സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 24 March 2016

സൂഫികളും സലഫികളും

ഡൽഹിയിൽ നടക്കുന്ന സൂഫി സമ്മേളനവുമായി ബന്ധപ്പെട്ടു ഉള്ള കോലാലഹങ്ങൾക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുന്നത് പതിവ് പോലെ ലക്ഷ്യം സുന്നികൾ ആണെങ്കിലും പ്രത്യക്ഷത്തിൽ അവ പറയാറില്ലല്ലോ
ഡൽഹിയിൽ ലോക സൂഫി സമ്മേളനം നടത്താൻ ഒരു സംഘം ആളുകൾ തീരുമാനിക്കുകയും അതിലേക്കു പ്രമുഖ സൂഫി വര്യന്മാരെയും സൂഫിസത്തിൽ ഗവേഷണം നടത്തുന്നവരെയും കേരള സുന്നി നേതാക്കൾ അടക്കമുള്ള പണ്ഡിതന്മാരെയും ക്ഷണിക്കുകയും ചെയ്തു,ഇന്ത്യൻ പ്രധാന മന്ത്രി ഉത്ഖാടനം ചെയ്ത സമ്മേളനം വിത്യസ്തമായ പലത് കൊണ്ടും ശ്രദേയമായ് മുസ്ങ്ങളെ പട്ടികളോട് ഉപമിച്ച വ്യക്തിയെ കൊണ്ട് തന്നെ ഇസ്‌ലാമിക സന്ദേശം ഉയർത്തി കാണിപ്പിക്കുവാൻ ആയതും , അധികാരികളുടെ കൺമുന്നിൽ വെച്ച് തന്നെ മുഖദാവിൽ ഇന്ത്യൻ മുസ്ലിങ്ങൾക്ക്‌ നേരെ പെരുകുന്ന സംഗ പരിവാർ-ഭരണകൂട ആക്രമണങ്ങൾ അവസാനിപ്പിക്കനമെന്നും കുറ്റക്കാർക്ക് എതിരെ നടപടി വേണമെന്ന് ആവിശ്യപ്പെട്ടതും ഒക്കെ ഈ സമ്മേളനത്തിന്റെ മഹാത്മ്യം വിളിചോതിക്കുന്നതാണ് , എന്നാൽ ഇതുമായ് ബന്ധപ്പെട്ടു സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന അസർപ്പ കഥകൾ വേറെയാണ് അതിനു പിന്നിൽ പ്രവർത്തിച്ചതോ ഒരു മാധ്യമവും , ഗുജറാത്തിലെ ബരേൽവി സഹോദരന്മാരുടെ നേതൃത്തത്തിൽ നടന്ന സമ്മേളനം ബോറകൾ മോഡി സഹായത്തിൽ നടത്തിയ സമ്മേളനമാക്കിയ അതേ മാധ്യമം , ഗുജറാത്ത് കലാപത്തെച്ച് ചോദിച്ചപ്പോൾ ഭൂത കാലത്തെ കുറിച്ച് ചർച്ച ചെയ്യുകയല്ല ഭാവിയിലേക്ക് പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന്‌ കാന്തപുരം ഉസ്താദ്‌ പറഞ്ഞപ്പൊ പിറ്റെന് ആ മാധ്യമതിൽ വന്നത്‌ ഗുജരാത്ത് കാലാപത്തെ കുറിച്ച്‌ അറിയില്ല കാന്തപുരം എന്നായിരുന്ന് ; സ്ത്രീകൾക്ക് പ്രസവിക്കാനാവും എന്നാൽ പുരുഷന്മാർക്ക് അതിനുള്ള കഴിവില്ല എന്ന് ഉസ്താദ് പറഞ്ഞപ്പോൾ മാധ്യമം ഓണലൈൻ അച്ചടിച്ചത് സ്ത്രീകൾക്ക് പ്രസവിക്കാനേ കഴിയു എന്ന് കാന്തപുരം എന്നായിരുന്നു അവരാണ് ഇപ്പോൾ സംഗ പരിവാറി നെതിരെ ശബ്ദിച്ച സൂഫി സമ്മേളനം മോഡി നടത്തിയതാണെന്നും പറഞ്ഞ് ഇറങ്ങിയിരിക്കുന്നത്
RSS നെ കുറിച്ചുള്ള വാർത്ത കൊടുത്ത് മിനിട്ടുകൾക്കിടയിൽ അത് തിരുത്തി മാപ്പ് പറഞ്ഞ മാധ്യമം സുന്നികളുടെ കാര്യത്തിൽ അത് നടത്താറില്ല കാരണം സുന്നികൾ ആണല്ലോ ഈ രാജ്യം നേരിടുന്ന ഭീഷണി
