നബി(സ്വ) തങ്ങളുടെ
മാതാപിതാക്കളെ പുനരുജ്ജീവിപ്പിക്കപ്പെടുകയും അവര്‍ വിശ്വാസികളാ
വുയും ചെയ്തു എന്നു വ്യക്തമാക്കുന്ന ഹദീസ് ആയിശബീവി(റ)യില്‍
നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
‘മാതാപിതാക്കളെ ജീവിപ്പിച്ചു കൊടുക്കാനായി നബി(സ്വ) തങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ ഥിക്കുയുണ്ടായി. അങ്ങനെ അവരെ അല്ലാഹു നബി(സ്വ) തങ്ങള്‍ക്കുവേണ്ടി പുനരുജ്ജീവി പ്പിച്ചു. അപ്പോള്‍ അവര്‍ നബി(സ്വ)യില്‍ വിശ്വസിക്കുകയും ചെയ്തു’.
ഖത്വീബുല്‍ ബഗ്ദാദി(റ), ദാറഖുത്വ്നി(റ), ഇബ്നു അസാകിര്‍(റ), ഇബ്നു ശാഹീന്‍(റ), മു ഹിബ്ബുത്ത്വിബ്രി(റ), സുഹൈലി(റ) തുടങ്ങിയവര്‍ ഇതുദ്ധരിച്ചിട്ടുണ്ട്. ഇമാം ഖുര്‍ത്വുബി(റ), നാസ്വിറുദ്ദീനുല്‍മുനീര്‍(റ), ഇബ്നുസയ്യിദിന്നാസ്(റ), സ്വലാഹുസ്സഫദി(റ), ശംസുദ്ദീനിദ്ദിമശ് ഖി(റ) തുടങ്ങിയവര്‍ ഇത് അവലംബിച്ചു ചര്‍ച്ച നടത്തിയിട്ടുമുണ്ട് (ഹാവി:2/230).
ഈ സംഭവം ഉദ്ധരിച്ചുകൊണ്ട് ഇമാം സൂഹൈലി(റ) പറയുന്നു: “അല്ലാഹു സര്‍വ്വശക്തനാണ്. അവന്റെ കാരുണ്യവും ശക്തിയും ഒന്നിനും അവനെ അശക്തനാക്കൂകയില്ല. അവനി ഛിക്കുന്ന പ്രത്യേക കാര്യങ്ങള്‍ക്കു നബി(സ്വ) തങ്ങള്‍ അര്‍ഹതയുള്ളവരാണ്”(അല്‍ റൌളു ല്‍ ഉനുഫ്:2/187).
ഇമം ഖുര്വ്‍തുബി(റ) എഴുതുന്നു: “നബി(സ്വ) തങ്ങളുടെ ശ്രേഷ്ഠതകളും പ്രത്യേകതകളും തുടരുന്നതാണ്. ഈ (പുനരുജ്ജീവിപ്പിക്കല്‍) സംഭവം നബി(സ്വ)യെ അല്ലാഹു ആദരിച്ചതും ശ്രേഷ്ഠമാക്കിയതുമായ കാര്യങ്ങളില്‍ പെട്ടതത്രെ.
ബുദ്ധിയും ഇസ്ലാമിക നിയമങ്ങളും അവരുടെ പുനരുജ്ജീവനത്തിനും സത്യവിശ്വാസത്തി നും വിയോജിക്കുന്നില്ല.(കാരണം) ഈസാനബി(അ) മരണപ്പെട്ടവരെ പുനര്‍ജീവിപ്പിച്ചിട്ടുണ്ട്. നബി(സ്വ)തങ്ങളും ജീവിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ അവരെയും മാതാപിതാക്കളെയും പുനര്‍ജീ വിപ്പിച്ചിട്ടുണ്ടെങ്കില്‍, നബി(സ്വ) തങ്ങളുടെ ആദരവും മഹത്വവും വര്‍ദ്ധിപ്പിക്കാനെന്ന നിലക്ക് അവര്‍ സത്യം വിശ്വസിക്കുന്നതിനും പ്രതിബന്ധമായി ഒന്നുമില്ല.
“വിശ്വാസിയായല്ലാതെ മരണപ്പെട്ട ഒരാള്‍ തിരിച്ചുവന്നാല്‍ അയാളുടെ വിശ്വാസം ഉപകാരപ്ര ദമല്ലെന്നവാദം നിലനില്‍പില്ലാത്തതാണ്. കാരണം നബി(സ്വ) തങ്ങള്‍ക്ക് സൂര്യനെ മടക്കി ക്കൊണ്ടു വരികയുണ്ടായിട്ടുണ്ടല്ലോ. ഇത് സമയത്തെ പുതുക്കുന്നതിന്(പഴയ അവസ്ഥയി ലാക്കുന്നതിന്) ഉപകരിക്കുന്നതല്ലെങ്കില്‍ അങ്ങനെ ഒന്ന് സംഭവിക്കേണ്ടതില്ലായിരുന്നു; എന്ന പോലെ നബി(സ്വ)തങ്ങളുടെ മാതാപിതാക്കളുടെ പുനരുജ്ജീവനം അവരുടെ സത്യവിശ്വാ സത്തിനും നബി(സ്വ)യെ അംഗീകരിക്കുന്നതിനും ഉപയുക്തം തന്നെയാണ്”(തദ്കിറ: പേജ്: 16).
