പെരുന്നാള്‍ ദിനത്തില്‍ ചെയ്യാനുള്ള ഒരു മുഖ്യ കര്‍മ്മമാണ്
മുടി എടുക്കല്‍. ഹജ്ജിന്റെ ഫര്‍ളുകളില്‍ പെട്ടതാണത്. ഫിദ്യ കൊണ്ട്
ഒരിക്കലും ഇത് പരിഹരിക്കപ്പെടുന്നതല്ല. മുടിനീക്കല്‍ മി നായില്‍
വെച്ചാവുക, അറവുണ്ടെങ്കില്‍ അതിന്റെ ഉടനെയാവുക എന്നിവ
സുന്നത്താണ്. സ്ത്രീ ക്കും പുരുഷനും തലയില്‍നിന്ന് ചുരുങ്ങിയത് മൂന്ന് മുടി
നീക്കലാണ് നിര്‍ബന്ധം. ഏതു വിധേ ന നീക്കിയാലും മതിയാകും.
തലയില്‍ തീരേ മുടിയില്ലാത്തവന്‍ തലയിലൂടെ കത്തി നടത്തല്‍
സുന്നത്താണ്. രോഗഹേതുവായി മുടിയെടുക്കാന്‍ സാധിക്കാതെ വന്നാല്‍
സൌകര്യപ്പെടുമ്പോ ള്‍ നിര്‍ബന്ധമായും മുടിയെടുക്കണം.
പുരുഷന്മാര്‍ തലമുടി മുഴുവനും വടിക്കലാണുത്തമം. ഹജ്ജത്തുല്‍ വിദാഇല്‍ നബി(സ്വ) തലമുടി മുഴുവന്‍ വടിച്ചതും അവിടുത്തെ വിശുദ്ധ കേശം സ്വഹാബിമാര്‍ക്കു വിതരണം ചെയ് തതും സുവിദിതമാണല്ലോ. അവിടുന്ന് മുടി വടിച്ചവര്‍ക്കുവേണ്ടി മൂന്നുതവണ പ്രാര്‍ഥിച്ചപ്പോള്‍ മുടി വെട്ടിയവര്‍ക്കുവേണ്ടി അവസാന തവണയാണ് പ്രാര്‍ഥിച്ചത്. വടിക്കുന്നില്ലെങ്കില്‍ മുടി മുഴുവനും കത്രിക്കുന്നതിനാണ് അടുത്ത സ്ഥാനം. മുടി നീക്കുന്നതിനോടനുബന്ധിച്ച് മീശ വെട്ടലും, താടി നന്നാക്കലും നഖം മുറിക്കലും സുന്നത്താകുന്നു. സ്ത്രീകള്‍ തലമുടി കത്രിക്കുകയാണ് വേണ്ടത്. വടിക്കല്‍ ഹറാമാണ്. തലമുടി മുഴുവന്‍ തൂക്കിയിട്ട് അതില്‍നിന്ന് ഒരു വിരല്‍ കൊടിയുടെ അത്ര ഒന്നിച്ച് നീളത്തില്‍ വെട്ടിക്കളയുന്നതാണ് സ്ത്രീകള്‍ക്ക് സുന്നത്ത്.
ഖിബ്ലക്കഭിമുഖമായിരിക്കുക, മുന്‍വശം കൊണ്ട് തുടങ്ങുക, ആദ്യം വലതുഭാഗം, പിന്നെ ഇടതുഭാഗം, പിന്നെ മറ്റു ഭാഗങ്ങള്‍ എന്ന ക്രമത്തില്‍ എടുക്കുക, മുടിയെടുത്തശേഷം കുഴിച്ചുമൂടുക എന്നിവ മുടി നീക്കുന്ന എല്ലാവര്‍ക്കും സുന്നത്താണ്.
മുടി നീക്കാനാരംഭിക്കുമ്പോഴും മുടി നീക്കിയ ശേഷവും നിര്‍വഹിക്കേണ്ട പ്രാര്‍ഥന (ദിക്റു ദുആകള്‍) എന്ന ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.