തിരുനബിയുടെ
തിരുസന്നിധിയില്‍ കഅ്ബുബ്നുസുഹൈര്‍(റ) അവതരിപ്പിച്ച നബികീര്‍ത്തന കവിതയാണ്
ബാനത്ത് സുആദ: എന്ന പേരില്‍ വിശ്വ പ്രസിദ്ധമായത്. “സുആദ വേര്‍പിരിഞ്ഞു”
എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. ഈ പദം കൊണ്ട് തുടങ്ങിയതിനാലാണ് ഈ പേര്
വന്നത് .
അറബി സാഹിത്യം കവിതകളാല്‍ സംപുഷ്ടമാണ്. ബാനത്ത് സുആദ എന്ന് തുടങ്ങുന്ന ഒരു പാട് കവിതകള്‍ അറബിയില്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഹിജ്റ: 252ല്‍ മരണപ്പെട്ട പ്രഗത്ഭ ഹദീസ് പണ്ഡിതന്‍ ബുന്താര്‍ മുഹമ്മദ്ബ്നു ബശ്ശാര്‍ “ബാനത് സുആദ” എന്ന് തുടങ്ങുന്ന എഴുപതിലധികം കവിതകള്‍ മന:പാഠമാക്കിയിരുന്നുവെന്ന് “മുഅ്ജമുല്‍ ഉദബാ”യില്‍ യാഖൂതുല്‍ ഹമവി രേഖപ്പെടുത്തുന്നു. എങ്കിലും ഈ പേരില്‍ അറിയപ്പെട്ടത് കഅബ്(റ)ന്റെ നബി കീര്‍ത്തന കവിത മാത്രമാണ് .
ബുര്‍ദ (പുതപ്പ്) എന്ന അപരനാമത്തിലും ഈ കവിത അറിയപ്പെടുന്നു. ഇത് ചൊല്ലിയപ്പോള്‍ നബി(സ്വ) കഅ്ബ്(റ)വിന് പുതപ്പ് സമ്മാനമായി നല്‍കിയതിനാലാണ് ഈ പേരുവന്നത് .
എന്നാല്‍, നമുക്കിടയില്‍ സുപരിചിതമായ ബുര്‍ദ ഹിജ്റ: 695ല്‍ മരണപ്പെട്ട ഇമാം ബൂസ്വൂരി(റ) രചിച്ച നബി കീര്‍ത്തന കവിതയാണ്. ബൂസ്വൂരി(റ)ന് വാതരോഗം പിടിപെട്ടപ്പോള്‍ രോഗശമനത്തിനായി അദ്ദേഹം രചിച്ചതാണിത്. അത് കൊണ്ട് ഇമാം ബൂസ്വൂരി(റ)ന്റേത് ബുര്‍ദയല്ല; ബുര്‍ഉദ്ദാഅ് (രോഗശമനം) എന്നാണെന്നും ബുര്‍ദ എന്നത് കഅ്ബ്(റ)വിന്റേത് മാത്രമാണെന്നും ചിലര്‍ വാദിക്കാറുണ്ട്. ചില മൌലിദ് കിതാബുകളിലും ബുര്‍ഉദ്ദാഅ് എന്ന പേരാണ് രേഖപ്പെടുത്തിക്കാണുന്നത് .
യഥാര്‍ത്ഥത്തില്‍ രണ്ട് കവിതകളും ബുര്‍ദ തന്നെയാണ്. കാരണം, നബി(സ്വ) കഅ്ബ്(റ)നെ പുതപ്പണിയിച്ചത് പോലെ ഇമാം ബൂസ്വൂരി(റ)നേയും പുതപ്പണിയിച്ചിട്ടുണ്ട്. ഇമാം ബൂസ്വൂരി തന്നെ പറയുന്നത് കാണുക .