ഇമാം അബൂഹനീഫ(റ)യുടെ അല്‍ഫിഖ്ഹുല്‍ അക്ബറിന്റെ വ്യാഖ്യാതാവായ അല്ലാമാ മു ഹ്യുദ്ദീന്‍ മുഹമ്മദ്ബ്നു ബഹാഉദ്ദീന്‍(റ) എഴുതുന്നു:
“മാതാപിതാക്കളെ പുനരുജ്ജീവിപ്പിക്കാനായി അല്ലാഹുവിനോട് നബി(സ്വ)തങ്ങള്‍ പ്രാര്‍ഥിച്ചു. അങ്ങനെ അല്ലാഹു അവരെ പുനരുജ്ജീവിപ്പിച്ചു. നബി(സ്വ) അവരെ സത്യവിശ്വാസത്തിലേക്കു ക്ഷണിച്ചു. അവരതിന് അനുകൂലമായി ഉത്തരം ചെയ്തു എന്നു ചില ഹദീസുകളില്‍ വന്നിട്ടുള്ളത് ഭൌതിക ജീവിതകാലത്തേ സത്യവിശ്വാസം ഫലപ്പെടുകയുള്ളൂ എന്നതിന്റെ പ്രമാണങ്ങളുടെ പൊതുവായ താല്‍പര്യത്തിനെതിരാണ്. പക്ഷേ, പൊതുവായ നിയമ ങ്ങളില്‍ നിന്നു വ്യത്യസ്തമായി സ്വന്തം ജീവിതത്തില്‍ ചില പ്രത്യേകതകളുള്ളവരാണ് നബി(സ്വ) എന്നത് സുഗ്രാഹ്യമാണ്. ചില ആരാധനകളിലും ചില ഇടപാടുകളിലുമെല്ലാം നബി(സ്വ)ക്ക് ഈ പ്രത്യേകാവസ്ഥയുണ്ടല്ലോ. നബി(സ്വ) തങ്ങളുടെ മാതാപിതാക്കളുടെ കാര്യവും അത്തരം പ്രത്യേകതകളില്‍ പെടുന്നതാണ്. അവരുടെ കാര്യത്തിലും സാധാരണമല്ലാത്ത നിയമങ്ങളുണ്ടാവാമെന്നത് ദുര്‍ഗ്രഹമായ സംഗതിയൊന്നുമല്ല”(അല്‍ഖൌലുല്‍ ഫസ്വ് ല്‍. പേജ് :396).
ഇമാം ഖുര്‍ത്വുബി(റ) തന്റെ തഫ്സീര്‍ വാള്യം 2 പേജ് 64ലും വാള്യം 9 പേജ് 172ലും ഇതു സംബന്ധമായി വിവരിച്ചിട്ടുണ്ട്.
ഇബ്നുഹജര്‍(റ) പറയുന്നു. “ഇതാണ് സത്യം. മാത്രമല്ല ഹാഫിളുകളായ ഹദീസു പണ്ഢി തന്‍മാര്‍ സ്വഹീഹാണെന്നു വിധിച്ചിട്ടുള്ള ഹദീസില്‍ ഈ ഹദീസ് ദുര്‍ബലമാണെന്നു പറ ഞ്ഞവരെ അവര്‍ പരിഗണിച്ചിട്ടില്ല നിശ്ചയം, അല്ലാഹു അവരെ രണ്ടു പേരെയും നബി(സ്വ) തങ്ങള്‍ക്കുവേണ്ടി ജീവിപ്പിക്കുകയും അവര്‍ വിശ്വസിക്കുകയും ചെയ്തിട്ടുണ്ടെന്നുണ്ട്. ഇത് നബി(സ്വ) തങ്ങളുടെ മാതാപിതാക്കള്‍ക്കുള്ള പ്രത്യേകതയും നബി(സ്വ)തങ്ങള്‍ക്കുള്ള ആ ദരവുമായിരുന്നു”( അല്‍ മിനഹുല്‍ മക്കിയ്യ: 1/151).
ഹജ്ജത്തുല്‍വിദാഇന്റെ യാത്രയില്‍ നബി(സ്വ) തങ്ങള്‍ മാതാവിന്റെ ഖബ്റ് സന്ദര്‍ശിച്ചതും പ്രാര്‍ഥന നടത്തിയതും അതെക്കുറിച്ച് സ്വഹാബികള്‍ക്ക് വിവരിച്ചതും ആ പ്രാര്‍ഥനയുടെ ഫലമായി ആമിന(റ)യെ അല്ലാഹു പുനരുജ്ജീവിപ്പിച്ചതും അവര്‍ വിശ്വസിച്ചതും പണ്ഢിത പ്രമുഖര്‍ ഉദ്ധരിച്ചതാണ്(ഉദാഹരണം അല്‍ബിദായതു വന്നിഹായ:2/363 അല്‍ റൌളുല്‍ ഉനുഫ്:2/188).
