സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 14 August 2014

അന്യരുടെ വീടുകളിൽ പ്രവേശിക്കുമ്പോൾ


വിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളിൽ പ്രവേശിക്കരുത്. അവരോട് സമ്മതം ചോദിച്ച് തൃപ്തി അറിയുകയും അവരോട് സലാം പറയുകയും ചെയ്തിട്ടല്ല്ലാതെ. ഇതാണ് നിങ്ങൾക്കുത്തമം.  നിങ്ങൾ ഉത്ബുദ്ധരാവാൻ വേണ്ടി. അന്യ വീട്ടിൽ ആരെയും കണ്ടില്ലെങ്കിലും സമ്മതം കിട്ടുന്നതുവരെ പ്രവേശിക്കരുത്. ഇനി നിങ്ങളോട് തിരിച്ച് പോവാൻ ആവശ്യപ്പെട്ടാൽ മടങ്ങിപ്പോരണം. അതാണ് ഉത്തമ സംസ്കാരം. നിങ്ങൾ ചെയ്യുന്നത് മുഴുവനും അല്ലാഹു അറിയുന്നുണ്ട്. (സൂറത്ത് അൽ-നൂർ 27-28)
عَنْ أَبِي مُوسَى الْأَشْعَرِي رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا اسْتَأْذَنَ أَحَدُكُمْ ثَلَاثًا فَلَمْ يُؤْذَنْ لَهُ فَلْيَرْجِعْ (رواه البخاري رحمه الله)
അബൂ മൂസൽ അശ്‌അരി  رضي الله عنه ൽ  നിന്ന് നിവേദനം. തിരുനബി  صلى الله عليه وسلم അരുളി .”ഒരാ‍ൾ മൂന്ന് പ്രാവശ്യം അനുവാദം ചോദിച്ചിട്ടും മറുപടിയൊന്നും കിട്ടിയില്ലെങ്കിൽ അവൻ മടങ്ങിപ്പോരണം (ബുഖാരി)
  ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഒരു വലിയ സംസ്കാരവും സാമൂഹ്യ മര്യാദയുമാണിത്. സ്വവസതി ഓരോരുത്തരുടെയും സ്വകാര്യ സ്ഥലമാണ് . അങ്ങോട്ട് പോകുമ്പോൾ മുൻ‌കൂട്ടി അനുവാദം വാങ്ങി അവരുടെ തൃപ്തി അറിഞ്ഞതിനു ശേഷമേ പോകാവൂ.. വീട്ടുകാർക്ക് അതിഥിയെ സ്വീകരിക്കാനാവശ്യമായ ഒരുക്കങ്ങൾ നടത്താനും വീടും പരിസരവും വൃത്തിയാക്കാനും റൂമും ഇരിപ്പടവും ശരിപ്പെടുത്താനും , യാദൃഛികമായി കടന്നു വരുന്നതുമൂലം വീട്ടിലെ സ്ത്രീകളെ കാണാനിടവരാതിരിക്കാനുമാണിത്. ഫോണും മറ്റും ആധുനിക സൌകര്യങ്ങളുമുണ്ടായിട്ടും. ഇന്നും ഈ നിയമങ്ങളൊന്നും പാലിക്കാതെ അന്യരുടെ വീട്ടിലേക്ക് പിൻ‌വാതിലിലൂടെ കടന്നു ചെല്ലുന്നവരുണ്ട്.
സ്വന്തം മാതാവിന്റെ അടുക്കലേക്ക് പോലും കടന്നു ചെല്ലാൻ സമ്മതം ചോദിക്കണമെന്നാണ് ഇസ്‌ലാം നിർദ്ദേശിച്ചത്. ഒരു സ്വഹാബി തിരു നബി  صلى الله عليه وسلم യോട് ചോദിക്കുന്നു.  :  “ എന്റെ ഉമ്മയുടെ അടുത്തേക്ക് പോകുമ്പോഴും അനുവാദം ചോദിക്കണോ ? “ അവിടന്ന് അരുളി “ അതെ, അവരെ നഗ്നയായി കാണാൻ നീ ഇഷ്ടപ്പെടുമോ ? “ ( ഇമാം മാലികി  رحمه الله ന്റെ മുവത്വ )