സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 16 January 2016

ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കുന്നത് എങ്ങനെ?



മദ്ഹബ് നിഷേധികളായ ദീനിലെ പുത്തൻനിർമ്മിതിക്കാർ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേരിട്ട് ഭാഹ്യാർഥം മാത്രം അവലംബിച്ച് വിധികളും നിലപാടുകളും പ്രഖ്യാപിക്കാനും പാരമ്പര്യ പണ്ഡിതരെയും ഇമാമുമാരെയും തള്ളിപ്പറയാനും വേണ്ടി വ്യാപകമായി ദുർവ്യാഖ്യാനം ചെയ്യുന്ന പരിശുദ്ധ ഖുർആനിലെ വചനമാണ് സൂറത്തു നിസാഇലെ 59-)മത്തെ ആയത്ത്. യഥാർത്ഥത്തിൽ ഈ ആയത്തിന്റെ ഉദ്ദേശം അപ്പാടെ അവഗണിച്ച് അതിനു നേരെ ഘടകവിരുദ്ധമായ സ്ഥാനത്താണ് ഇവർ ഈ ആയത്ത് ഉദ്ധരിക്കാറുള്ളത് എന്നു തഫ്സീറുകൾ പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. പിഴവിൽ നിന്നും പിഴവുകളിലേക്കും അബദ്ധത്തിൽ നിന്നും അബങ്ങളിലേക്കുമുള്ള ഇവരുടെ എടുത്തു ചാട്ടത്തിന്റെ ചവിട്ടുപടിയാണ് വിവരക്കേടിൽ അധിഷ്ടിതമായ ഈ ദുർവ്യാഖ്യാനം.

അല്ലാഹു സുബ്ഹാനഹു വതാലാ നമ്മോട് കല്പിക്കുന്നു:


( يَا أَيُّهَا ٱلَّذِينَ آمَنُواْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلأَمْرِ مِنْكُمْ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنْتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ ذٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً ) (النساء 59)

‘അല്ലയോ വിശ്വാസി സമൂഹമേ ... നിങ്ങൾ അല്ലാഹുവിനു വഴിപ്പെടുക. തിരുദൂതരെയും നിങ്ങളിൽ നിന്നുള്ള കാര്യകർത്താക്കളെയും അനുസരിക്കുക. ഇനി ഏതെങ്കിലും വിഷയത്തിൽ നിങ്ങൾ ഭിന്നിച്ചാൽ, നിങ്ങൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവരാണെങ്കിൽ, ആ കാര്യം അല്ലാഹുവിലേക്കും റസൂലിലേക്കും നിങ്ങൾ മടക്കുക. അതാണ് ഗുണകരവും ഉത്തമമായ പര്യവസാനവും.’

ആയത്തിലെ ഉലുൽ അംറ് (കാര്യകർത്താക്കൾ) എന്നത് കൊണ്ടുള്ള ഉദ്ദേശം മുസ്.ലിം ഭരണാധികാരികൾ ആണെന്നും - അവർ ശറഇനു അനുസരിച്ച് കല്പിക്കുന്ന കാര്യങ്ങളിൽ - പണ്ഡിതരും കർമ്മശാസ്ത്രജ്ഞരും ആണെന്നും ധാരാളം തഫ്സീറുകൾ വന്നിട്ടുണ്ട്. ഇമാം ത്വിബ്.രി(റ)യുടെ വ്യാഖ്യാനത്തിൽ നിന്ന്:

حدثني المثنى، قال: ثنا عبد الله بن صالح، قال: ثني معاوية بن صالح، عن عليّ بن أبي طلحة، عن ابن عباس، قوله: { أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ } يعني: أهل الفقه والدين.

 ഇബ്നു അബ്ബാസ്(റ)നെ തൊട്ട് ഉദ്ധരിക്കുന്നു: ഉലുൽ അംറ് എന്നതിന്റെ ഉദ്ദേശം ഫിഖ്ഹിന്റെയും ദീനിന്റെയും കക്ഷികൾ ആണ്.


حدثنا الحسن بن يحيـى، قال: أخبرنا عبد الرزاق، أخبرنا معمر، عن الحسن، في قوله: { وَأُوْلِى ٱلأَمْرِ مِنْكُمْ } قال: هم العلماء.

ഹസൻ(റ) പറഞ്ഞു: അവർ ഉലമാഅ് ആണ്.


قال: وأخبرنا عبد الرزاق، عن الثَّوْرِيّ، عن ابن أبي نجيح، عن مجاهد قوله: { وَأُوْلِى ٱلأَمْرِ مِنْكُمْ } قال: هم أهل الفقه والعلم.

