വിസര്‍ജ്ജന സ്ഥലത്ത്
നിന്ന് പുറത്തിറങ്ങുമ്പോള്‍ വലതുകാല്‍ വെച്ച് പുറത്തിറങ്ങണം. അകത്തു
കയറുമ്പോള്‍ ഇടതുകാലാണ് മുന്തിക്കേണ്ടത്. തന്റെ ശരീരത്തില്‍
കേന്ദ്രീകരിച്ചിരിക്കുന്ന മലിന വസ്തുക്കള്‍ വിസര്‍ജ്ജിച്ചൊഴിവാക്കാന്‍
കഴിഞ്ഞതു ഒരു മഹാ അനുഗ്രഹമാണ്. അതിനു നന്ദി പറഞ്ഞുകൊണ്ട് വേണം
പുറത്തിറങ്ങേണ്ടത്. അതിങ്ങനെ.
പൊറുക്കുക നാഥാ! എന്നില്‍ നിന്ന് വിഷമം നീക്കി എന്നെ ആരോഗ്യവാനാക്കിയ അല്ലാഹുവിന് സ്തുതി. വിസര്‍ജ്ജ്യ വസ്തു പുറത്തിറങ്ങിയില്ലായിരുന്നെങ്കില്‍ വലിയ കുഴപ്പത്തില്‍ അകപ്പെട്ടിരുന്നേനെ. അവ പുറത്തു പോവാന്‍ പറ്റിയ വഴികള്‍ വെട്ടിത്തെളിയിച്ച അല്ലാഹു എത്ര ആസൂത്രകന്‍.! മലബന്ദ് കൊണ്ടും മൂത്ര ബന്ദുകൊണ്ടും ആരോഗ്യം നഷ്ടപ്പെടും. ആള്‍ രോഗിയാവും. ഇതൊഴിവാക്കിയതിന് നന്ദി പറയുന്നതോടൊപ്പം നന്ദി പ്രകാശനത്തില്‍ വരുന്ന കുറവുകളും വീഴ്ചകളും പൊറുക്കണമെന്ന മുന്‍കൂര്‍ ജാമ്യമെടുക്കലും ഇതിലുണ്ട്.
വിസര്‍ജ്ജന സ്ഥലത്ത് ആവശ്യമില്ലാതെ കൂടുതല്‍ സമയം ഇരിക്കരുത്. ആധുനിക ടോയ്ലറ്റ് സംവിധാനങ്ങള്‍ ഇഷ്ടാനുസരണം ജലസൌകര്യത്തോടെയുള്ളതാകയാല്‍ വിസര്‍ജ്ജ്യ വസ്തു പുറത്തു വന്നപാടെ അവ വെള്ളമൊഴുക്കി പുറത്ത് കളയുന്നതാണ് ആരോഗ്യകരം. മലത്തില്‍ നിന്നുയരുന്ന ദുര്‍ഗന്ധ വായു പരമാവധി ശ്വസിക്കാതെ കഴിക്കണം. എന്നാല്‍ പുറത്തിറങ്ങിപ്പോരുമ്പോള്‍ പോലും മലം വെള്ളക്കുഴിയില്‍ നിന്ന് ഒഴിവാക്കാന്‍ മറക്കുന്നവരുണ്ട്. എക്സ്ഹോസ്റ്റ് ഫാന്‍ ഓണ്‍ ചെയ്തിട്ടുവേണം അകത്തു കയറുന്നത്. ബാത്ത് റൂമിലെ പൂര്‍ണ്ണ ക്ളീനിങ്ങ് ആരോഗ്യത്തിന് അടിക്കല്ലാണ്. കൂട്ട് ജീ വിതത്തില്‍ വിവിധ ആളുകള്‍ ഉപയോഗിക്കുന്ന ബാത്ത് റൂമുകള്‍ കീടനാശിനി പ്രയോഗത്തിലൂടെ ദിനേന ക്ളീന്‍ ചെയ്യണം. ആഴ്ചക്കൊന്ന് പോര. കാരണം അള്‍ശസ്സ് രോഗമുള്ളവരും മറ്റും കൂട്ടുകാരിലുണ്ടാവും. അവരില്‍ നിന്ന് പുറത്ത് വന്ന രോഗാണുക്കള്‍ ഒരാഴ്ചവരെ ബാത്ത്റൂം ചുവരുകളിലോ ഉപകരണങ്ങളിലോ കിടക്കട്ടെയെന്ന് കരുതുന്നത് ആത്മഹത്യപരമാണ്. എന്നാല്‍ ഓരോ വീട്ടുകാരും വേറെ വേറെ ഉപയോഗിക്കുന്ന കക്കൂസിന് വേറെ വേറെ മല സംഭരണ കുഴികളാണുണ്ടാവുകയെന്നതിനാല്‍ ആ കുഴികളില്‍ കീടനാശിനികളെത്തുന്നത് കുഴിയിലെ കീടങ്ങള്‍ നശിക്കാന്‍ കാരണമാവുമെന്നതിനാല്‍ ക്ളീനിംഗിനുപയോഗിക്കുന്ന കീടനാശിനി ചേര്‍ത്ത വെള്ളം കുഴിയിലേക്ക് പോവാതെ നോക്കണം. കുഴിയിലെ കീടങ്ങള്‍ നില നില്‍ക്കുന്നതാണ് മലം പെട്ടെന്ന് നശിക്കാന്‍ സഹായിക്കുക. താടിയും മീശയും ശരിപ്പെടുത്താന്‍ ബാത്ത് റൂം ഉപയോഗിക്കുന്നത് നന്നല്ല. കാരണം. ബാത്ത് റൂം കുഴലുകളില്‍ മുടിയും നഖവും തങ്ങിക്കിടക്കും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടും. അങ്ങനെ വരുമ്പോള്‍ ആ സ്ഥലത്ത് രോഗാണുക്കളുടെ വളര്‍ച്ച നടക്കും. കൊതുകും ഈച്ചയും മറ്റ് കൃമികളും പെരുകും.
ശൗജം ചെയ്തു കഴിഞ്ഞാല്‍ താഴെ ദിക്റു ചൊല്ലുക.
നാഥാ, എന്റെ ഹ്യദയം കാപട്യത്തില്‍ നിന്ന് നീ ശുദ്ധീകരിക്കുകയും എന്റെ ഗുഹ്യം അനാശാസ്യ പ്രവ്യത്തികളില്‍ നിന്ന് കാക്കുകയും ചെയ്യേണമേ.