സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 26 January 2016

ചില ഹദീസുകൾ



വിശാല മനസ്കത

സൌ‍മ്യ –സഹന-സൌമനസ്യത്തിന്റെ അത്യുജ്ജലമായ ഖുർ‌ആനിക മാതൃകയുടെ പ്രയോഗവത്കരണമായിരുന്നല്ലോ പ്രവാചകരുടെ ജീവിതം. കാരുണ്യത്തിന്റെ വിശ്വോത്തര മാതൃകയായിരുന്നു. വീട്ടുകാരോടും നാട്ടുകാരോടും മിത്രങ്ങളോടും ശത്രുക്കളോടും വലിയവരോടും ചെറിയവരോടും മനുഷ്യരോടും ജന്തുക്കളോടും അചേതന വസ്തുക്കളോടും അവിടുന്നു നിസ്തുലമായ വിശാലമനസ്കതയും നിരുപമായ ദയാ വായ്പും കാണിച്ചിരുന്നു. ഒരു ഹദീസ് നോക്കൂ.
عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: مَا ضَرَبَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ شَيْئًا قَطُّ بِيَدِهِ وَلَا اِمْرَأَةً وَلَا خَادِمًا إِلَّا أَنْ يُجَاهِدَ فِي سَبِيلِ اللهِ وَمَا نِيلَ مِنْهُ شَيْءٌ قَطُّ فَيَنْتَقِمُ مِنْ صَاحِبِهِ إِلَّا أَنْ يُنْتَهَكَ شَيْءٌ مِنْ مَحَارِمِ اللهِ تَعَالَى . (رواه الإمام مسلم رحمه الله)
മഹതി ആഇശാ رضي الله عنها  പറയുന്നു. “ അല്ലാഹുവിന്റെ മാർഗത്തിൽ ധർമ്മ സമരം നടത്തുമ്പോഴല്ലാതെ തിരുനബി  ഒരു വസ്തുവെയോ ഒരു സ്ത്രീയെയോ ഒരു വേലക്കാരനെയോ സ്വന്തം കൈ കൊണ്ട് അടിച്ചിട്ടില്ല. തിരു നബിക്ക് വല്ല ഉപദ്രവവുമേറ്റിട്ട് അതേല്പിച്ചവനെ അവിടുന്ന് ശിക്ഷിച്ചിട്ടില്ല. അല്ലാഹുവിന്റെ വിലക്കുകൾ ലംഘിക്കപ്പെട്ടിട്ടല്ലാതെ. അപ്പോൾ അല്ലാഹുവിനു വേണ്ടി തിരുനബി ശിക്ഷാ നടപടികൾ സ്വീകരിക്കും.  (മുസ്‌ലിം )
 

നീചരായവർ

പ്രിയ കൂട്ടുകാരെ,  السلام عليكم ورحمة الله وبركاته
عَنْ أَسْمَاءَ بِنْتِ يَزِيدِ الْأَنْصَارِيَّة رَضِيَ اللهُ عَنْهَا قَالَتْ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
أَلَا أُخْبِرُكُمْ بِشِرَارِكُمْ؟ قَالُوا: بَلَى، قَالَ: فَشِرَارُكُمْ اَلْمُفْسِدُونَ بَيْنَ الْأَحِبَّةِ ، اَلْمَشَّاءُونَ بِالنَّمِيمَةِ. (رواه الإمام أحمد رحمه الله).

അസ്‌മാ‍‌അ് ബിൻ‌ത് യസീസ് 
رضي الله عنها ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ തിരുദൂതർ صلى الله عليه وسلم പറഞ്ഞു
നിങ്ങളിൽ നീചർ, സ്നേഹ ജനങ്ങൾക്കിടയിൽ കുഴപ്പമുണ്ടാക്കുന്നവരും പരദൂഷണം പറഞ്ഞ് നടക്കുന്നവരുമാണ് (അഹ്‌മദ് )
മറ്റുള്ളവരെ പുച്ഛിക്കുകയും നിന്ദിക്കുകയും നിസ്സാരമാക്കി കാണുകയും ചെയ്യുക, അവഹേളിക്കുക, തേജോവധം ചെയ്യുക, ഏഷണി പരത്തിയും ഭിന്നിപ്പിന്റെ വിത്തുകൾ പാകിയും സൌഹൃദം തകർക്കുക, പരസ്പരം ഭിന്നിപ്പിക്കുക, ആളുകളുടെ വികാരങ്ങളെ വൃണപ്പെടുത്തുക, അപമാനിക്കുക തുടങ്ങിയ സാമൂഹ്യ തിന്മകൾ വർദ്ധിച്ച ഇക്കാലത്ത് ഈ ഹദീസ് നമ്മേ ചിന്തിപ്പിച്ചെങ്കിൽ !!
 

