അനുരാഗത്തിന്റെ ആത്മാവ് വഹിക്കുന്ന വരികള്‍ക്ക് ചാലകശക്തിയുണ്‍ട്്. അത്
തിരുനബി സ്നേഹത്തിന്റേതായാല്‍ അവാജ്യമായ അനുഭവ പര്‍വ്വമായി അത് ഉയരുന്നു.
ആത്മാവില്‍ തീര്‍ത്ത സ്നേഹഗോപുരത്തില്‍ രാജ്ഞിയായി വാഴുന്ന സ്നേഹ പാത്രത്തെ
വര്‍ണ്ണിക്കാന്‍ തുടങ്ങിയാല്‍ ഏതു ഭാഷയും അതിന്റെ മുമ്പില്‍
പരാജയപ്പെടുന്നു. ഭാഷകളുടെ ശക്തിക്കപ്പുറത്തേക്ക് അത് പ്രവഹിക്കുന്ന
ജ്വാലകള്‍ സമാന ചിന്താഗതിക്കാരെയും അനുവാചകരെയും പ്രമത്തരാക്കുകയും കവിയുടെ
ആത്മാവിലേക്ക് ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്നു. ഈ ആത്മഭാവങ്ങളെയും
അനുരാഗ തലങ്ങളെയും ആവാഹിക്കുന്ന രണ്‍ട് അനുഗ്രഹീത കാവ്യങ്ങളാണ് ‘അല്ലഫല്‍
അലിഫും സ്വല്ലല്‍ ഇലാഹുവും’. ഈ രണ്‍ട ് കവിതകളും നമുക്ക് നല്‍കുന്ന അനുരാഗ
ശകലങ്ങളില്‍ നിന്നും അല്‍പം പകരുകയാണിവിടെ .
അല്ലഫല്‍ അലിഫ്
തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍ താമ്രപര്‍ണി നദീതീരത്തെ ചരിത്രവിശ്രുതമായ കായല്‍പട്ടണത്ത് ഹിജ്റ 1153ല്‍ ജനിച്ച ഉമര്‍ വലിയുല്ലാഹി(റ)വിന്റെ രചനയാണിത്. മതവിജ്ഞാനത്തിന്റെ കേസരികള്‍ താമസിച്ചിരുന്ന നാടാണ് കായല്‍പട്ടണം. മഖ്ദൂമുമാര്‍, കേരളത്തിലെത്തുന്നതിന് മുമ്പ് കായല്‍പട്ടണത്ത് താമസിച്ചിരുന്നതായി ചരിത്രം പറയുന്നു .
പിതാവ് ശൈഖ് അബ്ദുല്‍ ഖാദിര്‍ എന്നവരില്‍ നിന്ന് പ്രാഥമിക വിജ്ഞാനം കരസ്ഥമാക്കിയ കഥാപുരുഷന്‍, സയ്യിദ് മുഹമ്മദ് മൌലല്‍ ബുഖാരി അടക്കമുള്ള ഉന്നതരില്‍ നിന്നും ഉപരിപഠനം നടത്തുകയും പണ്ഡിത കേസരികളില്‍ ഒരാളായി മാറുകയും ചെയ്തു. കര്‍മ്മശാസ്ത്രത്തില്‍ അവഗാഹം നേടുകയും ഖാദിരിയ്യ: രിഫാഇയ്യ: തുടങ്ങിയ ആത്മീയ വഴികളില്‍ പ്രവേശിക്കുകയും ചെയ്തു. ഹജ്ജ് ഉംറകള്‍ക്കായി മക്കയില്‍ എത്തിയ ഉമര്‍ വലിയുല്ലാഹി(റ) റൌളാ സന്ദര്‍ശനത്തിനു ശേഷം മദീനയില്‍ തന്നെ താമസിച്ചു. അസ്സയ്യിദ് അല്ലാമാ മുഹമ്മദ് മുഹ്സിന്‍ അല്‍ ഹുബൈഖി(റ) എന്നിവരില്‍ നിന്നും ജ്ഞാനം നുകരുകയും ആദ്ധ്യാത്മിക വെളിച്ചം പകര്‍ന്നെടുക്കുകയും ചെയ്തു. പഠനാനന്തരം മദീനയില്‍ തന്നെ മതാധ്യാപന വൃത്തിയിലേര്‍പ്പെട്ടു. അഞ്ചു വര്‍ഷത്തെ അദ്ധ്യായന വൃത്തിക്ക് ശേഷം ഗുരുവിന്റെ അനുമതി പ്രകാരം നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങി. മദീനയില്‍ നിന്നുള്ള മടക്ക യാത്രാവേളയിലാണ് സ്വല്ലല്‍ ഇലാഹു ക്രോഡീകരിച്ചത് എന്നാണ് പ്രമുഖ ഭാഷ്യം. വിരഹ ദു:ഖത്തിന്റെ കാവ്യാവിഷ്കാരമായി ഈ പ്രകീര്‍ത്തന കാവ്യം പരിഗണിക്കപ്പെടുന്നു .
