സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 15 August 2014

ഫത്റത്ത് കാലഘട്ടക്കാര്‍

പ്രവാചകന്‍ നിയോഗിക്കപ്പെടാത്തവരും പൂര്‍വ്വ പ്രവാചകന്റെ നിയോഗപരിധിയില്‍ വരാത്തവരുമായ ജനതകളെയാണ് ‘ഫത്റത്ത്’കാര്‍ എന്നു പറയുന്നത്. പ്രവാചക ശൂന്യകാലഘട്ടം  സുദീര്‍ഘമോ ഹ്രസ്വമോ ആവാം. ഏതായാലും പ്രവാചക നിയോഗത്തിലൂടെ മാര്‍ഗദര്‍ശനം ചെയ്യപ്പെടാത്തവരെ മൂന്നു വിഭാഗമായി തിരിച്ചിട്ടുണ്ട്.
ഒന്ന്: സ്വന്തം ആലോചനയിലൂടെ തൌഹീദിനെകുറിച്ച് മനസ്സിലാക്കിയവര്‍. ഇത്തരക്കാര്‍ അ ക്കാലത്ത് നിലവിലുള്ള സല്‍സരണിയുടെ വക്താക്കളായിരിക്കും. ഇവരെകുറിച്ചു നബി(സ്വ) തങ്ങള്‍ തന്നെ വ്യക്തമായ സൂചന നല്‍കിയിട്ടുണ്ട്. “ഒറ്റ സമുദായമെന്ന നിലയില്‍ അവര്‍ യാത്രയാക്കപ്പെടുന്നതാണ്”.(പ്രവാചക നിയോഗമുണ്ടാവുമ്പോള്‍ അതിന്ന് എതിരു നില്‍ക്കാ ത്ത സാഹചര്യത്തില്‍ അവര്‍ മോക്ഷത്തിന്നര്‍ഹരാണെന്ന് ചുരുക്കം).
രണ്ട്: നിലവിലുണ്ടായിരുന്ന സല്‍സരണിയെ മാറ്റിമറിക്കുകയും ശിര്‍ക്ക് ചെയ്യുകയും ചെയ് തവര്‍. തങ്ങളുടെ ഇഛാനുസരണം വിധിവിലക്കുകള്‍ നടപ്പാക്കുക കൂടി ചെയ്യുന്ന ഈ വിഭാ ഗമാണ് ധാരാളമുണ്ടായിരുന്നത്. ഇവര്‍ അജ്ഞാനകാലത്തെ പ്രവാചക ശൂന്യകാലത്താണു മരണപ്പെട്ടതെങ്കിലും ശിക്ഷാര്‍ഹരാണെന്നാണിസ്ലാമിക പാഠം(മനുഷ്യ പ്രകൃതം ബഹുദൈവ സങ്കല്‍പത്തെ നിരാകരിക്കുന്നതാണ്. അതിനാല്‍ തന്നെ ഈ അടിസ്ഥാന ഭാവത്തെ കളങ്കപ്പെടുത്തിയവരാണവര്‍).
മൂന്ന്: ഒരു പ്രവാചകന്റെയും സരണിയില്‍ പ്രവേശിച്ചിട്ടില്ലാത്തവരും എന്നാല്‍ ശിര്‍ക്ക് ചെ യ്തിട്ടില്ലാത്തവരുമായ ആളുകള്‍. അവര്‍ സ്വന്തമായി ഒരു മാര്‍ഗം ആവിഷ്കരിച്ചു ജീവിച്ചവരാണ്. ഈ വിഭാഗക്കാര്‍  മോക്ഷത്തിന്നര്‍ഹരാണ്; ശിക്ഷിക്കപ്പെടുകയില്ല (ആശയം, അല്‍ ഹാവി 2/209).
പ്രവാചക പ്രബോധനമില്ലാത്ത കാലഘട്ടത്തില്‍ അഥവാ ഇസ്ലാമിക പ്രബോധനമെത്താത്ത അവസ്ഥയില്‍ മരണപ്പെട്ടവര്‍ രക്ഷപ്പെട്ടവരാണെന്ന കാര്യത്തില്‍ വിശ്വാസ ശാസ്ത്രവഴികളായ അശ്അരീ, മാതുരീദീ ത്വരീഖത്തുകളിലെ ഇമാമുകളും കര്‍മ്മശാസ്ത്ര സരണിയിലെ ശാഫിഈ മദ്ഹബിലെ ഇമാമുകളും ഏകാഭിപ്രായക്കാരാണെന്ന് ഇമാം സുയൂഥി(റ) തന്റെ ഹാവി വാള്യം രണ്ട്, പേജ് 202ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
അല്ലാഹു പറയുന്നു: “ദൂതനെ നിയോഗിക്കുന്നതു വരെ നാം ആരെയും ശിക്ഷിക്കുന്നതല്ല” (ആശയം: അല്‍ ഇസ്റാഅ് :15).
