൂപം കൊണ്ടുവന്നതിന് വളരെയധികം, ഉസ്മാന്‍ (റ)വിന് പഴികേട്ടിരുന്നെങ്കിലും, ഈ നിമിഷത്തിലെല്ലാം ഉസ്മാന്‍(റ) വിന് സമചിത്തത വീണ്ടെടുക്കാന്‍ അലി(റ) ആയിരുന്നു ധൈര്യം കൊടുത്തത്.

ഖിലാഫത്ത്: അര്‍ത്ഥവും വ്യാപ്തിയും

അല്ലാഹു ഇഷ്ടദാസന്മാര്‍ക്കു നല്‍കുന്ന സ്ഥാനങ്ങളും അധികാരങ്ങളുമാണ് നുബുവ്വത്ത്, രിസാലത്ത്, ഖിലാഫത്ത്. ഇവ വെവ്വേറെ വിലയിരുത്തുമ്പോള്‍ ഖിലാഫത്തിനു പ്രത്യേകതയുണ്ട്. നബിയോ റസൂലോ ഖലീഫയാകണമെന്നില്ല; മറിച്ചും. അതേ സമയം നുബുവ്വത്ത്, രിസാലത്ത് ഏതു സ്ഥാനത്തെക്കാളും വലുതാണ്. ഇതു രണ്ടും ഇഷ്ടദാസന്റെ ശ്രമമോ സേവനമോ കൊണ്ടു ലഭിക്കില്ല; ഖിലാഫത്ത് ലഭിക്കാം.
എന്താണ് ഖിലാഫത്ത്?
ഒരു നബി അല്ലാഹുവില്‍നിന്ന് വ്യക്തമായി നിര്‍ദ്ദേശിക്കപ്പെട്ട നിയമ വ്യവസ്ഥ സ്വന്തമായി നടപ്പാക്കുന്നു. റസൂല്‍ ആ വ്യവസ്ഥ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. നബിയും റസൂലമായവര്‍ രണ്ടും നിര്‍വഹിക്കുന്നു. എന്നാല്‍ വ്യക്തമായി നിര്‍ദ്ദേശിക്കപ്പെടാത്ത കാര്യങ്ങള്‍ മുന്‍കൂട്ടിയുള്ള പൊതു അനുവാദത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ തീര്‍പ്പാക്കുകയും ആ നിലയില്‍ അല്ലാഹുവിനു വേണ്ടി സ്വതന്ത്രമായി ഭൂമിയില്‍ ഭരണം നടത്തുകയും ചെയ്‌തേക്കാം. എങ്കില്‍ ഇതിനര്‍ത്ഥം ഇവര്‍ അല്ലാഹുവിന്റെ ഖലീഫമാരാണെന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍, സ്വന്തമായി വിധിപറയാനും അല്ലാഹുവിനുവേണ്ടി സ്വതന്ത്രമായി ഭൂമിയില്‍ ഭരണം നടത്താനുമുള്ള അധികാരമാണ് ഖിലാഫത്ത്. ഇതിനു അപാരമായ ബുദ്ധിയും ചിന്തയും സര്‍വ്വോപരി ദൈവിക സന്ദേശങ്ങളിലും പ്രവാചക ചര്യയിലും മറ്റും അഗാധ പാണ്ഡിത്യവും വിശിഷ്യാ അഭൗതികവും ദൈവികവുമായ ആത്മീയ ശക്തിയും അനിവാര്യമാണ്.
ദാവൂദ് നബി (അ) യെ ഖലീഫയായി നിയോഗിച്ച് അല്ലാഹു ഇങ്ങനെ പറഞ്ഞു: ‘ദാവൂദ്, താങ്കളെ നാം ഭൂമിയില്‍ പ്രതിനിധിയായി നിയോഗിച്ചിരിക്കുന്നു. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ സത്യസന്ധമായി താങ്കള്‍ വിധിക്കുക. ദേഹേച്ഛയരുത്’ (സ്വാദ്: 26). മൂസാ (അ) ആവശ്യപ്പെട്ടപ്രകാരം ഹാറൂന്‍ (അ) നെ അല്ലാഹു പ്രവാചകനാക്കി. താങ്കള്‍ എന്റെ ഖലീഫയാകണമെന്നു പിന്നീട് മൂസാ നബി (അ) അദ്ദേഹത്തോട് കല്‍പിക്കുകയും ചെയ്തു. മൂസാ നബി (അ) അല്ലാഹുവിന്റെ ഖലീഫയായതുകൊണ്ടാണിത്. ഹാറൂന്‍ (അ) തന്റെ ഖലീഫയായതും ഇതുകൊണ്ടുതന്നെ. നബിയായതുകൊണ്ട് ഖലീഫയാകണമെന്നില്ലെന്നു ഇവിടെ മനസ്സിലാക്കാം. ഇതെല്ലാം ഖുര്‍ആന്‍ (അഅ്‌റാഫ്: 141, ത്വാഹാ: 29-36) വ്യക്തമാക്കിയതാണ്.
അല്ലാഹു വ്യക്തമാക്കിയ പ്രത്യേക വിധി നടപ്പാക്കാന്‍ മാത്രമല്ല ദാവൂദിനെ നിയോഗിച്ചത്. വിധിക്കാന്‍തന്നെയാണ്. നിശ്ചിത വിഷയത്തിലെന്നുമല്ല; എല്ലാ വിഷയത്തിലുമാണ്. ഇതുകൊണ്ടാണ് നിയോഗസമയത്ത് വിഷയം നിര്‍ണയിക്കാതിരുന്നത്. പക്ഷെ, നബിയോ റസൂലോ ആയ ഖലീഫയുടെ വിധി, വാക്ക്, പ്രവൃത്തികള്‍ തെറ്റില്ല. നബിക്കും റസൂലിനും അപ്രമാദിത്വം ഉള്ളതാണ് കാരണം. ഈ സ്ഥാനങ്ങളില്ലാത്ത ഖലീഫക്കു തെറ്റു പറ്റാം.
നാലു രൂപങ്ങള്‍
ഖിലാഫത്ത് എന്ന ദൈവിക പ്രാതിനിധ്യം ലഭിക്കുന്നതിനു നാലു രൂപങ്ങളുണ്ട്. ഒന്ന്, അല്ലാഹുവിന്റെ നേരിട്ടുള്ള സന്ദേശം. രണ്ട്, നബി, റസൂല്‍ മുഖേന. ദാവൂദ് (അ) മിന്റെത് ഒന്നാമത്തേതിനും ഹാറൂന്‍ (അ), ഇമാം മഹ്ദി (റ) എന്നിവരുടെത് രണ്ടാമത്തേതിനും ഉദാഹരണമാണ്. നബി, റസൂല്‍ മുഖേന ലഭിക്കുന്നവര്‍ക്ക് ഖലീഫത്ത് നബിയ്യില്ലാഹി, ഖലീഫത്തു റസൂലില്ലാഹി എന്നൊക്കെ പറയാം. ഖലീഫത്തുല്ലാഹി എന്നു പറയുന്നതിനും തടസ്സമില്ല. മഹ്ദിയെ പറ്റി ഖലീഫത്തുല്ലാഹി ഫില്‍ അര്‍ദ് (ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധി) എന്നു നബി (സ്വ) പറഞ്ഞിട്ടുണ്ട്. ‘നിങ്ങളെ അവന്‍ ഭൂമിയില്‍ ഖലീഫമാരാക്കും’ (നംല്: 62) എന്നു അല്ലാഹു പറഞ്ഞത് ഇതെല്ലാം ഉള്‍കൊള്ളുന്നുണ്ട്. ‘താങ്കളോടു ഉടമ്പടി ചെയ്യുന്നവര്‍ അല്ലാഹുവോടു മാത്രമാണ് ഉടമ്പടി ചെയ്യുന്നത്’ (ഫത്ഹ്:10) എന്നു പറഞ്ഞതും ഇതു തന്നെയാണ്. അനുയായികള്‍ക്കു പ്രവാചകന്മാര്‍ മുഖേനയാണ് ഖിലാഫത്ത് ലഭിക്കുക.
മൂന്ന്: നിലവിലുള്ള ഖലീഫ മുഖേന. സ്വിദ്ധീഖ് (റ) തന്റെ ശേഷത്തേക്കു ഉമര്‍ (റ) വിനെ ഖലീഫയാക്കിയതു പോലെ.
നാല്: ജനങ്ങളുടെ ബൈഅത്ത് (ഉടമ്പടി). സിദ്ധീഖ് (റ), അലി (റ), ഉസ്മാന്‍ (റ) എന്നിവരെ ജനങ്ങള്‍ ബൈഅത്തു ചെയ്തു ഖലീഫയാക്കിയതുപോലെ. മൂന്നാം രൂപത്തിലും ജനങ്ങളുടെ ബൈഅത്തുണ്ടാകാം. ഉമര്‍ (റ) ഉദാഹരണം.
യോഗ്യത
പ്രത്യേകം നിര്‍ദ്ദേശിക്കപ്പെടാത്ത കാര്യത്തില്‍ അല്ലാഹുവിനു വേണ്ടി സ്വതന്ത്രമായി തീരുമാനമെടുത്തു  ഭരണം നടത്തലാണ് ഖിലാഫത്തിന്റെ അന്ത:സ്സത്തയെന്നു വന്നല്ലോ. എങ്കില്‍ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിന്റെ മാനദണ്ഡം മറ്റൊരു പ്രയോഗത്തില്‍ അല്‍ ഇജ്തിഹാദുല്‍ മുത്‌ലഖ് (സര്‍വസ്വതന്ത്ര ഗവേഷണം) എന്ന യോഗ്യതയാണ്. നബി(സ്വ) യുടെ സ്വഹാബിമാര്‍ക്കെല്ലാം ഇത് ഉണ്ടായിരുന്നു. പക്ഷെ, അത് പ്രാവര്‍ത്തികമാക്കാന്‍ അവരില്‍ പലരും മുന്നോട്ടു വന്നില്ല. ഇങ്ങനെ മുന്നോട്ടു വരാത്തവര്‍ വന്നവരെ അനുഗമിക്കുകയാണ് ചെയ്തത്. വന്നവര്‍തന്നെ അതതു കാലത്തെ ഖലീഫമാരെ അനുസരിച്ചിട്ടുണ്ട്. ഇമാം, ഖാസി, ഖലീഫമാര്‍ എന്നിവരുടെ നിയമങ്ങളും തീരുമാനങ്ങളും തങ്ങളുടെ ഭരണീയര്‍ക്കെല്ലാം ബാധകമായതുകൊണ്ടാണിത്. ഇതിനര്‍ത്ഥം ഖലീഫയും മറ്റു ഭരണീയരുടെ അഭിപ്രായം കേള്‍ക്കേണ്ടതില്ലെന്നോ അവരുടെ മുശാവറ കേള്‍ക്കേണ്ടതില്ലെന്നോ അവരുമായി മുശാവറ ചെയ്യേണ്ടതില്ലെന്നോ അല്ല; അതെല്ലാം വേണം. നബി (സ്വ), സിദ്ദീഖ് (റ), ഉമര്‍ (റ) തുടങ്ങിയവരുമായി കൂട്ടായും ഒറ്റക്കും ചര്‍ച്ച ചെയ്യാറുണ്ട്. പലപ്പോഴും അവരുടെ അഭിപ്രായങ്ങള്‍ നടപ്പില്‍ വരുത്താറുമുണ്ട്. ഇങ്ങനെ ചര്‍ച്ച ചെയ്യണമെന്ന് ഖുര്‍ആന്‍ (ആലുഇംറാന്‍:159) പ്രത്യേകം നിര്‍ദ്ദേശിച്ചതാണല്ലോ.
അംഗീകാരം
നാലു ഖലീഫമാര്‍ക്ക് പ്രത്യേഗിച്ചും മറ്റു സ്വഹാബിമാര്‍ക്ക് പൊതുവിലും ഗവേഷണാധികാരം നബി തങ്ങള്‍ അംഗീകരിച്ചുകൊടുത്തിട്ടുണ്ട്. യുദ്ധത്തിനായി ബനൂ ഖുറൈളയിലേക്കുള്ള യാത്രയില്‍ നബിയുടെ നിര്‍ദ്ദേശം സ്വഹാബിമാര്‍ വിലയിരുത്തിയതും വ്യാഖ്യാനിച്ചതും നടപ്പിലാക്കിയതും വിവിധ രൂപത്തിലായിരുന്നു. ബനൂ ഖുറൈളയിലെത്തിയതല്ലാതെ നിങ്ങള്‍ അസ്‌റ് നിസ്‌കരിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം. ഒരു വിഭാഗം അങ്ങോട്ടെത്തുംമുമ്പെ നിസ്‌കരിച്ചു. ഖളാ ആകുമോ എന്ന ഭയമായിരുന്നു കാരണം. ഖളാ ആക്കരുതെന്ന നിര്‍ദ്ദേശം പണ്ടേ ഉണ്ടുതാനും. അവിടെ എത്തുംവരെ നിസ്‌കരിക്കരുത് എന്നതിനര്‍ത്ഥം നിസ്‌കാരം ഖളാ ആക്കാമെന്നല്ല; മറിച്ച്, വേഗത്തില്‍ അവിടെ എത്തണമെന്നാണ് എന്ന് അവര്‍ വ്യാഖ്യാനിച്ചു. മറു വിഭാഗം അവിടെ എത്തിയ ശേഷമാണ് നിസ്‌കരിച്ചത്. ഖളാ ആക്കരുതെന്ന പഴയ നിര്‍ദ്ദേശത്തെ പുതിയതു റദ്ദാക്കുന്നെന്നു ഇവരും വ്യാഖ്യാനിച്ചു. പിന്നീട്, രണ്ടു വിഭാഗത്തെയും നബി അംഗീകരിച്ചു. സ്വഹാബിമാരുടെ മൊത്തം ഗവേഷണം സംബന്ധിച്ചാണിത്.
നാലു ഖലീഫമാര്‍
നാലു ഖലീഫമാരുടെ ഗവേഷണം പ്രത്യേകം നബി അംഗീകരിച്ചതിനു അനവധി ഉദാഹരണങ്ങളുണ്ട്. ഒരിക്കല്‍ നബി ഇങ്ങനെ നിര്‍ദ്ദേശിച്ചു: നിങ്ങള്‍ വിത്‌റ് നിസ്‌കാരം രാത്രി അവസാനമാക്കണം. ഇത് അബൂ ബക്ര്‍ (റ), ഉസ്മാന്‍ (റ) എന്നിവര്‍ വ്യാഖ്യാനിച്ചത് ഇശായും സുന്നത്തും ഭക്ഷണവും എല്ലാം കഴിഞ്ഞു അവസാനം ഉറങ്ങുന്നതിനു മുമ്പ് വിത്‌റ് നിസ്‌കരിക്കുകയെന്നാണ്. അപ്രകാരമാണ് അവര്‍ ചെയ്തതും. ഉറങ്ങിയാല്‍ പിന്നെ സുബഹിക്കു മുമ്പ് ഉണരുമോ എന്ന ഭയം അവര്‍ക്കുണ്ടായിരുന്നു. ഉണരാതിരുന്നാല്‍ വിത്‌റ് നഷ്ടപ്പെടുമല്ലോ. അവരുടെ സൂക്ഷ്മതയായിരുന്നു ഇത്. ഉമര്‍ (റ), അലി (റ) എന്നിര്‍ വ്യാഖ്യാനിച്ചത് അവര്‍ ഉറങ്ങട്ടെ ഉറങ്ങാതിരിക്കട്ടെ സുബഹിക്കു മുമ്പ് രാത്രിയുടെ അവസാനം തന്നെ നിസ്‌കരിക്കുകയെന്നാണ്. ഇവര്‍ ചെയ്തതും അങ്ങനെതന്നെ. ഉറങ്ങിയാല്‍ ഉണരാതിരിക്കുമോ എന്ന് ഭയക്കേണ്ടതില്ല. ഉറങ്ങുന്നതു തന്നെ ഉണരാനാണ്. ഇത് ഇവരുടെ മനക്കരുത്താണ്. ഇങ്ങനെ വ്യത്യസ്ത വ്യാഖ്യാനത്തിലൂടെ മുന്നോട്ടു നീങ്ങിയ ഇവരെ നബി വിചാരണ ചെയ്തു. രണ്ടു വിഭാഗത്തിന്റെയും വാദവും ന്യായവും കേട്ട ശേഷം രണ്ടും അവിടന്ന് അംഗീകരിച്ചു. ഇങ്ങനെ പറയുകയും ചെയ്തു: ഒന്നാം വിഭാഗത്തിന്റെ നയം സൂക്ഷ്മതയാണ്. രണ്ടാം വിഭാഗത്തിന്റെത് മനക്കരുത്തും. രണ്ടും ശരിയാണ്.
ഒരുത്തന്‍ ഭാര്യയോട് ഇങ്ങനെ സത്യം ചെയ്തു: കാലത്തോളം നിന്നെ ഞാന്‍ സംയോഗം ചെയ്യില്ല. പിന്നീട് അദ്ദേഹത്തിന് ക്ഷമിക്കാനായില്ല. കാലത്തോളം എന്നതിന്റെ വ്യാപ്തി എത്രയാണ്. കാലം എന്നുമുണ്ടല്ലോ. കാലം എന്നുമുണ്ടല്ലോ. ഇനി ഞാന്‍ എന്തു ചെയ്യും. അയാള്‍ പരിഭവിച്ചു. അദ്ദേഹം അബൂബക്ര്‍ (റ) വിനെ സമീപിച്ചു. കാലത്തോളത്തിന്റെ അര്‍ത്ഥമന്വേഷിച്ചു. അന്ത്യനാള്‍ വരെ സംയോഗം പാടില്ല. ഇവിടെ യാതൊരു രക്ഷയുമില്ലെന്ന് കണ്ട അയാള്‍ ഉമര്‍ (റ) നെ സമീപിച്ചു. നാല്‍പത് വര്‍ഷം പാടില്ല. ഇനിയും രക്ഷയില്ലെന്ന് കണ്ട അയാള്‍ ഉസ്മാന്‍ (റ) വിനെ സമീപിച്ചു. അദ്ദേഹം പറഞ്ഞത് ഒരു കൊല്ലം പാടില്ല എന്നാണ്. അയാള്‍ക്ക് സമാധാനമായി. കാലം കുറഞ്ഞു വരികയാണല്ലോ. അയാള്‍ അലി (റ) വിനെ കണ്ടുമുട്ടി. ഒരു ദിവസം മാത്രം പാടില്ല. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചു അയാള്‍ നബിയെ സമീപിച്ചു. അവിടന്നു നാലുപേരെയും വിളിച്ചു വിശദീകരണം തേടി. ഓരോരുത്തരും തന്റെ അഭിപ്രായം ഖുര്‍ആന്‍ ഓതി സ്ഥിരീകരിച്ചു. ഇതെല്ലാം കേട്ട ശേഷം നബി ഇങ്ങനെ പറഞ്ഞു. എന്റെ സ്വഹാബിമാര്‍ നക്ഷത്രതുല്യരാണ്. അവരില്‍ ആരെ അനുഗമിച്ചാലും നിങ്ങള്‍ക്ക് മാര്‍ഗദര്‍ശമുണ്ട്. ചോദ്യകര്‍ത്താവിന് ഏറ്റവും നല്ലത് അലിയുടെ ഫത്‌വയാണ്. അയാള്‍ പിന്നെ എന്തു ചെയ്‌തെന്നത് ചോദിക്കേണ്ടതില്ലല്ലോ.
ഇവിടെ കാലത്തോളം എന്നതിനു ചോദ്യകര്‍ത്താവ് ഉപയോഗിച്ച പദം ഹീന്‍. ഇതിനെ ഖുര്‍ആന്‍ യൂനുസ് 98 ല്‍ അന്ത്യനാള്‍, ഹിജ്‌റ: 1 ല്‍ നാല്‍പത് വര്‍ഷം, ഇബ്‌റാഹീം 25 ല്‍ ഒരു വര്‍ഷം, റൂം 17 ല്‍ ഒരു ദിവസം എന്നിങ്ങനെ നാല് വിത്യസ്ത കാലപരിധിയുണ്ട്. ഇതാണ് നാലുപേരുടെ വിവിധ വീക്ഷണങ്ങളുടെ ആധരം. ഇതവര്‍ ഖുര്‍ആനോതി വിശദീകരിച്ചപ്പോഴാണ് നബി (സ്വ) മേല്‍പ്രകാം പറഞ്ഞത്.
ഈ സംഭവം മഹാനായ ശബര്‍ഖീതി തന്റെ ഫുതൂഹാത്തില്‍ വഹബിയ്യ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ച ശേഷം ഇങ്ങനെ പറയുന്നു: മേതല്‍പ്രകാരം ഒരാള്‍ ഭാര്യയോട് സത്യം ചെയ്താല്‍ എന്റെ മദ്ഹബ്-മാലികി- ഉസ്മാനിന്റെ അഭിപ്രായമാണ്. ഈ സംഭവത്തില്‍ നബി അലി (റ) വിന്റെ അഭിപ്രായമാണ് ചോദ്യകര്‍ത്താവിന് നിര്‍ദ്ദേശിച്ചത്. ഇതിനു കാരണം അയാളുടെ ശാരീരികവും മാനസികവുമായ അവസ്ഥയാണ്. ഒന്നില്‍കൂടുതല്‍ ദിവസം ക്ഷമിക്കാന്‍ അയാള്‍ക്ക് സാധിക്കുമായിരുന്നില്ല (ഫുതൂഹാത്ത്: 255-56). ഫത്‌വകളും തീരുമാനങ്ങളും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാകണമെന്നതിനു ഇവിടെ നമുക്ക് അടിവരയിടാം.
നാല് ഖലീഫമാര്‍ക്കും ഇസ്‌ലാമിക ഭരണത്തിലും ഒരു ലോകോത്തര സമൂഹത്തിന്റെ നിര്‍മാണത്തിലും  മറ്റു ഭരണ കര്‍ത്താക്കളെ അപേക്ഷിച്ച് ഏറ്റവും വലിയ പങ്കാണ് ഉള്ളത്. നബിയുടെയോ മുന്‍ പ്രവാചകന്മാരുടെയോ അനുയായികളില്‍ ഈ വിഷയത്തില്‍ ഇവര്‍ക്ക് തുല്യതയില്ല. പ്രവാചകന്മാര്‍ക്കു ശേഷം ഏറ്റവും ശ്രഷ്ടര്‍ ഇവര്‍ തന്നെയാണ്. 30 വര്‍ഷമാണ് ഇവരുടെ ഖിലാഫത്ത്. എനിക്കു ശേഷം യഥാര്‍ത്ഥ ഖിലാഫത്ത് 30 വര്‍ഷമാണെന്നു നബി പ്രവചിച്ചത്. എങ്കില്‍ പൂര്‍ണാര്‍ത്ഥത്തില്‍ ശരിയായ ഭരണകര്‍ത്താക്കള്‍ ഇവര്‍ തന്നെയാണ്.