” എന്റെ പകുതി ഭാഗം നിശ്ചലമാക്കിയ വാതരോഗം എനിക്കെത്തിയപ്പോള്‍ ഞാന്‍ ഈ ബുര്‍ദ കാവ്യം രചിച്ചു. ഞാനിത് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പാടി നബി(സ്വ)യെ തവസ്സുല്‍ ചെയ്ത് അല്ലാഹുവിനോട് കരഞ്ഞ് പ്രാര്‍ത്ഥിച്ചു. ഞാന്‍ ഉറങ്ങിയപ്പോള്‍ നബി(സ്വ)യെ സ്വപ്നത്തില്‍ കണ്‍ടു. അവിടുത്തെ തിരുകൈകള്‍ കൊണ്‍ട്്് എന്റെ മുഖം തടവുകയും എന്നെ പുതപ്പണിയിക്കുകയും ചെയ്തു. ഉണര്‍ന്നപ്പോള്‍ എന്റെ രോഗം മാറിയിരിക്കുന്നു. എനിക്ക് എഴുന്നേറ്റ് നടക്കാന്‍ കഴിയുന്നു. ഇക്കാര്യം ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. പക്ഷെ, ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ പാവപ്പെട്ട ഒരാള്‍ എന്നോട് ചോദിച്ചു. “ഇന്നലെ രാത്രി നിങ്ങള്‍ പ്രവാചകനെ പുകഴ്ത്തിപ്പാടിയ കവിത എനിക്കൊന്ന് തരാമോ? പ്രവാചകന്റെ തിരുസന്നിധിയില്‍ നിങ്ങള്‍ അതു പാടുന്നതും സന്തോഷത്തോടെ പ്രവാചകന്‍ നിങ്ങളെ പുതപ്പണിയിക്കുന്നതും ഞാന്‍ കണ്‍ടു.” (ഇബ്നു ശാകിര്‍ അല്‍കതബി, ഫവാതുല്‍ വഫയാത് : 2/241, സ്വലാഹുദ്ദീന്‍ സഫ്ദി അല്‍ വാഫിബില്‍ ഫയാത്: 1/241 )
ഹിജാസിലെ പ്രസിദ്ധമായ ഒരു കവികുടുംബത്തിലാണ് കഅ്ബ് ജനിച്ചുവളര്‍ന്നത്. പിതാവ് സുഹൈറും പ്രപിതാവ് അബൂസല്‍മയും സഹോദരന്‍ ജുബൈറും പിതൃ സഹോദരികളായ ഖന്‍സാഉം സല്‍മയുമെല്ലാം അറിയപ്പെട്ട കവികളായിരുന്നു. അതുകൊണ്‍ടുതന്നെ പാരമ്പര്യമായി ലഭിച്ച കാവ്യ വൈഭവമായിരുന്നു കഅ്ബിന്റേത്.കൌമാര പ്രായമായപ്പോഴേക്ക് കവിയെന്ന നിലയില്‍ അദ്ദേഹം ഏറെ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു .
കഅ്ബും സഹോദരന്‍ ജുബൈറും കൂടി ഒരിക്കല്‍ യാത്ര പുറപ്പെട്ടതായിരുന്നു. “അബ്റഖുല്‍ അസഫ്” എന്ന സ്ഥലത്തെത്തിയപ്പോള്‍ ജുബൈര്‍ പറഞ്ഞു നമ്മുടെ ആടുകളെ നോക്കി അല്‍പസമയം നീ ഇവിടെ നില്‍ക്കുക. ഞാന്‍ ആ മനുഷ്യനെ (നബിതിരുമേനിയെ) ഒന്നു കണ്‍ടുവരട്ടെ. അയാള്‍ പറയുന്നതെന്താണെന്ന് കേള്‍ക്കാമല്ലോ !
