സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 9 February 2016

പാപമോചനതേട്ടം

പാപമോചനതേട്ടം
-----------------------------
പാപമോചനതേട്ടത്തിന്ന്‍ "ഇസ്തിഗ്ഫാര്‍"എന്നാണ് അറബിയില്‍ പറയുക ഭയക്കുന്നതും വെറുക്കുന്നതുമായ പ്രവര്‍ത്തികളെ മറച്ചുവെക്കുക അല്ലെങ്കില്‍ മൂടിവെക്കുകഎന്നൊക്കെയാണ് അതിന്‍റെ ഭാഷാപരമായ അര്‍ത്ഥം
ഇസ്ലാമില്‍ വളരെ പ്രാധാന്യമുള്ളതും മുസ്ലിം വിശ്വാസിക്ക് ഒഴിവാക്കാന്‍ പറ്റാത്തതുമാണത് അല്ലാഹുവിന്‍റെ മുന്നില്‍ വിനയവും താഴ്മയും വീഴ്ച്ചയും പോരായ്മയും പ്രഘടിപ്പിക്കാനുള്ളതുമെത്രെ അങ്ങിനെ വരുമ്പോള്‍ മനുഷ്യന്‍റെ പാപങ്ങള്‍ മറച്ചുവെക്കാനും പൊറുത്ത് കിട്ടാനും കാരണമാകും
വിശ്വാസിയുടെ ജീവിതത്തില്‍"ഇസ്തിഗ്ഫാറി"ന്ന്‍ വലിയ പ്രാധാന്യവും ഉപകാരവുമുണ്ട് അങ്ങിനെയുള്ള വിശ്വാസിക്ക് വേണ്ടി മലക്കുകള്‍ പാപമോചനത്തിന്പ്രാര്‍ഥിക്കുകയും ഗുണത്തിന് തേടുകയും ചെയ്യും അതവന്‍റെ ജീവിതനന്മക്കും സന്മാര്‍ഗചരിതത്തിനും നിമിത്തമാകും മലക്കുകള്‍ എല്ലാ നിലയിലും അല്ലാഹുവുമായി അടുത്ത് നില്‍ക്കുന്നവരും അവന്‍റെ"അര്ഷ്"വാഹകരുമെത്രെ അവര്‍ രാത്രിയിലും പകലിലും അല്ലാഹുവിന്ന്‍ ആരാധന നിര്വ്വഹിക്കുന്നവരും അല്ലാഹുവിനെ സ്മരിക്കുന്നവരുമാണ്‍ അവര്‍ക്ക് ആവിഷയത്തില്‍ ഒരുമടിയോ വെറുപ്പോ ഇല്ല പാപമോചനത്തിന്‍റെ മഹത്വവും പ്രാധാന്യവും അറിയുന്നത് കൊണ്ട് തന്നെ അതുമായി ബന്ധപ്പെടുന്ന മനുഷ്യര്‍ക്ക് വേണ്ടിയും പാപമോചനത്തിന്ന്‍ അര്ഥിക്കും
അല്ലാഹു പറയുന്നു:അര്ഷ് വഹിക്കുന്നവരും അതുമായി ബന്ധപ്പെട്ടവരും അല്ലാഹുവിനെ പ്രശംസിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യും വിശ്വാസികള്‍ക്ക് അവര്‍ പാപമോചന തേട്ടം നടത്തുകയും ചെയ്യും(അവര്‍ പറയും)ഞങ്ങളുടെ രക്ഷിതാവേ നിന്‍റെ കാരുന്ന്യം എല്ലാത്തിന്നും മുകളിലാണ്‍ അത് കൊണ്ട് പാപമോചനം തേടുന്നവര്‍ക്ക് നീ പൊറുത്ത് കൊടുക്കുകയും നിന്‍റെ മാര്‍ഗം അനുതാവനം ചെയ്യാന്‍ നീ ഉതവി നല്‍കുകയും നരകത്തില്‍ നിന്ന്‍ രക്ഷപ്പെടുത്തുകയും ചെയ്യേണമേ <ഞങ്ങളുടെ രക്ഷിതാവേ അവര്‍ക്ക് നീ വാഗ്ദാനം നല്‍കിയ സ്വര്‍ഗത്തില്‍ കടത്തുകയും അവരുടെ നല്ലവരായ മാതാപിതാക്കള്‍,ഇണകള്‍,മക്കള്‍ എന്നിവരെ ഉള്‍പെടുത്തുകയും ചെയ്യേണമേ തീര്ച്ചയായും നീ ജ്ഞാനിയും അന്തസ്സുള്ളവാനുമാണല്ലോ<
വിശ്വാസികളോടുള്ളഅല്ലാഹുവിന്‍റെയും മലക്കുകളുടെ പ്രാര്‍തനക്കും നന്മക്കും അവന്‍റെ സന്മാര്‍ഗ വിജയത്തിനും തെറ്റില്‍ നിന്നും കുറ്റത്തില്‍ നിന്നും അവിശ്വാസത്തില്‍ നിന്നും ബഹുദൈവ വിശ്വാസത്തില്‍ നിന്നും മുക്തമായി തൌബയിലേക്കും ഇസ്തിഗ്ഫാറിലേക്കും സന്മാര്‍ഗത്തിലേക്കും ചലിക്കുന്നതിന്നും വലിയപങ്കുണ്ട് .
അല്ലാഹു പറയുന്നു"അവന്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യുന്നു അവന്‍റെ മലക്കുകളും നിങ്ങളെ അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് വഴി നടത്താനാണത് അവന്‍ വിശ്വാസികളോട് കരുണയുള്ളവനാണ്‍(അഹ്സാബ്)
എങ്കിലും മലക്കുകളുടെ പ്രാര്‍ത്ഥന എല്ലാവര്‍ക്കും കിട്ടണമെന്നില്ല ബന്ധപ്പെട്ട ചില അടിമകള്‍ക്ക് മാത്രമേ അത് കിട്ടുകയുള്ളൂ ഹദീസുകളില്‍ പരാമര്‍ശിച്ച ചിലരെ ഉദ്ധരിക്കാം
1) ജനങ്ങള്‍ക്ക് നന്മ പഠിപ്പിക്കുന്നവര്‍: നബി(സ)പറയുന്നു"അല്ലാഹുവും മലക്കുകളും മാളത്തില്‍ ജീവിക്കുന്ന ഉറുമ്പും സമുദ്രത്തില്‍ കഴിയുന്ന മത്സ്യങ്ങള്‍ വരെ ജനങ്ങള്‍ക്ക് നന്മ പഠിപ്പിക്കുന്നവര്‍ക്ക് ഗുണത്തിന്ന്‍ പ്രാര്‍ഥിക്കും(അല്ലാഹു ഗുണം ചെയ്യും):ഹദീസ് തുര്‍മുദി 2685
2) പള്ളിയില്‍ പോയി നിസ്കരിക്കുന്നവര്‍:നബി(സ)പറയുന്നു "നിസ്കാരത്തിന് പള്ളിയില്‍ വരുന്നവര്‍ക്ക് മലക്കുകള്‍ ഗുണത്തിന്ന്‍ പ്രാര്‍ഥിക്കും അവര്‍ പറയും അല്ലാഹുവേ പള്ളിയില്‍ വെച്ച് പ്രയാസങ്ങള്‍ സൃഷ്ടിക്കുകയോ (ഭൌതിക)സംസാരം നടത്തുകയോ ചെയ്യാത്ത കാലത്തോളം അവന്ന്‍ നീ ഗുണവും കരുണയും ചെയ്യണമേ"
3) നിസ്കാര ശേഷം അവിടെ തന്നെ ഇരുന്ന്‍ ദിക്റും ദുആയും നിര്‍വ്വഹിക്കുന്നവര്‍:നബി(സ)പറയുന്നു "നിങ്ങള്‍ നിസ്കാര സ്ഥലത്ത് നിന്നും എഴുനേല്‍ക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത കാലത്തോളം നിങ്ങളുടെ മേല്‍ മലക്കുകള്‍ പ്രാര്‍ഥിക്കും അവര്‍ പറയും അല്ലാഹുവേ ഇവന്ന്‍ നീ പൊറുത്ത് കൊടുക്കുകയും കരുണചെയ്യുകയും ചെയ്യേണമേ"
4) നിസ്കാര സ്വഫിലെ വിടവ് നികത്തുന്നവര്‍:നബി(സ)പറയുന്നു"അണി ചേരുന്നവര്‍ക്ക്‌ അല്ലാഹുവും മലക്കുകളും ഗുണം ചെയ്യും സ്വഫ്ഫുകളുടെ വിടവുകള്‍ നികത്തുന്നവര്‍ക്ക്‌ അല്ലാഹു സ്ഥാനക്കയറ്റം നല്‍കും"
5) അര്‍ദ്ധരാത്രി പ്രാര്‍ഥിക്കുന്നവര്‍:നബി(സ)പറയുന്നു"രാത്രിയുടെ യാമങ്ങളില്‍ പ്രാര്‍ത്ഥന നിര്വ്വഹിക്കുന്നവര്‍ക്ക് അല്ലാഹുവും മലക്കുകളും ഗുണം ചെയ്യും"
