പ്രിയ സഹോദരന്മാരെ, സര്‍വ്വശക്തനായ അല്ലാഹു
നമുക്കും മാതാപിതാക്കള്‍ക്കും ഭാര്യാ - മക്കള്‍ക്കും ബന്ധുക്കള്‍ക്കും
പരിശുദ്ധ മക്കയില്‍ ചെന്ന് മഖ്‌ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും ചെയ്യാനും
വിശുദ്ധ മദീനയില്‍ ചെന്ന് നബി (സ) യെ സിയാറത്ത് ചെയ്യാനും ഭാഗ്യം തന്നു
അനുഗ്രഹിക്കട്ടെ آمين. പരിശുദ്ധ ഹജ്ജ് കർമ്മവുമായി ബന്ധപ്പെട്ട വിഷയങ്ങൾ
/ദുആ ,ദിക്‌റുകൾ എല്ലാവർക്കുമായി പോസ്റ്റ് ചെയ്യുന്നു. നാഥൻ
സ്വികരിക്കുമാറാകട്ടെ آمين
ഇസ്‌ലാം കാര്യങ്ങളില്‍ അഞ്ചാമത്തേതാണ് ഹജ്ജ്.
പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള, മക്കയിലെത്തി ഹജ്ജ്, ഉംറ
നിര്‍വ്വഹിക്കാന്‍ ശേഷിയുള്ള സ്വതന്ത്രരായ എല്ലാ മുസ്‌ലിംകള്‍ക്കും ഹജ്ജ്,
ഉംറ എന്നിവ നിര്‍ബന്ധമാണ്.
ഹജ്ജ്, ഉംറ നിര്‍വ്വഹിക്കുന്നതിനുള്ള ശേഷി , ആറു കാര്യങ്ങളൊത്തുവരുമ്പോഴാണ് യാഥാര്‍ത്ഥ്യമായിത്തീരുക.
1. യാത്രയിലാവശ്യമായ ഭക്ഷണവും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമായവരുടെ തിരിച്ചുവരും വരെയുള്ള ചെലവും ലഭിക്കുക.
2.
മക്കയുടെ ദൂരദിക്കിലുള്ളവര്‍ക്കും 132 കിലോമീറ്ററിനിടയില്‍ തന്നെയുള്ള
നടക്കാനാകുന്നവര്‍ക്കും മക്കയിലെത്തിച്ചേരുന്നതിനാവശ്യമായ വാഹനം ലഭിക്കുക.
3.
യാത്രാ ചെലവും ചെലവ് നല്‍കല്‍ നിര്‍ബന്ധമുള്ളവര്‍ക്കാവശ്യമായ ചെലവും
വാഹനവുമെല്ലാം , അവധിയെടുത്ത കടം, താമസിക്കനുള്ള വീട് എന്നിവ കഴിച്ച്
ശിഷ്ടമുള്ളതാകുക.
4. തന്റെ ശരീരം , യാത്രയിലാവശ്യമായ വസ്തുക്കള്‍ എന്നിവയെല്ലാം സുരക്ഷിതമായി എത്തിച്ചേരാന്‍ കഴിയും വിധത്തില്‍ വഴി സുരക്ഷിതമാവുക.
5. കഠിനമായി വിഷമമില്ലാതെ വാഹനത്തിലിരിക്കാനും യാത്രചെയ്യാനും ആരോഗ്യമുണ്ടാവുക, വഴികാട്ടിയില്ലാത്ത അന്ധന് ഹജ്ജ് നിര്‍ബന്ധമില്ല.
6. ഈ അഞ്ച് കാര്യങ്ങളും ഒത്ത്ചേരുന്നതോടൊപ്പം മക്കയിലെത്തിച്ചേരാനുള്ള സമയവും സന്ദര്‍ഭവും ലഭിക്കുക.
വാര്‍ധക്യം നിമിത്തമോ തളര്‍വാതം കാരണമോ പോകാന്‍ സാധിക്കാത്തവര്‍,
അവര്‍ക്ക് വേണ്ടി ഹജ്ജ് നിര്‍വ്വഹിക്കാന്‍ സന്നദ്ധരായവരെ ലഭിച്ചാല്‍
നിലവാരക്കൂലി നല്‍കിയാണെങ്കില്‍ പോലും അതു നിര്‍വ്വഹിക്കാനയക്കല്‍
നിര്‍ബന്ധമാണ്. ഹജ്ജ് നിര്‍ബന്ധമുള്ളവര്‍ മരണമടഞ്ഞാല്‍ അതു ചെയ്യണമെന്ന്
വസ്വിയ്യത്ത് ചെയ്യപ്പെട്ടവരോ , അനന്തരാവകാശികളോ, ന്യായാധിപനോ അവര്‍ക്ക്
വേണ്ടി ഹജ്ജ് ചെയ്യുകയോ പ്രതിനിധികളെ അയക്കുകയോ വേണം. ചെലവെല്ലാം അനന്തര
സ്വത്തില്‍ നിന്നെടുക്കേണ്ടതാണ്. വേണ്ടത്ര അനന്തര സ്വത്തോ വാടകയോ
ഇല്ലെങ്കില്‍ അവര്‍ക്കതു നിര്‍ബന്ധമില്ല, എങ്കിലും സുന്നത്താണ്.
ഹജ്ജിനു
പോകാന്‍ സാധിക്കുന്ന ആളുകള്‍ മക്കയില്‍ ചെന്ന് ഹജ്ജ് ചെയ്യുക തന്നെ വേണം.
അവര്‍ക്ക് വേണ്ടി മറ്റുള്ളവര്‍ പോയി ഹജ്ജ് ചെയ്യാന്‍ പറ്റില്ല. അശക്തര്‍,
തങ്ങള്‍ക്ക് വേണ്ടി ഹജ്ജ് ഉംറ നിര്‍വ്വഹിക്കുന്നതിനും പ്രതിനിധികളെ
അയക്കല്‍ നിര്‍ബന്ധം. അവരുടെ അനുമതിയോടെ സുന്നത്തായ ഹജ്ജിലും പ്രാതിനിധ്യം
ആകാം. സുന്നത്തായ ഹജ്ജില്‍ അവന്‍ വസിയ്യത്ത് ചെയ്തെങ്കില്‍ മാത്രമേ പറ്റൂ.
ഹജ്ജ് നിർബന്ധമാകാനുള്ള നിബന്ധനകളെല്ലാം ഒത്തിണങ്ങിയവർക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഹജ്ജ് നിർബന്ധമുള്ളൂ.ഒരാൾക്ക്
കഅ്ബാ ശരീഫ് വരെ എത്തിച്ചേരുവാനാവശ്യമായ വാഹനം, ഭക്ഷണം, ആദിയായ സൌകര്യങ്ങൾ
ലഭ്യമായിട്ടും, ഹജ്ജ് ചെയ്യാതിരിക്കുന്ന പക്ഷം അവൻ ജൂതനോ നസ്‌റാണിയോ ആയി
മരിക്കുന്നതിന് യാതൊരു തടസ്സവുമുണ്ടാകില്ല എന്ന നബി വചനം ഹജ്ജിന്റെ
ശ്രേഷ്ഠതയും പ്രാധാന്യവും വ്യക്തമാക്കിത്തരുന്നു. അനേകം നബിവചനങ്ങളിലും
ആയത്തുകളിലും ഹജ്ജിന്റെ മഹത്വത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.
ദുൽഹജ്ജ് എട്ട് മുതൽ പതിമൂന്ന് വരെയുള്ള ദിവസങ്ങളിലെ കർമ്മങ്ങളുടെ പ്രായോഗിക രൂപങ്ങളും മസ്‌അലകളുമാണ് താഴെ കൊടുക്കുന്നത്.
ആദ്യമായി ഹജ്ജിന്റെ കർമ്മങ്ങൾ ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാം
റുകുനുകൾ :
1) ഇഹ്‌റാം ചെയ്യുക. 2) അറഫയിൽ നിൽക്കുക. 3 ) ഇഫാളത്തിന്റെ ത്വവാഫ് 4)
സഅ്യ് 5) മുടി നീക്കൽ. 6) ഇവകളെ വഴിക്ക് വഴിയായി കൊണ്ടുവരൽ.സഅ്യ്
ഖുദൂമിന്റെ ത്വവാഫിന്റെ ശേഷവും ചെയ്യാവുന്നതാണ്. ഇവയിൽ ഏതെങ്കിലുമൊന്ന്
ഒഴിവാക്കിയാൽ ഹജ്ജ് പൂർത്തിയാവുകയില്ല. ഇവ ഫിദ്‌യ കൊണ്ട്
പരിഹരിക്കാനാവാത്തതുമാണ്.
വാജിബുകൾ : 1) മീഖാത്തിൽ വെച്ച് ഇഹ്‌റാം ചെയ്യുക 2) ജംറകളെ എറിയൽ 3) മിനയിൽ രാപാർക്കൽ 4) മുസ്‌ദലിഫയിൽ രാപാർക്കൽ 5) വിദാഇന്റെ ത്വവാഫ്
(പ്രബലമായ
അഭിപ്രായമനുസരിച്ച് വിദാഇന്റെ ത്വവാഫ് ഹജ്ജിന്റെ
വാജിബാത്തുകളിൽപെട്ടതല്ല. മറിച്ച് മക്ക വിട്ട് സ്വന്തം രാജ്യത്തേക്കോ
അല്ലെങ്കിൽ ഖസ്‌റിന്റെ ദൂരത്തേക്കോ യാത്ര പോകുന്നവർക്കുള്ള വാജിബാണ്. അവർ
ഹാജിയാവട്ടെ അല്ലാത്തവരാകട്ടെ ) ഇവ കാരണം കൂടാതെ ഒഴിവാക്കൽ കുറ്റകരവും അഥവാ വല്ലതും ഒഴിഞ്ഞ് പോയാൽ ഹജ്ജ് സ്വഹീഹാകുന്നതും ഫിദ്‌യ നിർബന്ധവുമാണ്.
ഹജ്ജിന്റെ സുന്നത്തുകൾ :
കൂടിയാലോചന
നടത്തിയും ഇസ്തിഖാറത്ത് ചെയ്തും പാപ മോചനം തേടിയും വസ്വിയ്യത്ത് ചെയ്തും
ഹജ്ജിനു വേണ്ടി തയ്യാറെടുപ്പ് നടത്തുക. യാത്രയുടെ രണ്ട് റക്‌അത്ത്
നിസ്കാരം നിർവ്വഹിക്കുക. കുടുംബക്കാൽ, ബന്ധുക്കൾ, കൂട്ടുകാർ,അയൽ വാസികൾ
എന്നിവരോട് യാത്ര ചോദിക്കുക. ഹജ്ജ് ,ഉംറയുടെ കർമ്മങ്ങളുൾകൊള്ളുന്ന ഒരു
ഗ്രന്ഥം കൂടെ കൊണ്ടുപോവുക, പോകുമ്പോഴും തിരികെ വരുമ്പോഴും വ്യാപാം പോലുള്ളവ
ഉപേക്ഷിക്കുക, ഗുണകാംക്ഷികളായ രണ്ട് കൂട്ടുകാരെ തെരെഞ്ഞെടുക്കുക.
ഇഹ്‌റാമിനും മക്കയിൽ കടക്കാനും ,അറഫയിൽ നിൽക്കാനും മശ്‌അറുൽ ഹറാമിൽ
നിൽക്കാനും അയ്യാമുത്തശ്‌രീഖ്വിൽ എറിയുന്നതിനും വേണ്ടി കുളിക്കുക,
ഖുദൂമിന്റെ ത്വവാഫ്, ഇഹ്‌റാം ചെയ്തതു മുതൽ അതിൽ നിന്നും വിരമിക്കും വരെ
തൽബിയത് ചൊല്ലിക്കൊണ്ടിരിക്കുക. (എന്നാൽ സഅ്യിലും ത്വവാഫിലും തൽബിയത്ത്
ചൊല്ലേണ്ടതില്ല ) തുടങ്ങിയ കാര്യങ്ങളെല്ലാം സുന്നത്തുകളാണ്.
ദുൽഹജ്ജ് എട്ട്
ഈ
ദിവസം നാം ആദ്യമായി ചെയ്യേണ്ടത് ഇഹ്‌റാമിനുള്ള തയ്യാറെടുപ്പുകളും
ഇഹ്‌റാമിൽ പ്രവേശിക്കലുമാണ്. ഹജ്ജിന് ഇഹ്‌റാം ചെയ്യാനുദ്ദേശിക്കുന്നവർ
മാനസിക തയ്യാറെടുപ്പോടു കൂടെ താഴെപറയുന്ന ശാരീരിക തയ്യാറെടുപ്പും
നടത്തേണ്ടതാണ്.
കക്ഷരോമവും ,ഗുഹ്യരോമവും നീക്കം ചെയ്യുക, നഖം
മുറിക്കുക, മീശ വെട്ടുക മുതലായവ ചെയ്തു ശരിരം വൃത്തിയാക്കുക. (ഉള്ഹിയ്യത്ത്
അറുക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇവ സുന്നത്തില്ല ) ഇഹ്‌റാമിനെ കരുതി
കുളിക്കുക. (ഋതുരക്തമോ പ്രസവരക്തമോ ഉള്ളവർക്കും ഈ കുളി സുന്നത്തുണ്ട് .വലിയ
അശുദ്ധിയുള്ളപ്പോഴും ഇഹ്‌റാം സ്വഹീഹാകും) കുളി കഴിഞ്ഞാൽ വസ്ത്രത്തിലാകാതെ
ശരീരത്തിൽ മാത്രം സുഗന്ധം ഉപയോഗിക്കുക. ഇഹ്‌റാമിന്റെ വസ്ത്രം ധരിക്കുക
(ഇൾതിബാഅ് അഥവാ മേൽമുണ്ട് വലത് ചുമലിന്റെ താഴെയാക്കൽ, സഅ്യിലും അതിന്റെ
മുമ്പുള്ള ത്വവാഫിലും മാത്രമേ സുന്നത്തുള്ളൂ ,പലരും ഇഹ്‌റാം ചെയ്തത് മുതൽ
തിരിച്ചു വരുന്നത് വരെ ഇങ്ങിനെ ചെയ്യുന്നത് കാണാം ഇത് ഒരു
മദ്‌ഹബിലുംസുന്നത്തില്ല) .സ്ത്രീകൾ മുഖവും മുൻകയ്യുമല്ലാത്ത ശരീരഭാഗങ്ങൾ
മുഴുവനും മറക്കുക, (അന്യ പുരുഷന്മാരാൽ ആകർശിക്കപ്പെടുമെന്ന് കണ്ടാൽ മുഖത്ത്
തട്ടാത്ത രൂപത്തിൽ മുഖം മറക്കേണ്ടതാണ് ) ഇഹ്‌റാമിന്റെ രണ്ട് റക്‌അത്ത്
സുന്നത്ത് നിസ്കരിക്കുക ഇവയെല്ലാം ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളാണ്.
‘ഇഹ്‌റാമിന്റെ സുന്നത്ത് നിസ്കാരം രണ്ട് റക്‌അത്ത് അല്ലാഹുതആലാക്കു വേണ്ടി ഞാൻ നിസ്കരിക്കുന്നു’ എന്നാണ് നിയ്യത്ത്.
ഈ നിസ്കാരം വിരോധിക്കപ്പെട്ട സമയത്താകരുത്.( 1. സുബഹി നിസ്കരിച്ച ശേഷം
സൂര്യോദയം വരെ. 2. സൂര്യോദയം മുതൽ ഏഴുമുഴം സൂര്യം ഉയരുന്നത് വരെ 3.
വെള്ളിയാഴ്ച ഒഴികെയുള്ള നട്ടുച്ച സമയം. 4. അസർ നിസ്കരിച്ച ശേഷം. 5. സൂര്യൻ
മഞ്ഞ നിറമായാൽ അസ്തമയം വരെ. എന്നാൽ ഹറമിൽ വെച്ച് ഇഹ്‌റാം ചെയ്യുന്നവർക്ക് ഈ
നിസ്കാരം ഏത് സമയത്തും നിർവ്വഹിക്കാവുന്നതാണ്. ഹറമിന്റെ മഹത്വം
കണക്കിലെടുത്ത് അവിടെ നിസ്കരിക്കുന്നതിന് ഒരു സമയവും തടസമില്ലെന്നതാണ്
കാരണം)
ഹജ്ജിന്റെ നിയ്യത്ത് الإحرام النية
ഇഹ്‌റാം കൊണ്ടുദ്ദേശിക്കുന്നത് താൻ അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ഹജ്ജ് ചെയ്യുന്നു എന്ന കരുത്താണ്.
പലരും ധരിച്ചത് പോലെ ഇഹ്‌റാമിന്റെ വസ്ത്രമോ, അത് ധരിക്കലോ അല്ല.
നിയ്യത്തില്ലാതെ ഈ വസ്ത്രം ധരിക്കൽ കൊണ്ട് മാത്രം ഹജ്ജോ,ഉംറയോ
ശരിയാവുന്നതുമല്ല. ഇഹ്‌റാമിന്റെ കുളി നിർവഹിക്കുന്നത് കൊണ്ടും ഇഹ്‌റാമിൽ
നിഷിദ്ധമായ ഷർട്ട് ധരിക്കൽ പോലുള്ള കാര്യങ്ങൾ നിഷിദ്ധമാകുന്നില്ല.
നിയ്യത്ത് എപ്പോഴാണോ മനസ്സിൽ കൊണ്ട് വരുന്നത് അപ്പോൾ മാത്രമേ ഇവയൊക്കെ
പാലിക്കേണ്ടതുള്ളൂ. ജിദ്ദയിൽ താമസിക്കുന്നവർ തങ്ങളുടെ റൂമിൽ നിന്ന്
പുറപ്പെടുമ്പോഴാണ് ഇഹ്‌റാം ചെയ്യേണ്ടത്.
നിയ്യത്തിന്റെ രൂപം
ഹജ്ജ് മാത്രം ഉദ്ദേശിക്കുന്നവരുടെ നിയ്യത്തിന്റെ രൂപമാണ് താഴെ
بِسْمِ
اللهِ الرَّحْمٰنِ الرَّحِيمِ نَوَيْتُ الْحَجَّ وَأَحْرَمْتُ بِهِ ِلله
تَعَالَى ، لَبَّيْكَ اللَّهُمَّ بِحَجَّةٍ لَبَّيْك ، لَبَّيْكَ لاٰ
شَرِيكَ لَكَ لَبَّيْك ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكْ ،
لاٰ شَرِيكَ لَكْ ، اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلى
آلِهِ وَصَحْبِهِ وَسَلِّمْ اَللَّهُمَّ إِنِّي أَسْأَلُكَ رِضَاكَ
وَالْجَنَّةَ وَأَعُوذُ بِكَ مِنْ سَخَطِكَ وَالنَّارِ
(ബിസി ചൊല്ലി ‘ഞാൻ ഹജ്ജ് ചെയ്യാൻ കരുതുകയും അതിന്നായി അല്ലാഹുവിന്ന് വേണ്ടി ഞാൻ ഇഹ്‌റാമിലാവുകയും ചെയ്തു’
എന്ന് മനസ്സിൽ കരുതുകയും ശേഷം മുകളിൽ കൊടുത്ത തൽബിയത്തും സ്വലാത്തും
ദുആയും ചൊല്ലുക) നിയ്യത്തിന്റെ ഉടനെ ചൊല്ലുന്ന തൽബിയത്തിൽ ,മുകളിൽ
കൊടുത്തത് പോലെ ഹജ്ജ് ആണെങ്കിൽ لبيك اللهم بحجة എന്നും, ഉംറയാണെങ്കിൽ لبيك اللهم بعمرة എന്നും ഉൾപ്പെടുത്തൽ സുന്നത്താണ്.
ഈ
നിയ്യത്തോടുകൂടെ നാം ഹജ്ജിൽ പ്രവേശിച്ചു കഴിഞ്ഞു. ഇനി നമ്മുടെ
ഇഷ്ടത്തിനനുസരിച്ച് ഹജ്ജ് കർമ്മങ്ങൾ പൂർത്തീകരിക്കാതെ ഹജ്ജിൽ നിന്ന്
വിരമിക്കാനോ, നിഷിദ്ധമായ കാര്യങ്ങൾ ചെയ്യാനോ പാടുള്ളതല്ല. അത് സുന്നത്തായ
ഹജ്ജോ ഉംറയോ ആണെങ്കിലും ശരി, ഇഹ്‌റാമിൽ പ്രവേശിക്കുന്നതോടുകൂടി അത്
നിർവ്വഹിക്കൽ നിർബന്ധമായിത്തീരുന്നു എന്നതാണ് കാരണം.
മറ്റൊരാൾക്ക് വേണ്ടിയാണ് ഹജ്ജ ചെയ്യുന്നതെങ്കിൽ ഇങ്ങിനെ കരുതുക (ഉദാഹരണം )
بِسْمِ
اللهِ الرَّحْمٰنِ الرَّحِيمِ نَوَيْتُ الْحَجَّ (عَنْ أُمِّي)
وَأَحْرَمْتُ بِهِ (عَنْهَا) ِلله تَعَالَى ، لَبَّيْكَ اللَّهُمَّ
بِحَجَّةٍ (عَنْهَا) لَبَّيْكْ ، لَبَّيْكَ لاٰ شَرِيكَ لَكَ لَبَّيْكْ ،
إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكْ ، لاٰ شَرِيكَ لَكْ ،
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ
وَسَلِّمْ اَللَّهُمَّ إِنِّي أَسْأَلُكَ رِضَاكَ وَالْجَنَّةَ وَأَعُوذُ
بِكَ مِنْ سَخَطِكَ وَالنَّارِ
(ബിസ്മി
ചൊല്ലി, ‘ഞാൻ എന്റെ ഉമ്മാക്ക് വേണ്ടി ഹജ്ജ് ചെയ്യാൻ കരുതുകയും അതിന്നായി
അല്ലാഹുവിന്ന് വേണ്ടി ഞാൻ ഇഹ്‌റാമിലാകുകയും ചെയ്തു’ എന്ന് മനസിൽ കരുതുകയും
ശേഷം മുകളിൽ കൊടുത്ത തൽബിയത്തും സ്വലാത്തും ദുആയും ചൊല്ലുക. )
മറ്റൊരാൾക്ക് വേണ്ടി ഹജ്ജ് /ഉംറ ചെയ്യുമ്പോൾ,
ചെയ്യുന്നയാൾ തന്റെ ഫർളായ ഹജ്ജ് / ഉംറ ചെയ്തവരായിരിക്കണമെന്ന
നിബന്ധനയുണ്ട്. കൂടാതെ ആർക്ക് വേണ്ടിയാണോ ഹജ്ജ് നിർവ്വഹിഹിക്കുന്നത്
അദ്ദേഹം തന്റെ ഫർളായ ഹജ്ജ് ചെയ്യാതെ മരിക്കുകയോ ,സുഖമാകുമെന്ന
പ്രതീക്ഷയില്ലാത്ത രോഗത്തിന് അടിമപ്പെട്ടവരോ മക്കത്തേക്ക് പോകാൻ കഴിയാത്ത
വാർധക്യമുള്ളവരോ ആകണം. കൂടാതെ ഇത്തരം സുഖമാവുമെന്ന് പ്രതിക്ഷയില്ലാത്ത
രോഗികൾക്കോ മക്കത്ത് പോയി ഹജ്ജ് ചെയ്യാൻ കഴിയാത്ത വാർദ്ധക്യമുള്ളവർക്കോ
വേണ്ടി ഹജ്ജ് /ഉംറ ചെയ്യുകയാണെങ്കിൽ അവരുടെ സമ്മതവും വേണം. മറ്റൊരാൾക്ക്
വേണ്ടി ഒന്നിൽ കൂടുതൽ ഹജ്ജോ , ഉംറയോ ചെയ്യാൻ പാടുള്ളതല്ല.
മരിക്കുന്നതിനുമുമ്പ് വസിയ്യത്തുണ്ടെങ്കിൽ അനുവദനീയമാണ്.
സാധാരണ മക്കത്തും പരിസരത്തുമുള്ളവർ,
ബന്ധുക്കൾ മരണപ്പെട്ടുവെന്നറിയുമ്പോൾ അവർക്ക് വേണ്ടി ഉംറ ചെയ്യാൻ പോകൽ
പതിവാണ്. ഇത് വളരെ നല്ലതാണ്. പക്ഷെ മുകളിൽ പറഞ്ഞ നിബന്ധനകൾ അവർ
ശ്രദ്ധിയ്ക്കാറില്ല. ഈ മരണപ്പെട്ടവർ അവരുടെ ഫർളായ ഹജ്ജും ഉംറയും
നിർവ്വഹിച്ചവരാണെങ്കിൽ പിന്നീട് അവർക്ക് വേണ്ടി അവ ചെയ്യേണ്ടതില്ല. പകരം
നമുക്ക് വേണ്ടി ചെയ്തതിനു ശേഷം പ്രതിഫലം അവരുടെ പേരിൽ ഹദ്‌യ ചെയ്യുകയാണ്
വേണ്ടത്. മരിച്ചവർക്ക് വേണ്ടി ഫാതിഹ ഓതി ഹദ്‌യ ചെയ്യുന്നത് പോലെ.