ജുബൈര്‍, നബി(സ്വ)യുടെ തിരു സന്നിധിയിലെത്തി. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിച്ചു. അവിടുന്ന് ഇസ്ലാമിനെ പരിചയപ്പെടുത്തി കൊടുത്തു. ഇസ്ലാമിലേക്ക് ക്ഷണിച്ചു. ജുബൈര്‍ സസന്തോഷം ഇസ്ലാം സ്വീകരിച്ചു. അശ്ഹദുഅന്‍ലാഇലാഹ ഇല്ലല്ലാ വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലു ല്ലാഹ് …
എന്നാല്‍ സഹോദരന്റെ ഇസ്ലാമികാശ്ളേഷം കഅ്ബിനെ ഏറെ ചൊടിപ്പിച്ചു. അയാള്‍ രോഷാകുല നായി സഹോദരനെ തള്ളിപ്പറഞ്ഞു. സഹോദരനെയും നബി(സ്വ)യെയും അബൂബക്കര്‍(റ)വി നെയും ആക്ഷേപിച്ചു കവിതകള്‍ ചൊല്ലി .
ഈ വിവരമറിഞ്ഞ നബി(സ്വ), അയാളുടെ രക്തത്തിന് പവിത്രതയില്ലെന്ന് പ്രഖ്യാപിച്ചു. രക്ഷതേടി കഅ്ബ് അലഞ്ഞു നടന്നു. ബന്ധുക്കളെയും കൂട്ടുകാരെയുമൊക്കെ സമീപിച്ചെങ്കിലും ആരും രക്ഷ യ്ക്കെത്തിയില്ല. എല്ലാവരും നിസ്സഹായരായി കൈമലര്‍ത്തി. ഇനി രക്ഷയില്ല. മരണം ഉറപ്പുതന്നെ. ഏതായാലും ഒരിക്കല്‍ മരിക്കണമല്ലോ! കഅ്ബ് ആത്മവിശ്വാസം വീണ്‍ടെടുക്കാന്‍ ശ്രമിച്ചു .
എന്നാല്‍, അവസാനമായി കഅ്ബിന്റെ രക്ഷക്കെത്തിയത് സഹോദരന്‍ ജുബൈര്‍(റ) തന്നെയാ യിരുന്നു. നബി(സ്വ)ത്വാഇഫിലെ പോരാട്ടം കഴിഞ്ഞ് മദീനയിലേക്ക് തിരിച്ചെത്തിയ സമയത്ത് ഒരേ യൊരു രക്ഷാമാര്‍ഗം പറഞ്ഞ് കൊടുത്ത് കൊണ്‍ട് ജുബൈര്‍(റ) കഅ്ബിനു കത്തെഴുതി .
“നിനക്ക് രക്ഷവേണമെങ്കില്‍ നബി(സ്വ)യുടെ അടുത്തേക്ക് ഓടിവരിക. പശ്ചാതപിച്ച് വരുന്ന ആരെയും നബി(സ്വ) നിരസിക്കുുകയില്ല. ഇപ്രകാരം ചെയ്യുന്നില്ലെങ്കില്‍ നീ നീന്റെ പാട് നോക്കുക ”
കത്ത് കിട്ടിയ കഅ്ബ് കൂടുതല്‍ ആലോചിച്ചില്ല. നേരെ മദീനയിലേക്ക് പാഞ്ഞു. മദീനയില്‍ തനിക്ക് പരിചയമുള്ള ജുഹൈന കുടുംബത്തില്‍ പെട്ട ഒരാളുടെ വീട്ടിലാണ് പാതി രാത്രി കഅ്ബ് വന്ന് ഇറങ്ങിയത്. അദ്ദേഹത്തൊടൊപ്പം പ്രഭാതത്തില്‍ മദീനാ പള്ളിയിലേക്ക് പുറപ്പെട്ടു. പള്ളിയിലെ ത്തിയ കഅ്ബ് സ്വുബഹ് നിസ്കാരരത്തില്‍ പങ്കെടുത്തു. നിസ്കാര ശേഷം നബി(സ്വ)യുടെ അടുക്കലേക്ക് ചെന്നു. നബി(സ്വ)ക്ക് അഭിമുഖമായി വിനയത്തോടെ ഇരുന്നു. നബി(സ്വ) അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. അദ്ദേഹം നബി(സ്വ)യോട് ചോദിച്ചു .