ഈ ഖുര്‍ആനിക സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ ഫത്റത്ത് കാലക്കാര്‍ പരലോകമോക്ഷത്തിനര്‍ഹരാണെന്ന് ഇമാം അഹ്മദ്ബ്നു ഹമ്പല്‍(റ), ഉമറുബ്നുഅബ്ദുല്‍ അസീസ്(റ) തു ടങ്ങിയ ഗവേഷണപടുക്കളും ഇബ്നുതൈമിയ്യ അടക്കമുള്ളവരും പറഞ്ഞിട്ടുണ്ട്.  ഇതു സം ബന്ധമായി ഇബ്നുകസീര്‍(റ) എഴുതുന്നു:
“ഈ സൂക്തം അല്ലാഹുവിന്റെ നീതിയുടെയും ദൂതനെ നിയോഗിച്ചു ലക്ഷ്യം സ്ഥാപിച്ചതിനു ശേഷമേ ശിക്ഷ നടപ്പാക്കുകയുള്ളൂ എന്നതിന്റെയും വിളംബരമാണ്. സൂറത്തുല്‍ മുല്‍കിലെ 8,9 സുക്തങ്ങളും സൂറത്തുസ്സുമറിലെ 37ാം സൂക്തവും സൂറത്തു ഫാത്വിറിലെ 37ാം സൂ ക്തവും മറ്റു പല സൂക്തങ്ങളും, ദൂതന്‍മാരെ നിയോഗിച്ചതിനുശേഷമല്ലാതെ അല്ലാഹു ആരെയും നരകത്തില്‍ പ്രവേശിപ്പിക്കുന്നതല്ല എന്ന ആശയം വ്യക്തമാക്കുന്നു”(തഫ്സീര്‍ ഇബ്നു കസീര്‍ 3/42).
ഖതാദ(റ)യില്‍ നിന്നു നിവേദനം: “നിശ്ചയം, അല്ലാഹുവില്‍  നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടി ല്ലാത്തതോ അവന്റെ ദൃഷ്ടാന്തങ്ങളെത്താത്തതോ ആയ അവസ്ഥയില്‍ ആരെയും ശിക്ഷിക്കുന്നതല്ല. ആരെയും തന്റെ തെറ്റ് കാരണമായിട്ടല്ലാതെ ശിക്ഷിക്കുന്നതല്ല”(തഫ്സീര്‍ ത്വബരി: 8/50).
പ്രവാചക നിയോഗമോ സത്യമതപ്രബോധനമോ എത്തിയിട്ടില്ലാത്ത ജനങ്ങള്‍ പ്രസ്തുത മൂ ന്നില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെടുന്നതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ര ക്ഷയും ശിക്ഷയും കണക്കാക്കാന്‍ നമുക്കാവുന്നത്. ഈ ആശയത്തിന് വിശുദ്ധ ഖുര്‍ആനി ലെ ധാരാളം സൂക്തങ്ങള്‍ തെളിവാണ്. നബി(സ്വ) തങ്ങളുടെ മാതാപിതാക്കളും ഈ പൊതുതത്വത്തിന്റെ പരിധിയില്‍ തന്നെയാണ് വരിക. അതിനാല്‍ അവര്‍ മോക്ഷത്തിനര്‍ഹരാണെന്നു മനസ്സിലാക്കുകയാണ് വിശ്വാസിക്ക് യുക്തമായിട്ടുള്ളത്.
നബി(സ്വ) തങ്ങളുടെ അടുത്ത പിതാമഹന്‍മാരുടെയും മാതാക്കളുടെയും കാലഘട്ടം അഥവാ ഖുറൈശികളുടെ കാലഘട്ടം പ്രവാചക ശൂന്യകാലഘട്ടം തന്നെയായിരുന്നു എന്നതിനു ഖുര്‍ആന്‍ തന്നെ സാക്ഷിയാണ്. അല്ലാഹു പറയുന്നു: “അങ്ങേക്കു മുമ്പ് ഒരു മുന്നറിയി പ്പുകാരനും വന്നിട്ടില്ലാത്ത ജനതക്ക് അങ്ങ് മുന്നറിയിപ്പു നല്‍കുന്നതിനായി”(ആശയം, അസ്സജദ: 3). “അവര്‍ക്കു പഠനത്തിനായി ഗ്രന്ഥങ്ങള്‍ നല്‍കിയിരുന്നില്ല. അങ്ങേക്കു മുമ്പ് അവരിലേക്ക് ഒരു മുന്നറിയിപ്പു കാരനെയും നാം നിയോഗിച്ചിരുന്നില്ല” (ആശയം, സബഅ്: 44).
ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്നു കസീര്‍(റ) പറയുന്നു: “അല്ലാഹു അറബികളിലേക്ക് ഖുര്‍ആനു മുമ്പ് ഒരു ഗ്രന്ഥവും അവതരിപ്പിച്ചിട്ടില്ല. മുഹമ്മദ് നബി(സ്വ)ക്കു മുമ്പ് ഒരു പ്രവാചകനെയും അവരിലേക്കു നിയോഗിച്ചിട്ടുമില്ല”(തഫ്സീര്‍. ഇബ്നു കസീര്‍ 3/710).
പ്രവാചകശൂന്യ കാലഘട്ടത്തിലെ ജനങ്ങള്‍ക്കും സത്യത്തിന്റെ നാദം ശ്രവിക്കാന്‍ പ്രകൃതി പരമായ പ്രതിസന്ധികളുണ്ടായിരുന്ന വികലാംഗര്‍ക്കും പരലോകത്തു നേരിടേണ്ടിവരുന്ന ഒരു പരീക്ഷണഘട്ടത്തെക്കുറിച്ച് ഹദീസില്‍ വന്നിട്ടുണ്ട്. ഇമാം സുയൂഥി(റ) അതിന്റെ വ്യത്യസ്ത നിവേദനങ്ങള്‍ എടുത്തു ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിന്റെ താല്‍പര്യവും നബി(സ്വ തങ്ങളുടെ മാതാപിതാക്കള്‍ക്ക് അവരുടെ സല്‍പ്രകൃത ഫലമായി മോക്ഷം ലഭിക്കുമെന്നു തന്നെയാണ് നോക്കുക: ഹാവി: 2/204-206).