അല്ലാമാ ഇബ്നുശാഹീന്‍(റ) തന്റെ അന്നാസിഖുവല്‍മന്‍സൂഖ് (ദുര്‍ബലപ്പെടുത്തിയതും ദുര്‍ ബലപ്പെടുത്തപ്പെട്ടതും) എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യത്തിലുണ്ടാകാനിടയുള്ള ഒരു സ്വാഭാവി ക സംശയത്തിനു മറുപടി പറയുന്നുണ്ട്. ‘നബി(സ്വ) തങ്ങള്‍ മാതാവിനു വേണ്ടി പാപമോചന പ്രാര്‍ഥന നടത്താന്‍ സമ്മതം ചോദിച്ചപ്പോള്‍ അല്ലാഹു നല്‍കിയിരുന്നില്ല. ആ സംശ യത്തിന്റെ പ്രതിവിധി കാണുക:
പാപമോചന പ്രാര്‍ഥന നടത്തരുതെന്ന് (ഇസ്തിഗ്ഫാര്‍ ചെയ്യരുതെന്ന്) വിലക്കിയതിനെ ഈ ഹദീസ് ദുര്‍ബ്ബലപ്പെടുത്തുന്നു( ഹാവി:2/230).
ഇബ്നുഹജര്‍ തങ്ങള്‍ ഇതിനെക്കുറിച്ച് തന്റെ അല്‍മിനഹ് വാള്യം 1 പേജ് 152ല്‍ വിവരി ക്കുന്നുണ്ട്.
ഇമാം ഖുര്‍ത്വുബി(റ) ഇതെക്കുറിച്ചു പറയുന്നു: “അല്ലാഹുവിനു സ്തുതി! ഇവിടെ ഒരു വൈ രുദ്ധ്യവുമില്ല. കാരണം നബി(സ്വ) തങ്ങളുടെ മാതാപിതാക്കളുടെ പുനര്‍ജന്മം അവര്‍ക്ക് പാ പമോചനപ്രാര്‍ഥന(ഇസ്തിഗ്ഫാര്‍) നടത്തരുത് എന്ന നിരോധനത്തിനു ശേഷമാണ്. അത് ഹജ്ജത്തുല്‍ വിദാഇലായിരുന്നു എന്ന ആയിശ(റ)യുടെ ഹദീസ് അതിനു തെളിവാണ്”( തദ്കിറ: പേജ്:16).
പുനര്‍ജന്മസംബന്ധമായ ഹദീസ് ദുര്‍ബ്ബലമാണെന്നതു ശരി തന്നെ. പക്ഷേ, ഇത് ഒരു മതനി യമം സ്ഥാപിക്കുന്നതിനോ നിരാകരിക്കുന്നതിനോ വേണ്ടി ഉദ്ധരിക്കുന്നതല്ല. നിയമപ്രധാ നമായ ഒരു ഹദീസുമല്ല. ഇമാം ജുര്‍ജാന്‍(റ) പറയുന്നു: ഒരുകൂട്ടം ഹാഫിളുകളായ പണ്ഢിതര്‍ ഈ ഹദീസിനോട് യോജിക്കുന്നുണ്ട്. കാരണം അത് ഗുണഗണങ്ങള്‍ വിവരിക്കുന്ന ഹദീസാണ്. ഇക്കാര്യത്തില്‍ ദുര്‍ബ്ബല ഹദീസുകളും ഉപയോഗിക്കാവുന്നതാണ് (ഫത്ഹുല്‍ അല്ലാം:1/40).
ഈ ഹദിസിനെ ഇബ്നുല്‍ജൌസി നിര്‍മ്മിത ഹദീസുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പില്‍ക്കാ ലക്കാരായ ചിലര്‍ അദ്ദേഹത്തെ അന്ധമായി അവലംബിച്ചിട്ടുമുണ്ട്. എന്നാല്‍ ഇബ്നുല്‍
ജൌസി, സ്വഹീഹു മുസ്ലിമിലെ ഹദീസുകള്‍ വരെ ഈ ഗണത്തില്‍ എണ്ണിയിട്ടുണ്ട് എന്നോര്‍ക്കണം. ഇമാം അഹ്മദ്ബ്നു ഹമ്പല്‍(റ)വിന്റെ ഹദീസുകള്‍ ധാരാളം ഈ ഗണത്തില്‍ പെടു ത്തിയ ആളാണ് ഇബ്നുല്‍ജൌസി. ഹദീസുകള്‍ നിര്‍മ്മിതമാണെന്ന് വിധിയെഴുതുന്നതില്‍ ലാഘവബുദ്ധി പ്രകടിപ്പിച്ചയാളായിരുന്നു അദ്ദേഹം. ഇബ്നുഹജര്‍(റ) ഇബ്നുല്‍ ജൌസി യുടെ ഈ നിരുത്തരവാദ സമീപനത്തെ വ്യക്തമാക്കാന്‍ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. ‘അല്‍ ഖൌലുല്‍ മുവദ്ദദ്’ എന്നാണതിന്റെ പേര്(നോക്കുക: സുബുലുല്‍ ഹുദാ:1/258).
