കേരളത്തിലെ ഹദീസ്
വിജ്ഞാനത്തെക്കുറിച്ചുള്ള പഠനം പല കാരണങ്ങളാലും
ശ്രമകരമായിത്തീര്‍ന്നിട്ടു്. പൂര്‍വ കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രം
മിക്കതും നമുക്ക് ലഭ്യമല്ല എന്നതു തന്നെയാണ് ഇവയില്‍ പ്രധാനം. കേരള
മുസ്‌ലിംകളുടെ ആദ്യകാല ചരിത്രം തേടിപ്പിടിക്കുന്ന പഠിതാവിന് ചരിത്രത്തില്‍
അനേകം വിടവുകള്‍ അനുഭവപ്പെടും. ഹദീസ് വിജ്ഞാനീയങ്ങളില്‍ സ്മരിക്കപ്പെടേ
അനേകം വ്യക്തികളുടെയും സംഭവങ്ങളുടെയും ചരിത്രവിവരണങ്ങള്‍ നഷ്ടപ്പെട്ടു
കിടക്കുന്നു. ഇത്തരം വിടവുകള്‍ ശരിയായ പഠനത്തിനുള്ള വിഘ്‌നങ്ങളായി
നിലനില്‍ക്കുന്നു. ചരിത്രത്തിന്റെ ഈ അപര്യാപ്തതയെ അതിജീവിച്ച്
നടത്തപ്പെടുന്ന ചരിത്രാന്വേഷണത്തിന്റെ പരിമിതികളെക്കുറിച്ച് ആദ്യമേ നാം
ബോധവാന്മാരായിരിക്കണം.
ഒരു പ്രത്യേക പ്രദേശത്ത് നിലനില്‍ക്കുന്ന ഹദീസുകള്‍ അവിടേക്കുള്ള ഇസ്‌ലാമിന്റെ ആഗമനം, ആ പ്രദേശത്തിന്റെ അന്തര്‍ദേശീയ ബന്ധങ്ങള്‍ എന്നിവയാല്‍ സ്വാധീനിക്കപ്പെട്ടിരിക്കും.1 ഇതിനാല്‍ കേരളത്തില്‍ ഇസ്‌ലാം പ്രവേശിച്ചതിന്റെ കാല നിര്‍ണയം നടത്തല്‍ അത്യാവശ്യമാണ്. കേരളീയരും അറബികളും തമ്മിലുള്ള മതകീയ കൊള്ളക്കൊടുക്കലുകള്‍ക്ക് പുറമെ സാമ്പത്തികവും സാമൂഹികവുമായ വ്യവഹാരങ്ങളും കേരളത്തിലേക്കുള്ള ഹദീസിന്റെ ആഗമനത്തിനു പുത്തന്‍ വഴികള്‍ സൃഷ്ടിച്ചു. കേരളീയര്‍ ഇസ്‌ലാമുമായി ബന്ധമാരംഭിച്ചതെന്നാണെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ വ്യത്യസ്ത വീക്ഷണക്കാരാണെങ്കിലും പ്രവാചകരുടെ കാലത്തുതന്നെ ഇതാരംഭിച്ചിരുന്നുവെന്നാണ്
ഭൂരിപക്ഷ മതം.
ഹാകിമിന്റെ മുസ്തദ്‌റകിലുള്ള ഇബ്‌നു അബ്ബാസ് (റ) ഉദ്ധരിക്കുന്ന ഹദീസ് ഇവ്വിഷയകമായി പ്രസിദ്ധമാണ്. കേരളത്തിലെ ഒരു രാജാവ് പാരിതോഷികവുമായി ഒരു ദൗത്യസംഘത്തെ പ്രവാചക സന്നിധിയിലേക്കു നിയോഗിച്ചിരുന്നതാണ് ഹദീസിലെ പ്രതിപാദ്യം. ത്വബ്‌രിയുടെ അല്‍ഫിര്‍ദൗസുല്‍ ഹിക്മയില്‍ പ്രവാചകരെ സന്ദര്‍ശിച്ച് പതിനേഴു ദിവസം കൂടെ താമസിച്ച ഒരു ചേരമാന്‍ പെരുമാളെക്കുറിച്ചുള്ള പരാമര്‍ശമു്.2 പ്രസ്തുത ചേരമാന്‍ പെരുമാള്‍ കേരളത്തില്‍ നിന്നും മുസ്‌ലിമായ ശേഷമാണ് അറേബ്യയിലേക്കു യാത്രതിരിച്ചതെന്ന് ഫരിഷ്ത രേഖപ്പെടുത്തുന്നു.3 സുലൈമാന്‍ നബി (അ) ന്റെ കാലത്തുതന്നെ കേരളവുമായി അറേബ്യക്കു വ്യാപാര ബന്ധങ്ങള്‍ നിലനിന്നിരുന്നുവെന്ന ചരിത്ര പ്രസ്താവങ്ങളും പ്രവാചകരുടെ കാലത്തു മതകീയ ബന്ധം ഉായിരുന്നുവെന്നതിന് ഉപോല്‍ബലകമാണ്. ഒഫീറില്‍ (ബേപ്പൂര്‍) നിന്നാണ് സോളമന്‍ രാജാവിനു സ്വര്‍ണം, വെള്ളി, ആനക്കൊമ്പ്, മരുന്നുകള്‍ എന്നിവ ലഭിച്ചിരുന്നതെന്നു ഹര്‍ എഴുതിയിട്ടു്.4
