സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday, 13 August 2014

ചോദ്യം: പോസ്റ്റുമോര്‍ട്ടം ചെയ്യപ്പെട്ട മയ്യിത്ത് കുളിപ്പിക്കുമ്പോള്‍ തയമ്മും ചെയ്യേണ്ടതുണ്ടോ?

ഉത്തരം: വെള്ളം ചേരല്‍ നിര്‍ബന്ധമായ ഭാഗങ്ങളിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തുന്നിയത് കൊണ്ടോ മറ്റോ വെള്ളം ചേരാതിരുന്നാല്‍ തയമ്മും നിര്‍ബന്ധമാകുന്നതാണ്. കുളിപ്പിക്കുമ്പോള്‍ മയ്യിത്തിന്റെ ശരീരം മുഴുവനും വെള്ളം എത്തിക്കല്‍ നിര്‍ബന്ധമാണെന്ന് തുഹ്ഫ 3/98 ലും ചേലാകര്‍മ്മം ചെയ്യപ്പെടാത്ത വ്യക്തിയുടെ ലിംഗാഗ്ര ചര്‍മ്മത്തിന് താഴെ വെള്ളം ചേര്‍ക്കല്‍ അസാധ്യമായാല്‍ തയമ്മും ചെയ്യപ്പെടണമെന്ന് തുഹ്ഫ 3/113ലും പ്രസ്താവിച്ചതില്‍ നിന്ന് ഇത് വ്യക്തമാകും.