കേവലമായ അനുരാഗത്തില്‍ നിന്ന് മാത്രമല്ല സ്വല്ലല്‍ ഇലാഹു വിരിയുന്നത്. ആദ്ധ്യാത്മികതയുടെ അന്തര്‍ലയങ്ങളും പ്രേമഭാജനത്തോടുള്ള ആത്മ സംവേദനങ്ങളും ആത്മനിസ്സാരതയുടെ വിഹ്വലതകളും ഇഴ ചേര്‍ന്നാണ് ഈ കവിത പ്രവഹിക്കുന്നത്. അറബി അക്ഷര മാലയിലെ എല്ലാ അക്ഷരങ്ങള്‍ കൊണ്‍ടും തുടങ്ങി ഭാഷാ സാകല്യത്തിന്റെ പരിധികള്‍ക്കുമപ്പുറത്തേക്ക് തിരുനബിയുടെ പ്രപഞ്ചത്തെ വികസിപ്പിക്കുകയാണ് കവി ചെയ്യുന്നത്. ഭാഷ, ആശയ പ്രകാശനത്തിന്റെ ഉപാധിയാണെങ്കിലും ഭാഷക്ക് ആവാഹിക്കാനാകാത്ത ഒരു ആത്മാവിനെയാണ് ഈ കവിത പ്രകാശനം ചെയ്യുന്നത്. അക്ഷര ക്രോഡീകരണത്തിലൂടെ വൈദഗ്ദ്യത്തിന്റെ പ്രകാശമല്ല സ്വല്ലല്‍ ഇലാഹുവില്‍ നിന്ന് നാം കാണുന്നത്. ആത്മാവിലുടക്കിയ അനുരാഗത്തിന് വെളിച്ചം പകരാന്‍ ഭാഷയും ആദ്യാന്തം (അ ീ ദ) അവലംബിച്ചിട്ടും മതിയാകുന്നില്ലെന്ന നിസ്സഹായതയാണ് ഇവിടെ വായിക്കേണ്‍ടത്. ആ നിസ്സഹായതയുടെ ആവിഷ്കാരമാണ് ആദ്യാക്ഷരമായ അലിഫില്‍ കോര്‍ത്ത ഈരടി നമ്മോടു പറയുന്നത് .
തിരുനബി കീര്‍ത്തനമെഴുതാന്‍ ഞാന്‍ അശക്തനാണ്. നമ്മുടെ ഭാഷയും അശക്തമാണ് എന്ന ആത്മീയ ഭാവത്തില്‍ നിന്നാണ് അല്ലഫല്‍ അലിഫു (അലിഫ് രചിച്ചു) എന്ന തുടക്കം രൂപപ്പെടുന്നത്. ഭാഷയില്‍ പരിമിതപ്പെടുകയോ ലോക കാലങ്ങള്‍ക്ക് അടിമപ്പെടുകയോ ചെയ്യാത്ത സര്‍വ്വാധിപതിയായ അല്ലാഹുവിനെയാകണം ഈ ‘അലിഫ്’ പ്രതിനിധാനം ചെയ്യുന്നത്. അല്ലാഹു എന്നെഴുതുമ്പോള്‍ ആദ്യാക്ഷരമാണല്ലോ ‘അലിഫ്’. അതിന്റെ വിശദാംശം എന്ന പോലെ അബൂബക്കറുല്‍ ബാഗ്ദാദി അകാരത്തില്‍ തുടങ്ങിയ തിരു കീര്‍ത്തനം ഇങ്ങനെയാണ് സമര്‍പ്പിച്ചത്. (അഖില്ലായ…..) അല്ലാഹുവിന്റെ പ്രകീര്‍ത്തനം അനുഭവിച്ച തിരുനബിയുടെ അപദാനം ആര്‍ക്കാണ് ക്ളിപ്തപ്പെടുത്താനാകുക .