അബൂബക്ര്‍(റ) വ്യക്തിയും ഖിലാഫത്തും


പേര് അബ്ദുല്ലാഹി ബ്‌നു അബീ ഖുഹാഫ. അബൂ ഖുഹാഫയുടെ പേര് ഉസ്മാന്‍. തൈമു ബ്‌നു മുര്‍റത്തിന്റെ കുടുംബ പരപമ്പരയില്‍ ജനനം. മാതാവ് ഉമ്മുല്‍ ഖൈര്‍ ബിന്‍തു സഖ്ര്‍. ഹിജ്‌റ വര്‍ഷം പതിമൂന്ന് ജുമാദുല്‍ ആഖിറ 22 ചൊവ്വാഴ്ച വഫാത്ത്. രണ്ടു വര്‍ഷവും മൂന്നു മാസവും പത്തു ദിവസവും ഭരണം. വിശേഷണങ്ങള്‍
ഒരിക്കല്‍ ഉമര്‍ (റ) അബൂബക്ര്‍ (റ) വിനോട് പിണങ്ങി. അതറിഞ്ഞ പ്രവാചകന്‍ പറഞ്ഞു: എന്റെ കൂട്ടുകാരനെ നിങ്ങള്‍ എനിക്കുവേണ്ടി വിട്ടേക്കുക. കാരണം, അല്ലാഹു എന്നെ സത്യദീനുമായി നിയോഗിച്ചപ്പോള്‍ ആളുകളെല്ലാം ഞാന്‍ കള്ളം പറയുകയാണെന്നു പറഞ്ഞു. എന്നാല്‍, അബൂബക്ര്‍ (റ) പറഞ്ഞു; ഞാന്‍ സത്യമാണ് പറയുന്നതെന്ന്.
ഒരിക്കല്‍ ഉമറിനെയും അബൂബക്‌റിനെയും കുറിച്ച് അലി (റ) വിനോട് ആരോ അഭിപ്രായം ചോദിച്ചു.  അലി (റ) പറഞ്ഞു: നിങ്ങള്‍ ചോദിക്കേണ്ട ആളോടു തന്നെയാണ് ചോദിച്ചിരിക്കുന്നത്. അല്ലാഹുവാണെ സത്യം; അവര്‍ രണ്ടു പേരും നമ്മുടെ നേതാക്കള്‍ ആയിരുന്നു. നല്ലവരും നന്നാക്കുന്നവരുമായിരുന്നു. വയര്‍ ഒട്ടിയവരായിട്ടാണ് അവര്‍ ഇരുവരും ഇഹലോകവാസം വെടിഞ്ഞത്.
അലി (റ) പറയുന്നു: എല്ലാ നന്മയില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നത് പ്രവാചകരാണ്. എന്നാല്‍, രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അബൂബക്ര്‍ (റ) വാണ്. മൂന്നാം സ്ഥാനത്ത് ഉമറും. അനന്തരം, അന്ധമായ ഫിത്‌ന ഞങ്ങളെ കുഴപ്പത്തിലാക്കി. താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു മാപ്പ് കൊടുക്കട്ടെ.
ഉമര്‍ (റ) പറയുന്നു: ‘അബൂബക്ര്‍ (റ) ഞങ്ങളുടെ നേതാവാണ്. അദ്ദേഹം ഞങ്ങളുടെ ഒരു നേതാവിനെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ചിട്ടുമുണ്ട്.’ ബിലാല്‍ (റ) വിന്റെ മോചനമാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഉമയ്യത്തിന്റെ അടിമയായിരുന്ന ബിലാലിനെ വില നല്‍കി മോചിപ്പിച്ചത് അദ്ദേഹമായിരുന്നു.
വിയോഗം
ആയിശ (റ) പറയുന്നു: ജുമാദുല്‍ ആഖിറ ഏഴ്. തിങ്കളാഴ്ച ദിവസം. കഠിനമായ ശൈത്യമുണ്ടായിരുന്ന ആ പകല്‍ സമയം അബൂബക്ര്‍ (റ) കുളിച്ചു. അതിനെ തുടര്‍ന്നു പതിനഞ്ചു ദിവസത്തോളം അദ്ദേഹം പനിച്ചു കിടന്നു. നിസ്‌കാരത്തിന് പോയില്ല. അതിന് നേതൃത്വം നല്‍കാന്‍ ഉമര്‍ (റ) വിനെ ചുമതലപ്പെടുത്തി.  ജമാദുല്‍ ഉഖ്‌റ ഇരുപത്തിരണ്ട് ചൊവ്വാഴ്ച രാത്രി അദ്ദേഹം മരണപ്പെട്ടു. ഹിജ്‌റ പതിമൂന്നാം വര്‍ഷമായിരുന്നു ഇത്. ഉമര്‍ (റ) ജനാസ നിസ്‌കരിച്ചു.
മരണ ശയ്യയിലായിരുന്ന അബൂബക്ര്‍ (റ) ഇങ്ങനെ കല്‍പിച്ചു: പഴയ രണ്ടു പുടവകള്‍ കൊണ്ടുവന്ന് കഴുകി വൃത്തിയാക്കി വെക്കുക. അതിലാണ് എന്നെ കഫന്‍ ചെയ്യേണ്ടത്. കാരണം മരിച്ച ആളുകളെക്കാള്‍ പുതുവസ്ത്രം ആവശ്യമുള്ളത് ജീവിച്ചിരിക്കുന്ന ആളുകള്‍ക്കാണ്.
തന്നെ പ്രവാചകരുടെ അരികില്‍തന്നെ മറമാടണമെന്ന് അബൂബക്ര്‍ (റ) മകള്‍ ആയിശയോട് വസ്വിയ്യത്ത് ചെയ്തിരുന്നു. അതിനാല്‍, മരണപ്പെട്ടപ്പോള്‍ പ്രവാചരുടെ അടുത്തുതന്നെ അദ്ദേഹത്തെ മറമാടുകയുണ്ടായി. പിന്നീട് ഉമര്‍ (റ) വിനെയും അവിടെത്തന്നെയാണ് മറമാടിയത്.
ആയിശ (റ) യുടെ വീട്ടില്‍ ഒരു ഖബ്‌റിനു കൂടി സ്ഥലമുണ്ടായിരുന്നു. ഹസന്‍ (റ) മരണമാസന്നമായപ്പോള്‍ തന്നെ അവിടെ മറവു ചെയ്യണമെന്ന് വസ്വിയ്യത്തു ചെയ്യുകയുണ്ടായി. പക്ഷെ, അദ്ദേഹം മരണപ്പെട്ട സമയം. ഹാശിം കുടുംബാംഗങ്ങള്‍ അവിടെ ഖബ്ര്‍ വെട്ടാന്‍ തുനിഞ്ഞപ്പോള്‍ അന്നത്തെ മദീനാ ഗവര്‍ണ്ണര്‍  മര്‍വാന്‍ അവരെ തടയുകയായിരുന്നു. അപ്പോള്‍ അബൂ ഹുറൈറ (റ) മുന്നോട്ടു വന്ന് മര്‍വാനോട് ഇങ്ങനെ ചോദിച്ചു: ‘തന്റെ പിതാമഹനോടൊപ്പം ഹസനെ മറമാടുന്നതിനെ താങ്കള്‍ എന്തിനാണ് വിലക്കുന്നത്? ഹസനും ഹുസൈനും സ്വര്‍ഗവാസികളായ യുവാക്കളുടെ നേതാക്കളാണെന്ന് പ്രവാചകന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.’ മര്‍വാന്‍ പറഞ്ഞു: ‘നിങ്ങളല്ലാതെ മറ്റാരും ഈ ഹദീസ് നിവേദനം ചെയ്യാത്ത സ്ഥിതിക്ക് അല്ലാഹു പ്രവാചകരുടെ ഹദീസിനെ പാഴാക്കിക്കളഞ്ഞിരിക്കുന്നു.’ മര്‍വാന്റെ ധിക്കാരമായിരുന്നു ഇത്.
മരണസമയം അബൂബക്ര്‍ (റ) വിന് 63 വയസ്സുണ്ടായിരുന്നു. അതിനുശേഷം അല്‍പം മാസങ്ങളോളം അദ്ദേഹത്തിന്റെ പിതാവ് അബൂ ഖുഹാഫ ജീവിക്കുകയുണ്ടായി.
സൂചന
ആയിശ (റ) നിവേദനം ചെയ്യുന്നു: ”നബി തങ്ങള്‍ രോഗിയായി കിടപ്പിലായപ്പോള്‍ ഇങ്ങനെ പറയുകയുണ്ടായി: നിങ്ങള്‍ അബൂ ബക്ര്‍ (റ) വിനോട് കല്‍പിക്കുക; അദ്ദേഹം നിങ്ങളുടെ നിസ്‌കാരത്തിന് നേതൃത്വം വഹിക്കട്ടെ. അന്നേരം ഞാന്‍ അഭിപ്രായപ്പെട്ടു: അല്ലാഹുവിന്റെ റസൂലെ, അങ്ങയുടെ സ്ഥാനത്ത് അദ്ദേഹം നിന്നാല്‍ വിലാപംകൊണ്ട് ജനങ്ങള്‍ക്ക് ശബ്ദം കേള്‍പ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിയുകയില്ല. അതിനാല്‍, ഉമര്‍ (റ) വിനോട് കല്‍പിക്കുവിന്‍. അദ്ദേഹം ജനങ്ങളോടൊപ്പം നിസ്‌കരിക്കട്ടെ. അന്നേരം നബി തങ്ങള്‍ വീണ്ടും പറഞ്ഞു: നിങ്ങള്‍ അബൂബക്‌റിനോട് കല്‍പിക്കുക; അദ്ദേഹം ജനങ്ങളോടൊപ്പം നിസ്‌കരിക്കട്ടെ.”
ആയിശ (റ) ഇക്കാര്യത്തില്‍ സഹ പത്‌നിയായ ഹഫ്‌സ (റ) വിനെക്കൊണ്ട് ശുപാര്‍ശ പറയിപ്പിച്ചുനോക്കി. പക്ഷെ, ഫലമുണ്ടായില്ല. അബൂബക്ര്‍ തന്നെ തന്റെ അഭാവത്തില്‍ ജനങ്ങളുടെ നിസ്‌കാരത്തിന് നേതൃത്വം വഹിക്കണമെന്ന കാര്യത്തില്‍ നബി ഉറച്ചു നില്‍ക്കുകയാണുണ്ടായത്.
അനസ് (റ) വില്‍നിന്നു നിവേദനം: നബി തങ്ങള്‍ രോഗിയായപ്പോള്‍ അബൂബക്ര്‍ ആറു ദിവസം ജനങ്ങളോടൊപ്പം നിസ്‌കാരം നിര്‍വഹിക്കുകയുണ്ടായി.
ഒരിക്കല്‍ അലി (റ) ചോദിക്കപ്പെട്ടു: നിങ്ങള്‍ എന്തിനാണ് അബൂബക്ര്‍ (റ) വിനെ ബൈഅത്ത് ചെയ്തു അംഗീകരിച്ചത്? അലി (റ) പ്രതിവചിച്ചു: പ്രവാചകര്‍ പെട്ടെന്നല്ല നിര്യാതരായത്. രോഗകാലത്ത് എല്ലാ ദിവസവും ബിലാല്‍ (റ) വന്ന് നിസ്‌കാര സമയമായെന്ന് വിവരം നല്‍കാറുണ്ടായിരുന്നു. അന്നേരമൊക്കെ അബൂബക്ര്‍ (റ) വിനോടാണ് ജനങ്ങളോടൊപ്പം നിസ്‌കരിക്കാനാണ് പറഞ്ഞിരുന്നത്. എന്റെ സ്ഥാനം അറിഞ്ഞുകൊണ്ടുതന്നെ നബി തങ്ങള്‍ എന്നെ ഒഴിച്ചു നിര്‍ത്തുകയാണ് ചെയ്തത്. നബി തങ്ങള്‍ വഫാത്തായപ്പോള്‍ താന്‍ ആരെയാണോ ജനങ്ങളുടെ ദീനിന്റെ കാര്യത്തില്‍ തൃപ്തിപ്പെട്ടിരിക്കുന്നത് അതേ ആളെത്തന്നെ ജനം തങ്ങളുടെ ദുന്‍യാവിന്റെ കാര്യത്തിലും തൃപ്തിപ്പെട്ടു. അങ്ങനെ അവര്‍ അബൂബക്ര്‍ (റ) വിനെ ബൈഅത്ത് ചെയ്തു. ഞാനും അദ്ദേഹത്തെ ബൈഅത്ത് ചെയ്തു.
അബൂ സുഫ്‌യാന്‍ (റ)
നബി തങ്ങള്‍ വഫാത്തായപ്പോള്‍ അബൂ സുഫ്‌യാന്‍ മദീനയില്‍ ഉണ്ടായിരുന്നില്ല. സകാത്ത് പിരിവിനായി നബി അവരെ എങ്ങോട്ടോ അയച്ചതായിരുന്നു. തിരിച്ചുവരവെ വഴിയില്‍വെച്ചു നബിയുടെ വിയോഗ വാര്‍ത്ത അദ്ദേഹമറിഞ്ഞു. വാര്‍ത്ത അറിയിച്ച ആളോട് അദ്ദേഹം ചോദിച്ചു:
”ആരാണ് നേതൃസ്ഥാനത്തു വന്നത്?”
”അബൂബക്ര്‍” അയാള്‍ പറഞ്ഞു.
”അപ്പോള്‍ അലിയും അബ്ബാസും എന്തു ചെയ്യുന്നു?”
”അവര്‍ വീട്ടില്‍ തന്നെ”
”എനിക്ക് അവിടെയെത്തിയാല്‍ ചിലതെല്ലാം ചെയ്യാനുണ്ടായിരുന്നു”
മദീനയിലെത്തിയ ശേഷം തെരുവുകള്‍ ചുറ്റിത്തിരിഞ്ഞുകൊണ്ട് അബൂ സുഫ്‌യാന്‍ ഇങ്ങനെ പാടി:
”ഹാശിം സന്തതികളെ, ജനങ്ങള്‍ നിങ്ങളെ പിന്തുണക്കുമെന്ന് നിങ്ങള്‍ക്ക് ആളങ്ക വേണ്ട. പ്രത്യേകിച്ചും തൈം, അദീ എന്നീ ഗോത്രക്കാര്‍! (അബൂബക്‌റിന്റെ യും ഉമറിന്റെയും ഗോത്രങ്ങളാണ് സൂചന.) എന്നാല്‍, നിങ്ങളാണ് അധികാരത്തിന്റെ അവകാശികള്‍. അതിന് യോഗ്യനായി അബുല്‍ ഹസന്‍ അലി അല്ലാതെ മറ്റാരുമില്ല.”
ഇതു കേട്ടപ്പോള്‍ ഉമര്‍ (റ) ചെന്ന് അബൂബക്ര്‍ (റ) വനോട് പറഞ്ഞു: ”ഇതാ, ഇയാള്‍ വന്നിട്ടുണ്ട്. ഇയാള്‍ കുഴപ്പം സൃഷ്ടിച്ചേക്കും. ഇസ്‌ലാമിന് വേണ്ടി നബി തങ്ങള്‍ അയാളെ സംതൃപ്തി വരുത്തി നിര്‍ത്തറുണ്ടായിരുന്നു. അതിനാല്‍, അയാള്‍ കൊണ്ടുവന്ന ധനം അയാള്‍ക്കുതന്നെ അനുവദച്ചുകൊടുക്കുക.”
അബൂ ബക്ര്‍ (റ) സമ്മതിച്ചു. അബൂ സുഫ്‌യാന്‍ (റ) വിന് സംതൃപ്തിയായി. ഉടനെ വന്ന് ബൈഅത്ത് ചെയ്യുകയും ചെയ്തു.
സഖീഫത്തു ബനീ സാഇദ്
പ്രവാചകന്‍ ഇഹലോക വാസം വെടിഞ്ഞ സമയം. മുഹാജിറുകളും അന്‍സ്വാറുകളും ആ വീട്ടില്‍ ഒരുമിച്ചുകൂടിയിട്ടുണ്. അന്നേരം രണ്ടാളുകള്‍ അവിടെ കയറി വന്നു. മഅ്‌നു ബ്‌നു അദിയ്യ് (റ), ഉവൈമു ബ്‌നു സാഇദ (റ) എന്നിവരായിരുന്നു ആ രണ്ടാളുകള്‍. അവര്‍ അബൂ ബക്ര്‍ (റ) വിനോട് ഇങ്ങനെ പറഞ്ഞു: ഇതാ കുഴപ്പത്തിന്റെ കവാടം. അങ്ങ് വഴിയായി അല്ലാഹു അത് അടച്ചുതന്നെങ്കില്‍ നന്നായിരുന്നു. ഇതാ, സഅദു ബ്‌നു ഉബാദ (റ) വിനെ ഖലീഫയാക്കാന്‍ അന്‍സ്വാറുകള്‍ ഉദ്ദേശിക്കുന്നു.
തല്‍ക്ഷണം, അബൂ ബക്ര്‍ (റ), ഉമര്‍ (റ), അബൂ ഉബൈദ (റ) എന്നിവര്‍ അങ്ങോട്ടു ചെന്നു. ബനൂ സാഇദ ഗോത്രക്കാരുടെ സഭാ മന്ദിരത്തിലെത്തി. അവിടെ സഅദു ബ്‌നു ഉബാദ (റ) ഒരു വിരിപ്പില്‍ ഇരിക്കുന്നു. ഒരു തലയണയുടെമേല്‍ ചാരിയിട്ടാണ് ഇരുത്തം. അല്‍പം പനി ബാധിച്ചിട്ടുണ്ട്. അബൂ ബക്ര്‍ (റ) ചെന്നപാട് അദ്ദേഹത്തോട്  ചോദിച്ചു:
”അബൂ സാബിതേ, എന്താണ് അങ്ങയുടെ മനോഗതം?”
”ഞാന്‍ നിങ്ങളില്‍നിന്നുള്ള ഒരാള്‍..” അദ്ദേഹം പ്രതരികരിച്ചത് അങ്ങനെയാണ്.
എന്നാല്‍ കൂട്ടത്തില്‍നിന്ന് ഹുബാബു ബ്‌നു മുന്‍ദിര്‍ എഴുന്നേറ്റു നിന്നുകൊണ്ട് ഞങ്ങളില്‍നിന്നൊരു നേതാവ്, നിങ്ങളില്‍നിന്നൊരു നേതാവ് എന്നിങ്ങനെ രണ്ട് നേതാക്കന്മാര്‍ ആവശ്യമാണെന്ന വാദമുന്നയിച്ചു. കുഴപ്പത്തിന്റെ കവാടം! ഉമര്‍ (റ) മറുപടി പറയാന്‍ തിരക്കി. പക്ഷെ, അബൂ ബക്ര്‍ (റ) വിട്ടില്ല. അദ്ദേഹം വേണ്ടപോലെ സംസാരിച്ചു. സംസാരത്തില്‍ മുഹാജിറുകള്‍ ഭരണാധികാരികളും അന്‍സ്വാറുകള്‍ അവരുടെ സഹായികളും ആയിരിക്കണമെന്നും ഖുറൈശികള്‍ക്കല്ലാതെ അറബ് ജനം അധീനപ്പെടുകയില്ലെന്നും ‘ഭരണത്തലവന്മാര്‍ ഖുറൈശികളില്‍നിന്നാണെന്ന്’ നബി തങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. അനന്തരഫലം, ഉമര്‍ (റ) വിനെയും അബൂ ഉബൈദ (റ) വിനെയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഇവരിലൊരാളെ ഖലീഫയാക്കൂ എന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ, ഉമര്‍ (റ) അബൂ ബക്ര്‍ (റ) വിനോട് ഇങ്ങനെ പറഞ്ഞു: ‘അങ്ങ് ജീവിച്ചിരിക്കുമ്പോള്‍ ഇത് നടക്കില്ല. അല്ലാഹുവിന്റെ റസൂല്‍ അങ്ങയെ നിര്‍ത്തിയിരിക്കുന്ന സ്ഥാനത്തുനിന്നു ആരും അങ്ങയെ പിന്നോട്ടു നീക്കുകയില്ല.’ ഇതുപറഞ്ഞതോടൊപ്പം ഉമര്‍ (റ) തന്റെ കൈ നീട്ടി അബൂ ബക്ര്‍ (റ) വിനെ ബൈഅത്ത് ചെയ്തു. ഇതോടെ, ആളുകളെല്ലാം ബൈഅത്ത് ചെയ്യാന്‍ തുടങ്ങി. ബൈഅത്തിനു വേണ്ടി അവര്‍ തിക്കിത്തിരക്കി അബൂബക്ര്‍ (റ) വിന് നേരെ നീങ്ങി. അവര്‍ അദ്ദേഹത്തെ പള്ളിയില്‍ കൊണ്ടുപോയി. പരസ്യമായി എല്ലാവരും ബൈഅത്ത് ചെയ്തു. തക്ബീര്‍ ധ്വനികള്‍ മുഴക്കി.
ഉബയ്യു ബ്‌നു കഅബ് (റ)
ബനൂ സാഇദ സഭാ ഹാളില്‍ മുഹാജിറുകളും അന്‍സ്വാറുകളും തര്‍ക്കിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉബയ്യു ബ്‌നു കഅബുല്‍ അന്‍സ്വാരീ (റ) തന്റെ വീട്ടില്‍ വാതിലടച്ചു കഴിയുകയായിരുന്നു. നൂഅ്മാനു ബ്‌നു ബശീര്‍ (റ) അവിടെ വന്നു വാതില്‍ മുട്ടി. മൂടിപ്പുതച്ച നിലയില്‍ ഉബയ്യ് (റ) പുറത്തുവന്നു. നുഅ്മാന്‍ ചോദിച്ചു:
”സഖീഫത്തു ബനീ സാഇദയില്‍ നിങ്ങളുടെ ആളുകള്‍ മുഹാജിറുകളോട് തര്‍ക്കിച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ വീട്ടിനകത്ത് വാതിലടച്ച് കഴിയുകയാണോ? വേഗം നിങ്ങളുടെ ആളുകളെ സമീപിക്കുക.”
ഉബയ്യ് ഉടനെ അങ്ങോട്ടു ചെന്നു. അന്‍സ്വാറുകളെ അഭിസംബോധന ചെയ്തുകൊണ്ടു ഇങ്ങനെ പറഞ്ഞു: ‘നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു അവകാശവുമില്ല. ഇത് മുഹാജിറുകള്‍ക്ക് ഉള്ളതാണ്. മുഹാജിറുകളില്‍നിന്ന് രണ്ടാളുകള്‍ അധികാരം വഹിക്കും. മൂന്നാമത്തെ ആള്‍ വധിക്കപ്പെടും. പിന്നീട് ഭരണ കേന്ദ്രം ശാമിലേക്ക് നീക്കപ്പെടും. എന്റെ ഈ വാക്കുകള്‍ക്ക് പ്രവാചകരുടെ ഉമനീരിന്റെ നനവ് നിലനില്‍ക്കുന്നു.’
അനന്തരം അദ്ദേഹം തിരിച്ചുപോയി. വാതിലടച്ച് അകത്തു കൂടി.
അറച്ചു നിന്നവര്‍
അലി (റ), അബ്ബാസ് (റ), സുബൈര്‍ (റ), സഅദു ബിന്‍ ഉബാദ (റ) തുടങ്ങിയവര്‍ ആദ്യഘട്ടത്തില്‍ അബൂ ബക്ര്‍ (റ) വിനെ ബൈഅത്ത് ചെയ്യാതെ മാറി നില്‍ക്കുകയായിരുന്നു. സഅദ് ഒഴികെയുള്ളവരെല്ലാം ഫാഥിമാ (റ) യുടെ വീട്ടിലാണുണ്ടായിരുന്നത്. ഖലീഫ അബൂ ബക്ര്‍ (റ) ഉമര്‍ (റ) വിനെ അങ്ങോട്ടയച്ച് കാര്യത്തിന്റെ ഗൗരവം അവരെ ധരിപ്പിച്ചു. അപ്പോള്‍, അലി (റ) പുറത്തുവന്നു. അബൂ ബക്ര്‍ (റ) വിനെ ബൈഅത്തു ചെയ്തു. അനന്തരം അബൂ ബക്ര്‍ (റ) അലി (റ) വിനോട് ഇപ്രകാരം ചോദിച്ചു: ‘എന്റെ അധികാരം നിങ്ങള്‍ വെറുത്തുകളഞ്ഞതാണോ? അലി (റ) പറഞ്ഞു: ‘അല്ല, റസൂല്‍ വഫാത്തായ ശേഷം ഖുര്‍ആന്‍ മുഴുവന്‍ മന:പാഠമാക്കുന്നതുവരെ ഞാന്‍ മേലാധികാരിയാവുകയില്ലെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തിരുന്നു. അതുകൊണ്ടാണ് ഞാന്‍ പുറത്തിറങ്ങാതിരുന്നത്.’

