സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 19 November 2015

ഹിസ്നുല്‍ മുസ്ലിം Part 2



http://sunnisonkl.blogspot.com

64. മഴ വര്‍ഷിക്കുമ്പോള്‍   الدعاء إذا نزل المطر

اللّهُمَّ صَيِّـباً نافِـعاً
അല്ലാഹുവേ ഉപകാരപ്രദമായ മഴയാക്കേണമേ! (ബുഖാരി)

 

65. മഴക്ക് ശേഷം   الذكر بعد نزول المطر


مُطِـرْنا بِفَضْـلِ اللهِ وَرَحْمَـتِه
അല്ലാഹുവിന്റെ ഔദാരൃവും കാരുണൃവും കൊണ്ട് നമുക്ക് മഴ ലഭിച്ചു. (ബുഖാരി, മുസ്‌ലിം) 




66. മഴ നീങ്ങാന്‍ വേണ്ടി   من أدعية الاستصحاء


اللّهُمَّ حَوالَيْنا وَلا عَلَيْـنا، اللّهُمَّ عَلى الآكـامِ وَالظِّـراب، وَبُطـونِ الأوْدِية، وَمَنـابِتِ الشَّجـر
അല്ലാഹുവേ ഞങ്ങളുടെ ചുറ്റുഭാഗങ്ങളിലേക്കും മഴയെ നീ നീക്കേണമേ! ഞങ്ങള്‍ക്കത് നാശകരമാക്കരുതേ. അല്ലാഹുവേ കുന്നുകളിലും മലകളിലും താഴ്‌വരകളിലും വനാന്തരങ്ങളിലും നീ മഴയെ ഒതുക്കി നിര്‍ത്തേണമേ! (ബുഖാരി, മുസ്‌ലിം) 

67. മാസപ്പിറവി കണ്ടാല്‍   دعاء رؤية الهلال

اللهُ أَكْـبَر، اللّهُمَّ أَهِلَّـهُ عَلَيْـنا بِالأمْـنِ وَالإيمـان، والسَّلامَـةِ والإسْلام، وَالتَّـوْفيـقِ لِما تُحِـبُّ رَبَّنـا وَتَـرْضـى، رَبُّنـا وَرَبُّكَ الله
അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അല്ലാഹുവേ നിര്‍ഭയത്വവും വിശ്വാസവും സമാധാനവും നീ ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവ പ്രവര്‍ത്തിക്കാനുള്ള ഉദവിയും കൊണ്ട് ഈ മാസത്തെ ഞങ്ങളില്‍ ഉദിപ്പിക്കേണമേ. (മാസത്തെ നോക്കി പറയുക) ഞങ്ങളുടേയും നിന്റേയും റബ്ബ് അല്ലാഹുവാണ്. (തുര്‍മുദി, ദാരിമി)

68. നോമ്പ് തുറക്കുമ്പോള്‍   الدعاء عند إفطار الصائم


ذَهَـبَ الظَّمَـأُ، وَابْتَلَّـتِ العُـروق، وَثَبَـتَ الأجْـرُ إِنْ شـاءَ الله
ദാഹം ശമിച്ചു. ഞരമ്പുകള്‍ നനഞ്ഞു. അല്ലാഹു ഇച്ഛിച്ചെങ്കില്‍ പ്രതിഫലം ലഭിക്കുകയും ചെയ്യും. (അബൂദാവൂദ്)
اللّهُـمَّ إِنَّـي أَسْـأَلُـكَ بِرَحْمَـتِكَ الّتي وَسِـعَت كُلَّ شيء، أَنْ تَغْـفِرَ لي
അല്ലാഹുവേ, സര്‍വ്വവസ്തുക്കളിലും വിശാലമായ നിന്റെ കാരുണൃത്താല്‍ എന്റെ പാപങ്ങള്‍ പൊറുത്ത് തരാന്‍ നിന്നോട് ഞാന്‍ ചോദിക്കുന്നു. (ഇബ്‌നുമാജ) 

69. ഭക്ഷണം കഴിക്കുന്നതിന്‍റെ മുമ്പ്   الدعاء قبل الطعام


നിങ്ങളില്‍ ഒരാള്‍ ഭക്ഷണം കഴിക്കുകയാണെങ്കില്‍ അവന്‍ بِسْمِ الله 'അല്ലാഹുവിന്‍റെ നാമത്തില്‍' എന്ന് പറയട്ടെ. അവന്‍ ആദൃത്തില്‍ പറയാന്‍ മറന്നാല്‍ بِسْمِ اللهِ في أَوَّلِهِ وَآخِـرِه 'ആദൃത്തിലും അവസാനത്തിലുമായിക്കൊണ്ട് അല്ലാഹുവിന്‍റെ നാമത്തില്‍' എന്നവന്‍ പറയട്ടെ. (അബൂദാവൂദ്, തുര്‍മുദി)
ഒരാള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ അവന്‍ ഇപ്രകാരം പറയട്ടെ.
اللّهُـمَّ بارِكْ لَنا فيهِ وَأَطْـعِمْنا خَـيْراً مِنْـه
അല്ലാഹുവേ ഞങ്ങള്‍ക്ക് അതില്‍ അനുഗ്രഹം ചൊരിയുകയും അതിനേക്കാള്‍ ഉത്തമമായത് ഞങ്ങളെ ഭക്ഷിപ്പിക്കുകയും ചെയ്യേണമേ!
ഒരാള്‍ക്ക് അല്ലാഹു പാല് കുടിപ്പിച്ചാല്‍: اللّهُـمَّ بارِكْ لَنا فيهِ وَزِدْنا مِنْه
അല്ലാഹുവേ അതില്‍ ഞങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുകയും വര്‍ദ്ധനവ് നല്‍കുകയും ചെയ്യേണമേ! എന്ന് അവന്‍ പറയട്ടെ. (തുര്‍മുദി) 

70. ആഹരിച്ചു കഴിഞ്ഞാല്‍ الدعاء عند الفراغ من الطعام



الْحَمْـدُ للهِ الَّذي أَطْعَمَنـي هـذا وَرَزَقَنـيهِ مِنْ غَـيْرِ حَوْلٍ مِنِّي وَلا قُوَّة
അല്ലാഹുവേ, എന്റെ കഴിവോ ശേഷിയോ കൂടാതെ ഇതെനിക്ക് നല്‍കുകയും എന്നെ ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി. (തുര്‍മുദി)
الْحَمْـدُ للهِ حَمْـداً كَثـيراً طَيِّـباً مُبـارَكاً فيه، غَيْرَ مَكْفِيٍّ وَلا مُوَدَّعٍ وَلا مُسْتَغْـنىً عَنْـهُ رَبَّـنا
ഞങ്ങളുടെ റബ്ബേ! വിശിഷ്ടവും അനുഗ്രഹീതവുമായ എണ്ണമറ്റ സ്തുതികള്‍, മതിവരാത്തതും ഉപേക്ഷിക്കപ്പെടാത്തതും ഒഴിച്ചു കൂടാത്തതുമായ നിലയില്‍ നിനക്കാണ്. (ബുഖാരി)


71. അതിഥി ആതിഥേയര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത്  دعاء الضيف لصاحب الطعام


اللّهُـمَّ بارِكْ لَهُمْ فيما رَزَقْـتَهُم، وَاغْفِـرْ لَهُـمْ وَارْحَمْهُمْ
അല്ലാഹുവേ അവര്‍ക്ക് നല്‍കിയതില്‍ നീ അനുഗ്രഹിക്കുകയും അവര്‍ക്ക് പൊറുത്ത് കൊടുക്കുകയും അവര്‍ക്ക് കാരുണൃം നല്‍കുകയും ചെയ്യേണമേ! (മുസ്‌ലിം) 


72. പാനീയം നല്‍കിയവര്‍ക്കു വേണ്ടി الدعاء لمن سقاه أو إذا أراد ذلك


اللّهُـمَّ أَطْعِمْ مَن أَطْعَمَنِي، وَاسْقِ مَن سَقَانِي
അല്ലാഹുവേ എന്നെ ഭക്ഷിപ്പിച്ചവരെ നീ ഭക്ഷിപ്പിക്കുകയും എന്നെ കുടിപ്പിച്ചവരെ നീ കുടിപ്പിക്കുകയും ചെയ്യേണമേ! (മുസ്‌ലിം) 



73. നോമ്പ് തുറപ്പിച്ച വീട്ടുകാര്‍ക്കു വേണ്ടി  الدعاء إذا أفطر عند أهل بيت


أَفْطَـرَ عِنْدَكُم الصّـائِمونَ وَأَكَلَ طَعامَـكُمُ الأبْـرار، وَصَلَّـتْ عَلَـيْكُمُ الملائِكَـة
വ്രതമുള്ളവര്‍ നിങ്ങളുടെ അടുക്കല്‍ നോമ്പു തുറക്കുകയും നല്ലവര്‍ നിങ്ങളുടെയടുക്കല്‍ ആഹരിക്കുകയും ചെയ്തു. മലക്കുകള്‍ നിങ്ങള്‍ക്ക് ഗുണത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യട്ടെ. (അബൂദാവൂദ്, ഇബ്‌നുമാജ) 

