'അതിന്റെ നന്മ
(കുല) ശരിയായി പുറത്ത് വരുന്നത് വരെ പഴങ്ങള്‍ വില്‍ക്കുന്നതിനെ നബി(സ)
വിരോധിച്ചിരിക്കുന്നു. വാങ്ങുന്നതു വില്‍ക്കുന്നതും വിരോധിച്ചിരിക്കുന്നു.''
നാം ക്ര്യഷി ചെയ്തുണ്ടാക്കുന്ന ധാന്യങ്ങളും ഫലങ്ങളുമെല്ലാം തന്നെ അതിന്റെ ഗുണദോശങ്ങള്‍ പ്രത്യക്ഷത്തില്‍ കാണുന്നത് വരെ വില്‍ക്കരുത്. വാങ്ങുകയും അരുത്. ചിലപ്പോള്‍ വാങ്ങുന്നവനും ചിലപ്പോള്‍ വില്‍ക്കുന്നവനും അത് നഷ്ടമുണ്ടാക്കും. ഒരാള്‍ക്ക് നഷ്ടമുണ്ടാക്കി മറ്റൊരാള്‍ക്ക് ലാഭമുണ്ടാവുന്നതിനും ,ഒരാളെ ബുദ്ധിമുട്ടിച്ച് മറ്റൊരാള്‍ സുഖിക്കുന്നതും ഇസ്ലാം അനുവദിക്കുന്നില്ല. ഭൂമി പാട്ടത്തിനെടുത്ത് ( ഫലവര്‍ഗ്ഗങ്ങളും മറ്റു മൂപ്പെത്തുന്നതിനുമുമ്പ് മതിപ്പിന്റെ അടിസ്ഥാനത്തില്‍ വില്‍ക്കലും വാങ്ങലും നടത്തുന്നവര്‍ ) ഈ ഹദീസ് ശ്രദ്ധിയ്ക്കട്ടെ.
കുറിപ്പ്:
- ''കറുത്ത നിറമാകുന്നത് വരെ മുന്തിരി വില്‍ക്കുന്നതിനെയും മൂപ്പെത്തുന്നത് വരെ ധാന്യങ്ങള്‍ വില്‍ക്കുന്നതിനെയും നബി (സ) വിരോധിച്ചിരിക്കുന്നു''( നിരവധിപേര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസ് )
വിവരണം:
നാം ക്ര്യഷി ചെയ്തുണ്ടാക്കുന്ന ധാന്യങ്ങളും ഫലങ്ങളുമെല്ലാം തന്നെ അതിന്റെ ഗുണദോശങ്ങള്‍ പ്രത്യക്ഷത്തില്‍ കാണുന്നത് വരെ വില്‍ക്കരുത്. വാങ്ങുകയും അരുത്. ചിലപ്പോള്‍ വാങ്ങുന്നവനും ചിലപ്പോള്‍ വില്‍ക്കുന്നവനും അത് നഷ്ടമുണ്ടാക്കും. ഒരാള്‍ക്ക് നഷ്ടമുണ്ടാക്കി മറ്റൊരാള്‍ക്ക് ലാഭമുണ്ടാവുന്നതിനും ,ഒരാളെ ബുദ്ധിമുട്ടിച്ച് മറ്റൊരാള്‍ സുഖിക്കുന്നതും ഇസ്ലാം അനുവദിക്കുന്നില്ല. ഭൂമി പാട്ടത്തിനെടുത്ത് ( ഫലവര്‍ഗ്ഗങ്ങളും മറ്റു മൂപ്പെത്തുന്നതിനുമുമ്പ് മതിപ്പിന്റെ അടിസ്ഥാനത്തില്‍ വില്‍ക്കലും വാങ്ങലും നടത്തുന്നവര്‍ ) ഈ ഹദീസ് ശ്രദ്ധിയ്ക്കട്ടെ.
കുറിപ്പ്:
കച്ചവടം
ചെയ്ത് ലാഭമുണ്ടാക്കുന്നതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍
അന്യായമായ വിധത്തില്‍ മറ്റുള്ളവരെ വഞ്ചിച്ച് കച്ചവട ലാഭമുണ്ടാക്കുന്നതിനെ
വിരോധിക്കുകയും ചെയ്തിട്ടുണ്ട് . തിരു നബി (സ) തങ്ങള്‍ വിശ്വസ്തനായ
കച്ചവടക്കാരനായിരുന്നുവെന്നത് ചരിത്രം സാക്ഷ്യം വഹിക്കുന്നു. നമുക്കറിയാം
വലിയ മഹാന്മരായ പല പണ്ഡിത ശ്രേഷ്ടന്മാര്‍ അവരുടെ ജീവിത മാര്‍ഗമായി പല
കച്ചവടവും ചെയ്തിരുന്നത് എന്നാല്‍ അവരൊക്കെ കൊള്ള-കൊടുക്കലുകളില്‍
(വാങ്ങുകയും വില്‍ക്കുകയു ചെയ്യുന്നതില്‍ ) അങ്ങേയറ്റം സൂക്ഷ്മത
പാലിച്ചിരുന്നു. ഇല്ലാത്ത ഗുണങ്ങള്‍ വര്‍ണ്ണിച്ച് , ക്ര്യതിമമായി രുചി
ഭേതങ്ങള്‍ വരുത്തി ,കാഴ്ചക്ക് നല്ലതെന്ന് തോന്നിപ്പിച്ച് ധാന്യങ്ങളോ
,പഴങ്ങളോ മറ്റോ വിറ്റഴിച്ച് അവര്‍ ലാഭമുണ്ടാക്കിയിരുന്നില്ല. ഇന്നത്തെ
അവസ്ഥയെന്താണെന്ന് നോക്കൂ. വില്‍ക്കുന്നവനും വാങ്ങുന്നവനും സംത്ര്യപ്തമായ
ക്രയ വിക്രയന്നളാണു നബി(സ) പ്രോത്സാഹിപ്പിക്കുന്നത്. അല്ലാതെ ഏത്
വിധേനയും അപരന്റെ പോകറ്റിലെ കാശ് പിഴിയുന്ന കച്ച(കപട)വടങ്ങളല്ല.
നല്ല കച്ചവടക്കാരായി നല്ല നിലയില്‍ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നല്ല ജീവിതം ഇരു ലോകത്തും നമ്മെ തേടിയെത്താതിരിക്കില്ല. ആശംസകള്‍