രണ്ടാം ഖലീഫ: ഹസ്റത്ത് ഉമറുബ്നുല്‍ ഖത്വാബ്

 ഹസ്റത്ത് ഉമര്‍ ഖലീഫയായതിനും ശേഷം റോമക്കാരും പേര്‍ഷ്യക്കാരുമായുള്ള യുദ്ധങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചു. ഖാദിസിയ്യയില്‍ സഅദുബ്നു അബീ വഖാസിന്‍റെ നേതൃത്വത്തില്‍‍‍‍‍‍ മുപ്പതിനായിരം മുസ്‌ലിംകള്‍ അവരുടെ ഇരട്ടിയിലധികം വരുന്ന പേര്‍ഷ്യന്‍ സൈന്യത്തെ പരാജയപ്പെടുത്തി. യര്‍മൂക്ക് യുദ്ധവും നടന്നു. അവിടെ ഖാലിദ് ബ്നു വലീദിന്റെ നേതൃത്വത്തില്‍ നാല്‍പതിനായിരം മുസ്‌ലിംകള്‍ ഒരു ലക്ഷം റോമക്കാരെയും പരാജയപ്പെടുത്തി. പത്ത് വര്‍‍ഷത്തിനകം പേര്‍‍ഷ്യന്‍‍ സാമ്രാജ്യത്തിന് അന്ത്യം കുറിക്കുകയും റോമന്‍ ആധിപത്യത്തില്‍ നിന്ന് സിറിയ, ഈജിപ്ത്, ഫലസ്തീന്‍ തുടങ്ങിയ പ്രദേശങ്ങളെ മോചിപ്പിക്കുകയും ചെയ്തു. ഇറാഖ്-ഇറാന്‍ വിമോചനം
ഖാദിസിയ്യ യുദ്ധമാണ് ഇതില്‍ ഏറെ നിര്‍ണായകമായത്. സഅദ്ബ്നു അബീ വഖാസിന്റെ നേതൃത്വത്തില്‍ മുസ്‌ലിം സൈന്യം ടൈഗ്രീസിന്റെ തീരത്തെത്തി. നദിയുടെ കിഴക്കെ കരയില്‍ ഇന്നത്തെ ബഗ്ദാദ് സ്ഥിതി ചെയ്യുന്നിടത്തായിരുന്നു അന്നത്തെ പേര്‍ഷ്യക്കാരുടെ തലസ്ഥാന നഗരിയായ മദാഇന്‍. നദി മുറിച്ചു കടക്കാന് മുസ്‌ലിം സംഘത്തിനാവില്ലെന്നായിരുന്നു അവര്‍ കണക്ക് കൂട്ടിയിരുന്നത്. പക്ഷേ, നദിക്കരയില്‍ അത്ഭുതം സംഭവിച്ചു. സൈന്യവുമായി അവിടെയെത്തിയ ഹസ്റത്ത് സഅദ് ബ്നു അബീവഖാസ് അല്ലാഹുവിന്റെ നാമമുച്ചരിച്ച് നദിക്ക് കുറുകെ തന്റെ കുതിരയോടിച്ചു. നേതാവിനെ തുടര്‍ന്ന് മുസ്‌ലിം പടയാളികളും നദി അതുപോലെ മുറിച്ചു കടന്നു. അതു കണ്ടതും പേര്ഷ്യന്‍ പട ചകിതരായി പിന്തിരിഞ്ഞോടി. മദാഇനടക്കമുള്ള മുഴുവന്‍ പ്രദേശങ്ങളും മുസ്‌ലിംകള്‍ക്ക് കീഴിലായി. തങ്ങളുടെ തലസ്ഥാനനഗരി പോലും സംരക്ഷിക്കാന്‍ ശത്രുസൈന്യത്തിന് ആയില്ല.
യുദ്ധത്തില്‍ കിട്ടിയ സ്വത്തുമുഴുവന്‍ ഹസ്റത്ത് സഅദ് ബ്നു അബീവഖാസ് ഹസ്റത്ത് ഉമറിന് അയച്ചു കൊടുത്തു. അതു കണ്ട അദ്ദേഹം കരഞ്ഞു. സന്തോഷകരമയാ ഈ സാഹചര്യത്തില്‍ താങ്കളെന്തേ കരയുന്നു? അവിടെ കൂടിയവരില്‍ ഒരാള്‍‌ ചോദിച്ചു. സന്പത്തിന്റെ പെരുപ്പത്തില്‍ ഞാന്‍ മുസ്‌ലിം സമുദായത്തിന്റെ അധപതനത്തിന്റെ ലക്ഷണം കാണുന്നു. ഹസ്റത്ത് ഉമര്‍ മറുപടി പറഞ്ഞു.
മദാഇന്‍ കീഴടക്കിയതോടെ പിന്നെ ഇറാഖും ഖുസിസ്ഥാനുമെല്ലാം പെട്ടെന്ന് ഇസ്‌ലാമിന് കീഴിലായി. അതോടെ പിന്നെ യുദ്ധം നിര്‍ത്തിവെക്കാന് ഖലീഫ ആലോചിച്ചിരുന്നു. പേര്‍ഷ്യക്കും നമുക്കുമിടയില്‍ ഒരു തീമലയുണ്ടായിരുന്നെങ്കില്‍ എന്നുവരെ അദ്ദേഹം പറയാറുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാന്‍ പേര്‍ഷ്യ യുദ്ധം ചെയ്തു കൊണ്ടിരുന്നു. സ്വാഭാവികമായും പുതിയ പടയോട്ടത്തിനായി ഖലീഫയും ഉത്തരവിട്ടു.
അങ്ങനെയാണ് ഇറാന്റെയും ഇറാഖിന്റെയും ഇടയിലുള്ള സഹാവന്തില്‍ വെച്ച് വീണ്ടുമൊരു യുദ്ധം നടക്കുന്നത്. കൂടുതല്‍ സൈനികബലത്തിലായിരുന്നു പേര്‍ഷ്യക്കാര്‍ വന്നിരുന്നത്. പക്ഷേ അതിലും മുസ്‌ലിംകള്‍ തന്നെ വിജയിച്ചു. മുസ്‌ലിംകളുടെ സൈനിക നേതാവായിരുന്ന നുഅ്മാനു ബ്നു മുഖ്റിഅ് യുദ്ധക്കളത്തില്‍ ശഹീദായി. ഈ വിജയത്തെ ഇസ്ലാമിക ചരിത്രം ഫത്ഹുല്‍ ഫുതൂഹ് (വിജയങ്ങളുടെ വിജയം) എന്ന് വളിക്കുന്നു. ഈ പരാജയത്തോടെ ഇറാനിലെ പേര്‍ഷ്യന്‍ സൈന്യം ഒതുങ്ങി. നാനാഭാഗത്തേക്കും പടയോട്ടം വ്യാപിപ്പിച്ച മുസ്‌ലിം സൈന്യം പെട്ടെന്ന് തന്നെ പ്രദേശമാകെ കീഴടക്കി.
പേര്‍ഷ്യയുടെ വിമോചനത്തില്‍ മുസ്‌ലിം സൈന്യത്തിന് നേതൃത്വം നല്‍കിയവരില്‍ അഹ്നഫ് ബ്നു ഖൈസിന്റെ നാമം പ്രത്യേകം സ്മരണീയമാണ്. ചരിത്രം ഇദ്ദേഹത്തെ ഫാതിഹു ഖുറാസാന്‍ എന്നാണ് പരിചയപ്പെടുത്തുന്നത്. ഹസ്റത്ത് സഅദ് ഇറാഖെന്ന പോലെ ഖുറാസാനെ  മോചിപ്പിച്ചത് ഹസ്റത്ത് അഹ്നഫ് ആയിരുന്നു. മാത്രമല്ല, സാസാനി ഭരണാധികാരിയായിരുന്ന യസ്ദഗിര്‍ദിനെ ഇറാന്റെ അതിര്‍ത്തികളില്‍ നിന്ന് ആട്ടിപ്പുറത്താക്കുകയും ചെയ്തു അദ്ദേഹം. അതോടെ ഹസ്റത്ത് ഖാലിദ് ബനുല്‍ വലീദ് തുടങ്ങി വെച്ച ദൌത്യം സമ്പൂര്‍‍‍‍ണമാകുകയും ഇറാന്‍ തുണ്ടം തുണ്ടമാക്കപ്പെടുമെന്ന നബിയുടെ പ്രവചനം പുലരുകയും ചെയ്തു. യസ്ദഗിര്‍ദിന്റെ ആധിപത്യം തകര്‍ന്നപ്പോള്‍ പേര്‍ഷ്യയിലെ മജൂസികള്‍‍ മുസ്‌ലിംകളോട് സന്ധിക്ക് തയ്യാറാവുകയായിരുന്നു.
ശാമും ഈജിപ്തും
റോമന്‍ സാമ്രാജ്യം അഥവാ, ബൈസന്റൈന്‍ അക്കാലത്തെ ഏറെ പ്രധാനപ്പെട്ട ഒരു ഭരണകൂടമായിരുന്നു. രാജാവായിരുന്ന ഹിറഖല്‍ അക്കാലത്ത അറിയപ്പെട്ട സൈനികത്തലവന്മാരിലൊരാളുമായിരുന്നു. പേര്‍‍‍ഷ്യയെ അദ്ദേഹം അടിക്കട പരാജയപ്പെടുത്തിയിരുന്നെങ്കിലും മുസ്‌ലിംകളോട് ഹിറഖല്‍‍ പരാജയപ്പെടുക തന്നെ ചെയ്തു.
ഹസ്റത്ത് ഖാലിദുബ്നുല്‍ വലീദിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യം യര്‍‍മൂക്കില്‍ റോമാ സൈന്യത്തെ പരാജയപ്പെടുത്തിയ വിവരമറിഞ്ഞ് ഹിറഖല്‍ ഏറെ ദുഖിക്കുകയും കോണ്‍‍‍‍‍‍സ്റ്റാന്റ്നോപ്പിളിലേക്ക് പോകുകയും ചെയ്തു.  ഈ യുദ്ധത്തിനു ശേഷം ഹസ്റത്ത് അബൂ ഉബൈദ സൈനികമേധാവിയായി തെരഞ്ഞെടുക്കപ്പെട്ടു. ഹസ്റത്ത് ഖാലിദുബ്നുല്‍ വലീദ് ഉപമേധാവിയായി മാറി. എന്നാലും അദ്ദേഹം സിറിയന്‍ വിമോചനത്തില്‍ തികഞ്ഞ ഉത്സാഹത്തോടു കൂടെ തന്നെ പങ്കെടുത്തു.
സിറിയ വിജയത്തിന്റെ സുപ്രധാനമായ ഒരു ഏട് ബൈത്തുല്‍ മഖ്ദിസന്‍റെ വിമോചനമാണ്. മുസ്‌ലിംകളുടെ ആദ്യഖിബലയായ ഇവിടെ നിന്നായിരുന്നു നബി ആകാശാരോഹണം തുടങ്ങിയത്. അന്നത് സിറിയയുടെ ഭാഗമായിരുന്നു. മുസ്‌ലിംകള്‍ ബൈത്തുല്‍ മഖ്ദിസ് ഉപരോധിച്ചപ്പോള്‍ പ്രദേശത്തുകാരായ ക്രൈസ്തവര്‍ സന്ധിക്കു തയ്യാറായി. ഹസ്റത്ത് ഉമര്‍ മദീനയില്‍ നിന്ന് വന്ന് കരാര്‍ നേരിട്ട് എഴുതിത്തരണമെന്ന് മാത്രമായിരുന്നു അവരുടെ ആവശ്യം. ഇതറിഞ്ഞ ഹസ്റത്ത് ഉമര്‍ മദീനയില്‍ ഹസ്റത്ത് അലിയെ പകരക്കാരനാക്കി അവിടേക്ക് പോയി. അവരുടെ ജീവിതവും ധനവും മതവും സംരക്ഷിക്കുന്നതാണെന്ന് കരാറില്‍ ഒപ്പിട്ടുകൊടുത്തു. ക്രൈസ്തവരുടെ ആവശ്യം മാനിച്ച് തദ്ദേശീയരായ ജുതന്മാരെ അവിടെ നിന്ന് പുറത്താക്കുകയും ചെയ്തു. ബൈതുല്‍‍ മഖ്ദിസ് മുസ്‌ലിംകളുടെ അധീനതിയിലായി. അവിടെയുള്ള മസ്ജിദുല്‍ അഖ്സാ മുസ്‌ലിംകള്‍ പുനര്‍‍നിര്‍‍മിച്ചു.
സിറിയയില്‍ നിന്നും ഫലസ്തീനില്‍‍ നിന്നുമെല്ലാം റോമക്കാരെ പരാജയപ്പെടുത്തി ഓടിച്ചെങ്കിലും അവര്‍ ഈജിപ്തലുണ്ടായിരുന്നു. അവിടെ നിന്ന് അപ്പോഴും ഭീഷണി തുടര്‍ന്നു. സിറിയയിലെ സൈന്യത്തില്‍ അംറുബ്നുല്‍ ആസ്വ് എന്ന സ്വഹാബിയുണ്ടായിരുന്നു. ഈജിപ്തലേക്ക പടനയിക്കാന്‍ അദ്ദേഹം ഖലീഫയുടെ അനുവാദം തേടി.ഖലീഫ അനുവാദം മൂളി. രണ്ടുമൂന്നു വര്‍‍ഷങ്ങള്‍ക്കകം ഈജിപ്ത് മുസ്‌ലിംകളുടെ കീഴിലായി. റോമക്കാരുടെ ഭരണകാലത്ത് അലക്സാണ്ട്രിയ ആയിരുന്നു ഈജിപ്തിന്റെ തലസ്ഥാനം. മുസ്‌ലിംകള്‍ ഫുസ്ഥാഥ് എന്ന പേരില്‍ പുതിയൊരു നഗരം നിര്‍മിച്ചു തലസ്ഥാനമാക്കി. അധികം കഴിയും മുമ്പെ ഹസ്റത്ത് അംറുബ്നുല്‍ ആസ്വിന്റെ പട്ടാളം ബര്‍‍ഖ, ലിബിയയുടെ തലസ്ഥാനമായ ട്രപ്പോളി എന്നീ പ്രദേശങ്ങളെല്ലാം കൈവശപ്പെടുത്തി. ഇസ്ലാമിക ഖിലാഫത്തിന്റെ അതിര്‍‍ത്തി വീണ്ടും വ്യാപിച്ചു.
പരിഷ്കരണങ്ങള്‍
ഹസ്റത്ത് ഉമര്‍ 12 കൊല്ലവും ആറ് മാസവും ഖലീഫയായി തുടര്‍ന്നു. വിസ്തൃതിയിലും ശക്തിയിലും അക്കാലത്തെ ഏറ്റവും വലിയ ഭരണകൂടം അദ്ദേഹത്തിന് കെട്ടിപ്പടുക്കാനായി. യുദ്ധവിജയങ്ങള്‍ക്കപ്പുറം നീതിനിര്‍വഹണം, പ്രജകളുടെ ക്ഷേമം, ഭരണസംവിധാനം തുടങ്ങി തുടങ്ങിയ ചില കാര്യങ്ങളിലും അദ്ദേഹം ഏറെ ശ്രദ്ധാലുവായിരുന്നു.

