? കഅ്ബ തകര്‍ക്കാന്‍ ആനകളടക്കമുള്ള പടയുമായി വന്നതാര്?
– അബ്‌റഹത്ത്.
? അബ്‌റഹത്തിന്റെ സൈന്യത്തില്‍ എത്ര ആനകള്‍ ഉണ്ടായിരുന്നു?
– 13 ആനകള്‍.
? കഅ്ബ എന്ന വാക്കിനര്‍ത്ഥം എന്ത്?
– സമചതുര രൂപം
? ഭൂമിയിലെ ആദ്യത്തെ പള്ളി ഏത്?
– കഅ്ബ
? കഅ്ബ ആദ്യമായി നിര്‍മ്മിച്ചതാര്?
– മലക്കുകള്‍
? കഅ്ബാലയം എന്തിന്റെ മാതൃകയിലാണ്?
– ആകാശത്ത് മലക്കുകള്‍ ത്വവാഫ് ചെയ്യുന്ന ബൈത്തുല്‍ മഅ്മൂറിന്റെ മാതൃകയില്‍
? പിന്നീട് കഅ്ബ പണിതത് ആര്?
– ആദം(അ)
? ആദമി(അ)നു ശേഷം കഅ്ബ പണിതത്?
– ഇബ്‌റാഹീം(അ), ഇസ്മാഈല്‍(അ) എന്നിവര്‍
? പുനര്‍നിര്‍മ്മാണത്തിന് വേണ്ടി കഅ്ബയുടെ ചുമര്‍ പൊളിച്ചുതുടങ്ങിയത് ആര്?
– വലീദ് ബ്‌നു മുഗീറ
? ഇബ്‌റാഹീം(അ) നിര്‍മ്മിച്ച കഅ്ബയുടെ അടിത്തറ ഖുറൈശികള്‍ പൂര്‍ത്തിയാക്കാഞ്ഞത് എന്ത്‌കൊണ്ട്?
– കഅ്ബാ പുനര്‍നിര്‍മ്മാണത്തിന് സംഭരിച്ച ‘ശുദ്ധസമ്പത്ത്’ തീര്‍ന്ന കാരണത്താല്‍
? എടുപ്പ് നിര്‍മ്മിക്കാത്ത കഅ്ബയുടെ ആ ഭാഗത്തിന് എന്താണ് പേര്?
– ഹഥ്വീം
? കഅ്ബയുടെ മേല്‍ക്കൂരക്കുള്ള മരം കൊണ്ടുവന്നത് എവിടെ നിന്നാണ്?
– റോമന്‍ കച്ചവടക്കാരുടെ ഒരു തകര്‍ന്ന കപ്പല്‍ ജിദ്ദ തുറമുഖത്തുണ്ടായിരുന്നു. അതിന്റെ മരം വിലക്കു വാങ്ങി.
? ഏത് ആശാരിയാണ് കഅ്ബയുടെ മേല്‍ക്കുര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്?
– റോമന്‍ കപ്പലിലുണ്ടായിരുന്ന ബാഖൂം എന്നു പേരുള്ള ആശാരി
? കഅ്ബയുടെ നീളവും വീതിയും?
– 40 അടി നീളവും 35 അടി വീതിയും 50 അടി ഉയരവുമുള്ള ചതുരരൂപം.
? കഅ്ബയുടെ ഉയരം മീറ്റര്‍ കണക്കില്‍ എത്ര?
– 15 മീറ്റര്‍ ഉയരം
? കഅ്ബയുടെ വാതില്‍ എത്ര ഉയരത്തിലാണ് ഖുറൈശികള്‍ സ്ഥാപിച്ചത്?
– രണ്ടര മീറ്റര്‍ ഉയരത്തില്‍
? കഅ്ബാലയത്തിന്റെ പുനര്‍നിര്‍മ്മാണം നടക്കുമ്പോള്‍ തിരുനബി(സ) കല്ലു ചുമന്ന് കൊണ്ടുവന്നിരുന്നത് എങ്ങനെ?
– നഗ്നമായ തന്റെ ചുമലില്‍ വെച്ച്
? മറ്റു ചെറുപ്പക്കാരെപ്പോലെ ഉടുതുണിയുരിഞ്ഞ് ചുമലില്‍ വെക്കാന്‍ പറഞ്ഞ് പിതൃവ്യന്‍ അബ്ബാസ്(റ) തിരുനബി(സ)യുടെ തുണി അഴിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്ത് സംഭവിച്ചു?
– തിരുനബി(സ) ബോധരഹിതനായി വീണു.
? ഹജറുല്‍ അസ്‌വദ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ഖുറൈശികള്‍ പരിഹരിച്ചത് എങ്ങനെ?
– നാളെ രാവിലെ ആദ്യം കഅ്ബയിലെത്തുന്നയാളെ അതിനു ചുമതലപ്പെടുത്താം എന്ന ആശയത്തില്‍.
? ആരാണ് ഈ ആശയം മുന്നോട്ട് വെച്ചത്?
– ഹുദൈഫ എന്ന് പേരുള്ള അബൂ ഉമയ്യ. (ഇദ്ദേഹം തിരുനബി(സ)യുടെ ഭാര്യ ഉമ്മുസലമ(റ)യുടെ പിതാവാണ്)
? ബാബുബനീശൈബ (ഇന്നത്തെ ബാബുസ്സലാം)യിലൂടെ പിറ്റേന്ന് ആദ്യമായി കഅ്ബയില്‍ പ്രവേശിച്ചതാര്?
– അല്‍ അമീന്‍
? ഹജറുല്‍ അസ്‌വദ് തിരുനബി(സ) സ്ഥാപിച്ചതെങ്ങനെ?
– ഒരു തുണി വിരിച്ച് അതില്‍ ഹജറുല്‍ അസ്‌വദ് വെച്ചു. ഖുറൈശികളിലെ ഓരോ കുടുംബത്തിലെയും നേതാക്കളോട് തുണിപിടിച്ച് ഉയര്‍ത്താന്‍ പറഞ്ഞു. അവരെല്ലാവരും ഹജറുല്‍ അസ്‌വദുള്ള തുണി ഉയര്‍ത്തിയപ്പോള്‍ തിരുനബി(സ) ഹജറുല്‍ അസ്‌വദ് അതിന്റെ യഥാസ്ഥാനത്ത് സ്ഥാപിച്ചു.
കഅ്ബയുടെ പേരുകള്‍ ഏതെല്ലാം?
– 1. കഅ്ബ 2. അല്‍ബൈത്ത് 3. ബൈതുല്ലാഹ് 4. അല്‍ബൈത്തുല്‍ ഹറാം 5. അല്‍ ബൈതുല്‍ അതീഖ് 6. ഖിബ്‌ല.
? കഅ്ബയുടെ പുനര്‍നിര്‍മ്മാണം എത്ര തവണ നടന്നിട്ടുണ്ട്?
– പ്രധാനമായും 12 തവണ.
? ആരെല്ലാമാണ് പുനര്‍നിര്‍മ്മിച്ചത്?
– 1. മലക്കുകള്‍ 2. ആദം(അ) 3. ശീസ്(അ) 4. ഇബ്‌റാഹീം(അ) 5. അമാലിഖഃ 6. ജുര്‍ഹൂം 7. ഖുസ്വയ്യ്ബ്‌നു കിലാബ് 8. ഖുറൈശ് 9. അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) 10. ഹജ്ജാജുബ്‌നു യൂസുഫ് 11. സുല്‍ത്വാന്‍ മുറാദ് അല്‍ ഉസ്മാനി 12. ഖാദിമുല്‍ ഹറമൈന്‍ ഫഹദ്ബ്‌നു അബ്ദില്‍ അസീസ്.
? അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)ന്റെ പുനര്‍നിര്‍മ്മാണം നടന്നതെന്ന്?
– ഹിജ്‌റ 65ല്‍.
? ഹജ്ജാജ്ബ്‌നു യൂസുഫിന്റെ പുനര്‍നിര്‍മ്മാണം?
– ഹിജ്‌റ 74ല്‍.
? സുല്‍ത്താന്‍ മുറാദുല്‍ ഉസ്മാനിയുടെ പുനര്‍നിര്‍മ്മാണം?
– ഹിജ്‌റ 1040ല്‍.
? ഫഹദ് രാജാവിന്റെ പുനര്‍നിര്‍മ്മാണം?
– ഹിജ്‌റ 1417ല്‍.
? ഖുറൈശികള്‍ കഅ്ബ പുനര്‍നിര്‍മ്മിച്ചതെന്ന്?
– ഹിജ്‌റക്ക് 18 കൊല്ലം മുമ്പ്.
? ആദ്യകാലത്ത് കഅ്ബക്ക് പുറത്തേക്ക് എത്ര വാതിലുകളുണ്ടായിരുന്നു?
– രണ്ട്.
? ഇപ്പോള്‍ കഅ്ബക്ക് പുറത്തേക്ക് എത്ര വാതിലുകളുണ്ട്?
– ഒന്ന്.
? ആരാണ് കഅ്ബയുടെ ഒരു വാതില്‍ അടച്ചത്?
– ഖുറൈശികള്‍.
? ഖുറൈശികള്‍ കഅ്ബക്ക് മേല്‍ക്കുര പണിയാനുള്ള കാരണം?
– ചില കള്ളന്മാര്‍ കഅ്ബയില്‍ സൂക്ഷിച്ചിരുന്ന നിധി മോഷ്ടിച്ചു കൊണ്ടുപോയി.
ഹജറുല്‍ അസ്‌വദ്
? ഹജറുല്‍ അസ്‌വദ് എന്ന പേരിന് അര്‍ത്ഥം?
– കറുത്ത കല്ല്.
? ഹജറുല്‍ അസ്‌വദിന്റെ ഉറവിടം?
– സ്വര്‍ഗ്ഗം.
? സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറക്കുമ്പോള്‍ ഹജറുല്‍ അസ്‌വദിന്റെ നിറം എന്തായിരുന്നു?
– ശക്തമായ വെളുപ്പ്.
? വെളുത്ത കല്ലെങ്ങനെയാണ് കറുത്ത കല്ലായത്?
– ആദം സന്തതികളുടെ പാപങ്ങളുടെ പ്രതിഫലനം കൊണ്ട്.
? ഇബ്‌നു സുബൈര്‍(റ) കഅ്ബാലയം പുനര്‍നിര്‍മ്മിച്ചപ്പോള്‍ കഅ്ബയുടെ ഭിത്തിയില്‍ പതിഞ്ഞ ഭാഗം വെളുത്ത നിറത്തില്‍ കണ്ടത് ആര്?
– മുജാഹിദ്(റ).
? കഅ്ബയുടെ ചുമരില്‍ ഹജറുല്‍ അസ്‌വദ് പതിച്ചപ്പോള്‍ എത്ര കല്ലുകളുണ്ടായിരുന്നു?
– ഒന്ന് മാത്രം.
? ഇപ്പോള്‍ ഹജറുല്‍ അസ്‌വദ് എത്ര കഷ്ണങ്ങളാണ്?
– പുറംഭാഗത്ത് എട്ട് കഷ്ണങ്ങള്‍.
? ഹജറുല്‍ അസ്‌വദ് പൊട്ടിയത് എന്ന്?
– ഹിജ്‌റ 319ല്‍.
? ഹജറുല്‍ അസ്‌വദ് ആരാണ് പൊട്ടിച്ചത്?
– ഖിറാമിത്വികള്‍.
? ആരാണ് ഖിറാമിത്വികള്‍?
– അബൂത്വാഹിര്‍ അല്‍ ഖിര്‍മിത്വി എന്ന നേതാവിന്റെ കീഴില്‍ ഒരുമിച്ച് കൂടിയ ശിയാക്കള്‍.