74. ഭക്ഷണത്തിനായി ക്ഷണിക്കപ്പെടുന്ന നോമ്പുകാരന്റെ പ്രാര്‍ത്ഥന   دعاء الصائم إذا حضر الطعام ولم يفطر

 നിങ്ങളിലൊരാള്‍ (ഭക്ഷണത്തിന്) ക്ഷണിക്കപ്പെട്ടാല്‍ അവന്‍ അത് സ്വീകരിക്കട്ടെ. അവന്‍ നോമ്പ്കാരനാണെങ്കില്‍ അവന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ. നോമ്പില്ലാത്തവനെങ്കില്‍ അവന്‍ ഭക്ഷിക്കട്ടെ. (മുസ്‌ലിം)



75. നോമ്പ്കാരന്‍ ആക്ഷേപിക്കപ്പെട്ടാല്‍  ما يقول الصائم إذا سابه أحد


إِنِّي صَائِمٌ، إِنِّي صَائِمٌ
നിശ്ചയം ഞാന്‍ വ്രതമുള്ളവനാണ്, നിശ്ചയം ഞാന്‍ വ്രതമുള്ളവനാണ് (എന്ന് പറയട്ടെ) (ബുഖാരി) 



76. ആദൃ ഫലം കാണുമ്പോള്‍  الدعاء عند رؤية باكورة الثمر



اللّهُـمَّ بارِكْ لَنا في ثَمَـرِنا، وَبارِكْ لَنا في مَدينَتِنـا، وَبارِكْ لَنا في صاعِنـا، وَبارِكْ لَنا في مُدِّنا
അല്ലാഹുവേ ഞങ്ങളുടെ കായ്ഫലങ്ങളില്‍ ഞങ്ങള്‍ക്ക് അനുഗ്രഹം നല്‍കേണമേ. ഞങ്ങളുടെ നഗരത്തെ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ സ്വാഇലും മുദ്ദിലും (ഭക്ഷൃവിഭവങ്ങളിലും) അനുഗ്രഹം പ്രദാനം ചെയ്യേണമേ ! (മുസ്‌ലിം) 


77. തുമ്മിയാലുള്ള പ്രാര്‍ത്ഥന   دعاء العطاس

 നിങ്ങളിലൊരാള്‍ തുമ്മിയാല്‍ അവന്‍ الْحَمْـدُ للهِ 'സര്‍വ്വ സ്തുതിയും അല്ലാഹുവിനാണ്' എന്ന് പറയട്ടെ. അത് കേട്ട അവന്റെ സഹോദരന്‍ يَرْحَمُـكَ الله 'അല്ലാഹു നിനക്ക് കരുണ ചെയ്യട്ടെ' എന്ന് പറയട്ടെ. തുമ്മിയവന്‍ يَهْـديكُـمُ اللهُ وَيُصْـلِحُ بالَـكُم 'അല്ലാഹു നിങ്ങളെ സന്മാര്‍ഗ്ഗത്തിലാക്കുകയും നിങ്ങളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ' എന്ന് പറയട്ടെ. (ബുഖാരി)

78. തുമ്മിയിട്ട് അല്ലാഹുവിനെ സ്തുതിച്ച കാഫിറിനോട് പറയേണ്ടത്  ما يقالُ للكافر إذا عطس فحمد الله



يَهْـديكُـمُ اللهُ وَيُصْـلِحُ بالَـكُم
അല്ലാഹു നിങ്ങളെ സന്മാര്‍ഗ്ഗത്തിലാക്കുകയും നിങ്ങളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ' (തുര്‍മുദി, അഹ്മദ്, അബൂദാവൂദ്)


79. വിവാഹിതന് വേണ്ടിയുള്ള പ്രാര്‍ത്ഥന  الدعاء للمتزوج


بارَكَ اللّهُ لَك، وَبارَكَ عَلَـيْك، وَجَمَعَ بَيْـنَكُما في خَـيْر
അല്ലാഹു നിനക്ക് (നിന്റെ ഇണയില്‍) അനുഗ്രഹം ചെയ്യട്ടെ. നിന്റെ മേല്‍ അനുഗ്രഹം ചൊരിയുകയും നിങ്ങള്‍ രണ്ടുപേരേയും നന്മയില്‍ ഒരുമിപ്പിക്കുകയും ചെയ്യട്ടെ. (തുര്‍മുദി, അബൂദാവൂദ്) 

80. വിവാഹിതനും സേവകയെ സ്വീകരിച്ചവനും പ്രാര്‍ത്ഥിക്കേണ്ടത്  دعاء المتزوج و شراء الدابة


നിങ്ങളിലൊരാള്‍ വിവാഹം ചെയ്യുകയോ സേവകയെ സ്വീകരിക്കുകയോ ചെയ്താല്‍ അവന്‍ ഇപ്രകാരം പറയട്ടെ.
اللّهُـمَّ إِنِّـي أَسْـأَلُـكَ خَيْـرَها، وَخَيْـرَ ما جَبَلْـتَهـا عَلَـيْه، وَأَعـوذُ بِكَ مِنْ شَـرِّها، وَشَـرِّ ما جَبَلْـتَهـا عَلَـيْه
അല്ലാഹുവെ അവളുടെ നന്മയും നീ അവളെ ഏതൊരു സ്വഭാവത്തില്‍ സൃഷ്ടിച്ചുവോ അതിന്റെ നന്മയും ഞാന്‍ നിന്നോട് ചോദിക്കുന്നു. അവളുടെ തിന്മയില്‍ നിന്നും അവളെ നീ സൃഷ്ടിച്ചത് ഏതൊരു സ്വഭാവത്തിലാണോ അതിന്റെ തിന്മയില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു. ഒരു ഒട്ടകം വാങ്ങിയവന്‍ അതിന്റെ പൂഞ്ഞ പിടിച്ചുകൊണ്ട് ഇതേ പ്രകാരം പ്രാര്‍ത്ഥിക്കേണ്ടതാണ്. (അബൂദാവൂദ്, ഇബ്‌നുമാജ)

81. സംയോഗത്തിനു മുമ്പ്  الدعاء قبل إتيان الزوجة


بِسْمِ الله, اللّهُـمَّ جَنِّبْنا الشَّيْـطانَ، وَجَنِّبِ الشَّـيْطانَ ما رَزَقْـتَنا
അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവേ പിശാചിനെ ഞങ്ങളില്‍ നിന്ന് നീ അകറ്റേണമേ. ഞങ്ങള്‍ക്ക് നല്‍കുന്നതില്‍ നിന്നും നീ പിശാചിനെ അകറ്റേണമേ. (ബുഖാരി) 


82. കോപം വരുമ്പോള്‍  دعاء الغضب


أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم
ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവിനോട് ഞാന്‍ അഭയം ചോദിക്കുന്നു. (ബുഖാരി, മുസ്‌ലിം) 

83. പരീക്ഷിക്കപ്പെട്ടവനെ കണ്ടാല്‍  دعاء من رأى مبتلى


الْحَمْـدُ للهِ الّذي عافاني مِمّا ابْتَـلاكَ بِهِ، وَفَضَّلَـني عَلى كَثيـرٍ مِمَّنْ خَلَـقَ تَفْضـيلا
നിന്നെബാധിച്ച പരീക്ഷണത്തില്‍ നിന്ന് എനിക്ക് സൗഖൃം നല്‍കുകയും സൃഷ്ടികളില്‍ അനേകമാളുകളേക്കാള്‍ എന്നെ ഉല്‍കൃഷ്ടനാക്കുകയും ചെയ്ത അല്ലാഹുവിന് സര്‍വ്വസ്തുതിയും. (തുര്‍മുദി) 

84. സദസ്സിലിരിക്കുമ്പോള്‍  ما يقال في المجلس


ഇബ്‌നു ഉമറില്‍ നിന്ന് നിവേദനം: ഒരു സദസ്സില്‍ നിന്ന് നബി (സ) എഴുന്നേല്‍ക്കുന്നതിനു മുമ്പായി നൂറ് തവണ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നതായി കണക്കാക്കപ്പെട്ടിരുന്നു.
رَبِّ اغْفِـرْ لي، وَتُبْ عَلَـيَّ، إِنَّكَ أَنْـتَ التَّـوّابُ الغَـفور
'റബ്ബേ എന്നോട് പൊറുക്കുകയും എന്റെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്യേണമേ. നിശ്ചയം നീ പശ്ചാതാപം സ്വീകരിക്കുന്നവനും കൂടുതല്‍ പൊറുക്കുന്നവനുമാണ്. (തുര്‍മുദി, ഇബ്‌നുമാജ) 

85. സദസ്സിന്റെ പ്രായശ്ചിത്തം  كفارة المجلس


سُبْحـانَكَ اللّهُـمَّ وَبِحَمدِك، أَشْهَـدُ أَنْ لا إِلهَ إِلاّ أَنْتَ أَسْتَغْفِرُكَ وَأَتوبُ إِلَـيْك
അല്ലാഹുവേ നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. നീ അല്ലാതെ ഒരാരാധൃനില്ലെന്ന് ഞാന്‍ സാക്ഷൃം വഹിക്കുന്നു. നിന്നോട് പാപമോചനത്തിനായി അര്‍ത്ഥിക്കുകയും നിന്നിലേക്ക് പശ്ചാതപിച്ചു മടങ്ങുകയും ചെയ്യുന്നു (തുര്‍മുദി, അഹ്മദ്)