സല്‍സരണി നാമാവശേഷമായിരുന്നില്ല
അല്ലാഹുവിന്റെ പരിശുദ്ധ മതം ആത്മീയമായ സദ്ഫലങ്ങള്‍ മാത്രമുള്ളതല്ല; മറിച്ച് മനുഷ്യരുടെയും പ്രപഞ്ചത്തിന്റെയും ഭൌതികമായ സുസ്ഥിതിക്കും അതാവശ്യമാണ്. അതിനാല്‍ മനുഷ്യന്റെ സാന്നിദ്ധ്യം സത്യമതത്തിന്റെ സന്നിദ്ധ്യത്തെയും താല്‍പര്യപ്പെടുന്നു. വിശുദ്ധ മതത്തിന്റെ എല്ലാ കിരണവും അണഞ്ഞുപോയാല്‍ പിന്നെ മനുഷ്യന്നെന്നല്ല പ്രപഞ്ച സംവിധാനത്തിനു തന്നെ നിലനില്‍പില്ലാതായിത്തീരും. കൂടുതല്‍ ഉത്തമരായ കുടുംബത്തിലും വി ഭാഗത്തിലുമായിട്ടാണ് നബി(സ്വ)തങ്ങള്‍ ഈ ലോകത്തേക്കു  കടന്നു വന്നത്. എങ്കില്‍ ആ ഉത്തമ ഗുണവിശേഷണമൊത്തവരുടെ സാന്നിദ്ധ്യം ഭൂമിയിലെന്നുമുണ്ടായിരുന്നു എന്നു വ്യ ക്തമാവുന്നു. ഇബ്രാഹീം(അ)ന്റെ പ്രാര്‍ഥനയുടെ ഫലമായി  വന്നു ചേര്‍ന്ന വിശുദ്ധ ഹറമി ന്റെ നിര്‍ഭയാവസ്ഥയും പുണ്യഭൂമിയിലെ ഫലലഭ്യതയും ഭൌതികമായി തന്നെ അനുഭവിച്ചറിയാന്‍ കഴിയുന്നതാണ്. അതോടൊന്നിച്ചുള്ള പ്രാര്‍ഥനയുടെ ഫലംതന്നെയായിരുന്നു സല്‍സരണിയില്‍ ചരിക്കുന്ന ഒരു വിഭാഗത്തിന്റെ സാന്നിദ്ധ്യം. അതും പുലര്‍ന്നിട്ടുള്ളതാണ്.
അംറ്ബിന്‍ലുഅയ്യ് എന്നയാള്‍ അറബികള്‍ക്കിടയില്‍ ശിര്‍ക്കും അനാചാരവും പ്രചരിപ്പിക്കുന്നതുവരെ ഇസ്മാഈല്‍ സന്തതികളെല്ലാം ഇബ്രാഹീമീസരണിയില്‍ ജീവിച്ചവരായിരുന്നു.ഇതു സുസമ്മതമായ ചരിത്രവസ്തുതയാണ്. തന്റെ സന്താനങ്ങള്‍ ബിംബാരാധന തിരസ്കരിക്കുന്നവരായിരിക്കുവാന്‍ ഇബ്രാഹീം(അ)പ്രാര്‍ഥിച്ചിട്ടുണ്ട്. സൂറത്ത് ഇബ്രാഹീമിലെ ഈ പ്രാര്‍ഥന ഉള്‍ക്കൊള്ളുന്ന സൂക്തത്തിന് നല്‍കിയ വ്യാഖ്യാനത്തില്‍ ഇബ്നുജരീര്‍(റ)യെ ഇമാം സുയൂഥി(റ)ഉദ്ധരിക്കുന്നു:
“ഇബ്രാഹീം(അ)തന്റെ സന്തതികളുടെ കാര്യത്തില്‍ നടത്തിയ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയുണ്ടായിട്ടുണ്ട്. ഇബ്രാഹീം നബി(അ)ന്റെ സന്തതികളില്‍ ഒരാളും പിന്നീട് ബിംബാരാധന നടത്തിയിട്ടില്ല. മക്കയെ അല്ലാഹു സുരക്ഷിതസ്ഥാനമാക്കി… വ്യത്യസ്ത പഴവര്‍ഗങ്ങളവര്‍ക്കു നല്‍കി. ഇബ്രാഹീം(അ)നെ ഇമാമാക്കി. നിസ്കാരം നിലനിര്‍ത്തുന്ന സന്താനങ്ങളെ നല്‍കി സംവിധാനിച്ചു”(ഹാവി 2/216).
അല്ലാഹുപറയുന്നു: “ഇബ്രാഹീം(അ) തന്റെ പോറ്റുപ്പയോടും ജനതയോടും പറഞ്ഞ സന്ദര്‍ ഭം:”നിങ്ങള്‍ ഇബാദത്ത് ചെയ്യുന്നവയില്‍ നിന്നു ഞാന്‍ മുക്തനാണ്. എന്നെ വളര്‍ത്തിയവനല്ലാത്തതില്‍ നിന്നെല്ലാം ഞാന്‍ മുക്തനാണ്. നിശ്ചയം, അവനാണെന്നെ മാര്‍ഗദര്‍ശനം ചെ യ്യുന്നത്. ഈ മഹല്‍വചനത്തെ അല്ലാഹു ഇബ്രാഹീം(അ)ന്റെ പിന്‍ഗാമികളില്‍ ശാശ്വതമായി നിലനിര്‍ത്തിയിരിക്കുന്നു” (ആശയം,അസ്സുഖ്റുഫ്,27,28).
