സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday, 13 January 2016

ശഅ്റ് മുബാറക്ക്; വിവാദക്കാര്‍ മറുപടി പറയുമോ?????


സത്യ വിശ്വാസികകളേ... ഒരു നിമിശം!!! മര്‍കസിലെ ശഅ്റ് മുബാറക്കിനെതിരെ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ കേരളത്തിന്റെ അതിര്‍ത്തിയും ബേധിച്ച് വ്യാപിക്കുമ്പോള്‍ സത്യാന്വേഷികളുടെ ഹൃദയാന്തരങ്ങളില്‍ നിന്നും ഉയര്‍ന്ന് വരുന്ന ചില സന്ദേഹങ്ങളും സംശയങ്ങും ഉണ്ട്. ശഅ്റ് മുബാറകിനതിരെ കലാപം കൂട്ടുന്നവരും വിവൂദം ഇളക്കി വിടുന്നവരും ഇവകള്‍ക്ക് മറുപടി നല്‍കല്‍ അനിവാര്യമാണ്. സുന്നികള്‍ ഇമാമുകളെ അനുസരിക്കുന്നവരും ഉള്‍കൊള്ളുന്നവരുമാണ്. നവീനവാദികള്‍ ഇമാമുകളെ തള്ളുന്നവരും ആക്ഷേപിക്കുന്നവരുമാണ്. അവരുടെ പക്ഷം ചേരാനും അവരുടെ മുടന്തന്‍ ന്യായങ്ങള്‍ ഉള്‍കൊള്ളാന്‍ ശരാശരി ബുദ്ധിയുള്ളവര്‍ക്കാവുകയില്ല. അത് കൊണ്ട് തന്നെ ശഅ്റ് മുബാറക്ക് വിവാദത്തിലും ഇമാമുകളുടെ നിലപാടില്‍ നിന്ന് കൊണ്ട് വസ്തുതകള്‍ വിലയിരുത്തേണ്ടതും സംശയങ്ങള്‍ക്ക് നിവാരണം കണ്ടത്തേണ്ടതുമാണ്. യുക്തി ഇസ്ലാമിക പ്രമാണമല്ലാത്തതിനാല്‍ അത്തരം ജല്‍പനങ്ങള്‍ക്ക് പ്രസക്തിയുമില്ല. 
അറിയാത്തതിനെ സംബന്ധിച്ച് സംസാരിക്കാതിരിക്കുക. അതാണ് ഏറ്റവും വലിയ ധര്‍മം. മര്‍കസിലും ഖസ്റജി മ്യൂസിയത്തിലും സൂക്ഷിച്ച തിരു കേശങ്ങള്‍ നബി(സ)യുടേതാണെന്ന് ഉറപ്പിക്കാനും ഉള്‍കൊള്ളാനും കഴിയാത്തവര്‍ വിവാദങ്ങളിലും കോലാഹലങ്ങളിലും ഏര്‍പ്പടാതിരിക്കുക. കാരണം തിരുനബി(സ)യുടേതാവാനുള്ള ഒരുശതമാനം സാധ്യതയെങ്കിലും നിലനില്‍കുന്നുണ്ട്. വാസ്തവത്തില്‍ ഇത് നബി(സ)യുടേതാണങ്കില്‍ അവയെ വിമര്‍ശിച്ചത് കൊണ്ട് വ്യക്തി കാഫിറായിപ്പോകും. അതിനെ സംബന്ധിച്ച് മൌനം പാലിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കാനില്ല. തിരു നബി(സ)യോടുള്ള സ്നേഹം നിലനിറുത്തിയതിന് പ്രതിഫലം ലഭിക്കുകയും ചെയ്യും. 