ഇത്രയും വിശദീകരിച്ചത് ഹദീസുകള്‍ കൈമാറ്റം ചെയ്യപ്പെടാന്‍ തക്ക സാമൂഹ്യോപാധിയായ ഊഷ്മള ബന്ധങ്ങള്‍ പ്രാക്തന കേരളീയര്‍ അറബികളുമായി നിലനിര്‍ത്തിയിരുന്നുവെന്ന് സൂചിപ്പിക്കാനാണ്. ഈ അനുയോജ്യ സാഹചര്യം മുതലെടുത്ത് കേരളത്തിലെത്തിയ പണ്ഢിതരില്‍ നിന്നായിരിക്കണം ആദ്യമായി കേരളത്തില്‍ ഹദീസ് പ്രചരിച്ചത്. പ്രവാചകരുടെയും സ്വഹാബത്തിന്റെയും കാലത്തും ശേഷവും ഇത്തരം പണ്ഢിതന്മാര്‍ കേരളത്തില്‍ വന്ന് മതാധ്യാപനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ചരിത്രത്തില്‍ സ്പഷ്ടമാണ്. ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കുകയും അവലംബിക്കുകയും ചെയ്യപ്പെടുന്ന ഇത്തരം ഹദീസുകളാണ് പ്രധാന മതവിധികള്‍ക്കും ഫത്‌വകള്‍ക്കും മാനദണ്ഡമെന്നതിനാല്‍ പൊതുജനങ്ങള്‍ക്കിടയിലും ഇവ പരിചിതമായിരിക്കണം.
സ്വഹാബത്തിന്റെ കാലത്തു കേരളത്തിലെത്തിയ പ്രധാനികളിലൊരാളായിരുന്നു മുഗീറതുബ്‌നു ശുഅ്ബ (റ). ഹിജ്‌റ ഇരുപത്തേഴില്‍ ഉസ്മാന്‍ (റ) മുഗീറതുബ്‌നു ശുഅ്ബ യുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ ഇന്ത്യയിലേക്കു നിയോഗിച്ചു. അങ്ങനെ അവര്‍ മലബാറില്‍ വന്നിറങ്ങുകയും സമൂദന്‍ എന്ന രാജാവ് ഭരിക്കുന്ന കാലിക്കൂത്ത്5 എന്ന സ്ഥലത്തെത്തുകയും ചെയ്തുവെന്ന് ചരിത്രം പറയുന്നു. ഈ മുസ്‌ലിം ദൗത്യസംഘത്തില്‍ നിന്നും പ്രവാചകരെ കുറിച്ചും ചന്ദ്രന്‍ പിളര്‍ന്ന – റസൂലിന്റെ മുഅ്ജിസത്ത്- തിനെ കുറിച്ചും അവര്‍ അറിയാനിടയായി. കാലിക്കൂത്തിലെ ജനങ്ങളും ചന്ദ്രന്‍ പിളര്‍ന്ന ഈ സംഭവത്തിനു സാക്ഷികളായിരുന്നു. ഇതറിഞ്ഞ രാജാവ് ഇതേക്കുറിച്ചന്വേഷിക്കുകയും ലഭ്യമായ വിവരങ്ങള്‍ക്കും തങ്ങള്‍ രേഖപ്പെടുത്തിയിരുന്നവക്കും സാമ്യമുന്നെ് മനസ്സിലാക്കിയപ്പോള്‍ രാജാവും ദേശക്കാരും ഇസ്‌ലാം വരിക്കുകയും ചെയ്തുവെന്ന് ശൈഖ് മുഹമ്മദ് കബീറുല്‍ ബാരി ദാനാഫൂരിയുടെ ‘തദ്കിറത്തുല്‍ കില്‍റാം ഫീ താരീഖില്‍ ഖുലഫാഇല്‍ അറബി വല്‍ ഇസ്‌ലാം’ എന്ന ഗ്രന്ഥത്തില്‍ കതായി അഹ്മദ് കോയശ്ശാലിയാത്തി രേഖപ്പെടുത്തിയിട്ടു്.6 ഈ സംഘത്തിന്റെ തലവനായിരുന്ന മുഗീറതുബ്‌നു ശുഅ്ബ (റ) കോഴിക്കോട്ടായിരുന്നു താമസിച്ചിരുന്നതെന്നും ആ സ്ഥലമാണ് പിന്നീട് മുഗ്ദാര്‍ (മുഗീറതുദ്ദാര്‍) എന്നു നാമകരണം ചെയ്യപ്പെട്ടതെന്നും ചരിത്രകാരനായ കെ കെ മുഹമ്മദ് അബ്ദുല്‍ കരീം ഫത്ഹുല്‍ മുബീന്റെ ആമുഖത്തില്‍ പറഞ്ഞിട്ടു്. ഒരു സംഘമായി വന്ന ഇവ ര്‍ക്കു പുറമെ ബദ്‌രീങ്ങളില്‍പെട്ട അഞ്ചോളം പേര്‍ കേരളത്തിലെത്തിയതായും വിവരണങ്ങളു്7.വാമൊഴി രൂപത്തില്‍ കൈമാററം ചെയ്യപ്പെടാവുന്ന മന:പാഠമാക്കിയ ഹദീസുകളുടെ വ്യാപനത്തിനു ജനസമ്പര്‍ക്കം തന്നെ വലിയൊരു നിമിത്തമായിരുന്നു.