മരണപ്പെട്ടവർ അവരുടെ ജീവിത കാലത്ത് ഹജ്ജും ഉംറയും ചെയ്തിട്ടില്ലെങ്കിൽ
അവർക്ക് വേണ്ടി കൂട്ടമായി ഹജ്ജും ഉംറയും ചെയ്യുകയല്ല വേണ്ടത് .മറിച്ച്
മരണപ്പെട്ടയാളോട് ഏറ്റവും അടുത്തയാൾ അവർക്ക് അവരുടെ ഫർളായ ഹജ്ജും ഫർളായ
ഉംറയും ചെയ്യുകയും മറ്റുള്ളവർ തങ്ങൾക് വേണ്ടി ചെയ്ത് പ്രതിഫലം
മരണപ്പെട്ടയാൾക്ക് ഹദ്‌യ ചെയ്യുകയുമാണ് വേണ്ടത്. അതേ സമയം മരണ സമയത്ത്
തനിക്ക് വേണ്ടി ഹജ്ജ് /ഉംറ ചെയ്യണമെന്ന് വസിയ്യത്തുണ്ടെങ്കിൽ അത്
പൂർത്തീകരിക്കയും വേണം.
എന്ന്നാൽ ഹജ്ജോ ഉംറയോ ചെയ്തതിനു ശേഷം
അതിന്റെ പ്രതിഫലം താനുദ്ദേശിച്ചവർക്ക് ഹദ്‌യ ചെയ്യാവുന്നതാണ്. അത് എത്ര
പ്രാവശ്യവുമാകാം. നമുക്കുള്ള പ്രതിഫലം ഒട്ടും കുറയാതെ തന്നെ അവർക്കും
പ്രതിഫലം ലഭിക്കുന്നതാണ്. തന്റെ ഫർളായ ഹജ്ജും സുന്നത്തായ ഹജ്ജും അത് പോലെ
ഫർളായ ഉംറയും സുന്നത്തായ ഉംറയും ചെയ്താൽ പിന്നീട് അവസരം കിട്ടുമ്പോൾ ,
ഹജ്ജ് ചെയ്യാൻ ഭാഗ്യം ലഭിക്കാതെ മൺമറഞ്ഞു പോയ തന്റെ കുടുംബങ്ങൾക്ക് വേണ്ടി
അവ നിർവഹിക്കൽ വലിയ പുണ്യമുള്ള അമലാണ്. ഇങ്ങനെ ഹജ്ജോ ഉംറയോ ദാനം
ചെയ്യുന്നവർക്ക് പത്ത് ഹജ്ജിന്റെ / ഉംറയുടെ കൂലി കിട്ടുമെന്ന് തിരുനബി
صلى الله عليه وسلم യുടെ ഹദീസിൽ വന്നിട്ടുണ്ട്.
കുട്ടികളെ ഹജ്ജ് ചെയ്യിപ്പിക്കുന്നവർ :
വകതിരിവുള്ള കുട്ടികളാണെങ്കിൽ നമ്മുടെ സമ്മതപ്രകാരം അവരെക്കൊണ്ട്
നിയ്യത്ത് ചെയ്യിപ്പിക്കുകയോ , അവർക്ക് വേണ്ടി നമുക്ക് നിയ്യത്ത്
ചെയ്യാവുന്നതോ ആണ്. വകതിരിവില്ലാത്ത കുട്ടികളാണെങ്കിൽ അവർക്ക് വേണ്ടി നാം
നിയ്യത്ത് ചെയ്യുക ഒരു ഉദാഹരണം കാണുക.
بِسْمِ
اللهِ الرَّحْمَنِ الرَّحِيمِ نَوَيْتُ الْحَجَّ (عَنْ ابْنِي)
وَأَحْرَمْتُهُ بِهِ لله تَعَالى ، لَبَّيْكَ اللّهُمَّ بِحَجَّةٍ (عَنْهُ)
لَبَّيْك ، لَبَّيْكَ لاٰ شَرِيكَ لَكَ لَبَّيْك ، إِنَّ الْحَمْدَ
وَالنِّعْمَةَ لَكَ وَالْمُلْكْ ، لاٰ شَرِيكَ لَكْ ، اللهُمَّ صَلِّ عَلَى
سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ اللهُمَّ إِنِّي
أَسْأَلُكَ رِضَاكَ وَالْجَنَّةَ وَأَعُوذُ بِكَ مِنْ سَخَطِكَ وَالنَّارِ.
(ബിസ്മി
ചൊല്ലി, ഞാൻ എന്റെ മകനെ ഹജ്ജ് ചെയ്യിപ്പിക്കാൻ കരുതുകയും അതിന്നായി
അല്ലാഹുവിന്ന് വേണ്ടി അവനേ ഇഹ്‌റാമില്ലാക്കുകയും ചെയ്തു.’ എന്ന് മനസ്സിൽ
കരുതുകയും ശേഷം തൽബിയത്തും സ്വലാത്തും ചൊല്ലുകയും ചെയ്യുക )
ഇഹ്‌റാമിൽ പ്രവേശിച്ചുകഴിഞ്ഞാൽ
പുരുഷന്മാർക്ക് തലമറക്കലും സാധാരണ രീതിയിലുള്ള വസ്ത്രം ധരിക്കലും
നിഷിദ്ധമാണ്.സ്ത്രീകൾക്ക് മുഖം മറക്കലും കൈയുറ ധരിക്കലും അനുവദനീയമല്ല.
സുഗന്ധം ഉപയോഗിക്കൽ, തലമുടിയിലും താടിയിലും മീശയിലും എണ്ണ ഉപയോഗിക്കൽ,
മുടിയോ നഖമോ നീക്കം ചെയ്യൽ, വിവാഹ ബന്ധം നടത്തൽ, സംയോഗം, മറ്റ് ശൃംഗാരങ്ങൾ
എന്നിവ ഇഹ്‌റാമിൽ സ്ത്രിക്കും പുരുഷനും ഹറാമാണ്.
ഇഹ്‌റാമിലായിരിക്കെ
ഹജറുൽ അസ്‌വദ് മുത്തുമ്പോൾ അതിലുള്ള അത്തർ കൈകളിലോ ശരീരത്തിലോ പുരളുന്നത്
ശ്രദ്ധിയ്ക്കണം. പരിശുദ്ധ ഹറമിൽ വെച്ചും ഇഹ്‌റാമിലായിരിക്കുമ്പോഴും കളവ്,
ഗീബത്ത് പോലുള്ള നിഷിദ്ധമായ സംസാരങ്ങളും വഞ്ചന, അന്യസ്ത്രികളെ നോക്കൽ
തുടങ്ങിയ നിഷിദ്ധ പ്രവർത്തനങ്ങളും വൈകാരിക സംസാരങ്ങളും പ്രത്യേകം
സൂക്ഷിക്കണം. ഇഹ്‌റാമിലായിരിക്കെ ഇത്തരം ഹറാമുകൾ ചെയ്താൽ അവന്റെ ഹജ്ജ്
/ഉംറ മബ്‌റൂറാവില്ലെന്നോർക്കുക. അല്ലാഹു കാക്കട്ടെ ആമീൻ
ഇഹ്‌റാമിലാണെങ്കിലും അല്ലെങ്കിലും
ഹറമിലെ വേട്ടമൃഗങ്ങൾ, പ്രവുകൾ പോലുള്ളവയെ ഉപദ്രവിക്കാനോ ,ചെടികൾ ,മരങ്ങൾ
എന്നിവ നശിപ്പിക്കാനോ പൊട്ടിക്കാനോ പാടില്ല. ഫിദ്‌യ നിർബന്ധമാകുന്ന
നിഷിദ്ധങ്ങളാണിവ. എണ്ണയുള്ള ഭക്ഷണം കഴിക്കുമ്പോൾ എണ്ണ ,മീശയിലോ താടിയിലോ
ആകുന്നതും സൂക്ഷിക്കണം. സുഗന്ധമുള്ള ടിഷ്യൂ, ഷാമ്പൂ, സോപ്പ് എന്നിവയും
ഇഹ്‌റാമിലായിരിക്കെ ഉപയോഗിക്കാൻ പാടുള്ളതല്ല.
കുട്ടികൾ നിഷിദ്ധങ്ങളായ കാര്യങ്ങൾ ചെയ്യുന്നത്
ശ്രദ്ധിയ്ക്കണം. ചെയ്താൽ പ്രായശ്ചിത്തം നിർബന്ധമാകും. ചെറിയ കുട്ടികൾക്ക്
അടിവസ്ത്രം ധരിപ്പിച്ചാൽ ഹജ്ജ് സ്വഹിഹാകുമെങ്കിലും ഫിദ്‌യ നിർബന്ധമാകും.
ഹജ്ജോ ഉംറയോ പൂർത്തിയാക്കാൻ പറ്റാത്ത വിധം വല്ല തടസ്സങ്ങളും നേരിടുമെന്ന് ഭയന്നാൽ
(ഉദാഹരണമായി സ്ത്രീകൾക്ക് ആർത്തവമുണ്ടാകുമെന്ന ഭയം, തസ്‌രീഹ്
ഇല്ലാത്തതിന്റെ പേരിലോ മറ്റോ പോലീസ് പിടികൂടുമെന ഭയം, രോഗികൾക്ക് തങ്ങൾക്ക്
രോഗമുണ്ടാകുമോ /കൂടുമോ എന്ന ഭയം ) ഇഹ്‌റാമിന്റെ സമയത്ത് തന്നെ , തനിക്ക്
വല്ല തടസ്സങ്ങളും നേരിടുകയാണെങ്കിൽ താൻ അവിടെ വെച്ച് ഹജ്ജിൽ നിന്ന്
/ഉംറയിൽ നിന്ന് തഹല്ലുലാകുമെന്ന് കരുതിയാൽ , പ്രസ്തുത തടസ്സങ്ങൾക്ക്
വിധേയമാകുന്നതോട് കൂടി ഹജ്ജിൽ നിന്ന് /ഉംറയിൽ നിന്ന് മോചിതനാകുന്നതാണ്.
ഫിദ്‌യ കൊടുക്കേണ്ടതില്ല.
ഈ കരുത്ത് നാല് രൂപത്തിലാകം.
1):
എനിക്ക് വല്ലതടസന്നളും നേരിട്ടാൽ അവിടെവെച്ച് അറവ് നടത്തി, മുറി മുറിച്ച്
തഹല്ലുലാകുന്നു എന്ന നിയ്യത്തോടെ തഹല്ലുസ്സുലാകുക. ഇങ്ങിനെ കരുതിയാൽ
അറുക്കലും മുടി മുറിക്കലും തഹല്ലുലാകുന്നു എന്ന് കരുതലും നിർബന്ധമാണ്.
2 )
നിയ്യത്തോട് കൂടി മുടി മുറിച്ച് തഹല്ലുലാകുമെന്ന് കരുതുക. ഈ രൂപത്തിൽ അറവ്
വേണ്ട പക്ഷെ തഹല്ലുലാകുന്നു എന്ന നിയ്യത്തോടെ മുടി മുറിക്കണം.
3)
നിയ്യത്തോട് കൂടെ തഹല്ലുലാകുമെന്ന് കരുതുക.ഈ രൂപത്തിൽ തഹല്ലുലാകുന്നു
എന്ന നിയത്ത് മാത്രമുണ്ടായാൽ മതി ഇഹ്‌റാമിൽ നിന്ന് ഒഴിവാകുന്നതാണ്.
4)
അറവോ ,മുടി മുറിക്കലോ നിയ്യത്തോ ഇല്ലാത വല്ല തടസവുമുണ്ടായാൽ ആ തടസ്സം
ഉണ്ടാകുന്നതോടെ ഞാൻ തഹല്ലുലായിരിക്കുമെന്ന് കരുതുക. ഈ രൂപത്തിൽ തടസ്സം
നേരിടുന്നതോട് കൂടെ ഇഹ്‌റാമിൽ നിന്ന് ഒഴിവാകുന്നതാണ്.
ഇതിൽ സൌകര്യം വെറും നിയ്യത്തോടു കൂടെ തഹല്ലുലാകുന്നു എന്ന മൂന്നാമത്തെ രൂപമാണ്.
നാലാമത്തെ രൂപത്തിൽ തിരിച്ച് വന്ന് വീണ്ടും പോകുകയാണെങ്കിൽ ഇഹ്‌റാം അഥവാ
നിയ്യത്ത് പുതുക്കണം. മറ്റ് മൂന്ന് രൂപങ്ങളും നിബന്ധനകൾക്ക് വിധേയമാകുന്നത്
കൊണ്ട് ആ നിബന്ധനകൾ പൂർത്തിയാകുമ്പോഴേ ഇഹ്‌റാമിൽ നിന്ന് ഒഴിവാകൂ.
ഇഹ്‌റാം
ചെയ്യുന്ന സമയത്ത് ഈ പ്രത്യേക കരുത്തില്ലാതിരിക്കെ, ഹജ്ജിന്റെ കർമ്മങ്ങൾ
പൂർത്തിയാക്കുന്നതിന് മുമ്പ് പോലിസ് പിടിക്കുകയോ ,രോഗം പിടിപെടുകയോ ,
സ്ത്രീകൾക്ക് ആർത്തവമുണ്ടാവുകയോ ചെയ്താൽ അവർ ഇഹ്‌റാമിലായിക്കൊണ്ട് ഈ
തടസ്സങ്ങൾ നീങ്ങുന്നത് വരെ കാത്തിരിക്കുകയും ,ശേഷം ഹജ്ജിന്റെ സമയം
കഴിഞ്ഞിട്ടില്ലെങ്കിൽ (ദുൽ ഹജ്ജിന് ഫജ്‌റുദിക്കുന്നതിനു മുമ്പ് അറഫയിൽ
താമസിക്കാൻ കഴിയണം ) ബാക്കിയുള്ളാ കർമ്മങ്ങൾ കൂറ്റി ചെയ്ത് ഹജ്ജ്
പൂർത്തിയാക്കുകയും വേണം.
ഇനി ഈ സമയത്തിനു മുമ്പ് തടസ്സങ്ങൾ നീങ്ങിയിലെങ്കിൽ , അവന്റെ ഹജ്ജ്
നഷ്ടപ്പെടുന്നതും ,അവൻ ഹജ്ജിൽ നിന്ന് തഹല്ലുലാകുന്നു എന്ന നിയ്യത്തോട്കൂടെ
ഉംറയുടെ അമലുകൾ ചെയ്ത്
(തവാഫ് ,സഅ്യ്, മുടി
മുറിക്കൽ എന്നീ മൂന്ന് കർമ്മങ്ങൾ പക്ഷെ ഖുദൂമിനെ ത്വവാഫിനു ശേഷം സഅ്യ്
ചെയ്തവനാണെങ്കിൽ അവൻ സഅ്യ് ചെയ്യേണ്ടതില്ല. ഈ കർമ്മങ്ങൾ ഉംറയായി
പരിഗണിക്കപ്പെടുന്നതുമല്ല ) ഇഹ്‌റാമിൽ നിന്ന് വിരമിക്കുകയും അടുത്ത വർഷം ഹജ്ജ് ഖളാഅ് വീട്ടുകയും
( സുന്നത്തായ ഹജ്ജാണെങ്കിലും ഖളാഅ് വീട്ടണം ) ഖളാഅ് വീട്ടുന്ന വർഷം ഫിദ്‌യ കൊടുക്കുകയും വേണം.
ഉംറക്ക്
ഇഹ്‌റാം ചെയ്തവനാണെങ്കിൽ തടസ്സം നീങ്ങുന്നത് വരെ കാത്തിരിക്കണം. നീങ്ങിയാൽ
ഉംറയുടെ കർമ്മങ്ങൾ പൂർത്തിയാക്കി മുടി മുറിച്ച് തഹല്ലുലാകണം. ഒരു
നിലക്കും കാത്തിരിക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ ,
(പോലീസ് പിടിച്ച് നാട്ടിലേക്ക് കയറ്റി തിരിച്ച് വരാൻ പറ്റാത്ത അവസ്ഥയുണ്ടായി )
ആടിനെ അറുത്ത് ഞാൻ ഇഹ്‌റാമിൽ നിന്ന് വിരമിക്കുന്നു എന്ന കരുത്തോടെ മുടി
മുറിച്ച് ഇഹ്‌റാമിൽ നിന്ന് ഒഴിവാകാവുന്നതാണ്. ആടിനെ അറുക്കേണ്ടത്
തടയപ്പെട്ട സ്ഥലത്തോ ഹറമിലോ ആണ്. നാട്ടിലെത്തിയവർ അറവ് നിർവഹിക്കാൻ നിശ്ചിത
സ്ഥലത്ത് അറവ് നടത്താൻ സാധിക്കുന്ന വിശ്വസ്തരെ വക്കാലത്താക്കിയാൽ
മതിയാവുന്നതാണ്. ഇത് നിർവ്വഹിച്ചാൽ മാത്രമേ ഇഹ്റാമിൽ നിന്ന് ഒഴിവാകൂ. അത്
വരെ ഇഹ്‌റാമിന്റെ മര്യാദകളൊക്കെ പാലിച്ചിരിക്കണം.
ആടിനെ അറുക്കാൻ
സാധിക്കാത്തവർ ആടിന് വിലകെട്ടി തതുല്യ വിലയ്ക്കുള്ള ഭക്ഷണസാധനം ദാനം
ചെയ്യണം. കഴിയാത്തവർ ഓരൊ മുദ്ദിന്റെ എണ്ണത്തിനനുസരിച്ച് നോമ്പനുഷ്ഠിക്കണം.
ഇവ തീരുമാനിച്ചത് മുതൽ ഇഹ്‌റാമിൽ നിന്ന് ഒഴിവാകുന്നതാണ്.
ഇത് വളരെ പ്രയാസമുള്ളതായത് കൊണ്ട് ഇത്തരം സാഹചര്യങ്ങളിൽ നേരത്തെപ്പറഞ്ഞ രൂപത്തിൽ നിയ്യത്ത് ചെയ്യലായിരിക്കും നല്ലത്.
ഏതായിരുന്നാലും
പോലീസ് പിടിക്കുമ്പോഴേക്ക് ഇഹ്‌റാമിന്റെ വസ്ത്രം വലിച്ചെറിഞ്ഞ് തിരിച്ച്
പോരുന്നതും നിഷിദ്ധമായ കാര്യങ്ങൾ ചെയ്യുന്നതും കുറ്റകരമാണ്.
നാട്ടിൽ പോയി വിവാഹം കഴിക്കുകയോ, ഭാര്യയുമായി ബന്ധപ്പെടുകയോ ചെയ്യുന്നത്
ഹറാമുകളുടെ നൂലാമാലയായിരിക്കുമെന്ന് ഓർക്കുക. ഇത്തരം ഘട്ടങ്ങളിൽ
പണ്ഡിതാന്മാരുടെ ഉപദേശം തേടിയതിനു ശേഷം തുടർ കാര്യങ്ങൾ ചെയ്യുക.
പോലീസിനെ
പേടിച്ച് ഇഹ്‌റാം ചെയ്യാതെ മക്കത്തേക്ക് പോകുന്നതും മക്കയിൽ നിന്ന്
തൻഈമിൽ പോയി ഇഹ്‌റാം ചെയ്യുന്നവരും ഇന്ന് ധാരാളമാണ്. കടൂത്ത ഹറാമാണ് അവർ
ചെയ്യുന്നത്. ഹജ്ജോ ഉംറയോ ഉദ്ദേശിച്ച് കൊണ്ട് ഇഹ്‌റാം ചെയ്യാത്ത തങ്ങളുടെ
മിഖാത്ത് വിട്ടു കടക്കൽ ഹറാമും ഇവയുടെ കർമ്മങ്ങൾ തുടങ്ങുന്നതിനു മുമ്പ്
തിരിച്ച് വന്നിട്ടില്ലെങ്കിൽ ഫിദ്‌യ നിർബന്ധമാകുന്നതും തൌബ നിർബന്ധമാകുന്ന
കുറ്റക്കാരനാകുന്നതുമാണ്. ഇത്തരം ഹറാമുകൾ ഹജ്ജ് മബ്‌റൂറാകാതിരിക്കാൻ കാരണമാകുമെന്നും ഓർക്കുക.
മക്കയിലെത്തിയാല്‍ ഹജ്ജിന്റെ മീഖാത്ത് മക്ക
തന്നെയാണ്. തന്‍ഈമിലേക്ക് പോകാന്‍ പാടില്ല. തന്‍ഈം മക്കക്കാരുടെ ഉംറയുടെ
മീഖാത്താണ്. മക്കയിലെത്തിയവന്‍ ഹജ്ജിന് തന്‍ഈമില്‍ നിന്ന് ഇഹ്‌റാം
ചെയ്യുകയും മക്കയിലേക്ക് തിരിച്ച് വരാതെ അറഫയിലേക്ക് പോകുകയും ചെയ്താല്‍
വീണ്ടും ഫിദ്‌യ നിര്‍ബന്ധമാകുന്നതാണ്.
സ്ത്രീകള്‍ക്ക്
ആര്‍ത്തവമുണ്ടായത് ഉംറയുടെ ത്വവാഫിന് ശേഷമാണെങ്കില്‍ നിസ്കാരമല്ലാത്ത
ഉംറയുടെ മറ്റ് കര്‍മ്മങ്ങള്‍ (സഅ്യ്, മുടി മുറിക്കല്‍ ) എന്നിവ
നിര്‍വ്വഹിക്കാവുന്നതാണ്. ഇവക്ക് ശുദ്ധി നിര്‍ബന്ധമില്ലെന്നതാണ് കാരണം.
സഅ്യ് ചെയ്യുന്ന സ്ഥലം പള്ളിയില്‍ പെട്ടതുമല്ല.
അറിവും
പരിചയവുമുള്ള പണ്ഡിതന്മാരോട് കൂടെ ഹജ്ജ് ചെയ്യലായിരിക്കും സൂക്ഷ്മത. രാവിലെ
തന്നെ എല്ലാ ഒരുക്കങ്ങളും ചെയുത് ഇഹ്‌റാമിലായി കഴിയുമെങ്കില്‍ മക്കയില്‍
ചെന്ന് ഖുദൂമിന്റെ ത്വവാഫും അതിന് ശേഷം ഹജ്ജിന്റെ ഫര്‍ളായ സഅ്യും ചെയ്ത്
ളുഹ്‌റിന് മുമ്പ് മീനയിലെത്താന്‍ ശ്രമിക്കണം. ഇന്നത്തെ അവസ്ഥ അനുസരിച്ച്
ഖുദൂമിന്റെ ത്വവാഫും ഫര്‍ളായ സഅ്യും അറഫയിലേക്ക് പോകുന്നതിന്റെ മുമ്പ്
ചെയ്യലാണ് കൂടുതല്‍ നല്ലത്. സുന്നതും അതാണ്. ദുല്‍ ഹജ്ജ് എട്ടിന്
മക്കയിലേക്ക് പോകാതെ മിനയിലേക്ക് പോയവര്‍ക്കും മക്കയില്‍ പോയി ഈ ത്വവാഫും
ശേഷം സഅ്യും ചെയ്ത് ഈ പുണ്യം നേടാവുന്നതാണ്. അറഫയില്‍ നില്‍ക്കുന്നതിന്
മുമ്പ് ഏത് സമയത്തും ഇത് ചെയ്യാവുന്നതാണ്. ഖുദൂമിന്റെ ത്വവാഫിന്റെ ശേഷം
സഅ്യ് ചെയ്താല്‍ പിന്നീട് അവന് ഹജ്ജിന്റെ ഫര്‍ളായ ത്വവാഫ് മാത്രം
ചെയ്താല്‍ മതി. സഅ്യ് ചെയ്യേണ്ടതില്ല.
യാത്ര പുറപ്പെടുമ്പോള്‍ ചൊല്ലാൻ
بِسْمِ
اللهِ الرَّحْمٰنِ الرَّحِيمِ تَوَكَّلْتُ عَلَى اللهِ لاٰ حَوْلَ وَلاٰ
قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ ° اَللَّهُمَّ إِلَيْكَ
تَوَجَّهْتُ وَبِكَ اعْتَصَمْتُ اَللَّهُمَّ اكْفِنِي مَا أَهَمَّنِي وَمَا
لَمْ أَهْتَمَّ بِهِ اَللَّهُمَّ زَوِّدْنِي التَّقْوَى وَاغْفِرْ لِي
ذَنْبِي ° اَللَّهُمَّ بِكَ أَسْتَعِينُ وَعَلَيْكَ أَتَوَكَّلُ اَللّهُمَّ
ذَلِّلْ لِي صُعُوبَةَ أَمْرِي وَسَهِّلْ عَلَيَّ مَشَقَّةَ سَفَرِي
وَارْزُقْنِي مِنَ الْخَيْرِ أَكْثَرَ مِمَّا أَطْلُبُ وَاصْرِفْ عَنِّي
كُلَّ شَرٍّ يَا رَبَّ الْعَالَمِينَ °رَبِّ اشْرَحْ لِي صَدْرِي وَنَوِّرْ
قَلْبِي وَيَسِّرْ لِي أَمْرِي اَللَّهُمَّ إِنِّي أَسْتَحْفِظُكَ
وَأَسْتَوْدِعُكَ نَفْسِي وَدِينِي وَأَهْلِي وَأَقَارِبِي وَكُلَّ مَا
أَنْعَمْتَ بِهِ عَلَيَّ وَعَلَيْهِمْ مِنْ آخِرَةٍ وَدُنْيًا فَاحْفَظْنَا
أَجْمَعِينَ مِنْ كُلِّ سُوءٍ يَا كَرِيمُ .