6) രോഗിയെ സന്ദര്‍ശിക്കുന്നവര്‍:നബി(സ)പറയുന്നു "ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ സന്ദര്‍ശിച്ചാല്‍  70 മലക്കുകളെ അവന്ന്‍ ഗുണത്തിന്ന്‍ പ്രാര്‍ഥിക്കാന്‍ അല്ലാഹു നിയോഗിക്കും പകലില്‍ സന്ദര്‍ശിച്ചാല്‍ രാത്രിവരെയും രാത്രി സന്ദര്‍ശിച്ചാല്‍ പകല്‍ വരെയും തുടരും"
അല്ലാഹുവിന്‍റെ പ്രാപഞ്ചിക നിയമം മനുഷ്യന്‍ തെറ്റുകളും കുറ്റങ്ങളും ചെയ്യും എന്ന്‍ തന്നെയാണ്‍ അവര്‍ ഒരിക്കലും പാപ സുരക്ഷിതരല്ല പ്രവാചകന്മാരും മലക്കുകളും മാത്രമേ പാപ സുരക്ഷിതരായുള്ളു
മനുഷ്യരുടെ തെറ്റ് കുറ്റങ്ങള്‍ക്ക് പരിഹാരമായി നബി(സ)പറയുന്നത് ഇങ്ങിനെയാണ്‍"ആദം സന്തതികള്‍ മുഴുക്കയും പാപം ചെയ്യുന്നവരത്രെ പാപം ചെയ്യുന്നവരില്‍ ഉത്തമര്‍ കുറ്റബോധമുള്ളവരും ഖേദിച്ചുമടങ്ങുന്നവരുമാണ്‍"
മറ്റൊരു ഹദീസില്‍ ഇങ്ങിനെ കാണാം "നിങ്ങള്‍ പാപം ചെയ്തില്ലെങ്കില്‍ അല്ലാഹു നിങ്ങളെ കൊണ്ടുപോകും എന്നിട്ട് പാപം ചെയ്യുന്ന ഒരു വിഭാഗത്തെ കൊണ്ടുവരും അവര്‍ അല്ലാഹിവിനോട് പാപമോചനം തേടുകയും അല്ലാഹു അവര്‍ക്ക് പൊറുത്ത് കൊടുക്കുകയും ചെയ്യും(ഹദീസ് മുസ്ലിം 2749)
ഇസ്ലാമിന്‍റെ ഒരു പ്രത്യാഗതയാണ്‍ ഏത് പ്രശ്നം വന്നാലും അതിനൊക്കെ ഇസ്ലാമില്‍ അല്ലാഹു പരിഹാരം നിര്‍ദേശിച്ചിട്ടുണ്ട് എന്നത് അല്ലാഹു മനുഷ്യനുനല്‍കിയ ഏറ്റവും വലിയ അനുഗ്രഹത്തില്‍ പെട്ടതാണ് പാപം ചെയ്‌താല്‍ അതിന്ന്‍ പരിഹാരമായി "തൌബയും ഇസ്തിഗ്ഫാറും"നല്‍കി എന്നത് അതിന്ന്‍ നബി(സ)യും പില്കാലക്കാരും പ്രേരിപ്പിച്ചതും കാണാം അല്ലാഹു തന്നെ അവന്‍റെ ഗുണവിശേഷങ്ങളില്‍ എണ്ണിയത് "തൌബസ്വീകരിക്കുന്നവന്‍"പാപം പൊറുത്ത് കൊടുക്കുന്നവന്‍"വിട്ടുവീഴ്ച്ചനല്‍കുന്നവന്‍"എന്നൊക്കെയാണ് അല്ലാഹു പറയുന്നു"തീര്‍ച്ചയായും അല്ലാഹു പൊറുത്ത് കൊടുക്കുന്നവനും കരുണയുള്ളവനുമാണ്‍"(നിസാഅ്:23)"തീര്‍ച്ചയായും അല്ലാഹു വിട്ടുവീഴ്ച്ചനല്‍കുന്നവനും പൊറുത്ത് കൊടുക്കുന്നവനുമാണ്‍"(നിസാഅ്:43)"തീര്‍ച്ചയായും അല്ലാഹു വിട്ടുവീഴ്ച്ച നല്‍കുന്നവനും കഴിവുള്ളവനുമാണ്‍"(നിസാഅ്:149)"അല്ലാഹു കരുണയുള്ളവാനും പാപം പൊറുക്കുന്നവനുമെത്രെ"(അല്‍ അഹ്സാബ്:50)"അവന്‍(അല്ലാഹു)തഖ്വയുടെയും പാപമോചനത്തിന്‍റെയും ഉടമയണ്"(അല്‍ മുദ്ദസ്സിര്‍:56)
അല്ലാഹു നബി(സ)യോട്പോലും പാപമോചനം തേടാന്‍ ആവശ്യപ്പെട്ടതായി ഖുര്‍ആനില്‍ ഇങ്ങിനെ കാണാം"അല്ലാഹുവിനോട് തങ്ങള്‍ പൊറുക്കല്‍ തേടുക കാരണം തീര്‍ച്ചയായും അല്ലാഹു പൊറുത്ത് കൊടുക്കുന്നവനും കരുണചെയ്യുന്നവനുമാണ്‍"(നിസാഅ്:106) അല്ലാഹു വിശ്വാസികളോടും പൊറുക്കലിനെതേടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് "നിങ്ങള്‍ അല്ലാഹുവിനോട് പൊറുക്കല്‍ തേടുക തീര്‍ച്ചയായും അല്ലാഹു പൊറുത്ത് കൊടുക്കുന്നവനും കരുണചെയ്യുന്നവനുമെത്രെ"(അല്‍ ബഖറ 199) പാപമോചനംതേടുന്നവരെ പ്രശംസിച്ചുകൊണ്ട് അല്ലാഹു പറയുന്നത് ഇങ്ങിനെയാണ്‍"അവര്‍ പറയും ഞങ്ങളുടെ രക്ഷിതാവേ തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്ത് തരണേ നരക ശിക്ഷയില്‍ നിന്നും ഞങ്ങളെ നീ കാത്ത് രക്ഷിക്കുകയും ചെയ്യേണമേ ,(അവര്‍)ക്ഷമയുള്ളവരും സത്യവാന്മാരും നിസ്കരിക്കുന്നവരും ചിലവഴിക്കുന്നവരും(നല്ലതില്‍)രാത്രിയുടെയാമങ്ങളില്‍ പാപമോചനം തേടുന്നവരുമാണ്‍"(ആലി ഇംറാന് :16,17)
പാപമോചനം പ്രവാചകന്മാരുടെ അടയാളവും അതില്‍ താല്പര്യം കാട്ടിയവരും അതിലേക്ക് ക്ഷണിച്ചവരും മക്കളെ അത് പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തവരായിരുന്നു അവരില്‍ ആദ്യത്തെ ആള്‍ ആദ്യപിതാവ്‌ ആദം നബിയും പ്രിയ പത്നി ഹവ്വാഅ് ബീവിയുമായിരുന്നു പിശാച് അവരെ ചെറുതായി ഒന്ന്‍ തിരിച്ചു അത് കാരണം അവരില്‍ നിന്നും ചില ചെറിയ സ്കലിതങ്ങള്‍ സംഭവിച്ചു പക്ഷെ അതവരെ ദുഃഖാകുലരാക്കി അവര്‍ ഖേദിച്ചുകരഞ്ഞു അല്ലാഹുവിനോടവര്‍ പ്രാര്‍ഥിച്ചു"ഞങ്ങളുടെ രക്ഷിതാവേ ഞങ്ങള്‍ ഞങ്ങളുടെ ശരീരത്തോട് അക്രമം കാണിച്ചു നീ ഞങ്ങള്‍ക്ക് പൊറുത്ത് തന്നില്ലെങ്കിലും നീ ഞങ്ങളോട് കരുണകാണിച്ചില്ലെങ്കിലും ഞങ്ങള്‍ പരാജിതരില്‍ അകപ്പെട്ട് പോകും"(അല്‍ അഅ്റാഫ്:23)
നൂഹ് നബി(അ)യുടെ പ്രാര്‍ത്ഥനയും ജനങ്ങളോടുള്ള ഉപദേശവും പാപമോചനതേട്ടം തന്നെയായിരുന്നു അല്ലാഹു പറയുന്നു "ഞാന്‍ പറഞ്ഞു(നൂഹ്നബി) നിങ്ങള്‍ പൊറുക്കല്‍ തേടുക അവന്‍(അല്ലാഹു)പാപമോചനതേട്ടം സ്വീകരിക്കുന്നവനത്രെ"(നൂഹ് 10)
ഹൂദ്നബി(അ)തന്‍റെ സമൂഹത്തോട് പറഞ്ഞതായി ഖുര്‍ആന്‍ പറയുന്നത് ഇങ്ങിനെയാണ്‍"ഓ സമൂഹമേ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക"(ഹൂദ്:52)
ശുഐബ് നബി(അ)പറഞ്ഞതായി ഖുര്‍ആന്‍ പറയുന്നു"നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പൊറുക്കല്‍ തേടുക എനിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക"(ഹൂദ്:90)