ഹദീസ് ശേഖരണത്തിനു വേി സാഹസിക യാത്രകള്‍ സംഘടിപ്പിക്കുകയും മുഹദ്ദിസുകളായി അറിയപ്പെടുകയും ചെയ്ത ആദ്യകാല കേരളത്തിലെ ചില പണ്ഢിതരെക്കുറിച്ചുള്ള വിവരണങ്ങള്‍ അത്ഭുതകരമാംവിധം യാഥാര്‍ഥ്യമാണ്. കേരളത്തില്‍ നിന്നു വിദേശത്തു പോയി ഹദീസ് പണ്ഢിതരുടെ അടുക്കല്‍ പഠനം നടത്തുകയും ഹദീസ് റാവികളില്‍ (ഉദ്ധാരകര്‍) കണ്ണികളാവുകയും ചെയ്ത മലബാറുകാര്‍ പുരാതന കേരളത്തില്‍ ഉായിരുന്നു. യാഖൂതുല്‍ ഹമവി തന്റെ മുഅ്ജമുല്‍ ബുല്‍ദാന്‍ എന്ന ഗ്രന്ഥത്തിലെ ബാബുല്‍ മീമ് എന്ന അദ്ധ്യായത്തില്‍ എഴുതുന്നു: ”മലൈബാര്‍: ചുക്കും കുരുമുളകും ഇവിടെ സമ്പന്നമായി കാണപ്പെടുന്നു. ദിമിശ്ഖിന്റെ ചരിത്രത്തില്‍ ഞാനിങ്ങനെ കിട്ടു്. മലബാറുകാരന്‍ അബ്ദുറഹ്മാന്റെ പുത്രന്‍ അബ്ദുല്ലാഹില്‍ മലൈബാരി എന്ന വ്യക്തി ദിമിശ്ഖില്‍ ഉായിരുന്നു. കടല്‍തീരത്തുള്ള സൈ്വദാഅ് പട്ടണത്തിലെ അദ്‌നൂനില്‍ വെച്ച് ശീറാസുദേശക്കാരനും മരക്കച്ചവടക്കാരനുമായ അബ്ദുല്‍ വാഹിദിന്റെ മകന്‍ അഹ്മദില്‍ നിന്ന് അദ്ദേഹം ഹദീസ് പഠനം നടത്തി. ബസ്വറക്കാരനായ അബൂ അബ്ദുല്ലാഹിസ്സ്വൂരി എന്ന വ്യക്തി ഇദ്ദേഹത്തില്‍ (അബ്ദുല്ലാഹില്‍ മലൈബാരി) നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടു്.”
അറിയപ്പെടാതെപോയ അനേകം പേരില്‍ നിന്നുള്ള ഒരാളെക്കുറിച്ചുള്ള വിവരണമാണിത്. ഒരു മലബാറുകാരനാണ് വന്‍ ദൂരം പിന്നിട്ട് അന്യദേശത്ത് നിന്നു ഹദീസ് പഠിക്കുന്നതില്‍ വിജയിച്ചത്. ഇക്കാലത്ത് ലോകതലത്തില്‍ ഹദീസ് പഠനം സജീവമായിരുന്ന ദേശങ്ങളില്‍ പ്രധാനങ്ങളായിരുന്നു ദിമിശ്ഖ്, ബഗ്ദാദ്, ബസ്വറ തുടങ്ങിയവ. ദിമിശ്ഖില്‍ പോയി ഹദീസ് പഠനം നടത്തിയ അബ്ദുല്ലാഹില്‍ മലൈബാരിയുടെ ചരിത്രം, എണ്ണമറ്റ ഹദീസ് പണ്ഢിതരിലേക്കുള്ള ഒരു സൂചകമാണ്. അബ്ദുല്ലാഹിബ്‌നു അഹ്മദുല്‍ കാലിക്കൂത്തീ എന്ന ഹദീസ് പണ്ഢിതനെ കുറിച്ചുള്ള പരാമര്‍ശങ്ങളും ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. ഹിജ്‌റ 879-ല്‍ കാലിക്കൂത്തില്‍ ജനിച്ച ഇദ്ദേഹം ഖാസിം, അബൂബക്കര്‍ എന്നീ സഹോദരന്മാരോടു കൂടെ മക്കയിലേക്ക് യാത്ര പോകുകയും അവിടെ വെച്ച് അശ്ശൈഖ് അല്‍ ഹാഫിളുസ്സഖാവി എന്ന പണ്ഢിതനില്‍ നിന്നു ഹദീസ് പഠനത്തില്‍ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഇതിനു പുറമെ ഹദീസ് ഉദ്ധരിക്കാന്‍ ഉസ്താദില്‍ നിന്നു അദ്ദേഹം പ്രത്യേക ഇജാസത്ത് നേടുകയും ചെയ്തിരുന്നു.8 തന്റെ ഗ്രന്ഥത്തില്‍ സഖാവിയും അബ്ദുല്ലാഹിബ്‌നു അഹ്മദ് കാലിക്കൂത്തി എന്ന പണ്ഢിതന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടു്്.
