സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 3 March 2016

വിശ്വാസവും സ്നേഹവും

‘മുസ്ലിംകള്‍ പരസ്പര സ്നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും ഒരു ശരീരം പോ ലെയാണ്.അതിലൊരവയവത്തിനു രോഗം ബാധിച്ചാല്‍ ശരീരമാസകലം ഉറക്കമിളിച്ചും പനിച്ചും ആ അവയവത്തോട് അനുഭാവം രേഖപ്പെടുത്തും’ ( മുസ്ലിം 2586).
ഒരു ആരാധ്യനിലും ഒരു ആദര്‍ശത്തിലും വിശ്വസിക്കുന്നവരാണ് മുസ്ലിംകള്‍. അവരുടെ പ്രതി ജ്ഞാവാക്യം ഒന്നാണ്. ആരാധനാ കേന്ദ്രവും അഭിവാദനവാക്യവും ഒന്നുതന്നെ. “മുസ്ലിംകള്‍ പരസ്പരം സഹോദരന്മാര്‍ മാത്രമാണ്”(വി.ഖു 49:10). അവര്‍ പരസ്പരം സ്നേഹത്തില്‍ വര്‍ ത്തിക്കണം. സ്വന്തത്തിനു ഇഷ്ടപ്പെടുന്നത് തന്റെ മുസ്ലിം സഹോദരനും ഇഷ്ടപ്പെടണം. എ ങ്കിലെ ഏതൊരാളും യാഥാര്‍ഥ വിശ്വാസിയാവുകയുള്ളൂ (ബുഖാരി, മുസ്ലിം). വിശ്വാസവും സ്നേഹവും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. പ്രവാചകരുടെ പ്രസ്താവന കാണുക.”നിങ്ങള്‍ വിശ്വാസികളാകുന്നതുവരെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. നിങ്ങള്‍ പരസ്പരം സ്നേഹി ക്കുന്നതുവരെ വിശ്വാസികളാവുകയുമില്ല. ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതര ട്ടെയോ? അതു ചെയ്താല്‍ നിങ്ങള്‍ പരസ്പരം സ്നേഹമുള്ളവരായിത്തീരും. പരസ്പരം സലാം പ്രചരിപ്പിക്കുക” (മുസ്ലിം).
ഏറ്റവും വിലപ്പെട്ട ഒരു നിധിയാണു സ്നേഹം. അതില്‍ നിന്നാണ് കാരുണ്യവും അനുക മ്പയും സഹായ സഹകരണങ്ങളും ജനിക്കുന്നത്. സ്നേഹത്തിന്റെ സാന്നിധ്യം മനസ്സിലും കു ടുംബത്തിലും മറ്റെല്ലാ രംഗങ്ങളിലും സ്വാസ്ഥ്യവും സമാധാനവും സൃഷ്ടിക്കുന്നു. സ്നേഹത്തി ന്റെ അഭാവമാണു പല രംഗത്തുമുള്ള അസ്വാസ്ഥ്യത്തിന്റെയും അനൈക്യത്തിന്റെയും മൂല കാരണം. സന്താനങ്ങള്‍ മാതാപിതാക്കളില്‍ നിന്നും മാതാപിതാക്കള്‍ സന്താനങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും സ്നേഹമാണ്. അതു ലഭിക്കാതെ വരുമ്പോള്‍ സന്താന ങ്ങളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെടുന്നു. ഭാര്യ ഭര്‍ത്താവില്‍ നിന്നും ഭര്‍ത്താവു ഭാര്യയില്‍ നിന്നും അഭിലഷിക്കുന്നതും സ്നേഹം തന്നെ. അതിന്റെ ബലാബലത്തിന നുസരിച്ചിരിക്കും ദാമ്പത്യത്തിന്റെ ബലാബലം. സഹോദരന്‍ സഹോദരനില്‍ നിന്നും സ്നേഹി തന്‍ സ്നേഹിതനില്‍ നിന്നും അനുയായി നേതാവില്‍ നിന്നും പ്രതീക്ഷിക്കുന്നതും സ്നേഹം തന്നെ.
