സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 21 January 2016

തിരു നബിﷺയുടെ അദ്ഭുത വിശേഷങ്ങള്‍


മാനവ ചരിത്രത്തില്‍ പൂര്‍ണ്ണതയുടെ വിശേഷണങ്ങളെല്ലാം മേളിച്ച അതുല്യ വ്യക്തിത്വത്തിനുടമയാണ് നബി. ചരിത്രത്തില്‍ പരശ്ശതം ബുദ്ധി ജീവികള്‍ നബിയെക്കുറിച്ച് ഒട്ടനവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അവിടുത്തെ വ്യക്തിത്വം അവരെ ആശ്ചര്യഭരിതരാക്കി. എന്നാല്‍ പ്രവാചകര്‍യുടെ ആധ്യാത്മികവും അഭൗതികവുമായ വ്യക്തിത്വത്തിന്റെ ദാര്ശിനിക തലങ്ങള്‍ നാം ഗ്രഹിക്കേണ്ടതുണ്ട്. പ്രകൃതി നിയമങ്ങള്‍ക്കതീതമായി നബിയിലൂടെ വെളിപ്പെട്ട അത്യദ്ഭുതങ്ങളുടെ ഏതാനും പാഠങ്ങള്‍

മന്ത്രിച്ച് മുറിവ് സുഖപ്പെടുത്തി
യസീദ് ബ്നു ഉബൈദ്(റ) പറയുന്നു: ഞാന്‍ സലമയുടെ കണങ്കാലില്‍ വെട്ട് കൊണ്ടതിന്റെ അടയാളം കണ്ടപ്പോള്‍ അതിനെപറ്റി ചോദിക്കുകയുണ്ടായി. അപ്പോള്‍ സലമ(റ) പറഞ്ഞു: ഇത് ഖൈബര്‍ യുദ്ധ വേളയില്‍ സംഭവിച്ചതാണ്. ആ സന്ദര്ഭ്ത്തില്‍ ജനങ്ങള്‍ വിളിച്ച് പറഞ്ഞു: സലമ (റ)ക്ക് മുറിവ് സംഭവിച്ചിരിക്കുന്നു. അങ്ങിനെ ഞാന്‍ നബിയുടെ അരികിലേക്ക് ചെന്നു. തിരുമേനി അതില്‍ മൂന്ന് പ്രാവശ്യം ഊതി. അതിന് ശേഷം ഈ സമയം വരെ എനിക്ക് അതിന്റെ ഭാഗമായി ഒരസുഖവും ഉണ്ടായിട്ടില്ല.
മഴ വര്‍ഷിപ്പിച്ചു
തബൂക്കിലേക്കുള്ള യാത്രയിലാണ് നബി യും സ്വഹാബത്തും. കടുത്ത ക്ഷാമ പ്രദേശങ്ങള്‍ താണ്ടിയാണ് യാത്ര. സ്വഹാബത്ത് ദാഹിച്ചവശരായി. വെള്ളമില്ലാതെ ഇനി ഒരടി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ അബൂബക്കര്‍ (റ) നബി യോട് പരാതി ബോധിപ്പിച്ചു. നബി കരങ്ങളുയര്ത്തി ആകാശത്തേക്ക് മിഴികളര്പ്പി ച്ച് പ്രാര്ത്ഥനാ നിരതരായി. തെളിഞ്ഞ മാനം കാര്മേിഘങ്ങളാല്‍ കറുത്തു. ശക്തമായ മഴ! അവരുടെ ജല സംഭരണികള്‍ നിറഞ്ഞു കവിഞ്ഞു. സ്വഹാബത്തിന്റെ ആവശ്യം പൂര്ത്തിനയായപ്പോള്‍ മഴ നിലക്കുകയും ചെയ്തു.
കല്ല് സലാം പറഞ്ഞു
അബൂദര്റുാല്‍ ഗിഫാരി(റ) ഉദ്ധരിക്കുന്നു. സ്വഹാബത്തിനൊപ്പം നബി സദസ്സില്‍ ഇരിക്കുമ്പോള്‍ കയ്യിലിരുന്ന ചരല്‍ കല്ലുകള്‍ നബിക്ക് സലാം പറയുന്നത് ഞങ്ങള്‍ കേട്ടു. ആ കല്ല് നബി അബൂബക്കര്‍(റ)ന് കൊടുത്തു. അപ്പോഴും അത് തസ്ബീഹ് ചൊല്ലി.