? ശിയാക്കളിലെ ഏതു വിഭാഗക്കാരാണ് ഖിര്‍മിത്വികള്‍?
– ഇസ്മാഈലിയതുല്‍ ബാത്വിനിയ്യ വിഭാഗം.
? ഖിറാമിത്വി ചെയ്ത അതിക്രമം എന്ത്?
– കഅ്ബയില്‍ അതിക്രമിച്ച് കയറി ഹജറുല്‍ അസ്‌വദ് പുഴക്കി എടുത്തു.
? ഹജറുല്‍ അസ്‌വദ് എങ്ങോട്ടാണ് അവര്‍ കടത്തിക്കൊണ്ട് പോയത്?
– അഹ്‌സാഅ് എന്ന പ്രദേശത്തേക്ക്.
? പിന്നീട് എന്നാണ് ഹജറുല്‍ അസ്‌വദ് പുനഃസ്ഥാപിച്ചത്?
– ഹിജ്‌റ 339ല്‍.
? ഹജറുല്‍ അസ്‌വദിന്റെ പുറത്തേക്ക് കാണുന്ന ഓരോ കഷ്ണത്തിന്റെയും വലിപ്പം എത്ര?
– ഏറ്റവും വലിയതിന് ഒരു കാരക്കയുടെ വലിപ്പം മാത്രം.
? ഹജറുല്‍ അസ്‌വദിന്റെ കഷ്ണങ്ങള്‍ ഇപ്പോള്‍ ഉറപ്പിച്ചിരിക്കുന്നത് എന്തിലാണ്?
– വെള്ളികൊണ്ട് പൊതിഞ്ഞ മറ്റൊരു വലിയ കല്ലില്‍.
? ഹജറുല്‍ അസ്‌വദിന്റെ പോരിശകളില്‍ ചിലത്?
– 1. സ്വര്‍ഗ്ഗത്തിലെ കല്ല്.
2. ഇബ്‌റാഹീം നബി(അ) സ്ഥാപിച്ചത്.
3. തിരുനബി(സ)യുടെ തിരുകരങ്ങള്‍ കൊണ്ട് പുനഃസ്ഥാപിച്ചത്.
4. തിരുനബി(സ)യുടെ ചുംബനം ലഭിച്ച കല്ല്.
5. മുന്‍കാല പ്രവാചകന്മാരുടെ ചുംബനം ലഭിച്ച കല്ല്.
6. ത്വവാഫിന്റെ ആരംഭവും അവസാനവും.
7. കോടാനുകോടി സ്വാലിഹീങ്ങളുടെ ചുണ്ട് പതിഞ്ഞ കല്ല്.
8. ദുആഇന് ഉത്തരം ലഭിക്കുന്ന സ്ഥലം.
9. അഭിവാദ്യമര്‍പ്പിച്ചവര്‍ക്ക് അന്ത്യനാളില്‍ ശുപാര്‍ശ ചെയ്യുന്ന കല്ല്.
? ഹജറുല്‍ അസ്‌വദിന് ആദ്യമായി വെള്ളി കൊണ്ട് ആവരണം ഉണ്ടാക്കിയത് ആര്?
– അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ).
മുല്‍തസം
? എന്താണ് മുല്‍തസം?
– ഹജറുല്‍ അസ്‌വദിന്റെയും കഅ്ബയുടെ വാതിലിന്റെയും ഇടയിലുള്ള സ്ഥലം.
? ഈ സ്ഥലത്തിന്റെ പ്രത്യേകത?
– ദുആഇന് ഇജാബത്ത് ഉറപ്പുള്ള സ്ഥലം. തിരുനബി(സ) ദുആ ചെയ്ത സ്ഥലം.
ഹഥ്വീം
? ഹഥ്വീം എന്നാലെന്ത്?
– കഅ്ബാലയത്തിന്റെ പുറത്ത് കാണുന്ന അര്‍ദ്ധവൃത്താകൃതിയിലുള്ള കെട്ട്.
? ഇത് കഅ്ബയില്‍ പെട്ടതാണോ?
– അതെ.
? എന്തുകൊണ്ടാണ് അതിനു മുകളില്‍ എടുപ്പ് നിര്‍മ്മിക്കാതിരുന്നത്?
– ഖുറൈശികളുടെ കയ്യില്‍ ‘ശുദ്ധസമ്പത്ത്’ തീര്‍ന്നുപോയതിനാല്‍.
? ഹഥ്വീമിന്റെ നീളം?
– 6 മുഴവും ഒരു ചാണും (ഏകദേശം 3 മീറ്റര്‍)
മീസാബ്
? മീസാബ് എന്നാലെന്ത്?
– കഅ്ബയുടെ മുകളില്‍ വീഴുന്ന വെള്ളം താഴേക്ക് ഒഴുക്കാനുള്ള സ്വര്‍ണ്ണപ്പാത്തിയാണ് മീസാബ്.
? മീസാബ് ആദ്യമായി സ്ഥാപിച്ചത് ആര്?
– ഖുറൈശികള്‍.
? മീസാബിന്റെ പ്രത്യേകത?
– ഇതിനു ചുവട്ടില്‍ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്.
റുക്‌നുല്‍ യമാനി
? റുക്‌നുല്‍ യമാനി എന്നാലെന്ത്?
– യമനിനോട് അഭിമുഖമായി നില്‍ക്കുന്ന കഅ്ബയുടെ മൂലയാണ് റുക്‌നുല്‍ യമാനി.
? റുക്‌നുല്‍ യമാനിയുടെ പ്രത്യേകത?
– തിരുനബി(സ) റുക്‌നുല്‍ യമാനി തൊട്ടുമുത്താറുണ്ടായിരുന്നു.
ശാദിര്‍വാന്‍
? ശാദിര്‍വാന്‍ എന്നാലെന്ത്?
– കഅ്ബയുടെ അടിത്തറയോട് ചേര്‍ത്ത് നിര്‍മ്മിച്ച ചെറിയ മതിലാണ് ശാദിര്‍വാന്‍.
? ശാദിര്‍വാനിന്റെ ഉയരം, വീതി?
– 13 സെ.മീ ഉയരം, 45 സെ.മീ വീതി.
കഅ്ബയുടെ ഉള്‍വശം
? കഅ്ബയുടെ ഉള്ളില്‍ എത്ര തൂണുകളുണ്ട്?
– മൂന്ന്.
? അവകള്‍ എന്തിനാല്‍ നിര്‍മ്മിച്ചതാണ്?
– മരം കൊണ്ട്.
? കഅ്ബയുടെ ഉള്ളില്‍ തിരുനബി(സ) നിസ്‌കരിച്ച സ്ഥലത്താണ് ……………… ഉള്ളത്.
– മിഹ്‌റാബ്.
? കഅ്ബാലയത്തിനുള്ളില്‍ ഏതു ഭാഗത്തേക്ക് തിരിഞ്ഞാണ് നിസ്‌കരിക്കേണ്ടത്?
– ഏതു ഭാഗത്തേക്ക് തിരിഞ്ഞും നിസ്‌കരിക്കാം.
കഅ്ബയുടെ വാതില്‍
? ഇബ്‌റാഹീം നബി(അ) കഅ്ബ പണിതപ്പോള്‍ എത്ര വാതിലുകളുണ്ടായിരുന്നു?
– 2 വാതിലുകള്‍.
? ഏതു ഭാഗത്തായിരുന്നു ആ വാതിലുകള്‍?
– കിഴക്കും പടിഞ്ഞാറും ഭാഗത്ത്.
? അന്നത്തെ വാതിലിന് പാളികളുണ്ടായിരുന്നോ?
– ഇല്ല, കേവലം കവാടം മാത്രം.
? അന്ന് ജനങ്ങള്‍ ഏതു വാതിലിലൂടെ പ്രവേശിക്കും?
– കിഴക്ക് വാതിലിലൂടെ പ്രവേശിച്ച് പടിഞ്ഞാറ് വാതിലിലൂടെ പുറത്ത് കടക്കും.
? ഈ വാതിലുകള്‍ എത്ര ഉയരത്തിലായിരുന്നു?
– തറ നിരപ്പില്‍.
? കഅ്ബക്ക് അടക്കാനും തുറക്കാനും പറ്റുന്ന വാതില്‍ സ്ഥാപിച്ചതാര്?
– യമന്‍ രാജാവായിരുന്ന അസ്അദ് തുബ്ബഅ് മൂന്നാമന്‍.
? കഅ്ബയുടെ പടിഞ്ഞാറ് ഭാഗത്തെ വാതില്‍ അടച്ചത് ആര്?
– ഖുറൈശികള്‍.
? കിഴക്ക് ഭാഗത്തെ വാതില്‍ ഖുറൈശികള്‍ എത്ര ഉയര്‍ത്തി?
– രണ്ട് മിസ്വ്‌റാഅ്
? ഖുറൈശികള്‍ ഒരു വാതില്‍ അടച്ചതും അടുത്തത് ഉയര്‍ത്തിയതും എന്തിന്?
– അവര്‍ക്ക് ഇഷ്ടപ്പെട്ടവരെ കയറ്റാനും അല്ലാത്തവരെ തടയാനും.
ബാബുത്തൗബ
? ബാബുത്തൗബ എന്നാലെന്ത്?
– കഅ്ബാലയത്തിന്റെ ഉള്ളില്‍ കവാടത്തിന് വലതുഭാഗത്ത് മേല്‍ക്കൂരയിലേക്ക് കയറാനുള്ള കോണിയും കവാടവും ഉണ്ട്. ഈ കവാടത്തിനാണ് ബാബുത്തൗബ എന്ന് പറയുന്നത്. ഇത് കഅ്ബയുടെ ഉള്‍വശത്താണ്. ഇതിനും പൂട്ടും മറയും (സിതാറ) ഉണ്ട്.
? കഅ്ബയുടെ രണ്ട് വാതിലുകളും നിര്‍മ്മിച്ചിരിക്കുന്ന ലോഹം?
– തനിത്തങ്കം.
? എന്നാണ് സ്വര്‍ണ്ണവാതിലുകളുടെ പണി പൂര്‍ത്തിയായത്?
– ഹിജ്‌റ 1399ല്‍.
? തിരുനബി(സ)യുടെ ജന്മസ്ഥലം?
എ മക്കയിലെ സ്വഫാ കുന്നിനടുത്തുള്ള അബൂത്വാലി ബിന്റെ ഭവനം.
? ഇപ്പോള്‍ അവിടെ എന്തു പ്രവര്‍ത്തിക്കുന്നു?
– മക്ക ലൈബ്രറി.
? ഏതു പ്രവാചകന്റെ പരമ്പരയിലാണ് തിരുനബി(സ)യുടെ ജനനം?
– ഇബ്‌റാഹീം നബിയുടെ മകന്‍ ഇസ്മാഈല്‍(അ)ന്റെ പരമ്പരയില്‍.
? നബി(സ) ജനിച്ച വര്‍ഷം?
– ഹിജ്‌റക്ക് 53 വര്‍ഷം മുമ്പ് (ക്രി. 571).
? നബി(സ) ജനിച്ച വര്‍ഷം ഏതു പേരില്‍ അറിയപ്പെടുന്നു?
– ആമുല്‍ ഫീല്‍ അഥവാ ആനക്കലഹ വര്‍ഷം.
? നബി(സ) ജനിച്ച മാസം?
– റബീഉല്‍ അവ്വല്‍ 12/ഏപ്രില്‍ 23
? നബി(സ) ജനിച്ച ദിവസം?
– റ.അവ്വല്‍ 12 തിങ്കളാഴ്ച.