ഇബ്രാഹീം നബി(അ)ന്‍റെ പ്രാര്‍ത്ഥന ഇങ്ങിനെയാണ്‍ ഖുര്‍ആന്‍ പറയുന്നത്"ഒരുത്തനെതന്നെ സത്യം അന്ത്യദിനത്തില്‍ അവന്‍ എന്‍റെ പാപങ്ങള്‍ പൊറുത്ത് തരുമെന്ന്‍ ഞാന്‍ ആഗ്രഹിക്കുന്നു"(ശുഅറാഅ്:82)
മൂസ നബി(അ)പറയുന്നു"അദ്ദേഹം(മൂസനബി)പറഞ്ഞു എന്‍റെ രക്ഷിതാവേ എന്‍റെ ശരീരത്തോട് ഞാന്‍ അക്രമം കാണിച്ചു അത് കൊണ്ട് നീ എനിക്ക് പൊറുത്ത് തരണേ അല്ലാഹു അത് പൊറുത്ത് കൊടുത്തു തീര്‍ച്ചയായും അല്ലാഹു പൊറുത്ത് കൊടുക്കുന്നവനും കരുണയുല്ലവനുമെത്രേ"(ഖസ്വസ്വ്:16)
മത്സ്യവയറ്റില്‍ കിടന്നപ്പോള്‍ യൂനുസ് നബി(അ) അല്ലാഹുവിനെ വിളിച്ചു തേടിയത് "തീര്‍ച്ചയായും നീയെല്ലാതെ ഒരു ആരാധ്യനില്ല നിന്‍റെ പരിശുദ്ധതയെ ഞാന്‍ വാഴ്ത്തുന്നു തീര്‍ച്ചയായും ഞാന്‍ വലിയ അക്രമകാരികളില്‍ പെട്ടുപോയി"(അമ്പിയാഅ്:87)
ദാവൂദ് നബി(അ) നെ പറ്റി ഖുര്‍ആന്‍ പറയുന്നു "അദ്ദേഹം(ദാവൂദ്)വലിയ അപകടത്തില്‍ പെട്ടുഎന്ന്‍ മനസ്സിലായപ്പോള്‍ അവരുടെ രക്ഷിതാവിനോട് പൊറുക്കല്‍  തേടി സാഷ്ടാംഗം ചെയ്യുകയും ഖേദിച്ച് മടങ്ങുകയും ചെയ്തു ,അത് കാരണം നമ്മള്‍ അവര്‍ക്ക് പൊറുത്ത് കൊടുത്തു"(24,25)
ഇനിഅവസാനത്തെ പ്രവാചകനായ ഹബീബായനബി(സ)യെ എടുത്താലും ഇതുതന്നെ കാണാന്‍ കഴിയും "എന്‍റെ രക്ഷിതാവേ എനിക്ക് നീ പൊറുത്ത് തരികയും എന്‍റെ തൌബ നീ സ്വീകരിക്കുകയും ചെയ്യേണമേ നീ തൌബ സ്വീകരിക്കുന്നവനും കരുണയുള്ളവനുമാണ് വേറെ ഒരു ഉദ്ധരണിയില്‍ "നീ തൌബ സ്വീകരിക്കുന്നവനും പൊറുത്ത് കൊടുക്കുന്നവനുമാണ്"എന്ന്‍ ഒരു സദസ്സില്‍വെച്ചു 100 വട്ടം പറയുന്നതായി സ്വഹാബത്ത് നിന്നും ഉദ്ധരിക്കുന്നുണ്ട്.
ഒരിക്കല്‍ അബൂബക്കര്‍ സ്വിദ്ധീഖ്(റ) നബി(സ)യോട് ചോദിച്ചു ഓ അല്ലാഹുവിന്‍റെ പ്രവാചകരെ നിസ്കാരത്തില്‍ പ്രാര്‍ഥിക്കാന്‍ പറ്റിയ ഒരു പ്രാര്‍ത്ഥന പഠിപ്പിച്ചുതരുമോ? നബി(സ)പറഞ്ഞു നിങ്ങള്‍ ഇങ്ങനെ പറയുക"അല്ലാഹുവേ തീര്‍ച്ചയായും ഞാന്‍ എന്‍റെ ശരീരത്തോട് ധാരാളം അക്രമം കാണിച്ചു നീയല്ലാതെ പാപം പൊറുക്കുന്നവനില്ല അത് കൊണ്ട് എന്‍റെ പാപം നീ പൊറുത്ത് തരണേ  നീഎനിക്ക് കരുണചെയ്യുകയും ചെയ്യേണമേ തീര്‍ച്ചയായും നീ പൊറുത്ത് കൊടുക്കുന്നവനും കരുണയുള്ളവനുമാണ്‍"(ബുഖാരി:834)
പാപമോചനംതേടാനും തൌബചെയ്യാനും ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ പറഞ്ഞതായികാണാം അല്ലാഹു പറയുന്നു"ഓ സത്യവിശ്വാസികളെ നിങ്ങള്‍ക്ക് വിജയമുണ്ടാവാന്‍ നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് കേതിച്ചുമടങ്ങുക"(നൂര്‍:31) "നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിലേക്ക് പൊറുക്കല്‍ തേടുകയും അവനിലേക്ക് കേതിച്ചുമടങ്ങുകയും ചെയ്യുക തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് കരുണയുള്ളവാനും സ്നേഹമുള്ളവനുമെത്രെ"(ഹൂദ്:90)
ആകയാല്‍ അല്ലാഹുവിലേക്ക് സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന വെക്തിക്ക് ആദ്യമായി വേണ്ടത് തൌബയും പാപമോചനതേട്ടവുമാണ്‍ എപ്പോഴും എല്ലാസമയത്തും ഇത് ആവശ്യവുമാണ്‍ മരിക്കുന്നത് വരെ തൌബയും ഇസ്തിഗ്ഫാറും മനുഷ്യന്‍റെ ചര്യയായിരിക്കണം
പാപമോചനതേട്ടം പാപം ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും  അനുപേക്ഷണീയമാണ് പാപം ചെയ്താലും ഇല്ലെങ്കിലും പാപം ചെയ്തുവോ എന്ന കുറ്റബോധം അവന്‍റെ മനസ്സിനെ ഗ്രസിച്ചുകൊണ്ടിരിക്കണം അത് നല്ല ലക്ഷണമാണ്‍ അജ്ഞതയാലും വീഴ്ചയാലും പിശാചിന്‍റെ പ്രേരണയാലും നിര്‍ബന്ധം ഉപേക്ഷിച്ചതിനാലും അതിനെ നിസ്സാരമായികണ്ടതിനാലും തെറ്റുകള്‍ വന്ന്‍ ഭവിക്കും മനുഷ്യചിന്തയുടെ ഏറ്റ വെത്യാസം അനുസരിച്ചിരിക്കും അവന്‍റെ പ്രവര്‍ത്തനങ്ങള്‍ നബി(സ)തന്നെ പറഞ്ഞത് ഇങ്ങിനെയാണ്‍ "എന്‍റെ മനസ്സ് ചിലപ്പോള്‍ അശ്രദ്ധമാകും അപ്പോള്‍ ഞാന്‍ ഒരു ദിവസം അല്ലാഹുവിനോട് 100 പ്രാവശ്യം പൊറുക്കല്‍ തേടും"(മുസ്ലിം:2702)
ഇസ്തിഗ്ഫാര്‍(പാപമോചനതേട്ടം) തൌബയുടെ ഭാഗവും അതില്‍ ഉള്‍കൊള്ളുന്നതുമാണ്‍ തൌബയില്ലാതെയുള്ള തേട്ടം കളവും ഉപരിവിപ്ലവവുമായിരിക്കും കാരണം ഖേദമില്ലാത്ത പാപമോചനതെട്ടമോ ഖേദിച്ചുകരയലില്ലാത്ത തൌബയോ ഇല്ല പാപപത്തിന്‍റെ പ്രതിവിധി ഖേദിച്ചുകരയല്‍ മാത്രമാണ്‍ ഈ രീതിയിലുള്ള പാപമോചനതേട്ടമാണെങ്കില്‍ 70 പ്രാവശ്യം ആവര്‍ത്തിച്ചാവര്‍ത്തിച്ചു തെറ്റ് ചെയ് തൌബചെയ്താലും അത് സ്വീകരിക്കപ്പെടും ബഹു ഫുലൈല്‍ ബിന്‍ ഇയാള്‍(റ)പറഞ്ഞതായി ഇങ്ങിനെ കാണാം"തെറ്റില്‍ നിന്നും മുക്തനാവാതെയുള്ള പാപമോചനതേട്ടം കളവ് പറയുന്നവരുടെ തൌബയിലാണ്‍ ഗണിക്കപ്പെടുക"ഇബ്ന്‍ അബ്ബാസ്(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു"തെറ്റില്‍ നിന്ന്‍ കൊണ്ട് മാപ്പ് ചോദിക്കുന്നവന്‍ അവന്‍റെ രക്ഷിതാവിനെ പരിഹസിക്കുംപോലെയെത്രേ".