ഭരണരംഗത്ത് ഏറെ പരിഷ്കാരങ്ങള്‍ ഹസ്റത്ത് ഉമര്‍ നടത്തിയിട്ടുണ്ട്. അദ്ദേഹം തുടങ്ങി വെച്ചത് എന്ന അര്‍ഥത്തില്‍ പ്രസ്തുത പരിഷ്കാരങ്ങളെല്ലാം അവ്വലിയ്യാത്ത് എന്ന പേരിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഏറെ നീണ്ട അവ്വലിയാത്ത് പട്ടികയുടെ സംക്ഷിപ്ത രൂപം താഴെ ചേര്‍ക്കുന്നു.
  • മൊത്തം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും ജില്ലകളുമാക്കി തിരിച്ചു.
  • പട്ടാളക്കാരുടെ ശമ്പളം, പെന്ഷന് തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു പട്ടാള വകുപ്പ് സ്ഥാപിച്ചു.
  • ധനകാര്യവകുപ്പ്
  • പോലീസ് വകുപ്പ്. കുറ്റവാളികളെ പിടിക്കുക, പ്രജകളുടെ പരാതികള്‍ അന്വേഷിക്കുക, യാത്രാസംഘങ്ങള്‍ക്ക് കാവല്‍ നില്‍ക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു വകുപ്പിന്‍റെ പ്രധാന ഉത്തരവാദിത്തങ്ങള്‍.
  • പൊതുഖജനാവ്. സംസ്ഥാനങ്ങളിലും ജില്ലകളിലും ഇതേര്‍പ്പെടുത്തി.
  • കോടതികള്‍
  • ഭൂമി സര്‍വേ ചെയ്തു.
  • ജനങ്ങളുടെ സെന്‍സസ്.
  • തപാല്‍ വകുപ്പ്.
  • ജയിലുകള്‍ നിര്‍മിച്ചു.
  • ഇമാമിനും മുഅദ്ദിനും ശന്പളം ഏര്‍പ്പെടുത്തി.
  • പാഠശാലകള്‍ തുറന്നു. അവിടെ അധ്യാപകര്‍ക്ക് ശന്പളം ഏര്‍പ്പെടുത്തി.
  • മക്കക്കും മദീനക്കുമിടയില്‍ പുതിയ റോഡുകള്‍ വെട്ടുകയും യാത്രക്കാര്‍ക്കായി സത്രങ്ങള്‍ ഒരുക്കുകയും ചെയ്തു.
നേരത്തെ തന്നെ അക്കാലത്തെ ഏറെ വിശാലമായി തീര്‍ന്നിരുന്ന ഭരണകൂടം ഇത്തരം പരിഷ്കാരങ്ങളിലൂടെ ഏറെ വ്യവസ്ഥാപിതവുമായി മാറി.
എല്ലാ മുസ്‌ലിംകള്‍ക്കും പെന്‍ഷന്‍ നടപ്പാക്കിയെന്നതാണ് ഹസ്റത്ത് ഉമറിന്റെ മറ്റൊരു ഭരണപരിഷ്കാരം. കുഞ്ഞുങ്ങള്‍ക്ക് മുലകുടി മാറിയാലായിരുന്നു ആദ്യം പെന്‍ഷനനുവദിച്ചിരുന്നത്. അത് പിന്നീട് ജനനം തൊട്ട് തന്നെയാക്കി അദ്ദേഹം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. അതിന് പിന്നില്‍ ഒരു കഥയുണ്ട്.
ഒരിക്കല്‍ രാത്രി പ്രജകളുടെ ക്ഷേമൈശ്വര്യങ്ങള്‍ അന്വേഷിക്കാനിറങ്ങിയ ഹസ്റത്ത് ഉമര്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. കാരണമന്വേഷിച്ചപ്പോള്‍ കുട്ടിയുടെ ഉമ്മ പറഞ്ഞു. കുഞ്ഞിന്റെ മുലകുടി മാറ്റിയാലെ പെന്‍ഷന്‍ ലഭിക്കുകയുള്ളൂ എന്നതിനാല്‍ മുലകുടി മാറ്റാനുള്ള ശ്രമം നടത്തുകയാണെന്ന്. അത് കേട്ട ഹസ്റത്ത് ഉമര്‍ വേവലാതിപ്പെട്ടു. ഉടനെ തന്നെ ജനനം മുതല്‍ പെന്‍ഷന്‍ അനവദിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
പൊതുഖജനാവിലെ സ്വത്ത് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നില്ല. ഖലീഫക്ക് അദ്ദേഹം ഒരു ശമ്പളം നിശ്ചയിച്ചു. രാജ്യത്തെ സാധാരണ പൌരന്‍റെ ശന്പളത്തിനു തുല്യമായ ഒരു സംഖ്യ.
ഹസ്റത്ത് ഉമറാണ് അമീറുല്‍ മുഅമിനീന്‍ എന്ന സ്ഥാനപ്പേര് ആദ്യമായി ഉപയോഗിച്ചത്. ആളുകള്‍ അദ്ദേഹത്തെ ആദ്യം ഖലീഫത്തു ഖലീഫത്തു റസൂലില്ലാഹ് എന്നായിരുന്നു വിളിച്ചിരുന്നത്. ഓരോ ഖലീഫയെയും മുന്‍ ഖലീഫയുമായി ചേര്‍ത്തുവിളിക്കുന്ന ഈ രീതി തുടരുകയാണെങ്കില്‍ പേര് നീണ്ടുപോകുമെന്നും അത് പ്രായോഗികമല്ലെന്നും മനസ്സിലാക്കിയ ഹസ്റത്ത് ഉമര്‍ അതിന് പകരം അമീറുല്‍ മുഅമിനീന്‍ എന്ന പേര് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നുള്ള. അദ്ദേഹത്തെ തുടര്‍‌ന്നുവന്ന എല്ലാ ഖലീഫമാരും ഈ പേരില്‍ വിളിക്കപ്പെട്ടു.
ലളിതജീവിതമായിരുന്നു ഹസ്റത്ത് ഉമറിന്റേത്. വീട് നിര്‍മിച്ചില്ല. സ്വത്തും ധനവും ശേഖരിച്ചില്ല. ആര്‍ക്കും അദ്ദേഹത്തെ എതിര്‍ത്ത് സംസാരിക്കാമായിരുന്നു. പ്രജകളോട് അനീതി കാണിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. രാത്രിസമയങ്ങളില്‍ പ്രജകളുടെ കാര്യമന്വേഷച്ച് ചുറ്റിക്കറങ്ങും. ഹജജ് കാലങ്ങളില്‍ വിവിധ ദേശത്തു നിന്നു വരുന്ന ഹാജിമാരോട് അവനവന്റെ ദേശത്ത് നിയമിതരായ ഗവര്‍ണര്‌‍‍മാരെ കുറിച്ച് ചോദിക്കുകയും പോരായ്മകള്‍ക്ക് അപ്പോള്‍ തന്നെ പരിഹാരം കാണുകയും ചെയ്തു. അതിന് വേണ്ടി മാത്രമായി ഹജ്ജുകാലത്ത് എല്ലാ ഗവര്‍ണര്മാരും മക്കയിലുണ്ടാവണമെന്ന് അദ്ദേഹം നിയമം പുറപ്പെടുവിച്ചിരുന്നു.
ഹിജ്റ അടിസ്ഥാനമാക്കിയുള്ള മുസ്‌ലിം കലണ്ടറിനു തുടക്കം കുറിച്ചത് ഹസ്റത്ത് ഉമറാണ്. കൂഫ, ബസ്വറ, ഫുസ്ഥ്വാത് എന്നീ മൂന്ന് പുതിയ നഗരങ്ങള്‍ അദ്ദേഹം നിര്‍മിച്ചു.
രാജ്യത്തെ കര്‍ഷകരുടെ ജലസേചനാവശ്യങ്ങള്‍ക്കായി നിരവധി തോടുകള്‍‍‍ ഉമര്‍‍‌‍ വെട്ടിയിട്ടുണ്ട്.
പലകാര്യങ്ങളും ഹസ്റത്ത് ഉമര്‍ ആദ്യം നടപ്പിലാക്കി. അമീറുല്‍ മുഅമിനീന്‍ എന്ന പേര് ആദ്യമായി  ഔദ്യോഗിക നാമമാക്കി. ഹിജ്റ വര്‍ഷം നടപ്പാക്കി. നിശാസഞ്ചാരം പതിവാക്കി. സന്താനങ്ങള്‍ ജനിച്ച ശേഷം അടിമസ്ത്രീയെ വില്‍ക്കുന്ന സമ്പ്രദായം നിരോധിച്ചു. താറാവീഹ് നമസ്കാരം പള്ളിയില്‍ വെച്ച് ഒരു ഇമാമിന്റെ കീഴില്‍ സംഘടിപ്പിച്ചു. നമസ്കാരത്തിനും ഖുര്‍ആന്‍ അധ്യാപനത്തിനും ഖാരിഉകളെ നിയമിച്ചു. പള്ളികളില്‍ വിളക്കുകള്‍ സ്ഥാപിച്ചു. ജനാസ നമസ്കാരത്തിന് നാല് തക്ബീറുകള്‍ നിജപ്പെടുത്തി. അച്ചടക്കത്തിനും ശിക്ഷണത്തിനും കുറുവടി പ്രയോഗം നടപ്പാക്കി. ഗോത്രാടിസ്ഥാനത്തില്‍ ജനഅങ്ങളുടെ പേരുവിവരം രജിസ്റ്ററുകളില്‍ വ്യവസ്ഥാപിതമായി രേഖപ്പെടുത്തി. കേസുകളില്‍‍ തീര്‍പ്പു കല്‍പിക്കാന്‍ ഗവര്‍ണര്‍മാരെ നിയമിച്ചു. ഭരണസൌകര്യാര്‍ഥം രാജ്യത്തെ സംസ്ഥാനങ്ങളും പ്രവിശ്യകളുമാക്കി വിഭജിച്ചു. മഖാമു ഇബ്റാഹീമിനെ കഅബയില്‍ നിന്ന് വേര്‍പ്പെടുത്തി യഥാസ്ഥാനത്ത് പുന്സ്ഥാപിച്ചു. ഇതെല്ലാം ആദ്യമായി നടപ്പില്‍ വരുത്തിയ ഖലീഫ ഹസ്റത്ത് ഉമറാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു
വഫാത്ത്
പേര്‍ഷ്യക്കാരനായ അബൂലുഅ് ലുഅ് എന്ന മജൂസിയുടെ കുത്തേറ്റാണ് മരിച്ചത്. സുബ്ഹി നമസ്കരിക്കുകയായിരുന്ന ഉമറിനെ വയറ്റത്താണ് അയാള്‍ കുത്തിയത്. ഗുരുതര പരിക്കേറ്റ അദ്ദേഹം അടുത്ത ദിവസം തന്നെ പരലോകം പൂകി. അബൂബക്കറിനെ പോലെ നബിയുടെ ഖബ്റിന് സമീപമാണ് ഹസ്റത്ത് ഉമറിനെയും മറമാടിയത്.
വ്യക്തിവിവരങ്ങള്‍
പ്രമുഖ സ്വഹാബികളില്‍ ഒരാള്‍. രണ്ടാം ഖലീഫ. നബിപത്നി ഹഫ്സയുടെ പിതാവ്. ഖുറൈശികളിലെ കുലപതി. അബൂഹഫ്സ് വിളിപ്പേരും ഫാറൂഖ് ഉപനാമവുമാണ്. രണ്ടു പേരും നല്‍കിയത് നബി തന്നെ.
ഹിജ്റക്ക് മുമ്പ്. 40 ല്‍ ജനനം. ക്രിസ്താബ്ദം 582ല്‍. പ്രാരബധങ്ങള്‍ നിറഞ്ഞ ബാല്യം. ഒട്ടകം മേയ്ക്കലായിരുന്നു പ്രധാന ജോലി. വംശചരിത്രം, ലക്ഷണശാസ്ത്രം. പ്രഭാഷണം, ആയുധാഭ്യാസം, കുതിര സാരി, മല്‍പിടിത്തം, തുടങ്ങിയ പാരമ്പര്യ കലകളില്‍ പ്രഗത്ഭന്‍. നബിയുടെ ആഗമന സമയത്ത് ഖുറൈശികളില്‍ അക്ഷരാഭ്യാസമുണ്ടായിരുന്ന 17 പേരിലൊരുത്തന്‍.
നുബുവ്വത്തിന്റെ ആറാം വര്‍ഷം ദുല്ഹിജ്ജ മാസത്തിലായിരുന്നു ഹസ്റത്ത് ഉമര്‍ ഇസ്ലാം വിശ്വസിച്ചത്. ഹിജ്റ 13 ജുമാദുല്‍ ഉഖ്റാ 22 ന് ചൊവ്വാഴ്ചയായിരുന്നു അധികാരമേറ്റത്.
ഹിജ്റ 23 ദുല്‍ഹിജ്ജ 27 ന് ആണ് അബൂലുഅലുഅ് അദ്ദേഹത്തെ കുത്തിയത്. മൂന്ന് ദിവസം കഴിഞ്ഞ് മഹുറം 1 ന് ലോകത്തോടു വിടപറഞ്ഞു. നബിയെയും അബൂബക്റിനെയും പോലെ ഉമറിനും 63 വയസ്സായിരുന്നു പ്രായം. ഭരണകാലം 10 വര്‍ഷവും 6 മാസവും 4 ദിവസവും.
ഹസ്റത്ത് ഉമറില്‍ നിന്നു ധാരാളം ഹദീസുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വ്യഖാത ഹദീസ്ഗ്രന്ഥങ്ങളുടെ സമാഹാരങ്ങളായ ഇത്ഹാഫുല്‍ മഹറ, തുഹ്ഫതുല്‍ അശ്റാഫ് എന്നീ ഗ്രന്ഥങ്ങളില്‍ 1908 ഹദീസുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇമാം ബുഖാരി തന്റെ പ്രസിദ്ധഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി ആരംഭിക്കുന്നത് ഹസ്റത്ത് ഉമര്‍ റിപ്പോര്‍ട്ട് ചെയ്ത പ്രശസ്തമായ ഒരു ഹദീസ് ഉദ്ധരിച്ചു കൊണ്ടാണ്.
ഹിജ്റ 35 ല്‍ ദുല്‍ഹിജ്ജ 8 ന് കലാപകരാരികള്‍ അദ്ദേഹത്തെ വകവരുത്തി.
ഇസ്‌ലാം ആശ്ലേഷിക്കുന്നതിന് മുമ്പ് നബിയുടെയും അനുചരന്‍‌‍മാരുടെയും കഠിനശത്രുവായിരുന്നു. ഒരു ദിനം നബിയെ കൊന്നുകളയാന്‍ വേണ്ടി ഇറങ്ങിപ്പുറപ്പെട്ട് വഴിയില്‍ വെച്ച് മനസാന്തരം സംഭവിക്കുകയും അങ്ങനെ ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്യുകയായിരുന്നു. നുബുവ്വത്തിന്റെ ആറാം വര്‍ഷമായിരുന്നു ഈ സംഭവം. അബൂബക്കര്‍(റ)നെ പോലെ തന്നെ ഉമര്‍(റ)വും പ്രധാനയുദ്ധങ്ങളിലെല്ലാം നബിയോടൊപ്പം പങ്കെടുത്തിട്ടുണ്ട്.