മിമ്പറിന്റെ തേങ്ങല്‍
മസ്ജിദുന്നബവിയുടെ നിര്മ്മാറണം പൂര്ത്തിനയായ സമയം. ഒരു അന്സാ്രി വനിത നബി യെ സമീപിച്ച് കൊണ്ട് പറഞ്ഞു: ഖുതുബ നിര്‍വഹിക്കാന്‍ ഒരു മിമ്പര്‍ ഞാന്‍ ഉണ്ടാക്കിത്തരട്ടേ.. എന്റെ മകന്‍ നല്ലൊരു ആശാരിയാണ്. നബിﷺ  സമ്മതം നല്കി . അടുത്ത ജുമുഅ ദിവസം നബി പുതിയ മിമ്പറില്‍ കയറി ഖുതുബ നിര്വിഹിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് എവിടെനിന്നോ ഒരു തേങ്ങല്‍. നബിയുടെ തിരു പാദസ്പര്ശം തനിക്കന്യമാകുന്നു എന്നറിഞ്ഞ ആദ്യത്തെ മിമ്പറായ ഈന്തപ്പനക്കഷ്ണമായിരുന്നു ആ കരഞ്ഞത്. ഒടുവില്‍ നബി ഇറങ്ങി വന്ന് അതിനെ ആശ്വസിപ്പിച്ചു. മാറോട് ചേര്ത്ത്ത പിടിച്ചു. അതോടെ ഈന്തപ്പന കരച്ചിലടക്കി. ജനം വിസ്മയം പൂണ്ടു നില്ക്കേ നബി ഖുതുബ തുടര്ന്നു .
ഉറവയൊഴുകുന്ന കൈവിരല്‍
ഹുദൈബിയ്യ സന്ധിയുടെ ദിവസം. നബി വുളൂഅ് ചെയ്ത്കൊണ്ടിരിക്കുകയാണ്. ആ സമയം ജനങ്ങള്‍ മുഴുവനും അങ്ങോട്ട് വന്നു. നബി ചോദിച്ചു. “നിങ്ങള്ക്കെയന്തു വേണം’. അംഗ ശുദ്ധി വരുത്താനും ദാഹമകറ്റാനും അങ്ങയുടെ അടുത്തുള്ള വെള്ളമല്ലാതെ ഞങ്ങള്ക്ക്ു മറ്റൊന്നുമില്ല നബിയേഅവര്‍ പറഞ്ഞു. അനുയായികളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ നബി ഉടനെ തന്റെ വെള്ളപ്പാത്രത്തില്‍ കൈ വെച്ചു. അവിടുത്തെ വിരലുകളില്‍ നിന്ന് അരുവി സമാനം ഉറവ പൊട്ടാന്‍ തുടങ്ങി. ജനങ്ങള്‍ എല്ലാവരും കുടിക്കുകയും അംഗശുദ്ധി വരുത്തുകയും ചെയ്തു: സാലിം(റ) പറയുന്നു. ഞാന്‍ ജാബിര്‍ (റ) വിനോട് ചോദിച്ചു. നിങ്ങള്‍ എത്ര പേരുണ്ടായിരുന്നു.? അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഒരു ലക്ഷം പേരുണ്ടെങ്കിലും ഞങ്ങള്ക്കിത് മതിയാകുമായിരുന്നു. ഞങ്ങള്‍ അപ്പോള്‍ ആയിരത്തി അഞ്ഞൂറ് പേരുണ്ടായിരുന്നു.