സ്നേഹവും തജ്ജന്യമായ മാനസിക ഐക്യവും എങ്ങനെയാണുണ്ടാവുക? ഇസ്ലാമിക ആദര്‍ശം മുറുകെ പിടിച്ച് അല്ലാഹുവിന്റെ വിധി വിലക്കുകളെ അനുസരിച്ചു ജീവിക്കുമ്പോ ഴാണ് യഥാര്‍ഥ സ്നേഹം ആവിര്‍ഭവിക്കുന്നത്. ആ സ്നേഹത്തിനു മുമ്പില്‍ എല്ലാ വൈരാ ഗ്യങ്ങളും ഭിന്നതകളും കെട്ടടങ്ങുന്നു. എല്ലാ വൈജാത്യങ്ങളും വൈവിധ്യങ്ങളും നിര്‍വീര്യമാ കുന്നു. ഈ അവാച്യമായ സ്നേഹം ഇസ്ലാമിക സാഹോദര്യത്തിലൂടെ അല്ലാഹു നല്‍കിയി ട്ടുള്ള ഏറ്റവും വലിയ അനുഗ്രഹമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. “നിങ്ങളൊന്നിച്ച് അല്ലാ ഹുവിന്റെ പാശം മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചു പോവരുത്. നിങ്ങള്‍ പരസ്പരം ശത്രുക്ക ളായിരുന്നപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ കൂട്ടിയിണക്കി. അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരന്മാരായിത്തീര്‍ന്നു” (3:103).
ഒരു പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും സാധിക്കാത്ത സാഹോദര്യ,പാരസ്പര്യ സ്നേഹബന്ധമാണ് ഇസ്ലാമിലൂടെ മുസ്ലിംകള്‍ക്ക് അല്ലാഹു പ്രധാനം ചെയ്തത്. വിശുദ്ധ ഖുര്‍ആന്റെ മറ്റൊരു വാക്യം കാണുക. “അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കി. ഭൂമി യിലുള്ളതു മുഴുവന്‍ താങ്കള്‍ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണ ക്കാന്‍ താങ്കള്‍ക്കു സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിയിരി ക്കുന്നു. നിശ്ചയം, അവന്‍ പ്രതാപിയും ബുദ്ധിമാനുമത്രേ” (8:63).
ഇസ്ലാമികാദര്‍ശം മുറുകെ പിടിച്ച് അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ചു ജീവിക്കു മ്പോഴെല്ലാം ഈ സാഹോദര്യബന്ധവും സ്നേഹവും മുസ്ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. നേരായ സരണിയില്‍ നിന്നു വ്യതിചലിക്കുമ്പോള്‍ കുടുംബത്തിലും സമൂഹത്തിലും സമുദായ ത്തിലും പരസ്പരസ്നേഹം ഇല്ലാതാവുകയും അനൈക്യവും ശത്രുതയും പ്രത്യക്ഷപ്പെടു കയും ചെയ്യുന്നു. ജൂതന്മാര്‍ അല്ലാഹുവിന്റെ നിയമങ്ങളെ അവഗണിച്ചപ്പോള്‍ അവര്‍ക്കുണ്ടായ ദുരവസ്ഥ വിശുദ്ധ ഖുര്‍ആന്‍ എടുത്തു കാണിക്കുന്നു “അവര്‍ക്കിടയില്‍ അന്ത്യനാള്‍ വരെ ശത്രുതയും വിദ്വേഷവും നാം ഇട്ടു കൊടുത്തിരിക്കുന്നു.” (3:64).