വാഹനത്തില്‍ ഇരുന്ന ശേഷം താഴെ കൊടുത്ത സൂറത്തുകളും ദിക്‌റുകളും ചൊല്ലുക
سورة
الفاتحة ، آية الكرسي ، لإيلاف قريش ، قل يا أيها الكافرون ، إذا جاء نصر
الله ، قل هو الله أحد ، قل أعوذ برب الفلق ،قل أعوذ برب الناس
ശേഷം
بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ .لاٰ حَوْلَ وَلا قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ(പത്ത് പ്രാവശ്യം )
حَسْبِيَ اللهُ لاٰ إِلَهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ (ഏഴ് പ്രാവശ്യം )
لاٰ إِلَهَ إِلاَّ اللهُ الْعَظِيمُ الْحَلِيمُ لاٰ إِلَهَ إِلاَّ اللهُ
رَبُّ الْعَرْشِ الْعَظِيمِ لاٰ إِلَهَ إِلا اللهُ رَبُّ السَّمٰوٰاتِ
وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ
(മൂന്ന് പ്രാവശ്യം )
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ (പതിനൊന്ന് പ്രാവശ്യം).
തൽബിയത്ത്
لَبَّيْكَ
اللَّهُمَّ لَبَّيْك ° لَبَّيْكَ لاٰ شَرِيكَ لَكَ لَبَّيْك ° إِنَّ
الْحَمْدَ وَالنّعْمَةَ لَكَ وَالْمُلْكْ ° لاٰ شَرِيكَ لَكْ
ഹജ്ജിലും
ഉംറയിലും ഉച്ചത്തില്‍ തല്‍ബിയത്ത് ചൊല്ലല്‍ വളരെ പുണ്യമുള്ള അമലാണ്.
ഇഹ്‌റാം ചെയ്തത് മുതല്‍ക്ക് ഹജ്ജിന്റെ തഹല്ലുലുകളില്‍പെട്ട എറിയുക,
മുടിമുറിക്കുക, ത്വവാഫ് ചെയ്യുക എന്നീ മൂന്ന് കാര്യങ്ങളില്‍ നിന്ന്
ഏതെങ്കിലുമൊന്ന് നിര്‍വ്വഹിക്കുന്നത് വരെ ഇതു തുടരണം. ഉംറയില്‍ ത്വവാഫ്
തുടങ്ങുന്നത് വരേക്കുമാണ് തല്‍ബിയത്ത് ചൊല്ലേണ്ടത്.
ഹറമിലേക്ക് പ്രവേശിക്കുമ്പോള്‍
ജിദ്ദയില്‍
നിന്ന് പോകുമ്പോള്‍ ചെക്ക് പോസ്റ്റ് കഴിഞ്ഞ് അര കി.മീ സഞ്ചരിച്ചാല്‍
കാണുന്ന പ്രത്യക അടയാളം (ബോര്‍ഡ് ) എത്തുന്നതോട് കൂടി ഹറമില്‍
പ്രവേശിക്കുന്നതാണ്. മക്കയിലേക്ക് എത്തിച്ചേരുന്ന എല്ലാ പ്രധാന റോഡുകളിലും
ഇത്തരം ബോര്‍ഡുകളുണ്ട്. ഹറമിലേക്ക് പ്രവേശിക്കുന്നതോടെ ഹറമിന്റെ പവിത്രതയെ
പ്രത്യേകം മാനിക്കുകയും തല്‍ബിയത്തും സ്വലാത്തും ചൊല്ലിക്കൊണ്ട്
പുണ്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക.
ഹറം പരിധിയില്‍പെട്ട
സ്ഥലങ്ങളില്‍ വെച്ച് ( മസ്‌ജിദുല്‍ ഹറാമില്‍ മാത്രമല്ല ) ചെയ്യുന്ന എല്ലാ
പുണ്യകര്‍മ്മങ്ങള്‍ക്കും (നിസ്കാരങ്ങള്‍ക്ക് മാത്രമല്ല) ഒന്നിന് ഒരു ലക്ഷം
പുണ്യം ലഭിക്കുമെന്നത് പ്രത്യേകം ഓര്‍ക്കുക. മസ്‌ജിദുല്‍ ഹറാമിലാകുമ്പോള്‍
ഇതിലും എത്രയോ ഇരട്ടിയാകും.
اَللَّهُمَّ
هٰذَا حَرَمُـكَ وَأَمْنُكَ فَحَرِّمْنِي عَـلَى النَّارِ وَآمِنِّي مِنْ
عَذَابِكَ يَوْمَ تَبْعَثُ عِبَادَكَ وَاجْعَلْنِي مِنْ أَوْلِيَائِكَ
وَأَهْلِ طَاعَتِكَ وَوَفِّقْنِي لِلْعَمَلِ بِطَاعَتِكَ وَامْنُنْ عَلَيَّ
بِقَضَاءِ مَنَاسِكِكَ وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ
الرَّحِيمُ.
മക്കയിലെക്ക് പ്രവേശിക്കുമ്പോൾ ചൊല്ലേണ്ടുന്നത്
اَللَّهُمَّ
إِنَّ هٰذَا الْحَرَمَ حَرَمُكَ وَالْبَلَدَ بَلَدُكَ وَالْأَمْنَ
أَمْنُكَ وَالْعَبْدَ عَبْدُكَ جِئْتُكَ مِنْ بِلاٰدٍ بَعِيدَةٍ بِذُنُوبٍ
كَثِيرَةٍ وَأَعْمَالٍ سَيِّـئَةٍ أَسْأَلُكَ مَسْأَلَةَ الْمُضْطَرِّينَ
إِلَيْكَ الْمُشْفِقِينَ مِنْ عَذَابِكَ أَنْ تَسْتَقْبِلَنِي بِمَحْضِ
عَفْوِكَ وَأَنْ تُدْخِلَنِي فَسِيحَ جَنَّتِكَ جَنَّةَ النَّعِيمِ
اَللَّهُمَّ إِنَّ هٰذَا حَرَمُكَ وَحَرَمُ رَسُولِكَ فَحَرِّمْ لَحْمِي
وَدَمِي وَعَظْمِي عَلَى النَّارِ اَللَّهُمَّ آمِنِّي مِنْ عَذَابِكَ
يَوْمَ تَبْعَثُ عِبَادَكَ أَسْأَلُكَ بِأَنَّكَ أَنْتَ اللهُ لاٰ إِلَهَ
إِلاَّ أَنْتَ الرَّحْمٰنُ الرَّحِيمُ أَنْ تُصَلِّيَ وَتُسَلِّمَ عَلى
سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ تَسْلِيماً كَثِيراً
أَبَداً يَا رَبَّ الْعَالَمِينَ
പള്ളിയിൽ പ്രവേശിക്കുമ്പോൾ ചൊല്ലേണ്ടത്
أَعُوذُ
بِاللهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ
مِنَ الشَّيْطَانِ الرَّجِيمِ بِسْمِ اللهِ وَالْحَمْدُ ِللهِ اَللَّهُمَّ
صَلِّ وَسَلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ سَيِّدِنَا
مُحَمَّدٍ اَللَّهُمَّ اغْفِرْ لِي ذُنُـوبِي وَافْتَحْ لِي أَبْوٰابَ
رَحْمَتِكَ ، اَللَّهُمَّ أَنْتَ السَّلاٰمُ وَمِنْكَ السَّلاٰمُ
فَحَيِّنَا رَبَّنَا بِالسَّلاٰمِ وَأَدْخِلْنَا الْجَنَّةَ دٰارَ
السَّلاٰمِ تَبَارَكْتَ وَتَعَالَيْتَ يٰا ذَا الْجَلاٰلِ وَالإِكْرٰامِ
പുറത്ത് കടക്കുമ്പോൾ وافتح لي أبواب رحمتك എന്നതിനു പകരം وَافتح لي أبواب فَضْلِكَ എന്ന് ചൊല്ലുക. പള്ളിയിൽ കടന്ന ഉടനെ ഇഅ്തികാഫിന്റെ നിയ്യത്ത് മറക്കാതിരിക്കുക.
നിയ്യത്ത് : ഞാൻ ഈ പള്ളിയിൽ അല്ലാഹുവിന്നുവേണ്ടി ഇഅ്തികാഫ് ഇരിക്കുന്നു.
വിശുദ്ധ കഅബയെ കാണുമ്പോൾ
سُبْحَانَ الله وَالْحَمْدُ للهِ وَلاٰ إِلَهَ إِلا اللهُ وَاللهُ أَكْبَرُ
എന്ന് മൂന്ന് പ്രാവശ്യം ചൊല്ലി ഇങ്ങിനെ ദുആ ചെയ്യുക.
اَللَّهُمَّ
صَلِّ وَسَلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ سَيِّدِنَا
مُحَمَّدٍ اَللَّهُمَّ زِدْ بَيْتَكَ تَشْرِيفاً وَتَكْرِيماً وَتَعْظِيماً
وَمَهَابَةً وَرِفْعَةً وَبِرّاً ، وَزِدْ يَا رَبِّ مَنْ شَرَّفَهُ
وَكَرَّمَهُ وَعَظَّمَهُ مِمَّنْ حَجَّهُ وَاعْتَمَرَهُ تَشْرِيفاً
وَتَكْرِيماً وَتَعْظِيماً وَمَهَابَةً وَرِفْعَةً وَبِرّاً وَصَلَّى اللهُ
عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ.
ത്വവാഫ്
എട്ടിന്
മക്കയിലെത്തിയാൽ ആദ്യമായി ചെയ്യേണ്ട കർമ്മമാണ് സുന്നത്തായ ഖുദൂമിന്റെ
ത്വവാഫ്. മസ്ജിദുൽ ഹറാമിന്റെ തഹിയ്യത്തും ഈ ത്വവാഫ് തന്നെയാണ്. ത്വവാഫ്
ചെയ്യാൻ ഉദ്ദേശിക്കാത്തവർ രണ്ട് റക്‌അത്ത് തഹിയ്യത്ത് നിസ്കരിക്കണം.
‘ഖുദുമിന്റെ
/ തഹിയ്യത്തിന്റെ ത്വവാഫ് അല്ലാഹുവിന്ന് വേണ്ടി ഞാൻ ചെയ്യുന്നു ‘ എന്ന്
കരുതുക.സാധാരണ സുന്നത്തായ ത്വവാഫ് മാത്രമാണ് ചെയ്യുന്നതെങ്കിൽ ‘സുന്നത്തായ
ത്വവാഫ് അല്ലാഹുവിന്ന് വേണ്ടി ഞാൻ ചെയ്യുന്നു ‘ എന്ന് കരുതുക. ഉംറയുടെയും ഹജ്ജിന്റെയും ത്വവാഫുകൾക്കൊഴിച്ച് മറ്റെല്ലാ ത്വവാഫുകൾക്കും നിയ്യത്ത് നിർബന്ധമാണ്.
ത്വവാഫിൽ കഅബയെ ഇടത്‌വശത്താക്കാനും, വുളു ഉണ്ടായിരിക്കാനും, പുരുഷന്മാർ പൊക്കിൾ മുതൽ മുട്ട് വരെ അരയുടുപ്പ് കൊണ്ട് തന്നെ മറക്കാനും, സ്ത്രീകൾ
അവരുടെ മുൻകയ്യും മുഖവും അല്ലാത്ത ശരീര ഭാഗം മുഴുവൻ മറക്കാനും, കാലിൽ
സോക്സ് ധരിക്കാനും പ്രത്യേകം ശ്രദ്ധിയ്ക്കണം.ഇഹ്‌റാമിലല്ലാത്ത സ്ത്രീകൾ
തന്നെ വിശുദ്ധ ഹറമുകളിൽ പോലും മുഖവും മുൻകയ്യും കാൽ പാദങ്ങളും മറ്റ് ശരീര
ഭാഗങ്ങളും മറക്കാതെ പ്രത്യക്ഷപ്പെടുന്നത് ദീനിനോടും ഹറമിനോടും ചെയ്യുന്ന
പാതകമാണ്. ഇഹ്‌റാമിലാണെങ്കിൽ പോലും അന്യപുരുഷന്മാർ കാണുമെന്ന് കണ്ടാൽ
മുഖത്ത് തട്ടാത്ത രൂപത്തിൽ വിരിയിടണമെന്നാണ് ഇസ്‌ലാമിക ശാസന.
ചെറിയ കുട്ടികളെ വഹിച്ച് കൊണ്ട് ത്വവഫ് ചെയ്യുന്നവർ അവരുടെ (കുട്ടികളുടെ ) അടിവസ്ത്രത്തിൽ നജസ് ഇല്ലെന്ന് ഉറപ്പ് വരുത്തണം.
ചെറിയ കുട്ടികളെ ഹജ്ജോ ഉംറയോ ചെയ്യിപ്പിക്കുകയാണെങ്കിൽ
അവരെ വഹിച്ച് കൊണ്ട് ത്വവാഫ് ചെയ്യുമ്പോൾ , വഹിക്കുന്നയാൾ ആദ്യം ത്വവാഫ്
ചെയ്തിരിക്കണം. ഒരു ത്വവാഫ് രണ്ട് പേർക്കും കൂടി മതിയാവുകയില്ല. വീൽ ചെയറിൽ
ഇരുത്തി തള്ളുകയാണെങ്കിൽ ഒരേ സമയത്ത് തന്നെ രണ്ട് പേർക്കും ത്വവാഫ്
ചെയ്യാവുന്നതാണ്. നിയ്യത്ത് ഉണ്ടായിരിക്കണമെന്ന് മാത്രം.കുട്ടികളെ വഹിച്ച്
കൊണ്ട് ത്വവാഫ് ചെയ്യുമ്പോൾ കുട്ടിക്ക് വുളു ചെയ്തു കൊടുക്കുന്നതോടൊപ്പം
വഹിക്കുന്നയാൾക്കും വുളു ഉണ്ടായിരിക്കണം. കുട്ടിയുടെ ഇടത് ഭാഗം
കഅബിയിലേക്കാവാനും , ഔറത്ത് മറക്കാനുമൊക്കെ പ്രത്യേകം ശ്രദ്ധിയ്ക്കണം.
ചുരുക്കത്തിൽ വലിയവർ ത്വവാഫിന്റെ സമയത്ത് പാലിക്കേണ്ടെ എല്ലാകാര്യങ്ങളും
കുട്ടികളിലും ശ്രദ്ധിയ്ക്കേണ്ടതുണ്ട്. വലിയ കുട്ടികൾ പോലും
പാംപേഴ്സിന്റെ മറവിൽ വിശുദ്ധ ഹറമുകളിൽ കാഷ്ഠവും മൂത്രവും പേറി നടക്കുന്നത്
ഹറമിന്റെ പവിത്രതയെ കളങ്കപ്പെടുത്തലാണ്.
നിയ്യത്തോട് കൂടെ ഹജറുൽ അസ്‌വദിലേക്ക് തിരിഞ്ഞ് നിന്ന് കൈ ഉയർത്തി ആംഗ്യം കാണിച്ച് بِسْمِ اللهِ وَاللهُ أَكْبَرْ എന്ന് ചൊല്ലി കൈ ചുംബിച്ച് (സാധിക്കുമെങ്കിൽ
ഹജറുൽ അസ്‌വദിൽ നെറ്റി വെച്ച് ചുംബിക്കലാണ് ശ്രേഷ്ഠത, ഹജറുൽ അസ്‌വദ്
ചുംബിക്കുന്നത് വലിയ പുണ്യമുള്ളതാണ്. ഇന്ന് കാരക്കയുടെ വലിപ്പമുള്ള എട്ട്
കഷണങ്ങൾ മാത്രമേ ഹജ്‌റുൽ അസ്‌വദിന്റെതായി കാണൂ. അവയിൽ നെറ്റി വെക്കാൻ
ശ്രദ്ധിയ്ക്കുക ) കഅബയെ ഇടത് വശത്താക്കി നടക്കുക.
ത്വവാഫിന്റെ ശർഥുകൾ
1) രണ്ട് അശുദ്ധികളിൽ നിന്നും നജസിൽ നിന്നും ശുദ്ധിയാവുക.
(സൂക്ഷിക്കാൻ
കഴിയാത്ത പക്ഷിക്കാഷ്ടങ്ങൾ പോലോത്തതിനു വിട്ടുവീഴ്ചയുണ്ട് ) ത്വവാഫിനിടയിൽ
അശുദ്ധിയുണ്ടായാൽ വുളു എടുത്തതിനു ശേഷം ബാക്കി ചെയ്താൽ മതി.
പുനരാരംഭിക്കേണ്ടതില്ല.
2) നഗ്നത മറയ്ക്കുക
3) ഹജ്ജ് , ഉംറകളിലായല്ലാതെ ചെയ്യുന്ന ത്വവാഫിനു നിയ്യത്ത് ചെയ്യുക
4) ഹജറുൽ അസ്‌വദിന്റെ ഭാഗത്ത് നിന്ന് തുടങ്ങുക.
5) ത്വവാഫ് ചെയ്യുന്നയാളുടെ ഇടത് ഭാഗം പൂർണ്ണമായും കഅബയുടെ നേരെ വരിക
(
ഓരോ ചുറ്റിലും ഹജറുൽ അസ്‌വദിനെ മുത്തുക അല്ലെങ്കിൽ തൊട്ടുമുത്തുക എന്ന
സുന്നത്തായ കർമ്മം ചെയ്യുന്നതിനു വേണ്ടി ഹജറുൽ അസ്‌വദിലേക്ക് തിരിയുമ്പോൾ
അതേ സ്ഥലത്ത് നിന്ന് തന്നെ തന്റെ ഇടത് ഭാഗം കഅബിയിലെക്കാക്കാൻ
നിർബന്ധമായും ശ്രദ്ധിയ്ക്കണം. തിരക്കുള്ള സമയത്ത് മുത്താനും തൊട്ടു
മുത്താനും വേണ്ടി തിരിയാതിരിക്കുകയാണ് ഇതിൽ നിന്ന് രക്ഷപ്പെടാൻ നല്ലത്.
ആംഗ്യം കാണിച്ച് കൈ മുത്താൻ തിരിയേണ്ട ആവശ്യവുമില്ല.)
6) മസ്ജിദുൽ ഹറാമിൽ വെച്ചായിരിക്കുക
7) ത്വവാഫിൽ ശരീരം പൂർണ്ണമായും കഅബയിൽ നിന്നു പുറത്തായിരിക്കുക.
8) പൂർണ്ണമായും 7 എണ്ണമായിരിക്കുക.
9) മറികടക്കുക .കാണാതായ വസ്തുവിനെയോ കൂട്ടുകാരനെയോ തിരയുക തുടങ്ങിയ മറ്റു ലക്ഷ്യങ്ങളില്ലാതിരിക്കുക
ത്വവാഫിന്റെ സുന്നത്തുകൾ :
1) ഹജ്ജിന്റെയും ഉംറയുടെയും ത്വവാഫിന് നിയ്യത്ത് ചെയ്യുക.
2)
ശേഷം സഅ്യ് ചെയ്യാവുന്ന ഫർളായ ത്വവാഫോ, ഖുദൂമിന്റെ ത്വവാഫോ ചെയ്യുമ്പോൾ
ഇള്ത്വിബാഅ് ചെയ്യുക. (മേൽതട്ടത്തിന്റെ മധ്യഭാഗം വലത് ചുമലിനു താഴെയും
രണ്ടറ്റങ്ങളും ഇടത് ചുമലിനു മുകളിലും ആക്കി വലതു ചുമൽ തുറന്നിടുക.
ത്വവാഫിന്റെ സുന്നത്തായ രണ്ട് റകത്തിൽ ഇള്ത്വിബാഅ സുന്നത്തില്ല.
3) തുടങ്ങുന്ന സമയത്ത് ഹജറുൽ അസ്‌വദിനെ അഭിമുഖീകരിക്കുക.
4)
എല്ലാ തവണയിലും ആദ്യം ഹജറുൽ അസ്‌വദിനെ തൊട്ടു ചുംബിക്കുകയും നെറ്റി
വെക്കുകയും ചെയ്യുക. ആദ്യത്തെയും അവസാനത്തെയും തവണകളിൽ ചുംബനം ഏറ്റവും
പുണ്യമാണ്.
5) ശേഷം സഅ്യുള്ള ത്വവാഫുകളിൽ ,ആദ്യത്തെ മൂന്നു തവണകളിൽ റംല് നടത്തം നടക്കുക. (രണ്ട് ചുമലുകൾ കുലുക്കി വേഗത്തിലുള്ള നടത്തം )
6) അവസാന നാലു തവണകളിൽ സാധാരണ നിലയിൽ നടക്കുക
7) ഗാംഭീര്യത്തോടും സമാധാനത്തോടും സംസാരിക്കാതെ നടക്കുക
8) റുകുനുൽ യമാനിയെ തൊട്ടു ചുംബിക്കുക. കഴിഞ്ഞില്ലെങ്കിൽ ആംഗ്യം കാണിക്കുക.
9) ഇടമുറിയാതെ ചെയുക
10) എല്ലാ തവണകളിലും പ്രാർത്ഥനയും ദിക്‌റുകളും ചൊല്ലുക. ഖുർആൻ ഓതുകയുമാവാം.
11) ശേഷം രണ്ട് റക്‌അത്ത് നിസ്കാരം നിർവ്വഹിക്കുക. ഇബ്‌റാഹിം മഖാമിന്റെ പിന്നിൽ വെച്ച് ആകൽ ഉത്തമം
12) സംസമിൽ നിന്നു കുടിക്കലും തലയിൽ ഒഴിക്കലും
13) എല്ലാറ്റിനും ശേഷം ഹജറുൽ അസ്‌വദിനെ ചുംബിക്കുകയും നെറ്റി വെക്കുകയും ചെയ്യുക.
ത്വവാഫിലെ ദിക്‌റുകൾ
ആദ്യത്തെ ചുറ്റ് തുടങ്ങുമ്പോൾ ഇങ്ങിനെ ചൊല്ലുക
سُبْحَانَ
اللهِ وَالْحَمْدُ ِللهِ وَلاٰ إِلَهَ إِلاَّ اللهُ وَاللهُ أَكْبَرُ
وَلاٰ حَوْلَ وَلاٰ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ °
وَالصَّلاٰةُ وَالسَّلاٰمُ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ
وَصَحْبِهِ أَجْمَعِينَ ° اَللَّهُمَّ إِيماناً بِكَ وَتَصْدِيقاً
بِكِتَابِكَ وَوَفَاءً بِعَهْدِكَ وَاتِّبََاعاً لِسُنَّةِ نَبِيِّكَ
وَحَبِيبِكَ سَيِّدِنَا مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ °
اَللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ وَالْمُعَافَاةَ
الدَّائِمَةَ فِي الدِّينِ وَالدُّنْيَا وَالْآخِرَةِ وَالْفَوْزَ
بِالْجَنَّةِ وَالنَّجَاةَ مِنَ النَّارِ يَا رَبَّ الْعَالَمِين °
اَللَّهُمَّ آتِ نَفْسِي تَقْوٰاهٰا وَزَكِّهٰا أَنْتَ خَيْرُ مَنْ
زَكَّاهٰا أَنْتَ وَلِيُّهٰا وَمَوْلاٰهٰا ° اَللَّهُمَّ أَحْسِنْ
عَاقِبَتَنَا فِي الْأُمُورِ كُلِّهَا وَأَجِرْنَا مِنْ خِزْيِ الدُّنْيَا
وَعَذَابِ الْآخِرَة ° اَللَّهُمَّ إِنِّي أَسْأَلُكَ ثَوٰابَ
الشَّاكِرِينَ وَنُزُلَ الْمُقَرَّبِينَ وَمُرٰافَقَةَ النَّبِيِّينَ
وَيَقِينَ الصَّادِقِينَ وَذِلَّةَ الْمُتَّقِينَ وَإِخْبَاتَ
الْمُوقِنِينَ حَتىّ تَتَوَفَّانِي عَلَى ذٰلِكَ يَا أَرْحَمَ
الرَّاحِمِينَ
പിന്നീട് റുകുനുൽ യമാനി വരെ :
(لاٰ
إِلَهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَه ، لَهُ الْمُلْكُ وَلَهُ
الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلى كُلِّ شَيْءٍ قَدِيرٌ.)
എന്ന് ആവർത്തിച്ച് ചൊല്ലുക. ഇതേ പോലെ ഓരോ ചുറ്റിലും അതാത് സ്ഥലങ്ങളിൽ ബ്രാക്കറ്റിൽ കൊടുത്ത ദിക്‌റ് ആവർത്തിച്ച് ചൊല്ലാവുന്നതാണ്.