പാപമോചനതേട്ടത്തിന്ന്‍ തൌബയുമായി ദൃഢമായ ബന്ധമുണ്ടെങ്കിലും രണ്ടും സാങ്കേതികമായിപറയുമ്പോള്‍ രണ്ട് തന്നെയാണ്‍ പാപമോചനതേട്ടം എന്നാല്‍ കുറ്റബോധത്തോടെ കഴിഞ്ഞുപോയകാലത്ത് ചെയ്ത തെറ്റുകളുടെ പരിണിതിയെ സംരക്ഷിക്കാനുള്ള തേട്ടമാണ്‍ എന്നാല്‍ തൌബ എന്ന്‍ പറയുന്നത് ഒന്നുകൂടി വിശാലമായ അര്ഥത്തിലാണ്‍ ഉപയോഗിക്കുന്നത് അതായത് കുറ്റബോധത്തോടെ തെറ്റുകള്‍ നിറുത്തുകയും തെറ്റിലേക്ക് മടങ്ങാതിരിക്കുകയും ചെയ്ത് അല്ലാഹുവിലേക്ക് ഖേദിച്ചുകരഞ്ഞുമടങ്ങുക എന്നാണ്
പാപമോചനതേട്ടം പ്രധാനപെട്ട ഒരു പ്രാര്ഥനയാണ്‍ രക്ഷിതാവില്‍ നിന്നെല്ലാതെ മറ്റാര്‍ക്കും ചെയ്ത് കൊടുക്കാന്‍ കഴിത്തകാര്യമാണിത് ചെയ്തതെറ്റുകളുടെ പരിണിതികളില്‍നിന്നും രക്ഷപ്പെടാനുള്ളപ്രാര്‍ത്ഥന, അല്ലാഹുവില്‍ നിന്നും പാപമോചനം കിട്ടികഴിഞ്ഞാല്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നത് കരസ്ഥമാവുകയും ഭയപ്പെടുന്നത് അകന്ന്‍ പോവുകയും ചെയ്യും
പാപമോചനംതേട്ടം അല്ലാഹുവിന്ന്‍ ഏറ്റവും ഇഷ്ടമുള്ള ഒരു കര്‍മ്മമാണ്‍ അടിമകളോടുള്ള അവന്‍റെ താല്‍പര്യവും സ്നേഹവുമാണതറിയിക്കുന്നത് മനുഷ്യരുടെ പാപം പൊറുക്കാനുള്ള അവന്‍റെ ഔതാര്യവും അനുഗ്രഹവുമാണത്
പൂര്വ്വസൂരികള്‍ എന്ത് പറയുന്നു
ബഹു ലുഖ്മാനുല്‍ ഹകീം(റ)മകനോടുള്ള ഉപദേശത്തില്‍ പറഞ്ഞു"അല്ലാഹുവേ എനിക്ക് നീ പൊറുത്ത്തരണേ  എന്ന്‍ പറഞ്ഞ് നിന്‍റെ നാവിനെ നീ ചലിപ്പിക്കൂ കാരണം ചില സമയങ്ങളില്‍ അല്ലാഹു ഒരാളുടെയും പ്രാര്‍ത്ഥന തട്ടികളയുകയില്ല"
ആയിഷബീവി(റ)പറഞ്ഞു"ഒരാളുടെ നന്മരെഖപ്പെടുത്തുന്ന ഗ്രന്ഥത്തില്‍ ധാരാളം പാപമോചനതേട്ടം ഉണ്ടെങ്കില്‍ അവനാണ്‌ വിജയി"
ബഹു ഖതാദ(റ)പറഞ്ഞു "ഈ ഖുര്‍ആന്‍ നിങ്ങളുടെ രോഗവും മരുന്നും നിര്‍ദേശിക്കുന്നുണ്ട്  നിങ്ങളുടെ രോഗം പാപവും മരുന്ന് പാപമോചനതേട്ടവുമാണ്‍"
ബഹു അബുന്നഹ്ല്‍(റ) പറഞ്ഞു"ഖബറില്‍ ഒരു മനുഷ്യന്‍റെ ഇഷ്ടപ്പെട്ടതും അടുത്തതുമായ കൂട്ടുകാരന് പാപമോചനതേട്ടമായിരിക്കും"
ബഹു ഹസന്‍(റ)പറഞ്ഞു"നിങ്ങള്‍ വീട്ടില്‍ വെച്ചും ഭക്ഷണതളികക്ക് മുന്നില്‍ വെച്ചും വഴിയിലും അങ്ങാടിയിലും ഒരുമിച്ചുകൂടുന്ന സ്ഥലത്ത്വെച്ചും ധാരാളം ഇസ്തിഗ്ഫാര്‍(പാപമോചനതേട്ടം)നിര്‍വ്വഹിക്കുക കാരണം  എപ്പോഴാണ് പാപമോചനം ഇറങ്ങുന്നതെന്ന്‍നിങ്ങള്‍ക്കറിയില്ല"
"ഒരു സ്ഥലത്ത് നിങ്ങളെത്തിയാല്‍ ധാരാളം പാപമോചനതേട്ടം നടത്തുക കാരണം ഇസ്തിഗ്ഫാറിനോട് കൂടെ വലിയ മഴക്ക് സാധ്യതയുള്ള കാര്‍മേഘമുണ്ട്"
ബഹു അലി(റ)പറഞ്ഞു"രക്ഷക്കുള്ള മാര്‍ഗമുണ്ടായിട്ടും നശിച്ചുകൊണ്ടിരിക്കുന്ന ചിലരെടെ കാര്യത്തില്‍ അത്ഭുതം തോനുന്നു അപ്പോള്‍ ആരോ ചോദിച്ചു ഏതാണാ രക്ഷയുടെ മാര്‍ഗം? അലി(റ)പറഞ്ഞു അല്‍ ഇസ്തിഗ്ഫാര്‍(പാപമോചനതേട്ടം)
ചിലമാഹാന്മാര്‍ പറഞ്ഞു"മനുഷ്യന്‍ അനുഗ്രഹത്തിന്‍റെയും പാപത്തിന്‍റെ ഇടയിലെത്രേ അല്ലാഹുവിനുള്ള സ്തുതിയും പാപമോചനതേട്ടവുമാണ്‍ അവനെ രക്ഷപ്പെടുത്തുന്നത്"
ബഹു ഇമാം ഹസന്‍ ബസ്വരി(റ) ഒരു ജോലിക്കാരനെ വിളിച്ചുകൊണ്ടുവരികയാണ്‍ വഴിയിലുടനീളം അദ്ദേഹം"അല്‍ഹംദുലില്ലാഹ്"അസ്തഗ്ഫിറുല്ലാഹ്"എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നു അപ്പോള്‍ ഹസന്‍ ബസ്വരി(റ)ചോദിച്ചു എന്താ ഇത് മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നു?അദ്ദേഹം പറഞ്ഞു ഞാന്‍ ഖുര്‍ആന്‍ പകുതിമനപ്പാഠമാക്കിയിട്ടുണ്ട് എങ്കിലും ഞാന്‍ മനസ്സിലാക്കിയത് മനുഷ്യന്‍ രണ്ട് കാര്യത്തിന്‍റെ ഇടയിലാണ്‍ ഒന്ന്‍ അല്ലാഹുവില്‍ നിന്നും കിട്ടുന്ന അനുഗാഹം അതില്‍ അല്ലാഹുവിനെ സ്തുതിക്കണം രണ്ട് അല്ലാഹുവിലേക്ക് പോകുന്ന പാപങ്ങള്‍ അതിന്ന്‍ അല്ലാഹുവിനോട് പാപമോചനംതേടുകയും വേണം അതുകൊണ്ടാണ് ഞാനെപ്പോഴും "അല്‍ഹംദുലില്ലാഹ്"അസ്തഗ്ഫിറുല്ലാഹ്"എന്ന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് അപ്പോള്‍ ഹസന്‍ ബസ്വരി(റ)പറഞ്ഞു നിന്നില്‍ നിന്നെനിക്കത് പഠിക്കാന്‍ കഴിഞ്ഞു.
പാപമോചനതേട്ടം പാപം ചെയ്താലും ഇല്ലെങ്കിലും ഉപകാരപ്രതമായിരിക്കും അത് മനുഷ്യന്‍റെ വിനയത്തിന്‍റെയും കൂടി അടയാളമാണ്‍ ഒരു ഹദീസില്‍ ഇങ്ങിനെ കാണാം"പിശാച് പറഞ്ഞു പാപം കൊണ്ട് മനുഷ്യനെ ഞാന്‍ നശിപ്പിച്ചു പക്ഷെ ലാഇലാഹ ഇല്ലല്ലാഹ് അസ്തഗ്ഫിറുല്ലാഹ് എന്നത് കൊണ്ട് അവര്‍ എന്നെ നേരിട്ടു അങ്ങിനെ വന്നപ്പോള്‍ തടിയുടെഇച്ചകൊണ്ടും വ്യാമോഹം കൊണ്ടും അവരെ ഞാന്‍ നശിപ്പിച്ചു അവരുടെ വിചാരം ഇതൊക്കെ നല്ല കാര്യമായിരിക്കും എന്നാണ്‍"അത് കൊണ്ട് ഏറ്റവും ഭയപ്പെടേണ്ടത് തടീച്ചയും വ്യാമോഹവുമാണ്‍.