നിസ്സഹായതയോടെ, മനം വിലപിക്കുമ്പോള്‍ ഉരുണ്‍ടു കൂടുന്ന ആത്മ വിചാരങ്ങളാണ് തുടര്‍ന്ന് കവിതയായി പെയ്തിറങ്ങിയത്. തിരുനബിയെ കുറിച്ചുള്ള ഏത് വിധ വിചാരങ്ങളും ആത്യന്തികമായി അല്ലാഹുവിലേക്കാണ് അനുരാഗിയെ ചേര്‍ക്കുന്നത്. അല്ലാഹുവിന്റെ ദൂതന്‍ എന്ന ചിന്ത, ദൌത്യമേല്‍പ്പിച്ച നാഥനിലേക്കുള്ള വഴിയാണ്. തിരുനബി(സ്വ)യുടെ സൌന്ദര്യത്തില്‍ അത്ഭുതപ്പെട്ടു നില്‍ക്കുന്നവന്‍ അത് സംവിധാനിച്ച നാഥനിലേക്ക് പ്രയാണം നടത്തുന്നു. അടുത്തുകൂടുന്ന അനുയായി അസാധാരണത്വങ്ങളും അതിപൂര്‍ണതയും ദര്‍ശിച്ച് അല്ലാഹുവിനെ അറിയുകയും അവര്‍ അല്ലാഹുവില്‍ തൃപ്തിപ്പെട്ടു അത|ന്നത പദവിയിലേക്ക് ഉയരുകയും ചെയ്യുന്നു. വൈരാഗ്യത്തോടെ വാളെടുത്തവര്‍ അവിവേകമറിഞ്ഞ് പിന്തിരിയുകയോ അത്ഭുതങ്ങള്‍ ദര്‍ശിച്ച് ആത്മ സംസ്കരണം സിദ്ധിക്കുകയോ ചെയ്യുന്നു. അതും ലഭിക്കാതെ ആക്രമണം തുടര്‍ന്നവര്‍ പ്രവാചകരെ അക്രമിച്ചതിന്റെ പ്രതികാരമായി അല്ലാഹു നല്‍കിയ ശിക്ഷയുടെ കാഠിന്യത്തില്‍ അല്ലാവുഹിനെ അറിയുന്നു (തബ്ബത് യദാ അബീലഹബ് ഓര്‍ക്കുക). ഇങ്ങനെ തിരുനബിയുടെ അരികു ചേര്‍ന്ന ചിന്തകളും പ്രപഞ്ച നാഥനിലേക്കുള്ള മാര്‍ഗ്ഗദര്‍ശനങ്ങളാണ്. ‘ബഷീറന്‍’ എന്ന സുവിശേഷവും ‘നദീറന്‍’ എന്ന താക്കീതും അല്ലാഹുവില്‍ നിന്ന് തന്നെയാണ് .
ഈ ആശയ തലത്തെ അതിമനോഹരമായി കാവ്യവത്കരിക്കാന്‍ ഇമാം അഹമ്മദ് രിളാ (റ)വിന് കഴിഞ്ഞു. അവിടുന്നു തീര്‍ത്ത ഒരു വരിയുടെ ആശയം ഇങ്ങനെയാണ്. തിരുനബി (സ്വ)യുടെ ‘ലാം’ രൂപത്തിലുള്ള പുരികം കണ്ടാല്‍ അത്ഭുതപ്പെട്ട് ഒരാള്‍ ‘ആഹ്’ എന്നു പറഞ്ഞാല്‍ മനസ്സില്‍ രൂപപ്പെട്ട ആ ‘ലാം’, ‘ആഹ്’ എന്നീ ആശയങ്ങള്‍ക്കിടയില്‍ കിടന്ന് അല്ലാഹ്, ഇലാഹ് എന്ന ചിന്ത സമ്മാനിക്കുന്നതാണ് .
ഈ വിധമാണ് അലിഫിന്റെ ആലേഖനം ആലോചിക്കുന്ന ഉമര്‍ വലിയുല്ലാഹി(റ) ‘അഹ്മദു’ എന്ന അടുത്ത വരിയിലേക്ക് എത്തിച്ചേരുന്നത്. സ്നേഹ പാത്രമായി തിരുനബി(സ്വ)യെ പ്രകീര്‍ത്തിക്കുന്നതിലെ നിസ്സഹായതക്കൊപ്പം രൂപപ്പെടുന്ന ഇലാഹീബോധം പോലെയാണ് അഹമ്മദുല്ലാ.. എന്ന വരിയിലേക്ക് പ്രവേശിക്കുന്നത് എന്നര്‍ത്ഥം. അനുരാഗത്തിന്റെ കാവ്യതല്ലജമൊരുക്കാന്‍ ഒരുങ്ങുമ്പോള്‍ അതിന്റെ സാഹസികതയാണ് ആദ്യം ബോധ്യം വന്നത്. ശേഷം അതിന്റെ വൈപുല്യമാണ് കവി തിരിച്ചറിഞ്ഞത്. ഇന്നു വരെ അപദാനങ്ങള്‍ രചിക്കുകയും രസിക്കുകയും ചെയ്തവര്‍ അവരുടെ അയോഗ്യത സമ്മതിച്ചും നിസ്സഹായത തിരിച്ചറിഞ്ഞും പിന്തിരിയാന്‍ മാത്രമേ അവരുടെ കീര്‍ത്തന കാവ്യങ്ങള്‍ക്കുും പ്രഭാഷണങ്ങള്‍ക്കുും കഴിഞ്ഞിട്ടുള്ളൂ എന്നാണ് കവി തുടരുന്നത്. ‘ബാലഗല്‍ മുദ്ദാഹു’ എന്ന വരി ഈ ധ്വനിയാണ് നമുക്ക് കൈമാറുന്നത്. കടലിനെ കൈവെള്ളയില്‍ ഒതുക്കാന്‍ കഴിയുമോ? അതുപോലെ നബി കീര്‍ത്തനത്തെ മൊഴിഞ്ഞോ, വരച്ചോ തീര്‍ക്കാനാവില്ല എന്ന തിരിച്ചറിവാണിവിടെ ഇമാം ബൂസ്വൂരി (റ)വും പകര്‍ന്നു തന്നത് .