86. അല്ലാഹു താങ്കള്‍ക്ക് പൊറുത്ത് തരട്ടെ എന്ന് പറഞ്ഞവനു വേണ്ടി  الدعاء لمن قال غفر الله لك


وَلَكَ
താങ്കള്‍ക്കും (പൊറുത്ത് തരട്ടെ) (അഹ്മദ്, നസാഇ) 


87. നല്ല കാരൃം ചെയ്തവന് വേണ്ടി  الدعاء لمن صنع إليك معروفاً


جَزاكَ اللهُ خَـيْراً
അല്ലാഹു താങ്കള്‍ക്ക് പ്രതിഫലം നല്‍കട്ടെ (തുര്‍മുദി) 

88. ദജ്ജാലില്‍ നിന്ന് കാവലിന് വേണ്ടി  ما يعصم الله به من الدجال


അല്‍ കഹ്ഫ് സൂറ:യിലെ ആദൃത്തെ പത്ത് ആയത്തുകള്‍ ഒരാള്‍ മന:പാഠമാക്കിയാല്‍ ദജ്ജാലില്‍ നിന്ന് അവന്‍ സംരക്ഷിക്കപ്പെടും (മുസ്‌ലിം)
എല്ലാ നമസ്‌കാരത്തിലേയും അവസാനത്തെ തശഹുദി(അത്തഹിയ്യാ)നു ശേഷം ദജ്ജാലിന്റെ കുഴപ്പത്തില്‍ നിന്ന് അല്ലാഹുവിനോട് അഭയം ചോദിക്കുക. (മുസ്‌ലിം) 

89. താങ്കളെ അല്ലാഹുവിന് വേണ്ടി ഞാന്‍ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞാല്‍  الدعاء لمن قال إني أحبك في الله


أَحَبَّـكَ الّذي أَحْبَبْـتَني لَه
താങ്കള്‍ ആര്‍ക്കുവേണ്ടി എന്നെ സ്‌നേഹിച്ചുവോ അവന്‍ താങ്കളേയും സ്‌നേഹിക്കട്ടെ (അബൂദാവൂദ്) 

90. താങ്കള്‍ക്ക് ധനം കാണിച്ചുതന്നവന് 
 الدعاء لمن عرض عليك ماله


بارَكَ اللهُ لَكَ في أَهْلِكَ وَمالِك
അല്ലാഹു താങ്കളുടെ കുടുംബത്തിലും ധനത്തിലും താങ്കളെ അനുഗ്രഹിക്കട്ടെ. (ബുഖാരി) 


91. കടം നല്‍കിയവനു വേണ്ടി  الدعاء لمن أقرض عند القضاء


بارَكَ اللهُ لَكَ في أَهْلِكَ وَمالِك، إِنَّما جَـزاءُ السَّلَفِ الْحَمْدُ والأَداء
അല്ലാഹു താങ്കളെ കുടുംബത്തിലും ധനത്തിലും അനുഗ്രഹിക്കട്ടെ. നിശ്ചയം കടത്തിനുള്ള പ്രതിഫലം സ്തുതിയും വീട്ടലുമാണ് (നസാഇ, ഇബ്‌നുമാജ)


92. ശിര്‍ക്കിനെ ഭയപ്പെടുമ്പോള്‍  دعاء الخوف من الشرك


اللّهُـمَّ إِنّـي أَعـوذُبِكَ أَنْ أُشْـرِكَ بِكَ وَأَنا أَعْـلَمْ، وَأَسْتَـغْفِرُكَ لِما لا أَعْـلَم
അല്ലാഹുവേ, എനിക്ക് അറിവുണ്ടായിരിക്കെ നിന്നോട് പങ്ക് ചേര്‍ക്കുന്നതില്‍ നിന്ന് നിന്നിലഭയം തേടുന്നു. എനിക്കറിയാത്തതില്‍ നിന്നോട് പാപമോചനം തേടുകയും ചെയ്യുന്നു. (അഹ്മദ്) 


93. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞവന് വേണ്ടി  الدعاء لمن قال بارك الله فيك


وَفيكَ بارَكَ الله
താങ്കള്‍ക്കും അല്ലാഹു അനുഗ്രഹം നല്‍കുമാറാകട്ടെ (ഇബ്‌നുസ്സുന്

94. ശകുനത്തെ വെറുത്താല്‍  دعاء كراهية الطيرة


اللّهُـمَّ لا طَيْـرَ إِلاّ طَيْـرُك، وَلا خَـيْرَ إِلاّ خَـيْرُك، وَلا إِلهَ غَيْـرُك
അല്ലാഹുവേ നിന്റെ ശകുനമല്ലാതെ മറ്റൊരു ശകുനമില്ല. നിന്റെ നന്മയല്ലാതെ മറ്റൊരു നന്മയില്ല. നീ അല്ലാതെ മറ്റൊരു ആരാധൃനില്ല. (അഹ്മദ്) 

95. വാഹനത്തില്‍ കയറുമ്പോള്‍  دعاء ركوب الدابة


بِسْـمِ اللهِ وَالْحَمْـدُ لله، سُـبْحانَ الّذي سَخَّـرَ لَنا هذا وَما كُنّا لَهُ مُقْـرِنين، وَإِنّا إِلى رَبِّنا لَمُنـقَلِبون، الحَمْـدُ لله، الحَمْـدُ لله، الحَمْـدُ لله، اللهُ أكْـبَر، اللهُ أكْـبَر، اللهُ أكْـبَر، سُـبْحانَكَ اللّهُـمَّ إِنّي ظَلَـمْتُ نَفْسي فَاغْـفِرْ لي، فَإِنَّهُ لا يَغْفِـرُ الذُّنوبَ إِلاّ أَنْـت
അല്ലാഹുവിന്റെ നാമത്തില്‍, സര്‍വ്വസ്തുതിയും അല്ലാഹുവിനാണ്. ഈ വാഹനം ഞങ്ങള്‍ക്ക് കീഴ്‌പെടുത്തിതന്നവനായ അല്ലാഹു പരിശുദ്ധന്‍. ഞങ്ങള്‍ അത് കീഴ്‌പെടുത്താന്‍ കഴിവുള്ളവരായിരുന്നില്ല. നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ നാഥനിലേക്ക് മടങ്ങുന്നവരാകുന്നു. 'അല്ലാഹുവിന് സ്തുതി' എന്ന് മൂന്ന് തവണ പറയുക. അല്ലാഹുവാണ് ഏറ്റവും വലിയവന്‍ എന്ന് മൂന്ന് തവണ പറയുക. അല്ലാഹുവേ നീ പരിശുദ്ധന്‍! നിശ്ചയം ഞാന്‍ എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. അതിനാല്‍ എനിക്ക് പൊറുത്ത് തരേണമേ. നീ അല്ലാതെ പാപങ്ങള്‍ പൊറുക്കുകയില്ല. ( അബൂദാവൂദ്, തുര്‍മുദി) 

96. യാത്രയിലെ പ്രാര്‍ത്ഥന  دعاء السفر



اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ، اللَّهُمَّ إِنَّا نَسْأَلُكَ فِي سَفْرِنَا هَذَا الْبِرَّ وَالتَّقْوَى ، وَمِنَ الْعَمَلِ مَا تَرْضَى ، اللَّهُمَّ هَوِّنْ عَلَيْنَا سَفْرَنَا هَذَا وَاطْوِعَّنَّا بَعْدهُ ، اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ، وَالْخَلِيفَةُ فِي الأَهْلِ، اللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ وَعْثَاءِ السَّفَرِ، وَكآبَةِ الْمَنْظَرِ وَسُوءِ المُنْقَلَبِ فِي الْمَالِ وَالأَهْلِ
അല്ലാഹു ഏറ്റവും വലിയവനാണ്. (മൂന്ന് തവണ പറയുക) ഈ വാഹനം ഞങ്ങള്‍ക്ക് കീഴ്‌പെടുത്തി തന്നവനായ അല്ലാഹു പരിശുദ്ധനാണ്. ഞങ്ങള്‍ അത് കീഴ്‌പെടുത്താന്‍ കഴിവുള്ളവരായിരുന്നില്ല. നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ നാഥനിലേക്ക് മടങ്ങുന്നവരാകുന്നു. അല്ലാഹുവേ ഞങ്ങളുടെ ഈ യാത്രയില്‍ പുണൃവും തഖ്‌വയും നീ തൃപ്തിപ്പെടുന്ന കര്‍മ്മവും നിന്നോട് ഞങ്ങള്‍ ചോദിക്കുന്നു. അല്ലാഹുവേ ഈ യാത്ര ഞങ്ങള്‍ക്ക് എളുപ്പമുള്ളതാക്കി തരികയും ദൂരം ചുരുക്കിതരികയും ചെയ്യേണേമ. അല്ലാഹുവേ യാത്രയിലെ കൂട്ടുകാരനും കുടുംബത്തിലെ പകരക്കാരനും നീയാണ്. അല്ലാഹുവേ യാത്രാ ക്ലേശത്തില്‍ നിന്നും ദു:ഖകരമായ കാഴ്ചയില്‍ നിന്നും കുടുംബത്തിലും ധനത്തിലും മോശമായ പരിണിതിയുണ്ടാകുന്നതില്‍ നിന്നും നിന്നോട് ഞാന്‍ അഭയം തേടുന്നു. യാത്രയില്‍ നിന്ന് മടങ്ങിയാല്‍ മേല്‍ വചനങ്ങളുടെ പുറമെ
آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ
മടങ്ങുന്നവരും പശ്ചാത്തപിക്കുന്നവരും ആരാധിക്കുന്നവരും ഞങ്ങളുടെ നാഥനെ സ്തുതിക്കുന്നവരുമാണ് ഞങ്ങള്‍. എന്നും പറയുക. (മുസ്‌ലിം) 

