സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 15 August 2014

ചരിത്ര പുരുഷന്‍

തത്തിനു മനുഷ്യനോളം പഴക്കമുണ്ട്. മനുഷ്യ ചരിത്രം തുടങ്ങുന്നേടത്തു നിന്നു മതത്തി ന്റെ ചരിത്രവും തുടങ്ങുന്നു. മതമില്ലാത്ത ഒരു രാജ്യമോ ഒരു സമുദായമോ ലോകത്തു കഴിഞ്ഞിട്ടില്ല. ഒറ്റപ്പെട്ട അപവാദങ്ങള്‍ ഉണ്ടാകാം. അവ അവഗണിച്ചേ പറ്റൂ. മതത്തിനുള്ള സ്വാധീ നം മറ്റൊരു പ്രസ്ഥാനത്തിനുമില്ല. എല്ലാ പ്രസ്ഥാനങ്ങളും മനുഷ്യനെ ബാഹ്യമായി ഭരിക്കുമ്പോള്‍ മതം മനുഷ്യനെ ബാഹ്യമായും ആന്തരികമായും ഭരിക്കുന്നു. അവന്റെ ശരീരത്തെ യും ആത്മാവിനെയും മനസ്സിനെയും നിയന്ത്രിക്കുന്നു. ഈ നിയന്ത്രണം ഒരു വ്യക്തിക്കു മതത്തിലുള്ള വിശ്വാസത്തിന്റെയും ബന്ധത്തിന്റെയും അനുപാതമനുസരിച്ചും. ഭാഗികമായി മതമംഗീകരിച്ചവനെ ഭാഗികമായും സമ്പൂര്‍ണ്ണമായി സര്‍വാത്മനാ അംഗീകരിച്ചവനെ സമ്പൂ ര്‍ണ്ണമായും മതം നിയന്ത്രിക്കുന്നു. എന്നാല്‍ എന്താണു മതം? എന്തിനാണു മതം? ഏതാണു മതത്തിന്റെ സ്രോതസ്സ്? മതത്തിന്റെ പേരില്‍ തന്റെ കൈയിലുള്ളതു മതം തന്നെയാണോ എന്നു ചിന്തിക്കുന്നവര്‍ വളരെ വിരളമെന്നത് ഒരു ദുഃഖസത്യം. കൈയിലുള്ളതു സത്യമോ മിഥ്യയോ എന്നുറപ്പുവരുത്താതെ അന്ധമായ അനുകരണത്തില്‍ മൂടുറച്ചവരാണ് അധികപേരും.
മതം എന്നാല്‍
മനുഷ്യന്റെ ഇഹപര നന്മയ്ക്കു വേണ്ടി അല്ലാഹുവില്‍ നിന്ന് അവതീര്‍ണ്ണമായ ജീവിതവ്യവസ്ഥിതിക്കാണു മതം എന്നു പറയുന്നത്. വിശ്വാസവും തജ്ജന്യമായ കര്‍മ്മവുമാണ് ഒരാളെ മതത്തിന്റെ അനുയായിയാക്കുന്നത്. ഒരു മതവിശ്വാസി തന്റെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ മതത്തെ ഏല്‍പ്പിക്കും മുമ്പ് തനിക്കു ലഭിച്ചത് മതം തന്നെയാണോ എന്നു പരിശോധിക്കുക യും നിജസ്ഥിതി ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അവനാര്? അവന്‍ ഒരു മതം അവതരിപ്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് ആര്‍ക്ക്? എവിടെ? എപ്പോള്‍? അയാള്‍ക്ക് അപ്പോള്‍ അവിടെ അങ്ങനെ ഒരു മതം ദൈവം അവതരിപ്പിച്ചിട്ടുണ്ടെങ്കില്‍ അതു തന്റെ കൈയിലുള്ള ഈ മതം തന്നെയാണോ? അതിനു ചരിത്രപരവും വിശ്വസനീയവുമായ വല്ല തെളിവുമുണ്ടോ? ഇത്യാദി ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി കണ്ടെത്താതെ കയറിയ വണ്ടി മുമ്പോട്ട് എന്ന വാശിയോടെ മുന്നോട്ടു നീങ്ങുന്നത് അര്‍ഥ ശൂന്യവും ബുദ്ധിശൂന്യവുമാണ്.