ഭക്ഷണം വര്‍ദ്ധിക്കുന്നു 
ഒരിക്കല്‍ ഉമ്മു സുലൈം(റ) അല്പ്പം ആട്ടിന്‍ നെയ്യ് അടിമസ്ത്രീയായ റബീബ മുഖേന നബിക്ക് കൊടുത്തയച്ചു. സസന്തോഷം നബി അത് സ്വീകരിക്കുകയും പാത്രം ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. വീട്ടിലെത്തിയ റബീബ പാത്രം ഒരിടത്ത് തൂക്കിയിട്ടു. പുറത്ത് പോയി തിരിച്ച് വന്ന ഉമ്മു സുലൈം പാത്രത്തില്‍ നിന്നും ഇറ്റി വീഴുന്ന നെയ്യ് കണ്ട് അടിമ സ്ത്രീയോട് ചോദിച്ചു. റബീബാ… ഈ നെയ്യ് നബിക്ക് നല്കാന്‍ ഞാന്‍ പറഞ്ഞിരുന്നല്ലോ? അവര്‍ പറഞ്ഞു. ഞാനത് നബിക്ക് നല്കിയതാണല്ലോ. സംശയമുണ്ടെങ്കില്‍ നബിയോട് ചോദിച്ച് നോക്കൂ. ഉമ്മു സുലൈം നബിയോട് കാര്യമന്വേഷിച്ചു. റബീബ നെയ്യ് കൊണ്ട് വന്ന വിവരം പറഞ്ഞപ്പോള്‍ ആശ്ചര്യത്തോടെ ഉമ്മുസുലൈം ചോദിച്ചു. അവിടുന്ന് തിരിച്ചയച്ച പാത്രത്തില്‍ നിന്ന് ഇപ്പോഴും നെയ്യ് കവിഞ്ഞൊഴുകുകയാണല്ലോ. നബി പറഞ്ഞു. അല്ലാഹുവിന്റെ ദൂതനെ സഹായിച്ചതിന് പ്രതിഫലമായി നിന്നെ അവനും തിരിച്ച് സഹായിക്കുന്നതില്‍ നീ അത്ഭുതപ്പെടുന്നുവോ?
പ്രവചനം പുലരുന്നു
ഒരു ദിവസം നബി ഹുസൈന്‍(റ)നെ ലാളിച്ച്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് അവിടുന്ന് കണ്ണുനീര്‍ വാര്ക്കാ ന്‍ തുടങ്ങി. ഇത് കണ്ട് ഹുസൈന്‍(റ)ന്റെ പോറ്റുമ്മയായ ഉമ്മുല്‍ ഫള്ല് ചോദിച്ചു. പ്രവാചകരേ, അവിടത്തേക്ക് എന്തു പറ്റി? എന്തിനാണ് കരയുന്നത്? നബി മറുപടി പറഞ്ഞു: എന്റെ സമുദായം എന്റെ ഈ മകനെ വധിക്കുമെന്ന് ജിബ്രീല്‍(അ) വന്ന് എന്നോട് പറഞ്ഞു. ഹിജ്റ 61ആം വര്ഷം മുഹര്റം 10-ന് ഏതൊരു സംഭവത്തെക്കുറിച്ചാണോ നബി കണ്ണീര്‍ തൂകിക്കൊണ്ട് പ്രസ്താവിച്ചത് അത് സംഭവിച്ചു. കര്ബില പോര്ക്കളത്തില്‍ വെച്ച് യസീദിന്റെ സൈന്യം ഹുസൈന്‍(റ)നെ വധിച്ചുകളഞ്ഞു.
മറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി
നബിയുടെ പിതൃവ്യനായ അബ്ബാസ് (റ) ഹാശിം കുടുംബത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു. ആദ്യ കാലത്ത് നബി യില്‍ ആത്മാര്ത്ഥ്മായി വിശ്വസിച്ചിരുന്നെങ്കിലും പ്രത്യക്ഷത്തില്‍ ശത്രു പക്ഷത്തോടൊപ്പമായിരുന്നു. ബദ്ര്‍ യുദ്ധ വേളയില്‍ മനോ വൈമുഖ്യത്തോടുകൂടെ തന്നെ അവരോടൊപ്പം പുറപ്പെടേണ്ടി വന്നു. ഒടുവില്‍ ബദ്ര്‍ യുദ്ധം വിജയിച്ച മുസ്‌ലിംകള്‍ ശത്രുക്കളില്‍ പലരേയും ബന്ധികളാക്കി. കൂട്ടത്തില്‍ അബ്ബാസ് (റ)വും സഹോദരന്‍ അഖീലുമുണ്ടായിരുന്നു. തന്റെ പിതൃവ്യനോട് നബി അദ്ദേഹത്തിന്റെയും സഹോദരന്റെയും മോചന ദ്രവ്യം ആവശ്യപ്പെട്ടു. ഞങ്ങള്‍ നിര്ബന്ധിതരായിട്ടാണ് ഈ യുദ്ധത്തില്‍ വന്നിട്ടുള്ളത് എന്നിരിക്കേ ഞങ്ങളെന്തിനാണ് പ്രതിഫലം നല്കുനന്നത് അബ്ബാസ്(റ) ചോദിച്ചു. ബാഹ്യത്തില്‍ നമ്മള്‍ ശത്രുക്കളാണ് എന്നായിരുന്നു നബിയുടെ മറുപടി. മോചന ദ്രവ്യം വാങ്ങിയ ശേഷം അബ്ബാസ്(റ) പറഞ്ഞു: താങ്കള്‍ എന്നെ ഖുറൈശികളില്‍ എന്നെന്നേക്കും ഒരു ദരിദ്രനാക്കിത്തീര്ത്തു . ഉടനെ നബി ചോദിച്ചു: താങ്കളെങ്ങനെയാണ് ദരിദ്രനാവുക? പത്നിയായ ഉമ്മുല്‍ ഫള്ലിന്റെ അടുത്ത് കുറേ ധനം കൊടുത്തേല്പ്പിച്ച് ഞാന്‍ മരിക്കുകയാണെങ്കില്‍ നിന്നെ സമ്പന്നയാക്കിക്കൊണ്ടാണ് ഞാന്‍ പോകുന്നത് എന്ന് പറഞ്ഞുകൊണ്ടല്ലേ താങ്കള്‍ പോന്നിട്ടുള്ളത്? അബ്ബാസ്(റ) അത്ഭുതത്തോടെ ഇപ്രകാരം പറഞ്ഞു: അല്ലാഹുവാണ് സത്യം. എന്റെ ഭാര്യയും ഞാനുമല്ലാതെ ആരുമറിഞ്ഞിട്ടില്ലാത്ത രഹസ്യമാണ് താങ്കള്‍ വെളിപ്പെടുത്തിയത്.’
കാഴ്ചക്ക് തടസ്സം
സൂറതുല്‍ മസദ് ഇറങ്ങിയ സമയം. അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍ വലിയ പാറക്കല്ലുമായി നബി യുടെ അടുത്തേക്ക് വന്നു. നബിയും അബൂബക്കര്‍(റ)വും കഅ്ബക്കരികില്‍ ഇരിക്കുകയാണ്. അബൂബക്കര്‍ (റ) നോട് അവള്‍ ചോദിച്ചു: എവിടെ നിന്റെ കൂട്ടുകാരന്‍? അവന്‍ എന്നെയും എന്റെ പ്രിയതമനേയും അധിക്ഷേപിക്കുന്നുണ്ടെന്ന് ഞാന്‍ കേട്ടു. അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഈ കല്ല്കൊണ്ട് ഞാന്‍ കഥ കഴിക്കും. പക്ഷേ അബൂബക്കര്‍ (റ)ന്റെ അടുത്ത് ഇരിക്കുന്ന നബി(സ)യെ കാണാന്‍ അവള്ക്ക് സാധിച്ചില്ല. അവളുടെ കാഴ്ചക്കു മുമ്പില്‍ നബി(സ്വ)യെ കാണാത്ത വിധം ഒരു തടസ്സം വന്നതായിരുന്നു കാരണം.
ഭ്രാന്ത് സുഖപ്പെടുന്നു 
ഇബ്നു അബ്ബാസ്(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഒരു സ്ത്രീ തന്റെ ഭ്രാന്തനായ കുട്ടിയെയും കൊണ്ട് നബിയുടെ അരികില്‍ വന്നു. അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, എന്റെ ഈ മകന് ഭ്രാന്താണ്. അവന്‍ പലപ്പോഴും ഭ്രാന്തിളകി അക്രമം കാണിക്കുന്നുണ്ട്. ഉടനെ നബി കുട്ടിയുടെ നെഞ്ച് തടവി കുട്ടിക്ക് വേണ്ടി പ്രാര്ത്ഥി ച്ചു. കുട്ടി ഉടന്‍ ഛര്ദ്ദി്ച്ചു. കറുത്ത നായ്കുട്ടിയെപ്പോലുള്ള ഒരു വസ്തു ഛര്ദ്ദി യിലൂടെ പറത്തേക്ക് വന്നു. ഭ്രാന്ത് ഭേദമായി. 
