സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 27 January 2016

കടമ മര്യാദ ബാധ്യത



പിതാവിനു മക്കളോടുള്ള കടമ.

عَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ"
 "مَنْ وُلِدَ لَهُ وَلَدٌ فَلْيُحْسِنْ اِسْمَهُ وَأَدَبَهُ ، فَإِذَا بَلَغَ فَيُلْزَوِّجْهُ ، فَإِنْ بَلَغَ وَلَمْ يُزَوِّجْهُ ، فَأَصَابَ إِثْمًا فَإِنَّمَا إِثْمُهُ عَلَى أَبِيهِ".
 (رواه الإمام البيهقي رحمه الله)
ഇബ്‌നു അബ്ബാസ് رضي الله عنهما  യിൽ നിന്ന് നിവേദനം : നബി صلى الله عليه وسلم പറഞ്ഞു :
ഒരാൾക്ക് ഒരു കുഞ്ഞ് ജനിച്ചാൽ അയാൾ ആ കുഞ്ഞിന് നല്ല പേരിടുകയും നല്ല ശിക്ഷണം നൽകുകയും ചെയ്യട്ടെ. പ്രായപൂർത്തിയായാൽ വിവാഹം കഴിപ്പിക്കുകയും വേണം. പ്രായപൂർത്തിയായിട്ട് വിവാഹം കഴിപ്പിക്കാതിരിക്കുകയും കുട്ടി വല്ല കുറ്റവും ചെയ്താൽ അതിന്റെ പാപം പിതാവ് ഏൽക്കേണ്ടിവരും (ബൈഹഖി)




രോഗിയെ കാണുമ്പോൾ


 വെറുക്കപ്പെടുന്ന രോഗമുള്ളയാളെയോ വികലാംഗനെയോ കാണുമ്പോൾ , അത്തരം രോഗങ്ങളിൽ നിന്നും അവസ്ഥകളിൽ നിന്നും നമ്മെ രക്ഷിച്ച് ആരോഗ്യം നൽകിയ അല്ലാഹുവിനെ സ്തുതിച്ച് കൊണ്ട് ഇങ്ങിനെ പ്രാർത്ഥിക്കണം.

اَلْحَمْدُ ِللهِ الَّذِي عٰافَانِي مِمّٰا ابْتَلاٰكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلاًَ

അർത്ഥം : അനേകം സൃഷ്ടികളേക്കാൾ എന്നെ ശ്രേഷ്ഠമാക്കുകയും, നിന്നെ പരീക്ഷിച്ച് കാര്യത്തിൽ നിന്ന് എനിക്ക് സൌഖ്യം നൽകുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും.

ഇത്തരം കാര്യങ്ങൾ കാണുമ്പോൾ ഇങ്ങിനെ ദുആ ചെയ്യുന്നവർക്ക് ആ രോഗം വരില്ലെന്ന് ഹദീസിൽ കാണാം.

സർവ്വ ശക്തനായ അല്ലാഹു മാരകമായ രോഗങ്ങളിൽ നിന്നും വെറുക്കപ്പെടുന്ന അവസ്ഥകളിൽ നിന്നും നമ്മേയും മാതാപിതാക്കളെയും കുടുംബത്തെയും കാത്ത് രക്ഷിക്കട്ടെ ആമീൻ.
 
 

വലതിനെ മുന്തിക്കൽ


عَنْ عائِشةَ رَضِي اللهُ عَنْهَا قَالَتْ: كان النبيُّ صَلَّى اللهُ عَلَيْهِ وَسلَّمَ يُعْجِبهُ التَّيَمُّنُ في تَنَعُّلِهِ وَتَرَجُّلِهِ وَطُهُورِه فِي شَأْنهِ كُلِّهِ
(رواه البخاري
ആഇശാ رضي الله عنها പറഞ്ഞു ‘നബി صلى الله عليه وسلم കാലിൽ ചെരിപ്പ് ധരിക്കുക, മുടി വാർന്ന് വെക്കുക, വെള്ളം കൊണ്ട് ശുദ്ധികരിക്കുക എന്നുവേണ്ട തന്റെ എല്ലാ കാര്യങ്ങളും വലത് ഭാഗം കൊണ്ട് തുടങ്ങുന്നതിനെ ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി )


عَنْ عائِشةَ رَضِيَ اللَّهُ عَنها قالت: كَانَتْ يَدُ رَسُولِ اللهِ صَلَّى اللهُ عَلَيهِ وَسَلَّم الْيُمْنَى لِطُهُورِهِ وَطَعَامِهِ، وَكَانَتْ الْيُسْرَى لِخَلائِهِ وَمَا كَانَ مِنْ أذىً
(رواه أبو داود

ആഇശാ رضي الله عنها യിൽ നിന്ന് നിവേദനം : “അല്ലാഹുവിന്റെ പ്രവാചകർ صلى الله عليه وسلم യുടെ വലതുകൈ തന്റെ വുളുവിനും തന്റെ ആഹാരത്തിനും ആയിരുന്നു. ഇടത് കൈ വിസർജ്ജനത്തിന് ശേഷം ശുദ്ധീകരണത്തിനും വൃത്തിഹീനമായ സാധനങ്ങൾ നീക്കം ചെയ്യുന്നതിനും ആയിരുന്നു. (അബൂദാവൂദ്)


عَنْ عائِشةَ رَضِيَ اللَّهُ عَنها ، قالت: قال رسولُ الله صلى الله عليه وسلّم: إِنَّ الله وَمَلاَئِكَتَهُ يُصَلُّونَ عَلَى مَيَامِنِ الصُّفُوفِ
. (أبو داوود

ആഇശ رضي الله عنها യിൽ നിന്ന് നിവേദനം : റസൂൽ صلى الله عليه وسلم പറഞ്ഞു. നിശ്ചയം, അല്ലാഹു അണികളിൽ (നിസ്കാരത്തിന്റെ) നിന്ന് വലതുഭാഗത്തുള്ളവരുടെമേൽ അനുഗ്രഹം ചൊരിയുന്നു. മലക്കുകൾ അവർക്ക് വേണ്ടി പ്രാർത്ഥിച്ച്കൊണ്ടിരിക്കയും ചെയ്യുന്നു. (അബൂദാവൂദ്)

ഏത് നല്ല കാര്യം ചെയ്യുമ്പോഴും വലതിനെ മുന്തിച്ച് ചെയ്യൽ പുണ്യകരമാണ്. ചെരിപ്പ് ധരിക്കുമ്പോൾ ആദ്യം വലത് ചെരിപ്പും പിന്നീട് ഇടത് ചെരിപ്പും ധരിക്കുക. ഷർട്ട് ധരിക്കുമ്പോൾ വലത് കൈ ആദ്യം അണിയുക. കൂടുതൽ ശ്രേഷ്ഠമായ സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ വലത് കൈ ആദ്യം അണിയുക. കൂടുതൽ ശ്രേഷ്ഠത കുറഞ്ഞ സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഇടത്കാലിനെ മുന്തിക്കണം.

വുളുഇൽ വലത് മുന്തിക്കൽ, മറ്റ് ശുചീകരണത്തിലും വലത് ഭാഗം മുന്തിക്കൽ, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വലത്കൈ ഉപയോഗിക്കുക. സുറുമയിടുക, ഉടുപ്പണിയുക, നഖം മുറിക്കുക, തലമുടി കളയുക, വല്ലതും നൽകുക, സ്വീകരിക്കുക, മിസ്‌വാക്ക് ചെയ്യുക എന്നിങ്ങനെയുള്ള ആദരണീയമായ കാര്യങ്ങളിൽ വലത് ഭാഗം മുന്തിക്കൽ സുന്നത്തുണ്ട്.
ഈ സുന്ദര സംസ്കാരത്തിന്റെ ഉടമകാളായ മുസ്‌ലിംകൾ പലപ്പോഴും വെള്ളം കുടിയ്ക്കാൻ ഇടത് കൈ ഉപയോഗിക്കുന്നത് ഖേദകരമാണ്. ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ൿളാസാണെങ്കിൽ പോലും വലത്കൈ കൊണ്ട് കുടിക്കാൻ മടിയാണ്. ഇടത് കയ്യിൽ ചായതും വലത് കയ്യിൽ സിഗരറ്റും പിടിക്കുന്നത് പുണ്യാമാണെന്ന നിലവന്നിരിക്കയാണിന്ന്. തിരുനബി صلى الله عليه وسلم യുടെ സുന്നത്തുകൾ പിൻ‌പറ്റാൻ നമുക്ക് അല്ലാഹു തൌഫീഖ് നൽകട്ടെ ആമീൻ.