ഇബ്നുഅബ്ബാസ്(റ)വില്‍ നിന്നു നിവേദനം:”ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമതിനെ ഇബ്രാഹീം(അ)മിന്റെ പിന്‍ഗാമികളില്‍ അല്ലാഹു നിലനിര്‍ത്തി. പിന്‍ഗാമികളെന്നാല്‍ സന്താനങ്ങളാണ”( തഫ്സീര്‍ അദ്ദുര്‍റുല്‍മന്‍സൂര്‍: 5/720).
“അല്ലാഹു വചനത്തെയും പ്രസ്ഥാനത്തെയും ഇബ്രാഹീം(അ)ന്റെ പിന്‍ഗാമികളില്‍ നിലനി ര്‍ത്തി. പിന്‍ഗാമികളെന്നതു കൊണ്ടുദ്ദേശ്യം മക്കളും മക്കളുടെമക്കളുമാണ്. അഥവാ അല്ലാഹു അല്ലാത്തവരെ ഇബാദത്ത് ചെയ്യുന്നതില്‍ നിന്നുള്ള ഈ അകല്‍ച്ച ഇബ്രാഹീമീസന്തതികളിലൂടെ പൈതൃകമായി കൈമാറുകയും പരസ്പരം  ഉപദേശിക്കുകയും ചെയ്തു”(തഫ് സീര്‍ ഖുര്‍ത്വുബി :16/52)
“ഈ വചനമെന്നാല്‍ അല്ലാഹുവിനു പങ്കുകാരെ ചേര്‍ക്കാതെ ഏകനാക്കി ഇബാദത്ത് ചെ യ്യലും ബിംബങ്ങളെ വര്‍ജ്ജിക്കലുമാണ്. അതു തന്നെയാണ് ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനം. അഥവാ അതിനെ ഇബ്രാഹീം സന്തതികളില്‍ അല്ലാഹു എന്നെന്നും നിലനില്‍ക്കുന്നതാക്കുകയുണ്ടായി. ഹിദായത്തുള്ളവര്‍ അതില്‍ അവരെ പിന്തുടരുന്നതാണ്”(തഫ്സീര്‍ ഇബ്നുകസീര്‍ 4/159).
ഇബ്രാഹീം സന്തതികളില്‍ സല്‍സരണിയവലംബിച്ചു ജീവിക്കുന്നവരെന്നുമുണ്ടായിരുന്നു എന്നതിന് ഇവയത്രയും മതിയായ തെളിവാണ്. ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥങ്ങളില്‍ ഇനിയും ധാരാളം പരാമര്‍ശങ്ങള്‍ ഇതു സംബന്ധമായി  കാണാന്‍ സാധിക്കും, ഇത്തരം സദ്വൃത്തരു ടെ സാന്നിധ്യമെന്നുമുണ്ടായിരുന്നെങ്കില്‍ നബി(സ്വ) തങ്ങളുടെ മാതാപിതാക്കളും പരമ്പര യും അത്തരത്തിലായിരുന്നില്ല എന്ന് സങ്കല്‍പിക്കാന്‍ യാതൊരുന്യായവുമില്ല.
ഇമാം അഹ്മദ്ബ്നു ഹമ്പല്‍(റ) തന്റെ കിതാബുസ്സുഹ്ദില്‍ ഉദ്ധരിച്ച ഒരു ഹദീസ് കാണുക: “നൂഹ്നബി(അ)മിനു ശേഷം ഭൂനിവാസികള്‍ക്ക് ഒരു രക്ഷാകവചമെന്നനിലയില്‍ ഏഴുപേ രില്ലാത്ത കാലം കഴിഞ്ഞുപോയിട്ടില്ല”.
ഖതാദ(റ) സൂറത്തുല്‍ ബഖറയിലെ 38ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട് :”ആദംനബി(അ)ഭൂമിയില്‍ വന്നനാള്‍ മുതല്‍ ഭൂമിയെ അല്ലാഹു പിശാചിന് സ്വൈരവിഹാരത്തിനു വിട്ടുകൊടുത്തിട്ടില്ല. അല്ലാഹുവിനെ വണങ്ങി അവനു വേണ്ടി സല്‍കര്‍മ്മങ്ങളനുഷ്ഠിക്കുന്നവരുടെ സാന്നിദ്ധ്യം ഭൂമിയിലൊരിക്കലും ഇല്ലാതിരിക്കില്ല”.