97. ഒരു ഗ്രാമത്തിലോ മറ്റു നാടുകളിലോ പ്രവേശിക്കുമ്പോള്‍  دعاء دخول القرية أو البلدة


أللّـهُمَّ رَبَّ السَّـمواتِ السّـبْعِ وَما أَظْلَلَـن، وَرَبَّ الأَراضيـنَ السّـبْعِ وَما أقْلَلْـن، وَرَبَّ الشَّيـاطينِ وَما أَضْلَلْـن، وَرَبَّ الرِّياحِ وَما ذَرَيْـن، أَسْـأَلُـكَ خَيْـرَ هذهِ الْقَـرْيَةِ وَخَيْـرَ أَهْلِـها، وَخَيْـرَ ما فيها، وَأَعـوذُ بِكَ مِنْ شَـرِّها وَشَـرِّ أَهْلِـها، وَشَـرِّ ما فيها
ഏഴാകാശങ്ങളുടേയും അവ നിഴലേകുന്നതിന്റേയും നാഥനും ഏഴ്ഭൂമിയുടേയും അവ വഹിച്ചതിന്റേയും നാഥനും പിശാചുക്കളുടേയും അവ വഴിതെറ്റിച്ചതിന്റേയും നാഥനും കാറ്റുകളുടേയും അവ വിതറിയതിന്റേയും നാഥനുമായ അല്ലാഹുവേ ഈ ഗ്രാമത്തിന്റെ നന്മയും അതിലെ നിവാസികളുടെ നന്മയും അതിലുള്ളതിന്റെ നന്മയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ ഗ്രാമത്തിന്റെ തിന്മയില്‍ നിന്നും അതിലെ നിവാസികളുടെ തിന്മയില്‍ നിന്നും അതിലുള്ളതിന്റെ തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. (ഹാകിം) 

98. അങ്ങാടിയില്‍ പ്രവേശിക്കുമ്പോള്‍  دعاء دخول السوق



لا إلهَ إلاّ اللّه وحدَهُ لا شريكَ لهُ، لهُ المُلْـكُ ولهُ الحَمْـد، يُحْيـي وَيُميـتُ وَهُوَ حَيٌّ لا يَمـوت، بِيَـدِهِ الْخَـيْرُ وَهوَ على كلّ شيءٍ قدير
അല്ലാഹു അല്ലാതെ ആരാധൃനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് രാജാധിപതൃം. എല്ലാ സ്തുതിയും അവനാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ ജീവനുള്ളവനാണ്. മരിക്കുകയില്ല. എല്ലാ നന്മകളും അവന്റെ കയ്യിലാണ്. അവന്‍ എല്ലാ കാരൃത്തിനും കഴിവുള്ളവനാണ്. (തുര്‍മുദി, ഇബ്‌നുമാജ)


99. വാഹനമോ മൃഗമോ നഷ്‌ടപ്പെട്ടാല്‍    الدعاء إذا تعس المركوب 

بِسْـمِ اللهِ
അല്ലാഹുവിന്റെ നാമത്തില്‍ (അബൂദാവൂദ്)

 

100. യാത്ര ചോദിക്കുമ്പോള്‍  دعاء المسافر للمقيم

 

أَسْتَـوْدِعُكُـمُ اللَّهَ الَّذي لا تَضـيعُ وَدائِعُـه
നിങ്ങളെ ഞാന്‍ അല്ലാഹുവില്‍ ഏല്‍പിക്കുന്നു. അവനില്‍ വിശ്വസിച്ചേല്‍പ്പിക്കപ്പെടുന്നവ പാഴാവുകയില്ല. (അഹ്മദ്, ഇബ്‌നുമാജ) 

101. യാത്ര പോകുന്നവന് വേണ്ടി  دعاء المقيم للمسافر


أَسْتَـوْدِعُ اللَّهَ ديـنَكَ وَأَمانَتَـكَ، وَخَـواتيـمَ عَمَـلِك
താങ്കളുടെ മതവും വിശ്വസ്തതയും പ്രവര്‍ത്തനങ്ങളുടെ പരൃവസാനവും ഞാന്‍ അല്ലാഹുവില്‍ ഏല്‍പിക്കുന്നു. (അഹ്മദ്, തുര്‍മുദി)
زَوَّدَكَ اللَّهُ التقْوى، وَغَفَـرَذَنْـبَكَ، وَيَسَّـرَ لَكَ الخَـيْرَ حَيْـثُما كُنْـت
അല്ലാഹു താങ്കള്‍ക്ക് തഖ്‌വ നല്‍കുകയും താങ്കളുടെ പാപം പൊറുക്കുകയും താങ്കള്‍ എവിടെയാണെങ്കിലും താങ്കള്‍ക്ക് നന്മ എളുപ്പമാക്കിത്തരികയും ചെയ്യട്ടെ. (തുര്‍മുദി) 

102. യാത്രക്കിടയില്‍  التكبير والتسبيح في سير السفر

 ജാബിര്‍(റ) പറയുന്നു. ഞങ്ങള്‍ ഉയരം കയറുമ്പോള്‍ തക്ബീര്‍ (اللهُ أَكْـبَر) ചൊല്ലുകയും ഇറങ്ങുമ്പോള്‍ തസ്ബീഹ് (سُبْـحانَ الله) ചൊല്ലുകയും ചെയ്യുമായിരുന്നു. (ബുഖാരി) 


103. രാത്രിയുടെ അന്തൃ യാമത്തിലാകുമ്പോള്‍  دعاء المسافر إذا أسحر



سَمَّـعَ سـامِعٌ بِحَمْـدِ اللهِ وَحُسْـنِ بَلائِـهِ عَلَيْـنا. رَبَّنـا صـاحِبْـنا وَأَفْـضِل عَلَيْـنا عائِذاً باللهِ مِنَ النّـار
ഞങ്ങളുടെ മേലുള്ള അല്ലാഹുവിന്റെ സല്‍പരീക്ഷണങ്ങള്‍ക്കും ഞങ്ങള്‍ അവനെ സ്തുതിച്ചതിനും സാക്ഷിയായവന്‍ സാക്ഷിയായിട്ടുണ്ട്. ഞങ്ങളുടെ റബ്ബേ ഞങ്ങളെ നീ കാത്തു രക്ഷിക്കുകയും ഞങ്ങളുടെ മേല്‍ ഉദാരമായി അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ! നരകത്തില്‍ നിന്ന് അല്ലാഹുവിനോട് ഞങ്ങള്‍ അഭയം തേടുന്നു. (മുസ്‌ലിം)



104. യാത്രക്കിടയില്‍ വല്ല സ്ഥലത്തും ഇറങ്ങിയാല്‍  الدعاء إذا نزل منزلا في سفر أو غيره

 
أَعـوذُ بِكَلِـماتِ اللّهِ التّـامّاتِ مِنْ شَـرِّ ما خَلَـق
അല്ലാഹുവിന്റെ സൃഷ്ടികളുടെ കെടുതികളില്‍ നിന്ന് അവന്റെ പരിപൂര്‍ണ്ണമായ വചനങ്ങളുടെ പേരില്‍ അവനോട് ഞാന്‍ അഭയം ചോദിക്കുന്നു


105. യാത്രയില്‍ നിന്ന് മടങ്ങുമ്പോള്‍  ذكر الرجوع من السفر

[اللهُ أَكْـبَر، اللهُ أَكْـبَر، اللهُ أَكْـبَر] لا إلهَ إلاّ اللّهُ وَحْـدَهُ لا شريكَ لهُ، لهُ الملكُ ولهُ الحَمْد، وهُوَ على كُلّ شَيءٍ قَـدير، آيِبـونَ تائِبـونَ عابِـدونَ لِرَبِّـنا حـامِـدون، صَدَقَ اللهُ وَعْـدَه، وَنَصَـرَ عَبْـدَه، وَهَزَمَ الأَحْـزابَ وَحْـدَه
അല്ലാഹു അല്ലാതെ മറ്റൊരാരാധൃനുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപതൃം അവനാണ്. സര്‍വ്വസ്തുതിയും അവനാണ്. അവന്‍ സര്‍വ്വശക്തനാണ്. മടങ്ങുന്നവരും പശ്ചാത്തപിക്കുന്നവരും ആരാധിക്കുന്നവരും ഞങ്ങളുടെ നാഥനെ സ്തുതിക്കുന്നവരുമാണ് ഞങ്ങള്‍. തന്റെ വാഗ്ദത്തംഅവന്‍ പാലിച്ചു. തന്റെ ദാസനെ അവന്‍ സഹായിച്ചു. ശത്രുസേനകളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി.
(നബി (സ) യുദ്ധമോ ഹജേജാ കഴിഞ്ഞു മടങ്ങുമ്പോള്‍ അത് ചൊല്ലിയിരുന്നു. (ബുഖാരി, മുസ്‌ലിം))