“അവര്‍ തമ്മിലുള്ള പോരാട്ടം ശക്തമാണ്. അവര്‍ യോജിപ്പിലാണെന്ന് താങ്കള്‍ വിചാരി ക്കുന്നോ? അവരുടെ ഹൃദയങ്ങളാവട്ടെ ഭിന്നിച്ചവയാകുന്നു”(59:14).ക്രിസ്ത്യാനികളുടെ അവ സ്ഥയും ഇതില്‍ നിന്ന് ഭിന്നമായിരുന്നില്ല. ഖുര്‍ആന്‍ പറയുന്നു.”ഞങ്ങള്‍ കൃസ്ത്യാനികളാ ണെന്ന് പറഞ്ഞവരില്‍ നിന്നും ഞാന്‍ കരാര്‍ വാങ്ങുകയുണ്ടായി. എന്നിട്ട് അവരോട് ഉപദേശി ക്കപ്പെട്ട കാര്യങ്ങളില്‍ നിന്ന് ഒരു കാര്യം അവര്‍ വിസ്മരിച്ചു കളഞ്ഞു. തത്ഫലമായി അന്ത്യ നാള്‍വരെ അവര്‍ക്കിടയില്‍ നാം ശത്രുതയും വിദ്വേഷവും ഇളക്കിവിടുകയുണ്ടായി” (5:14).
അല്ലാഹുവിന്റെ വിധിവിലക്കുകളെ അനുസരിക്കുമ്പോള്‍ ജനമനസ്സുകള്‍ അടുക്കുന്നു. അവ തിരസ്കരിക്കുമ്പോള്‍ ജനഹൃദയങ്ങള്‍ അകലുന്നു. സ്നേഹവും തജ്ജന്യമായ കാരുണ്യവും മുസ്ലിംകള്‍ക്ക് അന്യമായിത്തീരുന്നു. പരസ്പരസ്നേഹം ജനങ്ങള്‍ക്കിടയിലുണ്ടാക്കുവാനുള്ള മാര്‍ഗ്ഗം അല്ലാഹുവിന്റെ സ്നേഹം സമ്പാദിക്കലാണ്. അല്ലാഹുവിന്റെ സ്നേഹം നേടാനുള്ള ഏക മാര്‍ഗമാകട്ടെ സത്യവിശ്വാസവും സത്കര്‍മ്മവുമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു “വിശ്വ സിക്കുകയും സത്കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്തവര്‍ക്ക് നിശ്ചയമായും പരമ കാരുണ്യമായ അല്ലാഹു സ്നേഹം ഉണ്ടാക്കികൊടുക്കും” (19:96). മഹാനായ ഹരീമുബ്നു ഹയ്യാന്‍ പറയുന്നു: “സ്വമനസ്സോടെ അല്ലാഹുവിലേക്ക് മുന്നിടുന്ന ഏതൊരു വ്യക്തിയിലേക്കും സത്യ വിശ്വാസിക ളുടെ മനസ്സുകളെ അല്ലാഹു അഭിമുഖമാക്കാതിരിക്കുകയില്ല. അങ്ങനെ അവരുടെ സ്നേഹവും കാരുണ്യവും അവന് അല്ലാഹു നല്‍കുന്നതാണ്” (തഫ്സീറുല്‍ ഖുര്‍ത്വുബി 11:161).
