സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 7 February 2016

ഹജ്ജ് : കര്‍മ്മങ്ങള്‍ ഒറ്റനോട്ടത്തില്‍

ഹജ്ജിന്റെ ആകെ പ്രവര്‍ത്തനങ്ങള്‍ മൂന്നുവിധമാണ്. (1) റുക്നുകള്‍ (2) വാജിബാത്തുകള്‍. (3) സുന്നത്തുകള്‍.
റുക്നുകള്‍
ഇവ നിര്‍ബന്ധമായി ചെയ്യേണ്ടതും മറ്റു പരിഹാരമില്ലാത്തവയുമാണ്. റുക്നുകള്‍ അഞ്ചെണ്ണമാണ്. (1) ഇഹ്റാം ചെയ്യുക. (2) അറഫയില്‍ നില്‍ക്കല്‍. (3) ഇഫാള്വത്തിന്റെ ത്വവാഫ്. (4)സഅ് യ്. (5) മുടിനീക്കല്‍.
ഈ അഞ്ചു കാര്യങ്ങളും സ്വയം പ്രവര്‍ത്തിക്കുക തന്നെ വേണം. ഇവയില്‍ ഒന്ന് ചെയ്യാതെ ശേഷിച്ചാല്‍ ഹജ്ജ് പൂര്‍ത്തിയാവുകയില്ല. ഇഹ്റാമില്‍ നിന്ന് ഒഴിവാകുകയുമില്ല. ഈ റുക്നുകളില്‍ ഇഹ്റാം, അറഫയില്‍ നില്‍ക്കല്‍, ഇഫാള്വതിന്റെ ത്വവാഫ് എന്നിവ ക്രമപ്രകാരം ചെയ്യല്‍ ശര്‍ത്വാണ്. സഅ്യ് എന്ന റുക്ന് ഇഫാള്വതിന്റെ ത്വവാഫോ, ഖുദൂമിന്റെ ത്വവാഫോ ചെയ്ത ശേഷമായിരിക്കണം. ഇഫാള്വതിന്റെ ത്വവാഫ്, മുടി നീക്കല്‍ എന്നീ റുക്നുകള്‍ ക്രമ പ്രകാരമാകല്‍ നിര്‍ബന്ധമില്ല.
വാജിബാത്തുകള്‍
ഇവ പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധവും, മനഃപൂര്‍വ്വം കാരണമില്ലാതെ ഉപേക്ഷിക്കല്‍ കുറ്റകരവുമാണ്. അഥവാ വല്ലതും ഒഴിഞ്ഞുപോയാല്‍ ഹജ്ജ് സ്വഹീഹാകുന്നതും പരിഹാരമായി ഫിദ്യ നിര്‍ബന്ധവുമാണ്. വാജിബാത്തുകള്‍ ആറാകുന്നു. (1). മീഖാത്ത് വിട്ടുകടക്കും മുമ്പ് ഇഹ്റാംചെയ്യല്‍. (2). ജംറകളെ എറിയല്‍ (3). മിനയില്‍ രാപ്പാര്‍ക്കല്‍ (4). മുസ്ദലിഫയില്‍ രാത്രി താമസിക്കല്‍ (5). വിദാഇന്റെ ത്വവാഫ്.
സുന്നത്തുകള്‍
ഹജ്ജിന്റെ പ്രവര്‍ത്തനങ്ങളായി ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവയില്‍ റുക്നും വാജിബാത്തും അ ല്ലാത്തവ സുന്നത്തുകളാണ്. അവ ഉപേക്ഷിക്കുന്നതില്‍ തെറ്റോ ഫിദ്യയോ ഇല്ല. എങ്കിലും ഹജ്ജിന്റെ പരിപൂര്‍ണതയെ ബാധിക്കുകയും മഹത്തായ പ്രതിഫലം നഷ്ടപ്പെടുകയും ചെയ്യും. റുക്നും വാജിബാത്തും വേര്‍തിരിച്ച് വായിച്ചു മനസ്സിലാക്കി വെക്കല്‍ വളരെ അത്യാവശ്യമാണ്. കാര്യത്തിന്റെ ഗൌരവമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇതാവശ്യമാണ്.