മുന്‍ചൊന്ന രു വിവരണങ്ങളിലും ശ്രദ്ധേയമായ ചില കാര്യങ്ങളു്. വിദേശത്തുവെച്ചാണ് മലബാറുകാരായ ഇവര്‍ ഹദീസ് വിദ്യ അഭ്യസിച്ചത്. അന്നു മലബാറിലുായിരുന്ന പണ്ഢിതരെ മാത്രം ആശ്രയിക്കുന്നതിനു പകരം അന്യനാടുകളിലെ പണ്ഢിതരെയും അവര്‍ ലക്ഷ്യം വെച്ചിരുന്നുവെന്ന് സാരം. അന്നു മലബാറില്‍ ഇത്തരം പഠനങ്ങള്‍ക്കുള്ള ത്വര വ്യാപകമായ തോതില്‍ നിലനിന്നിരുന്നുവെന്നതിന്റെ ശക്തമായ തെളിവാണിത്. കാരണം, ഹദീസ് വിജ്ഞാനത്തെക്കുറിച്ച് ശരിയായ അവബോധവും ലക്ഷ്യങ്ങളുമുള്ള ഒരു സമൂഹത്തില്‍ നിന്നേ ഇത്തരം പഠനയാത്രകളും മററും പ്രതീക്ഷിക്കപ്പെടേതുള്ളൂ. ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ താരതമ്യേന ദുര്‍ബലമായിരുന്ന അക്കാലത്ത് തന്നെ ഇത്തരം വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നെങ്കില്‍ അതിനു പ്രേരകമായ ചാലക ശക്തി എത്രമാത്രം ശക്തമായിരുന്നു.
മുന്‍കാല കേരളത്തിലെ സാധാരണ ജനങ്ങളെ പൊതുവെയും ഹദീസ് പഠിതാക്കളെ പ്രത്യേകിച്ചും സ്വാധീനിച്ച മറ്റൊരു ഘടകം കേരളത്തിലെത്തിയ വിദേശ പണ്ഢിതരും അവര്‍ ആരംഭിച്ച മതപഠന കേന്ദ്രങ്ങളുമായിരുന്നു. ആത്മീയവും വൈജ്ഞാനികവുമായി പ്രവാചകരുടെ അനന്തരാവകാശം ലഭിച്ച ഇത്തരം വിദേശ പണ്ഢിതര്‍ കേരളത്തിലെ മിക്കയിടങ്ങളിലും ദര്‍സ് നടത്തിയിരുന്നു. ആധുനിക യൂണിവേഴ്‌സിററികളെപ്പോലെ ഇത്തരം ദര്‍സുകളില്‍ വിദേശ രാഷ്ട്രങ്ങളിലെയും വിദ്യാര്‍ഥികള്‍ സംബന്ധിക്കാറുായിരുന്നു. സിറിയ, ബാഗ്ദാദ്, യമന്‍, മക്ക, മദീന, മലേഷ്യ, സിങ്കപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുപോലും വിദ്യാര്‍ഥികള്‍ കേരളത്തില്‍ പഠനത്തിനെത്തിയിരുന്നു.9 ലോക പ്രശസ്തങ്ങളായ അനേകം ഇസ്‌ലാമിക സര്‍വകലാശാലകള്‍ നിലനില്‍ക്കെയായിരുന്നു കേരളത്തിലേക്കുള്ള പഠന പര്യടനങ്ങള്‍ എന്നോര്‍ക്കേതു്. ഹദീസ് പഠനശാഖ അടക്കമുള്ള വിജ്ഞാനീയങ്ങള്‍ക്ക് കേരളത്തിലുായ ലഭ്യതയായിരുന്നു ഇതിന്റെ അടിസ്ഥാന കാരണം. മലബാറിലെ ഇത്തരം മതപഠന കേന്ദ്രങ്ങളില്‍ അധ്യാപനം നടത്തിയിരുന്നവരില്‍ വിദേശികളായ പണ്ഢിതരും ഉള്‍പ്പെടുന്നു. മലബാറില്‍ മതാധ്യാപനങ്ങളില്‍ മുഴുകിയിരുന്ന ഇത്തരം പണ്ഢിതരുമായി പരിചയപ്പെടാന്‍ കഴിഞ്ഞുവെന്ന് ഇബ്‌നു ബതൂത്ത രേഖപ്പെടുത്തിയിട്ടു്. അദ്ദേഹം