തടിയുടെ ഇച്ച നരകത്തിലേക്ക് തള്ളിയിടുകയും സത്യത്തെ തൊട്ട് തടയുകയും ചെയ്യും പാപം ചെയ്യാന്‍ പ്രേരകമാവുകയും ചെയ്യും അങ്ങിനെ വരുമ്പോള്‍ തൌബചെയ്യാനോ പാപമോചനതേട്ടം നടത്താനോ അവന്ന്‍ താല്പര്യമില്ലാതെയാകും അത് അവന്‍റെ പേപ്പര്‍ ബ്ലേക്ക് ലീസ്റ്റായി ഉയര്ത്തപ്പെടാന്‍ കാരണമാകും
എന്നാല്‍ തൌബയും ഇസ്തിഗ്ഫാറും നടത്തിയവന്നാണെങ്കില്‍ അവന്‍റെ പേപ്പര്‍ തൂവെള്ളയില്‍ വിശുദ്ധ്മായതായിഉയാര്ത്തപ്പെടും
ബഹു അബൂബക്കര്‍ അല്‍ മുസ്നി(റ)പറഞ്ഞു "മനുഷ്യരുടെ കര്‍മ്മങ്ങളൊക്കെ ഉയര്‍ത്തും എന്നാല്‍അവന്‍റെ കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ ഏടുകള്‍ പാപമോചനതേട്ടമുള്ളതാണെങ്കില്‍ പ്രശോഭിതമായരീതിയിലായിരിക്കും അതിന്‍റെ ഉയര്‍ച്ച എന്നാല്‍ അതില്‍ ഇസ്തിഗ്ഫാര്‍ ഇല്ലെങ്കില്‍ കരുവാളിച്ച നിലയിലുമായിരിക്കും  ഏടില്‍ ഇസ്തിഗിഫാര്‍ ഉള്ളവനത്രെ വിജയി"
പാപമോചനംതേടാന്‍ ഭാഗ്യമില്ലെങ്കില്‍ അത് പാരജയത്തിന്‍റെയും നാശത്തിന്‍റെ തുടക്കമാണ്‍ അവന്‍ ഘട്ടം ഘട്ടമായി നാഷമടയും പാപം ചെയ്യും തോറും ചിലപ്പോള്‍ അനുഗ്രഹങ്ങള്‍ കിട്ടികൊണ്ടിരിക്കും പക്ഷെ അവന്‍ ഇസ്തിഗ്ഫാര്‍ ചെയ്യുകയില്ല അനുഗ്രഹം കിട്ടും തോറും അവന്‍ വീണ്ടും വീണ്ടും പാപിയായി മാറും അവന്‍റെ ധാരണ എനിക്ക് ഈ അനുഗ്രഹങ്ങളും സൌകര്യവും കിട്ടുന്നത് അല്ലാഹുവിനോട് അടുത്ത ആളായത് കൊണ്ടാണെന്നായിരിക്കും നബി(സ)പറഞ്ഞതായി ഇങ്ങിനെ കാണാം"തെറ്റില്‍ തന്നെ കഴിയുന്ന ഒരാള്‍ക്ക് അവനിഷ്ടപ്പെടുന്ന ഭൌതിക സുഖങ്ങള്‍ അല്ലാഹു കൊടുക്കുന്നത് നീ കണ്ടാല്‍ അതവനെ പരീക്ഷിക്കുന്നതിന്‍റെ ഭാഗമാണെന്ന്‍ മനസ്സിലാക്കണം"(ഹദീസ്)
പാപമോചനതേട്ടത്തിന്‍റെ വിവിധ രൂപങ്ങള്‍ 1) ബഹുദൈവആരാധനയില്‍ നിന്നും അവിശ്വാസത്തില്‍നിന്നുമുള്ള മോചനതേട്ടം അത് വിശ്വാസത്തിലേക്ക് അവനെ ഉയര്‍ത്തും
2) വന്‍പാപങ്ങളില്‍ നിന്നുമുള്ള മോചനതേട്ടം അതവനെ തഖ്‌വയുടെ പദവികളിലേക്ക് എത്തിക്കും
3) ചെറുപാപങ്ങളില്‍നിന്നുമുള്ള മോചനതേട്ടം അതവനെ തഖ്‌വയുടെ പാരമ്മ്യതയില്‍ എത്തിക്കും
4) അനഭലശണികാര്യങ്ങളില്‍നിന്നുമുള്ള മോചനതേട്ടം അതവനെ നന്മയുടെ വാഹകനാക്കും
5) അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്ന്‍ അശ്രദ്ധമാകുന്നതില്‍ നിന്നുള്ള മോചനതേട്ടം അതവനെ അല്ലാഹുവിന്‍റെ സാമീപ്യമുള്ളവരില്‍ പെടുത്തും
എന്നാല്‍ ചിലയാളുകള്‍ ഇസ്തിഗ്ഫാറിനെ പാപം ചെയ്യാനും തെറ്റുകള്‍ ചെയ്യാനുമുള്ള ഒരു പ്രചോദനമായി കാണുന്നവരുണ്ട് അവര്‍ തെറ്റില്‍ മുഴുകും എന്നിട്ടവര്‍ പറയും ഞാനിങ്ങനെയോക്കെയാണ്‍ എങ്കിലും ഞാന്‍ പാപമോചനതേട്ടം നടത്തുന്നുണ്ട് ചിലര്‍ ജനങ്ങളുടെ തെറ്റും കുറ്റവും പരദൂഷണവും എല്ലാം പറയും അന്നിട്ടതിന്ന്‍ ശേഷം "അസ്തഗ്ഫിറുല്ലാഹല്‍ അള്ളീം എന്ന്‍ പറയും തെറ്റില്‍നിന്നൊക്കെ മുക്തനാണെന്നരീതി പ്രഘടിപ്പിക്കും ഇത് അല്ലാഹുവിനെയും അവന്‍റെ മഹത്വത്തെയും പരിഹസിക്കലുംനിസ്സാരമാക്കലും അല്ലാഹുവിനെ കളവാക്കലുമാണ്‍ അല്ലാഹു പറയുന്നു"അവരുടെ രഹസ്യവും പരസ്യവും ഞാന്‍ കേള്‍കുന്നില്ലെന്ന്‍ അവര്‍ വിചാരിക്കുന്നുവോ അറിയുക... അവരുടെ കൂടെ നമ്മുടെ ദൂതര്‍(അതൊക്കെ) രേഖപ്പെടുത്തുന്നുണ്ട്(സുഖ്റുഫ് 80)
പാപമോചനതേട്ടത്തിന്‍റെ നിബന്ധനകള്‍ 1) നല്ല നിയ്യത്ത്
2) നല്ല മര്യാദയോടെ അല്ലാഹുവിലേക്ക് മുന്നിട്ട് ഖേദിച്ചുമടങ്ങുക
3) പാപം ചെയ്യുകയില്ലെന്ന്‍ തീരുമാനിക്കുക
4) മറ്റു മനുഷ്യരുടെ ബാധ്യതകള്‍ ഒഴിവാക്കുക
പാപമോചനതേട്ടത്തില്‍ കൂടാതെ കഴിയാത്ത ഒന്നാണ് ഇനി ഒരിക്കലും തെറ്റും കുറ്റവും പാപവും ചെയ്യുകയില്ല എന്ന്‍കരുതല്‍ അല്ലാഹു പറയുന്നു"അവര്‍ തിന്മചെയ്യുകയോ അല്ലെങ്കില്‍ സ്വശരീരത്തെ ആക്രമിക്കുകയോ ചെയ്‌താല്‍ അല്ലാഹുവിനെ അവര്‍ ഓര്‍ക്കും എന്നിട്ടവര്‍ പാപം പൊറുത്ത് കിട്ടാന്‍ തേടും അല്ലാഹുവല്ലാതെ പാപം പോറുക്കുന്നവനാരുണ്ട് (പിന്നീട്)അവര്‍ ചെയ്തതില്‍ മുഴുകുകയുമില്ല അവര്‍ അറിയുന്നവരത്രെ(ആലു ഇംറാന്:135) ഈആയത്തില്‍ അഞ്ച് കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട് ഒന്ന്‍:അല്ലാഹുവിനെ സ്മരിക്കുന്നതില്‍ നിന്നും അവര്‍ അശ്രദ്ധരായാല്‍ അവരില്‍ നിന്നും തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകും രണ്ട്: അല്ലാഹുവിനെ ഓര്‍മ്മ വരികയും തൌബയിലേക്കും ഇസ്തിഗ്ഫാറിലേക്കും അവര്‍ മുന്നേറും മൂന്ന്:പിന്നെ അവര്‍ തെറ്റില്‍ നിന്ന്‍ മാറി നില്‍ക്കുകയും അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യും നാല്‍:തെറ്റാണന്നറിഞ്ഞാല്‍ പിന്നെ അതിലേക്കവര്‍ പോവുകയില്ല അഞ്ച്:തെറ്റിന്‍റെ മോശത്തരം അവര്‍ മനസ്സിലാകി പൊറുക്കല്‍ തേടിയാല്‍ അല്ലാഹു എത്രവലിയ പാപമാണെങ്കിലുംപൊറുത്ത് കൊടുക്കും.