വിമര്‍ശകരില്‍നിന്നും മറുപടി പ്രതീക്ഷിക്കുന്ന സത്യവിശ്വാസികളുടെ സംശയങ്ങളിലൂടെ അല്‍പം സഞ്ചരിക്കാം  
1) തിരുശേഷിപ്പുകള്‍ സ്ഥിരപ്പടണമെങ്കില്‍ വ്യക്തമായ സനദ് വേണമെന്ന് വലത്ത് നിന്ന് ഇടത്തോട്ട് എഴുതിയ, വെളുത്ത പേജില്‍ കറുത്ത മഷിയിലോ അല്ലാതെയോ എഴുതിയ ഏതെങ്കിലും ഒരു ആധികാരിക കിതാബില്‍നിന്നും ഒരു ഉദ്ധരണി ഹാജറാക്കാമോ?
2) തിരു ശേഷിപ്പുകളുടെ സനദ് സ്ഥിരപ്പെട്ടിട്ടില്ലന്ന് പറഞ്ഞ് തിരുശേഷിപ്പുകള്‍ക്കെതിരെ വിവാദം ഉയര്‍ത്തിയ ആദ്യവ്യക്തി ഇബ്നുതൈമിയ്യയാണ്. സനദന്വേഷണത്തിലൂടെ അദ്ദേഹത്തിന്റെ അനുയായികളായി മാറുകയല്ലേ വാസ്തവത്തില്‍ സംഭവിച്ചത്?
3) തിരുശേഷിപ്പുകള്‍ക്ക് വ്യക്തമായ സനദ് ആവശ്യമില്ലന്നും പ്രസിദ്ധിമാത്രം മതിയെന്നും പഠിപ്പിച്ച ഇമാം നവവി(റ), ഇമാം ഖാളീഇയാള്(റ), ഇമാം നാബല്‍സീ(റ), അബ്ദുല്‍ഹലീമില്ലക്നവീ(റ) തുടങ്ങിയ ഇമാമുകളെ നിങ്ങള്‍ക്ക് തള്ളാനാവുമോ?
4) സഹീഹായ സനദിലൂടെ സ്ഥിരപ്പെട്ട തിരുശേഷിപ്പുകള്‍ മാത്രമേ അംഗീകരിക്കുകയുള്ളൂവെങ്കില്‍ ലത്വീഫിയ്യ, ബാഖിയാത്ത്, ഹസ്റത്ത് ബാല്‍ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിലെ തിരുകേശങ്ങളെ ആദരിക്കുന്നത് സ്വഹീഹായ സനദിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ? എങ്കില്‍ അതൊന്ന് വ്യക്തമാക്കാമോ?
5) ലത്വീഫിയ്യയിലുള്ളത് മുതവാതിര്‍ (കളവിനുള്ള സാധ്യതയില്ലാത്ത വിധം സ്ഥിരപ്പെട്ടത്) ആണെന്ന് ചിലര്‍ പറഞ്ഞ് കേള്‍ക്കുന്നു. മുതവാതിറാണെന്നതിന് വല്ലതെളിവുമുണ്ടോ? മാത്രമല്ല; ബാഖിയാത്തിലും ലത്വീഫിയ്യയിലും ഉള്ള മുടികള്‍ക്ക് ശരിയായ സനദില്ലാത്തതിനാല്‍ അത് കൊട്ടിഘോഷിക്കാറില്ല(ചന്ദ്രിക ഏപ്രില്‍ 29 പേ 12 )എന്ന പ്രസ്താവനയെ നിങ്ങള്‍ തള്ളുമോ? അതോ അംഗീകരിക്കിമോ?
6) സനദുകള്‍ പരിശോധിക്കണമെങ്കില്‍ ചരിത്രം നന്നായി അറിയണമെന്നത് നിബന്ധനയാണ്. കഴിഞ്ഞ പതിനാലുനൂറ്റാണ്ടുകളുടെ ചരിത്രം കൃത്യമായി അറിയുന്ന എത്രപേര്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നു?