അനുഗ്രഹീതമായ മദീനയില്‍ നിന്ന് തിരുമേനിയെ സമീപിക്കുമ്പോള്‍ ഉയര്‍ന്നു പൊങ്ങിയ വികാരമാണ് തുടര്‍ന്നു പറയുന്നത്. ആത്മദാനപരമായ അനുരാഗത്തിന്റെ ഹൃദയ തന്ത്രികള്‍ ആ മണല്‍ പരപ്പില്‍ കിടന്ന് കുഴഞ്ഞു മറിഞ്ഞു. തിരുസാന്നിദ്ധ്യത്തിന്റെ വെളിച്ചം നിശയില്‍ നിലാവു പകര്‍ന്നു. അന്തരംഗത്തു നിന്നും പതഞ്ഞു പൊങ്ങിയ പ്രേമജ്വരകള്‍ നിര്‍മ്മലമായ ഒരു അരുവി പോലെ കവിള്‍ തടങ്ങളെ നനച്ചു. ഹൃദയ തലങ്ങളെ കഴുകി വെടിപ്പാക്കി പനിനീര്‍ കുടഞ്ഞതു പോലെ ഒരു താരള്യത്തിന്റെ സാന്നിധ്യം അത് അറിയിച്ചു. പ്രപഞ്ചത്തിനാകെ സ്നേഹം പകര്‍ന്ന സ്നേഹഭാജനത്തെ ലളിതവും ഇടുങ്ങിയതുമായ ഒരു ഹൃദയത്തിലേക്ക് കയറ്റിയിരുത്തുന്നതിന്റെ ആയാസം, അതുയര്‍ത്തുന്ന അര്‍ത്ഥഗര്‍ഭമായ വൈകാരിക സംവേദനങ്ങള്‍, അത്യാഗ്രഹിയായ മനസ്സിന്റെ പ്രണയ നിബദ്ധമായ ആലിംഗനങ്ങള്‍ ഇതെല്ലാം പ്രകാശനം ചെയ്യാനുള്ള പദവും ധ്വനിയുമാണ് ‘താഹ ഖല്‍ബി’ എന്നു തുടങ്ങിയ നാലാം വരി പ്രകടിപ്പിക്കുന്നത് .
കാമുകിയെ അനുസ്മരിക്കുമ്പോള്‍, അവളുമായി പങ്കുവെച്ച മധുരാനുഭവങ്ങള്‍ അനുസ്മരിക്കുക സ്വാഭാവികമാണ്. എന്നാല്‍ പ്രവാചകാനുരാഗികള്‍ അവരവരുടെ വിനയവും ലാളിത്യവും കാഴ്ച വെച്ച ശേഷം തിരുനബിയുടെ ആത്മ മിത്രവുമായി തിരുനബി(സ്വ) സന്ധിക്കുന്ന നിമിഷങ്ങളെയാണ് അയവിറക്കുന്നത്. കാമുകിക്ക് ആത്മ സൌരഭ്യം ലഭിച്ച രംഗം, ഈ നിലയിലാകണം നബി കീര്‍ത്തനം ഓര്‍ക്കുന്നവരെല്ലാം മിഅ്റാജിനെ പരാമര്‍ശിക്കുന്നത്. തിരുനബി(സ്വ) ഒരിക്കല്‍ ഓര്‍മപ്പെടുത്തി, ‘ഞാന്‍ നിങ്ങളില്‍ നിന്ന് ഒരാത്മ മിത്രത്തെ(ഖലീല്‍) സ്വീകരിക്കുന്നുവെങ്കില്‍ അത് അബൂബക്കറിനെയാകുമായിരുന്നു. എന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ ആത്മമിത്രമാണ്(ഖലീലാണ്)’. അനുരാഗത്തിന്റെ പരമകാഷ്ഠയില്‍ മറ്റൊരാളെ ഇരുത്താന്‍ പറ്റാത്ത വിധം അവിടെ അല്ലാഹുവാണ് ഉള്ളത്. പ്രത്യുത മിഅ്റാജ്, അനുരാഗ സാഫല്യത്തിന്റെ മധുര സ്മൃതിയാണ്. ഈ മധുര സ്മരണയിലേക്കാണ് കവി തുടര്‍ന്ന് കടക്കുന്നത് .