എന്നാല്‍, ഇസ്ലാം പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ചോദ്യങ്ങള്‍ക്കു മറുപടി നല്‍ കുന്നു. ഇസ്ലാം ദൈവത്തിന്റെ മതമാണെന്നും ഖുര്‍ആന്‍ ദൈവത്തിന്റെ ഗ്രന്ഥമാണെന്നും മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ പ്രവാചകനാണെന്നും അതു വാദിക്കുകയും തെളിയിച്ചു കാ ണിക്കുകയും ചെയ്യുന്നു. ഊഹാപോഹങ്ങള്‍ക്കോ ഐതിഹ്യങ്ങള്‍ക്കോ ഇസ്ലാമിക ദൃഷ് ട്യാ യാതൊരു മൂല്യവുമില്ല. ദൈവം, ദൈവത്തിന്റെ ഗ്രന്ഥം, അത് അവതരിപ്പിക്കപ്പെട്ട പ്രവാചകന്‍ എന്നിവയെക്കുറിച്ചു വ്യക്തവും ശക്തവുമായ വിവരങ്ങള്‍ മുസ്ലിംകളുടെ കൈയിലുണ്ട്.
മുഹമ്മദ് നബി(സ്വ)
ചരിത്ര മാനദണ്ഡങ്ങള്‍ വച്ചളക്കുമ്പോള്‍, ചരിത്രകാരന്മാരുടെ സജീവ ചര്‍ച്ചയില്‍ എക്കാല ത്തും മുഹമ്മദ് നബി(സ്വ)യെ കാണാം. എവിടെ എപ്പോള്‍ ജനിച്ചു? ഏതു വയസ്സില്‍ പ്രവാചകനായി മതപ്രബോധനം തുടങ്ങി? ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ എന്തെല്ലാം? പ്ര ബോധന പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ച പരിവര്‍ത്തനങ്ങള്‍ ഏതെല്ലാം? ലോകത്തിനു നല്‍ കിയ ശാശ്വതമായ സംഭാവനകള്‍ ഏതെല്ലാം? അതേറ്റു വാങ്ങി പ്രയോഗവല്‍ക്കരിച്ച പ്രഥമാനുയായികള്‍ ആരെല്ലാം? അവരതു പിന്‍തലമുറക്ക് എങ്ങനെ വിശ്വസനീയമായ രീതിയില്‍ കൈമാറി? മുഹമ്മദ് നബി(സ്വ)യെ സംബന്ധിച്ച് ഇവയെല്ലാം വസ്തുനിഷ്ഠമായി രേഖപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല, ഇത്രയും ഹ്രസ്വമായ കാലം കൊണ്ട് വലിയ ഒരു സമൂഹത്തില്‍ ഇത്രയും വലിയ പരിവര്‍ത്തനം സൃഷ്ടിച്ച ഒരു പരിഷ്കര്‍ത്താവിനെ വേറെ കാണില്ല. ഒന്നര ശതകം മുമ്പ് തോമസ് കാര്‍ലൈല്‍(ഠവീാമ ഇമൃഹ്യഹ) ഏറ്റവും വലിയ ചരിത്ര പുരുഷനായി മുഹമ്മദ് നബി(സ്വ)യെ തിരഞ്ഞെടുത്തത് അതുകൊണ്ടു തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ സായാഹ്നത്തില്‍ മൈക്കല്‍ എച്ച്. ഹാര്‍ട്ട്(ങശരവമലഹ, ഒ.ഒമൃ) അദ്ദേഹത്തിന്റെ ഠവല 100അ ഞമിസശിഴ ീള വേല ാീ ശിളഹൌലിശേമഹ ുലൃീിമഹശശേല ശി വശീൃ്യ എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ചരിത്രത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ നൂറുപേരില്‍ പ്രഥമ സ്ഥാനം മുഹമ്മദ് നബി(സ്വ)ക്കു നല്‍കിയതും ഇക്കാരണത്താലാകുന്നു. അദ്ദേഹത്തിന്റെ ചരിത്ര പരാമര്‍ശങ്ങളും വിലയിരുത്തലുകളും മു ഴുവന്‍ നമുക്ക് അംഗീകരിക്കാന്‍ പറ്റില്ലെങ്കിലും.