? നബി(സ) ജനിച്ച സമയം?
– സുബ്ഹിയോടടുത്ത സമയം.
? നബി(സ)യുടെ പിതാവ്?
– അബ്ദുല്ല(റ).
? നബി(സ)യുടെ മാതാവ്?
– ആമിന ബീവി(റ).
? ആമിന ബീവിക്ക് പ്രസവശുശ്രൂഷ നല്‍കിയത് ആര്?
– ഔഫിന്റെ മകള്‍ ശിഫാഅ്.
? തിരുനബി(സ)ക്ക് എത്ര സ്ത്രീകള്‍ മുലയൂട്ടി?
– 10 സ്ത്രീകള്‍.
? തിരുനബി(സ)ക്ക് മുലയൂട്ടിയ സ്ത്രീകള്‍ ആരെല്ലാം?
– 1. ഉമ്മ ആമിന ബീവി(റ)
2. സുവൈബതുല്‍ അസ്‌ലമിയ്യ(റ)
3. ഹലീമതുസ്സഅ്ദിയ്യ(റ)
4. ബനൂ സഅ്ദ് ഗോത്രത്തിലെ മറ്റൊരു സ്ത്രീ
5. ഉമ്മു ഐമന്‍ ബറക
6,7,8. ബനൂ സുലൈം ഗോത്രത്തിലെ 3 സ്ത്രീകള്‍
9. ഉമ്മു ഫര്‍വ
10. ഖൗല ബിന്‍ത് മുന്‍ദിര്‍ (ഉമ്മു ബുര്‍ദ)
? ആമിന ബീവി നബി(സ)ക്ക് എത്രനാള്‍ മുലയൂട്ടി?
– ഏഴ് ദിവസം.
? സുവൈബതുല്‍ അസ്‌ലമിയ്യ എത്ര നാള്‍ മുലകൊടുത്തു?
– കുറഞ്ഞ ദിനങ്ങള്‍.
? ഹലീമ ബീവിയുടെ ഗോത്രം?
– ബനൂ സഅ്ദ്.
? ഹലീമ ബീവിയുടെ ഭര്‍ത്താവ് ആര്?
– ഹാരിസ് ബ്‌നി അബ്ദില്‍ ഉസ്സ.
? ഹലീമ ബീവിയുടെ അപരനാമം?
– ഉമ്മു കബ്ശഃ
? ഹലീമ ബീവിയുടെ പിതാവ്?
– അബീ ദുഐബ്.
? സുവൈബ ആരുടെ അടിമ സ്ത്രീയായിരുന്നു?
– നബി(സ)യുടെ പിതൃവ്യന്‍ അബൂ ലഹബിന്റെ.
? സുവൈബ മോചിതയായതിന്റെ കാരണം?
– തിരുനബി(സ) ജനിച്ച സന്തോഷവാര്‍ത്ത അബൂലഹബിനെ അറിയിച്ചു.
? എത്ര വയസ്സുവരെ ഹലീമ ബീവി നബി(സ)യെ പരിചരിച്ചു?
– നാല് വയസ്സ് വരെ.
? രണ്ടാമത്തെ വയസ്സില്‍ നബി(സ)യെ തിരികെ ഏല്‍പിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ആമിനാബീവി കുട്ടിയെ ഹലീമയോടൊപ്പം തിരിച്ചയക്കാന്‍ കാരണം?
– അന്ന് മക്കയില്‍ പകര്‍ച്ച വ്യാധി വ്യാപിച്ചിരുന്നു. തനിക്കുണ്ടായ ഐശ്വര്യം കാരണം കുട്ടിയെ കൂടെ അയക്കണമെന്ന് ഹലീമ ആവശ്യപ്പെടുകയും ചെയ്തു.
? ആറാം വയസ്സില്‍ തന്റെ മകനെയും കൂട്ടി ആമിനാബീവി എങ്ങോട്ടാണ് പുറപ്പെട്ടത്?
– ഭര്‍ത്താവ് അബ്ദുല്ലയുടെ ഖബര്‍ സിയാറത്ത് ചെയ്യാന്‍.
? എവിടെയാണ് നബി(സ)യുടെ പിതാവിനെ ഖബറടക്കിയത്?
– മദീനയില്‍ അന്നാബിഗത്തുല്‍ ജഅ്ദിയുടെ വീട്ടില്‍.
? നബി(സ)യുടെ പിതാവ് അബ്ദുല്ല(റ)യുടെ ജോലി?
– കച്ചവടം.
? തിരുനബി(സ)യുടെ മാതാവ് എവിടെ വെച്ചാണ് മരണപ്പെട്ടത്?
– മക്കയുടെയും മദീനയുടെയും ഇടയിലുള്ള അബവാഅ് എന്ന സ്ഥലത്ത്.
? അബവാഅ് എന്ന സ്ഥലം മദീനയില്‍ നിന്നും എത്ര ദൂരത്താണ്?
– 23 നാഴിക ദൂരത്ത്.
? മാതാവ് മരണപ്പെടുമ്പോള്‍ നബി(സ)യുടെ പ്രായം?
– ആറ് വയസ്സ്.
? മരണപ്പെടുമ്പോള്‍ അബ്ദുല്ല(റ) എന്നവരുടെ പ്രായം?
– ഏകദേശം 18 വയസ്സ്.
? നബി(സ)ക്ക് പിതാവില്‍ നിന്നും അനന്തരം കിട്ടിയതെന്ത്?
– 5 ഒട്ടകം, കുറച്ച് ആടുകള്‍, ബറക എന്ന അബ്‌സീനിയന്‍ അടിമസ്ത്രീ.
? മാതാവിന്റെ മരണശേഷം നബി(സ)യുടെ സംരക്ഷണം ഏറ്റെടുത്തത് ആര്?
– പിതാമഹന്‍ അബ്ദുല്‍ മുത്തലിബ്.
? അബ്ദുല്‍ മുത്തലിബ് മരിക്കുമ്പോള്‍ നബി(സ)യുടെ പ്രായം എത്ര?
– എട്ട് വയസ്സ്.
? മരണപ്പെടുമ്പോള്‍ നബി(സ)യുടെ സംരക്ഷണം അബ്ദുല്‍ മുത്തലിബ് ആരെയാണ് ഏല്‍പ്പിച്ചത്?
– അബൂ ത്വാലിബിനെ.
? കാരണം?
– തിരുനബി(സ)യുടെ പിതാവ് അബ്ദുല്ല എന്നവരുടെ മാതാവും പിതാവും ഒത്ത സഹോദരനാണ് അബൂത്വാലിബ്.
? നബി(സ)യുടെ പിതാവ് അബ്ദുല്ലയുടെയും പിതൃവ്യന്‍ അബൂ ത്വാലിബിന്റെയും മാതാവ് ആര്?
– ഫാത്വിമ ബിന്‍ത് അംറ് അല്‍ മഖ്‌സൂമിയ്യമദീനയില്‍ നബി(സ)യോടൊപ്പം ജീവിച്ച ആദ്യഭാര്യ ആര്?
– സൗദ(റ)
? പ്രവാചകചരിത്രത്തില്‍ രചന നടത്തിയ ആദ്യ വ്യക്തി?
– അബാനുബ്ന്‍ ഉസ്മാനുബ്‌നു അഫ്ഫാന്‍
? നബി(സ)യുടെ സന്താനങ്ങളില്‍ ആദ്യം ജനിച്ചത് ആര്?
– ഖാസിം(റ)
? നബി(സ) പെണ്‍കുട്ടികളില്‍ ആദ്യം ജനിച്ചത് ആര്?
– സൈനബ്(റ)
? ലൂത്വ് നബി(അ)നു ശേഷം ആദ്യമായി കുടുംബസമേതം പലായനം ചെയ്തത് ആര്?
– ഉസ്മാന്‍(റ)
? ഇസ്‌ലാമിക പ്രബോധനത്തിന് തിരുനബി(സ) പറഞ്ഞയച്ച പ്രഥമ വ്യക്തി?
– മിസ്അബ് ബ്‌നു ഉമൈര്‍(റ) – മദീനയിലേക്ക്
? മുഹാജിറുകളില്‍ നിന്നും മരണപ്പെട്ട ആദ്യത്തെ വ്യക്തി?
– ഉസ്മാനുബ്‌നു മള്ഊന്‍(റ)
? ജന്നത്തുല്‍ ബഖീഇല്‍ ആദ്യം മറവ് ചെയ്യപ്പെട്ട വ്യക്തി?
– ഉസ്മാനുബ്‌നു മള്ഊന്‍(റ)
? ഖബ്‌റിന്റെ മേല്‍ വെള്ളം കുടഞ്ഞു തുടങ്ങിയത് ആരുടെ ഖബറിന്മേലാണ്?
– തിരുനബി(സ)യുടെ പുത്രന്‍ ഇബ്‌റാഹീം(റ) എന്നവരുടെ
? അന്ത്യനാളില്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നത് ആര്?
– തിരുനബി(സ)
? പള്ളികളില്‍ ഇന്നു കാണുന്ന തരത്തിലുള്ള മിഹ്‌റാബിന് തുടക്കമിട്ടത് ആര്?
– ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ), അദ്ദേഹം മദീനയില്‍ ഖലീഫ വലീദിന്റെ ഗവര്‍ണ്ണറായിരുന്ന സമയത്ത്.1. ഖദീജ(റ)
? ഖദീജ(റ)യുടെ പിതാവ്?
– അസദിന്റെ മകന്‍ ഖുവൈലിദ്
? ഖദീജ(റ)യുടെ മാതാവ് ആര്?
– സായിദയുടെ മകള്‍ ഫാത്വിമ
? ഖദീജ ബീവിയുടെ ഓമനപ്പേര് എന്ത്?
– ഉമ്മുഹിന്ദ് (മുന്‍ ഭര്‍ത്താവ് ഹാലയിലെ കുട്ടിയാണ് ഹിന്ദ്)
? ഖദീജ ബീവിയുടെ ജനനം?
– ഹിജ്‌റക്ക് 68 വര്‍ഷം മുമ്പ്
? നബി(സ)യുടെ മണവാട്ടിയാകുമ്പോള്‍ ഖദീജാ ബീവിയുടെ വയസ്സ്?
– 40 വയസ്സ്
? വിവാഹിതനാകുമ്പോള്‍ തിരുനബി(സ)യുടെ പ്രായം?
– 25 വയസ്സ്
? തിരുനബി(സ) വിവാഹം കഴിക്കുമ്പോള്‍ ഖദീജാ ബീവിയുടെ അവസ്ഥ?
– വിധവ
? മുന്‍ ഭര്‍ത്താക്കന്മാര്‍ ആരെല്ലാം?
– 1. അബൂ ഹാല
2. അത്വീഖ് ബ്‌നു ആബിദ് അല്‍ മഖ്‌സൂമി
? ഖദീജാ ബീവിക്ക് നബി(സ) നല്‍കിയ മഹ്ര്‍ എന്തായിരുന്നു?
– 20 ഒട്ടകങ്ങള്‍
? നബി(സ)യോടൊപ്പമുള്ള ദാമ്പത്യകാലം?
– 25 വര്‍ഷം
? ഖദീജാ ബീവിയുടെ ആകെ വയസ്സ്?
– 65
? വഫാത്ത് എന്ന്? എവിടെ?
– നുബുവ്വത്തിന്റെ 10-ാം വര്‍ഷം മക്കയില്‍
? ഖദീജാ ബീവിയുടെ മഖ്ബറ എവിടെ സ്ഥിതി ചെയ്യുന്നു?