മോഡിയെന്തിനാ ഇസ്‌ലാമിനെ പുകഴ്ത്തിയത് ? സമ്മേളനം എന്തിനാ ഡൽഹിയിൽ വെച്ചത് ? രണ്ട് മുസ്ലിങ്ങളെ താര്കണ്ടിൽ കെട്ടി തൂക്കിയിട്ടും സമ്മേളനം നടത്തിയതെന്തിനു ? ഇതെല്ലാമാണ് ചോദ്യം എന്ത് മനോഹരമായ ചോദ്യങ്ങൾ അതിർത്തിയിൽ പട്ടാളക്കാർ കാവൽ നിൽക്കുമ്പോൾ നീ സമരം നടത്തുന്നോ എന്ന് ചോദിക്കുന്നവരെ കളിയാക്കാൻ മുന്നിട്ടിറങ്ങിയവരാണവർ എന്നതാണ് വിചിത്രം
പലപ്പോഴും ചിന്തിക്കാറുണ്ട് എന്തിനാണ് ഇത്തരം വിവാദങ്ങൾ ഇവർ കുത്തി പൊക്കുന്നത് ? അതിനു മറുപടി അക്ബർ സാഹിബിന്റെ വാക്കുകളിൽ തന്നെയുണ്ട് '' നമ്മള് നവോഥാനം എന്നും പറഞ്ഞു തമ്മിൽ കടിപിടി കൂടുന്നു കാന്തപുരം അക്ഷരാർത്ഥത്തിൽ അത് നടത്തുന്നു ''
ഇത് തന്നെയാണ് കാരണം മുഖാ മുഖങ്ങളിലും വാദ പ്രതിവാധതിലും സുന്നികളെ തലച്ചിടാം എന്ന് കരുതിയവർ കാണുന്നത് തങ്ങൾക്കും മുന്നേ അവർ കുതിക്കുന്നതാണ് പിന്നെ അസൂയ പരദൂഷണം കുത്തി തിരുപ്പ് ഏഷണി എന്തൊക്കെ പ്രയോഗിച്ചായാലും ശരി അതൊന്ന് നിർത്തണം അത്രേയുള്ളൂ ചിന്താഗതി , ഓരോ സൈബർ പോരാളികൾ ചായ പോലും കുടിക്കാതെയാണ് പരദൂഷണം പറഞ്ഞ് ഹുക്കുമത് പ്രചരിപ്പിക്കാൻ ഇറങ്ങി തിരിക്കുന്നത് പാവങ്ങൾ
ഏതായാലും അത് വിട്ടേക്കാം പക്ഷേ തീ കത്തുമ്പോൾ അതിനിടയ്ക്ക് വാഴ വെട്ടുന്നവരെ കണ്ടില്ലെന്നു നടിക്കാൻ പറ്റില്ലല്ലോ
സൂഫികൾ ഇസ്ലാമിക ശത്രുകൾക്ക് വളം വെച്ച് കൊടുക്കുന്നു , സൂഫി സംഗീതം ഫിർഔൻ സംഗീതമാണ് , മൗലൂദ് .മക്ബറ ദിക്ർ ഹൽക്ക എന്നൊക്കെ പറഞ്ഞു സൂഫികൾ ഇസ്ലാമിൽ നിന്നും ആളുകളെ മയക്കി കിടത്തുന്നു ആനുകാലിക പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നു ഇതൊക്കെയാണ് ഇവരുടെ കണ്ടെത്തലുകൾ , സൂഫികൾ അദ്വൈതം പ്രചരിപ്പിക്കുന്ന ഖുരാഫികലാണ് ഇതാണ് പഴത്തിന് ഉള്ളിലൂടെ തിരുകുന്ന കത്തി
ഇത് പറയുന്നവരാണ് സൂഫികലായ ആലി മുസ്ലിയാരുടെയും , മമ്പുറം സൈതലവിയുടെയും ഒക്കെ പേര് പറഞ്ഞു മലബാർ ടാബ്ലോ നടത്തിയവർ