7) സനദ് പരിശോധിച്ച് തീര്‍പ്പ് കല്‍പിക്കാന്‍ കഴിയുന്നവര്‍ ഹിജ്റ 700 ല്‍ തന്നെ ഇല്ലാതെയായിട്ടുണ്ടെന്ന് പഠിപ്പിച്ച വിശ്വവ്യാഖ്യാത പണ്ഡിതനായ ഇമാം സുയൂത്വി(റ) നെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?
8) മര്‍കസിലേക്ക് ഒന്നാമതായി ലഭിച്ച തിരു കേശത്തിന്റെ സനദ് കോട്ടക്കലിലെ ഉലമാ കോണ്‍ഫറന്‍സില്‍ 10,000 പണ്ഡിതര്‍ക്ക് മുന്നില്‍ വായിച്ച് കേള്‍പ്പിച്ചിരുന്നു. ഒന്നാമത്തതിനെ സംബന്ധിച്ചുള്ള പഠനം എന്നാണ് അവസാനിക്കുക?
9) രണ്ടാമത്തതിന്റെ സനദ് ലക്ഷക്കണക്കിന് വരുന്ന ജനസഞ്ചയത്തിന് മുന്നില്‍ മര്‍കസ് സമ്മേളനത്തില്‍ അഹ്മദ് ഖസ്റജി വായിച്ച് കേള്‍പിച്ചിരുന്നു. ഇതിന്റെ കൈമാറ്റ പരമ്പര പരിശോധിക്കാന്‍ അബൂദാബിയിലെത്തിയ കൂരിയാട് നദ്വിയെ പ്രവര്‍ത്തകര്‍ ക്ഷണിച്ചിട്ടും എന്ത് കൊണ്ട് പോകാന്‍ വിസമ്മതിച്ചു?
10) തിരുകേശത്തിനെ സംബന്ധിച്ച് ഖസ്റജിയുടെ വീട്ടിലേക്ക് പോയി ചര്‍ച്ചക്ക് തയ്യാറാണെന്നും ചെലവ് വരെ വഹിക്കാം എന്നേറ്റ അമ്പലക്കടവ് ഫൈസിയുടെ വെല്ലുവിളി പേരോട് ഉസ്താദ് സ്വീകരിച്ചിട്ടും സയ്യിദ് മുനവ്വറലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മധ്യസ്ഥരാവട്ടെ എന്ന് പറഞ്ഞിട്ടും അമ്പലക്കടവ് ഫൈസി ഖസ്റജിയുടെ വീട്ടിലെത്താന്‍ സന്നദ്ധനാവാത്തത് എന്ത് കൊണ്ട്?
11) മര്‍കസില്‍ എത്തിയ ആദ്യശഅ്റ് മുബാറകിനെതിരെ പ്രസംഗിക്കുന്ന സാഹചര്യത്തില്‍ ലോകത്ത് സ്വഹീഹായ സനദോടെ സൂക്ഷിക്കുന്ന തിരുകേശങ്ങള്‍ വിശദീകരിക്കുമ്പോള്‍ അമ്പലക്കടവ് ഫൈസി ഖസ്റജിയുടെ പക്കലുള്ളതും പരാമര്‍ശിക്കുകയും രേഖയുണ്ടന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് അമ്പലക്കടവ് ഫൈസിക്ക് ലഭിച്ച ഖസ്റജിയുടെ കൈവശമുള്ളതിന്റെ രേഖ എന്താണിപ്പോള്‍ പുറത്ത് കാണിക്കാന്‍ വിസമ്മതിക്കുന്നത്?
12) ലത്വീഫിയ്യയിലെ തിരു കേശം മര്‍കസില്‍ എത്തിയാല്‍ അത് മുക്കിയ വെള്ളം കുടിക്കാന്‍ തയ്യാറല്ലന്ന് പറഞ്ഞ കൂടത്തായി ഫൈസിയുടെ നിലപാട് നിങ്ങള്‍ അംഗീകരിക്കുമോ?