“അബ്ദുര്‍റസാഖ്(റ) തന്റെ മുസ്വന്നഫില്‍ ഇബ്നുജുറൈജില്‍ നിന്നു നിവേദനം ചെയ്യുന്നു: “അലിയ്യുബ്നു അബീത്വാലിബ്(റ) പറഞ്ഞതായി ഇബ്നുല്‍ മുസയ്യബ്(റ) പറയുന്നു: ഭൂമിയി ല്‍ എക്കാലത്തും ഏഴോ അതിലധികമോ മുസ്ലിംകള്‍ ഉണ്ടായിട്ടുണ്ട്. അല്ലാത്ത പക്ഷം ഭൂമി നശിക്കുമായിരുന്നു”(ഹാവി: 2/212)
ആമിന(റ)യും അബ്ദുല്ല(റ)വും
നബി(സ്വ) തങ്ങളുടെ മാതാപിതാക്കളായ അബ്ദുല്ല-ആമിന(റ) ദമ്പതികളുടെ ജീവിതത്തെ ക്കുറിച്ച് അല്‍പം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അവരുടെ ജീവിതത്തില്‍ സല്‍സരണിയുടെ സ്വാ ധീനമുണ്ടായിരുന്നോ ഇല്ലയോ എന്നറിയാനതാവശ്യമാണ്. അനവധി ദൂഷ്യങ്ങള്‍ നിറഞ്ഞകാലത്തും ലോകത്തുമാണവര്‍ ജീവിച്ചിരുന്നത്. പക്ഷേ, സമകാല ജീര്‍ണ്ണതകള്‍ അവരില്‍ പ്രകടമായിരുന്നില്ല. ഉന്നതമായ കുടുംബത്തില്‍ വളര്‍ന്ന രണ്ടുപേരും മാന്യതക്ക് നിരക്കാത്ത ഒന്നിലും കക്ഷിയായതായി ചരിത്രമില്ല.അരുതായ്മകളില്‍നിന്നകന്ന് പരിശുദ്ധരും ധര്‍മ്മബോധമുള്ളവരുമായാണ് അവര്‍ ജീവിച്ചിരുന്നത്. അതിനു ധാരാളം സൂചനകള്‍ ചരിത്രത്തില്‍ കാ ണാം.
അബ്ദുല്ലായുടെ മുഖത്ത് താന്‍ വഹിച്ചിട്ടുള്ള പ്രകാശത്തിന്റെ പ്രഭാവം പ്രകടമായിരുന്നു. അതിന്റെ കാരണമറിയുന്നവരും അക്കാലത്തുണ്ടായിരുന്നു. അക്കൂട്ടത്തില്‍ പെട്ട ചില വനിതകള്‍ അബ്ദുല്ലയോട് വിവാഹാഭ്യര്‍ഥന നടത്തുകയുണ്ടായിട്ടുണ്ട്. ചിലര്‍ ഒരിക്കലെങ്കിലും കൂടെ ശയിക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ടായിരുന്നു.
ഒരു സംഭവം ശ്രദ്ധിക്കുക “മുര്‍റിന്റെ പുത്രി ഫാത്വിമ പരിശുദ്ധയും  സുന്ദരിയുമായിരുന്നു. പൂര്‍വ വേദ പാരായണത്തില്‍ നിന്ന,് നിയോഗിതനാവാനിരിക്കുന്ന പ്രവാചകനെക്കുറിച്ച് അ വള്‍ അറിഞ്ഞിട്ടുണ്ടായിരുന്നു. ഒരിക്കല്‍ അബ്ദുല്ല അവരുടെ സമീപത്തു കൂടി നടന്നുപോയി.അബ്ദുല്ലയുടെ മുഖത്തുകണ്ട പ്രഭയുടെ പൊരുളറിഞ്ഞ അവര്‍  അദ്ദേഹത്തോടു തന്നോടൊപ്പം ശയിക്കാന്‍ ആവശ്യപ്പെട്ടു. പ്രതിഫലമായി 100 ഒട്ടകങ്ങള്‍ നല്‍കാമെന്നും പറഞ്ഞു. അബ്ദുല്ല അത് നിരസിച്ചു കൊണ്ട് മൂന്നു വരി കവിത ചൊല്ലി. അതിന്റെ ആശയമിങ്ങനെ”:
“നിഷിദ്ധമായത് പ്രവര്‍ത്തിക്കുന്നതിലും ഭേദം  മരണം വരിക്കുന്നതാണ്. നിന്റെ ഈ ആവ ശ്യം അനുവദനീയ കാര്യമല്ലതാനും. അനുവദനീയമായിരുന്നെങ്കില്‍ ഞാന്‍ അത് അന്വേഷി ച്ചു മനസ്സിലാക്കുമായിരുന്നു. പിന്നെയെങ്ങനെയാണ് നിന്റെ ആഗ്രഹത്തിനു ഞാന്‍ വഴങ്ങുക”. എന്നിട്ട് അബ്ദുല്ല തന്റെ പ്രിയതമ ആമിന(റ)യെ സമീപിച്ചു. ആമിന(റ) അതില്‍ ഗര്‍ഭം ധരിക്കുകയുമുണ്ടായി”(ത്വബഖാത് വാള്യം: 1,പേജ്:77).
ആമിനാ(റ)യുമായി അബ്ദുല്ല ശയിച്ചതിന്നു ശേഷം കണ്ടപ്പോള്‍ ഫാത്വിമക്കീ താല്‍പര്യമുണ്ടായിരുന്നില്ല എന്നും സംഭവത്തിന്റെ ബാക്കിഭാഗം മനസ്സിലാക്കിത്തരുന്നുണ്ട്.