അലവി സൂഫി സരണി ഗുരുവായ അമ്മാവന്റെ മഖ്ബരയും സാവിയയും നടത്തിപ്പ് ഏറ്റെടുക്കാൻ വന്ന മമ്പുറം സൈതലവിതങ്ങൾ മാഹാനായ സൂഫി വര്യൻ , മൗലീദുകൽ രചിച്ച ഉമർ ഖാളി , മങ്കൂസ് മൗലൂദിന്റെ പൊന്നാനി മഖ്ദൂമുമാർ, ആലി മുസ്ലിയാർ (മലബാർ കലാപം ആരംഭിക്കുന്നത് തന്നെ ചേരൂർ ശുഹദാക്കളെ സിയാറത്ത് ചെയ്യുന്നതിൽ നിന്നും ആലി മുസലിയാരെ പോലീസ് തടഞ്ഞതായിരുന്നു) ,ചെമ്പ്രശ്ശേരി തങ്ങൾ ഇവരൊക്കെയും നിങ്ങളീ പറയുന്ന സൂഫികൾ അല്ലയോ ? മങ്കൂസും മൗലൂദും റാത്തീബും മഖ്ബരയും ഒക്കെ യായി നടന്ന സൂഫികൾ, ഇവരുടെ സന്ഗീതമെല്ലാം ഫിരൗൻ സംഗീതമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ? കുഞ്ഞാലി മരക്കാന്മാരും , 921 പോരാട്ടത്തിൽ പങ്കെടുത്ത മാപ്പിളമാരും പടപ്പാട്ടും മാലകളും മൗലീദുകളും പാടി ഉറുക്കും ചരടും ഒക്കെ കെട്ടിയാണ് വൈദെഷികരെ നേരിട്ടത് ഇതൊക്കെ ഇസ്ലാമിൽ മയങ്ങി കിടന്നത് കൊണ്ട് സംബവിച്ചതാണോ ?
ടിപ്പു മസ്താൻ എന്ന സൂഫി ഗുരുവിന്റെ ശിഷ്യൻ ആ മഖ്ബരയിലെ സ്ഥിര സന്ദർശകൻ , മഖ്ബറ ചുമതലക്കാരൻ ഹൈദർ അലി , മകനും സൂഫി യുമായ ടിപ്പു സുൽത്താൻ ഇവരൊക്കെയും നിങ്ങളീ പറയുന്ന ഫിർഔൻ ഗണത്തിൽ പെടുമോ ? കാക്കി ഷാഹ് വലിയുടെയും . ജിഫ്രിയുടെയും ശിഷ്യനായ ടിപ്പുസുൽത്താൻ , ഖുർആൻ പകർത്തി ജീവിച്ചിരുന്ന കാദിരിയ തരീഖത്ക്കാരനായ മുഗൾ ചക്രവർത്തി ഔരംഗസ്സേബ് അജ്മീർ ദര്ഗയിലെയും നിസാമുദീൻ ദർഗയിലെയും ആശ്രിതനായിരുന്ന സൂഫി ആയിരുന്നില്ലേ ?ബഹാദൂർ ഷാ സഫർ, ബാബർ , മൗലാന ഷൌക്കത്ത് അലി ,അല്ലാമാ ഇഖ്‌ബാൽ ഇങ്ങനെ ഇങ്ങിനെ എത്രയെത്ര പേർ ഇവരൊക്കെയും നിങ്ങളീ പറയുന്ന നമ്രൂദ് ഖുറാഫി ഗണത്തിൽ പെടുമോ ?
കുദ്സു വിമൊചകൻ സലാഹുദീൻ അയ്യൂബിയെ കുറിച്ച് പറയാറുണ്ട് ആരാണ് അദ്ദേഹം കൈറോയിലും ദമസ്കസിലും സൂഫി സാവിയകൾ നിർമ്മിച്ച്‌ നൽകിയ മഹാൻ , മഖ്ബരകളുടെ പരിപാലനത്തിന് പ്രതേക ധന സഹായം ഏർപ്പെടുത്തിയ ഭരണാധികാരി , കമ്പിളി വസ്ത്രവും ധരിച്ചു മരണപ്പെടുമ്പോൾ 40 ദീനാർ പോലും തികച്ച് സമ്പാദ്യം ഇല്ലാതിരുന്ന സൂഫി ഫക്കീർ അതായിരുന്നു സലാഹുദീൻ , ഖുദ്സു വിമോചനത്തിനു സലാഹുദീന്റെ കൂടെ ഉണ്ടായിരുന്ന സൈന്യതിലധികവും സൂഫികൾ ആയിരുന്നു , ഖുദ്സു വിമോചന സൈന്യത്തിലെ സൈന്യാധിപനും സലാഹുദീന്റെ മാതുലനുമായ മുള്ളവർ രാജാവിനെ കുറിച്ച് പ്രതേകം പറയേണ്ടതിലല്ലോ അദ്ദേഹവും സൂഫിയായിരുന്നു, ലിബിയൻ വിപ്ലവകാരി ഉമർ മുഖ്താർ സനൂസി സൂഫി ധാരയിൽ പെട്ടവരായിരുന്നു , അൾജീരിയൻ സിംഹം അമീർ അബ്ദുൽ കാദിർ ജസഹിരി അദ്ദേഹവും സൂഫിയായിരുന്നു , മഖ്ബരയും മൗലൂദും റാത്തീബും ആയ് നടന്ന ഇവരൊക്കെയും ആനുകാലിക പ്രശ്നങ്ങളിൽ നിന്നും ജന ശ്രദ്ധ തിരിച്ചു വിടുന്നവരായിരുന്നോ ?
