സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 17 January 2016

ശൈഖ് ജീലാനി(റ) പറഞ്ഞതെന്ത്?

ഷൈക് ജീലാനി പറഞ്ഞതിനെ വാഹബികൾ ഫേസ്ബൂകിലും മറ്റും തെറ്റായി പ്രചരിപ്പിക്കാറുണ്ട്. സത്യാവസ്ഥ എന്ത്?

തൗഹീദിന്റെ ഉന്നത മർത്തബയിൽ നിന്ന് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(ഖ:സി) അവർകൾ പറയുന്ന വാചകങൾ ആണിവ. സൃഷ്ടികളെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവരെയും സ്വയം ചെയ്യാത്തത് മറ്റുള്ളവരോട് കല്പിക്കുന്നവരെയും ഹവയെയും ശൈത്താനെയും അനുസരിച്ച് കൊണ്ട് അല്ലാഹുവിനെ മറന്നു ദുൻ.യവിയായ കാര്യങളിൽ അഭിരമിക്കുന്നവരെയും കുറിച്ചാണ് ഈ വരികൾ.
സൃഷ്ടികളെ ബോധ്യപ്പെടുത്താൻ വേണ്ടി നിസ്കരിക്കുകയും മറ്റു അമലുകൾ ചെയ്യുകയും ചെയ്യുന്നത് റിയാഅ് ആണ്. അതിന്റെ മറ്റൊരു പേരാണ് ചെറിയ ശിർക്ക് എന്നത്. എല്ലാവിധ ശിർക്കുകളിൽ നിന്നും മുക്തമായ വിശ്വാസമാണ് യഥാർഥ തൗഹീദ്. അതാണ് തൗഹീദിന്റെ ഉന്നതവും പരിശുദ്ധവുമായ സ്ഥാനം. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവൻ അല്ലാഹു എന്ന ഇലാഹിനു പകരം ധാരാളം ഇലാഹുകൾക്ക് വേണ്ടിയാണ് ആ ഇബാദത്ത് ചെയ്യുന്നത്. അത് കൊണ്ട് തന്നെയാണ് അതിനെ ചെറിയ ശിർക്ക് എന്നു പറയുന്നത്. ഇത് പക്ഷെ, ദീനിൽ നിന്ന് പുറത്ത് പോകുന്ന ബഹുദൈവവിശ്വാസം അല്ല. എന്നാൽ നിശിതമായ വിമർശനം അർഹിക്കുന്ന മനസ്സിന്റെ ഒരു മഹാപാപമാണ്. അതു കൊണ്ടാണ് ശൈഖ് അവർകൾ അത്തരക്കാരെ സൂചിപ്പിച്ചു കൊണ്ട് നീ അല്ലാഹുവിനെയല്ല ഓർക്കുന്നത്. നിനക്ക് വേറെ ധാരാളം ഇലാഹുകൾ ഉണ്ടെന്നൊക്കെ പറയുന്നത്.
സൂറത്ത് യാസീനിൽ അല്ലാഹു ചോദിക്കുന്നുണ്ട് - മനുഷ്യ മക്കളെ, ശൈത്താനെ ആരാധിക്കരുത് എന്ന് നിങ്ങളോട് ഞാൻ കരാർ ചെയ്തിട്ടില്ലേ എന്ന്. നാം ആരും മനപൂർവം ശൈത്താനെ ആരാധിക്കുന്നില്ലല്ലോ? പിന്നെ എന്താണ് അല്ലാഹു പറഞ്ഞത്? അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിക്കാതെ ശൈത്താന്റെ പ്രലോഭനങ്ങളിൽ പെട്ട്, ഹവയുടെ പ്രലോഭനങ്ങളിൽ പെട്ട് തെറ്റുകൾ ചെയ്യുമ്പോൾ അത് ശൈത്താനെ ആരാധിക്കൽ ആയി മാറുന്നു. എന്ന് വെച്ചാൽ ദീനിൽ നിന്ന് പുറത്ത് പോകുന്ന ആരാധന എന്നല്ല അർഥം. അല്ലാഹുവിനെ ധിക്കരിക്കുന്നു എന്ന നിലയിൽ അതിന്റെ ഗൗരവം അല്ലാഹു ഓർമ്മപ്പെടുത്തുകയാണ്. അത് തന്നെയാണ് നിനക്ക് മറ്റു മഅബൂദുകൾ ഉണ്ട് എന്ന് ശൈഖ് അവർകൾ പറഞ്ഞതിന്റെയും താത്പര്യം.
അതെ പോലെ നാം സ്വയം ചെയ്യാത്ത നന്മകൾ മറ്റുള്ളവരോട് കൽപിക്കുന്നത് കഠിനമായ നിഫാഖ് ആണ്. ഖുർആൻ നിശിതമായി വിമർശിച്ച കാര്യമാണ്. അതെ വിമർശനം തന്നെയാണ് ശൈഖ് അവർകളും നടത്തുന്നത്. മറ്റൊരു കാര്യം ശൈഖ് അവർകൾ ഇത് പറയുന്നത് മുസ്.ലിം ഉമ്മത്തിനോട് മൊത്തമായി ആണ്. അല്ലാതെ വഹാബികളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടൊന്നുമില്ല.

യൂസഫ്‌ ഹബീബ് ഉസ്താത്.