അജ്ഞാന കാലത്തെ ജനങ്ങള്‍ക്കിടയില്‍ നടപ്പുള്ളതായിട്ടും അതു നിഷിദ്ധമാണ് എന്ന നി ലയിലാണ് അബ്ദുല്ല പ്രതികരിക്കുന്നത്. ഇത്തരമൊരാചാരത്തെ  സദാചാര ബോധത്തോടെ നിരാകരിക്കാന്‍ അബ്ദുല്ലയെ പ്രേരിപ്പിച്ച ഘടകമെന്താണോ അതു തന്നെയാണ് അദ്ദേഹത്തില്‍ നിലനിന്നിരുന്ന ഇബ്രാഹീമീ മില്ലത്തിന്റെ നേര്‍വഴിയുടെ സ്വാധീനം. ഇബ്രാഹീമീ മില്ലത്തിന്റെ അന്തഃസത്തക്ക് വിരുദ്ധമായതൊന്നും അബ്ദുല്ലയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല.
ആമിന(റ)യുടെ ജീവിതത്തിലെ ചില സംഭവങ്ങളെക്കുറിച്ച വിവരങ്ങളും  നമുക്കു പകര്‍ന്നു കിട്ടിയിട്ടുണ്ട്. അവര്‍ രോഗശയ്യയില്‍ മരണാസന്നയായി കിടക്കുമ്പോള്‍ അത് തന്റെ അന്ത്യ നിമിഷമാണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായി. ഇതുതന്നെ മഹതിയുടെ മഹത്വത്തിനു ദാഹരണമാണ്. ആ സമയത്ത്  മനഃസാന്നിദ്ധ്യത്തോടെ തന്റെ പൊന്നോമനയോടും കൂടെയുണ്ടായിരുന്നവരോടും അവര്‍ നല്‍കിയ ഉപദേശവും നിര്‍ദ്ദേശവും അര്‍ഥഗര്‍ഭമായി രുന്നു. ആശയ സംപുഷ്ടമായിരുന്നു. അവര്‍ പറഞ്ഞു:
“നീ മഹത്വവും ബഹുമതിയുമുള്ള, നാഥനില്‍ നിന്നു ജനങ്ങളിലേക്കുള്ള ദൂതനാണ്. ഹിതമായതും അഹിതമായതും  വിവരിക്കുന്നതിനായും ഇസ്ലാം കൊണ്ടും സത്യസ്ഥാ പനം കൊണ്ടും നീ നിയോഗിക്കപ്പെടും; അതായത് നിന്റെ പിതാമഹന്‍ ഇബ്രാഹീം(അ)ന്റെ മതം കൊണ്ട്. സാധാരണ ജനതയോടൊപ്പം ബിംബങ്ങളെ സഹായിക്കുന്നതും മറ്റും അല്ലാ ഹു നിരോധിച്ചിരിക്കുന്നു”.
ഈ ആശയമുള്ള കവിത ചൊല്ലിയ ശേഷം അവര്‍ തുടര്‍ന്നു:”എല്ലാ ജീവികളും മരണപ്പെ ടും. എല്ലാ പുതിയതും പഴയതാവും. എല്ലാ വലിയതും നശിക്കും. ഞാനും മരണപ്പെടാനാ യിരിക്കുന്നു. എന്റെ സ്മരണ എന്നും നിലനില്‍ക്കും. കാരണം ഞാന്‍ ഉത്തമമായതിനെ ഇവിടെ ഉപേക്ഷിച്ചു പോവുന്നു. സംശുദ്ധമായതിനെ പ്രസവിച്ചിട്ടുമുണ്ട്”(അല്‍ മവാഹിബ് : 1/169).
“ഈ സംഭവം വിവരിച്ചു കൊണ്ട് അല്ലാമാ സര്‍ഖാനീ(റ) എഴുതുന്നു: ഈ വാചകങ്ങള്‍ ആ മിന(റ) തൌഹീദംഗീകരിച്ചിരുന്നവരായിരുന്നു എന്നതിനു വ്യക്തമായ തെളിവാണ്. കാരണം ഇബ്രാഹീം(അ)മിന്റെ മതത്തെക്കുറിച്ച് അവര്‍ പറയുന്നുണ്ട്. തന്റെ പുത്രന്‍ അല്ലാഹുവിന്റെ പ്രവാചകനായി നിയോഗിതനാവുമെന്നു പറയുന്ന മഹതി ബിംബത്തെ വെടിയാനും സഹാ യിക്കാതിരിക്കാനും ഉപദേശിക്കുന്നു. അവര്‍ ജീവിച്ച കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം ഇതുതന്നെ തൌഹീദിനു മതിയായ തെളിവാണ്”(ശറഹുല്‍ മവാഹിബ്:1/164).
ചുരുക്കത്തില്‍ അബ്ദുല്ല-ആമിന ദമ്പതികള്‍ നബി(സദ)തങ്ങളുടെ മാതാപിതാക്കളാവാന്‍ പ്രപഞ്ചനാഥനാല്‍ തചരഞ്ഞെടുക്കപ്പെട്ടവരും സമകാല ജീര്‍ണ്ണതകളില്‍ അടിതെറ്റാത്തവ രുമായിരുന്നു.
ആസര്‍ ആരായിരുന്നു?