റുകുനുൽ യമാനി മുതൽ ഹജറുൽ അസ്‌വദ് വരെ എല്ലാ ചുറ്റിലും
رَبَّنَا
آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ
النَّارِ وَأَدْخِلْنَا الْجَنَّةَ مَـعَ الأَبْرَارِ يَا عَزِيزُ يَا
غَفَّارُ يَا رَبَّ الْعَالَمِينَ
എന്ന് ചൊല്ലുക
രണ്ടാമത്തെ ചുറ്റിൽ
اَللَّهُمَّ
إِنَّ هٰذَا الْبَيْتَ بَيْتُكَ وَالْحَرَمَ حَرَمُكَ وَالْأَمْنَ
أَمْنُكَ وَالْعَبْدَ عَبْدُكَ وَأَنَا عَبْدُكَ وَابْنُ عَبْدِكَ وَهٰذَا
مَقَامُ الْعَائِذِ بِكَ مِنَ النَّارِ فَحَــرِّمْ لُحُومَنَا
وَبَشَــرَتَنَا عَلَى النَّارِ ° اَللَّهُمَّ حَبِّبْ إِلَيْنَا
الْإِيْمَانَ وَزَيِّنْهُ فِي قُلُوبِنَا وَكَرِّهْ إِلَيْنَا الْكُفْرَ
وَالْفُسُوقَ وَالْعِصْيَانَ وَاجْعَلْنَا مِنَ الرَّاشِدِينَ °
اَللَّهُمَّ قِنَا عَذَابَكَ يَوْمَ تَبْعَثُ عِبَادَكَ اَللَّهُمَّ
ارْزُقْنَا الْجَنَّةَ بِغَيْرِ حِسَابٍ ° اَللَّهُمَّ أَصْلِحْ لِي
دِينِيَ الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَايَ الَّتِي
فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِيَ الَّتِي فِيهَا مَعَادِي،
وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ
رٰاحَةً لِي مِنْ كُلِّ شَرٍّ ° اَللَّهُمَّ اغْفِرْ لِي ذَنْبِي
وَوَسِّعْ لِي فِي رِزْقِي وَبَارِكْ لِي فِيمَا رَزَقْتَنِي
(سُبْحَانَ
اللهِ وَالْحَمْدُ ِللهِ وَلٰا إِلهَ إِلاَّ اللهُ وَاللهُ أَكْبَرْ وَلاٰ
حَوْلَ وَلاٰ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ).
മൂന്നാമത്തെ ചുറ്റിൽ
اَللَّهُمَّ
إِنِّي أَعُوذُ بِكَ مِنَ الشَّكِّ وَالشِّرْكِ وَالشِّقَاقِ وَالنِّفَاقِ
وَسُوءِ الْمَنْظَرِ وَالْمُنْقَلَبِ فِي الْمَالِ وَالْأَهْلِ
وَالْوَلَدِ * اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ فِتْنَةِ الْقَبْرِ
وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ. اَللهُمَّ إِنِّي
أَسْأَلُكَ رِضَاكَ وَالْجَنَّةِ وَأَعُوذُبِكَ مِنْ سَخَطِكَ وَالنَّارِ.
رَبَّنَا لاَ تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا رَبَّنَا وَلاَ
تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن
قَبْلِنَا رَبَّنَا وَلاَ تُحَمِّلْنَا مَا لاَ طَاقَةَ لَنَا بِهِ وَاعْفُ
عَنَّا وَاغْفِرْ لَنَا وَارْحَمْنَآ أَنتَ مَوْلاَنَا فَانصُرْنَا عَلَى
الْقَوْمِ الْكَافِرِينَ اَللَّهُمَّ أَغْنِنِي بِالْعِلْمِ ، وَزَيِّنِّي
بِالْحِلْمِ ، وَأَكْرِمْنِي بِالتَّقْوَى ، وَجَمِّلْنِي بِالْعَافِيَة
(سُبْحَانَ الله وَبِحَمْدِهِ سُبْحَانَ الله الْعَظِيمِ وَبِحَمْدِهِ أَسْتَغْفِرُ الله).
ത്വവാഫിലെ ദിക്‌റുകൾ
നാലാമത്തെ ചുറ്റിൽ
اَللَّهُمَّ
اجْعَلْهُ حَجاًّ مَبْرُوراً وَسَعْياً مَشْكُوراً وَذَنْباً مَغْفُوراً
وَعَمَلاً صَالِحاً مَقْبُولاً وَتِجَارَةً لَنْ تَبُورَ يَا ذَا
الْجَلاٰلِ وَالْإِكْرٰامِ° اَللَّهُمَّ يَا عَالِمَ مَا فِي الصُّدُورِ
أَخْرِجْنِي يَا اَللهُ مِنَ الظُّلُمَاتِ إِلى النُّورِ ° اَللَّهُمَّ
إِنِّي أَسْأَلُكَ مُوجِبَاتِ رَحْمَتِكَ وَعَزٰائِمَ مَغْفِرَتِكَ
وَالسَّلاٰمَةَ مِنْ كُلِّ إِثْمٍ وَالْغَنِيمَةَ مِنْ كُلِّ بِرٍّ
وَالْفَوْزَ بِالْجَنَّةِ وَالنَّجَاةَ مِنَ النَّارِ رَبَّنَا ظَلَمْنَا
أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ
الْخَاسِرِينَ. رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ ° اَللَّهُمَّ إِنِّي أَسْأَلُكَ الصِّحَّةَ وَالْعِفَّةَ وَالْأَمَانَةَ وَحُسْنَ الْخُلُقِ وَالرِّضَا بِالْقَدْرِ
(لاٰ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظاَلِمِينَ).
അഞ്ചാമത്തെ ചുറ്റിൽ
اَللَّهُمَّ
إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ مِنْهُ نَبِيُّكَ سَيِّدُنَا
مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَعُوذُ بِكَ مِنْ شَرِّ مَا
اسْتَعَاذَكَ مِنْهُ نَبِيُّكَ سَيِّدُنَا مُحَمَّدٌ صَلَّى اللهُ عَلَيْهِ
وَسَلَّمَ ° اَللَّهُمَّ أَظِلَّنِي تَحْتَ ظِلِّ عَرْشِكَ يَوْمَ لاٰ
ظِلَّ إِلاَّ ظِلُّكَ يَا أَرْحَمَ الرَّاحِمِينَ ° اَللَّهُمَّ اسْقِنِي
مِنْ حَوْضِ نَبِيِّكَ سَيِّدِنَا مُحَمَّدٍ صَلَّى اللهُ عَلَيْهِ
وَسَلَّمَ شَرْبَةً هَنِيئَةً مَرِيئَةً لاٰ نَظْمَأُ بَعْدَهَا أَبَداً
يَا أَكْرَمَ الْأَكْرَمِينَ° رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ
إِنَّ عَذَابَهَا كَانَ غَرٰاما إنها سٰاءَتْ مُسْتَقَرًّا
وَمُقَامًا°.رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا
بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا
رَبَّنَا إِنَّكَ رَؤُوفٌ رَّحِيمٌ
(لاٰ إِلَهَ إِلاَّ اللهُ مُحَمَّدٌ رَّسُولُ الله فِي كُلِّ لَمْحَةٍ وَنَفَسٍ عَدَدَ مَا وَسِعَهُ عِلْمُ الله).
ആറാമത്തെ ചുറ്റിൽ
اَللَّهُمَّ
إِنَّ لَكَ عَلَيَّ حُقُوقاً كَثِيرَةً فِيمَا بَيْنِي وَبَيْنَكَ
وَحُقُوقاً فِيمَا بَيْنِي وَبَيْنَ خَلْقِكَ اَللَّهُمَّ مَا كَانَ لَكَ
مِنْهَا فَاغْفِرْهُ لِي وَمَا كَانَ لِخَلْقِكَ فَتَحَمَّلْهُ عَنِّي يَا
ذَا الْجَلاٰلِ وَالْإِكْرٰامِ ° اَللَّهُمَّ يَا غَنِيُّ يَا حَمِيدُ يَا
مُبْدِئُ يَا مُعِيدُ يَا رَحِيمُ يَا وَدُودُ أَغْنِنِي بِحَلاٰلِكَ عَنْ
حَرٰامِكَ وَبِطَاعَتِكَ عَنْ مَعْصِيَتِكَ وَبِفَضْلِكَ عَمَّنْ سِوٰاكَ
يَا وٰاسِعَ الْمَغْفِرَةِ ° اَللَّهُمَّ إِنَّ بَيْتَكَ عَـظِيمٌ
وَوَجْهَكَ كَرِيمٌ وَأَنْتَ يَا اَللهُ حَلِيمٌ كَرِيمٌ عَظِيمٌ تُحِبُّ
الْعَفْوَ فَاعْفُ عَنِّي ° اَللَّهُمَّ إِنِّي أَسْأَلُكَ مِنْ فُجٰاءَةِ
الْخَيْرِ ، وَأَعُوذُ بِكَ مِنْ فُجٰاءَةِ الشَّرِّ ، اَللَّهُمَّ أَنْتَ
رَبِّي لاٰ إِلٰهَ إِلاّٰ أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا
عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا
صَنَعْتُ ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ بِذَنْبِي
فَاغْفِرْ لِي فَإِنَّهُ لاٰ يَغْفِرُ الذُّنُوبَ إِلاّٰ أَنْتَ
(اَللَّهُمَّ صَلِّ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ)
ഏഴാമത്തെ ചുറ്റിൽ
അവസാനത്തെ
ചുറ്റിൽ തനിക്ക് ഇഷ്ടമുള്ളത് അറബിയിലോ മലയാളത്തിലോ ദുആ ചെയ്യുക. പക്ഷെ
തുടക്കത്തിൽ ഹംദും സ്വലാത്തും ചൊല്ലേണ്ടതാണ്. മാതൃക താഴെ
اَلْحَمْدُ
ِللهِ رَبِّ الْعَالَمِينَ حَمْـداً يُوٰافِي نِعَمَهُ وَيُكَافِئُ
مَزِيدَهُ ° اَللَّهُمَّ صَلِّ وَسَـلِّمْ عَلَى سَيِّدِنَا مُحَمَّدٍ
وَعَلى آلِ وَأَصْحَابِ سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ ° وَعَـلى
جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ وَالْأَوْلِيَاءِ وَالشُّهَدٰاءِ
وَالصَّالِحِينَ ° وَصَلِّ وَسَلِّمْ عَلَى سَيِّدِنَا إِبْرَاهِيمَ
وَإِسْمَاعِيلَ وَهَاجَرَ وَصَلِّ عَلى مَلاٰئِكَتِكَ الْكِرَامِ °
اَللَّهُمَّ قَنِّعْنِي بِمَا رَزَقْتَنِي وَبَارِكْ لِي فِيه وَاخْلُفْ
عَـلى كُلِّ غَائِبَةٍ لِي مِنْكَ بِخَيْرٍ ° اَللَّهُمَّ إِنِّي
أَسْأَلُكَ إِيمَاناً كَامِلاً وَيَقِيناً صَادِقاً وَرِزْقاً وٰاسِعاً
وَقَلْباً خَاشِعاً وَلِسَاناً ذٰاكِراً وَحَلاٰلاً طَيِّباً وَتَوْبَةً
نَصُوحاً وَتَوْبَةً قَبْلَ الْمَوتِ وَرٰاحَةً عِنْدَ الْمَوتِ
وَمَغْفِرَةً وَرَحْمَةً بَعْدَ الْمَوْتِ وَالْعَفْوَ عِنْدَ الْحِسَابِ
وَالْفَوْزَ بِالْجَنَّةِ وَالنَّجَاةَ مِنَ النَّارِ بِرَحْمَتِكَ يَا
عَـزِيزُ يَا غَفَّـارُ ° رَبِّ زِدْنِي عِلْمًا وَأَلْحِقْنِي
بِالصَّالِحِينَ يَا أَرْحَمَ الرَّاحِمِينَ . رَبَّنَا هَبْ لَنَا مِنْ
أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا
لِلْمُتَّقِينَ إِمَامًا
ഇതോടെ
ത്വവാഫ് കഴിഞ്ഞു. അവസാനവും ഹജറുൽ അസ്‌വദിനെ മുത്തുകയോ തൊട്ടുമുത്തുകയോ
ആഗ്യം കാണിച്ച് കൈ ചുംബിക്കുകയോ ചെയ്യൽ സുന്നത്താണ്. ഈ ഏഴാമത്തെ ചുറ്റിന്
ശേഷം മഖാമു ഇബ്‌റാഹിമിന്റെ പിന്നിൽ വെച്ച് ത്വവാഫിന്റെ രണ്ട് റക്‌അത്ത്
സുന്നത്ത് നിസ്കരിക്കണം.
ഇത് ഏറ്റവും ശ്രേഷ്ഠമായ സ്ഥലമാണ്. മറ്റെവിടെ
വെച്ചുമാകാവുന്നതാണ്. ഈ നിസ്കാരം ത്വഫാഫിന്റെ സുന്നത്താണ്. “ത്വവാഫിന്റെ
രണ്ട് റക്‌അത്ത് സുന്നത്ത് ഞാൻ നിസ്കരിക്കുന്നു” എന്ന നിയ്യത്തോടെ തക്‌ബീർ
ചൊല്ലി ആദ്യത്തെ റക്‌അത്തിൽ വജ്ജഹതും , ഫാത്വിഹയും ഓതിയതിനു ശേഷം ‘ഖുൽ യാ
അയ്യുഹൽ കാഫിറൂന’ എന്ന സൂറത്തും രണ്ടാമത്തെ റക്‌അത്തിൽ ‘ഖുൽ ഹുവല്ലാഹു’
എന്ന സൂറത്തും ഓതൽ സുന്നത്താണ്.
മഖാമു ഇബ്‌റാഹിമിൽ
ഇബ്‌റാഹിം
നബിയും ഇസ്മാഈൽ നബിയും عليهما السلام കഅബ പടുത്തുയർത്തുന്ന സമയത്ത്
ഇബ്‌റാഹിം നബിയെയും വഹിച്ച് മുകളിലേക്കും ചുറ്റുഭാഗത്തേക്കും സഞ്ചരിച്ച്
പടവുകൾക്ക് സഹായം നൽകിയ അത്ഭുത കല്ലാണിത്. ഇതും ഹജറുൽ അസ്‌വദും സ്വർഗീയ
മാണിക്യങ്ങളിൽ പെട്ടതാണെന്ന് ഹദീസുകളിൽ കാണാം. ഇവിടെ വെച്ച് നിസ്കരിക്കാൻ
പ്രത്യേകം ഖുർആനിൽ നിർദ്ദേശവും കാണാം. ത്വവാഫിന്റെ രണ്ട് റക്‌അത്ത്
ഇവിടെ വെച്ച് നിസ്കരിച്ചതിനു ശേഷം ഇങ്ങിനെ ദുആ ചെയ്യുക.
اَلْحَمْدُ
ِللهِ رَبِّ الْعَالَمِينَ حَمْـداً يُوٰافِي نِعَمَهُ وَيُكَافِئُ
مَزِيدَهُ ، اَللَّهُمَّ صَلِّ وَسَـلِّمْ عَلى سَيِّدِنَا مُحَمَّدٍ
وَعَلى آلِ وَأَصْحَابِ سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ ° اَللَّهُمَّ
إِنَّكَ تَعْلَمُ سِرِّي وَعَلاٰنِيَتِي فَاقْبِلْ مَعْذِرَتِي وَتَعْلَمُ
حَاجَتِي فَاعْطِنِي سُؤْلِي وَتَعْلَمُ مَا فِي نَفْسِي فَاغْفِرْ لِي
ذُنُوبِي ° اَللَّهُمَّ إِنِّي أَسْأَلُكَ إِيمَاناً يُبَاشِرُ قَلْبِي
وَيَقِيناً صَادِقاً حَتَّى أَعْلَمُ أَنَّهُ لاٰ يُصِيبُنِي إِلاَّ مَا
كَتَبْتَ لِي وَرِضاً مِنْكَ بِمَا قَسَمْتَ لِي أَنْتَ وَلِيِّي فِي
الدُّنْيَا وَالآخِرَةِ تَوَفَّنِي مُسْلِماً وَأَلْحِقْنِي
بِالصَّالِحِينَ ° اَللَّهُمَّ لاٰ تَدَعْ لَنَا فِي مَقَامِنَا هٰذَا
ذَنْبًا إِلاَّ غَفَرْتَهُ وَلاٰ هَمًّا إِلاَّ فَرَّجْتَهُ وَلاٰ حَاجَةً
إِلاَّ قَضَيْتَهَا وَيَسَّرْتَهَا فَيَسِّرْ أُمُورَنَا وَاشْرَحْ
صُدُورَنَا وَنَوِّرْ قُلُوبَنَا وَاخْتِمْ بِالصَّالِحَاتِ أَعْمَالَنَا °
اَللَّهُمَّ تَوَفَّنَا مُسْلِمِينَ وَأَلْحِقْنَا بِالصَّالِحِينَ غَيْرَ
خَزٰايَا وَلاٰ مَفْتُونِينَ.
മുൽതസമിൽ
ഹജറുൽ അസ്‌വദിന്റെയും കഅബയുടെ വാതിലിന്റെയും ഇടയിലുള്ള സ്ഥലത്തിന്
മുൽതസം എന്നു പറയുന്നു. ഇത് ദുആ സ്വീകരിക്കപ്പെടുന്ന സ്ഥലങ്ങളിൽപ്പെട്ടതാണ്. അവിടെ ഇങ്ങിനെ ചൊല്ലുക.
اَلْحَمْدُ
ِللهِ رَبِّ الْعَالَمِينَ .حَمْـداً يُوٰافِي نِعَمَهُ وَيُكَافِئُ
مَزِيدَهُ ، اَللَّهُمَّ صَلِّ وَسَـلِّمْ عَلى سَيِّدِنَا مُحَمَّدٍ
وَعَلى آلِ وَأَصْحَابِ سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ ° اَللَّهُمَّ
يَا رَبَّ الْبَيْتِ الْعَتِيقِ أَعْتِقْ رِقَابَنَا وَرِقَابَ آبَائِنَا
وَأُمَّهَاتِنَا وَإِخَوٰانِنَا وَأَزْوَاجِنَا وَأَوْلاٰدِنَا مِنَ
النَّارِ يَا ذَا الْجُودِ وَالْكَرَمِ وَالْفَضْلِ وَالْمَنِّ
وَالْعَطَاءِ وَالْإِحْسَانِ ° اَللَّهُمَّ أَحْسِنْ عَاقِبَتَنَا فِي
الْأُمُورِ كُلِّهَا وَأَجِرْنَا مِنْ خِزْيِ الدُّنْيَا وَعَذٰابِ
الْآخِرَةِ ° اَللَّهُمَّ إِنِّي عَبْدُكَ وَابْنُ عَبْدِكَ وٰاقِفٌ تَحْتَ
بَابِكَ مُلْتَزِمٌ بِأَعْتَـابِكَ أَرْجُو رَحْمَتَكَ وَأَخْشَى
عَذٰابَكَ يَا قَدِيمَ الْإِحْسَانِ ° اَللَّهُمَّ إِنِّي أَسْأَلُكَ أَنْ
تَرْفَعَ ذِكْرِي وَتَضَعَ وِزْرِي وَتُصْلِحَ أَمْرِي وَتُطَهِّرَ قَلْبِي
وَتُنَوِّرَ لِي فِي قَبْرِي وَاغْفِرْ لِي ذَنْبِي ° وَأَسْأَلُكَ
الدَّرَجَاتِ الْعُلَى مِنَ الْجَنَّةِ يَا حَيُّ ياَ قَيُّومُ ° آمين
ഹിജ്‌റു ഇസ്മാഈലിൽ
കഅ്ബയുടെ
സ്വർണപ്പാത്തിയുടെ താഴെയുള്ള സ്ഥലമാണിത്. കഅ്ബയുടെ ചുമരു മുതൽക്ക്
ആറുമുഴം കഅ്ബയിൽപ്പെട്ടതാണ്. ഇവിടെ നിസ്കരിക്കുന്നത് കഅ്ബക്കുള്ളിൽ
നിസ്കരിക്കുന്നതിനു തുല്യമാണ്. ഇവിടം ‘സ്വാലീഹീങ്ങളുടെ മുസ്വല്ലയാണെന്ന്’ മഹാനായ ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞിട്ടുണ്ട്. അവിടെ വെച്ച് സുന്നത്ത് നിസ്കരിച്ച് ഇങ്ങിനെ ദുആ ചെയ്യുക.
اَلْحَمْدُ
ِللهِ رَبِّ الْعَالَمِينَ حَمْـداً يُوٰافِي نِعَمَهُ وَيُكَافِئُ
مَزِيدَهُ ، اَللَّهُمَّ صَلِّ وَسَـلِّمْ عَلى سَيِّدِنَا مُحَمَّدٍ
وَعَلى آلِ وَأَصْحَابِ سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ ° اَللَّهُمَّ
أَنْتَ رَبِّي لاٰ إِلَهَ إِلاَّ أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ ،
وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ
شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ بِذَنْبِي
فَاغْفِرْ لِي فَإِنَّهُ لاٰ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ °
اَللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ بِهِ عِبَادُكَ
الصَّالِحُونَ وَأَعُوذُ بِكَ مِنْ شَرِّ مَا اسْتَعَاذَكَ مِنْهُ
عِبَادُكَ الصَّالِحُونَ° اَللَّهُمَّ بِأَسْمَائِكَ الْحُسْنَى
وَصِفَاتِكَ الْعُلْيَا طَهِّرْ قُلُوبَنَا ِمنْ كُلِّ وَصْفٍ يُبَاعِدُنَا
عَنْ مُشَاهَدَتِكَ وَمَحَبَّتِكَ ، وَأَمِتْنَا عَلَى السُّنَّةِ
وَالْجَمَاعَةِ وَالشَّوْقِ إِلَى لِقَائِكَ يَا ذَا الْجَلاٰلِ
وَالْإِكْرٰامِ ° اَللَّهُمَّ نَوِّرْ بِالْعِلْمِ قَلْبِي وَاسْتَعْمِلْ
بِطَاعَتِكَ بَدَنِي وَخَلِّصْ مِنَ الْفِتَنِ سِرِّي وَاشْغَلْ
بِالْإِعْتِبَارِ فِكْرِي وَقِنِي شَرَّ وَسَاوِسِ الشَّيْطَانِ
وَأَجِرْنِي مِنْهُ يَا رَحْمٰنُ حَتَّى لاٰ يَكُونَ لَهُ عَلَيَّ
سُلْطَانٌ ° رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا
عَذٰابَ النَّارِ
ശേഷം തന്റെയും വേണ്ടപ്പെട്ടവരുടെയും ഭൌതികവും പാരത്രികവുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് ചോദിക്കാവുന്നതാണ്.
സംസം കുടിക്കുമ്പോൾ ചൊല്ലുന്നത്
പ്രബഞ്ചത്തിലെ
ഏറ്റവും പുണ്യമായ ജലമാണ് സംസം. ഇതിന്റെ പുണ്യത്തെക്കുറിച്ച് സ്വഹീഹായ
ഹദീദുകളുണ്ടെന്നതിനു പുറമെ ,അതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് തിരുനബി صلى الله عليه وسلم
യ്ക്ക് ആത്മീയമായി ചെയ്ത നാല് ഹൃദയ ശസ്ത്രക്രിയകളിലും അവിടുത്തെ ഹൃദയം
കഴുകാൻ ഉപയോഗിച്ച വെള്ളം സംസം ആയിരുന്നു എന്നതും അവിടുന്ന് ഹജ്ജ് ചെയ്ത
സമയത്ത് സംസം കുടിച്ച് ബാക്കിയുള്ളതിൽ അവിടുത്തെ തുപ്പ്നീര് കലർത്തുകയും
ശേഷം അത് സംസം കിണറിൽ ഒഴിക്കുകയും ചെയ്തിട്ടുണ്ടെന്നും ആ പുണ്യ
തുപ്പുനീരിന്റെ അംശമുള്ള വെള്ളമാണ് ഇന്നും നാം കുടിക്കുന്നതെന്നോർക്കുക.
സംസം കുടിക്കുമ്പോൾ ഇങ്ങിനെ ചൊല്ലുക
اَللَّهُمَّ
بَلَغَنِي عَنْ نَبِيِّكَ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ
إِنَّ مَاءَ زَمْزَمَ لِمَا شُـرِبَ لَهُ اَللَّهُمَّ فَإِنِّي أَشْرَبُهُ
(لِشِفَاءِ مَرَضِي
(ബ്രാക്കറ്റിൽ
എഴുതിയിരിക്കുന്നത് ഒരു ഉദാഹരണം മാത്രമാണ്. തങ്ങളുടെ ഉദ്ദേശ്യം എന്താണോ
അത് അവിടെ പറയുക. കഅബയിലെക്ക് തിരിഞ്ഞിരിക്കലും വയറ് നിറയെ കുടിക്കലും
പ്രത്യേകം പുണ്യമുള്ളതാണ്. സംസം കുടിക്കുമ്പോഴെല്ലാം മഹാനായ ഇമാം ഇബ്നു
അബ്ബാസ് (റ) ചൊല്ലിയിരുന്നതും വളരെ ഫലപ്രദമെന്ന് പല മഹാന്മാരും പറഞ്ഞതുമായ
ഒരു ദിക്‌ർ താഴെ കൊടുക്കുന്നു.
اَللَّهُمَّ إِنِّي أَسْأَلُكَ عِـلْماً نَـافِعاً وَرِزْقاً حَلاٰلاً وَشِفَاءً مِّنْ كُلِّ دَاءٍ
സഅ്യ്
ഹജ്ജിന്റെ നിർബന്ധ കാര്യങ്ങളിൽ ഒന്നാണിത്. ഫിദ്‌യ കൊണ്ടോ മറ്റോ പരിഹരിക്കപ്പെടുന്നതല്ല.
സ്വഫയിൽ നിന്ന് മർവയിലേക്കും മർവയിൽ നിന്ന് സ്വഫയിലേക്കും നടക്കുന്നതിന്
സഅ്യ് എന്ന് പറയുന്നു. സ്വഫയിൽ നിന്ന് മർവയിലെത്തിയാൽ ഒരു സഅ്യ് ആയി.
തിരിച്ചെത്തിയാൽ രണ്ടെണ്ണമായി.