106. സന്തോഷിപ്പിക്കുന്നതോ വെറുപ്പിക്കുന്നതോ ആയ കാരൃം ഒരാള്‍ക്കുണ്ടായാല്‍  ما يقول من أتاه أمر يسره أو يكرهه

നബി (സ) തനിക്ക് സന്തോഷകരമായ വല്ല കാരൃവുമുണ്ടായാല്‍ ഇങ്ങനെ പറയും:
الْحَمْـدُ للهِ الَّذي بِنِـعْمَتِهِ تَتِـمُّ الصّـالِحات
അല്ലാഹുവിന് സര്‍വ്വസ്തുതിയും അവന്റെ അനുഗ്രഹം കൊണ്ടാണ് സുകൃതങ്ങള്‍ പൂര്‍ണ്ണമാകുന്നത്.
വെറുപ്പുളവാക്കുന്ന വല്ല കാരൃവും സംഭവിച്ചാല്‍ അദ്ദേഹം പറയും
الْحَمْـدُ للهِ على كُـلِّ حال
എല്ലാ അവസ്ഥയിലും സര്‍വ്വ സ്തുതിയും അല്ലാഹുവിനാണ്. (ഇബ്‌നുല്‍സുനി
 
 

107. നബി (സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍  فضل الصلاة على النبي صلى الله عليه وسلم

നബി (സ) പറയുന്നു: എന്റെ മേല്‍ ഒരാള്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതിനാല്‍ അല്ലാഹു അവന് പത്ത് അനുഗ്രഹം ചെയ്യുന്നതാണ്. (മുസ്‌ലിം) നബി (സ) പറഞ്ഞു: എന്റെ ഖബറിടം നിങ്ങള്‍ ഉത്സവമാക്കരുത്. എന്റെ മേല്‍ സ്വലാത്ത് ചൊല്ലുക. നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്. (അബൂദാവൂദ്) ‏നബി (സ) പറയുന്നു: ഒരാളുടെ അടുക്കല്‍ വെച്ച് എന്നെ പറയപ്പെട്ടിട്ടും എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുന്നവനാണ് ലുബ്ധന്‍. (തുര്‍മുദി) നബി (സ) പറഞ്ഞു: അല്ലാഹുവിന് ഭൂമിയില്‍ ചുറ്റി സഞ്ചരിക്കുന്ന ഒരു കൂട്ടം മലക്കുകളുണ്ട്. എന്റെ സമുദായത്തില്‍ നിന്നുള്ള സലാം അവര്‍ എനിക്ക് എത്തിക്കുന്നതാണ്.(നസാഇ, ഹാകിം) വല്ലവനും എന്റെ മേല്‍ സലാം പറഞ്ഞാല്‍ അല്ലാഹു എന്റെ റൂഹിനെ എന്റെ മേല്‍ മടക്കുകയും അങ്ങനെ ഞാന്‍ അവന് സലാം മടക്കുകയും ചെയ്യുന്നതാണ്. (അബൂദാവൂദ്)

108. സലാം പ്രചരിപ്പിക്കുക  إفشاء السلام

السَّلامُ عَلَيْكُم
നബി (സ) പറഞ്ഞു: വിശ്വാസികളാകുന്നതു വരെ നിങ്ങളാരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്‌നേഹിക്കുന്നതു വരെ നിങ്ങളാരും വിശ്വാസികളാകുകയില്ല. നിങ്ങള്‍ക്കിടയില്‍ പരസ്പരം സ്‌നേഹമുണ്ടായിത്തീരുന്ന ഒരു കാരൃം ചെയ്യാന്‍ നിങ്ങളെ ഞാന്‍ അറിയിക്കട്ടെയോ: നിങ്ങള്‍ക്കിടയില്‍ സലാം വ്യാപിപ്പിക്കുക. (മുസ്‌ലിം) മൂന്ന് കാരൃങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ വിശ്വാസം സമാഹരിച്ചവനായി. സ്വന്തത്തില്‍ നിന്നുള്ള നീതി പാലനം, ലോകത്തിന് സമാധാനം (സലാം) നല്‍കുക. ദാരിദ്രൃമുണ്ടായിരിക്കെ ചെലവു ചെയ്യുക. ( ബുഖാരി ) അബ്ദുല്ലാഹിബ്‌നു ഉമറില്‍ (റ) നിന്ന് നിവേദനം: ഒരാള്‍ നബി(സ)യോട് ചോദിച്ചു. ശ്രേഷ്ടമായ ഇസ്‌ലാമെന്താണ്? അവിടുന്ന് പറഞ്ഞു: ഭക്ഷണം കൊടുക്കുക, നിനക്ക് അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും സലാം പറയുക. (മുസ്‌ലിം)

109. അവിശ്വാസി സലാം ചൊല്ലിയാല്‍ മടക്കേണ്ടതെങ്ങനെ? كيف يرد السلام على الكافر إذا سلم


വേദക്കാര്‍ നിങ്ങളോട് സലാം പറഞ്ഞാല്‍ وَ عَلَيْكُم 'നിങ്ങളുടെ മേലും' എന്ന് നിങ്ങള്‍ പറയുക. (ബുഖാരി, മുസ്‌ലിം)

110. കോഴി കൂവുന്നതോ കഴുത കരയുന്നതോ കേട്ടാല്‍  دعاء صياح الديك ونهيق الحمار

കോഴി കൂവുന്നത് നിങ്ങള്‍ കേട്ടാല്‍ അല്ലാഹുവിന്റെ ഔദാരൃത്തില്‍ നിന്ന് ചോദിക്കുക. നിശ്ചയം അത് മലക്കിനെ കണ്ടിരിക്കുന്നു. കഴുത കരയുന്നത് കേട്ടാല്‍ നിങ്ങള്‍ അല്ലാഹുവിനോട് പിശാചില്‍ നിന്ന് അഭയം ചോദിക്കുക. നിശ്ചയം അത് പിശാചിനെ കണ്ടിരിക്കുന്നു. (ബുഖാരി, മുസ്‌ലിം)

111. രാത്രിയില്‍ നായ കുരക്കുന്നത് കേട്ടാല്‍  دعاء نباح الكلاب بالليل


أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم
രാത്രിയില്‍ നായ കുരക്കുന്നതോ കഴുത കരയുന്നതോ നിങ്ങള്‍ കേട്ടാല്‍ അവയില്‍ നിന്ന് അല്ലാഹുവില്‍ അഭയം തേടുക. കാരണം നിങ്ങള്‍ കാണാത്ത ചിലത് അവ കാണുന്നു. (അബൂദവൂദ്, അഹ്മദ്)

112. നീ ആരെയെങ്കിലും ആക്ഷേപിച്ചാല്‍  الدعاء لمن سببته

اللهُمَّ فأَيُّمَا مُؤْمِنٍ سَبَبْتُهُ فَاجْعَلْ ذَلِكَ لهُ قُرْبةً إليكَ يَوْمَ القِيَامةِ
നബി(സ) പറഞ്ഞു: അല്ലാഹുവേ, ഏതൊരു വിശ്വാസിയെ ഞാന്‍ ആക്ഷേപിച്ചുവോ അത് അവന് അന്തൃനാളില്‍ നിന്നിലേക്കുള്ള ഒരു പുണൃമാക്കിത്തീര്‍ക്കേണമേ! (ബുഖാരി, മുസ്‌ലിം) 


113. ഒരു മുസ്‌ലിമിനെ പ്രശംസിക്കുമ്പോള്‍  ما يقول المسلم إذا مدح المسلم

നബി(സ) പറഞ്ഞു നിങ്ങളിലൊരാള്‍ തന്റെ സ്‌നേഹിതനെ പ്രശംസിക്കുകയാണെങ്കില്‍ അവന്‍ ഇപ്രകാരം പറയട്ടെ. അവനെ കുറിച്ച് ഞാന്‍ അങ്ങനെ ധരിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് അവനെ സൂക്ഷ്മമായി വിചാരണ ചെയ്യുന്നവന്‍. അല്ലാഹുവിന്റെ അടുക്കല്‍ ഞാനൊരാളെയും പരിശുദ്ധനാക്കുന്നില്ല. അവന്‍ ഇന്നാലിന്ന രൂപത്തിലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അത് അവന്‍ അറിയുന്നുവെങ്കില്‍ (മുസ്‌ലിം)

114. പ്രശംസിക്കപ്പെട്ട ഒരു മുസ്‌ലിം പറയേണ്ടത്  ما يقول المسلم إذا زكي


اللَّهُمَّ لاَ تُؤَاخِذْنِي بِمَا يَقُولُونَ, وَ اغْفِرْ لِي مَا لاَ يَعْلَمُونَ [وَ اجْعَلْنِي خَيْرًا مِمَّا يَضُنُّون]
അല്ലാഹുവേ അവര്‍ പറയുന്നതിനാല്‍ എന്നെ നീ പിടിച്ചു ശിക്ഷിക്കരുതേ. അവര്‍ക്ക് അറിയാത്തവയില്‍ എന്നോട് നീ പൊറുക്കേണമേ. (അവര്‍ വിചാരിക്കുന്നതിനേക്കാള്‍ എന്നെ നീ ഉത്തമനാക്കേണമേ) (അദബുല്‍ മുഫറദ്)

