സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 27 March 2016

കളവ് ചമയ്ക്കൽ | ഏപ്രിൽ ഫൂൾ - ഖുർ‌ആനിന്റെ നിർദ്ദേശം

  
മുസൽമാൻ എന്നും ഉൽകൃഷ്ട സ്വഭാവഗുണമുള്ളവരായിരിക്കണം. അല്ലാഹുവിലുള്ള  ഭക്തിയും നന്മ തിന്മ വിവേചനനവും മൂല്യബോധവും പരസ്പര ബഹുമാനവും അവയിൽ സുപ്രധാനമാണ്. മൃഗതുല്യരായി ജീവിക്കുന്നതും സത്യാ‍സത്യബോധമില്ലാതെ ലോകം പോകുന്നവഴിക്ക് പോകുന്നതും മുസ്‌ലിമിനു ഭൂഷണമല്ല സത്യത്തിനു വേണ്ടി മാത്രം നിലകൊള്ളുകയും സത്യം എവിടെ ഏത് രൂപത്തിൽ കണ്ടാലും അതിൽ വിശ്വസിക്കുകയും ചെയ്യുന്നവനാണ് മുസ്‌ലിം. നാം എന്നും ആത്മാർഥതയുള്ള മുസ്‌ലിംകളാവണം. വിശുദ്ധ ഖുർ‌ആൻ പറയുന്നത് നോക്കൂ
ഓ സത്യ വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുവിൻ, സത്യം പറയുന്നവരോടൊപ്പം അണി ചേരുകയും ചെയ്യുക (വിശുദ്ധ ഖുർ‌ആൻ അൽ തൌബ 119 )
ഓർക്കുക  ,നമ്മെ പടച്ചവനായ അല്ലാഹുവിന്റെ മഹത് നാമങ്ങളിലൊന്നാണ്    ‘അൽ ഹഖ് ‘(اَلْحَقُّ جَلَّ جَلَالُهُ)  എന്നത്
ഓർക്കുക, നമ്മുടെ നേതാവ് തിരു നബി  صلى الله عليه وسلم ജിവിതത്തിലൊരിക്കലും കളവ് പറയാത്ത സത്യസന്ധൻ എന്ന മാഹ ഗുണത്തിന്റെ ഉടമയായിരുന്നു എന്ന്.
ഓർക്കുക, ലോകത്ത് സത്യത്തിന്റെ ശബ്ദമാണ് വിശുദ്ധ ഇസ്‌ലാം അതിനെ അടിച്ചമർത്താനുപയോഗിക്കുന്ന വലിയൊരായുധമാണ് കളവ്.
സംസാരത്തിലും പെരുമാറ്റത്തിലും സത്യസന്ധരായവരാണ് മുസ്‌ലിം. കളവ് ,കാപട്യം, വഞ്ചന, തട്ടിപ്പ്, വെട്ടിപ്പ് എന്നിവയൊന്നും മുസൽമന്റെ സ്വഭാവമല്ല. മനസാക്ഷിക്ക് ശരിയാണെന്നറിവുള്ളതല്ലാതെ പറയുകയോ സത്യത്തിനും നീതിക്കും യോജിക്കാത്തവ പ്രവർത്തിക്കുകയോ ചെയ്യാത്തവനാണ് മുസ്‌ലിം.  അല്ലാഹു പറയുന്നത് നോക്കൂ
വ്യാജം ചമയ്ക്കുന്നവൻ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കാത്തവരാകുന്നു. അവർ തന്നെയാകുന്നു കള്ളം പറയുന്നവരും. (വിശുദ്ധ ഖുർ‌ആൻ സൂറത്ത് അൽ-നഹ്‌ല് -105)
അല്ലാഹു സത്യവാന്മാരിൽ നമ്മെ ഉൾപ്പെടുത്തട്ടെ