എഴുതുന്നു: ”കടല്‍ സഞ്ചാരികള്‍ വമ്പിച്ച നേര്‍ച്ചകള്‍ നേരുകയും ഹിന്ദുക്കളും മുസ്‌ലിംകളും ഒരേപോലെ ആദരിക്കുകയും ചെയ്തിരുന്ന ജുമുഅത്ത് പള്ളി സ്ഥിതി ചെയ്യുന്ന ഏഴിമലയിലേക്കാണ് പിന്നെ ഞങ്ങള്‍ പോയത്. വലിയൊരു ധനശേഖരമുായിരുന്ന പള്ളിയില്‍ വഴിയാത്രക്കാര്‍ക്കും അശരണര്‍ക്കും വേിയുള്ള ഭക്ഷണശാലയും വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഉായിരുന്നു. മിഖ്ദിശ് (സോമാലിയ) സ്വദേശിയും ഭക്തനും സല്‍സ്വഭാവിയുമായ ഒരു പണ്ഢിതനെ ഞാനവിടെ കു. മക്കയിലും മദീനയിലും പതിനാലു കൊല്ലം വീതം താമസിച്ചതിനു പുറമെ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുന്നെ് അദ്ദേഹം എന്നോടു പറഞ്ഞു.”10 ഈ വിവരണത്തില്‍ കാണുന്ന പണ്ഢിതന്റെ ഹദീസ് നൈപുണ്യം തെളിയിക്കാന്‍ കൂടുതല്‍ രേഖകള്‍ ആവശ്യമില്ല. കാരണം ഇരുപത്തെട്ടു വര്‍ഷം ഹദീസിന്റെ വളര്‍ത്തുനാടുകളായ മക്കയിലും മദീനയിലും ചെലവഴിച്ച പണ്ഢിതനാണിദ്ദേഹം. ഇദ്ദേഹത്തിന്റെ മതപഠന കേന്ദ്രവും ഹദീസ് വ്യാപനത്തില്‍ നല്ല സ്വാധീനം ചെലുത്തിയിരുന്നുവെന്നു വേണം കരുതാന്‍.
ഇങ്ങനെ അധ്യാപനം നടത്തിയിരുന്ന ഏഴോളം പണ്ഢിതന്മാരെ കതായി ഇബ്‌നു ബത്തൂത്ത സാക്ഷ്യപ്പെടുത്തുന്നു. ഒമാനില്‍ നിന്നുള്ള ഒരു പണ്ഢിതന്‍ ഫന്തരീന (പന്തലായനി) യിലും ഖസ്‌വീനില്‍ നിന്നുള്ള പണ്ഢിതന്‍ കൊല്ലത്തും സേവനമനുഷ്ഠിച്ചിരുന്നു. ബഹ്‌റൈനില്‍ നിന്നുള്ള ഇബ്രാഹീം ശാഹ്ബന്ദര്‍ എന്ന നേതാവിനെ കോഴിക്കോട്ടു വെച്ച് ഇബ്‌നു ബത്തൂത്ത പരിചയപ്പെട്ടിരുന്നു.11
മതവിജ്ഞാന രംഗത്തു കേരളത്തിനുായിരുന്ന ഇത്തരം അന്തര്‍ദേശീയ ബന്ധങ്ങളിലൂടെയാണ് ഹദീസ് വിജ്ഞാനം പ്രധാനമായും ഉത്ഭവിച്ചതും വളര്‍ച്ച പ്രാപിച്ചതും. പക്ഷേ, മുന്‍കാല കേരള ചരിത്രത്തിന്റെ പകുതിപോലും രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നതിനാല്‍ പൂര്‍വ ഹദീസ് പണ്ഢിതരുടെ കൃത്യമായ ചരിത്രനിര്‍ ണയം അസാധ്യമാണ്. ഈയൊരു പരിമിതിയില്‍ കാലൂന്നി നില്‍ക്കുന്ന ഒരു ചരിത്രാന്വേഷിക്ക് ചിതറിയ ചില വിവരങ്ങള്‍ മാത്രമേ പ്രാപ്യമാകൂ. ഇതിനു പുറമെ, കേരളം സാക്ഷിയായ അനേകം വിപ്ലവങ്ങളും അധിനിവേശങ്ങളും വിശ്വസ്തങ്ങളായ ചരിത്രരേഖകളുടെ ഉന്മൂല നാശത്തിനു ഹേതുവായിട്ടു്.