ഇദ്ദേഹത്തിന്റെ ഈ നിലപാടിനാലാണ് ഇബ്നു ഹജര്‍(റ) തന്റെ അല്‍മിനഹുല്‍ മക്കിയ്യ: വാ ള്യം1 പേജ് 151ല്‍ ‘ആക്ഷേപകരുടെ ആക്ഷേപം അവഗണിച്ചു’ എന്നു പറഞ്ഞത്. മാതാപി താക്കളുടെ പുനര്‍ജന്മവും വിശ്വാസവും ചര്‍ച്ച ചെയ്തസ്ഥിതിക്ക് ഇവിടെയുണ്ടാകാനിടയു ള്ള ഒരു സംശയത്തിന് ഇബ്നു ഹജര്‍(റ) നല്‍കിയ മറുപടി കൂടി വായിക്കുക:
ചോദ്യം: അവര്‍ രണ്ടുപേരും പ്രവാചക ശൂന്യകാലത്ത് ജീവിച്ചവരാണെന്നും അതിനാല്‍ തന്നെ അവര്‍ ശിക്ഷിക്കപ്പെടുകയില്ലെന്നും വന്നാല്‍ പിന്നെ എന്തിനാണവരെ പുനര്‍ജനിപ്പി ച്ചു വിശ്വസിപ്പിച്ചത്? അതിലെന്തു കാര്യമാണുള്ളത്?
മറുപടി: പ്രവാചകശൂന്യകാലക്കാര്‍ക്ക് ലഭിക്കാത്ത പൂര്‍ണ്ണത അവര്‍ക്ക് ലഭ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്. കാരണം ഫത്റത്ത് കാലക്കാര്‍ ശിക്ഷയില്‍ നിന്നു മോക്ഷം ലഭിക്കുക എന്ന കാര്യത്തില്‍ സത്യവിശ്വാസികളോടൊപ്പമാണ് എന്നതു മാത്രമാണ് അവരുടെ പരമാവധി സൌഭാഗ്യം. എന്നാല്‍ ഉന്നതമായ പ്രതിഫലത്തിന്റെ പദവികള്‍ അവര്‍ക്ക് അപ്രാപ്യമാണ്. അതിനാല്‍ ആ പദവികള്‍ ലഭ്യമാവുകവഴി അത്യുന്നത സ്ഥാനത്തിന്നര്‍ഹരാവാന്‍ വേണ്ടി സത്യവിശ്യാസത്തിന്റെ പദവികൂടി അവര്‍ക്ക് ( നബി (സ്വ)തങ്ങളുടെ മാതാപിതാക്കള്‍ക്ക്) നല്‍കപ്പെടുകയാണുണ്ടായത്(അല്‍ മിനഹുല്‍ മക്കിയ്യ:1/152).
നബി(സ്വ)തങ്ങളെ സംബന്ധിച്ചിടത്തോളം മാതാപിതാക്കള്‍ക്ക് ഐഹികമായ ഗുണങ്ങളും സേവനങ്ങളും നല്‍കാന്‍ അവസരമുണ്ടായിട്ടില്ല. അതിനാല്‍ തന്നെ സാധിക്കുന്ന പാരത്രിക ഗുണം അവര്‍ക്ക് ലഭ്യമാക്കാന്‍ അവിടുന്നു അവസരമുണ്ടാക്കി എന്നു നമുക്ക് മനസ്സിലാ ക്കാവുന്നതാണ്.
ആവശ്യമില്ലാത്തത് പറയാതിരിക്കുക
നബി(സ്വ) തങ്ങളുടെ മാതാപിതാക്കളെ സംബന്ധിച്ചു നന്മ വിചാരിക്കാനും പറയാനും മാത്രമേ വിശ്വാസിക്ക് സാധിക്കുകയുള്ളു. ഇക്കാര്യത്തില്‍ പ്രസ്തുത ന്യായങ്ങളും പ്രമാണങ്ങളും നിലവിലിരിക്കെ മറിച്ച് ചിന്തിക്കുന്നതു കരണീയവുമല്ല. നബി(സ്വ) തങ്ങളുടെ മാതൃ പിതൃ പദവി തന്നെ അവര്‍ക്കു ലഭിച്ച മഹത്വമായി മനസ്സിലാക്കാവുന്നതാണ്. അതിനാല്‍ തന്നെ അവരെക്കുറിച്ച് എന്തെങ്കിലും പറയുന്നത് കരുതലോടെയായിരിക്കണം.
