സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 18 January 2016

ജീലാനീ ദിനം

ഖുതുബുല്‍ അഖ്ത്വാബ് ഗൌസുല്‍ അഅ്ളം ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനീ (ഖു:സി) തങ്ങളുടെ ചരമദിനം മുസ്ലിംലോകം ആചരിക്കുകയാണ്. പ്രവാചകര്‍(സ്വ)ക്കും സ്വഹാബത്തിനും ഉത്തമ നൂറ്റാണ്ടില്‍ തന്നെ ജീവിച്ച നാലു മദ്ഹബിന്റെ ഇമാമുകള്‍ക്കും ശേഷം ഇസ്ലാമികലോകം കണ്ടണ്ട മഹോന്നതനായ വ്യക്തിയെന്ന നിലക്ക് ശൈഖ് ജീലാനി(റ)യെ നാം ആദരിക്കുന്നു. ആദരവിന്റെ ഭാഗമാണ് ജന്മദിനാഘോഷവും ചരമദിനാചരണവുമൊക്കെ.
പരിശുദ്ധമായ ജീവിതവും ലൌകികവിരക്തിയും കര്‍ശനമായ ആത്മനിയന്ത്രണവും സ്വയം സമര്‍പ്പണവും കൊണ്ടണ്ട് ഔന്നത്യം നേടിയവരാണ് ഔലിയാക്കള്‍. അന്ത്യപ്രവാചകരായ മുഹമ്മദ് മുസ്ത്വഫാ(സ്വ)യിലൂടെ പ്രവാചക നിയോഗം അവസാനിച്ച സ്ഥിതിക്ക് ദൈവിക മതത്തിന്റെ പ്രചാരണവും സംരക്ഷണവും നിര്‍വ്വഹിക്കുകയായിരുന്നു ഔലിയാഇന്റെ ബാധ്യത. ഈ ബാധ്യത വീഴ്ചയില്ലാതെ നിര്‍വ്വഹിച്ചുകൊണ്ടണ്ട് ലോകത്താകമാനം ഇസ്ലാമിക പ്രഭ നിലനിര്‍ത്താന്‍ മഹാന്മാരായ ഔലിയാഅ് കഠിനപ്രയത്നം ചെയതു. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ അനേകമനേകം മഹാന്മാര്‍ ഇന്നും ഈ ബാധ്യതാനിര്‍വ്വഹണവുമായി രംഗത്തുണ്ടണ്ട്.
ഞാനുമായി ആര് ഒരു ചാണ്‍ അടുക്കുന്നുവോ, അവരുമായി ഞാന്‍ ഒരുമുഴം അടുക്കുമെന്നും, അവന്റെ കൈയും കാലും കണ്ണും ഞാന്‍ ആയിത്തീരുമെന്നും(അവക്കെല്ലാം   പ്രത്യേക കഴിവുകള്‍ അല്ലാഹു നല്‍കുമെന്ന്) ഖുദ്സിയ്യായ ഹദീസിലൂടെ ലോകനാഥന്‍ വാഗ്ദത്തം ചെയതിട്ടുണ്ടണ്ട്. ഈ വാഗ്ദാനത്തിന്റെ പ്രവൃത്തിരൂപമത്രെ ഔലിയാഇന്റെ കറാമത്ത്. പ്രവാചകരുടെ അമാനുഷീകതകള്‍പോലെ ഒലിയാഇന്റെ അസാധാരണത്വങ്ങളും പിരിധികളില്ലാതെ സംഭവിച്ചുകൊണ്ടണ്ടിരുന്നതിന് ചരിത്രം സാക്ഷിയാണ്. അനുഭവങ്ങളും ഒട്ടേറെ.
സുവിശേഷതകളുള്ളവയോട് ആദരവു പ്രകടിപ്പിക്കുന്നത് മനുഷ്യസഹജമായ സ്വഭാവമാണ്. അല്ലാഹു ആദരിച്ചതിനെ ആദരിക്കണമെന്ന് മുസ്ലിംകളോട് ലോകനാഥന്‍ ആജ്ഞാപി ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഔലിയാഇനോടുള്ള ആദരവ് മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ ഇസ്ലാമിയ്യത് പൂര്‍ണ്ണമാകാന്‍ അത്യാവശ്യമത്രെ. വിലായത്തിന്റെ നിലനില്‍പും അവരിലുള്ള ആദരവും നിശ്ചിതസമയത്തേക്കുമാത്രമാണെന്നു തെളിയിക്കപ്പെട്ടിട്ടല്ലാത്തതിനാല്‍ ജീവിതകാലത്തും മരണാനന്തരവും ഈ ആദരവിനു കോട്ടമുണ്ടായികൂടാ.