മൂന്നാം ഖലീഫ: ഹസ്റത്ത് ഉസ്മാന്‍

 വഫാത്താകുന്ന സമയത്ത് ഹസ്റത്ത് ഉമര്‍ തന്റെ മക്കളെയോ ബന്ധുക്കളെയോ അടുത്ത ഖലീഫയായി തീരുമാനിച്ചില്ല. പകരം ഒരു ആറഗം സമിതിയെ അദ്ദേഹം തെരഞ്ഞെടുത്തു. അതിലൊരാള്‍ ഖലീഫയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അതിന് അവരെ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. ഹസ്റത്ത് ഉസ്മാന്‍, ഹസ്റത്ത് അലി, ഹസ്റത്ത്  ത്വല്‍‍ഹ, ഹസ്റത്ത് സുബൈര്‍, ഹസ്റത്ത് സഅദ്ബ്നു അബീ വഖാസ്, ഹസ്റത്ത് അബ്ദുര്‍റഹ്മാനുബ്നു ഔഫ് എന്നിവരായിരുന്നു പ്രസ്തുത ആറംഗസമിതി. ഖലീഫയാരെന്ന അവസാന തീരുമാനമെടുക്കാന്‍ ഈ ആറംഗസമിതി ഹസ്റത്ത് അബ്ദുര്‍റഹ്മാനു ബ്നു ഔഫിനെ ചുമതലപ്പെടുത്തി. അദ്ദേഹം ജനങ്ങള്‍ക്കിടിയില്‍ ഇറങ്ങി അഭിപ്രായം ആരാഞ്ഞു. ഹസ്റത്ത് ഉസ്മാന്‍, ഹസ്റത്ത് അലി എന്നിവര്‍‍ക്കനുകൂലമായിരുന്നു പൊതുവികാരം. അത് മാനിച്ച് അദ്ദേഹം ഹസ്റത്ത് ഉസ്മാനെ ഖലീഫയായി തെരഞ്ഞെടുത്തു. വിശ്വാസികളുടെ ബൈഅത്ത് വാങ്ങി ഹസ്റത്ത് ഉസ്മാന്‍ പദവി ഏറ്റെടുത്തു.
ഭരണനേട്ടങ്ങള്‍
ഹസ്റത്ത് ഉസ്മാന്റെ ഖിലാഫത്തിലും നിരവധി വിജയങ്ങള്‍ കൈവന്നു. കിഴക്ക് അഫ്ഗാനിസ്ഥാനിലെ കാബൂളും ഗസ്നിയും പിടഞ്ഞാറ് തുണീഷ്യയും മുസ്‌ലിംകളുടെ വരുതിയിലായി. അവസാനത്തെ പേര്‍ഷ്യന്‍ രാജാവ് യസ്ദഗിര്‍ദ് കൊല്ലപ്പെടുന്നത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. ഏഷ്യമൈനറും ഹസ്റത്ത് ഉസ്മാന്റെ കീഴിലായിരുന്നു.
ഹസ്റത്ത് ഉസ്മാന്റെ കാലത്തെ പ്രധാനപ്പെട്ട ഒരു സംരംഭം നാവികസേനാ രൂപീകരണമാണ്. അത് വരെ കരയില്‍ വെച്ചായിരുന്നു മുസ്‌ലിംകളുടെ എല്ലാ യുദ്ധങ്ങളും. നാവിക യുദ്ധം അവര്‍ക്ക് വശമില്ലായിരുന്നു. ഹസ്റത്ത് ഉമറിന്റെ കാലത്ത് പരാജയപ്പെട്ടിരുന്നുവെങ്കലും റോമക്കാരുടെ പക്കല്‍ നാവിക സേനയുണ്ടായിരുന്നു. ഈജിപ്തിന്റെയും സിറിയയുടെയും ഭാഗങ്ങളില്‍ അവര്‍‌ ഇടക്കൊക്കെ തലപൊക്കുകയും ചെയ്യുമായിരുന്നു. ഹസ്റത്ത് ഉമര്‌ ഭരണത്തിലിരിക്കെ മുആവിയ ആയിരുന്നു പ്രദേശത്തെ ഗവര്‍ണര്‍. അദ്ദേഹം മുസ്‌ലിംകള്‍ക്ക് ഒരു നാവികസേന രൂപീകരിക്കണമെന്ന് ഖലീഫക്ക് എഴുതി. മുസ്‌ലിംകളെ കടലിറക്കുന്നത് ആപത്താണെന്ന് ചിന്തിച്ച ഹസ്റത്ത് ഉമറിന്  അതിന് സമ്മതം മൂളിയില്ല. കാലം കഴിഞ്ഞു. ഖിലാഫത്തില്‍ ഹസ്റത്ത് ഉസ്മാനായിരുന്നപ്പോള്‍ മുആവിയ വീണ്ടും തന്റെ ആവശ്യം ഉന്നയിച്ചു. ഖലീഫ അതംഗീകരിച്ചു. നാവിക സേന രൂപപ്പെടുത്തി. ഇവര്‍ വഴി മുആവിയ സിറിയന്‍ തീരത്ത് സുരക്ഷതത്വം ഉറപ്പാക്കിയെന്നതിനു പുറമെ സൈപ്രസ് ദ്വീപ് കീഴടക്കുകയും ചെയ്തു. അറുനൂറ് യുദ്ധക്കപ്പലുമായി വന്ന റോമന്‍ പടയാളികളെ ഇരുനൂറ് കപ്പലുകള്‍ മാത്രമുള്ള മുസ്‌ലിം പടയാളികള്‍ അശേഷം പരാജയപ്പെടുത്തി. അതോടെ മുസ്‌ലിം നാവിക സേന പ്രദേശത്ത് നിലിയുറപ്പിച്ചു തുടങ്ങി.
ഉസ്മാന്റെ ഭരണകാലത്ത് റോഡുകളും പാലങ്ങളും സത്രങ്ങളും നിര്‍മിക്കപ്പെട്ടു. പള്ളികളില്‍ ശമ്പളവ്യവസ്ഥയില്‌ മുഅദ്ദിനുകളെ നിയമിച്ചു. മസ്ജിദുന്നബവി പുനര്‍നിര്‍മിച്ചു.
വിശുദ്ധ ഖുര്‍ആന് ഒരു ഏകീകൃത പാഠം നല്‍കിയെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു സംഭാവന. ഒന്നാം ഖലീഫ ഹസ്റത്ത് അബൂബക്കിറിന്റെ കാലത്ത് തന്നെ ഖുര്‌ആന്‍ ഒരു ഗ്രന്ഥരൂപത്തില്‍‌ സമാഹരിക്കപ്പെട്ടിരുന്നു. പക്ഷേ അതിന്റെ പകര്‍‌പ്പെടുത്ത് വിവിധ മുസ്‌ലിം പ്രദേശങ്ങളില്‍‌ വിതരണം ചെയ്തു ലോകത്താകെയുള്ള പാരായണരീതി ക്രമീകരിച്ചത് ഹസ്റത്ത് ഉസ്മാനാണ്. നബിയുടെ കാലത്തും തുടര്‍‌ന്നും സ്വഹാബാക്കള്‍ ഖുര്‍ആന്‍ പല രീതിയിലും പാരായാണം ചെയ്യാറുണ്ടായിരുന്നു. അതെല്ലാം നബി അംഗീകരിച്ചവയുമാണ്. എന്നാല്‍ അറബികളല്ലാത്ത പുതുവിശ്വാസികള്‍ അധികരിച്ചതോടെ പാരായണത്തിന്റെ രീതിയെ കുറിച്ച് പൊതുവെ തര്‍ക്കമുടലെടുത്തു തുടങ്ങി.അപ്പോഴാണ് അതിന് പരിഹാരമെന്നോണം ഹസ്റത്ത് ഉസ്മാന്‍ ക്രോഡീകരിക്കപ്പെട്ട ഖുര്‍ആന്റെ നിരവധി പതിപ്പുകളെടുത്ത് പല പ്രദേശങ്ങളിലേക്കുമായി അയക്കാന്‍‌ തീരുമാനിച്ചത്. ഹസ്റത്ത് ഉമറിന്റെ പുത്രി ഹസ്റത്ത് ഹഫ്സയുടെ കൈവശമായിരുന്നു പ്രസ്തുത പതിപ്പ് അന്നുണ്ടായിരുന്നത്. അതിന്റെ കോപ്പികളെടുത്ത് പലഭാഗങ്ങളിലേക്കും അയച്ചു. അതല്ലാത്ത എല്ലാ കോപ്പികളും കരിച്ചുകളയുകയും ചെയ്തു അദ്ദേഹം.
സമ്പന്നനായിരുന്നത് കൊണ്ട് സുഖജീവിതമാണ് ഹസ്റത്ത് ഉസ്മാന്‍ നയിച്ചിരുന്നത്. പക്ഷേ ബൈത്തുല്‍മാലില്‍ നിന്ന് അദ്ദേഹം ഒന്നും ഈടാക്കിയില്ല. എല്ലാ വെള്ളിയാഴ്ചയും ഓരോ അടിമകളെ മോചിപ്പക്കുന്ന പതിവ് വരെയുണ്ടായിരുന്നു അദ്ദേഹത്തിന്. അതിനു പോലും അദ്ദേഹം പൊതുഖജനാവില്‍ നിന്ന് പൈസ ഉപയോഗിച്ചില്ല.
അന്യരെയും സ്വന്തക്കാരെയും ഏറെ സ്നേഹിച്ചിരുന്നു. സ്വന്തക്കാര്‍ക്ക് ഭരണതലങ്ങളില്‍‌‍‍‌ ഉന്നത ഉദ്യോഗങ്ങള്‍ നല്കകയും ചെയ്തു. അതു പൊതുജനങ്ങള്‍ക്കിടയില്‍ നീരസമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഹസ്റത്ത് ഉസ്മാന്റെ വധത്തിലേക്ക് വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത് സത്യത്തില്‍ ഈ നീരസം തന്നെയായിരുന്നു.
ഇസ്ലാമിന്റെ ആഗമനത്തിന് മുമ്പ് ഖുറൈശികളുടെ നേതൃത്വത്തിന് വേണ്ടി ഹാഷിം, ഉമയ്യ കുടുംബങ്ങള്‍‌ തമ്മില്‍ കലഹത്തിലേര്‍പ്പെട്ടിരുന്നു. ഇസ്ലാം വന്നതോടെ അതിന് അന്ത്യമായി. അബൂബക്കറും ഉമറും ഈ ഗോത്രങ്ങളില്‍ പെട്ടവരായിരുന്നില്ല. ഉസ്മാന്‍ ഉമയ്യ കുടുംബത്തില്‍ പെട്ടവരായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഉന്നത ഉദ്യോഗങ്ങളില്‍ വന്നതോടെ പിന്നെ ഹാഷിം കുടുംബം സ്വാഭാവികമായും പ്രശ്നമുണ്ടാക്കിത്തുടങ്ങി. രണ്ടു കുടുംബങ്ങള്‍ക്കിടയില്‍ പഴയ മാത്സര്യബുദ്ധി ഉടലെടുത്തു. പ്രശ്നത്തിന്റെ നിജസ്ഥിതി പടിക്കാന്‍ ഹസ്റത്ത് ഉസ്മാന്‍ ഒരു അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തി. ഈജിപിത്, സിറിയ, ഇറാഖ് തുടങ്ങിയ പ്രദേശങ്ങളില്‍ പോയ സംഘം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. എന്നാലും അദ്ദേഹത്തിന്റെ കുടുംബക്കാരില്‍ ചിലര്‍ അവിഹിതമായി ചില സ്ഥാനങ്ങള്‍ നേടിയെടുത്തിരുന്നു. അത് വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കുന്നതിന് കാരണമായി .
കൂഫ, ഈജിപ്ത്, ബസ്വറ തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളാണ് പ്രശ്നമുണ്ടാക്കിയത്. മദീനയില്‍ അപ്രതീക്ഷിതമായി നുഴഞ്ഞു കയറി ഖലീഫയുടെ വസതി വളഞ്ഞ് അവര്‍ സഥാനമൊഴിയാന്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകള്‍ സ്വയം ഇഷ്ടപ്രകാരം സ്ഥാനത്തലേറ്റിയതാണെന്നതിനാല്‍‍ ബലം പ്രയോഗിച്ച് സ്ഥാനമൊഴിപ്പിക്കാനാവില്ലെന്ന് അദ്ദേഹം അവരോട് പറഞ്ഞു. കാലപകാരകള്‍ക്കെതിരെ ശക്തി പ്രയോഗിക്കാന്‍ ചിലര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം അത് നരസിച്ചു. തന്റെ കാരണത്തല്‍ മുസ്‌ലിംകള്‍‍ക്കിടയില്‍ രക്തം ചിന്തരുതെന്നായിരുന്നു മരിക്കും വരെ അദ്ദേഹ്ത്തിന്റെ ചിന്ത. കലാപകാരികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെ കൊലപ്പെടുത്തി.
മറ്റു രണ്ടു ഖലീഫമാരില്‍ നിന്നു ഭിന്നമായി ഭരണമേറ്റെടുത്ത ഉടനെ ഏറെ സങ്കീര്‍ണമായ പ്രശ്നങ്ങളായിരുന്നു ഹസ്റത്ത് ഉസ്മാന് അഭിമുഖീകരിക്കേണ്ടിയിരുന്നത്. ഹസ്റത്ത് ഉമറിന്റെ വധത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പലഭാഗത്തും കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. റോമാ സാമ്രാജ്യം മുസ്‌ലിംകുളുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ച് അലക്സാണ്ട്രിയയില്‍ കരയിലുടെയും കടലിലൂടെയും ആക്രമണം നടത്തി. പേര്‍ഷ്യക്കാരുടെ നിലപാടും വിഭിന്നമായിരുന്നില്ല. കലാപം പൊട്ടിപ്പുറപ്പെട്ട വാര്‍ത്ത കേട്ട് അയല്‍പക്കത്തെ ചില ഏഷ്യന്‍രാജ്യങ്ങള്‍ കിട്ടിയ അവസരം ശരിക്കുമപയോഗപ്പെടുത്തി. അതിരുകള്‍ വിശാലമായതോടെ ഇസ്ലാമിക ലോകത്ത് വിവിധ ആചാരങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരു മിശ്രിത സമൂഹം ഉടലെടുത്തിരുന്നു. ഇസ്ലാം തുടച്ചു മാറ്റിയ ഗോത്ര, വര്‍ണ, വര്‍ഗ വിവേചനങ്ങള്‍ രണ്ടാമതു തലപൊക്കി തുടങ്ങിയിരുന്നു. എല്ലാം കൊണ്ടും ശത്രുക്കള്‍ക്കനുകൂലമായ കാലാവസ്ഥയായിരുന്നു അവിടെ.
വ്യക്തി വിവരങ്ങള്‍
ഖുറൈശി ഗോത്രത്തിലെ ഉമയ്യ കുടുംബാംഗം. മുഹമ്മദ് നബി ജനിച്ചതിന്റെ ആറാം വര്‍ഷം താഇഫില്‍ ജനിച്ചു. പിതാവിന്റെയും മാതാവിന്റെയും വഴിക്ക് പ്രവാച കുടുംബവുമായി അടുപ്പമുണ്ട് ഹസ്റത്ത് ഉസ്മാന്. സ്വര്‍ഗം കൊണ്ട് നബി സന്തോഷവാര്‍ത്തയറിയിച്ച പത്തിലൊരാള്‍. തലമുറകളായി സമ്പത്തുള്ള കുടുംബമായിരുന്നു. അതു കൊണ്ടുതന്നെ മക്കയിലെ ധനികനായി തീര്‍‍ന്നു. സമ്പന്നനായിരുന്നത് കൊണ്ട് ഉസ്മാനുല്‍ ഗനി എന്നപേരും അദ്ദേഹത്തിനു ലഭിച്ചിരുന്നു.
ഇസ്‌ലാമിലേക്ക് വന്ന പുരുഷന്‍മാരില്‍ നാലാമനായിരുന്നു ഹസ്റത്ത് ഉസ്മാന്‍. ഹസ്റത്ത് അബൂബക്കറിന്റെ പ്രേരണയിലാണ് മുസ്‌ലിമാകുന്നത്. സമ്പന്നനായിരുന്ന ഉസ്മാന്‍ മുസ്‌ലിമായപ്പോള്‍ സ്വാഭാവികമായും നബിതങ്ങള്‍ ഏറെ സന്തോഷിച്ചു. നബി തന്റെ മകള്‍ റുഖയ്യയെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തു. നബിയുടെ കല്‍പനപ്രകാരം ആദ്യമായി മക്കയിലേക്ക് ഹിജ്റ പോയത് ഹസ്റത്ത് ഉസ്മാനും കുടുംബവുമായിരുന്നു.
ഹസ്റത്ത് ഉസ്മാന്‍ ബദ്റില്‍ പങ്കെടുത്തില്ല. രോഗിണിയായിരുന്ന തന്റെ ഭാര്യയെ പരിചരിക്കാനും മദീനയിലെ ഭരണകാര്യങ്ങള്‍ നോക്കാനുമായി നബി അദ്ദേഹത്തെ മദീനയില്‍ നിറുത്തി. യുദ്ധമുതലില്‍ നിന്ന് ഒരു യോദ്ധാവിന്റെ വിഹിതം അദ്ദേഹത്തിനും നല്‍കി. അദ്ദേഹത്തെയും ബദരീങ്ങളുടെ കൂട്ടത്തില്‍ എണ്ണുന്നുണ്ട്.
ആദ്യമായി ഇസ്‌ലാമിലേക്ക് വന്നവരില്‍ ഒരാള്‍‍‌‍. മുസ്‌ലിംകള്‍ക്ക് വേണ്ടി ഏറെ സമ്പത്ത് ചെലവഴിച്ച് ധര്‍മിഷ്ടന്‍. ബദ്ര്‍ ഒഴികെ നബിയുടെ കുടെ മുഴുവന്‍ യുദ്ധങ്ങളിലും പങ്കെടുത്തു. നബിയുടെ രണ്ടു പുത്രിമാരുടെ, ആദ്യം ഹസ്റത്ത് റുഖിയ്യയുടെയും അവരുടെ മരണശേഷം ഹസ്റത്ത് ഉമ്മുകുല്‍സൂമിന്റെയും, ഭര്‍ത്താവു കൂടിയാണ് അദ്ദേഹം. ഖിലാഫത്ത് ഏറ്റെടുക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് എഴുപത് വയസ്സ് പിന്നിട്ടിരുന്നു. ഏകദേശം പന്ത്രണ്ട് വര്‍ഷക്കാലം ഭരിച്ചു.