എന്താണു താന്‍ പറയുന്നതെന്നും ആരെക്കുറിച്ചാണു പറയുന്നതെന്നും അതിന്റെ
പ്രത്യാഘാതങ്ങളെന്തൊക്കെയാണെന്നും ആലോചിച്ചതിനു ശേഷം മാത്രമേ വല്ലതും പറയാവൂ. അല്ലാമാ ആലൂസി തന്റെ തഫ്സീറില്‍ സൂറത്തുശ്ശുഅറാഅ് 219ാം സൂക്തത്തിന്റെ വ്യാഖ്യാ നത്തില്‍ പറയുന്നു:
“ഈ സൂക്തം നബി(സ്വ) തങ്ങളുടെ മാതാപിതാക്കളുടെ സത്യവിശ്വാസത്തിനു തെളിവായെ ടുത്തിട്ടുണ്ട്. അഹ്ലുസ്സുന്നയിലെ പണ്ഢിതപ്രമുഖരെല്ലാം ഈ വീക്ഷണമുള്ളവരാണ്. നബി (സ്വ) തങ്ങളുടെ മാതാപിതാക്കളെക്കുറിച്ച്(അവര്‍ രണ്ടുപേരെയും അല്ലാഹു തൃപ്തിപ്പെടട്ടേ) അരുതാത്തത് പറയുന്നവരുടെ മേല്‍ ഞാന്‍ കുഫ്റിനെ ഭയപ്പെടുന്നു (തഫ്സീര്‍, റൂഹുല്‍ മആനി:10/135).
അദ്ദേഹം നബി(സ്വ)യുടെ മാതാപിതാക്കള്‍ക്ക് ‘റളിയല്ലാഹു അന്‍ഹുമാ’ എന്ന തര്‍ളിയത് രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്. തെളിവുകളും ന്യായങ്ങളും ഉള്‍ക്കൊള്ളാനായില്ലെങ്കിലും. അവരെകുറിച്ച് മോശമായ ഒരു പ്രയോഗവും ഉണ്ടാവരുതെന്നാണ് ആലൂസിയുടെ വിവരണത്തിന്റെ താല്‍പര്യം. അതു ഗുരുതരവും സത്യവിശ്വാസത്തെപോലും തകര്‍ത്തു കളയുന്ന പാതകവുമാണ് എന്നത്രെ അദ്ദേഹം സൂചിപ്പിക്കുന്നത്.
സുപ്രസിദ്ധ മാലിക്കീ പണ്ഢിതനായ അബൂബക്റിബ്നു അറബിയോട് ‘നബി(സ്വ) തങ്ങളുടെ പിതാവ് നരകത്തിലാണെ’ന്ന് പറയുന്നവരെകുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ‘അവര്‍ ശപി ക്കപ്പെട്ടവരാണ്. കാരണം അല്ലാഹു പറയുന്നു: നിശ്ചയം, അല്ലാഹുവിനെയും അവന്റെ ദൂതനെയും വിഷമിപ്പിക്കുന്നവരെ ഇഹത്തിലുംപരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. വള രെ മോശമായ ശിക്ഷ അവര്‍ക്കായി തയ്യാറാക്കപ്പെട്ടിരിക്കുന്നു’(ആശയം, അല്‍ അഹ്സാ ബ്:57) എന്നായിരുന്നു പ്രതികരണം.
നബി(സ്വ) തങ്ങളുടെ പിതാവ് നരകത്തിലാണെന്നു പറയുന്നതിനെക്കാള്‍ വലിയ പീഡനമി ല്ലല്ലൊ.( ഹാവി:2/23)
ഇമാം ഖസ്ത്വല്ലാനി(റ) പറയുന്നു “അതുകൊണ്ടു തന്നെ നബി(സ്വ) തങ്ങളുടെ മാതാപിതാ ക്കളില്‍ ന്യൂനതയാരോപിക്കുന്നതു വളരെ സൂക്ഷിക്കേണ്ടതാണ്. അതു നബി(സ്വ) തങ്ങളെ പീഡിപ്പിക്കലാവും. സാധാരണഗതിയില്‍ ഒരാളുടെ പിതാവിനെകുറിച്ച് ന്യൂനത പറയപ്പെടുകയോ വിശേഷിപ്പിക്കപ്പെടുകയോ ചെയ്യുന്നതുവഴി സന്താനങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണ്. ‘മരണപ്പെട്ടവരെ ആക്ഷേപിച്ച് പറഞ്ഞുകൊണ്ട് ജീവിച്ചിരിക്കുന്നവരെ നിങ്ങള്‍ വിഷമിപ്പിക്ക രുത്’ (ത്വബ്റാനി: കന്‍സൂല്‍ ഉമ്മാല്‍:37417)എന്നു നബി(സ്വ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്(അല്‍ മവാഹിബ്:1/182).
മരണപ്പെട്ടവരെ ആക്ഷേപിക്കുന്ന രംഗങ്ങള്‍ കണ്ടപ്പോഴൊക്കെ നബി(സ്വ) തങ്ങള്‍ അതു തിരുത്തുകയും താക്കീത് നല്‍കുകയും ചെയ്തതായി ഹദീസുകളില്‍ കാണാം.
അബൂജഹ്ല്‍ നബി(സ്വ)തങ്ങളുടെയും മുസ്ലിംകളുടെയും വലിയ വിരോധിയായിരുന്നു എ ന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. അദ്ദേഹത്തിന്റെ പുത്രനായ ഇക്രിമ(റ) ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ തന്റെ പിതാവിനെക്കുറിച്ച് അബൂജഹ്ല്‍ എന്നുപറയുന്നത് തനിക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു നബി(സ്വ)തങ്ങളോട് പരാതിപ്പെട്ടു. അപ്പോള്‍ നബി(സ്വ) “മരണപ്പെട്ടവരെ പറഞ്ഞ് ജീവിച്ചിരിക്കുന്നവരെ നിങ്ങള്‍ വിഷമിപ്പിക്കരുത്” എന്ന് പറയുകയുണ്ടായി (കന്‍സുല്‍ഉമ്മാല്‍ 37418).