തിങ്കളാഴ്ച നോമ്പ്

 

പ്രിയ കൂട്ടുകാരെ,  السلام عليكم ورحمة الله وبركاته
1435 റബീഉൽ അവ്വൽ 12 –ലോക മുസ്‌ലിംകൾ മുഴുവനും സന്തോഷാഹ്‌ളാദത്തിലാണ്..
ഈ പുണ്യദിനത്തിൽ ഈ ഹദീസ് വായിച്ചു നോക്കൂ.
عَنْ أَبِي قَتَادَةَ الْأَنْصَارِيِّ رَضِيَ اللهُ عَنْهُ أَنََّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ سُئِلَ عَنْ صَوْمِ الْاِثْنَيْنِ فَقَالَ: "فِيهِ وُلِدْتُ وَفِيهِ أُنْزِلَ عَلَيَّ" صحيح مسلم رقم: 2703
“തിരു നബി صلى الله عليه وسلم യോട് തിങ്കളാഴ്ച നോമ്പനുഷ്ഠിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്നു പറഞ്ഞു. അന്നാണ് എന്റെ ജന്മദിനം അന്നാണ് എനിക്ക് ഖുർ‌ആൻ അവതരിക്കാൻ തുടങ്ങിയത് (മുസ്‌ലിം -2703)
ലോകത്തെ ലക്ഷോപലക്ഷം മുസ്‌ലിംകൾ വിവിധ സ്ഥലങ്ങളിൽ വെച്ച് അഹ്‌ളാദ പൂർവ്വം പ്രവാചക കീർത്തനങ്ങളാലപിക്കുന്നു, ശാന്തി സത്യ സന്മാർഗ നിർദ്ദേശിയുടെ ചരിത്രം പാരായണം ചെയ്യുന്നു. തന്റെ സവിശേഷതകളും പവിത്ര പദവികളും ഗവേഷണ നിരീക്ഷണ വിധേയമാക്കുന്നു. സമ്പൂർണ്ണ മാനവികതയും ഉൽകൃഷ്ട സ്വഭാവങ്ങളും ഉദാത്ത ശീലങ്ങളും ആ‍വാഹിച്ചെടുത്ത അസാധാരണമായ ആ വ്യക്തിത്വത്തിന്റെ യശസ്സ് ഓരോ ദിവസവും വർദ്ധിച്ച് കൊണ്ടിരിക്കുന്നു..
ചുരുക്കം ചിൽ നവീന വാദികൾ അവരുടേ പേനയും നാവും അതിനെതിരെ അപശബ്ദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും ലോകമെമ്പാടും ആ “റഹ്‌മത്തിൽ’ സായൂജ്യമടയുന്നതാണ് നാം കാണുന്നത്.
 

വഴികേടിലേക്ക് മടങ്ങുന്നവർ

 
പ്രിയ കൂട്ടുകാരെ,  السلام عليكم ورحمة الله وبركاته
عَنْ أَبِي بَكْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: سَتَلْقَوْنَ رَبَّكُمْ فَيَسْأَلُكُمْ عَنْ أَعْمَالِكُمْ أَلَا فَلَا تَرْجِعُوا بَعْدِي ضُلَّالًا يَضْرِبُ بَعْضُكُمْ رِقَابَ بَعْضٍ.
 (رواه الإمام البخاري رحمه الله رقم: 1695)

അബൂ  ക് رضي الله عنه  വിൽ നിന്ന് നിവേദനം , നബി صلى الله عليه وسلم  പറയുന്നു   
നിങ്ങൾ നിങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുകതന്നെ ചെയ്യും, അപ്പോൾ നിങ്ങളുടെ കർമ്മങ്ങളെ കുറിച്ചവൻ നിങ്ങളോട് ചോദിക്കും. അറിയുക എന്റെ കാല ശേഷം നിങ്ങൾ പരസ്പരം കഴുത്തറുക്കുന്ന വഴി കേടിലേക്ക് മടങ്ങരുത്..” (ബുഖാരി )
മത ഗ്രൂപ്പുകളുടെയും  രാഷ്ട്രീയത്തിന്റെയും പേരിൽ പരസ്പരം പോരടിച്ച് ,വാക്കേറ്റം നടത്തി  തെറിയഭിഷേകം ചെയ്ത് അവസാനം തന്റെ സഹോദരനെ നിഷ്ഠൂരമായി വധിക്കുന്നതിലേക്ക് വരേക്കുമെത്തുന്ന പ്രവണത വർദ്ധിച്ച് കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ തിരുവചനം നമ്മേ ചിന്തിപ്പിക്കട്ട.
 