അല്ലാഹുവിന്റെ പ്രവാചകരെ, കഅ്ബ് പശ്ചാതപിച്ചു വന്നാല്‍ അങ്ങ് അയാളെ സ്വീകരിക്കുമോ ?”
നബി(സ്വ) പറഞ്ഞു: “അതെ”കഅ്ബ് പറഞ്ഞു: “അല്ലാഹുവിന്റെ തിരു ദൂതരെ, ഞാനാണ് കഅബ് ”
ഇത് കേട്ട് അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ കഅ്ബിനു നേരെ ചാടി. അയാള്‍ പറഞ്ഞു: “അല്ലാ ഹുവിന്റെ പ്രവാചരെ, ഇവന്‍ അല്ലാഹുവിന്റെ ശത്രുവാണ്. ഞാന്‍ ഇവന്റെ കഴുത്ത് വെട്ടെട്ടെയോ ?”
നബി(സ്വ) പറഞ്ഞു: “വേണ്‍ട, അയാള്‍ പശ്ചാതപിച്ചു വന്നതാണ്” (മുഅ്ജമുത്വബ്റാനി അല്‍ കബീര്‍: 19/176 )
മുഹാജിറുകളും അന്‍സ്വാരികളുമടങ്ങുന്ന ജന സഞ്ചയം കഅ്ബിനു ചുറ്റുംകൂടി. എല്ലാവരുടെയും കണ്ണുകള്‍ കഅ്ബിലേക്ക്. നബി തിരുമേനി വശ്യമായി പുഞ്ചിരിച്ചു. ഈ സദസ്സിലാണ് കഅ്ബ് തന്റെ ബാനത് സുആദ പാടിയത് .
ജാഹിലിയ്യാ പശ്ചാതലത്തില്‍ നിന്നാണ് കഅ്ബ് വരുന്നത്. അത്കൊണ്ട് തന്നെ ജാഹിലിയ്യാ കവിത കളിലെ രൂപവും ഭാവവും പ്രയോഗവും ശൈലിയുമൊക്കെ ബാനത് സുആദയില്‍ പ്രകടമായി കാണുന്നുണ്‍ട്. പ്രണയവും വിരഹ ദു:ഖവും പരാമര്‍ശിക്കുന്ന ആമുഖം, സ്വതന്ത്രമായ ആവിഷ് കാരം, ശക്തമായ ഘടന, സംപുഷ്ടമായ ആശയം, ഭാവനാത്മകമായ ഉപമ, ജീവിത ചിത്രീകരണം, യാത്രാവിശേഷം, ഒട്ടകങ്ങളുടെ വിശേഷണം, സത്യ സന്ധത എന്നിവയെല്ലാം ജാഹിലിയ്യ കവിത കളുടെ സവിശേഷതകളാണ്. ഈ സവിശേഷതകളത്രയും ബാനത് സുആദ:യും ആവാഹിച്ചെടു ത്തിട്ടുണ്‍ട് .
ജാഹിലിയ്യാ കാലത്ത് പല അറബി കുടുംബങ്ങളും ഒരിടത്ത് സ്ഥിരതാമസക്കാരായിരുന്നില്ല. നാടോ ടികളായിരുന്നു. ഒരിടത്ത് ഒരു ജലാശയം കണ്‍ടാല്‍ അവിടെ തമ്പടിക്കും, താത്കാലിക ഭവനമു ണ്‍ടാക്കും, അല്‍പകാലം അവിടെ താമസിക്കും. പിന്നീട് അവിടം വിട്ട് മറ്റൊരിടത്തേക്ക് ചേ ക്കേറും. മറ്റു കുടുംബങ്ങളും ഇതു പോലെ താത്കാലിക വാസത്തിനായി അവിടെ എത്തിയിട്ടുണ്‍ ടാവും .