അലി (റ): ധിഷണയുടെ വെളിച്ചം

 പ്രവാചക പരമ്പരയുടെ സുവിശേഷത്താലും സ്വഭാവശുദ്ധിയുടെ മാഹാത്മ്യത്താലും ഹാശിം പരമ്പര, മക്കയില്‍ ഉന്നത ശ്രേഷ്ഠകുലമായി മാറി. ജാഹിലിയ്യ കാലത്തിലെ അന്തതയും അജ്ഞതയും അറേബ്യയെ ഗ്രസിച്ചപ്പോള്‍, ഹാശിം പരമ്പരയില്‍ മാത്രം അതു പ്രതിഫലിച്ചില്ല.
ശിലകളില്‍ കൊത്തിയുണ്ടാക്കിയ ബിംബങ്ങളില്‍ അറബികള്‍ മനസ്സമാധാനവും, sildenafil generic സമാശ്വാസവും കണ്ടപ്പോള്‍ ഹാശിം വംശജര്‍ കഅ്ബയുടെ രക്ഷിതാവായി അല്ലാഹുവിനെ മനസ്സില്‍ കണ്ടു. ഇതുകൊണ്ടു തന്നെ അറബികള്‍, ഹാശിം പരമ്പരക്ക് പ്രത്യേക ബഹുമാനവും സ്ഥാനമാനവും നല്‍കി. പിന്നീട് നബി(സ്വ)യുടെ ആഗമനത്തോടെ ആ വിശുദ്ധിയും പരിശുദ്ധിയും മൂര്‍ത്തീമത് ഭാവമായി പരിണമിച്ചു. മക്കയില്‍, അറബികളുടെ അരുണോദയം മുതല്‍ക്കു തന്നെ ഹാശിം പരമ്പരയ്ക്ക് ബഹുമാനവും ആദരവും കിട്ടിപ്പോന്നു എന്നതാണ് വാസ്തവം.
ബാല്യകാലം
നബി(സ്വ)യുടെ പിതൃവ്യനായ അബൂത്വാലിബിന്റെ പുത്രനാണ് അലി(റ). നബി(സ്വ)യോടും ദീനിനോടും ഏറെക്കൂറു പുലര്‍ത്തിയ അബൂത്വാലിബിന്, പക്ഷേ, ഇസ്‌ലാം ആശ്ലേഷിക്കാന്‍ കഴിഞ്ഞിട്ടില്ല. സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവന്ന ഭീകര ഭീഷണിയുടെയും വിദ്വേഷത്തിന്റെയും പുകമറയ്ക്കുള്ളില്‍ അദ്ദേഹം ഒതുങ്ങിക്കൂടി. പ്രവാചകനെയും ദീനിനെയും ആഴത്തില്‍ മനസ്സിലാക്കിയ അദ്ദേഹം നബി(സ്വ)ക്കുള്ള എല്ലാ പരിരക്ഷണം വാഗ്ദാനങ്ങളും നല്‍കിയിരുന്നു. പ്രകീര്‍ത്തന കാവ്യം പോലും ആലപിച്ചത്, അടങ്ങാത്ത ഇസ്‌ലാമിക ആവേശം ഉള്‍ക്കൊണ്ടായിരുന്നു.
നബി(സ്വ)ക്ക് പ്രവാചകത്വം ലഭിക്കുന്നതിന്റെ 10 വര്‍ഷം മുമ്പാണ് അലി(റ) ജനിച്ചത്. പിതാമഹനായ അബ്ദുല്‍ മുത്തലിബിന്റെ സഹോദരനായ അസദിന്റെ മകള്‍ ഫാത്തിമയാണ് മാതാവ്. ഉപ്പയും ഉമ്മയും വഴി ഹാശിം പരമ്പരയില്‍ എത്തുന്ന എക വ്യക്തിയാണ് അലി(റ).
അബൂത്വാലിബില്‍നിന്ന് ആറ് സന്താനങ്ങളുണ്ടായിട്ടുണ്ട്. ത്വാലിബ്, ഉഖൈല്‍, ജഅഫര്‍, അലി എന്നീ നാല് ആണ്‍മക്കളും ഉമ്മു ഹാനിഅ, ജുമാന എന്നീ രണ്ട് പെണ്‍മക്കളും.
അബൂ ഹസന്‍, അബൂ തുറാബ് എന്നീ അപരനാമങ്ങളില്‍ സുവിദിതനായ അലി(റ) ക്രി: 600ലാണ് ജനിച്ചത്-ആനക്കലഹ വര്‍ഷം 30 റജബ് 12ന്.
ഹൈദര്‍ എന്ന വിളിപ്പേരിലൂടെ ധീരതയുടെ പ്രതിരൂപം സൃഷ്ടിച്ച അലി(റ), ശാരീരിക വീക്ഷണത്തിലും ഗാംഭീര്യം മുറ്റി നില്‍ക്കുന്ന വ്യക്തിയായിരുന്നു. ശക്തമായ തവിട്ട് നിറമുള്ള അദ്ദേഹത്തിന്റെ കണ്ണുകള്‍, ഗാംഭീര്യം തെളിയിക്കുന്ന ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറമായിരുന്നു. ഉന്തിയ വയറും കശണ്ടിത്തലയും അദ്ദേഹത്തിന്റെ ഗാംഭീര്യത്തെ തേജോന്മുകമാക്കി. തിങ്ങിയ താടിയും, നെഞ്ചിലും തോളന്‍ കൈകളിലുമുള്ള ഇടതൂര്‍ന്ന മുടിയും ധീരതയുടെ പ്രതിരൂപമായി പ്രതിഫലിച്ചു.
ഇസ്‌ലാമിലേക്ക്
ബുദ്ധിയും ചിന്താവൈഭവവും ചെറുപ്പത്തിലേ അലി(റ)വിന് ഉണ്ടായിരുന്നു. കുട്ടികളില്‍ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചതിന്റെ കാരണവും ഇതുതന്നെ. നബി(സ്വ) അലി(റ)വിന്റെ സംരക്ഷണം ഏറ്റെടുത്തതിന് ശേഷമാണിത്. ഇതുണ്ടാവാന്‍ ഇടയായത് അലി(റ)വിന്റെ ബാല്യകാലത്ത് അറേബ്യയില്‍ ഒരു ക്ഷാമം പിടികൂടി. ജീവിതച്ചെലവുകള്‍ക്കും ഉപഭോഗത്തിനും സാധനങ്ങള്‍ കിട്ടാതായി. വലിയ വിലയ്ക്ക് മാത്രമേ അവ ലഭിച്ചിരുന്നുള്ളൂ… ഇത് ധാരാളം ആശ്രിതരുള്ള അബൂത്വാലിബിനെ ആശങ്കാകുലനാക്കി.
അബൂത്വാലിബിന്റെ മനോവ്യഥ മനസ്സിലാക്കിയ നബി(സ്വ) പിതൃവ്യന്‍ അബ്ബാസ്(റ)വിനോട് അദ്ദേഹത്തിന്റെ രണ്ടു മക്കളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ പറഞ്ഞു. അങ്ങനെ നബി(സ്വ) അലി(റ)വിന്റെയും അബ്ബാസ്(റ), ജഅഫര്‍(റ)വിന്റെയും പരിരക്ഷണ ചുമതല ഏറ്റെടുത്തു. അങ്ങനെ അറബികളുടെ മേല്‍ ഇടിത്തീയായി വര്‍ഷിച്ച ക്ഷാമം അലി(റ)വിന് സന്തോഷത്തിന്റെ കുളിര്‍മഴയേകി.
ഒരു തിങ്കളാഴ്ചയായിരുന്നു നബി(സ്വ)ക്ക് നുബുവ്വത്ത് ലഭിച്ചത്. അന്ന് അലി(റ)വിന് 10 വയസ്സായിരുന്നു. നബി(സ്വ)യും ഖദീജ ബീവിയും നിസ്‌കരിക്കുന്നത്, ഒരിക്കല്‍ അലി(റ) കാണാനിടയായി. അലി(റ) ഇതിനെ is cialis the same as tadalafil സംബന്ധിച്ച് നബി(സ്വ)യോട് ചോദിക്കുകയും നബി(സ്വ) തന്റെ പുതിയ ആദര്‍ശത്തെ അലി(റ)വിനു വിവരിച്ചു കൊടുക്കുകയും ചെയ്തു. ആദ്യം അലി(റ) പിതാവിന്റെ സമ്മതത്തോടെ ഇസ്‌ലാം സ്വീകരിക്കാം എന്നു പറഞ്ഞെങ്കിലും പുതിയ ആദര്‍ശത്തെ കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ തിരു സന്നിധിയിലെത്തിച്ചു. പിതാവ് പോലും അറിയാതെ ഗോപ്യമായി അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. നിസ്‌കാര സമയമായാല്‍ ഏതെങ്കിലും താഴ്‌വരയില്‍ പോയി രഹസ്യമായി അത് നിര്‍വഹിക്കുമായിരുന്നു അലി(റ). കൂടാതെ പുരുഷന്മാരില്‍ ആദ്യമായി നബി(സ്വ) കൂടെ നിസ്‌കരിച്ചതും അലി(റ) ആയിരുന്നു.
മദീനയിലേക്ക്
നുബുവ്വത്തിന്റെ 10ാം വര്‍ഷം അബൂത്വാലിബും ഖദീജാബീവിയും വഫാത്തായി. ഈ ആകസ്മിക മരണം നബി(സ്വ)യെ വളരെ ദുഃഖത്തിലാഴ്ത്തി. ‘ദുഃഖ വര്‍ഷം’ എന്ന് ചരിത്രം ആ വര്‍ഷത്തെ വിശേഷിപ്പിക്കുന്നു.
ഇവരുടെ മരണശേഷം, ശത്രുക്കള്‍ നബി(സ്വ)ക്കും അനുയായികള്‍ക്കുമെതിരേ ശക്തമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. നബി(സ്വ) ത്വാഇഫിലെ സഖീഫ് ഗോത്രത്തില്‍ അഭയംതേടിയെങ്കിലും അവിടെയും അക്രമം ശതഗുണീഭവിച്ചു. ഇസ്‌ലാമിന്റെ മുമ്പില്‍ അഭയകേന്ദ്രങ്ങള്‍ ഓരോന്നായി കൊട്ടിയടക്കപ്പെടാന്‍ തുടങ്ങി.
13 വര്‍ഷത്തെ അഗ്നിപരീക്ഷണങ്ങള്‍ക്കുശേഷം നബി(സ്വ), അബൂബക്കര്‍(റ), അലി(റ) എന്നിവരൊഴികെ എല്ലാവരും മദീനയിലേക്ക് ഹിജ്‌റ പോയി. എങ്കിലും ശത്രുക്കളുടെ വിഷംപുരണ്ട കൈകള്‍ നബി(സ്വ)യുടെ വധത്തില്‍ വരെ എത്തിനിന്നെങ്കിലും, ദിവ്യവെളിപാടോടെ നബി(സ്വ)യും അബൂബക്കര്‍(റ)വും രക്ഷപ്പെട്ടു. തദവസരത്തില്‍, നബി(സ്വ) അലി(റ)വിനെ തന്റെ അമാനത്ത് വക സ്വത്തുക്കള്‍ തിരിച്ചേല്‍പ്പിക്കുവാനും മറ്റുമായി മൂന്നു ദിവസത്തോളം മക്കയില്‍ തങ്ങണമെന്ന് നിര്‍ദേശിച്ചു. പിന്നീട് കൃത്യനിര്‍വഹണം കഴിഞ്ഞ് http://cialisdosage-reviews.com/ അലി(റ) മദീനയിലേക്ക് പുറപ്പെട്ടു. പകല്‍ വിശ്രമിച്ചും രാത്രി യാത്ര ചെയ്തും അലി(റ) മദീനയില്‍ എത്തി. യാത്ര ചെയ്തത് കാരണം അദ്ദേഹത്തിന്റെ കാല് വ്രണപ്പെട്ടിരുന്നു.
റബീഉല്‍ അവ്വല്‍ മധ്യത്തിലാണ് അലി(റ) മദീനയില്‍ എത്തിയത്. viagra 100 മുഹാജിറുകളുടെ ഇടയിലും അന്‍സ്വാരികളുടെ ഇടയിലും അദ്ദേഹം സൗഹൃദം സ്ഥാപിച്ചു. അലി(റ)ന് സുഹൃത്തായി നബി(സ്വ) നിര്‍ദേശിച്ചത് സഹ്‌ളുബ്‌നു ഹുനൈഫ്(റ)വിനെയായിരുന്നു.
ഹിജ്‌റ രണ്ടാം വര്‍ഷം അലി(റ)വിന് നബി(സ്വ) തന്റെ മകള്‍ ഫാത്തിമ(റ)യെ വിവാഹം കഴിപ്പിച്ചുകൊടുത്തു. അന്ന് അലി(റ)വിന് 21 വയസ്സും ഫാത്തിമാ ബീവിക്ക് 15 വയസ്സുമായിരുന്നു.
രണാങ്കണങ്ങളില്‍
സത്യാസത്യ വിവേചനദിവസം (യൗമുല്‍ ഫുര്‍ഖാന്‍) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ഹിജ്‌റ രണ്ടാം വര്‍ഷം റമളാന്‍ 17നു നടന്ന ബദര്‍ യുദ്ധത്തില്‍ അലി(റ) മുന്നണിപ്പോരാളിയായിരുന്നു. തുടക്കത്തില്‍തന്നെ തന്റെ ധീരവും സുധീരവുമായ ഇടപടലുകളിലൂടെ അലി(റ) തന്റെ രണശൂര്യം കാണിച്ചുകൊടുത്തു. പ്രസിദ്ധമായ ‘ദുല്‍ഫുഖാര്‍’ എന്ന കരവാള്‍ നബി(സ്വ) സമ്മാനിച്ചത് ബദര്‍ യുദ്ധത്തിലാണ്.
ബദ്‌റിലെ സമ്പൂര്‍ണ പരാജയത്തിന്റെ പ്രതികാര ദാഹവുമായിട്ടാണ് അബൂസുഫ്‌യാന്റെ നേതൃത്വത്തില്‍ ഖുറൈശി സൈന്യം ഉഹ്ദിലെത്തുന്നത്. തുടക്കത്തില്‍ മുസ്‌ലിംകള്‍ ശത്രുക്കളുടെമേല്‍ മേല്‍ക്കൊയ്മ കാണിച്ചെങ്കിലും, ജബലുറുമാത്ത് പര്‍വതത്തില്‍ നിലയുറപ്പിച്ചിരുന്ന അമ്പെയ്ത്തുകാര്‍ നബി(സ്വ)യുടെ കല്‍പ്പന മറന്ന് യുദ്ധക്കളത്തിലിറങ്ങിയതു വിനയായി. പര്‍വതത്തിന്റെ മറവില്‍ ശത്രുക്കള്‍ മുസ്‌ലിംകളുടെ മേല്‍ അക്രമം അഴിച്ചുവിട്ടു. ‘മുഹമ്മദ് കൊല്ലപ്പെട്ടു’ എന്ന കിംവദന്തി ശത്രുക്കള്‍ പരത്തി. സ്വഹാബാക്കള്‍ പിന്തിരിഞ്ഞോടിയെങ്കിലും നബി(സ്വ)യും കുറച്ചു സ്വഹാബികളും രണാങ്കണത്തില്‍ ഉറച്ചുനിന്നു. ഈ ഘട്ടത്തില്‍ നബി(സ്വ)യുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തത് ആബൂ ഉബൈദ(റ)വും അലി(റ)വും ആയിരുന്നു. നബി(സ്വ)ക്ക് പറ്റിയ സാരമായ മുറിവുകള്‍ കഴുകിക്കൊടുത്തത് അലി(റ)വും ഫാത്തിമാബീവിയും ചേര്‍ന്നാണ്.
ഹിജ്‌റ ആറാം വര്‍ഷത്തില്‍ നടന്ന ഖന്തഖ് യുദ്ധത്തിലും അലി(റ) തന്റെ രണവീര്യം പുറത്തുകാട്ടി. കിടങ്ങ് ഭേദിച്ച് അക്രമിക്കാനെത്തിയ പ്രസിദ്ധനായ കുതിരപ്പടയാളി അംറുബ്‌നു അബ്ദുവുദ്ദിനെ സധൈര്യം നേരിട്ട് കീഴടക്കിയത് അലി(റ) ആയിരുന്നു. ഈ വര്‍ഷത്തില്‍ തന്നെ നടന്ന, മാനവിക സ്‌നേഹത്തിന്റെയും സമാധാനപ്രിയത്തിന്റെയും ദര്‍ശനമായ ഹുദൈബിയ്യ സന്ധിയിലും അലി(റ)തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. കരാര്‍ പത്രം എഴുതാന്‍ നബി(സ്വ) തന്റെ പക്ഷത്തുനിന്നും നിയോഗിച്ചത് അലി(റ)വിനെയായിരുന്നു.
അറേബ്യയിലെ ജൂതത്തുരുത്തായ ഖൈബര്‍ പ്രദേശം പിടിച്ചടക്കാനായി നബി(സ്വ) നിയോഗിച്ചത് അലി(റ)വിനെയായിരുന്നു. നിരവധികോട്ടകളുള്ള ഖൈബര്‍ പ്രദേശം മുസ്‌ലിംകള്‍ക്ക് പിടിച്ചടക്കാനായത് അലി(റ)വിന്റെ അസാധാരണ ബുദ്ധി ശക്തി കൊണ്ടും കായബലം കൊണ്ടുമായിരുന്നു. 40 പേര്‍ക്ക് ഒന്നിച്ചു പൊക്കാന്‍ മാത്രം ഭാരമുള്ള ഖൈബര്‍ കോട്ടയുടെ കവാടം അലി(റ) ഒരു കൈ കൊണ്ട് ഇളക്കിയെടുത്തതോടെയാണ് യുദ്ധത്തിന് ഒരു വഴിത്തിരിവായത്. അവിടെ വച്ച് അലി (റ) പാടിയ കാവ്യാത്മക ശൈലിയപ്പോലെ പോരാട്ട വീര്യം കൊണ്ട് അലി(റ) മുറഹിബിനെ കീഴടക്കുക തന്നെ ചെയ്തു.
ഇങ്ങനെ, നിസ്തുലവും നൈതികവുമായ യുദ്ധ തന്ത്രങ്ങളിലൂടെ തന്ത്രിയായിത്തീര്‍ന്ന അലി(റ) അനവധി യുദ്ധങ്ങളിലും, പ്രതിസന്ധി ഘട്ടങ്ങളിലും മുസ്‌ലിംകള്‍ക്ക് തണലും തേനും കനിഞ്ഞു നല്‍കിയിട്ടുണ്ട്. അസാധാരണമായ പോരാട്ടവീര്യം കൊണ്ടായിരുന്നു അലി(റ) ഇത് സാധിച്ചെടുത്തത്.
ജീവിതവഴികള്‍
ഹിജ്‌റ 11ാം വര്‍ഷം റ.അവ്വല്‍ 12ന് നബിയുടെ വഫാത്തോടുകൂടി അലി(റ)വിന്റെ താങ്ങും തണലും മാഞ്ഞുപോയി. നബി(സ)യുടെ ജീവിതത്താളുകളില്‍ സകല മേഖലകളിലും ഒരു സഹചാരിയായി അലി(റ) നിലനിന്നിരുന്നു. ധീരമായ നിലപാടുകളിലൂടെ ഇസ്‌ലാമിന്റെ ചെങ്കോട്ട കാത്തുസൂക്ഷിച്ചത്. അലി(റ)വിനെപ്പോലുള്ള സ്വഹാബികളായിരുന്നു.
നബി(സ)ക്കു ശേഷം മുസ്‌ലിം ഉമ്മത്തിന്റെ നേതൃത്വം ഏറ്റെടുത്ത സച്ചരിതരായ ഖലീഫമാരുടെ കാലത്തിലും, അലി(റ) വിവിധ തലങ്ങളില്‍ തിളങ്ങിനിന്നു.
നബി(സ)യുടെ വഫാത്തിനു ശേഷം അബൂബക്കര്‍(റ)വിനെ മുഹാജിറുകളും അന്‍സ്വാറുകളും ഖലീഫയായി ബൈഅത്ത് ചെയ്തതില്‍ അലി(റ)വിന് യാതൊരുവിധ വിയോജിപ്പുമുണ്ടായിരുന്നില്ല. ഒരു ഉപദേശകന്റെ ചുമതലയായിരുന്നു അബൂബക്കര്‍(റ) വിന്റെ കാലത്ത് അലി(റ)വിന് ഉണ്ടായിരുന്നത്. നിര്‍ണായകമായ പല ഘട്ടങ്ങളിലും അലി(റ) പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കാതെ നിര്‍ണയിക്കുകയായിരുന്നു പതിവ്.
രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലത്തും പല സങ്കീര്‍ണ കാര്യങ്ങളിലും ഉമര്‍(റ) കൂടിയാലോചിച്ചിരുന്നത് അലി(റ) നോടായിരുന്നു. നഹാവന്ദ് യുദ്ധത്തിന്റെ അമരത്തുനിന്ന് ഉമര്‍(റ) പിന്തിരിഞ്ഞതും, നുഅ്മാനുബ്‌നു മുഖ്‌രിനുല്‍ മുസ്‌നിയെ തല്‍സ്ഥാനത്ത് അവരോധിതനാക്കുകയും ചെയ്തതിലെ ബുദ്ധിശക്തി അലി(റ) ആയിരുന്നു.
ഉമര്‍(റ) തന്റെ പിന്‍ഗാമി ആരായിരിക്കണമെന്ന് നിര്‍ദേശിച്ചില്ല. പകരം അലി(റ) ഉള്‍ക്കൊളളുന്ന ഒരു ആറംഗ പ്രമുഖരെ കൂടിയാലോചിക്കാനായി പറഞ്ഞു. പിന്നീട് ഉസ്മാന്‍(റ) ഭരണത്തിലേറുകയും ചെയ്തു. ഉസ്മാന്‍(റ)വിന്റെ കാലത്തും അലി(റ) കൈത്താങ്ങായിട്ടുണ്ട്. ഖുര്‍ആന്‍ പാരായണത്തിന് ഏകീകൃത രൂപം കൊണ്ടുവന്നതിന് വളരെയധികം, ഉസ്മാന്‍ (റ)വിന് പഴികേട്ടിരുന്നെങ്കിലും, ഈ നിമിഷത്തിലെല്ലാം ഉസ്മാന്‍(റ) വിന് സമചിത്തത വീണ്ടെടുക്കാന്‍ അലി(റ) ആയിരുന്നു ധൈര്യം കൊടുത്തത്.

 ഉമര്‍ ബിന്‍ ഖഥാബ് (റ)
 ആനക്കലഹ സംഭവത്തിന്റെ മൂന്നാം വര്‍ഷം മക്കയിലെ പ്രമുഖ ഖുറൈശീ കുടുംബത്തില്‍ ജനിച്ചു. മുസ്‌ലിമാകുന്നതിനു മുമ്പ് കടുത്ത ഇസ്‌ലം വിരോധിയും പ്രവാചകരുടെ കൊടിയ ശത്രുവുമായിരുന്നു. പുതിയ മതവുമായി വന്ന മുഹമ്മദ് നാട്ടില്‍ ഛിദ്രതയുണ്ടാക്കുകയാണെന്നാണ് വിശ്വസിച്ചത്. അതനുസരിച്ച് ഒരിക്കല്‍ പ്രവാചകരെ വധിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഊരിപ്പിടിച്ച വാളുമായി പുറപ്പെട്ടു. വഴിയില്‍ ഒരാളെ കണ്ടുമുട്ടി. അങ്ങനെയെങ്കില്‍ നിങ്ങള്‍ ആദ്യം ശരിയാക്കേണ്ടത് നിങ്ങളുടെ സ്വന്തം സഹോദരിയായ ഫാഥിമയെയാണ്; അവര്‍ മുഹമ്മദില്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതു കേട്ട ഉമറിന്റെ രക്തം തിളച്ചു. അദ്ദേഹം നേരെ സഹോദരിയുടെ വീട്ടിലെത്തി. അവര്‍ ഭര്‍ത്താവിനോടൊപ്പം ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു. ഖുര്‍ആനിലെ ആയതുകള്‍ കേട്ട അദ്ദേഹത്തിന്റെ മനസ്സ് മാറുകയും ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തു.
ശേഷം ദാറുല്‍ അര്‍ഖമില്‍ പ്രവാചകരെ ചെന്നു കണ്ട് തന്റെ ഇസ്‌ലാം പരസ്യമായി പ്രഖ്യാപിച്ചു. രണ്ടാലൊരു ഉമറിനെക്കൊണ്ട് ഇസ്‌ലാമിനെ നീ ശക്തിപ്പെടുത്തേണമേ എന്ന് പ്രവാചകന്‍ പ്രാര്‍ത്ഥന നടത്തിയ സമയമായിരുന്നു അത്. അതുകൊണ്ടുതന്നെ ഉമറിന്റെ ഇസ്‌ലാമാശ്ലേഷണം എല്ലാവര്‍ക്കും ശക്തി പകര്‍ന്നു.  പ്രവാചകരെയും അനുയായികളെയും കൂട്ടി അദ്ദേഹം കഅബാലയത്തിനടുത്തു പോവുകയും ഇസ്‌ലാമിക സന്ദേശം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ശേഷം, അവിടെ നിന്നും പ്രാര്‍ത്ഥനകള്‍ നടത്തി. ഇതു കണ്ടു ഖുറൈശി പ്രമുഖര്‍ അമ്പരന്നു. ഉമറിന്റെ മതം മാറ്റം അവരെ ക്ഷീണത്തിലാക്കി. അന്നു മുതല്‍, സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയില്‍ വിട്ടുപിരിച്ചവന്‍ എന്ന അര്‍ത്ഥത്തില്‍ അല്‍ ഫാറൂഖ് എന്ന അപര നാമത്തില്‍ അദ്ദേഹം അറിയപ്പെട്ടു. മദീനയിലേക്കുള്ള പലായന വേളയില്‍ എല്ലാവരും രഹസ്യമായി പുറപ്പെട്ടപ്പോള്‍ എല്ലാവരും കാണെ, അവരെ വെല്ലുവിളിച്ചുകൊണ്ടാണ് ഉമര്‍ (റ) ഹിജ്‌റ നടത്തിയിരുന്നത്. മദീനയിലെത്തിയ ശേഷം പ്രവാചകരോടൊപ്പം സര്‍വ്വ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. ജീവിതത്തിലുടനീളം പ്രവാചകരുടെ സഹായിയും സേവകനുമായി നിലകൊണ്ടു.
ഇസ്‌ലാമിന്റെ വഴിയില്‍ ധീരനും കര്‍മകുശലനും വില്ലാളിവീരനുമായിരുന്നു ഉമര്‍ (റ). ഇസ്‌ലാമിക സന്ദേശം എന്നും എവിടെയും പരസ്യമായി പ്രഖ്യാപിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇസ്‌ലാമിന്റെ വഴിയില്‍ ഒരാളെയും അദ്ദേഹം പേടിച്ചില്ല. അതുകൊണ്ടുതന്നെ ശത്രുക്കളുടെ പേടിസ്വപ്നമായി അദ്ദേഹം നിലകൊണ്ടു. അനുയോജ്യ തീരുമാനങ്ങള്‍ കൈകൊള്ളുന്നതിലും നിലപാടുകളെടുക്കുന്നതിലും ഏറെ നിപുണനായിരുന്നു അദ്ദേഹം. പലതവണ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചിട്ടുണ്ട്. പ്രവാചകരും ഒന്നാം ഖലീഫയും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് വില കല്‍പിച്ചിരുന്നു.
സിദ്ദീഖ് (റ) വിനു ശേഷം ഇസ്‌ലാമിന്റെ രണ്ടാം ഖലീഫയായി ഉമര്‍ (റ) തെരഞ്ഞെടുക്കപ്പെട്ടു. ധീരനെന്നപോലെ നീതീമാനായ ഭരണാധികാരിയായി ശേഷം അദ്ദേഹം വിശ്രുതനായി. സത്യത്തിന്റെ ഉറഞ്ഞ വാളായി നിലകൊണ്ട അദ്ദേഹം തന്റെ പ്രജകളുടെ കാര്യങ്ങള്‍ അന്വേഷിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം അര്‍ഹമായ  പരിഹാരങ്ങള്‍ എത്തിച്ചുനല്‍കുകയും ചെയ്തു. രാത്രി സമയങ്ങളില്‍ ഭരണീയരുടെ വേദനകളറിയാന്‍ തന്റെ ഭരണ പ്രദേശങ്ങളിലൂടെ ഇറങ്ങി നടന്ന അദ്ദേഹം സാധാരണക്കാരനില്‍ സാധാരണക്കാരനായിട്ടാണ് ജീവിച്ചത്. പൊതുഖജനാവ് കൈകാര്യം ചെയ്യുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയ അദ്ദേഹം അതില്‍നിന്നും സ്വന്തത്തിനായി യാതൊന്നുംതന്നെ ഉപയോഗിച്ചില്ല. സൂക്ഷ്മതയും നീതിബോധവും മതകാര്യങ്ങളിലെ കര്‍ക്കഷ മനസ്ഥിതിയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
പത്തര വര്‍ഷം ഭരണം നടത്തിയ അദ്ദേഹം ഇസ്‌ലാമിക ഭരണ പ്രദേശങ്ങളെ വികസിപ്പിക്കുകയും ഇറാന്‍, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങള്‍ ഇസ്‌ലാമിക ഭരണത്തിനു കീഴില്‍ കൊണ്ടുവരികയും ചെയ്തു. കൊട്ടാരമോ അംഗരംക്ഷകരോ ഇല്ലാതെ ജീവിച്ച അദ്ദേഹത്തിന് നല്ലൊരു വീടുപോലുമുണ്ടായിരുന്നില്ല. ഏവര്‍ക്കും മാതൃകായോഗ്യമായ ജീവിതം നയിച്ച അദ്ദേഹം പലപ്പോഴും കീറിയ പായയിലാണ് കിടന്നുറങ്ങിയിരുന്നത്.
ഹിജ്‌റ വര്‍ഷം ഇരുപത്തിമൂന്ന് ദുല്‍ഹജ്ജ് മാസം സുബഹി നമസ്‌കരിച്ചുകൊണ്ടിരിക്കെ അബൂ ലുഅ്‌ലുഅ് എന്ന ജൂതന്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുയും അതിനെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. അബ്ദുര്‍റഹ്മാനു ബ്‌നു ഔഫ് (റ) നിസ്‌കാരം പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കി. തനിക്കു ശേഷം മുസ്‌ലിംകളുടെ നേതൃത്വം വഹിക്കാന്‍ ഒരാളെ തെരഞ്ഞെടുക്കാനായി ആറുപേരെ ചുമതലപ്പെടുത്തിയ ശേഷം  അദ്ദേഹം ലോകത്തോടു വിടപറഞ്ഞു. സിദ്ദീഖ് (റ) വിന്റെ ഖബറിനരികെ ഖബറടക്കി.