പല മതാചാര്യന്മാരും പ്രവാചകന്മാരും ജീവിച്ചിരുന്നു എന്നു പോലും ചരിത്ര ദൃഷ്ട്യാ ഖണ് ഡിതമായി തെളിയിക്കാന്‍ കഴിയില്ല. കഴിഞ്ഞാല്‍ തന്നെ അവരുടെ വ്യക്തവും സമഗ്രവുമായ ചരിത്രം ലഭ്യമല്ല. യേശുക്രിസ്തുവിന്റെ ജനനകാലം പോലും സംശയാസ്പദമാണ്. തദ്വിഷയകമായ അഭിപ്രായാന്തരം, സര്‍വ്വാംഗീകൃതമായിത്തീര്‍ന്ന ക്രിസ്താബ്ദ കാലഗണനയെപ്പോലും അവിശ്വസനീയമാക്കിത്തീര്‍ക്കുന്നു.ക്രിസ്തുവിനു ശേഷം, ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റോമന്‍ ക്രൈസ്തവ സന്യാസിയായ ഡയനീഷ്യസ് എക്സിഗുസ് ആണ് ഈ കാലഗണന ആരംഭിച്ചത്. യേശുക്രിസ്തു റോമന്‍ വര്‍ഷം 754 ല്‍ ജനിച്ചു എന്ന നിഗമനത്തിലായിരുന്നു അത്. എന്നാല്‍ ഈ നിഗമനം തെറ്റാണെന്നാണു സൂക്ഷ്മദൃക്കുകള്‍ പറയുന്നത്. ചില തെളിവുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട്, ഫാ. വലിയ വീട്ടില്‍ പറയുന്നു: മേല്‍ പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തില്‍, യേശുവിന്റെ ജനനം ബി.സി. എട്ടിനും നാലിനുമിടയ്ക്കുള്ള ഒരു വര്‍ഷത്തിലായിരിക്കണം (ബൈബിള്‍ ചരിത്ര പശ്ചാത്തലത്തില്‍ പേജ് 153).
യേശു ക്രിസ്തുവിന്റെ ജനനകാലത്തെക്കുറിച്ചു മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിത ചരിത്രത്തിലും ഈ അവ്യക്തത പ്രകടമായിക്കാണാം. സംഭവബഹുലമായ ആ ജീവിതത്തിലെ ഏ താനും നാളുകളിലെ ഏതാനും സംഭവങ്ങള്‍ മത്രമേ അറിയപ്പെട്ടതായുള്ളൂ. കേവലം, അമ്പ തു ദിവസങ്ങളിലൊതുങ്ങുന്ന ചില സംഭവങ്ങള്‍ മാത്രം. പ്രശസ്ത എഴുത്തുകാനും വൈദികനുമായ ഡോ. ഇവമൃഹ അിറലൃ ടീി ടരീഹഹ എന്‍സൈക്ളോപീഡിയാ ബ്രിട്ടാനിക്കായില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു: മിശിഹായുടെ ചരിത്ര സംക്ഷേപത്തിനു ശ്രമിക്കുന്ന ഏതൊരാളും തന്റെ പരിശ്രമത്തില്‍ നിന്നു നിരുപാധികം പിന്തിരിയാന്‍ നിര്‍ബന്ധിതനാകുന്നു. എന്തുകൊണ്ടെന്നാല്‍, പ്രസ്തുത ലക്ഷ്യത്തിനു സഹായകമായ ഭൌതിക വസ്തുക്കളോ വൈജ്ഞാനിക ശകലങ്ങളോ കണ്ടെത്തുക സാധ്യമല്ല. ഇനി ചില വിവരങ്ങള്‍ എടുത്തുദ്ധരിക്കാന്‍ പറ്റുമെന്നു പറയുന്ന മിശിഹായുടെ ജീവിതം തന്നെ അംഗുലീപരിമിതമാണ്. ഏറിയാല്‍ അമ്പതു ദിനങ്ങള്‍ (എന്‍സൈക്ളോപീഡിയാ ബ്രിട്ടാനിക്ക. വാല്യം: 13 പേ: 1710).
ഇതിലേറെ അപൂര്‍ണ്ണമാണ് മറ്റു മതനായകരുടെ ചരിത്രം. മുഹമ്മദ് നബി(സ്വ)യാകട്ടെ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തനാണ്. ജനനം തൊട്ടു മരണം വരെയുള്ള സംഭവങ്ങള്‍ മാത്രമല്ല; പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും അംഗീകാരങ്ങളും ആയിരക്കണക്കിനു ശി ഷ്യന്മാരില്‍ നിന്നു, വിശ്വസ്ത നിവേദക ശൃംഖലയിലൂടെ രേഖപ്പെടുത്തിയിരിക്കുന്നു. തി രുമേനി(സ്വ)യുടെ ജനനമരണ സ്ഥലകാലങ്ങള്‍ പറയാനും ഇരുപതു പിതാക്കളുടെ പരമ്പര പേരുപറഞ്ഞെണ്ണാനും കേവലം ഏഴു വയസ്സായ മുസ്ലിം കുട്ടിക്കു പോലും സാധിക്കും. നബി(സ്വ)യുടെ വാക്കുകളും പ്രവൃത്തികളും അംഗീകാരങ്ങളും സുന്നത്ത് എന്ന പേരില്‍, സംരക്ഷിക്കപ്പെട്ടുപോരുന്നു. ജീവിതത്തിലെ എല്ലാ ചലനങ്ങളും സൂക്ഷ്മ വീക്ഷണം നടത്തി രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രവും ചര്യകളും ഏറ്റവും വിശ്വസനീയമായ രീതിയില്‍ സൂക്ഷിക്കുന്നതിനു മുസ്ലിംകള്‍ സ്വീകരിച്ച കര്‍ക്കശമായ മാനദണ്ഡങ്ങള്‍ ലോകത്തു മറ്റാരും സ്വീകരിച്ചതായി കാണില്ല.