മുജാഹിദ്(റ) പറഞ്ഞു: അവർ പണ്ഡിതരും ഫഖീഹുകളും (കർമ്മശാസ്ത്രജ്ഞർ) ആകുന്നു.

حدثني المثنى، قال: ثنا إسحاق، قال: ثنا ابن أبي جعفر، عن أبيه، عن الربيع، عن أبي العالية في قوله: { وَأُوْلِى ٱلأَمْرِ مِنْكُمْ } قال: هم أهل العلم، ألا ترى أنه يقول: { وَلَوْ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰ أُوْلِى ٱلأَمْرِ مِنْهُمْ لَعَلِمَهُ ٱلَّذِينَ يَسْتَنْبِطُونَهُ مِنْهُمْ } [النساء: 83]

 അബിൽ ആലിയ(റ)യെ തൊട്ട് ഉദ്ധരിക്കുന്നു:

അവർ പണ്ഡിതർ ആണ്. അല്ലാഹു തആലാ പറയുന്നത് നോക്കൂ. ‘(വിഷമമുള്ള വല്ല വിഷയവും എത്തിച്ചാൽ) അവർ അത് പ്രവാചകരിലേക്കും അവരിൽ നിന്ന് തന്നെയുള്ള കൈകാര്യകർത്താക്കളിലേക്കും മടക്കിയിരുന്നുവെങ്കിൽ, അവരിൽ നിന്ന് ലക്ഷ്യങൾ പരിശോധിച്ച് മനസ്സിലാക്കാൻ കഴിവുള്ളവർക്ക് അത് ഗ്രാഹ്യമാകുമായിരുന്നു.’ (അന്നിസാഅ് - 83)
ആയത്തിലെ 'നിങൾ വല്ല വിഷയത്തിലും തർക്കിച്ചാൽ അത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക' എന്ന് പ്രത്യക്ഷത്തിൽ അർഥം വരുന്ന ഭാഗം ആണ് ദുർവ്യാഖ്യാനത്തിനു കൂടുതൽ ഉപയോഗപ്പെടുത്തുന്നത്. ആ ഭാഗം കൂടി ഇമാം ത്വിബ്.രി(റ) വ്യാഖ്യാനിക്കുന്നത് നോക്കൂ.

حدثنا أبو كريب، قال: ثنا ابن إدريس، قال: أخبرنا ليث عن مجاهد، في قوله: { فَإِن تَنَازَعْتُمْ فِى شَىْء فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ } قال: فإن تنازع العلماء ردّوه إلى الله والرسول. قال: يقول: فردّوه إلى كتاب الله وسنة رسوله. ثم قرأ مجاهد هذه الآية:
{ وَلَوْ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰ أُوْلِى ٱلأَمْرِ مِنْهُمْ لَعَلِمَهُ ٱلَّذِينَ يَسْتَنْبِطُونَهُ مِنْهُمْ }[النساء: 83].


മുജാഹിദിനെ(റ) തൊട്ട് ഉദ്ധരിക്കുന്നു: അപ്പോൾ പണ്ഡിതർ (വല്ല വിഷയത്തിലും) ഭിന്നിച്ചാൽ, അവർ അത് അല്ലാഹുവിലേക്കും തിരുദൂതരിലേക്കും മടക്കട്ടെ. മുജാഹിദ്(റ) വിശദീകരിക്കുന്നു: അപ്പോൾ അത് അല്ലാഹുവിന്റെ കിതാബിലേക്കും അവന്റെ റസൂലിന്റെ തിരുചര്യയിലേക്കും അവർ മടക്കണമെന്ന് അല്ലാഹു കല്പിക്കുന്നു. എന്നിട്ട് മഹാനവർകൾ ഈ അർഥം വരുന്ന ആയത്ത് ഓതി: ‘അവർ അത് പ്രവാചകരിലേക്കും അവരിൽ നിന്ന് തന്നെയുള്ള കൈകാര്യകർത്താക്കളിലേക്കും മടക്കിയിരുന്നുവെങ്കിൽ, അവരിൽ നിന്ന് ലക്ഷ്യങൾ പരിശോധിച്ച് മനസ്സിലാക്കാൻ കഴിവുള്ളവർക്ക് അത് ഗ്രാഹ്യമാകുമായിരുന്നു.’ (അന്നിസാഅ് - 83)
അപ്പോൾ തർക്ക വിഷയങളിൽ ഖുർ.ആനിൽ നിന്നും ഹദീസിൽ നിന്നും നേരിട്ട് ഭാഹ്യമായി ലഭിക്കുന്നത് അനുസരിച്ച് കാര്യങൾ വിധിക്കാനുള്ള ലൈസൻസ് അല്ല ഈ ആയത്ത് എന്ന് മേൽ വ്യാഖ്യാനം വ്യക്തമാക്കുന്നു. ഖുർആനും ഹദീസും ആകുന്ന അടിസ്ഥാനപ്രമാണങളിൽ നിന്ന് കാര്യങൾ വിവേചിച്ചറിഞ്ഞ് വിധി കല്പിക്കാൻ അർഹരായവരിലേക്ക് തർക്കവിഷയങൾ മടക്കണം എന്നാണ് അല്ലാഹുവിന്റെ കല്പന എന്ന് പ്രസ്തുത ആയത്തിനു വ്യാഖ്യാനമായി മുജാഹിദ്(റ) കൊണ്ട് വന്ന അതേ സൂറത്തിലെ തന്നെ മറ്റൊരു വചനം സാക്ഷ്യപ്പെടുത്തുന്നു.
ആയത്തിലെ ഈ ഭാഗം ദീനിന്റെ നാലാം പ്രമാണമായ ഖിയാസിനുള്ള വ്യക്തമായ തെളിവാണെന്ന് ഇമാം റാസി(റ) വിശദീകരിക്കുന്നു. മഹാനവർകളുടെ വാക്കുകളിൽ നിന്ന്:

المسألة الرابعة: اعلم أن قوله: { فَإِن تَنَازَعْتُمْ فِى شَىْء فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ } يدل عندنا على أن القياس حجة، والذي يدل على ذلك أن قوله: { فَإِن تَنَازَعْتُمْ فِى شَىْء } إما أن يكون المراد فان اختلفتم في شيء حكمه منصوص عليه في الكتاب أو السنة أو الاجماع، أو المراد فان اختلفتم في شيء حكمه غير منصوص عليه في شيء من هذه الثلاثة، والأول باطل لأن على ذلك التقدير وجب عليه طاعته فكان ذلك داخلا تحت قوله: { أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ } وحينئذ يصير قوله: { فَإِن تَنَازَعْتُمْ فِى شَىْء فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ } إعادة لعين ما مضى، وإنه غير جائز. وإذا بطل هذا القسم تعين الثاني وهو أن المراد: فان تنازعتم في شيء حكمه غير مذكور في الكتاب والسنة والاجماع، واذا كان كذلك لم يكن المراد من قوله: { فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ } طلب حكمه من نصوص الكتاب والسنة. فوجب أن يكون المراد رد حكمه إلى الأحكام المنصوصة في الوقائع المشابهة له، وذلك هو القياس، فثبت أن الآية دالة على الأمر بالقياس.


“അല്ലാഹുവിന്റെ ഈ വാക്യം ഖിയാസ് പ്രമാണമാണെന്നതിനു നമ്മുടെ അടുക്കൽ ലക്ഷ്യമാണ്. 'വല്ല വിഷയത്തിലും നിങൾ ഭിന്നിച്ചാൽ' എന്ന് അല്ലാഹു പറഞ്ഞതിന്റെ ഉദ്ദേശം, ഒന്നുകിൽ കിതാബിലോ സുന്നത്തിലോ ഇജ്മാഇലോ വ്യക്തമായി വിധി കല്പിക്കപ്പെട്ട കാര്യങൾ ആകും. അല്ലെങ്കിൽ ഈ മൂന്നിലും വ്യക്തമായി വിധി കല്പിക്കപ്പെടാത്ത കാര്യങൾ ആകും. ആദ്യത്തെ സാധ്യത നിരർഥകമാണ്. കാരണം അങനെ സങ്കല്പിക്കുകയാണെങ്കിൽ, ആ വിധികൾ അനുസരിക്കൽ നിർബന്ധമാണ്. ‘നിങൾ അല്ലാഹുവിനു വഴിപ്പെടുക. തിരുദൂതരെയും നിങളിൽ നിന്നുള്ള കാര്യകർത്താക്കളെയും അനുസരിക്കുക.’ എന്ന് അല്ലാഹു തന്നെ മുമ്പ് പറഞ്ഞു കഴിഞ്ഞതിന്റെ പരിധിയിൽ വന്ന വിഷയമാണ് അത്. അപ്പോൾ 'നിങൾ വല്ല വിഷയത്തിലും തർക്കിച്ചാൽ അത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക' എന്നത് മുമ്പ് നിർദ്ദേശിച്ചു കഴിഞ്ഞ ഒരു കാര്യത്തെ ആവർത്തിക്കലാകും. (ഖുർ.ആനെ സംബന്ധിച്ചിടത്തോളം) അത് സംഭവിക്കൽ അനുവദനീയമല്ല.