തീ പൊള്ളല്‍ സുഖപ്പെടുത്തി 
മുഹമ്മദ് ബ്നു ഹാത്തിബ് (റ) വിവരിക്കുന്നു. എന്റെ മാതാവ് ഉമ്മുജമീല്‍ ബീവി (റ) എന്നോടൊരിക്കല്‍ പറഞ്ഞു: എത്യോപ്യയില്‍ നിന്നും ഞാന്‍ നിന്നെയും കൂട്ടി മദീനാ ശരീഫിലേക്ക് പുറപ്പെട്ടു. വഴിയില്‍ ഭക്ഷണം പാകം ചെയ്യാനായി ഒരിടത്ത് തമ്പടിച്ചു. ഞാന്‍ പുറത്ത് പോയ സമയം നിന്റെ ശരീരത്തില്‍ തീപൊള്ളലേറ്റു. നിന്നെയും താങ്ങി ഞാന്‍ നബിയുടെ സന്നിധിയിലേക്കോടി. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഇത് മുഹമ്മദ് ബിന്‍ ഹാത്വിബാണ്. തങ്ങളെക്കൊണ്ട് നാമകരണം നടത്തിയ മകനാണിത്. ഇത് പറഞ്ഞയുടനെ നബി നിന്റെ തലയില്‍ തടവി ബറകത്തിന് വേണ്ടി പ്രാര്ത്ഥിമക്കുകയും നിന്റെ വായിലും കരങ്ങളിലും ഉമിനീര്‍ പുരട്ടുകയും ഒരു രോഗവും അവശേഷിക്കാതെ സുഖപ്പെടുത്തിക്കൊടുക്കണമെന്ന് പ്രാര്ത്ഥിംക്കുകയും ചെയ്തു. പൊള്ളല്‍ പൂര്ണളമായി സുഖപ്പെട്ട ശേഷമാണ് ഞാന്‍ തിരു സന്നിധിയില്‍ നിന്നും തിരിച്ച് പോന്നത്. 
മലക്കുകള്‍ സഹായിക്കുന്നു 
ആഇശാ (റ) പറയുന്നു: നബി ഖന്തഖ് യുദ്ധം കഴിഞ്ഞ് മടങ്ങി വരികയും ആയുധം എടുത്തുവെച്ച് കുളിക്കുകയും ചെയ്തു. അപ്പോള്‍ നബിയുടെ അരികില്‍ ജിബ്രീല്‍(അ) വന്ന് പറഞ്ഞു: നബിയേ, അവിടുന്ന് ആയുധം വെച്ചുവോ? അല്ലാഹു സത്യം. ഞങ്ങള്‍ ആയുധം വെച്ചിട്ടില്ല. നിങ്ങള്‍ അവരിലേക്ക് പുറപ്പെടുക. നബി ചോദിച്ചു എവിടേക്ക്? ബനൂഖുറൈളക്കാരുടെ ഭാഗത്തേക്ക് ആംഗ്യം കാണിച്ച് ജിബ്രീല്‍(അ) പറഞ്ഞു: അങ്ങോട്ട്. അങ്ങനെ പ്രവാചകര്‍ അവരുടെ അടുക്കലേക്ക് പുറപ്പെട്ടു. അല്ലാഹു അവിടെ മലക്കുകളെ ഇറക്കി നബിയെ സഹായിച്ചു. ബദ്റിലും മറ്റു പലയിടങ്ങളിലും ഇതുപോലുള്ള സഹായങ്ങള്‍ നബിക്കു ലഭിച്ചിരുന്നു. ചന്ദ്രന്‍ പിളര്ത്തി യതും വൃക്ഷങ്ങള്‍ തലകുനിച്ച് അഭിവാദ്യം ചെയ്തതും മേഘം തണലിട്ടതുമടക്കം മറ്റു നിരവധി അദ്ഭുത സംഭവങ്ങള്‍ നബിയില്‍ നിന്നു വെളിപ്പെട്ടിട്ടുണ്ട്. അവിടുന്ന് ഒരു അസാധാരണ വ്യക്തിത്വമായിരുന്നുവെന്ന് അവയത്രയും ലോകത്തോട് വിളിച്ചുപറഞ്ഞു കൊണ്ടിരിക്കും.

صلي الله علي محمد .صلي الله عليه وسلم
അവലംബം: 
1. ഹുജ്ജത്തുല്ലാഹി അലല്‍ ആലമീന്‍ ഫീ സയ്യിദാതി അലല്‍ മുര്സളലീന്‍ ശൈഖ് യൂസുഫുന്നബ്ഹാനി (റ) 
2. ദലാഇലുന്നുബുവ്വഇമാം ബൈഹഖി (റ).