ആധുനിക കേരളത്തിലെ ഹദീസ് പഠനത്തെക്കുറിച്ച് കുറച്ചേറെ പറയാനു്. കേരളത്തിലെ പണ്ഢിതരില്‍ ഭൂരിഭാഗവും ഹദീസിലെ ആധികാരിക ഗ്രന്ഥങ്ങള്‍ അധ്യാപനം നടത്തുന്നവരും നിപുണരുമാണെന്നത് പൊതുവായ സവിശേഷതയാണ്. ഈ വിഷയത്തില്‍ ഗ്രന്ഥരചനയിലേര്‍പ്പെടാന്‍ അവര്‍ക്കു പക്ഷേ, പല പ്രതികൂല ഘടകങ്ങളെയും അതിജയിക്കേിയിരുന്നു. സ്വാതന്ത്ര്യ സമരവും മലബാര്‍ കലാപവും ഇവയില്‍ പ്രധാനങ്ങളായിരുന്നു. ഇതേ പ്രകാരം, പുത്തന്‍ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തോടെ അവക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാനും യഥാര്‍ഥ ഇസ്‌ലാമിക ആശയം ഉയര്‍ത്തിപ്പിടിക്കാനും തങ്ങളുടെ സമയത്തിന്റെ സിംഹഭാഗവും പണ്ഢിതര്‍ക്കു ചെലവഴിക്കേിവന്നു. അതിനാല്‍ വ്യാപകമായ ഹദീസ് ഗ്രന്ഥരചനാ ശ്രമങ്ങള്‍ ഇക്കാലത്തു വിരളമായിരുന്നു. എങ്കിലും ഇത്തരം പ്രതിസന്ധികളെ മറികടന്ന് പലേടങ്ങളിലും ഗ്രന്ഥരചനാ ശ്രമങ്ങള്‍ നടന്നുവെന്നത് സ്മരണീയമാണ്.
മൗലാനാ വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാര്‍ രചിച്ച ‘സ്വിഹാഹുശ്ശൈഖൈനി’ എന്ന ഗ്രന്ഥം ഹദീസ് വിജ്ഞാനത്തില്‍ നീ കാലയളവിനു ശേഷം പുറത്തുവന്ന അപൂര്‍വ ഗ്രന്ഥമാണ്. സമസ്തയുടെ വൈസ് പ്രസിഡായും, ശേഷം വിയോഗം വരെ പ്രസിഡായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടു്. പിതാവില്‍ നിന്നും പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ഉപരിപഠനത്തിനായി നാദാപുരം ജുമുഅത്ത് പള്ളിയില്‍ പോയി. വ്യത്യസ്ത ഗുരുനാഥന്മാരുടെ ശിഷ്യത്വം സ്വീകരിച്ച ശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ അഞ്ചു വര്‍ഷമാണ് പഠനം നടത്തിയത്. ‘സ്വിഹാഹുശ്ശൈഖൈനി’ എന്ന തന്റെ ഗ്രന്ഥത്തില്‍ 2648-ഓളം പ്രബലമായ ഹദീസുകള്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടു്. ആയിരത്തിയഞ്ഞൂറ് കോപ്പികളുായിരുന്ന സ്വിഹാഹില്‍ നിന്നും അറുനൂററി അമ്പതു കോപ്പികള്‍ അദ്ദേഹം സൗജന്യമായി പലര്‍ക്കും നല്‍കുകയാണുായത്. നല്ല സാമ്പത്തിക ശേഷിയുായിരുന്ന ഇദ്ദേഹത്തിന്റെ സ്വന്തമായ അച്ചുകൂടത്തില്‍ നിന്നാണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. ഇതിനു പുറമെ, സ്വിഹാഹിന് ‘ഖാദിമുസ്സ്വഹീഹൈനി’ എന്ന ശറഹും ‘ഹാശിയതു സിഹാഹുശ്ശൈഖൈനി’ എന്ന വ്യാഖ്യാനവും അദ്ദേഹം തന്നെ എഴുതിത്തുടങ്ങിയിരുന്നു. മക്കയിലെ മുദരിസും മുഫ്തിയുമായിരുന്ന സയ്യിദ് അലവി മാലിക്കി സ്വിഹാഹിന് അവതാരിക എഴുതാമെന്ന് സമ്മതിച്ചിരുന്നുവത്രെ!12 1965-ജൂലൈ 29 നാണ് വാളക്കുളം ഉസ്താദ് വഫാത്തായത്. അദ്ദേഹം നിര്‍മിച്ച വാളക്കുളത്തെ മസ്ജിദ് മൗലവിയുടെ മുന്‍വശത്താണ് ഖബറിടം.