മുസ്‌ലിമിന്റെ ബാധ്യതകൾ





മുസ്‌ലിംകൾ പരസ്‌പരം അനുവർത്തിക്കേണ്ട ചില മര്യാദകൾ:

തമ്മിൽ കണ്ടാൽ സലാം ചൊല്ലുക, ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക, തുമ്മിയ ശേഷം (തുമ്മിയ വ്യക്തി ) الحمد لله അൽഹംദുലില്ലാഹ് എന്നു പറഞ്ഞാൽ (അത് കേട്ടയാൾ )

يرحمك الله യർഹമുകല്ലാഹ് എന്നു പറയുക, രോഗിയായാൽ സന്ദർശിക്കുക മരിച്ചാൽ ജനാസയിൽ പങ്കെടുക്കുക, ഉപദേശമാവശ്യപ്പെട്ടാൽ ഉപദേശിക്കുക, അഭാവത്തിലും നന്മ പറയുക, തനിക്കിഷ്ടമുള്ളത് മറ്റുള്ളവർക്കും ഉണ്ടാവാൻ ഇഷ്ടപ്പെടുക, താൻ വെറുക്കുന്നത് തന്റെ സഹോദരനുണ്ടാകുന്നതും വെറുക്കുക, വാക്ക്, പ്രവൃത്തി തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടിക്കാതിരിക്കുക, വിനയത്തോടെ പെരുമാറുക, ഏഷണി പരദൂഷണം പറയാതിരിക്കുക, മൂന്ന് ദിവസത്തിലധികം പിണങ്ങി നിൽക്കാതിരിക്കുക, അനുവാദമില്ലാതെ അന്യന്റെ വീട്ടിലേക്ക് കയറാതിരിക്കുക, വൃദ്ധരെ ബഹുമാനിക്കുകയും കുട്ടികളോട് കരുണ കാണിക്കുകയും ചെയ്യുക, എല്ലാവരോടും മുഖ പ്രസന്നതയോടെയും സന്തോഷത്തോടെയും പെരുമാറുക, വാഗ്‌ദാനം പാലിക്കുക, നീതി പുലർത്തുക, പിണങ്ങി നിൽക്കുന്നവർക്കിടയിൽ മസ്‌ലഹത്തുണ്ടാക്കുക, മുസ്‌ലിംകളുടെ ന്യൂനതകളും പോരായ്മകളും പറഞ്ഞു പ്രചരിപ്പിക്കാതിരിക്കുക, തെറ്റിദ്ധാരണകളുണ്ടാക്കുന്ന പ്രവൃത്തികളിൽ പങ്കാളിയാവാതിരിക്കുക, ആവശ്യ നിർവഹണത്തിനു പറ്റുമെങ്കിൽ ശുപാർശ ചെയ്യുക, പരസ്‌പരം ഹസ്തദാനം ചെയ്യുക, ധനികരോടും ദരിദ്രരോടും ഒരു പൊലെ പെരുമാറുക, പ്രായം ചെന്നവരെയും നേതാക്കന്മാരെയും പണ്ഡിതന്മാരെയും ആദരിച്ച് (ഇരിപ്പിടത്തിൽ നിന്ന് ) എഴുന്നേറ്റ് നിൽക്കുക എന്നിവയെല്ലാം പരസ്‌പരം പാലിക്കേണ്ട മര്യാദകളിൽ ചിലതാണ്.