– ഹുജൂന്‍ (ജന്നത്തുല്‍ മുഅല്ല)
? ഖദീജാ ബീവിക്ക് തിരുനബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍ എത്ര?
– 6
? ആരെല്ലാം?
– ഖാസിം, സൈനബ്, റുഖിയ്യ, ഫാത്വിമ, ഉമ്മുകുല്‍സൂം, അബ്ദുല്ല
? മറ്റു ഭര്‍ത്താക്കന്മാരില്‍ നിന്നുള്ള സന്താനങ്ങള്‍?
– അബൂഹാലയില്‍ നിന്നും ഹിന്ദ്, ഹാല എന്നീ മക്കള്‍.
അത്വീഖില്‍ നിന്നും ഹിന്ദ് എന്ന മകള്‍.
? ഖദീജാ ബീവി വഫാത്താകുമ്പോള്‍ നബി(സ)യുടെ പ്രായം എത്ര?
– 50 വയസ്സ്
? ഖദീജാ ബീവിയുടെ ഏറ്റവും വലിയ പ്രത്യേകത?
– ആദ്യമായി ഇസ്‌ലാം സ്വീകരിച്ച വ്യക്തിയാണവര്‍
? ഖദീജാ ബീവിയുടെ മേല്‍ ജനാസ നിസ്‌കാരം നടന്നിട്ടില്ല. കാരണം?
– അന്ന് മയ്യിത്ത് നിസ്‌കാരം നിയമപരമായി പ്രാബല്യത്തില്‍ വന്നിട്ടുണ്ടായിരുന്നില്ല.2. സൗദ(റ)
? സൗദ ബീവി(റ)യുടെ പിതാവ്?
– ഖൈസിന്റെ മകന്‍ സംഅഃ
? സൗദാ ബീവി(റ)യുടെ മാതാവ്?
– ശുമൂസ്
? ജനനം?
– ഹിജ്‌റയുടെ 68 വര്‍ഷം മുമ്പ്
? നബി(സ)മായുള്ള വിവാഹം?
– ഹിജ്‌റയുടെ 3 വര്‍ഷം മുമ്പ് മക്കയില്‍
? നബി(സ) വിവാഹം കഴിക്കും മുമ്പുള്ള അവസ്ഥ?
– വിധവ
? മുന്‍ ഭര്‍ത്താവ് ആര്?
– അംറിന്റെ മകന്‍ സക്‌റാന്‍
? തിരുനബി(സ)യോടൊപ്പം ദാമ്പത്യകാലം?
– 14 വര്‍ഷം
? തിരുനബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍?
– ഇല്ല
? മുന്‍ ഭര്‍ത്താവ് സക്‌റാനില്‍ നിന്നുള്ള സന്താനങ്ങള്‍?
– 5
? നബി(സ) സൗദാബീവിക്ക് നല്‍കിയ മഹ്ര്‍?
– 400 ദിര്‍ഹം
? സൗദ(റ)യുടെ വഫാത്ത്?
– ഹിജ്‌റ 24-ല്‍ ശവ്വാല്‍ മാസത്തില്‍ മദീനയില്‍
? സൗദാ ബീവിയുടെ മഖ്ബറ എവിടെ?
– ജന്നത്തുല്‍ ബഖീഅ് (മദീന)
? സൗദാ ബീവിയുടെ പ്രത്യേകത?
– ഭര്‍ത്താവായ തിരുനബി(സ)യുടെ തൃപ്തി ലഭിക്കാന്‍ തന്റെ ദിവസം ആയിശാബീവിക്ക് നല്‍കി.3. ആഇശ(റ)
? ആയിശാ ബീവിയുടെ പിതാവ്?
– അബൂബക്കര്‍ സിദ്ധീഖ്(റ)
? ആയിശാ ബീവിയുടെ മാതാവ്?
– സൈനബ് (ഉമ്മുറൂമാന്‍)
? ആയിശാബീവിയുടെ ജനനം?
– ഹിജ്‌റയുടെ 9 വര്‍ഷം മുമ്പ്
? വിവാഹിതയാകുമ്പോള്‍ (നികാഹ് നടക്കുമ്പോള്‍) ആയിശാ ബീവിയുടെ പ്രായം?
– ആറ് വയസ്സ്
? തിരുനബി(സ)യുമായി വീട് കൂടിയപ്പോള്‍ ആയിശാ ബീവിയുടെ പ്രായം?
– ഒമ്പത് വയസ്സ്
? വിവാഹ സമയത്ത് തിരുനബി(സ)യുടെ പ്രായം?
– 53 വയസ്സ്
? ആയിശ ബീവിയുടെ ഓമനപ്പേര്?
– ഉമ്മു അബ്ദില്ല
? ആയിശ ബീവിക്ക് നബി(സ) നല്‍കിയ മഹ്ര്‍?
– 400 ദിര്‍ഹം
? വിവാഹസമയത്തുള്ള അവസ്ഥ?
– കന്യക (തിരുനബി(സ) വിവാഹം ചെയ്ത ഏക കന്യകയാണ് ആയിശാ ബീവി)
? നബി(സ)യോടൊപ്പമുള്ള ദാമ്പത്യകാലം?
– 11 വര്‍ഷം
? നബി(സ) വഫാത്താകുമ്പോള്‍ ആയിശാ ബീവിയുടെ വയസ്സ്?
– 18 വയസ്സ്
? അതിനുശേഷം വേറെയാരെയെങ്കിലും വിവാഹം ചെയ്‌തോ?
– ഇല്ല
? കാരണം?
– പ്രവാചക പത്‌നിമാര്‍ വിശ്വാസികള്‍ക്ക് ഉമ്മമാരുടെ സ്ഥാനത്താണ്. (ഉമ്മഹാത്തുല്‍ മുഅ്മിനീന്‍) വിവാഹം നിഷിദ്ധമാണ്. എന്നാല്‍ അവരെ അന്യര്‍ക്ക് കാണാനോ സ്പര്‍ശിക്കാനോ പറ്റുകയുമില്ല.
? തിരുനബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍?
– ഇല്ല
? ആയിശാ ബീവിയുടെ വഫാത്ത്?
– ഹിജ്‌റ 58ല്‍ മദീനയില്‍
? ആകെ വയസ്സ്?
– 67
? മഖ്ബറ എവിടെയാണ്?
– ജന്നത്തുല്‍ ബഖീഅ് (മദീന)
? ആയിശബീവി തിരുനബി(സ)യില്‍ നിന്നും എത്ര ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു?
– 2210 ഹദീസുകള്‍
4. ഹഫ്‌സ്വ(റ)
? ഹഫ്‌സ്വ ബീവിയുടെ പിതാവ്?
– ഉമറുല്‍ ഫാറൂഖ്(റ)
? ഹഫ്‌സ്വ ബീവിയുടെ മാതാവ്?
– മള്ഊനിന്റെ മകള്‍ സൈനബ്
? ജനിച്ചത് എന്ന്?
– ഹിജ്‌റയുടെ 18 വര്‍ഷം മുമ്പ് മക്കയില്‍
? നബി(സ) ഹഫ്‌സ്വ(റ)യെ വിവാഹം ചെയ്തത് എന്ന്? എവിടെ?
– ഹിജ്‌റ മൂന്നില്‍ മദീനയില്‍ വെച്ച്
? നബി(സ) വിവാഹം കഴിക്കുമ്പോള്‍ ഹഫ്‌സ്വ ബീവിയുടെ അവസ്ഥ?
– വിധവയായിരുന്നു
? മുന്‍ ഭര്‍ത്താവ് ആര്?
– ഖുനൈസ്ബ്‌നു ഹുദാഫ
? നബി(സ) നല്‍കിയ മഹ്ര്‍ എത്ര?
– 400 ദിര്‍ഹം
? നബി(സ)യോടൊപ്പമുള്ള ദാമ്പത്യകാലം?
– 8 വര്‍ഷം
? ഹഫ്‌സ്വ ബീവിയുടെ വഫാത്ത് എന്ന്?
– ഹിജ്‌റ 45-ല്‍ മദീനയില്‍
? ഹഫ്‌സ്വ ബീവിയുടെ ആകെ വയസ്സ്?
– 65 വയസ്സ്
? മഖ്ബറ?
– ജന്നത്തുല്‍ ബഖീഅ്
5. സൈനബ ബിന്‍ത് ഖുസൈമ(റ)
? സൈനബ ബീവി(റ)യുടെ പിതാവ്?
– ഹാരിസിന്റെ മകന്‍ ഖുസൈമ
? മാതാവ്?
– ഔഫിന്റെ മകള്‍ ഹിന്ദ്
? ജനനം?
– ഹിജ്‌റയുടെ 26 വര്‍ഷം മുമ്പ് മക്കയില്‍
? സൈനബ ബീവി(റ)യുടെ സ്ഥാനപ്പേര്?
– ഉമ്മുല്‍ മസാകീന്‍ (ദരിദ്രരുടെ മാതാവ്)
? നബി(സ) വിവാഹം ചെയ്തത്?
– ഹിജ്‌റ 3 ശവ്വാലിനു ശേഷം
? എവിടെ വെച്ച്?
– മദീനയില്‍
? നബി(സ) വിവാഹം കഴിക്കുമ്പോള്‍ സൈനബ(റ)ന്റെ അവസ്ഥ?
– വിധവ
? മുന്‍ ഭര്‍ത്താവ് ആര്?
– ജഹ്ഷിന്റെ മകന്‍ അബ്ദുല്ല
? തിരുനബി(സ) നല്‍കിയ മഹ്ര്‍?
– 400 ദിര്‍ഹം
? നബി(സ)യില്‍ നിന്നുമുള്ള സന്താനങ്ങള്‍?
– ഇല്ല
? വഫാത്ത്?
– ഹിജ്‌റ 4-ല്‍ റബീഉല്‍ അവ്വലില്‍ മദീനയില്‍ വെച്ച്
? നബി(സ)യോടൊത്തുള്ള ദാമ്പത്യം?
– ഏകദേശം 6 മാസം
? മഖ്ബറ?
– ജന്നത്തുല്‍ ബഖീഅ്
? തിരുനബി(സ) ജനാസ നിസ്‌കരിച്ച ഏക പത്‌നി?
– സൈനബ(റ). (ഖദീജാ ബീവി വഫാത്താകുമ്പോള്‍ മയ്യിത്ത് നിസ്‌കാരം നിലവിലുണ്ടായിരുന്നില്ല.)
6. ഉമ്മുസലമ /ഹിന്ദ്(റ)
? ഉമ്മുസലമ(റ)യുടെ പിതാവ്?
– അബൂ ഉമയ്യത്
? ഉമ്മു സലമ(റ)യുടെ മാതാവ്?
– ആമിറിന്റെ മകള്‍ ആതിക
? ഉമ്മുസലമ(റ)യുടെ ജനനം?
– ഹിജ്‌റയുടെ 30 വര്‍ഷം മുമ്പ് മക്കയില്‍
? നബി(സ) ഇവരെ വിവാഹം ചെയ്തത്?
– ഹിജ്‌റ 4-ല്‍
? എവിടെ വെച്ച്?
– മദീനയില്‍
? നബി(സ)യുടെ ഇണയാകുമ്പോഴുള്ള അവസ്ഥ?
– വിധവ
? മുന്‍ ഭര്‍ത്താവ് ആര്?
– അബൂ സലമ(റ) (അബ്ദുല്ല)
? നബി(സ) ഇവരെ വിവാഹം ചെയ്യാനുള്ള കാരണം?