അബൂലഹബിന്റെ പുത്രി സബീഅ(റ) സത്യവിശ്വാസിനിയായിരുന്നു. അവര്‍ നബി(സ്വ) ത ങ്ങളെ സമീപിച്ച് ഇങ്ങനെ ആവലാതി ബോധിപ്പിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ജനങ്ങളെന്നെ നരകത്തിലെ വിറകിന്റെ മകളേ എന്നു വിളിക്കുന്നു. ഇതുകേട്ട നബി(സ്വ) അല്‍പം ഈര്‍ഷ്യതയോടെ തന്നെ പറഞ്ഞു: ‘എന്റെ കുടുംബത്തിന്റെ വിഷയത്തില്‍ എന്നെ വിഷമിപ്പിക്കുന്നവരുടെ സ്ഥിതിയെന്താണ്? എന്നെ ആരെങ്കിലും വിഷമിപ്പിച്ചാല്‍ അവന്‍ അല്ലാഹുവിനെയാണ് വിഷമിപ്പിക്കുന്നത്’. ഈ സംഭവം അബൂഹുറൈറ(റ)വില്‍ നിന്ന് ഇബ്നുമുന്‍ദിറും മറ്റും നിവേദനം ചെയ്തിട്ടുണ്ട്(തഅ്കീദുല്‍അദില്ല: പേജ്:15).
ഈ സംഭവം ഇബ്നുഅദിയ്യ്(റ)വും ഉദ്ധരിച്ചിട്ടുണ്ട്. (അല്‍വഫാ: പേജ് 168)
അബൂലഹബിന്റെ മകള്‍ ദുര്‍റയോടു സ്ത്രീകളില്‍ ചിലര്‍ ‘നീ നശിക്കട്ടെ എന്ന് അല്ലാഹു പറഞ്ഞിട്ടുള്ള അബൂലഹബിന്റെ മകളല്ലേ നീ’ എന്നു പറഞ്ഞു. മഹതി ഇത് നബി(സ്വ)യോട് പറഞ്ഞു. അപ്പോള്‍ നബി(സ്വ) പ്രസംഗിക്കാനായി എഴുന്നേറ്റു. എന്നിട്ടു പറഞ്ഞു: “ജനങ്ങളേ, എന്താണിത്? എന്റെ കുടുംബ കാര്യത്തില്‍ ഞാന്‍ വിഷമിപ്പിക്കപ്പെടുന്നുവല്ലോ. അല്ലാഹുവാണെ, എന്റെ ശഫാഅത്ത് എന്റെ കുടുംബം മുഖേനയാണ് ലഭ്യമാവുക”. ഈ സംഭവം ഇബ്നുഉമര്‍(റ), അബൂഹുറൈറ(റ), അമ്മാര്‍(റ) എന്നിവരില്‍ നിന്നു ഇബ്നുമര്‍ദവൈഹി ഉദ്ധരിച്ചിട്ടുണ്ട് (അല്‍വഫാ പേ.:167).
(ദുര്‍റയും സബീഅയും ഒരാള്‍ തന്നെയാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കാരണം അബുൂലഹബിന് സബീഅ എന്നു പേരുള്ള ഒരു മകളുള്ളതായി അറിയില്ല. എന്നാല്‍ ദുര്‍റ(റ) എന്ന മകള്‍ മുസ്ലിമായതും അവരില്‍നിന്ന് ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടതും ചരിത്രത്തിലുണ്ട്. അപ്പോള്‍ പിന്നെ സബീഅ എന്നത് മഹതിയുടെ അപരനാമമോ മറ്റോ ആയിരിക്കാം).
ചുരുക്കത്തില്‍ മരണപ്പെട്ടവരുടെ കാര്യം പറഞ്ഞ് ജീവിച്ചിരിക്കുന്നവരെ ശല്യപ്പെടുത്തുന്ന പ്രവണത ഇസ്ലാം വെറുക്കുന്നതാണ്. ഇസ്ലാമിലെ സംസ്കാര പാഠത്തില്‍പ്പെട്ടതാണിത്. ജീവിച്ചിരുന്ന കാലത്ത് തന്റെ കുടുംബത്തെ വിഷമിപ്പിച്ച സന്ദര്‍ഭത്തില്‍ നബി(സ്വ) തങ്ങള്‍ എടുത്ത നിലപാടുകളാണ് മുകളിലുദ്ധരിച്ചത്. വിയോഗാനന്തരം നബി(സ്വ)യുടെ മാതാപിതാക്കളെക്കുറിച്ചും നബി(സ്വ)യെക്കുറിച്ചു തന്നെയും അനാവശ്യമായി ചര്‍ച്ച നടത്തി കോലാഹ ലമുണ്ടാക്കുന്നവരുടെ കാര്യത്തില്‍ സഹതപിക്കാനേ നമുക്കു നിര്‍വ്വാഹമുള്ളൂ.