ആധുനിക കേരളീയര്‍ക്ക് അഭിമാനിക്കാവുന്ന ബൃഹത്തായ ഹദീസ് വ്യാഖ്യാന ഗ്രന്ഥമാണ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാരുടെ മിര്‍ആത്തുല്‍ മിശ്കാത്ത്. ജീവിച്ചിരിക്കുന്ന പണ്ഢിതനും ഗ്രന്ഥകാരനുമായ ഇദ്ദേഹത്തിന്റെ ഈ ഗ്രന്ഥം മിശ്കാത്തിന്റെ വ്യാഖ്യാനമാണ്. ഹദീസ് പഠനത്തില്‍ നൂറുപുറം പോലും എഴുതാന്‍ വളരെയേറെ ആളുകള്‍ ഇല്ലാതിരുന്ന കാലത്താണ് ഉള്ളടക്കത്തില്‍ ആഢ്യത്വം പുലര്‍ത്തുന്ന അയ്യായിരത്തി ഇരുനൂറോളം പേജുകളുള്ള മിര്‍ആത്തിന്റെ പ്രസിദ്ധീകരണം എന്നതു തന്നെയാണീ ഗ്രന്ഥത്തിന്റെ ഏററവും വലിയ സവിശേഷത. മിശ്കാത്തിലെ ഹദീസ് അവതരിപ്പിക്കുന്നതിനിടെ നല്‍കപ്പെടുന്ന വിശദീകരണങ്ങള്‍ക്കു പുറമെ ഓരോ അദ്ധ്യായത്തിനും ശേഷം പ്രത്യേകം തയ്യാറാക്കപ്പെട്ട പഠനങ്ങള്‍ ഗഹനങ്ങളാണ്. ഇവക്കു പുറമേ ഹദീസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചാര്‍ട്ടുകള്‍, സൂചികകള്‍, അപൂര്‍വ ചിത്രങ്ങള്‍, ഭൂപടങ്ങള്‍ എന്നിവയും ഓരോ വാള്യത്തിലും നല്‍കിയിട്ടു്. കര്‍മശാസ്ത്ര നിയമങ്ങളുടെ ചര്‍ച്ചകളില്‍ നാലു മദ്ഹബുകളുടെയും വിധികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എട്ടു വാള്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട മിര്‍ആത്തില്‍ വിവാദ സംബന്ധിയായ ഹദീസുകളുടെ പഠനങ്ങള്‍ കൂടുതല്‍ പണ്ഢിതോചിതങ്ങളാണ്. വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെട്ട ഹദീസുകളുടെ അറബി അക്ഷരമാലാ ക്രമത്തിലുള്ള വിശാലമായ ഇന്‍ഡക്‌സ് എട്ടാം വാള്യത്തില്‍ കാണാം. മിശ്കാത്തില്‍ ഉള്‍പ്പെട്ട സ്വഹാബികള്‍, താബിഉകള്‍, മററു പിന്‍ഗാമികള്‍ എന്നിവരുടെ ചരിത്രവും ആമുഖമായി ചേര്‍ത്തിരിക്കുന്നു. പ്രധാന ഗ്രന്ഥങ്ങള്‍, പണ്ഢിതര്‍, ഹദീസ് സംജ്ഞകള്‍ എന്നിവയുടെ വിവരണങ്ങള്‍ പഠിതാക്കള്‍ക്കു കൂടുതല്‍ ഉപകാരപ്രദമാണ്. അബൂബക്കര്‍ സിദ്ദീഖ് (റ) വിന്റെ പരമ്പരയില്‍ 1939-ലാണ് ഇസ്മാഈല്‍ മുസ്‌ലിയാര്‍ ജനിച്ചത്. പല ഗുരുനാഥന്മാരില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1984 മുതല്‍ കാരന്തൂരിലെ മര്‍കസ് ശരീഅത്ത് കോളജില്‍ ശൈഖുല്‍ ഹദീസായി സേവനമനുഷ്ഠിക്കുന്നു. 1964-ല്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷം ആലത്തൂര്‍പടി (പൊടിയാട്), കാവനൂര്‍, പുല്ലാര, നെല്ലിക്കുത്ത്, അരിമ്പ്ര തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു. ‘മിര്‍ആത്തുല്‍ മിശ്കാത്ത്’ പോലെയുള്ള ഒരു ബൃഹത്തായ ഗ്രന്ഥം ലോകതലത്തില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുാവണം.