– ഉഹ്ദിലേറ്റ മുറിവ് കാരണം അബൂസലമ(റ) മരണപ്പെട്ടു. നാല് കൈക്കുഞ്ഞുങ്ങളുമായി അവിശ്വാസികളായ തന്റെ കുടുംബത്തിലേക്ക് ഉമ്മുസലമ(റ) തിരിച്ചുപോകുന്നത് ആത്മഹത്യാപരമായിരുന്നു. ഇക്കാരണത്താല്‍ നബി(സ) അവരെ ഏറ്റെടുത്തു.
? നബി(സ)യോടൊപ്പം ദാമ്പത്യം?
– 7 വര്‍ഷം
? നബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍?
– ഇല്ല.
? വഫാത്ത്?
– ഹിജ്‌റ 61 ശവ്വാലില്‍
? വയസ്സ്?
– 84
? മഖ്ബറ?
– ജന്നത്തുല്‍ ബഖീഅ്
? ഉമ്മുസലമ(റ) തിരുനബി(സ)യില്‍ നിന്നും എത്ര ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു?
– 378 ഹദീസുകള്‍
? പ്രവാചക പത്‌നിമാരില്‍ അവസാനം വഫാത്തായത് ആര്?
– ഉമ്മുസലമ(റ)
? ഹുദൈബിയ്യാ സന്ധിയുടെ വിജയഹേതുകമാകാന്‍ ഭാഗ്യം സിദ്ധിച്ച പ്രവാചക പത്‌നി?
– ഉമ്മുസലമ(റ)
7. സൈനബ് ബിന്‍ത് ജഹ്ഷ്(റ)
? സൈനബ്(റ)ന്റെ പിതാവ്?
– രിആബിന്റെ മകന്‍ ജഹ്ഷ്
? മാതാവ്?
– അബ്ദുല്‍ മുത്തലിബിന്റെ മകള്‍ ഉമൈമ (തിരുനബി(സ)യുടെ അമ്മായി)
? സൈനബ്(റ)ന്റെ ജനനം?
– ഹിജ്‌റയുടെ 30 വര്‍ഷം മുമ്പ് മക്കയില്‍
? തിരുനബി(സ) വിവാഹം ചെയ്തത് എന്ന്?
– ഹിജ്‌റ 5ല്‍ മദീനയില്‍ വെച്ച്
? വിവാഹം നടക്കുമ്പോള്‍ സൈനബ്(റ)ന്റെ അവസ്ഥ?
– വിധവ
? മുന്‍ ഭര്‍ത്താവ് ആര്?
– സൈദുബ്‌നു ഹാരിസ(റ)
? തിരുനബി(സ) വിവാഹം കഴിക്കാനുള്ള കാരണം എന്ത്?
– ‘ദത്തുപുത്രന്മാര്‍ സ്വന്തം മക്കളെപ്പോലെയാണ്. അവരുടെ ഭാര്യമാരെ വിവാഹം ചെയ്യല്‍ നിഷിദ്ധമാണ്’ എന്ന ജാഹിലിയ്യാ കാലത്തെ നിയമം ഇല്ലായ്മ ചെയ്യാന്‍ വേണ്ടി.
? തിരുനബി(സ) നല്‍കിയ മഹ്ര്‍?
– 400 ദിര്‍ഹം
? തിരുനബി(സ)യോടൊപ്പമുള്ള ദാമ്പത്യകാലം?
– 6 വര്‍ഷം
? തിരുനബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍?
– ഇല്ല
? വഫാത്ത്?
– ഹിജ്‌റ 20നു മദീനയില്‍
? വയസ്സ്?
– 50
? മഖ്ബറ?
– ജന്നത്തുല്‍ ബഖീഅ്
? തിരുനബി(സ)യുടെ വഫാത്തിന് ശേഷം ആദ്യം വഫാത്തായ ഭാര്യ ആര്?
– സൈനബ് ബിന്‍ത് ജഹ്ഷ്(റ)
8. ജുവൈരിയ്യ(റ)
? ജുവൈരിയ്യ(റ)യുടെ പിതാവ്?
– അബൂളിറാറിന്റെ മകന്‍ ഹാരിസ്
? ജനനം?
– ഹിജ്‌റയുടെ 16 വര്‍ഷം മുമ്പ്
? നബി(സ) വിവാഹം ചെയ്തത്?
– ഹിജ്‌റ 5-ല്‍ ബനുല്‍ മുസ്ത്വലഖ് യുദ്ധാനന്തരം
? നബി(സ) വിവാഹം കഴിക്കുമ്പോള്‍ ബീവിയുടെ അവസ്ഥ?
– വിധവ
? മുന്‍ ഭര്‍ത്താവ്?
– സ്വഫ്‌വാന്റെ മകന്‍ മുസാഫിഅ്
? നബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍?
– ഇല്ല
? നബി(സ) നല്‍കിയ വിവാഹമൂല്യം (മഹ്ര്‍)?
– 400 ദിര്‍ഹം
? നബി(സ)യോടൊപ്പമുള്ള ദാമ്പത്യം?
– 6 വര്‍ഷം
? യുദ്ധത്തടവുകാരിയായിരുന്ന ജുവൈരിയ്യ(റ) ആരുടെ വിഹിതത്തിലായിരുന്നു?
– സാബിതുബ്‌നു ഖൈസ്(റ)ന്റെ
? ഗോത്രത്തലവനായ ഹാരിസിന്റെ മകളായ കാരണത്താല്‍ മോചനമാവശ്യപ്പെട്ട ജുവൈരിയ്യയുടെ മോചനദ്രവ്യം ആരാണ് നല്‍കിയത്?
– തിരുനബി(സ)
? നബി(സ) ജുവൈരിയ്യ ബീവിയെ വിവാഹം ചെയ്തപ്പോള്‍ സംഭവിച്ചത് എന്ത്?
– ബനുല്‍ മുസ്ത്വലഖ്കാരായ മുഴുവന്‍ ബന്ദികളെയും സ്വഹാബികള്‍ വെറുതെ വിട്ടു. ആ ഗോത്രം ഒന്നടങ്കം ഇസ്‌ലാമാശ്ലേഷിക്കാന്‍ അത് കാരണമാവുകയും ചെയ്തു.
? ജുവൈരിയ്യ(റ)യുടെ വഫാത്ത്?
– ഹിജ്‌റ 50നു മദീനയില്‍
? വയസ്സ്?
– 65
? മഖ്ബറ?
– ജന്നത്തുല്‍ ബഖീഅ്
9. സ്വഫിയ്യ(റ)
?സ്വഫിയ്യ(റ) ബീവിയുടെ പിതാവ്?
– അഖ്ത്വബിന്റെ മകന്‍ ഹുയയ്യ്
? സ്വഫിയ്യ ബീവി ആരുടെ പരമ്പരയില്‍ പെട്ടവരാണ്?
– മൂസ നബി(അ)ന്റെ സഹോദരന്‍ ഹാറൂന്‍ നബി(അ)ന്റെ പരമ്പരയില്‍.
? സ്വഫിയ്യ ബീവിയുടെ മാതാവ്?
– ശംവീലിന്റെ പുത്രി ബര്‍റ
? ജനനം?
– ഹിജ്‌റയുടെ 10 വര്‍ഷം മുമ്പ്
? എവിടെ?
– ഖൈബറില്‍
? നബി(സ)യുമായുള്ള വിവാഹം?
– ഹിജ്‌റ 7ല്‍ ഖൈബറില്‍ നിന്നും മടങ്ങിവരുമ്പോള്‍
? നബി(സ)യുമായി വിവാഹം കഴിക്കുമ്പോള്‍ സ്വഫിയ്യബീവിയുടെ അവസ്ഥ?
– വിധവ
? മുന്‍ ഭര്‍ത്താക്കന്മാര്‍?
1. മിശ്കമിന്റെ മകന്‍ സലാം. ശേഷം
2. റബീഇന്റെ മകന്‍ കിനാന
? ആര്‍ക്ക് ലഭിച്ച ഓഹരിയിലായിരുന്നു സ്വഫിയ്യ(റ)?
– ദിഹ്‌യത്തുല്‍ കല്‍ബി(റ)ക്ക്
? നബി(സ) നല്‍കിയ മഹ്ര്‍ എന്ത്?
– അടിമത്ത മോചനം
? എന്ത് നല്‍കിയാണ് നബി(സ) സ്വഫിയ്യ ബീവിയെ മോചിപ്പിച്ചത്?
– ഏഴ് ഒട്ടകങ്ങള്‍
? നബി(സ)യുടെ എത്രാം വയസ്സിലാണ് സ്വഫിയ്യ ബീവിയെ വിവാഹം ചെയ്തത്?
– 57-ാം വയസ്സില്‍
? വിവാഹകാരണം എന്തായിരുന്നു?
– ഗോത്രപ്രതാപിയായിരുന്ന പിതാവും ജൂതനേതാവായിരുന്ന ഭര്‍ത്താവും മരണപ്പെട്ട മനോവേദനയില്‍ കഴിഞ്ഞ അവരെ നബി(സ) അടിമത്ത മോചനം നടത്തി.
? നബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍?
– ഇല്ല
? വഫാത്ത്?
– ഹിജ്‌റ 50ല്‍ മദീനയില്‍.
? മഖ്ബറ?
– ജന്നത്തുല്‍ ബഖീഅ്
10. റംല /ഉമ്മുഹബീബ(റ)
? ഉമ്മുഹബീബ(റ)യുടെ പിതാവ്?
– അബൂസുഫ്‌യാന്‍(റ)
? മാതാവ്?
– അബുല്‍ ആസ്വിന്റെ മകള്‍ സ്വഫിയ്യ
? ജനനം?
– ഹിജ്‌റയുടെ 30 വര്‍ഷം മുമ്പ്
? നബി(സ) വിവാഹം കഴിച്ചത്?
– ഹിജ്‌റ ഏഴാം വര്‍ഷം മുഹര്‍റം മാസത്തില്‍
? നബി(സ) നല്‍കിയ മഹര്‍?
– 400 ദിര്‍ഹം
? നബി(സ) വിവാഹം കഴിക്കുമ്പോഴുള്ള അവസ്ഥ?
– വിധവ
? മുന്‍ ഭര്‍ത്താവ്?
– ജഹ്ഷിന്റെ മകന്‍ ഉബൈദുല്ല
? റംല(റ)യും ഭര്‍ത്താവ് ഉബൈദുല്ലയും മുസ്‌ലിമായ ശേഷം എങ്ങോട്ടാണ് ഹിജ്‌റ പോയത്?
– അബ്‌സീനിയയിലേക്ക്
? അവിടെയെത്തിയപ്പോള്‍ ഉബൈദുല്ലക്ക് എന്ത് സംഭവിച്ചു?
– തന്റെ പഴയ മതമായ ക്രിസ്ത്യാനിസമാണ് ശരിയെന്ന് പറഞ്ഞ് അയാള്‍ ക്രിസ്ത്യാനിയായി.
? റംല ബീവി എന്തു ചെയ്തു?
– ഇസ്‌ലാമില്‍ ഉറച്ചു നിന്നു.
? ഉബൈദുല്ലയില്‍ നിന്നുള്ള സന്താനം?
– ഹബീബ
? ഉബൈദുല്ല എവിടെ വെച്ചാണ് മരണപ്പെട്ടത്?
– അബ്‌സീനിയയില്‍ വെച്ച് ക്രിസ്ത്യാനിയായി മരണപ്പെട്ടു.
? കുട്ടിയെ പരിപാലിക്കാനുള്ള വിഷമാവസ്ഥ മനസ്സിലാക്കിയ തിരുനബി(സ) എന്തുചെയ്തു?
– അബ്‌സീനിയയിലേക്ക് ദൂതന്‍ വശം കത്തയച്ചു.
? ആര്‍ക്കാണ് കത്തയച്ചത്?