കാരണം അല്ലാഹുവിന്‍റെ അനുഗ്രഹവും കൃപയും അത്രക്കും വിശാലവും മഹാത്വവുമാണ്‍ അല്ലാഹു പറയുന്നു "ആരെങ്കിലും തിന്മ പ്രവര്‍ത്തിക്കുകയോ ശരീരത്തോട് അക്രമം കാണിക്കുകയോ ചെയ്‌താല്‍ പിന്നീടവന്‍ അല്ലാഹുവിനോട് പൊറുക്കല്‍ തേടുകയും ചെയ്‌താല്‍ അല്ലാഹുവിനെ അവന്‍ മാപ്പ് കൊടുക്കുന്നവനായും കരുണയുള്ളവനായും എത്തിക്കും(നിസാഅ് 110)
അനസ്(റ)പറയുന്നു നബി(സ)പറയുന്നത് ഞാന്‍ കേട്ടു(ഖുദ്സിയ്യായ ഹദീസ്) "ഓ ആദം സന്തതികളെ നിങ്ങള്‍ എന്നിലേക്ക് ആഗ്രഹം പ്രഘടിപ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്‌താല്‍ നിസംശയം നിങ്ങളില്‍ നിന്നുവന്ന എല്ലാത്തിന്നും ഞാന്‍ മാപ്പ് നല്‍കും ഓ ആദം സന്തതികളെ നിങ്ങള്‍ ആകാശം മുട്ടുമാര്‍ പാപവുമായി നിങ്ങളെ ഞാന്‍ എത്തിച്ചാല്‍ എനിട്ട് നിങ്ങളെന്നോട് പാപമോചനംതേടുകയും ചെയ്‌താല്‍ നിസംശയം അതൊക്കെയും ഞാന്‍ നിങ്ങള്‍ക്ക് പൊറുത്ത് തരും ഓ ആദം മക്കളെ ഭൂമി നിറച്ചും പാപവുമായാണ്‍ നിങ്ങള്‍ എന്‍റെ അടുത്ത് വന്നതെങ്കിലും  നിങ്ങള്‍ ഒരിക്കലും ബഹുദൈവാരാധന നടത്തിയിട്ടില്ലെങ്കില്‍ ഭൂമി നിറച്ചും പാപമോചനവുമായി ഞാന്‍ നിങ്ങള്‍ക്കരികില്‍ ഉണ്ടാകും(ഹദീസ് തുര്‍മുതി:3540)
ഈ ഹദീസിലൂടെ അല്‍പ്പം ഒന്ന്‍ ചിന്തിച്ചാല്‍ അല്ലാഹുവിന്‍റെ വിശാലമായ അനുഗ്രഹവും കൃപയും മനസ്സിലാക്കാന് കഴിയും "അല്ലാഹു പറയുന്നു നബിയെ പറയുകസ്വശരീരത്തോട് പരിതിവിട്ട് പ്രവര്‍ത്തിച്ചവരായ എന്‍റെ അടിമകളെ.... നിങ്ങള്‍ ഒരിക്കലും അല്ലാഹുവിന്‍റെ അനുഗ്രഹത്തെ തൊട്ട്നിരാശരാവരുത് അല്ലാഹു എല്ലാം പാപവും പൊറുത്ത് തരും അവന്‍ മാപ്പാക്കുന്നവനും കരുണയുള്ളവനുമാണ്‍(സുമര്‍:53).
മനുഷ്യന്‍ ഒരു ദിവസം പ്രഭാതപ്രദോഷങ്ങളില്‍ നേരിടുന്ന മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരമായാണ്‍ പാപമോചനതേട്ടത്തെ അല്ലാഹു വെച്ചിട്ടുള്ളത്‌ അത് കൊണ്ട് തന്നെ ഈ പാപമോചനതേട്ടത്തിന്ന്‍ ഇസ്ലാമില്‍ വലിയ സ്ഥാനമുണ്ട് അത് പരിഗണിക്കലും ഉള്‍കൊള്ളലും മുസ്ലിം വിശ്വാസിക്ക് അത്യാവശ്യവും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്‍
പാപമോചനംതേട്ടം നടത്തുന്നതിലൂടെ മനുഷ്യന്‍ അവന് ചെയ്ത പാപത്തെ സമ്മതിക്കലും പാപ പരിഹാരത്തിന്ന്‍ അല്ലാഹുവല്ലാതെ വേറെ ഒരു അഭയവുമില്ലെന്ന് സമ്മതിക്കലുമാണ്‍ അത് അവനെ അല്ലാഹുവിലേക്ക് അടുപ്പിക്കുകയും അവനിലേക്ക് സഞ്ചാരിക്കാന്‍ കാരണവുമെത്രെ അങ്ങിനെ വരുമ്പോള്‍ അല്ലാഹു അവനെ ഇഷ്ടപ്പെടും
പാപമോചനതേട്ടം കൊണ്ടുള്ള ഗുണങ്ങള്‍
ഇസ്തിഗ്ഫാറിന്ന്‍ വലിയ ഗുണങ്ങളുണ്ട് അല്ലാഹു പറയുന്നത് നോക്കുക"തീര്ച്ചയായും നിങ്ങള്‍ പാപമോചനം തേടുക അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക അങ്ങിനെയെങ്കില്‍ മരിക്കുന്നത് വരെ നിങ്ങള്‍ക്ക് സുഖസമൃദ്ധമായ ജീവിതം നല്‍കും(ഹൂദ്:3) ചില ഗുണങ്ങള്‍ താഴെ വിവരിക്കാം
1) ഹൃദയ പ്രഭയ്ക്കും വിശുദ്ധിക്കും ശുദ്ധീകരണത്തിനും കാരണമാകും ഹൃദയത്തിനു ശക്തികിട്ടും വിശാലത കിട്ടും പ്രഭനിലനില്‍ക്കും എന്നാല്‍ പാപം മനുഷ്യന്‍റെ ഹൃദയത്തെ കറുപ്പിക്കുയും തിന്മയുടെ ഇടമാവുകയും ചെയ്യും നബി(സ)പറയുന്നു"ഒരുവിശ്വാസി തെറ്റ് ചെയ്‌താല്‍ അവന്‍റെഹൃദയത്തില്‍ അതൊരു കറുത്ത പുള്ളിയായികിടക്കും എന്നാല്‍ തൌബചെയ്ത് അതിനെ പിഴുതെടുത്താല്‍ അവന്‍റെ ഹൃദയം വിശുദ്ധമായി പാപം വര്‍ദ്ധിക്കും തോറും പ്രസ്തുതപുള്ളിയുടെ ധൈര്‍ഗ്യവും വര്‍ദ്ധിക്കും അതാണ്‍ അല്ലാഹു ഖുര്‍ആനില്‍പറഞ്ഞ"റാന്‍"എന്നത് (ഹദീസ് അഹ്മദ്:2/297)
ഹൃദയം സങ്കുചിതമാകുന്നതിന്‍റെ പ്രധാന അടയാളം അല്ലാഹുവിനെതൊട്ട് തിരിഞ്ഞുകളയലും അവനെ സ്മരിക്കുന്നതില്‍ നിന്നും അശ്രദ്ധമാകലുമാണ്‍ എന്നാല്‍ ഒരാള്‍ സത്യസന്തമായി ഇസ്തിഗ്ഫാറില്‍ മുഴുകുകയാണെങ്കില്‍ അവന്‍ രക്ഷപ്പെടും
ഹൃദയം മൂന്ന് രൂപത്തിലാണ്‍ ഒന്ന്‍ രോഗമുള്ളഹൃദയം രണ്ട്:സങ്കുചിതമായഹൃദയം മൂന്ന്:രക്ഷപ്പെട്ടഹൃദയം ഇതില്‍ ആദ്യം പറഞ്ഞ രണ്ടും പരാചയമാണ്‍ ഹൃദയ ധമനികള്‍ പരസ്പരം കോര്ത്തിരിക്കുകയാണ്‍ എന്നാല്‍ മൂന്നാമത് പറഞ്ഞ ഹൃദയം അതാണ്‍ രക്ഷപ്പെട്ടത് ബഹു ഇബ്നുല്‍ ഖയ്യിം(റ)പറയുന്നു "രക്ഷപ്പെട്ടതും നല്ലതുമായ ഹൃദയം സത്യം സ്വീകരിക്കാന്‍ ഒറ്റനിമിഷത്തെ ചിന്തമതി".