ഇമാം അബുഹനീഫ(റ)
മദ്ഹബിന്റെ ഇമാമുകളില്‍ പ്രഥമരായ ഇമാം അബൂഹനീഫ(റ) ഇസ്ലാമിന്റെ അടിസ്ഥാന നിയമങ്ങള്‍ വിവരിക്കുന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്: അല്‍ഫിഖ്ഹുല്‍അക്ബര്‍. ഇതൊരു സാങ്കേതിക സംജ്ഞയാണ്. കര്‍മ്മശാസ്ത്രവിധികള്‍ പ്രതിപാദിക്കുന്ന ഇസ്ലാമിക വിജ്ഞാനശാഖക്ക് ‘ഫിഖ്ഹ്’ എന്നു പറയുന്നതു പോലെ അടിസ്ഥാന ആദര്‍ശ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന വിജ്ഞാനശാഖക്ക് ‘അല്‍ഫിഖ്ഹുല്‍അക്ബര്‍’ എന്നു പറയുന്നു.
ഈ കൃതിയുടെ ചില പതിപ്പുകളില്‍ പരസ്പരവൈരുധ്യം കണ്ടുവരുന്നുണ്ട്. അതില്‍ ഒന്ന് നമ്മുടെ വിഷയവുമായി ബന്ധപ്പെട്ട ഗൌരവതരമായ ഒരു പ്രയോഗമാണ്. ഇതു സംബന്ധിച്ച് മഹാന്‍മാരായ പണ്ഢിതര്‍ ചര്‍ച്ച നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവന്നിട്ടുണ്ട്. തെറ്റിദ്ധാരണാജനകമായ ഉദ്ധരണിയുടെ വിശകലനത്തില്‍ അല്ലാമാ മുല്ലാ അലിയ്യുല്‍ഖാരി(റ) നടത്തിയ അഭിപ്രായ പ്രകടനം പണ്ഢിതലോകം ചോദ്യം ചെയ്തിട്ടുണ്ട്. ഹനഫീകര്‍മ്മശാസ്ത്ര ഗ്രന്ഥമായ ദുര്‍റുല്‍മുഖ്താറിന്റെ പാര്‍ശ്വക്കുറിപ്പില്‍ ഇതിനെ ഇമാം തഹ്ത്വാവി(റ) ഖണ്ഡിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം പറയുന്നു:
“നബി(സ്വ) തങ്ങളുടെ മാതാപിതാക്കളെ സംബന്ധിച്ച് ഇത്തരം പരാമര്‍ശം മര്യാദകേടാണ്. അവര്‍ രണ്ടുപേരും സത്യനിഷേധത്തില്‍ നിന്നു മോചിതരാണ് എന്നാണ് നാം അംഗീകരിക്കേണ്ടത്.” തുടര്‍ന്ന് അദ്ദേഹം പറയുന്നു: “അല്‍ഫിഖ്ഹുല്‍അക്ബറില്‍ വന്നിട്ടുള്ള പരാമര്‍ശവും അഭിപ്രായവും ഇമാം അബൂഹനീഫ(റ)യുടെ പേരില്‍ അതില്‍ കടത്തിക്കൂട്ടിയ താണ്. അവലംബയോഗ്യമായ പതിപ്പുകളിലൊന്നും ഈ പ്രയോഗമില്ല എന്നത് ഇതു പിന്നീ ട് കൂട്ടിച്ചേര്‍ത്തതാണ് എന്നതിനു തെളിവാണ്. ഗ്രന്ഥത്തില്‍ ‘നിഷേധിയുമായുള്ള വിവാഹം’ എന്ന അധ്യായത്തിലാണിതുള്ളത്”(അല്‍മുസ്തനദുല്‍ മുഅ്തമദ് പേ:167-169).
അല്‍ഫിഖ്ഹുല്‍അക്ബറിന് ഹിജ്റ 333ല്‍ മരണപ്പെട്ട അബൂമന്‍സ്വൂറിസ്സമര്‍ഖന്ദീ(റ) (ഇമാം മാതുരീദിയാണിതെന്ന് മനസ്സിലാക്കാനാവുന്നു. എന്നാല്‍ ഗ്രന്ഥത്തില്‍ അതിന് ഉപോല്‍ബലകമായ പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയുന്നില്ല). രചിച്ച വ്യാഖ്യാനത്തോടെയുള്ള പതിപ്പില്‍ തെറ്റിദ്ധാരണാജനകമായ ഈ പരാമര്‍ശം തന്നെയില്ല.
