സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 10 August 2014

അല്ലാഹുവിന്റെ കാരുണ്യം


عَنْ أَنَسٍ رَضِيَ اللهُُ عَنْهُ قاَلَ : سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ "قَالَ اللهُ تَعَالَى: يَا بْنَ آدَمَ! إِنَّكَ مَا دَعَوْتَنِي وَرَجَوْتَنِي غَفَرْتُ لَكَ عَلَى مَا كَانَ مِنْكَ وَلاٰ أُبٰالِي. يَا بْنَ آدَمَ! لَوْ بَلَغَتْ ذُنُوبُكَ عَنٰانَ السَّمٰاءِ ، ثُمَّ اسْتَغْفَرْتَنِي ، غَفَرْتُ لَكَ وَلاٰ أُبٰالِي ، يَابْنَ آدَمَ! إِنَّكَ لَوْ أَتَيْتَنِي بِقُرٰابِ الْأَرْضِ خَطٰايٰا ثُمَّ لَقِيتَنِي لاٰ تُشْرِكْ بِي شَيْئاً لَأَتَيْتُكَ بِقُرٰابِهَا مَغْفِرَةً".
(رواه الترمذي رحمه الله)
അനസ് رضي الله عنه വിൽ നിന്ന് നിവേദനം :
അല്ലാഹുവിന്റെ പ്രവാചകർ صلى الله عليه وسلم പറയുന്നതായി ഞാൻ കേട്ടു. “ അല്ലാഹു പറയുന്നു. മനുഷ്യാ ! നീ എന്നോട് പ്രാർത്ഥിക്കുകയും എന്റെ കാരുണ്യം ആശിക്കുകയും ചെയ്യുന്നിടത്തോളം നിന്റെ പാപങ്ങൾ ഗൌനിക്കാതെ ഞാൻ പൊറുത്തു തരുന്നതാണ്. മനുഷ്യ പുത്രാ ! നിന്റെ പാപങ്ങൾ ആകാശത്തോളമെത്തിയിട്ട് നീ എന്നോട് മാപ്പിന്നപേക്ഷിച്ചാൽ ഞാൻ നിനക്ക് മാപ്പാക്കിത്തരും. മനുഷ്യപുത്രാ ! ഭൂമിയോളം വരുന്ന പാപങ്ങൾ ചെയ്ത് നിന്റെയടുത്ത് വന്നാലും എന്നിൽ മറ്റൊന്നിനെയും പങ്കുചേർക്കാതെയാണ് എന്നെ നീ‍ കണ്ടുമുട്ടുന്നതെങ്കിൽ ആ പാപങ്ങളുടെ അത്രതന്നെ മാപ്പുകളുമായി ഞാൻ നിന്റെയടുത്ത് വരുന്നതാണ്.”