– അബ്‌സീനിയ രാജാവ് നജ്ജാശി (നേഗസ്)ക്ക്
? എന്തായിരുന്നു കത്തിന്റെ ഉള്ളടക്കം?
– ഉമ്മുഹബീബയെ തിരുനബി(സ)ക്ക് വിവാഹം ചെയ്ത് കൊടുക്കുക.
? തിരുനബി(സ) നല്‍കിയ മഹര്‍?
– 400 ദിര്‍ഹം
? നബി(സ)യോടൊത്തുള്ള ദാമ്പത്യം?
– 4 വര്‍ഷം
? തിരുനബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍?
– ഇല്ല
? വഫാത്ത്?
– ഹിജ്‌റ 44-ല്‍ മദീനയില്‍
? മഖ്ബറ?
– ജന്നത്തുല്‍ ബഖീഅ്
11. മൈമൂന(റ)
? മൈമൂനബീവിയുടെ പേരെന്തായിരുന്നു?
– ബര്‍റ
? ആരാണ് മൈമൂന എന്ന പേര് നല്‍കിയത്?
– തിരുനബി(സ)
? മൈമൂന ബീവിയുടെ പിതാവ്?
– ഹാരിസ്
? മാതാവ്?
– ഔഫിന്റെ മകള്‍ ഹിന്ദ്
? ജനനം?
– ഹിജ്‌റയുടെ 18 വര്‍ഷം മുമ്പ് മക്കയില്‍
? നബി(സ)യുമായുള്ള വിവാഹം നടന്നത്?
– ഹിജ്‌റ 7-ാം വര്‍ഷം മക്കയില്‍
? എവിടെ വെച്ചാണ് നബി(സ) മൈമൂന ബീവിയുമായി വീട് കൂടിയത്?
– മക്കക്കടുത്തുള്ള സരിഫ് എന്ന സ്ഥലത്ത്
? നബി(സ) നല്‍കിയ മഹര്‍?
– 500 ദിര്‍ഹം
? നബി(സ)യോടൊത്തുള്ള ദാമ്പത്യം?
– 4 വര്‍ഷം
? നബി(സ) വിവാഹം കഴിക്കുമ്പോഴുള്ള അവസ്ഥ?
– വിധവ
? മുന്‍ ഭര്‍ത്താക്കന്മാര്‍?
– 1. അംറിന്റെ മകന്‍ മസ്ഊദ്
2. അബ്ദുല്‍ ഉസ്സയുടെ മകന്‍ അബൂറുഹൂം
? വിവാഹം കാരണം?
– തിരുനബി(സ)യുടെ പിതൃവ്യന്‍ അബ്ബാസ്(റ)ന്റെ സഹോദരീപുത്രിയായിരുന്നു മൈമൂന. ഏറെക്കാലം വൈധവ്യം അനുഭവിച്ച അവരെ പിതൃവ്യനെ സന്തോഷിപ്പിക്കാനാണ് നബി(സ) വിവാഹം ചെയ്തത്.
? നബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍?
– ഇല്ല
? വഫാത്ത്?
– ഹിജ്‌റ 51ല്‍ മക്കയില്‍
? വയസ്സ്?
– 69 വയസ്സ്
? മഖ്ബറ?
– തിരുനബി(സ)യുമായി വീട് കൂടിയ സ്ഥലമായ സരിഫില്‍.
മാരിയതുല്‍ ഖിബ്തിയ്യഃ (റ)
? തിരുനബി(സ) വിവാഹം ചെയ്ത ഏക അടിമസ്ത്രീ?
– മാരിയതുല്‍ ഖിബ്തിയ്യ(റ)
? എവിടെയാണ് മാരിയ(റ)യുടെ ജനനം?
– ഈജിപ്തിലെ ഹഫ്‌ന എന്ന സ്ഥലത്ത്
? ആരാണ് മാരിയ(റ)യുടെ പിതാവ്?
– ശംഊന്‍
? മാരിയ(റ)യുടെ മാതാവ് ഏത് ദേശക്കാരിയാണ്?
– റോം ദേശക്കാരി
? ഏത് വംശത്തിലാണ് മാരിയ(റ)യുടെ ജനനം?
– ഖിബ്തി വംശത്തില്‍
? ആരുടെ കൊട്ടാരത്തിലാണ് മാരിയ(റ) വളര്‍ന്നത്?
– ഈജിപ്തിലെ ഇസ്‌കന്തരിയ്യ (അലക്‌സാണ്ട്രിയ) ഭരിച്ചിരുന്ന മുഖൗഖിസ് രാജാവിന്റെ കൊട്ടാരത്തില്‍.
? മാരിയ(റ)യോടൊപ്പം കൊട്ടാരത്തില്‍ താമസിച്ചിരുന്ന തന്റെ സഹോദരി?
– സീരീന്‍
? മുഖൗഖിസിന്റെ കൊട്ടാരത്തിലേക്ക് തിരുനബി(സ)യുടെ കത്തുമായി വന്നത് ആര്?
– ബദ്‌റില്‍ പങ്കെടുത്ത ഹാത്വിബ് ബ്‌നു അബീബല്‍തഅത്(റ) എന്ന സ്വഹാബി.
? നബി(സ) അയച്ച കത്ത് മുഖൗഖിസ് എന്ത് ചെയ്തു?
– വായിച്ച ശേഷം ബഹുമാനാദരവുകളോടെ ഒരു ചെപ്പില്‍ സൂക്ഷിച്ചു.
? ഹാത്വിബ്(റ)ന്റെ കൈവശം തിരുനബി(സ)ക്ക് മുഖൗഖിസ് എന്താണ് കൊടുത്തയച്ചത്?
– മാരിയ, സീരീന്‍ എന്നീ അടിമസ്ത്രീകള്‍, മഅ്ബൂര്‍ എന്ന ഷണ്ഡന്‍, ആയിരം മിസ്‌കാല്‍ സ്വര്‍ണ്ണം, 20 നേര്‍ത്ത വസ്ത്രങ്ങള്‍, ദുല്‍ ദുല്‍ എന്ന കുതിര, ഉഫൈര്‍ എന്ന ഒട്ടകം, മിസ്വ്‌റിലെ ബിന്ന് എന്ന പ്രദേശത്തെ തേന്‍.
? മാരിയ(റ) എവിടെ വെച്ചാണ് ഇസ്‌ലാം സ്വീകരിച്ചത്?
– മദീനയിലേക്കുള്ള വഴിയില്‍ വെച്ച്
? മാരിയ(റ)യെ തിരുനബി(സ) എന്തു ചെയ്തു?
– തിരുനബി(സ) അവരെ ഇഷ്ടപ്പെടുകയും ഹിജാബ് നല്‍കുകയും ചെയ്തു.
? സീരീനെ തിരുനബി(സ) ആര്‍ക്കാണ് നല്‍കിയത്?
– ഹസ്സാനുബ്‌നു സാബിത്(റ)ന്
? ആരുടെ വീട്ടിലാണ് ആദ്യം മാരിയ(റ)യെ തിരുനബി(സ) താമസിപ്പിച്ചത്?
– ഹാരിസതുബ്‌നു നുഅ്മാന്‍(റ)ന്റെ വീട്ടില്‍
? പിന്നീട് മാരിയ(റ)യെ നബി(സ) താമസിപ്പിച്ച വീട് ഒരു ഉയര്‍ന്നസ്ഥലത്തായിരുന്നു. ആ സ്ഥലം പിന്നീട് അറിയപ്പെട്ടത് എങ്ങനെ?
– ഉമ്മു ഇബ്‌റാഹീമിന്റെ ചായ്പ്പ് എന്ന പേരില്‍
? എന്നാണ് മാരിയ(റ) തിരുനബി(സ)യുടെ ഇബ്‌റാഹീം എന്ന കുഞ്ഞിനെ പ്രസവിച്ചത്?
– ഹിജ്‌റയുടെ എട്ടാം വര്‍ഷം ദുല്‍ഹിജ്ജ മാസത്തില്‍.
? തിരുനബി(സ)യെ മാരിയ(റ)യുടെ പ്രസവവാര്‍ത്ത അറിയിച്ചത് ആര്?
– റാഫിഅ്(റ)
? മാരിയ(റ)യുടെ പ്രസവവാര്‍ത്ത അറിയിച്ച റാഫിഇന് തിരുനബി(സ) എന്താണ് സമ്മാനം നല്‍കിയത്?
– ഒരടിമയെ
? മാരിയ(റ)യുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ അവതരിച്ച സൂക്തമേത്?
– സൂറതുത്തഹ്‌രീമിലെ ഒന്നാം സൂക്തം.
? ——– മാരിയ(റ)യെ സ്വതന്ത്രയാക്കിയിരിക്കുന്നുവെന്ന് തിരുനബി(സ) പറഞ്ഞു. എന്ത്?
– തന്റെ മകന്‍ ഇബ്‌റാഹീം എന്ന കുട്ടിയുടെ ജനനം.
? മാരിയ(റ)യുടെ വഫാത്ത് എന്ന്?
– ഹിജ്‌റ പതിനാറില്‍
? ആരുടെ ഭരണകാലത്ത്?
– ഉമര്‍(റ)ന്റെ
? ആരാണ് മാരിയ(റ)യുടെ ജനാസ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയത്?
– ഉമര്‍(റ)
? എവിടെയാണ് മാരിയ(റ)യുടെ മഖ്ബറ സ്ഥിതി ചെയ്യുന്നത്?
– ജന്നത്തുല്‍ ബഖീഅ്
അപരനാമങ്ങള്‍
? അല്‍ അമീന്‍ (വിശ്വസ്തന്‍)?
– മുഹമ്മദ് (സ)
? അബുല്‍ ഖാസിം?
– മുഹമ്മദ് നബി(സ)
? സിദ്ധീഖ് (അങ്ങേയറ്റം വാസ്തവമാകുന്നവന്‍)?
– അബൂബകര്‍(റ)
? ഫാറൂഖ് (സത്യാസത്യ വിവേചകന്‍)?
– ഉമര്‍(റ)
? അബൂ ഹഫ്‌സ്വ് (സിംഹത്തിന്റെ പിതാവ്)?
– ഉമര്‍(റ)
? ദുന്നൂറൈന്‍ (ഇരുപ്രകാശത്തിനുടമ)?
– ഉസ്മാന്‍(റ)
? അബൂ തുറാബ്?
– അലി(റ)
? അബൂഹുറൈറ (പൂച്ചക്കുട്ടിയുടെ പിതാവ്)?
– അബ്ദുര്‍റഹ്മാനുബ്‌നു സ്വഖ്ര്‍(റ)
? ശാഇറു റസൂലില്ലാഹ് (തിരുനബി(സ)യുടെ കവി)?
– ഹസ്സാനുബ്‌നു സാബിത്(റ)
? സ്വഹിബുന്നഅ്‌ലൈന്‍ (തിരുനബി(സ)യുടെ പാദുക സൂക്ഷിപ്പുകാരന്‍)?
– അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)
? ഉമ്മു അബ്ദില്ല?
– ആയിശ(റ)
? ഉമ്മുല്‍ മസാകീന്‍ (ദരിദ്രരുടെ മാതാവ്)?
– സൈനബ് ബിന്‍ത് ഖുസൈമ(റ)
? ദാതുന്നിഥാഖൈന്‍ (ഇരട്ട അരപ്പട്ടക്കാരി)?
– അസ്മാഅ്(റ)
? ത്വയ്യിബ്/ത്വാഹിര്‍?