ഇവിടെവെച്ചാണ് മറ്റു നാടോടി കുടുംബങ്ങളുമായി സന്ധിക്കുന്നതും പരിചയപ്പെടുന്നതും ശത്രു ക്കളാവുന്നതും മിത്രുക്കളാവുന്നതും ചിലപ്പോള്‍ പോരടിക്കുന്നതുമൊക്കെ. പ്രണയം മൊട്ടിടുന്ന തും പുഷ്പിക്കുന്നതുമൊക്കെ ഇവിടെവെച്ചു തന്നെയാണ്. വിവിധ കുടുംബങ്ങളിലെ യുവതി യു വാക്കള്‍ ഇവിടെവെച്ച് പ്രണയത്തിലാവുന്നത്് തികച്ചും സ്വാഭാവികം .
ഈ താത്കാലിക താവളത്തില്‍ നിന്നും പിരിഞ്ഞ് പോവുമ്പോള്‍ കമിതാക്കള്‍ക്കുണ്‍ടാകുന്ന വിര ഹദുഃഖം വര്‍ണ്ണനാതീതമായിരിക്കും. മുറിച്ചുമാറ്റപ്പെടുന്ന ആ ഹൃദയങ്ങളിലെ നൊമ്പരങ്ങള്‍ പ്ര ണയ കാവ്യങ്ങള്‍ക്ക് ജന്മമേകുന്നു. കാലങ്ങള്‍ക്ക് ശേഷം ഈ താത്കാലിക താവളത്തില്‍ വീണ്‍ ടുമെത്തുമ്പോള്‍ അവിടെയുള്ള അവശിഷ്ടങ്ങള്‍ പഴയ പ്രണയ നൊമ്പരത്തെ തട്ടിയുണര്‍ ത്തുന്നു. പുതിയ കാവ്യങ്ങള്‍ വീണ്‍ടും പിറവിയെടുക്കുന്നു .
ജാഹിലിയ്യാ കവികളായ ഇംറുല്‍ ഖൈസ്, ത്വറഫ, സുഹൈര്‍, ലബിദ്, അന്‍ത്വറ, നാബിഗ്വ തുടങ്ങി യവരുടെ വിശ്വവിഖ്യാത കവിതകളായ മുഅല്ലഖകള്‍ തുടങ്ങുന്നത് ഈ താല്‍കാലിക ഭവനങ്ങളുടെ അവശിഷ്ട ചുമരുകളുണര്‍ത്തിയ പ്രണയ- വിരഹ നൊമ്പരങ്ങളില്‍ നിന്നാണ് .
കാമിനിയും കുടുംബവും യാത്ര പോയപ്പോഴുണ്‍ടായ ദുഃഖവും അവളുടെ സൌന്ദര്യവും പെരുമാറ്റവുമൊ ക്കെ ഇവരുടെ കവിതകളില്‍ സുന്ദരമായി ചിത്രീകരിക്കുന്നു. ഇതേ പല്ലവി തന്നെയാണ് കഅ്ബ്(റ) ഉപയോഗിക്കുന്നത്, കഅബ് തുടങ്ങുന്നത് കാണുക .
“സുആദ പിരിഞ്ഞുപോയി, ഞാനിന്നൊരു മനോ രോഗിയായിരിക്കുന്നു. എന്റെ ഹൃദയം അവള്‍ക്ക് പിന്നാലെ. ഹൃദയത്തിനു ഇപ്പോഴും മോചനമായില്ല .
“അവള്‍ യാത്ര പുറപ്പെട്ട ദിവസത്തിന്റെ പ്രഭാതത്തില്‍ സുറുമയിട്ട കണ്ണുകള്‍ താഴ്ത്തി സുആദ തേങ്ങിക്കരഞ്ഞു .”