13) ഖസ്റജിയുടെ കൈവശമുള്ളവക്ക് സഹീഹായ സനദുണ്ടെന്ന് പ്രാഖ്യാപിച്ചവര്‍ പിന്നീട് അത് നിശേധിച്ചു. ലത്വീഫിയ്യയിലുള്ളതിന് സനദുണ്ടെന്ന് പറഞ്ഞ് ആദ്യം അത് മുക്കിയ  വെള്ളം ലേലം ചെയ്തവര്‍ പിന്നീട് അതിന് ശരിയായ സനദില്ലന്നും പറയുന്നു. പരസ്പരവിരുദ്ധം പറയുന്നത് കളവാണന്നതിന് തെളിവല്ലേ?
14) അഹ്മദ് ഖസ്റജിയുടെ കൈവശമുള്ള തിരുകേശങ്ങള്‍ അദ്ദേഹത്തിന്റെ പിതാവിന്റെ കാലത്ത് ഉണ്ടായിരുന്നുവെന്നു സാക്ഷ്യം വഹിക്കുന്ന അബൂദാബിയിലെ പ്രമുഖ പണ്ഡിതരായ സുലൈമാനുല്‍ഫറജിനെയും മുജമ്മഉസ്സഖാഫത്തില്‍ ഇസ്ലാമയ്യ ഡയരക്ടര്‍ മുഹമ്മദ് ബസ്സാം ബാറൂദ് എന്നീ പ്രമുഖ പണ്ഡിതരെ വിവാദക്കാര്‍ വിമര്‍ശിക്കുമോ? ദീനില്‍ ഒരു കാര്യം സ്ഥിരപ്പെടുന്നതിന് രണ്ടാള്‍ സാക്ഷിനിന്നാല്‍ മതി എന്ന ഖുര്‍ആനിന്റെ പ്രഖ്യാപനം നിങ്ങള്‍ അംഗീകരിക്കില്ലേ?
15) തിരുകേശ വിതരണത്തിന്റെ സന്തോഷത്തില്‍ പങ്കെടുത്ത ഈജിപ്ത് ഗ്രാന്റ് മുഫ്തിയെ പട്ടിക്കാട് സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹത്തെയും നിങ്ങള്‍ തള്ളിപ്പറയുമോ?
16) മര്‍കസിലെ തിരുകേശം നബി(സ)യുടേതാവാനുള്ള ഒരു ശതമാനം സാധ്യതയെങ്കിലും വകവെച്ച് കൊടുക്കാത്തത് തിരുശേഷിപ്പുകള്‍ നിന്ദിക്കുന്നവന്‍ കാഫിറാകുമെന്ന ഇമാം റാസി(റ) വ്നെ പോലെയുള്ള മഹത്തുക്കളെ വിശ്വാസമില്ലാത്തത് കൊണ്ടാണോ?
17) അറബിപെണ്ണിന്റെ മുടിയാണെന്ന് പറഞ്ഞ മൂത്തേടം ഖാസിമി ഏത് അറബി പെണ്ണിന്റെ മുടിയാണെന്ന് വ്യക്തമാക്കാന്‍ സന്നദ്ധനാണോ?
18) സ്വാമിയുടെ മുടിയാണെന്ന് പ്രസംഗിച്ച നന്തിയുടെ പ്രിന്‍സിപ്പാള്‍ മൂസക്കുട്ടി ഹസ്രത്ത് ഏത് സ്വാമിയുടേതാണ് എന്ന് വ്യക്തമാക്കാമോ?
19) കത്തിച്ചാലും കത്താത്തവിധം രാസഘടകങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ച കൃത്രിമ നാരുകളാണെന്ന് പ്രസംഗിച്ച കൂരിയാട് നദ്വി അത് ആര്? എപ്പോള്‍? എവിടെ?  നിര്‍മിച്ചു എന്ന് വ്യക്തമാക്കാന്‍ തയ്യാറാണോ?