 അബൂബക്ര്‍(റ): ബൈഅത്തും ആദ്യകാല ജീവിതവും
 നബി(സ) ഇഹലോകവാസം വെടിഞ്ഞ അന്ന് തന്നെ (ഹി.11 റബീഉല്‍ അവ്വല്‍ 12) അബൂബക്കര്‍(റ)നെ മുസ്ലിംകള്‍ തങ്ങളുടെ ഖലീഫ(ഭരണത്തലവന്‍)യായി  തെരഞ്ഞെടുത്തു. ഇങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ രാഷ്ട്രത്തില്‍ അഭ്യന്തര കുഴപ്പം പൊട്ടിപ്പുറപ്പെടുകയും രക്തപ്പുഴ ഒഴുകുവാന്‍ കപട വിശ്വാസികള്‍ക്ക് ഒരവസരം കിട്ടുകയും ചെയ്‌തേനെ. മുഴുവന്‍ സ്വഹാബികളില്‍ വെച്ച് ഖലീഫയാകുവാന്‍ ഏറ്റവും യോഗ്യനായ ആള്‍ അബൂബക്കര്‍ സിദ്ധീഖ്(റ) ആയിരുന്നു. അദ്ദേഹം ഖലീഫയാകണമെന്നത് നബി(സ)യുടെ അഭിലാശമായിരുന്നുവെന്നതിന്ന് വ്യക്തമായ സൂചനകളുണ്ട്. തന്റെ രോഗവേളയില്‍ നമസ്‌ക്കാരത്തിന്ന് നേതൃത്വം വഹിക്കുവാന്‍ നബി(സ) അദ്ദേഹത്തോട് കല്‍പ്പിച്ചതും ഒന്നിലധികം പ്രാവശ്യം നബി(സ) തങ്ങള്‍ അദ്ദേഹത്തെ തുടര്‍ന്ന് നമസ്‌ക്കരിച്ചതും അവയില്‍ ചിലതാണ്.
ഭരണാധികാരത്തെ സംബന്ധിച്ച് ഭിന്നിപ്പ്
നബി(സ)യുടെ നിര്യാണവാര്‍ത്ത കേട്ട ഉടനെ ഒരുകൂട്ടര്‍ മദീനാ പള്ളിയില്‍ ഒരുമിച്ചുകൂടി. മിക്കവാറും മുഹാജിറുകളായിരുന്നു അവിടെ സമ്മേളിച്ചത്. അതേ അവസരം അന്‍സാരികളുടെ ഒരു വന്‍ സമൂഹം (ബനൂസഅദ്കാരുടെ സമ്മേളന സ്ഥലത്തും) ഒരുമിച്ചു കൂടി. ഭരണാധികാരത്തിന്റെ കാര്യത്തില്‍ ചര്‍ച്ച ചെയ്യുവാനാണ് ഇങ്ങനെ ഒരുമിച്ച് കൂടിയത്. ഭരണാധികാരം അന്‍സാരികളുടെ ന്യായമായ അവകാശമാണെന്ന് അവരുടെ നേതാവായ സഅ്ദുബ്‌നു ഉബാദ(റ) ഈ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അവിടെ പ്രക്ഷുബ്ധമായ ഒരു അന്തരീക്ഷം സംജാതമായി. വാളുകള്‍ ഊരപ്പെടുമോ എന്ന് ഭയമായി. പള്ളിയിലായിരുന്ന അബൂബക്കര്‍(റ)വിന്ന് ഈ വിവരം കിട്ടി. ഉത്കണ്ഠാകുലനായ അദ്ദേഹം തല്‍ക്ഷണം ബഹുമാന്യരായ ഉമര്‍, അബൂ ഉബാദ:(റ)  എന്നിവരോടൊപ്പം അന്‍സാരികളുടെ സമ്മേളനസ്ഥലത്തെത്തി. അലി(റ)വിനെയും മറ്റും നബി(സ)യുടെ മയ്യത്ത് പരിപാലന ജോലിയില്‍ വിടുകയാണുണ്ടായത്.
അബൂബക്കര്‍(റ) അന്‍സാരികളുടെ സമ്മേളന സ്ഥലത്ത് എത്തിയ ഉടനെ ഇങ്ങിനെ പറഞ്ഞു: ”ഉടനടി ഒരു ഭരണാധിപതിയെ തെരഞ്ഞെടുക്കുകയാണ് നമുക്കാവശ്യം. അല്ലെങ്കില്‍ ദീനിന്റെ കാര്യങ്ങള്‍ മുടങ്ങിപ്പോകാന്‍ ഇടയുണ്ട്. അതിനാല്‍ വേണ്ടപോലെ ചിന്തിച്ച് ഉടനെ ഒരു നേതാവിനെ നമുക്ക് തെരഞ്ഞെടുക്കാം”. ഇത് കേട്ടപ്പോള്‍ സഅ്ദുബ്‌നു ഉബാദ(റ) ഇങ്ങനെ പ്രത്യുത്തരം നല്‍കി. ”ഈ കാര്യത്തില്‍ അന്‍സാരികള്‍ക്കുള്ള യോഗ്യത മറ്റാര്‍ക്കും ഇല്ല. നബിക്കും സ്വഹാബികള്‍ക്കും സംരക്ഷണം നല്‍കിയതും അവര്‍ക്ക് വേണ്ടി ധനവും ജീവനും കൊടുത്ത് ശത്രുക്കളോടുപോരാടിയതും അതുവഴി ദീനിന്റെ പുരോഗതിക്ക് കാരണമുണ്ടാക്കിയതും അന്‍സാരികളാണ്”.
ഇത് കേട്ടപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞത് അന്‍സാരികളുടെ മഹത്വങ്ങളും ഔദാര്യങ്ങളും ഞങ്ങള്‍ സമ്മതിക്കുന്നുവെന്നും എന്നാല്‍ നബി(സ)യുടെ സ്വന്തക്കാരായ ഖുറൈശികള്‍ക്ക് അറബികളില്‍ വെച്ച് ഏറ്റവും ഉന്നതമായ പദവിയുണ്ടെന്നും അതിനാല്‍ അവരില്‍ നിന്ന് ആരെങ്കിലും ഭരണ നേതൃത്വം ഏറ്റെടുക്കുവാന്‍ തയ്യാറുള്ള കാലത്തോളം മറ്റാര്‍ക്കും അത് നല്‍കാന്‍ അനുയോജ്യമല്ലെന്നുമാണ്. അബൂബക്കര്‍(റ)വിന്റെ ഈ അഭിപ്രായത്തിന്ന് ഒരു അന്‍സാരി നേതാവായ ബുശൈറുബ്‌നു നുഅ്മാന്‍(റ) പിന്തുണ പ്രഖ്യാപിക്കുകയും ഖുറൈശിയായ ഒരാളെ തന്നെ ഭരണത്തലവനാക്കണമെന്ന് ശക്തിയായി വാദിക്കുകയും ചെയ്തു. അതിന്ന് പിന്‍ബലമായി ‘നേതാക്കന്മാര്‍ ഖുറൈശികളില്‍ നിന്നാണ്’ എന്ന നബി വചനം അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു.
ഇതോടെ പ്രക്ഷുബ്ധമായ ആ അന്തരീക്ഷം ശാന്തമായി. ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തിക്കൊണ്ട് അബൂബക്കര്‍(റ) ഇങ്ങിനെ പറഞ്ഞു: ഖുറൈശി നേതാക്കന്മാരില്‍ പ്രധാനികളായ ഉമര്‍(റ), അബൂഉബൈദ(റ) എന്നിവര്‍ ഇതാ ഇവിടെ ഹാജറുണ്ട്. അവരില്‍ നിന്ന് ഒരാളെ നിങ്ങള്‍ക്ക് ഖലീഫയായി തെരഞ്ഞെടുക്കാമല്ലോ. പക്ഷേ അവര്‍ വിട്ടില്ല. നമ്മളില്‍വെച്ച് ഏറ്റവും വിശിഷ്ടനും യോഗ്യനും അബൂബക്കര്‍(റ) തന്നെയാണ് എന്ന് അവര്‍ ഇരുപേരും പറഞ്ഞു. മാത്രമല്ല, ഉമര്‍(റ) മുന്നോട്ട് വരികയും അബൂബക്കര്‍(റ)ന്റെ കൈപിടിച്ചു ബൈഅത്ത് (താങ്കളെ ഞാന്‍ ഖലീഫയായി അംഗീകരിക്കുന്നു) എന്ന് കരാര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അബൂഉബൈദ(റ), നുഅ്മാനുബ്‌നു ബഷീര്‍(റ) എന്നിവരും അവിടെയുണ്ടായിരുന്ന എല്ലാ മുഹാജിറുകളും അന്‍സാരികളും ബൈഅത്ത് ചെയ്തു. എന്നാല്‍ അന്‍സാരികളില്‍ നിന് സഅ്ദുബ്‌നു ഉബാദ ഇതില്‍ പങ്കുകൊണ്ടിരുന്നില്ല. മുഹാജിറുകളില്‍ നിന്ന് നബി(സ)യുടെ മയ്യത്ത് പരിപാലനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കും ആ സമയത്ത് ഇതില്‍ ചേരാന്‍ കഴിഞ്ഞിരുന്നില്ല. പിറ്റേദിവസം മയ്യത്ത് പരിപാലന ക്രിയകളെല്ലാം കഴിഞ്ഞ ശേഷം അബൂബക്കര്‍(റ) മിന്‍ബറില്‍ കയറിയിരിക്കുകയും ജനങ്ങളില്‍ നിന്ന് പൊതുവായി ബൈഅത്ത് സ്വീകരിക്കുകയും ചെയ്തു. ജനങ്ങള്‍ കൂട്ടം കൂട്ടമായി ബൈഅത്ത് ചെയ്യുകയുണ്ടായി.
അലി(റ), സുബൈര്‍(റ), ത്വല്‍ഹ(റ), എന്നിവര്‍ നാല്‍പ്പത് ദിവസത്തോളം അബൂബക്കര്‍(റ)നെ ബൈഅത്ത് ചെയ്തില്ല. എന്നാല്‍ ഇതിന് കാരണം തനിക്ക് അധികാരം കിട്ടണമെന്ന് അലി(റ) ആഗ്രഹിച്ചതായിരുന്നില്ല. മറിച്ച് സഖീഫത്തുബ്‌നു സഅ്ദില്‍വെച്ച് ഖലീഫയെ തെരഞ്ഞെടുക്കുമ്പോള്‍  തന്നോടുകൂടി ആലോചിച്ചില്ല എന്നതില്‍ അലി(റ)വിന്നുണ്ടായിരുന്ന ഖേദപ്രകടനവും പ്രതിഷേധവുമായിരുന്നു അത്. ഈ കാലത്ത് അബൂസുഫ്‌യാന്‍(റ) അലി(റ)ന്റെ അടുക്കല്‍ വരികയും അബൂബക്കര്‍(റ)വിന്നെതിരില്‍ അഭ്യന്തരയുദ്ധം അഴിച്ചുവിടാന്‍ ഒരു പരിശ്രമം നടത്തുകയുമുണ്ടായി. അലി(റ) അതിന്ന് വഴങ്ങിയില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ അതില്‍ നിന്ന് വിരട്ടുകകൂടി ചെയ്തു. അലി(റ)ന്ന് അധികാരമോഹം ഉണ്ടായിരുന്നില്ല എന്നതിന്ന് ഇത് എത്രയും വ്യക്തമായ തെളിവാണ്. വാസ്തവത്തില്‍ അബൂബക്കര്‍(റ) ബനൂസഅ്ദ് സമ്മേളന സ്ഥലത്തേക്ക് പോയത് താന്‍ ഖലീഫയായി തെരഞ്ഞെടുക്കപ്പെടണമെന്ന ആഗ്രഹത്തോടുകൂടിയായിരുന്നില്ല. അവിടെയുണ്ടായിരുന്ന കുഴപ്പം സമാശ്വസിപ്പിക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ അവിടെ വെച്ച് സന്ദര്‍ഭവശാല്‍ അദ്ദേഹം ഭരണനേതാവായി തെരഞ്ഞെടുക്കപ്പെടുകയാണുണ്ടായത്. ആ അവസരത്തില്‍ ഇത് തള്ളിക്കളയുന്നത് മുസ്ലിംകള്‍ക്കിടയില്‍ അഭ്യന്തരകുഴപ്പത്തിനും രക്തച്ചൊരിച്ചിലിനും കാരണമായേക്കുമെന്ന് ന്യായമായും അദ്ദേഹം ഭയപ്പെട്ടു. വേണ്ടപ്പെട്ട എല്ലാവരോടും കൂടിയാലോചന നടത്തുവാന്‍ ഇത്തരം അവസരങ്ങളില്‍ സാധ്യമല്ലെന്നത് വ്യക്തമാണല്ലോ. ഈ സംഗതികള്‍ മനസ്സിലായപ്പോള്‍ അലി(റ) പള്ളിയില്‍ വരികയും പൊതുജനമദ്ധ്യത്തില്‍ വെച്ചുതന്നെ അബൂബക്കര്‍ സിദ്ധീഖ്(റ)വിന്റെ കൈപിടിച്ചു ബൈഅത്ത് ചെയ്യുകയും ചെയ്തു.
അബൂബക്കര്‍ സിദ്ധീഖ്(റ)ന്റെ ആദ്യകാല ജീവിതം
അബൂബക്കര്‍(റ)വിന്റെ ഭരണത്തെപറ്റിയും ഭരണകാലത്തുണ്ടായ വികസനങ്ങളെപറ്റിയും പറയുന്നതിന്ന് മുമ്പ് അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെപറ്റി അല്‍പം പരാമര്‍ശിക്കുന്നത് സമുചിതമായിരിക്കും. അദ്ദേഹത്തിന്റെ ആദ്യപേര്‍ അബ്ദുല്ലാ എന്നായിരുന്നു. പിതാവിന്റെ പേര്‍ അബൂഖുഹാഫഃ എന്നും. അബൂബക്കര്‍ എന്നത് അദ്ദേഹത്തിന്റെ ഓമനപ്പേരാണ്. എല്ലാവിധ എതിര്‍പ്പുകളെയും തൃണവല്‍ഗണിച്ചുകൊണ്ട് പുരുഷന്മാരില്‍വെച്ച് ആദ്യം ഇസ്‌ലാംമതം സ്വീകരിച്ചത് അദ്ദേഹമാണ്. നബി(സ) മിഅ്‌റാജിന്റെ സംഭവം വിവരിച്ചുകൊടുത്തപ്പോള്‍ അല്‍പ്പംപോലും അലോചിച്ച് നില്‍ക്കാതെ അത് അംഗീകരിക്കുകയാണ് അബൂബക്കര്‍(റ) ചെയ്തത്. ഇക്കാരണങ്ങളാല്‍ നബി(സ) അദ്ദേഹത്തെ സിദ്ധീഖ് (സത്യവാന്‍) എന്ന് വിളിച്ചു. നബി(സ)യുടെ ഗോത്രമായ ഖുറൈശ് തന്നെയായിരുന്നു അദ്ദേഹത്തിന്റെയും ഖബീല.
നബി(സ)യുടെ മുര്‍റത്ത് എന്ന പിതാമഹനില്‍ അദ്ദേഹത്തിന്റെ പിതൃബന്ധം ചെന്ന്മുട്ടുന്നു. നബി ജനിച്ച് രണ്ട് വര്‍ഷവും അല്‍പം മാസങ്ങളും കഴിഞ്ഞ ശേഷമാണ് അബൂബക്കര്‍ സിദ്ധീഖ(റ) ഭൂജാതനായത്. നബി(സ)യെപ്പോലെ മക്കയില്‍ തന്നെയാണ് ജനിച്ചത്. അദ്ദേഹത്തന്റെ കുടുംബതൊഴില്‍ കച്ചവടമായിരുന്നു. അതിനാല്‍ അദ്ദേഹവും ഒരു വ്യാപാരിയായിത്തീര്‍ന്നു. ധാരാളം ധനവും സമ്പാദിച്ചു. സല്‍സ്വഭാവിയും സര്‍വ്വ സ്വീകാര്യനുമായിരുന്നു അദ്ദേഹം. മദ്യപാനികളുടെ മധ്യത്തില്‍ ജീവിച്ചിട്ടും ഒരു തുള്ളി മദ്യംപോലും അദ്ദേഹം കഴിച്ചില്ല. തന്റെ പിതാക്കന്മാരും പിതാമഹന്മാരും ബിംബാരാധകന്മാരായിരുന്നുവെങ്കിലും ചെറുപ്പം മുതല്‍ക്ക് തന്നെ അദ്ദേഹത്തിന് അതിനോട് കഠിന വെറുപ്പായിരുന്നു.
പുരുഷന്മാരില്‍വെച്ച് ആദ്യമായി ഇസ്‌ലാംമതം സ്വീകരിച്ചത് അദ്ദേഹമാണ്. തുടര്‍ന്ന് അദ്ദേഹം എപ്പോഴും നബി(സ)യോടൊപ്പം തന്നെ വര്‍ത്തിക്കുകയും എല്ലാവിധേനയും നബി(സ)യെ സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്തു. നബി(സ) മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ എല്ലാം കൈവെടിഞ്ഞുകൊണ്ട് അബൂബക്കര്‍(റ) നബി(സ)യെ അനുഗമിച്ചു. അദ്ദേഹം ഒരു ധനികനായിരുന്നു. എന്നാല്‍ തന്റെ ധനമെല്ലാം ഇസ്‌ലാമിന്ന് വേണ്ടി ചെലവഴിച്ചു. തന്റെ സ്വന്തം കുടുംബത്തിന് പോലും യാതൊന്നും ബാക്കിവെക്കുകയൂണ്ടായിരുന്നില്ല. പണക്കാരനായതോടുകൂടി തന്റെ എത്രയും ലളിതമായ ഒരു ജീവിതമാണ് അദ്ദേഹം സ്വീകരിച്ചത്. ഭരണത്തലവനായതിന്റെ ശേഷവും ഇതേനിലതന്നെ അദ്ദേഹം തുടര്‍ന്നു. ഭരണാധികാരം ഏറ്റെടുത്തതിന്റെ അടുത്ത ദിവസം തന്റെ കുറച്ച് വസ്ത്രങ്ങളുമായി കച്ചവടത്തിന്ന് വേണ്ടി പട്ടണത്തിലേക്ക് നടക്കുകയായിരുന്നു. വഴിയില്‍ വെച്ച് ഉമര്‍(റ) അദ്ദേഹത്തെ തടയുകയും അങ്ങ് മുസ്‌ലിംകളുടെ ഖലീഫയായി കഴിഞ്ഞിരിക്കുന്നതിനാല്‍ ഈ ജോലി പറ്റുകയില്ലെന്ന് അദ്ദേഹത്തെ ഉണര്‍ത്തുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം ചോദിച്ചത് തന്റെ കുടുംബത്തിന്റെ ജീവിതത്തിന്ന് മറ്റെന്ത് മാര്‍ഗമാണ് സ്വീകരിക്കേണ്ടത് എന്നായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സ്വഹാബികള്‍ അദ്ദേഹത്തിന് തുഛമായ ഒരു വേതനം നിശ്ചയിച്ചുകൊടുത്തു.
ഖലീഫയായ ശേഷം ആദ്യംചെയ്ത പ്രസംഗം
ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അബൂബക്ര്‍ (റ) ജനങ്ങളെ അഭിസംബോധന ചെയ്തു ഒരു ഉഗ്രന്‍ പ്രഭാഷണം നടത്തി. ഈ പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത, സത്യസന്ധത, വിശ്വാസദാര്‍ഢ്യം എന്നിവ തെളിഞ്ഞ് കാണുന്നുണ്ട്. അദ്ദേഹം പ്രസ്താവിച്ചു:
”മുസ്‌ലിംകളെ, ഞാന്‍ നിങ്ങളുടെ നേതാവായിരിക്കുകയാണ്. ഞാനാണെങ്കില്‍ നിങ്ങളില്‍വെച്ച് ഉത്തമനൊന്നുമല്ല. ഞാന്‍ നല്ലത് പ്രവര്‍ത്തിക്കുമ്പോള്‍ എന്നെ പിന്തുണക്കല്‍ നിങ്ങളുടെ കര്‍ത്തവ്യമാണ്. ഞാന്‍ തെറ്റായ മാര്‍ഗം സ്വീകരിച്ചാല്‍ എന്നെ സന്മാര്‍ഗത്തിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവരലും നിങ്ങളുടെ കടമയാണ്. നിങ്ങള്‍ ജിഹാദിനെ കൈവിട്ട് കളയരുത്. ജിഹാദിനെ കൈയ്യൊഴിക്കുന്ന ഏതൊരു ജനതയും പരാജിതരും നിന്ദ്യരുമായിത്തീരുകയാണ് ചെയ്യുന്നത്. ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്ന കാലത്തോളം എന്നെ നിങ്ങള്‍ അനുസരിക്കുക. ഞാന്‍ അല്ലാഹുവിന്നും റസൂലിന്നും നേരെ ധിക്കാരം കാണിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്നെ കൈവിട്ട് കളയേണ്ടതാണ്. കാരണം പിന്നീട് എന്നെ അനുസരിക്കേണ്ട ബാധ്യത നിങ്ങള്‍ക്കില്ല”.
ഈ പ്രസംഗത്തിന്റെ അവസാനത്തില്‍ മര്‍ദ്ദിതരെ സഹായിക്കുകയും മര്‍ദ്ദകരെ അടിച്ചമര്‍ത്തുകയും ചെയ്യേണ്ട സംഗതി ഊന്നിപ്പറയുകയുണ്ടായി. ആയിരക്കണക്കായ സ്വഹാബികള്‍ ഈ പ്രസംഗം പള്ളിയില്‍വെച്ച് ശ്രവിച്ചു.