തിരുനബി(സ്വ)യുടെ ഉണര്‍വ്, തിരുനബിസ്നേഹത്തിന്റെ ആത്മാവ്, സൌഹൃദത്തിലെ നൈര്‍മല്യം, ആത്മാവിന്റെ വിലയം, ആദ്ധ്യാത്മികതയുടെ ശക്തി, നബി കുടുംബത്തിന്റെ ശുദ്ധി, ഗുരുനാഥന്മാര്‍, മദീനാ സന്ദര്‍ശനവും നിവാസവും, നബി മാര്‍ഗ്ഗവും ആത്മീയ ധാരയും, ശരീരത്തിന്റെ ദീപശിഖ, പരിത്യാഗം, വിധി വിശ്വാസം, ആത്മ ചികിത്സയും ആത്മീയ ദര്‍ശനവും, നിഴലില്ലാത്ത നബിയും നബി ദര്‍ശനത്തിന്റെ നിഴലും, ആത്മ സായൂജ്യത്തിന്റെ അകപ്പൊരുള്‍, തിരുനബിയിലെ സഹായ ഹസ്തം, നബിയും പ്രപഞ്ചവും, ഇലാഹീ സാമീപ്യവും സമൂഹ സുരക്ഷയും, അനുരാഗത്തിന്റെ ആകാശം, അനുഗ്രഹത്തിന്റെ അക്ഷയ നിധി, ഏകത്വത്തിലേക്കുള്ള വിലയം, ആകാരഭംഗിയും ആചാര നന്മയും, സ്നേഹ സന്നിധിയിലെ സായൂജ്യം, തഖ്വയുടെ നബിഭാവം, വിശുദ്ധ വാചകങ്ങള്‍, ശുഭാന്ത്യം. എന്നിങ്ങനെ നബവീ കീര്‍ത്തനങ്ങളുടെയും സ്വൂഫി ധാരയുടെയും ഇഴ ചേര്‍ന്നുള്ള ഒഴുക്കാണ് ഈ കവിതയുടെ സൌന്ദര്യം. നബി സ്നേഹത്തിന്റെ സീമയെ വിസ്തൃതമാക്കി മദീനയിലേക്കും ഒപ്പം അവിടുത്തെ ദിനരാത്രങ്ങളിലേക്കും വരെ എത്തിക്കാന്‍ ഈ കവിതക്ക് മാസ്മരികതയുണ്‍ട്. ഒരു ആത്മീയ ഗുരുവിന്റെ വൈജ്ഞാനിക ചഷകവും, പ്രവാചകാനുരാഗിയുടെ ഹൃദയ മാധുര്യവും ഒരുമിച്ച് സമ്മാനിക്കുന്ന ഈ കവിതയെ അനുവാചക ലോകം സ്നേഹാദരങ്ങളോടെയാണ് ഏറ്റു വാങ്ങിയത്. മുപ്പത്തൊന്ന് വരികള്‍ മാത്രമുള്ള ഈ ചെറുകാവ്യത്തിന്റെ അര്‍ഥ വിസ്തൃതവും സ്നേഹ സ്വരവും ചേര്‍ന്ന ഓരോ വരികളും അഗാധമായ വിശദാംശങ്ങളിലേക്കും തത്വ ദര്‍ശനങ്ങളിലേക്കുമുള്ള ജാലകമാണ്. ഭാഷാ നിപുണതക്കപ്പുറം സ്നേഹത്തിന്റെ രുചിയും ആദ്ധ്യാത്മിക സാധനകളുടെ സാരങ്ങളും അറിയുന്നവര്‍ക്കേ ഇതിനെ വിശദീകരിക്കാന്‍ കഴിയൂ. പരപ്പനങ്ങാടി അവുക്കോയ മുസ്ലിയാര്‍, യൂസുഫുല്‍ ഫള്ഫരി, നെല്ലിക്കുത്ത് ആലി മുസ്ലിയാര്‍, അബ്ദുര്‍റഹ്മാന്‍ നഖ്ശബന്ദി, തിരൂരങ്ങാടി അലിഹസന്‍ മുസ്ലിയാര്‍, കെ ടി ഇബ്റാഹീം മുസ്ലിയാര്‍, കുഞ്ഞഹമ്മദ് മൌലവി പഴയങ്ങാടി (ഏവരുടെയും മേല്‍ അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കുമാറാകട്ടെ) എന്നിങ്ങനെ ഏഴോളം പ്രഗത്ഭരായ പണ്ഡിതന്മാര്‍ ഇതിന് വ്യാഖ്യാനം എഴുതിയിട്ടുണ്ട്. അത്തരം വ്യാഖ്യാനങ്ങളെയും ആത്മീയ തലങ്ങളെയും ഉള്‍കൊള്ളിച്ച്, ആത്മീയതയെ അടുത്തറിഞ്ഞ എഴുത്തുകാരനും കവിയുമായ സി. ഹംസ മലയാളത്തില്‍ മികച്ചൊരു വ്യാഖ്യാനവും നിര്‍മിച്ചിട്ടുണ്‍ട് .