സുആദയുടെ സൌന്ദര്യവും ശരീര ഘടനയും ആകാര വടിവുമൊക്കെ കഅ്ബ്(റ) പച്ചയായി തന്നെ ചിത്രീകരിക്കുന്നു. അവള്‍ പുഞ്ചിരിക്കുമ്പോള്‍ തിളങ്ങുന്ന പല്ലുകള്‍ക്കിടയിലെ ഉമിനീര്‍ മത്ത് പിടിപ്പിക്കുന്ന കലര്‍പ്പില്ലാത്ത മദ്യത്തിന്റെ ചേരുവയത്രെ. സ്നേഹനിധിയായ അവള്‍ക്ക് പലപ്പോഴും സൌന്ദര്യപ്പിണക്കമായിരുന്നു. ചിലപ്പോള്‍ പ്രണയം പ്രകടിപ്പിക്കും ചിലപ്പോള്‍ പിണങ്ങും .
പക്ഷേ; ഇന്നവള്‍ അതിവിദൂരത്തേക്ക് അകന്ന് പോയിരിക്കുന്നു. അതിവേഗം സഞ്ചിരിക്കുന്ന കു തിരപ്പുറത്ത് കയറി ബഹുദൂരം താണ്‍ടിയാലല്ലാതെ അവളുടെ അടുത്തേക്ക് എത്തിപ്പെടാനാവില്ല .
പ്രണയ വിരഹ നൊമ്പരങ്ങള്‍ ആമുഖമായി പറയുകയെന്ന ജാഹിലിയ്യാ ശൈലി ആവര്‍ത്തിക്കുക മാത്രമാണ് കഅ്ബ്(റ) ഇവിടെ ചെയ്തത്. ആമുഖത്തിനു ശേഷം കഅ്ബ് വിഷയത്തിലേക്ക് പ്രവേശിക്കുന്നു .
‘അബൂസല്‍മയുടെ മകനെ, തീര്‍ച്ചയായും നീ കൊല്ലപ്പെടുമെന്ന് പറഞ്ഞ് ഏഷണിക്കാര്‍ ചുറ്റും ഓടി നടന്നു. ആത്മ മിത്രങ്ങളോടൊക്കെയും കഅ്ബ് സഹായമഭ്യര്‍ത്ഥിച്ചു നോക്കി. പക്ഷേ; എല്ലാവരും കൈ വെടിഞ്ഞു. സഹായിക്കാന്‍ ആരാരുമുണ്‍ടായില്ല. “ഞാന്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന എല്ലാ കൂട്ടുകാരും പറഞ്ഞു: സഹായിക്കാനാവില്ല, എനിക്ക് വേറെ ജോലിയുണ്‍ട് .
നിരാശനായ കഅ്ബ് കൂട്ടുകാരോട് പ്രതികരിച്ചു: “എന്നെ എന്റെ വഴിക്ക് വിടുക, നിങ്ങള്‍ക്ക് നാശം ഭവിക്കട്ടെ, റഹ്മാനായ റബ്ബ് തീരുമാനിച്ച തൊക്കെ സംഭവിക്കുകതന്നെ ചെയ്യും ”
ഒരു രക്ഷയും കാണാത്ത കഅ്ബ് ഏതായാലും ഒരിക്കല്‍ മരിക്കണമല്ലോ എന്ന തീരുമാന ത്തിലെത്തി .
“ഏതൊരു പെണ്ണിന്റെ മകനും, എത്ര സുരക്ഷിതമായി ജീവിച്ചാലും, ഒരു ദിവസം ശവമഞ്ചത്തിലേ റ്റപ്പെടുക തന്നെചെയ്യും .”
ഈ ദയനീയാവസ്ഥയിലിരിക്കുമ്പോഴാണ് നബി(സ്വ), പശ്ചാതപിച്ചു വരുന്നവര്‍ക്ക് മാപ്പ് നല്‍കു മെന്ന വിവരവുമായി സഹോദരന്‍ ജുബൈറിന്റെ കത്തുവന്നത് .
“അല്ലാഹുവിന്റെ പ്രവാചകന്‍ എന്നെ ഭിഷണിപ്പെടുത്തിയിട്ടുണ്‍െടങ്കിലും അവിടത്തില്‍ മാപ്പ് പ്രതീക്ഷിക്കപ്പെടുന്നതാണെന്ന വിവരം എനിക്കു കിട്ടി .”