മുസ്ലിംകള്‍ സഹോദരന്മാരെപ്പോലെ വര്‍ത്തിക്കണം. മുസ്ലിം സമൂഹം ഒന്നിച്ച് ഒരു ശരീരമാ ണെന്നു മനസ്സിലാക്കണം. ശരീരത്തിലെ ഭാഗമായ  കാലിന്റെ ചെറു വിരലില്‍ ഒരു മുള്ളു തറ ച്ചാല്‍ അതിന്റെ വേദന ആ വിരല്‍ മാത്രമല്ല. ശരീരം മുഴുവനും അനുഭവിക്കുന്നു. മാത്രമല്ല ആ മുറിവ് പഴുക്കാനിടവന്നാല്‍ വേദന നിമിത്തം അവന്‍ ഉറക്കമിളക്കുകയും ശരീരത്തിനു പനി ബാധിക്കുകയും ചെയ്യുന്നു. ഇപ്രകാരമായിരിക്കണം മുസ്ലിംകളുടെ പരസ്പര സഹകരണം. സമുദായ ഗാത്രത്തിലെ ഒരംഗത്തിന് വല്ല വിഷമവും നേരിട്ടാല്‍ അത് മറ്റുള്ളവര്‍ക്കെല്ലാം സഹതാപം ഉണ്ടാവണം. ആ വിഷമത്തില്‍ നിന്ന് അവന്ന് മോചനം നല്‍കാന്‍ മറ്റുള്ളവര്‍  ശ്രമിക്കണം. ശരീരം കൊണ്ടും സമ്പത്തുകൊണ്ടും വിവരം കൊണ്ടും സ്ഥാനം കൊണ്ടും സ്വാധീനം കൊണ്ടും ഉപദേശം കൊണ്ടും ശിപാര്‍ശ കൊണ്ടും മാധ്യസ്ഥം കൊണ്ടും പ്രാര്‍ഥന കൊണ്ടും കഴിയുന്ന സഹായം ചെയ്തു കൊടുക്കണം. നബി തിരുമേനി പറയുന്നു. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാവുന്നു. അവന്‍ ആ സഹോദരനോട് അനീതി ചെയ്യരുത്. അവനെ കൈവെടിയുകയുമരുത്. ഏതൊരു വ്യക്തിയും തന്റെ സഹോദരന്റെ ആവശ്യത്തിലായാല്‍ അല്ലാഹു അവന്റെ ആവശ്യത്തിലാവും. വല്ലൊരു വ്യക്തിയും ഒരു മുസ് ലിമിന്റെ ചെറിയ ഭൌതിക ദുഃഖം പരിഹരിച്ചു കൊടുത്താല്‍ അവന്റെ ഒരു വലിയ പാരത്രിക ദുഃഖം അല്ലാഹു പരിഹരിച്ചു കൊടുക്കും. ഒരു മുസ്ലിമിന്റെ ന്യൂനത വല്ല വ്യക്തിയും മറച്ചു വെച്ചാല്‍ അവന്റെ ന്യൂനത അന്ത്യ ദിനത്തില്‍ അല്ലാഹു മറച്ചു വെക്കും (ബുഖാരി , മുസ്ലിം). അല്ലാഹു പറയുന്നു. “വല്ല വ്യക്തിയും നല്ലത് ശിപാര്‍ശ ചെയ്താല്‍ അതിന്റെ ഒരു വിഹിതം അവനു ലഭിക്കും” (4:85).
അനാഥകള്‍, അഗതികള്‍, വിധവകള്‍ എന്നിവരുടെ കാര്യത്തില്‍ ബദ്ധശ്രദ്ധ പാലിക്കേണ്ടതാണ്. അവരുടെ ക്ഷേമത്തിനായി യത്നിക്കേണ്ടതുമാണ്. പ്രവാചകന്‍ പ്രസ്താവിച്ചു. “ഞാനും അനാ ഥയെ സംരക്ഷിക്കുന്നവനും സ്വര്‍ഗത്തില്‍ ഇപ്രകാരമാണ്”,ചൂണ്ടുവിരലും നടുവിരലും അല്‍പം വിടര്‍ത്തി കൊണ്ടാണ് അവിടുന്ന് ഇങ്ങനെ പ്രസ്താവിച്ചത് (ബുഖാരി). അഗതിക്ക് വേണ്ടിയും വിധവക്കു വേണ്ടിയും പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം നടത്തുന്ന സേനാനിയെ പോലെയും രാത്രി തളരാതെ നിസ്കാരത്തില്‍ വ്യാപൃതനാവുന്നത് പോലെയും ഒരിക്കലും ഉപേക്ഷ വരുത്താതെ എന്നും നോമ്പനുഷ്ഠിക്കുന്നവനെപോലേയുമാണ് (ബുഖാരി, മുസ്ലിം).