പൂർണ്ണവും സ്വഹീഹുമായ ഖുദൂമിന്റെ
ത്വവാഫിന് ശേഷം ഹജ്ജിന്റെ ഫർളായ സഅ്യ ചെയ്യാവുന്നതാണ്. അറഫയിൽ
നിൽക്കുന്നതിനു മുമ്പ് ഏത് സമയത്തും ഖുദൂമിന്റെ ത്വവാഫ് ചെയ്യാവുന്നതാണ്.
എട്ടിന് രാത്രി മിനയിലെത്തിയവർക്ക് പോലും മക്കത്ത് പോയി ഖുദൂമിന്റെ
ത്വവാഫും ശേഷം ഹജ്ജിന്റെ ഫർളായ സഅ്യും ചെയ്യാവുന്നതാണ്. തിരക്കേറിയ
ഇന്നത്തെ സാഹചര്യത്തിൽ മുൻകൂട്ടി സഅ്യ് ചെയ്യുന്നതായിരിക്കും നല്ലത്.
(മുൻകൂട്ടി )ഇപ്പോൾ സഅ്യ് ചെയ്താൽ പിന്നീറ്റ് സഅ്യ് ചെയ്യാൻ പാടില്ല.
സഅ്യിന്റെ ശർത്വുകൾ
1) ഒന്ന്,മൂന്ന് തുടങ്ങിയ ഒറ്റയായ സഅ്യുകൾ സ്വഫയിൽ നിന്നും ,ഇരട്ട സഅ്യുകൾ മർവയിൽ നിന്നും തുടങ്ങുക.
2)
പ്രയാണത്തിന് മറ്റ് ലക്ഷ്യങ്ങളില്ലാതിരിക്കുക. മോഷ്ടാവിന്റെ
പിന്തുടരുകയോ മറ്റോ ആണെങ്കിൽ സഅ്യായി പരിഗണിക്കപ്പെടുന്നതല്ല.
3) നടത്തം, സ്വഫാ മർവകളുടെ താഴ്‌വരയിൽ നീളത്തിലായിരിക്കുക.
4) വഴിദൂരം പൂർണമായും പ്രാപിക്കുക
5) ഫർളിന്റെയോ ഖുദൂമിന്റെയോ ത്വവാഫിനു ശേഷമാവുക.
6) ഉറപ്പായും എഴുതവണയാവുക. വാഹനത്തിലും സഅ്യ് ചെയ്യാവുന്നതാണ്. എണ്ണത്തിൽ സംശയിച്ചാൽ ഉറപ്പായ എണ്ണം സ്വികരിക്കണം.
സഅ്യിന്റെ സുന്നത്തുകൾ :
1) സഅ‌്യ് ത്വവാഫിന്റെ ഉടനെയാവുക. (രണ്ടിനുമിടയിൽ സമയം വൈകിയാലും സാധുവാകുന്നതാണ് )
2) പുരുഷന്മാർ രണ്ട് പച്ച ലൈറ്റുകൾക്കിടയിൽ(ഉള്ള സ്ഥലത്ത്) വേഗത്തിൽ നടക്കുക.
3) ഔറത്ത് വെളിവാക്കാതിരിക്കുക.
4) വുളു ഉണ്ടായിരിക്കുക.
5) നടന്ന് കൊണ്ട് സഅ്യ് ചെയ്യുക
6) ദിക്‌റുകൾ ചൊല്ലുക
7) സഫ-മർവകളിൽ കയറിയാൽ ഖിബ്‌ലയെ അഭിമുഖീകരിക്കുകയും നോക്കുകയും ചെയ്യുക എന്നിവയെല്ലാം സുന്നത്തുകളാണ്.
ഉംറയുടെയോ ഹജ്ജിന്റെയോ ഭാഗമായല്ലാതെ ത്വവാഫിനെപ്പോലെ സഅ്യ് സ്വന്തമായി ചെയ്യൽ സുന്നത്തോ പുണ്യമോ അല്ല.
സഫ-മർവയുടെ ഇടയിൽ അല്ലാഹുവിന്ന് വേണ്ടി ഹജ്ജിന്റെ / ഉംറയുടെ സഅ്യ് ഞാൻ ചെയ്യുന്നു എന്നാണ് നിയ്യത്ത്.
ഹറമിന്റെ
വിപുലീകരണത്തിന്റെ ഭാഗമായി സഅ്യ് ചെയ്യുന്ന സ്ഥലവും (മസ്‌അയും ) വീതി
കൂട്ടിയിട്ടുണ്ട്. കഴിയുമെങ്കിൽ പഴയ സ്ഥലത്ത്കൂടെ സഅ്യ് ചെയ്യലായിരിക്കും
നല്ലത്. (മർവയിൽ നിന്ന് സ്വഫയിലേക്ക് നടക്കുന്ന ഭാഗം മുഴുവനും പഴയതാണ്
തിരക്കില്ലാത്തപ്പോൾ ഈ സ്ഥലത്തുകൂടെ തന്നെ സ്വഫയിൽ നിന്ന് മർവയിലേക്കും
തിരിച്ചും നടക്കാവുന്നതാണ്. മുകളിലും അണ്ടർ ഗ്രൌണ്ടിലും ഇന്ന് സഅ്യിനുള്ള
സൌകര്യമുണ്ട്. ഇവിടെയൊക്കെ പഴയ സ്ഥലത്തിലൂടെ സഅ്യ് ചെയ്യാൻ പറ്റുമോ എന്ന്
നോക്കുന്നത് നല്ലതാണ് )
സഅ്യിന്റെ ദിക്‌റുകൾ
കഅബയിലേക്ക് തിരിഞ്ഞ് നിന്ന്
بِسْمِ اللهِ لا إِلهَ إِلاَّ اللهُ اَللهُ أَكْبَرُ وَِللهِ الْحَمْدْ
എന്ന് മൂന്ന് പ്രാവശ്യം ചൊല്ലി മർവയുടെ ഭാഗത്തേക്ക് നടക്കുക. നടത്തം തുടങ്ങുമ്പോൾ ഇങ്ങിനെചൊല്ലുക
اَللهُ
أَكْبَرْ اَللهُ أَكْبَرْ اَللهُ أَكْبَرْ وَِلله الْحَـمْدُ اَللهُ
أَكْبَرْ وَالْحَمْـدُ ِللهِ عَلى مٰا هَدٰانَا وَالْحَمْدُ ِللهِ عَلَى
مَا أَوْلاٰنَا لاٰ إِلهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَه ، لَهُ
الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ بِيَدِهِ الْخَيْرُ وَهُوَ
عَلى كُلِّ شَيْءٍ قَدِيرٌ وَصَلَّى اللهُ عَلى سَيِّدِنَا مُحَمَّدٍ
وَعَـلى آلِهِ وَصَحْبِهِ وَسَـلَّمَ
ഒന്നാമത്തെ നടത്തത്തിൽ
رَبَّنَا
نَجِّنَا مِنَ النَّارِ سٰالِمِينَ غَانِمِينَ فَرِحِينَ مُسْتَبْشِرِينَ
مَعَ عِبَادِكَ الصَّالِحِينَ مَعَ الَّذِينَ أَنْعَمَ اللهُ عَلَيْهِمْ
مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ
وَحَسُنَ أُولئِكَ رَفِيقاً ° لاٰ إِلَهَ إِلاَّ اللهُ حَقًّا حَقًّا لاٰ
إِلَهَ إِلاَّ اللهُ تَعَبُّداً وَرِقًّا لاٰ إِلَهَ إِلاَّ اللهُ وَلاٰ
نَعْبُدُ إِلاَّ إِيَّاهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ
الْكَافِرُونَ ° اَللّٰهُمَّ أَنْتَ رَبِّي لاٰ إِلٰهَ إِلا أَنْتَ
عَلَيْكَ تَوَكَّلْتُ وَأَنْتَ رَبُّ الْعَرْشِ الْعَظِيمْ ° مٰاشٰاءَ
اللهُ كٰانَ وَمٰا لَمْ يَشَأْ لَمْ يَكُنْ وَلاٰ حَوْلَ وَلٰا قُوَّةَ
إِلاّٰ بِاللهِ الْعَلِيِّ الْعَظِيمْ ° أَعْلَمُ أَنَّ اللهَ عَلَى كُلِّ
شَيْءٍ قَدِيرٌ ، وَأَنَّ اللهَ قَدْ أَحٰاطَ بِكُلِّ شَيْءٍ عِلْماً °
اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ نَفْسِي ، وَمِنْ شَرِّ كُلِّ
دٰابَّةٍ أَنْتَ آخِذٌ بِنٰاصِيَتِهٰا إِنَّ ربِّي عَلَى صِرٰاطٍ
مُّسْتَقِيمٍ ° اَللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ
وَمَا أَسْرَرْتُ وَمَا أَعْلَنْتُ أَنْتَ الْمُقَدِّمُ وَأَنْتَ
الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ (لاٰ إِلهَ إِلاَّ اللهُ
وَحْدَهُ لاٰ شَرِيكَ لَه ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي
وَيُمِيتُ وَهُوَ عَلى كُلِّ شَيْءٍ قَدِيرٌ)
എന്ന് ആവർത്തിച്ച് ആവർത്തിച്ച് ചൊല്ലുക
പതുക്കെ ഓടുന്ന (പച്ചലൈറ്റുകൾക്കിടയിൽ )സമയത്ത് ഇങ്ങിനെ ചൊലുക
(رَبِّ
اغْفِرْ وَارْحَمْ وَاعْفُ وَتَكَرَّمْ وَتَجَاوَزْ عَمَّا تَعْلَمُ
إِنَّكَ تَعْلَمُ مَـا لاٰ نَعْلَمُ إِنَّكَ أَنْتَ اللهُ الْأَعَزُّ
الْأَكْرَمُ)
എല്ലാ പ്രാവശ്യവും സ്വഫയിലും മർവയിലും കയറുമ്പോൾ
എന്ന ആയത്ത് ഉരുവിടുക
രണ്ടാമത്തെ നടത്തത്തിൽ
اَللهُ
أَكْبَرْ اَللهُ أَكْبَرْ اَللهُ أَكْبَرْ وَِللهِ الْحَـمْدُ لاٰ إِلَهَ
إِلاَّ اللهُ الْوٰاحِدُ الْفَرْدُ الصَّمَدُ لَمْ يَتَّخِذْ صَاحِبَةً
وَلاٰ وَلَداً وَلَمْ يَكُنْ لَهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُنْ
لَهُ وَلِيٌّ مِنَ الذُّلِّ وَكَبِّرْهُ تَكْبِيراً ° اَللَّهُمَّ إِنَّكَ
قُلْتَ فِي كِتَابِكَ اُدْعُونِي أَسْتَجِبْ لَكُمْ دَعَوْنَاكَ رَبَّنَا
فَاغْفِرْ لَنَا كَمَا أَمَرْتَنَا إِنَّكَ لاٰ تُخْلِفُ الْمِيعَادَ
.رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلإِيمَانِ أَنْ
آمِنُواْ بِرَبِّكُمْ فَآمَنَّا رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا
وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأبْرَارِ.رَبَّنَا
وَآتِنَا مَا وَعَدتَّنَا عَلَى رُسُلِكَ وَلاَ تُخْزِنَا يَوْمَ
الْقِيَامَةِ إِنَّكَ لاَ تُخْلِفُ الْمِيعَادَ * رَبَّنَا عَلَيْكَ
تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ .رَبَّنَا لاَ
تَجْعَلْنَا فِتْنَةً لِلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا
إِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ .رَبَّنَا اغْفِرْ لَنَا
وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي
قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَؤُوفٌ رَّحِيمٌ*
° اَللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ ، وَأَعُوذُ
بِكَ مِنَ الْعَجْزِ وَالْكَسَلِ ، وَأَعُوذُ بِكَ مِنَ الْجُبْنِ
وَالْبُخْلِ ، وَأَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ وَقَهْرِ الرِّجٰالِ
(سُبْحَانَ
اللهِ وَالْحَمْدُ ِللهِ وَلاٰ إِلهَ إِلاَّ اللهُ وَاللهُ أَكْبَرْ وَلاٰ
حَوْلَ وَلاٰ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ)
മൂന്നാമത്തെ നടത്തത്തിൽ
اَللهُ أَكْبَرُ اَللهُ أَكْبَرُ اَللهُ أَكْبَرُ وَِللهِ الْحَمْدُ
رَّبَّنَا
أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا إِنَّكَ عَلَى كُلِّ شَيْءٍ
قَدِيرٌ * اَللَّهُمَّ إِنِّي أَسْأَلُكَ الْخَيْرَ كُلَّهُ عَاجِلَهُ
وَآجِلَهُ وَأَسْتَغْفِرُكَ لِذَنْبِي وَأَسْأَلُكَ رَحْمَتَكَ يَا
أَرْحَمَ الرَّاحِمِينَ * رَبِّ زِدْنِي عِلْماً رَبَّنَا لاَ تُزِغْ
قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً
إِنَّكَ أَنتَ الْوَهَّابُ. ° اَللَّهُمَّ عَافِنِي فِي سَمْعِي وَبَصَرِي
لاٰ إِلَهَ إِلاَّ أَنْتَ اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ
الْقَبْرِ لاٰ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ
الظَّالِمِينَ ° اَللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكُفْرِ
وَالْفَقْرِ ، اَللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سُخْطِكَ
وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذُ بِكَ مِنْكَ لاٰ أُحْصِي
ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ فَلَكَ الْحَمْدُ
حَتَّى تَرْضَى° اَللّٰهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعٰافِيَةَ
وَالْمُعٰافٰاةَ الدّٰائِمَةَ فِي دِينِي وَدُنْيٰايَ وَأَهْلِي وَمٰالِي.
اَللهُمَّ اسْتُرْ عَوْرٰاتِي ، وَآمِنْ رَوْعٰاتِي° اَللَّهُمَّ
احْفَظْنِي مِنْ بَيْنِ يَدَيَّ وَمِنْ خَلْفِي وَعَنْ يَمِينِي وَعَنْ
شِمٰالِي وَمِنْ فَوْقِي وَأَعُوذُ بِعَظَمَتِكَ أَنْ أُغْتٰالَ مِنْ
تَحْتِي°(أَسْتَغْفِرُ اللهَ الَّذِي لاَ إِلٰهَ إِلاَّ هُوَ الرَّحْمٰنُ
الرَّحِيمُ الْحَيُّ الْقَيُّومُ الَّذِي لاَ يَمُوتُ وَأَتُوبُ إِلَيْهِ
رَبِّ اغْفِرْ لِي وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ.
സഅ്യിന്റെ –നാലാമത്തെ നടത്തത്തിൽ
اَللهُ
أَكْبَرْ اَللهُ أَكْبَرْ اَللهُ أَكْبَرْ وَِلله الْحَـمْدُ اَللَّهُمَّ
إِنِّي أَسْأَلُكَ مِنْ خَيْرِ مَا تَعْلَمُ وَأَعُوذُ بِكَ مِنْ شَرِّ مَا
تَعْلَمُ وَأَسْتَغْفِرُكَ مِنْ كُلِّ مَا تَعْلَمُ إِنَّكَ أَنْتَ
عَلاَّمُ الْغُيُوبِ ° لاٰ إِلَهَ إلاَّ اللهُ الْمَلِكُ الْحَقُّ
الْمُبِينُ مُحَمَّدٌ رَّسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ
الصَّادِقُ الْوَعْدِ الْأَمِينُ ° اَللَّهُمَّ إِنِّي أَسْأَلُكَ كَمَا
هَدَيْتَنِي لِلْإِسْلاٰمِ أَنْ لاٰ تَنْزِعْهُ مِنِّي حَتَّى
تَتَوَفَّانِي وَأَنَا مُسْلِمٌ اَللَّهُمَّ اجْعَلْ فِي قَلْبِي نُوراً
وَفِي سَمْعِي نُوراً وَفِي بَصَرِي نُوراً ° اَللَّهُمَّ اشْرَحْ لِي
صَدْرِي وَيَسِّرْ لِي أَمْرِي يَا أَرْحَـمَ الرَّاحِمِينَ ° اَللَّهُمَّ
إِنِِّي أَعُوذُ بِكَ مِنْ شَرِّ وَسَاوِسِ الصَّدْرِ وَشَتَاتِ الْأَمْرِ
وَفِتْنَةِ الْقَبْرِ وَأَعُوذُ بِكَ مِنْ شَرِّ مَا يَلِجُ فِي اللَّيْلِ
وَشَرِّ مَا يَلِجُ فِي النَّهَارِ وَمِنْ شَرِّ مَا تَهُبُّ بِهِ
الرِّيَاحُ يَا أَرْحَمَ الرَّاحِمِينَ ° سُبْحَانَكَ مَا عَبَدْنَاكَ
حَقَّ عِبَادَتِكَ يَا اَلله ، سُبْحَانَكَ مَا ذَكَرْنَاكَ حَقَّ ذِكْرِكَ
يَا اَلله ° يٰا حَيُّ يٰا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ ، وَمِنْ
عَذٰابِكَ أَسْتَجِيرُ ، أَصْلِحْ لِي شَأْنِي كُلَّهُ ، وَلاٰ تَكِلْنِي
إِلَى نَفْسِي وَلاٰ إِلَى أَحَدٍ مِّنْ خَلْقِكَ طَرْفَةَ عَيْنٍ
(حَسْبِيَ الله لاٰ إِلهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ)
സഅ്യിന്റെ –അഞ്ചാമത്തെ നടത്തത്തിൽ
اَللهُ
أَكْبَرْ اَللهُ أَكْبَرْ اَللهُ أَكْبَرْ وَِلله الْحَـمْدُ اَللَّهُمَّ
حَبِّبْ إِلَيْنَا الْإِيمٰانَ وَزَيِّنْهُ فِي قُلُوبِنَا وَكَرِّهْ
إِلَيْنَا الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ وَاجْعَلْنَا مِنَ
الرَّاشِـدِينَ ◦ اَللَّهُمَّ ابْسُطْ عَلَيْنَا مِنْ بَرَكَاتِكَ
وَرَحْمَتِكَ وَفَضْلِكَ وَرِزْقِكَ اَللَّهُمَّ إِنِّي أَسْأَلُكَ
النَّعِيمَ الْمُقِيمَ الَّذِي لاٰ يَحُولُ وَلاٰ يَزُولُ أَبَداً يَا
رَبَّ الْعَالَمِينَ ◦ اَللَّهُمَّ اجْعَلْ فِي قَلْبِي نُوراً وَفِي
سَمْعِي نُوراً وَفِي بَصَرِي نُوراً وَفِي لِسَانِي نُوراً وَعَنْ
يَمِينِي نُوراً وَمِنْ فَوْقِي نُوراً وَاجْعَلْ فِي نَفْسِي نُوراً
وَعَظِّمْ لِي نُوراً رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي ◦
اَللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ
مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمُ وَأَعُوذُ بِكَ مِنَ الشَّرِّ
كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ ◦
اَللَّهُمّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لاٰ يَنْفَعُ ، وَقَلْبٍ لاٰ
يَخْشَعُ ، وَنَفْسٍ لاٰ تَشْبَعُ ، وَدَعْوَةٍ لاٰ يُسْتَجابُ لَهٰا ◦
اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوٰالِ نِعْمَتِكَ ، وَتَحَوُّلِ
عَافِيَتِكَ ، وَفُجَاءَةِ نِقْمَتِكَ ، وَجَمِيعِ سَخَطِكَ ◦بسم الله الله
الرحمن الرحيم قُلْ هُوَ اللَّهُ أَحَدٌ. اللَّهُ الصَّمَدُ . لَمْ
يَلِدْ وَلَمْ يُولَدْ. وَلَمْ يَكُن لَّهُ كُفُوًا أَحَدٌ.
സഅ്യിന്റെ –ആറാമത്തെ നടത്തത്തിൽ
اَللهُ
أَكْبَرْ اَللهُ أَكْبَرْ اَللهُ أَكْبَرْ وَِلله الْحَـمْدُ اَللَّهُمَّ
إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى
وَالْمُعَافَاةَ الدَّائِمَةَ ياَ رَبَّ الْعَالَمِينَ° اَللَّهُمَّ إِنِّي
أَسْأَلُكَ رِضَاكَ وَالْجَنَّةَ وَأَعُوذُ بِكَ مِنْ سُخْطِكَ وَالنَّارِ
° اَللَّهُمَّ بِنُورِكَ اهْتَدَيْنَا وَبِفَضْلِكَ اسْتَغْنَيْنَا وَفِي
كَنَفِكَ وَإِنْعَامِكَ وَعَطَائِكَ وَإِحْسَانِكَ أَصْبَحْنَا
وَأَمْسَيْنَا أَنْتَ الْأَوَّلُ فَلاٰ قَبْلَكَ شَيْءٌ وَالْآخِرُ فَلاٰ
بَعْدَكَ شَيْءٌ وَالظَّاهِرُ فَلاٰ شَيْءَ فَوْقَكَ وَالْبَاطِنُ فَلاٰ
شَيْءَ دُونَكَ نَعُوذُ بِكَ مِنَ الْفَلَسِ أَوِ الْكَسَلِ وَعَذَابِ
الْقَبْرِ وَفِتْنَةِ الْغِنَى وَنَسْأَلُكَ الْفَوْزَ بِالْجَنَّةِ
وَالنَّجَاةَ مِنَ النَّارِ ° اَللَّهُمَّ إِنِّي أَسْأَلُكَ فِعْلَ
الْخَيْرٰاتِ وَتَرْكَ الْمُنْكَراتِ ، وَحُبَّ الْمَسَاكِينِ ، وَأَنْ
تَغْفِرَ لِي وَتَرْحَمَنِي ، وَإِذَا أَرَدتَّ بِعِبَادِكَ فِتْنَةً ،
فَتَوَفَّنِي إِلَيْكَ غَيْرَ مَفْتُونٍ° اَللَّهُمَّ إِنِّي أَعُوذُ بِكَ
مِنْ جَهْدِ الْبَلاءِ ، وَدَرَكِ الشَّقَاءِ ، وَسُوءِ الْقَضَاءِ ،
وَشَمَاتَةِ الْأَعْدَاءِ ° اَللَّهُمَّ يَا مُقَلِّبَ الْقُلُوبِ ثَبِّتْ
قَلْبِي عَلَى دِينِكَ ° اَللَّهُمَّ يَا بَدِيعَ السَّموٰاتِ
وَالْأَرْضِ يَا ذَا الْجَلاٰلِ وَالْإِكْرَامِ يَا صَرِيخَ
الْمُسْتَصْرِخِينَ يَا غِيَاثَ الْمُسْتَغِيثِينَ يَا كَاشِفَ السُّوءِ
يَا أَرْحَمَ الرَّاحِمِينَ بِكَ أُنْزِلُ حَاجَتِي وَأَنْتَ أَعْلَمُ
بِهَا فَاقْضِهَا يَا رَبُّ يَا كَرِيمُ
(اَللَّهُمَّ صَلِّ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ)
സ്വലാത്ത്, അസ്മാഉൽ ഹുസ്‌നാ തുടങ്ങി പലതും ഈ സമയത്ത് ചൊല്ലാവുന്നതാണ്.
സഅ്യിന്റെ –ഏഴാമത്തെ നടത്തത്തിൽ
ഇവിടെ
തനിക്ക് ഇഷ്ടമുള്ളത് അറബിയിലോ മലയാളത്തിലോ ദുആ ചെയ്യുക. പക്ഷെ തുടക്കത്തിൽ
ഹംദും സ്വലാത്തും ചൊല്ലേണ്ടതാണ് അതിന്റെ ഒരു മാതൃക താഴെ
اَلْحَمْدُ
ِللهِ رَبِّ الْعَالَمِينَ حَمْداً يُوَافِي نِعَمَهُ وَيُكَافِئُ
مَزِيدَهُ ° اَللَّهُمَّ صَلِّ وَسَلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى
آلِ سَيِّدِنَا مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيََّتِهِ
وَأَصْحَابِه وَأَهْلِ بَيْتِهِ أَجْمَعِينَ ° وَعَلَى جَمِيعِ
الْأَنْبِيَاءِ وَالْمُرْسَـلِينَ وَالْأَوْلِيَـاءِ وَالشُّهَـدَاءِ
وَالصَّالِحِينَ وَصَلِّ وَسَلِّمْ عَلَى سَيِّدِنَا إِبْرَاهِيمَ
وَإِسْمَاعِيلَ وَهَاجَرَ عَلَيْهِمُ الصَّلاٰةُ وَالسَّلاٰم ° اَللَّهُمَّ
اخْتِمْ بِالْخَيْرٰاتِ آجَالَنَا وَحَقِّقْ بِفَضْلِكَ آمَالَنَا
وَسَهِّلْ لِبُلُوغِ رِضَاكَ سُبُلَنَا وَحَسِّنْ فِي جَمِيعِ الْأَحْوٰالِ
أَعْمَالَنَا يَا ذَا الْجَلاٰلِ وَالْإِكْرٰامِ ° رَبَّنَا لاَ تُزِغْ
قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً
إِنَّكَ أَنتَ الْوَهَّابُ. °° رَبِّ اغْفِرْ لِي وَلِوٰالِدَيَّ
وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ° رَبَّنَا تَقَبَّلْ مِنَّا
وَعَافِنَا وَاعْفُ عَنَّا وَعَلَى طَاعَتِكَ وَشُكْرِكَ أَعِنَّا وَعَلَى
غَيْرِكَ لاٰ تَكِلْنَا وَعَلَى الْإِيْمَانِ وَالْإِسْلاٰمِ الْكاَمِلِ
جَمْعاً تَوَفَّنَا وَأَنْتَ رٰاضٍ عَنَّا ، اَللَّهُمَّ ارْحَمْنَا
بِتَرْكِ الْمَعَاصِي مَا أَبْقَيْتَنَا يَا أَرْحَمَ الرَّاحِمِينَ.