2) പാപമോചനതേട്ടം അല്ലാഹുവിന്‍റെ ശിക്ഷയില്‍നിന്നുള്ള സംരക്ഷണമാണ്‍:പൂര്‍ണാര്ഥത്തിലുള്ള രണ്ട് സംരക്ഷണമാണ്‍ അല്ലാഹു വാഗ്ദാനം നല്‍കിയിട്ടുള്ളത് ഒന്ന്‍ നബി(സ) രണ്ട്:ഇസ്തിഗ്ഫാര്‍ അല്ലാഹു പറയുന്നു "തങ്ങളുള്ള ഒരു സമൂഹത്തെ അല്ലാഹു സിക്ഷിക്കുകയില്ല പാപമോചനംതേടുന്ന ഒരു സമൂഹത്തെയും അല്ലാഹു സിക്ഷിക്കുകയില്ല"(അന്‍ഫാല്‍ 33)
നബി(സ)ജീവിച്ചിരുന്ന കാലത്തുള്ള വിശ്വാസികളെ അല്ലാഹു സിക്ഷിക്കുകയില്ല (എന്നാല്‍ നബി(സ)യുടെ ഉമ്മത്തിനെത്തന്നെ സിക്ഷിക്കുകയില്ല എന്നഭിപ്രായപ്പെട്ടവരും ഉണ്ട്) ആകാലഘട്ടം കഴിഞ്ഞുപോയി എന്നാല്‍ പാപമോചനതേട്ടം അന്ത്യദിനം വരെ നിലനില്‍കും അതുകൊണ്ട് പാപം ചെയ്യുകയില്ലെന്ന തീരുമാനപ്രകാരം ധാരാളം ഇസ്തിഗ്ഫാര്‍ ചൊല്ലുന്നത് അല്ലാഹുവിന്‍റെ ശിക്ഷയില്‍നിന്നുള്ള സംരക്ഷണത്തിന്ന്‍ കാരണമാകും
3) പാപമോചനതേട്ടം ആരാധനഎളുപ്പമാക്കുകയും മാധുര്യം നല്‍കുകയും ചെയ്യും:ബഹു ഹസന്‍ ബസ്വരി(റ)പറഞ്ഞു "നോമ്പെടുക്കാനും രാത്രിയില്‍ നിസ്കരിക്കാനും നിനക്ക് കഴിയുന്നില്ലെങ്കില്‍ നീ മനസ്സിലാക്കണം നീ ഭാഗ്യമില്ലാത്തവനാണ്‍ നിന്നെ തെറ്റുകളും കുറ്റങ്ങളും ബന്ധസ്ഥനാക്കിയിരിക്കുന്നു"
4) പാപമോചനതേട്ടം തിന്മകള്‍ മായ്ച്ചുകളയുകയും സ്ഥാനം ഉയര്‍ത്തുകയും ചെയ്യും:
5) പാപമോചനതേട്ടം ടെന്‍ഷന്‍,മുഷിപ്പ്,ദുഃഖം എന്നിവയെ നീക്കും:നബി(സ)പറഞ്ഞു"ആരെങ്കിലും പാപമോച്ചനതേട്ടം വര്‍ദ്ധിപ്പിച്ചാല്‍ എല്ലാവിഷമങ്ങളില്‍ നിന്നും മോചനവും എല്ലാ പ്രയാസങ്ങളില്‍നിന്നുംരക്ഷയും അതിരില്ലാതെ അല്ലാഹു അവന്ന്‍ ധാരാളം നല്‍കുകയും ചെയ്യും"(ഹദീസ് അബൂദാവൂദ്:1518)
6) പാപമോചനതേട്ടം അല്ലാഹുവിന്‍റെ അനുഗ്രം വര്‍ഷിക്കാന്‍ കാരണമാകും:
7)പാപമോചനതേട്ടം നബി(സ)യോടുള്ള പിന്‍പറ്റലാണ്‍:കാരണം നബി(സ) ഒരു സദസ്സില്‍ വെച്ചുതന്നെ 100 പ്രാവശ്യം ഇസ്തിഗ്ഫാര്‍ നടത്തിയിരുന്നു
8) പാപമോചനതേട്ടം വിജ്ഞാനം എളുപ്പമാക്കും:കാരണം ഹൃദയപ്രകാശം പ്രശേഭിതമാകാന്‍ പാപത്തില്‍ നിന്നും മുക്തനാകണം ബഹു ഇമാം ഷാഫി(റ)ഉസ്താദായ വഖീഅ്(റ)പറഞ്ഞു ഉസ്താദേ മനപ്പാഠം ശരിയാകുന്നില്ല അപ്പോള്‍ വഖീഅ്(റ)പറഞ്ഞു മോനെ പാപം ഉപേക്ഷിക്കണം കാരണം വിജ്ഞാനം അല്ലാഹുവിന്‍റെ പ്രകാശമാണ്‍ അത് പാപികള്‍ക്ക് കിട്ടുകയില്ല"
9) പാപമോചനം തേടുന്നവര്‍ക്ക് മലക്കുകളുടെ പാപമോചനതേട്ടം കര്സ്ഥമാകും:
10) പാപമോചനതേട്ടംകൊണ്ട് തിന്മയെ അല്ലാഹു നന്മയാക്കും"
പാപമോചനതേട്ടം ഒരു നന്മയാണ്‍ ഒരു നന്മക്ക് ചുരുങ്ങിയത്10ഇരട്ടി പ്രതിഫലം ലഭിക്കും അപ്പോള്‍ ഒരു തെറ്റ് ചെയ്ത വെക്തി പാപമോചനംതേടിയാല്‍ അത് കാരണം അവന്ന്‍ 10 നന്മരേഖപ്പെടുത്തുകയും തെറ്റ് മായ്ക്കപെടുകയും ചെയ്യും ഇത് കാണുമ്പോള്‍ പിശാച് പറയുമെത്രെ"അവനെ ഒഴിവാക്കിയുരുന്നെങ്കില്‍ അവനെ പാപത്തില്‍ അകപ്പെടുത്തിയില്ലായിരുന്നെങ്കില്‍"എന്ന്‍
ബഹു ഇബ്ന്‍ അബ്ബാസ്(റ)പറഞ്ഞു"നന്മ മുഖത്തിന്‍റെ പ്രഭയും ഹൃദയത്തില്‍ പ്രകാശവും ഭക്ഷണത്തില്‍ വിശാലതയും ശരീരത്തില്‍ ആരോഗ്യവും സൃഷ്ടികളുടെ ഹൃദയങ്ങളില്‍ സ്നേഹവും ഉണ്ടാക്കും തിന്മ മുഖത്ത് കറുപ്പും ഹൃദയത്തില്‍ ഇരുട്ടും ശരീരത്തില്‍ഭയവും ഭക്ഷണത്തില്‍ കുറവും സൃഷ്ടികളുടെ മനസ്സുകളില്‍ ദേഷ്യവും ഉണ്ടാക്കും"
ബഹു ഉസ്മാന്‍ ബിന്‍ അഫാന്‍(റ)പറഞ്ഞു"ഒരാള്‍ ഒരു കാര്യം ചെയ്‌താല്‍ അല്ലാഹു അവന്ന്‍ ഒരു പുടവ ധരിപ്പിക്കും നല്ലതാണെങ്കില്‍ നല്ലപുടവയും ചീത്തയാണെങ്കില്‍ ചീത്തപുടവയുമായിരിക്കും "അല്ലാഹു പറയുന്നു "തീര്‍ച്ചയായും നന്മ തിന്മയെ പോക്കിക്കളയും"(ഹൂദ്:114)
നബി(സ)പറയുന്നു"ചീത്തയോട് നിങ്ങള്‍ നന്മയെ തുടര്ത്തുക കാരണം നന്മ തിന്മയെ മായ്ച്ചുകളയും"(തുര്‍മുദി:1987) നബി(സ)പറയുന്നു"ഏതൊരാളും ഒരു തെറ്റ് ചെയ്യുകയും അങ്ങിനെ നല്ല നിലയി വുളുവുണ്ടാക്കി രണ്ട് റക്അത്ത് നിസ്കരിച്ച് അല്ലാഹുവിനോട് പൊറുക്കല്‍ തേടിയാല്‍ അല്ലാഹു പൊറുത്ത് കൊടുക്കും എന്നിട്ടവന്‍ ആലുഇംറാന് സൂറത്തിലെ 135 ാമത്തെ ആയത്ത് ഓതുകയും ചെയ്യുക"(തുര്‍മുദി:406)
11) പാപമോചനതേട്ടം കൊണ്ട്ദോഷങ്ങള്‍ പൊറുക്കും(വി:ഖു:നൂഹ്:10)
12) പാപമോചനതേട്ടം കൊണ്ട്മ ഴലഭിക്കും (വി:ഖു:നൂഹ്:11)
13) സമ്പത്തും സന്താനങ്ങളും ലഭിക്കും (വി:ഖു:നൂഹ്:12)
14) കൃഷി അഭിവിര്‍ദ്ധിപ്പെടും (വി:ഖു:നൂഹ്:12)