“അബൂഹനീഫ(റ) വആറാഉഹു ഫില്‍അഖീദ:” എന്ന ഗ്രന്ഥത്തില്‍ ഇമാം അബൂഹനീഫ (റ)വിന്റെ പ്രസ്തുത ഗ്രന്ഥത്തിലെ തെറ്റിദ്ധാരണാജനകമായ പരാമര്‍ശത്തില്‍ ‘മാ’ എന്ന നി ഷേധസൂചകം കൂടിയുണ്ട്. കൈറൊയിലെ ലൈബ്രറിയില്‍ ഇതിന്റെ കയ്യെഴുത്ത് പ്രതിയില്‍ ‘മാ’ ഉണ്ടെന്ന് ഗ്രന്ഥക്രോഡീകരണം നടത്തിയവര്‍ അവകാശപ്പെട്ടിട്ടുണ്ട്. (തഅ്കീദുല്‍ അദില്ല: പേ.33)
ഈ വിശകലനത്തെ ശരിവെക്കുന്നതാണ് ‘അല്‍ഖൌലുല്‍ഫസ്വ്ല്‍’ എന്ന കൃതിയുടെ അടിക്കുറിപ്പ്. ‘മാ’ എന്ന അക്ഷരം മനഃപൂര്‍വ്വം വിട്ടുകളഞ്ഞതോ, അബദ്ധവശാല്‍ വിട്ടുപോയ തോ ആകാനാണ് സാധ്യത.(അല്‍ഖൌലുല്‍ഫസ്വ്ല്‍ പേ.394) ‘മാ’ എന്ന നിഷേധസൂചകമുണ്ടെങ്കില്‍ ആശയം സുവ്യക്തമാണ്. ഇനി അങ്ങനെ അല്ലെങ്കില്‍ തന്നെ, അഥവാ ‘മാ’ എന്ന അവ്യയം ഉണ്ടായാലും അതിന്റെ ആശയം ദുസ്സൂചകമല്ല എന്ന അഭിപ്രായമാണ് ഇബ്നു ഹജര്‍(റ) തന്റെ ഫതാവയില്‍ പ്രകടിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം ‘ഇങ്ങനെ പരാമര്‍ശമുള്ള പ്രസ്തുത ഗ്രന്ഥം ഇമാം അബൂഹനീഫ(റ)യുടേതല്ല; അബൂഹനീഫ മുഹമ്മദ്ബ്നുയൂസുഫുല്‍ ബുഖാരി എന്നവരുടേതാണ് എന്നും ഇബ്നുഹജര്‍(റ) പറഞ്ഞിട്ടുണ്ട്(നോക്കുക, അല്‍മുസ്തനദ:് പേ.167).
ഈ പ്രയോഗം മുഖവിലക്കെടുത്തു ചര്‍ച്ച നടത്തിയ മുല്ലാ അലിയ്യുല്‍ഖാരി(റ) തന്റെ നിലപാട് പിന്നീട് മാറ്റിയിട്ടുണ്ട്. ഖാളീഇയാള്(റ)വിന്റെ ‘അശ്ശിഫാബിതഅ്രീഫി ഹുഖൂഖില്‍ മുസ്ത്വഫാ(സ്വ)’ എന്ന കൃതിക്ക് എഴുതിയ വ്യാഖ്യാന ഗ്രന്ഥത്തില്‍ ഇതു സംബന്ധമായി പണ്ഢിതലോകത്തിന്റെ നിലപാട് അലിയ്യുല്‍ഖാരി(റ) എടുത്തുപറയുന്നുണ്ട്.
‘എന്നാല്‍ നബി(സ്വ) തങ്ങളുടെ മാതാപിതാക്കള്‍ മുസ്ലിമായതിനെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. അവരുടെ ഇസ്ലാമിനാണ് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്. അതാണ് സമുദായത്തിലെ പ്രമുഖപണ്ഢിതന്‍മാരുടെ ഏകകണ്ഠമായ അഭിപ്രായം. ഇമാം സുയൂഥി (റ) തന്റെ രിസാലകളില്‍ അതു വിവരിച്ചിട്ടുണ്ട്’(തഅ്കീദുല്‍അദില്ല പേ.34).
മുല്ലാ അലിയ്യുല്‍ഖാരി(റ) നബി(സ്വ) തങ്ങളുടെ മുഹിബ്ബും പ്രവാചകാപദാനങ്ങളുടെ വ്യാഖ്യാതാവുമൊക്കെ ആയിരുന്നിട്ടും നബി(സ്വ)തങ്ങളുടെ മാതാപിതാക്കളെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ പരാമര്‍ശം നടത്തിയതിനാലുണ്ടായ ദുരനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
“അലിയ്യുല്‍ഖാരി(റ)യുടെ മയ്യിത്ത് കുളിപ്പിക്കുമ്പോള്‍ വായില്‍ നാവ് കാണാനുണ്ടായിരുന്നില്ല. കുളിപ്പിച്ചവര്‍ക്കിതു വളരെ പ്രയാസകരമായിത്തോന്നി. പിന്നീടദ്ദേഹത്തെ സ്വപ്നത്തി ല്‍ ദര്‍ശിച്ചപ്പോള്‍ നബി(സ്വ) തങ്ങളുടെ മാതാപിതാക്കളെക്കുറിച്ച് താന്‍ രചിച്ച കൃതി കാരണമാണിങ്ങനെ സംഭവിച്ചതെന്നദ്ദേഹം വിശദമാക്കുകയുണ്ടായി!” (അല്‍ഫതാവല്‍ അസ്ഹരിയ്യ: പേ.20).