മിനയിലേക്ക് പുറപ്പെടൽ
എട്ടിന് തന്നെ മിനയിലെക്ക് പുറപ്പെടണം. ളുഹറ് നിസ്കരിക്കാൻ മിനയിലെത്തുകയാണ് വേണ്ടത്. ഇവയെല്ലാം സുന്നത്തുകളാണ്. മിനയിലേക്ക് പോകുമ്പോൾ,
اَللَّهُمَّ
إِيَّاكَ أَرْجُو وَلَكَ أَدْعُو فَبَلِّغْنِي صَالِحَ أَمَلِي وَاغْفِرْ
لِي ذُنُوبِي وَامْنُنْ عَلَيَّ بِمَا مَنَنْتَ بِهِ عَلَى أَهْلِ
طَاعَتِكَ إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ.
മിനയിലേക്ക് എത്തിയാൽ ,
اَللَّهُمَّ
هٰذِهِ مِنًى وَهٰذَا مَا دَلَّلْتَنَا عَلَيْهِ مِنَ الْمَنَاسِكِ
فَمُنَّ عَلَيْنَا بِجَوَامِعِ الْخَيْرَاتِ وَبِمَا مَنَنْتَ بِهِ عَلَى
إِبْرَاهِيمَ خَلِيلِكَ وَمُحَمَّدٍ حَبِيبِكَ عَلَيْهِمَا الصَّلاةُ
وَالسَّلامُ وَبِمَا مَنَنْتَ بِهِ عَلَى أَهْلِ طَاعَتِكَ فَإِنِّي
عَبْدُكَ وَنَاصِيَتِي بِيَدِكَ جِئْتُ طَالِباً مَرْضَاتِكَ يَا رَبَّ
الْعَالَمِينْ
ളുഹറും,
അസറും, മഗ്‌രിബും, ഇശാഉം, സുബ്‌ഹിയും മിനയിൽ വെച്ച് നിസ്കരിക്കൽ
സുന്നത്താണ്. അന്ന് രാത്രി അവിടെ രാപാർക്കലും സുന്നത്തുണ്ട്. ഇവയൊന്നും
മിനയിൽ വെച്ച് ചെയ്തില്ലെങ്കിലും ഹജ്ജ് ശരിയാകുന്നതാണ്. മിനയിലെ മസ്ജിദുൽ
ഖൈഫിൽ വെച്ച് നിസ്കരിക്കൽ കൂടുതൽ പുണ്ണ്യമുള്ളതാണ്. ജംഉം ഖസ്‌റുമാക്കാൻ
പറ്റിയ ദൂരത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് മിനയിലും ജംഉം
ഖസ്‌റുമാക്കാവുന്നതാണ്. അന്നേ ദിവസം പ്രത്യേക അമലുകളൊന്നും
നിർബന്ധമില്ലെങ്കിലും തൽബിയത്തിലും ,ദിക്‌റുകളിലും ഖുർആൻ പാരായണത്തിലുമായി
മുഴുകണം.
ദുൽ ഹജ്ജ് ഒമ്പത് –അറഫ
ഹജ്ജിന്റെ
ദിന രാത്രങ്ങളിൽ ഏറ്റവും പുണ്ണ്യമേറിയ ദിനമാണ് ദുൽ ഹജ്ജ് ഒമ്പത് അഥവാ അറഫാ
ദിനം. ഒമ്പതിന് രാവിലെ സൂര്യൻ ഉദിച്ചാൽ മിനയിൽ നിന്ന് അറഫയിലേക്ക്
പുറപ്പെടണം.അറഫയിലേക്ക് പുറപ്പെടുമ്പോൾ
اَللَّهُمَّ
إِلَيْكَ تَوَجَّهْتُ وَلِوَجْهِكَ الْكَـرِيمِ أَرَدتُّ فَاجْعَلْ
ذَنْبِي مَغْفُورًا وَحَجِّي مَبْرُوراً وَارْحَمْنِي وَلاٰ تُخَيِّبْنِي
إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ اَللَّهُمَّ اجْعَلْنِي مِمَّنْ
تُبَاهِي بِهِ الْيَوْمَ مَلائِكَتِكَ الْكِرَامْ
ഈ യാത്രയിൽ തൽബിയത്ത് കഴിയുന്നത്ര വർദ്ധിപ്പിക്കുകയും ഉച്ചത്തിൽ ചൊല്ലുകയും വേണം.
ദുൽ ഹജ്ജ് ഒമ്പത് –അറഫ
ളുഹറ്
ബാങ്ക് കൊടുത്തതിനു ശേഷമാണ് അറഫയിലേക് പ്രവേശിക്കേണ്ടത്. പക്ഷെ ഇന്നത്തെ
തിരക്ക കാരണം ഇത് പാലിക്കാൻ കഴിയാത്തതിനാൽ ളുഹറ് അവിടെ
നിസ്കരിക്കാവുന്നതാണ്.
ദീർഘയാത്രക്കാർക്ക് ളുഹറും അസറും, ജംഉം
ഖസ്‌റുമാക്കാവുന്നതാണ്. എന്നാൽ ഹാജിമർക്കെല്ലാവർക്കും ജംഅ് ആക്കാമെന്ന
അഭിപ്രയമനുസരിച്ച് ജംഅ് ആക്കി നിസ്കരിച്ചാലും ശരിയാകുന്നതാണ്. ഇന്നത്തെ
ജനബാഹുല്യവും വുളു ഉണ്ടാക്കാനും മറ്റുമുള്ള ബുദ്ധിമുട്ടും സമയം ലാഭിച്ച്
കൂടുതൽ സമയം ദിക്‌റിലും ദുആയിലുമായി മുഴുകുന്നതീനു വേണ്ടിയും അസറിനെ
ളുഹറിലേക്ക് ജംഅ് ആക്കി നിസ്കരിക്കുന്നതായിരിക്കും ഉത്തമം
പക്ഷെ
ഖസ്‌റാക്കൽ യാത്രക്കാർക്ക് മാത്രമേ അനുവദനീയമാകൂ. അറഫയിലേക്ക് ചൂരുങ്ങിയത്
82 കിലോമീറ്ററെങ്കിലുമുള്ളവർക്ക് ജംഉം ഖസ്‌റുമാക്കാവുന്നതാണ്.
ഖസ്‌റാക്കുന്നവരോടു
കൂടെ പൂർത്തിയാക്കി നിസ്കരിക്കുന്നവർ മഅ്മൂമായി നിസ്കരിക്കുന്നതിനു
വിരോധമില്ല.ഇമാം സലാം വീട്ടിയതിനു ശേഷം ബാക്കിയുള്ള രണ്ട് റക്‌അത്ത്
നിസ്കരിച്ചാൽ മതി.
അറഫയിലോ മിനയിലോ ജുമുഅ ശാഫിഈ മദ്‌ഹബിൽ
നിസ്കരിക്കാൻ പറ്റുന്നതല്ല. എന്നാൽ അസീസിയ, ഷീഷാ പോലുള്ള മിനയുടെ
പുറത്തുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ജുമുഅ നിസ്കരിക്കാവുന്നതാണ്.
അറഫയിൽ ളുഹറ് നിസ്കരിച്ച ഉടനെ “അറഫയിൽ നിൽക്കുക” എന്ന പുണ്യകർമ്മത്തിൽ വ്യാപൃതനാവണം. അറഫയുടെ അതിരുകളായി അടയാളപ്പെടുത്തിയ ബോർഡുകൾക്കുള്ളിൽ എവിടെ നിന്നാലും മതിയാകുന്നതാണ്. ജബലു റഹ്‌മയുടെ താഴ് ഭാഗത്തായിരുന്നു നബി(സ.അ) നിന്നിരുന്ന സ്ഥലം. സാധിച്ചാൽ അവിടെ നിൽക്കൽ കൂടുതൽ പുണ്യമുള്ളതാണ്. ജമലു റഹ്‌മയുടെ മുകളിൽ കയറൽ പുണ്യമില്ല. നബി (സ.അ) യോ സ്വഹാബത്തോ ചെയ്തിട്ടുമില്ല.
അറഫയിലും
അറഫയിലേക്ക് പോകുന്ന വഴികളിലും അപകടങ്ങളിൽപെടലും കൂട്ടം തെറ്റലുമൊക്കെ
സാധാരണ സംഭവങ്ങളാണിന്ന്. എന്ത് സംഭവിച്ചാലും എന്ത് വിലകൊടുത്തും അല്പ
സമയമെങ്കിലും അറഫയിൽ നിൽക്കാൻ ശ്രമം നടത്തണം. അറഫ ലഭിക്കാതിരുന്നാൽ ഹജ്ജ് ലഭിക്കുകയില്ലെന്ന് ഓർക്കുക. എന്തെങ്കിലും
കാരണത്താൽ ഹോസ്പിറ്റലിൽ അഡിമിറ്റാകുകയോ മറ്റോ ചെയ്താൽ സുബ്‌ഹിയുടെ മുമ്പ്
ഒരല്പ സമയമെങ്കിലും അറഫയിൽ ഏതെങ്കിലും വിധേന എത്തിപ്പെടാൻ കഴിയുമോ എന്ന്
നോക്കണം.
അറഫയിൽ നിൽക്കുന്നതിന് പ്രത്യേക നിയ്യത്തുകളൊന്നും ആവശ്യമില്ല. രണ്ട് കാര്യങ്ങൾ മാത്രമാണ് നിർബന്ധമുള്ളത്.
ഒന്ന് : നിശ്ചിത സമയത്തിനുള്ളിലായിരിക്കുക.
അത് ,അറഫ ദിവസം ളുഹറ് വാങ്ക് കൊടുത്ത് മുതൽ അടുത്ത സുബ്‌ഹി വാങ്ക് വരേക്കുമാണ്.
ഈ സമയത്തിനുള്ളിൽ എപ്പോഴെങ്കിലും ഒരു സെക്കന്റ് അവിടെയുണ്ടായാൽ അവനു അറഫ ലഭിയ്ക്കും
രണ്ട്: ഇബാദത്തിന് അർഹതയുള്ളവനായിരിക്കണം. കുട്ടികളുടെയും ഉറങ്ങിയവരുടെയുമൊക്കെ അറഫ ശരിയാകുന്നതാണ്. അബോധാവസ്ഥയിൽ ശരിയാകുന്നതല്ല.
അറഫയിൽ നിൽക്കൽ നഷ്ടപ്പെട്ടാൽ ഹജ്ജ് നഷ്ടപ്പെടും, ഹജ്ജിലെ സുപ്രധാന ഘടകം അറഫയാണ്. അറഫ ഹറമിൽ പെട്ടെ സ്ഥലമല്ല.
ളുഹറ്
നിസ്കാരാന്തരം തൽബിയത്തിലും ദിക്‌റിലും സ്വലാത്തിലും ദുആയിലുമായി
മുഴുകുകയാണ് വേണ്ടത്. തന്റെയും മാതാപിതാക്കളുടെയും കുടുംബത്തിന്റെയും
ഗുരുവര്യരുടെയും സ്ഥാനങ്ങൾ വർദ്ധിക്കാനും പാപമോചനത്തിനും ഹുസ്‌നുൽ
ഖാതിമത്തിനും സ്വർഗം ലഭിക്കാനുമൊക്കെ പ്രത്യേകം ദുആ ചെയ്യുക.
ഇത്രയും
ശ്രേഷ്ഠതയുള്ള ഒരു ദിവസവും സ്ഥലവും വേറേ ജീവിതത്തിൽ കിട്ടുകയില്ല. അത്
തികച്ചും ഉപയോഗപ്പെടുത്താൻ ശ്രമിക്കുക. അറഫയിൽ രാവിലെ നേരത്തെയെത്തി അല്പം
വിശ്രമിക്കുന്നത് അറഫയുടെ അറഫയുടെ സമയമായ ളുഹ്‌റിനു ശേഷമുള്ള സമയത്ത്
കൂടുതൽ ഉന്മേഷത്തോടെ ഇബാദത്തുകളിൽ മുഴുകാൻ കഴിയും. അറഫയിൽ ഉൾപ്പെടുത്താൻ
പറ്റിയ ചില ദിക്‌റുകളാണ് താഴെ. എണ്ണങ്ങൾ ക്‌ളിപ്തമല്ല. കൂട്ടുകയും
കുറക്കുകയുമൊക്കെയാവാം.
അറഫയിലെ ദിക്‌റുകൾ
സൂറത്തുൽ ഫാത്വിഹ 33 പ്രാവശ്യം
ആയത്തുൽ കുർസി 33 പ്രാവശ്യം ഓതുക
സൂറത്തുൽ ഹശ്‌റ് ഒരു പ്രാവശ്യം ഓതുക. (റസ്മുൽ ഉസ്മാനി ഫോണ്ട് ബ്ലോഗിൽ വർക്ക് ചെയ്യാത്തതിനാൽ ,സൂറത്ത് ഇവിടെ കൊടുക്കുന്നില്ല).
سورة الإخلاص
( 100 പ്രാവശ്യം)
سورة الفلق
(1 തവണ)
سورة الناس
(1 തവണ )
ശേഷം,
لاٰ إِلهَ إِلاَّ اللهُ لاٰ إِلهَ إِلاّ اللهُ
(250 പ്രാവശ്യം)
لاٰ
إِلهَ إِلاَّ اللهُ وَحْـــدَهُ لاٰ شَرِيكَ لَه ، لَهُ الْمُلْكُ وَلَهُ
الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرْ(100 പ്രാവശ്യം)
سُبْحَانَ
اللهِ وَالْحَمْــدُ ِللهِ وَلاٰ إِلهَ إِلاَّ اللهُ وَاللهُ أَكْبَرْ
وَلاٰ حَوْلَ وَلاٰ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمْ
(100 പ്രാവശ്യം)
سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ العَظِيم وَبِحَمْدِهِ أَسْتَغْفِرُ الله
(100 പ്രാവശ്യം) .
أَسْتَغْفِرُ
اللهَ الَّذِي لاَ إِلٰهَ إِلاَّ هُوَ الرَّحْمٰنُ الرَّحِيمُ الْحَيُّ
الْقَيُّومُ الَّذِي لاَ يَمُوتُ وَأَتُوبُ إِلَيْهِ رَبِّ اغْفِرْ لِي
وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ
(100 പ്രാവശ്യം).
حَسْبُنَا اللهُ وَنِعْمَ الْوَكِيلْ
(100 പ്രാവശ്യം)
يٰا حَيُّ يٰا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ
(100 പ്രാവശ്യം).
اَللَّهُمَّ
صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمٰا
صَلَّيْتَ عَلَى إِبْرٰاهِيمَ وَعَلَى آلِ إِبْرٰاهِيمَ وَبَارِكْ عَلَى
سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمٰا بَارَكْتَ
عَلَى إِبْرٰاهِيمَ وَعَلىٰٰ آلِ إِبْرٰاهِيمَ فِي الْعٰالَمِينَ إِنَّكَ
حَمِيدٌ مَّجِيدْ
(100 പ്രാവശ്യം) .
അസ്‌മാഉൽ ഹുസ്‌നാ
الصلاة الإبراهيمية الشاملة
اَللَّهُمَّ
صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ النَّبِيِّ
الْأُمِّيِّ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَأَزْوٰاجِهِ أُمَّهٰاتِ
الْمُؤْمِنِينَ وَذُرِّيَّتِهِ وَأَهْـلِ بَيْتِهِ كَمٰا صَـلَّيْتَ عَلَى
إِبْرٰاهِيمَ وَعَلَى آلِ إِبْرٰاهِيمَ فِي الْعٰالَمِينَ إِنَّكَ حَمِيدٌ
مَّجِيدٌ وَبٰارِكْ عَلىٰٰ سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ
النَّبِيِّ الأُمِّيِّ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَأَزْوٰاجِهِ
أُمَّهٰاتِ الْمُؤْمِنِينَ وَذُرِّيَّتِهِ وَأَهْلِ بَيْتِهِ كَمٰا
بٰارَكْتَ عَلَى إِبْرٰاهِيمَ وَعَلَى آلِ إِبْرٰاهِيمَ فِي الْعٰالَمِينَ
إِنَّكَ حَمِيدٌ مَّجِيدٌ وَكَمٰا يَلِيقُ بِعَظِيمِ شَرَفِهِ وَكَمٰالِهِ
وَكَمٰا تُحِبُّ وَتَرْضَى لَهُ دٰائِماً أَبَداً عَدَدَ مَعْلُومٰاتِكَ
وَمِدٰادَ كَلِمٰاتِكَ وَرِضَى نَفْسِكَ وَزِنَةَ عَرْشِكَ أَفْضَلَ
صَلاٰةٍ وَأَكْمَلَهٰا وَأَتَمَّهَا كُلَّمَا ذَكَرَكَ وَذَكَرَهُ
الذَّاكِرُونَ وَغَفَلَ عَنْ ذِكْرِكَ وَذِكْرِهِ الْغَافِلُونَ وَسَلَّمَ
تَسْلِيماً كَذٰلِكَ وَعَلَيْنَا مَعَهُمْ يٰا أَرْحَمَ الرَّاحِمِينَ
صلاة السلطان محمود الغزنوي
بسم الله الرحمن الرحيم
اَللَّهُمَّ
صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا
مُحَمَّدٍ بِعَدَدِ رَحْمَةِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى
سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ فَضْلِ
الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى
آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ خَلْقِ الله ° اَللَّهُمَّ صَلِّ
وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ
بِعَدَدِ مَا فِي عِلْمِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى
سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّـدٍ بِعَدَدِ
كَلِمَاتِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ كَرَمِ الله ° اَللَّهُمَّ
صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا
مُحَمَّدٍ بِعَدَدِ حُرُوفِ كَلاٰمِ الله ° اَللَّهُمَّ صَلِّ وَسَلِّمْ
عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ
قَطْرِ الْأَمْطَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا
مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ وَرَقِ الْأَشْجَارِ °
اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ
سَيِّدِنَا مُحَمَّدٍ بِعَدَدِ رَمْلِ الْقِفَارْ° اَللَّهُمَّ صَلِّ
وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ
بِعَدَدِ الْحُبُوبِ وَالثِّمَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى
سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَا
أَظْلَمَ عَلَيْهِ اللَّيْلُ وَأَشْرَقَ عَلَيْهِ النَّهَارُ ° اَللَّهُمَّ
صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا
مُحَمَّدٍ بِعَدَدِ اللَّيْلِ وَالنَّهَارِ ° اَللَّهُمَّ صَلِّ وَسَلِّمْ
عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَـدَدِ
مَا خَلَقْتَ فِي الْبِحَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى
سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَنْ
صَلَّى عَلَيْهِ اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَنْ لَّمْ يُصَلِّ عَلَيْهِ °
اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ
سَيِّدِنَا مُحَمَّدٍ بِعَدَدِ أَنْفَاسِ الْخَلاٰئِقِ ° اَللَّهُمَّ صَلِّ
وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ
بِعَدَدِ نُجُومِ السَّمٰاوٰاتِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى
سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ كُلِّ
شَيْءٍ فِي الدُّنْيَا وَالآخِرَةِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى
سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَـا
خَلَقَ رَبِّي وَأَحْصَى ° وَصَلَوٰاتُ اللهِ تَعٰالَى وَمَلاٰئِكَتِهِ
وَأَنْبِيٰائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى سَيِّدِ
الْمُرْسَلِينَ وَخَاتِمِ النَّبِيِّينَ وَإِمٰامِ الْمُتَّقِينَ وَقَائِدِ
الْغُرِّ الْمُحَجَّلِينَ وَشَـفِيعِ الْمُذْنِبِين سَيِّدِنَا
وَمَوْلاٰنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَأَزْوٰاجِهِ
وَذُرِّيَّتِهِ وَأَهْلِ بَيْتِهِ وَالْأَئِمَّةِ الْمٰاضِينَ
وَالْمَشَايِخِ الْمُتَقَدِّمِينَ وَالشُّهَدٰاءِ وَالصَّالِحِينَ وَأَهْلِ
طَاعَتِكَ أَجْمَعِينَ مِنْ أَهْلِ السَّمَاوٰاتِ وَالْأَرَضِينَ
بِرَحْمَتِكَ يٰا أَرْحَمَ الرَّاحِمِينَ يٰا أَكْرَمَ الْأَكْرَمِينَ
وَالْحَمْدُ ِللهِ رَبِّ الْعَالَمِينَ °سُبْحٰانَ رَبِّكَ رَبِّ
الْعِزَّةِ عَمّٰا يَصِفُونَ وَسَلاٰمٌ عَلَى الْمُرْسَلِينَ وَالْحَمْدُ
ِللهِ رَبِّ الْعَالَمِينَ
الاستغفار
കുറ്റവിമോചനത്തിനായി അല്ലാഹുവിനോട് മാപ്പപേക്ഷിക്കാൻ മഹന്മാർ രൂപം നൽകിയ ഒരു മാതൃകയാണിത്. ഇതിൽ
سيد الاستغفار
എന്ന് നബി (സ.അ) വിശേഷിപ്പിച്ച മാതൃകയും അടങ്ങിയിട്ടുണ്ട്. സ്രഷ്ടാവിന്റെ
പ്രീതി കരസ്ഥമാക്കാൻ ഏറ്റവും പ്രധാനമാണല്ലോ പശ്ചാത്താപം. പതിവായി
പാപവിമോചനം തേടിക്കൊണ്ടിരിക്കുന്നവന് അല്ലാഹു അവന്റെ ക്ലേശങ്ങൾക്ക് ആശ്വാസം
നൽകുകയും , കഷ്ടപ്പാടിൽ നിന്ന് മോചനവും , പ്രതീക്ഷിക്കാത്ത
വഴിയിലൂടെയുള്ള ഉപജിവന മാർഗം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുമെന്ന്
നബി(സ.അ) അരുളിയിട്ടുണ്ട്. മാത്രമല്ല പൊറുക്കലിനെ തേടുന്നതിന്റെ
ഗുണങ്ങളിൽപെട്ടതാണ് പാപമോചനം, അപമാനകരമായ കുറ്റകൃത്യങ്ങളെ മറച്ചുവെക്കുക,
സമൃദ്ധമായ നിത്യ ജിവിതം, ഉത്കൃഷ്ടമായ സ്വഭാവ ഗുണങ്ങൾ, സമ്പത്തിനു
സംരക്ഷണവും ബർക്കത്തും ലഭിക്കുക, ആഗ്രഹ സഫലീകരണം,സർവ്വോപരി സ്രഷ്ടാവിന്റെ
ഇഷ്ടദാസരിൽ ഉൾപ്പെടുക എന്നിവയെല്ലാം അറഫയിൽ പ്രത്യേകം ഉപയോഗപ്പെടുത്താം.
ശേഷം തന്റെയും വേണ്ടപ്പെട്ടവരുടെയും എല്ലാ കര്യങ്ങളും തനിക്ക് ഇഷ്ടമുള്ള ഭാഷയില്‍ ചോദിക്കാവുന്നതാണ്.
സൂര്യാസ്തമയം
ഉറപ്പായാല്‍ അറഫയില്‍ നിന്ന് പുറപ്പെടാന്‍ സമയമായി. ജംഅ്
അനുവദനീയമല്ലാത്തവര്‍ മഗ്‌രിബ് അറഫയില്‍ വെച്ച് നിസകരിക്കണം. അവര്‍
ഇപ്രകാരം എല്ലാ നിസ്കാരങ്ങളും അതാതിന്റെ സമയത്ത് പൂര്‍ത്തിയാക്കി
നിസ്കരിക്കുകയാണ് വേണ്ടത്. രാത്രിയും അറഫയുടെ പുണ്യമേറിയ സമയമായതിനാല്‍ ഈ
സമയത്തൊക്കെ ദിക്‌റുകളില്‍ മുഴുകണം.
മുസ്‌ദലിഫ
അറഫയുടേയും
മിനായുടേയും ഇടയിലുള്ള സ്ഥമാണ് മുസ്‌ദലിഫ. അറഫാദിവസത്തെ സൂര്യാസ്തമയം
ഉറപ്പായത് മുതല്‍ക്ക് മുസ്‌ദലിഫയിലേക്ക് നീങ്ങാവുന്നതാണ്. സമാധാനത്തോടോയും
അച്ചടക്കത്തോടെയും തല്‍ബിയത്ത് ചൊല്ലിക്കൊണ്ടാണ് നീങ്ങേണ്ടത്. അറഫയില്‍
വെച്ച് നിസ്കരിക്കാത്തവര്‍ മുസ്‌ദലിഫയില്‍ എത്തിയ ഉടനെ നിസ്കരിക്കുക.
മുസ്‌ദലിഫയിലേക്കാവശ്യമായ വെള്ളവും ഭക്ഷണവും കരുതുന്നത് നല്ലതാണ്.
മുസ്‌ദലിഫയില്‍ രാപാര്‍ക്കല്‍ ഹജ്ജിന്റെ വാജിബാത്തുകളില്‍ പെട്ടതാണ്.
മുസ്‌ദലിഫയില്‍ അര്‍ദ്ധരാത്രിക്ക് ശേഷം അല്‍പമെങ്കിലും ലഭിച്ചാല്‍ ഈ
വാജിബാത്ത് വീടുന്നതാണ്. അര്‍ദ്ധരാത്രിക്ക് ശേഷം അതുവഴി വാഹനത്തില്‍ കടന്ന്
പോയാലും മതി. ഫജ്‌റുദിക്കുന്നത് വരേക്കും അവിടെ കഴിച്ച് കൂട്ടലാണ്
ശ്രേഷഠത. മുസ്‌ദലിഫയുടെ അതിര്‍ത്തിക്കുള്ളില്‍ എവിടെനിന്നാലും മതി.