നാലാം ഖലീഫ: ഹസ്റത്ത് അലി(റ)


ഹസ്റത്ത് ഉസ്മാന്റെ വഫാത്തിന് ശേഷം ആളുകള്‍ ത്വല്‍‍‍ഹ, സുബൈര്‍, അലി എന്നീ സ്വഹാബികളോട് ഖിലാഫത്ത് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. ആരും അതിന് സമ്മതിച്ചില്ല. അവസാനം മദീനയില്‍ പോയി ഹസ്റത്ത അലിയോട് ഏറ്റെടുക്കാന്‍ ആളുകള്‍ ആവശ്യപ്പെട്ടു. രഹസ്യമായി താന്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും പരസ്യമായി ആളുകളുടെ സാന്നിധ്യത്തില്‍ മാത്രമേ അതിന് ആകൂമെന്നും അദ്ദേഹം അറിയിച്ചു. അതനുസരിച്ച് മസ്ജിദ്ദുന്നബവിയില്‍ വിശ്വാസികളെ ഒരുമിച്ചു കൂട്ടുകയും പരസ്യമായി വിവരം പ്രഖ്യാപിക്കുകയും ചെയ്തു. കുറച്ച് സ്വഹാബികളെ മാറ്റിനിറുത്തിയാല്‍ ബാക്കിയെല്ലാവരും ഹസ്റത്ത് അലിയെ ഖലീഫയായി ബൈഅത്ത ചെയ്തു.
ഖിലാഫത്തിന്റെ ആദ്യകാലം പ്രശ്നസങ്കീര്‍ണമായിരുന്നു. ഹസ്റത്ത് ഉസ്മാന്‍റെ ഘാതകരെ ശിക്ഷിക്കുകയായിരുന്നു  അദ്ദേഹത്തിന്റെ പ്രഥമജോലി. ആയിരക്കണക്കിന് ഘാതകരുണ്ടായിരുന്നിട്ടും അവരുടെ പേര് അറിയാതിരുന്നത് കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കി. പലരും മദീനയില്‍ തന്നെയുണ്ടായിരുന്നു. ചിലര്‍ ഹസ്റത്ത് അലിയുടെ പട്ടാളത്തില്‍ നുഴഞ്ഞു കയറിക്കൂടുക വരെ ചെയ്തു.
പ്രശ്നത്തിന്റെ സങ്കീര്‍ണത തിരിച്ചറിയാതിരുന്ന ചില സ്വഹാബിമാര്‍ അലിക്കതിരെ രംഗത്തു വന്നു. അവര്‍ ഹസ്റത്ത് ഉസ്മാന്റെ ഘാതകരെ എത്രയും പെട്ടെന്ന് പിടികൂടി ശിക്ഷിക്കണമെന്ന് ഹസ്റത്ത് അലയോട് ആവശ്യപ്പെട്ടു. നബിയുടെ പ്രിയപത്നി ആഇശ, ത്വല്‍ഹ തുടങ്ങിയ പ്രമുഖ സ്വഹാബികള്‍ വരെയുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. അവര്‍ ഹസ്റത്ത് ആയിശയുടെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സംഘടിപ്പിച്ച് ബസ്വറയിലെത്തി. അപ്പോഴേക്കും അലിയും അവടെ എത്തിയിരുന്നു. ഇരുപക്ഷവും പരസ്പരം ചര്‍ച്ച ചെയ്തു. ആഇശ തങ്ങളുടെ ആവശ്യം ഹസ്റത്ത് അലിയെയും അലി തന്റെ വിശമാവസ്ഥ ഹസ്റത്ത് ആഇശയെയും അറിയിച്ചു. കാര്യങ്ങള്‍ മനസ്സിലാക്കി ഇരുകൂട്ടരും പിന്തിരിഞ്ഞുപോകാന്‍ തീരുമാനിച്ചു. കൂട്ടത്തിലെ കുഴപ്പക്കാര്‍ ഈ രജ്ഞിപ്പിനെ ഭയന്നു. അവര്‍ ഇരുവിഭാഗത്തിലുമുള്ള സൈന്യങ്ങള്‍ക്കെതിരെ അവര്‍ ആക്രമണം നടത്തി. മറുവിഭാഗമാണ് ആക്രമിച്ചതെന്ന് തെറ്റുധരിച്ച് സൈന്യങ്ങള്‍ പരസ്പരം യുദ്ധം തുടങ്ങി. യുദ്ധത്തില്‍ ഹസ്റത്ത് അലി വിജയിച്ചു. സംഭവത്തിന്റെ യഥാസ്ഥിതി ആഇശയെ ധരിപ്പിച്ച ശേഷം ഹസ്റത്ത് അലി അവരെ മദീനയിലേക്ക് യാത്രയയച്ചു.
ഈ യുദ്ധം ചരിത്രത്തില്‍ അറിയപ്പെടുന്നത് ജമല്‍ യുദ്ധം എന്ന പേരിലാണ്. ജമല്‍ യുദ്ധത്തിന് ശേഷം ഹസ്റത്ത് അലി മദീനയിലേക്ക് പോയില്ല. കൂഫയെ ഖിലാഫത്തിന്റെ കേന്ദ്രമാക്കി അദ്ദേഹം കൂഫയിലേക്ക് പോകുകയാണ് ചെയ്തത്.
ഹസ്റത്ത് ആഇശയും ഹസ്റത്ത് അലിയും തമ്മിലുള്ള പ്രശ്നം തീര്‍ന്നുവെങ്കിലും മുആവിയയുമായുള്ള പ്രശ്നത്തിന് അവസാനമായിരുന്നില്ല. ഹസ്റത്ത് അലി അദ്ദേഹത്തെ ഗവര്‍ണര്‍ സഥാനത്ത് നിന്ന് സ്ഥാനഭ്രഷ്ടനാക്കി. സിറിയയിലെ ഗവര്‍ണര്‍ പദവിയില്‍ നിന്നൊഴിയാന്‍ മുആവിയ കുട്ടാക്കിയില്ല. ഹസ്റത്ത് ഉസ്മാന്റെ ഘാതകരെ പിടികൂടാത്ത കാലത്തോളം ഹസ്റത്ത് അലിയുടെ ഖിലാഫത്ത് അനുസരിക്കില്ലെന്നായിരുന്നു മുആവിയയുടെ വാദം.
അതേ തുടര്‍ന്നാണ് മുസ്‌ലിം ചരിത്രത്തില്‍ സിഫ്ഫീന്‍ യുദ്ധം നടക്കുന്നത്. ഒരു ഭാഗത്ത് ഹസ്റത്ത് അലിയും മറുഭാഗത്ത് മുആവിയയും അണി നിരന്നു. യുദ്ധം തുടങ്ങി. ഹസ്റത്ത് അലി ജയിക്കുമെന്നായി. ആ സാഹചര്യത്തില്‍‌ മുആവിയ ഒരു കുന്തത്തില് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ചു, ഖുര്‍ആന്റെ മധ്യസ്ഥം സ്വീകരിക്കാമെന്നു പറഞ്ഞു. അലിയുടെ ഭാഗത്ത് നിന്നു അബൂമൂസല് അശ്അരിയും മുആവിയയുടെ ഭാഗത്ത് നിന്ന് അംറുബ്നുല്‍ ആസ്വും മധ്യസ്ഥരായി തെരഞ്ഞെടുക്കപ്പെട്ടു. അവരുട തീരുമാനം എന്തു തന്നെയായാലും അലിയും മുആവിയയും അംഗീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. അങ്ങനെ ദൌമത്തുല്‍ ജന്ദലില്‍ വെച്ച് മുസ്‌ലിംകളുടെ ഒരു സംഗമം വിളിച്ചു ചേര്‍‌ത്തു. അബൂമുസല്‍‌ അശ്അരിക്ക് നല്‍കിയ വാക്കു അംറുബ്നുല്‍ ആസ്വ് പാലിക്കാതിരുന്നതിനാല്‍ ആ സംഗമം കാര്യമായി പ്രതിഫലനമുളവാക്കിയില്ല. മുസ്‌ലിംകള്‍ നിരാശരായി തിരിച്ചുപോയി. എന്നാലും പരസ്പരം പ്രശ്നങ്ങളുണ്ടാകാതിരിക്കാനായി മുആവിയയും അലയും തമ്മില്‍ ഒരു സന്ധിയിലേര്‍പ്പെട്ടു.
ഖവാരിജുകള്‍
ഇക്കാലത്താണ് മുസ്‌ലിംകള്‍ക്കിടയില്‍‌ ഖവാരിജുകള്‍ എന്ന് പില്‍ക്കാല ചരിത്രം വിളിച്ച പുതിയൊരു വിഭാഗം രൂപപ്പെട്ടത്. മതകാര്യങ്ങളില്‍ മനുഷ്യനെ വിധികര്‍ത്താവാക്കിക്കൂടാ എന്നും അങ്ങനെ ചെയ്യുന്നത് കുഫ്റാണെന്നുമായിരുന്നു ഇവരുടെ വാദം. ഹസ്റത്ത് അലി അബൂമൂസല്‍ അശ്അരിയെ വിധികര്ത്താവാക്കിയതിനെ ഇവര്‍ എതിര്‍ത്തു. അല്ലാഹുവിന് മാത്രമേ ഹുക്മിന് അവകാശമുള്ളൂവെന്ന വാദത്തില്‌ ഉറച്ച് നിന്ന ഇവര്‍ ഖവാരിജുകള്‍ എന്ന കക്ഷിയായി മുസ്‌ലിം മുഖ്യധാരയില് നിന്ന് വേര്‍പെടുകയായിരുന്നു. മതത്തില്‍ തീവ്രവാദക്കാരായിരുന്ന ഇവര് ഭീകരവാദം പ്രവര്‍ത്തന മാര്‍ഗമായി സ്വീകരിച്ചു. തീര്‍ത്തും ഭയാനകമായ ഒരു പദ്ധതി ഇവര്‍ അതിനിടെ ആസൂത്രണം ചെയ്തു. മുസ്ലികംള്‌‍ക്കിടയിലെ യുദ്ധത്തിനുത്തരവാദികള്‍‌ ഹസ്റത്ത് അലി, ഹസ്റത്ത് മഉആവിയ, അംരുബ്നലു് ആസ്വ് എന്നിവരാണെന്നും അതു കൊണ്ട് അവരെ വധിക്കണമെന്നും ഇവര്‍ വിധി പുറപ്പെടുവിച്ചു. അവരെ കൊല്ലാനായി മൂന്ന് പേര്‍ പുറപ്പെട്ടു. അംറുബ്നുല് ആസ്വും മുആവിയയും അവരില്‍ നിന്ന് രക്ഷപ്പെട്ടു. അതെ സമയം അലിക്ക് രക്ഷപ്പെടാനായില്ല. സുബ്ഹ് നിസ്കരിക്കാന്‍ പോകുകയായിരുന്ന അലിയെ ഇബ്നുമുല്‍ജിം എന്ന ഘാതകന്‍ കൊലപ്പെടുത്തി..
നാലരക്കൊല്ലമായിരുന്നു ഹസ്റത്ത് അലിയുടെ ഭരണം. സിറിയയും ഈജിപ്തും ഒഴികെയുള്ള മുഴുവന്‍ പ്രദേശങ്ങളും അദ്ദേഹത്തിന് കീഴില്‍ ആയിരുന്നു. ആഭ്യന്തരപ്രശ്നങ്ങളുടെ കാലമായിരുന്നതിനാല്‍ പുതിയ ഭരണപ്രദേശങ്ങള്‍ വെട്ടിപ്പിടിക്കാന്‍ അദ്ദേഹത്തിനായില്ല.
ഹസ്റത്ത് അലിയുടെ ഭരണസംവിധാനം വലിയൊരളവോളം ഹസ്റത്ത് ഉമറിന്‍റേത് പോലെ തന്നെയായിരുന്നു. ലളിതമായിരുന്നു ജീവിതം. തീരുമാനങ്ങള്‍‌ കൈക്കൊള്ളുമ്പോള്‍ ബന്ധുക്കളോടോ ഉന്നത വ്യക്തികളോടോ ഒരു അനുഭാവവും അദ്ദേഹം കാണിച്ചില്ല. രാജ്യത്തെ സാധാരണപ്രജയെ പോലെയാണ് സ്വന്തത്തെയും അദ്ദേഹം പരിഗണിച്ചിരുന്നത്. മോഷ്ടിക്കപ്പെട്ട തന്റെ അങ്കി ഒരു ജൂതന്റെ പക്കല്‍ കണ്ടപ്പോള്‍ കോടതിയില്‍ പരാതികൊടുത്തു ഹസ്റത്ത് അലി. കോടതി തെളിവ് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ തെളിവുകള്‍ ഒന്നുമുണ്ടായിരുന്നല്ല. തെളിവു ഹാജറാക്കാനാകാത്തതിനാല്‍ കോടതി അങ്കി ജൂതന്റേതാണെന്ന് വിധിച്ചു. ഖലീഫയെന്ന പദവിയുപയോഗിച്ച് വേണമെങ്കില്‍ അപ്പോള്‍ തന്നെ അദ്ദേഹത്തിനത് തിരിച്ചുവാങ്ങാന്‍‌ കഴിയുമായിരുന്നു. ഈ സംഭവം കണ്ട് അത്ഭുതപ്പെട്ടു പോയ ജൂതന്‍ ഉടന്‍‍‍ ഇസ്ലാമാശ്ലേഷിച്ചുവെന്ന ചരിത്രം.
ഹസ്റത്ത് അലിയും തനിക്ക് പിന്‍ഗാമിയെ തീരുമാനിച്ചിരുന്നില്ല. നബി സമുദായത്തെ വിട്ടുപോയ രൂപത്തില് മുസ്‌ലിം സമൂഹത്തെ വിട്ടുപോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു അതെ കുറിച്ച് ചോദിച്ചപ്പോള്‍‌ അദ്ദേഹം നല്‍കിയ മറുപടി.
വ്യക്തി വിവരങ്ങള്‍
ഹിജ്റക്ക് ഏതാണ്ട് 23 വര്‍ഷം മുമ്പ് ജനനം. നബിയുടെ പ്രിയ ശിഷ്യരിലൊരാള്‍. സ്വര്‍ഗപ്രവേശം കൊണ്ട് നേരത്തെ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടിട്ടുണ്ട്. പിതാവ് അബൂത്വാലിബ് മക്കയുടെ പരിപാലകരില്‍ ഒരാളായിരുന്നു. മക്കയിലെ കടുത്ത ക്ഷാമക്കാലത്ത് അലിയുടെ ചുമതല നബി സ്വയം ഏറ്റെടുത്തു. ചെറുപ്പം മുതലേ അത് കൊണ്ട് തന്നെ അലി നബിയോടൊപ്പമായിരുന്നു.
പത്ത് വയസ്സുള്ളപ്പോള്‍ അലി മുസ്‌ലിമായി. നബിയില്‍ വിശ്വസിച്ച രണ്ടാമത്തെ ആളാണ് ഹസ്റത്ത് അലി. വിശ്വസിച്ച കുട്ടികളില്‍ ഒന്നാമനും. നബിയുടെ കൂടെ ബദര്‍, ഉഹുദ്, ഖന്ദഖ്, ഖൈബര്‍, ഫത്ഹു മക്ക, ഹുനൈന്‍ തുടങ്ങിയ യുദ്ധങ്ങളിലെല്ലാം പങ്കെടുത്തു. നബിയുടെ കാലത്ത് യൂദ്ധങ്ങളില്‍ ഏറ്റവും ധീരമായി പോരാടി. അദ്ദേഹത്തിന്റെ ധീരത കണക്കിലെടുത്ത് ഹൈദര്‍ എന്ന അപരനാമം വരെ നബി നല്‍കയിരുന്നു. ദുല്‍ഫുഖാര്‍ എന്നൊരു വാളും അദ്ദേഹത്തിന് നബി സമ്മാനിച്ചിട്ടുണ്ട്.
ആദ്യഖലീഫമാര്‍ സുപ്രധാനമായ എല്ലാ പ്രശ്നങ്ങളിലും ഹസ്റത്ത് അലിയുടെ അഭിപ്രായമാരായാറുണ്ടായിരുന്നു. മുര്‍തദാ എന്നായിരുന്നു അലി വിളിക്കപ്പെട്ടിരുന്നത്. ഹിജ്റ പോയപ്പോള്‍ നബി മദീനയില്‍ തന്റെ പ്രതിനിധിയായി നിശ്ചയിച്ചത് ഹസ്റത്ത് അലിയെയായിരുന്നു. നബിയില്‍ നിന്ന് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നബിയുടെ പ്രിയപുത്രി ഫാതിമയെയാണ് അലി വിവാഹം കഴിച്ചത്. ഹസ്റത്ത് ഉസ്മാന്‍ വധിക്കപ്പെട്ടതിന്റെ അഞ്ചാം ദിവസം അലി ബൈഅത്ത് ഏറ്റെടുത്തു നാലാം ഖലീഫയായി. ഹി. 30 ലായിരുന്നു ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടത്. നാലരക്കൊല്ലം ഭരിച്ചു. ഹി. 40 ലായിരുന്നു ഹസ്റത്ത് അലിയുടെ വഫാത്ത്. ഖവാരിജുകളില്‍ പെട്ട ഇബ്നുമുല്‍ജിം അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.
അഞ്ചാം ഖലീഫ :ഹസ്റത്ത് ഹസന്‍
ഹസ്റത്ത് അലി വഫാത്തായി. കൂഫയിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ മകന്‍ ഹസനെ ഖലീഫയായി തെരഞ്ഞെടുത്തു. അപ്പോഴേക്കും ഇറാഖില്‍ നിന്ന് മുആവിയ ഖലീഫയാണെന്നു പറഞ്ഞ് ഹസനെതിരെ യുദ്ധം ചെയ്യാന്‍ ഒരുങ്ങിവരുന്നുണ്ടായിരുന്നു. ഹസന്‍ തത്കലാം തന്റെ ഖിലാഫത്തും മുആവിയയെ ഏല്‍പിച്ചു. മുസ്‌ലിം സമുദായത്തെ ഒരു രക്തച്ചൊരിച്ചിലില്‍ നിന്ന് ഒഴിവാക്കി ഈ സംഭവം. അദ്ദേഹം ഖിലാഫത്ത് ഒഴിഞ്ഞു കൊടുത്ത വര്‍ഷം ആമുല്‍ ജമാഅ എന്ന പേരിലാണ് ചരിത്രത്തിലറിയപ്പെടുന്നത്.
ഹസന്‍ കൂഫയില് നിന്ന് മദീനയിലേക്ക് താമസം മാറ്റി. ഒമ്പത് വര്‍ഷത്തിനു ശേഷം ഹിജ്റ 50-ല്‍ അവിടെ തന്നെ അദ്ദേഹം വഫാത്തായി. ആറ്മാസക്കാലമായിരുന്നു ഹസന്‍ ഖലീഫയായത്.
ഖുലഫാഉര്‍ റാഷിദയുടെ ഭരണകാലം
അബൂബക്കര്‍ സിദ്ദീഖ്             ഹി.11- 13 (ക്രി.632- 634)
ഉമറുബ്നുല്‍ ഖത്വാബ്               ഹി.13- 24 (ക്രി.634- 645)
ഉസ്മാനു ബ്നു അഫ്ഫാന്‍         ഹി.24- 35 (ക്രി.645- 655)
അലിയ്യു ബ്നു അബീത്വാലിബ്     ഹി.35- 40 (ക്രി.655- 660)