സ്വല്ലല്‍ ഇലാഹ്
മദീനയില്‍ നിന്ന് പിരിയുമ്പോള്‍ ഉതിര്‍ന്ന സ്നേഹ കാവ്യമായിരുന്നു അല്ലഫല്‍ അലിഫ്. എന്നാല്‍ മദീനയിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ കിനിഞ്ഞ തിരുസ്നേഹത്തിന്റെ അഞ്ചു വീതം ചില്ലകളുള്ള ‘സ്വല്ലല്‍ ഇലാഹ്’ എന്ന കവിത, ‘അല്‍ ഖസ്വീദത്തുല്‍ ഉമരിയ്യ’ എന്നു കൂടി പേരുള്ള ഈ കാവ്യം, ഹിജ്റ 1177ല്‍ ജനിച്ച് 1273ല്‍ വഫാത്തായ വെളിയങ്കോട് ഉമര്‍ഖാസി(റ)വിന്റെതാണ്. മഹാനായ പണ്ഡിതന്‍, കര്‍മശാസ്ത്ര വിഷാരദന്‍, ആത്മജ്ഞാനി, മതകാര്യങ്ങളില്‍ വിധി പറയുന്ന ഖാസി, ദേശസ്നേഹിയായ സ്വാതന്ത്യ്ര സമര സേനാനി തുടങ്ങി ബഹുമുഖ ഗുണങ്ങളുടെ സമ്മേളനമാണ് ഉമര്‍ ഖാസി(റ). വ്യക്തിത്വത്തിന്റെ എല്ലാ തലങ്ങളേക്കാളും ആ മഹാത്മാവില്‍ ജ്വലിച്ചു നിന്നത് പ്രവാചകാനുരാഗി എന്ന വിലാസമായിരുന്നു .
ഹിജ്റ 1209 ല്‍ ഹജ്ജ് കര്‍മ്മത്തിന് പോയപ്പോള്‍ നടത്തിയ മദീനാ സന്ദര്‍ശന വേളയിലാണ് ഈ കവിത രൂപപ്പെടുന്നത്. തിരുനബി സവിധത്തില്‍ നിന്ന് അനുരാഗ നിബിഡമായ ഹൃദയം കാമുകിയോട് സ്നേഹം പങ്കു വെക്കുകയായിരുന്നു. അതിനിടെ തിരുമേനിയുടെ പ്രകീര്‍ത്തനങ്ങള്‍ മധുര മനോഹരമായ കവിതയായി വഴിഞ്ഞൊഴുകി. ‘സ്വല്ലൂ അലൈഹി വ സല്ലിമൂ തസ്ലീമാ…’ എന്ന ഖുര്‍ആനിക ശകലം ഓരോ ഖണ്ഡത്തിന്റെയും അവസാന ചില്ലയായി ആവര്‍ത്തിച്ചീണം പകര്‍ന്നു. നിര്‍നിമേഷരായ സന്ദര്‍ശകരും അറബി കാവ്യമാധുര്യമറിഞ്ഞ അറബികളും ആദ്യം നിശബ്ദരായി. അപ്പോഴേക്കും ഓരോ വരികളും അവരെ കൂടി കവര്‍ന്നു. അവസാനം ‘സ്വല്ലൂ അലൈഹി’ എന്ന ആവര്‍ത്തന ഖണ്ഡത്തെ എല്ലാവരും ഏറ്റുചൊല്ലി. അനുരാഗത്തിന്റെ ആത്മ സംവേദനങ്ങള്‍ അതിന്റെ ഉത്തുംഗതയിലെത്തി. അനുരാഗിയെ പുണരാന്‍ ആഗ്രഹിച്ചപ്പോഴേക്കും റൌളയുടെ കവാടങ്ങള്‍ യാന്ത്രികമായി തുറക്കപ്പെട്ടു. ഇതാണ് ഈ കവിതയുടെ പശ്ചാത്തലം .
അല്ലഫല്‍ അലിഫിനെ പോലെ അതിനിഗൂഢമായ ആദ്ധ്യാത്മിക സംജ്ഞകളെയും ആശയങ്ങളെയും ഇടകലര്‍ത്തുന്നതിന് മുതിരാതെ തിരുനബി സ്നേഹമെന്ന ഒറ്റ പ്രമേയത്തെ സ്വാദിഷ്ടമായി കോര്‍ത്തിണക്കുകയാണിതില്‍ ചെയ്തിട്ടുള്ളത്. അനുരാഗ പാത്രമായ തിരുനബി(സ്വ)യുടെ സ്വഭാവ ഗുണത്തേയാണ് ആദ്യം പിന്തുടരുന്നത്. സ്വഭാവ ഗുണത്തിന്റെ ഖുര്‍ആനിക സാക്ഷ്യങ്ങളെ അനിതരസാധാരണമായ കാവ്യ ശേഷിയോടെ കവിതയില്‍ കോര്‍ത്ത് ‘ഫള്ളന്‍ ഗലീലന്‍ ലം യകുന്‍ ബല്‍ ലയ്യിനന്‍’ എന്ന ക്രമീകരണം അതിന്റെ നിദര്‍ശനമാണ് .