15) ശക്തി വര്‍ദ്ധിക്കും (വി:ഖു:ഹൂദ്:52)
16) നല്ല സുഖ ജീവിതം ലഭിക്കും (വി:ഖു:ഹൂദ്:3)
രാപകലില്ലാതെ തെറ്റില്‍ ജീവിക്കുന്ന മനുഷ്യന്ന്‍ പാപമോചനതേട്ടം അനിവാര്യവും ആവശ്യവുമാണ്‍ അങ്ങിനെ പാപമോചനംതേടുമ്പോള്‍ അല്ലാഹു മോചനം നല്‍കും ഏതുകാര്യവും പാപമോചനത്തിലൂടെ നേടിയെടുക്കാന്‍ കഴിയുമെന്ന്‍ നടെ സൂചിപ്പിച്ചല്ലോ ബഹു ഹസന്‍(റ)നോട് ഒരാള്‍ ചോദിച്ചു പാപം വല്ലാതെ വരുന്നു അപ്പോള്‍ ഹസന്‍(റ)പറഞ്ഞു ഇസ്തിഗ്ഫാര്‍ ചെല്ലുക വേറെഒരാള്‍ ദാരിദ്ര്യത്തെ പറ്റിപറഞ്ഞു അപ്പോളും പറഞ്ഞു പാപമോചനതേട്ടം നടത്തുക പിന്നെ ഒരാള്‍ വന്ന്‍ ചോദിച്ചു സാന്താനങ്ങളില്ല എന്ത് ചെയ്യും?അപ്പോളും പറഞ്ഞു ഇസ്തിഗ്ഫാര്‍ ചൊല്ലുക മറ്റൊരാള്‍ ചോദിച്ചത് കൃഷിനാശത്തെകുറിച്ചായിരുന്നു അപ്പോളും പറഞ്ഞു പാപമോചനതേടുക അപ്പോള്‍ വേറെ ഒരാള്‍ ചോദിച്ചു ഇതുമാത്രമേ പറയാനുള്ളോ?അപ്പോള്‍ ഹസന്‍(റ)പറഞ്ഞു അതെ എനിക്ക് ഇതുമാത്രമേ പറയാനുള്ളൂ കാരണം അല്ലാഹു പറഞ്ഞത്"നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പൊറുക്കല്‍ തേടുക അവന്‍ പൊറുത്ത് കൊടുക്കുന്നവനും മഴനല്‍കുന്നവനും സമ്പത്ത് നല്‍കുന്നവനും സന്താനങ്ങളെ നല്‍കുന്നവനും തോട്ടങ്ങളും അരുവിയും നല്‍കുന്നവനത്രെ"(നൂഹ്:10-12)

പാപമോചനത്തിന്‍റെ പ്രാധാന്യം
ചെറിയവലിയ പാപമാണെങ്കിലും പാപം ചെയ്തില്ലെങ്കിലും ഇസ്തിഗ്ഫാര്‍ ചെയ്യണം നബി(സ)യുടെ ഒരു പ്രാര്‍ത്ഥനഇങ്ങിനെയായിരുന്നു"അല്ലാഹുവേ എന്‍റെ ചെറുതും വലുതും രഹസ്യവും പരസ്യവുമായ എല്ലാ വീഴ്ചകളും നീ പൊറുത്ത് തരണേ"
അല്ലാഹുവിന്‍റെ സ്മരണകുറയുമ്പോഴും അശ്രദ്ധയിലാകുമ്പോഴും ആരാധനക്ക് മടുപ്പ് വരുമ്പോഴും ഇസ്തിഗ്ഫാര്‍ നല്ലാതാണ്‍ ആരാധനയിലെ അശ്രദ്ധ ഏത് മനുഷ്യന്നും ഉണ്ടാകും നബി(സ)ത്തന്നെ പറഞ്ഞത് നോക്കു"എന്‍റെ ഹൃദയം ചിലപ്പോള്‍ അശ്രദ്ധമാകും(നമ്മെ പ്രേരിപ്പിക്കാനാകും)അത് കൊണ്ട് എല്ലാ ദിവസവും ഞാന്‍ 100 പ്രാവശ്യം ഇസ്തിഗ്ഫാര്‍ ചെയാറുണ്ട്"
എന്നാല്‍ നന്മക്ക് ഉപേക്ഷവരുത്തുമ്പോളും പാപമോചനതേട്ടം നല്ലത് തന്നെ  പാപവും തെറ്റും ചെയ്യുമ്പോള്‍ മാത്രം ചെയ്യേണ്ടതല്ല ഈ പാപമോചതേട്ടം ഒരു പ്രാര്‍ത്ഥനയില്‍ ഇങ്ങിനെയുണ്ട് "അല്ലാഹുവേ ഞാന്‍ ചെയ്തതിന്‍റെയും ചെയ്യാത്തതിന്‍റെയും അറിഞ്ഞതിന്‍റെയും അറിയാത്തതിന്‍റെയും നാശത്തെതൊട്ട് നിന്നോട് കാവല്‍ തേടുന്നു"
പാപമോചനതേട്ടത്തിന്ന്‍ ചില പ്രത്യക സമയവും സ്ഥലവും നിര്‍ണയിചിട്ടുണ്ട് അത് പ്രത്യാകം പരിഗണിക്കുകയും അതിന്ന്‍ പ്രാമുഖ്യം നല്‍കുകയും ചെയ്യണം എല്ലാ സമയത്തും പാപമോചനതേട്ടം പറ്റുമെങ്കിലും ചില പ്രത്യക സന്ദര്‍ഭങ്ങളും സമയങ്ങളും പരിഗണിക്കുന്നതിന്ന്‍ പ്രത്യാക മഹത്വം ഉണ്ട് അതില്‍ പെട്ടതാണ് അഞ്ച് നേരത്തെ നിസ്കാരം ഓരോ നിസ്കാരങ്ങള്‍ക്ക് ശേഷവും ഇസ്തിഗ്ഫാര്‍ സുന്നത്തുണ്ട് നബി(സ)നിര്‍ബന്ധനിസ്കാരങ്ങള്‍ക്ക് ശേഷം 3 പ്രാവശ്യം ഇസ്തിഗ്ഫാര്‍ ചെയ്യാറുണ്ടായിരുന്നു എങ്കില്‍ നിസ്കാരത്തില്‍ അശ്രദ്ധയും മറവിയും വരുന്ന മനുഷ്യന്‍ എന്തുകൊണ്ടും ഇസ്തിഗ്ഫാര്‍ ചെയ്യണം അതുപോലെ രാത്രി"തഹജ്ജുദ്"നിസ്കാരത്തിന്ന്‍ ശേഷവും പ്രത്യാകം പാപമോചനതേട്ടം സുന്നത്തുണ്ട് അല്ലാഹു പറയുന്നു"അവര്‍ രാത്രിയുടെ യാമങ്ങളില്‍ പാപമോചനം തെടുന്നവരെത്രെ"(ദാരിയാത്ത്:18)"രാത്രികളില്‍ പാപമോചനംതേടുന്നവര്‍"(ആല് ഇംറാന്:17)
അറഫയില്‍ വെച്ചും അവിടെ നിന്ന്‍ പിരിയുമ്പോഴും പാപമോചനതേട്ടം സുന്നത്തുണ്ട് ,സദസ്സില്‍ നിന്ന്‍ പിരിയുമ്പോളും സുന്നത്തുണ്ട് നബി(സ)കല്‍പിച്ചത് ഇങ്ങിനെ കാണാം"നിങ്ങള്‍ സദസ്സില്‍ നിന്നും പിരിയുമ്പോള്‍
سبحان الله اللهم وبحمدك أشهد أن لا اله الا أنت أستغفرك وأتوب اليك(أخرجه الترمذي :3433
എന്ന്‍ ചൊല്ലണം നല്ല സദസ്സാണെങ്കില്‍ അതൊരു സീല്‍ പോലെയും അല്ലെങ്കില്‍ അതൊരു പരിഹാരമായും പരിഗണിക്കും
ബാത്ത്‌റൂമില്‍ നിന്നും വരുമ്പോള്‍ ഇസ്തിഗ്ഫാര്‍ സുന്നത്തുണ്ട് ,പ്രായം കൂടുതലായാല്‍ പാപമോചനതേട്ടം പ്രത്യാകം സുന്നത്തുണ്ട് നബി(സ)യുടെ വഫാത്തിന്‍റെ സമയം അടുത്തപ്പോള്‍ അല്ലാഹു പറഞ്ഞത്:തങ്ങള്‍ തങ്ങളുടെ രക്ഷിതാവിനെ പ്രശംസിക്കുകയും സ്തുതിക്കുകയും ചെയ്യുക അവനോട് ഇസ്തിഗ്ഫാര്‍ നടത്തുകയും ചെയ്യുക അവന്‍ പാപമോചനംതേട്ടം സ്വീകരിക്കുന്നവനെത്രെ"(നസ്വ് ര്‍:1-3)