നബി(സ്വ)തങ്ങളുടെ പിതൃപരമ്പരയില്‍ അവിശ്വാസികളായ ആരും ഉണ്ടായിരുന്നില്ല എന്നതി നു നാം ധാരാളം തെളിവുകള്‍ കണ്ടുകഴിഞ്ഞു എന്നാല്‍ ഇബ്രാഹീം(അ)മിന്റെ ‘അബ്’ എ ന്നു പരിചയപ്പെടുത്തപ്പെട്ട ആസര്‍ ബിംബാരാധകനായിരുന്നുവല്ലോ എന്നൊരു സംശയമുണ്ട്. ഇബ്രാഹീം നബി(അ) നബി(സ്വ)തങ്ങളുടെ പിതൃപരമ്പരയില്‍ പ്രധാന കണ്ണിയാണെ ന്നിരിക്കെ അദ്ദേഹത്തിന്റെ പിതാവിനെയും വിശ്വാസത്തെയും കുറിച്ച് അറിയേണ്ടതായി വരുന്നു.
സൂറത്തുല്‍ അന്‍ആം 74ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ത്വബ്രി(റ) ഖതാദ(റ)വി നെ ഉദ്ധരിക്കുന്നു: “ആസര്‍ ഇബ്രാഹീം(അ)ന്റെ യഥാര്‍ഥ പിതാവല്ല” (തഫ്സീര്‍ ത്വബ്രി: 5/239).
“ഇതുസംബന്ധമായി അബൂബക്ര്‍ മുഹമ്മദ്ബ്നുല്‍ഹസനില്‍ ജുവൈനിശ്ശാഫിഈ അല്‍ അശ്അരീ(റ) തന്റെ തഫ്സീറില്‍ പറയുന്നു: “ഇബ്രാഹീം(അ)ന്റെ പിതാവിന്റെ പേര്‍ താറഖ് എന്നായിരുന്നു എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ അഭിപ്രായാന്തരമില്ല. ഖുര്‍ആനിലെ പ്രയോഗം (അബ്) അദ്ദേഹത്തിന്റെ പേര് ആസര്‍ എന്നാണെന്നറിയിക്കുന്നുണ്ട്. പക്ഷേ, മുജാഹിദ്(റ) പറയുന്നു: “നിശ്ചയം, ആസര്‍ എന്നത് ഇബ്രാഹീം(അ)ന്റെ പിതാവിന്റെ പേര ല്ല; അതൊരു ബിംബത്തിന്റെ പേരാണ്. നൂഹ് നബി(അ)ന്റെ മകന്‍ സാമിന്റെ മകന്‍ അര്‍ ഫഖ്ദശിന്റെ മകന്‍ ശാലഖിന്റെ മകന്‍ ആബിറിന്റെ മകന്‍ ഫാലിഗിന്റെ മകന്‍ സാറൂഇന്റെ മകന്‍ നാഖൂറിന്റെ മകനായ താറഖിന്റെ പുത്രനാണ് ഇബ്രാഹീം നബി(അ)” (തഫ്സീര്‍ ഖുര്‍ത്വുബി :7/16).
ഇബ്നുകസീര്‍(റ) തന്റെ തഫ്സീറിലും(2/203ല്‍) ഇതു  വ്യക്തമാക്കിയിട്ടുണ്ട്. ഇമാം റാസി (റ) തഫ്സീറുല്‍കബീര്‍ 13ാം വാള്യത്തിലും 24ാം വാള്യത്തിലും ഇതു സംബന്ധമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഈ ചര്‍ച്ചകളുദ്ധരിച്ച ശേഷം ചിന്തനീയമായ ഒരു കാര്യത്തിലേക്ക് മുഹമ്മദ് നൂര്‍സുവൈദ് തന്റെ “തഅ്കീദുല്‍ അദില്ല”യില്‍ ശ്രദ്ധക്ഷണിക്കുന്നുണ്ട്.  ആസറിനെകുറിച്ച്  ഖുര്‍ആന്‍ പരാമര്‍ശിച്ച സ്ഥലങ്ങളിലെല്ലാം ‘അബ്’ എന്നാണു പ്രയോഗിച്ചിരിക്കുന്നത്. എന്നാ ല്‍ ഇബ്രാഹീം നബി(അ)ന്റെ പ്രാര്‍ഥനയിലെല്ലാം  വാലിദ്(വാലിദൈനി) എന്നാണ് ഉപയോഗിച്ച് കാണുന്നത്.
സൂറത്അശ്ശുഅറാഅ് 70,86 സൂക്തങ്ങള്‍, സുറത്തുത്തൌബ 114,  സൂറത്തുല്‍ അമ്പിയാഅ് 52, സൂറത്തുസ്സാഫ്ഫാത്ത് 85 സുറതുസ്സുഖ്റുഫ് 26  സൂറത്തുല്‍ മുംതഹിന 4  സൂക്തങ്ങളി ലെല്ലാം അബ് എന്ന പ്രയോഗം ആസറിനെകുറിച്ചാണ്. ഇതു കൊണ്ടുദ്ദേശിക്കപ്പെട്ടത് വളര്‍ ത്തു പിതാവായ പിതൃവ്യനാണ്.