ഗുണമേന്മകളുടെ സംഗമ പ്രഭാവത്തെ എങ്ങനെ പ്രണയിക്കുന്നു എന്നാണ് തുടര്‍ന്ന് എഴുതിയത്. മറ്റുള്ളവരിലേക്ക് ചേര്‍ക്കുമ്പോഴുള്ള ചില ന്യൂനതകള്‍ തിരുനബിയിലേക്ക് ചേരുമ്പോള്‍ വരുന്ന പരിപൂര്‍ണ്ണതയാണ് അതില്‍ പറഞ്ഞത്. ‘അനാഥത്വ’വും ‘നിരക്ഷരത’യും പൊതുവെ മഹത്വങ്ങളല്ല. എന്നാല്‍ അനാഥത്വം ഇലാഹില്‍ നിന്നുള്ള സനാഥത്വത്തിനും നിരക്ഷരത ഇലാഹി ജ്ഞാനത്തിന്റെ ചാരിത്യ്രത്തിനുമുള്ള പ്രകീര്‍ത്തനങ്ങളായാണ് തിരുനബി(സ്വ)യില്‍ നിലകൊള്ളുന്നത്. ‘അഹ്ബബ്ത്തു ഉമ്മിയ്യന്‍’ എന്നു തുടങ്ങുന്ന വരികള്‍ ഈ യാഥാര്‍ത്ഥ്യത്തെയാണ് ആവാഹിക്കുന്നത് .
തിരുദൂതരുടെ ആഗമനത്തോടെ തമോഗര്‍ത്തങ്ങളില്‍ വെളിച്ചം പകര്‍ന്നു, നേര്‍ മാര്‍ഗ്ഗത്തിന്റെ ദീപം പടര്‍ന്നു. ഇസ്ലാമിക പ്രചാരണത്തില്‍ ഉപാധിയായി തീര്‍ന്നത് തിരുമേനിയുടെ വ്യക്തിപരമായ ഗുണ മാഹാത്മ്യങ്ങളായിരുന്നു. കാരുണ്യത്തിന്റെ വര്‍ഷം ആശ്രിതരും അനുചരരും അടുത്തറിഞ്ഞു. മുന്‍ഗാമികളായ പ്രവാചകന്മാര്‍ തെളിയിച്ച പാതയെ പരിപൂര്‍ണതയില്‍ എത്തിച്ചു. തുടങ്ങിയുള്ള മാഹാത്മ്യങ്ങളെ കവി ചിട്ടയായി ക്രമീകരിക്കുന്നു. എല്ലാ വരികളുടെയും അവസാനം യാന്ത്രികമായി ‘മ’കാരത്തില്‍ തന്നെ അവസാനിക്കുന്നു. മുഹമ്മദ് എന്ന നാമത്തിലെ ആദ്യാക്ഷരമായി ‘മ’കാരം മനോതലങ്ങളില്‍ ഉയര്‍ത്തുന്ന മഹാത്മ്യത്തിന്റയും രൂപപ്പെടുന്ന മലര്‍വനിയുടെയും മനോഹാരിതയെ പ്രതിനിധീകരിക്കൂകയാണീ അന്ത്യപ്രാസം. നുബുവ്വതിന്റെ പ്രായമായ 40 എന്ന അക്കത്തെയാണ് അറബി അക്ഷരങ്ങള്‍ക്ക് നല്‍കുന്ന ന്യൂമറല്‍ മാസ് പ്രകാരം മീം എന്ന അക്ഷരത്തിനുള്ളത്. തികവിന്റെയും പക്വതയുടെയും പ്രതിനിധാനമായ 40ല്‍ തുടങ്ങുമ്പോള്‍ തുടക്കം തന്നെ പക്വതയോടെയാണെന്ന് സൂചിപ്പിക്കുന്നു. ഇസ്ലാമിനെ പൂര്‍ത്തീകരിച്ചുവെന്ന് ഖുര്‍ആനിക ശകലങ്ങളാല്‍ പ്രഖ്യാപിക്കുമ്പോള്‍ ‘അല്‍യൌമ അക്മല്‍ത്തു, അക്മംമ്തു’ എന്നീ പദങ്ങളിലെ മകാരത്തിന്റെ വിന്യാസം മുഹമ്മദ് എന്ന പദത്തിലെ മകാരത്തിന്റെ ഘടനയോടു തന്നെ കുശലം പറയുന്നു. ഇങ്ങനെ വ്യാഖ്യാന പരതകള്‍ക്കും ഉള്‍സാര ചര്‍ച്ചകള്‍ക്കും ഏറെ സാധ്യതകള്‍ നല്‍കുന്ന ‘മീം’ അന്ത്യ പ്രാസമായത് കാവ്യ ശാസ്ത്ര പ്രകാരവും അലങ്കാരമായി തന്നെ നിലനില്‍ക്കുന്നു .