115. ഹജജിലും ഉംറയിലും തല്‍ബിയത്ത് ചൊല്ലേണ്ടതെങ്ങനെ?  كيف يلبي المحرم في الحج أو العمرة


لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ والنِّعْمَةِ، لَكَ والمُلْكُ، لَا شَرِيكَ لَكَ
അല്ലാഹുവേ, നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം നല്‍കിയിരിക്കുന്നു. നിന്റെ വിളി കേട്ടെത്തിയിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല. നിന്റെ വിളിക്കിതാ ഞാനുത്തരം ചെയ്തിരിക്കുന്നു. നിശ്ചയം സര്‍വ്വസ്തുതിയും അനുഗ്രഹവും നിനക്കാണ്. രാജാധിപതൃവും നിനക്ക് തന്നെയാണ്. നിനക്ക് ഒരു പങ്കാളിയുമില്ല. (ബുഖാരി)

116. ഹജറുല്‍ അസ്‌വദിന്റെ നേരെ എത്തിയാല്‍  التكبيرة إذا أتي الركن الأسود

നബി (സ) ഒട്ടകത്തിന്‍മേല്‍ കഅ്ബ ത്വവാഫ് ചെയ്തു. അവിടുന്ന് ആ (ഹജറുല്‍ അസ്‌വദുള്ള) മൂലയില്‍ എത്തുമ്പോഴൊക്കെ തന്റെ അടുത്തുള്ള വടി കൊണ്ട് അതിലേക്ക് ചൂണ്ടുകയും തക്ബീര്‍ (اللهُ أَكْـبَر) ചൊല്ലുകയും ചെയ്തിരുന്നു. (ബുഖാരി)

117. ഹജറുല്‍ അസ്‌വദിന്റേയും റുകുനുല്‍ യമാനിയുടേയും ഇടയില്‍  الدعاء بين الركن اليماني والحجر الأسود

رَبَّنَا آتِنَا في الدُّنْيَا حسَنَةً وفي الآخِرَةِ حسَنةً وقِنَا عذَابَ النَّارِ
ഞങ്ങളുടെ റബ്ബേ ദുന്‍യാവില്‍ ഞങ്ങള്‍ക്ക് നീ നന്മ നല്‍കേണമേ. പരലോകത്തും ഞങ്ങള്‍ക്ക് നീ നന്മ നല്‍കേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ. (അബൂദാവൂദ്, അഹ്മദ്) 

118. സ്വഫായിലും മര്‍വയിലും നില്‍ക്കുമ്പോള്‍  دعاء الوقوف على الصفا والمروة


നബി(സ) സഫായോട് അടുത്തപ്പോള്‍ അവിടുന്ന് ഇപ്രകാരം ഓതി:
إِنَّ الصَّفَا والمَرْوَةَ مِنْ شَعائرِ الله. أَبْدَأُ بِمَا بَدَأَ اللهُ بِهِ.
നിശ്ചയം സഫായും മര്‍വയും അല്ലാഹുവിന്റെ ചിഹ്‌നങ്ങളില്‍ പെട്ടതാണ്.(2:185) അല്ലാഹു ആരംഭിച്ചതു കൊണ്ട് ഞാനും ആരംഭിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അവിടുന്ന് സഫയില്‍ കഅബ കാണാവുന്നത്ര കയറി ഖിബ്‌ലക്കു നേരെ തിരിഞ്ഞു നിന്ന് അല്ലാഹുവിനെ ഏകനാക്കുക (ലാഇലാഹ ഇല്ലല്ലാഹു)യും തക്ബീര്‍ ചൊല്ലുകയും ചെയ്തു (لَا إِلهَ إِلَّا اللهُ وَ اللهُ أَكْـبَر).
ശേഷം ഇപ്രകാരം പറഞ്ഞു:
لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وهُوَ عَلى كُلِّ شَيءٍ قَديرٌ، لَا إِلَهَ إِلَّا اللهُ وَحْدَهُ أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ وَهَزَمَ الأَحْزَابَ وَحْدَهُ
അല്ലാഹു അല്ലാതെ മറ്റൊരാരാധൃനുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപതൃം അവനാണ്. സര്‍വ്വസ്തുതിയും അവനാണ്. അവന്‍ സര്‍വ്വശക്തനാണ്. അല്ലാഹു അല്ലാതെ മറ്റൊരാരാധൃനുമില്ല. അവന്‍ ഏകന്‍ മാത്രമാണ്. തന്റെ വാഗ്ദത്തംഅവന്‍ പാലിച്ചു. തന്റെ ദാസനെ അവന്‍ സഹായിച്ചു. ശത്രുസേനകളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി.'' പിന്നീട് അവിടുന്ന് അതിനിടയില്‍ പ്രാര്‍ത്ഥിക്കുകയും അപ്രകാരം മൂന്ന് തവണ പറയുകയും ചെയ്തു. സഫയില്‍ ചെയ്തതു പോലെ പിന്നീട് മര്‍വയില്‍ വെച്ചും ചെയ്തു. (മുസ്‌ലിം) 

119. അറഫയില്‍ വെച്ചുള്ള പ്രാര്‍ത്ഥന  الدعاء يوم عرفة


പ്രാര്‍ത്ഥനയില്‍ ഉത്തമമായത് അറഫയിലെ പ്രാര്‍ത്ഥനയാണ്. ഞാനും എന്റെ മുന്‍ഗാമികളായ നബിമാരും പറഞ്ഞതില്‍ ഉത്തമമായത് ലാഇലാഹ ഇല്ലല്ലാഹു....(തുര്‍മുദി)
لا إلهَ إلاّ اللّهُ وَحْـدَهُ لا شَـريكَ له، لهُ المُلـكُ ولهُ الحَمـد، وهوَ على كلّ شيءٍ

120. മശ്അറുല്‍ ഹറാമില്‍ വെച്ചുള്ള പ്രാര്‍ത്ഥന  الذكر عند المشعر الحرام

നബി (സ) തന്റെ ഖസ്വ്‌വാഅ് എന്ന ഒട്ടകത്തില്‍ കയറി. മശ്അറുല്‍ ഹറാമില്‍ എത്തിയപ്പോള്‍ ഖിബ്‌ലക്കുനേരെ തിരിഞ്ഞു പ്രാര്‍ത്ഥിക്കുകയും തക്ബീറും തഹ്‌ലീലും ചൊല്ലുകയും ചെയ്തു. നേരം വെളുത്തശേഷം സൂര്യോദയത്തിന്റെ മുമ്പായി അവിടെ നിന്ന് പുറപ്പെടുകയും ചെയ്തു. (മുസ്‌ലിം)

121. ജംറയില്‍ എറിയുമ്പോള്‍  التكبيرة عند رمي الجمار مع كل حصاة

 മൂന്ന് ജംറകളില്‍ ഓരോ കല്ലുകൊണ്ട് എറിയുമ്പോഴും നബി(സ) തക്ബീര്‍ (اللهُ أَكْـبَر) ചൊല്ലിയിരുന്നു. പിന്നീട് അദ്ദേഹം ഒന്നും രണ്ടും ജംറകളില്‍ എറിഞ്ഞ ശേഷം അല്‍പം മുന്നോട്ട് നീങ്ങി ഇരുകൈകളും ഉയര്‍ത്തി ഖിബ്‌ലക്ക് നേരെ തിരിഞ്ഞു നിന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. എന്നാല്‍ ജംറത്തുല്‍ അഖബയില്‍ എറിയുമ്പോള്‍ ഓരോ കല്ലിനോടൊപ്പം തക്ബീര്‍ ചൊല്ലുക മാത്രമാണ് ചെയ്തത്. അവിടെ നില്‍ക്കാതെ പിരിഞ്ഞുപോകുകയായിരുന്നു. (മുസ്‌ലിം)

122. ആശ്ചരൃകരവും സന്തോഷകരവുമായ കാരൃം ഉണ്ടായാല്‍  دعاء التعجب والأمر السار


سُـبْحانَ الله അല്ലാഹു എത്ര പരിശുദ്ധന്‍ (ബുഖാരി)
اللهُ أَكْـبَر അല്ലാഹു ഏറ്റവും മഹാന്‍ (ബുഖാരി)


123. സന്തോഷകരമായ കാരൃമുണ്ടായാല്‍ ചെയ്യേണ്ടത്  ما يفعل من أتاه أمر يسره

 സന്തോഷം നല്‍കുന്ന വല്ല കാരൃവും നബി (സ)ക്ക് എത്തിയാല്‍ അല്ലാഹുവിന് നന്ദി കാണിച്ചുകൊണ്ട് അവിടുന്ന് സാഷ്ടാംഗം ചെയ്യുമായിരുന്നു. (അബൂദാവുദ്, തുര്‍മുദി)

124. ശരീരത്തില്‍ വേദന അനുഭവിക്കുമ്പോള്‍  ما يقول من أحس وجعاً في جسده

ശരീരത്തില്‍ വേദനിക്കുന്ന ഭാഗത്ത് കൈ വെക്കുക, മൂന്ന് തവണ ബിസ്മില്ലാഹി (بِسْمِ اللهِ) എന്ന് പറയുക ശേഷം ഏഴു പ്രാവശൃം ഇപ്രകാരവും പറയുക.
أَعُوذُ باللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ
എന്നെ ബാധിച്ചതിന്റേയും ഞാന്‍ ഭയപ്പെടുന്നതിന്റേയും വിഷമത്തില്‍ നിന്ന് അല്ലാഹുവിലും അവന്റെ കഴിവിലും ഞാന്‍ അഭയം തേടുന്നു. (മുസ്‌ലിം)

 125. കണ്ണേറ് ബാധിക്കുമെന്ന് ഭയന്നാല്‍  دعاء من خشي أن يصيب شيئاً بعينه


اللّهُـمَّ بارِك عَلَـيه
നിങ്ങളിലൊരാള്‍ തന്റെ സഹോദരനിലോ തന്നില്‍ തന്നെയോ ധനത്തിലോ ആശ്ചരൃപ്പെടുത്തുന്ന വല്ലതും കണ്ടാല്‍ (അവന്‍ അവന് അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ.) നിശ്ചയം കണ്ണേറ് യാഥാര്‍ത്ഥൃമാണ്. (അഹ്മദ്, ഇബ്‌നുമാജ)



126. ഭയപ്പെടുമ്പോള്‍  ما يقال عند الفزع

 لا إلهَ إلاّ اللّهُ എന്ന് പറയുക.