സൂഫികൾ ഇസ്ലാമിക ശത്രുക്കളോടു എന്തിനു സംവദിക്കുന്നു എന്ന് കപട വേവലാതിപ്പെടുന്ന എല്ലാ ദീനി സ്നേഹികളെയും പഴയ ഒരു ചരിത്രത്തിലേക്ക് കൂട്ടി കൊണ്ട് പോവുകയാണ് , നൂറ്റാണ്ടുകൾക്ക് മുൻപ് ചെങ്കിസ് ഖാൻ എന്ന ഒരു ചക്രവർത്തി ഉണ്ടായിരുന്നു , ലോകം കണ്ട ഏറ്റവും മികച്ച മൂന്ന് പട നായകരിൽ ഒരാളായ ഈ യുദ്ധ പ്രഭു ഒഴുക്കിയ രക്തമോന്നും ചരിത്രത്തിൽ ആരും ഒഴുക്കിയിട്ടില്ല , മുസ്ലിം നാടുകളെ പിച്ചി ചീന്തിയ വേറെ ഒരു ശത്രു സൈന്യം ചരിത്രത്തിൽ ഉണ്ടായിട്ടില്ല , മുസ്ലിം നാടുകളെ പാടെ തകർത്തെറിഞ്ഞ ഈ ശത്രു സൈന്യാധിപന്റെ വംശ പരമ്പരയിൽ പെട്ടതാണ് ഇന്ത്യയിൽ മുഗൾ രാജ വംശം സ്ഥാപിച്ച ബാബർ
എങ്ങിനെ മുസ്ലിം നാടുകളെ പാടെ നശിപ്പിച്ച ഒരു ശത്രു വിന്റെ പരമ്പര ഇസ്ലാമിലേക്ക് വന്നു ? അവിടെയാണ് മേൽ പറഞ്ഞ ഇസ്ലാമിൽ നിന്നും ആളുകളെ മയക്കി കിടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന സൂഫികളുടെ പ്രാധ്യാന്യം വരച്ചു കാട്ടുന്നത് , മുസ്ലിം നാടുകളെ രക്ത പങ്കിലമാക്കി ദശ ലക്ഷകണക്കിന് മുസ്ലിങ്ങളെ കൊന്നൊടുക്കിയ മംഗോളിയന്മാർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തത് സൂഫികൾ മുഖാന്തിരമായിരുന്നു
പടയോട്ടം കഴിഞ്ഞു ബുഖാറയിൽ വാൾ തിളക്കവുമായി ഇറങ്ങിയ ചെങ്കിസ് ഖാന്റെ പൗത്രനെ സ്വീകരിച്ചത് യസാവി ത്വരീഖത്ത് സൂഫി ശൈഖായിരുന്നു പിന്നീട് ചെങ്കിസ് ഖാന്റെ പൗത്രനും സൈനികരും മുഴുവനായും ഇസ്ലാമിലേക്ക് വരുന്നതിലേക്കാണ് അത് ചെന്നവസാനിച്ചത്‌
ഇസ്ലാമിനു ഒരുപകാരവും ചെയ്യാതെ മഖ്ബറകളും ദിക്ര്കളുമായി ആത്മീയതയിൽ മുസ്ലിങ്ങളെ മയക്കി കിടത്തുന്നു എന്ന് നിങ്ങൾ പറയുന്ന സൂഫികലാണ് ലോകത്തിൽ 80% ലേറെയും ഇന്ത്യയിൽ 95% വും ഇസ്ലാം പ്രചരിപ്പിചത് എന്നത് മറന്നു പോകരുത് ഇന്തോ നെഷ്യയിലും