ഇത്
പെരുന്നാളിന്റെ രാത്രിയാണെന്നോര്‍ക്കുമല്ലോ. പുണ്യമേറിയ രാവും പുണ്യമേറിയ
സ്ഥലവുമാണെന്നോര്‍ത്ത് ഖുര്‍ആന്‍ പാരായണത്തിലും ദിക്‌റിലും ദുആയിലുമായി
വ്യാപൃതനാവണം. അവിടെ നിന്ന് ജംറകളെ എറിയാനുള്ള കല്ലുകളും
പെറുക്കിയെടുക്കണം. വലിയ കടലമണിയോളം വലുപ്പമുള്ള കല്ലുകളാണ് വേണ്ടത്.
മൂന്ന് ദിവസം എറിയാന്‍ ഉദ്ദേശിച്ചവര്‍ എഴുപത് കല്ലുകളും രണ്ട് ദിവസം
എറിഞ്ഞ് നേരത്തേ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ 49 കല്ലുകളുമാണ്
പെറുക്കേണ്ടത്. ഈ കല്ലുകള്‍ ഹറമില്‍ എവിടെ നിന്ന് എടുത്താലും മതിയാകും. ജംറകളില്‍
നിന്ന് എടുക്കലും വലിയ കല്ലുകള്‍ പൊട്ടിച്ചെടുക്കലും കാറാഹത്താണ്. ഈ
കല്ലുകള്‍ ഹറമിലെ കല്ലുകളായത് കൊണ്ട് ബാക്കിയുള്ള കല്ലുകള്‍ ഹറമില്‍ തന്നെ
ഉപേക്ഷിക്കേണ്ടതാണ്. പുറത്തേക്ക് കൊണ്ട് പോകാന്‍ പാടുള്ളതല്ല.
മുസ്‌ദലിഫയുടെ അവസാന ഭാഗത്തായുള്ള ‘മഷ്‌അറുല്‍ ഹറാം’ എന്ന ചെറിയ കുന്നിന്‍
മുകളില്‍ കയറല്‍ സുന്നത്താണ്. കഴിയാത്തവര്‍ അതിന്റെ താഴ്വരയില്‍
നില്‍ക്കണം.
മുസ്‌ദലിഫയിലും മഷ്‌അറുല്‍ ഹറാമിലും താഴെ പറയുന്ന പ്രാര്‍ത്ഥന ചൊല്ലുക.
വാദി മുഹസ്സര്‍
മുസ്‌ദലിഫയുടേയും
മിനായുടേയും ഇടയിലുള്ള ഒരു മലഞ്ചെരുവാണത്. അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയ
സ്ഥലമാണത്. ഇവിടെ എത്തിയാല്‍ അതിവേഗം നടക്കുകയും ഇങ്ങനെ
പ്രാര്‍ത്ഥിക്കുകയും വേണം.
اَللَّهُمَّ
لاٰ تَقْتُلْنَا بِغَضَبِكَ وَلاٰ تُهْلِكْنَا بِعَذَابِكَ وَعَافِنَا
قَبْلَ ذَلِكَ أَعُوذُ بِاللهِ السَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ
الرَّجِيمِ وَأَعْمَالِهِ وَأَحْزَابِهِ الذَّمِيمِ اَللَّهُمَّ إِنِّي
أَعُوذُ بِكَ مِنْ َسَـيِّئَاتِ الْأَعْمَالِ وَعَافِنِي وَاعْفُ عَنِّي
وَلاٰ تَأْخُذْ بِمَا أَسْلَفْتُ مِنَ الذُّنُوبِ وَقَدِمْتُ مِنَ
الْخَطَأِ وَالذُّنُوبِ وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ
الرَّحِيمُ ، اَللَّهُمَّ يَا عَظِيمُ اغْفِرْ لَنَا ذُنُوبَنَا وَإِنْ
عَظُمَتْ فَإِنَّهُ لاٰ يَغْفِرُ الذَّنْبَ إِلاَّ أَنْتَ إِنَّكَ أَنْتَ
الْعَظِيمُ الرَّؤُوفُ الرَّحِيمُ وَصَلىَّ اللهُ عَلَى سَيِّدِنَا
مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ
ദുല്‍ ഹജ്ജ് പത്ത്
ദുല്‍ ഹജ്ജ് പത്തിനാണ് ഹജ്ജിന്റെ ഭുരിഭാഗം അമലുകളും ചെയ്യേണ്ടത്.
അവകള്‍
: ജംറത്തുല്‍ അഖബയെ എറിയുക, അറവ് നടത്തുക, മുടി മുറിക്കുക, ത്വവാഫ്
ചെയ്യുക, മുമ്പ് സഅ്യ് ചെയ്യാത്തവര്‍ സഅ്യും ചെയ്യുക. ഇവ ഈ
തര്‍ത്തീബനുസരിച്ചാവല്‍ സുന്നത്തുണ്ട്. ഈ തര്‍ത്തിബില്ലെങ്കിലും ഹജ്ജ്
ശരിയാകും. ഈ കര്‍മ്മങ്ങള്‍ ചെറിയ തോതില്‍ വിശദീകരിക്കാം.
മുസ്‌ദലിഫയില്‍
നിന്ന് സുബ്‌ഹി നിസ്കരിച്ച് പുറപ്പെടലാണ് ശ്രേഷ്ഠത. എങ്കിലും
രോഗികള്‍ക്കും കുട്ടികളുള്ളവര്‍ക്കും അര്‍ദ്ധരാത്രിക്ക് ശേഷം
മുസ്‌ദലിഫയില്‍ നിന്ന് പുറപ്പെട്ട് ഏറും മറ്റ് കര്‍മ്മങ്ങളും
നിര്‍വ്വഹിക്കാവുന്നതാണ്.
മുസ്‌ദലിഫയില്‍ നിന്ന് പുറപ്പെട്ട് മിനായിലെത്തിയാല്‍ ഇങ്ങനെ ദുആ ചെയ്യുക.
اَللَّهُمَّ هٰذِهِ مِنىً قَدْ أَتَيْتُهَا وَأَنَا عَبْدُكَ وَابْنُ
عَبْدِكَ أَسْأَلُكَ أَنْ تَمُنَّ عَلَيَّ بِمَا مَنَنْتَ بِهِ عَلَى
أَوْلِيَائِكَ ، اَللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْحِرْمَانِ
وَالْمُصِيبَةِ فِي دِينِي يَا أَرْحَمَ الرَّاحِمِينَ
സുന്നത്തനുസരിച്ച്
ദുല്‍ഹജ്ജ് പത്തിന് ആദ്യം ചെയ്യേണ്ടത് ജംറത്തുല്‍ അഖബയെ എറിയുകയാണ്.
മുസ്‌ദലിഫയില്‍ നിന്ന് വരുമ്പോള്‍ അവസാനമായി കാണുന്ന ജംറയാണ് ജംറത്തുല്‍
അഖബ. ആദ്യം കാണുന്നവ ജംറത്തുല്‍ ഊലയും പിന്നെ വുസ്‌ഥ്വയുമാണ്. ഈ ഏറ്
ഹജ്ജിന്റെ വാജിബാത്തുകളില്‍ പെട്ടതാണ്. പെരുന്നാള്‍ ദിവസം ജംറത്തുല്‍
അഖബയെ മാത്രമേ എറിയാന്‍ പാടുള്ളൂ. ഇത് അനുവദനീയമാകുന്ന സമയം പെരുന്നാള്‍
രാവിന്റെ പകുതി കഴിഞ്ഞത് മുതല്‍ തുടങ്ങി ദുല്‍ ഹജ്ജ് പതിമൂന്നിന്റെ
സൂര്യാസ്തമയം വരേക്കും നീണ്ടുനില്‍ക്കുന്നതാണ്. ശ്രേഷ്ഠമായ സമയം ദുല്‍
ഹജ്ജിന് പത്തിന് സൂര്യന്‍ ഉദിച്ചത് മുതല്‍ ളുഹ്‌റ് വാങ്ക് കൊടുക്കുന്നത്
വരേക്കുമാണ്.
പത്തിന് ജംറത്തുല്‍ അഖബയെ എറിയേണ്ടുന്ന സുന്നത്തായ രൂപം
: കഅ്ബയെ ഇടത് ഭാഗത്തും മിനായെ വലതുഭാഗത്തും ആക്കി ജംറക്ക് മുന്നിട്ട്
കൊണ്ടാണ് എറിയേണ്ടത്. മറ്റുള്ള ദിവസങ്ങളിലെല്ലാം ഖിബ്‌ലക്ക് മുന്നിട്ട്
കൊണ്ട് എറിയലാണ് സുന്നത്ത്.
ജംറയെന്ന് പറയുന്നത് കോഴിമുട്ട
ആകൃതിയിലുള്ള കളത്തെകുറിച്ചാണ്, ചുമരിനെയല്ല. ഈ കളത്തിൽ കല്ല് വീഴുമാറ്
അടുത്തുചെന്ന് താഴെ കൊടുത്ത് ദിക്റുകൾ ചൊല്ലി അല്ലെങ്കിൽ
بسم الله الله أكبر
എന്നുരുവിട്ട് ഓരോ കല്ല് വീതം കക്ഷം വെളിവാകുന്ന രൂപത്തിൽ കൈയുയർത്തി
എറിയുകയാണ് വേണ്ടത്. സ്ത്രികൾ ഈ രൂപത്തിൽ കൈയുയർത്താൻ പാടില്ല. ഏഴ്
കല്ലുകളെകൊണ്ടാണ് എറിയേണ്ടത്. എണ്ണത്തിൽ സംശയിക്കുകയോ
കളത്തിലെത്തിയിട്ടില്ലെന്ന് ബോധ്യപ്പെടുകയോ ചെയ്താൽ ഉറാപ്പാകുന്നത് വരെ
എറിയണം. കളത്തെ ഉദ്ദേശിച്ചെറിയുകയും കല്ല് കളത്തിൽ വീണ് പുറത്തേക്ക്
ഉരുണ്ടുപോവുകയും ചെയ്താൽ ഏറ് ശരിയാകുന്നതാണ്. എന്നാൽ തൂണിനെയോ
മറ്റെന്തിനെയോ ഉദ്ദേശിച്ചെറിയുകയും അപ്രതീക്ഷിതമായി കളത്തിൽ വീഴുകയും
ചെയ്താൽ തന്നെയും അത് പരിഗണിക്കുന്നതല്ല.
ഒരിക്കൽ എറിഞ്ഞ
കല്ലുകൊണ്ട് എറിയുകയോ,മറ്റൊരാൾ എറിഞ്ഞ കല്ലുകൊണ്ട് എറിയുകയോ, ജംറകളിൽ
നിന്ന് പെറുക്കിയെടുത്ത് എറിയുകയോ ചെയ്താൽ മതിയാകുന്നതാണ്. പക്ഷെ
കറാഹത്താണ്. എറിയുന്ന വസ്തു കല്ലിന്റെ ഇനത്തിൽ പെട്ടതാവണം.എറിയുന്ന വസ്തു
കല്ലിന്റെ ഇനത്തില്പെട്ടതാകണം. മണ്ണോ ഇരുമ്പോ പറ്റുന്നതല്ല. കൂടുതൽ വലിയതോ
വളരെ ചെറിയതോ ആയ കല്ലുകളെകൊണ്ട് എറിയൽ കറാഹത്താണ്.
ചിലരെങ്കിലും ജംറകളെ ചെരിപ്പ് കൊണ്ടും കുടകൊണ്ടുമൊക്കെ എറിയുന്നതും , ‘ശൈത്വാനേ’ എന്ന് വിളിക്കുന്നതും കാണാം. ഇത് തെറ്റാണ്.
بسم الله الله أكبر എന്ന് ചൊല്ലുകയാണ് വേണ്ടത്. രോഗമോ മറ്റോ കാരണത്താൽ സ്വയം എറിയാൻ കഴിയാത്തവർ എറിയാൻ മറ്റൊരാളെ ഏല്പിക്കാവുന്നതാണ് .
ഇങ്ങിനെ മറ്റൊരാളെ എറിയാൻ ഏല്പിക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ടുന്ന കാര്യങ്ങൾ :
ഒന്ന്
: ദുൽഹജ്ജ് പതിമൂന്നിന്റെ സൂര്യൻ അസ്തമിക്ക്ന്നതിനു മുമ്പ് തന്റെ തടസങ്ങൾ
നീങ്ങി എറിയാൻ കഴിയില്ലെന്ന് ഉറപ്പുണ്ടാകണം. എങ്കിൽ മാത്രമേ മരൊരാളെ
ഏല്പിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ എല്ലാ ദിവസത്തെ ഏറുകളും കൂടെ അവസാനത്തെ
ദിവസം എറിഞ്ഞാൽ മതി. വഴിക്ക് വഴിയായി എറിയണമെന്ന് മാത്രം. ഏറിന്റെ പ്രധാന
സമയങ്ങളിൽ ഇന്ന് കാണുന്ന തിരക്കുകൾ സ്വയം ഏറിയുന്നതിൽ നിന്ന് ഒഴിവാക്കുന്ന
തടസ്സമായി പരിഗണിക്കുകയില്ല. കാരണം പിറ്റേന്ന് പകൽ സമയത്തും
രാത്രിയിലുമെല്ലാം തീരെ തിരക്കില്ലാതെ ജംറകൾ ഒഴിഞ്ഞിരിക്കുന്നത് കാണാം.
മിക്ക രോഗികൾക്കും ഈ സമയത്ത് എറിയാവുന്നതാണ്.
രണ്ട്
: അന്നേ ദിവസത്തെ സ്വന്തം ഏറ് മുഴുവനും എറിഞ്ഞതിനു ശേഷമേ മറ്റൊരാളുടെ ഏറ്
എറിയാൻ പാടുള്ളൂ. ഈ നിബന്ധനകളുണ്ടാകുന്നതോടൊപ്പം സമ്മതവും ഉണ്ടായിരിക്കണം.
എറിയാൻ
കഴിയാത്ത ചെറിയ കുട്ടികൾക്ക് വേണ്ടി എറിയുമ്പോൾ കുട്ടികളെ എറിയുന്ന
സ്ഥലത്ത് സന്നിഹിതരാക്കൽ നിർബന്ധമാണ്. കുട്ടികളുടെ കയ്യിൽ കല്ല് വെച്ച്
എടുക്കൽ സുന്നത്താണ്.
ജംറകളിൽ എറിയുമ്പോൾ താഴെ പറയുന്ന ദിക്റുകൾ ചൊല്ലേണ്ടതാണ്.
بِسْمِ
اللهِ اَللهُ أَكْبَرُ اَللَّهُُمَّ اجْعَلْهُ حَجّاً مَبْرُوراً
وَسَعْياً مَشْكُوراً وَعَمَلاً صَالِحاً مَقْبُولاً وَتِجَارَةً لَنْ
تَبُورَ ، بِسْمِ اللهِ اَللهُ أَكْبُر صَدَقَ وَعْدَهُ وَنَصَرَ عَبْدَهُ
وَأَعَزَّ جُنْدَهُ وَهَزَمَ الْأَحْزَابَ وَحْدَهُ لاٰ إِلَهَ إِلاَّ
اللهُ وَلاٰ نَعْبُدُ إِلاَّ إِيَّاهُ مُخْلِصِينَ لَهُ الدِّينَ وَلَوْ
كَرِهَ الْكَافِرُونَ وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلى
آلِهِ وَصَحْبِهِ وَسَلِّمْ
എറിയാൻ
തുടങ്ങുന്നതോടെ തൽബിയത്ത് ഒഴിവാക്കി തക്ബീർ ചൊല്ലാൻ തുടങ്ങണം. ഇനി ഒരാൾ
ആദ്യം ചെയ്യുന്നത് മുടി മുറിക്കലോ ത്വവാഫോ ആണെങ്കിൽ അതോടു കൂടെ തൽബിയത്ത്
ഒഴിവാക്കി തക്ബീർ തുടങ്ങണം. ഇക്കാലത്ത് ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു പ്രധാന
കാര്യമാണ് ജംറകളിലേക്ക് എറിയാൻ പോകുന്ന സമയത്ത് വിലപിടിപ്പുള്ള സാധനങ്ങളോ,
പാസ്പോർട്ട്, ഇഖാമ പോലുള്ള രേഖകളോ കൊണ്ടുപോകാതിരിക്കുകയെന്നത്. കൂടാതെ ബാഗ്
പോലുള്ള ഒരു സാധനവും ജംറയുടെ ഭാഗത്തേക്ക് കൊണ്ടുപോകാൻ പോലീസുകാർ
അനുവദിക്കുകയില്ല. അവരത് തടയുകയോ വാങ്ങിവെക്കുകയോ ചെയ്യും. എറിയാൻ പോകുന്ന
വഴിക്ക് തിരിച്ച് പോരാനും അവർ സമ്മതിക്കുകയില്ല. അതിനാൽ സാധനങ്ങൾ
നഷ്ടപ്പെടാൻ കാരണമാകുന്നത് കൊണ്ട് ഒരു സാധനവുമില്ലാതെ പോകുന്നതാണ് ബുദ്ധി.
പാസ്പോർട്ട് പോലുള്ള സുപ്രധാന രേഖകൾ ജംറകളിലോ ത്വവാഫിലോ മറ്റോ
നഷ്ടപ്പെടുകയോ പോക്കറ്റടിക്കപ്പെടുകയോ ചെയ്താൽ ,മിനയിലും മക്കത്തുമെല്ലാം
ഇത്തരം പരാതികൾ സ്വീകരിക്കാൻ പ്രത്യേക ഓഫിസുകളും സംവിധാനങ്ങളും ഗവണ്മെന്റ്
ഒരുക്കിയിട്ടുണ്ട്. അവിടെ പരാതി കൊടുക്കുകയും അവരിൽ നിന്ന് തന്റെ
നഷ്ടപ്പെട്ട രേഖക്ക് പകരം വെക്കാൻ പറ്റിയ അവരുടെ ഔദ്യോഗിക സ്റ്റാമ്പോട്
കൂടിയ പേപ്പർ വാങ്ങിക്കുകയും വേണം.
ദുൽഹജ്ജ് പത്തിന് ചെയ്യേണ്ടുന്ന രണ്ടാമത്തെ കർമ്മമാണ് അറവ്. ഹാജിമാർക്ക് മൂന്ന് വിധത്തിൽ അറവ് ഉണ്ടാകും.
ഒന്ന് : ഹദ്‌യ് :
ഹാജിമാരുമായി ബന്ധപ്പെടുത്തി വിശുദ്ധ ഖുർആൻ കൂടുതൽ പരാമർശിച്ച ബലിയാണത്.
മക്കയിൽ അറുത്ത് വിതരണം ചെയ്യാൻ ഹാജിമാർ കൊണ്ടുപോകുന്ന ബലിമൃഗത്തിന് ഹദ്‌യ്
എന്ന് പറയുന്നു. ഇത് സുന്നത്താണ്. നേർച്ചയാക്കിയാൽ നിർബന്ധമാകും. ആട്,
മാട്, ഒട്ടകം എന്നിവയിൽ ഒന്നിനെയാണ് അറുക്കേണ്ടത്. ഒട്ടകമോ മാടോ ആണെങ്കിൽ
ഏഴ് പേർക്ക് ഒന്ന് മതിയാകും. പെരുന്നാൾ ദിനം സൂര്യനുദിച്ച് ചുരുങ്ങിയ രണ്ട്
റകഅത്തിനും രണ്ടു ഖുതുബക്കും മതിയാകുന്നത്ര സമയം കഴിഞ്ഞാൽ അറുക്കാനുള്ള
സമയമായി. പതിമൂന്നിന്റെ സൂര്യാസ്തമയം വരേക്കും ഈ സമയം നീണ്ടു നിൽക്കും
രണ്ട് : ഉള്ഹിയ്യത്ത് :
ബലി പെരുന്നാളിനോടനുബന്ധിച്ച് ഹാജിമാർക്കും അല്ലാത്തവർക്കും ശക്തിയായ
സുന്നത്തുള്ള അറവാണിത്. ഇതിന്റെയും സമയം നേരത്ത വിവരിച്ച സമയം തന്നെയാണ്.
ഉള്ഹിയ്യത്തിന്റെയും
ഹദ്യിന്റെയും മാംസങ്ങളിൽ നിന്ന് അല്പം തനിക്ക് ഭക്ഷിക്കാൻ മാറ്റി വെച്ച്
ബാക്കി മുഴുവനും ദാനം ചെയ്യലാണുത്തമം. ഇവ രണ്ടും നേർച്ചയാക്കിയാൽ
നിർബന്ധമാകുന്നതും അതിൽ നിന്ന് ഭക്ഷിക്കുകയോ തോലു പോലുള്ളവ വിൽക്കുകയോ
ചെയ്യാൻ പാടില്ലാത്തതുമാണ്.
മൂന്ന് : ഫിദ്‌യ :
ഹജ്ജിലോ ഉംറയിലോ സംഭവിച്ച ന്യൂനതകൾ പരിഹരിക്കാനായി നൽകുന്ന അറവാണ് ഫിദ്യ.
ഇതിന്റെ സമയം, ന്യൂനത സംഭവിച്ചത് മുതൽക്ക് തുടങ്ങും. എന്നാണോ അറവ്
നിർവ്വഹിക്കുന്നത് അത് വരെ അതിന്റെ സമയം നീണ്ടു നിൽക്കും. ഹദ്യയും
,ഫിദ്യയും ഹറമിന്റെ പരിധിക്കുള്ളിൽ വെച്ചായിരിക്കലും അവിടെയുള്ള
ദരിദ്രർക്ക് വിതരണം ചെയ്യലും നിർബന്ധമാണ്. ഈ മൂന്ന് ഇനമല്ലാതെ മറ്റൊരു
അറവില്ല.
പുരുഷന്‍ സ്വന്തമായി അറുക്കലാണ് സുന്നത്ത്. സ്ത്രീ,
പുരുഷനെ ഏല്‍പ്പിക്കേണ്ടതാണ്. അറുക്കുമ്പോഴോ മറ്റുള്ളവരെ
ഏല്‍പ്പിക്കുമ്പോഴോ ഉടമസ്ഥന്‍ നിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണ്.
അറുക്കുമ്പോള്‍ ബലിമൃഗത്തിന്റെ കഴുത്ത് ഖിബ്‌ലയിലേക്ക് തിരിക്കലും താഴെ കൊടുത്ത ദിക്‌റു ചൊല്ലലും സുന്നത്താണ്.
بِسْمِ
اللهِ وَاللهُ أَكْبَرْ وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ اَللَّهُمَّ مِنْكَ وَإِلَيْكَ
فَتَقَبَّلْ مِنِّي
ദുല്‍
ഹജ്ജ് പത്തിന് ചെയ്യേണ്ടുന്ന മൂന്നാമത്തെ കര്‍മ്മമാണ് മുടി നീക്കല്‍.
ഹജ്ജിന്റെ റുക്‌നുകളില്‍ പെട്ടതാണിത്. ഫിദ്‌യകൊണ്ട്
പരിഹരിക്കപ്പെടുന്നതല്ല. മുടി നീക്കല്‍ മിനയില്‍ വെച്ചാവലും
അറവുണ്ടെങ്കില്‍ അതിനു ശേഷമാവലും സുന്നത്താണ്. സ്ത്രീക്കും പുരുഷനും
തലയില്‍ നിന്ന് മൂന്ന് മുടി നീക്കിയാല്‍ നിര്‍ബന്ധം വീടും. എന്നാല്‍
പുരുഷന്മാര്‍ തലമുടി പൂര്‍ണ്ണമായും നീക്കലാണ് ഉത്തമം. പൂര്‍ണ്ണമായും വെട്ടി
ചെറുതാക്കുന്നതാണ് രണ്ടാം സ്ഥാനം. തലയില്‍ മുടിയില്ലാത്തവര്‍ തലയിലൂടെ
കത്തിനടത്തണം. സ്ത്രീക്ക് തലമുടി വടിക്കല്‍ ഹറാമാണ്. തലമുടി മുഴുവന്‍
തൂക്കിയിട്ട് അതില്‍ നിന്ന് അല്പം മുറിക്കുകയാണ് വേണ്ടത്.
ഖിബ്‌ലക്കഭിമുഖമായിരിക്കുക, മുന്‍വശം കൊണ്ട് തുടങ്ങുക , ആദ്യം വലതുഭാഗം ,
പിന്നെ ഇടതു ഭാഗം , എന്ന ക്രമത്തില്‍ എടുക്കുക , മുടി കുഴിച്ച് മൂടുക
എന്നിവ സുന്നത്തുകളാണ്. മുടി നീക്കിയ ശേഷം ഇപ്രകാരം ദുആ ചെയ്യുക.