20) ഡി എന്‍ എ ടെസ്റിന് വെല്ലുവിളിക്കുന്നവര്‍ റൌളാശരീഫ് തുരന്ന് തിരുശരീരത്തിന്റെ കോശമെടുക്കണമെന്ന് പറയുമോ?
21) അറബി പെണ്ണിന്റെമുടി, സ്വാമിയുടെ മുടി, ശാസ്ത്രീയമായി നിര്‍മിച്ച കൃത്രിമ നാര് ഇതിലേതാണ് ശരി? ഏതെങ്കിലും ഒന്ന് ശരിയാണങ്കില്‍ മറ്റുള്ളവര്‍ വഞ്ചകരോ?  
22) സ്വഹീഹായ സനദ് വായിക്കണമെന്ന് പറയുന്നവര്‍ എ പി ഉസ്താദിനേയും തിരുകേശം കൈമാറിയ ഇഖ്ബാല്‍ വലിയേയും അഹ്മദ് ഖസ്റജിയേയും സ്വീകാര്യ വ്യക്തികളായി പ്രഖ്യാപിക്കുമോ? ഇവര്‍ അസ്വീകാര്യരാണെന്ന് പറയുമ്പോള്‍ സനദ് തേടുന്നതിന്റെ പ്രസക്തി എന്താണ്?
23) തിരുകേശം മുക്കിയ വെള്ളം മര്‍കസില്‍ബാക്കി വന്നപ്പോള്‍ തെങ്ങിന്‍ചുവട്ടിലൊഴിച്ചു എന്ന് നിങ്ങളോട് പറഞ്ഞ ആള്‍ സ്വീകാര്യനാണോ? ഏത് തെങ്ങിന്റെ ചുവട്ടിലാണ് ഒഴിച്ചത്? ആരെല്ലാമാണ് അതിന് ദൃക്സാക്ഷികള്‍?
24) തിരുശേഷിപ്പുകള്‍ കൊണ്ട് ബറക്കത്തെടുക്കപ്പെടുന്നവ വില്‍പന നടത്തല്‍ ഹറാമാണ്. 25,000 ന് പരസ്യമായി തിരുകേശം മുക്കിയ വെള്ളം ഖാസിമി വില്‍പന നടത്തിയതിനെ സംബന്ധിച്ച് എന്ത് പറയുന്നു?
25) 100 മുതല്‍ 10,001 വരെ വിലക്ക് മര്‍കസിലെ തിരുകേശം മുക്കിയ വെള്ളം വിറ്റുവെന്ന് ഖാസിമി കോഴിക്കോട് പ്രസംഗിച്ചത് പ്രോഗ്രാം സിഡിയില്‍ നിന്നും ഒഴിവാക്കിയത് പ്രസ്തുത ആരോപണം ശരിയല്ലന്ന് വിമര്‍ശകര്‍ക്ക് തന്നെ ബോധ്യമുള്ളത് കൊണ്ടല്ലേ?
26) തിരുകേശങ്ങളുടെ ആധിക്യമാണ് ഖസ്റജിയുടെ മ്യൂസിയത്തിലുള്ളവ വ്യാജമാവാന്‍ കാരണമെങ്കില്‍ ഉമ്മുഅമ്മാറ(റ)യും ഉമ്മുസുലൈം(റ)യും സൂക്ഷിച്ചിരുന്ന ആധിക്യമുള്ള തിരുകോശങ്ങളെ നിശേധിക്കുമോ?
27) ചരിത്ര ഗ്രന്ഥത്തിലെവിടെയും പ്രസതുത തിരു കേശങ്ങളെ സംബന്ധിച്ച് പരാമര്‍ശിക്കാത്തത് കൊണ്ട് വ്യാജമാണെന്ന് പറയുന്നുവെങ്കില്‍ ലത്വീഫിയ്യയിലേയും ബാഖിയാത്തിലേയും തിരുകേശങ്ങള്‍ ചരിത്ര ഗ്രന്ഥത്തില്‍ കാണാത്തതിനാല്‍ നിശേധിക്കാന്‍ ഒരുക്കമാണോ?