ചൈനയിലും റഷ്യയിലും സ്പൈനിലും ഇന്ത്യയിലും എല്ലാം നിങ്ങളീ പറയുന്ന മൗലൂദുകളും റാതീബുകളും, മാലകളും, ബയാനും , സാവിയകളും , മഖ്ബറകളും എല്ലാം ഉപയോഗിച്ച് തന്നെയാണ് സൂഫികൾ ദീൻ പ്രചരിപ്പിച്ചത് , അല്ലാതെ എം എം അക്ബർ സാഹിബോ സാകിർ നായിക്കോ വന്നല്ല
നാടുകൾ താണ്ടി അവരൊക്കെ ചെയ്ത ത്യാഗത്തിന്റെ നൂറിലൊരംശം പോലുമാകുന്നില്ല നിങ്ങളൊക്കെ ചെയ്യുന്ന സകല പ്രബോധനങ്ങളും എന്നോർക്കുന്നത് നല്ലതാണ് ,സൂഫികള്‍ ചെയ്തതിന്റെപ നൂറില്‍ ഒന്നുപോലും ഇന്നത്തെ ഇസ്ലാമിക സംഘടനകള്‍ ചെയ്തിട്ടില്ല. കാരണം സംഘടനകള്‍ പ്രസംഗിക്കുമ്പോൾ , സൂഫികള്‍ ഇസ്ലാമില്‍ ജീവിക്കുകയായിരുന്നു. പ്രസംഗവും ജീവിതവും തമ്മിലുള്ള വ്യത്യാസം ഉണ്ടായിരുന്നു ഈ സംഘടനകളും സൂഫികളും തമ്മിൽ . ഗസ്സാലിയും , റൂമിയും , ഒമർ ഖയ്യാമും ,ഇബ്നു സീനയുടെയുമൊക്കെ പേരിൽ പലപ്പോഴും അഹങ്കരിക്കുന്നവർ ഒന്നോർക്കുക അവരൊക്കെയും നിങ്ങളീ പറയുന്ന മഖ്ബരകളും മൗലൂധുകളുമായി നടന്നു ജനങ്ങളെ മയക്കി കിടത്തുന്ന (?) സൂഫികൾ തന്നെയായിരുന്നു , സഫാവീദ് ഭരണകൂടത്തിന്റെ സ്ഥാപകന്‍ സഫീ അദ്ദീനും പ്രമുഖ സൂഫി ദർവീശായിരുന്നു
കൊറദോവയുടെയും ബാഗ്ദ്ധാദ് ബുഖാര കൈറോ നഗരങ്ങളുടെ പൈതൃകവും പറഞ്ഞു അഭിമാനിക്കാൻ നിങ്ങൾ ഇന്ന് തുനിയുമ്പോൾ ഓർക്കുക അവകളുടെ ഉയർതെഴുന്നെൽപ്പിനു പിന്നിലും സൂഫികളായിരുന്നു
ഇസ്‌ലാമിക കൊത്തു പണികളും ,കാലിഗ്രാഫിയുടെയും , നിർമ്മിതികളും നാം കുടിക്കുന്ന ചായ തൊട്ട് മധ്യ കാലഖട്ടത്തിലെ ഇസ്ലാമിക കണ്ട് പിടുതങ്ങളുടെയും ശാസ്ത്ര കുതുകികളുടെയും ഒക്കെ പിറകിൽ വരെ കാണാം നമ്മുക്കീ സൂഫിസത്തെ
സൂഫികൾ ധര്ബാറിൽ ഫിർഔൻ സംഗീതവുമായി മൗലൂദ് മഖ്ബരകലുമായ് കഴിയുകയാണെന്ന് പറയുന്നവരോട് ഒന്നേ ചോദിക്കാനുള്ളു എന്താണ് വിപ്ലവം എന്താണ് പ്രതിരോധം ?