വീട്ടിൽ പ്രവേശിക്കുമ്പോൾ സലാം ചൊല്ലൽ

പ്രിയ കൂട്ടുകാരെ, السلام عليكم ورحمة الله وبركاته
عَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ: قَالَ لِي رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : يَابُنَيَّ إِذَا دَخَلْتَ عَلَى أَهْلِكَ فَسَلِّمْ يَكُنْ بَرَكَةً عَلَيْكَ وَعَلَى أَهْلِ بَيْتِكَ.
(رواه الإمام الترمذي رحمه الله)
അനസ്  رضي الله عنه ൽ നിന്ന് നിവേദനം : തിരുനബി صلى الله عليه وسلم എന്നോടായി പറഞ്ഞു
“കുഞ്ഞു മകനേ, നീ‍ വീട്ടുകാരുടേ അടുത്ത് പ്രവേശിച്ചാൽ സലാം പറയണം. അത് നിനക്കും വീട്ടുകാർക്കും ബറക്കത്തായി ഭവിക്കും” 
വീട്ടിലേക്ക് കടക്കുമ്പോൾ ,താഴെയുള്ള ദിക്‌ർ ചൊല്ലി,   .
بِسْمِ اللهِ اَللَّهُمَّ إِنِّي أَسْأَلُكَ خَيْرَ الْمَوْلَجِ وَخَيْرَ الْمَخْرَجِ بِسْمِ اللهِ وَلَجْنَا وَبِسْمِ اللهِ خَرَجْنَا وَعَلَى اللهِ رَبِّنَا تَوَكَّلْنَا
കുടുംബത്തോട് സലാം പറഞ്ഞ് വലത് കാൽ വെച്ച് പ്രവേശിക്കുക, വീട്ടിൽ ആരുമില്ലെങ്കിൽ തിരു നബി صل  الله عليه وسلم യുടെ പേരിൽ ഇങ്ങിനെ സലാം ചൊല്ലുക
اَلسَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ
പിന്നീട് “ഖുൽ ഹുവല്ല്ലാഹു (സൂറത്തുൽ ഇഖ്‌ലാസ്) ഓതുക, എന്നാൽ സ്വന്തം സ്വന്തത്തിലു വീട്ടിലും കുടുംബത്തിലും ഐശ്വര്യവും സുഭിക്ഷതയും സുഖവും വിട്ടുമാറുകയില്ല.   إن شاء الله.   
 

മുസ്‌ലിമാവുക

 السلام عليكم ورحمة الله وبركاته
عَنِ الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ -رَضِيَ اللهُ عَنْهُ- أَنَّهُ سَمِعَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: ذَاقَ طَعْمَ الْإِيمَانِ، مَنْ رَضِيَ بِالله رَبًّا، وَبِالْإِسْلامِ دِينًا، وَبِمُحَمَّدٍ -صَلَّى اللهُ عَلَيْهِ وَسَلَّمَ- رَسُولاً.
                                    (رواه الإمام مسلم رحمه الله رقم: 115)
“അബ്ബാസ്  رضي الله عنه വിൽ നിന്ന് നിവേദനം. നബി  صلى الله عليه وسلم പറയുന്നു. അല്ലാഹുവിനെ പരിപാലകനായും ഇസ്‌ലാമിനെ ജീവിത രീതിയായും മുഹമ്മദ് നബി صلى الله عليه وسلم യെ അല്ലാഹുവിന്റെ പ്രവാചകനായും തൃപ്‌തിപ്പെട്ടവൻ സത്യവിശ്വാസത്തിന്റെ രുചി ആസ്വദിച്ചിരിക്കുന്നു.” (സ്വഹീഹ് മുസ്‌ലിം  115)
ഒരു മുസ്‌ലിമാവുക എന്നത് എത്ര ഭാഗ്യമാണെന്നോർത്തു നോക്കൂ. !  ഈ ഹദീസ് വാ‍യിക്കുന്ന മുസ്‌ലിം സഹോദരന്മാർ ,ഹിദായത്ത് ലഭിച്ചതിന്  اَلْحَمْدُ لله എന്ന് അല്ലാഹുവിൽ നന്ദി പറയുക.
 

ബിസ്മി ചൊല്ലൽ

പ്രിയ കൂട്ടുകാരെ , السلام عليكم ورحمة الله وبركاته
വിശുദ്ധ റബീഉൽ അവ്വലിനോടനുബന്ധിച്ച് നമുക്ക് തിരു നബി صلى الله عليه وسلم  തങ്ങളുടെ ചില ഹദീസുകൾ വായിക്കാം
എല്ലാവരും കഴിയും വിധം അറബിയിലുള്ള ഹദീസുകൾ ഒരു പ്രാവശ്യമെങ്കിലും വായിക്കാൻ ശ്രമിക്കുക. വലിയ പുണ്യമുള്ള അമലാണ് ഹദീസ് വായനയും പഠനവും :
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كُلُّ أَمٍر ذِي بَالٍ لَا يُبْدَأُ فِيهِ بِبِسْمِ اللهِ فَهُوَ أَقْطَعُ (رواه الإمام النووي رحمه الله في الأذكار 327)
ബിസ്‌മില്ലാഹ് കൊണ്ട് തുടങ്ങുന്നതല്ലാത്ത ഏത് കാര്യവും അനുഗ്രഹ ശ്യൂന്യമായിരികും
ദൈനം ദിന ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും ബിസ്മി കൊണ്ട് തുടങ്ങുക. ജീവിതത്തിൽ വലിയ ബർക്കത്ത് ഇത് മൂലം പ്രകടമാകും. എത്ര മനോഹരമായ വചനമാണ്  ‘ബിസ്‌മില്ലാഹ് ‘..  ഖുർ‌ആനിന്റെ സത്തയാണത്.  അല്ലാഹുവിന്റെ ഏറ്റവും  പ്രധാനപ്പെട്ട രണ്ട് വിശേഷണങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്.