പ്രവാചക ചര്യകള്‍ മാത്രമല്ല അവ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള നിവേദകരുടെ ജീവ ചരിത്രങ്ങ ളും ചര്യകളും കൂടി മുസ്ലിംകള്‍ രേഖപ്പെടുത്തി. കാലാന്തരേണ പതിനായിരങ്ങള്‍ പഠനം നടത്തി അവ സൂക്ഷിച്ചു വരുന്നു. നിവേദകരുടെ വിശുദ്ധിയും വിശ്വസനീയതയും പരിഗണിച്ചു മാത്രമേ അവരുടെ റിപ്പോര്‍ട്ടുകള്‍ക്ക് സാധുത നല്‍കിയിട്ടുള്ളൂ. നബി(സ്വ) ചിരിച്ചുകൊണ്ടു പറഞ്ഞവ ചിരിച്ചു കൊണ്ടും കരഞ്ഞു കൊണ്ടു പറഞ്ഞവ കരഞ്ഞു കൊണ്ടും വിരല്‍ ചൂണ്ടി പറഞ്ഞവ വിരല്‍ ചൂണ്ടിയും ഗൌരവഭാവത്തില്‍ പറഞ്ഞവ ഗൌരവത്തോടെയും അറ്റുപോകാത്ത ശൃംഖലയിലൂടെ ഉദ്ധരിക്കപ്പെട്ടുവരുന്നു. ചില പ്രത്യേക സ്ഥലത്തു വച്ചു പ്രവാചകന്‍ പറഞ്ഞ ചില കാര്യങ്ങള്‍ അതേ സ്ഥലത്തു വെച്ച് ഗുരുവര്യന്മാര്‍ ശിഷ്യന്മാര്‍ക്കു കൈമാറിപ്പോരുന്നു. ഇത്രയും വിശ്വസനീയമാംവിധം സസൂക്ഷ്മം, ജീവചരിത്രവും ജീവിത ചര്യകളും സമഗ്രമായി രേഖപ്പെടുത്തപ്പെട്ട മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാനാവില്ല. പ്രവാചകന്‍ എന്ന ചരിത്ര പുരുഷനെ കണ്ടെത്താന്‍ ശ്രമകരമായ ഗവേഷണമോ പുരാവസ്തുക്കള്‍ ചികഞ്ഞു കൊണ്ടുള്ള പരിശ്രമമോ ആവശ്യമാകുന്നില്ല. പ്രവാചക ശിഷ്യന്മാരും പിന്‍ഗാമികളും കാണിച്ച കര്‍ക്കശമായ ചരിത്ര ബോധമാണ് നബി ചരിത്രം ഇത്ര സുവ്യക്തമായി പിന്‍തലമുറക്കു കൈമാറാന്‍ ഇടയാക്കിയത്.
നബി(സ്വ)യുടെ സ്വഭാവം, ജീവിത രീതികള്‍, ഇഷ്ടാനിഷ്ങ്ങള്‍, ശരീരപ്രകൃതി തുടങ്ങിയവ മാത്രമല്ല, വഫാത്തിന്റെ വേളയില്‍ തലയിലും താടിയിലും എത്ര നരച്ച രോമങ്ങളുണ്ടായിരുന്നുവെന്നു പോലും രേഖയിലുണ്ട്. ശരീരത്തിന്റെ നിറം, അവയവങ്ങളുടെ വടിവ്, ഹെമയ സ്റ്റൈല്‍ തുടങ്ങി കണ്‍പുരികങ്ങളെക്കുറിച്ചു പോലും ചരിത്രത്തില്‍ പരാമര്‍ശങ്ങളുണ്ട്. ജീ വിത കാലത്തു തന്നെ അറേബ്യന്‍ ഉപദ്വീപിലും പുറത്തും വ്യാപിച്ച ശക്തമായ ഇസ്ലാമിക രാഷ്ട്രീയ സാംസ്കാരിക സ്വാധീനം പില്‍ക്കാലത്ത് ലോകം മുഴുക്കെ കയ്യടക്കി. ഇസ്ലാമിക ചരിത്രവും പ്രവാചക ചരിത്രവും ഐതിഹ്യങ്ങള്‍ക്കതീതമാണെന്ന് ഇവയെല്ലാം സന്ദേഹത്തിനിടമില്ലാത്തവിധം വിളിച്ചോതുന്നു.