സ്കൂളുകളിൽ പോയി പിഞ്ചു കുഞ്ഞുങ്ങളെ പച്ചക്ക് വെടി വെച്ചും ബോംബു വെച്ചും കൊല്ലുകയും , നഗരത്തിൽ ഇറങ്ങി നിരപരാദികളെ വെടി വെച്ചും ബോംബു വെച്ചും, പള്ളിയിൽ നമസ്ക്കരിക്കാൻ വരുന്നവനെ പോലും ബോംബ്‌ വെച്ച് കൊല്ലുന്നതും കീഴടങ്ങിയ എതിരാളിയുടെ ആന്തരിക അവയവങ്ങൾ കടിച്ചു തുപ്പുന്ന , അവരെ തീയിട്ടു കൊല്ലുന്നതും ഒക്കെയാണ് നിങ്ങളുടെ വിപ്ലവും ജിഹാദും ഇസ്‌ലാമും എങ്കിൽ ക്ഷമിക്കണം സൂഫികൾ നിങ്ങളുടെ ഇസ്‌ലാമിൽ പെട്ടതല്ല
സുപ്രസിദ്ധ റോഗർ ഗരോടി തന്റെ ആത്മ കഥയിൽ ഒരു കാര്യം പറയുന്നുണ്ട് കമ്യൂണിസ്റ്റ് വിപ്ലവകാരികളെ നേരിടാൻ വന്ന ഫ്രഞ്ച് സൈന്യത്തിലെ ഒരു ബറ്റാലിയൻ ആഫ്രിക്കൻ ഫ്രഞ്ച് കോളനിയിലെ പട്ടാളക്കാരായിരുന്നു , തസ്സവുഫ്ഫിൽ (സുഫി) പരിശീലനം ലഭിച്ച ആ പടയാളികൾക്ക് മുന്നിൽ അടിയറവു പറഞ്ഞ ഗരോടി അടക്കമുള്ളവരെ കൊന്നു കളയാൻ ഫ്രഞ്ച് കമാണ്ടർ ആഞാപിചെന്കിലും അവർ അനുസരിച്ചില്ല കീഴടങ്ങിയവരെ കൊല്ലരുതെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു അവരുടെ മറുപടി , അങ്ങനെ കൊല്ലപെടാതെ തടവിലാക്കപ്പെട്ട ഗരോടി ഇസ്ലാമിനെ പഠിക്കുകയും സ്വീകരിക്കുകയും ചെയ്തു
കീഴടങ്ങിയവരിലെ കുട്ടികളെ പോലും ഗളചെധം ചെയ്ത ആശയത്തിൽ അഭിരമിക്കുന്നവർക്ക് ഈ സൂഫി പോരാളികലോക്കെയും പോഴതന്മാർ ആകുന്നതിൽ അത്ബുതമില്ല
ഖുദ്സിൽ കൂട്ടകൊല നടത്തിയ കുരിശു സൈന്യത്തിന് മാപ്പ് നൽകി വിട്ടയച്ച സൂഫി വര്യനായ സലാഹുദ്ദീൻ നടത്തിയ വിപ്ലവത്തിന് മുന്നിൽ , ഫ്രഞ്ച് പടയെ അവരുടെ നാട്ടിലേക്ക് സുരക്ഷിതമായ്‌ വിട്ടയച്ച അമീർ അബ്ദുൽ കാദിരിനു മുന്നിൽ നജ്ദിൽ നിന്നുയർന്നു ഹിജാസിലും മദീനയിലും സൂഫി സാവിയകളും മഖ്ബരകളും തകർത്തു പിഞ്ചു കുഞ്ഞുങ്ങളെ തൊട്ടിലിൽ നിന്നെടുത്തു പോലും കൊന്നു കളഞ്ഞ നജ്ദിയൻ കൊലയാളികൾ ഞങ്ങളുടെ മുന്നിൽ പൈശാചികതയുടെ ആൾ രൂപങ്ങൾ മാത്രമാണെന്ന് മനസ്സിലാക്കുക
ഓട്ടോമൻ ഖിലാഫത്തിനെ തകർക്കാൻ ബ്രിട്ടീശുകാരോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു ഇസ്രായേലിൽ ജൂതന്മാരെ കുടിയിരുത്തിയ സലഫി വിപ്ലവമല്ല ഓട്ടോമൻ ഖിലാഫത്തിനെ സംരക്ഷിക്കാൻ ഖിലാഫത്ത് സേനയുണ്ടാക്കി ബ്രിട്ടീഷുകാർക്കെതിരെ പൊരുതിയ പാരമ്പര്യമാണ് സൂഫികളുടെത് അത് കൊണ്ട് തന്നെ സൂഫികളെ വിപ്ലവം പഠിപ്പിക്കാൻ ആരും സമയം പാഴാക്കേണ്ട.