اَلْحَمْدُ
ِللهِ الَّذِي قَضَى عَنِّي نُسُكِي اَللَّهُمَّ آتِنِي بِكُلِّ شَعْرَةٍ
حَسَنَةً وَامْحُ عَنِّي بها سَيِّئَةً وَارْفَعْ لِي بِهَا دَرَجَةً
وَاغْفِرْ لِي وَلِلْمُحَلِّقِينَ وَالْمُقَصِّرِينَ وَلِجَمِيعِ
الْمُسْلِمِينَ اَللَّهُمَّ زِدْنَا إِيْمَاناً وَيَقِيناً وَتَـوْفِيقاً
وَعَـوْناً وَاغْفِرْ لَنَا وَلِآبَائِنَا وَأُمَّهَاتِنَا وَلِجَمِيعِ
الْمُسْلِمِينَ ، وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ
وَصَحْبِهِ أَجْمَعِينَ بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَ
ദുല്‍
ഹജ്ജ് പത്തിന് ചെയ്യേണ്ടുന്ന നാലാമത്തെ കര്‍മ്മം ത്വവാഫാണ്. ഇത് ഹജ്ജിന്റെ
ഫര്‍ളായ ത്വവാഫാണ്. ഇത് ചെയ്യാതെ ഹജ്ജ് പൂര്‍ത്തിയാകുന്നതല്ല.
പെരുന്നാളിന്റെ രാവ് പകുതിയാകുന്നതോടെ ഈ ത്വവാഫിന്റെ സമയം പ്രവേശിക്കും.
മരണം വരേക്കും അതിന്റെ സമയം നിലനില്‍ക്കും. ശ്രേഷ്ഠമായ സമയം പെരുന്നാളിന്റെ
പകല്‍ സമയത്താണ്. അതിനുമപ്പുറം പിന്തിപ്പിക്കല്‍ കറാഹത്താണ്. ഖുദൂമിന്റെ
ത്വവാഫിന് ശേഷം സഅ്യ് ചെയ്യാത്തവര്‍ ഈ ത്വവാഫിന് ശേഷം സഅ്യും ചെയ്യണം.
മുമ്പ് ചെയ്തവര്‍ പിന്നീട് ചെയ്യല്‍ കറാഹത്താണ്. സഅ്യ് ചെയ്യാത്ത
കാലത്തോളം ഹജ്ജില്‍ നിന്ന് പൂര്‍ണ്ണവിരാമം ലഭിക്കുകയില്ല.
സ്ത്രീകള്‍ക്ക്
ആര്‍ത്തവമുള്ള സമയത്ത് ത്വവാഫ് ചെയ്യാന്‍ പാടുള്ളതല്ല. ശുദ്ധിയാകുന്നത്
വരെ കാത്തിരിക്കണം. മരുന്നു കൊണ്ട് മുന്‍കൂട്ടി നിയന്ത്രിക്കുന്നതിന്
വിരോധമില്ല. ആര്‍ത്തവസമയത്ത് വിദാഇന്റെ ത്വവാഫ് ഉപേക്ഷിക്കുന്നതാണ്.
ആര്‍ത്തവക്കാരിക്ക് മക്ക വിടുന്നതിന് മുമ്പ് ഫര്‍ളായ ത്വവാഫ് ചെയ്യാന്‍
കഴിയില്ലെന്ന് ഉറപ്പാകുകയും നാട്ടിലേക്ക് പോയാല്‍ ഇനി തിരിച്ച് വരാന്‍
സാധിക്കില്ലെന്നും ഉറപ്പായാല്‍ അവളെന്ത് ചെയ്യണമെന്നതിനെക്കുറിച്ച്
മക്കയിലെ പ്രസിദ്ധ പണ്ഡിതനായ മുഹമ്മദ് അലവി മാലികി
رحمه الله യുടെ ഒരുദ്ധരണി താഴെ കൊടുക്കാം.
സ്ത്രീകളെ നാലായി തിരിക്കാം.
ഒന്ന് , മരുന്ന് മുഖേന ആര്‍ത്തവം നിര്‍ത്തി കുളിക്കുകയും ത്വവാഫ് ചെയ്യുകയും പിന്നീട് ആര്‍ത്തവം ഉണ്ടാകുകയും ചെയ്തവള്‍.
രണ്ട്
, പ്രത്യേക കാരണങ്ങളൊന്നും കൂടാതെ രക്തം നിലക്കുകയും , കുളിയും ത്വവാഫും
കഴിഞ്ഞതിന് ശേഷം വീണ്ടും രക്തം കണ്ടവള്‍. ഈ രണ്ട് വിഭാഗത്തിന്റെയും ത്വവാഫ്
, ഇടയില്‍ കാണുന്ന ശുദ്ധി ശുദ്ധിയായി പരിഗണിക്കുമെന്ന ശാഫിഈ ഇമാമിന്റെ
അഭിപ്രായമനുസരിച്ച് ശരിയാകുന്നതാണ്. ഈ അഭിപ്രായത്തെ പ്രബലമാക്കിയവരാണ് ഇമാം
ഗസാലിയും മഹാമിലിയുമൊക്കെ. മാലികി മദ്‌ഹബിലെ പ്രബലമായ അഭിപ്രായമനുസരിച്ചും
ഇവരുടെ ത്വവാഫ് സ്വീകാര്യമാണ്. ഇപ്രകാരം ഹനഫി മദ്‌ഹബനുസരിച്ചും
സ്വഹീഹാകും. കാരണം അവര്‍ക്ക് നജസില്‍ നിന്നും അശുദ്ധിയില്‍ നിന്നും
ശുദ്ധിയാവല്‍ ത്വവാഫിന് നിര്‍ബന്ധമില്ല. മൂന്നാമത്തെ വിഭാഗം :
ആര്‍ത്തവമുള്ളതോടു കൂടെ കുളിക്കുകയോ ശുദ്ധിയാകുകയോ ചെയ്യാതെ ത്വവാഫ്
ചെയ്തവള്‍ : ഇവളുടെ ത്വവാഫും ഹനഫീ മദ്‌ഹബനുസരിച്ചും ഹന്‍ബലി മദ്‌ഹബിലെ
ഒരഭിപ്രായമനുസരിച്ചും സ്വഹീഹാകുന്നതാണ്. ഇവള്‍ക്ക് ഫിദ്‌യ നിര്‍ബന്ധമാകും.
നാലമത്തെ വിഭാഗം : ആര്‍ത്തവം കാരണം ത്വവാഫ് ഉപേക്ഷിച്ച് നാട്ടിലേക്ക്
പോയവര്‍ : ഇവര്‍ ഖുദൂമിന്റെ ത്വവാഫ് ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ ഹജ്ജ്
സ്വഹീഹാകുമെന്ന് ഇമാം മാലികില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മുഹമ്മദ് അലവി മാലികിയുടെ
لبيك اللهم لبيك എന്ന പുസ്തകത്തിന്റെ 88 ആം പേജില്‍ ഇത് കാരണം.
തഹല്ലുല്‍
ഇഹ്‌റാമില്‍
നിന്ന് വിരമിക്കുന്നതിന് തഹല്ലുല്‍ എന്ന് പറയുന്നു. ഹജ്ജിന് അര്‍ദ്ധവിരാമം
, പൂര്‍ണ്ണവിരാമം എന്നിങ്ങനെ രണ്ടു തഹല്ലുലുകളുണ്ട്. ജംറത്തുല്‍ അഖബയെ
എറിയുക, മുടിമുറിക്കുക, ത്വവാഫ് ചെയ്യുക ( സഅ്‌യുണ്ടെങ്കില്‍ സഅ്യും
ചെയ്യുക) ഈ മൂന്ന് കാര്യങ്ങളില്‍ നിന്ന് ഏതെങ്കിലും രണ്ട് കാര്യങ്ങള്‍
ചെയ്താല്‍ ഒന്നാം തഹല്ലുല്‍ ലഭിക്കും. അതോടു കൂടി സ്ത്രീ ബന്ധവും
വിവാഹവുമല്ലാത്ത എല്ലാ കാര്യങ്ങളും അനുവദനീയമാണ്. മൂന്ന് കാര്യങ്ങളും
നിര്‍വ്വഹിച്ചാല്‍ പൂര്‍ണ്ണമായും വിരമിക്കുന്നതാണ്. ത്വവാഫ് മാത്രം ചെയ്ത്,
ഹജ്ജിന്റെ ഫര്‍ളായ സഅ്യിനെ തിരക്കില്ലാത്ത സമയത്തേക്ക് നീട്ടി
വെക്കുന്നവരുണ്ട്. ഇങ്ങനെ നീട്ടിവെക്കുന്നത് അനുവദനീയമാണെങ്കിലും സഅ്യ്
ചെയ്യാതെ ഹജ്ജില്‍ നിന്ന് പൂര്‍ണ്ണവിരാമം ലഭിക്കില്ലെന്ന് ഓര്‍മ്മിക്കുക.
ലൈംഗിക ബന്ധത്തിലേര്‍പ്പെടലും വിവാഹവും അത്തരക്കാര്‍ക്ക് അനുവദനീയമല്ല.
ദുല്‍ ഹജ്ജ് പതിനൊന്ന്
പത്തിന്റെ
അന്ന് ത്വവാഫും സഅ്യുമുണ്ടെങ്കില്‍ അതും കഴിഞ്ഞാല്‍ ളുഹ്‌റിന്റെ മുമ്പ്
തന്നെ മിനയിലേക്ക് മടങ്ങലാണ് സുന്നത്ത്. അന്ന് രാത്രി അഥവാ പതിനൊന്നിന്റെ
രാവില്‍ മിനയില്‍ രാപാര്‍ക്കല്‍ നിര്‍ബന്ധമാണ്. രാത്രിയുടെ ഭൂരിഭാഗസമയവും
മിനയിലുണ്ടായിരിക്കലാണ് വാജിബ്. സ്ഥലകാലത്തിന്റെ മാഹത്മ്യം മനസ്സിലാക്കി
മിനയിലെ ദിനരാത്രങ്ങള്‍ ഇബാദത്തിലും ദിക്‌റിലും ദുആയിലും സ്വലാത്തിലുമായി
കഴിച്ചുകൂട്ടുകയാണ് വേണ്ടത്. മിനയില്‍ ടെന്റുകളോ രാപാര്‍ക്കാന്‍ മറ്റു
സൌകര്യങ്ങളോ ഇല്ലാത്ത , അസീസിയയിലും ന്യൂ മിനയിലുമൊക്കെ താമസിക്കുന്നവര്‍
മഗ്‌രിബിന് മുമ്പ് തന്നെ മിനയിലെത്തി പഴയ മിനയുടെ അതിര്‍ത്തിക്കുള്ളില്‍
എങ്ങിനെയെങ്കിലും അര്‍ദ്ധരാത്രി വരെ കഴിച്ചുകൂട്ടി തിരിച്ചു പോരുന്ന രീതി
സ്വീകരിക്കലായിരിക്കും കൂടുതല്‍ പ്രായോഗികം. കാരണം , ഇന്നത്തെ തിരക്കു
കാരണം ടെന്റുകള്‍ക്ക് പുറത്ത് കിടക്കാനോ ഇരിക്കാനോ ബന്ധപ്പെട്ടവര്‍
അനുവദിക്കുകയില്ല. അപ്പോള്‍ ഈ രീതി സ്വീകരിച്ചാല്‍ ക്ഷീണവും ഉറക്കവും
വരുന്നതിനു മുമ്പ് മിനയില്‍ രാപ്പാര്‍ത്ത് തിരിച്ച് താമസ സ്ഥലത്ത്
എത്താവുന്നതാണ്. മൂന്ന് ദിവസവും മിനയില്‍ താമസിക്കാത്തവന് അറവ്
നിര്‍ബന്ധമാകും. ഒരു ദിവസം ഒഴിഞ്ഞു പോയാല്‍ ഒരു മുദ്ദ് ഭക്ഷണവും രണ്ട്
ദിവസം ഒഴിഞ്ഞ് പോയാല്‍ രണ്ട് മുദ്ദ് ഭക്ഷണവും നല്‍കണം.
മുസ്‌ദലിഫയില്‍ രാപാര്‍ത്തിട്ടില്ലെങ്കില്‍ അതിന്
വേറെ ഫിദ്‌യ കൊടുക്കണം. എന്നാല്‍ രോഗികളെ ശുശ്രൂഷിക്കുക പോലുള്ള
കാരണങ്ങളാല്‍ മിനയിലോ മുസ്‌ദലിഫയിലോ രാപാര്‍ക്കാന്‍ കഴിയാത്തവര്‍ക്ക്
ഫിദ്‌യ നിര്‍ബന്ധമില്ല. പതിനൊന്നിന് മൂന്ന് ജംറകളേയും എറിയണം. ഇതിന്റെ
സമയം തുടങ്ങുന്നത് അന്നത്തെ ളുഹ്‌റു വാങ്കു കൊടുത്തതു മുതല്‍ക്കാണ്.
പതിമൂന്നിന്റെ സൂര്യന്‍ അസ്തമിക്കുന്നത് വരേക്കും സമയം നിലനില്‍ക്കും.
ഓരോ
ജംറകളേയും ഏഴ് കല്ലുകള്‍ വീതം കൊണ്ടാണ് എറിയേണ്ടത്. മിനയുടെ ഭാഗത്തുള്ള
ജംറത്തുല്‍ ഊലയില്‍ നിന്ന് തുടങ്ങി മക്കയുടെ ഭാഗത്തുള്ള ജംറത്തുല്‍
അഖബയില്‍ അവസാനിപ്പിക്കുന്ന രൂപത്തിലാണ് എറിയേണ്ടത്. ഈ തര്‍തീബ്
നിര്‍ബന്ധമാണ്. മറ്റൊരാള്‍ക്ക് വേണ്ടി എറിയുന്നുവെങ്കില്‍ സ്വന്തം ഏറ്
പൂര്‍ണ്ണമായും കഴിഞ്ഞതിന് ശേഷം ഇതേ തര്‍തീബില്‍ ചെയ്യേണ്ടതാണ്. ഖിബ്‌ലക്ക്
മുന്നിട്ട് കൊണ്ടാണ് എല്ലാ ജംറകളേയും ഈ ദിവസങ്ങളില്‍ എറിയേണ്ടത്. നേരത്തെ
പറഞ്ഞ ദിക്‌റുകളും ചൊല്ലണം. ഒന്നാമത്തെ ജംറയെ എറിഞ്ഞു അല്പം മുന്നോട്ട്
മാറി ദുആ ചെയ്യല്‍ സുന്നത്തുണ്ട്. രണ്ടാമത്തെ ജംറയിലും ഇതേ പോലെ ദുആ
ചെയ്യല്‍ സുന്നത്തുണ്ട്. മക്കയിലെ, ദുആക്ക് ഉത്തരം കിട്ടുന്ന സ്ഥലങ്ങളില്‍
പെട്ട സ്ഥലമാണിത് രണ്ടും. ജംറത്തുല്‍ അഖബയില്‍ പറഞ്ഞ് മറ്റെല്ലാ
നിബന്ധനകളും പാലിക്കണം.
ദുല്‍ ഹജ്ജ് പന്ത്രണ്ട്
പന്ത്രണ്ടിന്റെ
രാവിലും മിനയില്‍ രാപാര്‍ക്കല്‍ വാജിബാണ്. പന്ത്രണ്ടിന് പകല്‍ ളുഹ്‌റിന്
ശേഷം പതിനൊന്നിന്റെ പകലില്‍ ചെയ്തത് പോലെ എറിയലും നിര്‍ബന്ധമാണ്. നഫ്‌റ്
അവ്വലായി പിരിയുന്നവര്‍
(മൂന്നാമത്തെ ദിവസത്തെ ഏറും രാപാര്‍ക്കലും ഒഴിവാക്കി മിന വിടാന്‍ ഉദ്ദേശിക്കുന്നവര്‍)
പന്ത്രണ്ടിന് സൂര്യാസ്തമയത്തിന് മുമ്പ് എറിയുകയും , അടുത്ത ദിവസത്തെ
രാപാര്‍ക്കലും എറിയലും ഉപേക്ഷിച്ച് മിന വിടേണ്ടതാണ്. ഈ നിയ്യത്ത് (നാളത്തെ
ഏറും രാപാര്‍ക്കലും ഉപേക്ഷിച്ച് ഞാന്‍ മിന വിടുന്നു എന്ന നിയ്യത്ത് )
മിനയുടെ അതിര്‍ത്തി വിടുന്നതിന് മുമ്പായിരിക്കണം. പതിമൂന്നിന്റെ ഏറ്
മുന്‍കൂട്ടി എറിയാന്‍ പാടില്ല. മിച്ചം വന്ന് കല്ലുകള്‍ അവിടെയോ
അല്ലെങ്കില്‍ മറ്റ് ഹറം പരിധിയില്‍പെട്ട സ്ഥലങ്ങളിലോ ഉപേക്ഷിക്കേണ്ടതാണ്,
പുറത്തേക്ക് കൊണ്ടു പോകാന്‍ പാടുള്ളതല്ല.
ദുല്‍ ഹജ്ജ് പതിമൂന്ന്
നഫ്‌റ്
അവ്വലായി പോകാത്തവര്‍ പതിമൂന്നിന്റെ രാവിലും രാപാര്‍ക്കുകയും പകലില്‍
ളുഹ്‌റിന് ശേഷം എറിയുകയും വേണം. പതിമൂന്നിന്റെ അസ്തമയത്തോടെ മിനയിലെ
കര്‍മ്മങ്ങളുടെ സമയം പൂര്‍ണ്ണമായും കഴിഞ്ഞു.
വദാഇന്റെ ത്വവാഫ്
മക്കയോട്
വിട പറഞ്ഞ് തന്റെ സ്ഥിര താമസ സ്ഥലത്തേക്കോ അല്ലെങ്കില്‍ രണ്ട് മര്‍ഹലയോ
അതില്‍ കൂടുതളൊ ഉള്ള സ്ഥലത്തേക്കോ യാത്ര പോകുന്ന ഏതൊരാള്‍ക്കും ( ഹജ്ജോ
ഉംറയോ കഴിഞ്ഞു പോകുന്നവനാണെങ്കിലും, അല്ലാത്തവനാണെങ്കിലും ) വദാഇന്റെ
ത്വവാഫ് ചെയ്യല്‍ നിര്‍ബന്ധമാണ്. ജിദ്ദയില്‍ താമസിക്കുന്ന താല്‍ക്കാലിക
താമസക്കാരായ പ്രവാസികളെപ്പോലോത്തവര്‍ക്ക് വദാഇന്റെ ത്വവാഫ് നിര്‍ബന്ധമില്ല.
രണ്ട് മര്‍ഹലയില്ലെന്നതും ഇവിടത്തെ സ്ഥിര താമസക്കാരല്ലന്നതുമാണ് കാരണം.
നിര്‍ബന്ധമുള്ളവര്‍
ത്വവാഫ് ചെയ്യാതെ തിരിച്ചുപോന്നാല്‍ രണ്ട് മര്‍ഹലയോ അല്ലെങ്കില്‍ രണ്ട്
മര്‍ഹലയിലും കുറവായ തന്റെ താമസസ്ഥലത്തോ എത്തുന്നതിന്ന് മുമ്പായി
തിരിച്ചുപോയി ത്വവാഫ് നിര്‍വ്വഹിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഫിദ്‌യ
നിര്‍ബന്ധമാകും. അതേ സമയം ശാഫിഈ മദ്‌ഹബില്‍ ഒരു അഭിപ്രായത്തിലും മാലികീ
മദ്‌ഹബിലും ഈ ത്വ്വാഫ് സുന്നത്ത് മാത്രമേയുള്ളൂ.
നിര്‍ബന്ധമില്ലെന്നഭിപ്രായമുണ്ട്. ഇന്നത്തെ തിരക്കും പ്രയാസങ്ങളും
കണക്കിലെടുത്ത് ഈ അഭിപ്രായം സ്വീകരിച്ച് ത്വവാഫ് ഉപേക്ഷിക്കാവുന്നതാണ്.
ഫിദ്‌യ നിര്‍ബന്ധമാകുകയോ പിന്നീട് പോയി ചെയ്യുകയോ വേണ്ട. ചിലരെങ്കിലും
ജിദ്ദയില്‍ നിന്ന് മദീനയിലേക്ക് പോകുമ്പോള്‍ മക്കത്ത് പോയി ത്വവാഫ്
ചെയ്യുന്നത് കാണാം. ഇതിന്ന് അടിസ്ഥാനമില്ല. ഹജ്ജിന്റെ വല്ല കര്‍മ്മങ്ങളും
ബാക്കിയുള്ളവര്‍ക്ക് ( ഫര്‍ളായ ത്വവാഫോ സഅ്യോ ചെയ്യാത്തവനെപ്പോലെ)
വദാഇന്റെ ത്വവാഫ് നിര്‍ബന്ധമില്ല. എല്ലാ കര്‍മ്മങ്ങളും കഴിഞ്ഞവരില്‍ നിന്ന്
മാത്രമേ ഈ ത്വവാഫ് പരിഗണിക്കപ്പെടുകയുള്ളൂ. ആര്‍ത്തവകാരിക്കും തത്തുല്യ
കാരണങ്ങളുള്ളവര്‍ക്കും ഈ ത്വവാഫ് നിര്‍ബന്ധമില്ല. ഈ ത്വവാഫിന് ശേഷം സഅ്യും
നിര്‍ബന്ധമില്ല.
മക്കയില്‍ നിന്ന് പുറപ്പെടുമ്പോള്‍
الله أكبر മൂന്ന് പ്രാവശ്യം ചൊല്ലി ഇപ്രകാരം ചൊല്ലുക.
لاٰ
إِلَهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَهُ ، لَهُ اْلمُلْكُ وَلَهُ
الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ ، آيِبُونَ تَائِبُونَ
عَابِدُونَ سَاجِدُونَ لِرَبِّنَا حَامِدُونَ صَدَقَ اللهُ وَعْدَهُ
وَنَصَرَ عَبْدَهُ وَهَزَمَ الأَحْزَابَ وَحْدَهُ
ഹജ്ജ് മാസങ്ങളിലെ ഉംറ
ഹജ്ജ് മാസങ്ങളില്‍ ഉംറ ചെയ്തു എന്നതു കൊണ്ട് മാത്രം ഹജ്ജ് നിര്‍ബന്ധമാകുകയോ അറവ് നിര്‍ബന്ധമാകുകയോ ഇല്ല.
ഹജ്ജ് ചെയ്യാനുള്ള എല്ലാ വിധേനയുമുള്ള കഴിവുണ്ടായാല്‍ അവന് ഹജ്ജ്
നിര്‍ബന്ധമായി. അത് മരിക്കുന്നതിന് മുമ്പ് നിര്‍വ്വഹിക്കാന്‍ അവന്‍
ബാധ്യസ്ഥനാണ്. അതുപോലെ ഹജ്ജ് മാസങ്ങളില്‍ (ശവ്വാല്‍ ഒന്നു മുതല്‍ ദുല്‍
ഹജ്ജ് പത്ത് വരെയുള്ള സമയങ്ങളില്‍) മക്കയില്‍ താമസിക്കുന്നവനല്ലാത്ത ഒരാള്‍
ഉംറ ചെയ്യുകയും അവന്‍ ഉംറ നിര്‍വ്വഹിച്ച് തിരിച്ചു പോരാതെ മക്കത്ത്
താമസിക്കുകയും അതേ വര്‍ക്ഷം മക്കയില്‍ വെച്ച് ( ഉംറക്ക് ഇഹ്‌റാം ചെയ്ത
മീഖാത്തിലേക്കോ തത്തുല്യ ദൂരത്തേക്കോ പോകാതെ മക്കത്തു വെച്ച്) ഇഹ്‌റാം
ചെയ്ത് ഹജ്ജ് ചെയ്താല്‍ അവന് അറവ് നിര്‍ബന്ധമാകും. അതേ സമയം അവന്‍ തിരിച്ച്
പോന്ന് തന്റെ മീഖാത്തില്‍ വെച്ച് രണ്ടാമതായി ഹജ്ജിന് ഇഹ്‌റാം ചെയ്ത്
പോകുകയോ അല്ലെങ്കില്‍ ആ വര്‍ഷം ഹജ്ജ് ചെയ്തില്ലെങ്കിലോ ഒന്നും അവന് അറവ്
നിര്‍ബന്ധമാകുന്നില്ല. അതേ സമയം മക്കത്ത് താമസിക്കുന്ന പ്രവാസികള്‍ ഈ
മാസങ്ങളില്‍ ഉംറ നിര്‍വ്വഹിക്കുകയും അതേ വര്‍ഷം ഹജ്ജ് ചെയ്യുകയും
ചെയ്താല്‍ അവര്‍ക്ക് അറവ് നിര്‍ബന്ധമാകും. ഇവിടെയും മക്കക്കാരായ
സ്ഥിരതാമസക്കാര്‍ക്ക് അറവ് നിര്‍ബന്ധമില്ല.
===================================================
ഹജ്ജ് പോസ്റ്റ് ഇതോടെ അവസാനിച്ചു. അപാകതകള്‍ അല്ലാഹു പൊറുത്തുതരട്ടെ ആമീന്‍.
ഹജ്ജ് ബ്ലോഗ്സ് വായിച്ച എല്ലാ നല്ലവരായ സഹോദരന്മാരോടും ഹജ്ജിന് പോകുമ്പോള്‍
ഇത് തയ്യാറാക്കിയ ഉസ്താദിനും, പോസ്റ്റ് ചെയ്യാൻ സഹായിച്ചവർക്കും വേണ്ടി
പ്രത്യേകം ദുആ ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. അല്ലാഹു മഖ്‌ബൂലും
മബ്‌റൂറുമായ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള ഭാഗ്യം
നമുക്കെല്ലാവര്‍ക്കും നമ്മുടെ ബന്ധുക്കള്‍ക്കും നല്‍കി അനുഗ്രഹിക്കട്ടെ
ആമീന്‍.