– തിരുനബി(സ)യുടെ പുത്രന്‍ അബ്ദുല്ല(റ)
? മുഅദ്ദിനുര്‍റസൂല്‍ (തിരുനബി(സ)യുടെ മുഅദ്ദിന്‍)?
– ബിലാല്‍(റ)
? ഖാദിമുറസൂലില്ലാഹ് (തിരുനബി(സ)യുടെ പരിചാരകന്‍)?
– അനസുബ്‌നു മാലിക്(റ)
? സയ്യിദുശ്ശുഹദാ (രക്തസാക്ഷികളുടെ നേതാവ്)?
– ഹംസ(റ)
? റഹ്മതുന്‍ ലില്‍ ആലമീന്‍ (ലോകാനുഗ്രഹി)?
– മുഹമ്മദുര്‍റസൂല്‍(സ)
? ഖത്വീബുല്‍ അന്‍സ്വാര്‍ (അന്‍സ്വീരികളിലെ പ്രസംഗകന്‍)?
– സാബിതുബ്‌നു ഖൈസ്(റ)
? സാഖില്‍ ഹറമൈന്‍ (ഹറമുകളിലെ ജലവിതരണക്കാരന്‍)?
– അബ്ബാസ്(റ)
? ഗ്വസീലുല്‍ മലഇക (മലക്കുകള്‍ മയ്യിത്ത് കുളിപ്പിച്ച) സ്വഹാബി?
– ഹന്‍ളലത്(റ)
? സൈഫുല്ലാഹ് (അല്ലാഹുവിന്റെ വാള്‍)?
– ഖാലിദുബ്‌നു വലീദ്(റ)
? അസദുല്ലാഹ് (അല്ലാഹുവിന്റെ സിംഹം)?
– അലി(റ)
? ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ ഉമ്മമാര്‍)?
– തിരുനബി(സ)യുടെ ഭാര്യമാര്‍
? അമീറുശ്ശുഅറാഅ് (ആധുനിക കവികളുടെ നേതാവ്)?
– അല്ലാമാ അഹ്മദ് ശൗഖി
അലിയ്യുബ്‌നു അബീത്വാലിബ്(റ)
? പേര്?
– അലി(റ)
? പിതാവ്?
– തിരുനബി(സ)യുടെ പിതൃവ്യന്‍ അബൂത്വാലിബ്
? അബൂ ത്വാലിബിന്റെ പേര്?
– അബ്ദുമനാഫ്
? അലി(റ)ന്റെ ഓമനപ്പേര്?
– അബുല്‍ ഹസന്‍, അബൂതുറാബ്
? അലി(റ)ന്റെ മാതാവ്?
– ഫാത്വിമ ബിന്‍ത് അസദ്
? മുസ്‌ലിമാകുമ്പോള്‍ അലി(റ)ന്റെ പ്രായം എത്ര?
– 8 വയസ്സ്
? തിരുനബി(സ) ഹിജ്‌റ പോകുമ്പോള്‍ തന്റെ വിരിപ്പില്‍ കിടത്തിയത് ആരെ?
– അലി(റ)നെ
? നബി(സ) പങ്കെടുത്ത എല്ലാ യുദ്ധങ്ങളിലും അലി(റ) പങ്കെടുത്തു. തബൂക്ക് ഒഴികെ, കാരണം?
– തബൂക്കിലേക്ക് പോകുമ്പോള്‍ മദീനയുടെ ചുമതല അലി(റ)നെയാണ് നബി(സ) ഏല്‍പിച്ചത്.
? അലി(റ)ന്റെ ഘാതകന്റെ പേര്?
– അബ്ദുര്‍റഹ്മാനുബ്‌നു മുല്‍ജിം
? വഫാത്താകുമ്പോള്‍ അലി(റ)ന്റെ പ്രായം എത്ര?
– 63 വയസ്സ്
ആദം നബി (അ)
ആദ്യത്തെ നബി ആര്?
> ആദം നബി (അ)
മാതാവും പിതാവും ഇല്ലാത്ത നബി?
> ആദം നബി (അ)
ആദം എന്ന പദത്തിന് അര്‍ത്ഥം?
> തവിട്ട് നിറമുള്ളവന്‍
ആദം നബി(അ)ന്റെ പത്‌നി?
> ഹവ്വാഅ് ബീവി
ആദ്യമനുഷ്യന്‍ ആദ്യം പറഞ്ഞ വാക്ക്?
> അല്‍ഹംദുലില്ലാഹ്
അസ്സലാമു അലൈക്കും എന്ന് ആദ്യം ചൊല്ലിയത് ആര്?
> ആദം നബി (അ)
നബി എന്ന അറബി പദത്തിന് മലയാളത്തില്‍ സമാന്യമായി നല്‍കുന്ന പദം?
> പ്രവാചകന്‍
ആദം നബി(അ) ഭൂമിയില്‍ ആദ്യമായി പാദമൂന്നി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം?
> സിലോണ്‍ (ദജ്‌ന)
ആദം നബി(അ)ന്റെ വയസ്സ് ?
> 960
ആദം നബി(അ)ന്റെ ഖബ്‌റ് എവിടെ?
> മക്കയിലെ ജബല്‍ അബീഖുബൈസിന് മുകളില്‍
ഹവ്വാബീവി(റ) വഫാത്തായതും ഖബ്‌റടക്കപ്പെട്ടതും എവിടെ?
> ജിദ്ദ
ആദം നബി(അ)ന്റെ മക്കളില്‍ ഒറ്റക്കുട്ടിയായി ജനിച്ചത്?
> സീസ്(അ)
ഏടുകള്‍ നല്‍കപ്പെടുകയും എന്നാല്‍ ഖുര്‍ആനില്‍ പേര് പറയപ്പെടാതിരിക്കുകയും ചെയ്ത നബി?
> സീസ്(അ)
ആദം നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?
> 10
ശീസ് നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?
> 50
ആദം നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
> 25
ആദം നബി(അ)ന്റെ സ്വര്‍ഗത്തിലെ സ്ഥാനപ്പേര് എന്ത്?
> അബൂ മുഹമ്മദ്
അബുല്‍ ബശര്‍ ആര്?
> ആദം നബി (അ)
– സ്വന്‍ആ
? മൂസാ നബി(അ)ന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്നിരുന്ന സ്വന്‍ആയിലെ രാജാവ്?
– യൂസുഫ് ദൂനവാസ്
? റോമില്‍ നിന്നും ക്രിസ്ത്യന്‍ പ്രചാരകര്‍ സ്വന്‍ആയിലേക്ക് വരാന്‍ തുടങ്ങിയത് എന്ന്?
– ക്രിസ്ത്വാബ്ദം 343 മുതല്‍
? ക്രിസ്ത്യാനിസം സ്വീകരിച്ച നജ്‌റാന്‍ സ്വദേശികളെ ദൂനവാസ് രാജാവ് എന്തു ചെയ്തു?
– ചുട്ടുകൊന്നു (534-ല്‍)
? ഇതറിഞ്ഞ റോമാചക്രവര്‍ത്തി എന്തു ചെയ്തു.?
– തന്റെ ആധിപത്യത്തിലുള്ള അബ്‌സീനിയായിലെ രാജാവിനോട് പകരം വീട്ടാന്‍ പറഞ്ഞു.
? അബ്‌സീനിയായിലെ രാജാവ് ആരായിരുന്നു?
– നേഗസ് (നജ്ജാശി – അബ്‌സീനിയായിലേക്ക് പലായനം ചെയ്ത മുസ്‌ലിംകളെ സ്വീകരിക്കുകയും മുസ്‌ലിമാവുകയും ചെയ്ത നജ്ജാശി അല്ല ഈ നജ്ജാശി)
? നജ്ജാശി റോമാചക്രവര്‍ത്തിയുടെ ഉത്തരവ് നടപ്പാക്കിയതെങ്ങനെ?
– അര്‍യാഥ് എന്ന സൈന്യാധിപന്റെ നേതൃത്വത്തില്‍ സൈന്യത്തെ സ്വന്‍ആയിലേക്കയച്ചു.
? അര്‍യാഥിന്റെ സൈന്യം സ്വന്‍ആ കീഴടക്കിയപ്പോള്‍ ഭരണാധികാരിയായിരുന്ന ദൂനവാസ് എന്തുചെയ്തു?
– സമുദ്രത്തില്‍ ചാടി മരിച്ചു
? സ്വന്‍ആയിലെ ഭരണമേറ്റെടുത്ത അര്‍യാഥിനെ വധിച്ചതാര്?
– സേനാനായകന്മാരില്‍ ഒരാളായിരുന്ന അബ്‌റഹത്ത്
? നജ്ജാശിയുടെ അനുവാദത്തോടെ സ്വന്‍ആയുടെ ഭരണാധികാരിയായ അബ്‌റഹത്തിന്റെ ലക്ഷ്യമെന്തായിരുന്നു?
– താന്‍ നിര്‍മ്മിച്ച ചര്‍ച്ചിലേക്ക് ജനങ്ങളെ ആകര്‍ഷിച്ച് അവരെ ക്രിസ്ത്യാനികളാക്കുക.
? അറബികളിലെ കിനാന ഗോത്രത്തില്‍ പെട്ട ഒരു ചെറുപ്പക്കാരന്‍ തന്റെ ദേവാലയത്തില്‍ കാഷ്ഠിച്ച് മലിനപ്പെടുത്തിയപ്പോള്‍ അബ്‌റഹത്ത് എന്താണ് തീരുമാനിച്ചത്?
– മക്കക്കാരുടെ കഅ്ബാലയം തകര്‍ക്കുവാന്‍ തീരുമാനിച്ചു.
? അബ്‌റഹത്തിന്റെ പേര്?
– അശ്‌റം
? അബ്‌റഹത്തിന്റെ വിളിപ്പേര്?
– അബൂ യക്‌സൂം
? അബ്‌റഹത് എവിടെയാണ് ദേവാലയം നിര്‍മ്മിച്ചത്?
– സ്വന്‍ആയില്‍
? എന്തായിരുന്നു ദേവാലയത്തിന്റെ പേര്?
– ഖുല്ലൈസ്
? അബ്‌റഹത്തിന്റെ ആനയുടെ പേരെന്തായിരുന്നു?
– മഹ്മൂദ്
? ദേവാലയം നിര്‍മ്മിച്ച അബ്‌റഹത്തിന്റെ ലക്ഷ്യമെന്തായിരുന്നു?
– കഅ്ബയിലേക്ക് ഹജ്ജിനു വരുന്ന ആളുകളെ തന്റെ ദേവാലയത്തിലേക്ക് വരുത്തുക.
? അബ്‌റഹത്തിനോട് മക്കയിലെ നേതാവായിരുന്ന അബ്ദുല്‍ മുത്തലിബ് എന്താണ് പറഞ്ഞത്?
– ‘ഞങ്ങള്‍ നിന്നോട് യുദ്ധം ചെയ്യാനില്ല. നിശ്ചയം ഈ ഭവനത്തിന് (കഅ്ബക്ക്) ഒരു ഉടമസ്ഥനുണ്ട്. അവന്‍ തന്നെ അത് സംരക്ഷിക്കും.’
? കഅ്ബ തകര്‍ക്കാന്‍ തയ്യാറെടുത്ത അബ്‌റഹത്തിന്റെ സൈന്യത്തെ അല്ലാഹു തുരത്തിയത് എങ്ങനെ?
– അബാബീല്‍ പക്ഷികളെ അയച്ചുകൊണ്ട്.
? ഏത് സ്ഥലത്ത് വെച്ചാണ് സൈന്യത്തെ തുരത്തിയത്?
– മക്കയില്‍ നിന്നും ത്വാഇഫിലേക്കുള്ള വഴിയിലെ മുഗമ്മസ് എന്ന സ്ഥലത്ത് വെച്ച്.
