ഇസ്ലാമിക സംസ്കാരത്തില്‍ ഏറ്റവും സജീവമായ ഭൂമിക സമൂഹമാണ്.
കെട്ടുറപ്പുള്ള സമൂ ഹം എന്ന ആശയമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്.
ദേശവിഭജനങ്ങളോ വര്‍ഗ വര്‍ണ ജാതി ഭേതങ്ങളോ ഇല്ലാത്ത ഒരാഗോള സമൂഹം എന്നതാണ്
തദ്വിഷയകമായി ഇസ്ലാമിന്റെ പൊതു കാഴ്ചപ്പാട്. ലോകത്തിന്റെ ഏതു കോണിലുള്ള
മുസ്ലിമും മറ്റൊരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം സഹോദരനാണ്. നബി തിരുമേനി
അരുളുന്നു: “ഒരു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങള്‍ പരസ്പരം ബലം
കൊടുക്കുന്നതുപോലെയാണ് ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക്.” ഇതു പറഞ്ഞ ശേഷം
നബി തന്റെ ഇരു കൈകളുടെയും വിരലുകള്‍ പരസ്പരം കോര്‍ത്തു കാണിക്കുകയുണ്ടായി
(ബുഖാരി, മുസ്ലിം). ഒരാള്‍ മറ്റൊരാളുമായി എത്രത്തോളം
താദാത്മ്യപ്പെടുന്നുവെന്ന് വിവരിക്കുന്ന ഒരു വചനം കാണുക: “സത്യവിശ്വാസികള്‍
ഒരൊറ്റ വ്യക്തിയെപ്പോലെയാണ്. കണ്ണിന്റെ വേദന ശരീരത്തിന്റെ മുഴുവന്‍
വേദനയാണ്. തലയുടെ വേദന ശരീരത്തിന്റെ മുഴുവന്‍ വേദനയാണ്” (മുസ്ലിം).
സമൂഹത്തിലെ ഒരംഗത്തിന്റെ പ്രശ്നം മുഴുവന്‍ സമൂഹത്തിന്റെയും പ്രശ്നമാണെന്നു
സാരം. വിധവകള്‍ക്കും സാധുക്കള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവന്‍
ദൈവമാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവനാണെന്ന് നബി പഠിപ്പിച്ചിട്ടുണ്ട്.
പരസ്പരം അഭിവാദ്യം ചെയ്യുക, പുഞ്ചിരിക്കുക, സുഖവിവരങ്ങള്‍ അന്വേഷിക്കുക, വിരുന്നിനു ക്ഷണിക്കുക, ഉള്ള വിഭവങ്ങള്‍ പങ്കിടുക, രോഗിയായാല്‍ സന്ദര്‍ശിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുക, ദാനം ചെയ്തും കടം കൊടുത്തും സഹായിക്കുക, നല്ല ഉപദേശങ്ങള്‍ നല്‍കുക, അന്യോന്യം ചതിക്കാതിരിക്കുക, അഭിമാനം സംരക്ഷിക്കുക, പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തുക, ഗുണകാംക്ഷ നിലനിര്‍ത്തുക എന്നിങ്ങനെ ഒട്ടേറെ സാമൂഹിക മര്യാദകള്‍ ഇസ്ലാം പഠിപ്പിക്കുന്നുണ്ട്്. അയല്‍പക്ക ബന്ധവും ആതിഥ്യ മര്യാദയും ഇവയില്‍ പെടുന്നു. മുസ്ലിം ഗ്രാമങ്ങളും സമൂഹങ്ങളും അന്യോന്യം പുലര്‍ത്തുന്ന ബന്ധുത്വത്തിന്റെ പ്രചോദനം ഇസ്ലാമികാധ്യപനങ്ങ ളാണെന്നത് തര്‍ക്കമറ്റ വസ്തുതയാണ്.
സമൂഹത്തിന്റെ പൊതു താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, നേതൃത്വത്തെ അനുസരിക്കുക, സമൂഹത്തിന്റെ ഭാഗമായി നില്‍ക്കുക, നന്മ അനുശാസിക്കുകയും തിന്മ തടയുകയും ചെയ്യുക, വിഭവങ്ങള്‍ ദരിദ്രരുമായി പങ്കുവെക്കുക, അവസര സമത്വം ഉറപ്പാക്കുക, സകാത് നല്‍കുക ഇങ്ങനെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന്നാവശ്യമായ മുഴുവന്‍ നിര്‍ദേശങ്ങളും ഇസ്ലാം ഉള്‍ക്കൊള്ളുന്നു. സത്യസന്ധമായ വ്യാപാരം, പരസ്പരം തൃപ്തിപ്പെട്ടുകൊണ്ടുള്ള ഇടപാടുകള്‍, കൂട്ടായെടുത്ത തീരുമാനങ്ങള്‍ അംഗീകരിക്കല്‍ തുടങ്ങി അന്താരാഷ്ട്ര ബനധങ്ങളും യുദ്ധനിയമങ്ങളും വരെ സമൂഹ രൂപീകരണവുമായി ബന്ധപ്പെട്ട് ഇസ്ലാമികാധ്യപനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. കക്കൂസ് മുതല്‍ കൊട്ടാരം വരെ, പുല്‍ക്കൊടി മുതല്‍ ദേവദാരു വരെ, ഈച്ച മുതല്‍ നക്ഷത്രം വരെ, തുമ്മല്‍ മുതല്‍ ആത്മജ്ഞാനം വരെ വിപുലമാണ് ഇസ്ലാമി ന്റെ ഉള്ളടക്കം. അതില്‍ മുങ്ങിത്തപ്പി മുത്തു ചിപ്പികളെടുക്കാന്‍ നാം തയാറായാല്‍ മാത്രം മതി.