ഇബ്നുകസീര്‍(റ) തന്റെ തഫ്സീറില്‍ എഴുതുന്നു: “ഇസ്മാഈല്‍ സന്തതികളിലെ മുശ്രി ക്കുകള്‍ക്കെതിരെയും ബനൂഇസ്രാഈലിലെ നിഷേധികള്‍ക്കെതിരെയും തെളിവായി അല്ലാ ഹു ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്. യഅ്ഖുബ് നബി(അ) മരണാസന്നനായ സന്ദര്‍ഭത്തില്‍ അല്ലാഹു ഏകനാണെന്നും അവനില്‍ ഒന്നിനെയും  പങ്ക് ചേര്‍ക്കാതെ  ഇബാദത്ത് ചെയ്യണ മെന്നും മക്കളെ ഉപദേശിച്ചു കൊണ്ട്  ഇങ്ങനെ പറയുകയുണ്ടായി: “നിങ്ങളെന്റെ ശേഷം ആര്‍ക്കാണ് ഇബാദത്ത് ചെയ്യുക? അവര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളുടെ ഇലാഹും നിങ്ങ ളുടെ പിതാക്കളായ ഇബ്രാഹീം,  ഇസ്മാഈല്‍, ഇസ്ഹാഖ് എന്നിവരുടെ ഇലാഹുമായ ഏ കനായ ഇലാഹിനെ ആരാധിക്കും. ഞങ്ങളവനു പൂര്‍ണ്ണമായി വഴിപ്പെടുന്നതുമാണ്”(ആ ശയം, അല്‍ ബഖറ:113). ഇവിടെ പിതാക്കള്‍ എന്ന പ്രയോഗം ‘തഗ്ലീബ്’ വകുപ്പില്‍ പെട്ട താണ്. അഥവാ പിതൃവ്യന്‍ എന്ന അര്‍ഥത്തില്‍ പദമുണ്ടായിരിക്കെ ഈ അര്‍ഥം കൂടി ലഭി ക്കുന്ന ‘ആബാഅ്’ എന്ന പദത്തിനു മുന്‍ഗണന നല്‍കിയിരിക്കുകയാണ്. കാരണം ഇസ്മാ ഈല്‍(അ) യഅ്ഖുബ് നബി(അ)ന്റെ പിതൃവ്യനാണ്. നഹ്ഹാസ്(റ) പറയുന്നു: “അറബി കള്‍ പിതൃവ്യനെ അബ് എന്ന് സംബോധന ചെയ്യാറുണ്ട്. ഇത് ഖുര്‍ത്വുബി(റ) രേഖപ്പെടു ത്തിയതാണ്”(തഫ്സീര്‍ ഇബ്നുകസീര്‍:1/245).
പിതൃവ്യന്‍ എന്ന അര്‍ഥത്തില്‍ ‘അബ്’ പ്രയോഗിക്കാറുണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ കര്‍മ്മശാസ്ത്ര പണ്ഢിതര്‍ അനന്തരാവകാശ സംബന്ധമായി ധാരാളം ചര്‍ച്ച ചെയ്തിട്ടുണ്ട് എന്ന് ഇബ്നുകസീര്‍(റ) തുടര്‍ന്നെഴുതിയിട്ടുണ്ട്. ഈ അര്‍ഥത്തില്‍ ആ പദം നബി(സ്വ) ത ങ്ങള്‍ തന്നെയും പ്രയോഗിച്ച സംഭവമുണ്ട്.
മക്കാവിജയത്തിന്റെ ആദ്യ ഘട്ടത്തില്‍ മഹാനായ അബ്ബാസ്(റ) ഖുറൈശികളോട് ചര്‍ച്ച ക്കായി പുറപ്പെട്ടു.  അദ്ദേഹം തിരിച്ചു വരാന്‍ വൈകിയപ്പോള്‍ നബി(സ്വ) ‘റുദ്ദൂ ഇലയ്യ അബീ, റുദ്ദൂ ഇലയ്യ അബീ’(എനിക്ക് എന്റെ പിതാവിനെ മടക്കിത്തരൂ..) എന്നു പറഞ്ഞു കൊ ണ്ടിരുന്നു. സ്വഹാബികള്‍ പിന്നീട് അബ്ബാസ്(റ)നെ നബി(സ്വ)യുടെ സന്നിധിയില്‍ കൊണ്ടു ചെന്നു. അപ്പോള്‍ ‘അമ്മീ’എന്നു വിളിച്ചുകൊണ്ടു നബി(സ്വ) അബ്ബാസ്(റ)വിനെ ആലിംഗനം ചെയ്തു( കന്‍സുല്‍ ഉമ്മാല്‍: 39655).
മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യാന്‍ ഖുര്‍ആനില്‍ ധാരാളം നിര്‍ദ്ദേശങ്ങളുണ്ട്. ‘വാലിദൈനി’ എന്നാണതിലെല്ലാം പ്രയോഗിച്ചിരിക്കുന്നത്. ഇബ്രാഹീം നബി(അ) സ്വന്തം പിതാവിനെയും മാതാവിനെയും ഉദ്ദേശിച്ച പ്രാര്‍ഥനയില്‍ വാലിദ് എന്ന പദമാണ് ഉപയോഗിച്ചത്. സൂറത്ത് ഇബ്രാഹീം 41ാം സൂക്തത്തില്‍ ഇതു കാണാവുന്നതാണ്. വാലിദ് എന്നാല്‍ യഥാര്‍ഥ പിതാവ് എന്നാണര്‍ഥം.  പിതാവിനെയും  പ്രപിതാവിനെയും പിതൃവ്യനെയും വളര്‍ത്തു പിതാവിനെ യും എല്ലാം സൂചിപ്പിക്കാന്‍ ‘അബ്’ എന്ന പദം ഉപയോഗിക്കാവുന്നതാണ്. സൂറത്തുന്നി സാഇലെ 11ാം സൂക്തത്തില്‍ അബ് എന്നതിന്റെ പരിധിയില്‍ പിതാമഹനും ഉള്‍പ്പെടുന്നു.