28) രണ്ടുകെട്ട് തിരു കേശങ്ങള്‍ ഉള്ളത് കൊണ്ട് എന്തായാലും ചരിത്രത്തില്‍ പരാമര്‍ശിക്കേണ്ടിയുരുന്നു എന്ന് വാദിക്കുന്നവര്‍ ഉമ്മു അമ്മാറ(റ)യും ഉമ്മു സുലൈം(റ)യും സൂക്ഷിച്ച  തിരുകേശകെട്ടുകളെയും എതിര്‍ക്കുമോ?
29) ചെവിക്കുറ്റിവരെ മാത്രമേ തിരുകേശങ്ങളുടെ നീളം ഉണ്ടായിരുന്നുള്ളൂ എന്ന് പറയുന്നവര്‍ ചുമല് വരെ നീളമുള്ള തിരുകേശങ്ങള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ഹദീസുകളേയും തിരുകേശം വെട്ടുമ്പോഴും അല്ലാത്തപ്പോഴുമുള്ള വിത്യാസമാണിതെന്ന് പഠിപ്പിച്ച ഇമാമുകളേയും തള്ളാനാവുമോ?
30) തിരു നബി(സ)യുടെ തിരുകേശങ്ങള്‍ക്ക് എത്ര സെന്റീമീറ്റര്‍ നീളമുണ്ടായിരുന്നുവെന്ന് പ്രാമാണികമായി വ്യക്തമാക്കാമോ?
31) തിരുകേശങ്ങള്‍ സ്വയം ചലിക്കുമെന്നും നീളുമെന്നും അവക്ക് കവര് പൊട്ടുന്നുവെന്നും പഠിപ്പിച്ച ഇമാം നാബല്‍സിയും അല്ലാമ യൂസുഫുന്നബ്ഹാനിയും അന്ധവിശ്വാസികളാണോ?
32) തിരുകേശം നീളുമെങ്കില്‍ മറ്റു തിരുകേശങ്ങളും മര്‍കസിലെ ആദ്യതിരുകേശവും നീളാത്തത് എന്ത് കൊണ്ട് എന്ന് ചോദിക്കുന്നവര്‍, നബി(സ)യുടെ തിരുപാദം ബൈതുല്‍മുഖദ്ദസിലെ പാറയിലും ഇബ്റാഹീം നബി(അ)ന്റേത് മസ്ജിദുല്‍ ഹറാമിലും പതിഞ്ഞിട്ടുണ്ട്. പ്രസ്തുത പ്രവാചകന്‍മാര്‍ മറ്റു പല പാറകളില്‍ കയറിയിട്ടുണ്ട്. അവിടെയൊന്നും അവരുടെ കാല്‍ പാടുകള്‍ പതിയാത്തത് കൊണ്ട് പതിഞ്ഞ കാല്‍പാടുകള്‍ അവരുടേതല്ലന്ന് പറയാന്‍ സന്നദ്ധരാണോ? അല്ലങ്കില്‍ എന്ത് കൊണ്ട്?
33) വിമര്‍ശകര്‍ക്ക് ഒരു സംശയവും ഇല്ലാത്ത തിരുകേശങ്ങളും തിരുശേഷിപ്പുകളും ലോകത്ത് എവിടെ എങ്കിലും ഉണ്ടോ? ഉണ്ടങ്കില്‍ വ്യക്തമായ സ്വഹീഹായ സനദോടെ ചരിത്രത്തിന്റെ പിന്‍ബലത്തോടെ അവതെളിയിക്കാന്‍ സന്നദ്ധരാണോ? തയ്യാറല്ലങ്കില്‍ വിമര്‍ശകരുടെ വാദവും മുജാഹിദുകളുടെ വാദവും തമ്മിലുള്ള വിത്യാസം എന്ത്?