ശേഷം കഅ്ബ് പശ്ചാതപിച്ച് റസൂലിനോട് മാപ്പ് ചോദിക്കുന്നു .
“ഞാന്‍ പശ്ചാതപിച്ച് റസൂലിന്റെ അടുത്തേക്ക് വന്നിരിക്കുന്നു. ദാക്ഷിണ്യം മഹാന്‍മാരില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്ന ലക്ഷണമാണ് .”
“മാപ്പ്; വിധിവിലക്കുകളും ഉപദേശങ്ങളുമടങ്ങിയ ഖുര്‍ആന്‍ അങ്ങേക്ക് ഔദാര്യമായി നല്‍കിയ അല്ലാഹു അങ്ങേക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയിരിക്കുന്നു .”
“ഏണണിക്കാരുടെ വാക്ക് കേട്ട് എന്നെ ശിക്ഷിക്കരുത്. ഞാന്‍ തെറ്റു ചെയ്തിട്ടില്ല. എനിക്കെതി രില്‍ ഒരുപാട് ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ”
റസൂലിനോട് പശ്ചാതപിച്ച് മാപ്പപേക്ഷിച്ച ശേഷം റസൂലിനെ പുകഴ്ത്തികൊണ്ട് കഅ്ബ്(റ) പാടി .
“നിശ്ചയം പ്രവാചകന്‍ വെളിച്ചം തരുന്ന പ്രകാശമാണ്. അല്ലാഹുവിന്റെ വാളുകളില്‍ നിന്നുള്ള ഊരിപ്പിടിച്ച മുര്‍ച്ചയേറിയ വാളാണ് ”
പ്രവാചക പ്രശംസ ഈ ഒറ്റ ഈരടിയില്‍ കഅ്ബ്(റ) ഒതുക്കി. ഇതിന്റെ ഒന്നാം പകുതി പ്രവാചകന്‍ മാര്‍ഗദര്‍ശിയാണെന്നും രണ്‍ടാം പകുതി അന്ത്യപ്രവാചകനാണെന്നുമുള്ള ആശയമാണ് ദ്യോതിപ്പി ക്കുന്നത് .
കഅ്ബിന്റെ ഹൃദയാന്തരങ്ങളില്‍ പതിഞ്ഞ് കിടക്കുന്ന ഈ ആശയത്തിന്റെ തീഷ്ണത പ്രതിഫ ലിപ്പിക്കാന്‍ നേര്‍ക്കുനേരെയുള്ള ഭാഷാ പ്രയോഗം അപര്യാപ്തമാണ്. അതുകൊണ്‍ടു തന്നെ ഭാവനയുടെ മറ്റൊരു ഭാഷയിലേക്ക് നീങ്ങാന്‍ കഅ്ബ്(റ) നിര്‍ബന്ധിതനായി .
കഅ്ബ(റ)വിന്റെ ഭാവനയില്‍ കുഫ്ര്‍ ഒരു കൂരിരുട്ടാണ്. അയാള്‍ ആ കൂരിരുട്ടില്‍ തപ്പിത്തടയുക യായിരുന്നു. അപ്പോഴാണ് പ്രവാചകനെന്ന പ്രകാശം കണ്‍ടത്. ആപ്രകാശത്തില്‍ നിന്നും വെളിച്ചം പകര്‍ന്ന് അയാള്‍ രക്ഷ നേടി. കുഫ്റിനെ നിര്‍മാര്‍ജ്ജനം ചെയ്യാനാണ് അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചത്. കുഫ്ര്‍ വിനാശകാരിയായ ശത്രുവാണ്. ആ ശത്രുവിനെ വെട്ടി വീഴ്ത്താന്‍ വാളുകള്‍ തന്നെ വേണം. അതിനായി അല്ലാഹു(സു) ഒരുപാട് വാളുകള്‍ ഭൂമിയില്‍ നിയോഗിച്ചു. കാലാ കാല ങ്ങളിലുള്ള, നാനാ ദേശങ്ങളിലുള്ള കുഫ്റിനെ വെട്ടി വീഴ്ത്തിയ വാളുകളെല്ലാം ഉറകളിലേക്ക് മടങ്ങി. കുഫ്റിനെതിരെ എന്നെന്നും പടപൊരുതാനായി അവസാനമായി ഉറയില്‍ നിന്നും പുറത്തെ ടുത്ത വാളാണ് മുഹമ്മദ് റസൂല്‍(സ്വ ).