127. അറവ് നടത്തുമ്പോള്‍  ما يقول عند الذبح أو النحر


بِسْمِ اللهِ واللهُ أَكْبَرُ اللَّهُمَّ مِنْكَ ولَكَ اللَّهُمَّ تَقَبَّلْ مِنِّي
അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹു ഏറ്റവും വലിയവനാണ്. (അല്ലാഹുവേ, ഇത് നിന്നില്‍ നിന്നാണ്. നിനക്കുള്ളതുമാണ്) അല്ലാഹുവേ എന്നില്‍ നിന്നും ഇത് സ്വീകരിക്കേണമേ. (മുസ്‌ലിം, ബൈഹഖി)


128. പിശാചിന്റെ കുതന്ത്രങ്ങള്‍ തടയാന്‍  ما يقول لرد كيد مردة الشياطين


أَعُوذُ بكَلِمَاتِ اللهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ ولَا فَاجرٌ مِنْ شّرِّ مَا خَلقَ، وبَرَأَ وذَرَأَ، ومِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ وِمنْ شَرِّ مَا يَعْرُجُ فيهَا، ومِن شَرِّ مَا ذَرَأَ في الأَرْضِ ومِنْ شَرِّ مَا يَخْرُجُ مِنْهَا، وِمنْ شَرِّ فِتَنِ اللَّيْلِ والنَّهارِ، ومِنْ شَرِّ كُلِّ طارِقٍ إِلَّا طَارِقاً يَطْرُقُ بخَيْرٍ يَا رَحْمَنُ
പുണൃവാനോ കുറ്റവാളിക്കോ ലംഘിക്കാന്‍ കഴിയാത്ത അല്ലാഹുവിന്റെ സമ്പൂര്‍ണ്ണമായ വചനങ്ങള്‍ മുഖേന അവന്‍ സൃഷ്ടിച്ചവയുടെ തിന്മയില്‍ നിന്ന് ഞാന്‍ അഭയം തേടുന്നു. ആകാശത്തില്‍ നിന്നിറങ്ങുന്നവയുടെയും അവിടേക്ക് കയറി പോകുന്നവയുടേയും തിന്മയില്‍ നിന്നും അവന്‍ ഭൂമിയില്‍ സൃഷ്ടിച്ചവയുടേയും അതില്‍ നിന്ന് പുറപ്പെടുന്നവയുടേയും തിന്മയില്‍ നിന്നും രാപകലുകളിലെ കുഴപ്പങ്ങളുടെ നാശങ്ങളില്‍ നിന്നും രാത്രിയില്‍ വന്നു ഭവിക്കുന്ന എല്ലാത്തിന്റേയും വിഷമത്തില്‍ നിന്നും - (നന്മയുമായി വരുന്നവയൊഴികെ) - കാരുണൃവാനേ ഞാന്‍ നിന്നിലഭയം തേടുന്നു. (അഹ്മദ്)


129. പാപമോചനമര്‍ത്ഥിക്കലും പ്രാര്‍ത്ഥിക്കലും  الاستغفار والتوبة


നബി(സ) പറഞ്ഞു: അല്ലാഹുവാണെ, ഒരു ദിനം എഴുപതിലധികം തവണ ഞാന്‍ അല്ലാഹുവിനോട് പാപമോചനത്തിനായി തേടുകയും അവങ്കലേക്ക് പശ്ചാതപിച്ചു മടങ്ങുകയും ചെയ്യുന്നു. (ബുഖാരി) നബി(സ)പറഞ്ഞു: ജനങ്ങളേ അല്ലാഹുവിലേക്ക് പശ്ചാതപിച്ചു മടങ്ങുവിന്‍. ഞാന്‍ ഒരു ദിനം നൂറു തവണ അല്ലാഹുവിലേക്ക് പശ്ചാതപിച്ചു മടങ്ങുന്നുണ്ട്. (മുസ്‌ലിം)
أَسْتَغْفِرُ اللهَ العَظِيم الَّذِي لَا إِلَهَ إلَّا هُوَ الحَيَّ القَيّوُمَ وأَتُوبُ إِلَيهِ
നബി (സ) പറഞ്ഞു: മഹാനായ അല്ലാഹുവിനോട് ഞാന്‍ പാപമോചനം തേടുന്നു. അവനല്ലാതെ മറ്റൊരാരാധൃനില്ല. ജീവിച്ചിരിക്കുന്നവനും നിയന്താവുമാണവന്‍. അവനിലേക്ക് ഞാന്‍ ഖേദിച്ചു മടങ്ങുകയും ചെയ്യുന്നു. എന്ന് ഒരാള്‍ പറഞ്ഞാല്‍ അല്ലാഹു അവന് പൊറുത്തുകൊടുക്കുന്നതാണ്. അവന്‍ യുദ്ധത്തില്‍ നിന്ന് തിരിഞ്ഞോടിയവനാണെങ്കിലും ശരി. (അബൂദാവൂദ്, തുര്‍മുദി) നബി(സ) പറഞ്ഞു: റബ്ബ് തന്റെ ദാസനോട് ഏറ്റവും അടുക്കുന്നത് രാത്രിയുടെ അവസാനത്തിലാണ്. തല്‍സമയം അല്ലാഹുവിനെ ഓര്‍ക്കുന്നവരുടെ കൂട്ടത്തില്‍ നിനക്കാവാന്‍ സാധിക്കുമെങ്കില്‍ നീ അപ്രകാരം ആവുക. (തുര്‍മുദി, നസാഇ ) നബി(സ) പറഞ്ഞു: ഒരു ദാസന്‍ തന്റെ നാഥനോട് ഏറ്റവും അടുക്കുന്നത് അവന്‍ സുജൂദിലായിരിക്കുമ്പോഴാണ്. അതിനാല്‍ സുജൂദില്‍ പ്രാര്‍ത്ഥന കൂടുതലാക്കുക. (മുസ്‌ലിം) നബി(സ) പറഞ്ഞു എന്റെ മനസ്സിന് മറവി സംഭവിക്കാറുണ്ട്. ഞാന്‍ ഒരു ദിവസം നൂറ് തവണ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യുന്നുണ്ട്. (മുസ്‌ലിം) 

130. തസ്ബീഹ്, തഹ്മീദ്, തഹ്‌ലീല്‍, തക്ബീര്‍ എന്നിവയുടെ ശ്രേഷ്ടത  فضل التسبيح والتحميد ، والتهليل ، والتكبير