അല്ലഫല്‍ അലിഫില്‍ സൂചിപ്പിച്ച പോലെ, പ്രേമഭാജനത്തിന്റെ ശുഭ മുഹൂര്‍ത്തമായ മിഅ്റാജിനെയാണ് മുഖ്യവിഷയമായി കവി പിന്തുടരുന്നത്. കേവല സൂചനക്കപ്പുറം നിയതമായ ഘടനയില്‍ മിഅ്റാജിന്റെ തലങ്ങളെ അനുവാചകനില്‍ അനുക്രമമായി സന്നിവേശിപ്പിക്കുകയാണ് ഉമര്‍ ഖാസി(റ) ചെയ്യുന്നത്. വിതാനത്തിലെ ഓരോ തലങ്ങളിലേക്കും തിരുനബി കടന്നു പോകുന്ന രംഗം എത്ര റിയാലിറ്റിയിലൂടെയാണ് പകര്‍ന്നിട്ടുള്ളത്! (കബ്നൈനി വബ്നതൈനി യജ്രിയാനി) എന്ന് വ്യാകരണ കാവ്യത്തില്‍ വായിക്കുമ്പോള്‍ വിദ്യാര്‍ഥിയുടെ മനസ്സില്‍ കൈകോര്‍ത്തു പിടിച്ചു രണ്‍ടാള്‍ നടക്കുന്ന ചിത്രം തെളിഞ്ഞതു പോലെയാണ്. ഇതേ തന്മയത്തത്തോടെയാണ് ആകാശാരോഹണവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും ഈ കവിതയില്‍ വിരിയുന്നത്. ചരിത്രത്തിന്റെ കാവ്യ പ്രകാശനമെന്നതിലുപരി അനുരാഗിയുടെ സ്നേഹ പ്രകടനമാണീ വരികള്‍പോലും ഉദിപ്പിച്ച് നല്‍കുന്നത്. സ്നേഹം എന്ന ആത്മാവിനെ വഹിക്കുന്ന വരികള്‍ക്ക് ഈണമോ താളമോ ഇല്ലാതെ തന്നെ ഈറനണിയിക്കാനും ഹൃദയം കീഴടക്കാനും കഴിയുന്നു. ഈണവും താളവും കൂടി ഒത്തു ചേര്‍ന്നാല്‍ അതു നല്‍കുന്ന ആത്മാനുഭൂതിയുടെയും പ്രകാശനത്തിന്റെയും ലോകത്തിന്റെ വിസ്തൃതി അളക്കാനാകില്ല. ഇവിടെയാണ് സ്വല്ലല്‍ ഇലാഹു നിലകൊള്ളുന്നത് .
വിശിഷ്ടാതിഥി തന്ന സമ്മാനത്തില്‍ സന്തോഷമുണ്‍ടെങ്കിലും അഥിതിയുടെ സാന്നിധ്യവും മഹത്വവുമാണ് മുന്നിട്ടു നില്‍ക്കുന്ന പ്രമേയം. പ്രത്യുത, അല്ലഫല്‍ അലിഫും, സ്വല്ലല്‍ ഇലാഹുവും വഹിക്കുന്ന ആത്മാവിന്റെയും ഉയര്‍ത്തുന്ന സാന്നിധ്യത്തിന്റെയും തികവില്‍ വ്യത്യാസമില്ല. തിരുമേനി(സ്വ)യെന്ന വിശ്വ പ്രമേയത്തെയാണ് അവര്‍ ഉപാസിച്ചത്. നമ്മുടെ ഹൃദയ തലങ്ങളിലെ വിചാര വികാരങ്ങള്‍ മദീനയോടും അവിടത്തെ നായകരോടും എങ്ങനെ ചേര്‍ത്തു വെക്കുന്നു എന്നതിന്റെ പ്രതിധ്വാനങ്ങളാണ് ഈ കവിതകള്‍. ഹൃദയ വാണിയില്‍ നിന്ന് തിരുനബിയിലേക്ക് ഒഴുകുന്ന മധുര ഗീതത്തിന് അമര താളങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് രണ്‍ടിന്റെയും തത്വം .
ആത്മഭാജനത്തോടുള്ള ഹൃദയ സംവേദങ്ങളെ വഹിക്കാന്‍ വാക്കുകള്‍ക്കും വരികള്‍ക്കും ശേഷിയില്ലെന്നാണ് രണ്‍ട് കവിതകളും നല്‍കുന്ന ദര്‍ശനം. (സ്വല്ലല്‍ ഇലാഹുവിലെ ആത്മാന്തരങ്ങളെ ലളിതമായി വ്യാഖ്യാനിച്ച ഒരു രചന ‘ഉമറുല്‍ഖാസിയുടെ കാവ്യസുധ’ എന്ന പേരില്‍ മുമ്പ് പ്രകാശിതമായിട്ടുണ്‍ട്). ഈ ദാര്‍ശനിക സൌന്ദര്യത്തെ അടുത്തറിഞ്ഞ് നമ്മുടെ മനതലങ്ങള്‍ മദീനയിലേക്ക് ചേര്‍ത്തു വെക്കാന്‍ ഈ വരികളും ഈ വസന്തവും നിമിത്തമായാല്‍ അവിടെയാണ് കാലവും ചെയ്തിയും സാക്ഷാത്കാരം നേടുന്നത് (ഫിദാക യാ റസൂലള്ളാഹ് …).