? അബ്‌റഹത്തിന്റെ സൈന്യത്തില്‍ എത്ര അംഗങ്ങളുണ്ടായിരുന്നു?
– അറുപതിനായിരം.
? അബ്‌റഹത്തിന്റെ സൈന്യത്തെ നശിപ്പിക്കാന്‍ അബാബീല്‍ പക്ഷി പാറി വന്നത് എവിടെ നിന്ന്?
– കടലില്‍ നിന്നും
? ഓരോ പക്ഷിയിലും എത്ര കല്ലുകളാണുണ്ടായിരുന്നത്?
– മൂന്നെണ്ണം. ഒന്ന് കൊക്കിലും രണ്ടെണ്ണം കാലുകളിലും
? അബാബീല്‍ പക്ഷികള്‍ വര്‍ഷിച്ച കല്ലുകളുടെ പ്രത്യേകത എന്തായിരുന്നു?
– ഓരോ കല്ലിലും അത് പതിക്കേണ്ട ആളുടെ പേരെഴുതിയിരുന്നു. ചുടുകട്ടകളായിരുന്നു.
? കല്ലിന്റെ വലിപ്പം?
– പയര്‍മണിയേക്കാള്‍ വലുതും കടലയേക്കാള്‍ ചെറുതുമായിരുന്നു.
? പക്ഷികളുടെ കല്‍വര്‍ഷത്തില്‍പെട്ട പടയാളികള്‍ക്ക് എന്ത് സംഭവിച്ചു?
– കുറഞ്ഞ ആളുകളൊഴികെ എല്ലാവരും മരിച്ചുവീണു.
? അബ്‌റഹത്തിന് എന്തുസംഭവിച്ചു?
– യമനിലേക്ക് പിന്തിരിഞ്ഞോടിയ അബ്‌റഹത്തിന്റെ ശരീരത്തിലെ അവയവങ്ങള്‍ പഴുത്ത് കൊഴിഞ്ഞ് വീഴാന്‍ തുടങ്ങി. രക്തവും ചലവും വന്ന് സ്വന്‍ആയിലെത്തിയപ്പോള്‍ അയാള്‍ നിന്ദ്യനായി മൃതിയടഞ്ഞു.
? ആനക്കലഹസംഭവം വിശദീകരിക്കുന്ന ഖുര്‍ആനിലെ സൂറത്ത് ഏത്?
– സൂറത്തുല്‍ ഫീല്‍
– 10 ലധികം
? പേര്‍ഷ്യന്‍ ചക്രവര്‍ത്തി കോസ്‌റോസിനുള്ള കത്ത് എത്തിച്ചതാര്?
– അബ്ദുല്ലാഹിബ്‌നു ഹുദാഫ(റ)
? കോസ്‌റോസിന്റെ പ്രതികരണം എന്തായിരുന്നു?
– ക്ഷുഭിതനായി അദ്ദേഹം കത്ത് പിച്ചിച്ചീന്തി. യമനിലെ തന്റെ ഗവര്‍ണര്‍ക്ക് തിരുനബി(സ)യുടെ തലയെടുക്കാന്‍ ആവശ്യപ്പെട്ട് കത്തയച്ചു.
? വിവരമറിഞ്ഞപ്പോള്‍ തിരുനബി(സ)യുടെ പ്രതികരണം എന്തായിരുന്നു?
– അയാളുടെ സാമ്രാജ്യം അല്ലാഹു പിച്ചിച്ചീന്തട്ടെ.
? തിരുനബി(സ)യെ വധിക്കാന്‍ കോസ്‌റോസിന്റെ ഗവര്‍ണ്ണര്‍ ബാദാന്‍ അയച്ച ദൂതനോട് തിരുനബി(സ) എന്താണ് പറഞ്ഞത്?
– ”കോസ്‌റോസ് വധിക്കപ്പെട്ടു. മകന്‍ ശീറവൈഹി അധികാരമേറ്റിരിക്കുന്നു.”
? അബ്‌സീനിയ്യ ഭരണാധികാരി നേഗസിനുള്ള കത്തുമായി പോയതാര്?
– ഉമര്‍ ബിന്‍ ഉമയ്യ(റ)
? നേഗസിന്റെ പ്രതികരണം എന്തായിരുന്നു?
– കത്തു വായിച്ച നേഗസ് ചക്രവര്‍ത്തി ഇസ്‌ലാം മതം സ്വീകരിച്ചു.
? ബൈസാന്റയിന്‍ ചക്രവര്‍ത്തി ഹെറാക്ലിയസിന് കത്തുമായി പോയത് ആര്?
– ദിഹ്‌യതുല്‍ കല്‍ബി(റ)
? പരിഭാഷകന്‍ വഴി കത്തിന്റെ ഉള്ളടക്കം മനസ്സിലാക്കിയ ഹെറാക്ലിയസ് എന്തുചെയ്തു?
– ഗാസാ എന്ന സ്ഥലത്ത് വ്യാപാരത്തിനെത്തിയ തിരുനബി(സ)യുടെ കഠിനശത്രു അബൂ സുഫ്‌യാനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. കാര്യങ്ങളന്വേഷിച്ചു. അബൂ സുഫ്‌യാന്റെ സത്യസന്ധമായ വിശദീകരണം കേട്ട് ഹെറാക്ലിയസ് ഇസ്‌ലാമിലേക്ക് ആകൃഷ്ടനായി. അനന്തരം തന്റെ മതനേതാക്കന്മാരെ വിളിച്ച് ചേര്‍ത്ത് കൂടിയാലോചിച്ചു. അവര്‍ അതിനെ തടഞ്ഞു. കൊട്ടാരത്തില്‍ കോലാഹലമുണ്ടായി. ഇക്കാരണത്താല്‍ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചില്ല.
? ഈജിപ്തിലെ ആര്‍ച്ച് ബിഷപ്പായിരുന്ന മുഖൗഖിസിന് കത്ത് എത്തിച്ചതാര്?
– ഹാത്വിബ് ബ്‌നു അബീബല്‍തഅത്(റ)
? മുഖൗഖിസിന്റെ പ്രതികരണം എന്തായിരുന്നു?
– തിരുനബി(സ)യുടെ ദൂതനെ മാന്യമായി സ്വീകരിച്ചു. കത്ത് ഭദ്രമായി സൂക്ഷിച്ചു. തിരുനബി(സ)ക്ക് കാഴ്ചദ്രവ്യങ്ങള്‍ കൊടുത്തയക്കുകയും ചെയ്തു. പക്ഷെ ഇദ്ദേഹം ഇസ്‌ലാം സ്വീകരിച്ചില്ല.
? മുഖൗഖിസ് ഇസ്‌ലാം സ്വീകരിക്കാതിരിക്കാന്‍ കാരണം?
– ബൈസാന്റിയക്കാര്‍ ഈജിപ്ത് അക്രമിക്കുമോ എന്ന ഭയം.
? മുഖൗഖിസ് കൊടുത്തയച്ച കാഴ്ച വസ്തുക്കള്‍ എന്തെല്ലാം?
– മാരിയ, സീരീന്‍ എന്നീ രണ്ട് അടിമപ്പെണ്‍കുട്ടികള്‍, മഅ്ബൂര്‍ എന്ന ഷണ്ഡന്‍, ആയിരം മിസ്‌കാല്‍ പൊന്ന്, 20 നേര്‍ത്ത വസ്ത്രങ്ങള്‍, ദുല്‍ദുല്‍ എന്ന കുതിര, ഉഫൈര്‍ എന്ന ഒട്ടകം, മിസ്‌റിലെ ബിന്ന് എന്ന സ്ഥലത്തെ തേന്‍.
? ഇസ്‌ലാം സ്വീകരിച്ച മാരിയയെയും സീരീനെയും നബി(സ) എന്തുചെയ്തു?
– മാരിയ(റ)യെ തിരുനബി(സ) എടുക്കുകയും സീരീനെ ഹസ്സാനുബ്‌നു സാബിത്(റ)ന് നല്‍കുകയും ചെയ്തു.
? തിരുനബി(സ) കത്തയച്ച മറ്റു പ്രമുഖര്‍ ആരെല്ലാം?
– 1. ബഹ്‌റൈന്‍ ഗവര്‍ണര്‍ മുന്‍ദിര്‍ബിന്‍ സാവീ.
2. സിറിയന്‍ രാജാവ് ഹാരിസുല്‍ ഗസ്സാനി.
3. യമന്‍ ഭരണാധികാരി ഹാരിസുബ്ന്‍ ഹിംയരി.
4. ഒമാനിലെ ഭരണാധികാരികള്‍.
5. യമാമയിലെ ഭരണാധികാരികള്‍.
? തിരുനബി(സ) ഉപയോഗിച്ച പ്രധാനപ്പെട്ട ആയുധങ്ങള്‍ ഏതെല്ലാം?
1. പരിച – അല്‍ മുജൂര്‍, അസ്സലൂഖ്, അല്‍ ഫുത്ഖ്.
2. കുന്തം – അല്‍ മുസ്വ്‌വിയ്യ്, അല്‍ മുസ്‌നാ, ബനീ ഖൈനുഖാഇല്‍ നിന്നും പിടിച്ചെടുത്തവ.
3. ചെറിയകുന്തം – അല്‍ബൈളാഅ്, അല്‍ അനസ, അന്നബ്ഗ
4. പടയങ്കി – ദാതുല്‍ ഫുളൂല്‍, ദാതുല്‍ ഹവാഷി, ദാതുല്‍ വിശാഹ്, അസ്സഅ്ദിയ്യ, ഫിള്ളത്, അല്‍ ഖിര്‍നിഖ്
5. വില്ല് – അല്‍ ബൈളാഅ്, അസ്സ്വഫ്‌റാഅ്, അര്‍റൗഹാഅ്, അസ്സൗറാഅ്, അല്‍ കതൂം.
ഇതു കൂടാതെ വാളുകളും അങ്കികളും നബി(സ) ഉപയോഗിച്ചിരുന്നു.
? ലോകത്ത് ഏറ്റവും വേഗതയേറിയ വാഹനത്തില്‍ സഞ്ചരിച്ച വ്യക്തി ആര്? വാഹനം ഏത്?
– മുഹമ്മദ് നബി(സ), ബുറാഖ്
? തിരുനബി(സ) ഉപയോഗിച്ച വാഹനങ്ങള്‍ ഏതെല്ലാം?
1. കുതിര – സക്ബ്, മുര്‍തജിസ്, ലിസാര്‍, സബ്ഹ, വര്‍ദ്, ബഹ്ര്‍
2. കഴുത – യഅ്ഫൂര്‍, ഉഫൈര്‍
3. കോവര്‍ കഴുത – ദുല്‍ദുല്‍, ഫിള്ളത്, നജ്ജാശി നല്‍കിയത്, ദൂമതുല്‍ ജന്‍ദലിലെ ഭരണാധികാരി നല്‍കിയത്.
4. ഒട്ടകം – ഖസ്വ്‌വാഅ്, അള്ബാഅ്, ജദ്ആഅ്, മുക്തസബ്, അഥ്‌റാഫ്, അഥ്‌ലാല്‍, സംസം, ബറകത്.
Quiz2

ആനക്കലഹം
? പുരാതന അറേബ്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യം ഏതായിരുന്നു?– സ്വന്‍ആ

കത്തുകള്‍, ആയുധങ്ങള്‍, വാഹനങ്ങള്‍
? ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് തിരുനബി(സ) എത്ര ഭരണാധികാരികള്‍ക്ക് കത്തയച്ചിട്ടുണ്ട്?– 10 ലധികം