سُبْحَانَ اللهِ وَبِحَمْدِهِ
നബി(സ) പറഞ്ഞു: സുബ്ഹാനല്ലാഹി വബി ഹംദിഹി (ഞാന്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു) എന്ന് ഒരുദിനം നൂറ് തവണ വല്ലവനും പറഞ്ഞാല്‍ അവന്റെ പാപങ്ങള്‍ ഇളവ് ചെയ്യപ്പെടും ആ പാപങ്ങള്‍ സമുദ്രത്തിലെ നുരകളോളം ഉണ്ടായിരുന്നാല്‍ പോലും. (ബുഖാരി, മുസ്‌ലിം)
لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وهُوَ عَلى كُلِّ شَيءٍ قَديرٌ
നബി(സ) പറഞ്ഞു: ലാ ഇലാഹ ഇല്ലല്ലാഹു,.. എന്ന് വല്ലവനും പത്ത് തവണ പറഞ്ഞാല്‍ അവന്‍ ഇസ്മാഈല്‍ സന്തതികളില്‍ നിന്ന് നാല് അടിമകളെ മോചിപ്പിച്ചവനെ പോലെയാണ്. (ബുഖാരി, മുസ്‌ലിം)
سُبْحانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ العَظِيمِ
നബി(സ) പറഞ്ഞു: നാവുകൊണ്ട് ഉച്ചരിക്കാന്‍ പ്രയാസം കുറഞ്ഞതും ത്രാസില്‍ ഘനം കൂടിയതും റഹ്മാനായ അല്ലാഹുവിന് ഇഷ്ടപ്പെട്ടതുമായ രണ്ടു വചനം ഇപ്രകാരമാണ്. സുബ്ഹാനല്ലാഹി.. .. (അല്ലാഹുവിന്റെ പരിശുദ്ധിയേയും അവന്റെ മഹത്വത്തേയും ഞാന്‍ പ്രകീര്‍ത്ഥിക്കുന്നു. മഹാനായ അല്ലാഹു പരിശുദ്ധനത്രെ. (ബുഖാരി, മുസ്‌ലിം)
سُبْحَانَ اللهِ، والحَمْدُ للهِ، لَا إِلَهَ إلَّا اللهُ واللهُ أَكْبَرُ
നബി(സ) പറഞ്ഞു: സുബ്ഹാനല്ലാ.. .. എന്ന് ഞാന്‍ പറയുന്നത് സൂരൃരശ്മി ഏല്‍ക്കുന്ന(ഈ ലോകത്തുള്ള)വയേക്കാള്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടതാണ്. (മുസ്‌ലിം)
سُبْحَانَ اللهِ
നബി(സ) പറഞ്ഞു: നിങ്ങളിലൊരാള്‍ക്ക് എല്ലാ ദിനവും ആയിരം നന്മകള്‍ സമ്പാദിക്കാന്‍ കഴിയുമോ? അപ്പോള്‍ സദസ്സില്‍ നിന്ന് ഒരാള്‍ ചോദിച്ചു. ഞങ്ങളെങ്ങനെയാണ് ആയിരം നന്മകള്‍ നേടുക. അവിടുന്ന് പറഞ്ഞു. നൂറ് തവണ തസ്ബീഹ് ചൊല്ലുക. എന്നാല്‍ അവന് ആയിരം നന്മകള്‍ രേഖപ്പെടുത്തപ്പെടും. അതല്ലെങ്കില്‍ അവന്റെ ആയിരം പാപങ്ങള്‍ ഇളവ് ചെയ്യപ്പെടും (മുസ്‌ലിം)
سُبْحَانَ اللهِ العَظِيمِ وبِحَمْدِهِ
സുബ്ഹാനല്ലാഹില്‍ അളീം വബിഹംദിഹി.. ... ... എന്ന് വല്ലവനും പറഞ്ഞാല്‍ അവന് വേണ്ടി സ്വര്‍ഗ്ഗത്തില്‍ ഒരു ഈന്തപ്പന നട്ടുപിടിപ്പിക്കുന്നതാണ്. (തുര്‍മുദി)
لَا حَوْلَ وَلَا قُوَّةَ إِلَّا باللهِ
നബി(സ) പറഞ്ഞു: അബ്ദുല്ലാഹിബ്‌നു ഖൈസേ സ്വര്‍ഗ്ഗത്തിലെ നിക്ഷേപങ്ങളില്‍ പെട്ട ഒരു നിക്ഷേപത്തെ കുറിച്ച് നിന്നെ ഞാന്‍ അറിയിക്കട്ടെ. ഞാന്‍ പറഞ്ഞു. അതെ, തിരുദൂതരേ. അവിടുന്ന് പറഞ്ഞു: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹി. എന്ന് പറയുക. (ബുഖാരി)
سُبْحَانَ اللهِ، والحَمْدُ للهِ، ولَا إِلَهَ إِلاَّ اللهُ واللهُ أَكْبَرُ
നബി (സ) പറഞ്ഞു: വചനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് നാലാണ്. സുബ്ഹാന.... ഇവയില്‍ ഏതു കൊണ്ട് തുടങ്ങിയാലും പ്രശ്‌നമില്ല. (മുസ്‌ലിം)
لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، اللهُ أَكْبَرُ كَبيراَ والْحَمْدُ للهِ كَثيراً، سُبْحَانَ اللهِ رَبِّ العَالَمينَ، لَا حَوْلَ وَلَا قُوَّةَ إِلّا باللهِ العَزيزِ الْحَكِيمِ.اللَّهُمَّ اغْفِرْ لِي، وارْحَمْنِي، واهْدِنِي، وارْزُقْنِي
ഒരു ഗ്രാമീണന്‍ നബി (സ)യുടെ അടുത്ത് വന്ന് പറഞ്ഞു: എനിക്ക് പറയാന്‍ ചില വചനങ്ങള്‍ പഠിപ്പിച്ചു തന്നാലും. അവിടുന്ന് പറഞ്ഞു: അല്ലാഹു അല്ലാതെ മറ്റൊരാരാധൃനുമില്ല. അവന്‍ ഏകനാണ്. അവനൊരു കൂട്ടുകാരനുമില്ല. അല്ലാഹു ഏറ്റവും വലിയവനാണ്. അല്ലാഹുവിനെ ഞാന്‍ അധികം സ്തുതിക്കുന്നു. സര്‍വ്വലോക പരിപാലകനായ അല്ലാഹു എത്രയോ പരിശുദ്ധന്‍. തന്ത്രജ്ഞനും പ്രതാപശാലിയുമായ അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാണ് ശേഷിയും കഴിവും. അദ്ദേഹം ചോദിച്ചു. ഇവ എന്റെ രക്ഷിതാവിനുള്ളതാണല്ലോ. എനിക്കുള്ളതെന്താണ്. നബി (സ) പറഞ്ഞു: നീ പറയുക. അല്ലാഹുവേ! നീ എനിക്ക് പൊറുത്ത് തരികയും എന്നെ നീ അനുഗ്രഹിക്കുകകയും എനിക്ക് നേരായ മാര്‍ഗ്ഗം കാണിച്ചു തരികയും എനിക്ക് ഉപജീവനം നല്‍കുകയും ചെയ്യേണമേ. (മുസ്‌ലിം)
اللَّهُمَّ اغْفِرِ لِي، وارْحَمْنِي، واهْدِنِي، وعَافِنِي وارْزُقْنِي
ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ നബി (സ) അയാളെ നമസ്‌കാരം പഠിപ്പിക്കുകയും ശേഷം ഇപ്രകാരം പ്രാര്‍ത്ഥിക്കാനും പറയും. അല്ലാഹുവേ, നീ എനിക്ക് പൊറുത്ത് തരികയും എനിക്ക് കാരുണൃം നല്‍കുകയും എന്നെ സന്മാര്‍ഗ്ഗത്തിലാക്കുകയും എനിക്ക് സൗഖൃം തരികയും എനിക്ക് ഉപജീവനം നല്‍കുകയും ചെയ്യേണമേ! (മുസ്‌ലിം)
നിശ്ചയം ദുആയില്‍ ശ്രേഷ്ടമായത് അല്‍ഹംദുലില്ലാഹി (الْحَمْدُ للهِ) എന്നതാണ്.
ദിക്‌റുകളില്‍ ശ്രേഷ്ടമായത് ലാ ഇലാഹ ഇല്ലല്ലാഹു (لَا إِلَه إِلَّا اللهُ) എന്നതുമാണ്. (തുര്‍മുദി, ഇബ്‌നുമാജ)
എന്നെന്നും അവശേഷിക്കുന്ന സുകൃതങ്ങള്‍ സുബ്ഹാന...... (അഹ്മദ്, ഇബ്‌നുമാജ)
سُبْحَانَ اللهِ، والْحَمْدُ للهِ، لَا إِلَهَ إَلَّا اللهُ واللهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إلَّا باللهِ


131. നബി (സ) തസ്ബീഹ് ചൊല്ലിയത്  كيف كان النبي صلى الله عليه وسلم يسبح ؟

 അബ്ദുല്ലാഹിബ്‌നു അംറില്‍ നിന്ന് നിവേദനം അദ്ദേഹം പറയുന്നു: നബി (സ) തസ്ബീഹ് ചൊല്ലുമ്പോള്‍ തന്റെ വലത് കൈ കൊണ്ട് എണ്ണം പിടിക്കുന്നത് ഞാന്‍ കണ്ടു. (അബൂദാവുദ്, തുര്‍മുദി) 

132. പൊതു മര്യാദകള്‍  من أنواع الخير والآداب الجامعة

 സന്‍ധൃയായാല്‍ കുട്ടികളെ പുറത്തിറങ്ങുന്നത് തടയുക. കാരണം പിശാചുക്കള്‍ വൃാപിക്കുന്ന സമയമാണത്. രാത്രിയില്‍ ഒരു വേള കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ വിട്ടേക്കുക. വാതിലുകള്‍ കൊട്ടി അടക്കുകയും അല്ലാഹുവിന്റെ നാമം ചൊല്ലുകയും ചെയ്യുക. കാരണം ബന്‍ധിക്കപ്പെട്ട വാതിലുകള്‍ പിശാച് തുറക്കുകയില്ല. നിങ്ങളുടെ തോല്‍പാത്രങ്ങള്‍ കെട്ടുക. അല്ലാഹുവിന്റെ നാമം പറയുകയും ചെയ്യുക. പാത്രങ്ങള്‍ നിങ്ങള്‍ അടച്ചുവെക്കുക. അല്ലാഹുവിന്റെ നാമം ചൊല്ലുകയും ചെയ്യുക. അതിന്റെ മേല്‍ വിലങ്ങനെ വല്ലതും വെക്കുകയെങ്കിലും വേണം. നിങ്ങള്‍ വിളക്കുകള്‍ അണക്കുകയും ചെയ്യുക. (ബുഖാരി, മുസ്‌ലിം)http:sunnisonkal.blogspot.com