ഈ തീഷ്ണമായ ആശയങ്ങളത്രെയും കഅ്ബ്(റ) തന്റെ ഈ ഒരറ്റ ഈരടിയില്‍ ഒതുക്കിയിട്ടുണ്‍ട്. അതിനും പുറമെ കഅ്ബ് തിരഞ്ഞെടുത്ത പദങ്ങളുടെ ശബ്ദങ്ങളില്‍ പോലും അര്‍ത്ഥങ്ങ ളിലേക്കുള്ള സൂചനയുണ്‍ട്. ഉദാഹരണത്തിന് “അല്ലാഹുവിന്റെ ഊരിപ്പിടിച്ച വാള്‍” എന്ന അര്‍ത്ഥം കുറിക്കാന്‍ കഅ്ബ് തെരഞ്ഞെടുത്ത പദം “സുയൂഫില്ലാഹി മസ്ലൂലു” എന്നാണ്. ഈ പദങ്ങള്‍ തന്നെ ഊരിപ്പിടിച്ച വാള്‍ വീശുമ്പോഴുണ്ടാവുന്ന ശില്‍ശില്‍ ശബ്ദത്തെ അനുസ്മ രിപ്പിക്കുന്നു .
ഇതുകൊണ്‍െടാക്കെയാണ് ബാനത് സുആദയിലെ ഏറ്റവും സുന്ദരമായ ഭാഗം നബി(സ്വ)യെ പ്രശംസിക്കുന്ന ഈ ഒരൊറ്റ വരിയായിത്തീര്‍ന്നത്. നബി(സ്വ) അവാര്‍ഡ് നല്‍കിയതും ഈ വരിക്കു തന്നെയാണ്. ഇത് ചൊല്ലിയപ്പോഴാണ് നബി(സ്വ) കഅ്ബ(റ)വിന് പുതപ്പ് സമ്മാനമായി നല്‍കിയത് .
ഈ പുതപ്പ് കഅ്ബിനു ജീവനായിരുന്നു. വളരെ ആദരവോടെ മരണം വരെ അത് സൂക്ഷിച്ചു വെച്ചിരുന്നു. മരണ ശേഷം ഇരുപതിനായിരം ദിര്‍ഹം കൊടുത്ത് അനന്തരാവകാശികളില്‍ നിന്നും മുആവിയ(റ) അത് വാങ്ങുകയുണ്‍ടായി. മുആവിയയും ശേഷം വന്ന രാജാക്കന്‍മാരും പെരു ന്നാള്‍ ദിവസങ്ങളില്‍ ഈ പുതപ്പാണ് അണിഞ്ഞിരുന്നത്. ഹിജ്റ 606ല്‍ താര്‍ത്താരികള്‍ മുസ്ലിം കള്‍ക്കെതിരെ നടത്തിയ രക്തപങ്കിലമായ യുദ്ധത്തില്‍ ഈ പുതപ്പ് നഷ്ടപ്പെട്ടുവെന്ന് പറയപ്പെ ടുന്നു .
നേതാവായ നബി(സ്വ)യെ പുകഴ്ത്തിയ ശേഷം അവിടുത്തെ മുഹാജിറുകളായ അനുചരന്‍മാരുടെ യുദ്ധപാടവവും ധീരതയും ക്ഷമയും പ്രശംസിച്ച് ് കഅ്ബ് തന്റെ കവിത അവസാനിപ്പിക്കുന്നു .