ഹദീസ് വിതരണത്തിലെ സൂക്ഷ്മത
ഹദീസുകള്‍ നബി (സ്വ) യെ സംബന്ധിച്ച വാര്‍ത്താവിതരണമാണ്. വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ലോകത്ത് ഒരു ഗോത്രത്തിനും അവകാശപ്പെടാന്‍ കഴിയാത്ത സൂക്ഷ്മതയാണ് ഹദീ സ് നിവേദകര്‍ പാലിച്ചിട്ടുള്ളത്. കള്ളവാര്‍ത്തകളും നുണ പ്രചാരണവും കിംവദന്തികളും പ്രചരിക്കാതിരിക്കാന്‍ സര്‍വ സുഷിരങ്ങളും അടച്ചു കൊുള്ള സമീപനമാണ് അവര്‍ സ്വീകരിച്ചത്. നബി (സ്വ) യുടെ വചനങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ കളവ് വന്നു പോയാല്‍ നരക ശിക്ഷ അവര്‍ ഭയന്നിരുന്നു. മുസ്‌ലിം ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം :”ഒരു മനുഷ്യന്‍ കള്ളനാകാന്‍ കേട്ടതൊക്കെ പറയുകയെന്നത് തന്നെ ധാരാളം മതി”. ബുഖാരി 107-ാം നമ്പറായി ഉദ്ധരിച്ച ഹദീസില്‍ നബി (സ്വ) പറയുന്നു: ”എന്റെ മേല്‍ ആരെങ്കിലും കളവു പറഞ്ഞാല്‍ നരകത്തില്‍ ഇരിപ്പിടം അവനുറപ്പിക്കട്ടെ.” ഇസ്‌ലാമിന്റെ നിലനില്‍പ് അതിന്റെ മൂലങ്ങളുടെ വിശ്വാസ്യതയാണ്; ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും. ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു ഏററിട്ടു്. സുന്നത്ത് പ്രചരിക്കുന്നതിലൂടെ അസത്യം വരാതിരിക്കാന്‍ സ്വഹാബികളും പിന്‍ തലമുറയും അതീവ സൂക്ഷ്മത പാലിച്ചിട്ടു്. വല്ല അബദ്ധവും വരുമോയെന്ന് ഭയന്ന് ചില സ്വഹാബികള്‍ വളരെ അപൂര്‍വ്വമായാണ് ഹദീസ് പറഞ്ഞിരുന്നത്.നബിയുടെ ചര്യകള്‍ പിന്‍തലമുറയായ താബിഉകള്‍ക്ക് പ്രബോധനം ചെയ്യേ ഭാരിച്ച ബാദ്ധ്യതയുന്നെ് അറിഞ്ഞു കൊു തന്നെയാണ് ഹദീസ് നിവേദനത്തില്‍ അവര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സു ബൈര്‍ ബിന്‍ അവ്വാം, സൈദ് ബിന്‍ അര്‍ഖം, ഇംറാന്‍ ബിന്‍ ഹുസൈന്‍ തുടങ്ങിയവര്‍ ഇപ്രകാരം നിയന്ത്രിച്ചവരില്‍ പ്രധാനികളത്രെ. സുബൈര്‍ (റ) നോട് മകന്‍ അബ്ദുല്ല ഒരിക്കല്‍ ചോദിച്ചു : താങ്കള്‍ എന്താണ് നബിയുടെ ഹദീസ് പറയാത്തത്? സുബൈര്‍ മറുപടി പറഞ്ഞു :”ഞാന്‍ തിരുനബിയെ വിട്ടുപിരിയാത്ത വ്യക്തിയായിരുന്നു. ധാരാളം ഹദീസുകളും ഞാന്‍ കേട്ടിട്ടു്. പക്ഷേ, എന്റെ മേല്‍ കളവ് പറയുന്നവര്‍ നരകത്തില്‍ ഇരിപ്പിടം കരുതട്ടെയെന്ന നബി വചനം ഭയന്നാണ് മററുള്ളവരെപോലെ ഞാനധികം ഹദീസുകള്‍ ഉദ്ധരിക്കാതിരുന്നത്” (ബുഖാരി ഹദീസ് 107). സൈദ്ബിന്‍ അര്‍ഖമിനോട് ആരെങ്കിലും ഹദീസ് പറഞ്ഞുതരാനാവശ്യപ്പെട്ടാല്‍ അദ്ദേഹം പറയാറ് ”ഞങ്ങള്‍ക്ക് പ്രായമായി; മറവി പിടികൂടിത്തുടങ്ങി. നബിയുടെ ഹദീസ് പറയുമ്പോള്‍ വളരെ സൂക്ഷിക്കേതാണ്” എന്നാണ്. സാഇബ് ബിന്‍ യസീദ് പറയുന്നു. അബൂ സഈദുല്‍ ഖുദ്‌രിയോടൊപ്പം ഞാന്‍ മദീനയില്‍ നിന്ന് മക്കവരെ യാത്ര ചെയ്തു (ദിവസങ്ങളോളം നീു നില്‍ക്കുന്ന പഴയകാല യാത്ര). അതിനിടയില്‍ ഒരു ഹദീസ് പോലും അദ്ദേഹം പറഞ്ഞു തിന്നിട്ടില്ല. അനസ് (റ) 2276 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഖ്യാതിനേടിയ സ്വഹാബിയായിട്ടു പോലും ഹദീസുകള്‍ പറഞ്ഞു കഴിഞ്ഞ ഉടനെ ‘അവ് കമാ ഖാല’ എന്ന് ചേര്‍ത്തു പറയാറുായിരുന്നു. നബി (സ്വ) പറഞ്ഞു എന്നതിനു ‘ഖാലറസൂലുല്ലാഹി, എന്നാണ് പറയേത്. നബി (സ്വ) യുടെ വചനമായി പറഞ്ഞ ഒരു കാര്യം നബിയുടെതല്ലെങ്കിലോ? കളവായില്ലേ? അപ്പോള്‍ സൂക്ഷ്മതക്ക് വേി ഉപയോഗിക്കുന്ന വാക്കാണ് അനസ് (റ) പറയാറുായിരുന്നത്. മനഃപൂര്‍വ്വമല്ലാതെ പോലും കളവ് വന്ന് പോകാതിരിക്കാനാണ് ആ മഹാത്മാക്കള്‍ ഇത്രയും സൂക്ഷ്മത പാലിച്ചിരുന്നത് (അസ്സുന്നതു വമകാനതുഹാ പേ: 63).