അപ്പോൾ ആ സാധ്യത അടഞ്ഞാൽ പിന്നെയുള്ളത് രണ്ടാമത്തെ വിഭാഗം ആണ്. അഥവാ, ‘കിതാബിലും സുന്നത്തിലും ഇജ്മാഇലും വ്യക്തമായി വിധികൾ പറയപ്പെടാത്ത വിഷയങളിൽ നിങൾ ഭിന്നിച്ചാൽ’ എന്നു വരും ഈ വാക്യത്തിന്റെ ഉദ്ദേശം. അപ്രകാരം ആയിരിക്കെ, അല്ലാഹുവിലേക്കും തിരുദൂതരിലേക്കും അതിനെ മടക്കൂ എന്ന് പറഞ്ഞാൽ അതിന്റെ ഉദ്ദേശം കിതാബിൽ നിന്നും സുന്നത്തിൽ നിന്നുമുള്ള നസ്സുകളിൽ (വ്യക്തമായി വിധി പറയപ്പെട്ട കാര്യങൾ) നിന്ന് വിധി തേടുക എന്നല്ല. അപ്പോൾ ആ വാക്യത്തിന്റെ ഉദ്ദേശം ഇപ്രകാരം ആയിരിക്കൽ അനിവാര്യമായി. അഥവാ, സമാനമായ വിഷയങളിൽ (കിതാബിലും സുന്നത്തിലും ഇജ്മാഇലും) വ്യക്തമായി പറയപ്പെട്ട വിധികളിലേക്ക്, ഭിന്നിച്ച വിഷയങൾ മടക്കുക എന്നാണ്. അത് തന്നെയാണ് ഖിയാസ്. അപ്പോൾ ഈ ആയത്ത് ഖിയാസ് ഹുജ്ജത്ത് ആണ് എന്ന് വ്യക്തമായി സ്ഥിരീകരിക്കുന്നു.”

ഇനി ഇമാം ഖുർഥുബി(റ) വിശദീകരിക്കുന്നത് നോക്കൂ:


فأمر تعالى بردّ المتنازَع فيه إلى كتاب الله وسنة نبيه صلى الله عليه وسلم، وليس لغير العلماء معرفة كيفية الردّ إلى الكتاب والسنة؛ ويدل هذا على صحة كون سؤال العلماء واجبا، وامتثال فتواهم لازما. قال سهل بن عبدالله رحمه الله: لا يزال الناس بخير ما عظّموا السلطان والعلماء؛ فإذا عظموا هذين أصلح الله دنياهم وأخراهم، وإذا استخفوا بهذين أفسَد دنياهم وأخراهم.

 "അപ്പോൾ അല്ലാഹുതആലാ തർക്കവിഷയങൾ അവന്റെ കിതാബിലേക്കും അവന്റെ നബിയുടെ ചര്യയിലേക്കും മടക്കാൻ കല്പിച്ചു. കിതാബിലേക്കും സുന്നത്തിലേക്കും കാര്യങൾ മടക്കേണ്ട രീതി ആലിമുകൾ അല്ലാത്തവർക്ക് അറിയുകയില്ല. അപ്പോൾ ഉലമാഇനോട് കാര്യങൾ ചോദിച്ചു മനസ്സിലാക്കലും അവരുടെ ഫത്.വകൾ അനുസരിച്ച് ജീവിക്കലും അനിവാര്യമാണ് എന്നത് ശരിയാണ് എന്ന് ഈ ആയത്ത് അറിയിക്കുന്നു. സഹ്.ലു ബ്നു അബ്ദില്ലാഹ്(റ) പറഞ്ഞു: സുൽത്താനെയും ഉലമാഇനെയും ആദരിക്കുന്ന കാലത്തോളം ജനങൾ ഖൈറിൽ തന്നെ ആയിരിക്കും. ജനങൾ ഈ രണ്ട് കൂട്ടരെയും ആദരിച്ചാൽ അല്ലാഹു അവരുടെ ദുൻ.യാവിനെയും ആഖിറത്തിനെയും നന്നാക്കും. ജനങൾ ഈ രണ്ട് കൂട്ടരെയും അവമതിച്ചാൽ അല്ലാഹു അവരുടെ ദുൻ.യാവിനെയും ആഖിറത്തിനെയും കുഴപ്പത്തിലാക്കും".
വിപ്ലവ പരിഷ്കാരികൾ പൗരോഹിത്യം എന്നു വിളിച്ചു കൂവി ആലിമുകൾക്കെതിരെ ഉറഞ്ഞു തുള്ളുന്നതിന്റെ ലക്ഷ്യം വ്യക്തമായി കാണുമല്ലോ? മറ്റൊന്നുമല്ല. ജനങളുടെ ദുൻ.യാവും ആഖിറവും നശിപ്പിക്കുക..

കടപ്പാട് : യൂസഫ്‌ ഹബീബ്