പക്ഷേ, ഈ ആദരവ് വിവിധ രൂപങ്ങളില്‍ ദൂര്‍വ്യഖ്യാനിക്കപ്പെട്ടിരിക്കുകയാണ്. മതപരമായ, വിശ്വാസപരമായ ഒരു ബാധ്യതയെന്നോണം മുസ്ലിംലോകം ഒന്നടങ്കം ഔലിയാഇനെ അര്‍ഹമായ ആദരവുകളോടെ വീക്ഷിക്കുമ്പോള്‍ ആദരവിന് ആരാധനയെന്ന വിവക്ഷ നല്‍കി ശിര്‍ക്കിന്റെ ലേബലൊട്ടിക്കുന്നു ചിലര്‍. അതേസമയം, ഔലിയാഇനോടുള്ള സ്നേഹാദരവ് എന്ന പേരില്‍ കര്‍മ്മങ്ങളിലൊതുങ്ങുന്ന ചടങ്ങുകള്‍ മാത്രം നിര്‍വ്വഹിക്കുകയും ഔലിയാഇന്റെ പാതയോട് പൂര്‍ണ്ണമായിതന്നെ വിമുഖത കാട്ടുകയും ചെ യ്യുന്നവരുണ്ടണ്ട്. ഔലിയാഇനോടുള്ള ആദരവ് കേവലം ഖുത്വുബിയ്യത്ത്, റാതീബ്, മൌലിദ് തുടങ്ങിയ ചടങ്ങുകളില്‍ മാത്രം പരിമിതപ്പെടുത്തേണ്ടണ്ടവയാണെന്ന് വിശ്വസിക്കുന്ന ഇക്കൂട്ടരും യഥാര്‍ഥത്തില്‍ ആദരവിനെ ദുര്‍വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. സച്ചരിതരായ ആ മഹാത്മാക്കളെ അനുധാവനം ചെയ്യലാണ് ആത്യന്തികമായ ആദരവ് എന്ന് അത്തരക്കാര്‍ മനസ്സിലാക്കേണ്ടതുണ്ട്ണ്ട്.
ഔലിയാക്കളെക്കുറിച്ചുതന്നെ തെറ്റിദ്ധരിച്ചവരും നമുക്കിടയിലുണ്ടെണ്ടന്ന കാര്യം സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. അവരുടെ ദൃഷ്ടിയില്‍ ഭൌതികമായ വിഷമങ്ങള്‍ അകറ്റാനും രോഗ ശുശ്രൂഷ തുടങ്ങിയവ നടത്താനും മാത്രം നിയോഗിരതായവരാണ് ഔലിയാക്കള്‍. ഔലിയാക്കള്‍ക്ക് ഇങ്ങനെയാരുവശം ഉണ്ടെണ്ടന്നതു സത്യം തന്നെ. എന്നാല്‍, അവര്‍ നടത്തിയ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളായിരുന്നുവല്ലോ ഇതിലേറെ മുഖ്യം. മഹാനായ മുഹ്യിദ്ദീന്‍ ശൈഖിനെ(റ)നെക്കുറിച്ചുപോലും ഇങ്ങനെയൊരു അബദ്ധധാരണയാണ് നിലനില്‍ക്കുന്നത്. ഔലിയാക്കള്‍ കേവലം ചികിത്സകര്‍ മാത്രമാണെന്ന ഈ ധാരണപ്പിശക്ക് മുതലെടുത്തുകൊണ്ടണ്ടാണ്, അല്ലറചില്ലറ സിദ്ധികളും പൊടിക്കൈകളും കൈവശമുള്ള പലരും പച്ചഷാളണിഞ്ഞ് ഔലിയാപട്ടം കെട്ടാന്‍ ഇന്നു തുനിയുന്നതും. അതുകൊണ്ടണ്ടുതന്നെ, വലിയ്യിന്റെ ചരിത്രം കറാമത്തുകളിലും രോഗശുശ്രൂഷയിലും മാത്രം ഒതുക്കാതെ അവര്‍ നിര്‍വ്വഹിച്ച സംസ്ക്കരണ, പ്രബോധന, വൈഞ്ജാനിക സേവനങ്ങള്‍ കൂടി അനാവരണം ചെയ്ത് ജനങ്ങളിലെത്തിക്കാന്‍ നാം പരമാവധിശ്രമിക്കേണ്ടതാണ്. ത്വരീഖത്, ശൈഖ്, മുരീദ്, തര്‍ബിയത് തുടങ്ങിയ സംജ്ഞകള്‍ ഇന്ന് ഏറെ തെറ്റ്ധരിക്കപ്പെട്ടിരിക്കുന്നു. ഇവ വിശദമായി പഠിക്കല്‍ ഇന്നും തീര്‍ത്തും അനിവാര്യമായിരിക്കുകയാണ്. അത്കൊണ്ട് യഥാര്‍ഥ ത്വരീഖതിനെ പൂര്‍ണമായി അനാവരണം ചെയ്യുന്ന, വ്യാജന്മാരെ തുറന്നുകാട്ടുന്ന ഗഹനവും വിശദവുമായ പഠനം അതികം വൈകാതെ നമ്മുടെ സൈറ്റില്‍ ഉള്‍പ്പെടുത്താനുദ്ധേശിക്കുന്നു. സൈറ്റിലെ മൈലിംഗ് ലിസ്റ്റില്‍ കൂടുതല്‍പേരെ ചേര്‍ത്തും ലേഖനങ്ങള്‍ മറ്റു ഗ്രൂപ്പിലേക്ക് അയച്ചു കൊടുത്തും സന്ദര്‍ശകര്‍ സഹകരിക്കണമെന്നുണര്‍ത്തുന്നു. അല്ലാഹു നമ്മുടെ പ്രവര്‍ത്തനം സ്വീകരിക്കുമാറാവട്ടെ. ആമീന്‍.